Sunday, May 26, 2024

മുഹമ്മദ് നബി മദ്യപാനി ആയിരുന്നെന്നോ ?

 


മുഹമ്മദ് നബി മദ്യപാനി ആയിരുന്നെന്നോ ?

 
വിമർശനം:

(വിമർശകർ ഹദീസിന് നൽകുന്ന പരിഭാഷ അതേപടി ഇവിടെ ചേർക്കുന്നു:)

മുഹമ്മദ് നബിയുടെ മദ്യപാനത്തെ കുറിച്ച് ഗാബെർബിൻ അബ്ദുള്ള റിപ്പോർട്ട് ചെയ്തത്: അല്ലാഹുവിൻറെ ദൂതന് സമാധാനം ഉണ്ടാവട്ടെ. കൂടെ ആയിരുന്നപ്പോൾ, നബി അല്പം മദ്യം ആവശ്യപ്പെട്ടു. ഇതുകേട്ട് അനുചരന്മാരിൽ ഒരാൾ ചോദിച്ചു: അല്ലയോ അല്ലാഹുവിന്റെ ദൂതരെ ഞങ്ങൾ അങ്ങേയ്ക്ക് മദ്യം നൽകാൻ പാടുണ്ടോ..? തിരുമേനി: പറഞ്ഞു ഉവ്വ്. അയാൾ മദ്യം അന്വേഷിച്ചു പുറത്തേക്ക് പോയി ഒരു കോപ്പ മദ്യവുമായി തിരികെ വന്നു. മുഹമ്മദ് നബി പറഞ്ഞു: നീ മരച്ചില്ല കുത്തനെ പിടിച്ചു കൊണ്ട് (മദ്യം) മറച്ചിരുന്നോ, അവൻ (ഗാബെർ) പറഞ്ഞു ഉവ്വ്. അപ്പോൾ നബി അതു പാനം ചെയ്തു.
sahih muslim,Hadith-3753.

മറുപടി:

ഹദീസ് സ്വഹീഹ് ആണെന്നതിൽ സംശയമില്ല. പക്ഷെ ഹദീസിന്റെ വിവർത്തനത്തിൽ ധാരാളം കൃത്രിമം നടത്തി കൊണ്ടാണ് പ്രവാചകൻ (സ) മദ്യപിച്ചിരുന്നു എന്ന കള്ള പ്രചാരണത്തിന് ദുർവ്യാഖ്യാനക്കാർ ‘തെളിവ്’ മെനഞ്ഞെടുത്തിരിക്കുന്നത്.

ഹദീസും ഹദീസിനോട് പരമാവധി നീതി പുലർത്തിക്കൊണ്ടുള്ള വിവർത്തനവും ശ്രദ്ധിക്കുക:

ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ، ﻗﺎﻝ: ﻛﻨﺎ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺎﺳﺘﺴﻘﻰ، ﻓﻘﺎﻝ ﺭﺟﻞ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﺃﻻ ﻧﺴﻘﻴﻚ ﻧﺒﻴﺬا؟ ﻓﻘﺎﻝ: «ﺑﻠﻰ»، ﻗﺎﻝ: ﻓﺨﺮﺝ اﻟﺮﺟﻞ ﻳﺴﻌﻰ، ﻓﺠﺎء ﺑﻘﺪﺡ ﻓﻴﻪ ﻧﺒﻴﺬ، ﻓﻘﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «ﺃﻻ ﺧﻤﺮﺗﻪ ﻭﻟﻮ ﺗﻌﺮﺽ ﻋﻠﻴﻪ ﻋﻮﺩا»، ﻗﺎﻝ: ﻓﺸﺮﺏ

ജാബിർ ഇബ്നു അബ്ദുല്ല (റ) പറഞ്ഞു: (ഒരിക്കൽ) ഞങ്ങൾ അല്ലാഹുവിന്റെ ദൂതന്റെ (സ) കൂടെയായിരുന്നപ്പോൾ അദ്ദേഹം വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കൾക്ക് ഞങ്ങൾ നബീദ് (ഈത്തപ്പഴച്ചാറ്) കുടിക്കാൻ തരട്ടെ ? അദ്ദേഹം അതെ എന്ന് പറഞ്ഞു. അങ്ങനെ അയാൾ പുറപ്പെടുകയും ഒരു പാത്രത്തിൽ ഈത്തപ്പഴച്ചാറ് കൊണ്ട് വരികയും ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) ചോദിച്ചു: ഒരു മരക്കമ്പ് വെച്ചു കൊണ്ടെങ്കിലും നീ പാത്രം മൂടിയിരുന്നില്ലേ ? (അയാൾ അതെ എന്ന് അറിയിച്ചപ്പോൾ) പ്രവാചകൻ (സ) അത് കുടിച്ചു.
(സ്വഹീഹു മുസ്‌ലിം: 2011)

വിമർശകരുടെ വിവർത്തനവും ഹദീസിന്റെ ശരിയായ വിവർത്തനവും തമ്മിലുള്ള അന്തരം നോക്കൂ !! എത്രമാത്രം കൃത്രിമങ്ങളും ദുർവ്യാഖ്യാനങ്ങളുമാണ് വിമർശകർ പടച്ചുണ്ടാക്കിയ ‘മദ്യപാനിയായ മുഹമ്മദ്’ എന്ന നാടകത്തിന്റെ ‘തിരകഥയിൽ’ തിരുകി കയറ്റിയിരിക്കുന്നത് !!! അവ ഓരോന്നും അക്കമിട്ട് വിശദീകരിക്കാം.

1. അല്ലാഹുവിന്റെ ദൂതന്റെ(സ) “വെള്ളം ആവശ്യപ്പെട്ടു” (ﻓﺎﺳﺘﺴﻘﻰ) എന്നതിന് പകരം
“നബി അല്പം മദ്യം ആവശ്യപ്പെട്ടു.” എന്നതാണ് ആദ്യത്തെ ‘കള്ളകടത്ത്’. ഹദീസിലെ ‘ഇസ്തസ്ക്വാ’ (اﺳﺘﺴﻘﻰ) എന്ന പദം കുർആനിൽ പോലും വന്നിട്ടുള്ള ഒന്നാണ്:

وَإِذِ ٱسۡتَسۡقَىٰ مُوسَىٰ لِقَوۡمِهِۦ فَقُلۡنَا ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنفَجَرَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَیۡنࣰاۖ …
“മൂസാ നബി തന്റെ ജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി… ”
(കുർആൻ: 2:60)

‘ഇസ്തസ്ക്വാ’ (ٱسۡتَسۡقَىٰ) അഥവാ വെള്ളത്തിനപേക്ഷിച്ചു എന്ന പദത്തിന് അൽപ്പം മദ്യം ആവശ്യപ്പെട്ടു എന്ന ഇല്ലാത്ത അർത്ഥം വിമർശകർ സൃഷ്ടിച്ചത് ഹദീസിന്റെ ഉള്ളടക്കം മൊത്തം അപനിർമിക്കാൻ വേണ്ടിയാണ്.

2. വെള്ളം ചോദിച്ച നബിയോട്
“താങ്കൾക്ക് ഞങ്ങൾ നബീദ് (ഈത്തപ്പഴച്ചാറ്) കുടിക്കാൻ തരട്ടെ ?” (ﺃﻻ ﻧﺴﻘﻴﻚ ﻧﺒﻴﺬا؟) എന്ന് അനുചരന്മാരിൽ ഒരാൾ പ്രതികരിച്ച സ്വഭാവിക പ്രതികരണത്തെയാണ് രണ്ടാമതായി ദുർവ്യാഖ്യാന വീരന്മാർ അർത്ഥം മാറ്റിയിരിക്കുന്നത്. “താങ്കൾക്ക് ഞങ്ങൾ നബീദ് (ഈത്തപ്പഴച്ചാറ്) കുടിക്കാൻ തരട്ടെ ?” എന്ന വാചകത്തെ വളച്ചൊടിച്ച് “അല്ലയോ അല്ലാഹുവിന്റെ ദൂതരെ ഞങ്ങൾ അങ്ങേയ്ക്ക് മദ്യം നൽകാൻ പാടുണ്ടോ..?”
എന്ന ഇല്ലാത്ത അർത്ഥം നൽകി !! ഈ ‘പാടുണ്ടോ’ എന്ന വിവർത്തനമൊക്കെ ‘അലാ നുസ്കീക നബീദാ” എന്ന അറബി വാചകത്തിലെ ഏത് പദത്തിന്റെ പരിഭാഷയാണെന്ന് വിമർശകർക്ക് പറയാനൊക്കുമോ ?!! യാതൊരു പുലബന്ധവുമില്ലാത്ത തോന്യാസങ്ങൾ ഹദീസിന്റെ ഇംഗ്ലീഷ് പരിഭാഷകളിൽ കള്ളക്കടത്തു നടത്തുന്ന മിഷണറി അപനിർമാണ സൈറ്റുകളിലും, ഹദീസ് വിരുദ്ധ ശിഈ സൈറ്റുകളിലും ഓടുന്ന ഹദീസുകളുടെ നിഴലുകൾ മാത്രമാണ് ഇത്തരം വിവർത്തനങ്ങൾ. യഥാർത്ഥ ഹദീസുകളിൽ മാറ്റം വരുത്തി നിർമ്മിക്കപ്പെടുന്ന ഫേക്ക് ഹദീസുകൾ.

3. അടുത്ത കൃത്രിമം ‘നബീദ്’ (النَّبِيذُ) എന്ന പദത്തിൻമേലാണ്. പ്രവാചകനോട് കുടിക്കാൻ തരട്ടെയോ? എന്ന് അനുചരന്മാർ ചോദിച്ചതും പ്രവാചകൻ (സ) കുടിച്ചതുമായി ഹദീസിൽ പ്രസ്ഥാവിക്കുന്നത് നബീദ് എന്ന മധുര പാനീയമാണ്. ആ പദത്തിന് മദ്യമെന്ന് വിവർത്തനം നൽകിയുള്ള ഹദീസ് തിരിമറികൾ ഒരുപാട് നാളായി നടന്നു വരുന്നു. മദ്യത്തിന്റെ കാര്യത്തിൽ പത്തുപേരെ/ കാര്യങ്ങളെ അല്ലാഹുവിന്റെ ദൂതൻ (സ) ശപിച്ചിട്ടുണ്ട്. മദ്യത്തെയും, അത് കുടിക്കുന്നവനേയും കുടിപ്പിക്കുന്നവനേയും വിൽക്കുന്നവനേയും ആർക്കുവേണ്ടി വിൽക്കപ്പെടുന്നുവൊ അവനേയും അതു ഉണ്ടാക്കുന്നവനേയും ആർക്കുവേണ്ടി ഉണ്ടാക്കുന്നവോ അവനേയും അത് വഹിച്ചു കൊണ്ടു പോകുന്നവനേയും അത് അരുടെ അടുത്തേക്ക് വഹിച്ചു കൊണ്ട് പോകുന്നുവൊ അവനേയും അത് വിറ്റു കിട്ടുന്ന പ്രതിഫലം ഭക്ഷിക്കുന്നവനേയും.
(മുസ്നദു അഹ്‌മദ്: 4787, ഹാകിം: 7311)

ഇതേ പ്രവാചകൻ മദ്യപാനിയാണെന്ന് വരുത്തി തീർക്കാനുള്ള ദുർവ്യാഖ്യാനം അതീവ സാഹസികത തന്നെയാണെന്നതിൽ സംശയമില്ല. അതിനായി നബീദ് എന്ന ‘പഴം ജ്യൂസ്’ മദ്യമായി മാറ്റുന്ന ‘വാറ്റിയെടുക്കൽ’ പ്രക്രിയയാണ് ഈ വിവർത്തനം.

പ്രവാചകൻ (സ) കുടിച്ച നബീദ് എന്ന മധുര പാനീയം എന്താണെന്ന് ഹദീസുകളിൽ നിന്ന് തന്നെ നമ്മുക്ക് മനസ്സിലാക്കാം.

ﻋَﻦْ ﻗَﺮْﺻَﺎﻓَﺔَ ﺑِﻨْﺖِ ﻋُﻤَﺮَ ﻗَﺎﻟَﺖْ: ﺩَﺧَﻠْﺖُ ﻋَﻠَﻰ ﻋَﺎﺋِﺸَﺔَ ﻓَﻄَﺮَﺣَﺖْ ﻟِﻲ، ﻭَﺳَﺎﺩَﺓً ﻓَﺴَﺄَﻟَﺘْﻬَﺎ اﻣْﺮَﺃَﺓٌ ﻋَﻦِ اﻝﻧﺒﻴﺬ ﻓَﻘَﺎﻟَﺖْ: «ﻧَﺠْﻌَﻞُ اﻟﺘَّﻤْﺮَﺓَ ﻓِﻲ اﻟْﻜُﻮﺯِ ﻓَﻨَﻄْﺒُﺨُﻪُ ﻓَﻨَﺼْﻨَﻌَﻪُ ﻧﺒﻴﺬا ﻓَﻨَﺸْﺮَﺑُﻪُ» ﻓَﻘَﺎﻟَﺖْ: «اﺷْﺮَﺑِﻲ ﻭَﻻَ ﺗَﺸْﺮَﺑِﻲ ﻣُﺴْﻜِﺮًا»

ഒരു സ്ത്രീ നബീദിനെ സംബന്ധി ആഇശയോട്(റ) പറഞ്ഞു: ഈത്തപ്പഴം മൊന്തയിൽ ഇട്ട് പാകം ചെയ്ത് നബീദ് ഞങ്ങൾ കുടിക്കാറുണ്ട്. ആഇശ (റ) പറഞ്ഞു: നീ അത് കുടിച്ചു കൊള്ളുക. എന്നാൽ ലഹരി വന്നത് കുടിക്കരുത്.
(മുസ്വന്നഫ് അബ്ദുർറസാക്: 16952)

ആഇശ (റ) പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതന് തോൽപാത്രത്തിൽ നബീദ് നൽകാറുണ്ടായിരുന്നു. ഞങ്ങൾ ഒരു പിടി ഈത്തപ്പഴവും ഒരു പിടി ഉണക്കമുന്തിരിയുമെടുത്ത് തോൽ പാത്രത്തിൽ ഇടും. ശേഷം അതിൽ വെള്ളമൊഴിക്കും. എന്നിട്ട് രാവിലെ ഉണ്ടാക്കിയ ആ പഴച്ചാറ് അദ്ദേഹം വൈകുന്നേരം കുടിക്കും. വൈകുന്നേരമാണ് ഉണ്ടാക്കുന്നതെങ്കിൽ രാവിലെ കുടിക്കും.
(ഇബ്നുമാജ: 3398)

എന്താണ് പ്രവാചകരും അനുചരന്മാരും കുടിച്ചിരുന്ന നബീദ് എന്ന് ഈ രണ്ടു ഹദീസുകളിൽ നിന്ന് സുതരാം വ്യക്തമാണ്. തോൽപാത്രത്തിൽ ഈത്തപ്പഴമോ മറ്റു പഴവർഗങ്ങളൊ ഇട്ട് വെള്ളം ഒഴിച്ച് വെച്ച് അതിൽ നിന്നും ലഭിക്കുന്ന മധുരമുള്ള ചാറ് അല്ലെങ്കിൽ ജ്യൂസ്… ഇതാണ് നബീദ്.

ഈ പഴച്ചാറ് അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ് ഇസ്‌ലാമിൽ നിഷിദ്ധമല്ല. കാരണം അത് മദ്യമല്ല. മദ്യം എന്നാൽ “ബുദ്ധിയെ തിരിച്ചു കളയുന്ന” ലഹരിയുള്ള വസ്തുക്കളും പാനീയങ്ങളുമാണ് എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരി:5266)

നബീദ് എന്ന പഴച്ചാറ് അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ് ലഹരിയുള്ളതല്ലാത്തതു കൊണ്ടാണ് പ്രവാചകൻ (സ) അതു കുടിക്കുന്നത് തെറ്റായി കാണാതിരുന്നത്.

സ്വഹീഹു മുസ്‌ലിമിലെ വിവാദ വിധേയമായ ഹദീസിനെ സംബന്ധിച്ച് ഇമാം നവവി ഇപ്രകാരം പറഞ്ഞു:
“ജാബിർ (റ) പ്രവാചകന് കൊണ്ടുവന്നു കൊടുത്ത നബീദ് മൂപ്പെത്തിയിട്ടില്ലാത്തതും ലഹരി ബാധിച്ചിട്ടില്ലാത്തതുമായ പാനീയമാണ്.”
(ശർഹു മുസ്‌ലിം: 13: 173)

എന്നാൽ ഈ പഴച്ചാറ് തണുപ്പുള്ള പാത്രത്തിൽ സൂക്ഷിക്കാതിരിക്കുകയോ മൂന്നിൽ അധിക ദിവസം എടുത്തു വെക്കുകയോ ചെയ്താൽ അതിൽ ലഹരി വന്നുചേരും. ഇത്തരം ലഹരി വന്ന നബീദ് പ്രവാചകനോ അനുചരന്മാരോ കുടിച്ചിരുന്നില്ല. “എന്നാൽ ലഹരി വന്നത് കുടിക്കരുത് “എന്ന് ആഇശ (റ) പ്രത്യേകം ഉണർത്തിയതായും മുകളിൽ ഉദ്ധരിച്ച ഹദീസിൽ (മുസ്വന്നഫ് അബ്ദുർറസാക്: 16952) തന്നെ കാണാം. ലഹരി വന്നാൽ അവ ‘ഖംറ്’ (الخمر) അഥവാ മദ്യമായി പരിണമിക്കുന്നു.

പ്രവാചകൻ (സ) തന്നെയും നബീദ് (അഥവാ ഈത്തപ്പഴച്ചാറിൽ) ലഹരിയുടെ ലാഞ്ചനയെങ്കിലും വന്നെന്ന് മനസ്സിലാക്കിയാൽ അത് വലിച്ചെറിയുമായിരുന്നു എന്ന് ഒട്ടനവധി ഹദീസുകളിൽ കാണാം:

باب في النبيذ إذا غلى

‘നബീദ് ലഹരിയുള്ളതായി മാറിയാൽ’ എന്ന അധ്യായത്തിൽ ഇബ്നുമാജ ഉദ്ധരിച്ച ഹദീസ് കാണുക:

ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ، ﻗﺎﻝ: ﻋﻠﻤﺖ ﺃﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻛﺎﻥ ﻳﺼﻮﻡ، ﻓﺘﺤﻴﻨﺖ ﻓﻄﺮﻩ ﺑﻧﺒﻴﺬ ﺻﻨﻌﺘﻪ ﻓﻲ ﺩﺑﺎء ﺛﻢ ﺃﺗﻴﺘﻪ ﺑﻪ ﻓﺈﺫا ﻫﻮ ﻳﻨﺶ، ﻓﻘﺎﻝ: «اﺿﺮﺏ ﺑﻬﺬا اﻟﺤﺎﺋﻂ، ﻓﺈﻥ ﻫﺬا ﺷﺮاﺏ ﻣﻦ ﻻ ﻳﺆﻣﻦ ﺑﺎﻟﻠﻪ ﻭاﻟﻴﻮﻡ اﻵﺧﺮ

അബൂഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ (സ) നോമ്പുകാരനാണെന്ന് ഞാൻ അറിഞ്ഞു. അപ്പോൾ ഞാൻ നോമ്പുതുറക്കായുള്ള നബീദ്, ദുബ്ബാഅ് പാത്രത്തിൽ ഒരുക്കി. ശേഷം അദ്ദേഹത്തിന്റെ അടുത്തേക്ക് ഞാൻ അത് കൊണ്ടുപോയപ്പോൾ അത് ലഹരിയുള്ളതായി മാറിയിരുന്നു. ആ പാത്രം അടുപ്പിച്ച് പിടിക്കാൻ അദ്ദേഹം പറഞ്ഞു. ഞാൻ അത് അടുപ്പിച്ച് പിടിച്ചപ്പോൾ അദ്ദേഹമത് മണത്ത് നോക്കി. അപ്പോൾ (മണത്തിൽ നിന്ന്) അതിന് ലഹരി ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ഇത് വലിച്ചെറിയുക. തീർച്ചയായും ഈ പാനീയം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരുടേതാകുന്നു. (മുസ്‌ലിമിനുള്ളതല്ല).
(സുനനു ഇബ്നുമാജ: 3716, സുനനു നസാഈ: 5100, സുനനു ദാറകുത്‌നി: 4642)

ﻋﻦ ﺃﺑﻲ ﻣﻮﺳﻰ، ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ” ﺃﻧﻪ ﺃﺗﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻧﺒﻴﺬ ﺟﺮ ﻳﻨﺶ، ﻓﻘﺎﻝ «اﺿﺮﺏ ﺑﻬﺬا اﻟﺤﺎﺋﻂ، ﻓﺈﻧﻪ ﻻ ﻳﺸﺮﺑﻪ ﻣﻦ ﻳﺆﻣﻦ ﺑﺎﻟﻠﻪ ﻭاﻟﻴﻮﻡ اﻵﺧﺮ»

അബൂ മൂസൽ അശ്അരിയും ലഹരിയുള്ളതായി മാറിയ നബീദ് പ്രവാചകന്റെ അടുത്തേക്ക് കൊണ്ടുപോയപ്പോൾ അദ്ദേഹം (സ) പറഞ്ഞു: ഇത് വലിച്ചെറിയുക. തീർച്ചയായും ഈ പാനീയം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്ത ജനതയുടേതാകുന്നു.
(മുസ്നദുൽ ബസ്സാർ: 3192)

പ്രവാചകൻ (സ) പറഞ്ഞു:
“നിങ്ങൾ നബീദ് കുടിച്ചു കൊള്ളുക. എന്നാൽ ലഹരിയുള്ളത് ഞാൻ അനുവദിക്കില്ല…”
(മുസ്നദു അഹ്‌മദ്: 11329)

അപ്പോൾ പ്രവാചകൻ (സ) കുടിച്ചതായി വിവാദ വിഷയകമായ ഹദീസിൽ പറയുന്ന നബീദ് ലഹരി വന്നിട്ടില്ലാത്ത കേവലം ഈത്തപ്പഴച്ചാറാണ്. അഥവാ തനിക്കു നൽകപ്പെടുന്ന നബീദിൽ ലഹരിയുടെ വാസനയൊ ലാഞ്ചനയോ മനസ്സിലാക്കിയാൽ അവ പ്രവാചകൻ (സ) വലിച്ചെറിയുകയാണ് പതിവ് എന്നർത്ഥം.

ഈ പ്രവാചകനെയാണോ നിങ്ങൾ മദ്യപാനിയായി ചിത്രീകരിക്കുന്നത് ?!!

അപ്പോൾ നബീദ് സ്വമേധയാ അനുവദനീയമായ ഒരു മധുര പാനീയമാണ്. അവ ഒരുപാട് ദിവസം സൂക്ഷിച്ചു വെച്ച് പാകപ്പെടുത്തിയെടുത്ത് ലഹരിയുള്ളതാക്കി മാറ്റുമ്പോളാകട്ടെ ഇസ്‌ലാമിൽ അത് നിഷിദ്ധമാണ്. ഈ ലഹരിയുള്ള നബീദ് അഥവാ വീഞ്ഞായി പരിണമിച്ച നബീദ് പ്രവാചകൻ (സ) കുടിച്ചതായി ഒരു ഹദീസും നമുക്ക് പറഞ്ഞു തരുന്നില്ല. ഈ വസ്തുത അമുസ്‌ലിംകളായ ഗവേഷകർ പോലും രേഖപ്പെടുത്തിയിട്ടുണ്ട്:

ബ്രിട്ടൺ ഗവൺമെന്റിന്റെ ‘നാവൽ ഇന്റലിജൻസ് ഡിവിഷൻ’ (Naval Intelligence Division) തയ്യാറാക്കുകയും ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ്സ് പുറത്തിറക്കുകയും ചെയ്ത
‘western Arabia and the Red Sea’ എന്ന പുസ്തകത്തിൽ (പേജ്: 489) ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു:
“പുതിയ ഈത്തപ്പഴങ്ങളുടെ മേൽ വെള്ളം ഒഴിച്ച് ഒറ്റരാത്രികൊണ്ട് ഉണ്ടാക്കപ്പെട്ട നബീദ് എന്നറിയപ്പെടുന്നത് ഒരു ലഹരി ബാധിതമല്ലാത്ത പാനീയം മുഹമ്മദിന്റെ കാലം മുതൽ കുടിക്കപ്പെട്ടിരുന്നു.”
(അവലംബം: https://dawatetowheed.wordpress.com)

നബീദിൽ ലഹരി കടന്നുവരാനുള്ള സാധ്യതയുള്ളതിനാൽ തന്നെ അത്തരം സാധ്യതകളെ പോലും പ്രവാചകൻ (സ) വിലക്കുകയാണുണ്ടായത് എന്നും ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.

ദുബ്ബാഅ്, നകീർ, മുസഫ്ഫത്ത്, ഹൻത്തം എന്നീ പാത്രങ്ങളിൽ നബീദ് സൂക്ഷിക്കുന്നതും കുടിക്കുന്നതും പ്രവാചകൻ (സ) സ്വയം വർജിക്കുകയും അനുചരന്മാരെ വിലക്കുകയും ചെയ്തത് ഇക്കാരണത്താലാണ്. ഇത്തരം പാത്രങ്ങൾക്ക് താഴ്ന്ന താപനില നിലനിർത്തി പഴച്ചാറുകളുടെ ലഹരിവൽകരണത്തെ മന്ദഗതിയിലാക്കാൻ കഴിയില്ല. അതേസമയം തോൽ പാത്രം താഴ്ന്ന താപനില നിലനിർത്തുന്നതിന് സഹായിക്കുന്നു. അതിനാൽ ലഹരി വൽക്കരണം തടയപ്പെടുന്നു. രണ്ടോ മൂന്നോ ദിവസം ഈത്തപ്പഴ വെള്ളം ‘ഫ്രെഷായി’ അവശേഷിക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അന്നത്തെ ഒരു ‘മിനി ഫ്രിഡ്ജാ’യിരുന്നു തോൽ പാത്രം. ഇക്കാര്യം വ്യക്തമാക്കുന്ന ഹദീസുകൾ കാണുക:

പ്രവാചകൻ (സ) പറഞ്ഞു:
“ദുബ്ബാഅ്, ഹൻത്തം, നകീർ… തുടങ്ങിയ പാത്രങ്ങളിൽ നബീദ് കുടിക്കുന്നത് ഞാൻ നിങ്ങളെ വിലക്കുന്നു. എന്നാൽ തോൽ പാത്രത്തിലുള്ള നബീദ് കുടിച്ചു കൊള്ളുക.”
(സ്വഹീഹു മുസ്‌ലിം: 33 – 1993)

“ദുബ്ബാഅ്, നകീർ, മുസഫ്ഫത്ത്, ഹൻത്തം എന്നീ പാത്രങ്ങളിൽ നബീദ് കുടിക്കുന്നത് പ്രവാചകൻ (സ) വിലക്കി.”
(സ്വഹീഹു മുസ്‌ലിം: 1995)

പഴച്ചാറുകളുടെ ലഹരിവൽക്കരണത്തിൽ അഥവാ ഫെർമെന്റേഷനിൽ (fermentation) താപനിലക്കും വായുവിനും വളരെ വലിയ സ്വാധീനമുണ്ട്. താപനില കുറയുന്നത് പദാർത്ഥങ്ങളെ പുളിപ്പിച്ച് ലഹരിപാനീയങ്ങളാക്കി മാറ്റുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഉയർന്ന താപനിലയിൽ പഴച്ചാറുകളുടെ പുളിക്കൽ, അതിവേഗത്തിൽ ആകുന്നു. തണുത്ത താപനില നൽകാനും നിലനിർത്താനും തോൽപാത്രം സഹായിക്കുന്നു.

ഇബ്നു ഹജർ പറഞ്ഞു: “ദുബ്ബാഅ്, ഹൻത്തം, നകീർ തുടങ്ങിയ പാത്രങ്ങളിൽ നബീദ് കുടിക്കരുത് എന്ന് ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തോൽ പാത്രവും ഇത്തരം പാത്രങ്ങളും തമ്മിലുള്ള വ്യത്യാസം തോൽ പാത്രമല്ലാത്ത മറ്റു പാത്രങ്ങളിലെ സൂക്ഷ്മായ വിടവുകളിലൂടെ വായു ഉള്ളിലേക്ക് പ്രവേശിക്കും എന്നതാണ്. ഇത് മൂലം തോൽ പാത്രത്തിലുള്ള നബീദിൽ നിന്ന് വ്യത്യസ്ഥമായി മറ്റു പാത്രങ്ങളിലേത് കേടു വരാനും ലഹരി ബാധിക്കാനും ഇടയാകുന്നു. അതുകൊണ്ടാണ് അത്തരം പാത്രങ്ങളിൽ നബീദ് സൂക്ഷിക്കുന്നത് പ്രവാചകൻ (സ) വിരോധിച്ചത്.
കൂടാതെ, തോൽപാത്രം ഭദ്രമായി കെട്ടിവെച്ചാൽ ലഹരി ബാധയിൽ നിന്നും സുരക്ഷിതമാവുന്നു. കാരണം നബീദ് പുളിപ്പ് വരികയും സ്ഥിതിഭേദം സംഭവിക്കുകയും ചെയ്താൽ അത് ലഹരിയുള്ളതായി മാറും…”
(ഫത്ഹുൽ ബാരി: 10: 61)

ഇമാം നവവി പറഞ്ഞു:
“പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു: തോൽപാത്രം ഭദ്രമായി കെട്ടിവെച്ചാൽ ലഹരി ബാധയിൽ നിന്നും സുരക്ഷിതമാവുന്നു. കാരണം നബീദ് പുളിപ്പ് വരികയും സ്ഥിതിഭേദം സംഭവിക്കുകയും ചെയ്താൽ അത് ലഹരിയുള്ളതായി മാറും… ദുബ്ബാഅ്, ഹൻത്തം, മുസഫ്ഫത്ത് തുടങ്ങിയ പാത്രങ്ങളിൽ നബീദ് സൂക്ഷിച്ചാൽ അവ ലഹരിയുള്ളതായി മാറും…”
(ശർഹു മുസ്‌ലിം: 13: 160)

ദുബ്ബാഅ് (اﻟﺪُّﺑَّﺎء) എന്നാൽ മത്തങ്ങ തുരന്ന് ഉണ്ടാക്കിയ പാത്രമാണ്.
നകീർ (اﻟﻨَّﻘﻴﺮ), ഹൻത്തം (اﻟﺤﻨَﺎﺗِﻢ) എന്നിവ ഈത്തപ്പനയുടെ മുരട്, നടുവിലെ കഴമ്പ് കളഞ്ഞ് ഉപയോഗിക്കുന്ന പാത്രങ്ങളാണ്.
മുസഫ്ഫത്ത് (اﻟﻤُﺰَﻓَّﺖ) ടാറ് പൂശിയ മരപാത്രം.
(മുസ്നദു ശാഫിഈ: 309, 310)

ഇത്തരം പാത്രങ്ങൾ നബീദിന്റെ പുതുമയും ശുദ്ധതയും കുളിർമയും നിലനിർത്താൻ ഉതകുന്നവയല്ലാത്തത് കൊണ്ട് അവയിൽ സൂക്ഷിക്കപ്പെടുന്ന നബീദ് ലഹരി ബാധിതമാകുമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം പാത്രങ്ങളിൽ നബീദ് കുടിക്കുന്നത് പ്രവാചകൻ (സ) വിലക്കുകയും തോൽപാത്രത്തിൽ മാത്രം നബീദ് കുടിക്കുന്നത് അദ്ദേഹം (സ) അനുവദിക്കുകയും ചെയ്തു. എന്നാൽ ഈ യുക്തി തിരിച്ചറിയാതിരുന്ന ചിലർ ഈ പാത്രങ്ങൾ സ്വമേധയാ നിഷിദ്ധമാണെന്ന് തെറ്റിദ്ധരിച്ചു. ചിലർ ഇതല്ലാത്ത പാത്രങ്ങളുടെ ലഭ്യതയുടെ കുറവിനെ സംബന്ധിച്ച് പ്രവാചകനോട് പരാതിപ്പെട്ടു. തദവസരത്തിൽ ആ പാത്രങ്ങൾ പ്രവാചകൻ (സ) അവർക്ക് അനുവദിച്ച് ഇളവു നൽകി. എന്നാൽ അന്നേരവും അത്തരം പാത്രങ്ങളിൽ സൂക്ഷിച്ച നബീദുകളിൽ ലഹരി വന്നാൽ കുടിക്കരുത് എന്ന് പ്രത്യേകം ഉണർത്തുകയും ചെയ്തു.

പ്രവാചകൻ (സ) പറഞ്ഞു:
“ചില പാത്രങ്ങളിലെ നബീദിൽ നിന്നും ഞാൻ നിങ്ങളെ വിലക്കിയിരുന്നു. എന്നാൽ നിങ്ങൾ അറിയുക ആ പാത്രങ്ങളിൽ ഉള്ളതിനാൽ മാത്രം അവ ഒന്നിനേയും നിഷിദ്ധമാക്കുന്നില്ല. എന്നാൽ എല്ലാ ലഹരിയുള്ളവയുമാണ് നിഷിദ്ധം.”
(അൽ ജാമിഉ ലി ഇബ്നു വഹബ്: 26)

പ്രവാചകൻ (സ) പറഞ്ഞു: “തോൽപാത്രത്തിൽ ഉള്ളതല്ലാത്ത എല്ലാ നബീദും ഞാൻ നിങ്ങൾക്ക് വിരോധിച്ചിരുന്നു. എന്നാൽ (ഇനിമേൽ) എല്ലാ പാത്രത്തിലും നിങ്ങൾ നബീദ് കുടിച്ചു കൊള്ളുക. എന്നാൽ ലഹരിയുള്ളത് കുടിക്കരുത്.”
(സ്വഹീഹു മുസ്‌ലിം: 977,1977, മുസ്നദുൽ ബസ്സാർ : 4435, സുനനു തുർമുദി: 1054, ത്വയാലിസി: 807, ഹാകിം: 1/375, മുസ്നദു അഹ്മദ്: 5/259, 261, സുനനു അബൂദാവൂദ്: 3235, ബൈഹകി: 4/76, ബഗ്‌വി: 1553, അബ്ദുർറസാക്: 6708)

പ്രവാചകൻ (സ) പറഞ്ഞു:
“കളിമൺ പാത്രത്തിൽ സൂക്ഷിച്ച നബീദ് കുടിക്കുന്നതിൽ നിന്നും ഞാൻ നിങ്ങളെ വിലക്കിയിരുന്നു. എന്നാൽ ഇനിമേൽ എല്ലാ പാത്രത്തിലും നിങ്ങൾ നബീദ് കുടിച്ചു കൊള്ളുക. (എന്നാൽ) എല്ലാ ലഹരിയുള്ള (നബീദും) ഉപേക്ഷിക്കുക.”
(മുസ്വന്നഫ് അബ്ദുർറസാക്: 6708, 6714, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 23942,)

തബൂക്ക് യുദ്ധ സന്ദർഭത്തിൽ ചിലർക്ക്, ദുബ്ബാഅ്, ഹൻതം, മുസഫ്ഫത്ത് എന്നീ പാത്രങ്ങളിൽ നബീദ് കുടിക്കുന്നത് പ്രവാചകൻ (സ) നിരോധിച്ചു. പിന്നീട് അവർക്ക് വയറിന് അസുഖം ബാധിച്ചതായി അവർ പരാധിപ്പെട്ടപ്പോൾ ആ പാത്രങ്ങളിൽ കുടിക്കുന്നത് പ്രവാചകൻ (സ) ഇളവു നൽകി. എന്നാൽ ലഹരിയുള്ള (നബീദ്) കുടിക്കുന്നത് അദ്ദേഹം പ്രത്യേകം വിലക്കി.
(അൽ ആസാർ: അബൂ യൂസുഫ്: 997)

ഇത്തരം പാത്രങ്ങൾ അനുവദിച്ച അവസരത്തിലും നബീദുകളിൽ ലഹരി വന്നാൽ കുടിക്കരുത് എന്ന് പ്രവാചകൻ (സ) പ്രത്യേകം ഉണർത്തുന്നത് ശ്രദ്ധിക്കുക. അതു പോലും ശ്രദ്ധിച്ച പ്രവാചകനെയാണോ നിങ്ങൾ മദ്യപാനിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ?!!

നബീദ് ഒരുപാടു ദിവസം സൂക്ഷിച്ചാലും മത്തും ലഹരിയും ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാധ്യത അറിയാവുന്നതു കൊണ്ട് തന്നെ പരമാവധി മൂന്ന് ദിവസ കാലയളവിനപ്പുറം – തോൽപാത്രത്തിൽ സൂക്ഷിച്ച നബീദാണെങ്കിൽ പോലും – അത് കുടിക്കാതിരിക്കാൻ പ്രവാചകൻ (സ) കാർക്കശ്യം കാണിച്ചിരുന്നു. മൂന്ന് ദിവസ കാലയളവിനപ്പുറമുള്ള നബീദ് കുടിക്കരുതെന്ന് മറ്റുള്ളവരോട് ഗൗരവകരമായ ശാസനയും നൽകി. ഈ പ്രവാചകനെയാണോ നിങ്ങൾ മദ്യപാനിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ?!!

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്(സ) തോൽപാത്രത്തിൽ നബീദ് നൽകപെട്ടിരുന്നു. ഞായറാഴ്ച്ച രാത്രി നൽകപ്പെട്ട നബീദ് അദ്ദേഹം തിങ്കളാഴ്ച്ച രാവിലെ അദ്ദേഹം കുടിക്കുമായിരുന്നു. ചെവ്വാഴ്ച്ച അസ്ർ വരെയും കുടിക്കും. എന്നിട്ടും വല്ലതും അവശേഷിച്ചാൽ ഭൃത്യന് നൽകുകയോ അയാൾക്കും വേണ്ടെങ്കിൽ ഒഴിച്ച് കളയുകയോ ചെയ്യും
(സ്വഹീഹു മുസ്‌ലിം: 2004)

അല്ലാഹുവിന്റെ ദൂതൻ (സ) ഒരു യാത്ര പുറപ്പെട്ടു. ശേഷം മടങ്ങിവന്നു. അപ്പോൾ ചില അനുചരർ ഹനാതിം, നകീർ, ദുബ്ബാഅ് എന്നീ പാത്രങ്ങളിൽ നബീദ് തയ്യാറാക്കിയിരുന്നു. അപ്പോൾ (അവയിൽ ലഹരി വന്നതിനാൽ) അത് ഒഴുക്കി കളയാൻ പ്രവാചകൻ (സ) കൽപ്പിച്ചു. ശേഷം തോൽ പാത്രത്തിൽ ഉണക്കമുന്തിരിയും വെള്ളവും നിക്ഷേപിക്കാൻ പറഞ്ഞു. രാത്രി ഉണ്ടാക്കിയത് പിറ്റേന്ന് പകലും വരുന്ന രാത്രിയും കുടിച്ചു. പിറ്റേ ദിവസം വൈകുന്നേരം വരെ കുടിക്കുകയും കുടിപ്പിക്കുകയും ചെയ്തു. അതിന് പിറ്റേന്ന് രാവിലെ ഭാക്കിയായവ ഒഴുക്കി കളയാൻ കൽപ്പിച്ചു.
(സ്വഹീഹു മുസ്‌ലിം: 83- 2004)

ഈ ഹദീസുകളെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി (റ) പറഞ്ഞു:

“മൂന്ന് ദിവസം വരെ പ്രവാചകൻ (സ) നബീദ് കുടിക്കുകയും എന്നിട്ടും വല്ലതും അവശേഷിച്ചാൽ ഒഴിച്ച് കളയുകയും ചെയ്യുമായിരുന്നു (സ്വഹീഹു മുസ്‌ലിം: 2004) എന്ന് ഇബ്നു അബ്ബാസ് പറഞ്ഞ ഹദീസും സമാനമായ ഹദീസുകളും തെളിയിക്കുന്നത് നബീദ് ഉണ്ടാക്കുകയും, നബീദ് മധുര പാനീയമായി അവശേഷിക്കുകയും, മാറ്റം വരുകയോ ലഹരി ബാധിക്കുകയോ ചെയ്യാത്തിടത്തോളം കുടിക്കുകയും ചെയ്യൽ അനുവദനീയമാണെന്ന കാര്യത്തിൽ മുസ്‌ലിം സമുദായം മുഴുവൻ ഏകോപിച്ചിരിക്കുന്ന കാര്യമാണ്. മൂന്ന് ദിവസം കഴിഞ്ഞ് പ്രവാചകൻ (സ) അത് കുടിക്കാതെ ഒഴിച്ച് കളയാൻ കാരണം മൂന്ന് ദിവസത്തിനപ്പുറം നബീദിൽ മാറ്റം സംഭവിക്കുകയും ലഹരി ബാധിക്കുകയും ചെയ്യാൻ സാധ്യത ഉള്ളതിനാലാണ്.
ലഹരിയുടെ പ്രാധമികമായ വല്ല ലക്ഷണങ്ങളോ മാറ്റമോ നബീദിൽ പ്രത്യക്ഷപ്പെട്ടാൽ അത് പ്രവാചകൻ (സ) ഒഴുക്കി കളയുമായിരുന്നു. കാരണം, ലഹരിയുള്ളതായി മാറിയാൽ നബീദ് ഹറാമും അശുദ്ധവുമാണ്. ഇത്തരം അവസ്ഥയിൽ പ്രവാചകൻ (സ) അവ ഒഴുക്കി കളയും, ഭൃത്യന്മാരെയും കുടിപ്പിക്കില്ല. കാരണം ലഹരിയുള്ള നബീദ് കുടിക്കലും കുടിപ്പിക്കലും അനുവദനീയമല്ല. എന്നാൽ തോൽ പാത്രത്തിൽ സൂക്ഷിച്ച, മൂന്ന് ദിവസ പരിധിക്കുള്ളിലുള്ള നബീദിൽ മാറ്റം സംഭവിക്കുകയോ ലഹരി ബാധിക്കുകയോ ചെയ്യില്ല. ”
(ശർഹു മുസ്‌ലിം: 13: 173)

ഇതേ കാര്യം തന്നെ ഇമാം ഇബ്നു കുദാമ തന്റെ ‘മുഗ്നി'(3/144) എന്ന ഗ്രന്ഥത്തിൽ പറയുന്നു.

നബീദ് രണ്ടു വിധമുണ്ടെന്നും, സ്വമേധയാ അവ കേവല പഴച്ചാറും അനുവദനീയമായ പാനീയവുമാണെന്നും, ലഹരി വന്ന നബീദ് (അഥവാ മദ്യം) നിഷിദ്ധമാണെന്നും തെളിയിക്കുന്ന, പ്രവാചകന്റെ(സ) സമകാലികരുടെ വാചകങ്ങൾ ശ്രദ്ധിക്കുക:
അലി (റ) പറഞ്ഞു: “ഖംറ് (الخمر) അഥവാ മദ്യമോ ലഹരിയുള്ള നബീദോ കുടിച്ച ആരെയെങ്കിലും എന്റെ അടുത്ത് കൊണ്ട് വരപ്പെട്ടാൽ അയാൾക്ക് (ഭരണാധികാരിയെന്ന നിലക്ക്) ഞാൻ അടി ശിക്ഷയായി നടപ്പാക്കുന്നതാണ്.”
(മുസ്നദു ശാഫിഈ: 1322)

പ്രവാചക പൗത്രൻ ഹസനിബ്നു അലിയോട് നബീദിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അത് കുടിച്ചു കൊള്ളു. എന്നാൽ അത് ലഹരിയുള്ളതായി മാറാൻ തുടങ്ങിയാൽ ഉപേക്ഷിക്കുക.”
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 23872)

മുഖ്താർ ബിൻ ഫുൽഫുൽ പറഞ്ഞു: ഞാൻ പ്രവാചകാനുചരൻ അനസ് ബിൻ മാലികിനോട് നബീദിനെ പറ്റി ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അവയിൽ ലഹരിയുള്ളതെല്ലാം ഉപേക്ഷിക്കുക…”
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 23803)

ആമിർ പറഞ്ഞു: “നിങ്ങൾ കല്യാണ സദ്യയിലെ നബീദ് കുടിക്കുക. ലഹരിയുള്ള നബീദ് കുടിക്കരുത്.”
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 23886)

അബുൽ ആലിയ പറഞ്ഞു: “നിങ്ങളുടെ നബീദ് ലഹരിയുള്ളതിനാൽ വളരെ വ്യത്തികെട്ടതായി ഞങ്ങൾ കാണുന്നു. പണ്ടത്തെ നബീദ് ഈത്തപ്പഴം ഇട്ട മധുര വെള്ളമായിരുന്നു.”
(സുനനുൽ കുബ്റാ: 34)

നബീദ് സ്വമേധയാ കേവല മധുര പാനീയമാണെന്നും അതിൽ ലഹരി വന്നാൽ പ്രവാചകൻ (സ) അവ സ്വയം വർജിക്കുകയും മറ്റുള്ളവർക്ക് വിലക്കുകയും ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന മറ്റു ചില ഹദീസുകൾ കൂടി കാണുക:

പ്രവാചകൻ (സ) പറഞ്ഞു: “ചോളം കൊണ്ടും തേൻ കൊണ്ടും ലഹരിയുള്ള നബീദ് കുടിക്കുന്നതിനെ സംബന്ധിച്ച് പ്രവാചകനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ലഹരിയുള്ളത് നിങ്ങൾ കുടിക്കരുത്.”
(ബുഖാരി: 4343, മുസ്നദു അഹ്‌മദ്: 19598, 24652,)

സ്വിഹാർ ഇബ്നു സ്വഖ്റുൽ അബ്ദി, നബീദ് കുടിക്കാമോ എന്ന് ചോദിച്ചപ്പോൾ പ്രവാചകൻ (സ) മറുപടി പറഞ്ഞു: “നിങ്ങളുടെ ബോധത്തെ മത്തുപിടിപ്പിക്കാത്ത നബീദ് നിങ്ങൾക്ക് കുടിക്കാം…”
(അൽമുഅ്ജമുൽ കബീർ: ത്വബ്റാനി: 7405)

അബ്ദുൽ കൈസ് നിവേദക സംഘത്തോട് പ്രവാചകൻ (സ) പറഞ്ഞു: (നകീർ (പാത്രത്തിൽ) സൂക്ഷിക്കപ്പെട്ട നബീദ് പെട്ടെന്ന് ലഹരി ബാധിക്കുന്നതിനാൽ) നിങ്ങൾ നകീർ (പാത്രത്തിൽ) നബീദ് കുടിക്കരുത്. കുടിച്ചാൽ നിങ്ങൾ (ലഹരി മൂലം) പരസ്പരം അടിപിടി കൂടുന്നതാണ്.
(അൽമുഅ്ജമുൽ കബീർ: ത്വബ്റാനി: 122)

ഹദീസിൽ പരാമർശിക്കപ്പെട്ട നബീദിനെ സംബന്ധിച്ച് ചർച്ച ചെയ്ത പൗരാണികരായ ഹദീസ് പണ്ഡിതന്മാരും മനസ്സിലാക്കിയതും പഠിപ്പിച്ചതും ലഹരിയില്ലാത്ത പഴച്ചാറാണ് പ്രവാചകൻ (സ) കുടിച്ചതും അനുവദിച്ചതുമായ നബീദ് എന്നാണ്. അഥവാ അവയിൽ ലഹരി ബാധിച്ചാൽ അത് മദ്യമായി പരിണമിക്കുമെന്നും തദവസരത്തിൽ പ്രവാചകൻ (സ) അത് വലിച്ചെറിയുകയും ചെയ്തിരുന്നു. ഹദീസ് പണ്ഡിതന്മാരുടെ വിശദീകരണങ്ങൾ കാണുക:

1. ‘സ്വഹീഹു മുസ്‌ലിമി’ലെ വിവാദ വിധേയമായ ഹദീസിന്റെ തൊട്ടു മുമ്പത്തെ അധ്യായത്തിന്റെ പേര് തന്നെ ഇപ്രകാരമാണ്.

ﺑﺎﺏ ﺇﺑﺎﺣﺔ اﻝﻧﺒﻴﺬ اﻟﺬﻱ ﻟﻢ ﻳﺸﺘﺪ ﻭﻟﻢ ﻳﺼﺮ ﻣﺴﻜﺮا
“മത്ത് വരാത്ത, ലഹരിയുള്ളതായി മാറിയിട്ടില്ലാത്ത നബീദ് അനുവദനീയമാണ്.”

2. ഇമാം നവവി പറഞ്ഞു:
“ഉണക്കമുന്തിരിയും അല്ലാത്തതുമായ പഴങ്ങൾ ഇട്ട മധുരമുള്ള വെള്ളമാണ് ഹദീസിൽ പറഞ്ഞിരിക്കുന്ന നബീദ്. ഈ നബീദ് നല്ല രുചിയുള്ളതും എന്നാൽ ലഹരിയില്ലാത്തതുമാണ്. എന്നാൽ ഈ നബീദ് ദീർഘകാലം കൊണ്ട് ലഹരിയുള്ളതായി പരിണമിക്കും. ഇത് ഹറാം (നിഷിദ്ധം) ആകുന്നു.”
(ശർഹു മുസ്‌ലിം: 9: 64)

3. ഇമാം ഇബ്നു ഹിബ്ബാന്റെ ‘സ്വഹീഹിലെ’ ചില അധ്യായങ്ങളുടെ പേരുകൾ കാണുക:
“ബാർലിയും തേനും കലർത്തിയ മധുര പാനീയമായമായ നബീദ്, ലഹരിയുള്ളതായാൽ അത് നിഷിദ്ധമായി മാറുന്നതാണ്”
(സ്വഹീഹു ഇബ്നു ഹിബ്ബാൻ: 12:190)

ലഹരി ബാധിച്ചിട്ടില്ലാത്ത നബീദ് കുടിക്കൽ ഒരാൾക്ക് അനുവദനീയമാണ് (സ്വഹീഹു ഇബ്നു ഹിബ്ബാൻ: 12:207)

“നബീദ് ലഹരി ബാധിച്ച അവസ്ഥയിൽ എത്തിയാൽ പ്രവാചകൻ (സ) അത് കുടിക്കുകയല്ല, വലിച്ചെറിയുകയാണ് ചെയ്തിരുന്നത്.” (സ്വഹീഹു ഇബ്നു ഹിബ്ബാൻ: 12:208)

4. ഇബ്നു അബ്ദി റബ്ബി പറഞ്ഞു:
“നിഷിദ്ധമായ കാര്യങ്ങൾക്ക് പകരം അല്ലാഹു അനുവദനീയമായ കാര്യങ്ങൾ ബദലായി നമ്മുക്ക് നൽകിയിട്ടുണ്ട്. പലിശ നിഷിദ്ധമാക്കുകയും കച്ചവടം അനുവദനീയമാക്കുകയും ചെയ്തു. വ്യഭിചാരം നിഷിദ്ധമാക്കുകയും വിവാഹം അനുവദനീയമാക്കുകയും ചെയ്തു. പട്ട് നിഷിദ്ധമാക്കുകയും ചിത്രത്തുന്നലുകൾ അനുവദനീയമാക്കുകയും ചെയ്തു. മദ്യം നിഷിദ്ധമാക്കുകയും ലഹരിയില്ലാത്ത നബീദ് അനുവദനീയമാക്കുകയും ചെയ്തു; എന്നാൽ നബീദ് ലഹരിയുള്ളതായാൽ നിഷിദ്ധമാണ്.”
(അൽ ഇക്ദുൽ ഫരീദ്: 8: 67)

5. അബ്ദുർറഹ്മാൻ മുബാറക് പുരി പറഞ്ഞു:

“ഈന്തപ്പഴത്തിൽ നിന്നും മുന്തിരിയിൽ നിന്നും നബീദ് ഉണ്ടാക്കി എന്ന് പറഞ്ഞാൽ അതിനർത്ഥം ആ പഴങ്ങൾ വെള്ളത്തിൽ ഇട്ട് പഴച്ചാറ് എടുത്തു എന്നാണ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. പഴത്തിൽ നിന്ന് പിഴിഞ്ഞെടുത്ത (ചാറ് കൂടുതൽ കാലം സൂക്ഷിക്കുന്നതിലൂടെ) ലഹരിയുള്ള നബീദിന് ഖംറ് (മദ്യം) എന്നാണ് വിളിക്കപ്പെടുക.”
(തുഹ്‌ഫത്തുൽ അഹ്‌വദി: 1: 245)

“ജസ്‌രി നിഹായയിൽ പറഞ്ഞു:
ഈത്തപ്പഴം, ഉണക്കമുന്തിരി, തേൻ, ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന മധുര പാനീയങ്ങളാണ് നബീദ്. ഈന്തപ്പഴത്തിൽ നിന്നും മുന്തിരിയിൽ നിന്നും നബീദ് ഉണ്ടാക്കി എന്ന് പറഞ്ഞാൽ അതിനർത്ഥം ആ പഴങ്ങൾ വെള്ളത്തിൽ ഇട്ട് പഴച്ചാറ് എടുത്തു എന്നാണ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. രണ്ടിനേയും നബീദ് എന്ന് പറയും. മധുര പാനീയമായിരിക്കുന്നേടത്തോളം, ലഹരിയുടെ അവസ്ഥയിലേക്ക് എത്താത്തിടത്തോളം നബീദ് അനുവദനീയമാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽ ഏകാഭിപ്രായമുണ്ട്.”
(തുഹ്‌ഫത്തുൽ അഹ്‌വദി: 5: 494)

പൗരാണികരായ അറബി ഭാഷാ പണ്ഡിതർ തങ്ങളുടെ നിഖണ്ഡുക്കളിൽ നബീദിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്നുണ്ട്. നബീദ് സാധാരണ ഗതിയിൽ ഒരു മധുര പാനീയമാണെന്നും അത് ലഹരിയുള്ളതായി പരിവർത്തിപ്പിക്കപ്പെട്ടാൽ മാത്രമാണ് മദ്യമായി മാറുന്നതെന്നും അവരും വ്യക്തമാക്കുന്നു. നബീദ് ലഹരിയുള്ളതും ഇല്ലാത്തതുമുണ്ടെന്നും ലഹരിയുള്ളത് ഖംറ് (മദ്യം الخمر) എന്ന് വിളിക്കപ്പെടുന്നുവെന്നും അറബി ഭാഷാ നിഖണ്ഡുക്കൾ വിശദീകരിക്കുന്നത് കാണുക:

1. “നബദ (ﻧﺒﺬ) എന്നാൽ ഒരു സാധനത്തെ മുമ്പിലോട്ടോ പിന്നിലോട്ടോ ഇടുക എന്നാണ്. നബദ്തു (ﻧَﺒَﺬْﺕُ) എന്നാൽ ഞാൻ ഒരു കാര്യത്തെ എറിഞ്ഞു, ഞാൻ അകലെ ഇട്ടു എന്നൊക്കെയാണർത്ഥം. നബ്ദ് (اﻟﻨَّﺒْﺬُ) എന്നാൽ ഇടുക (اﻟﻄَّﺮْﺡُ) എന്നാണ്. (പഴങ്ങൾ വെള്ളത്തിൽ ‘ഇട്ട്’ ഉണ്ടാക്കപ്പെടുന്ന ഈ നബീദ്) ലഹരി ബാധിക്കാത്തിടത്തോളം ഹലാൽ (അനുവദനീയം) ആകുന്നു. ലഹരി ബാധിച്ചാൽ ഹറാം (നിഷിദ്ധം) ആകുന്നു. നബീദ് എന്ന പദം ഹദീസുകളിൽ ധാരാളമായി ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഈത്തപ്പഴം, ഉണക്കമുന്തിരി, തേൻ, ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന മധുര പാനീയങ്ങളാണ് നബീദ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. രണ്ടിനേയും നബീദ് എന്ന് പറയും.
പഴത്തിൽ നിന്ന് പിഴിഞ്ഞെടുത്ത ചാറ് (നബീദ്) ലഹരിയുള്ളതായാൽ ഖംറ് (മദ്യം) എന്നാണ് വിളിക്കപ്പെടുക.”
(ലിസാനുൽ അറബ്: 3: 511)

2. “നബദ എന്നാൽ അകലെ ഇട്ടു, എറിഞ്ഞു എന്നിവയാണ് (ഭാഷാ പരമായ) അർത്ഥം. ഹദീസുകളിൽ പറയപ്പെട്ട നബീദ് ഈത്തപ്പഴം, ഉണക്കമുന്തിരി, തേൻ, ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന മധുര പാനീയങ്ങളാണ്. ഈന്തപ്പഴത്തിൽ നിന്നും മുന്തിരിയിൽ നിന്നും നബീദ് ഉണ്ടാക്കി എന്ന് പറഞ്ഞാൽ അതിനർത്ഥം ആ പഴങ്ങൾ വെള്ളത്തിൽ ഇട്ട് പഴച്ചാറ് എടുത്തു എന്നാണ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. രണ്ടിനേയും നബീദ് എന്ന് പറയും. പഴത്തിൽ നിന്ന് പിഴിഞ്ഞെടുത്ത (ജ്യൂസ് കൂടുതൽ കാലം സൂക്ഷിക്കുന്നതിലൂടെ ഉണ്ടാവുന്ന) ലഹരിയുള്ള നബീദിന് ഖംറ് (മദ്യം) എന്നാണ് വിളിക്കപ്പെടുക.”
(അന്നിഹായ ഫീ ഗരീബിൽ ഹദീസ്: 5:7)

3. “നബ്ദ് (اﻟﻨَّﺒْﺬُ) എന്നാൽ ഇടുക (اﻟﻄَّﺮْﺡُ) എന്നാണ് അർത്ഥം. നബീദ് ലഹരി ബാധിക്കാത്തിടത്തോളം അനുവദനീയവും ലഹരി ബാധിച്ചാൽ നിഷിദ്ധവുമാകുന്നു. നബീദ് എന്ന പദം ഹദീസുകളിൽ ധാരാളമായി ആവർത്തിക്കപ്പെട്ടിട്ടുണ്ട്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. രണ്ടിനേയും നബീദ് എന്ന് പറയും.”
(താജുൽ ഉറൂസ്: 9: 480)

4. “നബ്ദ് (اﻟﻨَّﺒْﺬُ) എന്നാൽ ഒരു കാര്യം സന്നാഹങ്ങൾ ഒരുക്കാതെ ഇടുക എന്നാണ് അർത്ഥം… നബീദ്: ഈത്തപ്പഴം, ഉണക്കമുന്തിരി എന്നിവ വെള്ളം നിറച്ച പാത്രത്തിൽ ഇടുകയാണ്. പിന്നീടത് പ്രത്യേക പാനീയത്തിന്റെ നാമമായി പരിണമിച്ചു.”
(അൽ മുഫ്റദാത്ത്: റാഗിബ് അൽ ഇസ്ബഹാനി: 788)

5. “ഈത്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ രുചി ലഭിക്കാനായി വെള്ളത്തിൽ ഇടുന്നതാണ് നബീദ്; എന്നാൽ മൂന്ന് ദിവസത്തിനപ്പുറം കടന്നുപോകരുത് എന്ന നിബന്ധനയോടെ. മൂന്ന് ദിവസത്തിനപ്പുറം കടന്നുപോയാൽ അത് നിഷിദ്ധമായ മദ്യമായി മാറുന്നു.”
(അൽ മുഅ്ജമുൽ വസീത്വ്: പദം: നബദ نبذ)

6. الكلمة: النبيذ. الجذر: نبذ. الوزن: فَعِيل
.[النبيذ]: المنبوذ
.والنبيذ معروف، وهو من نبذ الشيءَ: إِذا ألقاه، لأنه يُلقى في الإِناء ثم يصب عليه الماء

“നബീദ് എന്നത് പ്രസിദ്ധമായ പദമാണ്. നബ്ദ എന്നാൽ ഒരു വസ്തു ദൂരെ ഇടുക എന്നാണ് അർത്ഥം… നബീദിന് ആ പേര് വരാൻ കാരണം പഴങ്ങൾ പാത്രത്തിൽ ഇടുകയും വെള്ളം ഒഴിക്കുകയും ചെയ്യലാണ്.”
(ശംസുൽ ഉലൂം: നിശ്വാൻ ബിൻ സഈദ് അൽ ഹിംയരി: ഹിജ്റാബ്ദം: 573)

7. النبيذ: الشراب المتخذ من عصير التمر والعنب وغيرهما، ج أنبذة (ز) وهو نبيذ سواء كان مسكرا أو غير مسكر
ويقال للخمر المعتصرة من العنب نبيذ.
كما يقال للنبيذ خمر.

നബീദ്: (النبيذ) ഈത്തപ്പഴം മുന്തിരി പോലുള്ള പഴങ്ങളുടെ ചാറിൽ നിന്ന് ഉണ്ടാക്കുന്ന പാനീയം. നബീദ് എന്നതിന്റെ ബഹുവചനം അൻബിദ (أنبذة) എന്നാണ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരിയുള്ളതാകട്ടെ അല്ലാത്തതാകട്ടെ. മുന്തിരിയിൽ നിന്ന് ഉണ്ടാക്കപ്പെട്ട വൈനിനെ നബീദ് എന്ന് വിളിക്കപ്പെടാറുണ്ട്. (ലഹരിയുള്ള) നബീദിനെ ഖംറ് (മദ്യം) എന്നും വിളിക്കപ്പെടാറുണ്ട്.
(മുഅ്ജമു മത്നുല്ലുഗ: അഹ്മദ് രിദാ)

8. “നബീദ്: ഈത്തപ്പഴം പോലെയുള്ള പഴങ്ങളിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന എല്ലാ പാനീയത്തിന്റെയും പേരാണ് നബീദ്. ഈത്തപ്പഴ നബീദ് ഞാൻ നൽകി എന്ന ഹദീസിൽ ഉപയോഗിച്ച പദത്തിന്റെ അർത്ഥം ഈത്തപ്പഴം ഇട്ട വെള്ളമാണ്…”
(അദുർറു നകിയ് ഫീ ശർഹി അൽഫാദിൽ ഖർകി: 1524: ഇബ്നുൽ മുബർരിദ്: ഹിജ്റാബ്ദം: 909)

9. نبيذ:
1- ملقى، منبوذ.
2- و 3- الشراب عموما.

“നബീദ്: ഇടപ്പെട്ടത്, നിക്ഷേപിക്കപ്പെട്ടത്. (പഴച്ചാറു കൊണ്ടുള്ള) പാനീയങ്ങളെ മൊത്തത്തിൽ നബീദ് എന്ന് പറയുന്നു.”
(അർ റാഇദ്: ജിബ്റാൻ മസ്ഊദ്)

10. النبيذ: ما يُتَّخذ التمر والزبيب والعسلِ من غير غليان واشتداد.

“നബീദ്: ഈത്തപ്പഴം, ഉണക്കമുന്തിരി, തേൻ എന്നിവയിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന -മത്തു വരികയോ ലഹരി ബാധിക്കുകയോ ചെയ്തിട്ടില്ലാത്ത- പാനീയമാണിത്.”
(അത്തഅ്’രീഫാത്തുൽ ഫിക്ഹിയ്യ: മുഹമ്മദ് അമീം അൽ ഇഹ്സാൻ)

11. النبيذ: بفتح فسكون فعيل بمعنى مفعول، الملقى والمطروح.
الماء الذي ينبذ فيه التمر أو الزبيب أو نحوهما ما لم ينقلب إلى مسكر، فإذا صار مسكرا فهو خمر… (Wine (of grapes, dates
وعند الحنفية: الخمر هو النئ من ماء العنب إذا غلا واشتد وقذف بالزبد، وما عداه فهو نبيذ كله.

“നബ്ദ് (اﻟﻨَّﺒْﺬُ) എന്നാൽ ഒരു കാര്യം സന്നാഹങ്ങൾ ഒരുക്കാതെ ഇടുക എന്നാണ് അർത്ഥം… ഈത്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ ഇട്ട വെള്ളമാണ് നബീദ്; ലഹരിയുള്ളതായി പരിണമിക്കാത്തിടത്തോളം. ലഹരിയുള്ളതായി പരിണമിച്ചാൽ ഈ പഴച്ചാറിനെ ഖംറ് (മദ്യം Wine) എന്ന് വിളിക്കപ്പെടുന്നു.

ഹനഫി പണ്ഡിതർ പറയുന്നു: ഖംറ് എന്നാൽ മുന്തിരി ലഹരിയുള്ളതാവുകയും നുരയുള്ള കലർപ്പാവുകയും ചെയ്ത പാനീയമാണ്. ലഹരി ബാധിക്കാത്തവയാണ് നബീദ്.”
(മുഅ്ജമു ലുഗത്തിൽ ഫുകഹാഅ്: മുഹമ്മദ് റവാസ് കൽഅ, ഹാമിദ് സ്വാദിക്)

ഇത്രയും ചർച്ച ചെയ്ത വിഷയത്തിന്റെ സംക്ഷിപ്തമായി ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ്യയുടെ ഒരു വിശദീകരണം കൂടി ഉദ്ധരിച്ചു കൊണ്ട് നമ്മുക്ക് മറുപടിയിൽ നിന്ന് വിരമിക്കാം:

“നബീദ് അഥവാ പഴച്ചാറ് (النبيذ) കുടിക്കുന്നതിൽ ഇളവ് അനുവദിക്കുന്നതായി വന്നിട്ടുള്ള ചില നിവേദനങ്ങൾ ലഹരിയുള്ള പാനീയത്തെ സംബന്ധിച്ച് വന്നതാണെന്ന് ചിലർ തെറ്റിദ്ധരിക്കുകയുണ്ടായി. പഴങ്ങൾ വെള്ളത്തിൽ ഇട്ട് കുതിർത്ത് ലഹരി വരുന്നതിനു മുമ്പുള്ള അവസ്ഥയെയാണ് ‘നബീദ് ‘ കൊണ്ട് മുൻകാലക്കാർ ഉദ്ദേശിച്ചത്. അതല്ലാതെ പിൻകാലത്തോ, മറ്റു നാടുകളിലോ അറിയപ്പെടുന്നത് പോലെ ലഹരിയുള്ള വീഞ്ഞല്ല ‘നബീദ്’ എന്നതിന്റെ ഉദ്ദേശം.

ഇത് പോലെ മറ്റൊരു പദമാണ് ഖംറ് (الخمر) അഥവാ മദ്യം. പല പണ്ഡിതരും വിശ്വസിക്കുന്നത് പോലെ മുന്തിരിയിൽ നിന്നുമുള്ള മദ്യത്തെയല്ല ഇത് സൂചിപ്പിക്കുന്നത്; ഭാഷയിൽ അതാണ് അർത്ഥമെങ്കിലും. മത്തുണ്ടാകുന്ന എല്ലാ പാനീയങ്ങളെയും ആണ് ഖംറ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഹദീസുകൾ വിശദീകരിക്കുന്നു. (ബുഖാരി: 4619, മുസ്‌ലിം: 3032)
(റഫ്ഉൽ മലാം അനിൽ അഇമ്മത്തിൽ അഅ്ലാം: 1:27)

ബറക്കത്തിന് വേണ്ടി സാലിഹീങ്ങളുടെ വസ്ത്രം ഉത്ത

 


* ബറക്കത്തിന് വേണ്ടി സാലിഹീങ്ങളുടെ വസ്ത്രം ഉത്തമം *

- കഫൻ തുണി മുൻകൂട്ടി തെയ്യാർ ചെയ്‌ത് വെയ്ക്കൽ സുന്നത്തില്ല. പക്ഷേ, ഹലാലാണെന്നുറപ്പുള്ളതോ, സാലിഹീങ്ങളിൽ നിന്ന് ലഭിച്ചതോ ആയ വസ്ത്രം കഫൻ ആവശ്യാർത്ഥം സൂക്ഷിച്ചുവെക്കാവുന്നതാണ്.) ഇങ്ങനെ സൂക്ഷിച്ചുവെച്ചാൽ മരണശേഷം മറ്റുള്ളവർക്ക് അത് മാറ്റാൻ അനുവദനീയ മല്ല. ഹറാമാണ് (ഖൽയൂബി). സജ്ജനങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ കഫന്ന് വേണ്ടി കരുതിവെക്കൽ നല്ലതാണെന്ന് ഫത്ഹുൽ ബാരി വ്യക്തമാ ക്കിയിട്ടുണ്ട്. (ഒരിക്കൽ ഒരു സ്ത്രീ നബി (സ)ക്ക് ഒരു പുതു വസ്ത്രം സമ്മാനിച്ചു. അവർ സ്വ കരങ്ങൾകൊണ്ട് നെയ്തെടുത്തതായിരുന്നു അത്. നബി  (സ) ഒരു ദിവസം ആ വസ്ത്രം ധരിച്ച് വന്നപ്പോൾ സഹാബികളിലൊരാൾക്ക്  അത് കിട്ടിയാൽ കൊള്ളാമെന്നായി. അദ്ദേഹം തിരുമേനിയുടെ അടുത്ത് - ചെന്ന് അത് തൊട്ട് നോക്കി. ഇതെനിക്ക് തരുമോ എന്ന് ചോദിച്ചു. ഉദാരമനസ്‌കനായ നബി അതയാൾക്ക് നൽകി. സദസ്സിലുണ്ടായിരുന്ന മറ്റ് സ്വഹാബികൾക്ക് ആ പ്രവൃത്തി തീരെ രസിച്ചില്ല. നബി (സ)യോട് ചോദിച്ചു വാങ്ങിയതിലായിരുന്നു അവർക്കു പരാതി. നീ ഈ ചെയ്‌തത്‌ ശരിയായില്ല എന്ന് സ്വഹാബികൾ കുറ്റപ്പെടുത്തിയപ്പോൾ 'ഇതെനിക്ക് ധരിക്കാനല്ല. കഫൻ പുട വയായി സൂക്ഷിച്ചു വെക്കാനാണ്' എന്നായിരുന്നു പ്രസ്‌തുത സ്വഹാബിയുടെ മറുപടി. ഇത് കേട്ടപ്പോൾ അവർ മൗനം പാലിച്ചു (ബുഖാരി).) അദ്ദേഹത്തിന്റെ അഭിലാഷമനുസരിച്ച് അതേ വസ്ത്രത്തിൽ തന്നെ കഫൻ ചെയ്യപ്പെടുകയും ചെയ്‌തു. തിരുനബിയുടെ ദേഹം തൊട്ട വസ്ത്രം കൊണ്ട് ബർക്കത്തെടു ക്കുകയായിരുന്നു ആ സ്വഹാബിയുടെ ഉദ്ദേശ്യം. നബിയും സ്വഹാബാക്കളും ഈ ഉദ്ദേശത്തെ അപലപിച്ചില്ല.

*ബർക്കത്തെടുക്കൽ നബിയുടെ മാതൃക *

നബി (സ)യുടെ പുത്രി സൈനബയുടെ മയ്യിത്ത് കുളിപ്പിക്കാനിറങ്ങിയ സ്ത്രീകളോട് വെള്ളത്തോടൊപ്പം താളി ഉപയോഗിക്കണമെന്നും വലതു ഭാഗത്ത് നിന്ന് ആരംഭിക്കണമെന്നും മൂന്നോ അഞ്ചോ വേണ്ടി വരുന്ന പക്ഷം അതിൽ കൂടുതലോ തവണ കുളിപ്പിക്കണമെന്നും അവസാനത്തേതിൽ കർപ്പൂരം കലർത്തണമെന്നും കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കണ
മെന്നും നബി (സ) ഉപദേശിച്ചും കുളി കഴിഞ്ഞ വിവരം നബി صلى الله عليه وسلم
യെ അൻ നിച്ചപ്പോൾ അവിടുന്ന് ധരിച്ചിരുന്ന ഒരു വസ്ത്രം അവർക്ക് നൽകുകയും ആ വസ്ത്രം പുത്രിയുടെ ദേഹത്ത് സ്‌പർശിക്കുന്ന വിധം കഫൻ പുടവ താഴെ വെയ്ക്കാൻ കൽപ്പിക്കുകയും ചെയ്‌തു. (ബുഖാരി, മുസ്ലിം). 57

മഹാൻമാരായ സ്വാലിഹീങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ട് ബർക്കത്തെ ടുക്കുന്നതിലുള്ള അടിസ്ഥാനമാണ് ഈ ഹദീസെന്ന് ശൈഖ് ലുമ ആത്ത് വിവരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്തതിൽ നിന്ന് മറഞ്ഞ വഴിയിൽ കൂടി അഭൗതികവും മനുഷ്യാതീതവുമായ ഗുണ പ്രതീക്ഷ ആരാധനയും ഇലാഹാക്കലും ശിർക്കുമാണെന്ന വഹാബി മൗദൂദി വാദം ശരിയല്ലെന്ന് ഈ ഹദീസുകൊണ്ട് ഗ്രഹിക്കാവുന്നതാണ്. ശിർക്കായ ഒരു കാര്യം നബിയും സ്വഹാബത്തും അംഗീകരിച്ചു എന്നുവെക്കാൻ നിർവ്വാഹമില്ലല്ലോ.

Aslam Saquafi parappanangadi
സി എം അൽ റാശിദ ഓൺലൈൻ ദർസ്

Saturday, May 25, 2024

കഫൻ ചെയ്യൽ*

 



*കഫൻ ചെയ്യൽ*


മയ്യിത്ത് കുളിപ്പിച്ച ശേഷം കഫൻ ചെയ്യൽ നിർബന്ധമാണ്. മയ്യിത്തിന്റെ മേൽ നമുക്ക് നിർബന്ധമായ സാമൂഹ്യ ബാധ്യതയിൽ നിന്ന് രണ്ടാമത്തേ താണിത്. കുളിപ്പിച്ച മയ്യിത്തിനെ പൂർണ്ണമായി വസ്ത്രത്തിൽ പൊതിയുക എന്നതാണിതിന്റെ താൽപര്യം. ജീവിത കാലത്ത് ഉപയോഗിക്കൽ അനുവ ദനീയമായ എല്ലാ വസ്ത്രവും ഇതിനുപയോഗിക്കാവുന്നതാണ്. പുരുഷന് പട്ടും, കുങ്കുമച്ചായം കൊടുത്ത വസ്ത്രവും കഫൻ പുടവയായി ഉപയോഗിക്കാൻ പാടില്ല. ജീവിത കാലത്ത് അവന്ന് അത് ഹറാമായിരുന്നുവെന്നതാണ് ഇതിൻ്റെ കാരണം. എങ്കിലും മറ്റ് വസ്ത്രങ്ങൾ ലഭ്യമല്ലെങ്കിൽ അവ ഉപയോ ഗിക്കാമെന്ന് ഇമാം അദ്റഈ പ്രസ്‌താവിച്ചിരിക്കുന്നു. (തുഹ്ഫ) പട്ട് വസ്ത്രം സ്ത്രീകൾക്ക് ജീവിത കാലത്ത് അനുവദനീയമായത് കൊണ്ട് അവരെ അതിൽ കഫൻ ചെയ്യാവുന്നതാണ്. എങ്കിലും വിലപിടിപ്പുള്ള വസ്ത്രമായതു കൊണ്ട് അത് ഉത്തമമല്ല.


*പുത്തൻ വേണമെന്നില്ല പഴയത് മതി*


കഫൻ ചെയ്യുന്നതിന് തുണി വാങ്ങുമ്പോൾ ആവശ്യത്തിന്ന് തികച്ചും മതിയാകുന്നത് അളവിൽ വാങ്ങണം. നിങ്ങളിൽ ആർക്കെങ്കിലും തന്റെ സഹോദരന്റെ മയ്യിത്ത് സംസ്‌കരണം നടത്തേണ്ടി വന്നാൽ അതിന്നുള്ള കഫൻ അവൻ മെച്ചപ്പെടുത്തിക്കൊള്ളട്ടെ എന്ന് നബി (സ) ഉപദേശിച്ചിരി ക്കുന്നു (തുർമുദി, ഇബ്‌നുമാജ). വിലപ്പിടിപ്പുള്ള മേത്തരം തുണിയായിരിക്ക ണമെന്നല്ല ഈ പറഞ്ഞതിൻ്റെ താൽപര്യം ആവശ്യത്തിന് മതിയാകുന്ന അളവിൽ വേണമെന്നാണ്. കാരണം നിങ്ങൾ കഫന്ന് വേണ്ടി വിലപിടിപ്പു ഉള്ളത് വാങ്ങരുത്. അത് വേഗം നശിക്കാനുള്ളതാണല്ലോ എന്നും നബി صلى الله عليه وسلم ഉപദേശിച്ചിട്ടുണ്ട്. (അബൂദാവൂദ്)


ഉപയോഗിച്ച പഴയ വസ്ത്രങ്ങളാണ് പുത്തൻ വസ്ത്രങ്ങളേക്കാൾ നല്ലത്. ഒരിക്കൽ അബൂബക്കർ സിദ്ധീഖ് (റ) താൻ രോഗശയ്യയിൽ കിടക്കു മ്പോൾ ഉപയോഗിച്ച ഒരു വസ്ത്രം ചൂണ്ടിക്കാണിച്ച് ഇപ്രകാരം പറഞ്ഞു 'എന്റെ ഈ വസ്ത്രം നിങ്ങൾ കഴുകി എടുക്കണം' എന്നിട്ട് വേറെ രണ്ടെണ്ണം കൂടി ചേർത്ത് അവയിൽ എന്നെ കഫൻ ചെയ്യണം. അത് പഴകിയതാണല്ലേല്ലാ എന്ന് ആഇശ (റ) പറഞ്ഞപ്പോൾ സിദ്ധീഖ് (റ) മറുപടി പറഞ്ഞതിപ്രകാരമാണ്. പുതിയ വസ്ത്രം ജീവിച്ചിരിക്കുന്നവനാണ് മരിച്ചവനേക്കാൾ കൂടുതൽ അവകാശപ്പെട്ടത്.  (ബുഖാരി)


പോളിസ്റ്റർ വേണ്ട


വെള്ളവസ്ത്രമാണ് കഫൻ ചെയ്യാനുത്തമം നബി (സ) പറയുന്നു. 'നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക. അതാണുത്തമമായ വസ്ത്രം. മരിച്ച വരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക' (അബൂദാവൂദ്, തുർമുദി, ഇബ്നു മാജ) ഈ ആജ്ഞകൊണ്ട് വെള്ളവസ്ത്രം നിർബന്ധമാണെന്ന് വരുന്നില്ല. കാരണം നബി (സ) പലതരത്തിലുള്ള കളർ വസ്ത്രം ധരിച്ചതായി സ്ഥിര പ്പെട്ടിട്ടുണ്ട്. ഉഹ്‌ദു യുദ്ധത്തിൽ ശഹീദായവരെ കളർ വസ്ത്രം കൊണ്ട് കഫൻ ചെയ്ത‌തായും സ്ഥിരപ്പെട്ടിട്ടുണ്ട്.


കഫൻ ചെയ്യുന്ന തുണികൽ പരുത്തിയുടേതായിരിക്കലും ഉത്തമമാണ്. (ഖൽയൂബി) തിരുനബി (സ) പരുത്തി നൂൽകൊണ്ടുള്ള മൂന്ന് യമനീ തുണി കളിലാണ് കഫൻ ചെയ്യപ്പെട്ടത് (ബുഖാരി, മുസ്ല‌ിം). അപ്പോൾ പോളിസ്റ്റർ, ടെട്രോൻ തുടങ്ങിയ വസ്ത്രങ്ങൾ ഗുണകരമല്ല.


*വസ്ത്രമില്ലെങ്കിൽ*


വസ്ത്രമില്ലാത്ത ഘട്ടത്തിൽ പട്ടു വസ്ത്രവും ലഭ്യമല്ലെങ്കിൽ തോൽ, പുല്ല്, മണ്ണ് എന്നിവയിൽ കഫൻ ചെയ്യണം. വസ്ത്രമുണ്ടാവുമ്പോൾ അത് ഹറാമാണ്. ഖബ്ബാബു (റ) പറയുന്നു. അല്ലാഹുവിൻ്റെ 'വജ്ഹ്' മാത്രം ഉദ്ദേശിച്ച് ഞങ്ങൾ നബിയോടൊപ്പം ഹിജ്റ പോയി. അത്‌മൂലം അല്ലാഹുവിങ്കൽ അളവറ്റ പ്രതിഫലം ഞങ്ങൾക്ക് സ്ഥാപിതമാവുകയും ചെയ്‌തു. ഞങ്ങളിൽ ചിലർ മരണപ്പെട്ടപ്പോൾ ഐഹിക ലോകത്ത് നിന്ന് അവരുടെ പ്രതിഫലം അവർ ഒട്ടും അസ്വദിച്ചിരുന്നില്ല. മിസ്അബ്ബ്‌നു ഉമൈർ (റ) അക്കൂട്ടത്തിൽ പെട്ട വരാണ് ഉഹ്ദ് യുദ്ധത്തിലാണ് അദ്ദേഹം രക്തസാക്ഷിയായത്. അദ്ദേഹത്തെ

കഫൻ ചെയ്യാൻ ഒരു പുതപ്പല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് കാല് നീളം കുറവായിരുന്നു. തലമറച്ചാൽ കാൽ മറയുകയില്ല. കാൽ മറ ച്ചാൽൻ തല മറയുകയില്ല. അപ്പോൾ നബി (സ) പറഞ്ഞു. 'ആ വസ്ത്രം കൊണ്ട് അദ്ദേഹത്തിന്റെ തല മറക്കുക. കാലിൽ ചങ്ങനപ്പുല്ല് ചുറ്റുകയും ചെയ്യുക' (ബുഖാരി, മുസ്‌ലിം)


*സാലിഹീങ്ങളുടെ വസ്ത്രം ഉത്തമം *


- കഫൻ തുണി മുൻകൂട്ടി തെയ്യാർ ചെയ്‌ത് വെയ്ക്കൽ സുന്നത്തില്ല. പക്ഷേ, ഹലാലാണെന്നുറപ്പുള്ളതോ, സാലിഹീങ്ങളിൽ നിന്ന് ലഭിച്ചതോ ആയ വസ്ത്രം കഫൻ ആവശ്യാർത്ഥം സൂക്ഷിച്ചുവെക്കാവുന്നതാണ്.) ഇങ്ങനെ സൂക്ഷിച്ചുവെച്ചാൽ മരണശേഷം മറ്റുള്ളവർക്ക് അത് മാറ്റാൻ അനുവദനീയ മല്ല. ഹറാമാണ് (ഖൽയൂബി). സജ്ജനങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ കഫന്ന് വേണ്ടി കരുതിവെക്കൽ നല്ലതാണെന്ന് ഫത്ഹുൽ ബാരി വ്യക്തമാ ക്കിയിട്ടുണ്ട്. (ഒരിക്കൽ ഒരു സ്ത്രീ നബി (സ)ക്ക് ഒരു പുതു വസ്ത്രം സമ്മാനിച്ചു. അവർ സ്വ കരങ്ങൾകൊണ്ട് നെയ്തെടുത്തതായിരുന്നു അത്. നബി  (സ) ഒരു ദിവസം ആ വസ്ത്രം ധരിച്ച് വന്നപ്പോൾ സഹാബികളിലൊരാൾക്ക്  അത് കിട്ടിയാൽ കൊള്ളാമെന്നായി. അദ്ദേഹം തിരുമേനിയുടെ അടുത്ത് - ചെന്ന് അത് തൊട്ട് നോക്കി. ഇതെനിക്ക് തരുമോ എന്ന് ചോദിച്ചു. ഉദാരമനസ്‌കനായ നബി അതയാൾക്ക് നൽകി. സദസ്സിലുണ്ടായിരുന്ന മറ്റ് സ്വഹാബികൾക്ക് ആ പ്രവൃത്തി തീരെ രസിച്ചില്ല. നബി (സ)യോട് ചോദിച്ചു വാങ്ങിയതിലായിരുന്നു അവർക്കു പരാതി. നീ ഈ ചെയ്‌തത്‌ ശരിയായില്ല എന്ന് സ്വഹാബികൾ കുറ്റപ്പെടുത്തിയപ്പോൾ 'ഇതെനിക്ക് ധരിക്കാനല്ല. കഫൻ പുട വയായി സൂക്ഷിച്ചു വെക്കാനാണ്' എന്നായിരുന്നു പ്രസ്‌തുത സ്വഹാബിയുടെ മറുപടി. ഇത് കേട്ടപ്പോൾ അവർ മൗനം പാലിച്ചു (ബുഖാരി).) അദ്ദേഹത്തിന്റെ അഭിലാഷമനുസരിച്ച് അതേ വസ്ത്രത്തിൽ തന്നെ കഫൻ ചെയ്യപ്പെടുകയും ചെയ്‌തു. തിരുനബിയുടെ ദേഹം തൊട്ട വസ്ത്രം കൊണ്ട് ബർക്കത്തെടു ക്കുകയായിരുന്നു ആ സ്വഹാബിയുടെ ഉദ്ദേശ്യം. നബിയും സ്വഹാബാക്കളും ഈ ഉദ്ദേശത്തെ അപലപിച്ചില്ല.


*ബർക്കത്തെടുക്കൽ നബിയുടെ മാതൃക *


നബി (സ)യുടെ പുത്രി സൈനബയുടെ മയ്യിത്ത് കുളിപ്പിക്കാനിറങ്ങിയ സ്ത്രീകളോട് വെള്ളത്തോടൊപ്പം താളി ഉപയോഗിക്കണമെന്നും വലതു ഭാഗത്ത് നിന്ന് ആരംഭിക്കണമെന്നും മൂന്നോ അഞ്ചോ വേണ്ടി വരുന്ന പക്ഷം അതിൽ കൂടുതലോ തവണ കുളിപ്പിക്കണമെന്നും അവസാനത്തേതിൽ കർപ്പൂരം കലർത്തണമെന്നും കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കണ

മെന്നും നബി (സ) ഉപദേശിച്ചും കുളി കഴിഞ്ഞ വിവരം നബി صلى الله عليه وسلم

യെ അൻ നിച്ചപ്പോൾ അവിടുന്ന് ധരിച്ചിരുന്ന ഒരു വസ്ത്രം അവർക്ക് നൽകുകയും ആ വസ്ത്രം പുത്രിയുടെ ദേഹത്ത് സ്‌പർശിക്കുന്ന വിധം കഫൻ പുടവ താഴെ വെയ്ക്കാൻ കൽപ്പിക്കുകയും ചെയ്‌തു. (ബുഖാരി, മുസ്ലിം). 57


മഹാൻമാരായ സ്വാലിഹീങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ട് ബർക്കത്തെ ടുക്കുന്നതിലുള്ള അടിസ്ഥാനമാണ് ഈ ഹദീസെന്ന് ശൈഖ് ലുമ ആത്ത് വിവരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്തതിൽ നിന്ന് മറഞ്ഞ വഴിയിൽ കൂടി അഭൗതികവും മനുഷ്യാതീതവുമായ ഗുണ പ്രതീക്ഷ ആരാധനയും ഇലാഹാക്കലും ശിർക്കുമാണെന്ന വഹാബി മൗദൂദി വാദം ശരിയല്ലെന്ന് ഈ ഹദീസുകൊണ്ട് ഗ്രഹിക്കാവുന്നതാണ്. ശിർക്കായ ഒരു കാര്യം നബിയും സ്വഹാബത്തും അംഗീകരിച്ചു എന്നുവെക്കാൻ നിർവ്വാഹമില്ലല്ലോ.


*നജസായ . വസ്ത്രം*


പൊറുക്കപ്പെടാത്ത നജസുകൊണ്ട് മലിനമായ വസ്ത്രത്തിൽ കഫൻ ചെയ്യാൻ പാടില്ല. ജീവിതകാലത്ത് അത് ധരിക്കൽ അനുവദനീയമാണ ങ്കിലും ശരി (ശറഹുൽ മിൻഹാജ്). ശുദ്ധിയുള്ള വസ്ത്രം കിട്ടാനില്ലാത്ത സാഹചര്യത്തിൽ നജസായ വസ്ത്രത്തിൽ കഫൻ ചെയ്യാവുന്നതാണ്. അപ്പോൾ നിസ്ക‌ാരം കഫൻ ചെയ്യുന്നതിനു മുമ്പായി നിർവ്വഹിക്കണം സാധ്യ മാവുമെങ്കിൽ നജസായ വസ്ത്രം കഴുകി വൃത്തിയാക്കണം. ആശുപത്രികളിൽ വെച്ചും മറ്റും മരിക്കുമ്പോൾ ഈ മസ്‌അല പ്രയോജനപ്പെടുന്നതാണ്.


 *എത്ര വസ്ത്രം വേണം*



കഫൻ ചെയ്യുന്നതിന്ന് വേണ്ടത് ഏറ്റവും ചുരുങ്ങിയത് ഔറത്ത് മറക്കുന്ന ഒരു തുണിയും പൂർണ്ണമായത് ഓരോന്നും ദേഹം മുഴുവനും മറക്കുന്ന വിധ ത്തിലുള്ള മൂന്ന് തുണിയുമാണ്. നിർബന്ധമായത് ഔറത്ത് മറക്കുന്ന ഒരു തുണിയാണെന്നും അതല്ല ശരീരം മുഴുവനും മറക്കുന്ന ഒരു തുണിയാ ണെന്നും മൂന്ന് തുണി സുന്നത്താണെന്നും അതല്ല നിർബന്ധമാണെന്നും ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.


ഈ വിവരിച്ചത് എപ്പോഴാണെന്ന് ഇമാം സുലൈമാനുൽ കുർദി (റ) വിശദീകരിച്ചുകൊണ്ട് പറഞ്ഞതിപ്രകാരമാണ്. 'കഫൻ ചെയ്യുന്ന വസ്ത്രം നാലു വിധമാണ്. (1) അല്ലാഹുവിൻ്റെ ഹഖ്. ഇത് ഔറത്ത് മറക്കുന്ന വിധത്തി ലുള്ള ഒരു തുണിയാണ്. അതില്ലാതെയാക്കാനോ ചുരുക്കാനോ ആർക്കും അധികാരമില്ല.

 (2) മയ്യിത്തിൻ്റെ അവകാശം. ഇത് ശരീരം മുഴുവനും മറ ക്കുന്ന ഒരു തുണിയാണ്. ഇതില്ലാതെയാക്കാൻ കടക്കാർക്കോ മറ്റോ അവ

കാശമില്ല. എന്നാൽ ഔറത്ത് മറക്കുന്നതിൽ കൂടുതൽ വേണ്ടെന്ന് മയ്യിത്ത് വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ കൂടുതലുള്ളത് ഒഴിവാക്കാമെന്നാണ് ഇബ്നു ഹജർ (റ)വിന്റെ അഭിപ്രായം. ഇമാം റംലി ഈ അഭിപ്രായത്തിനെതിരാണ്. മയ്യിത്തിൻ്റെ ശരീരം മുഴുവൻ മറയുന്നതിൽ അല്ലാഹുവിന്റെയും മയ്യിത്തി ന്റെയും ഹഖുകൾ കൂടി കലർന്നതിനാൽ മയ്യിത്തിന്റെ വസ്വിയ്യത്ത് കൊണ്ടോ മറ്റോ അതിനേക്കാൾ ചുരുക്കാൻ പാടില്ലെന്ന അഭിപ്രായത്തെയാണ് അദ്ദേഹം ബലപ്പെടുത്തിയിരിക്കുന്നത്.


(1) കടക്കാർക്കുള്ള അവകാശം ഇത് രണ്ടാമത്തെയും മൂന്നാമത്തെയും തുണിയാണ്. മയ്യിത്തിൻ്റെ സ്വത്തിൻ്റെ അത്ര തന്നെ കടം അവന്നുണ്ടെങ്കിൽ രണ്ടാമത്തെയും മൂന്നാമത്തെയും തുണികളെ കടക്കാർക്കു തടയാം. എന്നാൽ അനന്തരാവകാശികൾക്ക് ഇത് തടയാൻ അവകാശമില്ല.


(4) അനന്തരാവകാശികളുടെ ഹഖ്. ഇത് മൂന്ന് തുണികളേക്കാൾ കുടു തലുള്ളതാണ്. ഇതിനെ അനന്തരവകാശികൾക്കും തടയാം. (കുർദി)


ആകയാൽ മയ്യിത്തിന്റെ അനന്തര സ്വത്തിൽ നിന്നാണ് കഫൻ പുടയുടെ ചിലവ് വഹിക്കുന്നതെങ്കിൽ അനന്തര സ്വത്തിനെ മുഴുവൻ ഉൾക്കൊള്ളുന്ന കടബാധ്യതയില്ലെങ്കിൽ)*മൂന്ന് കഷ‌ണം തുണി നിർബന്ധമാണ്.* 


കട ബാധ്യ തയുണ്ടെങ്കിൽ രണ്ടും മൂന്നും കഷ്‌ണം കടക്കാർ അനുവദിക്കാത്തപക്ഷം ഒരു കഷ്ണമാണ് നിർബന്ധം. കടക്കാർ അനുവദിക്കുന്ന പക്ഷം മൂന്നുമാവാം എന്നാൽ പൊതു ഭണ്ഡാരത്തിൽ നിന്നോ (ബൈത്തുൽ മാൽ) കഫൻ ആവശ്യാർത്ഥം വഖഫ് ചെയ്ത്‌ സ്വത്തിൽ നിന്നോ അതിനു വേണ്ടി ചിലവഴിക്കുമ്പോൾ ഒന്നിൽ കൂടുതലാകാതിരിക്കൽ നിർബന്ധമാണ്. മയ്യിത്തിന്റെ ബന്ധുക്കളോ ഭർത്താവോ കഴിവുള്ള മറ്റാരെങ്കിലുമോ കഫൻ്റെ ചിലവു വഹിക്കുന്ന പക്ഷം ഒന്നിൽ കൂടുതലാക്കുവാൻ അവർ സന്നദ്ധരല്ലെങ്കിൽ (ഒന്ന്‌കൊണ്ട് മതിയാക്കുന്നതിന് വിരോധവുമില്ല. *കടബാധ്യതയില്ലാത്ത മയ്യി ത്തിന്ന് സ്വത്തുണ്ടെങ്കിൽ മൂണെണ്ണം നിർബന്ധമാണെന്നത് പ്രത്യേകം ശ്രദ്ധേ യമാണ്* അപ്പോൾ ഏറ്റവും കുറഞ്ഞ കഫൻ ശരീരമാസകലം മൂടുന്ന ഒരു കഷ്ണ‌ം തുണിയാണെന്ന് ചില ഗ്രന്ഥങ്ങളിൽ എഴുതിയത് ബൈത്തുൽ മാലിൽ നിന്നോ വഖ്ഫ് സ്വത്തിൽ നിന്നോ ആകുമ്പോൾ ഒന്നേ നിർബന്ധമു ഉള്ളൂ എന്ന അർത്ഥത്തിലാണത്. ഇക്കാര്യം ശർവാനിയും മറ്റ് ഗ്രന്ഥങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് തുണി നിർബന്ധമാണെന്ന് ശർഖാവിയിലുമു ണ്ട്. ഇതിൽ സ്ത്രീ പുരുഷ വ്യത്യാസമോ ചെറുപ്പവലുപ്പ വ്യത്യാസമോയില്ല.


* പുരുഷൻമാർക്ക് കഫൻ *


പുരുഷനെ സംബന്ധിച്ചേടത്തോളം കഫൻ പുടവ മൂന്നെണ്ണമാവലാണുത്തമം. അവകാശികൾ അനുവദിക്കുന്നപക്ഷം അഞ്ചെണ്ണമാകുന്നതിൽ വിരോധമില്ല. എന്നാൽ അവകാശികളുടെ കൂട്ടത്തിൽ പ്രായപൂർത്തിയെത്താത്ത കുട്ടികളുണ്ടെങ്കിൽ മയ്യിത്തിൻ്റെ സ്വത്തിൽ നിന്ന് മൂന്ന് തുണിയിൽ കൂടുതൽ കഫനിന്ന് വേണ്ടി ഉപയോഗിക്കാൻ പാടില്ല. പുരുഷന്ന് അഞ്ചെണ്ണമാകു മ്പോൾ നീളക്കുപ്പായവും തലപ്പാവും ധരിച്ചതിനു ശേഷം മറ്റു തുണികളെ കൊണ്ടും പൊതിയണം. ഇബ്നു ഉമർ (റ) തൻ്റെ മകനെ അഞ്ചു വസ്ത്രങ്ങ ളിൽ കഫൻ ചെയ്തു‌ വെന്ന് ബൈഹഖി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.


*സ്ത്രീകൾക്ക്*



മയ്യിത്ത് സ്ത്രീയാണെങ്കിൽ അഞ്ചു വസ്ത്രങ്ങളിൽ കഫൻ ചെയ്യലാണു ത്തമം. ഒരു അരയുടുപ്പ്, നീളക്കുപ്പായം, മുഖമക്കന, ദേഹം മുഴുവൻ മറക്കുന്ന രണ്ട് വസ്ത്രങ്ങൾ എന്നിവയാണ് അഞ്ചെണ്ണം. പ്രവാചക പുത്രി ഉമ്മുകുൽസും (റ) യെ കഫൻ ചെയ്തത് അഞ്ചു വസ്ത്രങ്ങളിലായിരുന്നു വെന്ന് അബൂദാവൂദു റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സ്ത്രീകളുടെ മാർ ഉലയാതി രിക്കാൻ മാറത്തൊരുകെട്ടും ആവശ്യമാണെന്ന് ഇമാം ശാഫിഈ പറഞ്ഞിരിക്കുന്നു. പുരുഷനും സ്ത്രീക്കും അഞ്ചു വസ്ത്രത്തേക്കാൾ അധികമാക്കു ന്നത് കറാഹത്താണ്. ഹറാമാണെന്ന പക്ഷവുമുണ്ട്. (ശർഹുൽ മിൻഹാജി) ഹജ്ജിന് ഇഹ്റാം കെട്ടിയ പൂരുഷൻ മരിച്ചാൽ അവൻ്റെ തലയും സ്ത്രീ മരിച്ചാൽ അവളുടെ മുഖവും മറക്കാൻ പാടില്ലെന്നാണ് ശാഫിഈ ഹമ്പലി മദ്ഹ ബുകൾ


* കഫൻ ചെയ്യേണ്ട ക്രമം*


മൂന്ന് തുണികളിൽ നിന്ന് നല്ലതും വിശാലമായതും ആദ്യം വിരിക്കേണ്ടതാണ്. മീതെ രണ്ടാമത്തേയും അതിനു മീതെ മൂന്നാമത്തേയും തുണികൾ വിരിക്കണം. ഓരോ തുണിക്കും സുഗന്ധ ദ്രവ്യം തേക്കലും 'ഊദു' പോലു ള്ളവ കൊണ്ട് വാസന പിടിപ്പിക്കലും സുന്നത്താകുന്നു. പിന്നീട് മൂന്നാമത്തെ തുണിയിലെ മയ്യിത്തിനെ മലർത്തി കിടത്തണം, മയ്യിത്തിന്റെ ചന്തിക്കെട്ട് വല്ല  തുണിക്കഷണം കൊണ്ടോ മറ്റോ കെട്ടൽ സുന്നത്താണ്. (മിൻഹാജ്) പിന്നീട് പഞ്ഞിയിൽ അൽപം കർപ്പൂരം ചേർത്തു മയ്യിത്തിൻ്റെ ദ്വാരങ്ങളുടെ മീതെയും സുജൂദ് ചെയ്യുമ്പോൾ നിലത്തു വെക്കുന്ന അവയവങ്ങളിലും വെക്കണം. പിന്നീട് മൂന്ന് തുണിയിൽ നിന്ന് മയ്യിത്തിൻ്റെ ദേഹത്തോട് തൊട്ട് നിൽക്കുന്ന (മൂന്നാമതു വിരിച്ച്) തുണിയുടെ ഇടതു ഭാഗം ഉയർത്തി വലതു ഭാഗത്തേക്കും പിന്നെ വലതു ഭാഗം ഉയർത്തി ഇടതു ഭാഗത്തേക്കും മടക്കി മയ്യിത്തിനെ ചുറ്റേണ്ടതാണ്. (എന്നാൽ ജീവിച്ചിരിക്കുന്നവർ വസ്ത്രം ധരിക്കേണ്ടതും ഇതു പോലെ തന്നെയാണ്) പിന്നീട് അതിൻ്റെ താഴെയുള്ള രണ്ടാമതു വിരിച്ച തുണിയും ശേഷം ഏറ്റവും അടിയിലുള്ള (ആദ്യം വിരിച്ച) തുണിയും അപ്രകാരം ചെയ്തിട്ട് കൂടുതലുള്ള നീളം തലയുടെയും  കാലിന്റെയും അപ്പുറംകൂട്ടിപ്പിടിച്ച് ശീല കയർ കൊണ്ട്

 കെട്ടുകയും തൂണി അങ്ങോട്ടുമിങ്ങോട്ടും നിക്കി ചൊകാതിരിക്കുന്നതിൽ നടുവിലും ഒരു കെട്ട് ഉണ്ടായിരിക്കേണ്ടതാണ്. ഖബറിൽ വെച്ച ശേഷം ആ നാട അഴിക്കേണ്ടനുമാണ്.


*കൈയും മുടിയും എങ്ങനെ വെക്കണം*


വിരിച്ച തുണിയിൽ മയ്യിത്തിനെ മലർത്തി കിടത്തുമ്പോൾ നിസ്കാരത്തിൽ കൈക കെട്ടുന്നതു പോലെ ഇടതുകൈ അടിയിലും വലതു കൈ മുകളിലുമായി കെട്ടണം കൈ കെട്ടാതെ ഇരുവശത്തും നിവർത്തിയിടുന്നതിന്നും മതമില്ല നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ പുത്രി സൈനബയുടെ തലമുടി മൂന്ന് ഭാഗമാക്കി

  പുറകിലേക്കിടുകയാണ് ചെയ്‌തതെന്ന് അവരുടെ മയ്യിത്ത് കുളിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ഉമ്മു അത്വിയ്യത്ത് പ്രസ്‌താവിച്ചിട്ടുണ്ട്




പരിപാലന ചിലവ് ആർ വഹിക്കണം


കഫൻ, ഖബർ മുതലായ പരിപാലനങ്ങളുടെ ചിലവ് നിർവ്വഹിക്കേണ്ടത് മയ്യിത്തിന്റെ സ്വത്തിൽ നിന്നാണ്. എന്നാൽ ജീവിത കാല ചിലവ് വഹിക്കൽ നിർബന്ധമായ ഭർത്താവുള്ള ഒരു സ്ത്രീയാണ് മരിച്ചതെങ്കിൽ അവൾക്ക് കഴിവുണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ ആ ഭർത്താവാണ് പ്രസ്‌തുത പരിപാലന ചിലവ് വഹിക്കേണ്ടത്. 

നേരെമറിച്ച് ഭർത്താവ് ദരിദ്രനാണെങ്കിൽ അവൾക്ക് സ്വത്തുള്ളപക്ഷം അതിൽ നിന്നും ആ ചിലവി നിർവ്വഹിക്കണം. 

മരിച്ച ആൾക്ക് സ്വത്തില്ലെങ്കിൽ അയാളുടെ ജീവിതകാല ചിലവ് വഹിക്കൽ നിർബന്ധമായ ആളാണ് മേൽപറഞ്ഞ ചിലവ് വഹിക്കേണ്ടത്. 

അതിന്ന് ശേഷം കഫന്നിനു വെണ്ടണ്ടിയുള്ള വല്ഫിൽ നിന്ന് അതിന്ന് ശേഷം ബൈതുൽ മാലിൽ നിന്ന് അതില്ലെങ്കിൽ നാട്ടുകാരിൽ നിന്ന് സാമ്പത്തിക ശേഷിയുള്ളവരും അത് നിർവ്വ ഹിക്കണം. നാട്ടുകാർ കഫൻ ചെയ്യുകയാണെങ്കിൽ ഒരു തുണി മാത്രം മതി യാകുന്നതാണ്. മൂന്ന് നിർബന്ധമില്ല.


അവസാന കാഴ്‌ച


മയ്യിത്ത് കഫൻ ചെയ്‌തു കഴിഞ്ഞ ശേഷം അന്തിമ ദർശനത്തിനു വേണ്ടി മൂലം തുറന്നിട്ടു എല്ലാവരേയും വിളിച്ചു വരുത്തി കാണിക്കുന്ന ഒരു സമ്പ്രദാ യമുണ്ട്. ദുഖത്തിന്റെ ആഘാതമേറ്റു പരവശരായ ബന്ധുക്കളുടെയും സ്ത്രീ ജനങ്ങളുടെയും ക്ഷമയും സഹനവും പൊട്ടിത്തെറിക്കുന്ന ഒരു സന്ദർഭമാണിത്. ചിലപ്പോൾ മാറത്തടിക്കും. കൂട്ടക്കരച്ചിലിനും ഇത് കാരണമാക്കിയേ ക്കും അങ്ങിനെയാണെങ്കിൽ ആ പ്രദർശനം ഒഴിവാക്കുന്നതാവും ഉത്തമം.


Aslam Saquafi parappanangadi

കടപ്പാട് നെല്ലിക്കുത്ത് ഉസ്താദ്



പ്രവാചകത്യത്തിൻ്റെ അടയാളങ്ങൾ * *കുറഞ്ഞ ഭക്ഷണം അധികരിപ്പിച്ചു ആയിരക്കണക്കായ ആളുകൾക്കു മതിവരുവോളം ഭക്ഷിപ്പിച്ചു * ഭാഗം 7

 *പ്രവാചകത്യത്തിൻ്റെ അടയാളങ്ങൾ *


*കുറഞ്ഞ ഭക്ഷണം അധികരിപ്പിച്ചു ആയിരക്കണക്കായ ആളുകൾക്കു മതിവരുവോളം ഭക്ഷിപ്പിച്ചു *



ഭാഗം 7


കുറഞ്ഞ വെള്ളം അധികരിപ്പിക്കൽ മാത്രമല്ല കുറഞ്ഞ ഭക്ഷണം അധികരിപ്പിച്ചു ആയിരക്കണക്കായ ആളുകൾക്കു മതിവരുവോളം ഭക്ഷിപ്പിച്ചതും നബിയുടെ ചരിത്രത്തിലുണ്ട്. ഒരു യുദ്ധത്തിൽ ഭക്ഷ്യക്ഷാമ നുഭവപ്പെട്ടപ്പോൾ നബി (സ) യുടെ അനുചരന്മാർ യുദ്ധത്തിനായുള്ള ഒട്ടകങ്ങളെ അറുക്കാൻ തുടങ്ങി. ഹസ്രത്ത് ഉമർ (റ) അറവ് നിർത്തി വെക്കാൻ ആവശ്യപ്പെട്ടു. അവസാനം യോദ്ധാക്കളുടെ കൈവശമുള്ള ധാന്യപ്പൊടികൾ സംഭരിച്ചു അത്ഭുതസിദ്ധിയിലൂടെ വർദ്ധിപ്പിച്ചുകൊണ്ട് നബി (സ) അവിടെയുണ്ടായിരുന്ന സൈന്യങ്ങൾക്കെല്ലാം വിതരണം ചെയ്തു. തബൂക്ക് യുദ്ധത്തിൽ നടന്ന ഈ സംഭവം ഇമാം മുസ്ലിം ഹദീസ് 27 ഉദ്ധരിച്ചിട്ടുണ്ട്.


عن أبي صالح، عن أبي هريرة أو عن أبي سعيد (شك الأعمش) قال: لما كان غزوة تبوك، أصاب الناس مجاعة. قالوا:


 يا رسول الله! لو أذنت لنا فنحرنا نواضحنا فأكلنا وادهنا. فقال رسول الله صلى الله عليه وسلم "افعلوا" قال فجاء عمر، فقال: يا رسول الله! إن فعلت قل الظهر. ولكن ادعهم بفضل أزوادهم. وادع الله لهم عليها بالبركة. لعل الله أن يجعل في ذلك. فقال رسول الله صلى الله عليه وسلم "نعم" قال فدعا بنطع فبسطه. م دعا بفضل أزوادهم. قال فجعل الرجل يجيء بكف ذرة. قال ويجيء الآخر بكف تمر. قال ويجيء الآخر بكسرة. حتى اجتمع على النطع من ذلك شيء يسير. قال فدعا رسول الله صلى الله عليه وسلم بالبركة. م قال "خذوا في أوعيتكم" قال فأخذوا في أوعيتهم. حتى ما تركوا في العسكر وعاء إلا ملأوه. قال فأكلوا حتى شبعوا. وفضلت فضلة. فقال رسول الله صلى الله عليه وسلم: "أشهد أن لا إله إلا الله، وأني رسول الله. لا يلقى الله بهما عبد، غير شاك، فيحجب عن الجنة"

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

Wednesday, May 22, 2024

മയ്യത്തിനെ ആര് കുളിപ്പിക്കണം

 


ആർ കുളിപ്പിക്കണം


ഏറ്റവും അടുത്ത ബന്ധുക്കളാണ് മയ്യത്ത് കുളിപ്പിക്കേണ്ടത് ബഹുമാ ന്യരായ നമ്മുടെ മാതാപിതാക്കളുടെയും അടുത്ത മറ്റു ബന്ധുക്കളുടെയും മൃതശരീരം തേച്ചുകഴുകി വൃത്തിയാക്കാൻ അന്യരെ ഏൽപ്പിച്ചുകൊടുക്കു ന്നത് ഒരിക്കലും ഭംഗിയല്ലല്ലോ. എങ്ങിനെ മയ്യിത്ത് കുളിപ്പിക്കണമെന്ന് പഠിച്ചു വാം തന്നെ മുന്നോട്ടിറങ്ങി അതു നിറവേറ്റണം. അതാണ് ഭംഗി. അങ്ങിനെ ചെയ്യണമെന്നാണ് ശറഇൻ്റെ കൽപന


മരിച്ചത് പുരുഷനാണെങ്കിൽ അയാളുടെ പിതാവ്, പിതാമഹൻ, പുത്രൻ പൗത്രൻ, മതാപിതാവൊത്ത സഹോദരൻ. പിതാവ് മാത്രമൊത്ത സഹോദ തൻ ഇവരുടെ പുത്രൻമാർ, പിതൃവ്യൻ, പിത്യവ്യപുത്രൻ, എന്നിവരാണ് യഥാ ക്രമം കുളിപ്പിക്കേണ്ടത്. ആദ്യം പറഞ്ഞ ആളുടെ അഭാവത്തിൽ അടുത്ത ആൾ കുളിപ്പിക്കണമെന്ന് താൽപര്യം. ഈ പറയപ്പെട്ടവരില്ലെങ്കിൽ കുടും ബത്തിൽ മറ്റു പുരുഷന്മാരാണ് കുളിപ്പിക്കേണ്ടത്. ഇനി ബന്ധുക്കളാരുമി ല്ലാതെ വരികയോ ഉള്ളവർ അതിന്ന് തയ്യാറാവാതിരിക്കുകയോ ചെയ്യുന്ന പക്ഷം പിന്നീട് അന്യപുരുഷന്മാർക്കാണ് ഏറ്റവും അർഹത. പുരുഷന്മാരെ കഴിച്ചാൽ പിന്നീട് അവൻ്റെ ഭാര്യക്കാണ് ഏറ്റവും സ്ഥാനം. പിന്നീട് അവന് വിവാഹം കഴിക്കൽ ഹറാമായിരിക്കുന്ന സ്ത്രീകൾക്കാണ്. സ്ത്രീയായ മയ്യി ത്തിനെ കുളിപ്പിക്കുന്നതിനു ഏറ്റവും അർഹത പുരുഷനായി സങ്കൽപ്പിച്ചാൽ രക്തബന്ധം കാരണമായി വിവാഹബന്ധം ഹറാമാകുന്ന സ്ത്രീകൾ, പിന്നീട് മയ്യിത്തുമായി കുടുംബബന്ധമുള്ള മറ്റ് സ്ത്രീകൾ, പിന്നീട് അന്യ സ്ത്രീകൾ എന്നീ ക്രമത്തിലാണ് സ്ത്രീകളെ കഴിച്ചാൽ ഏറ്റവും അർഹത അവളുടെ ഭർത്താവിന്നാണ്. പിന്നീട് അവളുമായി വിവാഹബന്ധം ഹറാമായ പുരുഷ് ന്മാർക്കാണ്. മേൽപറയപ്പെട്ട സ്ഥലങ്ങളിലെല്ലാം ഏറ്റവും അടുത്തവരെ മുന്തി ക്കുന്നതാണ്.


അറിവുള്ളവർ


ഈ പറഞ്ഞ ക്രമം കണക്കിലെടുക്കൽ സുന്നത്ത് മാത്രമാണ്. നിർമ്മ സമില്ല. എല്ലാവർക്കും കുളിപ്പിക്കാനുള്ള അറിവ് ഉണ്ടാകുമ്പോഴാണ് ഇത്

മരണാനുബന്ധമുറകൾ

പരിഗണിക്കേണ്ടത്. അല്ലെങ്കിൽ മയ്യിത്ത് കുളിപ്പിക്കാൻ കൂടുതൽ അറിവുള്ളവരെയാണ് മുന്തിക്കേണ്ടത്. ഈ അവസ്ഥയിൽ കുടുംബത്തേക്കാളും അന്യരെയാണ് മുന്തിക്കേണ്ടത്, (മൗഹിബത്). ഇതേ പ്രകാരം അർഹതപ്പെട്ടവൻ കൂട്ടിയോ തെമ്മാടിയോ മയ്യത്തുമായി വിരോധമുള്ളവനോ ആവാതി രിക്കലും വേണം. (ശർഹ് ബാഫളിൽ)


അസാധ്യമായാൽ


പുരുഷൻ മരിച്ചേടത്ത് സ്ത്രീയും സ്ത്രീ മരിച്ചേടത്ത് അന്യപുരുഷന്മാരും മാത്രമേയുള്ളുവെങ്കിൽ കാണാതെയും തൊടാതെയും കുളിപ്പിക്കൽ അസാ ധ്യമാകുന്നപക്ഷം മയ്യിത്തിനെ സ്പർശിക്കാതെ ശീല ചുറ്റി തയമ്മും ചെയ്യണമെന്നാണ് പ്രബലാഭിപ്രായം. (മിൻഹാജ്) വികാരമുണ്ടാക്കാത്ത ചെറിയ ആൺകുട്ടികളേയും പെൺകുട്ടികളേയും അന്യ സ്ത്രീ പുരുഷന്മാർക്കു കുളി പ്പിക്കാവുന്നതാണ്. (ശർഹ് ബാഫള്ൽ) വെന്ത് കരിയുക മുതലായ കാരണങ്ങളാൽ കുളിപ്പിക്കൽ അസാധ്യമായ മയ്യിത്തിന് തയമ്മും ചെയ്തു കൊടു ക്കൽ നിർബന്ധമാണ് തയമ്മും ചെയ്യുവാൻ അസാധ്യമാവുന്ന സാഹചര്യ ത്തിൽ ആ മയ്യത്തിൻ്റെ മേൽ നിസ്‌കരിക്കുവാൻ പാടില്ല. കോളറ മുതലായവ പടർന്നു പിടിക്കുന്ന അപൂർവ്വ സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്ന് മേൽ വിവരിച്ചതിൽ നിന്നും വ്യക്തമാകുന്നതാണ്. കുളിപ്പിക്കാൻ ആളെ കിട്ടാനി ല്ലെങ്കിൽ തയമ്മും ചെയ്യുകയും അതും അസാധ്യമാകുന്ന പക്ഷം നിസ്കാരം നിഷിദ്ധമാകുന്നതുമാണ്.


Aslam Saquafi parappanangadi

CM AL RASHIDA

Tuesday, May 21, 2024

മതപണ്ഡിതർക്ക്* *ഭാഷ അറിയില്ലെന്നൊ71

 മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 71/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മതപണ്ഡിതർക്ക്*

*ഭാഷ അറിയില്ലെന്നൊ !*


മുസ്‌ലിം പണ്ഡിതന്മാരാൽ സമ്പന്നമായിരുന്നു നമ്മുടെ കൊച്ചു കേരളം. പണ്ഡിതന്മാരില്ലാത്ത കാലം കഴിഞ്ഞു പോയില്ലെന്നതാണ് ശരി. 


"കേരളത്തിൽ ഇസ്‌ലാം മതം പ്രചരിച്ച കാലം മുതൽ ഇവിടെ അസംഖ്യം പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും ജീവിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ചിരുന്ന ലോക സഞ്ചാരി കേരളത്തിൽ വന്നിരുന്ന കാലത്തെ ചില പണ്ഡിതന്മാരെയും നേതാക്കളെയും സംബന്ധിച്ച ലഘു വിവരണം തൻ്റെ സഞ്ചാരക്കുറുപ്പിൽ നിന്ന് ലഭിക്കുന്നുണ്ട്. "

(മഹത്തായ മാപ്പിള

സാഹിത്യ പാരമ്പര്യം - 129)


ഇസ്‌ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും കേരളീയർ കൃത്യമായി മനസ്സിലാക്കിയത് സ്വഹാബികളിൽ നിന്നും അവർക്ക് ശേഷം വന്ന പണ്ഡിതന്മാരിൽ നിന്നും തന്നെയാണ്. അതിനാൽ അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ മുസ്‌ലിം സമൂഹത്തിൽ  കടന്നു വന്നിട്ടില്ല. വ്യാജ ത്വരീഖത്തുകളും അന്ധവിശ്വാസങ്ങളും പൊട്ടിമുളക്കുമ്പോൾ അതാത് കാലങ്ങളിലെ പണ്ഡിതന്മാർ അത്തരം വിശ്വാസങ്ങളെ ശക്തമായി എതിർക്കുകയും ജനങ്ങൾക്ക് ഉദ്ബോധനം നൽകുകയും ചെയ്തു വെന്നതാണ് ചരിത്രം. 


എന്നാൽ മുസ്‌ലിം പണ്ഡിതർക്ക് കീഴിൽ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വളർന്നുവരുന്ന ഒരു സമൂഹത്തെ വഴിതെറ്റിക്കണമെങ്കിൽ പണ്ഡിത നേതൃത്വത്തിൽ നിന്നും അവരെ അടർത്തിയെടുക്കാതെ സാധ്യമല്ലെന്ന് മനസ്സിലാക്കിയ പിഴച്ച ചിന്താഗതിക്കാർ പടച്ചുണ്ടാക്കിയതാണ് കേരള മുസ്‌ലിം പണ്ഡിതർക്ക് വിദ്യാഭ്യാസമില്ലെന്നതും അവർ അന്ധവിശ്വാസികളാണെന്നതും.


" മതപണ്ഡിതന്മാർ ഭൗതിക വിദ്യാഭ്യാസമോ ശാസ്ത്ര ബോധമോ തീരെ ഇല്ലാത്തവരായിരുന്നു. ഭാഷയുടെ കാര്യം അതിലും ദയനീയമായിരുന്നു.  മലയാളത്തിന്റെ നാടൻ ഭാഷയായ മാപ്പിള ഭാഷ മാത്രമേ മുസ്‌ലിംകൾക്ക് സംസാരിക്കാൻ പാടുള്ളൂ എന്നാണ് അന്ന് മതപുരോഹിതന്മാർ പ്രചരിപ്പിച്ചത്. "

(ഇസ്‌ലാഹി പ്രസ്ഥാനം

കെ എൻ എം. പേജ് : 20)


കലർപ്പില്ലാത്ത നുണകളാണ് ചരിത്രം എന്ന പേരിൽ മൗലവിമാർ അണികൾക്ക് കൈമാറുന്നത്. 'നവോത്ഥാനം' സ്ഥാപിച്ചെടുക്കാൻ ഇതല്ലാതെ മറ്റു മാർഗങ്ങളൊന്നും അവർക്കു മുന്നിലില്ല.


വിവിധ ഭാഷകൾ കൈകാര്യം ചെയ്തിരുന്ന നിരവധി പണ്ഡിതന്മാർ 1921 നു മുമ്പ് കഴിഞ്ഞു പോയിട്ടുണ്ടെന്നതാണ് വസ്തുത. ഏതാനും പണ്ഡിതന്മാരെ നമുക്കിവിടെ പരിചയപ്പെടാം.


" മുഹമ്മദ് നൂഹ് മുസ്‌ലിയാർ : ഹിജ്റ 1321ൽ (124 വർഷം മുമ്പ് ) വഫാത്തായ പണ്ഡിതനാണ് മുഹമ്മദ് നൂഹ് മുസല്യാർ. തിരുവനന്തപുരം പുവാർ സ്വദേശിയാണ്. പിതാവ് അഹ്മദ് കണ്ണ് നല്ലൊരു പണ്ഡിതനും കവിയുമായിരുന്നു. കൊച്ചി പൊന്നാനി പ്രദേശങ്ങളിൽ ദർസ് പഠനം നടത്തി. മലയാളം, അറബി എന്നീ ഭാഷകൾക്ക് പുറമെ തമിഴ്, പാർസി ഭാഷകളും അദ്ദേഹത്തിന്നറിവുണ്ടായിരുന്നു. അറബി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. അവയിൽ വലിയൊരു ഭാഗം മൻളൂമാതുൽ ഫുവാരി എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻ്റെ പ്രധാന ഗ്രന്ഥമാണിത്. ഇസ്‌ലാമിലെ വിശ്വാസാചാരങ്ങൾ, ഇടപാടുകൾ, ദിക്റുകൾ, ശരീഅത്ത് നിയമങ്ങൾ എന്നിവ സമഗ്രമായി വിവരിച്ച ഒരു ഗ്രന്ഥമാണ് ഫതഹു സ്സമദ്. ഒരുകാലത്ത് സാധാരണക്കാർ മതപഠനത്തിന് മുഖ്യമായും അവലംബിച്ചിരുന്ന കൃതികളിൽ ഒന്നാണിത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 286)


" ആലപ്പുഴ 

സുലൈമാൻ മൗലവി :

ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു ആലപ്പുഴ. അവിടുത്തെ പ്രസിദ്ധ വ്യാപാരിയായിരുന്ന ആദം സേട്ടു സാഹിബിന്റെ പുത്രനായിരുന്നു സുലൈമാൻ മൗലവി. അറബി, ഉറുദു, തമിഴ്, മലയാളം എന്നീ ഭാഷകളിലെല്ലാം അദ്ദേഹം അഗാധ പാണ്ഡിത്യം നേടി. വ്യാപാരത്തെക്കാൾ എഴുത്തും അധ്യാപനവും വൈദ്യവുമാണ് അദ്ദേഹത്തിന് അഭികാമ്യമായിരുന്നത്. യുനാനി വൈദ്യത്തിലും ആയുർവേദത്തിലും അദ്ദേഹം വേണ്ടത്ര വിജ്ഞാനം ആർജിച്ചിരുന്നു. ചികിത്സയോടൊപ്പം തന്നെ അദ്ദേഹം ദർസും നടത്തിയിരുന്നു. ദക്ഷിണ കേരളത്തിലെ മുസ്‌ലിംകളെ പത്രലോകവുമായി പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഹിജ്റ:1312ൽ സുലൈമാൻ മൗലവി ആലപ്പുഴയുടെ ഹൃദയഭാഗത്ത് ആമിറുൽ ഇസ്‌ലാം എന്ന പേരിൽ ഒരു പ്രസ്സ് സ്ഥാപിച്ചു. 1317 ൽ (128 കൊല്ലം മുമ്പ്) വിജ്ഞാനപരമായ ഒരു അറബി മലയാള വാരിക പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചു. മണിവിളക്ക് എന്നായിരുന്നു ആ പത്രത്തിന്റെ പേര്.  


അദ്ദേഹത്തിൻ്റെ ആദ്യകാല കൃതികളിൽ ഒന്നാണ് 'അഹ്കാമുൽ ഹയവാൻ ഫിൽ ഹലാലി വൽഹറാം." ഭക്ഷിക്കാവുന്നതും ഭക്ഷിക്കാൻ പാടില്ലാത്തതുമായ ജീവികളെ സംബന്ധിച്ച സമഗ്ര പഠനം. ആ കൃതി ഹിജ്റ: 1306 ൽ (139 കൊല്ലം മുമ്പ് ) പൊന്നാനിയിൽ അച്ചടിച്ചു.  ജീവികളുടെ അറബി, ഉറുദു, പേർഷ്യൻ നാമങ്ങൾ  നാലു മദ്ഹബുകളിലും ഇന്നെന്ന ജീവികൾ ഹലാൽ ഹറാം എന്നെല്ലാം പട്ടിക സഹിതം വിവരിച്ചിട്ടുണ്ട് ആ കൃതിയിൽ.

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 411)

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 70/313ആയിരം മസാലപ്പാട്ട്

 https://www.facebook.com/100024345712315/posts/pfbid0H1RyuEpjAZBi4yTTWobHGxJoQERcc2h3RMehNYZC16aacxaZxVRFYULTHQwXqdLJl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 70/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആയിരം മസാലപ്പാട്ട്*


1921 നു മുമ്പ് കേരളത്തിൽ ഒരുപാട് ഗ്രന്ഥങ്ങൾ ഗദ്യത്തിലും പദ്യത്തിലും വിരചിതമായിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. 


ചരിത്രങ്ങളും  അനിവാര്യമായ കർമ്മ ശാസ്ത്ര വിധികളും കോർത്തിണക്കിയതാണ് ഏറെക്കുറെ കവിതകളും.


അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആയിരം മസാലപ്പാട്ട്. ഏകദേശം 155 വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാമിക കർമ്മ ശാസ്ത്ര വിഷയത്തിൽ രചിക്കപ്പെട്ട  കവിത. 


സി എൻ അഹ്മദ് മൗലവി

എഴുതുന്നു:

"ആയിരം മസാല പാട്ട് : മൊയ്തു ബ്നു അബ്ദുറഹ്മാൻ എഴുതിയ പഠനാർഹമായ ദീർഘകാല കാവ്യങ്ങളിൽ ഒന്നാണിത്.  ഇസ്‌ലാമിലെ ചരിത്രപരവും ഫിഖ്ഹ് (കർമ്മശാസ്ത്ര)പരവുമായ ആയിരം മസ്അലകൾക്കുള്ള മറുപടി ഉൾക്കൊള്ളുന്ന മഹത്തായ കൃതി. 

കവി മഹാപണ്ഡിതനായിരുന്നു എന്നതിന് ഈ കൃതി സംസാരിക്കുന്ന തെളിവാണ്. ഹിജ്റ 1290 ൽ തലശ്ശേരിയിൽ നീരാറ്റുപീടിക കുഞ്ഞഹമ്മദാണ് ഇത് അച്ചടിച്ചത്. "

(പേജ് : 309 )


നൂറ് വർഷങ്ങൾക്കു മുമ്പ് ചരിത്ര ഗ്രന്ഥങ്ങൾ അടിസ്ഥാനപ്പെടുത്തി ഫുതൂഹ് കിസ്റാ വ ഖൈസർ എന്ന പേരിൽ നാല് വാല്യങ്ങളിലായി ആയിരത്തിൽ പരം പേജുള്ള കവിത പുറത്തിറങ്ങിയിട്ടുണ്ട്. 


"ഫുതൂഹ് കിസ്റാ വ ഖൈസറ് : കുഞ്ഞാവ സാഹിബിന്റെ ഈ മഹാകാവ്യം നാല് വാല്യങ്ങളാണ്. നാല് ഭാഗങ്ങളും കൂടി ആയിരത്തിൽ പരം പേജുകലുണ്ട്. മാപ്പിള സാഹിത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അതിബൃഹത്തായ കാവ്യമാണിത്. അബൂബക്കർ സിദ്ദീഖ്, ഉമർ ഫാറൂഖ്, ഉസ്മാൻ , അലി, മുആവിയ(റ) മുതലായവരുടെ ഭരണകാലത്തെ ഇസ്‌ലാമിക സാമ്രാജ്യ വികസന ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടിതിൽ. ഇതിൻെറ ഒന്നും രണ്ടും ഭാഗങ്ങൾ കവിയുടെ ജീവിതകാലത്തുതന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നുവത്രെ. അദ്ദേഹത്തിൻ്റെ മരണാനന്തരം പിൻഗാമികൾ ഈ മഹാകാവ്യം പൊന്നാനി മുടിക്കൽ ഹൈദ്രസ്കുട്ടി മുസ്‌ലിയാർക്ക് തീര് കൊടുത്തു. ഹിജ്റ 1346 - 1349 വർഷങ്ങളിൽ അദ്ദേഹം നാലു ഭാഗങ്ങളും സ്വന്തം മൻഹജുൽ ഹിദായ പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. 


സീറത്തുന്നബവ്വിയ:, മവാഹിബുല്ലദുന്നിയ : , സീറത്ത് ഇബ്നു ഹിഷാം,  ഫുതൂഹാതുൽ ഇസ്‌ലാമിയ്യ:, സീറത്തുൽ ഹലബിയ്യ:, താരീഖുൽ ഖുലഫാഅ്, താരിഖുൽ ഖമീസ് മുതലായ നാല്പതോളം ചരിത്രഗ്രന്ഥങ്ങൾ അവലംബിച്ചാണ് ഈ മഹാകാവ്യം രചിച്ചതെന്ന് കവി ചൂണ്ടിക്കാണിക്കുന്നു."

(പേജ് 296)


1921 നു മുമ്പുള്ള ഗ്രന്ഥങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണെന്നത് ആലങ്കാരികമല്ല. ചിലതൊക്കെ നമുക്കിതിലൂടെ പരിചയപ്പെടാമെന്നേയുള്ളൂ. 


അച്ചടിയില്ലാത്ത കാലത്ത് ഗ്രന്ഥങ്ങൾ പകർത്തിയെഴുതാനായി നിരവധിയാളുകളുണ്ടായിരുന്നത്രേ. 


" കേരളത്തിൽ അച്ചടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ അറബിയിലും അറബി മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ പ്രചരിച്ചിരുന്നു. മുദ്രണകല ആരംഭിക്കുന്നതിനു മുമ്പ് ഗ്രന്ഥങ്ങൾ പകർത്തി ജീവിക്കുന്ന ധാരാളം മുസ്‌ലിം എഴുത്തുകാരുണ്ടായിരുന്നു കേരളത്തിൽ. കിതാബുകൾ, തർജ്ജമകൾ, പാട്ടുകൾ, മഹാകാവ്യങ്ങൾ എല്ലാം അവർ മിതമായ കൂലി വാങ്ങി പകർത്തിയിരുന്നു. അക്ഷരത്തെറ്റ് വരാതെ ആയിരക്കണക്കിൽ പുറങ്ങൾ എഴുതുന്നവർ അടുത്ത കാലം വരെ ജീവിച്ചിരുന്നു. 


കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ വിവിധ മുസ്‌ലിം തറവാടുകളിൽ നിന്ന് ചില പുരാതന കയ്യെഴുത്ത് പകർപ്പുകളും ചില ബൃഹത് ഗ്രന്ഥങ്ങളുടെ അവശേഷിച്ച ഭാഗങ്ങളും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. സാമ്പത്തിക ശേഷിയുള്ള മുസ്‌ലിംകൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പല അറബി ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി സൂക്ഷിക്കുകയും വായിച്ചു പഠിക്കുകയും ചെയ്തിരുന്നു.


വളപട്ടണത്തെ സി വി അബൂബക്കർ സാഹിബിന്റെ വീട്ടിൽ ഞങ്ങൾ ജലാലൈനിയുടെ സുന്ദരമായൊരു പകർപ്പ് കണ്ടു. അവിടെത്തന്നെ ബുസ്താനുൽ ആരിഫീൻ എന്ന ത്വരീഖത്തുകാരുടെ ഗ്രന്ഥത്തിന്റെ അറബി മലയാള വിവർത്തനവുമുണ്ടായിരുന്നു. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം:പേജ് 225 )


ആധുനിക സംവിധാനങ്ങൾ പിറക്കുംമുമ്പ് വൈജ്ഞാനിക മേഖലയിൽ കഴിവു തെളിയിച്ച ഈ സമൂഹത്തെ കുറിച്ചാണ് ജാഹിലിയ്യ കാലഘട്ടം എന്ന് മുജാഹിദുകൾ പറഞ്ഞു കളഞ്ഞത്.

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 69/ 313300 കൊല്ലം മുമ്പ്* *500 പേജുള്ള* *12 വാല്യങ്ങൾ*

 https://www.facebook.com/100024345712315/posts/pfbid0ouMG69EcB6u6jkw5LsBMavYXHhoH2xT5pk4BE8Ky1FTnKbKffJUfwvaZQPkfMwn6l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 69/ 313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*300 കൊല്ലം മുമ്പ്*

*500 പേജുള്ള* 

*12 വാല്യങ്ങൾ*


ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാണെന്ന് പറഞ്ഞ് തല്ലിക്കൊല്ലുന്നതിൽ മൗലവിമാർ എന്നും മുൻപന്തിയിലാണ്.  1921 നു മുമ്പുള്ള മുസ്‌ലിംകൾക്ക് വിദ്യാഭ്യാസം ഇല്ലെന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ് ചിലരെ കൊണ്ടെങ്കിലും അത് ശരിയായിരിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കാൻ മൗലവിമാർക്ക് കഴിഞ്ഞിട്ടുണ്ട്. അതിനെ ചരിത്രപരമായി നേരിടുകയാണ് നാം ചെയ്യേണ്ടത്.


മൗലവിമാർ ക്ക് സ്വീകാര്യമായ സി എൻ അഹമ്മദ് മൗലവിയുടെയും കെ.കെ കരീമിന്റെയും മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം ഈ വിഷയത്തിൽ നമുക്കേറെ ഉപകാരപ്പെടുന്ന ഒരു ഗ്രന്ഥമാണ്. 

ഇതിൽ 300 കൊല്ലം മുമ്പ് രചിച്ച ഒരു അപൂർവ്വ ഗ്രന്ഥത്തിന്റെ കഥ പറയുന്നുണ്ട് സി എൻ.


കേരളത്തിലെ എല്ലാ വൃക്ഷങ്ങളുടെയും പേരും ചിത്രവും നാലു ഭാഷകളിലായി പരിചയപ്പെടുത്തുന്ന ഒരു മഹത്തായ ഗ്രന്ഥം. സി എന്നിന്റെ എഴുത്തിലൂടെ തന്നെ ആ ഗ്രന്ഥത്തിന്റെ വലുപ്പം നമുക്ക് ഗ്രഹിച്ചെടുക്കാം.


"300 കൊല്ലം മുമ്പ് രചിച്ച ഒരു അപൂർവ്വ ഗ്രന്ഥം : (1978 സി എൻ ഇത് എഴുതുന്നത് ) കേരള വനങ്ങളിലെ മുഴുവൻ വൃക്ഷലതാദികളെയും അറബി, മലയാളം, ലത്തീൻ മുതലായ നാലു ഭാഷകളിൽ പരിചയപ്പെടുത്തുന്ന ഒരു മഹാ ഗ്രന്ഥം 500 വീതം പേജുകളിൽ 12 വാല്യങ്ങളിലായി തികച്ചും 300 കൊല്ലം മുമ്പ് ഡച്ചുകാരുടെ നേതൃത്വത്തിൽ കേരളത്തിൽ വച്ച് ദീർഘകാലത്തെ കഠിനാധ്വാനങ്ങളിലൂടെ തയ്യാർ ചെയ്തതിൽ ഒരു പ്രധാന പങ്കു വഹിച്ചത് കേരളത്തിലെ മുസ്‌ലിം മഹാപണ്ഡിതന്മാരാണ്. ആ മഹാ ഗ്രന്ഥം 1878 മുതൽ 1703 വരെയുള്ള 25 കൊല്ലക്കാലം കൊണ്ടാണ് ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ കൊണ്ടുപോയി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. 


വൃക്ഷലതാദികളുടെ വിവരണങ്ങൾ മാത്രമല്ല, ഓരോന്നിന്റെയും ശരിയായ ചിത്രം തന്നെയും അതിൽ വലുതാക്കി കൊടുത്തിട്ടുണ്ട്. മലയാള ലിപിയിൽ ഒന്നാമതായി അച്ചടിച്ച ഗ്രന്ഥവും അതു തന്നെയാണ്. അറബിയും മലയാളവും മറ്റുമെല്ലാം ഇവിടെ നിന്ന് എഴുതി അവിടെ കൊണ്ടുപോയി ബ്ലോക്ക് ചെയ്തിട്ടാണ് അച്ചടിച്ചത്. ഗ്രന്ഥത്തിന്റെ പേര് ഓർത്തൂസ് മലബാരിക്കൂസ് എന്നാണ്. കേരളാരാമം എന്നാണ് ആ വാക്കിനർത്ഥം. - വിശ്വ വിജ്ഞാന കോശം വാല്യം 10 പേജ് 578 

നോക്കുക -


കേരളവനങ്ങളിലെ പതിനായിരക്കണക്കിലുള്ള വൃക്ഷലതാദികളുടെ അറബി പേരുകളും ഗുണങ്ങളും മനസ്സിലാക്കുക എത്ര ശ്രമകരമായ ജോലിയാണ് ! ഒരു പണ്ഡിതനെ കൊണ്ടോ നാലു പണ്ഡിതന്മാരെ കൊണ്ടോ അത് സാധ്യമാവുകയില്ലെന്ന് നമുക്കറിയാം. അപ്പോൾ ഒരു സംഘം പണ്ഡിതന്മാർ തങ്ങളുടെ മുഴുവൻ കഴിവുകളും അതിലേക്കുഴിഞ്ഞു വച്ചിട്ടുണ്ടായിരിക്കണം. ഇങ്ങനെ മറ്റെന്തെല്ലാം ഗ്രന്ഥങ്ങൾ അവർ രചിച്ചു , ഏതെല്ലാം നശിച്ചു എന്നൊന്നും ഇന്ന് നമുക്ക് ഗ്രഹിക്കാൻ കഴിയുകയില്ല.  ഇപ്പറഞ്ഞ ഗ്രന്ഥം തന്നെയും ഇന്ന് ലോകത്ത് ആകെ രണ്ടുമൂന്ന് കോപ്പികളെയുള്ളൂ എന്ന് കേൾക്കുന്നു. അപ്പോൾ ഈ സമുദായത്തിന് സാഹിത്യ പാരമ്പര്യമില്ലെന്ന് പറയാൻ ആരാണ് ധൈര്യപ്പെടുക. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 66)

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 681920 മുമ്പുളള* *മാപ്പിള സാഹിത്യം*

 മുജാഹിദ് പ്രസ്ഥാനം


https://m.facebook.com/story.php?story_fbid=pfbid0oFLv19JqRUTAmt2MAEiNvWD3v2jiYrUrUtoVQ8yte1FfKitxXZAJAkkNrcC6fNigl&id=100024345712315&mibextid=9R9pXO മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 68/313 ➖➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *1920 മുമ്പുളള* *മാപ്പിള സാഹിത്യം* 1921 നു മുമ്പ് ജാഹിലിയ്യാ കാലമായിട്ടാണ് മുജാഹിദുകൾ വിശേഷിപ്പിക്കുന്നത്. ആത്മീയതയും വിദ്യാഭ്യാസവും ഇല്ലാതെ ജാഹിലിയ്യത്തിന്റെ പുതപ്പിട്ടു മൂടിക്കിടന്ന മുസ്‌ലിം സമൂഹത്തെ ഉയർത്തെഴുന്നേൽപ്പിച്ച നവോത്ഥാന നായകന്മാരാണ് ഞങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചിരുന്നത്. എന്നാൽ ഒരു ചരിത്ര വിദ്യാർത്ഥിയുടെ മുന്നിൽ ഇതെല്ലാം കുമിളകൾ മാത്രമാണ്. സി എൻ അഹമ്മദ് മൗലവി 1868 - 1920 കാലയളവിലെ മാപ്പിള സാഹിത്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിന്റെ ആമുഖത്തിൽ മൗലവിമാരുടെ ഈ ചിന്തകൾ അദ്ദേഹത്തെ ആശങ്കപ്പെടുത്തുകയും അത് തുറന്നു പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് സി എൻ അഹമ്മദ് മൗലവി. . "1868 മുതൽ 1920 വരെയുള്ള 50 കൊല്ലത്തെ മാപ്പിള സമുദായത്തിന്റെ സാഹിത്യ പ്രവർത്തന ചരിത്രം എങ്ങനെയാണ് മറ്റുള്ളവരെ അല്ലെങ്കിൽ പിൻതലമുറകളെ ധരിപ്പിക്കുക. ധരിപ്പിച്ചാൽ അവരത് തികച്ചും വിശ്വസിക്കുമോ എന്നെല്ലാം ഞാൻ സംശയിക്കുന്നു. ആ സംശയം വായനക്കാരിൽ ഉടലെടുക്കാതിരിക്കാനാണ് മുൻ ലേഖനങ്ങളിലൂടെ മാപ്പിള സമുദായത്തിന്റെ പൊതുവിൽ ഉള്ള നിലപാട് വിവരിച്ചത്. " (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 47 ) 1921 നു മുമ്പ് ഉറുദു സാഹിത്യത്തേക്കാൾ മികച്ചുനിൽക്കാൻ മാപ്പിള സാഹിത്യത്തിന് സാധിച്ചിരുന്നു എന്ന് സി എൻ അഹമ്മദ് മൗലവി സമർത്ഥിക്കുന്നുണ്ട്. "ലോകത്ത് പ്രസിദ്ധ നേടിയ ഒരു ഭാഷയാണ് ഉറുദു. അറബിയെക്കയിച്ചാൽ ഏറ്റവും അധികം ഇസ്‌ലാമിക സാഹിത്യം ഉൾക്കൊള്ളുന്നത് ആ ഭാഷയാണ്. അവിഭക്ത ഇന്ത്യയിലെ കോടിക്കണക്കിൽ മുസ്‌ലിംകളുടെ മാതൃഭാഷ ആയിരുന്നു. എന്നാൽ മേൽപ്പറഞ്ഞ (1868-1920)കാലയളവിൽ മാപ്പിള സമുദായം സാഹിത്യ രംഗത്ത് പുരോഗമിച്ച അത്രയും ദൂരം ഉറുദു സാഹിത്യത്തിന് പുരോഗമിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അഭിമാനപൂർവ്വം ഇവിടെ ഉണർത്തി കൊള്ളട്ടെ. അല്ല, മലയാള സാഹിത്യവും ആ കലയളവിൽ ഈ പുരോഗതി നേടിയിട്ടില്ലെന്ന് ചരിത്രം പരിശോധിക്കുമ്പോൾ കാണാം. ഇവിടെവെച്ച് മാപ്പിള സമുദായത്തിന്റെ സാഹിത്യ പാരമ്പര്യത്തിന്റെ മേൽവിലാസം നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്നുണ്ട് എന്നുകൂടി ഈ അവസരത്തിൽ വായനക്കാരെ ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. വെറും 50 കൊല്ലം കൊണ്ട് ഇത്രയും പുരോഗതി നേടിയപ്പോൾ ആ സാഹിത്യ വാസനയും പാരമ്പര്യവും പണ്ടു പണ്ടേ അവരിൽ നിലകൊണ്ടിരുന്നതാണന്നുള്ളത് വളരെ സ്പഷ്ടമാണ്. ഇല്ലെങ്കിൽ ഒരു സുപ്രഭാതത്തിൽ ഒരു സമുദായത്തിൽ നൂറുകണക്കിന് ഗ്രന്ഥകാരന്മാരും കവികളും എങ്ങനെയാണുടലെടുക്കുക ?. അതൊരിക്കലുമുണ്ടാവുകയില്ല. അച്ചടി ആരംഭിക്കും മുമ്പ് തന്നെ മാപ്പിളമാരിൽ ധാരാളം സാഹിത്യകാരന്മാർ ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ദൃഷ്ടാന്തം തന്നെയാണിത്. " (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 48 ) മൗലവിമാർ ജാഹിലിയ്യ കാലമെന്നു പറഞ്ഞു പുച്ഛിച്ചുതള്ളിയ കാലഘട്ടത്തിലെ വളർച്ചയാണ് സി എൻ രേഖപ്പെടുത്തുന്നത്. 175 കൊല്ലം മുമ്പ്, അഥവാ 1868ൽ തലശ്ശേരി ആദ്യത്തെ പ്രസ്സ് സ്ഥാപിക്കുന്നതിന് മുമ്പ് കോഴിക്കോട്ടുകാരൻ എഴുതിയ ഗ്രന്ഥം അച്ചടിക്കാൻ ബോംബെയിലേക്ക് കൊണ്ടുപോയ ചരിത്രം വായിക്കുമ്പോൾ മാപ്പിളമാരുടെ സാഹിത്യത്തെയും അത് പ്രചരിപ്പിക്കാനുള്ള അവരുടെ ആവേശത്തെയും നമുക്കൂഹിച്ചെടുക്കാൻ പറ്റും. സിഎൻ എഴുതുന്നു : "സാഹിത്യ പ്രവർത്തനങ്ങളിൽ മാപ്പിള സമുദായത്തിന്റെ ഉത്സാഹവും താല്പര്യവും ഒന്ന് ശ്രദ്ധിച്ചു നോക്കുക. കോഴിക്കോട്ടുകാരൻ ഒരു അഹ്മദ് കോയ സാഹിബ് തിബ്ബുന്നബി എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു. ഇവിടെ അച്ചടി സൗകര്യമില്ലാത്തതുകൊണ്ട് ബോംബെയിൽ കൊണ്ടുപോയി അത് മുഴുവനും ബ്ലോക്ക് ചെയ്തു. ഒരുപാട് പണം ചെലവുചെയ്തു അച്ചടിപ്പിച്ചു. 135 കൊല്ലം മുമ്പാണത് ! (സി എൻ ഇതെഴുതുന്നത് 1978 ലാണ് ) അതായത് തലശ്ശേരി പ്രസ്സ് സ്ഥാപിക്കും മുമ്പ്. പ്രസ്സില്ലാതിരുന്നിട്ട് മാപ്പിള സമുദായം കാണിച്ചിരുന്ന തിടുക്കം ഇതാണെങ്കിൽ പ്രസ്സ് സ്ഥാപിച്ചശേഷം അവർ കാണിച്ച ആവേശവും മുന്നേറ്റവും എത്രത്തോളമുണ്ടായിരിക്കും !ഒരു മുസ്ലിം ഒരു അറബി മലയാള കൃതി അച്ചടിക്കാൻ പഞ്ചാബിലേക്കാണ് പോയതെന്ന് കൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തി കൊള്ളട്ടെ അതിൻറെ കോപ്പിയും ഞങ്ങൾക്ക് കണ്ടു കിട്ടിയിട്ടുണ്ട്. " (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 45 )

Monday, May 20, 2024

കണ്ണിയത്ത് ഉസ്താദിനെ അപകീർത്തിപ്പെടുത്തുന്ന മൗദൂദിയൻ വാറോല

 *കണ്ണിയത്ത് ഉസ്താദിനെ അപകീർത്തിപ്പെടുത്തുന്ന മൗദൂദിയൻ വാറോല.*

_______________________________


മുസ്ലിം ഉമ്മത്തിൽ ചിദ്രത ഉണ്ടാക്കാനും മുസ്ലിം പണ്ഡിതരെ അവഹേളിക്കാനും പരിഹസിക്കാനും ജമാഅത്തെ ഇസ്ലാമി കിട്ടുന്ന സമയങ്ങളിലെല്ലാം ശ്രമിച്ചിട്ടുണ്ട്,

അവിടെ ജീവിത മരണ വ്യത്യാസങ്ങൾ ഒന്നും ജമാഅത്ത് ഇസ്ലാമിക്ക് മുമ്പിൽ പ്രശ്നമല്ലയിരുന്നു.

മുസ്ലിം ഉമ്മത്ത് ആദരിച്ചു പോരുന്ന മഹത്തുക്കളുടെ കബറുകളും ചരിത്രശേഷിപ്പുകളമെല്ലാം മൗദൂദിയൻ  കർസേവ കേരളത്തിൽ വരെ തകർത്തെറിഞ്ഞിട്ടുമുണ്ട്.


കേട്ടാൽ അറക്കുന്ന ഏത് പച്ചക്കളവുകൾ പറഞ്ഞിട്ടാണെങ്കിലും മുസ്ലിം പണ്ഡിതരെ അവഹേളിക്കാൻ ജമാഅത്തെ ഇസ്ലാമി സമയം കണ്ടു,

അത്തരമൊരു കളവാണ് ആദരണീയരായ കണ്ണിയത്ത് ഉസ്താദിനെതിരിൽ മൗദൂദികൾ പടവച്ചു വിട്ടത്


കണ്ണിയത്ത് ഉസ്താദിൻ്റെ ഭാര്യ മരണപ്പെട്ടപ്പോൾ ഉസ്താദ് ജമാഅത്തെ ഇസ്ലാമിയായ ഒരു സ്ത്രീയെ വിളിച്ചുവരുത്തി ഇമാമത്ത്  നിർത്തി നിസ്ക്കരിപ്പിച്ചു എന്നത്,


പലരും എന്നോട് ഈ വിഷയത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ കഴിഞ്ഞ വെള്ളിയാഴ്ച്ച മെയ് 17ന് (2024) ഞാൻ കണ്ണിയത്ത് ഉസ്താദിൻ്റെ വീട്ടിൽ പോവുകയും മക്കളോടും മരുമക്കളോടും മെല്ലാം ഇക്കാര്യം ചോദിക്കുകയും ചെയ്തു.


ഉസ്താദിന്റെയോ മക്കളുടെയോ മരുമക്കളുടെയോ അറിവോടെയും സമ്മതത്തോടെയും അത്തരം ഒരു കാര്യം ഉണ്ടായിട്ടില്ലന്ന് അവർ തീർത്തു പറഞ്ഞു.


മുസ്ലിം പണ്ഡിതരെ അവഹേളിക്കാൻ ജമാഅത്തെ ഇസ്ലാമി മനപ്പൂർവ്വം കളവ് സൃഷ്ടിക്കുന്നതുപോലെ തന്നെയാണ് ഇത് എന്ന് നമുക്ക് വ്യക്തമാകുന്നു.


ഐ എസ് തീവ്ര വാദികൾ മഹത്തുക്കളുടെ ഖബറുകൾ പൊളിക്കുന്നത് പോലെ കേരളത്തിലെ കുറ്റിയാടിയിലും പള്ളിയിൽ അതിക്രമിച്ചുകയറി മഹത്തുക്കളുടെ ഖബറുപൊളിച്ച ജമാഅത്തെ ഇസ്ലാമിക്ക്, ഉസ്താദിൻ്റെ ഭാര്യ മരണപ്പെട്ടപ്പോൾ വീട്ടിൽ കയറിവന്ന് തട്ടിക്കേറി നിസ്ക്കരിക്കാശ്രമിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.


🖊️ സി.അമീർഅലി സഖാഫി വാഴക്കാട്


https://www.facebook.com/share/p/8mj7wA9CNoqwq8Dr/?mibextid=oFDknk

ഖബറുകൾ ചുംബിക്കലും*

 


﷽​​

⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.


Aslam Kamil Saquafi parappanangadi


*മരണപ്പെട്ട സ്വാലിഹീങ്ങളെ ചുംബിക്കലും അവരുടെ ഖബറുകൾ ചുംബിക്കലും*

..............

മരണപ്പെട്ട മഹാന്മാരെയും അവരുടെ ഖബറുകളും ചുംബിക്കൽ ബർക്കത്ത് ഉദ്ദേശിച്ചു പുണ്യമാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.


ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു ആയിഷ ബീവി  പറയുന്നു.

തിരുനബി ﷺ

 വഫാത്തായ സമയത്ത് അബൂബക്കർ رحمه الله تعالي

 കുതിരപ്പുറത്ത് വന്നുകൊണ്ട്

തിരുനബിﷺ

യുടെ അരികിൽ പോയി മുഖം തുറന്നു മുഖത്തിന്മേൽ കുത്തിവീണു മുഖം ചുംബിക്കുകയും പിന്നെ കരയുകയും ചെയ്തു എന്നിട്ട് അവിടുന്ന് പറഞ്ഞു. അങ്ങ് എന്റെ മാതാപിതാക്കൾക്ക് പകരമാണ് .അല്ലാഹു تعالي

വിൻറെ നബിയെ അങ്ങേക്ക് അല്ലാഹു രണ്ട് മരണം വെച്ചിട്ടില്ല അങ്ങേക്ക് കണക്കാക്കിയ മരണം സംഭവിച്ചിരിക്കുന്നു. (സ്വഹീഹുൽ ബുഖാരി

കിതാബുൽ ജനാഇസ് )


تقبييل الصالحين وقبورهم


روي البخاري في صحيحه (رقم ١٢٤١) عن عائشة قالت : أقبل أبو بكر رضي الله عنه علي فرسه من مسكنه بالسنح، حتي نزل فدخل المسجد، فلم يكلم الناس، حتى دخل على عائشة رضي الله عنها فتيمم النبي ﷺ ، وهو مسجي ببرد عبرة فكشف عن وجهه، ثم أكب عليه، فقبله، ثم بكي، فقال: بأبي أنت وأمي يانبي الله لا يجمع الله عليك موتتين، أما الموتة التي كتبت عليك فقد منها كتاب الجنائز)


സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..

ബർക്കത്ത് എടുക്കാൻ വേണ്ടിയും ബഹുമാനത്തിനു വേണ്ടിയും മയ്യത്തിനെ ചുംബിക്കൽ അനുവദനീയമാണെന്ന് ഈ ഹദീസിൽ നിന്നും ലഭിക്കുന്നു.

(ഫത്ഹുൽ ബാരി)


 قال الحافظ في الفتح» وفي هذه الأحاديث جواز تقبيل الميت تعظيما وتبركا اهـ 


സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..


കഅബാശരീഫിന്റെ മൂലകൾ ചുംബിക്കൽ അനുവദനീയമാണ് എന്ന് പറഞ്ഞതിൽ നിന്നും മനുഷ്യനാവട്ടെ മറ്റു വസ്തുക്കൾ ആവട്ടെ ബഹുമാനത്തിന് അർഹതയുള്ള ഏതൊന്നിനെയും ചുംബിക്കൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ ചിലർ ഗവേഷണം ചെയ്തിട്ടുണ്ട്.

മനുഷ്യനെ ചുംബിക്കലിന്റെ വിവരണം കിതാബുൽ അദബിൽ പിറകെ വരുന്നുണ്ട്.

മനുഷ്യനല്ലാത്തവരെ ചുംബിക്കൽ

ഇമാം അഹ്മദ് എന്നവരോട് തിരുനബിയുടെ മിമ്പർ ചുംബിക്കുന്നതിനെപ്പറ്റിയും ഖബർ ചുംബനത്തെ പറ്റിയും ചോദിച്ചപ്പോൾ അദ്ദേഹം അതിന് ഒരു വിരോധവും കണ്ടില്ല.



അബു സൈഫുൽയമാനി റ മക്കയിലെ ഷാഫി പണ്ഡിതന്മാരിൽ പ്രഗൽഭരാണ്. മുസ്ഹഫ് ചുംബിക്കലും ഹദീസിന്റെ ഭാഗങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കബറുകൾ ചുംബിക്കലും അനുവദനീയമാണെന്ന് അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ഉണ്ട് . ഫത്ഹുൽ ബാരി 3/485

قال الحافظ في الفتح استنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره، فأما تقبيل في الآدمي فيأتي في كتاب الأدب ، وأما غيره فتنقل عن الإمام أحمد أنه سئل عن تقبيل منير النبي - وتقبيل قبره، فلم يربه بأسا، ونقل عن ابن أبي الصيف اليماني، أحد علماء مكة من الشافعية، جواز

تقبيل المصحف، وأجزاء الحديث، وقبور الصالحين اهـ «فتح الباري: ٣/٤٧٥»

സ്വാലിഹീങ്ങളുടെ ഖബറുകൾ ചുംബിക്കൽ കറാഹത്ത് ഉണ്ടോ ഇല്ലയോ എന്ന് ഇമാം റംലി റ യോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.


ബർക്കത്ത് എടുക്കാൻ വേണ്ടി ചുംബിക്കൽ കറാഹത്തില്ല.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഫതാവ റംലി 4 /1 06

 وسئل الإمام الرملي عن تقبيل أضرحة الصالحين هل يكره أولا ؟ فأجاب) بأن فعل ذلك للتبرك لا يكره، فقد صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا، وأن يقبلها، وقالوا -

: أي أجزاء البيت قبل فحسن اهـ فتاوي الرملي : ٤/١٠٦ 

ഇമാം റംലി നിഹായയിൽ പറയുന്നു.

മഹാന്മാരുടെ ഖബറുകൾ ചുംബിക്കൽ കൊണ്ട് ബർക്കത്ത് ഉദ്ദേശിച്ചാൽഅത് കറാഹത്തില്ല


 പിതാവ് അത് ഫത് വ നൽകുകയും ചെയ്തിട്ടുണ്ട്.


.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

.

قال الرملي في «النهاية »: نعم إن قصد بتقبيل أضرحتهم التبرك لم يكره، كما أفتي به الوالد رحمه الله فقد صرحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبلها، وقالوا أي أجزاء البيت قبل فحسن اهـ 


നിഹായുടെ മേൽ വാക്ക് അലിയ്യു ശിബാറാമുല്ലസി  റ വിവരിക്കുന്നത് കാണുക


മഹാന്മാരുടെ ഖബറുകൾ ചുംബിക്കാം എന്ന് പറഞ്ഞതിൽ നിന്നും ഖബറുകൾ അല്ലാത്ത മറ്റു വസ്തുക്കളും ചുംബിക്കാം എന്ന് വരും.ഉദാഹരണമായി മഹന്മാരുടെ  ഉമ്മരപടി പോലെ .


കഅ്ബ ശരീഫിന്റെ മറ്റു ഭാഗങ്ങൾ ചുംബിക്കാൻ പറ്റും എന്ന് പറഞ്ഞതിൽ നിന്നും

അതിനോട് തുലനം ചെയ്തു കൊണ്ട് തന്നെ മഹാന്മാരുടെ ഖബറുകൾ ചുംബിക്കാൻ പറ്റുമെന്നും വരുന്നതാണ്.


ഹാജറൽ അസ് വദ് തൊട്ടുമുത്താൻ അശക്തനായാൽ വടി കൊണ്ട് ആംഗ്യം കാണിച്ച് വടി ചുംബിക്കണം എന്ന് പറഞ്ഞു എന്ന വാക്കിനാൽ ഇമാം അഹ്മദുൽ ബദവി എന്നവരെ പോലെയുള്ള ഔലിയാക്കളുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ കാരണം ഖബർ ചുംബിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ സാധിക്കുന്ന ഒരു സ്ഥലത്ത് നിന്ന് ഖുർആൻ പാരായണം ചെയ്തു കൈ കൊണ്ടോ മറ്റു വസ്തുക്കളെ കൊണ്ടോ ഖബറിലേക്ക് ആംഗ്യം കാണിച്ച് ആ വസ്തുവിനെ ചുംബിക്കേണ്ടത്


(ഹാശിയത്തു അലിയ്യു ശിബാറാമുല്ലസി  )

قال ع ش: قوله م و « بتقبيل أضرحتهم ومثله غيرها، كالأعتاب وقوله « فقد صرحوا الخ أي فيقاس عليه ما ذكر، وقوله « بأنه إذا عجز الخ» يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها، كسيدي أحمد البدوي رحمه الله، إذا حصل فيها زحام يمنع من الوصول إلى القبر، أو يؤدي إلى اختلاط النساء بالرجال، لا يقرب من القبر، بل يقف في محل، يتمكن من الوقوف فيه بلا مشقة، ويقرأ ما تيسر، ويشير بيده أو نحوها إلى الولي الذي قصد زيارته، أي ثم قبل ذلك اهـ ع ش


 ഇമാം ശർവാനി  റ പറയുന്നു.


നിഹായയിൽ മേൽപ്പറഞ്ഞതിന് നമ്മുടെ ഉസ്താദും പ്രബലപ്പെടുത്തിയിട്ടുണ്ട്.

നിഹായുടെ മേൽ വാചകം ഉദ്ധരിച്ചതിനുശേഷം ഇമാം ബസരി പറയുന്നു

ഇമാം സുയൂത്തി ജാമിയ വ്യാഖ്യാനത്തിൽ പറയുന്നു.

ഹജറുൽ അസ്വദിച്ചു ചുംബിക്കൽ അനുവദനീയമാണ് എന്നതിൽ നിന്നും ചില പണ്ഡിതന്മാർ കപ്പ് സ്വാലിഹീങ്ങളുടെ ഖബർ ചുംബിക്കലും അനുവദനീയമാണ് എന്ന് ഗവേഷണം ചെയ്തിട്ടുണ്ട്.

(ശർവാനി)

 قال الشرواني : واعتمد شيخنا ذلك، أي ما تقدم عن النهاية ، وعش، وقال البصري : بعد ذكر كلام النهاية المتقدم : وذكر السيوطي في التوشيح على الجامع الصغير» أنه استنبط بعض العلماء العارفين من تقبيل الحجر الأسود تقبيل قبور الصالحين انتهي اهـ 

ബിഗ് യയിൽ ഇങ്ങനെ കാണാം


മഹാന്മാരുടെ ഖബറുകൾ തൊട്ടുമുത്തൽ ഇമാം അഹ്മദ് കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട്.

ഇമാം പറയുന്നു .അത് അനുവദനീയമാണ്. പണ്ഡിതന്മാരും സ്വാലീഹങ്ങളൊക്കെ അത് പ്രവർത്തിച്ചു പോന്നിട്ടുണ്ട്.

 ഇബ്നു ഹജർ റ പറയുന്നു.

പ്രത്യേക അവസ്ഥയും അദബും മികച്ചാൽ കറാഹത്ത് ഉണ്ടാവുകയില്ല.

ബിലാൽ റളിയള്ളാഹു അന്ഹു മുത്ത് നബി  ﷺ

യെ സിയാറത്ത് ചെയ്തപ്പോൾ അവിടെവച്ച് കരയുകയും ഖബർ ശരീഫിന്റെ മേലിൽ മുഖം  ഒരതുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു

ബിഗ് യ 18


وفي بغية المسترشدين: (۱۸ (مسئلة (ك) التمسح بالقبور قال الإمام أحمد لا بأس به، وقال الطبري : يجوز، وعليه عمل العلماء والصالحين، 


قال ابن حجر : إلا إن غلبه أدب وحال، وروي أن بلا لارضي الله عنه لما زار المصطفي جعل يبكي ويمرغ وجهه على القبر الشريف اهـ 


ഖബർ ചുംബിക്കൽ കറാഹത്താണ് എന്ന് ഇമാം നവവി പറഞ്ഞതിനെപ്പറ്റി വ്യാഖ്യാനത്തിൽ ഇബ്നു ഹജർ പറയുന്നു.


പ്രത്യേക അവസ്ഥയും അദബും മികച്ചാൽ കറാഹത്ത് ഉണ്ടാവുകയില്ല.

ഹാശിയത്തുൽ ഈളാഹ് 719


قال ابن حجر الهيتمي : وعلم مما تقرر كراهة مس مشاهد الأولياء وتقبيلها، نعم إن غلبه أدب أو حال فلا كراهة اهـ «حاشية الإيضاح: ۷۱۹ 

സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥത്തിൽ ഉംദത്തുൽ ഖാ രിയിൽ ഇമാം അല്ലാമാ അൽ ഐനി  റ പറയുന്നു.


ബറക്കത്ത് ഉദ്ദേശിച്ച മഹത്തായ സ്ഥലങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കരങ്ങളും കാലുകളും ചുംബിക്കലും ഉദ്ദേശവും നിയ്യത്തും പരിഗണിച്ചുകൊണ്ട് പുണ്യകർമമാണ്.

അബൂഹുറൈറ എന്നവർ ഹസൻ എന്നവരോട് 

  ശരീരത്തിൽ നിന്നും മുത്ത് നബി തങ്ങൾ ചുംബിച്ചിരുന്നതായ സ്ഥലം ഒന്ന് തുറന്നുതരുമോ അത് അവിടത്തെ പുക്കിളിനു മുകളിലുള്ള സ്ഥലമായിരുന്നു

 അത് തുറന്നു കൊടുത്തപ്പോൾ

അവിടത്തെ ആസാറിനെ കൊണ്ടും അവിടുത്തെ സന്താനങ്ങളെ കൊണ്ടും

ബറക്കത്ത് എടുക്കാൻ വേണ്ടിയും അബൂഹുറൈറ ചുംബിക്കുകയുണ്ടായി.


സാബിത്തുൽ ബുന്നാനി  റ എന്നവർ അനസ് എന്നവരുടെ കൈ ചുമ്പിക്കാതെ  വിടാറില്ല.

എന്നിട്ട് അദ്ദേഹം പറയും.

ഈ കൈ അല്ലാഹു വിന്റെ റസൂൽ തൊട്ട കയ്യാണ്.

.സാബിത്തുൽ ബുന്നാനി റ വീണ്ടും പറയുന്നു.അബൂ സഈദ് റ എന്നോട് പറഞ്ഞു. 

ഇമാം അഹ്മദിനോട് തിരുനബിയുടെ ഖബർ ചുംബിക്കുന്നതിനെ പറ്റി ചോദിച്ചപ്പോഴും അവിടത്തെ മെമ്പർ ചുംബിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോഴും അത് വിരോധമില്ലെന്ന് പറഞ്ഞു

ഉംദത്തുൽ ഖാരി 9/714

قال العلامة العيني : في عمدة القارى: ٩/٧١٤ وأما تقبيل الأماكن الشريفة على قصد التبرك، وكذلك تقبيل أيدي الصالحين وأرجلهم فهو حسن محمود، باعتبار القصد والنية، وقد سأل أبو هريرة الحسن، أن يكشف له المكان الذي قبله رسول الله ، وهو سرته، فقبله تبركا بآثاره وذريته ، وقد كان ثابت البناني لا يدع يد أنس رضي الله عنه يقبلها، ويقول : يد مست يد رسول الله 

، وقال أيضا : وأخبرني الحافظ أبو سعيد بن العلالي وقال : رأيت في كلام أحمد بن حنبل في جزء قديم، عليه خط ابن ناصر وغيره من الحفاظ ، أن الإمام أحمد سئل عن تقبيل قبر النبي ﷺ ، وتقبيل منيره، فقال لا بأس بذلك اهـ


ഇമാം ഇമാം സുംഹൂദി റ  പറയുന്നു.

ബിലാൽ തിരുനബിയെ സിയാറത്ത് ചെയ്യാൻ വേണ്ടി മുന്നിട്ടു വന്നപ്പോൾ അവിടത്തെ ഖബറിന്റെ അരികിൽ വന്ന് ഖബറിന്റെ അരികിൽ നിന്നുകൊണ്ട് കരയുകയും ആ ഖബറിന്റെ മുകളിൽ തന്റെ മുഖം  ഉരതു കയും ചെയ്തു .

ഇതിന്റെ പരമ്പര നല്ലതാണ്.

വഫാഉൽവഫ. 4/14 05


 قال السمهودي في وفاء الوفاء: ٤/١٤٠٥ إن بلالا رضي الله عنه لما قدم من الشام لزيارة النبي أتي القبر، فجعل يبكي عنده، ويمرغ وجهه عليه، وإسناده جيد اهـ


ഇമാം ബുജൈരി റ ഇമാം ബർമാവി റ യിൽ നിന്നും പറയുന്നു .


മഹാന്മാരുടെ ഖബറിനെയും അവരുടെ ഉമ്മരപ്പടിയും ചുംബിക്കൽ കൊണ്ട് ബറക്കത്ത് എടുക്കൽ ഉദ്ദേശിച്ചാൽ കറാഹത്തില്ല .

ബുജൈരിമി 1/496

 وفي البجيرمي عن البرماوي ما نصه : ١/٤٩٦ : نعم إن قصد بتقبيل أضرحتهم، أي وأعتابهم التبرك لم يكره، وهذا هو المحمد اهـ 


ഇബ്നു ഹജറുൽ ജവ്ഹറുൽ മുനള്ളിമിൽ പറയുന്നു -


ചില ജനങ്ങൾക്ക് സ്നേഹവും ശൗഖും വർദ്ധിക്കുകയും മികക്കുകയും  ചെയ്യും

അപ്പോൾ അവൻറെ കണ്ണിനെ തൊട്ട് മറ ഉയർത്തപ്പെടും.അവൻറെ പ്രിയപ്പെട്ടവരുടെ മുഖം നേരിൽ ദർശിക്കുന്നത് പോലെയാകും. ഇത് പതിവിന് അപ്പുറത്ത് ഉന്നതമായ യാഥാർത്ഥ്യങ്ങളിലേക്ക് പുറപ്പെടലാണ്

അല്ലാഹു നമുക്കും ഇത്തരം അവസ്ഥകൾ രുചിപ്പിക്കട്ടെ .

എന്നിട്ട് അവർപറയുന്നു.

ഞാൻ ഇമാം ഖത്തീബ് എന്നവരെ ഇങ്ങനെ പറഞ്ഞത് കണ്ടു.

ഖത്തീബ് എന്നവർ ഇബ്നു ഉമർ എന്നവരും ബിലാൽ എന്നവരും നബി 

യുടെ ഖബർ ചുംബിച്ച ചരിത്രം പറഞ്ഞപ്പോൾ അദ്ദേഹം പറയുകയുണ്ടായി. സ്നേഹം ആഴത്തിൽ ഇറങ്ങിയാൽ ഇത്തരം ചുംബനങ്ങൾ അനുവദനീയമാണ്.ഇതുകണ്ട് ഉദ്ദേശം അവരെ ആദരിക്കലും ബഹുമാനിക്കലുമാണ്. ഓരോ വ്യക്തികളും അവരുടെ പദവികൾ വ്യത്യാസമായിരിക്കും.അവരുടെ ജീവിതം വ്യത്യാസം ആയതുപോലെ . ചിലജനങ്ങൾ ഈ മഹാന്മാരെ കാണുമ്പോൾ അവരുടെ സ്വന്തം ശരീരത്തിന് നിയന്ത്രിക്കാൻ കഴിയാതെ വരികയും  ചുമ്പനത്തിലേക്ക് ഉളരുകയും ചെയ്യും. മറ്റു ചിലർക്ക് ചില സാവകാശങ്ങൾ ഉണ്ടാകും. അവരെ മാറിനിൽക്കും. എല്ലാവരും ഉത്തമന്മാർ തന്നെ.

(അൽ ജവ്ഹറുൽ മുനള്ളം 183)

الجوهر المنظم: 183


قال ابن حجر : في «الجوهر المنظم: ۱۸۳) وقد تغلب المحبة والشوق على بعض الناس ، فترفع الحجب عن نظره، ويصير كالمشاهد لوجه المكرم المماس لحبيبه، حتى يخرجه ذلك عن قياس العادات إلى حقائق المنازلات، أذاقنا الله سبحانه وتعالى ذلك، والمحسنين إلينا وذرارينا بمنه وجوده و کرمه ،آمین ثم قال : ثم رأيت الخطيب بن جملة ذكر ما قلته فانه لما ذكر عن ابن عمر وبلال رضي الله عنهم ما قلته مما مر قال: لا أشك أن الإستغراق في المحبة يحمل على الإذن في ذلك، والمقصود من ذلك كله الإحترام والتعظيم، والناس تختلف مراتبهم في ذلك، كما كانت تختلف في حيوته ، فأناس حين يرونهم لا يملكون أنفسهم، بل يبادرون إليه، وأناس فيهم أناة

يتأخرون، والكل على خير. اهـ



ഇമാം സുബികി റ ഷിഫാഉ സഖാമിൽ പറയുന്നു.


യഹ്യബുനു ഹസൻ അഖ്ബാറുൽ മദീനയിൽ ഉദ്ധരിക്കുന്നു.


മത് ലബ് റ  പറയുന്നു.

മർവാൻ എന്നവർ  മദീനയിലേക്ക് വന്നു. അപ്പോൾ മുത്ത്നബി ﷺ

യുടെ ഖബറിന്നെ ചുമ്പിക്കുന്ന ഒരാളെ കണ്ടു. മർവാൻ അദ്ധേഹത്തിന്റെ പിരടി പിടിച്ചു. ചോദിച്ചു.

നീ എന്താ ചെയ്യുന്നത് എന്ന് നിനക്ക് അറിയുമോ ?

അപ്പോൾ ചുംബിക്കുന്ന അയാൾ മർവാന് നേരെ തിരിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു:അതെ ഞാൻ കല്ലിൻറെ അടുത്ത് അല്ല വന്നത് ഞാൻ ഇഷ്ടികയുടെ അടുത്തു മല്ല വന്നത് .റസൂൽ

യുടെ അരികിലാണ് വന്നത്.

അർഹതയുള്ളവർ ഭരണം ഏറ്റെടുത്താൽ നീ ദീനിന്റെ കാര്യത്തിൽ കരയേണ്ടതില്ല, അർഹത ഇല്ലാത്തവർ ഭരണം ഏറ്റെടുത്താൽ നീ കരയുക .


മത് ലബ് പറയുന്നു. ഖബർ ചുംബിച്ച വ്യക്തി അബു അയ്യൂബ് അൻസാരി റ ആയിരുന്നു.

(ശിഫാഉസ്സഖാം )

فقد روى أبو الحسين يحيى بن الحسن بن جعفر بن عبيد الله الحسيني في كتاب (أخبار المدينة) قال: حدثني عمر بن خالد، ثنا أبو نباتة، عن كثير بن زيد، عن المطلب بن عبد الله بن حنطب قال: أقبل مروان بن الحكم، فإذا رجل ملتزم القبر، فأخذ مروان برقبته، ثم قال: هل تدري ماذا تصنع؟!

فأقبل عليه فقال: نعم، إني لم آت الحجر، ولم آت اللبن، إنما جئت رسول الله صلى الله عليه وآله وسلم.

لا تبكوا على الدين إذا وليه أهله، ولكن ابكوا عليه إذا وليه غير أهله.


قال المطلب: وذلك الرجل أبو أيوب الأنصاري رضي الله عنه  شفاء السقام



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Sunday, May 19, 2024

മയ്യത്ത് കുളിപ്പിക്കൽ

 മരണാനുബന്ധമുറകൾ


Aslam Kamil Saquafi parappanangadi


മയ്യത്ത് കുളിപ്പിക്കൽ


മരണാനുബന്ധ‌മുറകൾ


ചുരുങ്ങിയ രൂപം


നജസും മറ്റും പോവും വിധത്തിൽ ഒരു പ്രാവശ്യം ദേഹം മുഴുവനും കഴുകലാണ് മയ്യിത്ത് കുളിപ്പിക്കലിൻ്റെ ചുരുങ്ങിയ രൂപം: ജീവനുള്ള മനുഷ്യനു നിർബന്ധ കുളി നിർവ്വഹിക്കുമ്പോൾ വെള്ളമെത്തിക്കൽ നിർബന്ധമായ എല്ലാ സ്ഥലത്തേക്കും മയ്യിത്തിൻ്റെ മേലിലും എത്തിക്കൽ നിർബന്ധമാണ്. മയ്യിത്ത് കുളിപ്പിക്കുമ്പോൾ നിയ്യത്ത് നിർബന്ധമില്ല. നിയ്യത്ത് ചെയ്തി ല്ലെങ്കിൽ മയ്യിത്ത് കുളി ശരിയാവുകയില്ലെന്ന ചിലരുടെ ധാരണ ശരിയല്ല. മയ്യിത്ത് കുളിപ്പിക്കുന്നവർ മുസ്‌ലിമാവണമെന്നില്ല. അമുസ്‌ലിമായാലും മതി. (തുഹ്ഫ, നിഹായ) കുട്ടികളോ, ഭ്രാന്തന്മാരോ കുളിപ്പിച്ചാലും മതിയാവുന്ന താണ് (ബുജൈരിമി). മുങ്ങി മരിച്ചവനേയും കുളിപ്പിക്കൽ നിർബന്ധമാണ്. മരണം ഉറപ്പായില്ലെങ്കിൽ അത് ഉറപ്പാവുന്നതുവരെ പിന്തിക്കൽ അനിവാര്യമാണ്


ചേലാകർമ്മത്തിനു വിധേയമാവാത്ത ലിംഗാഗ്രത്തിൻ്റെ ഉള്ളിലേക്ക് വെള്ളം ചേർക്കൽ നിർബന്ധമാണെന്നാണ് പ്രബലപക്ഷം, മുറിപ്പെടു ത്താതെ ഉള്ളിലേക്ക് വെള്ളം ചേർക്കാൻ സാധ്യമല്ലെങ്കിൽ അതിനു വേണ്ടി തയമ്മം ചെയ്യുകയാണ് വേണ്ടത്.


 ലിംഗാഗ്ര ചർമ്മം മുറിച്ചു കളയാൻ പാടില്ല പോസ്റ്റ്മോർട്ടം ചെയ്ത് തുന്നികൂട്ടിയ മയ്യിത്തിൻ്റെ ബാഹ്യമായ ഭാഗ ത്തേക്ക് വെള്ളം ചേർക്കാൻ സാധ്യമല്ലെങ്കിൽ മുകളിൽ പറഞ്ഞ വിധി അതായത് തയമ്മം ഇതിനും ബാധകമാണ്.


കുളി മറ വേണം


മയ്യിത്ത് കുളിയുടെ പൂർണ്ണ രൂപം ഇതാണ്. ചുറ്റു ഭാഗത്തുനിന്നും മേൽഭാ ഗത്തുനിന്നും മറച്ച ഒരു ഒഴിഞ്ഞ സ്ഥലത്ത് വെച്ചായിരിക്കണം മയ്യിത്ത് കുളിപ്പിക്കുന്നത്. കുളിപ്പിക്കുന്നവനും അവനെ സഹായിക്കുന്നവനുമല്ലാതെ മറ്റാരും അവിടെ പ്രവേശിക്കരുത്. വീട്ടിലെ ഏതെങ്കിലും റൂമിലോ കുളിമുറിയിലോ വെച്ച് കുളിപ്പിക്കാൻ സൗകര്യപ്പെടുമെങ്കിൽ അതുമതി. കുളിപ്പിക്കുന്നതിനായി മയ്യിത്തിനെ കട്ടിലിലൊ മറ്റ് ഉയർന്ന സ്ഥലത്തോ മലർത്തി കിടത്തേണ്ടതാണ്.


*മയ്യത്തിന്റെ ഔറത്ത് മറച്ചിരിക്കണം അത് കാണുകയോ തൊടുകയോ ചെയ്യൽ ഹറാമാകുന്നതാണ്*. *ഇന്ന് പലരും ശ്രദ്ധിക്കാതെ പോകുന്നതാണ് ഇക്കാര്യം.*

*ഔറത്ത് എന്ന് പറഞ്ഞാൽ മുട്ടിന്റെയും പുക്കിളിന്റെയും ഇടയിലുള്ള സ്ഥലമാണ് അതിൽ തുടകളും ഉൾപ്പെടും*



പച്ചവെള്ളം ഉത്തമം


സാധാരണ ഗതിയിൽ പച്ചവെള്ളമാണ് മയ്യിത്ത് കുളിപ്പിക്കാൻ ഉപയോ ഗ്രീക്കേണ്ടത്. മാലിന്യങ്ങൾ കളയാൻ ചൂട്‌വെള്ളം വേണമെങ്കിൽ അതും ഉപയോഗിക്കാം. പച്ചവെള്ളം കൊണ്ട് കുളിപ്പിച്ചാൽ മയ്യിത്ത് കേടുവരാതെ നിന്നുകൊള്ളുമെന്നും മറിച്ചു ചൂടുവെള്ളമുപയോഗിച്ചാൽ അത് വേഗം അല കോലപ്പെടുമെന്നുമാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.




*വൃത്തിയാക്കണം*


മയ്യത്ത് കുളിപ്പിക്കുന്ന കട്ടിലിൽ മലർത്തി കിടത്തിയതിന് ശേഷം


കുളിപ്പിക്കുന്നവൻ അവൻ്റെ വലത്തെ കൈ മയ്യിത്തിൻ്റെ പിരടിയിൽ വെക്കു വലത്തെ മുട്ട് മയ്യിത്തിൻ്റെ മുതുകിനോട് ചേർക്കുകയും ചെയ്തു മയ്യിത്തിനെ അൽപം പിൻഭാഗത്തേക്ക് ചാരിയിരുത്തി ഇടത്തെകെ കൊണ്ട് മയ്യിത്തിൻ്റെ വയറ് അമർത്തി പിഴിയൽ സുന്നത്താണ്. 


ഉള്ളിൽ തങ്ങിനിൽക്കുന്ന മാലിന്യങ്ങൾ പുറത്തുവരാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യു ന്നത്. അപ്പോൾ അടുത്തു നിൽക്കുന്ന ആൾ വെള്ളം ധാരാളമായി ഒഴിച്ചു കൊടുത്തു മാലിന്യങ്ങൾ നീക്കുകയും ദുർഗന്ധമകറ്റുകയും ചെയ്യണം. 


തുടർന്ന് ഇടത്‌കൈക്ക് ശീല ചുറ്റി ഗുഹ്യസ്ഥാനങ്ങൾ നന്നായി കഴുകണം. ശരിയായി കിടത്തിയിട്ടാവണം ഈ ശൗച്യം നടത്തൽ.


*പല്ലു തേക്കുക*


 അതിനുശേഷം കൈക്കുകെട്ടിയ ശീലമാറ്റികെട്ടി വിരൽ കൊണ്ട് പല്ലു തേച്ചുകൊടുക്കുകയും മൂക്കിലെ മാലിന്യങ്ങൾ നീക്കുകയും ചെയ്യണം. പല്ലുകൾ കൂടി നിൽക്കുക യാണെങ്കിൽ അവയെ തുറക്കേണ്ടതില്ല. 


*വുളു ചെയ്യുക*




തുടർന്ന് പൂർണ്ണമായൊരു 'വളു' ചെയ്‌തു കൊടുക്കണം.


കുളിയുടെ പൂർണ്ണ രൂപം


ഇനി കുളി ആരംഭിക്കാം. ആദ്യമായി തലയും താടിയും താളിയോ സോപ്പോ ഉപയോഗിച്ചു വൃത്തിയാക്കുക


 മുടിയുണ്ടെങ്കിൽ പല്ലുകൾ വിട്ടു നിൽക്കുന്ന ചീർപ്പുകൊണ്ട് അതു ചീവുകയും ചെയ്യണം.


 കൊഴിഞ്ഞുപോയ മുടിയുണ്ടെങ്കിൽ അത് മയ്യിത്തിൻ്റെ കഫനിൽ അകത്തുവെക്കേണ്ടതാണ്.


 പിന്നീട് കഴുത്തുമുതൽ പാദം വരെ ആദ്യം വലതുഭാഗവും തുടർന്നു ഇടതു ഭാഗവും കഴുകുക. പിന്നീടാണ് ചെരിച്ചു കിടത്തി കഴുകേണ്ടത്. ആദ്യം ഇടതു ഭാഗത്തേക്ക് ചരിച്ചു കിടത്തി വലതു ഭാഗവും പിന്നെ വലത്തോട്ട് ചരിച്ചു കിടത്തി ഇടതു ഭാഗവും പിരടി മുതൽ പാദം വരെ കഴുകണം. ഈ കഴുകലിൽ പുറം പ്രത്യേകം ശ്രദ്ധിക്കൽ ആവശ്യമാണ്. ഇപ്രകാരം ചെയ്യമ്പോഴൊപ്പം തന്നെ മുഖം കുത്തിയ നിലയിൽ മയ്യിത്തിനെ കമഴ്ത്തി കിടത്താതിരിക്കൽ നിർബന്ധമാണ്. (തുഹ്ഫ)


 അതെ നിലയിൽ രണ്ടുപ്രാവശ്യം കൂടി കഴുകൽ സുന്നത്താണ്. ഓരോ പ്രാവശ്യം കഴുകുമ്പോഴും ആദ്യം താളിയോ സോപ്പോ ഉപയോഗിച്ചു നീക്കി കളഞ്ഞ ശേഷം കർപ്പൂരം പോലുളളവ അൽപ്പം കലർത്തി തല മുതൽ കാൽവരെ ഒഴിക്കൽ സുന്നത്താണ്. സോപ്പും താളിയും കഴുകി കളയുന്നത് കുളിയായി പരിഗണിക്കുന്നതല്ല. കാരണം നല്ല വെള്ളം കൊണ്ടുള്ള കഴുകലാണ് ഇവയിൽ പരിഗണിക്കുന്നത്.


കർപ്പൂരം കലർത്തൽ അവസാനത്തെ പ്രാവശ്യം പ്രബലമായ സുന്നത്താണ് .


വെള്ളം  പകർച്ചയാവും വിധത്തിൽ കർപ്പൂരം അധികമാവാതിരിക്കൽ സുന്നത്താണ്. 


മൂന്ന് പ്രാവശ്യം കൊണ്ട് ശുദ്ധിയാവാത്ത പക്ഷം ശുദ്ധി യാവുന്നതു വരെ കഴുകണം

തവണകൾ ഒറ്റയിൽ അവസാനിപ്പിക്കൽസുന്ന ത്തുണ്ട്. കുളിപ്പിക്കുമ്പോഴും മയ്യിത്ത് നേരിയ വസ്ത്രമിട്ട് മൂടുന്നത് അത്യാവശ്യമാണ്.

 ഖമീസു (നിളക്കുപ്പായം) ഇട്ട് മുടിയാണ് നബിയുടെ മയ്യി കുളിപ്പിച്ചത്. (അബുദാവൂദ്), വസ്ത്രത്തിനു താഴെ കൈയിട്ടു വേണം ആവ ശ്യമായ ഭാഗങ്ങൾ തേച്ചുകഴുകൽ കുളിപ്പിക്കുന്ന ആൾ അവന്റെ കൈകളിൽ തുണിക്കഷ്‌ണം പോലുള്ളവ ചുറ്റൽ സുന്നത്താവുന്നു.

ഗുഹ്യസ്ഥലങ്ങൾ കാണാനും തൊടാനും പാട്ടില്ലാത്തതിനാൽ അവ കഴുകുമ്പോൾ അത് ചെയ്യൽ നിർബന്ധമാണ്. (കുർദി). ഭാര്യാ ഭർത്താക്കളായാൽ തൊടാമെന്ന് അഭിപ്രായമുണ്ട്. വികാരമിളകുമെങ്കിൽ ഹറാമു തന്നെയാവും

 മയ്യത്തിന്റെ നഖത്തിനടിയിൽ ചളിയുണ്ടെങ്കിൽ അത് നീക്കണം.


 കുളിപ്പിക്കുമ്പോൾ തെറിക്കാത്ത വിധം വലിയൊരു പാത്രത്തിൽ വെള്ളം അകലെ വെച്ചു അതിൽ നിന്നും ചെറിയൊരു പാത്രം കൊണ്ട് വെള്ളം മുക്കിയെടുത്ത് ഒരു നടുത്തരം പാത്രത്തിൽ വെള്ളം ഒഴിച്ചുകൊണ്ട് ഈ പാത്രം കൊണ്ട് കുളിപ്പിക്കലാണ് നല്ലത്. സംസം വെള്ളം കൊണ്ട് കുളിപ്പിക്കൽ ഉത്തമമല്ല.



 ആദ്യാവസാനം = മയ്യിത്തിൽ നിന്ന് വല്ല മണവും പുറത്തു വരാതിരിക്കാനായി സുഗന്ധമുള്ള കുന്ത്രിക്കം മുതലായവ പുകപ്പിക്കൽ നല്ലതാണ്. വയറിൽ നിന്ന് വല്ലതും = പുറപ്പെടുമ്പോൾ ധാരാളം വെള്ളം ഒഴുക്കി അതു മാറ്റാൻ ശ്രമിക്കണം.


പിന്നീട് നജസ് പുറത്ത് വന്നാൽ


കൂളി പൂർത്തിയായതിനു ശേഷം കഫൻ ചെയ്യുന്നതിന് മുമ്പോ പിമ്പോ ആ മയ്യിത്തിൽ നിന്ന് വല്ല നജസും പുറത്തുവന്നാൽ അത് കഴുകി ശുദ്ധിയാ =ക്കൽ നിർബന്ധമാണ്. കുളിയും വുളുവും മടക്കേണ്ടതില്ല. (തുഹ്‌ഫ) കുളി പൂർത്തിയാക്കി കഴിഞ്ഞതിന് ശേഷം മയ്യിത്തിൻ്റെ അവയവങ്ങൾ സാവധാനത്തിൽ മടക്കു  കയും നിവർത്തുകയും ചെയ്‌തു മയമാക്കി ഒരു തുണികൊണ്ട് നല്ലവണ്ണം

- തോർത്തേണ്ടതാണ്.


Aslam Saquafi parappanangadi

C M അൽ റാശിദ

- https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

Saturday, May 18, 2024

ഖുർആൻ പാരായണത്തിലും മറ്റും ചില

 


ഒരു റമളാൻ ഉറുദിക്കിടെ...

July 01, 2022

ഒരു റമളാൻ ഉറുദിക്കിടെ... 

☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

ദർസിൽ പഠിക്കുന്ന കാലത്ത് ഒരു റമളാനിൽ വയനാട്ടിലേക്ക് പോയി. ഉറുദി പറയാൻ. പണ്ട് കാലം മുതലേ ഇങ്ങനെ ഒരു നടപ്പ് നമ്മുടെ നാട്ടിലുണ്ട്. നുകർന്നെടുത്ത അറിവുകൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള മാർഗമായിരുന്നല്ലോ അത്. സേവന രംഗത്തെത്തുമ്പഴേക്കും അഭ്യസിച്ചെടുക്കേണ്ടതുമാണ്. പരിശീലനം ആവശ്യമായത് കൊണ്ട് തന്നെ തുടക്കത്തിൽ പോരായ്മകളൊക്കെ കാണും. അത് സാധാരണവുമാണല്ലോ. അതിന്റെ പേരിൽ ആരും അതിനെ പഴിക്കാറുമില്ല. ഇത്തരം യാത്രക്കിടയിൽ ജീവിതത്തിലുപകരിക്കുന്ന പല അനുഭവജ്ഞാനങ്ങളും കിട്ടാറുണ്ട്. ഓരോരുത്തരുടെയും സാഹചര്യങ്ങളും മനോഭാവങ്ങളും വ്യത്യസ്തമാകുന്നതിനനുസരിച്ച് യാത്രക്കിടയിൽ ചെന്നെത്തുന്ന മേഖലകളും അനുഭവ പാഠങ്ങളും വ്യത്യസ്മായിരിക്കും. അതുപോലെ ഈ അനുഭവങ്ങൾ അവരുടെ ജീവിതത്തിൽ വ്യത്യസ്തവുമായാണ് പരിണമിക്കുക. അതിരിക്കട്ടെ, ഒരു മതപഠന രംഗത്തായതുകൊണ്ട് തന്നെ പൊതു ജീവിതത്തിലുപകരിക്കാവുന്ന അറിവിന് പുറമെ മതപരമായ അറിവുകൂടി ഇത്തരം യാത്രകൾക്കിടയിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. 

പറഞ്ഞു വരുന്നത്, വയനാടൻ ഉൾപ്രദേശത്തുകൂടെ 'വഅളി'ന് ഒരിടം തേടി പള്ളി വാതിലുകളെ സമീപിക്കുന്നതിനിടയിൽ പ്രായം ചെന്ന ഒരു മൊല്ലാക്കയെ കണ്ടു മുട്ടിയ കഥയാണ്. വയനാട്ടിലെ 'പിണങ്ങോട്' എന്ന സ്ഥലത്ത് വെച്ചായിരുന്നു അത്. കുശലാന്വേഷണത്തിന് ശേഷം അദ്ദേഹം മുസ്വ് ഹഫെടുത്ത്

( بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِیمَـٰنِۚ )

എന്ന 'ഹുജുറാത്ത്' സൂറതിലെ പതിനൊന്നാം ആയതിന്റെ ഈ ഭാഗം ഒന്ന് ഓതാൻ പറഞ്ഞു. ഞാൻ ധൈര്യസമേതം ഓതിക്കേൾപ്പിച്ചു. (കുറച്ച് മുകളിൽ നിന്ന് തന്നെ ഓതിപ്പിച്ചിട്ടുണ്ട്. ഈ ഭാഗമെത്തിയപ്പോൾ നിർത്താൻ പറയുകയാണുണ്ടായത്)

അപ്പോൾ അദ്ദേഹം പറയാ: " ഞാൻ ഒരുപാട് പേരെ പരീക്ഷിച്ചു.. നിങ്ങൾ മാത്രമാ ഇവിടെ ശരിയാക്കി ഓതിയത്... നിങ്ങൾ വിജയിച്ചു... " 

അദ്ദേഹത്തിന്റെ പരീക്ഷണത്തിൽ ഞാൻ വിജയിച്ച കാര്യമിതാണ്: ٱلِٱسۡمُ എന്നതിൽ ال ലെ അലിഫും اسم എന്നതിലെ അലിഫും وصلي ആണ്. ചേർത്ത് ഓതുമ്പോൾ അതിന് ഉച്ഛാരണമില്ല. അത് ഖുർആൻ ഓത്തിൽ മാത്രമല്ല, അറബി ഇബാറതുകൾ വായിക്കുമ്പഴെല്ലാം ഇത് ശ്രദ്ധിക്കേണ്ടത് തന്നെ. എന്റെ പ്രിയ ഉസ്താദ് - മർഹൂം കടുങ്ങല്ലൂർ ഉസ്താദ് - (ഉസ്താദിന്റെ അനുസ്മരണക്കുറിപ്പ് മുമ്പ് എഴുതിയിട്ടുണ്ട്) 'അൽഫിയ്യഃ' ഓതിത്തരുമ്പോൾ ഇതൊക്കെ ശരിക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

الاسم منه معرب ومبني # لشبه من الحروف مدني

എന്ന ബൈത് ഓതിത്തരുമ്പോൾ  اَلْإِسۡمُ (അൽ-ഇസ്മു... ) എന്ന് പാടരുതെന്നും അതിലെ അലിഫ് وصليّ ആയതോണ്ട് കൂട്ടിവായിക്കുമ്പോൾ إلتقاء الساكنين വരുന്നത് കൊണ്ട് ആ 'ലാമി'ന് تخلُّص ന്റെ أصل ആയ കസ്റ് കൊടുത്ത്  اَلِسْمُ എന്നുമാണ് പാടേണ്ടത് എന്നൊക്കെ അന്ന് ശരിക്കും പറഞ്ഞ് തന്നിരുന്നു. അത് കൊണ്ട് തന്നെ മൊല്ലാക്കയുടെ മുമ്പിൽ തോൽക്കേണ്ടി വന്നില്ല. എന്നിട്ട് അദ്ദേഹം പറയാണ് :

"....എന്ത് കൊണ്ടാണ് ഈ ഭാഗത്ത് അങ്ങനെ ഓതണമെന്ന് പറയുന്നത് എന്നൊന്നും എനിക്കറിയില്ല. എനിക്ക് എന്റെ ഉസ്താദ് ഇങ്ങനെയാണ് ഓതിത്തന്നത്... തെറ്റിയതിന് അഞ്ചെട്ട് അടിയും കിട്ടിയതോണ്ട് ശരിക്കും ഓർമ്മയുണ്ട്...."

ഉസ്താദുമാർ പറഞ്ഞു തന്നത് പോലെ പഠിക്കുക എന്നത് വളരെ വലിയ ബഹുമാനമർഹിക്കുന്ന കാര്യമണ്. ഗുരുമുഖത്ത് നിന്ന് കേട്ടതെന്തോ അത് പിൻ തലമുറക്ക് ഒരു വ്യത്യാസവുമില്ലാതെ കൈമാറിക്കൊടുക്കുന്നതിലൂടെയാണ് യഥാർത്ഥത്തിൽ പരിശുദ്ധമായ അറിവുകൾ നിലനിൽക്കുന്നത്. ഈയൊരു നിശ്കർഷത പുലർത്തിയത് കൊണ്ട് തന്നെയാണല്ലോ സ്വഹാബതും താബിഉകളും തിരുഹദീസുകൾ ഉദ്ധരിക്കുന്നിടത്ത് തങ്ങൾ കേട്ട വാക്ക് അതേപ്പടിയും കേൾക്കാനിടയുണ്ടായ സന്ദർഭവും ആ സമയത്ത് മുത്ത്നബി(സ്വ) തങ്ങളുടെ മുഖഭാവവും ഏതു തരം ചിരിയാണെന്നും ചിരിച്ചപ്പോൾ എത്ര പല്ലുകൾ വെളിവായി എന്നുമെല്ലാം ഒപ്പിയെടുത്ത് പറഞ്ഞുതന്നത്. 

ഇങ്ങനെ ഗുരുവര്യർ എങ്ങനെയാണോ 'ഇബാറഃ'കൾ വിശദീകരിച്ചത്, അത് അപ്രകാരം തന്നെ - ഉസ്താദ് പ്രയോഗിച്ച വാക്കുകളിലൂടെ - പറയുന്നവരിൽ ഒരാളായിരുന്നു വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ(ന:മ). അവിടുത്തെ പ്രധാന ഗുരുവായിരുന്നല്ലോ കൈപറ്റ ഉസ്താദ് (ഖു:സി). " .... ഇവിടെ എനിക്ക് ഉസ്താദ് പറഞ്ഞു തന്നത് ഇങ്ങനെയാണ് ...." തുടങ്ങി വാളക്കുളം ഉസ്താദിന്റെ വാക്കുകൾ ഇന്നും ഓർക്കുന്നു. 

വിഷയത്തിലേക്കു വരാം, അന്ന് മൊല്ലാക്ക എന്നെ ഓതിച്ച ഭാഗം ശ്രദ്ധിക്കേണ്ടതു തന്നെയാണ്. بِئۡسَ لِسۡمُ എന്നാണ് ഓതേണ്ടത്. بِئۡسَ ٱلْإِسۡمُ എന്നായിപ്പോകാതെ നോക്കണം. ഖുർആനിൽ പല സ്ഥലങ്ങളിലും ഇങ്ങനെ ശ്രദ്ധിക്കേണ്ടതായുണ്ട്. അക്ഷരങ്ങൾ ഉണ്ടായിട്ട് ഉച്ഛരിക്കാതെയും അക്ഷരങ്ങൾ കൊടുക്കാതെ ഉച്ഛരിക്കേണ്ടതായും ഓതേണ്ട ഭാഗങ്ങളുണ്ട്. 

(ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ وَهَـٰرُونَ إِلَىٰ فِرۡعَوۡنَ وَمَلَإِی۟هِۦ بِـَٔایَـٰتِنَا فَٱسۡتَكۡبَرُوا۟ وَكَانُوا۟ قَوۡمࣰا مُّجۡرِمِینَ)

സൂറത് യൂനുസിലെ 75-ാം സൂക്തമാണിത്. ഇവിടെ وَمَلَإِی۟هِۦ എന്നതിൽ همزة ക്ക് ശേഷം ياء എഴുത്തിലുണ്ടെങ്കിലും അത് മൊഴിയാതെ وَمَلَإِهِۦ എന്നാണ് ഓതുക. 

അതുപോലെ സൂറതുൽ കഹ്ഫിലെ ഈ ഭാഗം ഓതുമ്പോഴും ശ്രദ്ധിക്കണം.

(لَّـٰكِنَّا۠ هُوَ ٱللَّهُ رَبِّی وَلَاۤ أُشۡرِكُ بِرَبِّیۤ أَحَدࣰا) 

لَّـٰكِنَّا۠ - ഇവിടെ നൂനിന് ശേഷം അലിഫുണ്ടെങ്കിലും ചേർത്ത് ഓതുമ്പോൾ ഉച്ചാരണമില്ല. لَّـٰكِنَّ هُوَ ٱللَّهُ 

എന്നാണ് ഓതുക. പക്ഷേ, അതിന്മേൽ വഖ്ഫ് ചെയ്യുമ്പോൾ അലിഫിനെ മൊഴിയണം. لَّـٰكِنَّا എന്ന് നൂനിനെ നീട്ടി അലിഫ് മൊഴിഞ്ഞ് കൊണ്ടാണ് വഖ്ഫ് ചെയ്യേണ്ടത്. ഈ അലിഫ് وصلي എന്ന പേരിലുള്ളതല്ല. അതറിയിക്കാനാണ് ഇത്തരം അലിഫിന്റെ മുകളിൽ ഒരു വൃത്തം കൊടുത്തിട്ടുള്ളത്. ഇതിന് സമാനമായി തോന്നുന്ന മറ്റൊരു അലിഫുമുണ്ട്. കൂട്ടിമൊഴിയുമ്പോഴും വഖ്ഫ് ചെയ്യുമ്പോഴും അതിനെ മൈന്റ് ചെയ്യേണ്ടതില്ല. സൂറതുൽ ഇൻസാനിലെ ഈ സൂക്തങ്ങൾ ശ്രദ്ധിക്കൂ:

(وَیُطَافُ عَلَیۡهِم بِـَٔانِیَةࣲ مِّن فِضَّةࣲ وَأَكۡوَابࣲ كَانَتۡ قَوَارِیرَا۠ ۝  قَوَارِیرَا۟ مِن فِضَّةࣲ قَدَّرُوهَا تَقۡدِیرࣰا۝)

ഇവിടെ ആദ്യത്തെ ആയതിന്റെ അവസാനത്തിലും തൊട്ടടുത്ത ആയതിന്റെ തുടക്കത്തിലും قَوَارِیرَا۟ എന്ന കലിമത് ഉണ്ട്. രണ്ടിലെയും 'റാഇ'ന്ന് ശേഷമുള്ള അലിഫ് വ്യത്യസ്തമാണ്. ആദ്യത്തേതിലെ അലിഫ് കൂട്ടിമൊഴിയുമ്പോൾ ഒഴിവാകുന്നതും വഖ്ഫ് ചെയ്യുമ്പോൾ മൊഴിയേണ്ടതുമാണ്. എന്നാൽ രണ്ടാമത്തേതിലെ قَوَارِیرَا۟ എന്ന കലിമതിൽ വഖ്ഫ് ചെയ്യുകയാണെങ്കിൽ അലിഫിന് ഉച്ഛാരണമില്ലാതെ 'റാഇ'ന്ന് സുകൂൻ ചെയ്യുകയും വേണം. ഇത് രണ്ടും തിരിച്ചറിയാൻ ആ രണ്ട് അലിഫുകളുടെയും മുകളിലുള്ള വൃത്തങ്ങൾ ചെറിയ വ്യത്യാസമുള്ളതായി കാണാം. ഇങ്ങനെ ഒത്തിരിയുണ്ട്. ഉദാഹരണത്തിന് ഒന്ന് രണ്ട് സ്ഥലങ്ങൾ പറഞ്ഞുവെന്ന് മാത്രം. ഇന്ന് കാണുന്ന മുസ്ഹഫ് നോക്കി ഓതാൻ തന്നെ ശരിക്ക് പഠിച്ചില്ലെങ്കിൽ വലിയ തെറ്റുകൾ വരാൻ സാധ്യതയുണ്ട്. അറബി അറിയുന്നവർക്ക് വരെ ഇത് അജ്ഞാതമാകുമ്പോൾ സാധാരണക്കാരുടെ അവസ്ഥ പറയണോ.

ഈയൊരു അവസ്ഥ ഖിറാഅതിൽ വരാതിരിക്കാൻ തന്നെയായിരിക്കും  വലിയ സൂക്ഷ്മാലുക്കളായ മുൻകാല പണ്ഡിതന്മാർ 'പൊന്നാനി മുസ്ഹഫ്' എന്ന പേരിലുള്ള ഖുർആനിൽ ഓതിയിരുന്നതും അതിനെ വിലക്കാതിരുന്നതും. 

ഇനി മൊല്ലാക്കയുടെ അടുത്തേക്ക് വരാം. അങ്ങനെ നോമ്പ് തുറക്കുന്നതിനിടെ, ഈത്തപ്പഴം കഴിക്കുന്നതിന് തൊട്ടുമുമ്പായി ഞാൻ 

اللهم لك صمت എന്ന ദിക്റ് ചൊല്ലി. അങ്ങനെ നോമ്പ് തുറക്കുന്നതിന് തൊട്ടു മുമ്പ് ചൊല്ലുന്ന രീതിയാണ് ഞങ്ങളുടെ നാട്ടിൽ പതിവുള്ളതും ഞാൻ കേട്ടിട്ടുള്ളതും. പക്ഷേ, ഇദ്ദേഹമെന്നെ തിരുത്തി. നോമ്പ് തുറന്നതിന് ശേഷമാണ് ഈ ദിക്റ് ചൊല്ലേണ്ടതെന്ന് നിർദ്ദേശിച്ചു. എനിക്കത് ഒരു പുതിയ അറിവായിരുന്നു. ചെറിയ വിദ്യാർത്ഥിയായ ഞാൻ പിന്നീട്

إرشاد العباد നോക്കിയപ്പോൾ, ശേഷമാണ് ചെല്ലേണ്ടത് എന്ന് കണ്ടു. പിന്നെ മറ്റു പല കിതാബുകളിലും അങ്ങനെ തന്നെ കാണാനിടയായി. ഏതായാലും, ദർസ് പഠനവും കോളേജ് പഠനവും കഴിഞ്ഞ് എന്റെ നാടിനടുത്തുള്ള വെള്ളിലയിൽ സേവനം തുടങ്ങി. മദ്രസയിൽ ഒരു മുഅല്ലിമായിട്ട്. ആയിടക്കാണ് റമളാനിൽ വെള്ളില ഹിദായഃയിൽ വെച്ച് ഒരു സമൂഹ നോമ്പ്തുറ സംഘടിപ്പിക്കപ്പെട്ടത്. അന്ന് ഭക്ഷണം കഴിക്കാൻ തൊട്ടടുത്തിരിക്കുന്ന പ്രായം ചെന്ന ആൾ നോമ്പ് തുറക്കുന്നതിന് മുമ്പായിട്ട് ഈ ദിക്റ് ചൊല്ലി. അപ്പോൾ ഞാൻ മെല്ലെ പറഞ്ഞു കൊടുത്തു. "ശേഷമാണ് ചൊല്ലേണ്ടത്...."

അപ്പോൾ അദ്ദേഹം:

" ഈ നോമ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ട് മുതലേ ഉള്ളതാണ്. അന്നെല്ലാം ഞങ്ങള് ചൊല്ലി വരുന്നത് ഇങ്ങനെയാണ്...."

അദ്ദേഹത്തോട് മറുത്തൊന്നും പറയാൻ നിന്നില്ല. പറഞ്ഞിട്ട് കാര്യവുമില്ലല്ലോ. കാരണം, അത്രക്ക് വലിയ തെളിവാണ് അദ്ദേഹത്തിന് ആ കാര്യത്തിലുള്ളത് - പാരമ്പര്യം.. അല്ലെങ്കിലും ജനങ്ങളുടെ പതിവിനെതിരിൽ വിമർശിക്കുമ്പോൾ നല്ലോണം ശ്രദ്ധിക്കണം. 

അങ്ങനെ സൈദാലി ഉസ്താദി(ന:മ)ന്റെ تعليقات കളിൽ (عمدة യുടേതാണെന്ന് ഓർക്കുന്നു) ഇഫ്താറിന്റെ മുമ്പും പ്രസ്തുത ദിക്റ് ചൊല്ലാം എന്ന പരാമർശം ബുശ്റൽ കരീമിൽ നിന്നും ഉദ്ധരിച്ചത് കണ്ടു.

(ﻭ) ﻳﺴﻦ (ﺃﻥ ﻳﻘﻮﻝ ﻋﻨﺪﻩ) ﺃﻱ: ﻋﻨﺪ ﺇﺭاﺩﺗﻪ، ﻭاﻷﻭﻟﻰ ﺑﻌﺪﻩ (اﻟﻠﻬﻢ ﻟﻚ ﺻﻤﺖ ﻭﻋﻠﻰ ﺭﺯﻗﻚ ﺃﻓﻄﺮﺕ) ﺣﻘﻴﻘﺔ ﻋﻠﻰ اﻟﺜﺎﻧﻲ، ﻭﺃﺭﺩﺕ اﻹﻓﻄﺎﺭ ﻋﻠﻰ اﻷﻭﻝ. اه‍ 

(بشرى الكريم- ص:٥٦٣) 

അപ്പോൾ ആ കാരണവർ പറഞ്ഞത് ശരിയാ. അങ്ങനെയാവാം എന്നുണ്ട്. വയനാട്ടിലെ മൊല്ലാക്ക പറഞ്ഞത് വളരെ ശരി. കാരണം അതാണ് أفضل. 

ഒരുറമളാൻ അനുഭവം മർഹൂം നെല്ലിക്കുത്ത് ഉസ്താദ് പങ്കുവെച്ചത് ഓർക്കുന്നുണ്ട്. അത് രസകരമാണ്. വയനാട്ടിൽ വെച്ച് തന്നെയാണ് സംഭവം. വഅളിന് ചാൻസ് അന്വേഷിച്ച് കുറേ നടന്ന് ഒരു പള്ളിയിലെത്തി. അവിടെ നിസ്കാര ശേഷം വഅള് പറയാമെന്നേറ്റ് പള്ളിയുടെ ഒരു മൂലയിൽ അൽപം വിശ്രമിച്ചു. നോമ്പ് നോറ്റ് നടന്ന ക്ഷീണം വല്ലാതങ്ങ് ശരീരത്തെ തളർത്തിയിരുന്നു. അപ്പഴാണ് ആജാനുബാഹുവായ ഒരു മുസ്‌ലിയാർ പള്ളിയിലേക്ക് കയറി വന്നത്. മുതഅല്ലിമായ നെല്ലിക്കുത്ത് ഉസ്താദ് അദ്ദേഹത്തെ കണ്ടപ്പോൾ എഴുന്നേറ്റില്ല. തന്നെ പഠിപ്പിച്ചയാളൊന്നുമല്ലല്ലോ. ഇനി തന്നേക്കാൾ പ്രായമുണ്ടെന്നതിനാലും ഒരു 'മുസ്‌ലിയാർ' എന്ന നിലക്കും ആദരിക്കേണ്ടതു തന്നെ. പക്ഷേ, ഭയങ്കര ക്ഷീണമുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. അപ്പോൾ തൽക്കാലം ബഹുമാനം ഉള്ളിലൊതുക്കി. ഇത് പക്ഷേ, ആഗതന് അത്ര പിടിച്ചില്ല. അദ്ദേഹം പിറുപിറുത്തു:

" ഇപ്പോഴത്തെ മുതഅല്ലിമീങ്ങൾ ഇങ്ങന തന്നെ .. ഒരു ആദരവും ബഹുമാനവുമൊന്നുമില്ലാതായിരിക്കുന്നു ... "

ഉസ്താദ് മൗനം പൂണ്ടു. അങ്ങനെ നിസ്കാര ശേഷമുള്ള ദുആ കഴിഞ്ഞയുടനെ ഇയാളതാ ഉറുദി തുടങ്ങിയിരിക്കുന്നു.! ഹെന്ത് ! തന്റെ ചാൻസ് തട്ടിയെടുത്ത് ടിയാൻ മിഹ്റാബിൽ നിന്ന് കസർത്തുകയാണ്. ആകെ വല്ലാണ്ടായി. നോമ്പ് നോറ്റുള്ള ഒരു പാട് നേരത്തെ നടത്തത്തിനൊടുവിൽ കിട്ടിയ ചാൻസായിരുന്നു. അത് തട്ടിയെടുത്താൽ വെറുതെ വിടാനൊക്കുമോ.

ഉസ്താദ് തക്കം പാർത്തിരുന്നു. അപ്പഴതാ ഓതുന്നു.:

(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ كُتِبَ عَلَیۡكُمُ ٱلصِّیَامَ كَمَا كُتِبَ عَلَى ٱلَّذِینَ مِن قَبۡلِكُمۡ...) 

ങേ, ٱلصِّیَامُ എന്നതിന് പകരം മീമിന് ഫതഹ്.! ഉസ്താദ് ഉടനെ ഇടപെട്ടു. അൽപം ശബ്ദത്തിൽ തന്നെ. " ٱلصِّیَامُ എന്നാണ് ഓതേണ്ടത്. അത് നാഇബ് ഫാഇലാണ് ... "

ഉടനെ അയാൾ : " ... കണ്ടില്ലേ, ഇതാണ് ഇപ്പഴത്തെ കുട്ടികൾ . ശരിക്ക് പഠിക്കില്ല. അത് നാഇബ് ഫാഇലാണ് പോലും ... അത് മുബ്തദഃയാണ് ... "

علة ഉം معلول ഉം ഒക്കാത്ത ജവാബ്. ഇനി മുബ്തദഃയാണെങ്കിൽ തന്നെ رفع അല്ലേ കൊടുക്കേണ്ടത്. ആള് അൽപം പിശകാ. തന്റെ വഅള് തട്ടിയെടുത്തതും പോരാ, ജനങ്ങൾക്കിടയിൽ വമ്പനാവുന്നു. വിടാൻ പറ്റില്ല. ഉസ്താദ് ജനങ്ങളോടായി പറഞ്ഞു: "നാഇബ് ഫാഇലും മുബ്തദഃയും അവിടെ നിക്കട്ടെ. നമുക്ക് മുസ്വ് ഹഫെടുക്കാം.. എന്നാ തീരുമാനമാവുമല്ലോ..."

വേഗം മുസ്വ് ഹഫെടുത്ത് സൂറതുൽ ബഖറഃയുടെ 183 -ാം ആയത് എടുത്ത് കാണിച്ചു. "കണ്ടോ .. ഖുർആനിൽ മീമിന് ളൊമ്മ് തന്നെ...."

അവിടെ إعراب റഫ്അ് - ആണെന്നൊന്നും തെളിയിക്കാൻ പറ്റില്ല. സാധാരണക്കാർക്ക് ഹർകതല്ലേ അറിയൂ. ഈ പ്രസംഗം തട്ടിയെടുത്തയാൾക്കും അറിയില്ലെന്നാ തോന്നുന്നത്. അല്ലാതെ മുബ്തദഃ യാണെന്ന് സമ്മതിച്ച് نصب ചെയ്ത് ഓതുമോ!

ഏതായാലും ജനങ്ങൾക്കിടയിൽ ഉസ്താദിന് സ്വീകാര്യത കിട്ടി. അങ്ങനെ ആ പരിസരങ്ങളിലെല്ലാം വഅളിന് ചാൻസ് കിട്ടുകയും ചെയ്തു.

ഇത് പറഞ്ഞുതന്നപ്പോ ഉസ്താദിനോട് ഞങ്ങൾ തമാശയിൽ ചോദിച്ചു: "ഈ കൊളത്തുന്ന പരിപാടി അന്നേ ഉണ്ടല്ലേ..."

ഉസ്താദ് : "ഹാ, പിന്നല്ലാതെ ... " 

✍️

അഷ്റഫ് സഖാഫി പള്ളിപ്പുറം 

( തയ്യാറാക്കിയത്: 

അബൂ ഹസനഃ, ഊരകം)