മീലാദ്
നബി ദിനം
ഇബ്ൻ ൽ ഹാജ് റ പറഞ്ഞത്
ഇബ്‌നുൽ ഹാജ്ജ് (റ) തങ്ങളുടെ 'അൽ-മദ്ഖൽ' ഗ്രന്ഥത്തിലെ ഒരു അധ്യായത്തിന്റെ തുടക്കത്തിലെ ഒരൊറ്റ വാചകം വെട്ടിപ്പറിച്ച് പോസ്റ്ററടിച്ച് ആളുകളുടെ കണ്ണിൽ പൊടിയിടാൻ നോക്കുന്ന വഹാബീ തന്ത്രം പ്രമാണങ്ങൾക്ക് മുന്നിൽ വീണ്ടും പൊളിഞ്ഞടുങ്ങുകയാണ്!
ഇബ്‌നുൽ ഹാജ്ജ് (റ) അതേ കിതാബിൽ (വാല്യം 2) മൗലിദിന്റെ യഥാർത്ഥ ശർഈ വിധിയും, അവിടുന്ന് എതിർത്ത കാര്യങ്ങളും വ്യക്തമായി വിഭജിച്ച് എഴുതിവെച്ചത് നീ എന്തുകൊണ്ട് വിഴുങ്ങി? ഒഹാബി
1. ഇബ്‌നുൽ ഹാജ്ജ് (റ) എതിർത്തത് എന്തിനെയാണ്?
അവിടുന്ന് അധ്യായത്തിന്റെ ആരംഭത്തിൽ പറഞ്ഞ «وقد احتوى على بدع ومحرمات» (അതിൽ ബിദ്അത്തുകളും ഹറാമുകളും അടങ്ങിയിരിക്കുന്നു) എന്നതിന്റെ അർത്ഥം മൗലിദ് എന്ന പ്രവാചക പ്രേമത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചല്ല! മറിച്ച് അക്കാലത്ത് ചില ആളുകൾ മൗലിദിന്റെ പേരിൽ സംഘടിപ്പിച്ച പാട്ടുകൾ, സംഗീതോപകരണങ്ങൾ, സ്ത്രീ-പുരുഷ സമ്മിശ്രം, ധൂർത്ത് തുടങ്ങിയ അനാചാരങ്ങളെയാണ്!
അതാണ് അവിടുന്ന് തൊട്ടടുത്ത വരികളിൽ വ്യക്തമാക്കുന്നത്:
«فَإِنَّ الْمَوْلِدَ إِذَا سَلِمَ مِنْ تِلْكَ الْمَفَاسِدِ وَالْمُنْكَرَاتِ...»
(വിവർത്തനം: മൗലിദാഘോഷം മേൽപ്പറഞ്ഞ അനാചാരങ്ങളിൽ നിന്നും ഹറാമുകളിൽ നിന്നും മുക്തമാവുകയാണെങ്കിൽ...)
2. അനാചാരമില്ലാത്ത മൗലിദിനെ കുറിച്ച് ഇബ്‌നുൽ ഹാജ്ജ് (റ) എന്താണ് പറഞ്ഞത്?
ഒഹാബീ, നിന്റെ പോസ്റ്ററിൽ കാണിച്ച ഇബാറത്തിന് തൊട്ടുതാഴെ, അനാചാരങ്ങളില്ലാതെ തിരുനബിയുടെ മൗലിദ് ആഘോഷിക്കുന്നതിനെക്കുറിച്ച് അവിടുന്ന് രേഖപ്പെടുത്തിയത് പോസ്റ്ററടിച്ച് കാണിക്കാൻ നിനക്ക് ധൈര്യമുണ്ടോ?
അവിടുന്ന് എഴുതുന്നു:
«فَلَوْ عَمِلَ طَعَامًا وَنَوَى بِهِ الْمَوْلِدَ وَدَعَا إلَيْهِ الإِخْوَانَ... وَتَعْظِيمًا لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَهُوَ خَيْرٌ وَبَرَكَةٌ»
(المدخل - ابن الحاج)
(വിവർത്തനം: അനാചാരങ്ങളിൽ നിന്ന് ഒഴിഞ്ഞ്, തിരുനബി ﷺ യോടുള്ള ബഹുമാനവും ആദരവും മുൻനിർത്തി, മൗലിദ് നിയ്യത്തോടെ ഭക്ഷണം പാകം ചെയ്ത് ആളുകളെ ക്ഷണിക്കുകയാണെങ്കിൽ അത് ഏറെ നന്മയും (ഖൈർ) ബറകത്തുമാണ്!)
3. തിരുനബിയുടെ ജന്മദിനത്തെ ബഹുമാനിക്കുന്നതിനെക്കുറിച്ച് ഇബ്‌നുൽ ഹാജ്ജ് (റ):
ഇതേ ഇബ്‌നുൽ ഹാജ്ജ് (റ) 'അൽ-മദ്ഖലിൽ' തന്നെ തുടർന്ന് എഴുതുന്നത് വായിക്ക്:
«فَكَانَ يَجِبُ أَنْ نَزِيدَ فِي ذَلِكَ الْيَوْمِ مِنَ العِبَادَةِ وَالشُّكْرِ لِلَّهِ تَعَالَى عَلَى مَا خَصَّنَا بِهِ مِنْ هَذِهِ النِّعْمَةِ العَظِيمَةِ»
(വിവർത്തനം: റബീഉൽ അവ്വൽ മാസത്തിൽ അല്ലാഹു നമുക്ക് പ്രവാചകരെ തന്ന് അനുഗ്രഹിച്ച ആ മഹത്തായ നിഅ്മത്തിന് നന്ദിയെന്നോണം നാം ആ ദിനത്തിൽ അല്ലാഹുവിനുള്ള ഇബാദത്തുകളും നന്ദിപ്രകടനങ്ങളും വർദ്ധിപ്പിക്കൽ നിർബന്ധമാണ്).
, ഇനി പറ:
മൗലിദിലെ അനാചാരങ്ങളെ (ബിദ്അത്തുകളെ) വിരൽ ചൂണ്ടിപ്പറഞ്ഞ ആദ്യ ഖണ്ഡിക മാത്രം കട്ട് ചെയ്ത് പോസ്റ്ററടിച്ച്, അതേ കിതാബിൽ "അനാചാരമില്ലാത്ത മൗലിദ് ഏറെ നന്മയും ബറകത്തുമാണ് (فهو خير وبركة)" എന്ന് ഇബ്‌നുൽ ഹാജ്ജ് (റ) എഴുതിവെച്ചതിനെ മറച്ചുപിടിക്കുന്നത് വഞ്ചനയല്ലേ?
അഹ്‌ലുസ്സുന്നതി വൽ ജമാഅത്ത് നടത്തുന്ന മൗലിദുകളിൽ പാട്ടോ, സ്ത്രീ-പുരുഷ സമ്മിശ്രമോ, ശർഇന് വിരുദ്ധമായ അനാചാരങ്ങളോ ഉണ്ടോ? തിരുനബിയുടെ മേൽ സ്വലാത്തും, സദഖയും, ഖുർആൻ പാരായണവുമല്ലാതെ മറ്റെന്താണ് സുന്നികളുടെ മൗലിദിലുള്ളത്?
ഇമാമീങ്ങളുടെ ഗ്രന്ഥങ്ങളിൽ നിന്നുള്ള വാചകങ്ങൾ പാതിവഴിയിൽ വെട്ടിമാറ്റി പോസ്റ്ററുണ്ടാക്കി ആളെക്കൂട്ടുന്ന നിന്റെ ഈ സ്ഥിരം വഹാബീ നമ്പർ ഇനി ചെലവാകില്ല!
ധൈര്യമുണ്ടെങ്കിൽ അൽ-മദ്ഖലിലെ മുകളിൽ കൊടുത്ത «فَهُوَ خَيْرٌ وَبَرَكَةٌ» എന്ന ഇബാറത്തിന് മറുപടി പറ!
No comments:
Post a Comment