Wednesday, June 27, 2018

ബിദ് അത്തുകൾ മുജാഹിദ് മതത്തിൽ





അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഇന്നലെ ഞാനൊരു യാത്ര കഴിഞ്ഞ് തിരിച്ച് വരികയാണ്. റോഡ് സൈഡിൽ 'സലഫി മസ്ജിദ്' എന്ന ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടു. സലഫി മസ്ജിദല്ലേ!! സലഫുകളുടെ (നബിയും സ്വഹാബത്തും) കാലത്ത് ഉണ്ടായിരുന്ന ഈന്തപ്പന മുട്ടിയും മട്ടലും ഉപയോഗിച്ചുള്ള പുരാതന രീതിയിലുള്ള പള്ളി കണ്ട് മനം കുളിർക്കെ സന്തോഷിച്ച് ഒരു രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് പോകലോ എന്ന് ആശിച്ച് ബോർഡിലെ arrow point ന്റെ ഭാഗത്തേക്ക് ഞാൻ നീങ്ങി.

പിന്നെ കണ്ട കാഴ്ച എന്നെ ആശ്ചര്യപ്പെടുത്തി. കൂടെ നിരാശയും...
കല്ലും കമ്പിയും മെറ്റലും സിമന്റും ഉപയോഗിച്ച് പണി കഴിപ്പിച്ച സുന്ദരമായ മിനാരമുള്ള ഇരുനില വർണ കെട്ടിടം.. ഗെയ്റ്റ് ഭിത്തിയിൽ 'സലഫി മസ്ജിദ്' എന്ന് എഴുതി വെച്ചിരിക്കുന്നു. ഉപ്പ് പാത്രത്തിനു മുകളിൽ 'പഞ്ചാര' എന്ന് എഴുതിയത് പോലെ.!!
മറ്റൊരു ഭാഗത്തെ വഴിയിൽ 'സ്ത്രീകൾ' എന്നും കാണാം..
ഏതായാലും ഞാൻ ഗെയ്റ്റ് കടന്നു. അടുത്ത ദിവസം പ്രഭാഷണം നടത്തുന്ന മൗലവിമാരുടെ പേരുകൾ അടങ്ങിയതും മറ്റും പല നോട്ടീസുകൾ മുന്നിൽ തന്നെയുണ്ട്..
ചെരുപ്പ് വെക്കാൻ കമ്പി അറകളും..
പള്ളിയുടെ ചാരത്ത് മൂത്രപ്പുരയും...

എന്നെ വല്ലാതെ സങ്കടപ്പെടുത്തിയത് ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൗളും വാട്ടർ ടാപ്പുകളുമാണ്. "ഒരാൾ വുളു ചെയ്ത് വീട്ടിൽ നിന്ന് നിസ്കാരത്തിനു നടന്ന് വന്നാൽ...." ലഭിക്കുന്ന മഹത്തായ പ്രതിഫലം അറിയിക്കുന്ന ഹദീസുകൾ എന്റെ മനസിൽ മിന്നി മറിഞ്ഞു. അതിനു എതിരു ചെയ്യുന്നവരെ സഹായിച്ച് പ്രോത്സാഹിപ്പിക്കുന്നതാണല്ലോ ഈ 'വുളു സൗകര്യം'

ഇനി പള്ളിയുടെ അകത്താണെങ്കിലോ....!!! വുളുവിനും നിസ്കാരത്തിനും ആദ്യം വാടക കൊടുക്കണം എന്ന് പറയാതെ പറയുന്ന ഭൺഢാരപ്പെട്ടി........ തറയിൽ വിരിച്ചിരിക്കുന്നത് വർണ ശബളമായ വിലപിടിപ്പുള്ള കാർപെറ്റ്.. ഈന്തപ്പന മുട്ടികൾക്ക് പകരം വിലപിടിപ്പുള്ള മരത്തിന്റെ അഴികൾ വെച്ച ഹൈടെക് മിമ്പർ... പടികൾ ഉള്ള പ്രവാചക മോഡൽ മിമ്പറിനു പകരം ഖതീബിനു ഇരിക്കാൻ ഫൈബർ കസേര... ബാങ്കിന്റെ സമയം അറിയിക്കുന്ന electronic time bord കത്തി പ്രകാശിച്ച് നിൽക്കുന്നു...ചുമരിൽ ക്ലോക്ക് വേറെയും... ബാങ്ക് വിളിക്കാൻ മൈക്ക്.. ഒരു ഭാഗത്ത് ചുമരിൽ ഉറപ്പിച്ച തട്ടുകളിൽ അടുക്കി വെച്ച മുസ്ഹഫുകൾ... മറ്റൊരു ഭാഗത്ത് പരിഭാഷകൾ... മുകളിൽ ഫാനുകളും ലൈറ്റുകളും... എല്ലാം ആധുനിക മഹാമഹം... ബിദ്അത്ത് മഹാഘോഷം....

'നെയ്യപ്പത്തിൽ നെയ്യില്ല' എന്ന് പറയുന്നത് പോലെ
ഒരു അണുമണി തൂക്കം പോലും 'സലഫിയ്യത്ത്' ഇല്ലാത്ത 'സലഫി മസ്ജിദ്' ൽ നിന്നും  ഇറങ്ങി വരുംബോൾ എന്റെ മനസ് മന്ത്രിച്ചു : ഖുർആൻ മുഴുവനും ആദ്യ ഹദീസ് ഗ്രന്ഥം ഇമാം മാലിക് (റ) ന്റെ മുവത്വയും ബുഖാരിയും മുസ്ലിമും അടക്കമുള്ള സ്വിഹാഹ് സിത്ത മുഴുവനും മറ്റ് ഹദീസ് ഗ്രന്ധങ്ങളും പഠിച്ച് മനസിലാക്കിയിട്ടും നബി (സ) യുടെ കാലത്തുള്ള ഇങ്ങനെയൊരു പള്ളിയുടെ ചിത്രം അകതാരിൽ തെളിഞ്ഞ് വരുന്നില്ലല്ലോ!!!
"മസ്ജിദുന്നബവി" എന്ന പേരിൽ ഒരു ബോർഡെങ്കിലും!!!

നബി ദിനാഘോഷം, മൗലിദ് പാരായണം, നേർച്ച, നേർച്ചപ്പെട്ടി എന്നൊക്കെ പറഞ്ഞ്
ദഅവത് നടത്തുന്ന നമ്മൾ സലഫികളുടെ അവസ്ഥ
 നാഴികക്ക് നാല്പത് വട്ടം ഖുറാഫാത്തും ബിദ്അത്തും ആരോപിച്ച് പെരുമ്പറ കൊട്ടുന്ന നമ്മുടെ ദാഇകൾ ഈ ഉത്തരാധുനിക ബിദ്അത്തുകൾ പറ്റുമോ??

നബി (സ) യുടെ കാലത്തില്ലാത്ത എല്ലാ പുതിയതും തള്ളപ്പെടേണ്ടതല്ലേ??

പള്ളിക്ക് കോൺക്രീറ്റ് കെട്ടിടം, പള്ളി മിനാരം, ഹൗള്, വാട്ടർ ടാപ്പ്, മൂത്രപ്പുര, കാർപ്പെറ്റ്, ഭണ്ഡാരപ്പെട്ടി, മൈക്ക്, ടൈം ബോർഡ്, ക്ലോക്ക്, മുസ് ഹഫുകൾ, പരിഭാഷകൾ, പുതിയ തരം മിമ്പർ, ലൈറ്റുകൾ, ഫാനുകൾ..... ഇങ്ങനെ നബി (സ) യുടെ കാലത്തില്ലാത്ത ഒട്ടനവധി കാര്യങ്ങൾ... ഇതിനൊക്കെ പണം ചെലവാക്കുന്നതിന്റെ വിധി എന്താണ്?

അങ്ങനെയെങ്കിൽ
നമ്മളുടെ ഭാഷയിൽ ബിദ് അത്ത് എന്താണ്?

തള്ളപ്പെടേണ്ട ബിദ്അത്ത് ഏതാണ്?

തെറി വിളി മാത്രം ശീലിച്ചിട്ടില്ലാത്ത സഭ്യത നഷ്ടപ്പെട്ടിട്ടില്ലാത്ത എൻ്റെ സലഫികപണ്ഡിതർ  പ്രതികരിക്കുമെന്ന പ്രത്യാശയോടെ....
Team work of ahlusunna.

കൈകെട്ടല് നെഞ്ചിന് മേൽ എന്ന് ഹദീസിലുണ്ടോ

നിസ്കാരത്തില് കൈകെട്ടല്
¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




ശരീരം കൊണ്ട് ചെയ്യുന്ന ഏറ്റവും
പ്രധാനപ്പെട്ട ഇബാദത്താണ്
നിസ്കാരം. നിസ്കാരത്തിന്റ
െ ഫര്ളുകളും ശര്തുകളും സുന്നത്തുകളും
വിശദമായി നമുക്ക് പഠിപ്പിക്കപ്പെട
്ടിട്ടുണ്ട്. നിസ്കാരത്തില് എല്ലാ
കാര്യങ്ങളും ചെയ്തും പറഞ്ഞും
കാണിച്ചുകൊടുത്തുകൊണ്ട് നബി(സ)
പറഞ്ഞു: സ്വല്ലൂ കമാ റഅയ്തുമൂനീ
ഉസ്വൂല്ലീ (ഞാന് നിസ്കരിക്കും പോലെ
നിങ്ങളും നിസ്കരിക്കുക.)

ഇത്തരം
ഹദീസുകളെല്ലാം സംഗ്രഹിച്ച്
മദ്ഹബിന്റെ ഇമാമുകള് നിസ്കാരത്തിന്റ
െ വിശദമായ രൂപങ്ങള്
രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

അവയുടെ
ആയിരക്കണക്കിന് മസ്അലകളില് ഒന്നാണ്
നില്ക്കല് എന്ന ഫര്ളില് കൈ രണ്ടും
എവിടെ വെയ്ക്കണം എന്ന
മസ്അലമദ്ഹബിലെ ഇമാമുകള്ക്ക്
ഇവ്വിഷയത്തില് അഭിപ്രായ
വ്യത്യാസമുണ്ട്. കാരണം,

അതിന്
അവലംബമായി അവര്ക്ക് ലഭിച്ച
ഹദീസുകളിലെ ബലാബലത്തിലെ
അഭിപ്രായ വ്യത്യാസം തന്നെ. മൂന്ന്
അഭിപ്രായമാണ് ആകെ ഉള്ളത്.


1) വലതു കൈ കൊണ്ട് ഇടത് കയ്യിന്റെ
മണിബന്ധം പിടിച്ച് അവ രണ്ടും
നെഞ്ചിന്റെയും പൊക്ക്ളിന്റെയു
ം ഇടയില് വയ്ക്കുക. ഇതാണ് ശാഫിഈ
മദ്ഹബ്.

2) രണ്ടു കൈകളും പൊക്ക്ളിന്റെ താഴെ
വെക്കുക. ഇതാണ് ഹനഫീ മദ്ഹബിന്റെ
വീക്ഷണം. ഇവയില് ഏതെങ്കിലും ഒന്നു
പ്രകാരം പ്രവര്ത്തിക്കണമെന്നാണ്
ഹമ്പലീ വീക്ഷണം.

3) കൈ സാധാരണ പോലെ
താഴ്ത്തിയിടുക. ഇതാണ് മാലികീ മദ്ഹബ്.


ഇങ്ങനെ മൂന്നു രീതികളാണ് ഇതില്
അഭിപ്രായപ്പെട്ടത്. ഇതില്
ഏതെങ്കിലും ഒരു മദ്ഹബ് തഖ്ലീദ് ചെയ്ത്
അമല് ചെയ്യേണ്ടതാണ്.


കേരളീയര് പൊതുവെ ശാഫിഈ
മദ്ഹബ്കാരാണല്ലോ. അതിനാല്
ശാഫിഈ മദ്ഹബിന്റെ വീക്ഷണം
തെളിവ് സഹിതം ഒരല്പം
വിശദീകരിക്കുന്നത് ഉചിതമായിരിക്കുമ
െന്നതിനാല് അതല്പം വിവരിക്കാം.

നമ്മുടെ മദ്ഹബ് തീര്ച്ചയായും
(നിര്ത്തത്തില്‍ കൈവെക്കുന്നതില്)
സുന്നത്തായത് രണ്ട് കൈകള് നെഞ്ചിന്റെ
താഴെയും പൊക്കിളിന്റെ മുകളിലും
വെയ്ക്കലാണ്. (ശര്ഹുല് മുഹദ്ദബ് 3/259)

ഇതുതന്നെയാണ് ഫത്ഹുല് മുഈന് മുതല്
ശാഫിഈ ഫിഖ്ഹ് വിവരിക്കുന്ന എല്ലാ
ഗ്രന്ഥങ്ങളിലും കാണുന്നത്. ശാഫിഈ
മദ്ഹബ് വിവരിക്കേണ്ടത് ശാഫിഈ
ഉലമാക്കളാണല്ലോ. അവര് ഇതല്ലാതെ
മറ്റൊന്ന് പറഞ്ഞിട്ടില്ല. ഇതിന്റെ
തെളിവ് ഇമാം നവവി(റ) വിവരിക്കുന്നു:

”നമ്മുടെ അസ്ഹാബ് ഇതിന് തെളിവ്
പിടിച്ചത് വാഇലുബ്നു ഹജര് നിവേദനം
ചെയ്ത ഹദീസ് കൊണ്ടാണ്. അവര് പറഞ്ഞു:
ഞാന് നബി(സ)യോടൊപ്പം
നിസ്കരിച്ചു. അപ്പോള് നബി(സ)
അവിടത്തെ വലതു കൈ ഇടതു കൈയിന്റെ
മേല് നെഞ്ചിനു താഴെ വെച്ചു.
ഈ ഹദീസ് അബൂബക്റുബ്നു ഖുസൈമ തന്റെ
സ്വഹീഹില് ഉദ്ധരിച്ചിട്ടുണ്ട്. (ശര്ഹുല്
മുഹദ്ദബ് 3/259,260)


ഇവിടെ ഹദീസിന്റെ വാചകം : ‘ഫ വളഅ
യദുഹുല് യുംനാ അലാ യദിഹില് യുസ്റാ
അലാ സ്വദ്രിഹി’ എന്നാണ്.

ഇവിടെ
‘അലാ സദ്രിഹീ’ എന്നതിന് നെഞ്ചിനു
താഴെ എന്നാണു അര്ത്ഥം. എങ്കിലല്ലേ
നെഞ്ചിനു താഴെ കൈ വെക്കണം എന്ന
ശാഫിഈ വീക്ഷണത്തിന് മേല് ഹദീസ്
തെളിവാകുകയുള്ളൂ. അതാണു ശാഫിഇകളുടെ
തെളിവെന്നാണ് ഇമാം നവവി(റ)
മുകളില് വിവരിച്ചതില് നാം കണ്ടത്.

രണ്ടാമത്തെ അലാ എന്നതിന് മേല് എന്ന്
അര്ത്ഥം കല്പിക്കുന്നതില്
ഭാഷാപരമായി വലിയൊരു തെറ്റുണ്ട്.

അറബ് വ്യാകരണം വിവരിക്കുന്ന
പ്രസിദ്ധ ഗ്രന്ഥമായ ഹാശിയത്തുല്
ഖുള്രിയില് പറയുന്നു: ഒന്നിലധികം
ജര്റിന്റെ ഹര്ഫുകള് (ഇകാരവ്യയങ്ങള്)
ഒരേ ആമില് (ക്രിയ) നോട് ഒരേ
ആശയത്തില് ബന്ധിക്കല്
വിലയ്ക്കപ്പെട്ടതാണ്. (ഖുള്രി)

അപ്പോള് ഇവിടെ രണ്ട് അലാ
വന്നതിനാല് രണ്ടിനും മേലെ എന്ന
അര്ത്ഥം നല്കാതെ രണ്ടാമത്തേതിന്
അലാ എന്നതിന്റെ മറ്റൊരു അര്ത്ഥമായ
വിട്ട് അഥവാ താഴെ എന്നു അര്ത്ഥം
വെയ്ക്കേണ്ടതാണ്.


അപ്പോള് ആശയം നെഞ്ചിനു താഴെ
എന്നായി. അതു മാത്രമല്ല.

ഇതേ
ഹദീസിന്റെ മറ്റൊരു റിപ്പോര്ട്ടില്‍
‘തഹ്ത സ്വദ്രിഹീ’ എന്നു വന്നിട്ടുണ്ട്.
സ്വഹീഹുല് ബുഖാരിയുടെ
വ്യാഖ്യാനമായ ഇര്ശാദുസ്സാരിയില്
കാണാം: ‘രണ്ട് കൈകളും നെഞ്ചിന്
താഴെ വെക്കലാണ് സുന്നത്ത്. നബി(സ)
രണ്ട് കൈകളും നെഞ്ചിന് താഴെ വെച്ചു ‘
എന്ന ഇബ്നു ഖുസൈമയുടെ ഹദീസുള്ളതിന്
വേണ്ടിയാണിത്. (ഇര്ശാദുസ്സാരി 2/74)


ഇതിലെ ‘തഹ്ത’ എന്ന പ്രയോഗം ‘അലാ’
എന്നതിന്റെ അര്ത്ഥം താഴെ എന്നു
തന്നെയാണെന്ന് വ്യക്തമാക്കുന്നു.


സ്വഹീഹുല് ബുഖാരിയുടെ മറ്റൊരു
വ്യാഖ്യാനമായ ഫത്ഹുല് ബാരിയില്
ഇന്ദ സ്വദ്രിഹീ എന്ന ഒരു റിപ്പോര്ട്ടുമു
ണ്ട്. അതും ഇപ്പറഞ്ഞതിനെതിരല്ല.
കാരണം നെഞ്ചിനു താഴെ നെഞ്ചിന്റെ
അരികിലായി വെയ്ക്കണം എന്ന് രണ്ടും
സംയോജിപ്പിക്കാവുന്നതാണല്ലോ.
അലാ സ്വദ്രിഹീ എന്നതും തഹ്ത
സ്വദ്രിഹീ എന്നതും ഇന് സ്വദ്രിഹീ
എന്നതുമെല്ലാം വാഇലുബ്നു ഹജര് എന്ന
സ്വഹാബിയെ തൊട്ട് ഇബ്നു ഖുസൈമ
റിപ്പോര്ട്ട് ചെയ്ത ഒരു ഹദീസിന്റെ
വ്യത്യസ്ത റിപ്പോര്ട്ടുകളാണ്.

ഈ ഹദീസ്
സ്വഹീഹ് ആണെന്ന് ഇബ്നു ഖുസൈമ തന്റെ
സ്വഹീഹില് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ
ഹദീസാണ് നെഞ്ചിന്റെ താഴെ
പൊക്കിളിന്റെ മുകളില് കൈ കെട്ടണം
എന്ന വീക്ഷണത്തിനു ഇമാം നവവി
അടക്കമുള്ള പ്രഗത്ഭരായ ഉലമാഅ്
രേഖയാക്കിയത്. കേരളീയര് പൊതുവെ
ശാഫിഈകളായതിനാല്‍ നെഞ്ചിന്റെ
താഴെ പൊക്കിളിന്റെ മുകളിലാണ്
കൈകെട്ടാറുള്ളതും.


ഇത്രയും വിശദീകരിച്ചതില്‍ നിന്ന്
മനസ്സിലാകുന്ന കാര്യങ്ങള് താഴെ
കുറിക്കുന്നു.

1) നിസ്കാരത്തില് കൈകെട്ടുന്നതിനെ
പറ്റി മദ്ഹബിന്റെ ഉലമാക്കള് മൂന്നു
അഭിപ്രായത്തിലാണ് എത്തിപ്പെട്ടത്.
അവ മദ്ഹബീ വീക്ഷണങ്ങളാകയാല്
അവയിലേതും പിന്പറ്റാം.

2) അവയിലൊന്ന് കേരളീയര് പൊതുവെ
പിന്പറ്റുന്ന ശാഫിഈ മദ്ഹബിന്റെ
വീക്ഷണമാണ്. അഥവാ നെഞ്ചിനു താഴെ
പൊക്കിളിന്റെ മുകളില്. മറ്റൊന്ന്,
ഹനഫീ വീക്ഷണം. നെഞ്ചിന്റെയും
പൊക്കിളിന്റെയും താഴെ. ഇവയില്
ഏതും ചെയ്യാമെന്നാണ് ഹമ്പലീ
വീക്ഷണം. മറ്റൊന്ന് കൈ കെട്ടാതെ
താഴ്ത്തിയിടല്. ഇത് മാലികീ
വീക്ഷണവും.

3) നെഞ്ചിനു മുകളിലല്ല താഴെയാണ്
കൈ വെയ്ക്കേണ്ടത് എന്ന കാര്യത്തില്
കഴിഞ്ഞുപോയ ഉലമാക്കളെല്ലാം
യോജിക്കുന്നു.

4) നെഞ്ചിനു താഴെ പൊക്കിളിന്
മുകളിലാണ് വെയ്ക്കേണ്ടത് എന്നതിന്
ശാഫിഈ ഉലമാഅ് തെളിവായെടുക്കുന്നത്
വാഇലുബ്നു ഹജര്(റ)നെതൊട്ട് ഇബ്നു
ഖുസൈമ നിവേദനം ചെയ്യുന്ന
‘സ്വല്ലയ്ത്തു മഅന്നബിയ്യി(സ) ഫ വളഅ
യദഹുല് യുംനാ അലല് യുസ്റാ’ എന്ന
ഹദീസാണ്.
രണ്ടാമത്തെ അലാ എന്നതിനു താഴെ
എന്നാണര്ത്ഥം.


എന്നാല്, കേരളത്തില് ഈയടുത്തായി
രംഗപ്രവേശനം ചെയ്ത വഹാബികള്
മുന്ഗാമികള് ചെയ്തതെല്ലാം
തള്ളിപ്പറഞ്ഞ് പുത്തന് ദീന്
സ്ഥാപിക്കുന്നതിന്റെ ഭാഗമായി
ഉന്നയിച്ച വാദങ്ങളില് ഒന്നാണ്
നെഞ്ചിന്റെ മുകളില് കൈ
വെയ്ക്കണമെന്നത്.

വഹ്ഹാബികള് അത്
അനുയായികളെ പഠിപ്പിക്കുകയും ഓരോ
നാട്ടിലെയും വഹാബികള് അവരെ
തിരിച്ചറിയാനുള്ള ഒരു അടയാളമെന്ന
പോലെ നെഞ്ചിനു മുകളില് കൈ
കെട്ടുകയും ചെയ്യുന്നു. തങ്ങളുടേത്
ഹദീസിന്റെ പിന്ബലത്തോടെയാണെന്ന്
വാദിക്കുകയും ചെയ്യുന്നു. വല്ലാത്ത
സങ്കടം. അതിലേറെ വിഷമം
മറ്റൊന്നാണ്.

അഥവാ ഇതുവരെ അവര്
ഹദീസ് മാത്രമേ ഉദ്ധരിച്ചിരുന്ന
ുള്ളൂവെങ്കിലും ഇപ്പോള് ഒരുപടി കൂടി
മുന്നോട്ട് വന്ന് ശാഫിഈ ഫിഖ്ഹ് കൂടി
തങ്ങള്ക്കനുകൂലമാണെന്ന്
അവകാശപ്പെടുകയും ഗ്രന്ഥങ്ങളും
ലഘുലേഖകളും ഇറക്കുകയും ചെയ്യുന്നു.

അതിന് ശാഫിഈ ഫിഖ്ഹിലെ കുറെ
ഉദ്ധരണികളും ഉദ്ധരിക്കുന്നു. വിവരം
കുറഞ്ഞ സാധാരണക്കാരെ വലക്കാന് അത്
മതിയല്ലോ. അതിനാല് അതിന്റെ
നിജസ്ഥിതി അല്പം വിവരിക്കാം.


ഒന്നാമതായി നെഞ്ചിനു മുകളില്
കൈകെട്ടുക എന്നത് ഉത്തമ നൂറ്റാണ്ടിലുള്ള
വരും ശേഷം വന്നവരുമായ മുസ്ലിം
ലോകത്തിന് തീരെ പരിചയമില്ലാത്ത
വാദമാണ്. പ്രസ്തുത വാദക്കാര്
വഹാബികളും അവരുടെ വഴികാട്ടി,
പിഴച്ച പണ്ഡിതനായ ശൗകാനിയുമാണ്.
അതിനാല് തന്നെ ഈ വാദം
ഇജ്മാഇനെതിരാണ്.


രണ്ടാമതായി, അവര് ഇതിനുദ്ധരിക്കുന്ന
രേഖ നെഞ്ചിനു താഴെ
കെട്ടണമെന്നതിന് ശാഫിഈ ഉലമാക്കള്
ഉദ്ധരിക്കുന്ന വാഇലുബ്നു ഹജറിനെ തൊട്ട്
ഇബ്നു ഖുസൈമ ഉദ്ധരിച്ച ഹദീസാണ്.
എന്നിട്ടതിനെ നെഞ്ചിനു മുകളില് എന്ന്
അര്ത്ഥകല്പന നടത്തുന്നു. പക്ഷെ അതു
ശരിയല്ല. കാരണം നെഞ്ചിന് താഴെ
എന്നര്ത്ഥത്തില് നെഞ്ചിന് താഴെ
കൈകെട്ടുന്നതിന് തെളിവായിട്ടാണ്
ഇമാം നവവി(റ) നെ പോലുള്ള
പണ്ഡിതന്മാര് ഉദ്ധരിച്ചിട്ടുള്ളത്.

മറ്റൊന്ന് അലാ എന്ന അവ്യയം രണ്ടു
സ്ഥലത്ത് വന്നതിനാല് അറബ് ഗ്രാമര്
പ്രകാരം രണ്ടാമത്തെ അലായ്ക്ക്
നെഞ്ചിനെയും വിട്ട് അഥവാ നെഞ്ചിനു
താഴെ എന്നു വ്യാഖ്യാനിക്കല്‍
നിര്ബന്ധമാക്കി.

മറ്റൊന്നു ഹദീസിന്റെ മറ്റൊരു
രിവായത്തിലുള്ളത് തഹ്ത സ്വദ്രിഹീ
(നെഞ്ചിനു താഴെ) എന്നാണ്.
ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്
നെഞ്ചിന് മുകളില് കൈ കെട്ടാന്
പഠിപ്പിക്കുന്നു എന്ന വഹാബി വാദം
പൂര്ണമായും ബാലിശവും കള്ളവുമാണ്.
മുജാഹിദ് നേതാവ് എം. അബ്ദുസ്സലാം
സുല്ലമി എഴുതുന്നു: ഹൃദയത്തിനുമേല് കൈ
കെട്ടണമെന്ന് ശാഫിഈ മദ്ഹബിലെ
ഗ്രന്ഥങ്ങള് നിര്ദ്ദേശിക്കുന്നു. (ശാഫിഈ
മദ്ഹബ് 63)

തുടര്ന്ന് ഗ്രന്ഥങ്ങളുടെ കുറെ
ഇബാറത്തുകള് അടര്ത്തി എടുത്ത് സന്ദര്ഭം
മാറ്റി കൊടുത്തിരിക്കുന്നു. സലാം
സുല്ലമി മടവൂര് ഗ്രൂപ്പില്
പെട്ടയാളാണെങ്കിലും മുജാഹിദുകള്
പിളരുന്നതിനു മുമ്പുതന്നെയുള്ള
പുസ്തകമായതിനാല്‍ രണ്ട് ഗ്രൂപ്പും
പുസ്തകത്തിന്റെ വക്താക്കളാണ്.
യഥാര്ത്ഥത്തില്‍ ശാഫിഈ മദ്ഹബിന്റെ
മുഴുവന് ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്
നെഞ്ചിനു താഴെ കെട്ടണമെന്നാണ്.
ഇമാം നവവിയുടെ പ്രസ്താവന നാം
കണ്ടു.

”രണ്ടു കൈകളും നെഞ്ചിനു താഴെ
പൊക്കിൡു മുകളിലായി വെക്കല്
സുന്നത്താണ്. നബിയോടുള്ള ഇത്തിബാഇനു
വേണ്ടി.” (ഫത്ഹുല് മുഈന് 53)

ഇതുതന്നെയാണ് ശാഫിഈ മദ്ഹബിലെ
എല്ലാ ഗ്രന്ഥങ്ങളിലുമുള്ളത്. അതിനാല്
നെഞ്ചിന് മുകളില് കൈ കെട്ടണമെന്ന
വഹാബി വാദം നിരര്ത്ഥകവും ശാഫിഈ
മദ്ഹബിന്റെ എന്നല്ല ഒരു രേഖയുടെയും
പിന്ബലവുമില്ലാത്തതുമാണ്. നാല്
മദ്ഹബിനും വിരുദ്ധമാകയാല്
തള്ളപ്പെടേണ്ട ബിദ്അത്തുമാണ്.
[9/18, 3:00 PM] Tharif Etslt Et: അപ്പോള്‍ മുജാഹിദുകള്‍ ഈ ഹദീസിനു നല്‍കുന്ന അര്‍ഥം മുസ്ലിം ലോകത്തിന്നു പരിജയം ഇല്ല എന്ന് മനസ്സിലായല്ലോ. ഈ ഹദീസ്‌ അനുസരിച്ച് നെഞ്ചത്ത്‌ കൈ കെട്ടണം എന്നാ വാദം ആദ്യമായി ലോകത് കൊണ്ട് വരുന്നത് ഷൌകാനി ആണ്. അതിന്നു മുംബ് ഒരു ഇമാമും ഇപ്പോള്‍ വഹാബികളുടെ ഈ അപിപ്രായം പറഞ്ഞിട്ടില്ല. അതായത്‌ നെഞ്ചത്ത്‌ കൈ കെട്ടണം എന്നാ വാദം മുസ്ലിം ലോകത്തിന്റെ ഇജ്മ'ഇന് എതിരാണ്. അതൊരു പുത്തന്‍ വാദം ആണ്. മുസ്ലിം ലോകത്തിന്റെ ഇജ്മാ'ഇന് എതിര് പ്രവര്തിക്കള്‍ ഹറാം ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉള്ള കാര്യം അല്ലല്ലോ. നെഞ്ചത്ത്‌ കൈ കെട്ടല്‍ ലോക മുസ്ലിംകളുടെ ഇജ്മാ'ഇന് എതിരാണ്. ഇജ്മാ'ഇന് എതിര് പ്രവര്തിക്കള്‍ ഹറാം ആണ്. അതായത്‌ നെഞ്ചത്ത്‌ കൈ കേട്ടാല്‍ ഹറാം ആണ്
[9/18, 3:00 PM] Tharif Etslt Et: ഈ വിഷയത്തില്‍  ഇസ്ലാമില്‍ മൂന്നു അപിപ്രയം ആണ് ഉള്ളത്. ആ മൂന്നിലും നെഞ്ചത്ത്‌ കൈ കെട്ടണം എന്നാ ഒരു അപിപ്രായം ഇല്ല . നെന്ചിന്നും പോക്കിളിനും ഇടയില്‍ കൈ കെട്ടുക, പൊക്കിളിനു താഴെ കൈ കെട്ടുക, കൈ താഴ്ത്തി ഇടുക എന്നിവ ആണ് ആ മൂന്നു അപിപ്രയങ്ങള്‍.
[9/18, 3:00 PM] Tharif Etslt Et: ഇബ്നു ഖുസൈമ (റ) റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട  ഹദീസ്‌ ആണ് പരക്കെ മൌലവിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്.  ഈ  ഹദീസ്‌ ആദ്യമായി കാണുന്നത് റസൂലിനു  1200 വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഷൌഖാനി ആണെന്ന് ബുദ്ടിയുള്ള ഒരു മുസ്ലിമിന് അംഗീകരിക്കാന്‍ കഴിയുമോ? ഈ ഹദീസും ഇന്ന് നമുക്ക്‌ ലഭ്യമല്ലാത്ത ലക്ഷ കണക്കിന് ഹദീസുകളും കണ്ട ഇമാമുകള്‍ ആരും നെഞ്ചത്ത്‌ കൈ കെട്ടി നിസ്കരിച്ചിട്ടില്ല. ഈ ഹദീസിനു നെഞ്ചത്ത്‌ കൈ കെട്ടണം എന്ന് ഒരു ഇമാമും അര്‍ഥം നല്‍കിയിട്ടും ഇല്ല. ."അലാ" എന്നാ വാക്കിന് "മുകളില്‍" എന്ന് മാത്രം അല്ല അര്‍ഥം ഉള്ളത് . ഈ ഹദീസിനു ഒരു ഇമാമും നെഞ്ചിന്റെ മേലെ എന്ന് അര്‍ഥം നല്‍കിയിട്ടില്ല. മാത്രം അല്ല നെന്ചിനു താഴെ എന്ന് അര്‍ഥം നല്‍കിയിട്ടും ഉണ്ട്. ഒരു ഉദാഹരണം കാണുക. "കൈകള്‍ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്നതാണ് സുന്നത്ത്‌. ഇബ്നു ഖുസൈമ (റ) വിന്റെ ഹദീസില്‍ ഇത് പറയുന്നുണ്ട്. തീര്‍ച്ചയായും നബി(സ) കൈ രണ്ടും നെഞ്ചിന്റെ താഴെ ആയിരുന്നു വെച്ചിരുന്നത്(ഖസ്തല്ലാനി 2/434)
[9/18, 3:00 PM] Tharif Etslt Et: നെഞ്ചിനു താഴെയും പൊക്കിളിനു മീതെയും ആയി ഇടതു കയ്യിന്റെ മനികന്ടത്തെ വലതു കൈ കൊണ്ട് പിടിക്കല്‍ സുന്നത്താണ്" (ശരഹുല്‍ മന്ഹജ് 1/401)

"കൈകള്‍ നെഞ്ചിനു താഴെ വെക്കലും സുന്നത്താണ്" (മഹല്ലി 1/173)

നിര്തതിലും അതിന്റെ പകരം വരുന്ന ഘട്ടങ്ങളിലും പൊക്കിളിനു മീതെയും നെന്ചിനു താഴെയും ആയി കൈകള്‍ വെക്കല്‍ സുന്നത്താണ്. നബി (സ) അങ്ങനെ ചെയ്തതായി സ്വഹീഹായി വന്നിട്ടുണ്ട്. (നിഹായ വാ.1. പേജ് 548)

നിസ്കാരത്തില്‍ വലതു കൈ ഇടതു കയിന്മേല്‍ നെഞ്ചിന്റെ അടുത്തായി വെക്കേണ്ടതാണ് (സുനനുല്‍ കുബ്ര 2/313)
[9/18, 3:00 PM] Tharif Etslt Et: കൈകള്‍ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്നതാണ് സുന്നത്ത്‌. ഇബ്നു ഖുസൈമ (റ) വിന്റെ ഹദീസില്‍ ഇത് പറയുന്നുണ്ട്. തീര്‍ച്ചയായും നബി(സ) കൈ രണ്ടും നെഞ്ചിന്റെ താഴെ ആയിരുന്നു വെച്ചിരുന്നത്(ഖസ്തല്ലാനി 2/434)

നിസ്കാരത്തില്‍ കൈകള്‍ നെഞ്ചിന്റെ മുകളില്‍ വെക്കുക എന്നത് മുസ്ലിംകളുടെ എല്ലാ മദ്ഹബുകളില്‍ നിന്നും പുറത്താണ്. അവരുടെ ഇജ്മാ'ഇനെ പൊളിച്ചു കളയുന്ന അപിപ്രായവും ആണിത്.(ബട്ലുല്‍ മജ്‌'ഹൂദ്‌ ബി ശര്‍ഹി അബു ദാവൂദ്‌ 4/485)
[9/18, 3:00 PM] Tharif Etslt Et: അപ്പോള്‍ നെഞ്ചത്ത് കൈ കെട്ടല്‍ ഇസ്ലാമികമല്ല എന്നും അത് പന്ത്രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം വഹാബി ആചാര്യന്‍ നിര്‍മിച്ച പുത്തന്‍ വാദം ആണെന്നും മുസ്ലിംകളുടെ ഇജ്മാ'ഇന് അത് എതിരാണെന്നും ഇജ്മാ'ഇന് എതിര് പ്രവര്തിക്കള്‍ ഹറാം ആണെന്നും അത് കൊണ്ട് തന്നെ ആ രീതിയില്‍ നെഞ്ചത്ത് കൈ കെട്ടല്‍ ഹറാം ആണെന്നും മനസ്സിലായല്ലോ
[9/18, 3:01 PM] Tharif Etslt Et: ശാഫിഈ മദ്ഹബനുസരിച്ച് കൈ കെട്ടേണ്ടത് പൊക്കിളിന് മീതെയും നെ ഞ്ചിന് താഴെയുമാണ്. മദ്ഹബ് വിശകലനം ചെയ്ത ഇമാമുകള്‍ മുഴുവനും ഇക്കാര്യം ഖണ്ഢിതമായി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിസ്കാരത്തില്‍ കൈ വെക്കേണ്ടത് നെഞ്ചിന് മീതെയാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ശാഫിഈ അഇമ്മത്തിന്റെ പേരിലുള്ള കല്ലുവെച്ച നുണയാണെന്ന് തീര്‍ച്ച.
[9/18, 3:01 PM] Tharif Etslt Et: ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനുതാഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281). ഇമാം നവവി(റ) പറയുന്നത് കാ ണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 3/313).
ഇമാം നവവി(റ) തന്നെ പറയട്ടെ. “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താ ഴെയും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള, 1/250
[9/18, 3:01 PM] Tharif Etslt Et: ഇമാം റാഫിഈ(റ), നവവി(റ) എന്നീ രണ്ട് ഇമാമുകള്‍ ഏകകണ്ഠമായി പറഞ്ഞതാണ് മുകളിലുദ്ധരിച്ചത്. ശാഫിഈ മദ്ഹബിന്റെ രണ്ട് നെടുംതൂണുകളായ ഈ ഇമാമുകള്‍ ഏകോപിച്ചാല്‍ പിന്നെ മറ്റൊരു രേഖ ശാഫിഈ മദ്ഹബുകാര്‍ക്ക് ആവശ്യമില്ലെന്നതാണ് മദ്ഹബിന്റെ പില്‍ക്കാല പണ്ഢിതരുടെ ഏകകണ്ഠാഭിപ്രായം. അതുകൊണ്ടുതന്നെ മദ് ഹബിന്റെ പ്രബല ഗ്രന്ഥങ്ങളിലെല്ലാം ഈ രണ്ട് ഇമാമുകളോട് യോജിച്ച് മാത്രമാണ് രേ ഖപ്പെടുത്തിയിട്ടുള്ളത്.
[9/18, 3:01 PM] Tharif Etslt Et: ഇബ്നുഹജരില്‍ ഹൈതമി(റ) പറയുന്നത് കാണുക: “രണ്ട് കയ്യും പൊക്കിളിന് മുകളിലും നെഞ്ചിന് താഴെയുമായി വെക്കേണ്ടതാണ്” (തുഹ്ഫ 2/102)
[9/18, 3:01 PM] Tharif Etslt Et: ബദ്ലുല്‍ മജ്ഹൂദില്‍ പറയുന്നു: “ശൌകാനി പറഞ്ഞ അഭിപ്രായം മുസ്ലിംകളുടെ അഭിപ്രായത്തില്‍ പെട്ടതായി കാണുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം നെഞ്ചിന് മുകളില്‍ വെക്കുക എന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വാദം മുസ്ലിംകളുടെ ഇജ്മാഇനെ പൊളിച്ച് കളയുന്നതുമാണ്” (ബദ്ലുല്‍ മജ്ഹൂദ് 4/485).
[9/18, 3:01 PM] Tharif Etslt Et: ജരീരി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ അലി(റ) നിസ്കരിക്കുന്നത് കണ്ടു. അവര്‍ ഇടത്തെ കയ്യിന്റെ മേല്‍ വലതു കൈകൊണ്ട് പിടിച്ച് പൊക്കിളിന് മീതെ വെച്ചിട്ടുണ്ട്’ (അബൂദാവൂദ്, ബദ്ലുല്‍ മജ്ഹൂദ് 4/479, 480
[9/18, 3:02 PM] Tharif Etslt Et: ശാഫിഈ മദ്ഹബിലെ ഒരു ഫിഖ്ഹ് ഗ്രന്ഥമായ "അസ്നല്‍ മത്വാലിബ്" ല്‍നിന്ന്
 و الحكمة في جعلهما تحت الصدر أن يكونا فوق اشرف الاعضاء وهو القلب فانه تحت الصدر . الحكم فيه أن القلب محل النية و العادة جارية بأن من احتفظ على شيئ جعل يديه عليه . أسبى المطالب - 1\ 145
കൈ രണ്ടും നെഞ്ചിന്‍റെ താഴേ ഭാഗത്താവുക എന്നതിലുള്ള യുക്തി അവയവങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഹൃദയത്തിന്മേല്‍ ആയിരിക്കണമെന്നമെന്നതാണ്. ഹൃദയം നെഞ്ചില്‍ താഴെ ഭാഗത്താണ്. ഹൃദയമാണ് നിയ്യത്തിന്‍റെ സ്ഥാനം. ഒരു വസ്തുവിനെ സംബന്ധിച്ചുള്ള സൂക്ഷ്മത കാരണം കൈ അതിന്മേല്‍ വെക്കുക സാധാരണമാണ്....

Tuesday, June 26, 2018

വഹാബിസം ഒരു പൊളിച്ചെഴുത്ത്

 *🌹🌹വഹാബിസം ഒരു പൊളിച്ചെഴുത്ത്🌹3⃣*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎





*സഊദി പിടിച്ചെടുക്കുന്നു*
ആശയ പ്രചരണാര്‍ത്ഥം നജ്‌ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ അവിടുത്തെ ഭരണാധികാരി ആലുസഊദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ്‌ പ്രതിരോധ നിരനല്‍കി സഹായിക്കാമെന്നുള്ള വാഗ്‌ദാനവുമായി ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ ഇബ്‌നു സഊദുമായി (1229) കൂട്ടുകൂടുന്നത്‌. തന്റെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക്‌ നിര്‍മാര്‍ജനത്തിനും എതിര്‍നില്‍ക്കില്ലെന്ന്‌ ഇബ്‌നുസഊദിനോട്‌ അംഗീകരിപ്പിച്ച്‌ കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്‍ഇയ്യയില്‍ വെച്ചാണ്‌ (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്‌നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്‌. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്‌ വഹാബ്‌ ഉറപ്പ്‌ നല്‍കിയ കരാറാണിത്‌. രാഷ്‌ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്‌നു സഊദിനും നല്‍കാന്‍ കരാര്‍ വ്യക്തമാക്കുന്നുണ്ട്‌. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത്‌ കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ്‌ സഊദ്‌. വഹാബിന്റെ മകളെ രാജാവ്‌ മുഹമ്മദ്‌ ബ്‌നു സഊദ്‌ (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ്‌ കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.(ഹിസ്റ്ററി ഓഫ്‌ അറബ്‌ 2001. പേജ്‌-740)
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*വഹാബി ആക്രമണ ഭീകരത:*
പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)

*മക്കയെ ആക്രമിച്ചവര്‍*
ഹി:1205 ല്‍ മക്കാഗവര്‍ണറായിരുന്ന ശരീഫ്‌ ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ്‌ കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച്‌ പോയപ്പോള്‍ അവര്‍ ത്വാഇഫ്‌ കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട്‌ നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ്‌ ഗാലിബ്‌ ജിദ്ദയിലേക്ക്‌ തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ്‌ വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്‌. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പക്ഷെ, ശരീഫ്‌ ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച്‌ അവര്‍ റിയാദിലേക്ക്‌ തിരിച്ചു.

*മദീനയെയും വെറുതേ വിട്ടില്ല*
രണ്ട്‌ മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ്‌ ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച്‌ പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക്‌ ഭക്ഷണം കൊണ്ട്‌ പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ്‌ ഗാലിബിന്‌ വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി

മക്കയെ മോചിപ്പിക്കുന്നു:
ഹി:1226 റമളാനില്‍ ഈജിപ്‌ത്‌ ഭരണാധികാരി മുഹമ്മദലി ബാഷ വഹാബികളോട്‌ യുദ്ധത്തിന്‌ തയ്യാറായി. പക്ഷെ, വഹാബികളുടെ ചെറുത്ത്‌ നില്‍പ്‌ കാരണം അദ്ദേഹത്തിന്‌ പിന്മാറേണ്ടിവന്നു. 1227 ല്‍ വീണ്ടും സന്നാഹങ്ങളുമായെത്തി. ഹിജാസ്‌ കേന്ദ്രമാക്കി തന്ത്രപൂര്‍വ്വം വഹാബികളെ കീഴടക്കി. വഹാബികളുടെ മേലില്‍ വലിയ നികുതി ചുമത്തി. തുടര്‍ന്ന്‌ മക്കയും മദീനയും ജിദ്ദയുമെല്ലാം മുസ്‌ലിംകള്‍ തിരിച്ചുപിടി ച്ചു.

*സഊദ്‌ വിടവാങ്ങുന്നു*
ദര്‍ഇയ്യത്തിന്റെ ഭരണാധികാരിയും ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ സഹകാരിയുമായിരുന്ന മുഹമ്മദ്‌ സഊദ്‌ 1229 ജമാദുല്‍ അവ്വലില്‍ മരണപ്പെട്ടു. ശേഷം ദര്‍ഇയ്യയിലെ വഹാബി ഭരണം ഏറ്റെടുത്ത്‌ നടത്തിയത്‌ സഊദിന്റെ മകന്‍ അബ്‌ദുല്ലയായിരുന്നു. മുഹമ്മദലി ബാഷ ഈജിപ്‌തില്‍ വന്ന ശേഷം ദര്‍ഇയ്യയിലെ വഹാബി നേതൃത്വവും ഭരണവും തകര്‍ക്കുന്നതിന്‌ വേണ്ടി തന്റെ മകന്‍ ഇബ്രാഹീം ബാഷയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും ഹി:1232 സഊദിന്റെ മകനും ഇബ്രാഹീം ബാഷയും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ഇബ്രാഹീം ബാഷ വിജയം വരിക്കുകയും ചെയ്‌തു. 1235 ല്‍ അബ്‌ദുല്ലാഹിബ്‌നു സഊദിന്‌ വധശിക്ഷ നല്‍കി. ശേഷം വഹാബികള്‍ ദര്‍ഇയ്യയില്‍ നിന്നും ഭരണകേന്ദ്രം റിയാദിലേക്ക്‌ മാറ്റി. [മക്കയിലെ മുഫ്‌തിയായിരുന്ന അസ്സയ്യിദ്‌ അഹ്‌മദ്‌ ബ്‌നു സൈതി ദജ്‌ലാനി (റ) എഴുതിയ ഫിത്‌നതുല്‍ വഹാബിയ്യ യില്‍ നിന്ന്‌ സംഗ്രഹം] 1818 ആവുമ്പോഴേക്ക്‌ ഈ ഭരണത്തിന്റെ പ്രതാപം അവസാനിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്‌നു സഊദ്‌ വംശത്തില്‍ പിറന്ന അബ്‌ദുല്‍ അസീസ്‌ (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കേ അറേബ്യയുടെ ഭരണം തിരിച്ച്‌പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ്‌ ഹുസൈനേയും ഹായിലില്‍ ഇബ്‌നു റഷീദിനേയും തോല്‍പിച്ച്‌ മുന്നേറി. അപ്പോഴും സൈനിക നീക്കങ്ങള്‍ക്ക്‌ തുണയായത്‌ വഹാബിയന്‍ ആശയങ്ങളാല്‍ പ്രചോദിതരായ സഹോദരന്മാര്‍ (ഇഖ്‌വാന്‍) തന്നെ. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സഊദി രാജവംശത്തിന്‌ വഹാബിസത്തിന്റെ പിന്തുണയോടെയാണ്‌ അടിത്തറയിട്ടത്‌. 1932, അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു ഈ ഭരണത്തിന്‌ നാന്ദി കുറിച്ചത്‌

*ത്വാഇഫിലും* താണ്ഡവമാടുന്നു
ഇസ്‌ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ഹി:1217 ലാണ്‌ വഹാബി സേന ത്വാഇഫിലെത്തിയത്‌. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു. They killed women, men and child saw, they even cut the babies in cradles... the streets turned into floods of blood.(advice for the wahabi)

കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു. they put sword three hundred and sixty seven men together with women and children on the hill., they made animals tremple on the bodies of martyrs and left them unburied to be eaten by teasts birds of prey for sixty days (ibid) പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. leaves of those valuable book thrown around were so made that three was no space to step in the streats of taif (ibid) തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച്‌ ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്‌.
[26/06, 4:27 PM] ‪+91 94008 65400‬: *🌹🌹വഹാബിസം ഒരു പൊളിച്ചെഴുത്ത്🌹4⃣*


*കര്‍ബല അക്രമിക്കുന്നു*
1802 ഹി: 1216 ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല അക്രമിച്ചു. ഈ ആക്രമണത്തെ കുറിച്ച്‌ ഇ.കെ. മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു. 1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*1920 ഏപ്രില്‍ 20-ന്‌* അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു. 1922-ലെ അനാത്വൂലിലെ ഗ്രീക്ക്‌ സൈനത്തോട്‌ ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫാ കമാലിനു വീണു കിട്ടി. 600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത്‌ പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.

*മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കുന്നു *
ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ്‌ തിരിച്ചത്‌.നബി(സ്വ) യുടെ വീട്‌ വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ, പേജ്‌.15) ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ്‌ അബൂ ഖുബൈസ്‌ ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാഇ) നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ്‌ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി) മസ്‌ജിദുകളും സജ്ജനങ്ങളോട്‌ ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്‍, മഹാത്മാക്കളെ പരിഹസിച്ച്‌ ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..

*വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി*
ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ്‌ വഹാബിസം. മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ 1724 ലാണ്‌ ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്‌. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക്‌ ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന്‌ ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ്‌ ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക്‌ പ്രചാരം നല്‍കി.

*ഇന്ത്യന്‍ വഹാബിസം*
സയ്യിദ്‌ അഹ്‌മദാണ്‌ വഹാബിസത്തിന്റെ വിത്ത്‌ ഇന്ത്യയില്‍ പാകിയത്‌. 1822 ല്‍ ഹജ്ജ്‌ ചെയ്യാനായി മക്കയിലെത്തിയതോട്‌ കൂടെയാണ്‌ വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്‌. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ്‌ (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ്‌ ഇസ്‌മാഈല്‍ ശഹീദ്‌. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്‌ സയ്യിദ്‌ അഹ്‌മദിന്റെ വിപ്ലവമെന്നാണ്‌ പറയാറുള്ളത്‌. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട്‌ മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്‌. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ്‌ ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്‌. ഇസ്‌മാഈല്‍ സാഹിബ്‌ പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ്‌ ഇമാമത്ത്‌ ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത്‌ എറിയുന്നതാണ്‌ ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ്‌ ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത്‌ വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച്‌ ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ്‌ അഹ്‌മദിന്റെയും ശാഹ്‌ മുഹമ്മദ്‌ ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ്‌ അഹ്‌മദ്‌ എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌ ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ്‌ ശഹീദ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പിന്നീട്‌ ഗ്രന്ഥങ്ങളിലാണ്‌ വഹാബിസം ജീവിച്ചത്‌. 1857 ലെ ശിപായി ലഹളക്ക്‌ ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ്‌ അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ്‌ ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്‌.

*ത്രിമൂര്‍ത്തികള്‍*
പരിശുദ്ധ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ജൂത-സയണിസ്റ്റ്‌ ലോപികളുടെ ചാരന്മാരായി ഇസ്‌ലാമിക സമൂഹത്തില്‍ നുഴഞ്ഞ്‌ കയറിയവരാണ്‌ വിനാശത്തിന്റെ ത്രിമൂര്‍ത്തികളായ ജമാലുദ്ദീന്‍ അഫ്‌ഗാനിയും(1838-98) മുഹമ്മദ്‌ അബ്‌ദുവും(1849-1905) റശീദ്‌ രിളയും(1865-1935) ഇസ്‌ലാമിക സംസ്‌കാരത്തെ തകര്‍ക്കുകയും പാശ്ചാത്യന്‍ സംസ്‌കാരത്തെ ഇസ്‌ലാമിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തവരുമാണ്‌ ഇവര്‍. മാസോണിസത്തിന്റെ ശക്തമായ പ്രചാരകരായ ഇവര്‍ മുസ്‌ലിം ലോകത്ത്‌ ഭിന്നതയുടെയും നശീകരണത്തിന്റെയും വെടിക്കെട്ടുകള്‍ക്ക്‌ തിരികൊളുത്തിയത്‌. സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടികളായിരുന്നു ഇവര്‍

*എന്താണീ മാസോണിസം*
1717-ല്‍ സയോണിസ്റ്റ്‌ നാമത്തില്‍ മുസ്‌ലിംകളെ സ്വാധീനിക്കാന്‍ സാധ്യമല്ലെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ അവരെ ജൂതവത്‌കരിക്കാനും ഇസ്‌ലാമിനെ നശിപ്പിച്ച്‌ യഹൂദ മേധാവിത്വം സൃഷ്‌ടിക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ്‌ മാസോണിസം. ജൂതനായ ഗ്രാന്‍ഡ്‌ മാസ്റ്ററാണ്‌ ഇതിന്റെ നേതാവായി അറിയപ്പെടുന്നത്‌. 1945-1953 ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ മുന്നേറ്റത്തോടെയാണ്‌ മാസോണിസം ആഗോള വ്യാപകമാവുന്നത്‌. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി എന്‍ ട്രൂമാനും(1884-1953) ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമൊക്കെ ഇതിന്റെ പ്രചരണത്തില്‍ പങ്കാളികളായിരുന്നു. ഫലസ്‌തീനില്‍ ജൂതരാഷ്‌ട്രം സ്ഥാപിക്കാനുള്ള അജണ്ടയുടെ ആധാരം പണിതത്‌ ഈ പ്രസ്ഥാനമായിരുന്നു.

*ജമാലുദ്ദീന്‍ അഫ്‌ഗാനി* (1838-98)
അഫ്‌ഗാനില്‍ ജനിച്ചു. ചെറുപ്രായത്തിലേ തത്വശാസ്‌ത്രം, റഷ്യന്‍ ഭാഷ എന്നീ വിജ്ഞാന മേഖലകള്‍ വശമാക്കി. മതപരവും രാഷ്‌ട്രീയവുമായ കാരണങ്ങള്‍ കൊണ്ട്‌ ശിഥിലമായ ഇസ്‌ലാമിക സമൂഹത്തെ ഏകീകരിക്കാനുള്ള ശ്രമഫലമായി പാന്‍ ഇസ്‌ലാമിസത്തിന്‌ അദ്ദേഹം രൂപംനല്‍കി. ഖിലാഫത്ത്‌ കാലത്ത്‌ നിലനിന്നിരുന്ന വിദ്യാഭ്യാസ പഠന സമ്പ്രദായങ്ങളെ അടിമുടി പരിഷ്‌കരിക്കാന്‍ അദ്ദേഹം തയ്യാറായി. പാരീസില്‍ നിന്നും അഫ്‌ഗാനി പ്രസിദ്ധീകരിച്ച പത്രമാണ്‌ അല്‍-ഉര്‍വ്വത്തുല്‍ വുസ്‌ഖാ. ഇസ്‌ലാമിക ഐക്യം ലക്ഷ്യം വെച്ച്‌ 1884-1894 വരെയുള്ള വര്‍ഷങ്ങളില്‍ ഇസ്‌ലാമിക രാഷ്‌ട്രങ്ങള്‍ക്ക്‌ പുറമേ ഇന്ത്യയിലും ഇംഗ്ലണ്ടിലും മറ്റുരാജ്യങ്ങളിലും നിരന്തര യാത്രകള്‍ നടത്തിയിട്ടുണ്ട്‌.

*വികല വാദങ്ങള്‍ *
നുബുവ്വത്തിന്റെ ആധാരശിലയായ വഹ്‌യ്‌ മനുഷ്യന്റെ യുക്തി നിര്‍ദ്ധാരണം പോലെ നിസാരമാണെന്ന്‌ വാദിച്ചു. ഇദ്ദേഹത്തെ കുറിച്ച്‌ എം.എ സുല്ലമി ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത്‌ കാണുക:ജമാലുദ്ദീന്‍ അഫ്‌ഗാനിയെ വാഴ്‌ത്തുന്ന ഒരു സലഫിയെ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്‌.അവിടത്തെ സലഫികളും ഇഖ്‌വാനികളും ഇദ്ദേഹത്തെ പാശ്ചാത്യന്‍ ഏജന്റായാണ്‌ ഗണിക്കുന്നത്‌. പാശ്ചാത്യന്‍ സംസ്‌കാരത്തെ മുസ്‌ലിം ലോകത്തെക്ക്‌ ഇറക്കുമതി ചെയ്‌തത്‌ ഇദ്ദേഹമാണെന്ന്‌ അവര്‍ പറയുന്നു.(പേജ്‌ ന:25)
✍✍✍✍✍
*✍തുടരും*

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...