Monday, April 11, 2022

ഇസ്ല ലാം: നബി(സ്വ)യും ‘ശവരതി’യാരോപണവും

 നബി(സ്വ)യും ‘ശവരതി’യാരോപണവും

വിമര്‍ശനം:

നബിജീവിതം വിശുദ്ധമായിരുന്നു എന്ന ധാരണ തെറ്റാണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഫാത്തിമ ബിന്‍ത് അസദ് എന്ന സ്ത്രീയുടെ മൃതദേഹത്തെ ഖബ്റില്‍ (ശവക്കുഴി) വെച്ച് ഭോഗിച്ച പ്രവാചക നടപടി. ശവരതിപോലും നടത്താന്‍ മടിയില്ലായിരുന്ന ഒരാളെയാണ് മുസ്‌ലിംകള്‍ മാര്‍ഗദര്‍ശകനായി ഉള്‍ക്കൊള്ളുന്നത് എന്നത് എത്രമാത്രം ലജ്ജാവഹമാണ്. രക്തബന്ധമോ കുടുംബബന്ധമോ പോലും പരിഗണിക്കാതെ ഏത് സ്ത്രീയെയും ഭോഗിക്കുവാന്‍ നബിക്ക് അല്ലാഹു അനുവാദം നല്‍കുന്നതിനു മുമ്പായിരുന്നു (ക്വുര്‍ആന്‍ 33:50) ഈ ശവരതി നടന്നതെന്നു കാണാം. സ്ത്രീകളെ കേവലം ലൈംഗിക ഉപഭോഗ വസ്തു മാത്രമായി കണ്ടിരുന്ന ഒരാള്‍ എങ്ങിനെയാണ് ദൈവദൂതനും മാര്‍ഗദര്‍ശകനുമാവുക!?.

മറുപടി:

പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ സ്റ്റോസ്നി (Steven Stonsy phD) ഓസ്‌കാര്‍ വൈല്‍ഡിന്റെ വാചകങ്ങള്‍ ഉദ്ദരിച്ചുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി ”ഓസ്‌കാര്‍ വൈല്‍ഡ് ഒരിക്കല്‍ പറഞ്ഞതുപോലെ ‘ആത്മകഥയുടെ വിശ്വസനീയമായ ഒരേയൊരു രൂപമാണ് നിരൂപണം’. ഒരു നിരൂപണം നിരൂപകന്‍ വിമര്‍ശിക്കുന്ന ആളുകളേക്കാള്‍ – അത് പുരുഷനാകട്ടെ സ്ത്രീയാകട്ടെ – കൂടുതല്‍ നിരൂപകന്റെ മനഃശാസ്ത്രത്തെയാണ് നമ്മോട് പറഞ്ഞു തരുന്നത്. ഒരാളുടെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ മാത്രം വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് വിമര്‍ശകന്റെ രോഗനിര്‍ണയ സിദ്ധാന്തം രൂപപ്പെടുത്താന്‍ കഴിയും” (www.spychologytoday.com)

സ്റ്റീവന്‍ സ്റ്റോസ്നി പറഞ്ഞതുപോലെ, പ്രവാചകനെതിരെയുള്ള ഈ ആരോപണം വാസ്തവത്തില്‍ അടിവരയിടുന്നത് ആരോപകരുടെ മനഃശാസ്ത്രത്തെയാണ്. എത്രമാത്രം നികൃഷ്ഠവും നിന്ദ്യവുമായ മനോവൈകൃതങ്ങള്‍ക്ക് അടിപ്പെട്ടവരാണ് നബിവിമര്‍ശകരെന്ന സത്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം ബോധ്യപ്പെടുത്തുന്നതാണ് ഈ വിമര്‍ശനം. തങ്ങളുടെ ഹൃദയങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്ന വൈകൃതങ്ങളുടെ ചഷകങ്ങളിലൂടെ പ്രവാചകജീവിതത്തെ തലതിരിഞ്ഞു നോക്കികാണുന്ന ഇത്തരം നബിനിന്ദകരില്‍ നിന്നും വസ്തു നിഷ്ഠമായ നിരൂപണങ്ങള്‍ പ്രതീക്ഷിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. തികഞ്ഞ അരാജകവാദികളും ജീവിത മൂല്യങ്ങളോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന നവനാസ്തിക ഞരമ്പുരോഗികളാണ് ഈ കഠിനമായ നബിനിന്ദ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കന്നതിന് മുഖ്യ കാര്‍മികത്വം വഹിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മനോവൈകൃതങ്ങള്‍ക്കനുസരിച്ച് അവര്‍ നബിജീവിതത്തെ ദുര്‍വ്യാഖ്യാനിച്ചും ദുഷിപ്പിച്ചും അവതരിപ്പിക്കുന്നു എന്നത് ആശ്ചര്യജനകമായ കാര്യമൊന്നുമല്ല. കാരണം അവര്‍ വിഭാവനം ചെയ്യുന്ന ഭോഗതൃഷ്ണാമയമായ കുത്തഴിഞ്ഞ ജീവിതാസ്വാധനങ്ങള്‍ക്കെതിരെ, ജീവിത വിശുദ്ധിയുടെ വഴിയടയാളങ്ങള്‍ ചൂണ്ടികാണിക്കുന്ന ഏറ്റവും കരുത്തുറ്റ വ്യക്തിത്വം മുഹമ്മദ് നബി(സ്വ)യാണ്. അതുകൊണ്ടു തന്നെ നബിജീവിതത്തെ അപകീര്‍ത്തിപ്പെടുത്താനും നുണകളിലൂടെ ആ വിശുദ്ധ ജീവിതത്തെ തമസ്‌കരിക്കാനും അവര്‍ അത്യാര്‍ത്തരാണ്; എന്നും എപ്പോഴും. മാനവികതക്ക് ജീവിത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ മഹാ മാനുഷികളുടെ ചരിത്രവും ജീവിതവും ദുര്‍വ്യാഖ്യാനിച്ച്, അവരെയും തങ്ങളെ പോലെ അരാജകത്വാസ്വാധകരും മൂല്യനിരാസ പ്രണയികളുമാക്കി ചിത്രീകരിക്കുക വഴി ജീവിത വിശുദ്ധിയുടെ പാഥേയത്തെ പ്രകാശ പൂരിതമാക്കുന്ന വഴിവിളക്കുകളെ കെടുത്തികളയാനാണ് അവര്‍ വെമ്പല്‍ കൊള്ളുന്നത്. നല്ലവരെയും നന്മയിലേക്ക് വിളിച്ചവരെയും ഇരുട്ടുകൊണ്ട് മറച്ചുപിടിക്കുക എന്നത് നവനാസ്തിക ഞരമ്പുരോഗികളുടെ പ്രഥമ അജണ്ടകളില്‍ പെട്ടതാണെന്ന് അവരെ അറിയുന്നവര്‍ക്കെല്ലാമറിയാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ മുഹമ്മദ് നബി (സ്വ) ഒരു ഖബ്‌റിന്നരികെ ഇരിക്കുന്ന സന്ദര്‍ഭം ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണുമ്പോഴേക്കും അതില്‍ നിന്നും ശവരതി വിഭാവനം ചെയ്യാനും, ക്രിസ്തുവിനരികെ മഗ്‌ദല മറിയം നില്‍ക്കുന്ന ചിത്രം കാണുമ്പോഴേക്കും അതില്‍ നിന്നും രഹസ്യവേഴ്ച്ചയുടെ ഇല്ലാ കഥകള്‍ മെനഞ്ഞെടുക്കാനും അവര്‍ നിതാന്ത പരിശ്രമത്തിലായിരിക്കും. കാരണം അവരുടെ മനോവൈകൃതം അത്രമേല്‍ കഠിനമാണ്; നിന്ദിതവും.

പക്ഷെ, അത്ഭുതകരമായ കാര്യം, മുഹമ്മദ് നബി(സ്വ)ക്കെതിരെയുള്ള ഹീനമായ ഈ നുണകഥ നവനാസ്തികരടക്കമുള്ള ഇസ്‌ലാംവിരോധികള്‍ക്കെല്ലാം വേവിച്ച് വിളമ്പിയത് ചില മിഷനറി അടുക്കളയിലാണെന്നതാണ്. ഒരു ശരാശരി ധാര്‍മികത പോലും പല മിഷനറി ഗ്രൂപ്പുകളില്‍ നിന്നും പ്രതീക്ഷിക്കാന്‍ സാധ്യമല്ലാതായിരിക്കുന്നു. മൂടുപടം മാറ്റിയത് മിഷനറിമാരുടെ ഇസ്‌ലാംവിരോധം മാത്രമല്ല, അവരുടെ മനോവൈകൃതങ്ങള്‍ കൂടിയാണ്. നിരൂപണങ്ങള്‍ നിരൂപകന്റെ മനഃശാസ്ത്രത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട് എന്ന മനഃശാസ്ത്ര നിരീക്ഷണം അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. അടുത്ത കാലത്തായി ചില മിഷനറിമാരുടെയും സുവിശേഷ വേലക്കാരുടെയും ഇസ്‌ലാംവിമര്‍ശനങ്ങള്‍ സഭ്യതയുടെ സകല സീമകളും ഉല്ലെങ്കിക്കുന്നതാണ്. മനോവൈകൃതങ്ങളുടെ തള്ളിച്ചക്കൊപ്പം ഇസ്‌ലാംവിരോധവും കെട്ടുപിണയുമ്പോള്‍, ചില മിഷനറി-സുവിശേഷ വേലക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ മേല്‍വിലാസമില്ലാത്ത ഇത്തരം നബിനിന്ദകള്‍ വിസര്‍ജിക്കുന്നത് ഒരു സ്ഥിരം ഏര്‍പ്പാടാക്കിയിട്ടുണ്ട്; എല്ലാവരുമല്ലെങ്കിലും ചിലര്‍ അല്ല പലരും. മഠങ്ങളിലും കോണ്‍വെന്റുകളിലും വര്‍ദ്ധിച്ചു വരുന്ന കന്യാസ്ത്രീ ‘അത്മഹത്യ’കള്‍ക്കു പിന്നില്‍ ഇത്തരം വൈകൃതംപേറികളുടെ തള്ളിച്ചകളാണോ എന്നാരെങ്കിലും സംശയിച്ചാല്‍, അത് തീര്‍ത്തും ഒരു ക്രൈസ്തവ വിരുദ്ധ നിലപാടുമാത്രമായി വിലയിരുത്താന്‍ എപ്പോഴും കഴിയില്ലല്ലോ!?.

ഇനി നമുക്കു പരിശോദിക്കുവാനുള്ളത് പ്രവാചകനെതിരെയുള്ള ‘ശവരതി’യാരോപണത്തിന്റെ നിജസ്ഥിതിയാണ്. ‘ഫാത്തിമ ബിന്‍ത് അസദ് എന്ന സ്ത്രീയുടെ മൃതദേഹത്തെ പ്രവാചകന്‍ ഖബ്റില്‍ വെച്ച് ഭോഗിച്ചു’ എന്നതാണ് ആരോപണം. എത്രമാത്രം കടുത്ത ദുരാരോപണം. കല്ലുവെച്ച നുണയല്ലാതെ മറ്റൊന്നുമല്ലിത്. പ്രസ്തുത ആരോപണത്തിന്റെ നിജസ്ഥിതി പരിശോദിക്കും മുമ്പ് ആരാണ് ഈ ‘ഫാത്തിമ ബിന്‍ത് അസദ്’ എന്ന് നാം അറിയേണ്ടിയിരിക്കുന്നു. നബി(സ്വ)യുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ ഭാര്യ. അഥവാ പ്രവാചകന്റെ പിതൃവ്യ. നബി(സ്വ)യുടെ മകള്‍ ഫാത്തിമ(റ)യുടെ ഭര്‍ത്താവ് അലി(റ)യുടെ മാതാവ്. ചെറുപ്രായത്തില്‍ തന്നെ മതാ-പിതാക്കള്‍ നഷ്ടപ്പെട്ട നബി(സ്വ)യെ എടുത്തു വളര്‍ത്തിയ, ഊട്ടിയ, ഉറക്കിയ പ്രിയ പോറ്റുമ്മ. പ്രവാചകന്‍ (സ്വ) അവരെ ‘ഉമ്മ’ എന്നാണ് തന്റെ മരണം വരെ സംബോധന ചെയ്തത്. അബൂത്വാലിബിനു ശേഷം നബി(സ്വ)യോട് ഏറ്റവുമധികം രക്തബന്ധപരിഗണന കാണിച്ച വ്യക്തി. ‘എന്റെ പെറ്റുമ്മക്കു ശേഷമുള്ള എന്റെ ഉമ്മ’ എന്നാണ്, ശവരതിയാരോപണത്തിനായി ഇസ്‌ലാംവിരോധികള്‍ ദുര്‍വ്യാഖ്യാനിക്കുന്ന നിവേദനത്തില്‍ പോലും പ്രവാചകന്‍ അവരെ സംബോധന ചെയ്തത്. പ്രവാചകനുമേല്‍ ശവരതിയാരോപിക്കുവാനായി ഇസ്‌ലാംവിദ്വേഷികള്‍ വളച്ചൊടിച്ച നിവേദനത്തില്‍ തന്നെ, നബി (സ്വ) അവരെ പറ്റി ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തപെട്ടിരിക്കുന്നു: ”എന്റെ ഉമ്മാ, നിങ്ങള്‍ക്ക് അല്ലാഹു കാരുണ്യം നല്‍കട്ടെ. നിങ്ങള്‍ എന്റെ ഉമ്മക്കു ശേഷം എന്റെ ഉമ്മയായിരുന്നു. നിങ്ങള്‍ വിശപ്പു സഹിക്കുകയും എന്നെ ഭക്ഷണം ഊട്ടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നിട്ടും എനിക്കു വസ്ത്രം നല്‍കിയിരുന്നു. വിശിഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളെന്നെ ഊട്ടുകയും നിങ്ങള്‍ക്കത് സ്വയം നിഷേധിക്കുകയും ചെയ്തിരുന്നു. അതു മൂലം നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു.” മാത്രമല്ല ”അബൂത്വാലിബിന്റെ വിയോഗാനന്തരം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ എന്നെ സംരക്ഷിച്ച സ്ത്രീയാണവര്‍” എന്നുകൂടി നബി (സ്വ) അവരെ പറ്റി അനുസ്മരിച്ചതും പ്രസ്തുത നിവേദനങ്ങളില്‍ തന്നെ കാണാവുന്നതാണ്. ഇത്രയെല്ലാം കണ്ടിട്ടും, പ്രവാചകന് അവരോടുണ്ടായിരുന്ന അളവറ്റ സ്നേഹവും വാത്സല്യവും കാരുണ്യവും ആദരവുമെല്ലാം തിരിച്ചറിഞ്ഞിട്ടും, പ്രസ്തുത നിവേദനങ്ങളില്‍ നിന്നും അതെല്ലാം അടര്‍ത്തിമാറ്റി ആ നിവേദനങ്ങളെ തന്നെയെടുത്ത് ക്രൂരമായി ദുര്‍വ്യാഖ്യാനിച്ച് അതില്‍ നിന്നും ശവരതി കണ്ടെടുത്തവരുടെ അന്തരംഗം എത്രമേല്‍ വൃത്തിഹീനമായിരിക്കും. ഏതു കുമ്പസാര കൂട്ടില്‍ കൊണ്ടുപോയി കഴുകികളയും ഈ നികൃഷ്ഠത!.

വൈകൃതാനുരാഗികള്‍ പ്രവാചകനെതിരെ ഉന്നയിച്ച ശവരതിയാരോപണത്തിന്റെ യാഥാര്‍ഥ്യമറിയാന്‍ പ്രസ്തുത നിവേദനങ്ങളും അവയുടെ സ്വീകാര്യതയും നമുക്ക് പരിശോദനാവിധേയമാക്കാം. ”അനസ് (റ) പറയുന്നു: അലി(റ)യുടെ മാതാവായ ഫാത്തിമ ബിന്‍ത് അസദ് ബ്നു ഹാശിം മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ അവരുടെ അടുത്തേക്ക് പ്രവേശിച്ചു. അവരുടെ (മൃതദേഹത്തിന്റെ) തല ഭാഗത്ത് അദ്ദേഹം ഇരുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു: എന്റെ ഉമ്മാ, നിങ്ങള്‍ക്ക് അല്ലാഹു കാരുണ്യം നല്‍കട്ടെ. നിങ്ങള്‍ എന്റെ ഉമ്മക്കു ശേഷം എന്റെ ഉമ്മയായിരുന്നു. നിങ്ങള്‍ വിശപ്പു സഹിക്കുകയും എന്നെ ഭക്ഷണം ഊട്ടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നിട്ടും എനിക്കു വസ്ത്രം നല്‍കിയിരുന്നു. വിശിഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളെന്നെ ഊട്ടുകയും നിങ്ങള്‍ക്കത് സ്വയം നിഷേധിക്കുകയും ചെയ്തിരുന്നു. അതു മൂലം നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു. ശേഷം അവരുടെ മയ്യിത്ത് കുളിപ്പിക്കുവാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. മൂന്നുവട്ടം കഴുകുന്ന രീതിയിലാകണമെന്ന് നിര്‍ദ്ദേശിച്ചു. കര്‍പൂരം കലര്‍ത്തിയ വെള്ളമെത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് അതവരുടെ മേല്‍ ഒഴിച്ചു. ശേഷം പ്രവാചകന്‍ തന്റെ മേല്‍കുപ്പായം ഊരി. എന്നിട്ട് അവരുടെ വസ്ത്രത്തിന്റെ മുകളില്‍ പ്രവാചകന്‍ തന്റെ വസ്ത്രം കഫന്‍ ചെയ്തു. എന്നിട്ട് നബി (സ്വ) ഉസാമത്ത് ബ്നു സൈദ്, അബൂഅയ്യൂബുല്‍ അന്‍സാരി, ഉമ്മറിബ്നുല്‍ ഖത്താബ് എന്ന മൂന്നുപേരെ വിളിച്ചു. അവരുടെ കൂടെ കറുത്ത ഒരു ബാലനുമുണ്ടായിരുന്നു. എന്നിട്ടവരോട് കുഴി കുഴിക്കാന്‍ പറഞ്ഞു. അങ്ങനെ അവരുടെ ഖബ്ര്‍ അവര്‍ കുഴിച്ചു. അങ്ങനെ ലഹ്ദ് എത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് ലഹ്ദ് കുഴിച്ചു. എന്നിട്ടാ ലഹ്ദിന്റെ മണ്ണ് പ്രവാചകന്‍ തന്നെ തന്റെ കൈ കൊണ്ട് പുറത്തെടുത്തു. ശേഷം അതില്‍ നിന്നും വിരമിച്ചപ്പോള്‍ പ്രവാചകന്‍ ആ ലഹ്ദിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. എന്നിട്ടവിടെ കിടന്നു. എന്നിട്ട് പ്രവാചകന്‍ പ്രാർത്ഥിച്ചു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന, ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവേ, എന്റെ ഉമ്മയായ ഫാത്തിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കേണമേ, അവര്‍ക്കനുകൂലമായ പ്രമാണങ്ങള്‍ നീ അവര്‍ക്ക് നല്‍കേണമേ, അവരുടെ പ്രവേശന സ്ഥാനം നീ വിശാലമാക്കേണമേ, നിന്റെ നബിയുടെയും എനിക്കു മുമ്പുള്ള നിന്റെ മറ്റു പ്രവാചകന്മാരുടെയും അവകാശം കൊണ്ട് ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും നീ കാരുണ്യവാന്മാരില്‍ അങ്ങേയറ്റം കാരുണ്യവാനാണ്. ശേഷം പ്രവാചകന്‍ നാല് തവണ തക്ബീര്‍ ചൊല്ലി (മയ്യിത്ത് നമസ്‌കരിച്ചു) ശേഷം അവരെ (ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹം) നബി(സ്വ)യും അബ്ബാസും അബൂബഖറും ചേര്‍ന്ന് (റ)ഖബ്‌റിലേക്ക് പ്രവേശിപ്പിച്ചു.” (ത്വബ്റാനി, അല്‍ കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121).

ഇതാണ് പ്രവാചകനു മേല്‍ ശവരതിയാരോപിക്കുവാന്‍ നബിവൈരികള്‍ (ഹദീഥ് പൂര്‍ണരൂപത്തില്‍ കൊടുക്കാതെ ഹദീഥ് നമ്പര്‍ മാത്രം നല്‍കികൊണ്ട്) ഉദ്ദരിക്കുന്ന ‘തെളിവ്’. ഹദീഥിന്റെ സ്വീകാര്യത പരിശോദിക്കും മുമ്പ് അതില്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്കു വിശകലനം ചെയ്യാം.

1, മരണപ്പെട്ടുപോയ തന്റെ പോറ്റുമ്മയോട് ഒരു മകനെന്ന നിലയില്‍ പ്രവാചകനുണ്ടായിരുന്ന അളവറ്റ ആദരവും സ്നേഹവും വാത്സല്യവും കാരുണ്യവും ആര്‍ദ്രതയുമെല്ലാം ഹദീഥില്‍ നിന്നും കാഴ്ചയുള്ള കണ്ണുകള്‍ക്കെല്ലാം വ്യക്തമായും കാണാവുന്നതാണ്. അതെല്ലാം കണ്ടിട്ടും, ആ മകനും മാതാവിന്നുമിടയിലെ വേര്‍പാടിന്റെ ദുഃഖം തളംകെട്ടിയ ചരിത്ര നിമിഷങ്ങളില്‍ നിന്നുപോലും അശ്ലീലതകള്‍ ചികഞ്ഞെടുക്കാന്‍ ലൈംഗിക വൈകൃതങ്ങള്‍കൊണ്ട് ഹൃദയം നുരുമ്പിച്ചവര്‍ക്കല്ലാതെ സാധ്യമല്ല.

2, പ്രവാചകന്‍ തന്റെ മേല്‍കുപ്പായം ഊരി ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹത്തെ അണിയിക്കുന്നത് അവരെ ഖബ്റില്‍ വെക്കുന്നതിനും എത്രയോ മുമ്പാണെന്ന് ഹദീഥില്‍ നിന്നും സുവ്യക്തമാണ്. അതും അവരെ മൂടിയ വസ്ത്രത്തിനു മീതെയായിരുന്നു എന്നതും ഹദീഥില്‍ കാണാം. ഖബ്‌റിലിറങ്ങി വസ്ത്രമുരിഞ്ഞ് ശവരതിയിലേര്‍പ്പെട്ടു എന്ന കല്ലുവെച്ച കളവ് ഞരമ്പുരോഗികളുടെ ഭാവനാ വിന്ന്യാസങ്ങള്‍ മാത്രമാണ്.

3, പ്രവാചകന്‍ കിടന്നത് ഖബ്‌റിലെ ലഹ്ദിലാണ്. അവിടുന്ന് തന്നെയാണ് ലഹ്ദ് കുഴിച്ചതും. എന്താണ് ലഹ്ദ്? ഖബ്റിന്റെ പാര്‍ശ്വം ഖിബ്‌ലയുടെ ഭാഗത്തേക്ക് തുരന്നുണ്ടാക്കുന്ന ഉള്‍ഖബ്‌റിനാണ് ലഹ്ദ് എന്നു പറയുക (ഫിഖ്ഹുസ്സുന്നഃ, ഭാഗം 4, പേജ്: 398). അഥവാ ലഹ്ദ് മയ്യിത്തിനെ മാത്രം ഉള്‍കൊള്ളാന്‍ പര്യാപ്തമായ ഖബ്‌റിന്റെ ഏറ്റവും താഴെ പാര്‍ശ്വം ഖിബ്‌ലയുടെ ഭാഗത്തേക്ക് തുരന്നുണ്ടാക്കുന്ന ഇടുങ്ങിയ ഉള്‍ഭാഗമാണ്. അവിടെ മയ്യിത്ത് വെക്കും മുമ്പാണ് പ്രവാചകന്‍ കിടന്നത്. ഖബ്‌റിന്റെ ആത്മീയവും ഭൗതികവുമായ ഇടുക്കത്തില്‍ നിന്നും തന്റെ പോറ്റുമ്മക്ക് വിശാലത ലഭിക്കാനായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മയ്യിത്തിനെ മാത്രം ഉള്‍കൊള്ളാന്‍ പര്യാപ്തമായ ഇടുങ്ങിയ ഉള്‍ഭാഗമായ ലഹ്ദില്‍ മയ്യിത്തിനൊപ്പം മറ്റൊരാള്‍ക്ക് കൂടി കിടക്കുവാന്‍ സാധ്യമല്ലെന്ന് ലഹ്ദ് കണ്ടിട്ടുള്ളവര്‍ക്കെല്ലാം അറിയാം. അത് കൃത്യമായി അറിയാവുന്നതു കൊണ്ടാണ് ശവരതിയാരോപകര്‍ നബി ലഹ്ദില്‍ കിടന്നു എന്നു പറയാതെ, ഖബ്‌റില്‍ കിടന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം ഹദീഥുകളില്‍ നബി (സ്വ) കിടന്നത് ലഹ്ദിലാണെന്ന് വ്യക്തമാക്കിയിട്ടും അതു മൂടിവെക്കുന്നത് ലഹ്ദ് എന്താണെന്നറിയുന്നവര്‍ക്കിടയില്‍ ശവരതിയാരോപണത്തിന്റെ കാറ്റുപോകുമെന്ന് കൃത്യമായ ധാരണയുള്ളതുകൊണ്ടു മാത്രമാണ്.

4, ലഹ്ദില്‍ കിടന്നതിന് ശേഷം അതില്‍ നിന്നും പുറത്തുവന്നതിനു ശേഷമാണ് നബി (സ്വ) ഫാത്തിമ ബിന്‍ത് അസദിന്റെ മയ്യിത്ത് നമസ്‌കരിക്കുന്നത്. അതിനും ശേഷമാണ് അവരുടെ മയ്യിത്ത്, അബ്ബാസിനോടും അബൂബഖറിനോടും ചേര്‍ന്ന് നബി (സ്വ) ഖബ്റിലെ ലഹ്ദിലേക്ക് ഇറക്കി വെക്കുന്നത്. അപ്പോള്‍ ഖബ്‌റില്‍ വെച്ച് പ്രവാചകന്‍ ശവരതി നടത്തിയെന്നത് കല്ലുവെച്ച കള്ളമാണെന്നര്‍ഥം.

5. എന്തിനാണ് പ്രവാചകന്‍ (സ) ലഹ്ദില്‍ അവരുടെ സ്ഥാനത്ത് കിടന്നത് എന്നതും സുവ്യക്തമാണ്.

‘അദ്ദേഹം കബ്‌റിന്റെ (ലഹ്ദില്‍) അതിരുകള്‍ തിക്കി. അത് വിശാലമാക്കുന്നതു പോലെ…’ (അല്‍ മുസ്തദ്‌റക്: ഹാകിം: 3/108?)

ഉമര്‍ ഇബ്‌നു ശബ്ബ: പറഞ്ഞു: ‘അദ്ദേഹം ലഹ്ദില്‍ കിടന്നു; അത് (അതിരുകള്‍ ഒതുക്കി) വിശാലമാക്കാനെന്ന പോലെ.’ (താരീഖുല്‍ മദീന: 1: 124)

ലഹ്ദില്‍ കിടന്നാല്‍ മാത്രമെ ലഹ്ദിന്റെ ഇടുക്കവും കുടുസ്സതയും ഒരു മയ്യിത്തിന് (മൃതശരീരം) എത്രയുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കു. അതുകൊണ്ട് ഫാതിമയുടെ മയ്യിത്ത് ലഹ്ദില്‍ വെക്കുന്നതിന് മുമ്പ് പ്രവാചകന്‍ ആ സ്ഥാനത്ത് കിടന്നു നോക്കി. എന്നിട്ട് ലഹ്ദില്‍ ഇടുങ്ങി നില്‍ക്കുന്ന അതിരുകള്‍ തിക്കി ഒതുക്കി. ലഹ്ദില്‍ വെക്കാന്‍ പോകുന്ന മയ്യിത്തിന് വേണ്ടി അത് വിശാലമാക്കി. ഇപ്രകാരം ഭൗതീകമായി, പ്രതീകാത്മായി ലഹ്ദ് വിശാലമാക്കുന്നതിലൂടെ കബ്‌റിലെ ആത്മീയ വാസത്തിലും ഫാതിമക്ക് ഈ വിശാലത അനുഭവപ്പെടാന്‍ വേണ്ടി ആ കര്‍മ്മത്തിലൂടെ അദ്ദേഹം പ്രാര്‍ത്ഥിച്ചു. കാരണം എല്ലാ മനുഷ്യരും കബ്‌റില്‍ ആത്മീയമായി ‘ഇടുക്കം’ അനുഭവിക്കുമെന്ന് പ്രവാചകന്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. (മുസ്‌നദു അഹ്‌മദ്: 24707, ശുഅ്ബുല്‍ ഈമാന്‍: 396)

‘അവളുടെ ഖബ്റില്‍ അവരോടൊപ്പം ഞാന്‍ കിടന്നത് അവള്‍ക്ക് ഖബ്‌റിന്റെ ഇടുക്കം ലളിതമാകാന്‍ വേണ്ടിയാണ്’ എന്ന് പറഞ്ഞതിന്റെ വിവക്ഷ ഇതാണ്. ലൈംഗിതയുമായി അയല്‍ബന്ധം പോലുമില്ലാത്ത, മാതാവിന്റെ പരലോക ജീവിതത്തെ സംബന്ധിച്ച് ഒരു മകന്റെ തീര്‍ത്തും നിഷ്‌കളങ്കമായ വ്യാകുലത മാത്രമാണ് ഈ ലഹ്ദിലെ കിടത്തം തെളിയിക്കുന്നത്.

6, സ്വാഭാവികമായും പകല്‍ വെളിച്ചത്ത്, പൊതുജന മധ്യത്തില്‍, മയ്യിത്തിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വെച്ചു നടന്ന മൃതദേഹ സംസ്‌കരണ ചടങ്ങായിരുന്നു അതെന്ന മിനിമം ബോധമില്ലാതെയല്ല ഈ ലൈംഗിക വൈകൃതാനുരാഗികള്‍ ഇത്തരം കള്ള പ്രചരണം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. അടങ്ങാത്ത നബിവൈര്യവും ഹൃദയത്തില്‍ കട്ടപിടിച്ചു കിടക്കുന്ന ലൈംഗിക വൈകൃതാനുരാഗവും കെട്ടുപിണഞ്ഞ മനോരോഗത്തെ ചികിത്സിക്കുവാനുള്ള കരുത്ത് അവരുടെയൊന്നും ശാസ്ത്രാവബോധത്തിനോ സുവിശേഷ ദര്‍ശനങ്ങള്‍ക്കോ സനാധന മൂല്യങ്ങള്‍ക്കോ അശേഷമില്ലാത്തതുകൊണ്ടാണ്.

ആരോപണ വിധേയമായ ഹദീഥിന്റെ ന്യൂനതകള്‍:

നബിവൈരികള്‍ പ്രവാചകനെതിരെ ഉന്നയിക്കുന്ന ശവരതിയാരോപണം കേവലം അവരുടെ മനോവൈകൃതങ്ങളുടെ ഭാവനാ വിന്ന്യാസങ്ങള്‍ മാത്രമാണെന്നു നാം മനസ്സിലാക്കി. ആരോപണം ആരോപിക്കപ്പെട്ട ഹദീഥുകളില്‍ ഭൂതകണ്ണാടി വെച്ചു തിരഞ്ഞാല്‍ പോലും കാണാനാവില്ലെന്ന വസ്തുത നിലനില്‍ക്കെ തന്നെ പ്രസ്തുത ഹദീഥുകളുടെ സ്വീകാര്യതയെ കൂടി നമുക്കു പഠനവിധേയമാക്കാം. ഹദീഥ്, സ്വീകാര്യതയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടതാണോ അല്ലയോ എന്ന് പരിശോദിക്കുക ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ? കാരണം സ്വീകാര്യയോഗ്യമായ ഹദീഥുകള്‍ക്ക് മാത്രമാണല്ലോ പ്രമാണപരതയുണ്ടാവുക. അല്ലാത്തവ മുസ്‌ലിംകള്‍ പ്രമാണമായി സ്വീകരിക്കാന്‍ പാടുള്ളതല്ലല്ലോ. അതുകൊണ്ടു തന്നെ ഉപര്യുക്ത ഹദീഥുകളുടെ സ്വീകാര്യത കൂടി നമുക്കന്വേഷണവിധേയമാക്കാം.

അഞ്ചു പരമ്പരകളിലൂടെയാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.

1. (ത്വബ്റാനി: അല്‍കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121)

നിവേദക പരമ്പര: അഹ്‌മദിബ്നു ഹമ്മാദ് അസ്സഗ്ബയില്‍ നിന്ന് – റൗഹിബ്നു സ്വലാഹ് നമ്മോട് പറഞ്ഞു – സുഫ്‌യാനു സൗരി നമ്മോട് പറഞ്ഞു – ആസ്വിം അല്‍ അഹ്‌വലില്‍ നിന്ന് – അനസില്‍ നിന്ന്….

പരമ്പരയിലെ റൗഹിബ്നു സ്വലാഹ് ദുര്‍ബലനാണെന്ന് ഹദീഥ് പണ്ഡിതനായ ഇബ്നുഅദിയ്യ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ ദുര്‍ബലമായ ഹദീഥുകള്‍ ഉദ്ധരിക്കാറുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇബ്നു മാകൂലാ പറയുന്നു: റൗഹിബ്നു സ്വലാഹിനെ ഹദീഥ് പണ്ഡിതന്മാര്‍ ദുര്‍ബലനായാണ് കാണുന്നത്. ഇബ്നു യൂനുസ് പറയുന്നു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. ദാറകുത്നി പറഞ്ഞു: ഹദീഥിന്റെ വിഷയത്തില്‍ ദുര്‍ബലന്‍. (അസ്സികാത്ത്: ഇബ്നുഹിബ്ബാന്‍: 8/ 244, അല്‍ കാമില്‍: 3/1006, മീസാന്‍: 2/58, അല്ലിസാന്‍: 2/465466)

കൂടാതെ ദുര്‍ബലനായ റൗഹിബ്നു സ്വലാഹ് മാത്രമാണ് സുഫ്‌യാനു സൗരിയില്‍ നിന്നും ഈ കഥ ഉദ്ധരിക്കുന്നത് എന്നതും റൗഹിബ്നു സ്വലാഹ് ഈജിപ്റ്റുകാരനും സുഫ്യാനു സൗരി കൂഫക്കാരനുമായതിനാല്‍ റൗഹിബ്നു സ്വലാഹ്, സുഫ്‌യാനു സൗരിയില്‍ നിന്ന് ഇങ്ങനെയൊരു കഥ കേള്‍ക്കാന്‍ സാധ്യതയില്ല എന്നതും നിവേദക പരമ്പരയുടെ മറ്റു ന്യൂനതകളായി ഹദീഥ് പണ്ഡിതര്‍ സൂചിപ്പിക്കുന്നുണ്ട്. (മുകദ്ദിമ സ്വഹീഹു മുസ്‌ലിം: 1/7, അല്‍ അവ്‌സത്: ത്വബ്റാനി: 1/153, അല്‍ ഹില്‍യ: 3/121, സില്‍സിലത്തു ദഈഫ: 1/32, അസ്സികാത്ത്: 8/244)

2. (മജ്‌മഉ സവാഇദ്:9/257, അവ്സത്ത്: ത്വബ്റാനി)

നിവേദക പരമ്പര: സഅ്ദാന്‍ ഇബ്നുല്‍ വലീദില്‍ നിന്ന് – അത്വാഅ് ഇബ്നു അബീ റബാഹില്‍ നിന്ന് – ഇബ്നു അബ്ബാസ് പറഞ്ഞു….

നിവേദക പരമ്പരയിലെ സഅ്ദാന്‍ ഇബ്നുല്‍ വലീദ് ‘മജ്ഹൂല്‍’ (വ്യക്തിത്വമോ വിശ്വസ്ഥതയോ അറിയപ്പെടാത്ത വ്യക്തി) ആണ്. (മജ്‌മഉ സവാഇദ്: 9/257)

3. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/124)

നിവേദക പരമ്പര: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി പറഞ്ഞു- അയാള്‍ തന്റെ പിതാമഹനില്‍ നിന്ന് – അയാള്‍ ജാബിറില്‍ നിന്ന്….

പരമ്പര വളരെ ദുര്‍ബലമാണ്. കാരണം കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി ഹദീഥ് നിവേദനത്തില്‍ പരിഗണനീയനേയല്ല എന്ന് സര്‍വ്വ ഹദീഥ് പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. അബൂ ഹാതിം പറഞ്ഞു: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി, ‘മത്റൂക്’ (കളവ് പറയുന്നവനായി ആരോപിതന്‍) ആകുന്നു.

ഇമാം അഹ്‌മദ് പറഞ്ഞു: അയാള്‍ ഹദീഥിന്റെ വിഷയത്തില്‍ ഒന്നുമല്ല. അബൂ സര്‍അ പറഞ്ഞു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 3/379)

4. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/123)

നിവേദക പരമ്പര: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി- അയാള്‍ അബ്ദുല്ലാഹിബ്നു ജഅ്ഫറില്‍ നിന്ന് – അയാള്‍ അംറിബ്നു ദീനാറില്‍ നിന്ന് – അദ്ദേഹം മുഹമ്മദിബ്നു അലിയില്‍ നിന്ന്….

പരമ്പര ദുര്‍ബലം: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി ദുര്‍ബലനാണ്. ഹൃദ്യസ്ഥ ശേഷി കുറവായതിനാല്‍ ധാരാളം അബദ്ധങ്ങള്‍ ഉദ്ധരിക്കാറുണ്ടെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 2/633634)

മാത്രമല്ല നിവേദക പരമ്പര ‘മുര്‍സല്‍’ ആകുന്നു അഥവാ പ്രവാചകനിലേക്കെത്താതെ കണ്ണി മുറിഞ്ഞതാകുന്നു. പ്രവാചക ശിഷ്യനല്ലാത്ത മുഹമ്മദുല്‍ ഹനഫിയ്യയാണ് കഥ പറയുന്നത്.

5. മുഹമ്മദിബ്നു ഉമറുബ്നു അലിയില്‍ നിന്ന് പരമ്പര മുറിഞ്ഞതാണ് മറ്റൊരു നിവേദനം. (ഉസ്ദുല്‍ ഗായ: 6/217)

നിവേദക പരമ്പര: ഇബ്നുല്‍ അസീറില്‍ നിന്ന്- അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു….

പരമ്പരയിലെ അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി തന്റെ പിതാമഹനായ അലിയില്‍ നിന്നും ഉദ്ധരിക്കുന്ന നിവേദനങ്ങളെല്ലാം പരമ്പര മുറിഞ്ഞവയാണെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (അത്തക്‌രീബ്: ഇബ്നു ഹജര്‍: 6170). പിന്നെ എങ്ങനെ പ്രവാചകനില്‍ നിന്ന് അദ്ദേഹം നിവേദനം ചെയ്യും.?!

ഹദീഥുകളില്‍ നിന്നും വിമര്‍ശകന്മാര്‍ മുഹമ്മദിന്റെ മുഖമൂടി ഊരിയെടുക്കുമ്പോള്‍, അതിനു മുമ്പില്‍ കുടുങ്ങുന്ന വേളയില്‍ മുസ്‌ലിംകള്‍ പുറത്തെടുക്കുന്ന അവസാനത്തെ അടവാണ് ‘ഹദീഥ് ദുര്‍ബലമാക്കുന്നു’ എന്ന പ്രഖ്യാപനമെന്ന്, ഹദീഥ് നിദാനശാസ്ത്രത്തിന്റെ ബാല പാഠം പോലും കേട്ടിട്ടില്ലാത്ത ചില നാസ്തിക-മിഷനറി ഇസ്‌ലാം വിമര്‍ശകര്‍ തട്ടിവിടാറുണ്ട്. അവരോടു പറയട്ടെ, മുസ്‌ലിംകള്‍ ഹദീഥുകളെ കാണുന്നത് ദൈവിക വെളിപാടുകളായാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് അതിന്റെ പ്രാമാണികത കണ്ടെത്താന്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അത് പൗരാണിക കാലം തൊട്ടേ അവര്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമമാണ്. പൗരാണികരും ആധുനികരുമായ ലോക മുസ്‌ലിം പണ്ഡിതന്മാരെല്ലാം സര്‍വാംഗീകൃതമായി അംഗീകരിച്ചിരിക്കുന്ന ആ നിയമം നമുക്കും മനസ്സിലാക്കാം. ഒരു ഹദീഥ് തള്ളുന്നതും കൊള്ളുന്നതും എന്തിന്റെയടിസ്ഥാനത്തിലാണെന്ന് അപ്പോള്‍ ബോധ്യമാകും.

1, നിവേദക പരമ്പരയിലെ സര്‍വ്വ നിവേദകര്‍ക്കും അദാലത്ത് ഉണ്ടാവുക. അഥവാ നിവേദക പരമ്പരയിലെ സര്‍വ്വ നിവേദകരും വിശ്വസ്ഥരും നീതിമാന്മാരും ഭക്തരുമാവുക.

2, നിവേദക പരമ്പരയിലെ സര്‍വ്വ നിവേദകരുടേയും ഓര്‍മ്മശക്തി സമ്പൂര്‍ണമായിരിക്കുക.

3, നിവേദക പരമ്പര കണ്ണി ചേര്‍ന്നതാവുക; മുറിഞ്ഞതാവാതിരിക്കുക. അഥവാ പരമ്പരയിലെ നിവേദകര്‍ ഏത് നിവേദകരില്‍ നിന്നാണോ ഒരു ഹദീഥ് ഉദ്ധരിക്കുന്നത്, അവര്‍ പരസ്പരം കണ്ടുമുട്ടുകയും നേരിട്ട് ആ ഹദീഥ് കേള്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പുണ്ടാവുക.

4, നിവേദനത്തിന്റെ പരമ്പരയും (സനദ്), ഉള്ളടക്കവും (മത്നും) കൂടുതല്‍ വിശ്വസ്ഥരും ശ്രേഷ്ടരുമായ നിവേദകര്‍ക്കോ നിവേദനങ്ങള്‍ക്കോ എതിരാവാതിരിക്കുക.

5, നിവേദനം ഇല്ലത്ത് അഥവാ സൂക്ഷ്മമായ ന്യൂനതകളില്‍ നിന്ന് മുക്തമാകണം.

ഈ നിബന്ധനകള്‍ ഒത്ത ഹദീഥുകളെയാണ് ‘സ്വഹീഹ്’ എന്ന് മുസ്‌ലിംകള്‍ വിളിക്കുന്നത്.

മുകളില്‍ പ്രസ്ഥാവിച്ച അഞ്ച് നിബന്ധനകളില്‍ ഒന്നില്‍ ന്യൂനതകള്‍ ഉള്ളതായ ഹദീഥുകള്‍ ള്വഈഫ് (ദുര്‍ബലം) ആയ ഹദീഥുകളാകുന്നു. അവ ഇസ്‌ലാമില്‍ പ്രമാണമല്ല. പൗരാണികരും ആധുനികരുമായ ലോക മുസ്‌ലിം പണ്ഡിതന്മാരെല്ലാം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ സര്‍വാംഗീകൃതമായ നിയമമാണിത്. (അര്‍രിസാല: ശാഫിഈ: 370-371, നുസ്ഹത്തുന്നളര്‍: 52, നുഖ്ബത്തുല്‍ ഫികര്‍: ഇബ്നു ഹജര്‍: 30, ഉലൂമുല്‍ ഹദീസ്: 30, മുഖദ്ദിമത്തു ഇബ്നു സ്വലാഹ്: 8, അല്‍ മൂകിദ: ദഹബി: 24, തദ്രീബുര്‍ റാവി: സുയൂത്വി: 1/6875, 155, അല്‍ഫിയ്യ: 19, മന്‍ദൂമത്തുല്‍ ബൈകൂനി: 30, ഹാശിയത്തുല്‍ അജ്ഹുരി: 6, ഇഖ്തിസ്വാറു ഉലൂമുല്‍ ഹദീസ്: ഇബ്നു കസീര്‍: 22, അല്‍ മുക്നിഅ്: ഇബ്നു മുലകിന്‍: 1/42, അല്‍ ജാമിഅ്: ഖത്തീബുല്‍ ബഗ്‌ദാദി: 2/295, അല്‍ ഇക്തിറാഹ്: ഇബ്നു ദകീകുല്‍ ഈദ്: 215 – 216, മുകദ്ദിമത്തു മുസ്‌ലിം: ഇമാം നവവി , അത്തക്‌രീബ്: 105,മജ്‌മഉല്‍ ഫതാവാ ഇബ്നു തീമിയ്യ: 1/250, മആലിമുസ്സുനന്‍: ഖത്താബി: 1/10, ശര്‍ഹുല്‍ അല്‍ഫിയ: ഇറാകി: 1/111, സ്വഹീഹു തര്‍ഗീബു വതര്‍ഹീബ്: 1/4767)

ശവരതിയാരോപണത്തിന്റെ അവസാന പുകയും ഇവിടെ കെട്ടടങ്ങുകയാണ്. വിശുദ്ധിയുടെ വിസ്മയ പ്രകാശമായ നബിജീവിതത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള മിഷനറി-നവനാസ്തിക വൈകൃതാനുരക്തരുടെ എല്ലാ പരിശ്രമങ്ങളും പാഴ്‌വേലയായി പരിസമാപ്തി കുറിക്കപ്പെടുകയാണ് സ്ഥിരം പതിവ്. പ്രവാചകനെതിരെയുള്ള ശവരതിയാരോപണത്തിന്റെ ഊര്‍ദ്ധ്വശ്വാസവും ഇവിടെ നിലച്ചിരിക്കുന്നു. എങ്കിലും, എങ്ങനെയാണ് ഹദീഥുകളില്‍ നിന്നും – അവ പ്രബലമോ ദുര്‍ബലമോ എന്നു പോലും പരിഗണിക്കാതെ – പ്രവാചക വിരോധികള്‍ ദുരാരോപണങ്ങളും കള്ള കഥകളും മെനഞ്ഞെടുക്കുന്നതെന്ന് പഠിക്കുവാനുള്ള ഒരു സന്ദര്‍ഭമായി ഈ വിഷയസംബന്ധിയായ ചര്‍ച്ചയെ നാം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ ദുരാരോപണത്തിന്റെ, അഥവാ ശവരതിയാരോപണത്തിന്റെ നിര്‍മിതിയുടെ വഴിയിടങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി നമുക്കതു നിഷ്പ്രയാസം കണ്ടെത്താനാകും. പ്രവാചകനു മേല്‍ നികൃഷ്ഠമായ ഒരാരോപണം നിര്‍മിക്കുന്നതിനായി നബിവൈരികള്‍ ഹദീഥ് ഗ്രന്ഥങ്ങള്‍ തിരയുന്നു. നിര്‍മാതാക്കള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിപ്പെട്ടവരായതുകൊണ്ടു തന്നെ പ്രവാചകനെതിരെ ലൈംഗിക വൈകൃതം ആരോപിക്കുന്നതിലായിരിക്കും അവരുടെ ഉത്സാഹം മുഴുവനും. ഹദീഥ് ഗ്രന്ഥങ്ങള്‍ തിരഞ്ഞപ്പോള്‍ അവര്‍ക്കു കിട്ടിയത് ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹ സംസ്‌കരണത്തിന്റെ ഹദീഥുകള്‍. ഹദീഥുകള്‍ പരിശോദിച്ചപ്പോള്‍ എല്ലാം ദുര്‍ബലമായ നിവേദനങ്ങളാണെന്ന് കാണുന്നു. അതുകൊണ്ടു തന്നെ ഹദീഥുകളുടെ സമാഹാരങ്ങളും അവയിലെ ക്രമനമ്പറുകളും തെറ്റായി ചേര്‍ത്തുകൊണ്ട് തങ്ങളുടെ ദുര്‍വ്യാഖ്യാന അച്ചടിശാലകളില്‍ അച്ചുനിരത്തുന്നു. ശരിയായ നിലക്ക് അവ ഉദ്ദരിച്ചാല്‍ അവയുടെ ദുര്‍ബലതയും നിജസ്ഥിതിയും കൈയോടെ പെടുന്നനെ പിടിക്കപ്പെടുമെന്ന് അവര്‍ക്കറിയാം. സമാഹാരങ്ങളും ക്രമനമ്പറുകളും തെറ്റായി ചേര്‍ത്തവതരിപ്പിക്കുമ്പോള്‍ കൈക്രിയകള്‍ കണ്ടെത്താന്‍ ചെറിയ കാലതാമസം വരും. ആ ഹൃസ്വകാലയളവില്‍ മറുപടി പറയപ്പെടാതെ നില്‍ക്കുന്ന തങ്ങളുടെ കള്ള കഥകളെ സമൂഹ മധ്യത്തില്‍ വെല്ലുവിളികളോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുക. നബിവിരോധം അത്രയെങ്കിലും സജീവമാക്കുക.

പ്രവാചകനെതിരെ ശവരതിയാരോപണമാണ് അവര്‍ ലക്ഷ്യം വെച്ചതെന്നതുകൊണ്ട് തന്നെ അതിനൊപ്പിച്ചു ദുര്‍വ്യാഖ്യാനം ചമക്കാനൊക്കുന്ന ചരിത്ര രംഗങ്ങള്‍ നിവേദനങ്ങളില്‍ ആദ്യം പരതുന്നു. അവിടെ നോക്കുമ്പോള്‍ ആകെ കൂടി കാണാന്‍ കഴിയുന്നത്, ഫാത്തിമ ബിന്‍ത് അസദ് മരണപ്പെടുന്നു. നബി (സ്വ) അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അവര്‍ നബിക്കു ചെയ്ത സേവനങ്ങള്‍ അനുസ്മരിക്കുന്നു. ശേഷം അവരെ കുളിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അനന്തരം അവരെ പൊതിഞ്ഞ വസ്ത്രത്തിനുമേല്‍ നബിയുടെ മേല്‍കുപ്പായമണിയിക്കുന്നു. അതിനു ശേഷം അവര്‍ക്കു വേണ്ടി ഖബ്ര്‍ കുഴിക്കാനാവശ്യപ്പെടുന്നു. ഖബ്‌റിന്റെ ലഹദ് എത്താറായപ്പോള്‍ അത് നബിതന്നെ കുഴിക്കുന്നു. അനന്തരം അവിടുന്ന് ഒരാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ലഹ്ദില്‍ കിടക്കുന്നു. പ്രാർത്ഥിക്കുന്നു. അതിനു ശേഷം തക്ബീര്‍ ചൊല്ലി മയ്യിത്ത് നമസ്‌കരിക്കുന്നു. അതിനും ശേഷം മറ്റുള്ളവരുടെ സഹായത്തോടെ മയ്യിത്ത് ഖബ്റിലെ ലഹദില്‍ വെക്കുന്നു. ജനങ്ങളും മയ്യിത്തിന്റെ ഉറ്റ ബന്ധുക്കളും പ്രസ്തുത ചടങ്ങുകള്‍ക്ക് സാക്ഷികളാകുന്നു. പക്ഷെ, കഥ ഇതല്ല അവര്‍ക്കുവേണ്ടത്. മയ്യിത്ത് നഗ്‌നമായി ഖബ്റില്‍ വെക്കുന്നു. അല്ലെങ്കില്‍ ഖബ്‌റില്‍ വെച്ച മയ്യിത്തില്‍ നിന്നും വസ്ത്രമുരിയുന്നു. എന്നിട്ട് തന്റെ വസ്ത്രമഴിക്കുന്നു. ശവഭോഗം ചെയ്യുന്നു. ശേഷം തന്റെ വസ്ത്രം മയ്യിത്തിനെ അണിയിക്കുന്നു. എന്നിട്ട് പ്രവാചകന്‍ പറയുന്നു: ‘ഞാന്‍ എന്റെ കുപ്പായം അവളെ അണിയിച്ചു. ഖബ്റിലെ വേദന അകറ്റുന്നതിന്’ ഇതാണ് അവരുടെ വൈകൃത ഭാവനകള്‍ മെനഞ്ഞെടുത്ത ചിത്രം. പക്ഷെ നബി തന്റെ വസ്ത്രം മയ്യിത്തിനെ അണിയിപ്പിച്ചത് മയ്യിത്ത് കുളിപ്പിച്ച ശേഷം, അതിനെ പൊതിഞ്ഞ പുടവക്കുമേല്‍. അവിടുന്ന് ലഹ്ദില്‍ കിടന്നത് മയ്യിത്ത് വെക്കും മുമ്പ്. അതിനു ശേഷം മയ്യിത്ത് നമസ്‌കരിക്കുന്നു. അതിനും ശേഷമാണ് മയ്യിത്ത് ഖബ്‌റിലെ ലഹദില്‍ വെക്കുന്നത്. കഥ ഒരു നിലക്കും ഭാവനകള്‍ക്കൊത്ത് ശരിയായി വരുന്നില്ല. അപ്പോള്‍ പിന്നെ തങ്ങളുടെ ഭാവനകള്‍ക്കൊത്ത് കഥ തിരുത്തിയെഴുതാന്‍ പറ്റിയ വല്ല വാചകങ്ങളും നിവേദനങ്ങളില്‍ നിന്നും (നിവേദനങ്ങളെല്ലാം ദുര്‍ബലമാണെങ്കിലും) അടര്‍ത്തിയെടുക്കാനുണ്ടോ എന്നതാണ് അടുത്ത റിസെര്‍ച്ച്. ഇതാ കിട്ടിപ്പോയി ത്വബ്റാനിയുടെ അല്‍ മുഅ്ജമുല്‍ ഔസത്ത്. അവിടെ 6935 മത്തെ നിവേദനത്തില്‍ നിന്നും ഒരു വാചകം മാത്രം അടര്‍ത്തിയെടുക്കാം. ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവരുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത്…). അത്രമാത്രം അങ്ങ് അടര്‍ത്തിയെടുത്ത് തങ്ങളുടെ ഭാവനകള്‍ക്കൊത്ത് കഥ തിരുത്തിയെഴുതുന്നു. ശേഷം ശവരതിയാരോപണം ദുര്‍വ്യാഖ്യാന അച്ചടിശാലകളില്‍ മഷിയുണക്കിയെടുക്കുന്നു. ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത്…) എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെട്ടത്?. അതൊരു പ്രയോഗം മാത്രമാണ്. ഇംഗ്ലീഷില്‍ “Think in her shoes’ എന്നു പറയുന്നതു പോലെ. അതിനാരെങ്കിലും ‘അവളുടെ ഷൂസില്‍ കയറി ചിന്തിക്കുക’ എന്നര്‍ഥം മനസ്സിലാക്കുമോ!. ‘അവളുടെ സ്ഥാനത്തു നിന്നു ചിന്തിക്കുക’ എന്നേ അതിനുദ്ധേശമുള്ളൂ. അതുപോലെ ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവളുടെ ഖബ്‌റില്‍ അവളോടൊപ്പം ഞാന്‍ കിടന്നു) എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് ‘ഫീ മൗള്വിഇഹാ’ അഥവാ ‘അവളുടെ സ്ഥാനത്ത് ഞാന്‍ കിടന്നു’ എന്നു മാത്രമാണ്. മാത്രമല്ല മറ്റു പല നിവേദനങ്ങളിലും വന്നിട്ടുള്ള പദം ‘വള്വ്ത്വജഅത്തു ഫീ ഖബ്രിഹാ’ (അവളുടെ ഖബ്‌റില്‍ ഞാന്‍ കിടന്നു) എന്നാണ്. (കന്‍സുല്‍ ഉമ്മാല്‍)

ഇനി, ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത്…) എന്നു പറയപ്പെട്ട ത്വബ്റാനിയുടെ അല്‍ മുഅ്ജമുല്‍ ഔസത്തിലും സംഭവ വിവരണത്തിന് മേല്‍ പ്രസ്താവിക്കപ്പെട്ടതില്‍ നിന്നും യാതൊരു വ്യത്യാസവും കാണാനാകില്ല. ഫാത്തിമ ബിന്‍ത് അസദ് മരണപ്പെടുന്നു. നബി (സ്വ) അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അവര്‍ നബിക്കു ചെയ്ത സേവനങ്ങള്‍ അനുസ്മരിക്കുന്നു. ശേഷം അവരെ കുളിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അനന്തരം അവരെ പൊതിഞ്ഞ വസ്ത്രത്തിനുമേല്‍ നബിയുടെ മേല്‍കുപ്പായമണിയിക്കുന്നു. അതിനു ശേഷം ഖബ്ര്‍ കഴിക്കുന്നു. പിന്നെ ലഹ്ദ് നബി കുഴിക്കുന്നു. അതില്‍ കിടക്കുന്നു. പ്രാർത്ഥിക്കുന്നു. മയ്യിത്ത് നമസ്‌കരിക്കുന്നു. അതിനും ശേഷം മയ്യിത്ത് ഖബ്‌റിലെ ലഹ്ദില്‍ വെക്കുന്നു. സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായി മയ്യിത്തിന് ഇത്ര പരിചരണവും പ്രാര്‍ഥനയും നല്‍കിയതിന്റെ ഉദ്ദേശമെന്താണെന്ന സ്വഹാബാക്കളുടെ ചോദ്യത്തിന് മറുപടിയായി നബി(സ്വ) പറഞ്ഞു: ”ഞാനെന്റെ മേല്‍വസ്ത്രം അവളെ ധരിപ്പിച്ചു; സ്വര്‍ഗത്തിലെ പുടവ ധരിക്കപ്പെടാനുള്ള സൗഭാഗ്യം അവള്‍ക്കു ലഭിക്കാനായി. അവളുടെ ഖബ്‌റില്‍ അവളോടൊപ്പം ഞാന്‍ കിടന്നു; അവള്‍ക്ക് ഖബ്‌റിന്റെ ഇടുക്കം ലളിതമാകാന്‍ വേണ്ടി. കാരണം, അബൂത്വാലിനു ശേഷം എന്നോട് ഏറ്റവും നന്നായി പെരുമാറുന്ന ആളായിരുന്നു അവര്‍”. ത്വബ്റാനിയുടെ അല്‍ മുഅ്ജമുല്‍ ഔസത്ത് 6935 മത്തെ നിവേദനത്തില്‍ നിന്നും ഇതിനപ്പിറം ഒന്നും തരപ്പെടില്ല. ഈ നിവേദനത്തില്‍ ‘അവളുടെ ഖബ്‌റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത് അവള്‍ക്ക് ഖബ്‌റിന്റെ ഇടുക്കം ലളിതമാകാന്‍ വേണ്ടി’ എന്നു പറഞ്ഞത് – മയ്യിത്ത് ഖബ്റിലെ ലഹദില്‍ വെക്കുന്നതിനും മയ്യിത്ത് നമസ്‌കരിക്കുന്നതിനും മുമ്പ് – നബി ലഹ്ദ് കുഴിച്ച് അതില്‍ കിടന്നു പ്രാർത്ഥിച്ച സംഭവത്തെ പറ്റി തന്നെയാണെന്ന് ആര്‍ക്കും ഒറ്റ വായനയില്‍ തന്നെ ബോധ്യമാകുന്ന കാര്യമാണ്. അപ്പോള്‍ ‘അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നു’ എന്നു പറഞ്ഞതിന്റെ ഉദ്ദേശം ‘അവളുടെ സ്ഥാനത്ത് ഞാന്‍ കിടന്നു’ എന്നു മാത്രമാണെന്നു വ്യക്തം.

അല്ലാതെ ആഭാസന്മാരുടെ അശ്ലീല ഭാവനകള്‍ക്കൊത്ത് പ്രവാചക ജീവിതത്തെ വളച്ചൊടിക്കാനൊക്കുന്ന ഒന്നും ആ വിശുദ്ധ ജീവിതത്തില്‍ നിന്നും കിട്ടാന്‍ പോകുന്നില്ല. പക്ഷെ, കൂട്ടത്തില്‍ ഒന്നുകൂടി ഓര്‍മപ്പെടുത്തട്ടെ സംഭവം ദുര്‍ബലമായ നിവേദനമാണ്; തെളിവിനു കൊള്ളില്ല.

വിശുദ്ധിയുടെ നിതാന്ത പരിമളമയമായ ആ ജീവിതം ചരിത്രത്തിന്റെ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ്. അവിടെ എത്ര ഉരച്ചു നോക്കിയാലും ശവരതി പോയിട്ട് ഒരു പരസ്ത്രീ കരസ്പര്‍ശനത്തിന്റെ ചെറുതരികള്‍ പോലും കാണ്ടുകിട്ടില്ല. നൂറ്റാണ്ടുകളായി, എത്രയോ വമ്പന്‍ വിമര്‍ശകന്മാര്‍ ഉരക്കാന്‍ തുടങ്ങിയിട്ട്. ഉരക്കല്ലുകള്‍ തേഞ്ഞുതീര്‍ന്നിട്ടും അവര്‍ക്കൊന്നും മരുന്നിനുപോലും ഇന്നോളം ഒന്നും തരപ്പെട്ടിട്ടില്ല. പിന്നെയല്ലേ ഈ മനോരോഗികള്‍ ഉരച്ചിട്ട്!.

”ആഇശ (റ) പറയുന്നു: പ്രവാചകന്‍ ഒരിക്കലും ഒരു (അന്യ) സ്ത്രീയുടെയും കൈപ്പടം തൊട്ടിട്ടില്ല. അവരോട് ബൈഅത്ത് (പ്രതിജ്ഞ) എടുക്കാന്‍ പോകുന്ന സമയത്ത് പോലും അവരോട് പറയാറുണ്ട് നിങ്ങളോട് ഞാന്‍ എന്റെ സംസാരത്തിലൂടെ ബൈഅത്ത് ചെയ്തിരിക്കുന്നു.” (മുസ്‌ലിം: 1866)

”ഉമൈമഃ ബിന്‍ത് റക്വീക്വ (റ) പറഞ്ഞു: അവര്‍ നബി(സ്വ)ക്ക് കൈകൊടുത്ത സമയത്ത് നബി (സ്വ) അവരോട് പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ (അന്യ) സ്ത്രീകള്‍ക്ക് കൈകൊടുക്കയില്ല.” (നസാഈ: 4181, ഇബ്‌നു മാജ: 2874)

”മഅ്ക്വലുബ്നു യസാര്‍ നിവേദനം: നബി (സ്വ) പറഞ്ഞു: തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ അവന് ഉത്തമമായത് ഇരുമ്പാണി തലയില്‍ തറക്കുന്നതാണ്.” (ത്വബ്‌റാനി)

ഇതാണ് മുഹമ്മദ് നബി (സ്വ) വിശുദ്ധ ജീവിതത്തിന്റെ നിതാന്ത വിസ്മയം. ലൈംഗിക വൈകൃതം ഹൃദയങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്നവര്‍ക്ക് ആ ജീവിതവിശുദ്ധി ഉള്‍കൊള്ളാനാകില്ല; സമ്മതിച്ചു തരാനാകില്ല. ഈ രോഗാധുരമായ മനസ്സുകളില്‍ നിന്നു മാത്രമാണ് ഇത്തരം നീചവും നികൃഷ്ടവുമായ ദുരാരോപണങ്ങള്‍ ജന്മമെടുക്കുന്നത്. അവര്‍ പ്രവാചകനെ തെറി വിളിച്ചുകൊണ്ടേയിരിക്കും. അപകീര്‍ത്തിപ്പെടുത്തികൊണ്ടേയിരിക്കും. കാരണം പരിശുദ്ധരെയും പരിശുദ്ധിയിലേക്ക് മാനവികതയെ വിളിക്കുന്നവരെയും അവര്‍ക്ക് സഹിക്കാനാകില്ല; ഉള്‍കൊള്ളാനും. ഇഛാവൈകൃതങ്ങളുടെ ലോകം പടുത്തുയര്‍ത്താന്‍ അവര്‍ക്കു മുമ്പിലുള്ള ഏറ്റവും വലിയ തടസ്സം നബിയും അവിടുത്തെ ജീവിതവും സന്ദേശവുമാണ്. അതാണ് അവരില്‍ പലരുടെയും നബിവിരോധത്തിന്റെ മനഃശാസ്ത്രം.

അടുത്ത വിമര്‍ശനവും കൂടി നമുക്കൊന്ന് വിശകലനം ചെയ്യാം.

‘രക്തബന്ധമോ കുടുംബബന്ധമോ പോലും പരിഗണിക്കാതെ ഏത് സ്ത്രീയെയും ഭോഗിക്കുവാന്‍ നബിക്ക് അല്ലാഹു തന്നെ അനുവാദം നല്‍കുന്നതിനു മുമ്പായിരുന്നു (ക്വുര്‍ആന്‍ 33: 50) ഈ ശവരതി നടന്നതെന്നു കാണാം’. എന്താണ് ക്വുര്‍ആന്‍ 33: 50 ല്‍ പറയുന്നത്. ആദ്യം നമുക്ക് സൂക്തം ഒന്നു പരിശോദിക്കാം.

”നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”. (കുര്‍ആന്‍: 33: 50)

വിമര്‍ശകന്മാര്‍ ജല്‍പിക്കുന്നതു പോലെ പ്രവാചകന് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ അനുവദിക്കപ്പെട്ട സ്ത്രീജന ലിസ്റ്റ് അല്ലിത്. മറിച്ച് പ്രവാചകന് വിവാഹ ബന്ധത്തിലേര്‍പെടാന്‍ അനുവദിക്കപ്പെട്ട സ്ത്രീകള്‍ ആരൊക്കെ? വിവാഹം ചെയ്യാവുന്ന സ്ത്രീകള്‍ ആരൊക്കെ? പ്രവാചകന് മാത്രമായി അനുവദിക്കപ്പെട്ട വിവാഹ രീതി ഏത്? ഇതൊക്കെയാണ് സൂക്തം കൈകാര്യം ചെയ്യുന്ന വിഷയം. അതിനെയെല്ലാം ഒന്നിച്ച് ‘ലൈംഗികാനുവാദ’മെന്ന പായയില്‍ ചുരുട്ടികെട്ടിയതാണ് വിമര്‍ശകര്‍.

ആദ്യം പറഞ്ഞ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ അനുവദിക്കപ്പെട്ട സ്ത്രീകള്‍ ആരെല്ലാമാണ്. ഭാര്യമാരും സ്വന്തം അടിമസ്ത്രീകളും. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധം അനുവദിക്കുക മാനവിക വിരുദ്ധമല്ലേ? അടിമത്ത സമ്പ്രദായം നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളെ പറ്റി യാതൊരു ധാരണയുമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ സംശയം ഉണ്ടാകുന്നത്. അത് നിലനിന്നിരുന്ന ഭൂമികയില്‍ നിന്നും ആ സമ്പ്രദായത്തെ അടര്‍ത്തിയെടുത്ത്, ഇന്നത്തെ ലോകക്രമത്തില്‍ കൊണ്ടുവെച്ച് അതിനെ വിലയിരുത്തുമ്പോള്‍ അത് മാനവിക വിരുദ്ധമായി തോന്നാം. പക്ഷെ അതിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് ഇസ്‌ലാം അതിനെ സമീപിച്ച രീതിയെ പറ്റി വിലയിരുത്തുമ്പോഴാണ് പ്രസ്തുത മേഖലയില്‍ ഇസ്‌ലാം സ്വീകരിച്ച മാനവിക നിലപാട് നമുക്ക് മനസ്സിലാവുകയുള്ളൂ. ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് അത് ഇസ്‌ലാം കൊണ്ടുവന്ന സമ്പ്രദായമല്ല. പ്രവാചകന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അത് സമൂഹത്തില്‍ നിലനിന്നിരുന്നു എന്നതാണ്. അതുകൊണ്ടാണ് ബൈബിളില്‍ പോലും അടിമത്ത സമ്പ്രദായവുമായി ബന്ധപ്പെട്ട ധാരാളം പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയുന്നത്. (ലേവ്യ, 25: 44-46) ബൈബിളിലെ പല പ്രവാചകന്മാരും അടിമസ്ത്രീകളുള്ളവരോ, യുദ്ധങ്ങളില്‍ ബന്ധികളാക്കപ്പെട്ട സ്ത്രീകളെ അടിമകളായി സ്വീകരിച്ചവരോ അയിരുന്നെന്ന് കാണാനാകും. അബ്രഹാമും ദാവീദും മോശെയുമെല്ലാം ഉദാഹരണം. കേവലം ഒരു രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ നാലതിരുകള്‍ക്കുള്ളില്‍ അപൂര്‍വമായി കാണപ്പെട്ടിരുന്ന ഒറ്റപ്പെട്ട ഒരു സാമൂഹിക പ്രതിഭാസമായിരുന്നില്ല അടിമത്ത സമ്പ്രദായം. ആ കാലഘട്ടത്തില്‍ ലോകത്തിന്റെ തന്നെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ആഴത്തില്‍ വേരൂന്നിയ ഒരു സാമൂഹിക പ്രതിഭാസമായിരുന്നു അത്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, യുദ്ധരംഗങ്ങളില്‍ ബന്ധികളാക്കപ്പെടുന്നവര്‍ മോചിപ്പിക്കപ്പെടുന്നില്ലെങ്കില്‍ അടിമകളാക്കപ്പെടുകയെന്നത് അന്നത്തെ അന്താരാഷ്ട്ര നിയമമായിരുന്നു എന്നുപോലും വേണമെങ്കില്‍ പറയാവുന്നതാണ്. അത് അന്നത്തെ അന്താരാഷ്ട്ര നൈതികതക്കെതിരായിരുന്നില്ല. ആ കാലഘട്ടത്തിലെ ഒരു രാഷ്ട്രത്തിനോ സാമ്രാജ്യത്വത്തിനോ പോലും, ഒരൊറ്റ സുപ്രഭാതത്തില്‍ തുടച്ചു നീക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അതെന്ന് പൗരാണിക ചരിത്രത്തെ പറ്റി ശരാശരി അറിവെങ്കിലുമുള്ള എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ആ യാഥാര്‍ത്ഥത്തെ ഉള്‍കൊള്ളാതിരിക്കാന്‍ ഇസ്‌ലാമികസാമ്രാജ്യത്വത്തിനെന്നല്ല ഒരു സാമ്രാജ്യത്വത്തിനും സാധ്യമല്ല. അങ്ങനെ വന്നാല്‍ അത് ആ സാമ്രാജ്യത്വത്തിന്റെ നാശത്തിലായിരിക്കുമവസാനിക്കുക. കാരണം അത്രമേല്‍ അത് അന്നത്തെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമായിരുന്നു. പക്ഷെ മാനവികതയുടെ മതമായ ഇസ്‌ലാം ആ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ കഴിയുന്നത്ര മാനവികമായ പരിഷ്‌കരണങ്ങള്‍ പ്രസ്തുത രംഗത്ത് നടപ്പാക്കുകയാണുണ്ടായത്. ആ പരിഷ്‌കരണങ്ങളാകട്ടെ അടിമകള്‍ക്ക് സ്വതന്ത്ര തുല്ല്യമായ ആശ്വാസമാണ് പ്രദാനം ചെയ്തത്. ഇസ്‌ലാമികസാമ്രാജ്യം അടിമകള്‍ക്ക് ചരിത്രത്തില്‍ മറ്റൊരിടത്തുമില്ലാതിരുന്ന അസ്തിത്വവും വ്യക്തിത്വവും നല്‍കിയാദരിച്ചു. അവര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടായി. പിഴുതെടുക്കാന്‍ സമൂഹത്തിനു സാധ്യമല്ലാത്ത വിധം വേരും വിലാസവുമുണ്ടായവര്‍ക്ക്. ജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ടായവര്‍ക്ക്; അത് സ്വതന്ത്രനത്ര വന്നില്ലെങ്കില്‍ പോലും. കാരണം അവിടെ പരിധി നിശ്ചയിച്ചത് ഇസ്‌ലാമല്ല, സാമൂഹികാന്തരീക്ഷമായിരുന്നു. അവര്‍ക്ക് ഉടുക്കാനും ഉണ്ണാനും ഉറങ്ങാനും അവകാശമുണ്ടായി. ആകാശത്തിനു കീഴെ ഭൂമിക്കു മുകളില്‍ അവര്‍ക്കാദ്യമായി അന്തസ്സുണ്ടായി. ഈ ചരിത്ര പശ്ചാതലത്തില്‍ നിന്നു കൊണ്ട് വേണം അടിമസ്ത്രീയുമായുള്ള ലൈംഗിക ബന്ധത്തിന് ഉടമക്ക് അവകാശം നല്‍കുന്ന ഇസ്‌ലാമിക നിയമത്തെ നോക്കി കാണാന്‍.

പ്രവാചക കാലഘട്ടത്തിനു മുമ്പ് തന്നെ, അടിമ സ്ത്രീ എന്നത് ഉടമയുടെ സ്വകാര്യ വരുമാന സ്രോതസ്സുകൂടിയായിരുന്നു. അവളെ ഉടമ ലൈംഗികമായി ഭോഗിക്കുന്നതിനു പുറമെ ഗാര്‍ഹികവും സാമൂഹികവുമായ പല മേഖലകളിലും വരുമാന സ്രോതസ്സായി ഉപയോഗപ്പെടുത്തുകയും ചെയ്യും. അതില്‍ ഏറ്റവും അധികം അവളെ ഉപയോഗിച്ച് വരുമാനമുണ്ടാക്കിയിരുന്നത് വേശ്യാവൃത്തിയിലൂടെയാണ്. അതിലൂടെ പണമുണ്ടാക്കി ഉടമക്കെത്തിക്കണം. അവളുടെ ഉപജീവനമോ പരിചരണമോ അയാളുടെ ബാധ്യതയായിരുന്നില്ല. അതെല്ലാം അവള്‍ കണ്ടെത്തണം. ഉടമക്കു പുറമെ വേശ്യാവൃത്തിയിലൂടെയും അല്ലാതെ ഉടമയുടെ അഥിതി സല്‍ക്കാരത്തിന്റെ ഭാഗമായും അവള്‍ക്ക് ഒരുപാട് പുരുഷന്മാരോടൊപ്പം തന്റെ ശരീരം പങ്കുവെക്കേണ്ടി വരുമായിരുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഭോഗിക്കാവുന്ന ഒരു വില്‍പന ചരക്കായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇസ്‌ലാംമിനു മുമ്പുള്ള അടിമ സ്ത്രീ. അനവധി പുരുഷന്മാരുമായി ശരീരം പങ്കുവെക്കപ്പെടുന്നതു കൊണ്ടു തന്നെ അവള്‍ ഗര്‍ഭിണിയാവുകയോ പ്രസവിക്കുകയോ ചെയ്താല്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമുണ്ടാവില്ല. ഇനി കുഞ്ഞ് ആരുടേതാണ് എന്നു തിരിഞ്ഞാല്‍ പോലും ഏറ്റെടുക്കാന്‍ ആളുണ്ടാവില്ല. പിതൃത്വം ഒരാളിലേക്കും ചേര്‍ത്തിപറയാന്‍ അവള്‍ക്കവകാശമില്ല. കുഞ്ഞിനെ അവള്‍ തനിച്ചു വളര്‍ത്തണം. ആ കുഞ്ഞ് വലുതായാല്‍ അന്നത്തെ സാമൂഹിക രീതിയനുസരിച്ച് അതും അടിമയായി മാറും. പെണ്‍ കുഞ്ഞാണെങ്കില്‍ മാതാവിന്റെ ജീവിത വഴിയിടങ്ങളിലൂടെ തന്നെ അവളും സഞ്ചരിക്കേണ്ടി വരും; പലപ്പോഴും. വേരില്ല വിലാസമില്ല സ്വത്തില്ല സന്താനങ്ങള്‍ക്ക് തന്തയില്ല. ഇനി അവള്‍ ഭര്‍തൃമതിയാണെങ്കിലോ കാര്യമായ മാറ്റമൊന്നുമില്ല കുഞ്ഞിന്റെ പേരിനൊരു വാലുണ്ടായി എന്നു മാത്രം. ആരുടേതാണെങ്കിലും പിതൃകോളം ഭര്‍ത്താവിന്റെ പേരുകൊണ്ട് പൂരിപ്പിക്കുമെന്നര്‍ഥം.

അടിമ സ്ത്രീയുടെ ഈ ഖേദഘതിക്ക് ഇസ്‌ലാം അറുതി വരുത്തി. ഇസ്‌ലാം പറഞ്ഞു ആര്‍ക്കെങ്കിലും അടിമ സ്ത്രീയുണ്ടായാല്‍ ഒന്നുകില്‍ അവളെ മോചിപ്പിച്ച് നല്ല നിലയില്‍ വിവാഹം ചെയ്തുകൊടുക്കുക. അല്ലെങ്കില്‍ അവള്‍ക്കുമേലുള്ള അധികാരം (വിലായത്ത്) നിലനിര്‍ത്തികൊണ്ട്, പ്രായശ്ചിത്തമായോ പുണ്യകര്‍മമായോ അവളെ മോചിപ്പിക്കക. അതുമല്ലെങ്കില്‍ അവളുടെ ഉപജീവന-പരിചരണ ഉത്തരവാദിത്തമേറ്റെടുത്ത് ഉടമ മാത്രം അവളെ പ്രാപിക്കുക. അതു വഴി അവള്‍ക്ക് കുഞ്ഞുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തവും ഉടമക്കായിരിക്കും. അവന്റെ സ്വത്തില്‍ ആ കുഞ്ഞിന് അവകാശമുണ്ടായിരിക്കും. കുഞ്ഞിന്റെ സ്വത്തില്‍ സ്വാഭാവികമായും അമ്മക്കും ഒരവകാശമുണ്ടായിരിക്കും. വേശ്യാവൃത്തിയിലൂടെ അവളെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുകയും ഉടമയിലൂടെ മാത്രമായി അവള്‍ക്ക് ലൈംഗികവും ഗാര്‍ഹികവുമായ ഒരു ജീവിതം തുറന്നു കൊടുക്കുകയും ചെയ്തു ഇസ്‌ലാം. അവള്‍ക്കും അവളുടെ പരമ്പരകള്‍ക്കും വേരും വിലാസവും സ്വത്തും കുടുംബവും അവകാശവും സംരക്ഷണവും; അല്ല ജീവിതവും കൊടുത്തു ഇസ്‌ലാം. എത്ര മാനവികമായ ഇടപെടല്‍. ഒരേ സമയം ഇസ്‌ലാം, അവളെ ഉപഭോഗ വസ്തുവല്ലാതാക്കുകയും എന്നാല്‍ ഉടമയിലൂടെ അവളുടെ ലൈംഗിക മോഹങ്ങള്‍ക്ക് ഇടംകൊടുക്കുകയും ചെയ്തു. അതാണ് ഇസ്‌ലാമിലെ വലതുകൈ ഉടമപ്പെടുത്തിയ സ്ത്രീകള്‍ അഥവാ അടിമ സ്ത്രീകള്‍. ”നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും…” എന്നു പറഞ്ഞ സൂക്തത്തില്‍ മാനവിക വിരുദ്ധയില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ?.

ഇനി രണ്ടാമതായി സൂക്തം എണ്ണി പറയുന്നത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവധിക്കപ്പെട്ട സ്ത്രീകളെ പറ്റിയല്ല. മറിച്ച് നബിക്ക് വിവാഹം ചെയ്യാന്‍ അനുവാദമുള്ള കുടുംബ ബന്ധുക്കളില്‍ ചിലരെ പറ്റിയാണെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഇമാം ത്വബ്‌രി ഉദ്ദരിക്കുന്നുണ്ട് (തഫ്‌സീറു ത്വബ്‌രി: 33:50 ന്റെ വ്യാഖ്യാനം). അതാരൊക്കെയാണ്. ”…നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.)…”. കുടുംബ ബന്ധുക്കളില്‍ നിന്നും നബി(സ്വ)ക്ക് വിവാഹം ചെയ്യാന്‍ പാടില്ലാത്തവരും പാടുള്ളവരും ആരൊക്കെയാണെന്ന് പഠിപ്പിക്കപ്പെടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം കുടുംബ ബന്ധത്തിലുള്ള സ്ത്രീകളെ വിവാഹം ചെയ്യാന്‍ എല്ലാ മുസ്‌ലിം പുരുഷന്മാര്‍ക്കും അനുവാദമുണ്ടെങ്കിലും പ്രവാചകന് പക്ഷെ ഹിജ്‌റക്കുശേഷം, അദ്ധേഹത്തോടൊപ്പം ഹിജ്‌റ ചെയ്ത കുടുംബ ബന്ധുക്കളെ മാത്രമേ -ബന്ധുക്കളില്‍ നിന്നും- വിവാഹം ചെയ്യാന്‍ പാടുള്ളൂ എന്ന് ഈ സൂക്തത്തിലുടെ പ്രത്യേകം നിയമമാക്കിയിരിക്കുന്നു എന്നു കുറിക്കുന്ന പല നിവേദനങ്ങളും തഫ്‌സീറുകളില്‍ കാണാം. (തഫ്‌സീറു ത്വബ്‌രി: 33:50 ന്റെ വ്യാഖ്യാനം നോക്കുക).

അപ്പോള്‍ ഹിജ്‌റക്കു ശേഷം കുടുംബ ബന്ധുക്കളില്‍ നിന്നും നബിക്ക് വിവാഹം ചെയ്യാവുന്നവരായി സൂക്തം എണ്ണി പറഞ്ഞത് ആരെയൊക്കെയാണ്. ‘നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ’ അമ്മാവന്റെയും അമ്മായിയുടെയും പിതൃവ്യന്റെയും മാതൃസഹോദരിമാരുടെയും പുത്രിമാര്‍. ‘പുത്രിമാര്‍’ എന്നത് തെറ്റാതെ പ്രത്യേകം പഠിച്ചുവെക്കണം. കാരണം ചില മിഷനറി അച്ചടിശാലകളില്‍ പലപ്പോഴും ‘പുത്രിമാര്‍’ എന്നത്, അച്ച് നഷ്ടപ്പെട്ടിട്ടാണോ അതല്ല അച്ചടിപ്പിശാച് പിടികൂടിയിട്ടാണോ എന്നറിയില്ല; വിട്ട് പോകാറുണ്ട് പലപ്പേഴും. അങ്ങനെ വിട്ടുപോയവ മാത്രം പ്രസിദ്ധീകരിക്കാന്‍, ഏറ്റവും ഉളുപ്പ് നഷ്ടപ്പെട്ടവരെ തേടിയുള്ള മിഷനറി അച്ചടിശാലകളുടെ യാത്രകള്‍ നവനാസ്തികര്‍ക്കും എക്‌സ് മുസ്‌ലിംകള്‍ക്കും മുമ്പിലാണ് മിക്കവാറും ചെന്നവസാനിക്കാറുള്ളത്. ‘പുത്രിമാര്‍’ വിട്ടുപോയാല്‍ പിന്നെ ഭാക്കിയാവുന്നതാരൊക്കെയാണ്. അമ്മായിയും മാതൃസഹോദരിയും അമ്മാവനും പിതൃവ്യനും മാത്രമാകും. ‘ലേഡീസ് ഫസ്റ്റ്’ എന്നതാണല്ലോ പരിഷ്‌കാരികളുടെ ഒരു നിലപാട്. അപ്പോള്‍ അമ്മാവനും പിതൃവ്യനും മാറ്റി നിര്‍ത്തപ്പെടും. പിന്നെ പറയാനുണ്ടോ ആവശ്യത്തിനുള്ള വകയായല്ലോ. അമ്മായിയെയും മാതൃസഹോദരിയെയും കാമിക്കാനും കല്ല്യാണം കഴിക്കാനും മുഹമ്മദിനെ ക്വുര്‍ആന്‍ അനുവദിക്കുന്നു. കഷ്ടം തന്നെ മുസ്‌ലിംകളുടെ ധാര്‍മിക ബോധം. പ്രചരണ വാഹനത്തിന്റെ സ്റ്റിയറിംങ് പിന്നെ നവനാസ്തിക മനോരോഗികളുടെ കൈയ്യിലായിരിക്കും.

മൂന്നാമതായി സൂക്തം പരാമര്‍ശിക്കുന്ന വിഷയമെന്താണ്. ”…സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു…”. എന്താണ് സംഭവം. ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം അവളെ നബിക്കു വിവാഹം ചെയ്യാം. അതു പ്രവാചകനു മാത്രം അനുവദിക്കപ്പെട്ട നിയമമാണ്. മുസ്‌ലിംകളില്‍ മറ്റാര്‍ക്കും ഈ അനുമതി ബാധകമല്ല. ‘സ്വദേഹം ദാനം ചെയ്യുക’ എന്നു പറഞ്ഞാല്‍ എന്താണ്. ശരീര ദാനമാണോ അവിടെ ഉദ്ധേശിക്കുന്നത്. അല്ലേ അല്ല. മറിച്ച് അതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

”ഞാന്‍ എന്നെ താങ്കള്‍ക്കു മുമ്പില്‍ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു’ എന്ന വാചകത്തില്‍ ഒരു മുള്വാഫ് (Possession) (ഭാഷാ പരമായ ഭംഗിക്കായി) വിട്ടുകളഞ്ഞതാണ്. യഥാർത്ഥത്തില്‍ വാചകത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ‘ഞാന്‍ എന്നെ അഥവാ എന്റെ വിവാഹ കാര്യത്തെ താങ്കള്‍ക്കു മുമ്പില്‍ ഇഷ്ടദാനം ചെയ്യുന്നു’. കാരണം ഒരു സ്വതന്ത്ര്യ സ്ത്രീ ഉടമപ്പെടുത്തപ്പെടുകയോ ദാനം ചെയ്യപ്പെടുകയോ ഇല്ലല്ലോ. മഹര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ വിവക്ഷ.” (ഫത്ഹുല്‍ ബാരി: 9/112, ഫത്ഹുല്‍ മുന്‍ഇം: 5/540). എന്നാല്‍ അനുവാദമുണ്ടായിരുന്നിട്ടും പ്രവാചകന്‍ അത്തരത്തിലുള്ള വിവാഹം ഒരിക്കലും ചെയ്തിട്ടില്ലെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഇമാം കുര്‍തുബിയും (തഫ്‌സീറുല്‍ കുര്‍തുബി, 33:50 ന്റെ വ്യാഖ്യാനം) ഇബ്‌നു ഹജറും (ഫത്ഹുല്‍ ബാരി, 8:526) ഉദ്ദരിച്ചിട്ടുണ്ട്.

അപ്പോള്‍ ഇത്രയുള്ളൂ കാര്യം. ‘സ്വദേഹം ദാനം ചെയ്യുക’ എന്നു പറഞ്ഞാല്‍ മഹര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നുമാത്രമേ അതിനര്‍ത്ഥമുള്ളൂ. അത് സ്ത്രീയുടെ തീരുമാനാധികാരപരിധിയില്‍ വരുന്ന സംഗതിയാണ്. ധാര്‍മികതാലംഘനത്തിന്റെ ഒരു പ്രശ്‌നവും അവിടെ ഉരുത്തിരിയുന്നില്ല. അറബി ഭാഷയോ ഭാഷാ പ്രയോഗങ്ങളോ തിരിയാത്തവര്‍ ക്വുര്‍ആനും ഹദീഥും നിരൂപണം ചെയ്യാനൊരുമ്പെട്ടാല്‍ ഇതല്ല ഇതിനപ്പുറവും പറയും. വിവരക്കേട് ഇസ്‌ലാംവിമര്‍ശകര്‍ക്ക് ഒരലങ്കാരമാണെന്നു തോന്നുന്നു. കഷ്ടം

Saturday, April 9, 2022

ഇസ്ലാം:മുഹമ്മദും കവിതയും എന്ന ശീര്‍ഷകത്തോടെയുള്ള ആക്ഷേപം

 


മുഹമ്മദ് നബി (സ) യേയും ഇസ്ലാമിനേയും പരിഹസിക്കുക എന്ന ഏക ലക്ഷ്യത്തോടെ ' വിമര്‍ശനം' എന്ന വ്യാജേന ഖുര്‍ആന്‍ വചനങ്ങളേയും നബി വചനങ്ങളടങ്ങുന്ന ഹദീഥുകളേയും അവയുടെ പശ്ചാത്തലങ്ങള്‍ക് പുറത്തേക്ക് മുറിച്ചെടുത്ത് അവക്ക് സ്വന്തം താല്‍പര്യത്തിനനുസ്യതമായ പരിഭാഷയും ദുര്‍വ്യാഖ്യാനവും നല്‍കിയും ഇതര സംവാദകരില്‍ നിന്നും വ്യതസ്തമായി അസഭ്യ ഭാഷാ ശെെലി സ്വീകരിച്ചും Anilkumar V ayyapan എന്ന ക്രെെസ്തവ സംവാദകന്‍ നെഗളിപ്പ് തുടരുകയാണ്. അനിലിന്‍റെയും സമാന സൗഭാവക്കാരായ വിമര്‍ശകരുടേയും ചില വാദഗതികളെ പരിശോധിക്കൂകയാണിവിടെ.


മറുപടിക്കുറിപ്പ് ( ഭാഗം 2)

July 22, 2013

  _______________ (1)_____________
   
മുഹമ്മദും കവിതയും എന്ന ശീര്‍ഷകത്തോടെയുള്ള ആക്ഷേപം .

അബു സഈദില്‍ ഖുദ്രി നിവേദനം: ഞങ്ങള്‍ നബിയുടെ കൂടെ അര്‍ജ് ഗ്രാമത്തിലൂടെ (മദീനയില്‍ നിന്ന് എഴുപത്തെട്ട് മൈല്‍ ദൂരമുള്ള ഒരു ഗ്രാമം) സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പാട്ടുപാടുന്ന ഒരു കവി പ്രത്യക്ഷനായി. നബി പറഞ്ഞു: ‘നിങ്ങള്‍ ഈ പിശാചിനെ പിടിക്കുക. അല്ലെങ്കില്‍ പിശാചിനെ പിടിച്ചുകെട്ടുക. ഒരാളുടെ അകം ചലം കൊണ്ട് നിറയുന്നതാണ്, അത് കവിത കൊണ്ട് നിറയുന്നതിലും ഭേദം.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 41, ഹദീസ്‌ നമ്പര്‍ 9 (2259)

നബിയൊരു സാഹിത്യ വിരോധിയാണ് എന്ന ആക്ഷേപമാണ് ശ്രീ അനില്‍ കുമാര്‍ ഒരു ഹദീസുദ്ധരിച്ചുകൊണ്ട് നടത്തിയിട്ടുള്ളത്.
എന്നാല്‍ തിരുനബി[സ] ഒരു സാഹിത്യ വിരോധി ആയിരുന്നില്ലെന്നും അദ്ധേഹം കവിതകളേയും കവികളേയും പ്രോല്‍സാഹിപ്പിച്ചിരുന്നു എന്നും മനസിലാക്കാനുതകുന്ന ഹദീസുകള്‍ അനവധി ഉണ്ട്. നമ്മുടെ അനില്‍ കുമാറിന് അത് അറിയാതെ പോയി എന്നുമാത്രം.
മധ്യവും മദിരാക്ഷിയും ഇതിവൃത്തമാക്കി അധര്‍മകാരികള്‍ക് ആനന്ദമേകാന്‍ രചിക്കപ്പെട്ട കവിതകള്‍ ആലപിക്കുന്നതിനേയും ആസ്വാദിക്കുന്നതിനേയുമാണ് നബി മുസ്ലിംകള്‍ക് നിരോധിച്ചത്. അത്തരം കവിതപാടുന്ന കവിയും അയാളുടെ കവിതയുമാണ് അനില്‍ ഉദ്ധരിച്ച ഹദീസിലേതും എന്നു മനസിലാക്കാനെ നിവ്യത്തിയുള്ളു കാരണം നബി കവിത കേള്‍കാറുണ്ടായിരുന്നു..

وروى الترمذي عن جابر بن سمرة -رضي الله عنه- قال: جالست مجلس رسول الله -صلى الله عليه وسلم-أكثر من مائة مرة، وكان أصحابه يتناشدون الشعر، ويتذاكرون أشياء من أمر الجاهلية وهو ساكت، فربما يبتسم معهم.
tirmidi.
Chapter 036, Hadith Number 006
(236).

ജാബിര്‍ ഇബ്നു സമ്റാഹ് നിവേദനം.

"നബിയോടൊപ്പം നൂറിലദികം മജ്ലിസുകളില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്,
ജാഹിലീയാ കാലത്തെ സംഭവങ്ങള്‍ ആധാരമാക്കിയുള്ള കവിതകള്‍ സഹാബാക്കളാല്‍ ആലാപനം ചെയ്യപ്പെടാറുണ്ടായിരുന്നു നബി നിശബദ്ധത പാലിക്കുകയും  പഞ്ചിരിയോടെ അവരോടൊത്ത് ഇരിക്കുകയും ചെയ്‌യുമായിരുന്നു''
സത്യ സന്തമായ ഇതിവ്യത്തമുള്ള കവിതകള്‍ നബി കേള്‍കുകയും
നല്ല കവികളേയും കവിതകളേയും പ്രോല്‍സാഹിപ്പിച്ചിട്ടുമുണ്ട്.

جاء في صحيح البخاري عن النبي -صلى الله عليه وسلم- أنه قال: "إن من الشعر لَحِكْمَة".

"കവിതയില്‍ ഹിക്ക്മത്തുണ്ട്"

Sahih Bukhari
Volumn 005, Book 059, Hadith
Number 509.

  കവിതയെക്കുറിച്ചുള്ള നബിയുടേയും ഇസ്ലാമിന്‍റെയും അഭിപായം ദാ ഇതിലുണ്ട്
ആയിഷ നിവേദനം "കവിതയുടെ വിഷയത്തെക്കുറിച്ച് ദെെവദൂതരോട് പറയപ്പെട്ടപ്പോള്‍ അദ്ധേഹം പറയുകയുണ്ടായി ''ഇത് (കവിത) പ്രഭാഷണമാണ് അതില് നന്‍മയെന്താണോ അത് നന്‍മയും തിന്‍മയെന്താണോ അതു തിന്‍മയുമാണ്."
അല്‍ തിര്‍മിദി .ഹദിസ്4807.
 
പരസ്യമായി ഇസ്ലാമീക വിശ്വാസം പ്രാക്ഖ്യാപിക്കാതെ ഇരുന്നിട്ടു പോലും ഉമയ്യാ ഇബ്നു അസ്സാല്ത്തി നെ അദ്ധേഹത്തിന്‍റെ നല്ല കവിതകളുടെ പേരില്‍ പ്രശംസിച്ഛു
      അബുഹുറെെറ നിവേദനം
നബി പറയുകയുണ്ടായി
''ഒരു കവിയാല്‍ പറയപ്പെട്ട ഏറ്റവും സത്യസന്ദമായ വാക്കുകള്‍ ലബീബിന്‍റെ വാക്കുകളാണ് ''
നബി തുടര്‍ന്നു '' അല്ലാഹു അല്ലാത്തതെല്ലാം നശ്വരമാണ്, ഉമയ്യ ഇബ്നു അസ്സാല്‍ത് ഒരു വിശ്വാസിയായിരുന്നു.''
      മുഹമ്മദ് നബിയുടെ കവിതയേയും കവികളേയും കുറിച്ചുള്ള നിലപാടു വ്യക്തമാക്കുന്ന ഹദീസുകള്‍ ഇനിയും നിരവധിയുണ്ട്.
അനില്‍ കുമാറിനെപ്പോലെയുള്ളവര്‍ കണ്ടിട്ടില്ലാത്തവ.
ഏതെങ്കിലും ഒരു ഹദീസ് പശ്ചാത്തലത്തിനു പുറത്തേക്ക് മുറിച്ചെടുത്താല്‍ അത് ദുര്‍വ്യാഖ്യാനം ചെയ്താല്‍ കെടൂത്തിക്കളയാവുന്ന വെളിച്ചമല്ല നബി തെളിയിച്ച വെളിച്ചം എന്നത് ഇവരുടെ ഓര്‍മയില്‍ ഇരിക്കട്ടെ.
       

തറാവീഹ് :വേഗതയേറിയ നിസ്കാരം* *🔰 അറിയേണ്ടതെല്ലാം

 ‎‎  *‎‎📌 വേഗതയേറിയ നിസ്കാരം*

        *🔰 അറിയേണ്ടതെല്ലാം🔰*


       ✍🏼നമ്മുടെ നാടുകളിൽ തറാവീഹ് നിസ്കാരത്തിന്റെ വേഗതയും നടത്തിപ്പും വളരെ പ്രസിദ്ധമാണല്ലോ... കുറച്ച് സാവകാശം നിസ്കരിക്കുന്ന ഇമാമിനു പിന്നിൽ നമസ്കരിക്കാൻ ആളുകൾ കുറവാകുകയും പള്ളി കമ്മിറ്റിക്കാർ പോലും അത്തരം ഇമാമുകളെ മാറ്റി മറ്റു ആളുകളെ തൽസ്ഥാനത്ത് അവരോധിക്കുകയും ചെയ്യുന്ന  കലികാലത്തിൽ ആണ് നാം ജീവിക്കുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ വേഗതയേറിയ തറാവീഹ് നിസ്കാരം പല ആളുകൾക്കും  നിസ്കാരത്തിന്റെ സ്വീകാര്യത നഷ്ടപ്പെടുത്താൻ കാരണമാകുന്നു. വേഗത്തിൽ നിസ്കരിക്കുന്ന ഇമാമുകളെ വിമർശിക്കുകയല്ല മറിച്ച്  സാധാരണക്കാർക്ക് സംഭവിക്കുന്ന അബദ്ധം ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം...


 നിസ്കാരത്തിന്റെ റുക്നിൽ വളരെ പ്രധാനപ്പെട്ടതാണ് *طمئنينة* അഥവാ അനക്കം അടങ്ങൽ.

എന്താണ് *طمئنينة*??

هي سكون الاعضاء عند الحركة ولو لحظة

"അവയവങ്ങളെ അനക്കത്തിൽ നിന്നും അടക്കി നിർത്തൽ" (ഒരു നിമിഷമെങ്കിലും)


هي السكون في كل ركن فعلي


'പ്രാവർത്തികമായ എല്ലാ റുക്നുകളിലും അനക്കം അടങ്ങൽ'.

ഇങ്ങനെയൊക്കെയാണ് നിർവചനം നൽകപ്പെട്ടിട്ടുള്ളത്.

വിശദമായി പറഞ്ഞാൽ നിറുത്തം  ( *قيام* ) എന്ന പ്രാവർത്തികമായ റുക്നിൽ നിന്നും റുകൂഇലേക്ക് എത്തിക്കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞത്  റുകൂഇലേക്ക് എത്താൻ വേണ്ടി ഉണ്ടായ  അനക്കം പരിപൂർണ്ണമായി അടങ്ങുന്നത് വരെ റുകൂഅ് ചെയ്യുന്നവനായി തുടരുക.


وأما الطمأنينة في الصلاة فركن عند جمهور أهل العلم واختلفوا في مقدارها، والأصح أنها سكون بعد حركة بمقدار قول (سبحان الله) مرة واحدة، 


*طمئنينة* നിസ്കാരത്തിൽ

  റുക്ന് തന്നെയാണ്. അതിന്റെ പരിധിയുടെ വിഷയത്തിൽ ഉലമാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

പ്രബലമായ അഭിപ്രായത്തിൽ  

*سبحان الله*

 എന്ന് ഒരു പ്രാവശ്യം പറയാൻ എടുക്കുന്ന സമയം ഏറ്റവും കുറഞ്ഞ പരിധിയാണ്.


 ഇമാം ഇബ്നു ഹജർ (റ) തങ്ങൾ പറയുന്നു 

قال ابنُ حجر الهيتمي "وضابطُها أن تسكُنَ وتستقِرَّ أعضاؤُه".

                      ( تحفة المحتاج)


 "കൃത്യമായി പറഞ്ഞാൽ അനക്കം അടങ്ങലും അവയവങ്ങൾ ശാന്തമാക്കി വെക്കലുമാണ്." (തുഹ്ഫ)


*📍ഹദീസുകളിൽ*


   ഇമാം അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്ന വളരെ നീണ്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം...


  "ഒരിക്കൽ പ്രവാചകൻ (ﷺ) പള്ളിയുടെ വരാന്തയിൽ ഇരിക്കുമ്പോൾ ഒരാൾ  പള്ളിയിൽ കയറി നിസ്കരിച്ച ശേഷം നബിﷺയോട് സലാം പറഞ്ഞു. സലാം മടക്കിയ ശേഷം പ്രവാചകൻ ﷺ ഇപ്രകാരം പറഞ്ഞു:


*ارجع فصل فانك لم تصل* 

 വീണ്ടും പോയി നിസ്കരിക്കുക. നീ നിസ്കരിച്ചിട്ടില്ല.


 പ്രവാചക കല്പന അനുസരിച്ച് അദ്ദേഹം രണ്ടാമതും നിസ്കരിച്ചു തിരിച്ചുവന്നു. അപ്പോൾ നബി ﷺ വീണ്ടും പറഞ്ഞു:


*ارجع فصل فانك لم تصل* 

 വീണ്ടും പോയി നിസ്കരിക്കുക. നീ നിസ്കരിച്ചിട്ടില്ല.


 ഇങ്ങനെ മൂന്നാമതും ആവർത്തിച്ചപ്പോൾ അയാൾ നബിﷺയോട് പറഞ്ഞു:


*علمني يا رسول الله*

 എനിക്ക് പഠിപ്പിച്ചു തരൂ പ്രവാചകരേ.. അപ്പോൾ നബി ﷺ വിശദീകരിച്ചു.

നീ നിസ്കാരം ഉദ്ദേശിച്ചാൽ

പരിപൂർണ്ണമായ അംഗശുദ്ധി വരുത്തുകയും ഖിബ്‌ലക്ക് മുന്നിട്ട് നിന്ന് തക്ബീറത്തുൽ ഇഹ്റാം ചൊല്ലുകയും ചെയ്യുക. ശേഷം ഫാതിഹയും സൂറത്തും ഓതി റുകൂഅ് ചെയ്യുക

*حتى تطمئن راكعا*

 റുകൂഇൽ അനക്കം അടങ്ങുന്നതുവരെ അതായത് നിറുത്തത്തിൽനിന്ന്  റുകൂഇലേക്ക് പോകുമ്പോൾ അനങ്ങുന്ന നിന്റെ ശരീരാവയവങ്ങൾ പരിപൂർണ്ണമായി അടങ്ങുന്നത് വരെ...


 ശേഷം റുകൂഇൽ നിന്ന് എഴുന്നേറ്റ് നിൽക്കുക

*حتى تستوي قائما*

 ശരിയായ രൂപത്തിൽ നിൽക്കുന്നത് വരെ.

 ശേഷം സുജൂദ് ചെയ്യുക

*حتى تطمئن ساجدا*

 സുജൂദിലും അനക്കം അടങ്ങുന്നതുവരെ.

 ശേഷം സുജൂദിൽ നിന്ന് ഉയരുക

*حتى تطمئن جالسا*

 ഇരുന്നവനായി അനക്കം 

അടങ്ങുന്നതുവരെ.

 ശേഷം രണ്ടാമത്തെ സുജൂദും  ചെയ്യുക

*ثم افعل ذلك في صلاتك كلها*

 നിന്റെ നിസ്കാരത്തിന്റെ മുഴുവൻ ഭാഗങ്ങളും ഇപ്രകാരം ചെയ്യുക.


 നബി ﷺ തങ്ങൾ ഓരോ റുക്നുകളിലും പ്രത്യേകമായി 

*حتى تطمئن*

 അനക്കം അടങ്ങുന്നതുവരെ എന്നോ

*حتى تستوي*


 ശരിയായ രൂപത്തിൽ ചെയ്യുന്നതുവരെ എന്നോ പ്രത്യേകമായി എടുത്തുപറയുകയും അവസാനം  നിസ്കാരത്തിന്റെ എല്ലാ ഭാഗങ്ങളിലും  ഇപ്രകാരം ചെയ്യണം എന്ന് കൽപിക്കുകയും ചെയ്തു. 


 ഈ ഹദീസിനെ വിശദീകരിച്ച് കർമ്മശാസ്ത്ര പണ്ഡിതർ പറയുന്നു:

فبين النبي ان هذا الرجل لا صلاة له لانه لم يطمن  فكرره ثلاثا ليستقل في ذهنه ان صلاته غير مجزئة ,

 നബിﷺതങ്ങൾ വിശദമാക്കി തന്നു "ആ പുരുഷന്റെ നിസ്ക്കാരം സ്വഹീഹ് അല്ല.  കാരണം അവൻ അനക്കം അടങ്ങിയിട്ടില്ല.

 മൂന്നുപ്രാവശ്യം ആവർത്തിച്ചത്  അയാളുടെ മനസ്സിൽ തന്റെ നിസ്കാരം മതിയായത് അല്ല എന്ന് സ്ഥിരപ്പെടുത്താൻ വേണ്ടിയാണ്.


*● ഹദീസ്* *2*


عن زيدِ بنِ وهبٍ الجُهَنيِّ قال: ((رأى حُذَيفةُ رضيَ اللهُ عنه رجلًا لا يُتمُّ الرُّكوعَ والسُّجودَ، قال: ما صلَّيْتَ، ولو مِتَّ مِتَّ على غيرِ الفِطرةِ التي فطَرَ اللهُ محمَّدًا صلَّى اللهُ عليه وسلَّم عليه


 സൈദ് ബിൻ വഹബ് (റ)വിൽ നിന്ന് നിവേദനം, അദ്ദേഹം പറയുന്നു:


 മഹാനായ ഹുദൈഫ (റ) ഒരാൾ റുകൂഉം സുജൂദും പരിപൂർണ്ണമാകാത്ത രൂപത്തിൽ നിസ്കരിക്കുന്നതായി കണ്ടപ്പോൾ അയാളോട് പറഞ്ഞു:

*ما صليت لو مت مت على غير الفطرة*

 നീ നിസ്കരിച്ചിട്ടില്ല. ഈ രൂപത്തിൽ നീ മരിച്ചാൽ അല്ലാഹു തആല നബി ﷺ തങ്ങൾക്ക് ചര്യയാക്കി കൊടുത്ത ദീനിന്റെ മേലിൽ മരിക്കാൻ നിനക്ക് കഴിയില്ല.


 ഇമാം നസാഈ (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ മറ്റൊരു രൂപത്തിൽ കാണാം...


وفي روايةِ النَّسائي: أنَّ حذيفةَ - رضي الله عنه - قال له: "منذ كم تصلي هذه الصَّلاة؟" قال: منذ أربعين عامًا، قال: "ما صليتَ منذ أربعين سنة"

؛ سنن النسائي الكبرى.


 റുകൂഇലും സുജൂദിലും അനക്കം അടങ്ങാത്ത രൂപത്തിൽ നിസ്കരിച്ച വ്യക്തിയോട് ഹുദൈഫ (റ) ചോദിച്ചു

*منذ كم تصلي هذه الصلاة*

 എത്ര വർഷമായി നിങ്ങൾ ഇങ്ങനെ നിസ്കരിക്കാൻ തുടങ്ങിയിട്ട്..?


 അദ്ദേഹം മറുപടി പറഞ്ഞു...

*منذ 40 سنة*

 40 വർഷമായി..!!


 അപ്പോൾ ഹുദൈഫ (റ) പറഞ്ഞു:


 "40 വർഷം നീ നിസ്കരിക്കാത്തവനെ പോലെയാണ്..."


 റുകൂഉം സുജൂദും പരിപൂർണ്ണ അനക്കം അടങ്ങാതെ ചെയ്തതിന്റെ പേരിൽ 40 വർഷത്തെ നിസ്കാരം ശരിയല്ലെന്നും  പ്രവാചകചര്യയിൽ ആയി മരിക്കാൻ സാധിക്കില്ല എന്നും പറയുമ്പോൾ എത്ര ഗൗരവം ആണ് ഈ വിഷയം എന്ന് മനസ്സിലാക്കാമല്ലോ..!!


 ഈ ഹദീസിന്റെ വെളിച്ചത്തിൽ കർമശാസ്ത്ര പണ്ഡിതർ പറയുന്നു:


*يقول العلماء ان قوله ما صليت دلالة على واجب الطمئنينة*

 ഹുദൈഫ (റ) വിന്റെ  *ماصليت*  എന്ന വാചകം 

*طمئنينة* 

 നിർബന്ധമാണ് എന്നതിന്റെ തെളിവാണ്.


*● ഹദീസ്* *3*


 عن أبي مسعودٍ الأنصاريِّ قال: قال رسولُ اللهِ صلَّى اللهُ عليه وسلَّم: لا تُجزئُ صلاةٌ لا يُقيمُ الرَّجُلُ فيها صُلْبَه في الرُّكوعِ والسُّجودِ


 അബൂ മസ്ഊദിൽ അൻസ്വാരി (റ) വിൽ നിന്ന്, അദ്ധേഹം പറയുന്നു:


 നബി ﷺ പറഞ്ഞു: "മുതുകിനെ നേരെയാക്കാതെ സുജൂദും റുകൂഉം ചെയ്യുന്നവന്റെ നിസ്കാരം സ്വീകാര്യ യോഗ്യമാവാൻ മതിയാകാത്തതാണ്."


 ഈ ഹദീസിനെ ഇമാം ഇബ്നു റജബ് (റ) ഫത്ഹുൽ ബാരിയിൽ ഇങ്ങനെ വിശദീകരിക്കുന്നു...


قال الشافعي وأحمد وإسحاق: من لا يقيم صلبَه في الركوعِ والسجود فصلاتُه فاسدة، لحديث النبي - صلَّى الله عليه وسلَّم -: ((لا تجزئ صلاةٌ لا يقيمُ الرجلُ فيها صلبَه في الركوع والسجود))؛

       ( فتح الباري لابن رجب.)


 ഇമാം ശാഫിഈ, അഹ്‌മദ്, ഇസ്ഹാഖ് എന്നവർ പറഞ്ഞു: മുതുക് സമം ആകാത്തവന്റെ (റുകൂഇലും സുജൂദിലും) നിസ്കാരം  *فاسدة* (സ്വീകാര്യയോഗ്യമല്ലാത്തത്) ആണ് എന്ന് ഈ ഹദീസ് വ്യക്തമാക്കിയിട്ടുണ്ട്.

  (ഫത്ഹുൽ ബാരി)


 ഷെയ്ഖ് അതിയ്യ് സാലിം പറയുന്നു: നിസ്കാരത്തിൽ അനക്കമടങ്ങാത്ത ഒരു വിഭാഗം ജനങ്ങളുമായി ഞാൻ സംവദിച്ചു. ചിലർ റുകൂഅ് ചെയ്യുന്നത് കണ്ടാൽ പിരടിയിൽ ഉള്ള എന്തോ കുടഞ്ഞെറിയുന്നത് പോലെയാണ് തോന്നുക, അത്രയും വേഗതയാണ്.

ഞാൻ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു, അവരുടെ മദ്ഹബിൽ ഇതെല്ലാം ചെറിയ റുക്നുകൾ ആണ്.

നമ്മൾ പറയുന്നു

*ليس في الاركان خفيف وثقيل*

 റുക്നുകളിൽ നേരിയതോ കനം കൂടിയതോ ഒന്നുമില്ല

നബിﷺതങ്ങൾ റുകൂഉം, ഇടയിലെ ഇരുത്തവും, നിറുത്തവുമെല്ലാം അനക്കം അടങ്ങിയവരായിട്ടാണ് ചെയ്തിരുന്നത് എത്രത്തോളം എന്ന് വെച്ചാൽ

 حتى يستقرَّ ويعود كل فقارٍ في مقره، ويعود كلُّ عظمٍ في مكانه، والحركة الخفيفة ليست استقرارًا


 ( شرح الأربعين النووية).


 ഓരോ എല്ലുകളും അവയുടെ സ്ഥാനങ്ങളിൽ മടങ്ങി ശാന്തമാകുന്നത് വരെയും, ഓരോ അസ്ഥികളും കൃത്യമായ സ്ഥലങ്ങളിൽ സ്ഥിരപ്പെടുത്തുന്നത് വരെയും അനക്കം അടങ്ങുമായിരുന്നു.

والحركه الخفيفة ليس استقرارا

 ചെറിയ അനക്കം ഉണ്ടെങ്കിൽ അതിനെ ശാന്തത എന്ന് പറയാൻ പറ്റില്ലല്ലോ...

   (ശറഹുൽ അർബ ഈൻ അന്നബവിയ്യ)


*❓ഇഹ്തിദാലും സൂജൂദിന്നിടയിലെ ഇരുത്തവും ചെറിയ റുക്ന് അല്ലേ..?*


 ഇഹ്തിദാൽ (റുക്കൂഇന്റെയും സുജൂദിന്റെയും ഇടയിലുള്ള നിറുത്തം)

അതുപോലെ രണ്ടു സുജൂദ്ന്റെ ഇടയിലെ ഇരുത്തം എന്നിവ വളരെ ചെറിയ റുക്നുകൾ ആണെന്നും അതുകൊണ്ട്  അവിടെ അനക്കം അടങ്ങൽ  ആവശ്യമില്ലെന്നും ഒരു മൂഢധാരണ ചിലർക്കുണ്ട്. ഇതൊരു ധാരണ പിശകാണ്.


 ഇമാം ഇബ്നു ഹജർ (റ) തുഹ്ഫയിൽ വിവരിക്കുന്നു:

ويجب ان يطمئن فيه للخبر الصحيح ، *ثم ارفع حتى تطمئن قائما*

 ഇഹ്തിദാലിൽ അനക്കം അടങ്ങൽ നിർബന്ധമാണ്. സ്വഹീഹായ ഹദീസിൽ അപ്രകാരം വന്നിട്ടുണ്ട്.

             ( *تحفة المحتاج* )

*اعتدال*

 എന്ന പദത്തിന്റെ അർത്ഥം തന്നെ നേരെ സമമായി നിൽക്കുക എന്നാണ്.

ചില കിതാബുകളിൽ ചെറിയ റുക്നുകൾ എന്ന് ഉപയോഗിക്കപ്പെട്ടത് 

നിൽക്കൽ, റുകൂഅ്, സുജൂദ് പോലെയുള്ള റുക്നുകളിൽ നിർവഹിക്കുന്നത് പോലെ നീണ്ട പ്രാർത്ഥനകൾ നടത്തേണ്ടതില്ല എന്ന ഉദ്ധേശത്തിലാണ്.

മാത്രമല്ല, അനക്കം അടങ്ങാത്ത രൂപത്തിൽ വേഗത്തിൽ നിസ്കരിക്കുന്ന ഇമാമുകളെ തുടരാൻ പാടില്ല എന്നും, തുടർന്നാൽ തന്നെ നിസ്ക്കാരം സ്വഹീഹാവുകയില്ല എന്നും കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. 


فإن كان الإمام يسرع إسراعاً واضحاً يخلُّ في صلاته بالطمأنينة ، ولا تسكن أعضاؤه في كل ركن : فإن الصلاة لا تصح خلفه ، لإخلاله بركن من أركان الصلاة .

     (   الفقه على مذاهب الاربعة )

 ഇമാം വളരെ വേഗത്തിൽ നിസ്കരിക്കുന്നവൻ ആണെങ്കിൽ,  ഓരോ റുക്നിലും അവയവങ്ങൾ കൃത്യമായി അനക്കം അടങ്ങുന്നില്ലെങ്കിൽ ആ ഇമാമിനെ തുടരൽ സ്വഹീഹ് അല്ല. 

കാരണം, അദ്ദേഹം നിസ്കാരത്തിന്റെ ഒരു റുക്നിൽ ഭംഗം വരുത്തിയിരിക്കുന്നു.


وإذا دخلتَ مع الإمام ثم رأيته لا يطمئنُّ فإنَّ الواجبَ عليك أن تنفردَ عنه، وتتم الصلاة لنفسك بطمأنينة حتى تكون صلاتك صحيحة،

 നീ ഒരു ഇമാമിനോട് തുടരുകയും അദ്ദേഹം  

*طمئنينة*

 പൂർണമായി ചെയ്യാത്തവൻ ആണെന്ന് വ്യക്തമാവുകയും ചെയ്താൽ  ഇമാമിനോട് വിട്ടുപിരിഞ്ഞ് തനിച്ച് നിസ്കാരം പൂർത്തിയാക്കൽ നിർബന്ധമാണ്.


 ഹദീസുകളും, കർമശാസ്ത്ര ഗ്രന്ഥങ്ങളും  ഈ റുക്നിനെക്കുറിച്ച് വളരെ ഗൗരവമായിത്തന്നെ പഠിപ്പിക്കുമ്പോൾ  അശ്രദ്ധ കാരണം നമ്മുടെ നിസ്കാരം നഷ്ടപ്പെടാതിരിക്കാൻ ജാഗരൂകരാകുക.


 ചെറിയ ശ്രദ്ധ കുറവ് മണിക്കൂറുകളോളം നിസ്കരിക്കുന്ന കൂലി നഷ്ടപ്പെടുത്തിയേക്കാം.

അതോടൊപ്പം നിസ്കരിക്കാത്തവന്റെ കുറ്റവും ഏറ്റെടുക്കേണ്ടി വന്നേക്കാം... ജാഗ്രതൈ..!!


*📍പിന്തി തുടർന്നവർ ശ്രദ്ധിക്കുക* 


     ഇമാമിനോട് പിന്തിത്തുടർന്നവർ ശ്രദ്ധിക്കേണ്ട മുഖ്യമായ ചില വിഷയങ്ങൾ സൂചിപ്പിക്കാം...

 

 ചില ആളുകൾ പള്ളിയിൽ എത്തുമ്പോൾ ഇമാം റുകൂഇൽ ആയിരിക്കും

 റക്കഅത്ത് കിട്ടാനുള്ള വ്യഗ്രതയിൽ നിയ്യത്തും തക്ബീറത്തുൽ ഇഹ്റാമും ശരിയായ രൂപത്തിൽ ചെയ്യാതെ വേഗത്തിൽ റുകൂഇലേക്ക് പോകും


 റകഅത്ത് ലഭിക്കാൻ വേണ്ടി ചെയ്യുന്ന ഈ വ്യഗ്രത നിസ്കാരത്തെ മൊത്തത്തിൽ ബാത്വിലാക്കുന്നു. കാരണം തക്ബീറത്തുൽ ഇഹ്റാം പരിപൂർണ്ണമായി നിന്നവനായ സ്ഥിതിയിൽ ചെയ്യൽ നിർബന്ധമാണ്. ഇവിടെ പ്രധാനപ്പെട്ട മൂന്ന് റുക്നുകൾ ഉണ്ട്...


*1)* നിയ്യത്ത്


*2)* തക്ബീറത്തുൽ ഇഹ്റാം


*3)* നിൽക്കാൻ കഴിവുള്ളവർ നിൽക്കുക


 ഈ മൂന്നു റുക്നുകളും, മുഴുവനായോ, അല്ലെങ്കിൽ ഇവയിൽ ചിലതോ നഷ്ടപ്പെടാൻ കാരണമാകുന്നതിനാൽ നിസ്കാരം വൃഥാവിൽ ആകുന്നു.

 ഇമാം നവവി (റ) പറയുന്നു:


قال النووي رحمه الله :

" يَجِبُ أَنْ يُكَبِّرَ لِلْإِحْرَامِ قَائِمًا حَيْثُ يَجِبُ الْقِيَامُ ، وَكَذَا الْمَسْبُوقُ الَّذِي يُدْرِكُ الْإِمَامَ رَاكِعًا يَجِبُ أَنْ تَقَعَ تَكْبِيرَةُ الْإِحْرَامِ بِجَمِيعِ حُرُوفِهَا فِي حَالِ قِيَامِهِ ، فَإِنْ أَتَى بِحَرْفٍ مِنْهَا فِي غَيْرِ حَالِ الْقِيَامِ لَمْ تَنْعَقِدْ صَلَاتُهُ فَرْضًا ، بِلَا خِلَافٍ " انتهى

" المجموع " (3/296) .

 നിൽക്കാൻ കഴിവുള്ളവൻ തക്ബീറത്തുൽ ഇഹ്റാമിലെ ഹർഫുകൾ പരിപൂർണ്ണമായും ഉച്ചരിക്കേണ്ടത്  

നിന്നു കൊണ്ടാകണം .

 തക്ബീറത്തുൽ ഇഹ്റാമിലെ ( *الله اكبر* ) ചില ഹർഫുകൾ നിറുത്തത്തിൽ അല്ലാതെ സംഭവിച്ചാൽ നിസ്കാരം ഫർള്  ആയി കെട്ടു പെടുകയില്ല.

  (മജ്മൂഅ്) 


 ഫർള് എന്ന് പ്രത്യേകം എടുത്തു പറഞ്ഞത്, സുന്നത്ത് നിസ്കാരങ്ങളിൽ      നിറുത്തം എന്നത് നിർബന്ധം ഇല്ലാത്തതുകൊണ്ടാണ്.


 വളരെ വേഗത്തിൽ റകഅത്ത് ലഭിക്കാൻ വേണ്ടി നാം ചെയ്യുന്ന അബദ്ധങ്ങൾ നിസ്കാരത്തിന്റെ സ്വീകാര്യതയെ ബാധിക്കുന്നതാണ്.


المسبوق إذا أدرك الإمام راكعاً ، فإنه يلزمه أن يكبر للإحرام قائماً ، فإن أتى بتكبيرة الإحرام حال انحنائه لم تصح صلاته .  

     ( الفقه على مذاهب الاربعة )


 പിന്തിത്തുടർന്നവൻ ഇമാമിനെ റുകൂഇൽ എത്തിച്ചാൽ നിന്നവനായിട്ട് തന്നെ  തക്ബീറത്തുൽ ഇഹ്റാം ചൊല്ലൽ നിർബന്ധമാണ്. റുകൂഇലേക്ക് 

കുനിയുന്നതിനിടയിൽ തക്ബീറത്തുൽ ഇഹ്റാം കൊണ്ടുവന്നാൽ നിസ്ക്കാരം സ്വഹീഹാവുകയില്ല.


*📍ഇമാമിന്റെ സലാമിന് ശേഷം*


     മസ്ബൂഖ് (പിന്തി തുടർന്നവൻ) ഇമാം സലാം വീട്ടിയ ശേഷം തനിക്ക് നഷ്ടപ്പെട്ട ഭാഗം പൂർത്തിയാക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ ഇമാം രണ്ട് സലാമും വീട്ടിയ ശേഷം എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. കാരണം ശ്രേഷ്ഠമായ രൂപം അങ്ങനെയാണ്.


وأما قيام المسبوق: فإنه لا يجوز له القيام إلا بعد فراغ الإمام من التسليمتين، عند من يرى ركنية التسليمة الثانية، وهو قول الحنابلة، وأما من يرى سنية التسليمة الثانية، فلا حرج عنده في قيام المسبوق، قبل إتيان الإمام بها، وإن كان خلاف الأولى، 


 രണ്ട് സലാമും റുക്നാണ് എന്ന് പറയപ്പെടുന്ന ചില (ഹമ്പലി) പണ്ഡിതന്മാർ ഉള്ളതുകൊണ്ട് തന്നെ ഏറ്റവും നല്ലത് ഇമാമിന്റെ രണ്ടു സലാമിന്റെയും ശേഷം പിന്തിതുടർന്നവൻ ബാക്കി പൂർത്തീകരിക്കാൻ എഴുന്നേൽക്കലാണ്.

നമ്മുടെ മദ്ഹബ് പ്രകാരം രണ്ടാമത്തെ സലാം റുക്ന് അല്ല എങ്കിലും ഇമാം ഒരു സലാം വീട്ടിയ ഉടനെ എഴുന്നേൽക്കൽ സൂക്ഷ്മതക്ക് എതിരാണ്.


 നല്ല സൂക്ഷ്മതയോടെ സ്വീകാര്യയോഗ്യമായ രൂപത്തിൽ നമസ്കരിക്കാൻ അല്ലാഹു ﷻ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ..,

 ആമീൻ യാ റബ്ബൽ ആലമീൻ


*_✍🏼പി കെ എം ഹനീഫ് ഫൈസി ഖത്തർ_*


         *☝🏼അല്ലാഹു അഅ്ലം☝🏼*

Tuesday, April 5, 2022

വിധി വിശ്വാസം : ഒരു യുക്തി വിചാരം

 *വിധി വിശ്വാസം : ഒരു യുക്തി വിചാരം*


ഇസ്ലാമിലെ മർമ്മപ്രധാനമായ ആറ് അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ് വിധിവിശ്വാസം. അഥവാ പ്രപഞ്ചത്തിൽ ഇന്നുവരെ കഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകലകാര്യങ്ങളും അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള നിശ്ചയപ്രകാരമാണ് നടക്കുന്നത് എന്ന വിശ്വാസം.


 ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ, അനുഷ്ഠാന കാര്യങ്ങളെ സംബന്ധിച്ച് സദസ്യർക്ക് ഗ്രാഹ്യമാകും വിധം സുവ്യക്തമാക്കാൻ ജിബ്‌രീൽ മാലാഖ തിരുനബിക്ക് സമീപം ഇരുന്ന് ചോദിച്ചപ്പോൾ തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച പ്രശസ്ത ഹദീസാണല്ലോ.


 സർവലോക സ്രഷ്ടാവും പരിപാലകനുമായ ഒരു രക്ഷിതാവ് തനിക്കുണ്ടെന്നും അവൻ കാരുണ്യവാനും നീതിമാനുമാണെന്നും അവന്റെ മുൻ നിശ്ചയം അനുസരിച്ചാണ് ഇവിടെ ഒരു ഇല പോലും അനങ്ങുക യുള്ളൂ എന്നുമുള്ള വിശ്വാസം ഒരു അടിമയുടെ ജീവിതത്തിൽ പകരുന്ന കരുത്ത് അപാരമാണ്.


തുടർ ഗമനത്തിനുള്ള  കവാടങ്ങളഖിലവും കൊട്ടിയടക്കപ്പെട്ട്, ജീവിതം വഴിമുട്ടിയ വന് പ്രതീക്ഷയുടെ പുതിയ പുലരി യാണ് വിധി. അപ്രതീക്ഷിത ആഘാതങ്ങൾ ഏറ്റ് അസഹനീയമായ വേദനയാൽ വിങ്ങുന്ന മനസ്സുകൾക്കത് സാന്ത്വനത്തിന്റെ പൊൻതൂവലാണ്. നഷ്ടബോധവും നിർഭാഗ്യ ചിന്തയും വരിഞ്ഞുമുറുക്കി നിരാശയോടെ ജീവിതത്തോട് പുറംതിരിഞ്ഞവന് മുന്നോട്ടു കുതിക്കുവാനുള്ള ഊർജ്ജമാണ്. ഇങ്ങനെ ഒരടിമയിൽ വിധിവിശ്വാസം ചെലുത്തുന്ന സ്വാധീനങ്ങൾ അനവധിയാണ്.

 

 അതേ സമയം സ്വന്തം ഉത്തരവാദിത്വം മറന്ന്, കടപ്പാടുകളിൽ നിന്നകന്ന് നിഷ്ക്രിയനായി അടങ്ങിയിരിക്കാനും ഇസ്ലാം അനുവദിക്കുന്നില്ല. സ്വന്തം കർമ്മ ഭാരം അപരനിൽ അടിച്ചേൽപ്പിച് വിധിയെ പഴിച്ചിരിക്കാനും അവസരമില്ല. മറിച്ച് സ്വന്തം കർമ്മങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ജീവിത വിജയത്തിനായി കർമ്മനിരതനാവാനും ഒപ്പം തന്നിൽ വന്നു ഭവിക്കുന്ന ആഘാതങ്ങളിൽ ക്ഷമ കൈകൊണ്ട് പ്രതീക്ഷയോടെ മുന്നേറാനും പ്രാപ്തമാക്കുക യാണ് ഇസ്ലാമിലെ വിധി വിശ്വാസം.


*വിവിധ ആശയധാരകൾ*


 പ്രകൃതി നിയമങ്ങളും പ്രപഞ്ച പ്രതിഭാസങ്ങളുമെല്ലാം അല്ലാഹുവിന്റെ അലംഘനീയമായ വിധി അനുസരിച്ചാണ് സംഭവിക്കുന്നത് എന്നതിൽ കൂടുതൽ തർക്കങ്ങൾക്ക് പ്രസക്തിയില്ല. എന്നാൽ മനുഷ്യന്റെ കർമ്മങ്ങളും അപ്രകാരം സൃഷ്ടാവിന്റെ മുൻവിധി അനുസരിച്ചാണോ,അതോ മനുഷ്യന് പ്രവർത്തി സ്വാതന്ത്ര്യമുണ്ടോ? തുടങ്ങിയ വിഷയങ്ങളിൽ അനേകം ചർച്ചകളും സംവാദങ്ങളും പൂർവ കാലം മുതലേ അരങ്ങേറിയിട്ടുണ്ട്. നാലാം ഖലീഫ അലി (റ), റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് (റ) തുടങ്ങിയ ശ്രേഷ്ഠ സ്വഹാബികൾ അക്കാലത്തു തന്നെ പ്രകടമായ തെറ്റിദ്ധാരണകൾ തിരുത്തി, കൃത്യമായ വിശ്വാസം അവതരിപ്പിച്ചത് ചരിത്രത്തിൽ കാണാം.


മനുഷ്യന്റെ കർമ്മങ്ങൾ എങ്ങിനെയാവണം എന്ന വിഷയത്തിൽ അല്ലാഹുവിന് യാതൊരു അറിവും നിശ്ചയവും  ഇല്ലെന്നായിരുന്നു ഖദരികൾ വാദിച്ചത്. കാരണം അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ് മനുഷ്യന്റെ പ്രവർത്തികളെങ്കിൽ അവന്റെ സൽ കർമ്മങ്ങൾക്കും ദുഷ്കർമ്മങ്ങൾക്കുമെല്ലാം ഉത്തരവാദി അള്ളാഹു  തന്നെയായിരിക്കും. അപ്പോൾ മനുഷ്യന് പ്രതിഫലവും ശിക്ഷയും നൽകുന്നത് നിരർത്‌ഥകമാകും എന്നതായിരുന്നു അവരുടെ ന്യായം. പക്ഷേ അല്ലാഹുവിന്റെ അറിവിനെയും വിധിയേയും പരിമിതപ്പെടുത്തുകയെന്ന ഗുരുതരമായ വീഴ്ച അവരിൽ സംഭവിച്ചു. ഹിജ്റ 72 ൽ മരണപ്പെട്ട മഅബദു ബിനു ഖാലിദിനിൽ ജുഹനി ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്.


 ഖദരികളോട് കൂടുതൽ സമാനത പുലർത്തുന്നവരായിരുന്നു മുഅതസിലത്. മനുഷ്യന്റെ ചെയ്തികൾ രൂപപ്പെടുന്നതിന്റെ നിദാനം സ്വന്തം തീരുമാനത്തിൽ പരിമിതമാണെന്ന് മാത്രമല്ല കർമ്മങ്ങൾ സൃഷ്ടിക്കുന്നതു കൂടി മനുഷ്യൻ തന്നെയാണ് എന്നാണ് അവരുടെ വാദം. കർമ്മങ്ങളെ സൃഷ്ടിക്കാൻ കൂടി മനുഷ്യന് കഴിവുണ്ടെങ്കിലേ അവനോടുള്ള കൽപനകൾക്ക് പ്രസക്തിയുണ്ടാവൂ എന്നതാണ് അവരുടെ ന്യായം. വാസിലുബ്നു അതാഅ ആണ് അവരുടെ സ്ഥാപക നേതാവ്.


 എന്നാൽ ഖദരിയ്യത്തിനെതിരെ രൂപപ്പെട്ട മറ്റൊരു അതിവാദമായിരുന്നു ജബ്രിയ്യത്. സർവ്വ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാനം ആകയാൽ മനുഷ്യന്റെ കർമ്മങ്ങളും അല്ലാഹു അടിച്ചേല്പിക്കുന്ന താണ്, അവയിൽ മനുഷ്യന് യാതൊരു സ്വാതന്ത്ര്യവും ഇല്ലെന്നവർ വാദിച്ചു. മറ്റൊരാളുടെ റിമോട്ട് കൺട്രോളിന്ന് വിധേയമാകുന്ന റോബോട്ട് കണക്കെ മനുഷ്യർ അല്ലാഹുവിന്റെ കളിപ്പാവകളാണെന്നാണ് അവരുടെ പക്ഷം. മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം കൈവന്നാൽ അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള വിധിയെ നിഷേധിക്കലായിരിക്കും എന്നതാണ് അവരുടെ ന്യായം. ജഹ്മുബ്നു സഫ്‌വാന്റെ നേതൃത്വത്തിലാണ് അവർ സംഘടിതമായത് .


ഇത്തരം വികല വാദങ്ങൾക്കെതിരെ സമൂഹത്തിൽ ഇസ്ലാമിന്റെ ഋജുവായ വിശ്വാസം പകർന്നു കൊടുത്തവരായിരുന്നു അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പൂർവസൂരികൾ. മഹാനായ ഇമാം അബൂ ഹസനിൽ അശ്അരി (റ), അബു മൻസൂരിനിൽ മാതുരീതി (റ) യും അവരിൽ പ്രധാനികളായിരുന്നു. മനുഷ്യന്റെ ചെയ്തികളടക്കം ലോകത്തുള്ള സർവ്വവും അല്ലാഹുവിന്റെ മുൻ നിശ്ചയം അനുസരിച്ചാണ് നടക്കുന്നതെന്ന് അംഗീകരിക്കുന്നതോടൊപ്പം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നൽകിയിട്ടുമുണ്ടെന്നാണ് അവർ പഠിപ്പിച്ചത്. അഥവാ മനുഷ്യന്റെ കർമ്മത്തിനുള്ള സ്വാതന്ത്ര്യം അല്ലാഹുവിന്റെ നിശ്ചയത്തിനതീതമല്ല. മറിച്ച് അങ്ങനെ സ്വാതന്ത്ര്യം അനുഭവിക്കണം എന്നു തന്നെയാണ് അല്ലാഹുവിന്റെ നേരത്തെയുള്ള നിശ്ചയം.


*സ്വാതന്ത്ര്യവും അറിവും ഏറ്റു മുട്ടുന്നുവോ !*


 മനുഷ്യന്റെ കർമ്മങ്ങളെല്ലാം അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തിയതാണെങ്കിൽ അവന് സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നതിന് പ്രസക്തി എന്താണ്? സർവ്വമനുഷ്യരും ജനിക്കുന്നതിന് മുൻപ് തന്നെ അവന്റെ മരണം വരെയുള്ള സകല കർമ്മങ്ങളും അള്ളാഹു കണക്കാക്കി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ശേഷം അവൻ സ്വർഗ്ഗസ്ഥനാകുമോ നരകവാസി ആകുമോ എന്നതടക്കം രേഖപ്പെടുത്തിവെച്ചിട്ടുണ്ട് ഉണ്ടെങ്കിൽ മനുഷ്യനോട് നന്മതിന്മകൾ കൽപ്പിക്കുന്നതിന് എന്താണ് പ്രസക്തി? അവന്റെ രേഖകൾക്ക് വിഭിന്നമായി പ്രവർത്തിക്കാൻ മനുഷ്യന് സാധിക്കുമോ? ഇല്ലെങ്കിൽ മനുഷ്യന്റെ കർമ്മ സ്വാതന്ത്ര്യത്തിന് എന്തർത്ഥമാണുള്ളത്?


 ഇവിടെ നിരവധി സംശയങ്ങൾക്ക് വകുപ്പുണ്ട്. ആദ്യമായി മനുഷ്യന് ഇഖ്തിയാർ (free will, ഇച്ഛാ സ്വാതന്ത്ര്യം) ഉണ്ടോ എന്ന് പരിശോധിക്കാം. അതിനു മുൻപ് എന്താണ് ഇഖ്തിയാർ എന്ന് നിർണയിക്കപ്പെടേണ്ട തുണ്ട്. എന്താണ് ഇഖ്തിയാർ എന്ന് മനസ്സിലാക്കാൻ നമ്മുടെ അനുഭവത്തിലേക്ക് തന്നെ ഒന്ന് കണ്ണയച്ചാൽ മതി.


 നാം ബോധപൂർവ്വം കൈകാലുകൾ ചലിപ്പിക്കുന്നു. അതേസമയം നമ്മുടെ ശരീരത്തിൽ ഹൃദയം മിഡിക്കുകയും ചെയ്യുന്നു. ഇവ രണ്ടും ശരീരത്തിൽ നടക്കുന്ന വ്യത്യസ്ത ചലനങ്ങളാണെങ്കിലും ഹൃദയമിടിപ്പിൽ ഇല്ലാത്ത ഒരു സ്വാതന്ത്ര്യം നമ്മുടെ ഐശ്ചിക പ്രവർത്തനങ്ങൾക്കുണ്ട് എന്നത് അവിതർക്കിതമാണ്. അഥവാ കൈ ഉയർത്തുന്നവൻ ആ കർമ്മത്തെ ഉദ്ദേശിക്കുമ്പോൾ അത് ഉദ്ദേശിക്കാതിരിക്കാനും കഴിയുമായിരുന്നു. പക്ഷേ ഹൃദയം നിശ്ചലമാകാൻ അവനു സാധിക്കില്ല. അല്ലെങ്കിൽ ഹൃദയ ചലനം അവന്റെ ഇച്ച അനുസരിച്ച് സംഭവിച്ചതല്ല. ഈ ഇച്ചയെ ആണ് ഇഖ്തിയാർ എന്ന് വിവക്ഷിക്കുന്നത്.


 ഇഖ്തിയാർ (freewill) എന്തെന്ന് മനസ്സിലാക്കുന്നതോടൊപ്പം നമുക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇതിലൂടെ വ്യക്തമാകുന്നു.


ബോധപൂർവ്വമുള്ള കർമ്മങ്ങളെ നിർണയിക്കുന്നത് മനുഷ്യൻ തന്നെയാണ്. ആ കർമനിർണയത്തിനുള്ള സ്വാതന്ത്ര്യമാണ് മേൽ സ്ഥാപിച്ച ഇഖ്തിയാർ. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് തിരഞ്ഞെടുക്കുന്ന കർമ്മം എന്തായിരിക്കുമെന്ന് നേരത്തെ മറ്റൊരാൾ അറിയുന്നത് ഈ സ്വാതന്ത്ര്യത്തെ ഒരുനിലക്കും ബാധിക്കുകയില്ല.  കാരണം അപരൻ അറിയുന്നത് ഇയാൾ സ്വന്തം സ്വാതന്ത്ര്യം ഉപയോഗിച്ച് എന്ത് ചെയ്യും എന്നതാണ്. മറിച്ച് നിരുപാധികം നിശ്ചിത കർമ്മം നിർബന്ധമായും ഇവിടെ നടന്നിരിക്കും എന്നല്ല. ഈ മുൻകൂട്ടിയുള്ള അറിവ് നേരത്തെ രേഖപ്പെടുത്തി വെച്ചിരുന്നത് കൊണ്ട് കർമങ്ങളെ അത് സ്വാധീനിക്കുന്നില്ല .


 നാളത്തെ സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും സമയം നിലവിൽ നമ്മുടെ കലണ്ടറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി നൂറു വർഷങ്ങൾക്കു ശേഷം രൂപപ്പെടുന്ന ചന്ദ്രഗ്രഹണത്തിന്റെ സമയവും സ്ഥലവും വളരെ കൃത്യമായി ജ്യോതിശാസ്ത്രജ്ഞർ കണക്കാക്കി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഇവയെല്ലാം അവരുടെ അറിവിന്റെ അടിസ്ഥാനത്തിലുള്ള അടയാളപ്പെടുത്തലുകൾ ആണ്. അവ പൊതുവേ കൃത്യമായി സംഭവിക്കുകയും ചെയ്യും. എന്ന് കരുതി ഈ രേഖയെ അടിസ്ഥാനമാക്കിയല്ല സൂര്യൻ ചലിക്കുന്നത്, മറിച്ച് സൂര്യന്റെ സ്വതവേയുള്ള ചലനം മനസ്സിലാക്കി അതടിസ്ഥാനപ്പെടുത്തിയാണ് ഈ രേഖപ്പെടുത്തൽ. അഥവാ ശാസ്ത്രജ്ഞർ മറ്റൊരു സമയമായിരുന്നു എഴുതിയിരുന്നതെങ്കിലും സൂര്യന് വ്യതിയാനം ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം.


 അറിവ് വസ്തുതയെ ബാധിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണീ ഉദാഹരണം. എന്നാൽ സർവ്വലോക പരിപാലകനായ അള്ളാഹുവിന്റെ ജ്ഞാനം സൃഷ്ടികളുടെ ജ്ഞാനം പോലെ അപൂർണ്ണമാവുകയില്ല. അവ പൂർണമായും കൃത്യവും ഉറപ്പുള്ളതുമായിരിക്കും. ഇവിടെ സൂര്യ ചലനം സ്വയം ഇച്ച അനുസരിച്ചുള്ളതല്ല. എന്നാൽ മനുഷ്യന്റെ ഇച്ച അനുസരിച്ചുള്ള ചെയ്തികളും സർവ്വജ്ഞാനിയായ അല്ലാഹുവിന് നേരത്തെ അറിയുന്നതിന് പ്രയാസമില്ലല്ലോ.


 ആകയാൽ ഓരോവ്യക്തിക്കും ഇച്ഛാ സ്വാതന്ത്ര്യം നൽകിയാൽ ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഓരോരുത്തരും എന്തെല്ലാം കർമ്മങ്ങൾ സെലക്ട് ചെയ്യുമെന്ന് അനാദി യിലേ അറിയുന്ന അള്ളാഹു അവയെല്ലാം നേരത്തെ രേഖപ്പെടുത്തുകയും തൽഫലമായി അവന് നൽകേണ്ട സ്വർഗ്ഗനരകങ്ങൾ നേരത്തെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ചുരുക്കം.


*അറിവിലുപരി തീരുമാനവും ഉണ്ടോ?*


 അല്ലാഹുവിന് ഓരോ വ്യക്തിയും സെലക്ട് ചെയ്യുന്ന കർമ്മങ്ങൾ എന്തൊക്കെയായിരിക്കുമെന്ന അറിവ് മാത്രമാണോ ഉള്ളത് അതോ, എന്തൊക്കെ കർമ്മങ്ങൾ നടപ്പിൽ വരണമെന്ന തീരുമാനവും ഉണ്ടോ? അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് കർമ്മങ്ങൾ എങ്കിൽ മനുഷ്യൻ അതിനുത്തരവാദിയാകുന്നതെങ്ങനെ?


 അല്ലാഹുവിന് കേവല അറിവ് മാത്രമല്ല, തീരുമാനവും ഉണ്ട്. അതോടൊപ്പം മനുഷ്യന് കർമ്മത്തിന്റെ ഉത്തരവാദിത്വവും ഉണ്ട്. ഒരു ഉദാഹരണം നോക്കാം.


 ഒരു ചുവന്ന കാർ റോഡിലൂടെ പതിയെ മുന്നോട്ടു സഞ്ചരിക്കുകയാണ്. ഡ്രൈവിങ്ങും റോഡ് നിയമങ്ങളും നന്നായി അറിയുന്ന പത്തുപതിനഞ്ചു വർഷത്തെ പരിചയസമ്പത്തുള്ള നിപുണനാണ് ഡ്രൈവർ. റോഡിൽ തനിക്കനുവദിച്ച വശത്തുകൂടെ മാത്രമേ സഞ്ചരിക്കാവൂ, മറ്റു വാഹനങ്ങളേയോ റോഡരികിലെ മതിലിലോ മരത്തിലോ കുത്തരുത്, വഴിയാത്രക്കാരെ പരിക്കേൽപിക്കരുത്... അങ്ങിനെ നിയമങ്ങൾ പാലിച്ച് അനുവദനീയമായ പാതയിലൂടെ എത്രയും സഞ്ചരിക്കാം. നിയമം തെറ്റിക്കുന്നത് ശിക്ഷാർഹമാണ്. അനുസരിക്കുന്നത്  പ്രതിഫലാർഹവും. അൽപ ദൂരം സഞ്ചരിച് റോഡ് ഇരു ദിശകളിലേക്ക് രണ്ടായി പിരിയുകയാണ്. ഇടത്തോട്ടുള്ളത് നിരോധിത മേഖലയാണ്. അപകട സാധ്യതയുണ്ട്. ശിക്ഷാർഹമാണ്. വലത്തോട്ടുള്ളതാണ് ശരിയായ വഴി. ഇതിലൂടെയുള്ള യാത്ര പ്രതിഫലാർഹവുമാണ്.


 കാർ ഇപ്പോൾ രണ്ടിനുമിടയിലെ മദ്യ ബിന്ദുവിലാണുള്ളത്. ഇനി എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് ഡ്രൈവറാണ്. വാഹനത്തിന്റെ സ്റ്റിയറിങ്ങ് അദ്ദേഹത്തിന്റെ കയ്യിലാണ്. അത് ഇരു ഭാഗത്തേക്കും തിരിക്കാവുന്ന പരുവത്തിലാണ്. ഇരു വഴികളും എവിടേക്കാണെന്നും അതിന്റെ പരിധി എന്താണെന്നും നന്നായി അറിയുന്ന ആ നല്ല ഡ്രൈവർ സ്റ്റീയറിംഗ് വലത്തോട്ട് തിരിച്ചു. വാഹനം വലത് ദിശയിലേക്ക് സഞ്ചരിക്കുകയും  സുരക്ഷിതമായി യാത്ര തുടരുകയും  പ്രതിഫലാർഹനാവുകയും ചെയ്തു.


 എന്നാൽ മറ്റൊരു ഡ്രൈവർ കാര്യങ്ങളെല്ലാം അറിയാമായിരുന്നിട്ടും സമാനമായ കാറിൽ അതേ മദ്യ ബിന്ദുവിൽ നിന്ന് ഇടത്തേക്കാണ് സ്റ്റീയറിംഗ് തിരിച്ചത്. വാഹനം ഇടത്തോട്ട് സഞ്ചരിക്കുകയും ഒടുവിൽ അപകടത്തിൽ പെടുകയും ശിക്ഷാർഹനാവുകയും ചെയ്തു.


ഇവിടെ ആരും ആരെയും നിർബന്ധിച്ചിട്ടില്ല. രണ്ടാമത്തെ വാഹനം ഇടത്തോട്ട് സഞ്ചരിക്കുകയും അപകടത്തിൽ പെടുകയും ചെയ്തതിന്റെ ഉത്തരവാദി അവൻ തന്നെ. ഒന്നാമന്റെ വാഹനം വലത്തോട്ട് ശരിയായ രീതിയിൽ സഞ്ചരിച്ചതിന്റെ മേന്മയും അവനു തന്നെ. കാരണം രണ്ടുപേർക്കും ലഭിച്ചത് ഇരു ദിശകളിലേക്കും തിരിക്കാവുന്ന സ്റ്റീയറിങ് ആണ്.


 ഇനി നമുക്ക് ഈ വാഹനത്തെ പറ്റി പറയാം. വളരെ വിദഗ്ധനായ ഒരു നിർമ്മാതാവാണ് ഇതിന്റെ ശില്പി. അദ്ദേഹം ഈ വാഹനത്തിന് ചുറ്റും ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. അത് സദാ പ്രവർത്തനനിരതമാണ്. അഥവാ ഈ വാഹനം എപ്പോഴും എവിടെയാണ്, എത്ര വേഗത്തിലാണ്, എങ്ങിനെയാണ് യാത്രചെയ്യുന്നത് എന്ന് കൃത്യമായി ഒപ്പിയെടുത്ത നിർമ്മാതാവിന്റെ റൂമിലെ സ്ക്രീനിൽ തെളിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അഥവാ ഡ്രൈവറുടെ യാത്രകൾ പൂർണമായും നിർമ്മാതാവിന്റെ അറിവോടുകൂടി മാത്രമായിരിക്കും.


 കാറിന് മറ്റൊരു അത്ഭുത വിശേഷം കൂടിയുണ്ട്. ഈ വാഹനം നിയന്ത്രിക്കുന്നതിന്റെ പരമാധികാരി നിർമാതാവ് തന്നെയാണ്. അഥവാ നിർമ്മാതാവിന്റെ കയ്യിൽ ഒരു റിമോട്ടുണ്ട്. ഡ്രൈവർ തിരിക്കുന്ന സ്റ്റിയറിങ്ങിനുപരി റിമോട്ടിൽ അമർത്തുന്ന സ്വിച്ചനുസരിച്ചേ കാർ സഞ്ചരിക്കൂ. പക്ഷേ അതിന് മൂന്ന് സ്വിച്ചുകൾ ഉണ്ട്. ഒന്നാം സ്വിച്ച് അമർത്തിയാൽ കാർ വലത്തോട്ട് തിരിയും. അപ്പോൾ ഡ്രൈവറുടെ സ്റ്റിയറിങ് എവിടേക്ക് തിരിച്ചിട്ടും കാര്യമില്ല. അങ്ങനെ അയാൾ സുരക്ഷിത വഴിയിൽ എത്തിയാൽ അതിന്റെ മേന്മയും ഡ്രൈവർക്കില്ല. രണ്ടാം സ്വിച്ചിൽ അമർത്തിയാൽ വാഹനം ഇടത്തോട്ടാണ് തിരിയുക. അവിടെയും ഡ്രൈവറുടെ സ്റ്റിയറിങ്ങിനു പ്രസക്തിയില്ല. ആ സമയം താൻ അപകടത്തിൽപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വവും ഡ്രൈവറിനില്ല. പക്ഷേ നിഷ്പക്ഷനും ബുദ്ധിമാനുമായ നിർമ്മാതാവ് മൂന്നാം സ്വിച്ച് ആണ് അമർത്തുന്നത്. അപ്പോൾ ഡ്രൈവർ തിരിക്കുന്ന സ്റ്റീയറിംഗിന്റെ ദിശ അനുസരിച്ചാണ് വാഹനം തിരിയുക.


 ഇവിടെ റിമോട്ട് ഏത് സ്വിച്ച് അമർത്തണം എന്ന് തീരുമാനിക്കുന്നതും ഡ്രൈവർക്ക് സ്വാതന്ത്ര്യം നൽകണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതും നിർമ്മാതാവായതിനാൽ ആത്യന്തികമായി വാഹനം നിയന്ത്രിക്കുന്നത് നിർമ്മാതാവ് തന്നെ. പക്ഷേ മൂന്നാം സ്വിച്ച് അമർത്തുന്ന പക്ഷം ഉണ്ടാകുന്ന അപകടങ്ങൾക്കും മേന്മകൾക്കുമെല്ലാം  ഉത്തരവാദി ഡ്രൈവർ ആവുകയും ചെയ്യുന്നു.


പറഞ്ഞുവരുന്നത് ശരീരം എന്ന വാഹനത്തിൽ മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങൾക്കുള്ള ഉപമയാണ്. ഡ്രൈവർ സ്റ്റിയറിങ് വലത്തോട്ട് തിരിച്ചതുകൊണ്ട് മാത്രം വാഹനം വലത് ദിശയിലേക്ക് സഞ്ചരിക്കുന്നില്ല. ഒപ്പം നിർമാതാവ് മൂന്നാം സ്വിച്ച് അമർത്തുകയും വേണം. അഥവാ അവന്റെ സ്റ്റിയറിങ്ങിനനുസരിച്ച് വാഹനം സഞ്ചരിക്കട്ടെ എന്ന് ശില്പി തീരുമാനിക്കുക കൂടി വേണം. അല്ലാഹു എല്ലായിപ്പോഴും മൂന്നാം സ്വിച്ച് തന്നെ അമർത്തണം എന്ന് നിർബന്ധമില്ല. പലപ്പോഴും മനുഷ്യൻ ചെയ്യാൻ ശ്രമിക്കുന്ന പ്രവർത്തികൾ നടപ്പിൽ വരാതെ ശരീരം തളർന്നു പോകുന്നത് അത് കൊണ്ടാണ്. ചിലപ്പോൾ മനുഷ്യൻ ഉദ്ദേശിക്കാതെ അവന്റെ ശരീരം ചലിപ്പിക്കാറും ഉണ്ട്. (വിറയൽ പോലെ) പക്ഷേ ഇത്തരത്തിൽ സംഭവിക്കുന്ന കർമ്മങ്ങൾക്കൊന്നും അള്ളാഹു ശിക്ഷ നൽകുകയില്ല.


മനുഷ്യന്റെ പ്രവർത്തിക്കാനുള്ള ശ്രമം ഉണ്ടായതു കൊണ്ട് മാത്രം കർമ്മം സംഭവിക്കില്ല. മറിച്ച് അതിന് അല്ലാഹുവിന്റെ ഉദ്ദേശം കൂടി വേണം. ആകയാൽ മനുഷ്യന്റെ ഉദ്ദേശത്തോടെ നടക്കുന്ന ഒരു കർമ്മം അല്ലാഹുവിന്റെ ഉദ്ദേശവും സൃഷ്ടിപ്പും കൂടി ഉള്ളതുകൊണ്ട് മാത്രമാണ് സംഭവിക്കുന്നത്. ആകയാൽ അല്ലാഹു മനുഷ്യന് കർമ്മ നിർണ്ണയം നടത്താനുള്ള ശേഷി നൽകുന്നു. ആ ശേഷി ഉപയോഗിച് വ്യക്തി നിർണയിച്ച കർമ്മം നടപ്പിൽ വരണമെന്ന് അള്ളാഹു ഉദ്ദേശിക്കുന്നു. അങ്ങിനെ ആ കർമ്മത്തെ അള്ളാഹു അവനിൽ സൃഷ്ടിക്കുന്നു. ഇങ്ങനെയാണ് ഓരോ വ്യക്തിയിലും ഓരോ കർമ്മങ്ങളും സംഭവിക്കുന്നത്.


മനുഷ്യനെന്തു ഉദ്ദേശിക്കുന്നുവോ അത് നടക്കട്ടെ എന്ന അള്ളാഹുവിന്റെ തീരുമാനം അവ്യക്തമല്ലേ എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ഓരോ വ്യക്തിയും ഓരോ സാഹചര്യത്തിലും എന്തൊക്കെയാണ് ഉദ്ദേശിക്കുക എന്ന് അനാദിയിലേ അറിയുന്നവനാണ് അല്ലാഹു. മനുഷ്യൻ നിർണയിച്ച ഒരു കർമ്മം നടത്തണമോ വേണ്ടയോ എന്ന് സർവ്വജ്ഞാനിയായ അവനാണ് ആത്യന്തികമായി തീരുമാനിക്കുന്നത്.


 മനുഷ്യന്റെ യുക്തിബോധത്തിനും ചിന്താശേഷിക്കും ഉപരിയായി തന്ത്രശാലിയും നീതിയുക്തനുമായ അല്ലാഹുവിന്റെ സംവിധാനങ്ങളും നയങ്ങളും എത്ര ഉന്നതമെന്നോർത്ത് നമുക്കിനിയും അവനെ വണങ്ങാം. നാഥൻ നന്മയിലേക്കുള്ള വാതായനങ്ങൾ തുറന്നു കൂടുതൽ സൽകർമ്മങ്ങൾക്ക് വിധിയേകട്ടെ.


അബ്ദുന്നാസർ സുറൈജി, മണ്ടാട് 

▪️

Monday, April 4, 2022

തറാവീഹ്* *മുജാഹിദ് വീക്ഷണത്തിലെ വളവും തിരിവും*

 *തറാവീഹ്*

*മുജാഹിദ് വീക്ഷണത്തിലെ വളവും തിരിവും*

➖➖➖➖➖➖➖➖


✍️ *ഹൈദർ അലി അമാനി അൽ ഹാദി*

(അവീർ മർകസ്, ദുബൈ)


                       

                        ലോകത്ത് വർഷങ്ങൾക്കു മുമ്പേ പടർന്നുപിടിച്ച വികല ചിന്താധാരയാണ് വഹാബിസം. നാവുകൊണ്ട് ഞങ്ങൾ സുന്നത്ത് ജമാഅത്തിന്റെ വക്താക്കളാണെന്ന് പറയുന്നുണ്ടെങ്കിലും ഒരിക്കലും സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങളുമായി പൊരുത്തപ്പെടാത്ത ഇവർ വർത്തമാന ലോകത്ത് വ്യത്യസ്ത വിഭാഗങ്ങളായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് അവരുടെ ആശയ ദൗർബല്യത്തെ അറിയിക്കുന്നു. ഏതായാലും ഗൾഫ് വഹാബികളുടെയും ഈജിപ്ത്യൻ വഹാബികളുടെയും വിശബീജങ്ങളിൽ നിന്നാണ് ഇന്നത്തെ കേരളമുജാഹിദുകൾ ജനിച്ചുവളർന്നത് എന്നത് സുവ്യക്തമാണ്. മത സാംസ്കാരിക ആത്മീയ മേഖലയിൽ ഉന്നതശ്രേണിയിൽ നിൽക്കുന്നതും സുന്നത്ത് ജമാഅത്തിന്റെ മുറിയാത്ത പാരമ്പര്യം തന്നെ നിലനിൽക്കുന്നതുമായ കേരളമണ്ണിൽ ഇവരുടെ പുത്തനാശയങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പക്ഷേ, എല്ലാം നിശ്ഫലമാവുന്നുവെന്ന് മാത്രം. 

കാര്യം പറയട്ടെ, വിശുദ്ധ റമളാൻ ഒരിക്കൽ കൂടി നമ്മിലേക്ക്‌ സമാഗതമായിരിക്കുകയാണ്. പ്രമാണങ്ങളോടും മദ്ഹബുകളോടും പുറംതിരിഞ്ഞ് സ്വന്തമായി നിലപാടെടുക്കുന്ന ഇവരുടെ തറാവീഹ് സംബന്ധിയ വിഷയത്തിലെ അജ്ഞതയും വിശ്വാസത്തിന്റെ ദൗർബല്യവും എല്ലാവരും അറിഞ്ഞിരിക്കൽ അനിവാര്യമാണ്.

ഗൾഫ് വഹാബികളുടെ മാസികയായ "അത്തൗഹീദ്" ഉം കേരള വഹാബികളായ മുജാഹിദുകളുടെ "അൽ-ഇസ്വ്'ലാഹ്" മാസികയും  മുൻ നിർത്തി നമുക്കൊരു വിശകലനം നടത്താം.


▪️തറാവീഹ്, അഥവാ ഖിയാമു റമളാൻ


         തറാവീഹ് നിസ്കാരത്തെ സ്ഥിരപ്പെടുത്താൻ ഇമാമീങ്ങൾ ഭൂരിപക്ഷവും അടിസ്ഥാനമാക്കിയത് അബൂഹുറൈറ رضي الله عنه നിവേദനം ചെയ്ത ഹദീസാണ്، തിരു നെബി ﷺ പറഞ്ഞു : "നിങ്ങളിലാരെങ്കിലും പ്രതിഫലേച്ഛയോടും വിശ്വാസത്തോടെയും കൂടെ റമളാൻ നിസ്ക്കാരം നിർവ്വഹിച്ചാൽ അവന്റെ മുൻ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്"


صحيح البخاري : ر ح : ٢٠٠٩


ഈ ഹദീസിനെ വിശദീകരിച്ച് ഇമാം നവവി رحمه الله എഴുതുന്നു : "ഇവിടെ റമളാനിലെ നിസ്കാരം കൊണ്ടുള്ള വിവക്ഷ തറാവീഹ് നിസ്കാരമാണ്. അത് സുന്നത്താണെന്ന് പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു".


شرح مسلم : ٢٩٨/٥ 


▪️തറാവീഹും മദ്ഹബുകളും


          വിശ്രമം, വിശ്രമിക്കാനുള്ള ഇരുത്തം തുടങ്ങിയ അർത്ഥമുള്ള 'തർവിഹത്' എന്ന പദത്തിന്റെ ബഹുവചനമാണ് തറാവീഹ്. റമളാനിലെ ഇശാ - സുബ്ഹി കൾക്കിടയിൽ എല്ലാ രാത്രിയിലും സുന്നത്തായ നിസ്കാരമാണിത്. ഇത് ഇരുപതു റക്അതാണ്. ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടൽ നിർബന്ധമാണ്. അറിഞ്ഞുകൊണ്ട് അപ്രകാരം ചെയ്തില്ലെങ്കിൽ (ഒറ്റ സലാം കൊണ്ട് നാലു റക്അത്ത് നിസ്കരിച്ചാൽ) പ്രസ്തുത നിസ്കാരം അസാധുവാണ്.


فتح المعين :١١١


        ഇപ്രകാരം തന്നെയാണ് നാലു മദ്ഹബുകളിലും (ഇരുപത് റക്അത്ത്). എന്നാൽ മാലികീ മദ്ഹബിൽ മുപ്പത്തിയാറ് എന്നൊരു അഭിപ്രായമുണ്ടെങ്കിലും പ്രബലം ഇരുപത് തന്നെ.

بداية المجتهد :١٦٧/١


               ഇവിടെ മാലികീ മദ്ഹബിലുള്ള മുപ്പത്തിയാറ് എന്ന അഭിപ്രായത്തെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞത് ശ്രദ്ധിക്കുക : മക്കക്കാർ തറാവീഹിലെ ഓരോ നാലു റക്അത്തിനിടയിലുമുള്ള വിശ്രമവേളയിൽ കഅ്ബ ത്വവാഫ് ചെയ്യുന്ന പതിവുണ്ടായിരുന്നതിനാൽ പ്രതിഫലത്തിൽ അവരോട് സമമാവാൻ മദീനക്കാർ പ്രസ്തുത വിശ്രമവേളയിൽ നാലു റക്അത് നിസ്കരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് മുപ്പത്തിയാറ് ആയത്, തറാവീഹ് ഇരുപത് തന്നെ.


إرشاد الساري :٤٢٦/٣


എന്നാൽ ഇത് മദീനക്കാർ അല്ലാത്തവർക്ക് അനുവദനീയമല്ല എന്നാണ് ഇമാം മുഹമ്മദുൽ ബക്'രീ رحمه الله പറയുന്നത്.


اعانة الطالبين : ٤٢٢/١


▪️മുജാഹിദുകളുടെ തറാവീഹ്


         ഇനി കേരള വഹാബികളുടെ നിലപാടിലേക്ക് ഇറങ്ങാം. ഗൾഫ് വഹാബികളും കേരള വഹാബികളും ഒരേ ബീജത്തിൽനിന്ന് തന്നെ ഉത്ഭവിച്ചതാണെങ്കിലും മക്കയിലും മദീനയിലും ഇന്നുവരെ നിലനിന്നുപോരുന്നതും ഉമർ  رضي الله عنه ന്റെ കാലം തൊട്ടു ലോകമുസ്‌ലിംകൾ അനുഷ്ഠിക്കുന്നതും സംഘടിതമായുള്ള ഇരുപത് റക്അതാണ്. ഇതുതന്നെയാണ് ശ്രേഷ്ഠമായത് എന്ന് കേരള വഹാബികളുടെ തറവാട്ടുകാർ (ഗൾഫ് വഹാബികൾ) തുറന്നെഴുതുന്നത് കാണുക.

 أحكام قيام رمضان 

എന്ന തലക്കെട്ടിൽ അഹ്മദ് ഇബ്രാഹീം എന്ന ലേഖകൻ എഴുതുന്നു : "നബി ﷺ യിൽ നിന്ന് തറാവീഹിന്റെ എണ്ണം സ്ഥിരപ്പെട്ടിട്ടില്ല എന്ന് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ പറയുന്നു" (ഇതുതന്നെയാണ് സുന്നികളുടെ വാദവും). ഉബയ്യുബ്നു കഅ്ബ് رضي الله عنه ന്റെ നേതൃത്വത്തിൽ ഉമർ رضي الله عنه സംഘടിപ്പിച്ചത് ഇരുപത് റക്അത്താണെന്നും ഇബ്നുതൈമിയ പറഞ്ഞതായി എഴുതുന്നു. ശേഷം ലേഖകൻ പറയുന്നത് ഇപ്രകാരമാണ്,


فالقيام بعشرين ركعة هو الأفضل ، وهو اللذي يعمل به أكثر المسلمين


"അപ്പോൾ ഇരുപത് റക്അത്ത് (തറാവീഹ്) നിസ്കാരം, അതാണ് ശ്രേഷ്ഠമായതും, അതാണ് ലോക മുസ്ലിംകളിൽ അധികവും അനുഷ്ഠിച്ചു പോരുന്നതും".


التوحيد : عدد- ٤١٧ ،صفحة-٢٥ ،هجرة-١٤٢٧


▪️മുജാഹിദുകളും അൽ-ഇസ്'ലാഹും


            ഇബ്നുതൈമിയ്യ ഉൾപ്പെടെ ഗൾഫ് വഹാബികളും തറാവീഹിന്റെ വിഷയത്തിൽ സത്യത്തോടു കൂറു പുലർത്തുമ്പോൾ കേരള വഹാബികൾ അവരുടെ മർക്കടമുഷ്ടിയിൽ തന്നെ. 


           2014 ൽ പ്രസിദ്ധീകരിച്ച "അൽ-ഇസ്'ലാഹ്" മാസികയുടെ കവർ സ്റ്റോറിയിൽ ഒരു വാചകം കാണാനിടയായി, അതിപ്രകാരമാണ്. "തറാവീഹ്, പ്രവാചകചര്യയിൽ തൃപ്തിപ്പെട്ടു കൂടെ..!?".

ഇതു വായിച്ചപ്പോൾ ശരിക്കും ഓർത്തുപോയത് ഇത് സുന്നികൾ മുജീഹിദുകളോട് ചോദിച്ചാലാണ് കൂടുതൽ പ്രസക്തമാവുക എന്നാണ്. കാരണം തിരുനബി ﷺ യിൽ നിന്ന് തറാവീഹിന്റെ എണ്ണം സ്ഥിരപ്പെട്ടിട്ടില്ല എന്നത് ഇബ്നുതൈമിയ്യ പോലും സമ്മതിച്ചതാണ്. അപ്പോൾ എന്തു ചെയ്യണം(?).

തിരുനബി ﷺ യുടെ ചര്യ പിൻപറ്റുന്ന യഥാർത്ഥ മുസ്ലിമിന് അവിടുത്തെ ഒരു ഹദീസാണ് അന്നേരം ഓർമ്മവരിക. 

عليكم بسنتي وسنة الخلفاء الراشدين من بعدي

"നിങ്ങൾ എന്റെയും എന്റെ ശേഷം വരുന്ന ഖുലഫാഉറാഷിദുകളുടെയും ചര്യ പിൻപറ്റുക"


سنن ابي داود :ر ح-٤٦٠٧


ഇതാണ് പ്രവാചകർ ﷺ കൽപ്പിച്ചത്. ഇത് അനുസരിക്കുന്നവർ പ്രവാചകചര്യയിൽ പൂർണമായും തൃപ്തിപ്പെട്ടു. അല്ലാത്തവർ അതൃപ്തി കാണിച്ചവരായി.

അപ്പോൾ ഉമർ رضي الله തറാവീഹ് നിസ്കരിച്ചത് ഇരുപതാണെന്ന് പണ്ഡിതന്മാർ ഉറപ്പിച്ചു പറയുമ്പോൾ എന്ത്‌കൊണ്ട് അതിനെ പിൻപറ്റുന്നില്ല...?

അത് തന്നെയല്ലേ പ്രവാചകചര്യ(?). ഇമാം ഖസ്തല്ലാനി رحمه الله ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 


إرشاد الساري : ٤٢٥/٣


അതേ വാചകത്തിലുള്ള (കവർ സ്റ്റോറി) മറ്റൊരു വൈരുദ്ധ്യം.

പ്രസ്തുത കവർസ്റ്റോറിയിലൂടെ നമുക്ക് മനസ്സിലാകുന്നത് മുജാഹിദ് പ്രസ്ഥാനത്തിന് എന്താണ് പ്രവാചകചര്യ എന്നറിയില്ല എന്നാണ്. കാരണം, പ്രവാചകർ ചെയ്തത് മാത്രമാണ് അവിടത്തെ 'ചര്യ' എന്ന് ധരിച്ചതുകൊണ്ടായിരിക്കണം ഇത്തരമൊരു കവർ സ്റ്റോറി വന്നത്. അപ്പോൾ ഇക്കൂട്ടർ തറാവീഹ് നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നത് എന്തിനാണ്?. കാരണം തിരുനബി ﷺ യുടെയോ അബൂബക്കർرضي الله عنه  ന്റെയോ കാലത്ത് തറാവീഹ് ജമാഅത്തായി  സംഘടിപ്പിച്ചിട്ടില്ല എന്നത് മുസ്ലിം ലോകത്ത് അവിതർക്കിതമായ വസ്തുതയാണ്. ഇമാം ഖസ്ഥല്ലാനി رحمه الله  ഇത് വിവരിച്ചിട്ടുമുണ്ട്.


إرشاد الساري : ٤٢٦/٣


ഇനി ഉമർ رضي الله عنه ചെയ്തതും പ്രവാചകചര്യയാണെന്ന് സമ്മതിക്കുന്ന പക്ഷം ഇരുപതും അംഗീകരിക്കൽ അനിവാര്യമാണ്. എന്തിനീ ഉരുളൽ..? 

സത്യം ബോധ്യമായാൽ അംഗീകരിക്കലല്ലേ അഭികാമ്യം....!!


▪️ സുന്നികൾക്കെതിരെ


              ഇതേ "അൽ-ഇസ്'ലാഹ്" മാസികയിൽ അബ്ദുൽ ജബ്ബാർ മൗലവി എഴുതിയ ഒരു ലേഖനമുണ്ട്. അതിൽ അദ്ദേഹം സുന്നികൾ (ഇരുപത് റക്അത്തിന് അടിസ്ഥാനമായി) ഉദ്ധരിക്കുന്ന ഹദീസ് ഖണ്ഡിക്കാൻ ശ്രമിക്കുന്നത് കാണാം. "സാഇബിബ്നു യസീദിൽ നിന്നു നിവേദനം: നിശ്ചയം  ഉമർ رضي الله عنه ഉബയ്യ്ബ്നു കഅ്ബ് ന്റെയും തമീമുദ്ദാരി رضي الله عنهما യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന്  റക്അത്തുകളുടെ മേൽ ജനങ്ങളെ സംഘടിപ്പിച്ചു.


مصنف عبد الرزاق : ٢٦٠/٤


അദ്ദേഹത്തിന്റെ ആരോപണം ശ്രദ്ധിക്കുക.

"മുഹമ്മദ് ബ്നു യൂസുഫ് സാഇബിബ്നു യസീദിൽ നിന്ന് ഉദ്ധരിച്ച പതിനൊന്നിനെതിരായി ഇതു തെളിവല്ല. സാഇബിബ്നു യസീദിൽ നിന്ന് മുഹമ്മദുബ്നു യൂസഫ് ഉദ്ധരിച്ചത് പതിനൊന്നാണ്. ഇരുപത്തിമൂന്ന് ഉദ്ധരിക്കുന്നത് യസീദാണ്. അദ്ദേഹം ബുഖാരിയുടെ സനദിലുള്ള ആളാണെങ്കിലും മുഹമ്മദിനോളം യോഗ്യനല്ല. യസീദ് തന്റെ കാലക്കാരിൽ നിന്നും കേൾക്കാത്ത ഒറ്റപ്പെട്ട ഹദീസുകൾ ഉദ്ധരിക്കാറുണ്ടായിരുന്നുവെന്ന് ഇമാം അഹ്മദ് رضي الله عنه പറഞ്ഞിട്ടുണ്ട്."


അൽ-ഇസ്'ലാഹ് 2014-ജൂലൈ-3-പേ :16


മറുപടി:

             (മുഹമ്മദുബ്നു യൂസുഫിനെ കുറിച്ച് വ്യക്തമായ ചർച്ച ശേഷം വരുന്നുണ്ട്.) ഇവിടെ പറഞ്ഞ ഇമാം അഹ്മദ് رضي الله عنه  ന്റെ അഭിപ്രായം എങ്ങനെയാണ് തകർത്തു കളയുക , (അവിടുത്തെ മദ്ഹബിൽ പോലും തറാവീഹ് ഇരുപതാണെന്നിരിക്കെ)കാരണം തറാവീഹ് ഇരുപതാണെന്നത് സ്വഹാബത്തിന് ഇജ്മാഅ് ആണെന്നതിൽ പണ്ഡിതന്മാർ ഏകോപിതരാണ്.


مرقات :٤٦/٣

تحفة :٢٤٢/٢

كفاية الأخيار :٧٣/١


പോരാത്തതിന്, വഹാബികളുടെ കാരണവർ ഇബ്നു തൈമിയ്യ തന്നെ എഴുതുന്നു : "നിശ്ചയം ഉബയ്യുബ്നു കഅ്ബി رضي الله عنه ന്റെ നേതൃത്വത്തിൽ സംഘടിതമായി നടന്ന  ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റും ദീനിൽ സ്ഥിരപ്പെട്ടതാണ്. ഭൂരിഭാഗം പണ്ഡിതന്മാരും അത് തന്നെയാണ് സുന്നത്ത് എന്ന് അഭിപ്രായപ്പെട്ടവരാണ് കാരണം ഇപ്രകാരം (ഇരുപത് റക്അത്ത്) നിർവഹിക്കപ്പെട്ടത് അൻസാറുകളും മുഹാജിറുകളുമായ സ്വഹാബികളുടെ കൂട്ടത്തിലാണ്. അവരാരും ഈ നടപടിയെ എതിർത്തില്ല".


مجموع الفتاوي لإبن تيمية :١١٢/٢٣


മറ്റൊന്ന് ഇമാം അഹ്മദ് رضي الله عنه വിനെ എപ്പോഴാണ് മുജാഹിദുകൾ അംഗീകരിക്കാൻ തുടങ്ങിയത് ..?

കാരണം ഹജ്ജിനു വേണ്ടിയുള്ള യാത്രാവേളയിൽ വഴിതെറ്റി ഇസ്തിഗാസ ചെയ്തവരല്ലേ ?(البداية والنهاية)... ശിർക്ക് ചെയ്ത ആള് മറ്റൊരാളെ അയോഗ്യനാക്കിയാൽ ആ പുകില് പറഞ്ഞാൽ തീരുമോ മുജാഹിദുകളെ...


ജബ്ബാർ മൗലവിയുടെ അടുത്ത ആരോപണം ഇമാം നവവി رحمه الله അടക്കമുള്ള പണ്ഡിതലോകം സ്വഹീഹാക്കിയ ഹദീസിനെതിരാണ്. പ്രസ്തുത ഹദീസ്:

      "സാഇബി رضي الله عنه ൽ നിന്ന് നിവേദനം: ഉമർ رضي الله عنه ന്റെ കാലത്ത് റമളാൻ മാസത്തിൽ ഇരുപത് റക്അത്തായിരുന്നു ജനങ്ങൾ നിസ്കരിച്ചിരുന്നത്".


سنن البيهقي : ٤٩٦/٢


അദ്ദേഹത്തിന്റെ ആരോപണം :

"ഇതിന്റെ കണ്ണിയിലുള്ള അലിയ്യ് എന്ന വേറെ ഒരാളുണ്ട് . അദ്ദേഹത്തെ ആക്ഷേപം പറഞ്ഞ പണ്ഡിതരുണ്ട് . ശീഈ ആദർശം ഉണ്ടായിരുന്നുവെന്ന് അഹ്മദ് رضي الله عنه ആരോപിച്ചിട്ടുണ്ട്. (ഹദീസിൽ ഇതൊരു സാരമായി കാണാറില്ല). അതിനും പുറമേ ഇതേ സനദിൽ തന്നെ അബൂ അബ്ദില്ലാഹിൽ ഹസ്സൻ എന്നയൊരാളുണ്ട്. അദ്ദേഹത്തിൽ നിന്നാണ് ബൈഹഖീ ഇതുദ്ധരിച്ചത്. അദ്ദേഹം 'മുൻകർ' ഉദ്ധരിക്കുന്ന ആളാണെന്ന് ദഹബി ആരോപണം പറഞ്ഞിട്ടുണ്ട്".


അൽ-ഇസ്'ലാഹ് 2014-ജൂലൈ-3-പേ :17


മറുപടി: അലിയെന്ന റാവിക്കെതിരെ വന്ന ആരോപണം ഹദീസിൽ കാര്യമായി എടുക്കുന്നില്ല എന്ന് ലേഖകൻ തന്നെ ബ്രാക്കറ്റിൽ എഴുതിക്കൊടുത്തത് വായിച്ചല്ലോ...പിന്നെന്തിന് പ്രസ്തുത ആരോപണം ഉന്നയിച്ചിരിക്കുന്നത്?മറ്റൊന്ന്, അബൂ അബ്ദില്ലാഹിബ്നു ഉസൈൻ എന്ന റാവിക്കെതിരെ ആരോപണം ഉന്നയിച്ചത് വഹാബിയൻ ആദർശമുള്ള  ദഹബിയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുകല്ലൊ..!

അതിനുപുറമേ കർമശാസ്ത്രപണ്ഡിതന്മാർ ഭൂരിഭാഗവും സ്വഹീഹാക്കിക്കഴിഞ്ഞ ഈ ഹദീസിലെ റാവിമാരെ അവരാരും ഒന്നും അന്വേഷിക്കാതെയാണോ സ്വഹീഹാക്കിയത്...? ജബ്ബാർ മൗലവിയുടെ ജ്ഞാനം പോലും  ഇമാം നവവി رحمه الله ക്കു ഇല്ലാതെ പോയോ..? കഷ്ടം...!!

ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ ചിലരുടെ കിതാബുകൾ കാണുക.


شرح المهذب  : ٣٦/٤

إرشاد الساري :٤٢٦/٣

عمدة القاري :٥٩٨/٣

الحاوي : ٧٤/٢

محلي :٢١٧/١


▪️പതിനൊന്നിന്റെ തെളിവും ദുർവ്യാഖ്യാനവും


പ്രസ്തുത അൽ-ഇസ്'ലാഹ് ൽ കവർ സ്റ്റോറിയിൽ പരാമർശിച്ച ലേഖനമാണ് ഇവിടെ ചർച്ചചെയ്യുന്നത്. ശാഫി സ്വലാഹി ചങ്ങലീരി എഴുതിയ "തറാവീഹ് നബി ﷺ നിസ്കരിച്ചത് പതിനൊന്ന് തന്നെ.."എന്നതാണ് ലേഖനം.

തലക്കെട്ടിൽ നിന്നു തന്നെ മനസ്സിലായി ഇതു അടിസ്ഥാനരഹിതമായ വാദം തന്നെ....

അല്ലെങ്കിൽ മുജാഹിദുകൾ പതിനൊന്നും തറാവീഹ് നിസ്കരിക്കാത്തതെന്തേ?.എട്ടു തറാവീഹും മൂന്നു വിത്റുമാണെന്ന് തെളിയിക്കുന്ന ഒരു സ്വഹീഹായ ഹദീസെ ങ്കിലും കൊണ്ടുവരാൻ മുജാഹിദ് അപ്പോസ്തലൻമാർക്ക് സാധിക്കുമോ...?

ആദ്യ പേജിൽ അദ്ദേഹം ആമുഖമായി എഴുതിയത് കാണുക:

           "മതപരമായ ഏതൊരു വിഷയത്തിലുമെന്നപോലെ തറാവീഹിന്റെ കാര്യത്തിലും നമ്മുടെ മാതൃക നബി ﷺ തന്നെയാണല്ലോ. അല്ലാതെ ഇക്കാര്യത്തിൽ മാത്രം മക്കത്തേക്കും മദീനത്തേക്കും നോക്കാനോ മദ്ഹബീ പണ്ഡിതന്മാരിലേക്ക് തിരിയാനോ നമുക്കനുവാദമില്ല.പ്രത്യുത,  "സ്വല്ലൂ കമാ റഅയ്തുമൂനീ ഉസ്വല്ലീ" (ഞാൻ എപ്രകാരം നിസ്കരിക്കുന്ന തായി  നിങ്ങൾ കണ്ടുവോ അതുപോലെ നിങ്ങൾ നിസ്കരിക്കുക)  എന്നുപറഞ്ഞ നബി ﷺ യുടെ വാക്കു സ്വീകരിക്കുവാനാണ്".


അൽ-ഇസ്'ലാഹ് 2014-ജൂലൈ-3-പേ :31


മറുപടി :

മക്കത്തേക്കോ മദീനത്തേക്കോ നോക്കുകയോ പണ്ഡിതന്മാരെ അനുസരിക്കുകയോ ചെയ്യില്ലെന്നു പൂർണബോധ്യം ഉള്ളതുകൊണ്ട് തന്നെയാണ് സുന്നി പണ്ഡിതന്മാർ തിരുനബി ﷺ യെ എങ്കിലും അനുസരിച്ചു കൂടെ എന്ന് ചോദിക്കുന്നത്. കാരണം, മുജാഹിദുകൾ തിരുനബി ﷺ യിൽ അംഗീകരിക്കുന്നവരാണെങ്കിൽ ഇവിടെ ഉദ്ധരിക്കപ്പെട്ട ഇതേ ഹദീസ്

(صلوا كما رأيتموني أصلي :صحيح البخاري -٦٣١)

പൂർണമായു ഉൾക്കൊള്ളണം. അതായത്, പ്രസ്തുത ഹദീസാണ് ഖുതുബ അറബിയിൽ ആകണം എന്നതിന് നവവി ഇമാം رحمه الله തെളിവ് പിടിച്ചത്. എന്തേ ഒരുക്കമാണോ?

അങ്ങനെ ഒരു അർത്ഥം പറയാൻ പറ്റില്ല എന്നായിരിക്കും മുജാഹിദുകളുടെ അടുത്ത വാദം. ഉണ്ടാവും! നവവി ഇമാമിന് മുജാഹിദുകളുടെയത്ര ജ്ഞാനം ഇല്ലല്ലോ.


മറ്റൊന്ന്, صلوا كما رأيتموني أصلي എന്ന ഹദീസ് തറാവീഹ് എട്ടാണെന്നതിന് തെളിവായി എങ്ങനെയാണ് വാദിക്കാൻ കഴിയുക?. വഹാബികളുടെ ആചാര്യൻ ഇബ്നുതൈമിയ്യ പോലും പ്രഖ്യാപിച്ചു കഴിഞ്ഞതല്ലേ..?  (മേൽപ്രസ്താവിച്ച അത്തൗഹീദിൽ നിന്ന്) തറാവീഹിന്റെ എണ്ണം തിരുനബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല എന്ന്. കൂടാതെ خاتم المحققين ഇബ്നു ഹജറിൽ ഹൈതമി رحمه الله തന്റെ ഫതാവയിലുംപറഞ്ഞിട്ടുണ്ട്.


തൊട്ടടുത്ത പേജിൽ ഉന്നയിക്കുന്ന മറ്റൊരു തെളിവ്, മഹതി ആയിഷാ رضي الله عنها യുടെ ഹദീസാണ്. അബൂ സലമത്  رضي الله عنهഎന്ന സ്വഹാബി ആയിഷാ رضي الله عنها യോട് ചോദിച്ചു , റമളാനിൽ തിരുനബി ﷺ യുടെ നിസ്കാരം എങ്ങനെയായിരുന്നു? ആയിഷാ ബീവി رضي الله عنها മറുപടി പറഞ്ഞു: "തിരുനബി ﷺ റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാൾ വർധിപ്പിച്ചിട്ടില്ല".


صحيح البخاري :ر ح -٢٠١١


           ഇത്ര മാത്രമാണ് പ്രസ്തുത ഹദീസിന്റെ മലയാള അർത്ഥം നൽകിയിരിക്കുന്നത്. എന്നാൽ അതിനു ശേഷം തിരുനബി ﷺ നാലു റക്അത്തുകളായാണ് നിസ്കരിച്ചത് എന്നും കൂടി കാണാം. അപ്പോൾ ഇത് ഒരിക്കലും തറാവീഹ് അല്ലെന്ന് ബോധ്യപ്പെടും, അതിനാലാണ് പ്രസ്തുത ഹദീസ് പരിഭാഷ മുഴുവനായും നൽകാത്തതും.

ഇനി ഇവർ ഉദ്ധരിച്ച പോലെ ഹദീസിന്റെ കഷ്ണം തന്നെ ഉദ്ധരിക്കുകയാണെങ്കിലും പ്രസ്തുത ഹദീസ് കൊണ്ട് തറാവീഹ് എത്രയാണെന്ന് സമർത്ഥിക്കാൻ യാതൊരു വകുപ്പും ഇല്ല. കാരണം, റമളാനിലും അല്ലാത്തപ്പോഴും എന്നാണ് ആയിഷാ ബീവി رضي الله عنها പറഞ്ഞത്. റമളാൻ അല്ലാത്തപ്പോൾ (ഖളാ വീട്ടൽ അല്ലാതെ) തറാവീഹ് ഉണ്ടെന്ന് മുജാഹിദുകളെ ആരാണ് പഠിപ്പിച്ചത്?.

ഇബ്നു ഹജറിൽ അസ്ഖലാനി رحمه الله എഴുതുന്നു: "തറാവീഹ് റമദാനിൽ മാത്രമാണ്".


فتح الباري :٨٨/٩


      ശേഷം ലേഖകൻ ഉന്നയിക്കുന്ന ഒരു വാദം,

ഈ ഹദീസ് തറാവീഹിന്റെ അധ്യായത്തിലാണ് എന്നാണ്. ഈ വാദം ഹദീസ് ഗ്രന്ഥങ്ങളുമായി കൂടുതൽ ബന്ധമില്ലാത്ത മസ്തിഷ്കങ്ങളിൽ നിന്ന് മാത്രം ഉത്ഭവിക്കുന്നവയിൽപെട്ടതാണ്.

അതിനാൽ മുജാഹിദുകൾ ആരും തന്നെ സ്വഹീഹുൽ ബുഖാരിയിലെ ഖുനൂതിനെ കുറിച്ച് ചർച്ച ചെയ്യുന്ന അധ്യായം വായിച്ചേക്കരുതേ..

വായിച്ചാൽ അതിൽ സുബ്ഹിയിലെ ഖുനൂത് വായിക്കാനിടയായാൽ അറിയാതെ സുന്നി ആയിപ്പോയാലോ....!

         

              അവസാനമായി ഒരു കാര്യവും കൂടി ബോധ്യപ്പെടുത്തട്ടെ, മുജാഹിദുകൾ ഇന്നും ഒരാഘോഷമായി കാണുന്ന ഹദീസാണ്

"മുഹമ്മദുബ്നു യൂസുഫ്" എന്ന വ്യക്തിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ്.

'കാള പെറ്റു' എന്നു കേൾക്കുമ്പോൾ കയറെടുത്ത പോലെയാണ് ഈ മാസികയിലും മുജാഹിദുകൾ മുഹമ്മദ്ബ്നു യൂസുഫിന്റെ ഹദീസ് തെളിവായി ഉദ്ധരിച്ചിരിക്കുന്നത്.

പ്രസ്തുത ഹദീസ് ഇതാണ്,

"സാഇബിബ്നു യസീദിനെ തൊട്ട്, (മുഹമ്മദുബ്നു യൂസുഫ്) ഉമർ رضي الله عنه ഉബയ്യുബ്നു കഅ്ബിനോടും തമീമുദ്ദാരി رضي الله عنهما യോടും ജനങ്ങൾക്ക് (ഇമാമായി) പതിനൊന്നു റക്അത്ത് നിസ്കരിക്കുവാൻ കൽപ്പിച്ചു".


موطأ : ر ح -٣١١


എന്നാൽ ആരാണ് മുഹമ്മദുബ്നു യൂസുഫ് എന്നറിയേണ്ടേ..?

സാഇബിബ്നു യസീദിനെ തൊട്ട് മുഹമ്മദുബ്നു യൂസഫ് ഉദ്ധരിക്കുന്ന മറ്റൊരു നിവേദനം:


"നിശ്ചയം ഉമർ رضي الله عنه ഉബയ്യുബ്നു കബിന്റെ യും തമീമുദ്ദാരി رضي الله عنهما യുടെയും നേതൃത്വത്തിൽ (ഇമാമായി) ഇരുപത്തി ഒന്ന് റക്അത് നിസ്കരിച്ചു".


مصنف عبد الرزاق : ر ح -٧٧٦٠


മറ്റൊന്നും കൂടി...

ഉപ്പാപ്പയായ സാഇബിബ്നു യസീദിനെ തൊട്ടു മുഹമ്മദുബ്നു യൂസഫ് ഉദ്ധരിച്ചു : "ഞങ്ങൾ ഉമർرضي الله عنه ന്റെ കാലത്ത് റമളാനിൽ പതിമൂന്ന് റക്അത്ത് നിസ്കരിച്ചു".


قيام اليل -إبن النصر ٩٠


ഈ മൂന്ന് ഹദീസുകളും വായിച്ചവർക്ക് എന്തു തോന്നി..?

മുഹമ്മദുബ്നു യൂസുഫിന് എന്തോ ഒരു കുഴപ്പമുണ്ട് അല്ലേ..? അതേ!! എണ്ണം കൃത്യമല്ല, എണ്ണം കൃത്യമല്ലാത്തതിനാൽ ഈ ഹദീസ് നിവേദകന് ശരിയായ ഹദീസ് നിവേദകന്ന് ഉണ്ടാവാൻ പാടില്ലാത്ത ഒരു ന്യൂനതയുണ്ട്, إضطراب അഥവാ ആശയക്കുഴപ്പം.

അതിനാൽ ഇദ്ദേഹം ഹദീസ് സ്വീകരിക്കപ്പെടാൻ യോഗ്യനല്ല.


مقدمة ابن الصلاح :٤٤


അള്ളാഹു നമ്മെ സുന്നത്ത് ജമാഅത്തിൽ അടിയുറച്ച് ജീവിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..

➖➖➖➖➖➖➖➖➖

Friday, April 1, 2022

തറാവീഹ്_വിവാദങ്ങളും_വസ്തുതകളും:_ഒരു_സമഗ്ര_പഠനം

 #തറാവീഹ്_വിവാദങ്ങളും_വസ്തുതകളും:_ഒരു_സമഗ്ര_പഠനം


ഇതര മാസങ്ങൾക്കില്ലാത്ത നിരവധി പ്രത്യേകതകൾ റമളാൻ മാസത്തിനുണ്ട്. റമാളാൻ മാസത്തിന്റെ പവിത്രതക്ക് കൂടുതൽ മാറ്റ് നൽകുന്ന ഒരു നിസ്കാരമാണല്ലോ തറാവീഹ്.


 ഖേദകരം എന്ന് പറയാം .... മുസ്ലിമീങ്ങളെ ശിർക്കും  ബിദ്അത്തും ആരോപിച്ച് സ്വയം പരിഹാസരാകുന്ന മുജാഹിദ് ( പത്തിൽ അധികം ഗ്രൂപ്പുകൾ) ജമാഅത്ത്, തബ്ലീഗ് പോലോത്ത പുത്തൻ വാദികൾ റമളാനിലും മുസ്ലീമീങ്ങളെ വെറുതെ വിടാറില്ല. 


നവീന വാദികളുടെ നവീന വാദങ്ങളെ പ്രമാണികമായി നേരിടുകയാണിവിടെ..


*വാദം: 1*

*തറാവീഹിന്റെ സ്പഷ്യാലിറ്റി*

➖➖➖➖➖➖➖➖➖➖

✅ ഇതര മാസങ്ങളിളില്ലാത്ത  ഒരു സ്പെഷ്യൽ നിസ്കാരമാണ് റമളാനിലെ തറാവീഹ്. 


❌ എന്നാൽ   എല്ലാ മാസങ്ങളിലും സുന്നത്തുള്ള രാത്രി നമസ്കാരത്തിന് റമളാനിൽ 'തറാവീഹ്' എന്ന് പറയും എന്നല്ലാതെ  ഒരു സ്പെഷ്യാലിറ്റിയും തറാവീഹിനില്ല എന്നാണ് നവീന വാദികൾ വാദിക്കുന്നത്. 

 

പലപ്പോഴും പൊതു വേദികളിലും സാധാരണ പ്രവർത്തകരോടും ഈ വാദം ഇവർ പറയാറില്ല.  പറഞ്ഞാൽ സലഫി പള്ളികളിൽ സ്വഫ് കുറയും എന്നവർക്കറിയാം


 *തിരുനബി (സ്വ) ഇതുമായി ബന്ധപെട്ട് എന്ത് പറയുന്നു. ?* 

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻


 قال رسول الله صلى l«إن الله فرض عليكم صيام رمضان، وسننت لكم قيامه»


"തിരുനബി (സ്വ) പറയുന്നു: റമളാനിൽ അല്ലാഹു നിങ്ങൾക്ക് നോമ്പ് ഫർളാക്കി, ഞാൻ നിങ്ങൾക്ക് നിസ്ക്കാരം സുന്നത്താക്കുകയും ചെയ്തു."


*നോമ്പ് റമളാനിലെ  സ്പെഷ്യൽ ആയത് പോലെ തറാവീഹ് നിസ്കാരവും റമളാനിലെ സ്പെഷ്യൽ ആണെന്ന്  ഈ ഹദീസ് കൃത്യമായി നമ്മെ പഠിപ്പിക്കുന്നുണ്ട്.*


ഈ ഹദീസ് ഉദ്ധരിച്ച ഹദീസ് ഗ്രന്ഥങ്ങളും ഹദീസ് നമ്പറും

〰〰〰〰〰〰〰〰〰

1⃣ المُصَنَّف ابن أَبِي شَيْبَة/ 7705

2⃣ سُنَنُ ابن مَاجَة / 1328

3⃣ السُنَنُ الصَغِير/ الإِِمَام النَسَائِي/ 2210

4⃣ السُنَنُ الكَبِير/ الإِمَام النَسَائِي/ 2531

5⃣ مُسْنَد أَحْمَد/ 1660

6⃣ صَحِيحُ ابن خُزَيمَة/ 2201


ഈ ഹദീസ്, "തറാവീഹിനുള്ള റമളാൻ സപെഷാലിറ്റി"യെ നിഷേധിക്കുന്നവരുടെ *വാദങ്ങളെ ചവറ്റുകൊട്ടയിലേക്ക് എറിയുന്നതാണ്.* അതിനാൽ തന്നെ ഈ ഹദീസിനെ ദുർബലമാക്കാൻ ഇകൂട്ടർ കിണഞ്ഞ് ശ്രമിക്കാറുമുണ്ട്. അത് വെറും *പായ് വേല മാത്രമാണ്.*


*ഈ ഹദീസ് സ്വീകാര്യയോഗ്യമാണ് എന്ന് പറഞ്ഞ ഹദീസ് പണ്ഡിതരും ഗ്രന്ഥങ്ങളും* (പേജ് നമ്പർ സഹിതം)

〰〰〰〰〰〰〰〰〰〰

1⃣ الأحاديث المختارة/ الإمام ضياء الدين المقدسي -  3/ 105

2⃣ فتاوى الإمام السبكي - 1/ 158

3⃣ تاريخ الإسلام/ الحافظ الذهبي - 1/ 217

4⃣ سير أعلام النبلاء/ الحافظ الذهبي - 1/ 71

5⃣فيض القدير/ الإمام المناوي - 1/ 382

6⃣ التيسير الإمام المناوي - 1/ 246

7⃣ السراج المنير/ الإمام العزيزي 1/ 352


ഇതു കൊണ്ടൊന്നും തൃപ്തി ലഭിക്കുന്നില്ലെങ്കിൽ 

 *സാക്ഷാൽ ഇബ്നു തൈമിയ്യ തന്നെ* 

 തറാവീഹ് ബിദ്അത്തല്ല സുന്നത്താണ് എന്ന് സ്ഥിരപെടുത്താൻ  തെളിവ് പിടിക്കുന്നത് ഈ ഹദീസണ് 


ഇബ്നു തൈമിയ്യ പറയുന്നു

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

فأما صلاة التراويح، فليست بدعة في الشريعة، بل سنة بقول رسول الله صلى الله عليه وسلم وفعله، فإنه قال: «إن الله فرض عليكم صيام رمضان، وسننت لكم قيامه»


ദുർബലമായ ഹദീസ് കൊണ്ടാണോ ഇബ്നു തൈമിയ്യ തെളിവ് പിടിക്കുന്നത്. ❓❓❓


🔰🔰🔰🔰🔰🔰🔰🔰🔰🔰


*ചുരുക്കത്തിൽ തറാവീഹിന്റെ റമളാൻ സ്പെഷാലിറ്റി  തകർക്കാൻ ഒരു നവീന വാദിക്കും സാധിക്കില്ല.* 


എല്ലാം വ്യാമോഹങ്ങൾ...!!


NB: വേറെയും ധാരാളം തെളിവുകൾ തറാവീഹിന്റെ സ്പെഷാലിറ്റി സ്ഥിരപെടുത്തുന്നുണ്ട്. 


ആവശ്യമെങ്കിൽ കൂടുതൽ വിശദീകരണം പിന്നീട് നൽകുന്നതാണ്.


⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 2*

*11 റക്അത്:  ഒരു ഭീമാബദ്ധം*


*തിരു നബി (സ്വ) യുടെ തറാവീഹ്*

➖➖➖➖➖➖➖➖➖➖➖


തിരുനബി (സ്വ) ചുരുക്കം ചില ദിവസങ്ങളിൽ പള്ളിയിൽ നിന്ന് തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് ജനങ്ങളുടെ ആധിക്യവും ആവേശവും  "തറാവീഹ് ഫർളാക്കപെടുന്നതിലേക്ക് നയിക്കുമോ" എന്ന് ഭയം കാരണം പള്ളിയിലേക്കുള്ള വരവ് നിർത്തുകയാണ് ചെയ്തത്. (സ്വഹീഹുൽ ബുഖാരി 1129)


*ഈ ദിനങ്ങളിൽ തിരുനബി (സ്വ) നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു* ❓❓


വ്യത്യസ്ഥമായ പല റിപോർട്ടുകളും വന്നിട്ടുണ്ടെങ്കിലും *സ്വഹീഹായ നിലയിൽ തിരുനബി (സ്വ) നിസ്കരിച്ച റക്അത്തുകളുടെ എണ്ണം സ്ഥിരപെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.*✅

 പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം സുബ്കി പറയുന്നത് നോക്കൂ.....👇🏻👇🏻👇🏻👇🏻👇🏻👇🏻


قال الإمام تقي الدين السبكي: إعلم أنه لم ينقل كم صلى رسول الله صلى الله عليه وسلم تلك الليالي هل هو عشرون أو أقل.

"ഇമാം സുബ്കി പറയുന്നു: പ്രസ്തുത രാത്രികളിൽ തിരുനബി (സ്വ) നിസ്കരിച്ചത് 20 റക്അത്താണോ 20 തിൽ താഴെ ആണോ എന്ന് സ്ഥിരപെട്ടിട്ടില്ല."

  

🛑🛑🛑

തിരുനബി (സ്വ) നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം *സ്വഹീഹായ ഹദീസുകളെ കൊണ്ട് സ്ഥിരപെട്ടിട്ടില്ല* എന്ന് പറഞ്ഞ പണ്ഡിതരും ഗ്രന്ഥങ്ങളും (പേജ് നമ്പർ സഹിതം)

〰〰〰〰〰〰〰〰〰〰〰


1⃣ شرح المنهاج/ الإمام تقي الدين السبكي

2⃣ الحاوي للفتاوى/ الإمام السيوطي - 1/ 417

3⃣ تحفة الأخيار بإحياء سنة سيد الأبرار/ الإمام عبد الحي اللكنوي - 108

4⃣ فتح الباري/ الإمام ابن حجر العسقلاني - 12/ 3

5⃣ الحوادث والبدع/ الإمام محمد أبوبكر الطرطوس المالكي 55

6⃣ إقامة البرهان على كمية التراويح في رمضان/ الإمام ابن زياد 4


✅ *ഇതെല്ലാം നിലനിൽക്കെ തിരുനബി (സ്വ) നിസ്കരിച്ചിരുന്ന തറാവീഹ്  11 റക്അത്തായിരുന്നു എന്ന വാദത്തിന് എന്ത് ബലമാണുള്ളത്..!!  ആ വാദം ഭീമാബദ്ധമാണെന്ന് തെളിഞ്ഞതിനാൽ മെല്ലെ പിരിഞ്ഞു പോകേണ്ടതാണ് .*

 


⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 3*


*ഉമർ (റ) വിന്റെ '20' അനിഷേധ്യമാണ്*

➖➖➖➖➖➖➖➖➖➖➖


തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ പരമ്പരയിൽ നമുക്ക് എത്തിയിട്ടില്ല എന്ന് പറഞ്ഞല്ലോ ......

*ഇനി നക്ഷത്ര തുല്യരായ അവിടുത്തെ സ്വഹാബത്ത് നിസ്കരിച്ച തറാവീഹ് നമുക്കൊന്ന് പരിശോധിക്കാം.....*


ഉമർ (റ) ഉബയ്യ്ബ്നു കഅ്ബ് (റ) വിനെ ഇമാമാക്കി തറാവീഹിന് പുത്തനുണർവ് നൽകിയത് ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ചതാണ് (ഹദീസ് നം: 2010)


*ഉമർ (റ) വിന്റെ കാലഘട്ടത്തിൽ നടന്ന തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു ❓ നമുക്കൊന്ന് പരിശോധിക്കാം.*


*وفي سنن البيهقي*... عن السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان  بعشرين ركعة.

❇ *السنن الكبرى/ الإمام البيهقي 4288*


✅"സാഇബ് ബ്നു യസീദ് എന്ന സ്വഹാബി വര്യനെ തൊട്ട് ഇമാം ബയ്ഹഖി ഉദ്ധരിക്കുന്നു:ഉമർ (റ) കാലഘട്ടത്തിൽ റമളാൻ മാസത്തിത്തിൽ 20 റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്."


*ഉമർ (റ) വിന്റെ നിർദേശ പ്രകാരം ഉബയ്യ് ബ്നു കഅ്ബ് (റ) വിന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 11 അല്ല 20 റക്അത്തായിരുന്നു എന്ന് ഇമാം ബൈഹഖിയുടെ ഹദീസ് കൊണ്ട് സ്ഥിരപെടുന്നു.*✅✅


*ഇവിടെ പ്രശസ്തമായ 4 ചോദ്യങ്ങൾ ഉയർന്നു വരുന്നു* 

 

1⃣ തിരുനബി (സ്വ) നിസ്കരിച്ചത് പതിനൊന്ന് റക്അത്ത് ആയിരുന്നെങ്കിൽ ബാക്കി റക്അത്തുകൾ ഉമർ (റ) സ്വന്തം പോകറ്റിൽ നിന്ന് എടുത്ത് ദീനിൽ *കരിഞ്ചന്ത കാണിച്ചതാണോ* ❓

2⃣ ഉമർ (റ) കരിഞ്ചന്ത കാണിച്ചതാണെങ്കിൽ *മറ്റു സ്വഹാബത്ത് അതിനെ അങ്ങീകരിച്ചോ* ❓

3⃣ നക്ഷത്ര തുല്യരാണ് എന്ന് തിരുനബി പറഞ്ഞ സ്വഹാബികൾ *തിരുചര്യക്ക് എതിരു ചെയ്യുമോ* ❓

4⃣ സ്വഹാബത്തിന്റെ ഈ ഏകോപനത്തിൽ *തിരുനബി (സ്വ) നിസ്കരിച്ചതും ഇരുപതാണ് എന്ന് ബോധ്യമാകുന്നില്ലേ*....❓ 

(മുൻ ധാരണയില്ലാതെ ചിന്തിക്കണേ)


ഇനി ഹിജ്റ 970 ൽ വഫാത്തായ ഇമാം ഇബ്നു നജീബുൽ മിസ്വ്രി (റ) പ്രസ്തുത തറാവീഹിനെ പറ്റി പറയുന്നത് നമുക്കൊന്ന് വായിക്കാം...

*قال الإمام ابن نجيب المصري:* ثم وقفت المواظبة عليها في أثناء خلافة عمر رضي الله عنه ووافقه عامة الصحابة رضي الله عنهم كما ورد ذلك في السنن. ثم ما زال الناس من ذلك الصدر إلى يومنا هذا على إقامتها من غير نكير، وكيف لا ؟ وقد ثبت عنه صلى الله عليه وسلم "عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجز رواه أبو داود"

❇ *البحر الرائق/ الإمام ابن نجيب المصري 2/ 71*

"ഉമർ (റ) വിന്റെ ഭരണ കാലത്ത് തറാവീഹ് 20 റക്അത്ത് ഏക ഇമാമിന്റെ കീഴിലായി നിസ്കരിക്കുന്നത് പതിവായി. *പിന്നീട് അത് നമ്മുടെ ഈ കാലഘട്ടം വരെ (900 ce) ഒരാളുടെ എതിർപ്പ് പോലും ഇല്ലാതെ തുടർന്ന് പോരുന്നു. എങ്ങിനെയാണ് അതിനെ എതിർക്കാൻ സാധിക്കുക ? ഖുലഫാഉ റാഷിദുകളുടെ ചര്യ അണപല്ല് കൊണ്ട് കടിച്ച് പിടിക്കാൻ തിരുനബി (സ്വ) കൽപിച്ചതല്ലേ.... "*

(അൽ ബഹ്റു റാഇഖ്/ ഇമാം ഇബ്നു നജീബുൽ മിസ്വ്രി 2/ 71)


സമാനമായ രീതിയിൽ ഇമാം മുല്ലാ അലിയ്യുൽ ഖാരിയും പറയുന്നു.

*قال الإمام الملا علي القاري:* وكونها عشرين سنة الخلفاء الراشدين، وقوله- عليه الصلاة والسلام"عليكم بسنتي وسنة الخلفاء الراشدين" ندب إلى سنتهم

❇ *مرقاة المفاتيح/ الإمام الملا علي القاري 3/ 93*

ഇപ്രകാരം ഒരുപാട് പണ്ഡിതർ വിശദീകരിച്ചത്  നമുക്ക് അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് വായിക്കാൻ സാധിക്കും. ദൈർഘ്യം ഭയന്ന് ചുരുക്കുന്നു.


⚠⚠⚠⚠⚠⚠⚠⚠⚠


*വാദം: 4*

*സാഇബ് ബ്നു യസീദിന്റെ ഹദീസ് സ്വഹീഹ് തന്നെ*

➖➖➖➖➖➖➖➖➖

❌ നവീന വാദികളുടെ  പതിനൊന്ന് വാദങ്ങളെ പിഴുതെറിയുന്ന ഇമാം ബൈഹഖി ഉദ്ധരിച്ച ഈ ഹദീസിനെ ദുർബലമാക്കാൻ ശ്രമിക്കുകയാണിപ്പോൾ അവർ. *അത് വെറും വിഫല ശ്രമം മാത്രം മാണ്*


പ്രസ്തുത ഹദീസിനെ സ്വഹീഹ് ആണെന്ന് പറഞ്ഞ *26 ൽ അധികം ആധികാരിക ഗ്രന്ഥങ്ങൾ* വിനീതന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എല്ലാം ഇവിടെ ഉദ്ധരിക്കൽ അപ്രായോകികമായതിനാൽ ചിലത് മാത്രം ഉദ്ധരിക്കുന്നു.

〰〰〰〰〰〰〰〰〰〰

1⃣ خلاصة الأحكام/ الإمام النووي 1/ 56

2⃣ نصب الراية/ الإمام الزيلعي  2/ 252

3⃣ طرح التثريب/ الإمام العراقي 3/ 97

3⃣ عمدة القاري/ الإمام بدر الدين العيني 5/ 267

3⃣ الحاوي للفتاوى/ الإمام السيوطي 1/ 415

4⃣ منحة الباري/ الإمام زكري الأنصاري 4/ 441

5⃣ مغني المحتاج/ الإمام الخطيب الشربيني 1/ 460

6⃣ النجم الوهاج/ كمال الدين الدميري 2/ 310

7⃣ كنز الراغبين/ الإمام المحلي 1/ 249

8⃣ لمحات التنقيخ/ الإمام عبد الحق الدهلوي 3/ 404 

9⃣ إرشاد الساري/ الإمام القسطلاني 3/ 426

0⃣1⃣ تخريج أحاديث الشرح الكبير/ الإمام ابن الملقن 4/ 349

ഇവരെന്നും ഇന്നോ ഇന്നലെയോ ജീവിച്ച പണ്ഡിതരല്ല. വർഷങ്ങൾക്ക് മുമ്പ് ജീവിച്ച് വലിയ ഗ്രന്ഥങ്ങൾ മുസ്ലീം സമൂഹത്തിന് സമർപിച്ച പണ്ഡിത മഹത്വുക്കളാണ്. 

*ഇവരെന്നും  കാണത്ത ദുർബലത ബൈഹഖിയുടെ ഹദീസിൽ നിന്ന് ഈ കൂട്ടർക്കെവിടുന്ന് ലഭിച്ചു ? ഇനിയും ഈ ദുർനടപ്പ് തുടരരുത്.* 


✅✅ നമുക്ക് ഇസ്ലാം കൈമാറിതന്നത് ഈ പണ്ഡിത മഹത്തുക്കളാണെന്ന്  ഓർക്കുന്നത് നന്നാകും.


⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 5*


*'20' ലെ സ്വഹാബത്തിന്റെ ഇജ്മാഉം അനിഷേധ്യം*

➖➖➖➖➖➖➖➖➖➖➖


*എന്താണ് ഇജ്മാഅ് ?*


അടിസ്ഥാനപരമായി ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് പ്രമാണങ്ങളാണ് ഇസ്ലാമിനുള്ളത്. ഇതിൽ മൂന്നാമത്തെ പ്രമാണമാണ് ഇജ്മാഅ്. *ഇജ്മാഅ് എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളെല്ലാം ഒരു വിഷയത്തിൽ ഏകോപിക്കലാണ്.*


✅ *ഒരു വേള മതത്തിൽ ഖുർആനിനെക്കാളും ഹദീസിനെക്കാളും മുന്തിക്കപെടുക ഇജ്മാഇനെയാണ്.*   (الإحماع مقدم على النص)


ഇമാം താജുദ്ധീൻ സുബ്കി പറയുന്നത് നോക്കൂ.....

*قال الإمام تاج الدين السبكي:* (قال الشافعي:) رضي الله عنه (و)يرجح (الإجماع على النص) لأنه يؤمن فيه النسخ بخلاف النص (وإجماع الصحابة على إجماع غيرهم) غيرهم

*شرح الإمام المحلي على جمع الجوامع*

*"ഇമാം ശാഫിഈ പറയുന്നു: ഇജ്മാഅ് നസ്വിനേക്കാൾ (ഖുർആൻ, ഹദീസ്) മുന്തിക്കപെടണം.* *കാരണം ആയത്തുകളിലും ഹദീസുകളിലും നസ്ഖിന് സാധ്യതയുണ്ട്. ഇജ്മാഇൽ അതുണ്ടാവില്ലലോ ?*


സൂര്യപ്രകാശമുണ്ടാകുമ്പോൾ ചന്ദ്രന് എന്ന് പ്രസക്തി ?


ഉസ്വൂലുൽ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ എല്ലാം ഈ വിഷയം സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്.


⚠⚠⚠⚠

*ഇനി തറാവീഹിലെ ഇജ്മാഅ്*


ഉമർ (റ) വിന്റെ നിർദേശം പ്രകാരം 20 റക്അത്ത് തറാവീഹിൽ സ്വഹാബികൾ എതിർ അഭിപ്രായങ്ങൾ ഇല്ലാതെ പങ്കെടുത്തത് നാം വിശദീകരിച്ചല്ലോ....

ഒരാൾക്ക് പോലും എതിർ അഭിപ്രായമില്ലാതിരിക്കാൻ കാരണം അവർ തിരുനബിയിൽ നിന്ന് പഠിച്ചത് 20 റക്അത്താണ് എന്നത് കൊണ്ടാണ്ട്. 

✅ *അതിനാൽ തറാവീഹ് 20 റക്അത്താണ് എന്നതിൽ സ്വഹാബികൾ ഏകോപിച്ചു.*

 

👉👉 *പ്രസ്തുത ഇജ്മാഅ് ഉദ്ധരിച്ച 33 ഓളം ഗ്രന്ഥങ്ങൾ* വിനീതിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എല്ലാം ഇവിടെ രേഖപെടുത്തൽ അപ്രായോകികമായതിനാൽ ചില ഗ്രന്ഥങ്ങൾ 

മാത്രം ശ്രദ്ധയിൽ പെടുത്തുന്നു

〰〰〰〰〰〰〰〰〰〰


*قال الإمام الكاساني:* [فَصْلٌ فِي قَدْر صَلَاةِ التَّرَاوِيحِ](فَصْلٌ) : وَأَمَّا قَدْرُهَا فَعِشْرُونَ رَكْعَةً فِي عَشْرِ تَسْلِيمَاتٍ، فِي خَمْسِ تَرْوِيحَاتٍ كُلُّ تَسْلِيمَتَيْنِ تَرْوِيحَةٌ وَهَذَا قَوْلُ عَامَّةِ الْعُلَمَاءِ. وَقَالَ مَالِكٌ فِي قَوْلٍ: سِتَّةٌ وَثَلَاثُونَ رَكْعَةً، وَفِي قَوْلٍ سِتَّةٌ وَعِشْرُونَ رَكْعَةً، وَالصَّحِيحُ قَوْلُ الْعَامَّةِ لِمَا رُوِيَ أَنَّ عُمَرَ - رَضِيَ اللَّهُ عَنْهُ - جَمَعَ أَصْحَابَ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ فَصَلَّى بِهِمْ فِي كُلِّ لَيْلَةٍ عِشْرِينَ رَكْعَةً، *وَلَمْ يُنْكِرْ أَحَدٌ عَلَيْهِ فَيَكُونُ إجْمَاعًا مِنْهُمْ عَلَى ذَلِكَ.*


1⃣ *بدائع الصنائع/ الإمام الكاساني 1/ 288*


"തറാവീഹ് നിസ്കാരത്തിന്റെ റക് അത്തുകളുടെ എണ്ണം 5 തർവീഹത്തുകളായി 20 റക്അത്താണ്. അതാണ് പ്രബല പണ്ഡിതാഭിപ്രായം, കാരണം ഉമർ (റ) വിന്റെ നിർദേശ പ്രകാരം റമളാനിലെ എല്ലാ രാത്രികളിലും ഉബയ്യ് ബ്നു കഅ്ബിന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 20 റക്അത്താണ്. *ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല. അങ്ങിനെ 20 റക്അത്താണ് തറാവീഹ് എന്നതിൽ സ്വഹാബികൾ ഇജ്മാ ആയി"* 

(ബദാഇഉ സ്വനാഇഅ് 1/ 288)

*قال الإمام ابن حجر الهيتمي:* *أجمع الصحابة على أن التراويح عشرون ركعة؛* وصح أنهم كانوا يقيمون على عهد عمر عشرين  ركعة.

2⃣ *فتح الإلاه/ الإمام ابن حجر الهيتمي 5/ 130*


*قال الإمام الرباني:* لما اجتمع الناس على أبي بن كعب  صلى بهم التراويح ركعة، وهذا إجماع منهم

3⃣ *بحر المذهب/ الإمام الرؤياني 2/ 231*

4⃣ المغني/ الإمام ابن قدامة 2/ 123

5⃣ طرح التثريب/ الإمام الحافظ العراقي  3/ 98

6⃣ إرشاد الساري/ الإمام القسطلاني 3/ 426

7⃣ تحفة الأخيار/ الإمام عبد الحي اللكنوي 108

8⃣ شرح بافضل/ الإمام ابن حرغ الهيتمي 1/ 322

9⃣ مرقاة المفاتيح/ الإمام الملا علي القاري 3/ 346

0⃣1⃣ البناية شرح الهداية/ الإمام بدر الدين العيني 2/ 551

1⃣1⃣ مراقي الفلاح/ حسن بن عمار المصري 158

2⃣1⃣ مجمع الأنهر/ الإمام سيخ زادة 1/136


ലോക പ്രശസ്ത മാലികി പണ്ഡിതാനായ ഇമാം അഹമദ് ദർദീർ പറയുന്നു: *മുൻഗാമികളും പിൻഗാമികളും എല്ലവരും നസ്കരിക്കുന്നത് 20 റക്അത്ത് തറാവീഹാണ്.*

*قال الإمام أحمد الدردير:* وهي ثلاث وعشرون  لكن الذي جرى عليه العمل سلفا وخلفا الأول.

3⃣1⃣ *الشرح الكبير/ الإمام أحمد الدردير 1/ 315*

ഇജ്മാഅ് ഉദ്ധരിച്ച ഇനിയും ധാരാളം പണ്ഡിതർ ഉണ്ട് തൽകാലം ഇവിടെ നിർത്തുന്നു.


❌ *ഇനി എന്തിന് 11 റക്അത്ത് നിസ്കരിച്ച് സ്വഹാബികളുടെയും മുൻഗാമികളുടെയും പിൻഗാമികളുടെയും ഇടയിൽ ഒരു വിലങ്ങു തടിയായി നിൽക്കണം* ❓ 

✅ *മടങ്ങാം നമുക്ക് സലഫുകളിലേക്കും സ്വഹാബത്തിലേക്കും.*


 *ഇജ്മാഇന് എതിര് പ്രവർത്തിക്കൽ ഹറാമാണെന്ന് ഓർത്തീടണെ !!!* 


⚠⚠⚠⚠⚠⚠⚠⚠⚠


*വാദം: 6*


*ഇതും വെറും ഇജ്മാഅല്ല !!!*

*മുസ്തനദ് ഭദ്രമാണ്.*

*തിരുനബി (സ്വ) 20 നിസ്കരിച്ച ഹദീസ് സ്വഹീഹ് തന്നെ*

➖➖➖➖➖➖➖➖➖➖➖


*قال الإمام عبد الحق الدهلوي:* فالظاهر أنه كان ثبت عندهم صلاة النبي -صلى الله عليه وسلم- عشرين ركعة كما جاء في حديث ابن عباس رضي الله عنه

❇ *لمعات التنقيخ/ الإمام عبد الحق الدهلوي 3/ 404*


"ഇമാം അബ്ദുൽ ഹഖ് അദ്ദഹ്ലവി പറയുന്നു: *സ്വഹാബത്ത് തറാവീഹ് 20 റക്അത്താണ് എന്നതിൽ ഇജ്മാആയത് തിരുനബി (സ്വ) നിസ്കരിച്ചത് 20 ആണെന്ന് അവരുടെ അടുക്കൽ സ്ഥിരപെട്ടത് കൊണ്ട് തന്നെയാണ്.*

ഇബ്നു അബ്ബാസ് (റ) വിനെ തൊട്ട് ഇമാ ഇബ്നു അബീ ശൈബ ഉദ്ധരിച്ച ഹദീസിൽ തിരുനബി 20 റക്അത്ത് നിസ്കരിച്ചു എന്നുണ്ടല്ലോ ?

*(ലംആതു തൻഖീഹ് 3/ 404)*


ഈ ഇജ്മാഇന് മുസ്തനദ് (അവലംഭം / അസ്ല് ) ഇല്ല എന്ന് പറഞ്ഞ് ഇജ്മാഇനെ നിഷേധിക്കുന്ന ചിലരുണ്ട്. അവർക്ക് വേണ്ടി ചില ഉദ്ധരണികൾ കൂടെ വായിക്കാം.


✅ *ആ ദുർബലത പരിഹരിക്കപെടുന്നു.*


*قال الشيخ زكريا محمد الصديقي:* ولكن ينجبر ضعفه بإجماع الصحابة، ولا تجمع الصحابة على أمر إلا إذا كان معلوما لديهم فعله صلى الله عليه وسلم. فمستند الإجماع فعله صلى الله عليه وسلم

❇ *أوجز المسالك/ الشيخ محمد زكريا الصديقي 2/ 298*

*"ഇബ്നു അബ്ബാസിനെ തെട്ട് ഉദ്ധരിച്ച് പ്രസ്ഥുത ഹദീസിന്റെ ദുർബലത സ്വഹാബത്തിന്റെ ഇജ്മാഅ് കൊണ്ട് പരിഹരിക്കപെടും.* കാരണം തിരുനബി ചെയ്യാത്ത കാര്യത്തിൽ  ഒരിക്കലും സ്വഹബത്ത് ഇജ്മാഅ് ആവില്ല."

(ഔജസുൽ മസാലിക്ക് 2 / 298)

 

*20 തിന്റെ ഹദീസിന്റെ ദുർബലത ഇജ്മാഅ് കൊണ്ട് പരിഹരിക്കപെടും എന്ന് ഇമാം ഇബ്നു ആബിദീനും പറയുന്നു*


*قال الإمام ابن عابدين الحنفي:* وأما تضعيف الحديث بمن ذكر فقد يقال إنه اعتضد بما مر من تقل الإجماع

❇ *منحة الخالق/ الإمام ابن عابدين 23/ 112*

⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 7*


*4 മദ്ഹബിലും തറാവീഹ് 20*

➖➖➖➖➖➖➖➖➖➖➖


4 മദ്ഹബിലും തറാവീഹ് 20 റക്അത്ത് തന്നെയാണ്. നാല് മദ്ഹബിലെയും പ്രധാനപെട്ട ചില പൗരാണിക ഗ്രന്ഥങ്ങളിലൂടെ നമുക്ക് കടന്നു പോകാം. 

〰〰〰〰〰〰〰〰〰〰


🔰 *ഹനഫി മദ്ഹബ്*


1⃣ *ഇമാം കാസാനി*


*قال الإمام الكاساني:* [فَصْلٌ فِي قَدْر صَلَاةِ التَّرَاوِيحِ](فَصْلٌ) : وَأَمَّا قَدْرُهَا فَعِشْرُونَ رَكْعَةً فِي عَشْرِ تَسْلِيمَاتٍ، فِي خَمْسِ تَرْوِيحَاتٍ كُلُّ تَسْلِيمَتَيْنِ تَرْوِيحَةٌ وَهَذَا قَوْلُ عَامَّةِ الْعُلَمَاءِ. وَقَالَ مَالِكٌ فِي قَوْلٍ: سِتَّةٌ وَثَلَاثُونَ رَكْعَةً، وَفِي قَوْلٍ سِتَّةٌ وَعِشْرُونَ رَكْعَةً، وَالصَّحِيحُ قَوْلُ الْعَامَّةِ لِمَا رُوِيَ أَنَّ عُمَرَ - رَضِيَ اللَّهُ عَنْهُ - جَمَعَ أَصْحَابَ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ فَصَلَّى بِهِمْ فِي كُلِّ لَيْلَةٍ عِشْرِينَ رَكْعَةً، *وَلَمْ يُنْكِرْ أَحَدٌ عَلَيْهِ فَيَكُونُ إجْمَاعًا مِنْهُمْ عَلَى ذَلِكَ.*

❇ *بدائع الصنائع/ الإمام الكاساني 1/ 288*


"തറാവീഹ് നിസ്കാരത്തിന്റെ റക് അത്തുകളുടെ എണ്ണം 5 തർവീഹത്തുകളായി 20 റക്അത്താണ്. അതാണ് പ്രബല പണ്ഡിതാഭിപ്രായം, കാരണം ഉമർ (റ) വിന്റെ നിർദേശ പ്രകാരം റമളാനിലെ എല്ലാ രാത്രികളിലും ഉബയ്യ് ബ്നു കഅ്ബിന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 20 റക്അത്താണ്. ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല. അങ്ങിനെ 20 റക്അത്താണ് തറാവീഹ് എന്നതിൽ സ്വഹാബികൾ ഇജ്മാആയി

2⃣ *ഇമാം അയ്നി (റ)*


*قال الإمام بدر الدين العيني:* فتصير الجملة عشرين ركعة سوى الوتر وهو مذهبنا

*❇ البناية/ الإمام بدر الدين العيني2/551*

3⃣ *ഇബ്നു നബീബുൽ മിസ്വ രി*

*قال الإمام ابن نجيب المصري:* وسنّ في رمضان عشرون ركعة بعد العشاء قبل الوتر ...وعليه عمل الناس شرقا وغربا

*❇ البحر الرائق/ الإمام ابن نجيب المصري 2/ 71*

"തറാവീഹ് 20 റക്അത്താണ്. കിഴക്കും പടിഞ്ഞാറുമുള്ള സർവ ജനങ്ങളും അങ്ങിനെ തന്നെയാണ് ചെയ്യുന്നത്"

4⃣ *ഇമാം ഇബ്നു ആബിദീൻ*

*قال الإمام ابن عابدين:* وهي عشرون ركعة هو قول الجمهور وعيه عمل الناس شرقا وغربا

❇ *رد المختار/ الإمام ابن عابدين 2/ 45*


"തറാവീഹ് 20 റക്അത്താണ്. കിഴക്കും പടിഞ്ഞാറുമുള്ള സർവ ജനങ്ങളും അങ്ങിനെ തന്നെയാണ് ചെയ്യുന്നത്"


🔰 *മാലികി മദ്ഹബ്*


👉👉മറ്റു മദ്ഹബുകളിലേത് പോലെ മാലികി മദ്ഹബിലും തറാവീഹ് 20 തന്നെയാണ്. പക്ഷേ മാലികി ഇമാമിനെ തൊട്ട് 36 റക്അത്ത് എന്ന് ഇബ്നു ഖാസിം എന്ന ശിഷ്യന്റെ രിവായത്തിൽ  കാണാം. യഥാർത്ഥത്തിൽ 36 ൽ 20 മാത്രമേ തറാവീഹായി പരിഗണിക്കുന്നുള്ളൂ, ബാക്കി 16,  മക്കകാർ  ത്വവാഫ് ചെയ്യുന്നതിന് ബദലായി നിസ്കരിക്കുന്ന തർവീഹത്തിനുള്ള മുത്ലഖ് സുന്നത്ത് നിസ്കാരം മാത്രമാണ്. 


ഇമാം സഈദ് ബാ അശിൻ പറയുന്നത് കാണൂ....


*قال الإمام سعيد باعشن:* قال الشرقاوي: ويثابون على الست عشرة ركعة ثواب النفل المطلق لا التراويح على الأقرب  

❇ *بشرى الكريم/  الإمام سعيد باعشن*


1⃣ *ഇമാം ഇബ്നു അബ്ദിൽ ബറ്*


*قال الإمام ابن عبد البر:* واستحب جماعة من العلماء والسلف الصالح بالمدينة عشرين ركعة والوتر واستحب منهم آخرون ستا وثلاثين ركعة والوتر وهو إختيار مالك في الرواية ابن قاسم

❇ *الكافي/ الإمام ابن عبد البر 1/ 256*

2⃣ *ഇമാം സ്വാവി*

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.

❇ *حاشية الصوي على الشرح الصغير: ١٧٧/٢*

3⃣ *ഇമാം അഹ്മദ് ദർദീർ* 


 *قال الإمام أحمد الدردير:* والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين

❇ *أقرب المسالك/ الإمام أحمد الدردير: ١٣٦/١*


🔰 *ശാഫിഈ മദ്ഹബ്*


 *1⃣ഇമാം നവവി (റ)*


*قال الإمام النووي:* (فَرْعٌ) فِي مَذَاهِبِ الْعُلَمَاءِ فِي عَدَدِ رَكَعَاتِ التَّرَاوِيحِ مَذْهَبُنَا أَنَّهَا عِشْرُونَ رَكْعَةً بِعَشْرِ تَسْلِيمَاتٍ غَيْرَ الْوِتْرِ وَذَلِكَ خَمْسُ تَرْوِيحَاتٍ وَالتَّرْوِيحَةُ أَرْبَعُ رَكَعَاتٍ بِتَسْلِيمَتَيْنِ هَذَا مَذْهَبُنَا وَبِهِ قَالَ أَبُو حَنِيفَةَ وَأَصْحَابُهُ وَأَحْمَدُ وَدَاوُد وَغَيْرُهُمْ وَنَقَلَهُ الْقَاضِي عِيَاضٌ عَنْ جُمْهُورِ الْعُلَمَاءِ وَحُكِيَ أن الاسود بن مزيد كَانَ يَقُومُ بِأَرْبَعِينَ رَكْعَةً وَيُوتِرُ بِسَبْعٍ وَقَالَ مالك التراويح تسع ترويحات وهى ستة وَثَلَاثُونَ رَكْعَةً غَيْرَ الْوِتْرِ

*❇المجموع شرح المهذب/ الإمام النووي ٣٢/٤*


*2⃣ഇമാം റാഫിഈ (റ)*

*قال الإمام الرافعي:* صلاة التراويح عشرون ركعة بعشر تعليمات

*❇فتح العزيز/ الإمام الرافعي 4/ 264*

*3⃣ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ)*

*قال الإمام الإمام ابن حجر الهيتمي:*  وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر 

*❇تحفة المحتاج/ الإمام ابن حجر الهيتمي 2/ 240*  

*4⃣ഇമാം റംലി (റ)*

*قال الإمام الرملي:* وهي عشرون ركعة بعشر تسليمات في كل ليلة من من رمضان

*❇نهاية المحتاج/ الإمام الرملي*


*5⃣ഇമാം സൈനുദ്ധീൻ മഖ്ദൂം (റ)*

*قال الإمام زين الدين المخدوم المليباري:* وهي عشرون ركعة بعشر تسليمات في كل ليلة من رمضان

*❇فتح المعين/الإمام زين الدين المخدوم المليباري 168*


*🔰ഹമ്പലി മദ്ഹബ്*


*1⃣ഇമാം ഇബ്നു ഖുദാമ:*

*قال الإمام ابن قدامة:* والمختار فيها عشرون ركعة

*❇المغني/ الإمام ابن قدامة2/ 132*

*2⃣ഇബ്നു മുഫ്‌ലിഹ്*

*قال الإمام ابن مفلح:* وهي عشرون ركعة

*❇المبدع/ الإمام ابن مفلح 2/ 22*

*3⃣ഇമാം അബുൽ ഖാസിം ഖർഖി*


*قال الإمام أبو القاسم الخرقي:* قيام شهر رمضان عشرون ركعة

*❇متن الخرقي/  الإمام أبو القاسم الخرقي 1/ 425*


✅✅ *ചുരുക്കത്തിൽ ഇരുപതിൽ കുറഞ്ഞ 'ഒരു തറാവീഹ്' നാലു മദ്ഹബിനും പരിചയമില്ലാത്തതാണ്*

⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 8*


*ആയിശ ബീവിയുടെ ഹദീസ്*

➖➖➖➖➖➖➖➖➖➖➖

❌"പതിനൊന്ന് വാദികൾ" തങ്ങളുടെ തുരുപ്പ് ചീട്ടായി പരിചയപെടുത്തുന്ന ഒരു ഹദീസാണ് തിരുനബിയുടെ നിസ്കാരത്തെ കുറിച്ചുള്ള ആയിശ ബീവിയുടെ വിശദീകരണം. 

✅ *യഥാർത്ഥത്തിൽ ഈ ഹദീസിന് തറാവീഹുമായി യാതൊരു ബന്ധവുമില്ല.*

തിരുനബി (സ്വ) യുടെ റമളാൻ നമസ്കാരത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള അഇശ ബീവിയുടെ മറുപടിയാണിത് 👇🏻👇🏻👇🏻


ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة 

*صحيح البخاري/2013*


"തിരുനബി (സ്വ) റമളാനിലും ഇതര മാസങ്ങളിലും പതിനെന്നിനെക്കാൾ അധികരിപ്പിക്കൽ ഇല്ലായിരുന്നു"


ഹദീസിലെ "പതിനൊന്നിനേക്കാൾ അധികരിപ്പിക്കലില്ലായിരുന്നു" എന്ന അര വരിയെടുത്താണ് തറാവീഹ് പതിനെന്നാണന്ന് ഇവർ സ്ഥാപിക്കുന്നത്. 

    ما كان يزيد في رمضان ولا في غبره

✅ *"റമളാനിലും ഇതര മാസങ്ങളിലും പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല" എന്നാണ് ആയിശ ബീവി പറഞ്ഞത്. പ്രസ്തുത പരാമർശത്തിൽ നിന്ന് തന്നെ ആയിശ ബീവി പറഞ്ഞത് തറാവീഹിനെ പറ്റിയല്ല എന്ന് ബോധ്യമാകുന്നുണ്ടല്ലോ ?*  'തറാവീഹ് ' റമളാനിലെ സ്പെഷ്യലാണന്ന് ഒന്നാം വാദത്തിൽ നാം സ്ഥിരപെടുത്തിയതുമാണ്.!

✅ *ആയതിനാൽ റമളാനിലും അല്ലാത്തപോഴുമുള്ള ഒരു പ്രത്യേക നിസ്കാരത്തിനെ സംബന്ധിച്ചാണ് ആയിശ ബീവി പറഞ്ഞതെന്ന് വ്യക്തം.*

അല്ലാത്ത പക്ഷം തിരുനബി 17 റക്അത്ത് ഫർള് നിസ്കാരവും ഇതര സുന്നത് നിസ്കാരങ്ങളും നിസ്കരിക്കാറില്ല എന്ന് പറയേണ്ടി വരും..‼ നഊദുബില്ലാഹ്......


*ആയിശ ബീവി പറഞ്ഞ നിസ്ക്കാരം ഏത് ?*


 ✅ *തിരുനബി പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല എന്ന് ആയിശ ബീവി പറഞ്ഞത് വിത്റിനെ സംബന്ധിച്ചാണ്.*


ഇമാം ഖസ്ഥലാനി പറയുന്നത് കാണൂ...👇🏻👇🏻


*قال الإمام القسطلاني* وأما قول عائشة الآتي في هذا الباب إن شاء الله تعالى ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة فحمله أصحابنا على الوتر

*إرشاد الساري/ الإمام القسطلاني 3/ 426*

" ആഇിശ ബീവിയുടെ ഹദീസ് വിത്റിന്റെ മേൽ ഹംല് ചെയ്യപെടണം " 


*ആഇശ ബീവി പറഞ്ഞത് വിത്റിനെ കുറിച്ചാണെന്ന് പറഞ്ഞ പണ്ഡിതരും അവരുടെ ഗ്രന്ഥങ്ങളും*

〰〰〰〰〰〰〰〰〰〰

1⃣ إرشاد الساري/ الإمام القسطلاني 3/ 426

2⃣ فتح الرحمان/ الإمام أحمد الرملي 1/ 258

3⃣ دليل الفالحين/ الإمام ابن علان 6/ 498

4⃣ تحفة المحتاج/ الإمام ابن حجر الهيتمي 2/ 255

5⃣ الغرر البهية/ الإمام زكريا الأنصاري 1/ 395

6⃣ الإبريز/ الإمام البلقيني 223

7⃣ إقامة البرهان/ الإمام ابن زياد 15


*തറാവീന്റെ ബാബിൽ വിത്റിന്റെ ഹദീസ് എന്തിന് കൊണ്ട് വന്നു. ?*


🔰 സാധാരണ ഫുഖഹാഉം മുഹദ്ദിസികളും ഹജ്ജിന്റെ ബാബിൽ സിയാറത്ത് ചർച്ച ചെയ്യാറുണ്ട്, അതിനുള്ള കാരണം ഹജ്ജിനോട് അനുബന്ധിച്ച് സാധരണ ഹാജിമാർ സിയാറത്ത് ചെയ്യാറുണ്ട് എന്നതിലാണ്. ഇതേ പോലെ തറാവിഹ് കഴിഞ്ഞാൽ ജനങ്ങൾ സാധാരണയായി വിത്റാണ് നിസ്കരിക്കാറുള്ളത്. *അതിനാലാണ് തറാവീഹിന്റെ അധ്യായത്തിൽ വിത്റിന്റെ ഹദീസ് കൊണ്ട് വന്നത്.*


🔰 *തറാവീഹ് ഉണ്ട് എന്ന് കരുതി വിത്റ് ഒഴിവക്കാനുള്ളതല്ല എന്ന് സൂചിപ്പിക്കാനുമായിരിക്കാം* ഇമാം ബുഖാരി പ്രസ്തുത ഹദീസ് തറാവീഹിന്റെ അധ്യായത്തിൽ കൊണ്ട് വന്നത്. 


🔰 ഇമാം ബുഖാരി ഈ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ പല അധ്യായങ്ങളിലും കൊണ്ട് വന്നിട്ടുണ്ട്.


⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 9*


*ജാബിർ (റ) വിന്റെ ഹദീസ് തെളിവിന് പറ്റില്ല.*

➖➖➖➖➖➖➖➖➖➖➖

❌ "പതിനൊന്ന് വാദികൾ" കൂട്ട് പിടിക്കുന്ന മറ്റൊരു ഹദീസ് ജാബിർ (റ) വിനെ തൊട്ട് ഇമാം ഇബ്നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിക്കുന്ന ഹദീസാണ്.


*:وفي صحيح ابن حبان:* حدثنا يعقوب القمي، قال حدثنا عيسى بن جارية عن جابر بن عبد الله، قال: صلى بنا رسول الله صلى الله عليه وسلم في رمضان ثمان ركعة والوتر

❇ *صحيح ابن حبان:  2409*

" ജാബിർ (റ) വിൽ നിന്ന് ഈസബ്നു ജാരിയ വഴി ഇമാം ഇബ്നു ഹിബ്ബാൻ ഉദ്ധരിക്കുന്നു: തിരു നബി (സ്വ) റമളാനിൽ ഞങ്ങളോട് കൂടെ 8 റക്അത്തും വിത്റുമാണ് നിസ്കരിച്ചത്"


🔰 തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായി സ്ഥിരപെട്ടിട്ടില്ല എന്ന് 6 പൗരാണിക ഗ്രന്ഥങ്ങളിൽ *വാദം 2* ൽ നാം സ്ഥിരപെടുത്തിയല്ലോ....


✅ *അതിൽ നിന്ന് ജാബിർ (റ) വിന്റെ ഹദീസ് പ്രമാണയോഗ്യമല്ലന്ന് സ്ഥിരപെടുമല്ലോ....*


🔰 മാത്രവുമല്ല പ്രസ്തുത  ഹദീസിന്റെ പരമ്പരയിലെ ഈസബ്നു ജാരിയ ഹദീസ് നിരൂപണ ശാസ്ത്രത്തിൽ അയോഗ്യത കൽപിക്കപെട്ട റാവിയുമാണ്.


*ഈസബ്നു  ജാരിയയെ ജർഹ് ചെയ്ത ഗ്രന്ഥങ്ങും ഗ്രന്ഥകർത്താക്കളും*

 〰〰〰〰〰〰〰〰〰〰〰

1⃣ ميزان الإعتدال/ الحافظ الذهبي 3/ 311

2⃣ تهذيب التهذيب/ الإمام ابن حجر العسقلاني 8/ 207

3⃣ الضعفاء الكبير/ أبو جعفر العقيلي 3/ 383

4⃣ الضعفاء والمتركون/ الإمام ابن الجوزي 3/ 238

5⃣ أوجز المسالك/ الشيخ محمد زكريا 503، 504

⚠⚠⚠⚠⚠⚠⚠⚠⚠

*വാദം: 10*


*സ്വലാത്തും ബിദ്അത്ത് ആരോപണവും*

➖➖➖➖➖➖➖➖➖➖➖

 ❌തറാവീഹിന്റെ  സ്പെഷ്യാലിറ്റിയിലും എണ്ണത്തിലും വിഷ വിത്ത് പാകിയവർ തറാവീഹിൽ 4 റക്അത്തുകൾ കുടുമ്പോൾ *തർവിഹത്തിന് വേണ്ടി ചെല്ലുന്ന സ്വലാത്തിനെയും വെറുതെ വിടുന്നില്ല.*

👉 തറാവീഹ് എന്ന പദം 'റെസ്റ്റടുക്കുക' എന്നർത്ഥമുള്ള തർവിഹത്തിൽ നിന്ന് ലോബിച്ചുണ്ടായതാണ്. അങ്ങിനെ പേര് വരാൻ കാരണം 4 റക്അത്തുകൾ കൂടുമ്പോൾ റെസ്റ്റ് എടുക്കുന്നത് കൊണ്ടാണ്. 


*അത് ചെറിയ നിസ്കരങ്ങളെ കൊണ്ടോ, തഹ് ലീല് കൊണ്ടോ, സ്വലാത്ത് കൊണ്ടോ ആവാം*


ഇമാം ജമാലുദ്ധീൻ റൂമി പറയുന്നത് കാണൂ

*قال جمال الدين الرومي:* فإن أهل مكة يطوفون بين كل ترويحتين أسبوعا، وأهل المدينة يصلون بدل ذلك أربع ركعات، وأهل كل بلدة بالخيار يسبحون أو يهللون أو ينتظرون سكوتا

*❇ العناية شرح البداية/ الإمام جمال الدين الرومي 1/ 168*

"തർവീഹത്തിന് വേണ്ടി മക്കകാർ ത്വവാഫ് ചെയ്യുന്നു, മദീനക്കാർ നിസ്കരിക്കുന്നു, ഇവകളുടെ സ്ഥാനത്ത് ഒരോ നാട്ടിലും അനുയോജ്യമായത് തിരെഞ്ഞടുത്ത് ചെയ്യാം, അത് തസ്ബീഹാകാം, തഹ്ലീലാകാം വെറുതെ അടങ്ങിയിരിക്കലുമാകാം."

✅✅ *പിൻകാലത്ത് ലോക മുസ്ലിംങ്ങൾ ആ സ്ഥാനത്ത് തിരുനബി (സ്വ) യുടെ പേരിൽ സ്വലാത്ത് പതിവാക്കി പോരുന്നു.* 

🛑 *ഈ സ്വലാത്തിനെ ബിദ്അത്താക്കുകയാണെങ്കിൽ ആ ആരോപണം ഇമാം ശാഫിഈ (റ) വിനെയും ഇമാം മാലിക് (റ) വിനെയും  ആ കാലഘട്ടത്തിലെ സച്ചരിതരായ സ്വാലിഹീങ്ങളെയും മുറിവേൽപ്പികുമെന്ന കാര്യം മറക്കാതിരിക്കുക.*


✅ കാരണം  തർവീഹത്തിന് വേണ്ടിയുള്ള ത്വവാഫ് നെയും നിസ്കാരത്തിനുമെല്ലാം അവർ അങ്ങീകാരം നൽകിയിട്ടുണ്ട്.


*ഇങ്ങിനെ കൂടുതൽ പ്രത്യേകത കൽപിക്കാതെ തർവീഹത്തിന് വേണ്ടി ചെല്ലുന്ന സ്വലാത്തിന് പ്രശ്നമില്ലന്ന് ഇമാം ഇബ്നു ഹജർ ഹൈതമി (റ)  വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.* 

(وسئل) الإمام ابن حجر الهيتمي رضي الله عنه هل تسن الصلاة عليه - صلى الله عليه وسلم - بين تسليمات التراويح أو هي بدعة ينهى عنها؟

(فأجاب) بقوله الصلاة في هذا المحل بخصوصه. لم نر شيئا في السنة ولا في كلام أصحابنا فهي بدعة ينهى عنها من يأتي بها بقصد كونها سنة في هذا المحل بخصوصه *دون من يأتي بها لا بهذا القصد كأن يقصد أنها في كل وقت سنة من حيث العموم* بل جاء في أحاديث ما يؤيد الخصوص إلا أنه غير كاف في الدلالة لذلك،

❇ *الفتاوى الكبرى/ الإمام ابن حجر الهيتمي 1/ 186*


🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


 *തറാവീഹ് വസ്തുതകളും വിവാദങ്ങളും* എന്ന ഈ പഠനം ഇവിടെ അവസാനിപ്പിക്കുകയാണ്.


 അഭിപ്രായങ്ങളും നിർദേശങ്ങളും  

https://wa.me/+919656424078   എന്ന വാട്സാപ്പിൽ  അറിയുക്കുമല്ലോ.

ദുആ വസ്വിയത്തോടെ 🤲🏻


പി.പി. ഉവൈസ് അദനി വെട്ടുപാറ

*9656424078*

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...