Wednesday, May 29, 2024

മുഹിയുദ്ദീൻ മാലക്കെതിരെ പ്രസംഗിച്ച അലവി മൗലവി

 https://www.facebook.com/100024345712315/posts/pfbid02kq37DV588VN6sTQSckoeJtp37EgD7cnnPxXi9DwWYh1Bky2SFrdGS17VeoyJsJ39l/?mibextid=9R9pXO

*തെക്ക്നിന്നൊരു* 

*കൊടുങ്കാറ്റ്*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 102/313

✍️ Aslam saquafi payyoli


1945 ലാണ് പാങ്ങിൽ ഉസ്താദ് വഫാത്താകുന്നത്. ആ വർഷം നടന്ന കാര്യവട്ടം സമ്മേളനത്തിൽ രോഗം കാരണം പാങ്ങിലോർ പങ്കെടുത്തിരുന്നില്ല. സമ്മേളനം നിയന്ത്രിച്ചത് റഷീദുദ്ദീൻ മൂസ മുസ്‌ലിയാർ ആയിരുന്നു. കാര്യവട്ടം സമ്മേളനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമ്മേളനത്തിലേക്ക് വഹാബികളെ വാദപ്രതിവാദത്തിന് ക്ഷണിച്ചിരുന്നു. വഹാബികളുമായുള്ള സംവാദം കൂടി നടക്കേണ്ടുന്ന സമ്മേളനത്തിൽ പാങ്ങിൽ ഉസ്താദ്ന്റെ അസാന്നിധ്യം സുന്നികളെ തളർത്താതിരുന്നത് റശീദുദ്ദീൻ മൂസ മുസ്‌ലിയാരുടെ സാന്നിധ്യം തന്നെയായിരുന്നു. 


പാങ്ങിലോർ ഇല്ലെന്നറിഞ്ഞിട്ടും മൗലവിമാർ തൊണ്ടി ന്യായങ്ങൾ പറഞ്ഞ് സംവാദത്തിൽ നിന്ന് മാറിനിന്നു. അതിന് ചില കാരണങ്ങളുണ്ട്. പാങ്ങിലുസ്താദിനു പകരം  ഇനി വരാനുള്ളത് റശീദുദ്ദീൻ മൂസ മുസ്‌ല്യാരാണ്. അവരുടെ ആദർശ തീവ്രത മൗലവിമാർക്ക് നേരത്തേ അറിയാം. ഇബ്നു അബ്ദുൽ വഹാബിന്റെ അത്തൗഹീദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പി അബ്ദുൽ ഖാദിർ മൗലവി പ്രസിദ്ധീകരിച്ചപ്പോൾ ആ പുസ്തകത്തിന് ഖണ്ഡനം എഴുതിയത് റശീദുദ്ദീൻ മുസ്‌ല്യാരായിരുന്നു. 


പക്ഷേ മൂന്നുവർഷം കൊണ്ട് മഹാനറുകളും വഫാത്തായി. ഇനി ആരെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് തെക്കുനിന്നൊരു കൊടുങ്കാറ്റ്. അങ്ങനെയായിരുന്നത്രെ പതി ഉസ്താദിന്റെ വരവിനെ വിശേഷിപ്പിക്കപ്പെട്ടത്.


നല്ല ധൈര്യശാലിയും വിഷയങ്ങൾ സമർത്ഥിക്കാനുള്ള അസാധാരണകഴിവും  ഉസ്താദിനുണ്ടായിരുന്നു. മുഹിയുദ്ദീൻ മാല ഈണത്തിൽ ചൊല്ലി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന കാലമായിരുന്നു അത്. അലവി മൗലവി അതിൽ അഗ്രഗണ്യനായിരുന്നു. കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പ് എന്ന സ്ഥലത്താണത്രേ ആദ്യമായി പതി ഉസ്താദെത്തുന്നത്. 1949 മാർച്ച് മാസം മുപ്പതിന്. മുഹിയുദ്ദീൻ മാലക്കെതിരെ പ്രസംഗിച്ച അലവി മൗലവിയെ നേരിടാനായിരുന്നു ആദ്യ വരവ്.


"മുഹിയുദ്ദീൻ മാല ക്കെതിരെ വഹാബി മൗലവിമാർ ശിർക്കാരോപണവും പരിഹാസവും അഴിച്ചുവിട്ടു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ മുഹിയുദ്ദീൻ മാല സത്യ സമ്പൂർണ്ണമാണെന്ന് ഖുർആൻ, ഹദീസ്, ഇജ്മാഅ് ഖിയാസ് എന്നീ ചതുർ ലക്ഷ്യങ്ങളിലൂടെ ഞാൻ തെളിയിക്കാം. എന്ന് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച നോട്ടീസുമായിട്ടായിരുന്നു പതിയുടെ നെടിയിരുപ്പിലെ അരങ്ങേറ്റം. അവിടെവച്ച് അലവി മൗലവി തന്റെ വാദം ഉന്നയിച്ചു. എന്നാൽ പതി നഖശികാന്തം ഖണ്ഡിച്ചു അദ്ദേഹത്തെ മുട്ടുകുത്തിക്കുകയുണ്ടായി. അവസാനം ഗത്യന്തരമില്ലാതെ അലവി മൗലവി പറഞ്ഞു: "മുസ്‌ലിയാർ പറയുന്നതുപോലെയാണ് മുഹിയുദ്ദീൻ മാലയുടെ അർത്ഥമെങ്കിൽ അതിൽ ശിർക്കില്ല."


മലപ്പുറം കുന്നിൽ ഖുതുബ പരിഭാഷക്കെതിരെ പ്രസംഗിക്കാൻ എത്തിയ ഉസ്താദിന്റെ പ്രസംഗം തടയാൻ മൗലവിമാർ ചിലരെ ചട്ടം കെട്ടിവിട്ടു. സ്ഥലം ഡിവൈഎസ്പിയെ സമീപിച്ച് ജുമുഅ പ്രസംഗം മലയാളത്തിൽ നടത്തുന്നതിനെതിരെ വിവരം ഇല്ലാത്ത ബഹുജനങ്ങളെ ഇളക്കിവിട്ട് നാട്ടിൽ കുഴപ്പമുണ്ടാക്കുകയാണ് പതി മുസ്‌ലിയാർ ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചു. പതി ഉസ്താദ് സ്ഥലത്ത് എത്തിയപ്പോൾ ഡി വൈ എസ് പി വിളിച്ച് ഉപദേശിക്കുകയുണ്ടായി. അവർ തമ്മിലുള്ള സംസാരം ഇങ്ങനെ വായിക്കാം :

"ജുമുഅ: പ്രസംഗം ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ അല്ലേ വേണ്ടത്,  എന്നാലല്ലേ അവർക്ക് മനസ്സിലാകൂ. അതിനെ എന്തുകൊണ്ടാണ് താങ്കൾ എതിർക്കുന്നത് ? 

പതി തിരിച്ചു ചോദിച്ചു: 144 പാസാക്കിയ സ്ഥലത്ത് ജനങ്ങൾ സംഘടിച്ച് ഒരു പ്രസംഗം നടത്താൻ നിങ്ങൾ സമ്മതിക്കുമോ ? "ഇല്ല "

"എന്തുകൊണ്ട് ? "

"അത് നിയമലംഘനമായതുകൊണ്ട് "

"എന്നാൽ 144 പാസാക്കിയ ഏതെങ്കിലും സ്ഥലങ്ങളിൽ ജുമുഅ: ഖുതുബയും നിരോധിച്ചിട്ടുണ്ടോ ? "

"ഇല്ല"

"അതെന്താ " 

"അത് ആരാധനയല്ലേ ?"

പതി ചിരിച്ചുകൊണ്ട് പറഞ്ഞു: " ഇപ്പോൾ ജുമുഅ ഖുതുബ സാധാരണ പ്രസംഗമല്ലെന്നും ആരാധനയാണെന്നും നിങ്ങൾക്ക് മനസ്സിലായോ ? "

അതോടെ ഉദ്യോഗസ്ഥൻ പതിയുടെ കൈപിടിച്ചു പറഞ്ഞു: ക്ഷമിക്കണം ഞാൻ അത്ര ചിന്തിച്ചില്ല. "

(സമസ്തയുടെ ചരിത്രം

എം എ ഉസ്താദ് പേജ് 201)

ബുദ്ധിപരമായും പ്രമാണബന്ധമായും വിഷയങ്ങൾ സമർത്ഥിക്കാനുള്ള പതി ഉസ്താദിന്റെ കഴിവ് അപാരമായിരുന്നു.

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...