Showing posts with label ദാരിദ്രത്തെത്തൊട്ട് കാവൽ തേടിലും 'എന്നെ നീ മിസ്കീനായി ജീവിപ്പിക്കുകയും. Show all posts
Showing posts with label ദാരിദ്രത്തെത്തൊട്ട് കാവൽ തേടിലും 'എന്നെ നീ മിസ്കീനായി ജീവിപ്പിക്കുകയും. Show all posts

Sunday, March 4, 2018

ദാരിദ്രത്തെത്തൊട്ട് കാവൽ തേടിയതായുള്ള ഹദീസും 'എന്നെ നീ മിസ്കീനായി ജീവിപ്പിക്കുകയും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*ദാരിദ്രത്തെത്തൊട്ടു കാവൽതേടലും മിസ്കീനാക്കാനുള്ള പ്രാർത്ഥനയും❗*

*❓പ്രശ്നം:* നബി തങ്ങൾ ദാരിദ്രത്തെത്തൊട്ട് കാവൽ തേടിയതായുള്ള ഹദീസും 'എന്നെ നീ മിസ്കീനായി ജീവിപ്പിക്കുകയും മീസ്കീനായി മരിപ്പിക്കുകയും അവരോടൊപ്പം പുനർജീവിപ്പിക്കുകയും ചെയ്യേണമേ' എന്നു പ്രാർത്ഥിച്ചതും തമ്മിൽ വൈരുദ്ധ്യമില്ലേ ?

*✅ഉത്തരം:* നബി(സ) തങ്ങളുടെ പ്രാർത്ഥനയിൽ പറഞ്ഞ മിസ്കീനും അവിടുന്ന് കാവൽ തേടിയ ഫഖ്റും- ദാരിദ്ര്യം- സാമ്പത്തികമല്ല. മാനസികമാണ്. ഹൃദയ ദാരിദ്രത്തെത്തൊട്ടാണ്- ഫഖ്റുൽ ഖൽബ്- അവിടുന്നു കാവലിനെ തേടിയത്.മനസ്സിൽ അടക്കവും വിനയവും സമാധാനവുമുള്ള മിസ്കീനായി ജീവിപ്പിക്കാനും മരിപ്പിക്കാനുമാണ് അവിടുന്നു പ്രാർത്ഥിച്ചത്. ഇതു രണ്ടും തമ്മിൽ വൈരുദ്ധ്യമില്ലല്ലോ. അതേ സമയം, ഫഖ്റിനെത്തൊട്ട് കാവലിനെ തേടിയതുപോലെ മിസ്കീനാവലിനെത്തൊട്ടും നബി തങ്ങൾ കാവൽ തേടിയതായി ഹദീസിൽ വന്നിട്ടുണ്ട്. സാമ്പത്തിക ദാരിദ്ര്യവും പാവത്തരവുമാണ് ഇതു കൊണ്ടുദ്ദേശ്യമെങ്കിൽ അതു രണ്ടിന്റെയും നാശങ്ങളെ തൊട്ടാണ് അവിടുന്നു കാവൽ തേടിയതെന്നും അല്ലാതെ ഈ രണ്ടവസ്ഥകളെക്കുറിച്ചല്ലെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി രണ്ടവസ്ഥയും-ദാരിദ്ര്യാവസ്ഥയും ഐശ്വര്യാവസ്ഥയും-നബി തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, തങ്ങളുടെ വഫാത്തിനോടടുത്ത അവസാനകാലത്തെ അവസ്ഥ സാമ്പത്തികമായി ഐശ്വര്യമായിരുന്നു. തുഹ്ഫ: 7-154.

*✍🏻മൗലാനാ നജീബുസ്താദിന്റെ💥 പ്രശ്നോത്തരം🔰*
ഭാഗം :നാല്, പേജ്: 179,180.


*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...