﷽
⛱️⛱️⛱️⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*
ﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
http://islamicglobalvoice.blogspot.com/
htps://islamicglobalvoice.
Aslam Kamil Saquafi parappanangadi
*മരണപ്പെട്ട സ്വാലിഹീങ്ങളെ ചുംബിക്കലും അവരുടെ ഖബറുകൾ ചുംബിക്കലും*
..............
മരണപ്പെട്ട മഹാന്മാരെയും അവരുടെ ഖബറുകളും ചുംബിക്കൽ ബർക്കത്ത് ഉദ്ദേശിച്ചു പുണ്യമാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു ആയിഷ ബീവി പറയുന്നു.
തിരുനബി ﷺ
വഫാത്തായ സമയത്ത് അബൂബക്കർ رحمه الله تعالي
കുതിരപ്പുറത്ത് വന്നുകൊണ്ട്
തിരുനബിﷺ
യുടെ അരികിൽ പോയി മുഖം തുറന്നു മുഖത്തിന്മേൽ കുത്തിവീണു മുഖം ചുംബിക്കുകയും പിന്നെ കരയുകയും ചെയ്തു എന്നിട്ട് അവിടുന്ന് പറഞ്ഞു. അങ്ങ് എന്റെ മാതാപിതാക്കൾക്ക് പകരമാണ് .അല്ലാഹു تعالي
വിൻറെ നബിയെ അങ്ങേക്ക് അല്ലാഹു രണ്ട് മരണം വെച്ചിട്ടില്ല അങ്ങേക്ക് കണക്കാക്കിയ മരണം സംഭവിച്ചിരിക്കുന്നു. (സ്വഹീഹുൽ ബുഖാരി
കിതാബുൽ ജനാഇസ് )
تقبييل الصالحين وقبورهم
روي البخاري في صحيحه (رقم ١٢٤١) عن عائشة قالت : أقبل أبو بكر رضي الله عنه علي فرسه من مسكنه بالسنح، حتي نزل فدخل المسجد، فلم يكلم الناس، حتى دخل على عائشة رضي الله عنها فتيمم النبي ﷺ ، وهو مسجي ببرد عبرة فكشف عن وجهه، ثم أكب عليه، فقبله، ثم بكي، فقال: بأبي أنت وأمي يانبي الله لا يجمع الله عليك موتتين، أما الموتة التي كتبت عليك فقد منها كتاب الجنائز)
സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..
ബർക്കത്ത് എടുക്കാൻ വേണ്ടിയും ബഹുമാനത്തിനു വേണ്ടിയും മയ്യത്തിനെ ചുംബിക്കൽ അനുവദനീയമാണെന്ന് ഈ ഹദീസിൽ നിന്നും ലഭിക്കുന്നു.
(ഫത്ഹുൽ ബാരി)
قال الحافظ في الفتح» وفي هذه الأحاديث جواز تقبيل الميت تعظيما وتبركا اهـ
സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..
കഅബാശരീഫിന്റെ മൂലകൾ ചുംബിക്കൽ അനുവദനീയമാണ് എന്ന് പറഞ്ഞതിൽ നിന്നും മനുഷ്യനാവട്ടെ മറ്റു വസ്തുക്കൾ ആവട്ടെ ബഹുമാനത്തിന് അർഹതയുള്ള ഏതൊന്നിനെയും ചുംബിക്കൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ ചിലർ ഗവേഷണം ചെയ്തിട്ടുണ്ട്.
മനുഷ്യനെ ചുംബിക്കലിന്റെ വിവരണം കിതാബുൽ അദബിൽ പിറകെ വരുന്നുണ്ട്.
മനുഷ്യനല്ലാത്തവരെ ചുംബിക്കൽ
ഇമാം അഹ്മദ് എന്നവരോട് തിരുനബിയുടെ മിമ്പർ ചുംബിക്കുന്നതിനെപ്പറ്റിയും ഖബർ ചുംബനത്തെ പറ്റിയും ചോദിച്ചപ്പോൾ അദ്ദേഹം അതിന് ഒരു വിരോധവും കണ്ടില്ല.
അബു സൈഫുൽയമാനി റ മക്കയിലെ ഷാഫി പണ്ഡിതന്മാരിൽ പ്രഗൽഭരാണ്. മുസ്ഹഫ് ചുംബിക്കലും ഹദീസിന്റെ ഭാഗങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കബറുകൾ ചുംബിക്കലും അനുവദനീയമാണെന്ന് അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ഉണ്ട് . ഫത്ഹുൽ ബാരി 3/485
قال الحافظ في الفتح استنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره، فأما تقبيل في الآدمي فيأتي في كتاب الأدب ، وأما غيره فتنقل عن الإمام أحمد أنه سئل عن تقبيل منير النبي - وتقبيل قبره، فلم يربه بأسا، ونقل عن ابن أبي الصيف اليماني، أحد علماء مكة من الشافعية، جواز
تقبيل المصحف، وأجزاء الحديث، وقبور الصالحين اهـ «فتح الباري: ٣/٤٧٥»
സ്വാലിഹീങ്ങളുടെ ഖബറുകൾ ചുംബിക്കൽ കറാഹത്ത് ഉണ്ടോ ഇല്ലയോ എന്ന് ഇമാം റംലി റ യോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.
ബർക്കത്ത് എടുക്കാൻ വേണ്ടി ചുംബിക്കൽ കറാഹത്തില്ല.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഫതാവ റംലി 4 /1 06
وسئل الإمام الرملي عن تقبيل أضرحة الصالحين هل يكره أولا ؟ فأجاب) بأن فعل ذلك للتبرك لا يكره، فقد صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا، وأن يقبلها، وقالوا -
: أي أجزاء البيت قبل فحسن اهـ فتاوي الرملي : ٤/١٠٦
ഇമാം റംലി നിഹായയിൽ പറയുന്നു.
മഹാന്മാരുടെ ഖബറുകൾ ചുംബിക്കൽ കൊണ്ട് ബർക്കത്ത് ഉദ്ദേശിച്ചാൽഅത് കറാഹത്തില്ല
പിതാവ് അത് ഫത് വ നൽകുകയും ചെയ്തിട്ടുണ്ട്.
.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്.
.
قال الرملي في «النهاية »: نعم إن قصد بتقبيل أضرحتهم التبرك لم يكره، كما أفتي به الوالد رحمه الله فقد صرحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبلها، وقالوا أي أجزاء البيت قبل فحسن اهـ
നിഹായുടെ മേൽ വാക്ക് അലിയ്യു ശിബാറാമുല്ലസി റ വിവരിക്കുന്നത് കാണുക
മഹാന്മാരുടെ ഖബറുകൾ ചുംബിക്കാം എന്ന് പറഞ്ഞതിൽ നിന്നും ഖബറുകൾ അല്ലാത്ത മറ്റു വസ്തുക്കളും ചുംബിക്കാം എന്ന് വരും.ഉദാഹരണമായി മഹന്മാരുടെ ഉമ്മരപടി പോലെ .
കഅ്ബ ശരീഫിന്റെ മറ്റു ഭാഗങ്ങൾ ചുംബിക്കാൻ പറ്റും എന്ന് പറഞ്ഞതിൽ നിന്നും
അതിനോട് തുലനം ചെയ്തു കൊണ്ട് തന്നെ മഹാന്മാരുടെ ഖബറുകൾ ചുംബിക്കാൻ പറ്റുമെന്നും വരുന്നതാണ്.
ഹാജറൽ അസ് വദ് തൊട്ടുമുത്താൻ അശക്തനായാൽ വടി കൊണ്ട് ആംഗ്യം കാണിച്ച് വടി ചുംബിക്കണം എന്ന് പറഞ്ഞു എന്ന വാക്കിനാൽ ഇമാം അഹ്മദുൽ ബദവി എന്നവരെ പോലെയുള്ള ഔലിയാക്കളുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ കാരണം ഖബർ ചുംബിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ സാധിക്കുന്ന ഒരു സ്ഥലത്ത് നിന്ന് ഖുർആൻ പാരായണം ചെയ്തു കൈ കൊണ്ടോ മറ്റു വസ്തുക്കളെ കൊണ്ടോ ഖബറിലേക്ക് ആംഗ്യം കാണിച്ച് ആ വസ്തുവിനെ ചുംബിക്കേണ്ടത്
(ഹാശിയത്തു അലിയ്യു ശിബാറാമുല്ലസി )
قال ع ش: قوله م و « بتقبيل أضرحتهم ومثله غيرها، كالأعتاب وقوله « فقد صرحوا الخ أي فيقاس عليه ما ذكر، وقوله « بأنه إذا عجز الخ» يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها، كسيدي أحمد البدوي رحمه الله، إذا حصل فيها زحام يمنع من الوصول إلى القبر، أو يؤدي إلى اختلاط النساء بالرجال، لا يقرب من القبر، بل يقف في محل، يتمكن من الوقوف فيه بلا مشقة، ويقرأ ما تيسر، ويشير بيده أو نحوها إلى الولي الذي قصد زيارته، أي ثم قبل ذلك اهـ ع ش
ഇമാം ശർവാനി റ പറയുന്നു.
നിഹായയിൽ മേൽപ്പറഞ്ഞതിന് നമ്മുടെ ഉസ്താദും പ്രബലപ്പെടുത്തിയിട്ടുണ്ട്.
നിഹായുടെ മേൽ വാചകം ഉദ്ധരിച്ചതിനുശേഷം ഇമാം ബസരി പറയുന്നു
ഇമാം സുയൂത്തി ജാമിയ വ്യാഖ്യാനത്തിൽ പറയുന്നു.
ഹജറുൽ അസ്വദിച്ചു ചുംബിക്കൽ അനുവദനീയമാണ് എന്നതിൽ നിന്നും ചില പണ്ഡിതന്മാർ കപ്പ് സ്വാലിഹീങ്ങളുടെ ഖബർ ചുംബിക്കലും അനുവദനീയമാണ് എന്ന് ഗവേഷണം ചെയ്തിട്ടുണ്ട്.
(ശർവാനി)
قال الشرواني : واعتمد شيخنا ذلك، أي ما تقدم عن النهاية ، وعش، وقال البصري : بعد ذكر كلام النهاية المتقدم : وذكر السيوطي في التوشيح على الجامع الصغير» أنه استنبط بعض العلماء العارفين من تقبيل الحجر الأسود تقبيل قبور الصالحين انتهي اهـ
ബിഗ് യയിൽ ഇങ്ങനെ കാണാം
മഹാന്മാരുടെ ഖബറുകൾ തൊട്ടുമുത്തൽ ഇമാം അഹ്മദ് കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട്.
ഇമാം പറയുന്നു .അത് അനുവദനീയമാണ്. പണ്ഡിതന്മാരും സ്വാലീഹങ്ങളൊക്കെ അത് പ്രവർത്തിച്ചു പോന്നിട്ടുണ്ട്.
ഇബ്നു ഹജർ റ പറയുന്നു.
പ്രത്യേക അവസ്ഥയും അദബും മികച്ചാൽ കറാഹത്ത് ഉണ്ടാവുകയില്ല.
ബിലാൽ റളിയള്ളാഹു അന്ഹു മുത്ത് നബി ﷺ
യെ സിയാറത്ത് ചെയ്തപ്പോൾ അവിടെവച്ച് കരയുകയും ഖബർ ശരീഫിന്റെ മേലിൽ മുഖം ഒരതുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു
ബിഗ് യ 18
وفي بغية المسترشدين: (۱۸ (مسئلة (ك) التمسح بالقبور قال الإمام أحمد لا بأس به، وقال الطبري : يجوز، وعليه عمل العلماء والصالحين،
قال ابن حجر : إلا إن غلبه أدب وحال، وروي أن بلا لارضي الله عنه لما زار المصطفي جعل يبكي ويمرغ وجهه على القبر الشريف اهـ
ഖബർ ചുംബിക്കൽ കറാഹത്താണ് എന്ന് ഇമാം നവവി പറഞ്ഞതിനെപ്പറ്റി വ്യാഖ്യാനത്തിൽ ഇബ്നു ഹജർ പറയുന്നു.
പ്രത്യേക അവസ്ഥയും അദബും മികച്ചാൽ കറാഹത്ത് ഉണ്ടാവുകയില്ല.
ഹാശിയത്തുൽ ഈളാഹ് 719
قال ابن حجر الهيتمي : وعلم مما تقرر كراهة مس مشاهد الأولياء وتقبيلها، نعم إن غلبه أدب أو حال فلا كراهة اهـ «حاشية الإيضاح: ۷۱۹
സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥത്തിൽ ഉംദത്തുൽ ഖാ രിയിൽ ഇമാം അല്ലാമാ അൽ ഐനി റ പറയുന്നു.
ബറക്കത്ത് ഉദ്ദേശിച്ച മഹത്തായ സ്ഥലങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കരങ്ങളും കാലുകളും ചുംബിക്കലും ഉദ്ദേശവും നിയ്യത്തും പരിഗണിച്ചുകൊണ്ട് പുണ്യകർമമാണ്.
അബൂഹുറൈറ എന്നവർ ഹസൻ എന്നവരോട്
ശരീരത്തിൽ നിന്നും മുത്ത് നബി തങ്ങൾ ചുംബിച്ചിരുന്നതായ സ്ഥലം ഒന്ന് തുറന്നുതരുമോ അത് അവിടത്തെ പുക്കിളിനു മുകളിലുള്ള സ്ഥലമായിരുന്നു
അത് തുറന്നു കൊടുത്തപ്പോൾ
അവിടത്തെ ആസാറിനെ കൊണ്ടും അവിടുത്തെ സന്താനങ്ങളെ കൊണ്ടും
ബറക്കത്ത് എടുക്കാൻ വേണ്ടിയും അബൂഹുറൈറ ചുംബിക്കുകയുണ്ടായി.
സാബിത്തുൽ ബുന്നാനി റ എന്നവർ അനസ് എന്നവരുടെ കൈ ചുമ്പിക്കാതെ വിടാറില്ല.
എന്നിട്ട് അദ്ദേഹം പറയും.
ഈ കൈ അല്ലാഹു വിന്റെ റസൂൽ തൊട്ട കയ്യാണ്.
.സാബിത്തുൽ ബുന്നാനി റ വീണ്ടും പറയുന്നു.അബൂ സഈദ് റ എന്നോട് പറഞ്ഞു.
ഇമാം അഹ്മദിനോട് തിരുനബിയുടെ ഖബർ ചുംബിക്കുന്നതിനെ പറ്റി ചോദിച്ചപ്പോഴും അവിടത്തെ മെമ്പർ ചുംബിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോഴും അത് വിരോധമില്ലെന്ന് പറഞ്ഞു
ഉംദത്തുൽ ഖാരി 9/714
قال العلامة العيني : في عمدة القارى: ٩/٧١٤ وأما تقبيل الأماكن الشريفة على قصد التبرك، وكذلك تقبيل أيدي الصالحين وأرجلهم فهو حسن محمود، باعتبار القصد والنية، وقد سأل أبو هريرة الحسن، أن يكشف له المكان الذي قبله رسول الله ، وهو سرته، فقبله تبركا بآثاره وذريته ، وقد كان ثابت البناني لا يدع يد أنس رضي الله عنه يقبلها، ويقول : يد مست يد رسول الله
، وقال أيضا : وأخبرني الحافظ أبو سعيد بن العلالي وقال : رأيت في كلام أحمد بن حنبل في جزء قديم، عليه خط ابن ناصر وغيره من الحفاظ ، أن الإمام أحمد سئل عن تقبيل قبر النبي ﷺ ، وتقبيل منيره، فقال لا بأس بذلك اهـ
ഇമാം ഇമാം സുംഹൂദി റ പറയുന്നു.
ബിലാൽ തിരുനബിയെ സിയാറത്ത് ചെയ്യാൻ വേണ്ടി മുന്നിട്ടു വന്നപ്പോൾ അവിടത്തെ ഖബറിന്റെ അരികിൽ വന്ന് ഖബറിന്റെ അരികിൽ നിന്നുകൊണ്ട് കരയുകയും ആ ഖബറിന്റെ മുകളിൽ തന്റെ മുഖം ഉരതു കയും ചെയ്തു .
ഇതിന്റെ പരമ്പര നല്ലതാണ്.
വഫാഉൽവഫ. 4/14 05
قال السمهودي في وفاء الوفاء: ٤/١٤٠٥ إن بلالا رضي الله عنه لما قدم من الشام لزيارة النبي أتي القبر، فجعل يبكي عنده، ويمرغ وجهه عليه، وإسناده جيد اهـ
ഇമാം ബുജൈരി റ ഇമാം ബർമാവി റ യിൽ നിന്നും പറയുന്നു .
മഹാന്മാരുടെ ഖബറിനെയും അവരുടെ ഉമ്മരപ്പടിയും ചുംബിക്കൽ കൊണ്ട് ബറക്കത്ത് എടുക്കൽ ഉദ്ദേശിച്ചാൽ കറാഹത്തില്ല .
ബുജൈരിമി 1/496
وفي البجيرمي عن البرماوي ما نصه : ١/٤٩٦ : نعم إن قصد بتقبيل أضرحتهم، أي وأعتابهم التبرك لم يكره، وهذا هو المحمد اهـ
ഇബ്നു ഹജറുൽ ജവ്ഹറുൽ മുനള്ളിമിൽ പറയുന്നു -
ചില ജനങ്ങൾക്ക് സ്നേഹവും ശൗഖും വർദ്ധിക്കുകയും മികക്കുകയും ചെയ്യും
അപ്പോൾ അവൻറെ കണ്ണിനെ തൊട്ട് മറ ഉയർത്തപ്പെടും.അവൻറെ പ്രിയപ്പെട്ടവരുടെ മുഖം നേരിൽ ദർശിക്കുന്നത് പോലെയാകും. ഇത് പതിവിന് അപ്പുറത്ത് ഉന്നതമായ യാഥാർത്ഥ്യങ്ങളിലേക്ക് പുറപ്പെടലാണ്
അല്ലാഹു നമുക്കും ഇത്തരം അവസ്ഥകൾ രുചിപ്പിക്കട്ടെ .
എന്നിട്ട് അവർപറയുന്നു.
ഞാൻ ഇമാം ഖത്തീബ് എന്നവരെ ഇങ്ങനെ പറഞ്ഞത് കണ്ടു.
ഖത്തീബ് എന്നവർ ഇബ്നു ഉമർ എന്നവരും ബിലാൽ എന്നവരും നബി
യുടെ ഖബർ ചുംബിച്ച ചരിത്രം പറഞ്ഞപ്പോൾ അദ്ദേഹം പറയുകയുണ്ടായി. സ്നേഹം ആഴത്തിൽ ഇറങ്ങിയാൽ ഇത്തരം ചുംബനങ്ങൾ അനുവദനീയമാണ്.ഇതുകണ്ട് ഉദ്ദേശം അവരെ ആദരിക്കലും ബഹുമാനിക്കലുമാണ്. ഓരോ വ്യക്തികളും അവരുടെ പദവികൾ വ്യത്യാസമായിരിക്കും.അവരുടെ ജീവിതം വ്യത്യാസം ആയതുപോലെ . ചിലജനങ്ങൾ ഈ മഹാന്മാരെ കാണുമ്പോൾ അവരുടെ സ്വന്തം ശരീരത്തിന് നിയന്ത്രിക്കാൻ കഴിയാതെ വരികയും ചുമ്പനത്തിലേക്ക് ഉളരുകയും ചെയ്യും. മറ്റു ചിലർക്ക് ചില സാവകാശങ്ങൾ ഉണ്ടാകും. അവരെ മാറിനിൽക്കും. എല്ലാവരും ഉത്തമന്മാർ തന്നെ.
(അൽ ജവ്ഹറുൽ മുനള്ളം 183)
الجوهر المنظم: 183
قال ابن حجر : في «الجوهر المنظم: ۱۸۳) وقد تغلب المحبة والشوق على بعض الناس ، فترفع الحجب عن نظره، ويصير كالمشاهد لوجه المكرم المماس لحبيبه، حتى يخرجه ذلك عن قياس العادات إلى حقائق المنازلات، أذاقنا الله سبحانه وتعالى ذلك، والمحسنين إلينا وذرارينا بمنه وجوده و کرمه ،آمین ثم قال : ثم رأيت الخطيب بن جملة ذكر ما قلته فانه لما ذكر عن ابن عمر وبلال رضي الله عنهم ما قلته مما مر قال: لا أشك أن الإستغراق في المحبة يحمل على الإذن في ذلك، والمقصود من ذلك كله الإحترام والتعظيم، والناس تختلف مراتبهم في ذلك، كما كانت تختلف في حيوته ، فأناس حين يرونهم لا يملكون أنفسهم، بل يبادرون إليه، وأناس فيهم أناة
يتأخرون، والكل على خير. اهـ
ഇമാം സുബികി റ ഷിഫാഉ സഖാമിൽ പറയുന്നു.
യഹ്യബുനു ഹസൻ അഖ്ബാറുൽ മദീനയിൽ ഉദ്ധരിക്കുന്നു.
മത് ലബ് റ പറയുന്നു.
മർവാൻ എന്നവർ മദീനയിലേക്ക് വന്നു. അപ്പോൾ മുത്ത്നബി ﷺ
യുടെ ഖബറിന്നെ ചുമ്പിക്കുന്ന ഒരാളെ കണ്ടു. മർവാൻ അദ്ധേഹത്തിന്റെ പിരടി പിടിച്ചു. ചോദിച്ചു.
നീ എന്താ ചെയ്യുന്നത് എന്ന് നിനക്ക് അറിയുമോ ?
അപ്പോൾ ചുംബിക്കുന്ന അയാൾ മർവാന് നേരെ തിരിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു:അതെ ഞാൻ കല്ലിൻറെ അടുത്ത് അല്ല വന്നത് ഞാൻ ഇഷ്ടികയുടെ അടുത്തു മല്ല വന്നത് .റസൂൽ
ﷺ
യുടെ അരികിലാണ് വന്നത്.
അർഹതയുള്ളവർ ഭരണം ഏറ്റെടുത്താൽ നീ ദീനിന്റെ കാര്യത്തിൽ കരയേണ്ടതില്ല, അർഹത ഇല്ലാത്തവർ ഭരണം ഏറ്റെടുത്താൽ നീ കരയുക .
മത് ലബ് പറയുന്നു. ഖബർ ചുംബിച്ച വ്യക്തി അബു അയ്യൂബ് അൻസാരി റ ആയിരുന്നു.
(ശിഫാഉസ്സഖാം )
فقد روى أبو الحسين يحيى بن الحسن بن جعفر بن عبيد الله الحسيني في كتاب (أخبار المدينة) قال: حدثني عمر بن خالد، ثنا أبو نباتة، عن كثير بن زيد، عن المطلب بن عبد الله بن حنطب قال: أقبل مروان بن الحكم، فإذا رجل ملتزم القبر، فأخذ مروان برقبته، ثم قال: هل تدري ماذا تصنع؟!
فأقبل عليه فقال: نعم، إني لم آت الحجر، ولم آت اللبن، إنما جئت رسول الله صلى الله عليه وآله وسلم.
لا تبكوا على الدين إذا وليه أهله، ولكن ابكوا عليه إذا وليه غير أهله.
قال المطلب: وذلك الرجل أبو أيوب الأنصاري رضي الله عنه شفاء السقام
ﷺ
Aslam Kamil Saquafi parappanangadi
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
No comments:
Post a Comment