Sunday, March 3, 2019

ജമാ അത്തേ ഇസ്ലാമി''അംബിയാക്കളെ സ്വന്തം യുക്തിക്കൊണ്ട് തരംതാഴ്ത്തിയ

അംബിയാക്കളെ സ്വന്തം യുക്തിക്കൊണ്ട് തരംതാഴ്ത്തിയ നമ്പർ ഒൺ മുനാഫിക്കാണ് മൗദൂദി എന്ന് തഫ്ഹീമുൽ ഖുർആൻ പറഞ്ഞ് തരുന്നുണ്ട്. ഏതാനും ഉദാഹരണങ്ങൾ താഴെ
 "ആദംനബി (അ)മിന്റെ നഫ്സെ ശരീർ (ദുർമന്ത്രകമനസ്)ന്റെ ബന്ധനം അയയുകയും അദ്ധേഹം അനുസരണമെന്ന ഉന്നത പദവിയിൽ നിന്നും 'മഹ്സ്വിയത്തി, ൽ ചെന്ന് പതിക്കുകയും ചെയ്തു ( തഹ്ഫീമുൽ ഖുർആൻ. 31-33).
നൂഹ് നബി (അ) ജാഹിലിയ്യത്തിൽ അകപ്പെട്ടു. പിന്നീട് ഉണർത്തപ്പെട്ടപ്പോൾ അദ്ധേഹം ഇസ്ലാമിന്റെ നേട്ടത്തിന്റെ ചിന്തയിലേക്ക് തിരിച്ച് വന്നു.( തഹ്ഫീമുൽ ഖുർആൻ. 3-133).
സത്യസന്ധമായി ഭരണം നടത്തുന്ന ഒരു അനുസരണയുള്ള അടിമക്ക് യോജിക്കാത്തതും സ്വന്തം ശരീരേച്ഛക്കനുസൃതമായതുമായ പ്രവർത്തനമാണ് ദാവൂദ്(അ)മിൽ നിന്നുണ്ടായത്.( തഹ്ഫീമുൽ ഖുർആൻ 2-327).
രിസാലത്തിന്റെ കടമ നിർവ്വഹിക്കുന്നതിൽ വലിയ തെറ്റ് യൂനുസ് (അ)മിൽ നിന്ന് സംഭവിച്ചിട്ടുണ്ട് ( തഹ്ഫീമുൽ ഖുർആൻ 2-312).
നബി ആയതിൻ ശേഷമുള്ള "ഇസ്വ്മത്ത് " നുബുവ്വത്തിനു മുമ്പുണ്ടാവുകയില്ല. നബി ആവുന്നതിന് മുമ്പ് മൂസാ(അ) വൻ കുറ്റം ചെയ്തിട്ടുണ്ട്. അഥവാ അയാൾ ഒരാളെ കൊന്നു കളഞ്ഞു.(രസാഇൽ വമസാഇൽ 1-25).
മൗദൂദിയുടെ അതേ വാദമാണ് ആധുനിക ജമാഅത്തുകാരും അവതരിപ്പിക്കുന്നത്.
 "പ്രവാചകന്മാർ മനുഷ്യരാണ്. തെറ്റുകൾ അവർക്കും സംഭവിക്കാം. സംഭവിച്ചാൽ ഉടനെ അല്ലാഹു തിരുത്തിക്കൊടുക്കും
(പ്രബോധനം നവ-ഡിസം-2008. പേജ്.68]

ഇസ്തിഗാസ ഖബറിൽ മഴ തേടിയത് മുജാഹിദുകൾക്ക് മറുപടി

ചോദ്യം: ഉമർ(റ) ഭരണകാലത്ത് നബി(സ) യുടെ റൗളയിൽ വന്നു നബി(സ) യോട്  സഹായാര്ഥന നടത്തിയ വ്യക്തി ആരാണെന്ന് അറിയപ്പെടാത്തത് കൊണ്ട് ആ സംഭവം പ്രമാണമായി സ്വീകരിക്കാൻ പറ്റില്ലെന്ന് പുത്തൻ വാദികൾ പറയുന്നുണ്ടല്ലോ?.


മറുവടി: പ്രസ്തുത വ്യക്തി ആരാണെന്ന് അറിയില്ലെന്ന വാദം ശരിയല്ല. മഹാനായ ഇബ്നു ഹജറുൽ അസ്ഖലാനി(റ) 'ഫത്ഹുൽ ബാരി' യിൽ എഴുതുന്നു:

وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)

പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).

ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്. 

(11) ചോദ്യം: സഹായാര്ഥന നടത്തിയ വ്യക്തി ബിലാലുബ്നുൽ ഹാരിസ് (റ) എന്ന് പേരായ സ്വഹാബിയാണെന്ന് അഭിപ്രായപ്പെട്ടത് സൈഫാണല്ലോ. അദ്ദേഹത്തെ ഹദീസ് നിരൂപക പണ്ഡിതന്മാർ വിലയിരുത്തുന്നതിങ്ങനെയൊക്കെയാണല്ലോ അല്ലമ ദഹബി എഴുതുന്നു: 




സൈഫുബ്നു ഉമർ അളബ്ബീ അൽ അസദീ എന്നയാൾ ദുർബ്ബലനാണ്. അദ്ദേഹത്തെ പറ്റി അബൂദാവൂദ് (റ) പറയുന്നു: അദ്ദേഹം ഒന്നുമല്ല. അബൂഹാതീം(റ) പറയുന്നു: അദ്ദേഹം ഉപേക്ഷിക്കപ്പെടെണ്ട വ്യക്തിയാണ്. യഹ് യ(റ) യെ ഉദ്ദരിച്ച് മുത്വയ്യൻ(റ) പ്രസ്താവിക്കുന്നു: അദ്ദേഹത്തേക്കാൾ നല്ലത് നായാപൈസയാണ് (മീസാനുൽ ഇഅതിദാൽ: 2/256)
എന്നിരിക്കെ സൈഫിന്റെ പ്രസ്താവനയെ ആധാരമാക്കി പ്രസ്തുത വ്യക്തിയെ എങ്ങനെ തീരുമാനിക്കും?

മറുവടി: പ്രസ്തുത പരമാർഷങ്ങളെല്ലാം ഹദീസിന്റെ വിഷയത്തിലാണ്. എന്നാൽ ചരിത്രത്തിന്റെ വിഷയത്തിൽ അദ്ദേഹം അവലംബയോഗ്യനാണ്.വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു:

سيف بن عمر التميمي، صاحب كتاب الردة ويقال الضبي، ويقول غيرذالك، الكوفيّ، ضعيف فى الحديث،عمدة فى التّاريخ

"രിദ്ദത്" എന്നാ ഗ്രന്ഥത്തിന്റെ കർത്താവ് സൈഫുബ്നു ഉമർ അത്തമീമി- ളബ്ബീ എന്നും മറ്റും അദ്ദേഹത്തെ പരിചയപ്പെടുത്താറുണ്ട്. അദ്ദേഹം ഹദീസിന്റെ വിഷയത്തിൽ ദുർബ്ബലനും ചരിത്രത്തിന്റെ വിഷയത്തിൽ അവലംബിക്കാവുന്ന വ്യക്തിയുമാണ്. (തഖ്‌രീബുത്തഹ്ദീബ്)

ദഹബി തന്നെ പറയട്ടെ;
http://sunnisonkal.blogspot.com/                        (Moosa Sonkal)
كان أخباريّا عارفا.(ميزان الإعتدال)

അദ്ദേഹം പരിചയ സമ്പന്നനായ ചരിത്രകാരനായിരുന്നു.( മീസാനുൽ ഇഅതിദാൽ)

അപ്പോൾ സൈഫ് കൊള്ളരുതാത്ത വ്യക്തിയാണെന്ന് പണ്ഡിതർ പറഞ്ഞത് ഹദീസിന്റെ വിഷയത്തിലാണ്. നാം ചർച്ച ചെയ്യുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്നാ വ്യക്തിയില്ല. അതിന്റെ നിവേദക പരമ്പരയിലുള്ളവരെല്ലാം വിശ്വാസയോഗ്യരാണെന്ന്  ഹദീസ് പണ്ഡിതരുടെ പ്രസ്താവനകൾ നാം നേരത്തെ വായിച്ചത് കൊണ്ട് ഇനി ആവർത്തിക്കുന്നില്ല. സൈഫ് പറയുന്നത് ഹിജ്റ 17 വർഷം മദീനയിൽ നടന്ന ചരിത്രങ്ങളാണ്. ഫുതൂഹ് എന്നാ ഗ്രന്ഥവും ചരിത്ര ഗ്രന്ഥമാണ്. ഹദീസ് ഗ്രന്ഥമല്ല. അദ്ദേഹത്തിനു ശേഷം വന്ന പല ചരിത്ര പണ്ഡിതന്മാരും ചരിത്രത്തിൽ അവലംബമാക്കുന്നത് അദ്ദേഹത്തിൻറെ ഫുതൂഹാണ്. ചരിത്രപരമായി വീക്ഷണാന്തരങ്ങളുണ്ടാകുമ്പോൾ  ഹാഫിള് ഇബ്നു കസീറിനെ പോലുള്ളവർ പ്രാമുഖ്യം നല്കുന്നതും സൈഫിന്റെ അഭിപ്രായത്തിനാണ്. ഇബ്നു കസീരിന്റെ അൽ ബിദായത്തുവനിഹായ വായിക്കുന്നവർക്ക് ഈ വസ്തുത ബോധ്യമാകും. ചരിത്രത്തിൽ അദ്ദേഹം അവലംബിക്കാവുന്ന വ്യക്തിയും പരചയസംബന്നനുമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ),ഇമാം സുബ്കി(റ),ഇബ്നു ഹജറുൽ ഹൈതമി(റ) ഇമാം സുംഹൂദി(റ) തുടങ്ങിയ മഹാന്മാർ സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്ന് പേരായ സ്വഹാബി വര്യനാണെന്നു തറപ്പിച്ചു പറയുന്നത്. പ്രസ്തുത പണ്ഡിതന്മാരും സൈഫിനെ കുറിച്ച് ഹദീസ് പണ്ഡിതർ നടത്തിയ പരമാർശങ്ങൾ കാണാത്തവരല്ലല്ലോ. എന്ന് മാത്രമല്ല ഹദീസിൽ സൈഫ് ദുര്ബ്ബലാനാണെന്ന് പറഞ്ഞ ഉടനെയാണ് ചരിത്രത്തിൽ അവലംബിക്കാവുന്ന ആളാണെന്നു ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറഞ്ഞത്. അതേ പോലെ സൈഫിനെ പറ്റി വ്യത്യസ്ത പ്രസ്താവനകൾ പറഞ്ഞ അതേ ഗ്രന്ഥത്തിലാണ് അദ്ദേഹം പരിചയസംബന്നനായ ചരിത്ര പണ്ഡിതനാണെന്ന് അല്ലാമാ ദഹബിയും പ്രസ്ഥാപിച്ചത്.

ചുരുക്കത്തിൽ റൗളാശരീഫിൽ വന്നു നബി(സ) യോട് മഴക്കുവേണ്ടി സഹായാര്ഥന നടത്തിയ സംഭവം പരമാർഷിക്കുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്ന വ്യക്തിയില്ല. പ്രത്യുത ഹിജ്റ പതിനേഴാം വർഷം മദീനയിൽ നടന്ന ചരിത്ര സത്യങ്ങളാണ് സൈഫ് ഫുതൂഹിൽ രേഖപ്പെടുത്തിയത്. റൗളയിൽ വന്നതാര്, പോയതാര്, എന്നൊക്കെ തീരുമാനിക്കുന്നത് ചരിത്രപരമായ വസ്തുതയാണല്ലോ. ചരിത്രസംബന്ധിയായ വിഷയത്തിൽ സൈഫ് അവലംബിക്കാവുന്ന വ്യക്തിയുമാണ്. അതിനാല സൈഫിന്റെ പേര് പറഞ്ഞത് ആ സംഭവത്തെ തള്ളികളയുന്നത്  തികച്ചും അന്യായമാണ്.

 (12) ചോദ്യം: റൗളയിൽ മഴക്കുവേണ്ടി നബി(സ) യോട് സഹായാര്ഥന നടത്തിയത് ബിലാലുബ്നു ഹാരിസ് (റ) എന്ന് പേരായ സ്വഹാബിവര്യനാണെന്ന് തെളിഞ്ഞാൽ തന്നെ ഒരു ഒറ്റപ്പെട്ട സംഭവമായല്ലേ അതിനെ കാണാൻ സാധിക്കൂ. ഒറ്റപ്പെട്ട സംഭവങ്ങൾ പ്രമാണയോഗ്യമല്ല എന്നല്ലേ നിദാനശാസ്ത്രം?.

മറുവടി: ഒറ്റപ്പെട്ട സംഭവമായി അതിനെ ഒരിക്കലും കാണാൻ പറ്റില്ല. കാരണം അബ്ബാസ് (റ) വിനേയും കൂട്ടി ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഉമർ(റ) മഴയെ തേടുന്ന നിസ്കാരം നടത്താൻ പുറപ്പെട്ട സംഭവം ഇമാം ബുഖാരി(റ) യും മറ്റും രേഖപ്പെടുത്തിയതാണ്. ആ പുറപ്പാട് ബിലാലുബ്നുൽ ഹാരിസ് (റ) പറഞ്ഞതിനെ അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹം ഉമർ(റ) വിനെ സമീപിച്ചതും മഴയെ തേടുന്ന നിസ്കാരം നടത്താൻ ആവശ്യപ്പെട്ടതും നബി(സ) നല്കിയ നല്കിയ നിർദേശം സ്വീകരിച്ച്ചുമായിരുന്നു. ഇക്കാര്യം പുത്തൻ വാദികൾ തന്നെ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നു തൈമിയ്യ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻറെ പരമാർഷം കാണുക.

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;

باب سؤال الناس الإمام الاستسقاء إذا قحطوا

ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.

عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).
http://sunnisonkal.blogspot.com/                        (Moosa Sonkal)
ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.

وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .

ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ് ഒരു റിപ്പോർട്ട്‌.അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത് ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).
http://sunnisonkal.blogspot.com/                        (Moosa Sonkal)
അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.

*NB
വഹാബികളുടെ തട്ടിപ്പ്.
-------------------------------
മുകളിൽ കൊടുത്ത ഫത്ഹുൽ ബാരിയിലെ ഇബാറത്തിനിടയിൽ  വാഹബികൾ കടത്തികൂട്ടിയ ഇബാറത്താണ് താഴെ കാണുന്ന ഇബാറത്ത്. നെറ്റിൽ സെർച്ച്‌ ചെയ്താൽ കിട്ടുന്ന ഫത് ഹുൽ ബാരിയിലെ ഇബാറത്തിന്റെ കൂടെ ഞിങ്ങൽ ശ്രദ്ദിച്ചാൽ  ഫത് ഹുൽ ബാരിയിൽ ഇല്ലാത്ത വരിയും കൂടി വഹാബി ജാഹിലുകൾ കടത്തിക്കൂട്ടിയിട്ടുണ്ട്. അതിൽ പ്രിയപ്പെട്ട സുന്നിപ്രവർത്തകർ വന്ജിതാവരുത് എന്ന് പ്രത്യേകം ഓർമിപ്പിച്ചു കൊള്ളുന്നു. കടത്തി കൂട്ടിയ ഇബാറത്ത് താഴെ.

هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم .

http://sunnisonkal.blogspot.com/                        (Moosa Sonkal)
(13) ചോദ്യം: ഇത് ഒരു സ്വപ്നമല്ലേ! സ്വപ്നം ഇസ്ലാമിൽ രേഖയല്ല എന്നല്ലേ പണ്ഡിത മതം?.

മറുവടി: ഈ സംഭവത്തിൽ ബിലാലുബ്നുൽ ഹാരിസ്(റ) നബി(സ) യെ കണ്ടത് മാത്രമാണ് സ്വപ്നം. അതല്ല നാം രേഖയായി സ്വീകരിക്കുന്നത്. പ്രത്യുത ഉമർ(റ) വും  അന്നുണ്ടായിരുന്ന സ്വഹാബത്തും അദ്ദേഹത്തിൻറെ പ്രവർത്തനം അംഗീകരിച്ചതാണ് നമ്മുടെ രേഖ.അദ്ദേഹം ഉമർ(റ) നെ സമീപിച്ചതും സംഭവിച്ച കാര്യങ്ങളെല്ലാം ഉമർ(റ) വിനെ ധരിപ്പിച്ചതും സ്വപ്നത്തിളല്ല. ഉണർച്ചയിൽ തന്നെയാണ്, വിശ്വവിഖ്യാത ഹദീസ്പണ്ഡിതൻ   അബ്ദുറസ്സാഖ്(റ) മുസ്വന്നഫിൽ രേഖപ്പെടുത്തിയ റിപ്പോർട്ട് ഇതിനു വ്യക്തമായ രേഖയാണ്. അതിലെ പ്രസക്തഭാഗം ഇങ്ങനെയാണ്.

فَانْطَلَقَ الرَّجُلُ حَتَّى أَتَى عُمَرَ ، فَقَالَ : اسْتأْذِنُوا لِرَسُولِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : فَسَمِعَهُ عُمَرُ ، فَقَالَ : مَنْ هَذَا الْمُفْتَرِي عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَقَالَ الرَّجُلُ : لا تَعْجَلْ عَلَيَّ يَا أَمِيرَ الْمُؤْمِنِينَ ، فَأَخْبَرَهُ الْخَبَرَ ، فَبَكَى عُمَرُ " .

http://sunnisonkal.blogspot.com/                        (Moosa Sonkal)
അങ്ങനെ അദ്ദേഹം ഉമർ(റ) വിന്റെ അടുത്തെത്തി ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ ദൂതനുവേണ്ടി നിങ്ങൾ സമ്മതം വാങ്ങൂ. ഇതു കേട്ട് ഉമർ(റ) ചോദിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ മേൽ കള്ളത്തരം നിർമ്മിച്ച് പറയുന്നതാരാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: അമീറുൽ മുഅമിനീൻ!. എന്റെ മേൽ നിങ്ങൾ ധ്രതി കാണിക്കരുത്. അങ്ങനെ ഉമർ(റ) വോട് വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ ഉമർ(റ) കരഞ്ഞുപോയി.(മുസ്വന്നഫ് :4914)
http://sunnisonkal.blogspot.com/                        (Moosa Sonkal)

ഇബ്നു കസീർ തന്നെ പറയട്ടെ;
يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية 7/93 للشيخ الحفظ ابن كثير)

http://sunnisonkal.blogspot.com/                        (Moosa Sonkal)

സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: പതെനെഴാം വര്ഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വര്ഷം).അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മിർഗങ്ങൽ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുൻ ഹാരിസുൽ മുസ്ന(റ) വന്നു ഉമർ യോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു.കടുപ്പം കുറച്ച ഭരിക്കാൻ ഞാൻ നിങ്ങളോട് കരാര് ചൈതിരുന്നില്ലെ? ഇതുവരെ ആ കരാര് പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: "താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?" ബിലാൽ ഇന്നലെ രാത്രി.ബിലാൽ ഉടനെ തന്നെ.ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിര്ദ്ദേശം നല്കുകയും അവര്ക്കിമാമായി രണ്ട റകഅത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ്‌ നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. " അല്ലയോ ജനങ്ങളെ അല്ലാഹുവേ മുന്നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.ഉത്തമമല്ലാത്ത വല്ല കാര്യവും എന്നില്നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?" ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാല അല്ലാഹുവോടും പിന്നെ മുസ്ലിമ്കലോടും താങ്കള് സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: 'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതൈക്ക് അപേക്ഷ സമര്പ്പിക്കാൻ അള്ളാഹു അനുമതി നല്കിയിട്ടില്ല. അവരില നിന്നും ബുദ്ടിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കലഞ്ഞിടല്ലാതെ.". തുടർന്ന് മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നല്കി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിര്ദ്ദേശം നല്കുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയില ഖുതുബയും നിസ്കാരവും നിര്വഹിച്ച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.' അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അലഹുവേ ഞങ്ങള്ക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നല്കേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവര്ക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.(അൽബിദായതു വന്നിഹായ 7/93).
മേൽ ഉദ്ദരണിയിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്.
http://sunnisonkal.blogspot.com/                        (Moosa Sonkal)
(1)ബിലാലുബ്നു ഹാരിസ്(റ) വിനെ സമീപിച്ചതും ഉണ്ടായ സംഭവങ്ങൾ അദ്ദേഹത്തെ അറിയിച്ചതും ഉണർച്ചയിൽ തന്നെയാണ് സ്വപ്നത്തിലല്ല. " നീ എപ്പോഴാണ് ഈ സ്വപ്നം കണ്ടത്" എന്ന ഉമർ(റ) ന്റെ ചോദ്യവും "ഇന്നലെ രാത്രി" എന്ന ബിലാലുബ്നു ഹാരിസ്(റ) വിന്റെ മറുവടിയും അതാണ്‌ വ്യക്തമാക്കുന്നത്.
(2) സമയമായിട്ടും മഴ ആവശ്യപ്പെടുന്ന നിസ്കാരം നിർവഹിക്കാത്തതിന്റെ പേരിലാണ് കടുപ്പം കുറച്ച് ഭരിക്കാൻ ബിലാൽബ്നുൽ ഹാരിസ്(റ)  മുഖെന നബി(സ) ഉമർ(റ) വിനു നിർദ്ദേശം നല്കിയത്.

(3) ബിലാലുബ്നുൽ ഹാരിസ് (റ) വന്നു ആവശ്യപ്പെട്ടതനുഷരിച്ചാണ് ഉമർ(റ) അബ്ബാസ്‌(റ)നെയും കൂട്ടി നിസ്കാരത്തിനു പുറപ്പെട്ടത്.

Thayyarakkiyath..
Sunni sonkal

ഇസ്തിഗാസ നബി ഹബീബ് സ്വ യുടെ ജീവിത കാലത്ത്

- *റാജിസ് (റ) ﺭﺍﺟﺰ ﺑﻨﻲ ﻛﻌﺐ :-*

( ഹബീബ് സ്വ യുടെ ജീവിത കാലത്ത് തന്നെ വിദൂരത്ത് നിന്ന് സഹായം തേടുന്നു)

*ഹബീബായ സ്വ യുടെ പ്രിയ പത്നി മയ്മൂന (റ) ഈ ഇസ്തിഗാസയെ അംഗീകരിക്കുകയും ചെയ്യുന്നു*

حَدَّثَتْنِي مَيْمُونَةُ بِنْتُ الْحَارِثِ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَاتَ عِنْدَهَا فِي لَيْلَتِهَا، ثُمَّ قَامَ يَتَوَضَّأُ لِلصَّلَاةِ فَسَمِعَتْهُ يَقُولُ فِي مُتَوَضَّئِهِ: «لَبَّيْكَ لَبَّيْكَ لَبَّيْكَ» ، ثَلَاثًا، «وَنُصِرْتُ وَنُصِرْتُ» ، ثَلَاثًا، قَالَتْ: فَلَمَّا خَرَجَ قُلْتُ: يَا رَسُولَ اللهِ بِأَبِي أَنْتَ سَمِعْتُكَ تَقُولُ فِي مُتَوَضَّئِكَ «لَبَّيْكَ لَبَّيْكَ» ، ثَلَاثًا، «وَنُصِرْتُ نُصِرْتُ» ، ثَلَاثًا، كَأَنَّكَ تُكَلِّمُ إِنْسَانًا فَهَلْ [ص: ٤٣٤] كَانَ مَعَكَ أَحَدٌ؟ قَالَ: «هَذَا رَاجِزُ بَنِي كَعْبٍ يَسْتَصْرِخُنُي، وَيَزْعُمُ أَنَّ قُرَيْشًا أَعَانَتْ عَلَيْهِمْ بَنِي بَكْرٍ» ،

"ഹബീബിന്റെ പ്രിയപത്നി ഉമ്മുൽ മുഅ്മിനീൻ മൈമൂന (റ) ഉദ്ധരിക്കുന്നു: നബി തങ്ങൾ (സ്വ)
ബീവിയുടെ വീട്ടിൽ ആയിരിക്കുന്ന ഒരു രാത്രി തഹജ്ജുദ് നിസ്ക്കാരത്തിന് വേണ്ടി എഴുന്നേറ്റ് വുളൂഹ് ചെയ്യുകയായിരുന്നു, പെട്ടെന്ന് നബി തങ്ങൾ (സ്വ) "ലബ്ബൈക്,ലബ്ബൈക്,ലബ്ബൈക്'
(വിളിക്ക് ഉത്തരം ചെയ്തു) എന്നും തുടർന്ന്
'നുസിർത, നുസിർത, നുസിർത' (നിങ്ങൾ
സഹായിക്കപ്പെട്ടു) എന്നും മൂന്നു
പ്രാവശ്യം ഉറക്കെ വിളിച്ചു
പറഞ്ഞു. നബി തങ്ങളോട് ഞാൻ ചോദിച്ചു:
'യാ റസൂലല്ലാഹ്,അവിടുന്ന് വുളൂഹ് ചെയ്യുമ്പോൾ ലബ്ബൈക് എന്നും നുസിർത എന്നും മൂന്നു
പ്രാവശ്യം ആരോ ഒരാളോട്
സംസാരിക്കുന്നത് പോലെ പറയുന്നത് ഞാൻ കേട്ടു, അവിടുത്തെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?".നബി തങ്ങൾ (സ്വ) മറുപടി പറഞ്ഞു: "ബനീ കഅബ് ഗോത്രത്തിൽ പെട്ട റാജിസ് എന്ന സ്വഹാബി ഖുറൈശികൾ
തങ്ങൾക്ക് എതിരിൽ ബനീ ബക്കർകാരെ സഹായിച്ചു എന്നത് പറഞ്ഞ് എന്നോട്
(വിദൂരത്ത് നിന്നും) സഹായം തേടുകയായിരുന്നു"
അടുത്തില്ലാത്ത സ്വഹാബി റാജിസ് (റ) ഹബീബ് (സ്വ) യോട് ഖുറൈശികൾക്കെതിരിൽ തന്നെ സഹായിക്കാൻ വേണ്ടി വിളിച്ചു
എന്നും സഹായിക്കപ്പെട്ടു എന്നും പ്രസ്തുത ഹദീസിൽ നിന്നും വളരെ വ്യക്തമാണ്.

(ഇമാം ത്വബ് റാനി - മുഹ്ജമുൽ കബീർ ഹദീസ് നമ്പർ 1052)

ഇസ്തിഗാസ 'ഇസ് ശ്ഫാഉ

*"പാപമോചനം"  ഖുർ ആൻ കാണിച്ച് തരുന്ന സുന്ദരമായ മാർഗ്ഗം*____✍🏼

03/03/2109 - *Siddeequl Misbah*

മനുഷ്യൻ പാപികളാകുമ്പോൾ പശ്ചാത്തപിച്ച് തെറ്റിൽ നിന്ന് മടങ്ങുന്നവർ എത്ര പേരുണ്ട് ? നാം പാപികളാണോ തൗബ ചെയ്ത് മടങ്ങണമെന്നുണ്ടൊ ? വരൂ നമുക്ക് ഖുർ ആൻ നല്ല മാർഗ്ഗം കാണിച്ച് തരുന്നുണ്ട് "ഇടതേട്ടം" ,  സുന്നികൾ പാപമോചനത്തിനായി ഹബീബായ (സ്വ) യെ സമീപിക്കുന്നു , വിളിച്ച് ശുപാർഷ തേടുന്നു ഈ സമീപനത്തിലൂടെയാകുമ്പോൾ തൗബയുടെ സ്വീകാര്യവും എളുപ്പമാകുന്നു എന്നാൽ ആധുനിക ഷിർക്ക് വാദികളായ വഹാബികളുടെ തെറ്റായ വാദങ്ങളിൽ നിന്ന് മുസ്ലിമീങ്ങൾ വിട്ട് നിൽക്കുക ഖുർ ആൻ പഠിപ്പിച്ച ഈ രീതിയെ പിൻ പറ്റുക

ആദ്യമായി സൂറത്ത് യൂസുഫിൽ നോക്കൂ യഹ്ഖൂബ് നബി (അസ) മിനോട് പാപമോചനത്തിനായി ഇടതേടുന്നു

قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ

 അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കേണമേ; തീര്‍ച്ചയായും ഞങ്ങള്‍ കുറ്റവാളികളായിരുന്നു." (Sura 12 : Aya 97)

പാപം പൊറുത്ത് തരുന്നവൻ അള്ളാഹുവാണ് ഇത് ചോദിച്ചവർക്കും ചോദിക്കപ്പെട്ട യഹ്ഖൂബ് നബി (അസ) മിന്നും അറിയാം എന്നാൽ ഡയറക്ടായി അള്ളാനോട് തന്നെ ചോദിച്ചോളൂ എന്ന് തിരുത്തുന്നില്ല ഈ ശൈലിയാണ് തൗബക്കുള്ള ഏറ്റവും നല്ല സ്വീകാര്യ മാർഗ്ഗം എന്ന് സമുദായത്തെ പഠിപ്പിക്കുന്നു.

സൂറത്ത് മുഹമ്മദ് (സ്വ) യുലെ 47 മത്തെ ആയത്തിൽ അള്ളാഹു തന്നെ ഹബീബായ (സ്വ) യോട് കൽപ്പിക്കുന്നത് നോക്കൂ

فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ

"അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ഒരിലാഹും ഇല്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നില്‍പുമെല്ലാം അല്ലാഹു അറിയുന്നുണ്ട്". (Sura 47 : Aya 19)

ഇവിടെ സർവ്വ മുഹ്മിനീങ്ങളുടെയും മുഹ്മിനാതുകളുടെയും പാപങ്ങൾക്കായി മാപ്പിരക്കാൻ ഹബീബായ (സ്വ) യോട് അള്ളാഹു തന്നെ കൽപ്പിക്കുന്നു. പാപമോചനത്തിനായി ഇടയാളനാക്കുന്ന ശൈലി ഷിർക്കും ഖുറാഫാതുമാണെങ്കിൽ അള്ളാഹു ഇങ്ങനെ നബി (സ്വ) യോട് കൽപ്പിക്കുമായിരുന്നോ ? അള്ളാക്ക് നേരിട്ട് പറഞ്ഞാൽ പോരെ എന്നോട് തന്നെ ഡയറക്ടായി ചോദിച്ചോളൂ എന്ന് !!!

അപ്പോൾ ഒരു സംശയം വന്നേക്കാം ഹബീബ് (സ്വ) വഫാത്തായല്ലോ ഇപ്പോഴും നമുക്ക് വേണ്ടി പാപമോചനം നടത്തുന്നുണ്ടോ എന്ന് ? എന്നാൽ സർവ്വ മുഹ്മിനീങ്ങളുടെയും പാപമോചനം നടത്താൻ അള്ളാഹു കൽപ്പിച്ചതിൽ എല്ലാ മുഹ്മിനീങ്ങളും പെടും അതിൽ മുഹ്മിനീങ്ങൾക്ക് സംശയിക്കേണ്ട ആവശ്യം തന്നെ ഇല്ല !!  അല്ലാതെ അക്കാലത്തുണ്ടായ മുഹ്മിനീങ്ങൾ മാത്രമാണെന്നുള്ള വാദം വെറും  ജഹാലത്ത് മാത്രമാകുന്നു ,

ഇനി എല്ലാ മുഹിമിനുകൾക്കും  വേണ്ടിയാണെന്നുള്ള കാര്യം   മുഫസ്സിറുകൾ പഠിപ്പിക്കുന്നുണ്ടോ എന്ന സംശയം വേണ്ട തഫ്സീർ റാസിയിൽ നിന്ന് നോക്കാം

قَوْلُهُ تَعَالَى لِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَاسْتَغْفِرْ لِذَنْبِكَ، وَلِلْمُؤْمِنِينَ وَالْمُؤْمِناتِ [مُحَمَّدٍ: ١٩] دَلَّتِ الْآيَةُ عَلَى أَنَّهُ تَعَالَى أَمَرَ مُحَمَّدًا بِأَنْ يَسْتَغْفِرَ لِكُلِّ الْمُؤْمِنِينَ وَالْمُؤْمِنَاتِ....

കൂടാതെ ഇതിന്റെ മഹ്ന  നബി (സ്വ) യോടുള്ള ശഫാ അത്ത് തേട്ടമാണെന്നും ഇതേ ഭാഗത്ത് തന്നെ റാസിയിൽ കാണാം👇

  فَدَلَّ عَلَى أَنَّ اللَّهَ تَعَالَى لَمَّا أَمَرَ مُحَمَّدًا بِالِاسْتِغْفَارِ لِكُلِّ الْعُصَاةِ فَقَدِ اسْتَجَابَ دُعَاءَهُ، وَذَلِكَ إِنَّمَا يَتِمُّ لَوْ غَفَرَ لَهُمْ وَلَا مَعْنَى لِلشَّفَاعَةِ إِلَّا هَذَا، 👉🏻

തഫ്സീറുൽ കബീർ (3/499)

മരണം ജീവിതം എന്നിങ്ങനെ തൗഹീദിനെ വിഭജിക്കുന്ന  അവാന്തര വാദങ്ങൾ പിൽക്കാലത്ത് വരുമെന്നൊക്കെ മുത്ത് നബി (സ്വ) ക്ക് അറിയുമായിരുന്നല്ലോ അത് കൊണ്ട് തന്നെ ഇതിന്റെ മറുപടി ഒന്ന് കൂടി വ്യക്തമായി തന്നെ മുത്ത് നബി (സ്വ) തന്നെ നമ്മെ പഠിപ്പിച്ചതുമാണ്

*സ്വഹീഹായ ഹദീസ് :-*

بَابُ مَا يَحْصُلُ لِأُمَّتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ اسْتِغْفَارِهِ بَعْدَ وَفَاتِهِ]

١٤٢٥٠ - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: " «إِنَّ لِلَّهِ مَلَائِكَةً سَيَّاحِينَ، يُبَلِّغُونَ عَنْ أُمَّتِي السَّلَامَ ". قَالَ: وَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " حَيَاتِي خَيْرٌ لَكَمْ تُحْدِثُونَ وَيُحَدَثُ لَكَمْ، وَوَفَاتِي خَيْرٌ لَكَمْ تُعْرَضُ عَلَيَّ أَعْمَالُكُمْ، فَمَا رَأَيْتُ مِنْ خَيْرٍ حَمَدَتُ اللَّهَ عَلَيْهِ، وَمَا رَأَيْتُ مِنْ شَرٍّ اسْتَغْفَرْتُ اللَّهَ لَكَمْ» ".
رَوَاهُ الْبَزَّارُ، وَرِجَالُهُ رِجَالُ الصَّحِيحِ.

مجمع الزواهد.......

" എന്റെ ജീവിതവും വഫാത്തും നിങ്ങൾക്ക് ഖൈറാണ് നിങ്ങളുടെ അമലുകൾ അള്ളാഹു എനിക്ക് വെളിവാക്കിത്തരുന്നുണ്ട് , നിങ്ങൾ നല്ലത് ചെയ്യുന്ന് കണ്ടാൽ ഞാൻ അള്ളാഹുവിനെ സ്തുതിക്കും തെറ്റ് ചെയ്യുന്നത് കണ്ടാൽ അള്ളാഹുവിനോട് നിങ്ങൾക്ക് വേണ്ടി പൊറുക്കൽനെ തേടുകയും ചെയ്യും"

بَابُ مَا يَحْصُلُ لِأُمَّتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ اسْتِغْفَارِهِ بَعْدَ وَفَاتِهِ]
"ഈ ഹദീസ് കൊണ്ട് വരാൻ നൽകിയ ബാബ് തന്നെ വഫാത്തിന്ന് ശേഷം ഉമ്മത്തിന്ന് വേണ്ടി നബി (സ്വ) ഇസ്തിഗ്ഫാർ നടത്തും (ഉമ്മത്തിന്ന് കരസ്ഥമാകും)

പാപികളോടും ദോഷികളോടും പാപമോചനത്തിന്ന് വേണ്ടി നബി (സ്വ) യെ സമീപിക്കാമെന്ന്  അള്ളാഹു തന്നെ പഠിപ്പിക്കുന്നത് സൂറത്ത് നിസാഅ് 64 മത്തെ ആയത്തിലും വ്യക്തമാണ്

وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً }

“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ സ്വശരീരത്തോട് അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ (തെറ്റ് ചെയ്തപ്പോൾ) നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”(Soorath: AlNisa’a 64)

ഈ ആയത്ത് പറയുമ്പോൾ ചില ജൽപ്പനങ്ങളാണ് ഇത് ആ കാലത്തുണ്ടായ മുനാഫിഖീങ്ങളൊടാണ് ഇത് എല്ലാ മുഹ്മിനീങ്ങളോടല്ലെന്നുള്ള വികല വാദം

എന്നാൽ ഓരോ ആയത്ത് ഇറങ്ങാനും ചില   അവതരണ പശ്ചാത്തലം ഉണ്ടാകും എന്ന് കരുതി ആ പശ്ചാത്തലത്തിലുള്ള അവസ്ഥയിലേക്കോ കാരണങ്ങളിലേക്കോ മാത്രമല്ല ആയത്തിലെ നിയമം ബാധകമാവുക അങ്ങനെ വരുമ്പോൾ എല്ലാ ആയത്തിനെയും അങ്ങനെ മനസ്സിലാക്കേണ്ടി വരും  മാത്രവുമല്ല ഈ സംശയം ദൂരീകരിക്കാൻ ഇമാമീങ്ങൾ തന്നെ പ്രസ്തുത ആയത്തിൽ  ഇത് ചർച്ച ചെയ്തത് നോക്കാം

നിദാനശാസ്ത്രത്തിന്റെ വെളിച്ചത്തിൽ
ഈ ആശയം പ്രസ്തുത ആയത്തിൽ നിന്നുതന്ന
ലഭിക്കുന്നതുമാണ്. കാരണം “ജാഊക"എന്നത് 'ലൗ'  എന്ന ശർത്ത്വിനു ശേഷം വന്ന ഫിഹ് ലാണ്. ശർത്വിനുശേഷം വരുന്ന ഫിഅ്ല് ഉമൂമിനാണന്ന്
നിദാന ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാന്നു:

 അല്ലാമ സ്വാലിഹി ശ്ശാമി  (റ)പറയുന്നു

 "فاستغفر الله تعالى واستغفر له الرسول فإنه يجد الله توابا رحيما،"   وهذا عامّ في الأحوال والأزمان للتعليق على الشّرط،

ആയത്തിൽ പറഞ്ഞ നിയമം 'ശർത്വി"ന്റെ മേൽ ബന്ധിപ്പിച്ച് പറഞ്ഞതുകൊണ്ട് എല്ലാകാലത്തേക്കും എല്ലാ അവസ്ഥയിലേക്കും ബാധകമാണ്.(സുബുലുൽ ഹുദാവറശാദ്: 12/380)

ഇബ്നുഹജർ ഹൈതമി  (റ)പറയുന്നു:

ويستفاد من وقوع (جَاءُوكَ) في حيز الشرط الدال على العموم أن الآية الكريمة طالية للمجئ إليه من بعد ومن قرب بسفر وبغير سفر

ശർത്വിനു പിറകെ 'ജാഊക'
വന്നതിനാൽ ലഭിക്കുന്ന ഉമൂമിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ആയത്ത് യാത്ര
ചെയ്തും അല്ലാതെയും വിദൂരത്തുനിന്നും
സമീപത്തുനിന്നും നബി(സ്വ)യെ സമീപി
ക്കണമെന്ന് ആവശ്യപ്പെടുന്നതായി മനസ്സി
ലാക്കാം. (അൽജൗഹറുൽ മുനളം, 48)

തഫ്സീർ ഇബ്നു കസീറിൽ നിന്നും  വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم، فيستغفروا الله عنده، ويسألوه أن يستغفر لهم، فإنهم إذا فعلوا ذلك، تاب الله عليهم، ورحمهم، وغفر لهم،

“ദോഷികളായ മനുഷ്യര്‍ക്ക് ഈ ആയത്തിലൂടെ അല്ലാഹു വഴികാണിച്ചുകൊടുക്കുന്നു. അവരില്‍നിന്നു വീഴ്ചയോ ദോഷമോ സംഭവിച്ചാല്‍ അവര്‍ നബി(സ്വ)യെ സമീപിക്കുകയും നബിയുടെസമീപത്തുവെച്ച് അവര്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും അവര്‍ക്ക്പൊറുത്തുകൊടുക്കാന്‍ വേണ്ടി നബി(സ്വ) അല്ലാഹുവിനോട് ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. ഇപ്രകാരംപ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ഇതു കൊണ്ടാണ് അവര്‍ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുമെന്ന് അല്ലാഹു പറയാന്‍ കാരണം.”

*നബി (സ്വ) യുടെ വഫാത്തിന്ന് ശേഷവും ഇങ്ങനെ സംഭവിക്കുമെന്നും ഹബീബ് (സ്വ) യുടെ ഖബറിങ്കൽ വന്ന് പാപമോചനം നടത്തിയിട്ടുണ്ടെന്നും പഠിപ്പിക്കാൻ തന്നെയാണ് ഇബ്നു കസീർ പ്രസ്തുത ആയത്തിൽ താഴെ കൊടുത്തിട്ടുള്ള സംഭവം വളരെ ആധികാരികമായി കൊടുക്കുന്നത് ഇവർക്കൊന്നും ഇത് ഷിർക്കാണെന്ന് തിരിഞ്ഞില്ലയോ ??? ആയത്തിനെ വ്യാഖ്യാനിക്കാൻ ഷിർക്കായ ഒരു സംഭവം  ദലീലാക്കാൻ മത്രം തൗഹീദ് തിരിയാത്ത മുഫസ്സിറാണോ ഇബ്നു കസീർ (റ)???* 👇

📎"وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي، قال: كنت جالساً عند قبر النبي صلى الله عليه وسلم فجاء أعرابي فقال: السلام عليك يا رسول الله، سمعت الله يقول: { وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } وقد جئتك مستغفراً لذنبي، مستشفعاً بك إلى ربي. ثم أنشأ يقول:
يا خَيْرَ مَنْ دُفِنَتْ بِالقاعِ أَعْظُمُهُ فَطابَ مِنْ طِيْبِهِنَّ القاعُ والأَكَمُ
نَفْسِي الفِداءُ لِقَبْرٍ أَنْتَ ساكِنُهُ فيهِ العَفافُ وفيهِ الجُودُ والكَرَمُ
ثم انصرف الأعرابي، فغلبتني عيني، فرأيت النبي صلى الله عليه وسلم في النوم، فقال: يا عتبي الحق الأعرابي، فبشره أن الله قد غفر له”

‘ശൈഖ് അബൂനസ്വ് റ്  ഇബ്നുസ്സ്വബാഗ്(റ) തന്റെ 'അശ്ശാമിൽ' എന്ന കിതാബിൽ രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു സംഘം പണ്ഢിതന്മാര്‍ ഉത്ബി(റ)ല്‍ നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഉത്ബി(റ) പറഞ്ഞു: ഞാന്‍ നബി(സ്വ)യുടെ ഖബ്റിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍  (ഖുർ ആനിൽ പരിജ്ഞാനം ഉണ്ടായിരുന്ന)  ഒരു അഅ്റാബി അവിടെ വന്നു ഈ ആയത്ത് ഓതിക്കൊണ്ട് പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി(സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിയവനായി കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ കൊണ്ട് ശുപാർശ തേടിയവനായ നിലയിലും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍വന്നിരിക്കുന്നു’.

പിന്നീട് ആ അഅ്റാബി പാടി:

‘ഈ ഖാഅ് എന്ന പ്രദേശത്ത് (മദീനയില്‍) മറവു ചെയ്യപ്പെട്ടവരില്‍ ഏറ്റവും പുണ്യവാനായ നബിയെ

അവിടുത്തെ സൗരഭ്യം കാരണമായി ഈ ഖാഅ് പ്രദേശവും പരിസരവും
പുണ്യപൂരിതമായിരിക്കുന്നു.

എന്റെ ഈ ശരീരം അങ്ങ് വിശ്രമിക്കുന്ന ഈ ഖബര്‍ ശരീഫിനു ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു

വിട്ടുവീഴ്ചയും ഔദാര്യവും, മഹത്വവും ഉള്ളത് ആ ഖബര്‍ ശരീഫിലാണല്ലോ,

ഉത്ബി(റ) തുടരുന്നു;
ആ അഅ്റാബി പിരിഞ്ഞു പോയതിനു ശേഷം ഞാന്‍ അവിടെ  അല്‍പനേരം മയങ്ങി. അപ്പോള്‍ റസൂല്‍(സ) സ്വപ്നത്തില്‍ വന്ന്‍ എന്നോട് പറഞ്ഞു  -  ഉത്ബീ, ആ അഅ്റാബിയുടെ അടുത്തു പോയി അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുക."’ (തഫ്സീർ ഇബ്നു കസീർ)

👉 ( ഈ കവിത ഇന്നും മദീനയിലെ റൗളയുടെ ചുമരിൽ കാണാവുന്നതാണു )

പാപമീചനത്തിനായി അള്ളാഹു തന്നെ നമുക്ക് നൽകിയ ഈ ഓഫർ നാം ഉപയോഗപ്പെടുത്തുക വികല ഷിർക്കൻ വാദങ്ങളുമായി വരുന്ന വഹാബി പോലുള്ള പുത്തൻ വാദികളെ എല്ലാനിലയിലും അകറ്റി നിർത്തുക.
✍🏼 സിദ്ധീഖുൽ മിസ്ബാഹ് - 03/03/2019

കൂടുതൽ വായനക്കായി

ആദർശ വിജ്ഞാന സമാഹരത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ ബ്ലോഗ് സന്ദർശിക്കൂ
http://sunniknowledge.blogspot.com/?m=0
📚🔎___________________🔍📚

face book പോസ്റ്റുകൾ ലഭിച്ച് കൊണ്ടിരിക്കാൻ
https://www.facebook.com/siddeequlmisbahpadannakkad/  ലിങ്കിൽ പോയി ലൈക് ചെയ്യൂ

Saturday, March 2, 2019

കറാമത്ത് വലിയ്യിന്റെ ആവശ്യാനുസൃതം ! ഇബ്നു തീമിയ്യ

കറാമത്ത്               
                   വലിയ്യിന്റെ ആവശ്യാനുസൃതം ! ഇബ്നു തീമിയ്യ                 
""""""""""""""""""""""""""""""""""""""""""""""
മുജാഹിദുകൾ  പറയുന്നു.

" ഇബ്നു തീമിയ്യ  മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ്  എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു.
ഇബ്നു തീമിയ്യ  മുസ്ലിംകൾക്കിടയിൽ  പടർന്ന്‌ പിടിച്ച  അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ  പടവാളേന്തി . "
(  ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം , പേജ് : 8,9  )

ഇബ്നു തീമിയയുടെ വാദങ്ങൾ

1)  കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം  ഉണ്ടാകു ന്നതാണ് .
ومما  ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجل  ( فتاوي ابن تيمية ١١/١٥٧)
ഫതാവ ഇബ്നു തീമിയ്യ   വാ : 11 പേ : 157, .

ഇബ്നു തെെമിയയുടെയും മുഹമ്മദ്ബ്നു അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ. വിചിന്തനം

(വിചിന്തനം 2005 ഫെബ്രുവരി 25 ) ഇബ്നു തെെമിയയുടെയും മുഹമ്മദ്ബ്നു  അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ

വിഷലിപ്തമാണന്ന് പറയുന്നതം ഖുർആൻ വിഷലിപ്തമാണന്ന് പറയുന്നതും തുല്ല്യമാണ്

https://www.facebook.com/777959305671074/posts/783267228473615/الله

സി എം സ്മരണികയിൽ വലിയ്യിന്റെ അറിവ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ചോദ്യം

അല്ലാഹു കാണും പോലെയും കേൾക്കും പോലെയും ഔലിയാക്കൾ കാണുമെന്നും കേൾക്കുമെന്നും സി എം സ്മരിണികയിൽ പറഞ്ഞതിന്റെ വിവക്ഷ എന്താണ്?

     മറുപടി

വിദൂരത്ത് നിന്ന് സ്വയം കേൾക്കുകയെന്നതാണ് അല്ലാഹുവിന്റെ വിശേഷണം. അപ്രകാരം ഏതെങ്കിലുമൊരു സൃഷ്ടി കേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്ക് തന്നെയാണ്.

വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഔലിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്.

✏👇 ഇമാം ബുഖാരി( റ) റിപ്പോർട്ട് ചെയ്യുന്നു
നബി (സ്വ )പറയുന്നു :അല്ലാഹു തആലാ പറഞ്ഞു

وما يزال يتقرب الي بالنوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( صحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)


ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു തആലാ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു തആലാ അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളതും അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈ ആയാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)



           അമ്പിയാക്കളും  ഔലിയാക്കളും ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ.

അതുകൊണ്ടാണ് മദീനയിലെ മിമ്പറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള ശാമിലെ നഹാവന്തിലുള്ള തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും.

സാരിയ(റ) യുടെ സംഭവം സ്വഹീഹാണെന്ന് വഹാബികളുടെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽഉലമ 1365 ൽ പുറത്തിറക്കിയ അൽവിലായത്തുവൽകറാമ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതിൽ നിന്ന് വായിക്കുക. " ഉമറുബ്നുൽഖത്ത്വാബ്(റ) വിനെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു. അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച ദിവസം  ഖുത്വുബ ഓതുമ്പോൾ. 'യാസാരിയഅൽജബൽ ' (സാരിയതെ, ആ പർവ്വദത്തിനു മേൽ കേറുക.) എന്ന് പറഞ്ഞു. ഉമർ(റ) ന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ (റ) കേട്ടു. ആ പർവ്വതത്തിൽ മറഞ്ഞിരുന്നിരുന്ന ശത്രുക്കളിൽ നിന്ന് തല്ക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു രക്ഷപ്രാപിച്ചു. ഈ അസർ സ്വഹീയായ രിവായത്തുകൊണ്ട് സുബൂതായിട്ടുള്ളതാന്." (അൽ വിലായത്തുവൽകറാമ : 23)   

ഈ സംഭവം ഇബ്ദു തൈമിയ്യ തന്നെ അംഗീകരിച്ച് കൊണ്ട് ഔലിയാക്കളുടെ കറാമത്ത് വിവരിച്ച സ്ഥലത്ത് ഉദ്ധരിക്കുന്നു

"وعمر بن الخطاب " لما أرسل جيشا أمر عليهم رجلا يسمى " سارية " فبينما عمر يخطب فجعل يصيح على المنبر يا سارية الجبل يا سارية الجبل فقدم رسول الجيش فسأل فقال يا أمير المؤمنين لقينا عدوا فهزمونا فإذا بصائح : يا سارية الجبل يا سارية الجبل فأسندنا ظهورنا بالجبل فهزمهم الله .
(ഇഖ്തിളാഉസ്വിറാത്തുൽ മുസ്തഖീം)

ഫളാഇലുസ്സ്വഹാബി യിൽ പറയുന്നു'

****وَهْبٍ , أَخْبرَنِي يَحْيَى بْنُ أَيُّوبَ , عَنْ مُحَمَّدِ بْنِ عَجْلانَ , عَنْ نَافِعٍ , عَنِ ابْنِ عُمَرَ : أَنَّ عُمَرَ بْنَ الْخَطَّابِ ، بَعَثَ جَيْشًا , وَأَمَّرَ عَلَيْهِمْ رَجُلا يُدْعَى سَارِيَةَ ، قَالَ : فَبَيْنَا عُمَرُ يَخْطُبُ ، قَالَ : فَجَعَلَ يَصِيحُ , وَهُوَ عَلَى الْمِنْبَرِ :   ، يَا سَارِيَةُ الْجَبَلَ . قَالَ : فَقَدِمَ رَسُولُ الْجَيْشِ , فَسَأَلَهُ , فَقَالَ : يَا أَمِيرَ الْمُؤْمِنِينَ ، لَقِينَا عَدُوَّنَا فَهَزَمُونَا وَإِنَّ الصَّائِحَ لَيَصِيحُ ، يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ ، فَشَدَدْنَا ظُهُورَنَا بِالْجَبَلِ , فَهَزَمَهُمُ اللَّهُ ، فَقِيلَ لِعُمَرَ : إِنَّكَ كُنْتَ تَصِيحُ بِذَلِكَ . وَحَدَّثَنِي ابْنُ عَجْلانَ وَحَدَّثَنِي إِيَاسُ بْنُ مُعَاوِيَةَ بْنِ قُرَّةَ بِذَلِكَ .(فضائل الصحابة:)

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകന്റെ (സ ) സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:
✏✏

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)


ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകൻ (സ )ക്ക് സാധിക്കും.
പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് (സ്വ)ക്ക് സാധിക്കും.
പതിനൊന്നു: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)


ഇബ്നു ഹജർ(റ) തുടരുന്നു: 

وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകൻ ( സ്വ) ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്യശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451) 


ഇത്തരം കഴിവുകൾ നബിമാർക്കുണ്ടന്ന് വിശ്വസിക്കുന്നത് നബിമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്റോ അല്ല.

അമ്പിയാക്കൾക്ക് മുഅജിസത്തായി ഉണ്ടായ അത്ഭുതങ്ങൾ ഔലിയാക്കൾക്ക് കറാമത്തായി ഉണ്ടാവുമെന്ന് മഹത്തുക്കൾ പടിപ്പിച്ചിട്ടുണ്ട്

ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർ‌ആനിനോ ഹദീസിനോ എതിരല്ല. പ്രവാചകയല്ലാത്ത മർ‌യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊക്കെ ഇൽഹം ലഭിച്ചത് ഖുർ‌ആനിലുണ്ട്
✏😃👇

ഇബ്നു തൈമിയ്യ ലൗഹുൽ മഹ്‌ഫൂളിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തെ ക്കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു

أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490


“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും ചെയ്യും അവർക്ക് സഹായം ഉറപ്പാണെന്നും 70പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കേണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂളിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”



അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാതിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനുംസാധിക്കും

👇
അപ്പോൾ ഖുദ്സിയായ മേൽ  ഹദീസിന്   സി എം സ്മരണികയിൽ പറഞ്ഞ അർഥം മുൻ കാമിഗളായ മുഫസ്സിറുകളും മുഹദ്ധിസുകളും പറഞ്ഞ അർഥമാണ്

അല്ലാഹു വിനെ പോലെ എന്നതിനാൽ സ്വന്തമായി അല്ലാഹുവിന്റെ ഉദ്ധേശ മില്ലാതെ എന്ന അർഥമില്ല

അല്ലാഹു ദുരയുള്ളത് കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട് 'അവന്റെ ഔലിയാക്കൾക്കും അമ്പിയാക്കൾ ക്കും മുഅജിസത്തും കറാമത്തുമായി അതിനുള്ള കഴിവ് അല്ലാഹു നൽകുന്നു. എന്നാണ് ആ പറഞ്ഞതിന്റെ ഉദ്ധേശം

ഇവിടെ അല്ലാഹുകേൾക്കും പോലെ കാണും പോലെ എന്ന് പറയാമോ എന്നാണ് ചിലരുടെ സംശയം
അല്ലാഹു വിന്റെ കഴിവ് പോലെ സ്വയം കഴിവാണ് അമ്പിയാ,ഔലിയാക്കൾക്കുള്ളതെന് അതിൽ പറഞ്ഞിട്ടില്ല.

എന്നല്ല അതെ ലേഘനത്തിൽ തന്നെ പറയുന്ന ഭാഗം ഒഹാബി പുരോഹിതൻമാർ കട്ടുവെച്ചിരിക്കുന്നു.
അത് ഇങ്ങനെയാണ് '

പക്ഷെ അത് അത്രയും അല്ലാഹു നൽകിയതായത് കൊണ്ട് അടിമയുടേയും
അല്ലാഹു വിന്റെയും  കഴിവ് തുല്യമല്ലന്ന വസ്തുത ശ്രദ്ധേയമാണ് ('സി എം സ്മരണിക )

ഇത്രയും വ്യക്തമായി പറഞ്ഞിട്ടും ഈ ഒഹാബി പുരോഹിതന്മാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

പോലെ എന്ന ഒരു വാചകം അതി വന്നു പോയതിന്റെ പേരിലാണ് മുസ്ലിമീങ്ങളെ മുശ്രിക്കാക്കുന്നതെങ്കിൽ

ഇവരുടെ  പുസ്തകങ്ങളിലെ അല്ലാഹു വിനെ പോലെ എന്ന വാചകം ധാരാളം വന്നതായി കാണാം അപ്പോൾ മുജാഹിദുകൾ മുഴുവനും മുശ്രിക്കുകളും കാഫിറുകളുമാകേണ്ടി വരും

അബ്ദുൽഹഖ് സുല്ലമി ആമയൂർ എഴുതുന്നു -

എന്നാൽ റഹീം എന്ന വിശേഷണം അല്ലാഹു അവനെ വിശേഷിപ്പിച്ചത് പോലെ അവന്റെ ദൂതന്റെ വിശേഷണമായും പറഞ്ഞിട്ടുണ്ട്
(വിശ്വാസ കാര്യങ്ങൾ അല്ലാഹു
അബ്ദുൽ ഹഖ് സുല്ലമി ആമയൂർ

കേരള നദ് വത്തുൽ മുജാഹിദീൻ മുജാഹിദ് സെൻറർ കോഴിക്കോട്)

പോലെ എന്ന് പറയുമ്പോഴേക്ക് ശിർക്ക് വരികയാണങ്കിൽ ആദ്യം മുശ്രിക്കാവൽ മുജാഹിദുകൾ തന്നെയാണ്

ഇമാം സൈനുദ്ധീൻ മഖ്ദൂം റ അദ്കിയാഇൽ  ഖുദ്സിയായ മേൽ ഹദീസ് വിവരിച്ചു കൊണ്ട് പറയുന്നു.

ما زال عبدي بالنوافل يقرب حتي اكون له يدا والارجلا والسمع منه ثم عينا باصرا اي مثل ذلك في المطالب هرولا
എന്റെ അടിമ സുന്നത്തുകളെ കൊണ്ട് അടുത്താൽ ഞാൻ അവന്റെ കൈയും കാലും കേൾവിയും കാഴ്ചയും ആകും എന്ന് പറഞ്ഞാൽ  ഉദ്ധേശങ്ങൾ വേകത്തിൽ സാദിക്കുന്നതിൽ അത് പോലെയാവും എന്നാണ് അർഥം (അദ്കിയാ )

ചുരുക്കത്തിൽ പോലെ എന്ന് പറയുമ്പോഴേക്ക് ശിർക്ക് വരുമെന്ന വാദം ഇതോടെ തരിപ്പണമായിരിക്കുകയാണ്

ഔലിയാക്കന്മാർക്കും പ്രവാചകന്മാർക്കും കറാമത്തിലൂടെയും മുഅജിഴത്തിലൂടെയും കാണും കേൾക്കും എന്ന് പഠിപ്പിക്കുന്നത് ഖുർആനും ഹദീസുമാണ് വിവരമില്ലാത്ത വഹാബികളെ.

നജ്ദികൾ വെല്ലുവിളിക്കുനത് ഖുർആനിനെയും ഹദീസിനെയും ആണെന്നോർക്കുക. അല്ലാഹു കൊടുക്കുന്ന കഴിവ് കൊണ്ട് കാണാനും കേൾക്കാനും സഹായിക്കാനും കഴിയും എന്നത്  വഹാബി  പുരോഹിത പൊട്ടന്മാർക്കെ അവിശ്വസിനീയമായീ തോന്നൂ
വഹാബികളെ...ഞിങ്ങൾ ഇങ്ങനെ ആയതിൽ ഞങ്ങൾക്ക് അത്ഭുതമില്ല കാരണം ഖുർആൻ അത് മുമ്പേ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115

“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം.


عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)

അലി (റ) പറയുന്നു നബി തങ്ങൾ പറഞ്ഞു     അവസാന കാലത്ത് ഒരു ജനത പുറപ്പെടും പല്ലിന്റെ പരിണിത ഫലങ്ങളും സ്വപ്നത്തിന്റെതമാശകളുമായി       അവർ വായ തുറന്നാൽ തിരുസുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.


إِنَّ من امتي هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)

“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”
ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബിന്റെ കശ്ഫു ശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ തൗഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൗഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അത്ഭുതപ്പെട്ടു പോകും. മുസ്‌ലിം ഭൂരിപക്ഷത്തെ മക്കാമുശ്‌രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം.

അസ് ലം സഖാഫി
പരപ്പനങ്ങാടി










മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...