(വിചിന്തനം 2005 ഫെബ്രുവരി 25 ) ഇബ്നു തെെമിയയുടെയും മുഹമ്മദ്ബ്നു അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണന്ന് പറയുന്നതം ഖുർആൻ വിഷലിപ്തമാണന്ന് പറയുന്നതും തുല്ല്യമാണ് നിങ്ങള് വിശേഷിപ്പിച്ച ഇബ്നു തെയ്മിയ്യ പോലും പഠിപ്പിക്കുന്നു മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം മയ്യത്തിനു ലഭിക്കും എന്ന്
വഹാബികള് ഖുർആനിനു സമമാണ് എന്ന് പറഞ്ഞ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;
ചോദ്യം:-
وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .
മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.
മറുവടി:-
فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)
മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364)
👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)
പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:
قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)
ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)
മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം ലഭിക്കുമോ?
------------------------------
ഇബ്നു തയ്മിയ്യ പറഞ്ഞു ഉപകാരം ലഭിക്കും..
ശിഷ്യൻ ഇബ്നു കസീർ പറഞ്ഞു ഉപകാരം ലഭിക്കും..
മറ്റൊരു ശിഷ്യൻ ഇബ്നു ഖയ്യിം പറഞ്ഞു ഉപകാരം ലഭിക്കും..
പോരാ.. സാക്ഷാൽ ഇബ്നു തയ്മിയ്യ മരിച്ചപ്പോൾ ശിഷ്യൻമാരെല്ലാം കൂടി
വട്ടത്തിൽ ഇരുന്നു ഓതി വീട്ടുകാർ കൊടുത്ത സദഖയും വാങ്ങി പോയതുമാണ്..
തങ്ങളുടെ ആശയസ്രോതസ്സെന്നു പരിചയപ്പെടുത്തപ്പെട്ട
ബ്നു തയ്മിയ്യയെയും ശിഷ്യന്മാരെയും തള്ളി,
കുഞ്ഞാടുകൾ പറയുന്നു ലഭിക്കില്ല..
അപ്പൊ ഇവർക്ക് ഓരോരുത്തർക്ക് ഓരോ ദീനാണോ?
എന്തൊരു ആശയ പാപ്പരത്തമാണിത്!..........
No comments:
Post a Comment