Saturday, August 15, 2026

കണ്ണേറ് കൊണ്ട് അറിയപ്പെടുന്ന വ്യക്തികളുടെമയ്യിത്ത് നിസ്കാരം

 ചോദ്യം: കണ്ണേറ് കൊണ്ട് അറിയപ്പെടുന്ന വ്യക്തികളുടെ കണ്ണേറ് ശല്യം ഒഴിവാക്കാൻ വേണ്ടി അത്തരം വ്യക്തികളുടെ മേൽ നിയ്യത്ത് ചെയ്ത് കൊണ്ട് മയ്യിത്ത് നിസ്കാരം നിർവഹിക്കാം എന്നു ചിലർ പറയുന്നു. ഇത് ശരിയാണോ ? ജീവിച്ചിരിക്കുന്നവരുടെ മേൽ മയ്യിത്ത് നിസ്കാരം പറ്റുമോ ?


ഉത്തരം: പറ്റില്ല; മയ്യിത്ത് നിസ്‌കാരം മരണാനന്തര കർമ്മമാണ്. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ മേൽ മയ്യിത്ത് നിസ്കാരം നിർവ്വഹിച്ചു കൂടാ. ആരുടെ പേരിലാണോ അതു നിർവ്വഹിക്കപ്പെടുന്നത് അദ്ദേഹം മരിച്ചിരിക്കണം എന്നത് മയ്യിത്ത് നിസ്കാരത്തിൻ്റെ നിബന്ധനയാണ്. (റൗള: 2-117 കാണുക)


ഫതാവാ നമ്പർ : 702

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

No comments:

Post a Comment