Sunday, February 25, 2018

ബറകത്തും മരവും

സഊദിയിൽ മുറിച്ച മരവും ശജറത്തുരിളുവാനും വഹാബി കളവുകളും


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


സഊദിയിൽ ഒരു മരം മുറിച്ച വാർത്ത നിങ്ങൾ കേട്ട് കാണും.
ഉംറ ചെയ്യാൻ പോയ ജനങ്ങൾ ആ മരത്തിനടുത്ത് പോകുന്നതും പെരുമാറുന്നതും ആ മരത്തിന്റെ സുഗന്ധം കാരണമാണെന്ന് ചില അനുഭവസ്ഥർ പറയുന്നു, അതെന്തുമാവട്ടെ..

ഇതിന്റെ മറവിൽ ചില ബറക്കത്ത് നിഷേധികൾ പടച്ച് വിടുന്ന പോസ്റ്റുകൾ നമുക്കൊന്ന് പോസ്റ്റ് മോർട്ടം ചെയ്യാം.

ഇതുമായി ബന്ധപ്പെടുത്തി ചില അൽപന്മാരായ സലഫികൾ ഉമർ( റ) മുറിച്ച് കളഞ്ഞ മരത്തെ താരതമ്യപ്പെടുത്തുന്നു, എന്ന് മാത്രമല്ല അത് ശജറത്തുരിളുവാനാണെന്ന പച്ച നുണയും പ്രചരിപ്പിക്കുന്നു.

ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു മരം എന്ന നിലയില്‍ ശജറത്തുരിളുവാനു പുണ്യം ഉണ്ട് എന്ന കാര്യം ഉറപ്പാണ്. അത് കൊണ്ടാണ് അന്നത്തെ കാലത്തും ഹജ്ജിനു പോകുന്നവര്‍ ആ മരം ആണ് എന്ന നിലയില്‍ അവിടെ നിസ്കരിചിരുന്നത്.

വാസ്തവത്തില്‍ ഉമര്‍(റ) ശജറത്തു രിളുവാന്‍ മുറിക്കാന്‍ കല്പിച്ചിട്ടില്ല. അത് സ്വയം നശിച്ചു പോകുകയോ തിരിച്ചറിയപ്പെടാതെ പോകുകയോ ആണ് ഉണ്ടായത്.

എന്നാല്‍ സഈദ് ബിന്‍ മുസയ്യബ്(റ) പറയുന്നു. ‘ആ മരം ഏതാണ് എന്ന കാര്യം സ്വഹാബികള്‍ മറന്നു പോയിരുന്നു’.

അവര്‍ക്ക് അത് നിര്‍ണ്ണയിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. ജനങ്ങള്‍ നിസ്കരിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം ആ മരത്തിന്റെ ചുവട്ടില്‍ തന്നെയാണോ എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പ് ഉണ്ടായിരുന്നില്ല. അത് നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ആളുകള്‍ (അന്ന് ബൈഅത്ത് ചെയ്തവരില്‍ ജീവിചിരിപ്പുള്ളവര്‍) പ്രായത്തിന്റെ അവശത നിമിത്തവും മറ്റും  അവിടെ വന്നു അത് നിര്‍ണ്ണയിച്ചു കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലും ആയപ്പോള്‍ , ആളുകള്‍ ശജറത്തു രിളുവാന്‍ ആണ് എന്ന് ഉറപ്പില്ലാത്ത  ഒരു മരത്തില്‍ നിന്നും ബര്‍ക്കത്ത് തേടുന്ന ഒരു സ്ഥിതിയില്‍ ഉമര്‍(റ) ആ മരം മുറിച്ചു കളയാന്‍ കല്പിക്കുകയാണ് ചെയ്തത്.

അല്ലാതെ, അവിടെ ഇലാഹാക്കലോ , പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇലാഹാക്കാന്‍ സാധ്യത ഉണ്ടാവലോ അല്ല വിഷയം. കാരണം മുറിച്ച മരം തന്നെ യഥാർത്ഥ ശജറത്തുരിളുവാനായിരുന്നു എങ്കിൽ ഉമർ (റ) അത് മുറിക്കുമായിരുന്നില്ല.

ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നത് നോക്കുക:

عن طارقِ بنِ عبدِ الرّحمنِ قال: انْطَلَقْتُ حَاجًّا، فَمَرَرْتُ بِقَوْمٍ يُصَلُّونَ، قُلْتُ: مَا هَذَا الْمَسْجِدُ ؟ قَالُوا: هَذِهِ الشَّجَرَةُ حَيْثُ بَايَعَ رَسُولُ اللَّهِ صلّى الله عليه وسلّم بَيْعَةَ الرِّضْوَانِ ! فَأَتَيْتُ سَعِيدَ بْنَ الْمُسَيَّبِ، فَأَخْبَرْتُهُ، فَقَالَ سَعِيدٌ: حَدَّثَنِي أَبِي أَنَّهُ كَانَ فِيمَنْ بَايَعَ رَسُولَ اللَّهِ صلّى الله عليه وسلّم تَحْتَ الشَّجَرَةِ، قَالَ: فَلَمَّا خَرَجْنَا مِنْ الْعَامِ الْمُقْبِلِ نَسِينَاهَا، فَلَمْ نَقْدِرْ عَلَيْهَا، فَقَالَ سَعِيدٌ: إِنَّ أَصْحَابَ مُحَمَّدٍ صلّى الله عليه وسلّم لَمْ يَعْلَمُوهَا وَعَلِمْتُمُوهَا أَنْتُمْ ؟! فَأَنْتُمْ أَعْلَمُ.
ത്വാരിഖ് ബിന്‍ അബ്ദിറഹ്മാന്‍(റ) പറയുന്നു: ഞാന്‍ ഹജ്ജിനു പോകവേ വഴിയില്‍ ഒരു കൂട്ടര്‍ നിസ്കരിക്കുന്നത് കണ്ടു. ഏതാണ് ഈ മസ്ജിദ് എന്ന് ചോദിച്ചപ്പോള്‍ , റസൂല്‍ (സ) ബൈഅത്ത് ചെയ്ത മരം ആണ് ഇത് എന്ന് മറുപടി കിട്ടി. ഞാന്‍ സഈദ് ബിന്‍ അല്‍മുസയ്യബ്(റ)വിനെ സമീപിച്ചു വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അന്ന് ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് റസൂലിനോട്(സ) ബൈഅത്ത് ചെയ്ത എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്. 'അടുത്ത വര്ഷം ഞങ്ങള്‍ യാത്ര പോകവേ ആ മരം ഞങ്ങള്‍ മറന്നിരുന്നു. ഞങ്ങളില്‍ ആര്‍ക്കും ഏതാണ് ആ മരം എന്ന കാര്യത്തില്‍ നിര്‍ണ്ണയം ഉണ്ടായിരുന്നില്ല'. ത്വാരിഖ്(റ) തുടരുന്നു: സഈദ്(റ) എന്നോട് ചോദിക്കുകയാണ് - മുഹമ്മദ്‌ നബി(സ)യുടെ സ്വഹാബത്തിനു ആ മരം ഏതാണ് എന്ന് അറിയില്ല; നിങ്ങള്‍ക്കാണോ പിന്നെ അറിയുന്നത്? എങ്കില്‍ നിങ്ങള്‍ തന്നെ ഏറ്റവും അറിവുള്ളവര്‍ !

ഇബ്നു ഉമര്‍(റ)വില്‍ നിന്നും മറ്റൊരു റിപ്പോര്‍ട്ട്‌ ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു:
عن ابنِ عمرَ رضي الله عنهما قال: رَجَعْنَا مِنْ الْعَامِ الْمُقْبِلِ، فَمَا اجْتَمَعَ مِنَّا اثْنَانِ عَلَى الشَّجَرَةِ الَّتِي بَايَعْنَا تَحْتَهَا ! كَانَتْ رَحْمَةً مِنْ اللهِ.
അടുത്ത വര്ഷം ഞങ്ങള്‍ മടങ്ങി. (ആ മരം ഇന്നതാണ് എന്ന കാര്യത്തില്‍) ഞങ്ങളില്‍ രണ്ടു പേര്‍ പോലും ഒരിക്കലും യോജിച്ചിട്ടില്ല. ആ മരം  അല്ലാഹുവില്‍ നിന്നുള്ള റഹ് മത് ആയിരുന്നു.

ഇമാം ബുഖാരി(റ) തന്നെ വീണ്ടും റിപ്പോര്‍ട്ട്‌ ചെയ്യുന്നു:

عن جابر بنِ عبدِ الله رضي الله عنه قال: قال لنا رسولُ اللهِ صلّى الله عليه وسلّم يَوْمَ الْحُدَيْبِيَةِ: (( أَنْتُمْ خَيْرُ أَهْلِ الْأَرْضِ ))، وَكُنَّا أَلْفًا وَأَرْبَعَ مِائَةٍ، وَلَوْ كُنْتُ أُبْصِرُ الْيَوْمَ لَأَرَيْتُكُمْ مَكَانَ الشَّجَرَةِ.

ജാബിര്‍ ബിന്‍ അബ്ദില്ലാ(റ) പറയുന്നു:
"അന്ന് ഹുദൈബിയാ ദിനത്തില്‍ അല്ലാഹുവിന്റെ പ്രവാചകന്‍(സ) ഞങ്ങളോട് പറഞ്ഞു - 'ഭൂ നിവാസികളില്‍ ഉത്തമര്‍ നിങ്ങള്‍ ആണ്'.   ഞങ്ങള്‍ അന്ന് ആയിരത്തി നാനൂറു പേര്‍ ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ കാഴ്ച ഉള്ളവന്‍ ആയിരുന്നുവെങ്കില്‍ ആ മരത്തിന്റെ സ്ഥാനം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു."

ഹാഫിള് ഇബ്നു ഹാജര്‍(റ) ഫത്ഹുല്‍ ബാരിയില്‍ വിശദീകരിക്കുന്നു:
قال الحافظ ابن حجر رحمه الله في فتح الباري (7/448) :
" إنكار سعيد بن المسيّب على من زعم أنّه عرفها معتمدا على قول أبيه: إنّهم لم يعرفوها في العام المقبل، لا يدلّ على رفع معرفتها أصلا، فقد وقع عند المصنّف من حديث جابر الذي قبل هذا " لو كنت أبصر اليوم لأريتكم مكان الشجرة "؛ فهذا يدل على أنّه كان يضبط مكانها بعينه، وإذا كان في آخر عمره بعد الزمان الطويل يضبط موضعها ففيه دلالة على أنه كان يعرفها بعينها، لأنّ الظاهر أنها حين مقالته تلك كانت هلكت إما بجفاف أو بغيره، واستمر هو يعرف موضعها بعينه”.

“തന്റെ പിതാവിനെ ഉദ്ധരിച്ചു കൊണ്ട് തൊട്ടടുത്ത വര്‍ഷത്തില്‍ തന്നെ അവര്‍ ആ മരം അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു കൊണ്ട് മരം അറിയും എന്ന് അവകാശപ്പെട്ടവരെ സഈദ് ബിന്‍ അല്‍മുസയബ്(റ) ഖണ്ടിച്ചത് ഒരിക്കലും അടിസ്ഥാനപരമായി ആ വിവരം തന്നെ നിലനില്‍ക്കുന്നില്ല എന്ന് അറിയിക്കുന്നില്ല. ജാബിര്‍(റ)വിന്റെ ഹദീസില്‍ ‘ഇന്ന് ഞാന്‍ കാഴ്ച ഉള്ളവന്‍ ആയിരുന്നുവെങ്കില്‍ ആ മരത്തിന്റെ സ്ഥാനം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു’ എന്ന് ഉണ്ടല്ലോ? അപ്പോള്‍ അദ്ദേഹം തന്റെ കണ്ണുകള്‍ കൊണ്ട് അതിന്റെ സ്ഥാനം അറിയും എന്ന് മനസ്സിലായി. ഇത്രയും ദീര്‍ഘ കാലത്തിനു ശേഷവും തന്റെ ആയുസ്സിന്റെ അവസാന നാളിലും അദ്ദേഹം ആ മരത്തിന്റെ സ്ഥാനം തന്റെ കണ്ണുകള്‍ കൊണ്ട് അറിയും എന്ന് പറയുന്നതില്‍ നിന്ന് തന്നെ അത് വ്യക്തമാണ്. അദ്ദേഹം ഇത് പറയുന്ന കാലത്ത്  വരള്‍ച്ച കൊണ്ടോ മറ്റോ അത് നശിച്ചു പോയിരിക്കാം എന്നാണു ഇതില്‍ നിന്നും മനസ്സിലാകുന്നത്.”

ഇമാം ത്വിബ്റി(റ) തന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്നു:
وزعموا أنّ عمر بن الخطاب رضي الله عنه مرّ بذلك المكان بعد أن ذهبت الشجرة، فقال: أين كانت ؟ فجعل بعضهم يقول: هنا، وبعضهم يقول: ههنا، فلمّا كثر اختلافهم قال: سيروا، هذا التكلّف. فذهبت الشّجرة وكانت سمُرة إمّا ذهب بها سيل، وإمّا شيء سوى ذلك ".

ഇമാം ത്വിബ്റി(റ) തന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്നു:  “ആ മരം നശിച്ചതിനു ശേഷം ഉമര്‍(റ) ആ സ്ഥലത്ത് കൂടെ കടന്നു പോയി. അദ്ദേഹം കൂടെയുള്ളവരോട്‌ ചോദിച്ചു. എവിടെ ആയിരുന്നു ആ മരം? ചിലര്‍ പറഞ്ഞു ഇവിടെയാണ്‌. വേറെ ചിലര്‍ പറഞ്ഞു ഇവിടെയാണ്‌. അങ്ങനെ അവരില്‍ അഭിപ്രായവിത്യാസം വര്‍ധിച്ചപ്പോള്‍ ഉമര്‍(റ) അവരോടു സ്ഥലം കാണിച്ചു കൊടുക്കുന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു:  ആ മരം നശിച്ചു പോയിരിക്കുന്നു. അത് ഒരു ചാര നിറത്തില്‍ ഉള്ളതായിരുന്നു. ഒന്നുകില്‍  വെള്ളപ്പൊക്കം കാരണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമോ അത് നശിച്ചു പോയിരിക്കാം.”
അപ്പോള്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ ശജറത്തു രിളുവാന്‍ വെള്ളപ്പോക്കാമോ വരള്‍ച്ചയോ കാരണം നശിച്ചു പോകുകയോ, അല്ലെങ്കില്‍ അത് ഇന്ന മരമാണെന്ന് തിരിച്ചരിയപ്പെടാതിരിക്കുകയോ ആണ് ഉണ്ടായത് എന്ന് വ്യക്തമായി. ഉമര്‍(റ) ആ മരം മുറിക്കാന്‍ കല്പിച്ചിട്ടില്ല എന്ന വസ്തുതയും. എന്നാല്‍ ഉമര്‍(റ) മുറിക്കാന്‍ കല്പിച്ച മരം ഏതാണ്? അത് ശജറത്തു രിളുവാന്‍ ആണ് എന്ന് ആളുകള്‍ തെറ്റിദ്ധരിച്ച മരം. അതിനു ഉപോല്‍ബലകമായ റിപ്പോര്‍ട്ട്‌ ആണ് ഇബ്നു സ്സഅദ് (റ) തന്റെ ത്വബഖാതില്‍ ഉദ്ധരിക്കുന്നത്.

فقد أخرجه ابن سعد في الطّبقات (2/100) عن نافع قال: كان النّاس يأتون الشّجرة الّتي يقال لها شجرة الرضوان فيصلّون عندها، قال: فبلغ ذلك عمر بن الخطّاب رضي الله عنه، فأوعدهم فيها وأمر بها فقطعت

നാഫി (റ) പറഞ്ഞു: ശജറത്തു രിളുവാന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു മരത്തിന്റെ അടുത്ത് ജനങ്ങള്‍ വരികയും നമസ്കരിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഉമര്‍(റ)വിന്റെ അടുത്ത് ഈ വിവരം എത്തിയപ്പോള്‍ അദ്ദേഹം അത് മുറിച്ചു കളയാന്‍ കല്പിക്കുകയും ചെയ്തു.

അല്ലാതെ ശജരത്ത് രിളുവാനെ ജനങ്ങള്‍ ആദരിച്ചാല്‍ പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജനങ്ങള്‍ അത് ആരാധനയാക്കി മാറ്റും എന്ന ഭയം കൊണ്ടോ, അല്ലെങ്കില്‍ ആ ആദരവു തന്നെ ഒരു തെറ്റ് ആണ് എന്ന നിലക്കോ അല്ല ഉമര്‍(റ) അത് മുറിച്ചു കളയാന്‍ കല്പിച്ചത്.

മഹാന്മാരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് ബറകത് ഉണ്ട് എന്നും അല്ലാഹുവിനു ആരാധന അര്പിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം അത് തന്നെയാണ് എന്നും നന്നായി ബോധ്യമുള്ള ആള്‍ തന്നെയാണ് ഉമര്‍(റ) എന്നതില്‍ ഖുര്‍ആന്‍ തന്നെയാണ് സാക്ഷി.

സഊദിയിൽ ഇപ്പോൾ നടന്ന സംഭവത്തിന് ഉമർ (റ) ചെയ്ത പ്രവർത്തിയോട് ഒരു ബന്ധവുമില്ലെന്ന് വളരെ വെക്തമായല്ലോ

മാല : ജീവൻ ഇടിചോർ



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*ഇമാം ബു
*"ചത്ത ചകത്തിനെ ജീവൻ ഇടീച്ചോവർ ചാകും കലിശത്തെ നന്നാക്കി വിട്ടോവർ"*

*"കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ  കൂസാതെ കൂകിപ്പറപ്പിച്ച് വിട്ടോവർ"*
🔷
*മുഹ്യദ്ദീൻ മാലയിലെ ഈ വരികൾ പൊക്കിപ്പിടിച്ച് വിമർശകർ വാദിക്കുന്നു മാലയിൽ മുഹ്യദ്ദീൻ ഷൈഖ് (റ) ചത്ത വസ്തുവിന്ന് ജീവൻ നൽകുന്നു ചത്ത കോഴീടെ മുള്ളിനോട് കൂകാൻ പറഞ്ഞപ്പോൾ ആ കോഴി പറന്ന് പോയി ഇതൊക്കെ ഷിർക്കാണ് ജീവൻ നൽകൽ അല്ലാഹുവാണ് അല്ലാഹുവിന്റെ ഈ വിശേഷണം മുഹ്യദ്ദീൻ ഷൈഖ് (റ) വിന്ന് വക വെച്ച് കൊടുക്കുന്നു അതിനാൽ മുഹ്യദ്ദീൻ മാല കൊടിയ ഷിർക്കാണത്രേ!*

*എന്നാൽ വിമർശകരേ ഷിർക്ക് എന്നത് വിശ്വാസത്തിലാണ് അല്ലാതെ കർമ്മത്തിലല്ല മഹാനായ മുഹ്യദ്ദീൻ ഷൈഖ് (റ) അല്ലാഹുവിന്റെ അനുവാദത്തോടെ ഇങ്ങനെ ചെയ്താൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാകും അങ്ങനെയെങ്കിൽ ആദ്യം മാലയല്ലല്ലോ പരിശുദ്ധ ഖുർ ആൻ ഷിർക്കൻ ഗ്രന്ഥമാണെന്ന് വിമർശകർക്ക് പറയേണ്ടി വരും* !!!
🔷
*ഒന്നാമതായി ഈസാ നബി (അസ) അവകാശപ്പെടുന്നത് നോക്കൂ*👇🏻

*سورة آل عمران (٣): الآيات ٤٨ الى ٤٩]*
*وَرَسُولاً إِلى بَنِي إِسْرائِيلَ أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْراً بِإِذْنِ اللَّهِ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِ الْمَوْتى بِإِذْنِ اللَّهِ وَأُنَبِّئُكُمْ بِما تَأْكُلُونَ وَما تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (٤٩)*
🔷
*""പക്ഷിയുടെ ആക്ർതിയിൽ ഒരു കളിമൺ രൂപം നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാക്കുകയും , എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറ്റെ അനുവാദ പ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും , പാണ്ട് രോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും . നിങ്ങള്‍ തിന്നുന്നതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ച് തരികയും ചെയ്യും തീർച്ചയായും അതിൽ നിങ്ങള്‍ക്ക് ദ്രുഷ്ട്ടാന്തമുണ്ട് നിങ്ങ ള്‍ വിഷ്വസിക്കുന്നവരാണെങ്കിൽ”” (ആലു ഇംറാൻ 49)*

*ഇതിൽ കളിമണ്ണിനാൽ രൂപം നൽകിയ പക്ഷിക്ക് ജീവൻ നൽകലും,മരണപ്പെട്ടവർക്ക് പുനർ ജീവനം നൽകലും, മാറാരോഗം ഭേദപ്പെടുത്തലും , ഗൈബിയായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കലും തുടങ്ങിയ അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന ഗുണങ്ങൾ ഈസാ നബി (അസ) അവകാശപ്പെടുന്നു.*
🔷
*ഇത് പറയുമ്പോൾ വിമർശകർ പറയും ഇത് അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരമാണെന്ന് എന്നാൽ ഇങ്ങനെയല്ലാതെ ഈ ലോകത്ത് അല്ലാഹുവിൻ റ്റെ അനുവാദമില്ലാതെ ഒന്നും ഉണ്ടാവുകയില്ല എന്നല്ലാത്ത മറ്റൊരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല. ഇവിടെ ഈസാ നബിക്ക് അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന കഴിവ് അല്ലാഹു നൽകുന്നു ഇത് വിമർശകരും വിശ്വസിക്കുന്നു എന്നാൽ ഇതേ വിശ്വാസ പ്രകാരം ചത്ത കോഴിയെ മഹാനായ മുഹ്യദ്ദീൻ ശൈഖ് റ ജീവിപ്പിച്ചു എന്ന് സുന്നികൾ വിശ്വസിച്ചാൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാവും??, ഇത് പറയുമ്പോൾ വിമർശകരായ മുജാഹിദുകളെ പോലുള്ളവർ പറയും ഈസാ നബിക്ക് അല്ലാഹു അങ്ങനെയുള്ള കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു ഖുർ ആനിൽ പറഞ്ഞതാണ് പക്ഷെ മുഹ്യദ്ദീൻ ശൈഖ് തങ്ങൾക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ടൊ ?*

*എന്നാൽ കഴിവ് കൊടുത്തിട്ടുണ്ടോ ഇല്ലയൊ എന്ന ചർച്ചയിലേക്ക് വരുന്നതിന്ന് മുമ്പ് ഇങ്ങനെയുള്ള വിശ്വാസം ഷിർക്കാവുന്നതെങ്ങനെ ?? ഇവിടെ കഴിവ് കൊടുത്തിട്ടില്ല അല്ലെങ്കിൽ കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കാം പക്ഷെ ഷിർക്കെങ്ങനെയാകും ????? അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ഈസാനബി(അസ) ജീവൻ നൽകി എന്നുള്ള അതേ വിശ്വാസമല്ലേ അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം മുഹ്യദ്ദീൻ ഷൈഖ് റ ജീവിപ്പിച്ചു എന്നുള്ള വിശ്വാസവും !!!!!! എവിടെ ഷിർക്ക് ????*
🔷
*മുഹ്യദ്ദീൻ ശൈഖ് (റ) അല്ലാഹുവിന്റെ അനുവാദമോ ഓർഡറോ ഇല്ലാതെ ഒന്നും തന്നെ ചെയ്യുകയില്ലാ എന്ന് മാലയിൽ തന്നെ പറയുന്നുണ്ട് ആ വരികളൊന്നും നോക്കാതെ തെറ്റിദ്ധരിച്ച് പോയതോ അതോ തെറ്റിദ്ധാരണയിൽ കുടുങ്ങിപ്പോയതാണോ ? പ്രസ്തുത മാലയിലെ ആ വരികൾ താഴെ കൊടുക്കുന്നു ഒരു തവണ മനസ്സിരുത്തി വായിച്ചാൽ വിമർശകരുടെ ഇത്തരം ഷിർക്കൻ ആരോപണങ്ങളാൽ ഊതി വീർപ്പിച്ച ഷിർക്കൻ ബലൂണിന്റെ കാറ്റ് പോകും*
🔻
*"എന്നുടെ ഏകൽ ഉടയവൻ തൻ റ്റേകൽ ആകേന്ന് ഞാൻ ചൊൽകീൽ ആകും അതെന്നോവർ"*

*"ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നുമേ എന്നാണേനിന്നെ പറയെന്നും കേട്ടോവർ"*

*"ചൊല്ലില്ല ഞാനെന്നും എന്നോട് ചൊല്ലാതെ ചൊല്ല് നീ എന്റെ അമാനത്തിലെന്നോവർ"*

*"ആരാനും ചോദിച്ചാൽ അവരോട് ചൊല്ലുവാർ അനുവാദം വന്നാൽ പറവൻ ഞാനെന്നോവർ"*

*ഒരു വിശദീകരണം ആവശ്യമല്ലാത്ത രീതിയിൽ മുകളിലെ വരികളിൽ വ്യക്തമാണ് അപ്പോൾ ഈസാ നബി (അസ) അല്ലാഹുവിന്റെ അനുവദത്തോട് കൂടി മരണപ്പെട്ടവർക്ക് ജീവൻ നൽകലും ജീവനില്ലാത്ത വസ്തുക്കൾക്ക് ഞാൻ ജീവൻ നൽകും എന്ന് പറയലും മഹാനായ മുഹ്യദ്ദീൻ ശൈഖ്(റ) അല്ലാഹുവിന്റെ അനുവാദത്തോടെ ചത്ത കോഴിക്ക് ജീവൻ ഇടീക്കലും ഒരേ വിശ്വാസമാണ് ഈസാ നബി (അസ) മിന്റെ തൗഹീദായത് മുഹ്യദ്ദീൻ ശൈഖ് (റ) വിന്ന് ഷിർക്കാവുകയില്ല. ഷിർക്കാണെങ്കിൽ രണ്ടും ഷിർക്ക് തൗഹീദാണെങ്കിൽ രണ്ടും തൗഹീദ് ! കാരണം ഷിർക്ക് എന്നത് വിശ്വാസത്തിലാണ് വ്യക്തികൾ നോക്കി ഷിർക്കിന്ന് മാറ്റം സംഭവിക്കുകയില്ല.* ______________
🖌 *Siddeequl Misbah*
(09496210086)

ശിര്‍ക്ക്

: ശിര്‍ക്ക്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

هو اثبات الشريك في الالوهية بمعنى وجوب الوجود كما للمجوس او بمعنى استحقاق العبادة كمالعبدة الاصنام،شرح العقائد: ص

ആരാധനയ്ക്ക്

അര്ഹاന്‍ ആണ് എന്നോ അല്ലെങ്കില്‍ ഉണ്ടാവല്‍ അനിവാര്യം ആയവനാനെന്നോ എന്ന

വിശ്വാസത്തോട് കൂടി മറ്റൊരു ശക്തിയെ അല്ലാഹുവും ആയി കൂട്ടി

വിശ്വസിക്കുന്നതിനും സ്ഥാപിക്കുന്നതിനും ആണ് ശിര്‍ക്ക്  എന്ന് പറയുക” ) ശരഹുല്‍


പ്രാര്‍ത്ഥന

حقيقة الدعاء : ” استدعاء العبد ربه جل جلاله العناية واستمداده المعونة

.”ഒരടിമ അവന്റെ യജമാനനായ റബ്ബിനോട് അവന്റെ പരിഗണന ഉറപ്പു വരുത്തി തേടുകയോ,സഹായം തേടുകയോ

ചെയ്യുന്നതിനാണ് പ്രാര്ത്ഥന എന്ന് പറയുന്നത്”…(തഫ്സീര് റാസി.. 5/97).

ഇനി  മുജാഹിദിന്റെ  നിര്‍വ്വചനങ്ങള്‍ –

മുജാഹിലുകളുടെ പ്രാര്‍ത്ഥനയുടെ നിര്‍വചനങ്ങളിലെ പരിണാമ സിദ്ധാന്തം കാണുക…

(1) “മനുഷ്യ കഴിവിനപ്പുറമുളള മാര്‍ഗങ്ങളില്‍ക്കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നത് ആര്‍ക്കാണോ അവനോടുളള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നു പറയുന്നത്..”(ഇസ്ലാമിക വിശ്വാസങ്ങള്‍, മുജാഹിദ് പാഠപുസ്തകം, പേജ് 37)

ഇതനുസരിച്ച് ആനയോട് തടി പിടിക്കാന്‍ ആവശ്യപ്പെടുന്നതും, പോലീസ് നായയോട് മണം പിടിച്ച് കുററവാളിയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നതും ഒക്കെ പ്രാര്‍ത്ഥനയായി. ആനയും പട്ടിയും ഒക്കെ മുജാഹിലുകളുടെ ദൈവവുമായി..

ജിന്ന്, പിശാച് തുടങ്ങിയ അദൃശ്യ സൃഷ്ടികളില്‍ നിന്ന് മറഞ്ഞ വഴിക്ക് ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കുന്നതു കൂടി തൌഹീദിന്റെ പരിധിയില്‍ ഉള്‍ക്കൊളളിക്കാനെന്ന പേരില്‍ പ്രാര്‍ത്ഥനയുടെ നിര്‍വചനത്തില്‍ മുജാഹിലുകള്‍ പിന്നീടു മാററം വരുത്തി..

“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (ഇസ്ലാഹ് ഏപ്രില്‍ 2007)

എങ്ങനെയുണ്ട് മുജാഹില് മതം..??

2007നു മുമ്പ് മരിച്ച് പോയ മുജാഹിലൊക്കെ നരകത്തിലും..!!

അപ്പോ സ്വര്‍ഗത്തിലേക്കു കുതിപ്പിച്ച ഉമ്മറ് മൌലവീയുടെ കാര്യമോ…..??
: ശിർക്‌ വിശ്വാസപരം

തൗഹീദ്‌ എന്നതിന്റെ വിപരീതമാണ്‌ ഇശ്‌റാക്‌. ഇതിനെ ചുരുക്കി പറയുന്നതാണ്‌ ശിർക്‌ എന്ന്. കൂറ്‌, പങ്ക്‌, ഷെയറ്‌, എന്നാണു ശിർക്‌ എന്ന പദത്തിന്റെ ഭാഷാർത്ഥം. പക്ഷേ, ഇപ്പോൾ ശിർകെന്ന പദം സർവ്വ സാധാരണമായി ഉപയോഗിക്കുന്നത്‌ ഇശ്‌റാകിന്റെ അർത്ഥത്തിലാണ്‌. ശരീകിനെ സ്ഥാപിക്കുകയെന്നാണ്‌ ഇശ്‌റാകിന്റെ അർത്ഥം. ശരീക്‌ എന്നാൽ ഷെയറുകാരൻ, കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിന്റെ കൂടെ ഒന്നിനെയും ഇശ്‌റാക്‌ ചെയ്യരുതെന്നു ഖുർആൻ അടിക്കടി പറയുന്നുണ്ട്‌. അല്ലാഹുവിനു ശരീകായി യാതൊന്നിനെയും സ്ഥാപിക്കരുതെന്നാണ്‌ ഇതിനർത്ഥം.

ശരീകിനെ സ്ഥാപിക്കുകയെന്നാൽ എന്താണുദ്ദേശ്യം? ശരീകുണ്ടെന്നു വിശ്വസിക്കുക തന്നെ. അതായത്‌ അല്ലാവിനു ശരീകുണ്ടെന്ന് ഒരാൾ തന്റെ മനസ്സിൽ സ്ഥാപിക്കുക. ഇതാണിശ്‌റാക്‌. ഈ അർത്ഥത്തിൽ ശിർക്‌ എന്ന ചുരുക്കപ്പേരും ഖുർആനിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്‌. ഇതു വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്‌. തൗഹീദ്‌ വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്ന ഒരാശയമാണല്ലോ. ഇതുപോലെ ശിർകും വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്നതാണ്‌. വിശ്വാസത്തിൽ ശിർക്കില്ലാതെ കേവലം വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ശിർക്‌ വരുന്ന പ്രശ്നമേയില്ല.

ഏകനായ അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരാൾ വിശ്വാസികൾ ചെയ്യുന്നതു പോലെ നമസ്‌കാരമോ സുജൂദോ നോമ്പോ മറ്റോ ചെയ്യുന്നതു കൊണ്ട്‌ അതിനു തൗഹീദെന്നു പറയുമെന്നു മുസ്ലിം ഉമ്മത്തിൽ ആരും വാദിക്കുകയില്ലല്ലോ. ഇതുപോലെ അല്ലാഹുവിനു പങ്കുകാരിൽ വിശ്വാസമില്ലാത്ത ഒരാൾ ബഹുദൈവ വിശ്വാസികൾ ചെയ്യുന്നതു പോലെ പ്രവർത്തിക്കുന്നതു കൊണ്ടുമാത്രം ആ പ്രവൃത്തിയെ ശിർകെന്നു വിധിയെഴുതുകയില്ല. എന്നാൽ അത്തരം ചില പ്രവൃത്തികൾ കൊണ്ടു കാഫിറാണെന്നു വിധിയെഴുതുകയും ചെയ്യും.

അതായത്‌, മുസ്‌ലിമായ ഒരാൾ ഇസ്‌ലാമിൽ നിന്നു പുറത്തു പോകുന്ന രിദ്ദത്തു സംഭവിച്ചതായി ചില പ്രവൃത്തികൾ മൂലം വിധിയെഴുതും. കാരണം, വിശ്വാസം, പ്രവൃത്തി, വാക്ക്‌ എന്നിവ മൂന്നുകൊണ്ടും സംഭവിക്കുന്നതാണ്‌ ഇസ്‌ലാമിൽ നിന്നു പുറത്തുപോകൽ(രിദ്ദത്ത്‌) എന്ന കുഫ്‌റ്‌. അല്ലാഹുവിങ്കൽ കാഫിറാകുക എന്നതു വിശ്വാസം കൊണ്ടുമാത്രം സംഭവിക്കുന്നതാണെങ്കിലും ഒരിസ്‌ലാമിക ഭരണകൂടത്തിനു കീഴിലുള്ള പൗരൻമാരെ കാഫിറെന്നു വിധി കൽപ്പിക്കാൻ ബാഹ്യമായ ചില പ്രവർത്തനങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. (തുഹ്ഫ, ശർവ്വാനി സഹിതം 9:81-92 നിഹായ: 7:414-417, മുഗ്‌നി: 4:133-136 നോക്കുക).

ശിർക്‌ അങ്ങനെയല്ല. കുഫ്‌റിൽ നിന്നുള്ള ഒരു പ്രത്യേക ഇനമാണു ശിർക്ക്‌. അല്ലാഹുവിനു ശരീകിനെ വിശ്വസിക്കുകയെന്ന കുഫ്‌റുമാത്രമാണു ശിർകിലുൾപ്പെടുകയുള്ളൂ. കുഫ്‌റ്‌ ഇതിനേക്കാൾ വിപുലാർത്ഥത്തിലുള്ള പദമാണ്‌. ഒരാൾ മുസ്‌ഹഫിനെ നിസ്സാരമാക്കി ചീന്തിയാലോ മുസ്‌ഹഫിൽ തുപ്പിയാലോ കാഫിറായിപ്പോകും. ഈ പ്രവൃത്തി കുഫ്‌റു കൊണ്ട്‌ വിധി കൽപ്പിക്കാൻ പോന്നത്ര ഭീകരമായ കുറ്റമാണ്‌. പക്ഷേ, ഇതുകൊണ്ടു ശിർക്‌ വരുകയില്ല. ശിർക്‌ കുഫ്‌റിനേക്കാൾ പരിമിതമാണ്‌.

മനുഷ്യരേയെല്ലാം ജീവികൾ എന്നു വിശേഷിപ്പിക്കാമെങ്കിലും ജീവികളെല്ലാം മനുഷ്യരല്ലല്ലോ. ഇതുപോലെ ശിർക്കെല്ലാം കുഫ്‌റാണെങ്കിലും കുഫ്‌റുകളെല്ലാം ശിർകല്ല. മുശ്‌രിക്കുകളെല്ലാം കാഫിറാണെങ്കിലും കാഫിറുകളെല്ലാവരും മുശ്‌രിക്കുകളല്ല. ശിർക്കും മുശ്‌രിക്കും പരിമിതാർത്ഥത്തിലുള്ള പദവും (ഖാസ്സ്‌) കുഫ്‌റും കാഫിറും വ്യാപകാർത്ഥമുള്ള വാക്കുമാണ്‌. ശിർക്കും അതല്ലാത്തതുമുൾക്കൊള്ളുന്ന (ആമ്മായ) പദമാണ്‌ കുഫ്‌റ്‌. ഈ വ്യത്യാസം അടിസ്ഥാനപരമായി മനസ്സിലാക്കാഞ്ഞാൽ പല അബദ്ധങ്ങൾക്കും വഴിവയ്ക്കുമെന്നതു കൊണ്ടാണ്‌ ഇതിങ്ങനെ വിശദീകരിക്കുന്നത്‌.

ഈമാനും തൗഹീദും തമ്മിലുള്ള ബന്ധവും ഇപ്രകാരം തന്നെയാണ്‌. വിശ്വസിക്കൽ അനിവാര്യമായ എല്ലാ കാര്യങ്ങൾ കൊണ്ടുള്ള വിശ്വാസവും മുഴുവനായി ഉൾക്കൊള്ളുന്ന പദമാണ്‌ ഈമാൻ. തൗഹീദാകട്ടെ, അവയിൽ നിന്നും അല്ലാഹുവിനെ കൊണ്ടുള്ള യഥാർത്ഥ വിശ്വാസത്തെ മാത്രം ഉൾക്കൊള്ളുന്ന പരിമിത ശബ്ദമാണ്‌(ഖാസ്സ്‌). മലക്കുകളെ കൊണ്ടും വേദങ്ങളെ കൊണ്ടും മറ്റും മറ്റുമുള്ള വിശ്വാസമൊന്നും തൗഹീദ്‌ എന്ന വാക്കിൽ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നില്ല. എന്നാൽ, പ്രയോഗാർത്ഥം വച്ചു വിലയിരുത്തുമ്പോൾ വിശ്വാസ കാര്യങ്ങളെ മുഴുവൻ സാക്ഷാൽ അർത്ഥത്തിൽ വിശ്വസിച്ചവർക്കു മാത്രമേ 'മുവഹ്ഹിദെ'ന്നും 'മുഅ്മിൻ' ഈന്നും പറയുകയുള്ളൂ. ഈമാനിനു അനിവാര്യമായ എന്തെങ്കിലുമൊരു വിശ്വാസം നഷ്ടപ്പെട്ടാൽ കാഫിറാകുമല്ലോ. തന്മൂലം അങ്ങനെയുള്ള ഒരാളെ അല്ലാഹുവിനെ കൊണ്ടു വിശ്വസിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾക്കൊണ്ട വിശ്വാസം അയാൾക്കുണ്ടെങ്കിലും മുവഹ്ഹിദെന്നു പറയുകയില്ല. ഇതെല്ലാം വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും തഫ്സീർ - ഹദീസു കിതാബുകളിലും വിശദീകരിച്ചിട്ടുള്ളതാണ്‌.


 മനുഷ്യനെ സൃഷ്ടിച്ചതും അവനെ വളർത്തിയതും അവന്നാവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തദും അല്ലാഹുവാണല്ലോ. അതിനാൽ ഇബാദത്താകുന്ന പരമമായ വണക്കം അല്ലാഹുവിന് മാത്രം സമർപ്പിക്കാൻ മനുഷ്യൻ കടമാപ്പെട്ടിരിക്കുന്നു. എന്നിരിക്കെ അല്ലാഹുവല്ലാത്തവർക്ക് പരമമായ വണക്കം പ്രകടിപ്പിക്കുന്നത് ഒരിക്കലും അല്ലാഹു പൊറുക്കുകയില്ല. ഇമാം റാസി(റ)യുടെ വിവരണം ശ്രദ്ദേഹമാണ്.

 واعلم أنه تعالى هو المستحق للعبادة ، وذلك لأنه تعالى هو المنعم بجميع النعم أصولها وفروعها ، وذلك لأن الموجود إما واجب وإما ممكن ، والواجب واحد وهو الله تعالى ، وما سواه ممكن ، والممكن لا يوجب إلا بالمرجح ، فكل الممكنات إنما وجدت بإيجاده وتكوينه ، إما ابتداء وإما بواسطة ، فجميع ما حصل للعبد من أقسام النعم لم يحصل إلا من الله ، فثبت أن غاية الإنعام صادرة من الله ، والعبادة غاية التعظيم ، فإذا ثبت هذا فنقول : إن غاية التعظيم لا يليق إلا لمن صدرت عنه غاية الإنعام فثبت أن المستحق للعبودية ليس إلا الله تعالى . (التفسير الكبير: ١٤٣/١).

അറിയുക: ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണ്. കാരണം അടിസ്ഥാനപരവും ശാഖാപരവുമായ എല്ലാ അനുഗ്രഹങ്ങളും നല്കിയവാൻ അല്ലാഹു മാത്രമാണ്. അങ്ങനെ പറയാൻ കാരണം അസ്ഥിത്വമുള്ളത് ഒന്നുകിൽ ഓജിബോ(*) അല്ലെങ്കിൽ മുംകിനോ ആയിരിക്കും. വാജിബ് ഒരുവൻ മാത്രമാണ്. അവനാണ് അല്ലാഹു. അല്ലാഹു അല്ലാത്തതെല്ലാം മുംകിനാണ്. മുംകിനായത് ഉണ്ടാകണമെങ്കിൽ ഒരു മുറജ്ജിഹ് (ഒന്നിന് മുൻഗണന നൽകുന്ന ഘടകം) ആവശ്യമാണ്‌. അതിനാൽ നേർക്ക്‌ നേരായോ മാധ്യമത്തോട് കൂടിയോ അല്ലാഹു ഉണ്ടാക്കിയതിന്റെ പേരിലാണ് എല്ലാ മുംകിനികളും ഉണ്ടായത്. എന്ന് വരുമ്പോൾ അടിമക്ക് ലഭിച്ച മുഴുവൻ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്ന് ലഭിച്ചവയാണ്. അപ്പോൾ ഏറ്റവും വലിയ അനുഗ്രഹം നൽകിയവൻ അല്ലാഹുവാണെന്ന് സ്ഥിരപ്പെട്ടു. പരമമായ വണക്കാമാണ് ആരാധന. ഇനി നാം പറയുന്നു: പരമമായ അനുഗ്രഹം നൽകിയവൻ ആരോ അവനോട് പരമമായ വണക്കം യോജിക്കുകയുള്ളൂ. അതിനാൽ പരമമായ വണക്കത്തിനർഹൻ അല്ലാഹു മാത്രമാണെന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞു. (റാസി : 1/143)

മയ്യിത്തിനുവേണ്ടിയുള്ള ദുആ

*തർക്ക വിഷയങ്ങൾ8⃣*

*മയ്യിത്തിനുവേണ്ടിയുള്ള ദുആ:*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*ഉമ്മു സലമ(റ)യില്‍ നിന്ന്‍ നിവേദനം حدثنا عبد الملك بن حبيب أبو مروان حدثنا أبو إسحق يعني الفزاري عن خالد الحذاء عن أبي قلابة عن قبيصة بن ذؤيب عن أم سلمة قالت دخل رسول الله صلى الله عليه وسلم على أبي سلمة وقد شق بصره فأغمضه فصيح ناس من أهله فقال لا تدعوا على أنفسكم إلا بخير فإن الملائكة يؤمنون على ما تقولون ثم قال اللهم اغفر لأبي سلمة وارفع درجته في المهديين واخلفه في عقبه في الغابرين واغفر لنا وله رب العالمين اللهم افسح له في قبره ونور له فيه :صحيح مسلم ,مشكاة 141,شرح المهذب 5/126"മരണവേളയിലുള്ള എന്‍റെ ഭര്‍ത്താവായ അബൂസലമ(റ)ന്‍റെ അരികില്‍* *നബി(സ)കടന്നുവന്നു തുറന്നു കിടന്ന കണ്ണ്‍ അടക്കുകയും ശേഷം റൂഹ് പിടിക്കപ്പെട്ടാല്‍ കണ്ണ്‍ അതിനെ പിന്തുടരുമെന്ന്‍ പറയുകയും ചെയ്തു.ചില ബന്ധുക്കള്‍ അസ്വസ്ഥതകാണിക്കാന്‍ തുടങ്ങിയപ്പോള്‍ നബി(സ)പറഞ്ഞു:നിങ്ങളുടെ ശരീരങ്ങള്‍ക്ക് നിങ്ങള്‍ നല്ലത് മാത്രം പ്രാര്‍ത്ഥിക്കുക.മലക്കുകള്‍ നിങ്ങള്‍ക്ക് ആമീന്‍ പറയുന്നുണ്ട്.ശേഷം അവിടെന്ന്‍ പ്രാര്‍ത്ഥിച്ചു.അല്ലാഹുവേ അബൂസലമക്ക് നീ മ.ാപ്പ് നല്‍കണേ.സന്മാര്‍ഗികളിലായി അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തുകയും അവര്‍ക്ക് നല്ലൊരു പ്രതിനിധിയെ നല്‍കുകയും* *ചെയ്യണമേ.ഞങ്ങള്‍ക്കും അവര്‍ക്കും മാപ്പരുളുകയും അദ്ദേഹത്തിന്‍റെ ഖബറിടം വിശാലവും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ"(മുസ്ലിം,മിശ്കാത്ത്)കത്തപ്പുര (ഖുര്‍ആന്‍ പാരായണത്തിന്ന്‍ ഉണ്ടാകുന്ന പുര)وعن البخاري تعليقا قال لمامات الحسن بن الحسن بن علي رضي الله عنه ضربت امرأته قبة-خيمة-علي قبره سنةഇമാം ബുഖാരി(റ)പറയുന്നു:"അലി(റ)പൌത്രന്‍ ഹസന്‍(റ)മരിച്ചപ്പോള്‍ അവരുടെ ഭാര്യം അദ്ദേഹത്തിന്‍റെ* *ഖബറിടത്തില്‍ ഖുബ്ബ (കത്തപ്പുര)നിര്‍മിച്ചു"ഈ ഹദീസ് വിശദീകറിച്ച് കൊണ്ട് ബഹു മുല്ലാ അലിയ്യുല്‍ ഖാരി(റ)പറയുന്നത് കാണാം الظاهر انه لاجتماع الاحباب للذكر والقرائة وحضور الاصحاب للدعاء والمغفرة والرحمة :مشكاة 152"കൂട്ടുകാരും സ്നേഹിതരും വന്ന്‍ മയ്യിത്തിന്ന്‍* *ദുആ,ദിക്ര്‍,ഖുര്‍ആന്‍പാരായണം,ചെയ്യാന്‍* *വേണ്ടിയായിരുന്നുഈ പുര* *നിര്‍മ്മിച്ചത്(മിശ്കാത്ത്)
മയ്യിത്ത് കട്ടിലില്‍ വെച്ച ശേഷം ദുആ: ഹാഫില്‍ ഇബ്ന്‍ സഅദ്(റ)ഉദധരിക്കുന്നു: اللهم إنا نشهد أن قد بلغ ما أنزل عليه، ونصح لأمته، وجاهد في سبيل الله حتى أعز الله دينه، وتمت كلماته، فأومن به وحده لا شريك له، فاجعلنا ياإلهنا ممن يتبع القول الذي أنزل معه، واجمع بيننا وبينه حتى يعرفنا ونعرفه بنا فإن كان بالمؤمنين رؤوفاً رحيماً، لا نبغي بالإيمان بدلاً ولا نشتري به ثمناً أبداً فيقول الناس آمين آمين(طبقات الكبري 2/291"വഫാത്തായ നബി(സ)തങ്ങളെ കുളിപ്പിച്ച് കട്ടിലില്‍ വെച്ച ശേഷം *അലി(റ)പറഞ്ഞു:നാഥാ..ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.നബി(സ)അവിടത്തേക്ക് ഇറക്കപ്പെട്ടത് എത്തിക്കുകയും തന്‍റെ സമുദായത്തിന്ന്‍ സദുപദേശം നല്‍കുകയും ചെയ്തിരിക്കുന്നു ഇസ്ലാം ശക്തിപ്പെട്ടു.പരിപൂര്‍ണ്ണമാവുന്നതവരെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും ചെയ്തിരിക്കുന്നു.ആയതിനാല്‍ അവിടത്തോട് അനുധാവനം ചെയ്യുന്നവരില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുകയും അവിടത്തെ ശേഷമുള്ള ഞങ്ങള്‍ക്ക് ദൈര്യം നല്‍കുകയും ഞങ്ങളേയും നബി(സ)യെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകായും ചെയ്യണമേ...ഇത് പറയുമ്പോള്‍ ജനങ്ങള്‍ മുഴുവനും ആമീന്‍ ആമീന്‍ ആമീന്‍ എന്ന്‍ പറഞ്ഞിരുന്നു"(ത്വബഖാത്തുല്‍ കുബ്റ:)*

ഭീകര വാദികൾ വഹാബി

വഹാബി ഭീകര ചരിത്രം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മുഹമ്മദ്‌ ബ്‌നു അബ്ദുല്‍ വഹാബ്‌ (1155-1206)

ഹിജ്‌റ 1115 (1703) ല്‍ സഊദി അറേബ്യയിലെ നജ്‌ദിയന്‍ പട്ടണമായ ഉയൈനയില്‍ പ്രശസ്‌ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്‍ വഹാബിന്റെ മകനായി മുഹമ്മദ്‌ ജനിച്ചു.  ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ പെടുന്ന വ്യക്തിയാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌.

ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ ഇസ്‌ലാമിന്‌ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ കടന്ന്‌വരുമെന്ന്‌ റസൂല്‍ മുമ്പേ പ്രവചിച്ചിട്ടുണ്ട്‌.  ഒരു ഹദീസ്‌ കാണുക: നബി (സ്വ) തങ്ങള്‍ ഒരു യുദ്ധം കഴിഞ്ഞ്‌ തിരിച്ച്‌ വന്നശേഷം മദീന പള്ളിയില്‍ വെച്ച്‌ ഗനീമത്തു സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിഹിതം വെക്കുമ്പോള്‍ ദുല്‍ ഖുവൈസിറത്ത്‌ നബി(സ്വ) യുടെ മുഖത്ത്‌ നോക്കി മുഹമ്മദേ, നീ നീതി പാലിക്കുക.! എന്ന്‌ പറയുകയും സ്വഹാബികള്‍ അദ്ദേഹത്തെ വധിക്കാന്‍ തുനിഞ്ഞപ്പോള്‍ നബി(സ്വ) അനുവദിക്കാതെ ഇപ്രകാരം പറഞ്ഞു. അയാള്‍ക്ക്‌ ചില അനുയായികളുണ്ടാവും അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നിസ്‌ക്കരിക്കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്യുമെങ്കിലും വേട്ട മൃഗത്തില്‍ നിന്ന്‌ അമ്പ്‌ തെറിക്കും പ്രകാരം അവര്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോവും. (ബുഖാരി)

ദുല്‍ ഖുവൈസിറത്തിന്റെ 16-ാം പൗത്രനായിട്ടാണ്‌ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ പിറവിയെടുക്കുന്നത്‌. പരമ്പര ഇങ്ങനെവായിക്കാം. ദുല്‍ ഖുവൈസിറത്ത്‌, ഖുഹൈബ്‌, അലി, മുഹമ്മദ്‌, ഷാക്കിര്‍, റഈസ്‌, ബൈളാഅ്‌, ഉമര്‍, മുശ്‌രിഫ്‌, ബുറൈദ്‌, റാഷിദ്‌, അഹ്‌മദ്‌, മുഹമ്മദ്‌, അലി, സുലൈമാന്‍, അബ്‌ദുല്‍ വഹാബ്‌, മുഹമ്മദ്‌. ഇവരില്‍ പലരും പ്രമുഖ പണ്ഡിതന്മാരായിരുന്നുവെന്നാണ്‌ ചരിത്രത്തില്‍ നിന്നും മനസിലാവുന്നത്‌.

പഠനകാലം:-

ചെറുപ്രായത്തിലേ വഴിപിഴച്ച സഞ്ചാരമായിരുന്നു. മുഹമ്മദിന്റെ ചെറുപ്രായത്തിലെ പ്രവര്‍ത്തനം കണ്ട്‌ അദ്ദേഹത്തിന്റെ പിതാവായ ശൈഖ്‌ അബ്‌ദുല്‍ വഹാബും സഹോദരനായ സുലൈമാനും മറ്റുപലരും അയാളെ ശപിക്കുകയും അപധ സഞ്ചാരത്തെ കുറിച്ച്‌ അയാള്‍ക്കും സമൂഹത്തിനും താക്കീത്‌ നല്‍കുകയും ചെയ്‌തിരുന്നു. പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം മദീനാ പള്ളിയിലെ ദര്‍സില്‍ മുഹമ്മദ്‌ അല്‍പകാലം പഠിച്ചിട്ടുണ്ട്‌. 32 വയസ്സ്‌ വരെ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ വിദ്യാര്‍ത്ഥി ജീവിതം നയിച്ചു. മദീനാ പള്ളിയില്‍ ദര്‍സ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ പുത്തന്‍ മതപരിഷ്‌കരണ ചിന്താധാരകള്‍ അയാളില്‍ ഉറവയെടുക്കുന്നത്‌. ഇബ്‌നു തീമിയ്യയുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്, ‌ പരന്ന വായനയിലൂടെ ഇബ്‌നു ഖയ്യിമിന്റെ പുസ്‌തകം വഴിയാണ്‌ തന്റെ പ്രസ്ഥാനത്തിന്‌ അടിത്തറപാകിയത്‌.
പിതാവിന്റെ പാണ്ഡിത്യത്തേയും ജന സ്വാധീനത്തെയും മുതലെടുത്ത്‌ തന്റെ പ്രസ്ഥാന പ്രചരണത്തിന്‌ പ്ലാറ്റ്‌ ഫോം കണ്ടെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍വഹാബിന്‌ ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും ഈ കുറുക്കുവഴിതേടലിലൂടെ വലിയ ഒരു അനുഗ്രഹമാണ്‌ മുസ്‌ലിം ഉമ്മത്തിന്‌ ലഭിച്ചത്‌. പ്രസ്ഥാനം സ്വന്തം പേരില്‍ അറിയപ്പെടുകയാണെങ്കില്‍ മുഹമ്മദിയ്യന്‍ പ്രസ്ഥാനമെന്നാവുമായിരുന്നു. ഇത്‌ വലിയ തെറ്റിദ്ധാരണ വളര്‍ത്താന്‍ ഇട യാവും.
1143 ലാണ്‌ വഹാബിയന്‍ ആശയങ്ങള്‍ക്ക്‌ പ്രാസ്ഥാനിക രൂപം പ്രാപിക്കുന്നത്‌. 1150 ല്‍ സജീവമാവുകയും ചെയ്‌തു

സഊദി പിടിച്ചെടുക്കുന്നു:-

ആശയ പ്രചരണാര്‍ത്ഥം നജ്‌ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ അവിടുത്തെ ഭരണാധികാരി ആലുസഊദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ്‌ പ്രതിരോധ നിരനല്‍കി സഹായിക്കാമെന്നുള്ള വാഗ്‌ദാനവുമായി ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ ഇബ്‌നു സഊദുമായി (1229) കൂട്ടുകൂടുന്നത്‌. തന്റെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക്‌ നിര്‍മാര്‍ജനത്തിനും എതിര്‍നില്‍ക്കില്ലെന്ന്‌ ഇബ്‌നുസഊദിനോട്‌ അംഗീകരിപ്പിച്ച്‌ കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്‍ഇയ്യയില്‍ വെച്ചാണ്‌ (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്‌നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്‌. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്‌ വഹാബ്‌ ഉറപ്പ്‌ നല്‍കിയ കരാറാണിത്‌. രാഷ്‌ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്‌നു സഊദിനും നല്‍കാന്‍ കരാര്‍ വ്യക്തമാക്കുന്നുണ്ട്‌. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത്‌ കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ്‌ സഊദ്‌. വഹാബിന്റെ മകളെ രാജാവ്‌ മുഹമ്മദ്‌ ബ്‌നു സഊദ്‌ (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ്‌ കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.(ഹിസ്റ്ററി ഓഫ്‌ അറബ്‌ 2001. പേജ്‌-740)

വഹാബി ആക്രമണ ഭീകരത:-

പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ് ‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)

മക്കയെ ആക്രമിച്ചവര്:-

ഹി:1205 ല്‍ മക്കാ ഗവര്‍ണറായിരുന്ന ശരീഫ്‌ ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ്‌ കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച്‌ പോയപ്പോള്‍ അവര്‍ ത്വാഇഫ്‌ കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട്‌ നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ്‌ ഗാലിബ്‌ ജിദ്ദയിലേക്ക്‌ തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ്‌ വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്‌. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പക്ഷെ, ശരീഫ്‌ ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച്‌ അവര്‍ റിയാദിലേക്ക്‌ തിരിച്ചു.

മദീനയെയും വെറുതേ വിട്ടില്ല:-

രണ്ട്‌ മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ്‌ ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച്‌ പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക്‌ ഭക്ഷണം കൊണ്ട്‌ പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ്‌ ഗാലിബിന്‌ വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി

മക്കയെ മോചിപ്പിക്കുന്നു:

ഹി:1226 റമളാനില്‍ ഈജിപ്‌ത്‌ ഭരണാധികാരി മുഹമ്മദലി ബാഷ വഹാബികളോട്‌ യുദ്ധത്തിന്‌ തയ്യാറായി. പക്ഷെ, വഹാബികളുടെ ചെറുത്ത്‌ നില്‍പ്‌ കാരണം അദ്ദേഹത്തിന്‌ പിന്മാറേണ്ടിവന്നു. 1227 ല്‍ വീണ്ടും സന്നാഹങ്ങളുമായെത്തി. ഹിജാസ്‌ കേന്ദ്രമാക്കി തന്ത്രപൂര്‍വ്വം വഹാബികളെ കീഴടക്കി. വഹാബികളുടെ മേലില്‍ വലിയ നികുതി ചുമത്തി. തുടര്‍ന്ന്‌ മക്കയും മദീനയും ജിദ്ദയുമെല്ലാം മുസ്‌ലിംകള്‍ തിരിച്ചുപിടി ച്ചു.

സഊദ്‌ വിടവാങ്ങുന്നു:

ദര്‍ഇയ്യത്തിന്റെ ഭരണാധികാരിയും ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ സഹകാരിയുമായിരുന്ന മുഹമ്മദ്‌ സഊദ്‌ 1229 ജമാദുല്‍ അവ്വലില്‍ മരണപ്പെട്ടു. ശേഷം ദര്‍ഇയ്യയിലെ വഹാബി ഭരണം ഏറ്റെടുത്ത്‌ നടത്തിയത്‌ സഊദിന്റെ മകന്‍ അബ്‌ദുല്ലയായിരുന്നു. മുഹമ്മദലി ബാഷ ഈജിപ്‌തില്‍ വന്ന ശേഷം ദര്‍ഇയ്യയിലെ വഹാബി നേതൃത്വവും ഭരണവും തകര്‍ക്കുന്നതിന്‌ വേണ്ടി തന്റെ മകന്‍ ഇബ്രാഹീം ബാഷയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും ഹി:1232 സഊദിന്റെ മകനും ഇബ്രാഹീം ബാഷയും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ഇബ്രാഹീം ബാഷ വിജയം വരിക്കുകയും ചെയ്‌തു. 1235 ല്‍ അബ്‌ദുല്ലാഹിബ്‌നു സഊദിന്‌ വധശിക്ഷ നല്‍കി. ശേഷം വഹാബികള്‍ ദര്‍ഇയ്യയില്‍ നിന്നും ഭരണകേന്ദ്രം റിയാദിലേക്ക്‌ മാറ്റി. [മക്കയിലെ മുഫ്‌തിയായിരുന്ന അസ്സയ്യിദ്‌ അഹ്‌മദ്‌ ബ്‌നു സൈനി  ദജ്‌ലാനി (റ) എഴുതിയ ഫിത്‌നതുല്‍ വഹാബിയ്യ യില്‍ നിന്ന്‌ സംഗ്രഹം] 1818 ആവുമ്പോഴേക്ക്‌ ഈ ഭരണത്തിന്റെ പ്രതാപം അവസാനിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്‌നു സഊദ്‌ വംശത്തില്‍ പിറന്ന അബ്‌ദുല്‍ അസീസ്‌ (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കേ അറേബ്യയുടെ ഭരണം തിരിച്ച്‌പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ്‌ ഹുസൈനേയും ഹായിലില്‍ ഇബ്‌നു റഷീദിനേയും തോല്‍പിച്ച്‌ മുന്നേറി. അപ്പോഴും സൈനിക നീക്കങ്ങള്‍ക്ക്‌ തുണയായത്‌ വഹാബിയന്‍ ആശയങ്ങളാല്‍ പ്രചോദിതരായ സഹോദരന്മാര്‍ (ഇഖ്‌വാന്‍) തന്നെ. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സഊദി രാജവംശത്തിന്‌ വഹാബിസത്തിന്റെ പിന്തുണയോടെയാണ്‌ അടിത്തറയിട്ടത്‌. 1932, അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു ഈ ഭരണത്തിന്‌ നാന്ദി കുറിച്ചത്‌

ത്വാഇഫിലും താണ്ഡവമാടുന്നു:

ഇസ്‌ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ഹി:1217 ലാണ്‌ വഹാബി സേന ത്വാഇഫിലെത്തിയത്‌. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു.
They killed women, men and child saw, they even cut the babies in cradles... the streets turned into floods of blood.(advice for the wahabi)

കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു.
they put sword three hundred and sixty seven men together with women and children on the hill., they made animals tremple on the bodies of martyrs and left them unburied to be eaten by teasts birds of prey for sixty days (ibid)

 പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. leaves of those valuable book thrown around were so made that three was no space to step in the streats of taif (ibid)

തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച്‌ ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്‌.

കര്‍ബല അക്രമിക്കുന്നു

1802 ഹി: 1216 ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല അക്രമിച്ചു. ഈ ആക്രമണത്തെ കുറിച്ച്‌ ഇ.കെ. മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു. 1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു.
1920 ഏപ്രില്‍ 20-ന്‌ അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു. 1922-ലെ അനാത്വൂലിലെ ഗ്രീക്ക്‌ സൈനത്തോട്‌ ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫാ കമാലിനു വീണു കിട്ടി. 600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത്‌ പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.

മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കുന്നു

ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ്‌ തിരിച്ചത്‌.നബി(സ്വ) യുടെ വീട്‌ വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ, പേജ്‌.15) ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ്‌ അബൂ ഖുബൈസ്‌ ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാമി)
നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ്‌ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി)
മസ്‌ജിദുകളും സജ്ജനങ്ങളോട്‌ ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്‍, മഹാത്മാക്കളെ പരിഹസിച്ച്‌ ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..

വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി

ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ്‌ വഹാബിസം. മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ 1724 ലാണ്‌ ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്‌. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക്‌ ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന്‌ ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ്‌ ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക്‌ പ്രചാരം നല്‍കി.

ഇന്ത്യന്‍ വഹാബിസം

സയ്യിദ്‌ അഹ്‌മദാണ്‌ വഹാബിസത്തിന്റെ വിത്ത്‌ ഇന്ത്യയില്‍ പാകിയത്‌. 1822 ല്‍ ഹജ്ജ്‌ ചെയ്യാനായി മക്കയിലെത്തിയതോട്‌ കൂടെയാണ്‌ വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്‌. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ്‌ (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ്‌ ഇസ്‌മാഈല്‍ ശഹീദ്‌. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്‌ സയ്യിദ്‌ അഹ്‌മദിന്റെ വിപ്ലവമെന്നാണ്‌ പറയാറുള്ളത്‌. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട്‌ മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്‌. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ്‌ ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്‌. ഇസ്‌മാഈല്‍ സാഹിബ്‌ പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ്‌ ഇമാമത്ത്‌ ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത്‌ എറിയുന്നതാണ്‌ ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ്‌ ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത്‌ വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച്‌ ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ്‌ അഹ്‌മദിന്റെയും ശാഹ്‌ മുഹമ്മദ്‌ ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ്‌ അഹ്‌മദ്‌ എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌ ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ്‌ ശഹീദ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പിന്നീട്‌ ഗ്രന്ഥങ്ങളിലാണ്‌ വഹാബിസം ജീവിച്ചത്‌. 1857 ലെ ശിപായി ലഹളക്ക്‌ ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ്‌ അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ്‌ ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്‌.

സലഫിസം

ഹിജാസ്‌ ഒരു കാലത്തും ഒരു രാജാവിൻെറ  കീഴിലായിരുന്നില്ല. കുറെ ഗോത്രങ്ങളും അതിന്റെ തലവന്മാരുമായിരുന്നു ഹിജാസ്‌ പ്രവിശ്യ  നിയന്ത്രിച്ചിരുന്നത്‌ . പിന്നീട്‌ ഇവരെല്ലാം ബ്രിട്ടീഷ്‌ ഭരണത്തിന്റെ കീഴിൽ വരികയാണുണ്ടായത്‌. ആ കാലഘട്ടത്തിലും "അഹമ്മദ്‌ ഇബ്നു ഹംബൽ" മുന്നോട്ട്‌ വെച്ച യഥാർത്ഥ  സലഫി ചിന്താ ധാര  ശക്തമായിരുന്നു.  ഇസ്ലാമിന്റെ ഫിലോസഫിക്കലായതും ഉന്നതവുമായ ചിന്താധാരയെ ആ  സലഫികൾ മുറുകെ പിടിച്ചിരുന്നു. മദ്ഹബുകളിലൂടെ അവ തുടർന്നു വരികയും ചെയ്തു

1800 ന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ  ‌ ഭരണത്തിന്റെ പിൻബലത്തൊട്‌ കൂടി മൂന്ന് പ്രത്യാശാസ്ത്രങ്ങളെ ഇസ്ലാമിലേക്ക് തിരുകി കയറ്റി . ഇന്ത്യയിൽ ഖാദിയാനിസവും , പേർശ്യയിൽ ബഹായിസവും , ഹിജാസിൽ വഹാബിസവും .
ആ കാലഘട്ടത്തിലും യധാർത്ഥ സുന്നി സലഫിസത്തിന്റെ വക്താക്കളായവരെയെല്ലാം വഹാബികൾ ഓറിയന്റലിസ്റ്റുകളായും ഹദീസ്‌ നിശേധികളായും പ്രഖ്യാപിച്ച്‌ ഇസ്ലാമിനു പുറത്താണ്‌ എന്ന് വിളിച്ച്‌ പറഞ്ഞു.

   "സലഫിസത്തെ" ഭരണകൂടത്തിന്റെ പിന്തുണയോട്‌ കൂടി "മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹാബെന്ന" ബ്രിട്ടീഷ്‌ -ക്രിസ്തീയ  ഏജന്റ്‌ വിഴുങ്ങുന്ന കാഴ്ചയാണ്‌ പിന്നീട്‌ കണ്ടത്‌ . ഖാദിയാനിസവും, ബഹായിസവും ബ്രിട്ടീഷ്‌ ഭരണത്തിന്റെ തണൽ നഷ്ടമായപ്പോൾ ഇല്ലാതായെങ്കിലും ,
വഹാബിസത്തെ സംരക്ഷിക്കുന്ന ഒരു ഭരണകൂടത്തെയാണ്‌ ബ്രിട്ടീഷുകാർ അവിടെ സ്ഥാപിച്ചത്‌. വഹാബിസത്തിന്റെ മൂന്ന് സംഭാവനകൾ
ആലു സുഊദികൾക്ക്‌ അധികാരം കിട്ടി എന്നതും ,
ആലു വഹാബിനു ജുഡീഷ്യറിയുടെ നിയന്ത്രണം കിട്ടി എന്നതും, ലോകത്തിന്റെ മുന്നിൽ ഇസ്ലാമിനെ വികല ആശയങ്ങളുടെ കലവറ ആക്കാൻ പറ്റി
എന്നതുമാണ്‌.

മുഹമ്മദ്‌ ഇബ്നു വഹാബ്‌ കൊണ്ടുവന്ന ഇസ്ലാമിന്  ,
റസൂൽ (സ അ)  കൊണ്ടുവന്ന മാനവികതയുടെ ഇസ്ലാമുമായി ഒരു ബന്ധവും ഇല്ല. അല്ലാഹുവിനെ അവന്റെ സ്വിഫാത്തിൽ നിന്ന് അടർത്തി മാറ്റി ആകാശത്തിരിക്കുന്ന മൗലവി ആക്കി. അങ്ങനെ അല്ലാഹു ഒന്നാണ്‌ എന്ന ശരിയായ ഏകദൈവത്വ വിശ്വാസത്തെ മൂന്നിലൊന്ന് എന്ന  വികല ദൈവ വിശ്വാസ  ഇസ്ലാമികമാക്കി.
അമൂർത്തമായ അല്ലാഹുവിനു കൈയും കാലും മുഖവും ഉണ്ടായി. മനുഷ്യനെ പൊലെ ചിന്തിക്കുന്ന മനുഷ്യന്റെ ന്യൂനതകൾ പേറുന്ന ഒരു അല്ലാഹുവിനെ മുസ്ലിം മനസ്സുകളിൽ പ്രതിഷ്ഠിക്കുകയും അത്‌ അംഗീകരിക്കാത്തവരൊക്കെ മ്ലേച്ചന്മാരും കൊല്ലപ്പെടേണ്ടവരാണെന്നും വന്നു. ഇസ്ലാമിനു അത്‌ വരെ അന്യമായിരൂന്ന
 " തൗഹീദ്‌ " എന്ന പദം ആയി ഇസ്ലാമിന്റെ അടിസ്ഥാനം.
 "ഖുർആനൊ , നബിയൊ , സഹാബത്തൊ , മദ്ഹബുകളൊ ഉച്ചരിക്കാത്ത ഒന്നായി ഇസ്ലാമിന്റെ അടിസ്ഥാനം. " 
ഇതിനൊക്കെ ചൂട്ട്‌ പിടിക്കുന്ന ഒരു ഭരണകൂടം അവിടെ ഉണ്ടായതും, മക്ക, മദീന എന്നീ മുസ്ലിങ്ങളുടെ വൈകാരിക പ്രദേശങ്ങൾ അവിടെ ആയതും ലോകത്തിലെ മുസ്ലിങളെ മുഴുവൻ ക്രിസ്തീയ  നിർമ്മിതിയായ വഹാബിസത്തിന്റെ കീഴിൽ കൊണ്ട് വരാൻ അവർക്ക്‌ സാധിച്ചു. ഹജ്ജിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക്‌ ഇതിന്റെ പ്രചാരണത്തിനു മാറ്റി വെക്കാനും അവർക്ക്‌ പറ്റി.

ഈ പരിതാപകരമായ സ്ഥിതി വിശെഷത്തിൽ നിന്നും ഇസ്ലാമിനെ തിരിച്ചെടുക്കണം എങ്കിൽ  സുന്നിസത്തിലേക്കുള്ള തിരിച്ചു പോക്ക്‌ അനിവാര്യമാണ്‌. അല്ലാഹുവിന്റെ വചനങ്ങൾ തുച്ചവിലക്ക്‌ വിൽക്കുന്ന കാലത്തോളം ഇസ്ലാമും മുസ്ലിങ്ങളും ലോകത്തിന്റെ മുന്നിലെ  കാട്ടാളന്മാരയി തുടരുക തന്നെ ചെയ്യും ..

മുജാഹിദ് വൈരുദ്ധ്യങ്ങൾ

*മൗലവി വിഭാകവും മടവൂർ വിഭാകവും തമ്മിൽ ഉള്ള കൗതുകമായ അന്തരം ആരെയും വിസ്മയിപ്പിക്കും ഇത് സംബന്ധമായി ഇരു വിഭാഗവും ഇറക്കിയ സിഡികൾ ലഖു ലേഖകൾ പുസ്തകങ്ങൾ എന്നിവ പരിശോധിക്കുമ്പോൾ ഏത് സാധാരണക്കാരനും പിടികിട്ടുന്ന വൈരുധ്യങ്ങളുടെ പട്ടിക ഇതാണ് .കാഫിറാക്കൽ കലാകാരന്മാരോട് കാലം എങ്ങിനെ കണക്ക് ചോദിക്കുന്നു എന്നു കണ്ടറിയുക*

*മൗലവി വിഭാഗം*

1.👉🏻നല്ല ജിന്നുകളെ സുഹൃത്തുക്കളായി കിട്ടിയാൽ അവർ നമ്മെ നേർവഴിയിലേക്ക് നയിക്കും

2.👉🏻അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തും

3.👉🏻തിന്മകളിൽ നിന്നു മോചിപ്പിക്കും

4.👉🏻അദൃശ്യകാര്യങ്ങൾ ജിന്നുകൾ അറിയും ജിന്ന് വഴി അദൃശ്യകാര്യങ്ങൾ ജിന്ന് സേവകരും അറിയും

5.👉🏻തേങ്ങ ഇടുമ്പോഴും മേശ വലിച്ചു നീക്കുമ്പോഴും ചൂടുവെള്ളം ഒഴിക്കുമ്പോഴും ജിന്നുകളുടെ ശരീരത്തിൽ ഏൽക്കാൻ ഇടയുണ്ട് അപ്പോൾ ജിന്നുകൾ നമ്മെ ഉപദ്രവിക്കും

6.👉🏻പിശാച് വസ് വാസ് ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത് ശാരീരിക രോഗങ്ങളുമുണ്ടാക്കും അയ്യൂബ് നബിക്ക് രോഗം ഉണ്ടാക്കിയതിൽ  പിശാചിന് പങ്കുണ്ട് ജലദോഷം പനി തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ഒരു കാരണം പിഷാജ് ആണ്

7.👉🏻ജിന്നുകൾക്ക് ദൂരെ ദിക്കിൽ നിന്നു സാധനങ്ങൾ എത്തിക്കാനും മറ്റു അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനും സാധിക്കും

8.👉🏻സുലൈമാൻ നബി ( അ)ഇഫ്രീത്ത് ജിന്നിനോട് സഹായം തേടിയതും ജിന്ന് സഹായിച്ചതും ഖുർആനിൽ ഉണ്ട്

9.👉🏻പിശാചിന് ധന നഷ്ടം ഉണ്ടാക്കാൻ സാധിക്കും

10.👉🏻പിശാചിനെ പൂജിച്ചാൽ പിശാച് തന്റെ പൂജകർക്ക് ചില ഉപകാരങ്ങൾ ചെയ്ത് കൊടുക്കും ജർമനിയിൽ നിന്നു സായിബാബ വച്ച് കൊണ്ടെത്തിക്കുന്നത് പിശാചിന്റെ സഹായത്തോട് കൂടിയാണ്

11.👉🏻പിശാച് വിഗ്രഹങ്ങളിൽ ആവാഹിക്കും വിഗ്രഹം പാല് കുടിച്ചു എന്ന വാർത്ത ശരിയാണ് വിഗ്രഹത്തിന് ആർത്തവം ഉണ്ടായതും തതൈവ അതൊക്കെ പിശാച് ഒപ്പിച്ച വേലയാണ്

12.👉🏻സിഹ്ർ ഫലിക്കും അതാണ് യഥാർത്ത അഹ്ലുസുന്നത്തിന്റെ വിശ്വാസം ഫലിക്കില്ല എന്നു മുഅതസലി വിശ്വാസമാണ്

13.👉🏻നബിക്ക് (സ)ക്ക് സിഹ്ർ ബാധിച്ചു എന്നത് ബുഖാരി മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് ഇല്ലെന്ന വാദം ഹദീസ് നിഷേധമാണ്

14.👉🏻ഈസബ്‌നു മറിയം അല്ലാത്ത ഏത് കുഞ്ഞു പ്രസവിക്കപ്പെടുമ്പോഴും പിശാച് അവനെ കുത്തും  അത് കൊണ്ടാണ് കുഞ്ഞു കരയുന്നത് ഇതിനെ നിഷേധിക്കുന്നത് ഹദീസ് നിഷേധം ആണ് 

15.👉🏻വീട്ടിൽ പാമ്പിനെ കണ്ടാൽ മൂന്നു ദിവസം പോ പോ പോ എന്നു പറയണം എന്നിട്ടും പോയില്ല എങ്കിൽ മാത്രമേ ഉപദ്രവിക്കാവൂ കാരണം അത് ജിന്നുകളായിരിക്കും അത് നിഷേധിക്കുന്നവൻ ഹദീസ് നിഷേധിയാണ്

16.👉🏻ജിന്ന് മനുഷ്യ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തും അത്കൊണ്ട് ബർത്താക്കൻമാർ നേരെത്തെ വീട്ടിൽ എത്തണം

17.👉🏻കാവൽ ചോദിക്കാനായി ഹദീസുകളിൽ പറഞ്ഞിട്ടുള്ള മുഴുവൻ ജിന്നും പിശാചും ഒർജിനൽ ആണ്

18.👉🏻ജിന്നുകളും മലക്കുകളും നമ്മെ സഹായിക്കും എന്നു ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്

19.👉🏻മലക്കുകൾ ജിന്നുകൾ എന്നിവരോട് അവരുടെ കഴിവിൽ പെട്ട കാര്യങ്ങൾ സാധിച്ചു തരാൻ തേടിയാൽ അത് പ്രാർത്ഥനയല്ല ശിർക്കും അല്ല

20.👉🏻ജിന്ന് പിശാച് ബാധകളിൽ നിന്ന് മോചനം നേടാൻ മന്ത്രിച്ചു ഊതുക തടവുക വെള്ളത്തിൽ മന്ത്രിച്ചു കുടിക്കുക  കുടയുക തുടങ്ങിയ ചികിത്സകൾ സ്വീകരിക്കാം

*മടവൂർ വിഭാഗം*


1.👉🏻അദൃശ്യമായ രൂപത്തിൽ നേർവഴിലേക്ക് നയിക്കുന്നവൻ അല്ലാഹുവാണ് ജിന്നുകൾ നേർ വഴിയിലേക്ക്  നയിക്കും എന്നു വിശ്വസിച്ചാൽ ശിർക് ആണ്

2.👉🏻അദൃശ്യമായ അബൗധികമായ മാർഗത്തിൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ അല്ലാഹുവിനെ കഴിയൂ ജിന്നിന് കഴിയും എന്ന് വിശ്വസിക്കുന്നത് കടുത്ത ശിർക്ക് ആണ്

3.👉🏻തിന്മകളിൽ നിന്നു മോചിപ്പിക്കുന്നത് അല്ലാഹുവാണ് മരിച്ചു വിശ്വസിക്കുന്നത് ശിർക്ക് ആണ്

4.👉🏻അല്ലാഹുവിന് മാത്രമേ അദൃശ്യം അറിയൂ ചിലപ്പോൾ പ്രവാചകന്മാർക്ക് അള്ളാഹു അറിയിച്ചു കൊടുക്കും മറ്റുള്ളവർക്ക് ഗയ്ബ് അറിയും എന്ന വിശ്വാസം ശിർക്ക് ആണ്

5.👉🏻അജ്ഞാത ശക്തത്തികളുടെ ഉപദ്രവം ഭയപ്പെടരുത് അങ്ങനെ ഭയപ്പെടുന്നത് ശിർക്കാണ്

6. 👉🏻രോഗം ഉണ്ടാക്കുന്നവൻ അല്ലാഹുവാണ് അതിൽ മറ്റുള്ളവർക്ക് പങ്കുണ്ടെന്ന വിശ്വാസം ശിർക് ആയി

7.👉🏻ജിന്നുകൾക്ക് മനുഷ്യരുടെ ഒരു ബൗദിക കാര്യത്തിലും ഇടപെടാൻ കഴിയില്ല അങ്ങനെ ഖുർആൻ പഠിപ്പിക്കുന്നില്ല

8.👉🏻ഇഫ്രീത്ത് ജിന്നിനോട് സഹായം തേടാം എന്നും മമ്പുറം തങ്ങളോട് പാടില്ലന്നുമാണോ നിങ്ങളുടെ വാദം എവിടെപ്പോയി നിങ്ങളുടെ തൗഹീദ്

9.👉🏻പിശാച് ധനത്തിൽ നഷ്ടമുണ്ടാക്കും എന്നു വിശ്വസിച്ചാൽ അപ്പോൾ തന്നെ കാഫിർ ആയി

10. 👉🏻പിശാച് മലക്ക് പ്രവാചകന്മാർ എനിവയെ ആരാധിക്കുന്നവർക്ക് അവൻ ഉപകാരം ചെയ്ത് കൊടുക്കില്ല എന്നാണ് ഖുർആൻ പറയുന്നത് സംവാദത്തിൽ സുന്നികൾക്ക് എതിരെ ഈ ആയത്ത് ഓതി ഖുർത്തുബി വായിക്കുന്നവർ അതേ ആയത്ത് കൊണ്ട് തന്നെ കാഫിർ ആയിരിക്കുന്നു

11. 👉🏻പിശാച് വിഗ്രഹങ്ങളിൽ ആവാഹിക്കും എന്ന വാദം പച്ചയായ ഖുർആൻ നിഷേധം ആണ്

12.👉🏻സിഹ്ർ ഫലിക്കില്ല സിഹ്‌റിൽ ഫലം പ്രദീക്ഷിക്കുന്നത് അബൗദ്ധികമായിട്ടാണ് അതിനാൽ സിഹ്ർ ഫലിക്കും എന്ന വിശ്വാസം ശിർക്ക് ആണ്

13.👉🏻നബി(സ)സിഹ്ർ ഫലച്ചു എന്ന വാദം ഖുർആൻ നിഷേധം ആണ് ഉണ്ടെന്നു പറയുന്ന ഹദീസുകൾ യുക്തിക്കും ഖുർആനിനും എതിരായതിനാൽ തള്ളപ്പെടേണ്ടതാണ്

14.👉🏻കുഞ്ഞിനെ പിശാച് കുത്തും എന്നു പറയുന്നത് വിഡഡിത്തമാണ്  ഖുർആനിനും ഹദീസിനും എതിരാണ്

15.👉🏻ജിന്നിന് പാമ്പിന്റെ രൂപത്തിൽ വരാൻ കഴിയില്ല വീട്ടിലെ പാമ്പിനെ ഉപദ്രവിക്കരുദ് എന്ന വാതം ഇസ്‌ലാമിനെ അവഹേളിക്കലാണ്  ഹദീസിന്റെ ഉദ്ദേശം തിരിയാത്തത് കൊണ്ടാണ് ഇങ്ങിനെ ജല്പിക്കുന്നത്.  ശറഹ് മുസ്ലിം ഒന്നു തുറന്ന് നോക്കിക്കൂടെ

16.👉🏻ജിന്നിന് മനുഷ്യ സ്ത്രീകലുമായി ബന്ധം പുലർത്താൻ കഴിയുമെന്ന വാദം വെഭിചാരത്തിന് അനുമതി നൽകൽ ആണ് അവിഹിദ ഗർബങ്ങളെ നിയമവൽക്കരിക്കലാണ്

17.👉🏻ഹദീസുകളിൽ പരാമർഷിക്കപ്പെട്ട ജിന്നുകളും പിഷാജുകളും അധികവും ബാക്ടറ്റീരിയ ഫംഗസ് പോക്കിരി കൊതുക് വൈറസ് എന്നിവയാണ്


18.👉🏻ജിന്നുകൾക്കും മലക്കുകൾകും ഒരു പ്രാവശ്യമെങ്കിലും നമ്മെ സഹായിക്കാൻ ഉള്ള കഴിവ് നല്കപ്പെട്ടിട്ടുണ്ട് എന്നു ആരെങ്കിലും വിശ്വസിച്ചാൽ അവൻ മുശ്രിക്കായി

19.👉🏻മലക്കുകളുടെയും ജിന്നുകളുടെയും സഹായം അബൗധികം തന്നെയാണ് അബൗദികമല്ല എങ്കിൽ അവരോടു തേടാമെന്നാണ് അതിനർത്തംഎങ്കിൽ തേടിയാൽ കാഫിറാകുമെന്നു അവതർക്കിതമാണ്


20.👉🏻ഖുർആൻ ശാരീരിക രോഗങ്ങൾക്കുള്ള ശമനമല്ല ആത്മീയ ദാരി ദ്ര്യത്തിനുള്ള ചികിത്സയാണ് ഇത്തരം ഖുറാഫാത്തിൽ നിന്ന് സമൂഹത്തെ രക്ഷിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തെ വീണ്ടും അന്ധകാരത്തിലേക്ക് നായിക്കുകയോ? ഊത്തും തടവും മാത്രമല്ല ജിന്ന് ചികിത്സ കേന്ദ്രങ്ങളും ഇവർ തുടങ്ങിട്ടുണ്ട് അവിടെ വെച്ചു മാനസിക രോഗം ബാധിച്ച പെണ്കുട്ടികളെ മതവും ബൗദികവും അറിയാത്ത മണ്ടന്മാർ അടിച്ചിറക്കൽ ചികിത്സ നടത്തിയതായും ശരീരത്തിൽ കയറി ഇരുന്നതായും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞിട്ടുണ്ട്

*Dr. *അബ്ദുൽ നാസർ അൽ അർശദി കൊണ്ടോട്ടി*✍🏼✍🏼✍🏼✍🏼

Saturday, February 24, 2018

മൗലിദിലെ ശിര്‍ക്ക് വചനങ്ങള്‍::::: ആരോപണങ്ങൾക്ക് മറുപടി

മറുപടി👇

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മൗലിദിലെ ശിര്‍ക്ക് വചനങ്ങള്‍::::: ആരോപണങ്ങൾക്ക് മറുപടി

1.ശറഫൽ അനാം മൗലിദ്
2.സബ്ഹാന മൗലിദ്
3.സലാം ബൈത്ത്
4.മങ്കുസ് മൗലിദ്

⛔ മൗലിദിലെ ശിര്‍ക്ക് വചനങ്ങള്‍ ⛔
::::::: ആരോപണങ്ങൾക്ക് മറുപടി :::::::::

ആരോപണം 1:

'' നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ്കി ത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

💥 ശര്‍റഫല്‍ അാം മൌലിദില്‍:

عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور

(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)

അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?

فجد يا رسول الله منك برجمة لعبد أسير بالذنوب مسربل
(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട് കനിഞ്ഞേകണേ!)
....................................
🔷 മറുപടി 1: ശര്‍റഫല്‍ അനാം
...................................
അബ്ദ് എന്ന പദത്തിന് അടിമ എന്ന് മാത്രമേ അർത്ഥം ഉള്ളൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരാധന നിർവഹിക്കുന്നവൻ എന്നാണ് എന്നുമുള്ള അബദ്ധ ധാരണ പ്രകാരമാണ് ഈ വരികളിൽ ശിർക്ക് കണ്ടെത്തുന്നത്.

അബ്ദ് എന്നാല്‍ വിനീത വിധേയന്‍ എന്നോ ദാസന്‍ എന്നോ അടിയൻ എന്നോ ഉള്ള അർത്ഥമേ ഈ വരികളിൽ ഉദ്ദേശിക്കുന്നുള്ളൂ... റസൂല്‍ (സ) പറഞ്ഞത് മുഴുവനും ചോദ്യം ചെയ്യാതെ അനുസരിക്കാൻ ബാധ്യസ്ഥരായ നാം അവിടുത്തെ അബ്ദ് ആണെന്ന് പറയുന്നതില്‍ ശിർക്ക് കണ്ടെത്തുന്നത് ഒരു തരം അഹന്ത മാത്രമാണ്. ...

പിന്നെ ശർറഫൽ അനാം മൗലിദിലെ മറ്റൊരു വരിയില്‍ 'മുജീറു മിന സ്സഈർ' എന്ന് റസൂല്‍ (സ) യെ വിളിച്ചു എന്നതാണ് മഹാ പാതകമായി എണ്ണുന്നത്... മുജീറു മിന സ്സഈർ എന്നാല്‍ ' നരകത്തില്‍ നിന്നു രക്ഷിക്കുന്നവൻ' എന്ന് അർത്ഥം. .
റസൂല്‍ ( സ ) യെ ഈ ലോകത്ത് അയക്കപ്പെട്ടതിന്റെ ഉദ്ദേശ്യം എന്താണ്?
ജനങ്ങളെ സന്മാർഗത്തിലേക്ക് നയിച്ച് അവരെ സ്വർഗ്ഗാവകാശികളാക്കുകയും നരകത്തില്‍ നിന്നു മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് അവിടുത്തെ ആഗമന ലക്ഷ്യം. ... പിന്നെ ജനങ്ങളെ നരകമോചനം നടത്തുന്നവർ എന്നല്ലാതെ റസൂല്‍ ( സ ) യെ എന്താണ് വിളിക്കേണ്ടത്?

കൂടാതെ, പരലോകത്ത് ശുപാര്‍ശ നടത്തുന്നതിന് അല്ലാഹു ചിലര്‍ക്ക് അനുമതി നല്‍കും എന്ന് ഖുര്‍ആനും റസൂല്‍ (സ) നമുക്ക് ശുപാര്‍ശ ചെയ്യും എന്ന് ഹദീസുകളും സാക്ഷ്യപ്പെടുത്തുമ്പോൾ മുഹമ്മദ് നബി (സ) നരക മോചകൻ ആണെന്ന് പറയാന്‍ ആരെയാണ് ഭയക്കേണ്ടത്?

പോസ്റ്റിൽ ആരോപിക്കപ്പെട്ട പോലെ ഈ വരികളിൽ നബി(സ) യോട് നരകമോചനം ചോദിക്കുന്നില്ല എന്നതാണ് സത്യം. ... എന്നാല്‍ അപ്രകാരം ചോദിച്ചു എന്ന് വെച്ച് തൗഹീദ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുമില്ല. നബി (സ) ക്കൊപ്പം സ്വർഗത്തിൽ കടക്കാന്‍ നബി (സ) യോട് സഹായം തേടിയ സ്വഹാബിയോട് അത് ശിർക്കാണെന്ന് നബി തിരുമേനി പറഞ്ഞു കൊടുത്തിട്ടില്ല എന്നത് ഇതിന്റെ രേഖയാണ്.  അല്ലാഹുവിന്റെ അനുമതിയോടെ നമ്മെ നരക മോചിതർ ആക്കാന്‍ ഉള്ള കഴിവ് അല്ലാഹുവിന് അവന്റെ ഇഷ്ടദാസന് കൊടുക്കാനാവില്ല എന്ന് വിശ്വസിക്കുന്നത് എന്തൊരു മൗഢ്യമാണ്?

പ്രവാചകരുടെ കാരുണ്യവും ഔദാര്യവുമൊക്കെ ചോദിക്കുന്ന വരികളെ വിമര്‍ശിക്കുന്നത് മറുപടി പോലും അർഹിക്കാത്ത ബാലിശ വാദങ്ങളാണെന്നതിനാൽ തൽക്കാലം മറുപടി പറയാതെ വിടുന്നു. :::::::::::::::::::::::::::::::::::::::::::::::

ആരോപണം 2:

അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി സുബ്ഹാന മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ:
أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍)
....................................................
🔷 മറുപടി 2 : സുബ്ഹാന മൗലിദ്
....................................................
പച്ചക്കളവാണ് ഈ ആരോപണം. ഇങ്ങനെ ഒരു വരി സുബ്ഹാന മൌലിദില്‍ ഇല്ല.

പരിഭാഷയിലും കാണാം കള്ളത്തരം. ... ഈ വരിയുടെ പരിഭാഷ മുകളില്‍ നൽകിയതിൽ "നബിയേ,  താങ്കളാണ്" എന്ന് അർത്ഥം പറഞ്ഞ ഭാഗം അറബി വരിയില്‍ ഇല്ല.

ഈ വരി ശർറഫൽ അനാം മൗലിദിൽ കാണാം.  പക്ഷേ അവിടെ സംബോധന അല്ലാഹുവിനോടാണ്. അഥവാ " അല്ലാഹുവേ നീ തെറ്റുകളും വൻ പാപങ്ങളും പൊറുക്കുന്നവനാണ്" എന്ന് സാരം.

::::::::::::::::::::::::::::::::::

ആരോപണം 3:

💥 സലാം ബൈത്തില്‍:
السلام عليك يا ماحي الذنوب السلام عليك يا جالي الكروب
(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)

...................................................
🔷 മറുപടി 3: സലാം ബൈത്ത്
...................................................

നബിയേ താങ്കള്‍ക്ക് സലാം എന്ന് ദിവസം 10 തവണയെങ്കിലും അത്തഹിയ്യാത്തിൽ പറയുന്നത് കൊണ്ട് നബി(സ) യെ നേരിട്ട് വിളിച്ചു സലാം പറയുന്നത് പാതകമായി എണ്ണി ല്ല എന്ന് കരുതുന്നു.

പിന്നെ "മാഹിദ്ദുനൂബ്" (പാപങ്ങള്‍ മായ്ച്ചു കളയുന്നവർ) എന്ന പ്രയോഗമായിരിക്കും തെറ്റായി മനസ്സിലാക്കിയിരിക്കുന്നത്.

ഇവിടെയും നേരത്തേ പറഞ്ഞ പ്രകാരം പ്രവാചകരുടെ ആഗമന ലക്ഷ്യം തന്നെ ലോകത്ത് നിന്ന് തിന്മകളെ മായ്ച്ചു കളയലാണ് എന്ന് കാണാം.

റസൂല്‍ ( സ ) തന്നെ 'ഞാന്‍ മുഹമ്മദും അഹ്മദും മാഹീയും ആണ്' എന്ന് പറഞ്ഞ ഹദീസും ഉണ്ട്. 'മാഹീ' എന്ന നാമം നബി ( സ ) തന്നെ അവിടുത്തെ കുറിച്ച് പറഞ്ഞതാണ് എന്നും അത് ഏതെങ്കിലും മൗലിദിൽ മാത്രം ഉള്ളതല്ല എന്നും മനസ്സിലാക്കുക.

തെറ്റ് പ്രവർത്തിച്ചവർ നബി ( സ ) യുടെ അടുത്ത് വരുകയും റസൂല്‍ ( സ ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താല്‍ പാപങ്ങള്‍ പൊറുത്ത് കൊടുക്കുമെന്ന് ഖുര്‍ആന്‍ പച്ചയായി പറഞ്ഞിരിക്കെ അല്ലാഹുവിനും റസൂലിനും തിരുത്ത് നിർദ്ദേശിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. ..

::::::::::::::::::::::::::::::::::::::::::::::::::

ആരോപണം 4:

💥 മങ്കൂസ് മൌലിദില്‍:
يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي
(തോക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')

....................................................
🔷 മറുപടി 4: മൻഖൂസ് മൗലിദ്
...................................................

കേരളത്തിൽ മുഴുവനും പാരായണം ചെയ്യുന്നതും നമ്മുടെ അഭിമാനമായ മഹാ പണ്ഡിതന്‍ സൈനുദ്ദീൻ മഖ്ദൂം (റ) എഴുതിയതുമായ മൻഖൂസ്വ് മൗലിദ് ആകെ പരതിയിട്ട് കിട്ടിയ വരിയായിരിക്കണം ഇത്. ഈ വരിയില്‍ കണ്ടെത്തിയ പിഴവ് എന്താണ് എന്ന് എത്ര വായിച്ചിട്ടും മനസിലാവുന്നില്ല.

നബി ( സ ) യുടെ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ആരാണ് നമ്മെ ഇരു ലോകത്തും രക്ഷിക്കാനുള്ളത്?

മേൽ സൂചിപ്പിച്ച ആയത്തിൽ പറഞ്ഞത് പോലെ റസൂല്‍ ( സ ) യിലേക്ക് വന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കുമെന്നും റസൂല്‍ ( സ) യിലേക്ക് വരാന്‍ ക്ഷണിക്കുമ്പോൾ കപട വിശ്വാസികൾ തല തിരിച്ചു കളയുമെന്നും ഖുര്‍ആന്‍ പറയുമ്പോൾ "നബിയേ അങ്ങയെ ഉദ്ദേശിച്ചു ഞാനിതാ വന്നിരിക്കുകയാണ്" എന്ന വരി എത്ര സുന്ദരമാണ്. ...

::::::::::::::::::::::::::::::::::::::::::

ആരോപണം 5:

🚫 എത്ര ഗുരുതരമാണ് ഇത്തരം വരികളെന്ന് ചിന്തിച്ചു നോക്കൂ.
.....................................
🔷 മറുപടി 5
....................................
എത്ര ഗുരുതരമാണ് മുൻഗാമികൾ
അടക്കമുള്ളവരിൽ ശിർക്കും കുഫ്റും ആരോപിക്കുന്നത് എന്ന് കൂടി ചിന്തിച്ചു നോക്കിയാൽ നന്നായിരിക്കും

:::::::::::::::::::::::::::::::::::::::::

അവസാനം:

അല്ലാഹു പറയുന്നു: 'നിശ്ചയം,
പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ കൂടെ ഒരാളെയും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കരുത്' (വിശുദ്ധ ക്വുര്‍ആന്‍ 72:18)
....................................
🔷 മറുപടി 6
....................................
തീർച്ചയായും പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്,  അല്ലാഹുവിനോടു കൂടെ ഒരാളോടും നിങ്ങള്‍ പ്രാർത്ഥിക്കരുത്. ദുആ ചെയ്യരുത്‌. ... അഥവാ മറ്റൊരാളെയും നിങ്ങള്‍ ആരാധിക്കരുത്.

സുന്നികൾ മറ്റാരോടും പ്രാര്‍ത്ഥിക്കാറില്ല. സഹായം ചോദിക്കാറുണ്ട്. അല്ലാഹു അല്ലാത്ത പലരോടും പലതും മുജാഹിദുകളും ജമാഅത്തുകാരും ചോദിക്കാറുണ്ട്.  അങ്ങനെ ചോദിക്കാൻ പറ്റുന്ന കാര്യങ്ങളുടെയും പറ്റിയ ആളുകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി കിട്ടിയാൽ ശിർക്ക് ചെയ്യാതെ രക്ഷപ്പെടാമായിരുന്നു. 😄

ദുആ എന്ന പദത്തിന് പ്രാർത്ഥന എന്ന് അർത്ഥം പറയുന്നതിനു പകരം ഒരൊറ്റ ഭാഷാ നിഘണ്ടുവിലും കാണാത്ത 'വിളിച്ചു പ്രാര്‍ത്ഥിക്കുക' എന്ന് അർത്ഥം പറയുന്നത് തന്നെ കാപട്യമാണ് എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.

ഇനി
മങ്കൂസ് മൗലിദിലെ‌ വരിയിൽ ഷിർക്കൊ??

ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى
എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ്‌ ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.


ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ?

അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?

അല്ലാഹു പറയുന്നത് കാണുക.
وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً
സ്വന്തം ശരീരത്തോട് അക്രമം കാണിച്ച -‍ പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.

وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ

വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.

وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും
عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.
എന്‍റെ സമുദായം എനിക്ക് ചൊല്ലുന്ന സലാം എന്നില്‍ എത്തിക്കുന്ന ഒരു വിഭാഗം മലക്കുകള്‍ ഉണ്ടെന്നും, എന്‍റെ ജീവിതവും വഫാതും നിങ്ങള്‍ക്ക് ഖൈര്‍ ആണെന്നും നിങ്ങള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമെന്നും നിങ്ങളില്‍ തിന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുമെന്നും ഉള്ള നബി വചനങ്ങളും പ്രസിദ്ധമാണ്.

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...