Monday, March 26, 2018

മഹ്ദി' ഇമാം

💞

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*64 💥👤 ഇമാം മഹ്ദി (റ) 👤💥*
    *👣 💫കാലം കൊതിക്കുന്ന*
            *യുഗ പുരുഷൻ 💫👣*
🔹〰️〰️🔻  ✍️  🔻〰️〰️🔹

*💧Part : 64💧*   

*🌟5.പക്ഷികൾ വീഴുന്നു, ഉണങ്ങിയ കമ്പിൽ തളിരില വിരിയുന്നു : 🌱*

മഹ്ദിയായി സമൂഹത്തിന് നേതൃത്വം നൽകുന്നതിനിടെ സയ്യിദ് കുടുബാംഗമായ ഒരാൾ മഹ്ദി ഇമാമിനോട് പറയും: "താങ്കൾ ഇമാം മഹ്ദി തന്നെയാണെന്നതിന് തെളിവ് കാണിക്കാമോ ? എങ്കിൽ ഞാൻ താങ്കളെ ബൈഅത്ത് ചെയ്യാം..."

ഉടനെ ഇമാം മഹ്ദി പറന്ന് പോകുന്ന ഒരു പക്ഷിയുടെ നേർക്ക് വിരൽ ചുണ്ടും. അതോടെ പക്ഷി ഇമാം മഹ്ദിയുടെ കൈകളിൽ വന്ന് വീഴും. പിന്നീട് ഒരു ഉണങ്ങിയ കമ്പെടുത്ത് ഭുമിയിൽ കുഴിച്ചിടും. നിമിഷ നേരം കൊണ്ട് അത് പച്ച പിടിക്കും. അതിൽ തളിലിരകൾ വിരിയും. അപ്പോൾ കണ്ടുനിൽകുന്ന സയ്യിദ് വംശജൻ ഇമാം മഹ്ദിയെ അംഗീകരിക്കും. അദ്ദേഹം ബൈഅത്ത് ചെയ്യാൻ മുന്നോട്ട് വരും"(സുനനുബ്നു സഈദ്).

     *🌟6.തക്ബീർ കൊണ്ട് യുദ്ധം ജയിക്കുന്നു :☝*

ഇമാം മഹ്ദി കോണ്‍സ്റ്റാന്റ്നോപ്പിൽ കീഴടക്കുന്നതിനിടയിലാണ് ഈ അത്ഭുതം സംഭവിക്കുക. സായുധ പോരാട്ടമൊന്നും ആവശ്യമില്ലാത്ത വിധം തക്ബീർ മുഴക്കുമ്പോൾ തന്നെ കോണ്‍സ്റ്റാന്റ്നോപ്പിളിലെ കൊട്ടാരങ്ങളും രമ്യഹർമങ്ങളും തകർന്ന് തരിപ്പണമാകും. അങ്ങനെ രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ ഇമാം മഹ്ദി (റ) കോണ്‍സ്റ്റാന്റ്നോപ്പിൽ കീഴടക്കും. നിരവധി ഗനീമത്ത് സ്വത്ത് ഇമാം മഹ്ദിക്കും അനുയായികൾക്കും ലഭിക്കുകയും ചെയ്യും."ധീര യോദ്ധാവ് ജേതാവ് " എന്ന അദ്ധ്യായത്തിൽ ഇക്കാര്യം മുൻപ് വിശദമായി വിവരിച്ചിട്ടുണ്ട് ...

*🌟7.സമുദ്രം മുറിച്ച് കടക്കുന്നു: 🐾*

ഇമാം മഹ്ദിയും സൈന്യവും കോണ്‍സ്റ്റാന്റ്നോപ്പിൽ കീഴടക്കാൻ പോകുന്ന വഴിയിൽ വെച്ച് സംഭവിക്കുന്ന കറാമത്താണിത് ...

കഅ്ബൂൽ അഹ്ബാർ (റ)പറയുന്നു: "ഇമാം മഹ്ദി കോണ്‍സ്റ്റാന്റ്നോപ്പിളിലേക്ക്‌ നീങ്ങുന്നതിനിടയിൽ ഒരു സ്ഥലത്തെത്തുമ്പോൾ തന്റെ പതാക ഭൂമിയിൽ കുത്തി നിർത്തി, സുബഹി നിസ്കാരത്തിന് വുളൂഅ്‌ ചെയ്യാൻ വേണ്ടി സമുദ്ര തീരത്തേക്ക് നീങ്ങും. അപ്പോൾ പതാക വായുവിലൂടെ പാറിപ്പറന്നു കുറെ അകലെയെത്തും. അത് കാണുമ്പോൾ ഇമാം മഹ്ദി (റ) പാതകയെടുത്തു സമുദ്രത്തിലൂടെ നടന്നുനീങ്ങി സമുദ്രത്തിന്റെ മറുഭാഗത്ത് ഉറപ്പിച്ചു നിർത്തും. പിന്നീട് ഇപ്രകാരം വിളിച്ചു പറയും : "ജനങ്ങളെ! എല്ലാവരും സമുദ്രം മുറിച്ചു കടക്കുവിൻ, നിശ്ചയം അല്ലാഹു നിങ്ങൾക്ക് സമുദ്രത്തെ പിളർത്തിത്തന്നിരിക്കുന്നു. മുമ്പ് ബനി ഇസ്രായിലേർക്ക് പിളർത്തിക്കൊടുത്തത് പോലെ. അങ്ങനെ ജനങ്ങൾ നിർഭയരായി സമുദ്രം മുറിച്ചു കടക്കും. ആർക്കും യാതൊരുപകടവും പിണയില്ല. തുടർന്ന് കോണ്‍സ്റ്റാന്റ്നോപ്പിളിന് നേരെ യാത്ര തിരിക്കും" ...
(സുനനുബ്നു സഈദ് ).

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*

   
                       
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

*റബ്ബ് സുബ്ഹാനഹുവതാല നമ്മുടെ പാപങ്ങളെല്ലാം പൊറുത്ത് റബ്ബിന്റെ ജനത്തുന്നഹീമിൽ ഒരുമിച്ചുകൂടാൻ നമുക്ക് തൗഫീഖ് നൽകട്ടെ ...*
*ആമീൻ യാ റബ്ബൽ ആലമീൻ ...☝️*
 ______________________________
*________💞جمعية اهل السنة💞________*
[21/03, 8:40 AM] ‪+91 99610 56986‬: 💞

*62 💥👤 ഇമാം മഹ്ദി (റ) 👤💥*
    *👣 💫കാലം കൊതിക്കുന്ന*
            *യുഗ പുരുഷൻ 💫👣*
🔹〰️〰️🔻  ✍️  🔻〰️〰️🔹


*💧Part : 62💧*   

*📌ഇമാം മഹ്ദി(റ)യുടെ കറാമത്തുകൾ🌟*

*ഇമാം മഹ്ദി (റ)* അല്ലാഹുവിന്റെ ഔലിയാക്കളിൽപെട്ട മഹനാണെന്നത് പണ്ഡിതന്മാർക്കിടയിൽ ആർക്കും തർക്കമില്ലാത്ത സംഗതിയാണ്. ഔലിയാക്കൾക്ക്  അള്ളാഹു നൽകുന്ന അമാനുഷിക സിദ്ധികളാണ് കറാമത്തുകൾ. നബിമാർക്ക് മുഅജിസത്തായി സംഭവിക്കാവുന്നതെല്ലാം ഔലിയാക്കൾക്ക് കറാമത്തായും സംഭവിക്കാമെന്നാണ് അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസം...

      ഇമാം മഹ്ദി (റ) യുടെ ജീവിതത്തിൽ നിരവധി കറാമത്തുകൾ സംഭവിക്കുമെന്ന് ഹദീസുകൾ സുചിപ്പിക്കുന്നു. അവയിൽ പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഈ അധ്യായത്തിൽ വിവരിക്കുന്നത് ...

      *🌟1. മലക്കുകൾ വിളിച്ചു പറയുന്നു :*

 ഇമാം മഹ്ദി (റ) നിയോഗിക്കപ്പെടുമ്പോൾ  മലക്കുകൾ ഇത് അല്ലാഹുവിന്റെ ഖലീഫയായ ഇമാം മഹ്ദിയാണെന്നും നിങ്ങൾ അദ്ദേഹത്തെ പിൻപറ്റണമെന്നും എല്ലാവരും കേൾക്കുന്ന രൂപത്തിൽ വിളിച്ചു പറയുന്നതാണ് ...

      അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: നബി (ﷺ) തങ്ങൾ പറഞ്ഞു: "മഹ്ദി ഇമാം വെളിപ്പെടുമ്പോൾ അദ്ദേഹം തലപ്പാവ് ധരിച്ചിട്ടുണ്ടാവും. അവിടെ നിന്നൊരു മലക്ക് വിളിച്ചു പറയും. " ഇതാ, അല്ലാഹുവിന്റെ ഖലീഫയായ ഇമാം മഹ്ദി, നിങ്ങൾ അദ്ദേഹത്തെ പിൻപറ്റുവിൻ.... കിഴക്കും പടിഞ്ഞാറുമുള്ള എല്ലാവരും അത്‌ കേൾക്കും. ഉറങ്ങുന്നവർ പോലും ഉണരാതിരിക്കില്ല ..."
(ഹാഫിള് അബ്‌നുഐം)

    *🌟2. ഒരു രാത്രി കൊണ്ട് സജ്ജനാക്കപ്പെടും :*

      ചിലരെങ്കിലും തെറ്റിദ്ധരിച്ചത് പോലെ മഹ്ദി ഇമാം എന്ന പേരിൽ ഇമാം മഹ്ദി ജനിക്കുകയോ, വളർന്നു  വരികയോ ഇല്ല. മറിച്ച് ഒരു രാത്രി കൊണ്ടാണ് ഇമാം മഹ്ദി, മഹ്ദി ഇമാമായി രംഗത്തിറങ്ങാൻ സജ്ജനാക്കപ്പെടുക... (ബൈഅത്ത് എന്ന അധ്യായത്തിൽ അക്കാര്യം മുൻപ് വിശദീകരിച്ചിട്ടുണ്ട് )

     അലി (റ) പറയുന്നു : നബി (ﷺ) തങ്ങൾ പറയുന്നതായി ഞാൻ കേട്ടു : "ഇമാം മഹ്ദി നമ്മുടെ കുടുംബത്തിൽ നിന്നാണ് വരിക . ഒരൊറ്റ രാത്രിയിലാണ് അള്ളാഹു അദ്ദേഹത്തെ അതിന് സജ്ജനാക്കുക ..."
 (ബൈഹഖി, ത്വബ്റാനി, ഇബ്നുമാജ) .

        ഈ ഹദീസിനെ പണ്ഡിതന്മാർ നിരവധി വ്യാഖ്യാനങ്ങൾ നൽകിയതായി കാണാം. ഇമാം മഹ്ദിയെ അള്ളാഹു ഖിലാഫത്തിന് സജ്ജനാക്കുകയും അതിലേക്കുള്ള മാർഗദർശനം നൽകുകയും ചെയ്യുന്നത് ഒരൊറ്റ രാത്രി കൊണ്ടാണെന്നാണ് അവയിലൊരു വ്യാഖ്യാനം. ജനങ്ങളെല്ലാം തന്നെ ബൈഅത്ത് ചെയ്യുന്ന വിധത്തിൽ ഇമാം മഹ്ദിയുടെ സ്ഥാനം അള്ളാഹു ഉയർത്തുക ഒരൊറ്റ രാത്രി കൊണ്ടാണെന്ന് വിശദീകരിച്ചവരുമുണ്ട്. ഭരണത്തിനോ നേതൃത്വത്തിനോ യാതൊരു വിധ ഒരുക്കങ്ങളുമില്ലാതെ പ്രത്യേകിച്ചു യാതൊരു മുൻ പരിചയവുമില്ലാത്തൊരു വ്യക്തിക്ക് ഒറ്റയടിക്ക് അധികാരം നൽകപ്പെടുക എന്നത് അത്ഭുതം തന്നെയാണ്. എന്നാൽ അല്ലാഹുവിന്റെ കഴിവിന് പരിധികളില്ലല്ലോ ...?

  യഥാർത്ഥത്തിൽ ഇമാം മഹ്ദി തന്നെയും, ഞാൻ മഹ്ദിയാണെന്ന് മുൻപ് അറിയുകയില്ലെന്നും ജനങ്ങൾ ബൈഅത്ത് ചെയ്യുമ്പോൾ മാത്രമാണ് അദ്ദേഹം പോലും താനാണ് ഇമാം മഹ്ദി എന്നറിയുകയെന്നും, ഭരണം ആവശ്യപ്പെടുകയോ അതിനർഹനാണെന്നു ഇമാം മഹ്ദി ഒരിക്കലും വിശ്യസിച്ചിരിക്കില്ലെന്നും ഈ ഹദീസിന് വ്യഖ്യാനം പറഞ്ഞവരുമുണ്ട്. ഇമാം മഹ്ദി (റ) ആ പേരിൽ ജനിക്കുകയോ വളരുകയോ ഇല്ലെന്നാണ് ഇത്തരം ഹദീസുകൾ നമുക്ക് നൽകുന്ന സൂചന. പെട്ടെന്നൊരു ദിവസം രംഗത്ത് വരികയാണ് ചെയ്യുക ...

    മേൽപ്പറഞ്ഞതിനർത്ഥം ഇമാം മഹ്ദി (റ) മുൻപ് ഒന്നിനും കൊള്ളത്തയാളായിരിക്കുമെന്നല്ല. മറിച്ച്‌ സാധാരണ പണ്ഡിതന്മാർ ചെയ്യുന്നത് പോലെ ജനങ്ങൾക്ക് അറിവ് പകർന്നു കൊടുക്കുകയും അവരെ ശരിയായ പാതയിൽ നയിച്ചുവരികയും ചെയ്യും. പക്ഷെ, വരാനിരിക്കുന്ന മഹ്ദിയാണ് താനെന്ന വിവരം അദ്ദേഹമോ മറ്റുള്ളവരോ അറിയില്ലെന്ന് മാത്രമാണ് ...

   ഒരാൾ  നേതൃ രംഗത്തെത്തണമെങ്കിൽ നിരവധി ഗുണങ്ങൾ അദ്ദേഹത്തിൽ സമ്മേളിക്കേണ്ടതുണ്ട്. അത് തന്നെ തികച്ചും പ്രതികൂലമായൊരു സാഹചര്യത്തിൽ മുസ്‌ലിം സമൂഹത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്ത് അവർക്ക് ദിശാബോധം നൽകുക എന്ന ഉത്തരവാദിത്വം കൂടിയാകുമ്പോൾ പ്രസ്‌തുത സത്ഗുണങ്ങളുടെ ആവശ്യകതയും അനിവാര്യതയും ഒന്നുകൂടെ വർദ്ധിക്കുന്നു ...

ദീർഘകാലത്തെ അനുഭവ സമ്പത്തും പക്വതയും സഹനശീലവും എല്ലാറ്റിലുമുപരി വിവേകവും വിവരവുമെല്ലാം വളരെ അത്യാവശ്യമുള്ള ഒരു സ്ഥാനത്തേക്ക് ഒരാൾ ഒറ്റ രാത്രി കൊണ്ട് അവരോധിക്കപ്പെടുക എന്നത് അത്ഭുതം തന്നെയാണല്ലോ ... തുടർന്ന് വരുന്ന ഗംഭീര വിജയങ്ങളും, രക്തരൂക്ഷിതമായ യുദ്ധങ്ങളും, വിഷമകരമായ അവസ്ഥാ വിശേഷങ്ങളും ഇമാം മഹ്ദി തരണം ചെയ്യുന്ന രീതികൾ വിലയിരുത്തുന്നവർക്കാർക്കും അതിൽ സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല ...

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*

   
                       
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

*റബ്ബ് സുബ്ഹാനഹുവതാല നമ്മുടെ പാപങ്ങളെല്ലാം പൊറുത്ത് റബ്ബിന്റെ ജനത്തുന്നഹീമിൽ ഒരുമിച്ചുകൂടാൻ നമുക്ക് തൗഫീഖ് നൽകട്ടെ ...*
*ആമീൻ യാ റബ്ബൽ ആലമീൻ ...☝️*
 ___________________________
*________💞جمعية اهل السنة💞________*
[21/03, 8:42 AM] ‪+91 99610 56986‬: 💞

*63 💥👤 ഇമാം മഹ്ദി (റ) 👤💥*
    *👣 💫കാലം കൊതിക്കുന്ന*
            *യുഗ പുരുഷൻ 💫👣*
🔹〰️〰️🔻  ✍️  🔻〰️〰️🔹

*💧Part : 63💧*   

*🌟3. സഹയാത്രികരായി മലക്കുകൾ :*

   മഹ്ദി ഇമാമിന്റെ കറാമത്ത് എന്നതിലുപരി അള്ളാഹു ഇമാം മഹ്ദിക്കു നൽകുന്ന സംരക്ഷണവും കൂടിയാണ് മലക്കുകളുടെ അകമ്പടി ...

*و عن حديقة بن اليمان رضي اللّه عنه عن النبي صلى الله عليه وسلم،في قصة المهدي رضي الله عنه،ومبايعته بين الكن والمقام ،وخروجه متو جهاً إلى الشام ،قل:وجبريل علي مقدمته، وميكايل على ساقته...*

*ഹുദൈഫ (റ) നിവേദനം : നബി (ﷺ) തങ്ങൾ പറഞ്ഞു: "ജനങ്ങളുടെ ബൈഅത്ത് കഴിഞ്ഞ ശേഷം ഇമാം മഹ്ദി ശാമിന്റെ ഭാഗത്തേക്ക് നീങ്ങും. അദ്ധേഹത്തിന്റെ മുൻഭാഗത്ത്  ജിബ്‌രീൽ (അ)ഉണ്ടാകും. മിഖഈൽ (അ)അകമ്പടി സേവിക്കും"... (സുനനുബ്നു സഈദ്)..*

മലക്കുകളുടെ സംരക്ഷണം അല്ലാഹു അവന്റെ സച്ചരിതരായ അടിമകൾക്ക് നൽകുമെന്നതിന് പ്രമാണങ്ങൾ സാക്ഷിയാണ്. അതിന് വേണ്ടി മാത്രം നിയുക്തരായ ഒരു വിഭാഗം തന്നെയുണ്ട്‌ മലക്കുകളിൽ. അത്യാവശ്യ ഘട്ടങ്ങളിൽ നബി (ﷺ) തങ്ങൾക്ക് ഉൾപ്പെടെയുള്ള നിരവധി നബിമാർക്കും ഔലിയാക്കൾക്കുമെല്ലാം മലക്കുകളുടെ സഹായം ലഭിച്ചതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. അങ്ങനെ വരുമ്പോൾ ഇമാം മഹ്ദിക്ക് മലക്കുകളുടെ സംരക്ഷണം ലഭിക്കുമെന്നതിൽ യതോരസംഗത്യവുമില്ല ...

    *🌟4.നിധികൾ പുറത്തുവരും :*

മഹ്ദി ഇമാമിന്റെ ഭരണകാലത്താണീ കറാമത്ത് വെളിപ്പെടുക. ഭൂമിയിൽ അന്തർലീനമായി കിടക്കുന്ന വലിയ വലിയ നിധി കുംഭങ്ങൾ അന്ന് ഭൂമി പുറംതള്ളും ...

ഇബ്നു അബ്ബാസ്‌ (റ) നിവേദനം : നബി (ﷺ) തങ്ങൾ പറഞ്ഞു : "ഇമാം മഹ്ദി ഭൂതലം മുഴുവൻ നീതി നിറക്കും. ഹിംസ്ര ജന്തുക്കളെ നാൽക്കലികൾക്ക് ഭയമില്ലാതാകും. ഭൂമി അതിന്റെ കരളിന്റെ കഷ്ണങ്ങളെ പുറത്തേക്കെറിയും ..."

ഞാൻ വാദിച്ചു: "നബിയെ ഭൂമിയുടെ കരളിന്റെ കഷ്ണങ്ങൾ എന്ന് വെച്ചാൽ എന്താണ് ..?"

നബി (ﷺ) പറഞ്ഞു: "വലിയ സ്തൂപങ്ങൾ കണക്കെയുള്ള സ്വർണ്ണവും വെള്ളിയും" ...
(ഹാകിം)

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*

     
                       
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

*റബ്ബ് സുബ്ഹാനഹുവതാല നമ്മുടെ പാപങ്ങളെല്ലാം പൊറുത്ത് റബ്ബിന്റെ ജനത്തുന്നഹീമിൽ ഒരുമിച്ചുകൂടാൻ നമുക്ക് തൗഫീഖ് നൽകട്ടെ ...*
*ആമീൻ യാ റബ്ബൽ ആലമീൻ ...☝️* ______________________________
*________💞جمعية اهل السنة💞________*
[21/03, 8:42 AM] ‪+91 99610 56986‬: 💞

*65 💥👤 ഇമാം മഹ്ദി (റ) 👤💥*
    *👣 💫കാലം കൊതിക്കുന്ന*
            *യുഗ പുരുഷൻ 💫👣*
🔹〰️〰️🔻  ✍️  🔻〰️〰️🔹

*💧Part : 65💧*   

*🌟8.അഹ്ലുൽ കഹ്ഫിന് സലാം പറയുന്നു : 🤝*

*വിഗ്രഹരാധനയ്ക്ക്* രാജാവ് നിർബന്ധിച്ചപ്പോൾ അതിന് തയ്യാറാവാതെ, വിശ്വാസ സംരക്ഷണത്തിനായി നാടും വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ച് മല മുകളിലെ ഗുഹയിൽ അഭയം തേടിയ ആദർശ ധീരരായ ഏഴു യുവാക്കളാണ്,*അഹ്ലു കഹ്ഫ്"* എന്നറിയപ്പെടുന്നത്. ഈസാ നബി (അ)ന്റെ സമുദായത്തിൽപ്പെട്ട  ഈ ഏഴു പേരെക്കുറിച്ച് പരാമർശിക്കുന്ന സുറത്താണ് സൂറത്തുൽ കഹ്ഫ് ...

നീണ്ട മുന്നൂറ് വർഷം അല്ലാഹു അവരെ ഉറക്കികിടത്തിയതായി പരിശുദ്ധ ഖുർആൻ പറയുന്നു. പിന്നീടവരെ തികച്ചും അനുകൂലമായ സാഹചര്യത്തിൽ ഉണർത്തി. അത് വഴി അല്ലാഹു തന്റെ മഹത്തായ ദൃഷ്ടാന്തം ജനങ്ങൾക്ക് കാണിച്ചുകൊടുത്തു. അഹ്ലുൽ കഹ്ഫ് പിന്നീട് മരണപ്പെടുകയും ആ ഗുഹയിൽതന്നെ അവരെ മറമാടപ്പെടുകയും ചെയ്തുവെന്ന് ഒരു വിഭാഗം പണ്ഡിതൻമാർ പറയുമ്പോൾ, മറ്റൊരു വിഭാഗം അവർ വീണ്ടും ഉറക്കിലേക്ക് തന്നെ മടങ്ങിയെന്നും ഇന്നും അവർ ഉറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെടുന്നു ...

ഇമാം മഹ്ദി (റ)അഹ്‌ലുൽ കഹ്ഫ് വിശ്രമിക്കുന്ന ഗുഹായിലെത്തും. അങ്ങനെ അഹ്ലുൽ കഹ്ഫിനോട് സലാം പറയും. അപ്പോൾ അല്ലാഹു അവരെ ജീവിപ്പിക്കും. അഥവാ ഉണർത്തും. മഹ്ദിയുടെ സലാം മടക്കിയ ശേഷം അവർ വീണ്ടും ഉറക്കിലേക്ക് അഥവ മരണത്തിലേക്ക് വീഴും. പിന്നീട് ഖിയാ മത്ത് നാൾ സംഭവിക്കുമ്പോഴാണ് അവർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക. ഇമാം അബു ഇസ്ഹാഖു സാഅലബി (റ)തന്റെ തഫ്‌സിറു സഅലബിയിൽ ഈ കാര്യം വിശദീകരിച്ചതായി കാണാം ...

  *🌟9.താബുത്ത് കണ്ടെടുക്കും 📦 :*

ബനി ഇസ്രായിലേർക്ക് അല്ലാഹു നൽകിയ പ്രത്യേകമായൊരനുഗ്രഹമായിരുന്നു താബുത്ത്. അഥവാ ഒരു പ്രത്യേകതരം പെട്ടി. മൂസാ നബി (അ)ന്റെ വടിയടക്കം നബിമാരുടെ തിരുശേഷിപ്പുകൾ അടക്കം ചെയ്തിട്ടുള്ള ആ പേടകം സമാധാനത്തിന്റെ ചിഹ്നമായിരുന്നു. ആ പെട്ടി മുന്നിൽ വെച്ച് യുദ്ധം ചെയ്യുമ്പോഴെല്ലാം ബനൂ ഇസ്രായീലർ വിജയം വരിക്കുകയും ചെയ്യാറുണ്ടായിരുന്നു...

വിശുദ്ധ ഖുർആൻ സൂറത്തുൽ ബഖറ *248-ാം* സൂക്തത്തിൽ പ്രസ്തുത പെട്ടിയെ പരാമർശിക്കുന്നുണ്ട് ...

*وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَنْ يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِنْ رَبِّكُمْ وَبَقِيَّةٌ مِمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ*

*അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്‌. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്‌. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്‌.*

 കാലാന്തരത്തിൽ ഇസ്രായിലേർക്ക് കൈമോശം വന്നുപോയ ആ പെട്ടി ഇമാം മഹ്ദി (റ) കണ്ടെടുക്കുമെന്ന് ഹദീസിൽ കാണാം...

സുലൈമനുബ്നു ഈസാൻ (റ) പറയുന്നു : "ഇമാം മഹ്ദിയുടെ കരങ്ങളാൽ സമാധാനത്തിന്റെ ചിഹ്നമായ പ്രസ്തുത പെട്ടി *ത്വബരിയ്യാ* തടാകത്തിൽ നിന്ന് കണ്ടെടുക്കപ്പെടും. അത് ചുമന്നു കൊണ്ട് വന്ന് ബൈത്തുൽ മുഖദ്ദസിൽ ഇമാം മഹ്ദിയുടെ മുമ്പിൽ വെക്കപ്പെടും. അത് കാണുന്ന ജൂതൻമ്മാരെല്ലാം പരിശുദ്ധ ഇസ്‌ലാം മതം സ്വികരിക്കും. വളരെകുറച്ചു പേരൊഴികെ"(ഹാഫിള് അബുനുഐം)..

മഹ്ദി ഇമാമിന്റെ ഭരണകാലത്ത് സംഭവിക്കാനിരിക്കുന്ന കാറമത്തുകളും അത്ഭുതങ്ങളും നിരവധിയാണ്. ആവർത്തനവിരസത അനുഭവപ്പെടുന്നതുകൊണ്ട് ഇവിടെ വിവരിക്കുന്നില്ല .ഏറെക്കുറെ അവയെല്ലാം മുൻ അദ്ധ്യായങ്ങളിൽ പലയിടങ്ങളിലായി വിവരിച്ചിട്ടുണ്ട് ...

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*

     
                       
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*🌹

*റബ്ബ് സുബ്ഹാനഹുവതാല നമ്മുടെ പാപങ്ങളെല്ലാം പൊറുത്ത് റബ്ബിന്റെ ജനത്തുന്നഹീമിൽ ഒരുമിച്ചുകൂടാൻ നമുക്ക് തൗഫീഖ് നൽകട്ടെ ...*
*ആമീൻ യാ റബ്ബൽ ആലമീൻ ...☝️*
 __________________________
*________💞جمعية اهل السنة💞________*

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/ 1️⃣6️⃣4️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...