Sunday, June 30, 2024

സ്വഹാബിമാരെക്കുറിച്ച് ശൈഖ് ഇബ്നു തീമിയ്യ: നടത്തിയ ശകാര പ്രയോഗങ്ങൾ.!?

 *പ്രമുഖരായ സ്വഹാബിമാരെക്കുറിച്ച് ശൈഖ് ഇബ്നു തീമിയ്യ: നടത്തിയ ശകാര പ്രയോഗങ്ങൾ.!?*

<><><><><><><><><><><>



1️⃣ അൻസ്വാരികളുടെ നേതാവ് സഅ്‌ദുബ്നു ഉബാദ(റ)യെക്കുറിച്ച് പറയുന്നതു കാണുക:-


كتخلف سعد، فانّه قد استشرف الى ان يكون هو اميرا من جهة الانصار فلم يحصل له ذلك فبقي في نفسه بقية هوى هـ - منهاج ٨-٣٣٥

[അൻസാറുകളാൽ തെരഞ്ഞെടുക്കപ്പെട്ടു കൊണ്ട് ഭരണാധികാരിയാകുന്നതിലേക്ക് സഅ്ദ് തലപൊക്കി നോക്കിയിരുന്നു. അദ്ദേഹത്തിന് അതു ലഭ്യമായില്ല. അതിനാൽ തൻ്റെ മനസ്സിൽ ഒരല്പ‌ം സ്വാർത്ഥത അവശേഷിച്ചിരുന്നു-മിൻഹാജുസ്സുന്നഃ 8-335]



2️⃣ ഇബ്നുഉമർ(റ) നബി(സ്വ) നമസ്കരിച്ച സ്ഥലങ്ങൾ തന്നെ ശ്ര ദ്ധാപൂർവ്വം വീക്ഷിക്കുകയും അവിടെ നമസ്കരിക്കുകയും ചെയ്തതു സംബന്ധിച്ച് അദ്ദേഹം എഴുതിയതിങ്ങനെ:-


وتحري هذا ليس من سنة الخلفاء الراشدين بل هو مما ابتدع

[ഇങ്ങനെ നിസ്കാരസ്ഥലം നോക്കിനടക്കൽ ഖുലഫാഉർ റാശിദുകളുടെ ചര്യയിൽ പെട്ടതല്ല. അത് ഇബ്നുഉമറിന്റെ പുത്തൻ നിർമ്മിതിയിൽ പെട്ടതാണ്-ഇഖ്തിളാഉസ്സ്വിറാത് 1-390]



3️⃣ ഈ വിഷയത്തിൽ തന്നെ മഹാനായ ഇബ്നു ഉമറി(റ)നെക്കുറിച്ച് അയാൾ പറയുന്നു:-


لم يكونوا يلتفتون الى شيء من ذلك علم انه من البدع المحدثة التي لم يكونوا يعدونها عبادة وقربة وطاعة فمن جعلها عبادة وقربة وطاعة فقد اتبع غير سبيل المؤمنين وشرع من الدين مالم يأذن به الله - اقتضاء الصراط ١-٤٢٦

[ഇത്തരം സംഗതികളിലേക്കൊന്നും സ്വഹാബികൾ തിരി ഞ്ഞുനോക്കുമായിരുന്നില്ല. അപ്പോൾ നബിയുടെ നിസ്കാര സ്ഥലം തന്നെ ശ്രദ്ധിക്കുക പോലോത്തത് സ്വഹാബീപ്രമുഖർ ആരാധനയോ സദ്‌കർമ്മമോ പുണ്യകർമ്മമോ ആയി എണ്ണാത്ത പുതുനിർമ്മിത അനാചാരങ്ങളിൽ പെട്ടതാണെന്നു ബോധ്യപ്പെട്ടു. അവ ആരാധനയോ പുണ്യകർമ്മമോ ആക്കുന്നവൻ സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിന്തുടർന്നവനും അല്ലാഹു അനുവാദം നല്കാത്ത കാര്യങ്ങളെ ദീനിൽപെട്ടതായി നിർമ്മിച്ചുണ്ടാക്കുന്നവനുമായിത്തീരും-ഇഖ്‌തിളാഉസ്സ്വിറാത് 1-426]



4️⃣ മറ്റൊരു സ്ഥലത്ത് വീണ്ടും പറയുന്നു:-


تخصيص ذلك المكان بالصلوة من بدع اهل الكتاب التي هلكوا بها ونهى المسلمين عن التشبه بهم في ذلك ففاعل ذلك متشبه بالنبي في الصورة، ومتشبه باليهود والنصارى في القصد الذي هو عمل القلب - مجموعة الفتاوى ۱-۲۸۱

[അത്തരം സ്ഥലങ്ങൾ നോക്കി നമസ്‌കരിക്കൽ വേദക്കാർ നശിക്കാനിടയായ അനാചാരങ്ങളിൽ പെട്ടതാണ്. മുസ്ല‌ിംകളെ ഇത്തരം അനാചാരങ്ങളിൽ അവരോട് സദൃശമാകലിൽ നിന്നു നബിതങ്ങൾ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അങ്ങനെ പ്രവർത്തിക്കുന്നവൻ ആകൃതിയിൽ നബിയോട് സദൃശനെങ്കിലും മനസ്സിൻ്റെ കർമ്മമായ വിചാരത്തിൽ അവൻ ജൂത-ക്രിസ്ത്യാനികളോട് സദൃശനാണ്- ഫതാവാ 1-281]


    മതി, മതി. ഇനിയും നീട്ടി ഉദ്ധരിക്കുന്നില്ല. നബിയോടുള്ള അനുകരണത്തിന്റെയും അവിടുത്തെ കാലടിപ്പാടുകൾ പിന്തുടരുന്നതിന്റെയും പേരിൽ മുത്തബിഉസ്സുന്ന: (തിരുചര്യ നോക്കി പിന്തുടരുന്നയാൾ) എന്നു സമുദായം മൊത്തമായി വാഴ്ത്തുന്ന ഹള്റത്ത് ഇബ്നുഉമറി(റ)നെക്കുറിച്ച് ഇബ്നുതീമിയ്യഃയുടെ ശകാരങ്ങളാണിതൊക്കെ. തനിക്കു പിടിക്കാത്തതും താനെതിർക്കു ന്നതുമായ കർമ്മങ്ങൾ ചെയ്ത് ആരോടും-അവർ സ്വഹാബീ പ്രമുഖരായാലും മറ്റാരായാലും അവരോടെല്ലാം-ശൈഖിന്റെ നയം ഇതുതന്നെയാണ്. കടുത്ത ഭാഷയിൽ വിമർശിക്കുക, ആക്ഷേപങ്ങൾ ചൊരിയുക! ഇതിന്റെ ഉദാഹരണങ്ങൾ ഇനിയും ഉദ്ധരിച്ചു നീട്ടുന്നില്ല.


_✍ അൽഫഖീർ മുഹമ്മദ് അനസുബ്നു അഹമദൽ ബർഹൂതി, പാങ്ങ്_

_🪀8589899248_

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...