Friday, April 4, 2025

പെരുന്നാൾ കുളി,*

  *പെരുന്നാൾ നിസ്കാരം; അറിഞ്ഞിരിക്കേണ്ട പ്രധാന മസ്അലകൾ* 

(ഭാഗം: ഒമ്പത്)

🤝🤝🤝🤝🤝🤝🤝🤝🤝🤝🤝



 


*പെരുന്നാൾ കുളി,* 

🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️


4️⃣1️⃣ *പെരുന്നാൾ ദിവസം കുളിക്കൽ എല്ലാവർക്കും* (പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കുന്നവർക്കും പങ്കെടുക്കാത്തവർക്കും) *സുന്നത്താണ്* 

(തുഹ്ഫ, ശർവാനി സഹിതം: 3/47)


 *ويندب الغسل أي لعيد فطر وأضحی...وظاهر إطلاقه أنه لا فرق بين من يحضر* *الصلاة وبين غيره وهو كذلك لأنه يوم* *زينة* 

(تحفة مع حاشية الشرواني ٣/٤٧)



 4️⃣2️⃣ *പെരുന്നാൾ* 

 *കുളിയുടെ സമയം* 

 *പെരുന്നാൾ  രാത്രിയുടെ പകുതിമുതൽ ആരംഭിക്കുമെങ്കിലും ഫജ്റിനു ശേഷമായിരിക്കൽ പ്രത്യേകം സുന്നത്തുണ്ട്* 

(തുഹ്ഫ, ശർവാനി സഹിതം, 3/47)


 *ويدخل وقته بنصف الليل أي ولكن المستحب فعله بعد الفجر* 

(تحفة مع حاشية الشرواني٣/٤٧)




 4️⃣3️⃣ *വകതിരിവാകാത്ത കുട്ടിയുടെ രക്ഷിതാവ് കുട്ടിയെ കുളിപ്പിക്കൽ സുന്നത്തുണ്ട്* 

( ഹാശിയതുൽ ബുജൈരിമി: 1/427)


 *ويسن غسل العيدين ولو لغير مميز فيغسله وليه* 

(حاشية البجيرمي ١/٤٢٧ )



4️⃣4️⃣     *ആർത്തവകാരിക്കും പ്രസവ രക്തമുള്ളവൾക്കും പെരുന്നാൾ കുളി സുന്നത്തുണ്ട്* 

(ഹാശിയതുൽ ബുജൈരിമീ:1/427)


 *ويسن غسل العيدين للحائض والنفساء لما فيه من معنی النظافة والزينة* .

(حاشية البجيرمي ١/٤٢٧)




4️⃣5️⃣ 

 *കുളിക്കാൻ സൗകര്യപ്പെടാത്തവർക്ക് തയമ്മം ചെയ്യൽ  സുന്നത്തുണ്ട്* 

(ശർവാനി:3/47)


 *فان لم يتيسر له الغسل تيمم* 

(حاشية الشرواني ٣/٤٧)




4️⃣6️⃣ *ചെറിയ പെരുന്നാളിൻ്റ സുന്നത്ത് കുളി ഞാൻ കുളിക്കുന്നു എന്ന നിയ്യത്ത് കരുതിയാണ് കുളിക്കേണ്ടത്* .

➖➖➖➖➖➖➖➖➖➖➖

ചെറിയ പെരുന്നാളും തക്ബീറും*

 *ചെറിയ പെരുന്നാളും തക്ബീറും*

➖➖➖➖➖➖➖➖➖➖➖


 *ചോദ്യം:* 2️⃣1️⃣8️⃣2️⃣

ചെറിയ പെരുന്നാളിന് തക്ബീറുകൾ ചൊല്ലേണ്ടത് നിസ്കാരം കഴിഞ്ഞ ഉടനയാണോ അതോ ദിക്റുകൾക്ക് ശേഷമോ?


 *ഉത്തരം:* 

 *ചെറിയ പെരുന്നാളിന്ന് മുഖയ്യദായ തക്ബീറുകൾ ഇല്ല .* *മുത് ലഖ് / മുർസൽ മാത്രമാണുള്ളത് . ഈ തക്ബീറുകൾ അഥവാ മുർസൽ ആയ* *തക്ബീറുകൾ നിസ്കാര ശേഷമുള്ള ദിക്റുകൾക്ക് ശേഷമാണ് കൊണ്ട് വരേണ്ടത്.*

 (ശർവാനി 3 / 52 ) 


 *ولا يسن ليلة الفطر عقب الصلوات في الأصح* 

 *اي من حيث كونه مقيدا بالصلاة* *...وعليه فيقدم أذكار الصلاة عليه* 

(تحفة مع حاشية الشرواني ٣/٥٢)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

തറാവീഹിൻ്റെ ഓരോ ഈരണ്ടു റക്അത്തുകൾക്കിടയിലും സ്വലാത്തോ.!*

 *തറാവീഹിൻ്റെ ഓരോ ഈരണ്ടു റക്അത്തുകൾക്കിടയിലും സ്വലാത്തോ.!*


*ചോദ്യം:* തറാവീഹ്‌ നമസ്‌കാരത്തിൽ ചില സ്ഥലങ്ങളിൽ എല്ലാ ഈരണ്ട്‌ റക്‌അത്തുകൾക്കിടയിലും സ്വലാത്ത്‌ ചൊല്ലുന്ന പതിവുണ്ട്‌. ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ.


*ഉത്തരം:* നമസ്‌കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടൻ 'ദുആ' സുന്നത്താണ്‌. ദുആക്ക്‌ മുമ്പ്‌ നബി(സ്വ)യുടെ മേൽ സ്വലാത്തു ചൊല്ലൽ സുന്നത്താണെന്നത്‌ പണ്ഡിതന്മാർ ഏകോപിച്ച്‌ അഭിപ്രായപ്പെട്ടതുമത്രെ. ഇതു തറാവീഹിന്റെ എല്ലാ ഈരണ്ടു റക്‌അത്തുകൾക്കിടയിലും നബി(സ്വ)യുടെ മേൽ സ്വലാത്തു ചൊല്ലുന്നതിനുള്ള അടിസ്ഥാനമാണെന്ന് ഫതാവൽ കുബ്‌റായിൽ പ്രസ്താവിച്ചിട്ടുണ്ട്‌. പക്ഷെ, ആ സമയത്ത്‌ അതു പ്രത്യേക നിലയിൽ സുന്നത്താണെന്ന ധാരണയോടെ ചൊല്ലൽ ബിദ്‌അത്താണ്‌. ഫതാവഃ 1–186 നോക്കുക.


`[താജുൽ ഉലമാ ഖുദ്‌വതുൽ മുഹഖ്ഖിഖീൻ ശൈഖുനാ സ്വദഖതുള്ള മൗലവി(റ)യുടെ ഫത്‌വാകളിൽ നിന്നും]`

നോമ്പുകാർക്ക്‌ കളിയും വിനോദവും*

 *നോമ്പുകാർക്ക്‌ കളിയും വിനോദവും*


*ചോദ്യം:* നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ.? അതിന്റെ ശർഇയ്യായ വിധിയെന്ത്‌.?


*ഉത്തരം:* അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്‌. അതാണു സുന്നത്ത്‌. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും.(ശർഹു ബാഫള്‌ൽ 2–186)

അത്താഴം കഴിക്കണോ.?*

 *ആവശ്യമില്ലാത്തവരും അത്താഴം കഴിക്കണോ.?*


*ചോദ്യം:* അത്താഴമൊന്നും കഴിക്കാതെ ഒരാൾക്കു നോമ്പനുഷ്ടിക്കാൻ പ്രയാസമില്ലെങ്കിൽ അങ്ങനെ ചെയ്തുകൂടേ.? ആവശ്യമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം അത്താഴം പുണ്യമാണോ.?


*ഉത്തരം:* അതെ, പുണ്യമാണ്‌. "ഒരിറക്കു വെള്ളം കൊണ്ടാണെങ്കിലും നിങ്ങൾ അത്താഴം കഴിക്കുവീൻ" എന്നു നബി(സ്വ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്‌. ഇതു നോമ്പിനു ശക്തി പകരാൻ ഉപകരിക്കുന്നതു കൊണ്ടല്ലെന്നതു വ്യക്തമാണല്ലോ. അത്താഴം പതിവില്ലാത്ത വേദക്കാർക്കു വിപരീതം ചെയ്യുക എന്ന നേട്ടവും അത്താഴം കഴിക്കലിലുണ്ട്‌. അതിനാൽ നോമ്പിനു ശക്തികിട്ടാൻ ആവശ്യമുള്ളവർക്കും അല്ലാത്തവർക്കും അത്താഴം സുന്നത്താണ്‌.(തുഹ്ഫഃ 3–423)

തസ്ബീഹു നമസ്കാരത്തിൻ്റെ രൂപം*

 *തസ്ബീഹു നമസ്കാരത്തിൻ്റെ രൂപം* 


    ജമാഅത്തു സുന്നത്തില്ലാത്ത നമസ്ക്കാരത്തിൽപ്പെട്ടതാണു തസ്ബീഹു നമസ്ക്കാരം. അതു നാലു റക്അത്താണ്. രണ്ടാം റക്അത്തിൽ സലാം ചൊല്ലിക്കൊണ്ടും സലാം ചൊല്ലാതെ നാലു റക്അത്തു ചേർത്തുകൊണ്ടും അതു നമസ്ക്കരിക്കാവുന്നതാണ്. രാത്രിയാണു നമസ്കരിക്കുന്നതെങ്കിൽ രണ്ടാം റക്അത്തിൽ സലാം ചൊല്ലി മുറിച്ചു നമസ്ക്കരിക്കുകയാണുത്തമം. തസ്ബീഹു നമസ്കാരത്തിന് പ്രത്യേക സമയമില്ല. ദിനംപ്രതി അതു നിർവ്വഹിക്കാവുന്നതാണ്. ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു തവണ. അതുമില്ലെങ്കിൽ മാസത്തിൽ. അതുമില്ലെങ്കിൽ വർഷത്തിൽ. അതുമില്ലെങ്കിൽ വയസ്സിൽ ഒരു തവണയെങ്കിലും നമസ്കരിക്കേണ്ടതാണ്.


   ഓരോ റക്അത്തിലും 75 തസ്ബീഹു വീതം നാലു റക്‌അത്തിലും കൂടി 300 തസ്ബീഹ് അതിൽ പൂർത്തിയാക്കേണ്ടതാണ്. തസ്ബീഹിന്റെ വാക്യം ഇപ്രകാരമാണ്:-


سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلٰهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ


   നിർത്തത്തിൽ പതിനഞ്ചും. റുകൂഇൽ പത്തും. ഇഅ്‌തിദാലിൽ പത്തും. ആദ്യത്തെ സുജൂദിൽ പത്തും. ഇടയിലെ ഇരുത്തത്തിൽ പത്തും, രണ്ടാം സുജൂദിൽ പത്തും. രണ്ടാം സുജൂദിൽ നിന്ന് ഉയർന്ന ഉടനെ ഇരുന്ന് പത്തും. ഇങ്ങനെയാണു മേൽപറഞ്ഞ എണ്ണം തസ്ബീഹു ചൊല്ലേണ്ടത്. അത്തഹിയ്യാത്തിന്റെ ഇരുത്തത്തിൽ ആദ്യം തസ്‌ബീഹും പിന്നെ അത്തഹിയ്യാത്തും കൊണ്ടുവരേണ്ടതാണ്. ബാക്കി സ്ഥാനങ്ങളിലെല്ലാം അതാത് സ്ഥാനങ്ങളിൽ കൊണ്ടുവരാനുള്ളവയുടെ ശേഷമാണു തസ്ബീഹ് ചൊല്ലേണ്ടത്. ഇപ്രകാരം നാലു റക്അത്തിലും കൊണ്ടുവരേണ്ടതാണ്. ഏതെങ്കിലും ഒരു സ്ഥാനത്തെ തസ്‌ബീഹ് ഒഴിഞ്ഞുപോയാൽ ആ തസ്ബീഹുംകൂടി ശേഷമുള്ള സ്ഥാനത്തു കൊണ്ടുവരേണ്ടതാ ണ്. പക്ഷേ, റുകൂഇലേത് ഇഅ്‌തിദാലിലും ഒന്നാം സുജൂദിലേത് ഇടയിലെ ഇരുത്തത്തിലും പരിഹരിക്കപ്പെടരുത്. അതു രണ്ടും യഥാക്രമം ഒന്നാം സുജൂദിലും രണ്ടാം സുജൂദിലുമാണു പരിഹരിക്കപ്പെടേണ്ടത്. ഇഅ്തിദാലും ഇടയിലെ ഇരുത്തവും ചുരുങ്ങിയ ഫർളുകളായതിനാൽ അതു രണ്ടും അതാതിലെ ദിക്റുകളേക്കാൾ കൂടുതൽ നീട്ടിക്കൂടാത്തതാണ്. ഫാതിഹഃക്കു ശേഷം ഓതുവാൻ പറയപ്പെട്ട സൂറത്തുകൾ അൽഹാക്കും, വൽഅസ്വ്‌രി, കാഫിറൂന, ഇഖ്ലാസ്വ് ഇവകളാണ്.


`[ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി (ഖു:സി) അവർകളുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 101, 102]`

Thursday, April 3, 2025

പെരുന്നാളും യാത്രക്കാരും*

 *പെരുന്നാളും യാത്രക്കാരും*


കണ്ട നാട്ടിൽ നിന്ന് കാണാത്ത നാട്ടിലേക്ക്


ഉദയാസ്തമനം വ്യത്യാസമുള്ള രണ്ട് നാടുകളിൽ നിന്ന് ഒന്നിൽ റമളാൻ മാസം കാണുകയും കണ്ട നാട്ടിൽ നിന്ന് കാണാത്ത നാട്ടിലേക്ക് ഒരാൾ യാത്രപോവുകയും ചെയ്‌താൽ മാസത്തിൻ്റെ അവസാനത്തിൽ അവൻ ചെന്നെത്തിയ നാട്ടുകാരോട് നോമ്പിൽ യോജിക്കണമെന്നാണ് പ്രബലാഭിപ്രായം. അവൻ മൂപ്പത് നോമ്പ് എടുത്തവനാണെങ്കിലും നിയമം ഇതു തന്നെയാണ്. കാരണം അവൻ ആ നാട്ടിൽ എത്തുന്നതോടെ അവരുടെ നിയമം അവനും ബാധകമായി.


കാണാത്ത നാട്ടിൽ നിന്ന് മാസം കണ്ട നാട്ടിലേക്ക്



ഇനി പെരുന്നാളിൻ്റെ മാസം കാണാത്ത നാട്ടിൽ നിന്ന് മാസം കണ്ട നാട്ടിലേക്ക് ഒരാൾ വന്നാൽ അവരോടൊന്നിച്ച് അവനും പെരുന്നാളാ ഘോഷിക്കണം. അവൻ 28 നോമ്പുമാത്രമേ എടുത്തിട്ടുള്ളുവെങ്കിലും നിയമം ഇതു തന്നെയാണ്. കാരണം അവൻ അവിടെ എത്തുന്നതോടെ അവരുടെ നിയമം അവനും ബാധകമായി. ഇനി അവൻ 28 നോമ്പ് മാത്രം എടുത്ത് 29 ലാണ് പെരുന്നാളാഘോഷിക്കുന്നതെങ്കിൽ ഒരു നോമ്പ് അവൻ വീട്ടണം. കാരണം റമളാൻ ഒരിക്കലും 28 ആവുകയില്ലല്ലോ. ഇനി 29


നോമ്പെടുത്ത് മൂപ്പതിൻ്റെ അന്നാണ് പെരുന്നാളാഘോഷിച്ചതെങ്കിൽ വീട്ടേണ്ടതില്ല. കാരണം റമളാൻ 29 ആകാറുണ്ടല്ലോ. അവൻ ഇപ്പോൾ എത്തിപ്പെട്ട നാട്ടുകാർക്ക് മൂപ്പത് നോമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും നിയമം ഇതുതന്നെയാണ്.


നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ


ഇനി പെരുന്നാൾ ദിവസത്തിൽ രാവിലെ യാത്രപുറപ്പെട്ട ഒരാൾ മാസം കാണാത്തതിനാൽ നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ അന്ന് അവൻ നോമ്പുകാരനെ പോലെ അന്നപാനീയങ്ങൾ ഒഴിവാക്കി നിൽക്കണം. കാരണം അവിടെ എത്തുന്നതോടെ അവനും അവരുടെ നിയമം ബാധകമായി. (തുഹ്‌ഫത്തുൽ മുഹ്‌താജ്: 3/ 383-385)


എന്നാൽ അവനവിടെ എത്തിയത് റമളാൻ മുപ്പതിനായിരുന്നു വെങ്കിൽ ഒരു ദിവസം അവൻ വീട്ടേണ്ടതുണ്ടോ?. 


വിഷയം ചിന്തനീയമാണ്.  ഇതിൽ ന്യായമായിതോന്നുന്നത് ഇതാണ്. അവൻ അവിടെ എത്തിയത് * പകലിലാണെങ്കിൽ നോമ്പ് വീട്ടൽ നിർബന്ധമില്ല. കാരണം അവൻ അവിടെ എത്തുന്നതോടു കൂടിയാണല്ലോ അവന്ന് അവരുടെ നിയമം  ബാധകമാകുന്നത്.

ഇനി ഫജ്‌റിനു മുമ്പാണ് അവനവിടെയെത്തിയതെങ്കിൽ ആ ദിവസത്തെ നോമ്പ് അവനു നിർബന്ധമാകും. അതവൻ എടുത്തില്ലെങ്കിൽ അത് വീട്ടുകയും വേണം. ഇനി അവൻ അവിടെ എത്തിയ ദിവസം അവന്റെ കാര്യത്തിൽ മൂപ്പത്തി ഒന്നാമത്തെ ദിവസമാവുകയും ഫജ്റിനു മുമ്പായി അവനവിടെ എത്തുകയും അവൻ ആ ദിവസത്തെ നോമ്പ് ഒഴിവാക്കുകയും ചെയ്‌താൽ അത് നോറ്റു വീട്ടൽ അവന്ന് നിർബന്ധമാകുമോ?. 


വിഷയം ചിന്തിക്കേണ്ടതുണ്ട്. അവന്ന് അവരുടെ നിയമം  ബാധകമായെന്ന് പറയുമ്പോൾ അത് മുപ്പത്തിഒന്നാണെങ്കിലും വീട്ടൽ നിർബന്ധമാണെന്നാണ് മനസ്സിലാകുന്നത്.കാരണം അത് മൂപ്പത്തിഒന്നാകുന്നത് അടിസ്ഥാനപരമായല്ലല്ലോ. ചിലപ്പോൾ യാത്ര ആവർത്തിക്കു മ്പോൾ 31 ൽ അധികവും ആവാൻ സാധ്യതയുണ്ട്. (ഇബ്നു‌ഖാസിം 3/385)


Aslam Kamili

Parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


തൗഹീദിനെ നിർവചനം*

  അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക ,, https://islamicglobalvoice.blogspot.in/?m=0 *തൗഹീദിനെ ...