Showing posts with label ത്വരീഖത്തും മുറബ്ബിയും സാദാരണക്കാരും. Show all posts
Showing posts with label ത്വരീഖത്തും മുറബ്ബിയും സാദാരണക്കാരും. Show all posts

Wednesday, May 9, 2018

ത്വരീഖത്തും മുറബ്ബിയും സാദാരണക്കാരും

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



കള്ള ത്വരീഖത്തും മുറബ്ബിയും

ചോദ്യം:

എല്ലാ ഓരോ മനുഷ്യനും മുറബ്ബിയായ ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണ് അല്ലാതിരുന്നാൽ മരിക്കുമ്പോൾ ഈമാൻ കിട്ടാതെ മരിക്കും എന്ന് മുഹിയിദ്ധീൻ ശൈഖും رضي الله عنه മറ്റു മഹാന്മാരും പറഞ്ഞിട്ടുണ്ടോ?


ഉത്തരം:

സൂഫിയാക്കളുടെ പ്രയോഗം അറിയാത്തതിനാലുള്ള അബദ്ധമാണിത് ഫിഖ്ഹിന്റെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുമ്പോൾ ഫിഖ്ഹിന്റെ  സാങ്കേതികപ്രയോഗം അറിയുകയും അതിനനുസരിച്ച് അതിലെ പദങ്ങൾ മനസ്സിലാക്കുകയും ചെയ്യണം -

 ഇപ്രകാരമാണ് ഓരോ വിഷയവും

ഗോള ശാസ്ത്രവും നഹ്വും മറ്റു വിജ്ഞാന ശാഖകയും അതിന്റെ ഗ്രന്ഥങ്ങിൽ അവരുടെ സാങ്കേതിക അർത്ഥങ്ങളും പദങ്ങളും അറിയാതിരുന്നാൽ അബദ്ധത്തിൽപ്പെട്ടുന്നതാണ്.

 സൂഫിയാക്കളുടെ സാങ്കേതികപ്രയോഗങ്ങൾ അറിയാതെ അവരുടെ പുസ്തകങ്ങൾ വായിച്ച് അപകടത്തിൽ പ്പെട്ടവരാണ് പല കള്ള ശൈഖുമാരും ത്വരീഖത്തുകാരും -

 ആദ്യമായി എന്താണ് ത്വരീഖത്ത് എന്ന് അറിയണം
ശൈഖ് അബ്ദുല്ലാഹിബ്നു അബീബക്കർ അൽ ഐദറൂസി
(റ)യുടെ വാക്കുകൾ ഇപ്രകാരം വായിക്കാം. “ത്വരീഖത്ത് എന്നാൽ
പദവികളും മഖാമുകളും മുറിച്ച് കടന്ന് അല്ലാഹുവിലേക്ക് നിന്നെ
അടുപ്പിക്കുന്നകാര്യങ്ങൾ കൊണ്ടും തഖ്വകൊണ്ടും പിടിച്ച് നിൽക്ക
ലാകുന്നു". രിസാലത്തുൽ ഐദറൂസി (പേ 11 )


ഇമാം ജുർജാനി (റ) തന്നെ ത്വരീഖത്തിനെ നിർവ്വചിക്കുന്നതു
കാണുക. “ത്വരീഖത്തെന്നു പറയുന്നത് അല്ലാഹുവിലേക്കുള്ള സാലി
ക്കുകൾക്ക് മാത്രം പ്രത്യേകമായ ഒരു പ്രയാണമാകുന്നു. വിവിധ
മഖാമുകൾ കയറിയും വിവിധ കടമ്പകൾ മുറിച്ചു കടന്നുമാണ് ഈ പ്ര
യാണം”. തഅരിഫാത്ത് പേജ്(94)


സാലിക് എന്നാൽ അവന്റെ ഹാൽ ക്കൊണ്ട് മഖാമാത്തു കളിൽ മേൽ നടക്കുന്നവനാണ് .വിജഞാനം കൊണ്ടല്ല
(തഅരിഫുൽ ബുർജാനി ,തഖ് രീബുൽ ഉസൂൽ 25)

 ഹാൽ ,മഖാമത്ത് എന്ന പദങ്ങൾ ഉന്നതമായ സ്ഥാനങ്ങളിലേക്ക് കയറുന്നവർക്ക് ഉണ്ടാവുന്ന അവസ്ഥകളെയും സ്ഥാനങ്ങളെയും പറ്റിയിള്ള പ്രയോഗ്യങ്ങളാണ് '

വുസൂൽ എന്നാൽ
എന്ത് ?

ഇമാം മുഹിയിദ്ധിൻ ശൈഖ്  റ ഫുത്തൂ ഹിൽ ഗൈബിൽ പറയുന്നു.
വുസുൽ എന്നാൽ സ്യഷിടികളെ തൊട്ടും ഇച്ചകളെ തൊട്ടും  ഉദ്ധേഷം ആഗ്രഹങ്ങൾ എന്നിവയെ തൊട്ടും പുറത്ത് വന്നു നിന്നെക്കൊണ്ട് സൃഷ്‌ടികളിലും ഒരു ( ഹറക്കത്ത് ) അനക്കവും ഇല്ലാതെ അല്ലാഹു വിന്റെ പ്രവർത്തിയോടെ കൂടി സ്ഥിരമാക്കലാണ് '

 മറിച്ച് എല്ലാ അനക്കവും അല്ലാഹുവിന്റ വിധിക്കൊണ്ടും കൽപ്പനക്കൊണ്ടും പ്രവർത്തി കൊണ്ടുമായരിക്കുന്നതാണ് ഇതിനു ഫനാഉ എന്നുപറയും വൂസൂൽ എന്നുംപറയാറുണ്ട്. ഫുതൂ ഹുൽ ഗൈബ്

ചുരൂക്കത്തിൽ ഉന്നതമായ സ്ഥാനമായ ഫനാ ഇന്റെ സ്ഥാനത്തേക്ക് എത്തിച്ചേരലാണ് വുസൂൽ -

 എന്നാൽ  ശരീഅത്ത് പൂർണ്ണമായി പാലിച്ചവൻ ഉന്നതമായ വുസൂലിന്റെ സ്ഥാനത്തേക്ക് എത്തിച്ചേ രാനുദ്ദേശിക്കുന്നവനാണ് സാലിക്ക് എന്നും മുരീദും എന്നും സൂഫിഉദ്ദേശിക്കുന്നത്.

അങ്ങനെയുള്ളവന്ന് ഫനാ ഇന്റെയും വുസൂലിന്റെയും ഉന്നത സ്ഥാനത്തേക്ക് എത്തി പിടിക്കണമെങ്കിൽ ആ സ്ഥാനത്ത് സൂലുക്കിലൂടെ എത്തിയ ഒരു മുർശിദായ ശൈഖിന്റെ നിർദേഷങ്ങൾ സ്വീകരിക്കാതെ സാദാരണ ഗതിയിൽ എത്തിച്ചേരാൻ സാദ്യമല്ലാ എന്നും
വഴിയറിയുന്ന ശൈഖ് മുറബ്ബിയുടെ കൈപിടിക്കാതെ മഖാ മാത്തിലൂടെ ഒരാൾ ചേരാൻ ഉദേഷിച്ചാൽ അവനെ പിശാചുക്കൾ വലയം ചെയ്യുകയും താഴോട്ട് തള്ളിയിടുകയും വഴിമാറ്റി സഞ്ചരിപ്പിക്കുകയും ചെയ്യുന്നതാണ്.

അതിനാൽ സ്വാലികായ  വുസ്വൂൽ ഉദ്ധേശിക്കുന്ന ഒരാൾക്ക് പിശാച്ചിന്റെ കെണിവലയിൽ പെടാതെ  സൂക്ഷിക്കണം എങ്കിൽ വഴി അറിയുന്ന, ആ സ്ഥാനത്ത് എത്തിച്ചേർന്ന ഒരു ശൈഖിന്റെ  നിർദേഷം സ്വീകരിച്ചേ മതിയാവു..

ഇല്ല എങ്കിൽ പിശാചുക്കളുടെ കെണി വലയിൽ പെട്ട് ഈമാൻ കിട്ടാതെ മരണപെടാൻ വരെ സാദ്യതയുണ്ട് .

ഏതൊരു മുകല്ലഫായ വെക്തിക്കും ഒരു മുറബ്ബിയായ ശൈഖിൽ നിന്നും കരാറ് വാങ്ങാതെ ഇരുന്നാൽ അവൻ മരണപ്പെടുമ്പോൾ ഈമാൻ കിട്ടാതെ ചത്തുപോകും എന്ന് ഒരു പണ്ഡിനും പിഠിപ്പിച്ചിട്ടില്ല.

അങ്ങനെ ഒരു നിർബന്ത ബാദ്യത ഒരോ
 മുസ്ലിമായ മനുഷ്യനും ഉണ്ടായിരുന്നെങ്കിൽ ഫത്ഹുൽ മുഈൻ ,ഇർഷാദ്  ഇഹ്‌യ മിന്ഹാജ് ,തുഹ്ഫ

 അടക്കമുള്ള എല്ലാ കിതാബിലും വളരെ ഗൗരവമായി തന്നെ അത് പഠിപ്പിക്കുമായിരുന്നു.

ഒരോ വ്യക്തിക്കും മുറബ്ബിയായ ശൈഖിനെ സ്വീകരിക്കൽ നിർബന്തമാണെന്ന് ചില കള്ള ത്വരീഖത്തു കാർ വാദിക്കുന്നു.
 യഥാർത്തത്തിൽ നിർ'ബന്ധം എന്നത് ഒരു ഹുക്മാണ് അത് പാലിച്ചില്ലെങ്കിൽ ഈമാൻ കിട്ടില്ല എന്നാണ് ചിലർ വാദിക്കുന്നത് .ഇങ്ങനെയുള്ള ഒരു ഹുക്മ് നമ്മുടെ ഒരു കിതാബിലും പറഞ്ഞിട്ടില്ല എന്നതിൽ നിന്ന്
ബുദ്ധിയുള്ളവർക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നത് അത് എല്ലാ
മുകഫില്ലനും നിർബന്ധ ബാദ്യതഅല്ല എന്നാണ്.

എല്ലാ മുകല്ലഫിനും മുറബ്ബിയായ ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണന്ന നിയമം എതെങ്കിലും
ഒരു കിതാബ് കൊണ്ട് തെളിയിക്കാൻ
കഴിയുമോ എന്ന് ഞാൻ വെല്ലുവിളിക്കുന്നു .

നമ്മുടെ നാടുകളിൽ കഴിഞ്ഞകാലത്ത് ജീവിച്ചു മരിച്ചു പോയ മുസ് ലിംകൾ എല്ലാവരും ഒരു മുറബ്ബിയായ ശൈഖിനെ
സ്വീകരിച്ചവരല്ല.
ഈമാൻ കിട്ടാതെ മരണപ്പെട്ടവരാണെന്ന്
പറയുന്നത് എത്ര ഗൗരവമാണ്!'
ഇനി മഹാന്മാർ എന്താണ് ഇതുമായി ബന്ധപ്പെട്ടു പറഞ്ഞത് എന്ന് നമുക്ക് പരിശോദിക്കാം



ആർക്കാണ് മുറബ്ബിയായ ശൈഖ് ആവശ്വമാവുക എല്ലാ മനുഷ്യർക്കുമല്ല.
മറിച്ച്
ത്വരീഖത്താവുന്ന മഖാമത്തുള്ളിലൂടെ ഹാല് കൊണ്ട് 
 ഫ്നാ ഇന്റ യും വിസ്വാലിന്റെയും  ഉന്നത  മർത്തബയിലേക്ക് ചേരാൻ ശക്തിയുള്ള  സാലി കിന്ന് ആണ്

ഏത് കിതാബുകൾ പരിശോദിച്ചാലും ഇത് മനസ്സിലാക്കാം ഒറ്റ ഗ്രന്തത്തിലും എല്ലാ മനുഷ്യർക്കും ശൈഖ് മുറ ബിയെ സ്വീകരിക്കൽ നിർബന്തമാണന്ന് ഒരാളും പറഞ്ഞിട്ടില്ല

ഇമാം ഗസ്സാലി(റ)യുടെ വാക്കുകൾ ഇങ്ങനെ വായിക്കാം.
സാലിക്കായ വ്യക്തിക്ക് മുറബ്ബിയും മുർശിദുമായ ശൈഖ് അനിവാര്യമാണ്. തർബിയത്തിലൂടെ ദുഃസ്വഭാവങ്ങളെ അവനിൽ നിന്
എടുത്ത് ക ള യാനാണിത് തത് സ്ഥാനത്ത് സൽസ്വഭാവങ്ങളെപ്രതിഷ്ഠിക്കാനും. ഒരു കർഷകന്റെ പ്രവർത്തിപോലെയാണ്
തർബിയത്ത്. കൃഷിയിൽ നിന്ന് അന്യചെടികളെ ഒഴിവാക്കുകയും
മുള്ളുകളെ പറിച്ച് മാറ്റുകയുമാണ് അവൻ ചെയ്യുന്നത്. തന്റെ കൃഷി
നന്നാവാനും അതിന്റെ വരുമാനം പൂർണ്ണമാകാനും വേണ്ടിയാണിത്.
അത് പോലെ സാലികായ ഒരു വ്യക്തിക്ക് അദബ് പഠിപ്പിച്ച് കൊടു
ക്കുകയും അല്ലാഹുവിന്റെ മാർഗത്തിലേക്ക് നേർവഴിയാക്കുകയും ചെയ്യുന്ന ഒരു ശൈഖ് അനിവാര്യമാണ്
(അയ്യർഹൽ വലദ് പേജ്" 17 (191)


ഇവിടെ സാലി കിന്ന് എന്ന ഗസ്സാലി ഇമാമിന്റെ വാക്ക് എല്ലാ കള്ളത്ത്വരീഖത്ത് കാരുടെയും മുനയൊടിക്കുന്നതാണ്

ഇനി റൂഹുൽ ബയാൻ പറഞ്ഞത് പരിശോദിക്കാം

“ഓ സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിന് തഖ് വ ചെയ്യുകയും അവനിലേക്ക് വസീലഃ യെ തേടുകയും ചെയ്യുക
എന്നർത്ഥം വരുന്ന സൂറ: അൽമാഇദയിലെ 35-ാം സൂക്തം വ്യാഖ്യാനിച്ച് ശൈഖ് ഇസ്മാഈലുൽ ഹിഖ്ഖി (റ) എഴുതി “ഈ സൂക്തം
വസീലഃയെത്തടാൻആജ്ഞാപിക്കുകയാണ്. വസീല അത്യാവശ്യമാണ്. കാരണം അല്ലാഹുവിലേക്കുള്ള വുസൂൽ (ചേരൽ) വസിലകൊണ്ടല്ലാതെ സാധിക്കില്ല. ഉലമാഉൽ ഹഖീഖത്തും
മശാഇഖുത്വരീഖത്തുമാണ് പ്രസ്തുത വസീല"
റൂഹുൽ ബയാൻ വാള്യം 2 പേജ് 388

ഇവിടെയും പറയുന്നത് വു സ്വൂൽ എനന ഉന്നത പദവി  എത്തിചേരാൻ ആ പദവി യിൽ എത്തിചേർന്ന വഴി അറിയുന്ന ഒരു മുറബ്ബി യുടെ കൈ പിടിച്ച് കയറണം എന്നാണ് പറയുന്നത് 'അല്ലാതെ എല്ലാ മനുഷ്യരും മുറബ്ബിവേണം എന്നല്ല.

ഇങ്ങനെ ഉന്നതങ്ങളിൽ കയറി പോവുന്നവൻ ശൈഖില്ലാതെ ഒറ്റക്ക കയറിയാൽ അവന്റെ ശൈഖ് ശൈത്വാ നായിരിക്കും അവന്റെ ചുറ്റും പിശാചുക്കൾ വലയം ചെയ്യുകയും അവ നെ വഴി മാറ്റി സഞ്ചരിപ്പിച്ച് അവസാനം ഈമാനില്ലാതെ ചത്തു പോവാൻ വരെ കാരണമാവുന്നതാണ് എന്ന് മുഹ് യദ്ധീൻ ശൈഖ് അടക്കമുള്ള പണ്ഡിതന്മാർ പറത്തിട്ടുണ്ട്

ശൈയ്ഖ് മുറബിയെ സ്വീകരിക്കണമെന്ന് മഹാന്മാർ പറഞ്ഞതല്ലാം സുലൂക്ക് ഉദ്ധേശിച്ച ഒരു മുരീദി നാണ്
അവന്നുണ്ടാവേണ്ട നാല് നിബന്തനകൾ പറഞ്ഞ ശേഷം ഇമാം ഗസ്സാലി റ പറയുന്നു.

പ്രാഥമികമായി ഈ നാലുകാര്യങ്ങൾ മേളിക്കുകയും സമ്പത്ത്, പദവി എന്നിവയിൽ
 നിന്ന് വെടിഞ്ഞുനിൽക്കുകയും ചെയ്യുന്നവൻ നിസ്ക്കാരത്തിനായി
 അശുദ്ധി നീക്കി വുളൂഅ് ചെയ്ത് ശുദ്ധി
വരുത്തിയ വനെ പോലെയാണ്.
ഈ സമയത്താണ് തുടർച്ചക്കു പറ്റുന്ന ഒരു
ഇമാമിലോക്ക് ആവിമാകുന്നത്ശ്.
 ഇപ്രകാരമാണ് ഒരു മുരീദിന്റെ അവസ്ഥയും.
 മേൽ നിബന്ധനകൾ മേളിച്ചതോടെ തുടർച്ചക്കു പറ്റുന്ന ഒരു
ശഖിലേക്ക് അവൻ ആവശ്യമാകുന്നു. നേർമാർഗ്ഗത്തിലേക്ക് ചേർക്കുന്നു
എന്നതിനുവേണ്ടിയാണിത്. കാരണം ദീനിന്റെ മാർഗ്ഗം ഒളി
ഞ്ഞതും പിശാചിന്റെ മാർഗ്ഗങ്ങൾ എണ്ണമറ്റതും പ്രകടവുമാണ്. അതു
കൊണ്ടുതന്നെ അവനെ നേർവഴിയിലേക്കെത്തിക്കുന്ന ഒരു ശൈഖി
ല്ലെങ്കിൽ പിശാച് തന്റെ വഴിയിലേക്ക് അവനെ നയിച്ചുകൊണ്ടിരി
ക്കും", ഇഹ്യാ വാളും 3 പേജ് 75


ബഹു; സൈനീ ദഹ്ലാൻ (റ) എഴുതുന്നു. “നേർമാർഗ്ഗിയും
യാഥാർത്ഥ്യക്കാരനുമായ ഒരു ശൈഖിനോടുള്ള സഹവാസം ത്വരീ
ഖത്തിൽ അത്യന്താപേക്ഷിതമാണ്. തടിയിഛയിൽ നിന്ന് മുക്തി നേടുകയും
സ്വന്തം ആത്മശുദ്ധി വരുത്തുന്നതിൽ നിന്ന് വിരമിക്കുകയും
ചെയ്തവനാകണം  പ്രസ്തുത ശൈഖ്. ഇത്തരത്തിലുള്ള ഒരു ശൈഖിലേക്ക് മുരീ തന്റെ ശരീരത്തെ അർപ്പിക്കണം. ശൈഖിന് വഴിപ്പെ
ടുന്നതിലും അവൻ സൂചിപ്പിക്കുന്ന കാര്യങ്ങൾക്ക് കീഴ്പ്പെടുന്നതിലും
മുരീദ് നിഷ്കർഷത പുലർത്തണം. മറ്റൊരു വ്യാഖ്യനമോ ആശങ്കയോ
പാടില്ല. ശൈഖിലാത്തവന്റെശൈഖ് ശൈത്താനാകുമെന്ന് പണ്ഡിതർ
പറഞ്ഞിട്ടുണ്ട്'. തഖ്രീബുൽ ഉസ്യൽ പേജ് 432 (180)

ഇവിടെയും ത്വരീഖത്തിൽ പ്രവേശിച്ച വൻ ശ്രദ്ധിക്കേണ്ട മര്യാദ യാണ് പറയുന്നത്
എല്ലാ സാദാരണക്കാരും മുറ ബ്ബി സ്വീകരിക്കൽ നിർബന്തമാണ് എന്നല്ല'

ശൈഖ് മുഹമ്മദ് അമീനി (റ) ന്റെ വാക്കുകൾ ഇപ്രകാരം
വായിക്കാം “നീ അറിയുക. നിശ്ചയം ത്വരീഖത്തിൽ പ്രവേശിക്കുന്ന ഒരു
 മുരീദ് അലാഹുവിലേക്ക് മടങ്ങാനും പാപമോചനം നടത്താനും അശ്രദ്ധയുടെ
 ഉറക്കിൽ നിന്ന് ഉണരാനും ഉദ്ദേശിക്കുന്ന സമയത്ത്.
തന്റെ കാലക്കാരനായൊരു ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണ്.
        (തൻ വീൽ ഖുലൂസ് പേജ്:453)
ഇമാം ഗസാലി (റ) യുടെയും ശൈഖ് ദഹ് ലാനി (റ) ന്റെയും
നഖ്ഷബന്തി (റ) യുടെയും വിശദീകരണത്തിൽ നിന്ന് ത്വരീഖത്തിൽ
പ്രവേശിക്കുന്ന നിബന്ധന ഒത്ത മുരീദിനാണ് ശൈഖിലേക്ക് അവിശ്വമെന്നും ഏതൊരു മുസ്ലിമിന്നും അത് നിർബന്ധമായ കാര്യമല്ലെന്നും വ്യക്തമായി.
മുരീദാകാൻ യോഗ്യതയില്ലാത്തവൻ ശൈഖിനെ തേടുന്നത് ചെറുതും വലുതുമായ അശുദ്ധിയിൽ നിന്നും രജസിൽ നിന്നും ശുദ്ധിയ്ക്കുന്നതിന് മുമ്പ് നിസ്ക്കരിക്കാൻ ഒരു ഇമാമിനെേ തേടുന്ന ത് പോലെയാണ് .
നിസ്കാരത്തിന് സാധുതക്കുള്ള നിബന്ധനകൾ മേളിച്ചതിനു ശേഷമാണ്
27 ഇരട്ടി പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി ജമാഅത്തായി നിസ്ക്കരിക്കാൻ
ഇമാമിനെ അന്വേഷിക്കേണ്ടത്.
ഇത് ആണ് ഇമാം ഗസ്സാലി(റ) പറഞ്ഞതിന്റെ സംക്ഷിപ്തം.



@@@@ഇമാം മുഹ്യുദ്ധീൻ ശൈഖ് (റ) ന്റെ ഒരു ഉ
ദ്ധരണ്ടി ചില ആധുനിക താരീഖത്ത് കാർ എല്ലാ മനുഷ്യനും മുറബ്ബിയായ ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണ്എന്നതിന് തെളിവാക്കാറുണ്ട്.

ശൈഖിന്റെ ചരിത്രം പറയുന്ന ഖലാഇദ്
എന്ന ഗ്രന്ധത്തിൽ നിന്നുള്ള ഉദ്ധരണി
യാണ് ഇവർ കൊണ്ട് വരാറുള്ളത് .

എല്ലാ മനുഷ്യർക്കും ശൈഖ് മുർശിദിനെ സ്വീകരിക്കണം എന്ന് അതിൽ പറയുന്നില്ലാ.

മറിച്ച് സുലൂക് നടത്തുന്ന ശൈഖ് സാലി
കായ ശിഷ്യനോട് പാലിക്കേണ്ട അദബ് വിവരിക്കുകയാണ്.

അദ്ധേഹം പറയന്നു :

'സുലൂക് നടത്തുന്ന
ശൈഖിന്ന് മുരീദിനെ അദബിലാക്കുമ്പോ
ൾ അല്ലാഹു വിന് വേണ്ടി അവനെ സ്വീക
രിക്കലും ഗുണകാംഷയോടെ ഇടപെടുക
യും ചെയ്യണം.

അവനോട് തെറ്റ് കളിൽ നിന്ന് മാറി നിൽ
ക്കണമെന്ന് അല്ലാഹുവിന്ന് വഴിപ്പെടുന്ന
തിൽ നിത്യമാവണവെന്ന് കരാർ ചെയ്യ
ണം.

കരാർ നടത്തൽ പുണ്യമായ ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്
ലാഇലാഹ ഇല്ലള്ളാ എന്ന ദിക്റ് അലീ (റ)
നോട് നബി(സ) കണ്ണ് പൂട്ടി ചൊല്ലാൻ
നിർദേഷിച്ചിട്ടുണ്ട് ഇത് കലിമതു തൗഹീദ്
ആവുന്ന അള്ളാഹുവിന്റെ ദിക്റ് ചൊല്ലി
കൊടുക്കുന്നിതെ തെളിവാണ്.

നമ്മുടെ നേതാവ് ശൈഖ് അബ്ദുൽ ഖാദിർ (റ) പറഞ്ഞു:
നിക്ഷയമായും ആ മനുഷ്യൻ (മുരീദും സാലിക്കുംആയവൻ) നബി (സ) യിലേക്ക്
ചേർന്ന മുർഷിദായ ഒരുശൈഖിൽ നിന്നും
തൗഹീദിന്റെ മഹത്തായ ദിക്റ് സ്വീകരിച്ചി ട്ടില്ലെങ്കിൽ മരണമുസ്വീബതിന്റെ സമയത്ത് അതിലേക്ക് ആവിശ്യമാവുമ്പോൾ അത് ഹാളിക്കൽ
വിദൂരമാവും.


അലിയാർ പറഞ്ഞു:
ഒരാൾ അയാളുടെ മുറാദ് (ഉന്നത സ്ഥാനത്ത് വസൂലാവുക ) സ്വന്തമായി
തർബിയത് ചെയ്താൽ അടിത്തയില്ലാത്ത
ബിൾഡിംഗിൽ കയറിയവനാവുന്നതാണ്.
                       (ഖലാഇദ് 14)

ഇവിടെ ഇന്നൽ ഇൻസാന എന്നതിന്
എല്ലാ മനുഷ്യനും എന്ന് ചില ആധുനിക
ത്വരീഖത്തുകാർ തെറ്റായി അർഥം പറയുകയാണ്.
ഇവിടെ ഇന്നൽ ഇൻസാന എന്നതിലെ
അലിഫ് ലാം അറിയപെട്ടതിലേക്ക് സൂജനയാണ്.

അതായത് സാലികായ മനുഷ്യന് ഉന്നത
മായ പതവിയിലേക്ക് (وصول ، فناء) എത്തി
ചേരാൻ ആ പതവിയിൽ എത്തിചേർന്ന
ഒരു മുറബ്ബിയും മുർശിദുമായ ശൈഖിന്റെ
നോട്ടത്തിലുംനിർദേഷത്തിലും അദ്ധേഹവുമായി ബൈഅത്ത് ചെയ്തതിന്ന് ശേഷവുമായിരിക്കണം


ഇമാം മുഹ് യദ്ധീൻ ശൈഖ്  റ വിന്റെ  ഉദ്ധരണി

ഉന്നതപതവിയിലേക്ക് വുസൂല് ചെയ്ത
മുറബ്ബിയിൽ നിന്ന് കരാറ് സീകരിച്ച്
അദ്ധേഹത്തിന്റെ നിയന്ത്രണത്തിൽ
അല്ലാതെ ചേർന്നാൽ അവനെ
പിശാച്ചുകൾ വഴിതെറ്റിക്കുകയും

വഴിയറിയാതെ വഴുതിവീണ് ശൈത്വാൻ ഈമാൻ തന്നെ നഷ്ടപെടുത്താൻ കാരണമാകും എന്നാണ് മേൽ പറഞ്ഞതിന്റെ
അർത്ഥം .
ഇവിടെ സുലൂക്ക് നടത്തുന്ന ശൈഖും
മുരീദും സാലിക്കുമായ വ്യക്തിയെ
തർബിയത്ത് ചെയ്യേണ്ട രീതിയും അവന്

കലിമത്തു തൗഹീദ് ചൊല്ലി കരാറ് സ്വീകരിക്കേണ്ട രീതിയും പറഞ്ഞ്
അതിന് തെളിവായി ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) പറഞ്ഞ ഒരു ഉദ്ദരണി
കൊണ്ട് വരികയാണ് ചെയ്തത്.
അതിൽ നിന്നു തന്നെ ഉന്നത പതവിയിൽ
വുസൂലാവാൻ ആഗ്രഹിക്കുന്ന സാലി
ക്കിന് ശൈഖ് മുറബ്ബിയില്ലാതെ എത്തി
ചേരാൻ സാദ്യമല്ല എന്നാണ് പറയുന്നത്
എന്ന് മനസ്സിലാക്കാൻ അമിത ബുദ്ധി വേണ്ടതില്ല .

ശൈഖ്മുറബ്ബിയെ  പറഞ്ഞഎല്ലാസ്ഥലത്തും അത് സുലൂക്കിന് വേണ്ടിയാണ്
എന്നും വുസ്വൂൽ എന്ന ഫനാഇന്റെ ഉന്നത പദവിയിൽ എത്തി ചേരാൻ എന്നും പറഞ്ഞതായി കാണാവുന്നതാണ്.

എല്ലാ മനുഷ്യനും മുറബ്ബിനിർബന്തമാണ് എന്ന് എവിടെയും കാണിക്കാൻ സാദ്യമല്ല;

അസ്ലം സഖാഫി

പരപ്പനങ്ങാടി

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...