Wednesday, May 29, 2024

*120 വർഷം മുമ്പ് ഹറമിലെ* *മുതഅല്ലിമും മുദരിസും* കോടഞ്ചേരി

 https://m.facebook.com/story.php?story_fbid=pfbid0Qs4TK7yUiqybopCdXx7GfY6H4538zsXFTzA4nGdq2uV3FPWtk8EXN9yXuoMVrME7l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 77/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*120 വർഷം മുമ്പ് ഹറമിലെ* 

*മുതഅല്ലിമും മുദരിസും*

കോ

1921 നു മുമ്പ് വഫാത്തായിപ്പോയ കേരളീയ പണ്ഡിതരുടെ ചരിത്രം പരതി നോേക്കുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ഒരുപാട് ആലിമീങ്ങളുടെ ചരിത്രം കാണാൻ സാധിച്ചു. അതിൽ പ്രധാനപ്പെട്ട വ്യക്തിത്വമാണ് പത്തുവർഷത്തോളം ഹറമിൽ പഠിക്കുകയും അവിടെ ദർസ് നടത്തുകയും ചെയ്ത കോടഞ്ചേരി അഹ്മദ് മുസ്‌ലിയാർ. ശാഫിഈ മദ്ഹബിലെ പ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫക്ക് വിശദീകരണമെഴുതിയ അബ്ദുൽ ഹമീദ് ശർവാനി, മക്കയിലെ മുഫ്തിയായിരുന്ന സയ്യിദ് അഹ്മദ് സൈനി ദഹ്‌ലാൻ എന്നിവർ കോടഞ്ചേരി ഉസ്താദിന്റെ മക്കയിലെ ഗുരുവര്യരാണ്. 


ഫത്ഹുൽ മുഈനിന് വിശദീകരണമെഴുതിയ സയ്യിദ് ബക് രി എന്നവർ കോടഞ്ചേരി ഉസ്താദിന്റെ മക്കയിലെ ശിഷ്യരിൽ പ്രധാനിയാണ്.


ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ടു. ഉമ്മയുടെ സംരക്ഷണത്തിൽ വളർന്ന അഹ്മദ് മുസ്‌ലിയാർ വലിയ പുരോഗതി പ്രാപിക്കാനുള്ള കാരണം നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ മലയാളത്തിലെ മഹാരഥന്മാർ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

"മന്ദബുദ്ധിയായ കുട്ടിയെ ഓർത്ത് ദുഃഖിക്കുന്ന മാതാവ് ഒരു ദിവസം മകനെ കൂട്ടി ഉമർ ഖാളിയുടെ സമീപത്തെത്തി വേവലാതിപ്പെട്ടു. കുട്ടിയുടെ ബുദ്ധി വികാസത്തിനും പഠന പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഉമർ ഖാളി ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാതാവും കുട്ടിയും അവിടെ എത്തിയത്. മാതാവിന്റെ വേവലാതി കേട്ട ഉമർ ഖാളി തൻ്റെ ഭക്ഷണപാത്രത്തിൽ നിന്ന് ഒരു പിടിവാരി കുട്ടിയുടെ വായിലിട്ടു കൊടുത്തു. എന്നിട്ട് പറഞ്ഞു അവനെ ചൊല്ലി പരിഭവപ്പെടേണ്ട അവൻ ഭാവിയിൽ മഹാപണ്ഡിതനാകും. "


സൈനുദ്ദീൻ മഖ്ദൂം അഖീർ, ചാലിലകത്ത് കുസാഈ ഹാജി, നാദാപുരം മേനക്കോത്തോർ തുടങ്ങിയവർ കോടഞ്ചേരി ഉസ്താദിന്റെ പ്രധാന ഗുരുനാഥന്മാരാണ്.


ഗുരുനാഥന്മാരെല്ലാം വിപ്ലവം സൃഷ്ടിച്ചവർ തന്നെയാണ്. ഉമർ ഖാളിയുടെ ശിഷ്യനായ സൈനുദ്ദീൻ അഖീർ അഞ്ചുവർഷം ഹറമിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറേബ്യൻ പണ്ഡിതർക്ക് വലിയ ആദരവും ബഹുമാനവും ആയിരുന്നു മഖ്ദും തങ്ങളോട്. 


ഉമർ ഖാളി(റ)യുടെ സഹപാഠിയും മമ്പുറം തങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്നു ചാലിലകത്ത് കുസാഇ ഹാജി. 


ഉമർ ഖാളിയുടെ ശിഷ്യനും വടക്കേ മലബാറിലെ പൊന്നാനി എന്നറിയപ്പെടുന്ന നാദാപുരത്തിന് പേരും പ്രശസ്തിയും നേടിക്കൊടുത്ത അനേകം പണ്ഡിതരിൽ പ്രധാനിയുമാണ് മേനക്കോത്തോർ എന്നറിയപ്പെടുന്ന കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാർ.


ശിഷ്യരിൽ പ്രധാനിയാണ് 1918വഫാത്തായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ഇവരുടെ ശിഷ്യരിൽ പ്രധാനിയാണ് ഖുതുബി മുഹമ്മദ് മുസ്‌ലിയാർ.

സി എൻ എഴുതുന്നു:

"കേരള മുസ്‌ലിം ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു മൗലാന കുഞ്ഞഹമ്മദ് ഹാജി. ഇന്നിവിടെ കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ വിദ്യാഭ്യാസ വിഷയത്തിൽ കാണുന്ന ഉണർവും പുരോഗതിയും ആരംഭിച്ചത് അദ്ദേഹത്തിൻ്റെ ജീവിതകാലം മുതൽക്കാണ്. മറ്റു സംസ്ഥാനങ്ങളിൽ ചെന്നു നോക്കിയാൽ ആ യാഥാർത്ഥ്യം കൂടുതൽ വ്യക്തമായി കാണാം. അറബി ഭാഷയും മത വിഷയങ്ങളും ആധുനിക രീതിയിൽ പഠിപ്പിക്കുവാൻ വേണ്ടി മാതൃകാപരമായ പല പുസ്തകങ്ങളും അദ്ദേഹം തയ്യാർ ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇംഗ്ലീഷും ആധുനിക ശാസ്ത്രവും പഠിക്കുവാൻ ശക്തിയായ പ്രേരണ നൽകിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മാപ്പിള സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ജീവിതം ബലിയർപ്പിച്ച ഈ മഹാ പുരുഷന്മാർക്ക് എല്ലാവർക്കും അല്ലാഹു നിത്യശാന്തി നൽകട്ടെ അതല്ലാതെ അവർക്കുവേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 70)

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...