Tuesday, May 21, 2024

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 70/313ആയിരം മസാലപ്പാട്ട്

 https://www.facebook.com/100024345712315/posts/pfbid0H1RyuEpjAZBi4yTTWobHGxJoQERcc2h3RMehNYZC16aacxaZxVRFYULTHQwXqdLJl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 70/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആയിരം മസാലപ്പാട്ട്*


1921 നു മുമ്പ് കേരളത്തിൽ ഒരുപാട് ഗ്രന്ഥങ്ങൾ ഗദ്യത്തിലും പദ്യത്തിലും വിരചിതമായിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. 


ചരിത്രങ്ങളും  അനിവാര്യമായ കർമ്മ ശാസ്ത്ര വിധികളും കോർത്തിണക്കിയതാണ് ഏറെക്കുറെ കവിതകളും.


അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആയിരം മസാലപ്പാട്ട്. ഏകദേശം 155 വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാമിക കർമ്മ ശാസ്ത്ര വിഷയത്തിൽ രചിക്കപ്പെട്ട  കവിത. 


സി എൻ അഹ്മദ് മൗലവി

എഴുതുന്നു:

"ആയിരം മസാല പാട്ട് : മൊയ്തു ബ്നു അബ്ദുറഹ്മാൻ എഴുതിയ പഠനാർഹമായ ദീർഘകാല കാവ്യങ്ങളിൽ ഒന്നാണിത്.  ഇസ്‌ലാമിലെ ചരിത്രപരവും ഫിഖ്ഹ് (കർമ്മശാസ്ത്ര)പരവുമായ ആയിരം മസ്അലകൾക്കുള്ള മറുപടി ഉൾക്കൊള്ളുന്ന മഹത്തായ കൃതി. 

കവി മഹാപണ്ഡിതനായിരുന്നു എന്നതിന് ഈ കൃതി സംസാരിക്കുന്ന തെളിവാണ്. ഹിജ്റ 1290 ൽ തലശ്ശേരിയിൽ നീരാറ്റുപീടിക കുഞ്ഞഹമ്മദാണ് ഇത് അച്ചടിച്ചത്. "

(പേജ് : 309 )


നൂറ് വർഷങ്ങൾക്കു മുമ്പ് ചരിത്ര ഗ്രന്ഥങ്ങൾ അടിസ്ഥാനപ്പെടുത്തി ഫുതൂഹ് കിസ്റാ വ ഖൈസർ എന്ന പേരിൽ നാല് വാല്യങ്ങളിലായി ആയിരത്തിൽ പരം പേജുള്ള കവിത പുറത്തിറങ്ങിയിട്ടുണ്ട്. 


"ഫുതൂഹ് കിസ്റാ വ ഖൈസറ് : കുഞ്ഞാവ സാഹിബിന്റെ ഈ മഹാകാവ്യം നാല് വാല്യങ്ങളാണ്. നാല് ഭാഗങ്ങളും കൂടി ആയിരത്തിൽ പരം പേജുകലുണ്ട്. മാപ്പിള സാഹിത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അതിബൃഹത്തായ കാവ്യമാണിത്. അബൂബക്കർ സിദ്ദീഖ്, ഉമർ ഫാറൂഖ്, ഉസ്മാൻ , അലി, മുആവിയ(റ) മുതലായവരുടെ ഭരണകാലത്തെ ഇസ്‌ലാമിക സാമ്രാജ്യ വികസന ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടിതിൽ. ഇതിൻെറ ഒന്നും രണ്ടും ഭാഗങ്ങൾ കവിയുടെ ജീവിതകാലത്തുതന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നുവത്രെ. അദ്ദേഹത്തിൻ്റെ മരണാനന്തരം പിൻഗാമികൾ ഈ മഹാകാവ്യം പൊന്നാനി മുടിക്കൽ ഹൈദ്രസ്കുട്ടി മുസ്‌ലിയാർക്ക് തീര് കൊടുത്തു. ഹിജ്റ 1346 - 1349 വർഷങ്ങളിൽ അദ്ദേഹം നാലു ഭാഗങ്ങളും സ്വന്തം മൻഹജുൽ ഹിദായ പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. 


സീറത്തുന്നബവ്വിയ:, മവാഹിബുല്ലദുന്നിയ : , സീറത്ത് ഇബ്നു ഹിഷാം,  ഫുതൂഹാതുൽ ഇസ്‌ലാമിയ്യ:, സീറത്തുൽ ഹലബിയ്യ:, താരീഖുൽ ഖുലഫാഅ്, താരിഖുൽ ഖമീസ് മുതലായ നാല്പതോളം ചരിത്രഗ്രന്ഥങ്ങൾ അവലംബിച്ചാണ് ഈ മഹാകാവ്യം രചിച്ചതെന്ന് കവി ചൂണ്ടിക്കാണിക്കുന്നു."

(പേജ് 296)


1921 നു മുമ്പുള്ള ഗ്രന്ഥങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണെന്നത് ആലങ്കാരികമല്ല. ചിലതൊക്കെ നമുക്കിതിലൂടെ പരിചയപ്പെടാമെന്നേയുള്ളൂ. 


അച്ചടിയില്ലാത്ത കാലത്ത് ഗ്രന്ഥങ്ങൾ പകർത്തിയെഴുതാനായി നിരവധിയാളുകളുണ്ടായിരുന്നത്രേ. 


" കേരളത്തിൽ അച്ചടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ അറബിയിലും അറബി മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ പ്രചരിച്ചിരുന്നു. മുദ്രണകല ആരംഭിക്കുന്നതിനു മുമ്പ് ഗ്രന്ഥങ്ങൾ പകർത്തി ജീവിക്കുന്ന ധാരാളം മുസ്‌ലിം എഴുത്തുകാരുണ്ടായിരുന്നു കേരളത്തിൽ. കിതാബുകൾ, തർജ്ജമകൾ, പാട്ടുകൾ, മഹാകാവ്യങ്ങൾ എല്ലാം അവർ മിതമായ കൂലി വാങ്ങി പകർത്തിയിരുന്നു. അക്ഷരത്തെറ്റ് വരാതെ ആയിരക്കണക്കിൽ പുറങ്ങൾ എഴുതുന്നവർ അടുത്ത കാലം വരെ ജീവിച്ചിരുന്നു. 


കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ വിവിധ മുസ്‌ലിം തറവാടുകളിൽ നിന്ന് ചില പുരാതന കയ്യെഴുത്ത് പകർപ്പുകളും ചില ബൃഹത് ഗ്രന്ഥങ്ങളുടെ അവശേഷിച്ച ഭാഗങ്ങളും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. സാമ്പത്തിക ശേഷിയുള്ള മുസ്‌ലിംകൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പല അറബി ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി സൂക്ഷിക്കുകയും വായിച്ചു പഠിക്കുകയും ചെയ്തിരുന്നു.


വളപട്ടണത്തെ സി വി അബൂബക്കർ സാഹിബിന്റെ വീട്ടിൽ ഞങ്ങൾ ജലാലൈനിയുടെ സുന്ദരമായൊരു പകർപ്പ് കണ്ടു. അവിടെത്തന്നെ ബുസ്താനുൽ ആരിഫീൻ എന്ന ത്വരീഖത്തുകാരുടെ ഗ്രന്ഥത്തിന്റെ അറബി മലയാള വിവർത്തനവുമുണ്ടായിരുന്നു. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം:പേജ് 225 )


ആധുനിക സംവിധാനങ്ങൾ പിറക്കുംമുമ്പ് വൈജ്ഞാനിക മേഖലയിൽ കഴിവു തെളിയിച്ച ഈ സമൂഹത്തെ കുറിച്ചാണ് ജാഹിലിയ്യ കാലഘട്ടം എന്ന് മുജാഹിദുകൾ പറഞ്ഞു കളഞ്ഞത്.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/ 1️⃣6️⃣4️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...