Wednesday, May 29, 2024

കുണ്ടുതോട്* *സംവാദം നടന്നില്ല.* ➖മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 1️⃣1️⃣4️⃣

 https://www.facebook.com/share/LWWB4cVn5qyFEJeG/?mibextid=oFDknk

*വഹാബി ഭീരുത്വം;*

*കുണ്ടുതോട്*

*സംവാദം നടന്നില്ല.*

➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം - 1️⃣1️⃣4️⃣

✍️ Aslamsaquafi suraiji payyoli

➖➖➖➖➖➖➖➖➖➖➖

മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കുണ്ടുതോട്. 

ഒതായി, എടവണ്ണ പ്രദേശങ്ങളിലെ വഹാബി വൽക്കരണം പരിസരങ്ങളിലേക്ക് പടരാതിരിക്കാൻ സുന്നികൾ ജാഗ്രത പാലിച്ചിരുന്നു. കുണ്ടുതോട് പ്രദേശത്ത് നിരന്തരം വഅള് പരിപാടി സംഘടിപ്പിക്കുകയും വിശ്വാസികളെ ഉൽബുദ്ധരാക്കുകയും ചെയ്തു. സുന്നികളുടെ പ്രഭാഷണങ്ങളിൽ ഉദ്ധരിക്കുന്ന പ്രമാണങ്ങൾ മൗലവിമാർക്കും പരിശോധിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ നിരന്തരം നൽകിക്കൊണ്ടിരുന്നു. തത്ഫലമായി സംവാദത്തിന് വേദിയൊരുങ്ങി. എല്ലാ വിഷയത്തിലും സംവാദം നടത്തണമെന്നായിരുന്നു തീരുമാനം. 10 ദിവസങ്ങളിലായി 58 വിഷയങ്ങളിൽ രണ്ടു കൂട്ടരും വാദങ്ങൾ എഴുതി. അതിൽ എട്ടു വിഷയങ്ങളിൽ വലിയ അഭിപ്രായ ഭിന്നത ഇല്ലാത്തതിനാൽ സംവാദം വേണ്ടതില്ലെന്ന് തീരുമാനമായി. 


സുന്നി പക്ഷത്ത് ശൈഖുനാ ഇ കെ ഹസ്സൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്, പി അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ എം മാത്തോട്ടം തുടങ്ങിയവരും മുജാഹിദ് പക്ഷത്തുനിന്ന് എ പി അബ്ദുൽ ഖാദർ മൗലവി, പികെ അലി അബ്ദുറസാഖ് മദനി, എം.കെ അലി അക്ബർ മൗലവി എന്നിവരുമായിരുന്നു വ്യവസ്ഥക്ക് നേതൃത്വം നൽകിയത്. 


1974 ജൂൺ 1, 9, 28, ജൂലൈ 26, സപ്തംബർ 8, ഒക്ടോബർ 25, 1975 ജനുവരി 17,31 ഫെബ്രുവരി 2, മാർച്ച് 4 തിയ്യതികളിലായിരുന്നു ഇരു വിഭാഗം പണ്ഡിതന്മാരും യോഗം ചേർന്ന് വാദപ്രതിവാദ വിഷയങ്ങളും നിബന്ധനകളും രീതികളും തീരുമാനിച്ചത്.


1975 ഏപ്രിൽ 10 മുതൽ 24 കൂടിയ തീയതികളിൽ 15 ദിവസവും മെയ് 10 മുതൽ 24 കൂടിയ ദിവസങ്ങളിൽ 15 ദിവസവുമായി 30 ദിവസമാണ് വാദപ്രതിവാദം നടത്താൻ നിശ്ചയിച്ചിരുന്നത്. പക്ഷേ, ഒരു വർഷത്തോളം എടുത്ത് വ്യവസ്ഥകളും തീരുമാനങ്ങളുമൊക്കെ എഴുതിയ ഈ സംവാദം നടക്കാതെ പോയി എന്നത് ഏറെ ഖേദകരമാണ്. 


നൂറുകണക്കിന് സംവാദ വ്യവസ്ഥകൾ കേരളത്തിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും സംവാദം നിശ്ചയിച്ച രൂപത്തിൽ നടന്നത് വളരെ വിരളമാണ്. പലരുടെയും നിർബന്ധങ്ങൾക്ക് വഴങ്ങി സംവാദ വ്യവസ്ഥക്ക് വരുന്ന മൗലവിമാർ

എന്തെങ്കിലും ന്യായങ്ങൾ മുന്നിൽവെച്ച് പരിപാടിക്ക് തടസ്സം നിൽക്കുകയാണ് പതിവ്. കുണ്ടുതോട് വാദപ്രതിവാദത്തിനും തടസ്സം മൗലവിമാരുടെ ചില ദുർവാശികൾ മാത്രമായിരുന്നു.


നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാരണങ്ങളാലാണത്രേ കുണ്ടുതോട് വാദപ്രതിവാദം നടക്കാതെ പോയത്. അതായത് ഒരാഴച മുമ്പേ സുന്നികൾക്ക് ഉദ്ധരിക്കാനുള്ള തെളിവുകൾ എഴുതി കൈമാറണമത്രെ. ഇതൊരുതരം ഭീരുത്വം തന്നെയാണെന്ന് ആർക്കും ബോധ്യപ്പെടും. സ്വന്തം ആദർശത്തിനെതിരായി ഒരു പ്രമാണം ഖുർആനിലോ ഹദീസിലോ ഇല്ലെന്ന് ഉറപ്പിച്ചു പറയാൻ മൗലവിമാർക്ക് സാധ്യമല്ല എന്നതാണല്ലോ ഈ നിബന്ധനകളിൽ നിന്ന് ബോധ്യമാവുന്നത്. സുന്നികൾ ഉദ്ധരിക്കാൻ പോകുന്ന തെളിവുകൾ ആദ്യം ലഭിച്ചാൽ അതിനെ എങ്ങനെയൊക്കെ ദുർവ്യാഖ്യാനിക്കണമെന്ന് ആലോചിച്ച് മൗലവിമാർക്ക് സമാധാനിക്കാനാവും, മാത്രമല്ല എഴുതിത്തരുന്ന പ്രമാണങ്ങൾക്ക് അപ്പുറത്ത് എന്തു ഉദ്ധരിച്ചാലും അത് തള്ളിക്കളയാൻ മൗലവിമാർക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. 


സുന്നികൾക്കാവട്ടെ, സ്വന്തം ആദർശ ആശയങ്ങൾക്ക് വിരുദ്ധമായി ഒരു പ്രമാണവും ലോകത്തില്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് കൊണ്ട് മൗലവിമാർ എന്ത് തെളിവായി കൊണ്ടുവരും എന്ന ഒരു ആശങ്കയേ ഇല്ല. എന്തു കൊണ്ടു വന്നാലും അപ്പോൾ തന്നെ അതിനെ ഖണ്ഡിക്കാനുള്ള പാണ്ഡിത്യവും അവർക്കുണ്ട്. അത് വിശ്വാസവും കർമ്മവും പ്രമാണങ്ങളിൽ അധിഷ്ഠിതമായതുകൊണ്ട് മാത്രം ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ തെളിവുകൾ ആദ്യം ഹാജരാക്കണം എന്ന ഒരു നിബന്ധന സുന്നികൾ വെച്ചിട്ടുമില്ല. 


തെളിവുകൾ ആദ്യം ഹാജരാക്കണമെന്നത് പ്രായോഗികമല്ലെന്ന് അവർക്കും അറിയാത്തതല്ല. ഇങ്ങനെ സംവാദങ്ങൾക്ക് സാധാരണ ചെയ്യാറുമില്ല. മുജാഹിദുകൾ പരസ്പരം നടക്കുന്ന സംവാദങ്ങളിൽ പോലും ഇങ്ങനെ ഒരു നിയമം നാം കണ്ടിട്ടുമില്ല. ഈ സംവാദം നടക്കരുതെന്ന ദുരുദ്ദേശത്തോടുകൂടി പാലിക്കാൻ പറ്റാത്ത നിയമങ്ങൾ മുന്നിലിടുക മാത്രമാണ് മൗലവിമാർ ചെയ്തിരുന്നത്.

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...