Friday, April 6, 2018

മരിച്ചവർക്ക് ഖുർആൻ ഇബ്ൻ തൈമി


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364) 


👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)


പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)


മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം ലഭിക്കുമോ?
------------------------------

ഇബ്നു തയ്മിയ്യ പറഞ്ഞു ഉപകാരം ലഭിക്കും..

ശിഷ്യൻ ഇബ്നു കസീർ പറഞ്ഞു ഉപകാരം ലഭിക്കും..

മറ്റൊരു ശിഷ്യൻ ഇബ്നു ഖയ്യിം പറഞ്ഞു ഉപകാരം ലഭിക്കും..

പോരാ.. സാക്ഷാൽ ഇബ്നു തയ്മിയ്യ മരിച്ചപ്പോൾ ശിഷ്യൻമാരെല്ലാം കൂടി
വട്ടത്തിൽ ഇരുന്നു ഓതി വീട്ടുകാർ കൊടുത്ത സദഖയും വാങ്ങി പോയതുമാണ്..

തങ്ങളുടെ ആശയസ്രോതസ്സെന്നു പരിചയപ്പെടുത്തപ്പെട്ട
ബ്നു തയ്മിയ്യയെയും ശിഷ്യന്മാരെയും തള്ളി,

കുഞ്ഞാടുകൾ പറയുന്നു ലഭിക്കില്ല..

അപ്പൊ ഇവർക്ക് ഓരോരുത്തർക്ക് ഓരോ ദീനാണോ?

എന്തൊരു ആശയ പാപ്പരത്തമാണിത്!..........
[06/04, 5:58 PM] ‪+91 99460 98988‬: മരണപ്പെട്ട വര്‍ക്ക് വേണ്ടി ദിക്ര്‍ ചൊല്ലിയാല് ‍ അതിന്റെ പ്രതിഫലം മയ്യിത്തിനു എത്തിക്കപ്പെടുമോ??

മുജഹിദിന്റെ ശേഇഖുല്‍ ഇസ്ലാം എന്ന് വിശേഷിക്കപ ്പെട്ട ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ;

سُئِلَ: عَمَّنْ «هَلَّلَ سَبْعِينَ أَلْفَ مَرَّةٍ، وَأَهْدَاه ُ لِلْمَيِّت ِ، يَكُونُ بَرَاءَةً لِلْمَيِّت ِ مِنْ النَّارِ» حَدِيثٌ صَحِيحٌ؟ أَمْ لَا؟ وَإِذَا هَلَّلَ الْإِنْسَا نُ وَأَهْدَاه ُ إلَى الْمَيِّتِ يَصِلُ إلَيْهِ ثَوَابُهُ، أَمْ لَا؟الْجَو َابُ: إذَا هَلَّلَ الْإِنْسَا نُ هَكَذَا: سَبْعُونَ أَلْفًا، أَوْ أَقَلَّ، أَوْ أَكْثَرَ. وَأُهْدِيَ تْ إلَيْهِ نَفَعَهُ اللَّهُ بِذَلِكَ، وَلَيْسَ هَذَا حَدِيثًا صَحِيحًا، وَلَا ضَعِيفًا. وَاَللَّهُ أَعْلَمُ.

ചോദ്യം: ഒരാള്‍ എഴുപതിനായി രം പ്രാവശ്യം ലാ ഇലാഹ ഇല്ലല്ലാഹു എന്നാ ദിക്ര്‍ ചൊല്ലി മയ്യിത്തിന ു ഹദിയ ചെയ്താല്‍ അത് മയ്യിത്തിന ു നരകത്തില്‍ നിന്നുള്ള മോചനത്തിന് കാരണമാകുന് നതാണ് എന്നാ ഹദീസ് സ്വഹീഹാണോ? ? ഇപ്രകാരം മനുഷ്യര്‍ ലാ ഇലാഹ ചൊല്ലി ഹദിയ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന ു ലഭിക്കുമോ? ?

ഉത്തരം: മനുഷ്യര്‍ ഇപ്രകാരം എഴുപതിനായി രമോ അതില്‍ കുറവോ അധികമോ തഹ്'ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക ് ഹദിയ ചെയ്താല്‍ അത് കൊണ്ട് മയ്യിത്തിന ു ഉപകാരം ലഭിക്കുന്ന താണ്. ഉദ്ദ്യത ഹദീസ് സ്വഹേഹ് അല്ല എന്നാല്‍ ലയീഫുമല്ല ( ഫതാവ ഇബ്നു തയ്മിയ്യ 8 , 24 / 180 )

No comments:

Post a Comment

അഗത്തി ഉസ്താദ്;* *മാർഗ്ഗ ദർശിയായ ഉറ്റസുഹൃത്ത്*

 📚 *അഗത്തി ഉസ്താദ്;* *മാർഗ്ഗ ദർശിയായ ഉറ്റസുഹൃത്ത്*   _(ഭാഗം- 1)_  🌷🌾🌻🌳🌸🌴🌷🏵️🌳🌺🪴    എങ്ങനെ പറയണമെന്നറിയില്ല. എല്ലാവരും പരിചയപ്പെടു...