Wednesday, December 20, 2023

ഓണം, വിഷു ക്രസ്തുമസ് തുടങ്ങിയ അമുസ്ലിമീങ്ങളുടെ ആഘോഷ പരിപാടികളിൽ ഒത്തുകൂടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്

 بسم الله الرحمن الرحيم الحمدلله والصلوة والسلام على النبي صلى الله عليه وسلم وعلى اله وصحبه واتباعه أجمعين أما بعد


ഓണം, വിഷു   ക്രസ്തുമസ് തുടങ്ങിയ അമുസ്ലിമീങ്ങളുടെ ആഘോഷ  പരിപാടികളിൽ ഒത്തുകൂടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്❓❓ 



അത് മുസ്ലിമീങ്ങൾക്ക് പാടില്ല.

ഹറാമാണ്. ഇസ്ലാമിക ഭരണ കൂടമുള്ള രാജ്യത്ത് മുസ്ലിമീങ്ങൾ അത്തരം പ്രവർത്തികൾ ഏർപെട്ടാൽ ഭരണാധികാരി അവരെ ശിക്ഷിക്കൽ നിർബന്ധമാണ്.               🔹🔸🔹🔸🔹🔸🔹🔸🔹         



       ഇമാംശർവാനി റ  എഴുതുന്നു:                                ويعزر من وافق الكفار في أعيادهم                               🔺🔺🔺🔺🔺🔺🔺🔺🔺 അമുസ്ലിമീങ്ങളുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നവർക്കെതിരെ വേണ്ട വിധത്തിലുള്ള ശിക്ഷാ നടപടികൾ ഇമാം സ്വീകരിക്കേണ്ടതാണ്    (ശർവാനി: 9/181)            🔹🔸🔹🔸🔹🔸🔹🔸🔹                                      അല്ലാമാ ബുജൈരിമി റ എഴുതുന്നു:        


       قوله (من وافق الكفار في أعيادهم):  بأن يفعل ما يفعلونه في يوم من عيدهم وهذا حرام                    🔺🔺🔺🔺🔺🔺🔺🔺🔺     


      അവരുടെ ആഘോഷങ്ങളിൽ പങ്കുചേരുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് അവരുടെ ആഘോഷ ദിവസം അവർ ചെയ്യുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ ചെയ്യലാകുന്നു. അങ്ങനെ ചെയ്യൽ ഹറാമാണ്. (ബുജൈരിമി: 5/21)  

             ✍🏻


ഇമാം ഇബ്നു ഹജർ റ എന്നവരോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു.


അവിശ്വാസത്തിന്റെ അടയാളങ്ങളിൽ അവരോട് സാദൃശ്യമാവലിനെ കരുതി കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ അവൻ അവിശ്വാസിയാകുന്നതാണ് തീർച്ച.


ഇനി അവിശ്വാസത്തിനോട് സാദൃശ്യമാകലില്ലാതെ

അവരുടെ ആഘോഷത്തിൽ പങ്കെടുക്കുക എന്ന നിലക്ക് മാത്രമാണെങ്കിൽ 

അത് ഹറാമാകുന്നതാണ് കുറ്റകൃത്യമാണ്.

ഇനിയാതൊരു സാദൃശ്യവും ഇല്ലാതെ വല്ലതും ചെയ്താൽ അത് കുഴപ്പമില്ല.


പിൻഗാമികളായ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

അവിശ്വാസികളുടെ ആഘോഷങ്ങളിൽ അവരോട് സാദൃശ്യമാവൽ കരുതിക്കൊണ്ട് അവരുടെ ഭക്ഷണം കഴിക്കൽ കൊണ്ടും അവർക്ക് കാഴ്ച വസ്തുക്കൾ നൽകിക്കൊണ്ടും അവരുടെ കാഴ്ച വസ്തുക്കൾ സ്വീകരിച്ചുകൊണ്ടും അവരോട് യോജിക്കൽപാടില്ലാത്ത മോശമായ കാര്യത്തിൽ പെട്ടതാണ്.നബി സല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു. അവിശ്വാസികളോട് ആരെങ്കിലും സാദൃശ്യമായാൽ അവൻ അവരിൽ പെട്ടവനാണ് .


ബഹുമാനപ്പെട്ട ഇബ്നുൽ ഹാജി പറഞ്ഞു.ക്രിസ്ത്യാനിയുടെ ആഘോഷത്തിന്റെ ഉപകാരവസ്തുക്കൾ അവർക്ക് വിൽപ്പന നടത്തലുംവായ്പ നൽകലും അത് മാംസം ആവട്ടെ വസ്ത്രം  മുസ്ലിമിന് ഹലാൽ  അല്ല .

ഇതെല്ലാം അവരുടെ അവിശ്വാസത്തിന് സഹായിക്കലാണ് ഇസ്ലാമിക ഭരണാധികാരികൾ മുസ്ലിമീങ്ങളെ അത്തരം കാര്യങ്ങളെ തൊട്ട് തടയേണ്ടതാണ്.

(ഫതാവൽ കുബ്റാ )


ഇസ്ലാം വിശ്വാസത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ട്. ഇസ്ലാമിക വിശ്വാസമില്ലാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇസ്ലാം വിലക്കുന്നുണ്ട്.

അത് വർഗീയതയോ തീവ്രവാദമോ അല്ല.

ഓരോ മതസ്ഥരും അവരുടെ ആചാരമാണ് സ്വീകരിക്കേണ്ടത് .മറ്റു മതസ്ഥരുടെ ആചാരത്തെ തടസ്സപ്പെടുത്തുകയോ   ചെയ്യേണ്ടതില്ല. മറ്റു മതസ്ഥർ ആരാധിക്കുന്ന ദൈവങ്ങളെ പോലും ചീത്ത പറയരുത് എന്നാണ് ഖുർആൻ പഠിപ്പിച്ചത് -പക്ഷേ ഇസ്ലാമിക വിരുദ്ധ ആചാരങ്ങൾ മുസ്ലിമീങ്ങൾ ചെയ്യാൻ പാടില്ല എന്നത് ഇസ്ലാമിൻറെ അടിസ്ഥാന നിയമമാണ്. അത് തീവ്രവാദമോ ഭീകരവാദമോ അല്ല.

മറ്റു മതസ്ഥരെ വ്യക്തിപരമായി സഹായിക്കുകയോ അവർക്ക് ഉപകാരം ചെയ്യുകയോ ചെയ്യുന്നതിന് യാതൊരു വിരോധവുമില്ല. അത് നന്മയും പുണ്യകർമ്മവും ആണ് കരൾഉള്ള ഏതൊരു ജീവിക്കും നന്മ ചെയ്യുന്നത് പുണ്യമാണെന്ന് . മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചിട്ടുണ്ട്.




അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


 (ﻭﺳﺌﻞ) 

- ﺭﺣﻤﻪ اﻟﻠﻪ ﺗﻌﺎﻟﻰ - ﻭﺭﺿﻲ ﻋﻨﻪ ﻫﻞ ﻳﺤﻞ اﻟﻠﻌﺐ ﺑﺎﻟﻘﺴﻲ اﻟﺼﻐﺎﺭ اﻟﺘﻲ ﻻ ﺗﻨﻔﻊ ﻭﻻ ﺗﻘﺘﻞ ﺻﻴﺪا ﺑﻞ ﺃﻋﺪﺕ ﻟﻠﻌﺐ اﻟﻜﻔﺎﺭ ﻭﺃﻛﻞ اﻟﻤﻮﺯ اﻟﻜﺜﻴﺮ اﻟﻤﻄﺒﻮﺥ ﺑﺎﻟﺴﻜﺮ ﻭﺇﻟﺒﺎﺱ اﻟﺼﺒﻴﺎﻥ اﻟﺜﻴﺎﺏ اﻟﻤﻠﻮﻧﺔ ﺑﺎﻟﺼﻔﺮﺓ ﺗﺒﻌﺎ ﻻﻋﺘﻨﺎء اﻟﻜﻔﺮﺓ ﺑﻬﺬﻩ ﻓﻲ ﺑﻌﺾ ﺃﻋﻴﺎﺩﻫﻢ ﻭﺇﻋﻄﺎء اﻷﺛﻮاﺏ ﻭاﻟﻤﺼﺮﻭﻑ ﻟﻬﻢ ﻓﻴﻪ ﺇﺫا ﻛﺎﻥ ﺑﻴﻨﻪ ﻭﺑﻴﻨﻬﻢ ﺗﻌﻠﻖ ﻣﻦ ﻛﻮﻥ ﺃﺣﺪﻫﻤﺎ ﺃﺟﻴﺮا ﻟﻵﺧﺮ ﻣﻦ ﻗﺒﻴﻞ ﺗﻌﻈﻴﻢ اﻟﻨﻴﺮﻭﺯ ﻭﻧﺤﻮﻩ ﻓﺈﻥ اﻟﻜﻔﺮﺓ ﺻﻐﻴﺮﻫﻢ ﻭﻛﺒﻴﺮﻫﻢ ﻭﺿﻌﻴﻔﻬﻢ ﻭﺭﻓﻴﻌﻬﻢ ﺣﺘﻰ ﻣﻠﻮﻛﻬﻢ ﻳﻌﺘﻨﻮﻥ ﺑﻬﺬﻩ اﻟﻘﺴﻲ اﻟﺼﻐﺎﺭ ﻭاﻟﻠﻌﺐ ﺑﻬﺎ ﻭﺑﺄﻛﻞ اﻟﻤﻮﺯ اﻟﻜﺜﻴﺮ اﻟﻤﻄﺒﻮﺥ ﺑﺎﻟﺴﻜﺮ اﻋﺘﻨﺎء ﻛﺜﻴﺮا ﻭﻛﺬا ﺑﺈﻟﺒﺎﺱ اﻟﺼﺒﻴﺎﻥ اﻟﺜﻴﺎﺏ اﻟﻤﺼﻔﺮﺓ ﻭﺇﻋﻄﺎء اﻷﺛﻮاﺏ ﻭاﻟﻤﺼﺮﻭﻑ ﻟﻤﻦ ﻳﺘﻌﻠﻖ ﺑﻬﻢ ﻭﻟﻴﺲ ﻟﻬﻢ ﻓﻲ ﺫﻟﻚ اﻟﻴﻮﻡ ﻋﺒﺎﺩﺓ ﺻﻨﻢ ﻭﻻ ﻏﻴﺮﻩ ﻭﺫﻟﻚ ﺇﺫا ﻛﺎﻥ اﻟﻘﻤﺮ ﻓﻲ ﺳﻌﺪ اﻟﺬاﺑﺢ ﻓﻲ ﺑﺮﺝ اﻷﺳﺪ ﻭﺟﻤﺎﻋﺔ ﻣﻦ اﻟﻤﺴﻠﻤﻴﻦ ﺇﺫا ﺭﺃﻭا ﺃﻓﻌﺎﻟﻬﻢ ﻳﻔﻌﻠﻮﻥ ﻣﺜﻠﻬﻢ ﻓﻬﻞ ﻳﻜﻔﺮ، ﺃﻭ ﻳﺄﺛﻢ اﻟﻤﺴﻠﻢ ﺇﺫا ﻋﻤﻞ ﻣﺜﻞ ﻋﻤﻠﻬﻢ ﻣﻦ ﻏﻴﺮ اﻋﺘﻘﺎﺩ ﺗﻌﻈﻴﻢ ﻋﻴﺪﻫﻢ ﻭﻻ اﻓﺘﺪاء ﺑﻬﻢ ﺃﻭ ﻻ؟


(ﻓﺄﺟﺎﺏ) ﻧﻔﻊ اﻟﻠﻪ ﺗﺒﺎﺭﻙ ﻭﺗﻌﺎﻟﻰ ﺑﻌﻠﻮﻣﻪ اﻟﻤﺴﻠﻤﻴﻦ ﺑﻘﻮﻟﻪ ﻻ ﻛﻔﺮ ﺑﻔﻌﻞ ﺷﻲء ﻣﻦ ﺫﻟﻚ ﻓﻘﺪ ﺻﺮﺡ ﺃﺻﺤﺎﺑﻨﺎ ﺑﺄﻧﻪ ﻟﻮ ﺷﺪ اﻟﺰﻧﺎﺭ ﻋﻠﻰ ﻭﺳﻄﻪ، ﺃﻭ ﻭﺿﻊ ﻋﻠﻰ ﺭﺃﺳﻪ ﻗﻠﻨﺴﻮﺓ اﻟﻤﺠﻮﺱ ﻟﻢ ﻳﻜﻔﺮ ﺑﻤﺠﺮﺩ ﺫﻟﻚ اﻩـ.

ﻓﻌﺪﻡ ﻛﻔﺮﻩ ﺑﻤﺎ ﻓﻲ اﻟﺴﺆاﻝ ﺃﻭﻟﻰ

 ﻭﻫﻮ ﻇﺎﻫﺮ ﺑﻞ ﻓﻌﻞ ﺷﻴﺌﺎ ﻣﻤﺎ ﺫﻛﺮ ﻓﻴﻪ ﻻ ﻳﺤﺮﻡ ﺇﺫا ﻗﺼﺪ ﺑﻪ اﻟﺘﺸﺒﻴﻪ ﺑﺎﻟﻜﻔﺎﺭ ﻻ ﻣﻦ ﺣﻴﺚ اﻟﻜﻔﺮ ﻭﺇﻻ ﻛﺎﻥ ﻛﻔﺮا ﻗﻄﻌﺎ


 ﻓﺎﻟﺤﺎﺻﻞ ﺃﻧﻪ ﺇﻥ ﻓﻌﻞ ﺫﻟﻚ ﺑﻘﺼﺪ اﻟﺘﺸﺒﻴﻪ ﺑﻬﻢ ﻓﻲ ﺷﻌﺎﺭ اﻟﻜﻔﺮ ﻛﻔﺮ ﻗﻄﻌﺎ، ﺃﻭ ﻓﻲ ﺷﻌﺎﺭ اﻟﻌﺒﺪ ﻣﻊ ﻗﻄﻊ اﻟﻨﻈﺮ ﻋﻦ اﻟﻜﻔﺮ ﻟﻢ ﻳﻜﻔﺮ ﻭﻟﻜﻨﻪ ﻳﺄﺛﻢ ﻭﺇﻥ ﻟﻢ ﻳﻘﺼﺪ اﻟﺘﺸﺒﻴﻪ ﺑﻬﻢ ﺃﺻﻼ ﻭﺭﺃﺳﺎ ﻓﻼ ﺷﻲء ﻋﻠﻴﻪ 



ﺛﻢ ﺭﺃﻳﺖ ﺑﻌﺾ ﺃﺋﻤﺘﻨﺎ اﻟﻤﺘﺄﺧﺮﻳﻦ ﺫﻛﺮ ﻣﺎ ﻳﻮاﻓﻖ ﻣﺎ ﺫﻛﺮﺗﻪ ﻓﻘﺎﻝ ﻭﻣﻦ ﺃﻗﺒﺢ اﻟﺒﺪﻉ ﻣﻮاﻓﻘﺔ اﻟﻤﺴﻠﻤﻴﻦ اﻟﻨﺼﺎﺭﻯ ﻓﻲ ﺃﻋﻴﺎﺩﻫﻢ ﺑﺎﻟﺘﺸﺒﻪ ﺑﺄﻛﻠﻬﻢ ﻭاﻟﻬﺪﻳﺔ ﻟﻬﻢ ﻭﻗﺒﻮﻝ ﻫﺪﻳﺘﻬﻢ ﻓﻴﻪ ﻭﺃﻛﺜﺮ اﻟﻨﺎﺱ اﻋﺘﻨﺎء ﺑﺬﻟﻚ اﻟﻤﺼﺮﻳﻮﻥ ﻭﻗﺪ ﻗﺎﻝ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - «ﻣﻦ ﺗﺸﺒﻪ ﺑﻘﻮﻡ ﻓﻬﻮ ﻣﻨﻬﻢ» 



ﺑﻞ ﻗﺎﻝ اﺑﻦ اﻟﺤﺎﺝ ﻻ ﻳﺤﻞ ﻟﻤﺴﻠﻢ ﺃﻥ ﻳﺒﻴﻊ ﻧﺼﺮاﻧﻴﺎ ﺷﻴﺌﺎ ﻣﻦ ﻣﺼﻠﺤﺔ ﻋﻴﺪﻩ ﻻ ﻟﺤﻤﺎ ﻭﻻ ﺃﺩﻣﺎ ﻭﻻ ﺛﻮﺑﺎ ﻭﻻ ﻳﻌﺎﺭﻭﻥ ﺷﻴﺌﺎ ﻭﻟﻮ ﺩاﺑﺔ ﺇﺫ ﻫﻮ ﻣﻌﺎﻭﻧﺔ ﻟﻬﻢ ﻋﻠﻰ ﻛﻔﺮﻫﻢ ﻭﻋﻠﻰ ﻭﻻﺓ اﻷﻣﺮ ﻣﻨﻊ اﻟﻤﺴﻠﻤﻴﻦ ﻣﻦ ﺫﻟﻚ ﻭﻣﻨﻬﺎ اﻫﺘﻤﺎﻣﻬﻢ ﻓﻲ اﻟﻨﻴﺮﻭﺯ ﺑﺄﻛﻞ اﻟﻬﺮﻳﺴﺔ ﻭاﺳﺘﻌﻤﺎﻝ اﻟﺒﺨﻮﺭ ﻓﻲ ﺧﻤﻴﺲ اﻟﻌﻴﺪﻳﻦ ﺳﺒﻊ ﻣﺮاﺕ ﺯاﻋﻤﻴﻦ ﺃﻧﻪ ﻳﺪﻓﻊ اﻟﻜﺴﻞ ﻭاﻟﻤﺮﺽ ﻭﺻﺒﻎ اﻟﺒﻴﺾ ﺃﺻﻔﺮ ﻭﺃﺣﻤﺮ ﻭﺑﻴﻌﻪ ﻭاﻷﺩﻭﻳﺔ ﻓﻲ اﻟﺴﺒﺖ اﻟﺬﻱ ﻳﺴﻤﻮﻧﻪ ﺳﺒﺖ اﻟﻨﻮﺭ ﻭﻫﻮ ﻓﻲ اﻟﺤﻘﻴﻘﺔ ﺳﺒﺖ اﻟﻈﻼﻡ ﻭﻳﺸﺘﺮﻭﻥ ﻓﻴﻪ اﻟﺸﺒﺚ ﻭﻳﻘﻮﻟﻮﻥ ﺇﻧﻪ ﻟﻠﺒﺮﻛﺔ ﻭﻳﺠﻤﻌﻮﻥ ﻭﺭﻕ اﻟﺸﺠﺮ ﻭﻳﻠﻘﻮﻧﻬﺎ ﻟﻴﻠﺔ اﻟﺴﺒﺖ ﺑﻤﺎء ﻳﻐﺘﺴﻠﻮﻥ ﺑﻪ ﻓﻴﻪ ﻟﺰﻭاﻝ اﻟﺴﺤﺮ ﻭﻳﻜﺘﺤﻠﻮﻥ ﻓﻴﻪ ﻟﺰﻳﺎﺩﺓ ﻧﻮﺭ ﺃﻋﻴﻨﻬﻢ ﻭﻳﺪﻫﻨﻮﻥ ﻓﻴﻪ ﺑﺎﻟﻜﺒﺮﻳﺖ ﻭاﻟﺰﻳﺖ ﻭﻳﺠﻠﺴﻮﻥ ﻋﺮاﻳﺎ ﻓﻲ اﻟﺸﻤﺲ ﻟﺪﻓﻊ اﻟﺠﺮﺏ ﻭاﻟﺤﻜﺔ ﻭﻳﻄﺒﺨﻮﻥ ﻃﻌﺎﻡ اﻟﻠﺒﻦ ﻭﻳﺄﻛﻠﻮﻧﻪ ﻓﻲ اﻟﺤﻤﺎﻡ ﺇﻟﻰ ﻏﻴﺮ ﺫﻟﻚ ﻣﻦ اﻟﺒﺪﻉ اﻟﺘﻲ اﺧﺘﺮﻋﻮﻫﺎ ﻭﻳﺠﺐ ﻣﻨﻌﻬﻢ ﻣﻦ اﻟﺘﻈﺎﻫﺮ ﺑﺄﻋﻴﺎﺩﻫﻢ اﻩـ.


فتاوى الكبرى


No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...