https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk
*മുജാഹിദ് പ്രസ്ഥാനം;*
*കുണ്ടുതോട് വ്യവസ്ഥക്ക്*
*മുമ്പും ശേഷവും*
➖➖➖➖➖➖➖➖➖➖➖➖
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം -1️⃣1️⃣5️⃣
✍️ Aslamsaquafi suraiji Payyoli
➖➖➖➖➖➖➖➖➖➖➖➖
കുണ്ടുതോട് സംവാദം നടന്നില്ലെങ്കിലും അതിൻ്റെ വ്യവസ്ഥകൊണ്ട് ഗുണങ്ങളേറെയുണ്ടായിട്ടുണ്ട്.
സുന്നികൾക്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി അതിനു മറുപടി പറയുന്ന ഒരു ശൈലി പണ്ടുമുതലേ മൗലവിമാർക്കുണ്ടായിരുന്നല്ലോ. അത്തരം ശൈലികൾ മൗലവിമാർ സംവാദ വ്യവസ്ഥയിൽ പ്രയോഗിച്ചപ്പോൾ സുന്നിപണ്ഡിതർ അത് തിരുത്തി വസ്തുതകൾ ബോധ്യപ്പെടുത്തി എന്നത് വ്യവസ്ഥ കൊണ്ടുളള എടുത്തു പറയാവുന്നൊരു നേട്ടം തന്നെയാണ്.
ഉദാഹരണത്തിന്, മഹാന്മാരുടെ ഹഖ്, ജാഹ്, ബറകത് കൊണ്ടുള്ള തവസ്സുൽ.
മഹാന്മാരെ തവസ്സുൽ ചെയ്ത് അല്ലാഹു തആലയോട് ഒരു കാര്യം ചോദിക്കുമ്പോൾ അല്ലാഹു അത് ചെയ്തുതരാൻ നിർബന്ധിതനാകുമെന്നാണ് സുന്നികൾ വിശ്വസിക്കുന്നത് എന്ന ഒരു ധാരണ പരത്തി ഹഖ്, ബറകത്ത് കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് വാദിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചത്. സുന്നി ഉലമാക്കൾ അത് തിരുത്തി; തവസ്സുൽ ഘട്ടത്തിൽ അല്ലാഹു തആലാക്ക് അങ്ങനെ ഒരു "നിർബന്ധിതാവസ്ഥ" ഇല്ലെന്ന വസ്തുത അവർക്ക് പഠിപ്പിച്ചു കൊടുത്തു. അങ്ങനെ ആ വിഷയം വാദാപ്രതിവാദത്തിന് വിഷയമാക്കേണ്ടതില്ലെന്ന് രണ്ടു കൂട്ടരും തീരുമാനിക്കുകയും ചെയ്തു.
വ്യവസ്ഥ നമ്പർ 3 പരിശോധിക്കുക.
" തവസ്സുൽ, അഥവാ മരിച്ചുപോയ മഹാത്മാക്കളെ ഇടയാളരാക്കി അല്ലാഹുവിനോട് ദുആ ഇരക്കുന്നതിന്റെ അർത്ഥത്തിൽ അങ്ങനെ ചെയ്യുമ്പോൾ അല്ലാഹു നിർബന്ധിതനാകും എന്ന വിശ്വാസം സുന്നി- മുജാഹിദുകൾക്കിടയിൽ തർക്കമില്ലാത്തതിനാൽ ആ ഭാഗം വാദപ്രതിവാദ വിഷയമാക്കേണ്ടതില്ല. "
(ഒതായും ഇസ്‌ലാഹി
പ്രസ്ഥാനവും പേ: 131 )
ഈ സംവാദ വ്യവസ്ഥയെ മറ്റൊരു രൂപത്തിൽ കൂടി നമുക്ക് വിശകലനം ചെയ്യാം. അതായത്,
ഈ സംവാദ വ്യവസ്ഥ ഇപ്പോൾ മൗലവിമാർക്കിടയിൽ എത്രത്തോളം സ്വീകാര്യമാണ്.?
ഇത് പഠന വിധേയമാക്കുമ്പോൾ മൗലവിമാരുടെ ആദർശ അസ്ഥിരത നമുക്ക് വേഗം ബോധ്യപ്പെടും.
ഒന്നാമതായി തവസ്സുൽ തന്നെ ഉദാഹരണമായെടുക്കാം.
1- *തവസ്സുൽ*
*അന്ന് ശിർക്കല്ല*
*ഇന്ന് ശിർക്കാണ്*
മഹാന്മാരുടെ ബറകത് കൊണ്ട് / മുഖേനെ അല്ലാഹുതആലയോട് ഒരു കാര്യം ചോദിക്കുമ്പോൾ അത് സാധിപ്പിച്ചു തരൽ അല്ലാഹുവിന് നിർബന്ധ ബാധ്യതയാണെന്ന് വിശ്വസിച്ചു കൊണ്ട് തവസ്സുൽ ശിർക്കാണെന്നും അങ്ങനെയല്ലെങ്കിൽ ഹഖ്, ബറകത് കൊണ്ടുള്ള തവസ്സുൽ കറാഹത്താണെന്നു മായിരുന്നു കുണ്ടുതോട് സംവാദത്തിൽ മൂന്നാം നമ്പറായി എഴുതിയിട്ടുള്ളത്.
അതായത്, നാം ചെയ്തു വരാറുള്ള മഹാന്മാരുടെ ഹഖ്, ജാഹ്, ബറകത്ത് കൊണ്ടുള്ള തവസ്സുൽ മുജാഹിദുകൾക്ക് അന്ന് കറാഹത്ത് മാത്രമായിരുന്നു.
"അല്ലാഹു നിർബന്ധിതനാകും എന്ന വിശ്വാസത്തോടെ (തവസ്സുൽ) ചെയ്താൽ ശിർക്കും അല്ലാത്തപക്ഷം കറാഹത്തുമാണെന്ന് മുജാഹിദുകൾ. "
(ഒതായിയും ഇസ്‌ലാഹി
പ്രസ്ഥാനവും - കുണ്ടു തോട് വ്യവസ്ഥ പേ: 131)
സുന്നികൾ ചെയ്യുന്ന തവസ്സുൽ ശിർക്കല്ല എന്ന് അവരും സമ്മതിച്ചതു കൊണ്ടാണല്ലോ ആ സംവാദത്തിൽ നിന്നും ആ വിഷയം മാറ്റിവെച്ചത്.
എന്നാൽ വ്യവസ്ഥക്ക് ശേഷം
ഈ നിലപാട് മാറി മറിഞ്ഞു.
കെ എൻ എം പ്രസിദ്ധീകരിച്ച അല്ലാഹു എന്ന പുസ്തകത്തിൽ:
"ഒട്ടേറെ ന്യായീകരണങ്ങൾ തവസ്സുൽവാദക്കാർ ഉന്നയിക്കാറുണ്ടെങ്കിലും അതൊന്നും സ്വീകാര്യയോഗ്യമല്ല. ആയതിനാൽ മുഹിയിദ്ദീൻ ശൈഖേ രക്ഷിക്കണേ ബദരീങ്ങളെ കാക്കണേ എന്നിങ്ങനെയുള്ള തേട്ടവും ബദ് രീങ്ങളുടെ ബറകത്ത് കൊണ്ട് രോഗം ശിഫയാക്കണേ.. ഞങ്ങൾക്ക് അവർ മുഖേനെ തുണയാകണേ.. എന്നൊക്കെ പ്രാർത്ഥിക്കൽ മതവിരുദ്ധവും മാതൃകയില്ലാത്തവയുമാണ്. ഇപ്രകാരം തവസ്സുൽ ചെയ്തു പ്രാർത്ഥിക്കുന്നത് കടുത്ത ശിർക്കാണ്. "
(വിശ്വാസ കാര്യങ്ങൾ
അല്ലാഹു - KNM പേ:329)
നോക്കൂ, കുണ്ടുതോട് വ്യവസ്ഥയിൽ ശിർക്കല്ല എന്ന് തുറന്നു പ്രഖ്യാപിച്ച ഒരു കാര്യത്തെ പിന്നീട് മൗലവിമാർ നിരുപാധികം ശിർക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംവാദ വ്യവസ്ഥ കൊണ്ട് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം വഹാബിസത്തിന്റെ വിശ്വാസ മാറ്റങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്താൻ സാധിക്കുന്നു എന്നതാണ്.
No comments:
Post a Comment