അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ചോദ്യം
ഖബർ കുമ്മായം പൂശല് എന്താണ് വിധി ? നബി സ്വ
അത് വിരോധിച്ചിട്ടുണ്ടോ?
ഉത്തരം
ഖബറോ അതിന്ടെ ചുമരോ കുമായം പൂശാൻ വേണ്ടി നേർച്ചയാക്കുന്നത് സാധുവാണോ അല്ലേ എന്ന ചോദ്യത്തിന് ഇബ്നു ഹജറുൽ ഹൈതമി(റ) നൽകിയ മറുപടി ശ്രദ്ധേയമാണ് ..
*കുമ്മായം പൂശുന്നതിന് വേണ്ടി നേർച്ച നേരുന്നത് നിഷ്ഫലമാണ് , എന്നാൽ അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,േ അതേപോലെ കബ്‌റ് സ്ഥിതിചെയ്യുന്നസ്ഥലത്തെ വന്യമൃഗശല്യവും കഫൻ തുണി മോഷ്ടിക്കുന്നതും പുത്തൻ പ്രസ്ഥാനക്കാരോ , സത്യ നിഷേധികളോ മയ്യിത്തിനെ പുറത്തെടുക്കുന്നത് തടയാൻ കുമ്മായം പൂശല് കൂടാതെ കഴിയില്ലെങ്കിൽ കുമ്മായം പൂശല് അനുവദനീയവും അതിലുപരി സുന്നത്തുകൂടിയുമാണ് , അതിലുള്ള ഗുണം കണക്കിലെടുത്ത് അതിനുവേണ്ടി വസിയ്യത്തു ചെയ്യല് സാധുവാണെന്ന പോലെ അതിനു വേണ്ടി നേർച്ചയാക്കലും സാധുവാകുന്നതാണ്* (ഫാതാവാൽ കുബുറാ 4/788)
*ഹമ്പലി മദ്ഹബുകരനായ ഇബ്നു ഖുദാമ (റ) പറയുന്നു*
ഖബര് മണ്ണുപൂശുന്നതിനെപ്പറ്റി ഇമാം അഹ്മദ്(റ) വിനോട് ചോദിക്കപ്പെട്ടപ്പോൾ അതിനു വിരോധമില്ലന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പ്രതിവചിച്ചത് . ഹസന് (റ), ഷാഫിഈ(റ) എന്നിവർ അതിൽ വിടുതി നൽകിയിരിക്കുന്നു .
ഇമാം അഹ്മ്മദ് (റ) , നാഫിഹ് (റ) വഴിയായി ഇബ്നു ഉമർ (റ) യിൽ നിന്നുദ്ധരിക്കുന്നുക്കുന്നു .അദ്ദേഹം ഉമർ(റ)വിന്റെ മകൻ ആസിം(റ)വിന്റെ ഖബർ പ്രത്യേകം പരിപാലിക്കുമായിരുന്നു . നാഫിഹ്(റ) പറയുന്നു , ഇബ്നു ഉമർ (റ) സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്റെ മകന് മരണപ്പെട്ടു , അദ്ദേഹം തിരിച്ചെത്തിയപ്പോൾ മോനെക്കുറിച്ചു ഞങ്ങളോടന്വേഷിച്ചു , അപ്പോൾ ഞങ്ങൾ മോന്റെ ഖബർ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു . തുടർന്ന് അദ്ദേഹം ആ ഖബർ പരിപാലിക്കുകയും കേടുപാടുകൾ നന്നാക്കാൻ കൽപിക്കുകയും ചെയ്യുമായിരുന്നു (മുഗ്‌നി 2/382)
പ്രസ്തുത കാര്യം വിവരിച്ചശേഷം ഇബ്നു ഖുദാമ (റ) ശരഹുൽ കബീറിൽ പറയുന്നു
ഖബർ കുമ്മായം പൂശുന്നതിനു വിലക്കുവാനുള്ള കാരണം അല്ലാമാ ഇറാഖി (റ) യെ ഉദ്ധരിച്ചു ഇമാം സുയൂഥ്വി (റ) സുനനുന്നസാഇയുടെ വ്യാഖ്യാനത്തിൽ എഴുടുന്നു
*തീ കൊണ്ട് കരിക്കപ്പെട്ട വസ്തുവാണ് കുമ്മായം എന്നതാണ് ഖബർ കുമ്മായം പൂശുന്നതിനു വിലക്കിയതിൽ അടങ്ങിയിരിക്കുന്ന യുക്തിയെന്നു ചില പണ്ടിതന്മാർ പ്രസ്താവിച്ചിട്ടുണ്ട് , അപ്പോൾ ഖബർ മണ്ണ് പൂശുന്നതിന് വിരോധമില്ല , അക്കാര്യം ഇമാം ഷാഫിഈ (റ) വ്യക്തമാക്കിയിട്ടുണ്ട്* (ഹാശിയതുസുയൂഥ്വി 3/270)
അപ്പോൾ തീ തട്ടാത്ത വസ്തു പൂശുന്നത് കുഴപ്പമില്ലന്നതിൽ പണ്ടിതന്മാർക്ക് തർക്കമില്ലന്ന് മനസ്സിലായി
എന്നാൽ മഹാന്മാരുടേതാവുമ്പോൾ കുമ്മായം പൂശാമെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ടെന്ന് നേരെത്തെ പറഞ്ഞു.
അപ്പോൾ ഹദീസിൽ പറഞ്ഞത് സാദാരണക്കാരെ പറ്റിയാണ് .അത് കറാഹത്താണ് '
അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,ഫതാവൽ കുബ്റാ 4/788
സംശയ നിവാരണം
അസ്ലം സഖാഫി
പരപ്പനങ്ങാടി 8 129469 100
No comments:
Post a Comment