Wednesday, May 29, 2024

പാങ്ങിൽ ഉസ്താദിന്റെ തിരുവിതാംകൂറിലെ പരിപാടി മുടക്കാനായിരുന്നു മുജാഹിദ് മൗലവിമാരുടെ പ്ലാനിങ്.

 https://www.facebook.com/100024345712315/posts/pfbid02gxHJXvYjsBJCS2EPZqB9nSdhKEgmVSJAEDkXBXB2mKNbQTsxSKEtsZANfbrPWrpvl/?mibextid=9R9pXO


*കോടതിയിൽ തിളങ്ങി* 

*സമ്മേളനം വിജയിച്ചു*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 101/313

✍️ Aslam saquafi payyoli


പാങ്ങിൽ ഉസ്താദിന്റെ തിരുവിതാംകൂറിലെ പരിപാടി മുടക്കാനായിരുന്നു മുജാഹിദ് മൗലവിമാരുടെ പ്ലാനിങ്. ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്.  സമ്മേളന ദിവസം പരിപാടിക്കെത്തിയ പാങ്ങിൽ ഉസ്താദ് വീട്ടുതടങ്കലിൽ, സമ്മേളന നഗരി പോലീസുകാർ വളഞ്ഞു. പക്ഷേ സുന്നികൾ പരാജയപ്പെട്ടില്ല.


തിരുവിതാംകൂർ രാജാവിന്റെ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന ഇബ്റാഹിം എന്ന സുന്നി പ്രവർത്തകന്റെ സഹായത്തോടു കൂടെ അന്ന് തന്നെ മൗലവിമാർ കൊടുത്ത ഹരജി വിചാരണക്കെടുക്കാൻ സാധിച്ചു. ഇബ്റാഹിം ആയിരുന്നു അന്നത്തെ പരിപാടിയുടെ സ്വാഗതസംഘം സെക്രട്ടറിയും.  


പാങ്ങിൽ ഉസ്താദിന്റെ സെക്രട്ടറി മാമുക്കോയയാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. 

ചരിത്രം ഇങ്ങനെ വായിക്കാം :

"ഹരജി വായിച്ചശേഷം കൂട്ടിൽ കയറ്റിയ മാമുക്കോയയോട് താങ്കൾക്ക് വല്ലതും പറയാനുണ്ടോ എന്ന് ചോദിച്ചു. 

മാമുക്കോയ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു: "ഞങ്ങൾ ഇവിടെ പ്രസംഗിക്കാൻ ഉദ്ദേശിച്ചത് കോഴിക്കോട്ട് നിന്ന് അച്ചടിച്ചു കൊണ്ടുവന്ന ഈ പ്രസംഗമാണ്. അത് ബഹുമാനപ്പെട്ട കോടതി വായിക്കണം. ഇതിൽ കവിഞ്ഞ് ഞങ്ങൾക്കൊന്നും പറയാനില്ല. "

കോടതി പ്രസ്തുത പ്രസംഗം ശ്രദ്ധാപൂർവ്വം വായിച്ചശേഷം മാമുക്കോയോട് ചോദിച്ചു ഈ പണ്ഡിതന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിർക്കുന്നവരാണോ ? 

മാമുക്കോയ ഇംഗ്ലീഷിൽ പ്രതിവചിച്ചു: ഇവിടെ പങ്കെടുത്ത പണ്ഡിതന്മാരിൽ പ്രധാനി എന്റെ നേതാവ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ല്യാരാണ്. ഒരു മുസൽമാൻ എന്ന നിലക്ക് അദ്ദേഹത്തിൻറെ ഏത് ആജ്ഞയും ശിരസ്സാവഹിക്കാൻ ഞാൻ സന്നദ്ധനും ആണ്. ഇംഗ്ലീഷ് പഠിക്കരുതെന്ന് ആജ്ഞാപിക്കുന്ന ആളാണ് അദ്ദേഹം എങ്കിൽ ഞാൻ ഇംഗ്ലീഷ് പഠിക്കുകയോ കോടതിയിൽ ഇംഗ്ലീഷ് സംസാരിക്കുകയോ ചെയ്യില്ലായിരുന്നു. ഞാൻ ഇവിടെ വച്ച് ഇംഗ്ലീഷ് സംസാരിക്കുന്നത് തന്നെ അദ്ദേഹം ഇംഗ്ലീഷ് വിരോധിയല്ലെന്നതിന് തെളിവാണ്. "

ഇത്രയും കേട്ടതോടെ ജഡ്ജി ആഹ്ലാദത്തോടെ മേശപ്പുറത്ത് അടിക്കുകയും വെരിഗുഡ് എന്ന് പറഞ്ഞുകൊണ്ട് ഇങ്ങനെ വിധി എഴുതുകയും ചെയ്തു.


"പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ല്യാരുടെയും കൂട്ടുകാരുടെയും പേരിൽ ഇവിടെ സമർപ്പിക്കപ്പെട്ട ആരോപണം കയമ്പില്ലാത്തതും തള്ളപ്പെടേണ്ടതുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഹരജി തള്ളുകയും മുസ്ലിയാർക്കും പാർട്ടിക്കുമെതിരെ നടത്തിയ കൽപ്പന റദ്ദാക്കുകയും അവർക്ക് സമ്മേളനം നടത്താൻ അനുവാദം നൽകുകയും ചെയ്തിരിക്കുന്നു. കൂടാതെ മുസ്‌ല്യാർക്കും പാർട്ടിക്കും സമ്മേളനം നടത്താനുള്ള എല്ലാവിധ സംരക്ഷണവും നൽകണമെന്ന് കല്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഹർജിക്കാരായ 16 പേർ സമ്മേളന സ്ഥലത്ത് പ്രവേശിക്കാനോ സമ്മേളനം കഴിയുന്നതുവരെ പരസ്പരം സംസാരിക്കാനോ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു. "

(സമസ്തയുടെ ചരിത്രം 

എം എ ഉസ്താദ് - 176)


പാങ്ങിൽ ഉസ്താദിന്റെ പാണ്ഡിത്യവും പ്രഭാഷണത്തിന്റെ മികവും മൗലവിമാരുടെ ഇത്തരം പ്രവർത്തനങ്ങളിലൂടെ എല്ലാവർക്കും ബോധ്യപ്പെട്ടു.

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...