Sunday, February 24, 2019

മന്‍ഖൂസ് മൗലൂദ്

നമ്മുടെ പള്ളികളിലും വീടുകളിലും, പ്രിത്യേകിച്ച് റബിഉൽ അവ്വൽ മാസത്തിൽ ഓതിവരുന്ന ഒരു മൗലിദാണ് മന്‍ഖൂസ് മൗലൂദ്

അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന് മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോള് ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന് ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്ഖൂസ് മൗലിദിലെ പ്രാര്ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.




വിമര്ശകര് വളരെ കൂടുതല് കടന്നുപിടിക്കുന്ന മൗലിദാണു മന്ഖൂസ്. ഇതില് ശിര്ക്കുവരെ അവര് ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില് മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്ഖൂസ് മൗലിദിലെ ഈരടികളില് കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്ശ ആവശ്യപ്പെടല്) ശിര്ക്കിന്റെ പട്ടികയില്പ്പെടുത്തുന്ന വഹാബികള് തൗഹീദും ശിര്ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന് ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്ഖൂസ് മൗലിദ് കേരളത്തില് കൂടുതല് പ്രസിദ്ധിയാര്ജ്ജിക്കാന് കാരണം.
______________________
♡♡♡♡♡♡♡♡♡♡
~~~~~~~~~~~~~~~
മന്‍ഖൂസ് മൗലിദിൽ നബി(സ) യോട് പാപമോചനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് വിമര്‍ശകര്‍  ദുര്‍വ്യാഖ്യാനിക്കുന്നതാണ് പതിവ്
■□■□■□■□■□■□■□■□

*●ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ*



*‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ.. നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്..'*

📖,അള്ളാഹു ഖുർഃആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവിലേക്ക് നബി (സ) മുന്‍ നിര്‍ത്തി തേടാനാണ്്.


وَلَوْأَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [النِّسَاءِ: ٦٤]
*പാപം ചെയ്ത് പോയ  എന്‍റെ അടിമകള്‍ നബിയേ അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് അവര് പാപ മോചനം തേടുകയും അതിന് പുറമെ  അവര്‍ക്ക് വേണ്ടി നബിയേ അങ്ങ് പാപ മോചനം തേടുകയും ചെമയ്താല്‍ റബ്ബ് അവരുടെ തൗബ സ്വീകരിക്കുന്നതാണ്.*

നബിതങ്ങളോട് ശഫാഅത്ത് തേടുന്നവര്‍ മുശിക്കുകളാണെന്നു വാദിക്കുന്നവര്‍ പച്ചയായി ആയത്ത് നിഷേധമാണ് നടത്തുന്നത്.

ഇതു വ്യക്തമാക്കുന്ന
ഇമാം റാസീ  (റ)വിന്‍റെ വ്യാഖ്യാനം കൂടി വായിക്കാവുന്നത് ഉപകാരപ്പെടുന്നതാണ്.


وَالْآيَةُ تَدُلُّ عَلَى أَنَّ الرَّسُولَ مَتَى اسْتَغْفَرَ لِلْعُصَاةِ وَالظَّالِمِينَ فَإِنَّ اللَّهَ يَغْفِرُ لَهُمْ، وَهَذَا يَدُلُّ عَلَى أَنَّ شَفَاعَةَ الرَّسُولِ فِي حَقِّ أَهْلِ الْكَبَائِرِ مَقْبُولَةٌ فِي الدُّنْيَا، فَوَجَبَ أَنْ تَكُونَ مَقْبُولَةً فِي الْآخِرَةِ، لِأَنَّهُ لَا قَائِلَ بِالْفَرْقِ.

(തഫ്സീറുല്‍കബീര്‍ 3/500 റാസീ)



മന്‍ഖൂസ് മൗലീദിലെ ഈ ശശഫാഅത്ത് തേട്ടത്തെ ശിര്‍ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ വിമര്‍ശകര്‍ ഓതുന്ന ആയത്തിലൊന്നും ശഫാഅത്ത് നിരോധിക്കുന്നേയില്ല.


*ﻭَﺍﻟَّﺬِﻳﻦَ ﺇِﺫَﺍ ﻓَﻌَﻠُﻮﺍ ﻓَﺎﺣِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺫَﻛَﺮُﻭﺍ ﺍﻟﻠَّﻪَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦْ ﻳَﻐْﻔِﺮُ ﺍﻟﺬُّﻧُﻮﺏَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭﺍ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮﺍ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ*

_വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല് അപ്പോള്തന്നെ അല്ലാഹുവെ ഓര്ക്കുന്നവരാണവര്; തങ്ങളുടെ പാപങ്ങള്ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള് പൊറുക്കാന് അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള് ചെയ്തുപോയ തെറ്റുകളില് ബോധപൂര്വം ഉറച്ചുനില്ക്കുകയില്ല._
_*(ആലു ഇമ്രാൻ 3:135 ‏)*_

*☝🏻’പാപമോചനം അള്ളാഹുവിനോട്  തേടാന്‍ കല്‍പികുകന്നത് ശഫാഅത്തിനെതിരാവുന്നത് എങ്ങനെയാണാവോ..?*




ആ ആയത്ത് തവസ്സുലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞത് ഇമാം നസാഈ(റ)
ഇമാം ഖുര്‍ത്വുബീ(റ)
ഇമാം ഇബ്നുകസ്വീര്‍
ഇമാം സുംഹൂദീ (റ)
ഇമാം ഇബ്നുഹജര്‍(റ)
ഇമാം സുയൂഥ്വി(റ)
ഇമാം സുബുകി(റ) തുടങ്ങിവരാണ്.

ആയത്തുകള്‍ പശ്ചാത്തലമനുസരിച്ചാണ് വിധിക്കേണ്ടതെന്നത് അവരുടെ ഒളിയജണ്ഢയാണ്.
അങ്ങനെയെങ്കില്‍ ആഇശാ ബീവിയെ വ്യഭിജാരാരോപണം നടത്തിയവര്‍ക്ക് മാത്രമാണ് ഖുര്‍ആനില്‍ പറഞ്ഞ ശിക്ഷ എന്ന് വരില്ലേ...?

മിക്ക ആയത്തുകള്‍ക്കും ഓരോ പശ്ചാത്തലമില്ലേ... അതനുസരിച്ചാണോ വിധിക്കേണ്ടത്..?

ഇമാം റാസീ [റ] തഫ്സീറുല്‍ കബീറില്‍ മുപ്പതിലേറെ തവണ പറയുന്നത് കാണാം..

إنَّ الْعِبْرَةَ بِعُمُومِ اللَّفْظِ لَا بِخُصُوصِ السَّبَبِ

ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലമനുസരിച്ചല്ല. മറിച്ച് അതിന്‍റെ അര്‍ത്ഥവ്യാപ്തിക്കനുസരിച്ചാണ് പരിഗണിക്കുക.


••°••°••°••°••°••°••°••°••°


♡♡♡
കഷ്ടപാടുകളും പ്രതിസന്ധികളും അല്ലാഹുവിന്‍റെ കഴിവ്കൊണ്ട് മാത്രമേ  നീക്കാൻ ആര്‍ക്കും കഴിയുകയുള്ളൂ. അത് ഢോക്ടറായാലും വലിയ്യായാലും പ്രവാചകനായാലും ശരി. ഈ മൗലിദില്‍  നബി(സ) യോടു  കാവല്‍ തേടുന്നത്  വിമര്‍ശകരെ വല്ലാതെ ചൊടിപ്പിക്കുന്നതിന് കാരണം പലതാണ്.

□□□□□□□□□□□
1.ആ വരി തുടങ്ങുന്നത് നബിതങ്ങളെ ഏറ്റവും വലിയ നേതാവായി പ്രഖ്യാപിച്ചു കൊണ്ടാണ്. അതെങ്ങനെ മദ്ഹ് വിമര്‍ശകര്‍ സഹിക്കും...?

■■■■■■■■■■■
2. അതില്‍ ലോക മുസ്ലിം പരമ്പരയെ കാഫിരീങ്ങളും മുശ്രിക്കകളുമാക്കാന്‍ വിമര്‍ശകരുപയോഗിച്ച ആണിക്കല്ലായ ഇസതിഗാസ അതില്‍ പൂര്‍ണമായി ത്തന്നെയുണ്ട്.

*●ﻳﺎ ﺳﻴﺪ ﺍﻟﺴﺎﺩﺍﺕ ﺟأﺗﻚ ﻗﺎﺻﺪﺍ - ﺍﺭﺟﻮ ﺣﻤﺎﻙ ﻓﻼ ﺗﺨﻴﺐ ﻣﻘﺼﺪ*
 *ﻗﺪ ﺣﻞ ﺑﻲ ﻣﺎ ﻗﺪ ﻋﻠﻢت   ﻣﻦ ﺍﻷﺫﻯ - ﻭاﻟﻈﻠﻢ ﻭﺍﻟﻀﻌﻒ ﺷﺪﻳﺪ ﻓﺄﺳﻌﺪ*


《《《《《《《《《《《《《《《
*’നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാനിതാ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ് പരാജയപ്പെടുത്തരുതേ, ഉപദ്രവം, അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ’*
》》》》》》》》》》》》》》》


ഞാന്‍ ഉമ്മത്തിനെ വിഷമഘട്ടത്തില്‍ സഹായിക്കുന്ന ആളാണെന്ന്  നബിതങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ،》》    مسلم ٢٢٧٨

ഞാന്‍ ഉമ്മത്തിന്‍റെ 'സയ്യിദാണ്'

എന്താണ് സയ്യിദ്...?

ഇമാം നവവി(റ) വിശദീകരിക്കുന്നൂ..

هُوَ الَّذِي يُفْزَعُ إِلَيْهِ فِي النَّوَائِبِ وَالشَّدَائِدِ فَيَقُومُ بِأَمْرِهِمْ وَيَتَحَمَّلُ عَنْهُمْ مَكَارِهَهُمْ وَيَدْفَعُهَا عَنْهُمْ
വിഷമഘട്ടങ്ങളില്‍ അഭയം തേടിയെത്തുന്നൊരിടം. അഭയം തേടിയെത്തുന്നവരുടെ പ്രതിസന്ധികള്‍ ഏറ്റെടുത്ത് സഹായിക്കുന്നയാള്‍... (ശറഹ് മുസ്ലിം 15/37)

 وَأَمَّا قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْقِيَامَةِ مَعَ أَنَّهُسَيِّدُهُمْ فِي الدُّنْيَا وَالْآخِرَةِ فَسَبَبُ التَّقْيِيدِ أَنَّ فِي يَوْمِ الْقِيَامَةِ يَظْهَرُ سؤدده لكل أحد ولا يبقى مناع وَلَا مُعَانِدٌ وَنَحْوُهُ بِخِلَافِ الدُّنْيَا فَقَدْ نَازَعَهُ ذَلِكَ فِيهَا مُلُوكُ الْكُفَّارِ وَزُعَمَاءُ الْمُشْرِكِينَ وَهَذَا التَّقْيِيدُ قَرِيبٌ مِنْ مَعْنَى قَوْلِهِ تَعَالَى لِمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ مَعَ أَنَّ الْمُلْكَ لَهُ سُبْحَانَهُ قَبْلَ ذَلِكَ لَكِنْ كَانَ فِي الدُّنْيَا مَنْ يَدَّعِي الْمُلْكَ أَوْ مَنْ يُضَافُ إِلَيْهِ مَجَازًا فَانْقَطَعَ كُلُّ ذَلِكَ فِي الْآخِرَةِ

അത് അന്ത്യ നാളിലല്ലേ...? എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്... ഹദീസിലെ യൗമുല്‍ഖിയാമ എന്ന വാക്ക് ''അന്ത്യനാളില്‍ അല്ലാഹു മാത്രമാണധികാരി എന്ന് പറഞ്ഞ പോലെ മാത്രമാണ്... പലരും സയ്യിദെന്ന് ദുനിയാവില്‍ പ്രയോഗിച്ച പോലെ പരലോകത്ത് നബിതങ്ങളല്ലാതെ ഉണ്ടാവില്ല..എന്നാണര്‍ത്ഥം...അല്ലാതെ ദുന്‍യാവില്‍ നബിതങ്ങള്‍ സയ്യീദല്ല എന്നല്ല.(¡b¡d)


إياك نعبد وإياك نستعين
നിന്നോട് മാത്രമേ ഞാന്‍ സഹായം തേടൂ... എന്ന് പറഞ്ഞത് ഢോക്ടറുടെയടുക്കല്‍ സഹായം തേടി ചെല്ലുകയില്ല എന്നോ അമ്പിയാ- ഔലിയാക്കളോട് വിഷമങ്ങള്‍ പറഞ്ഞ് പരിഹരിക്കില്ല എന്നല്ല.

മറിച്ച് ആര് പരിഹരിച്ചാലും സഹായിച്ചാലും എല്ലാത്തിന്‍റെയും ഉറവിടം അല്ലാഹു മാത്രമാണെന്നാണര്‍ത്ഥം...


പരിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നു:
إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (المائدة )
فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ
(അല്ലാഹുവും ജിബ്‌രീലും(അ) വിശ്വാസികളില്‍ നിന്നുള്ള സജ്ജനങ്ങളും മറ്റു മലക്കുകളുമാണ് അതിന് ശേഷം സഹായികള്‍) ഈ ആയത്തില്‍ മലക്കുകളെയും പ്രത്യേകിച്ച് ജിബ്‌രീലി(അ)നെയും സജ്ജനങ്ങളെയും സഹായികളായി അല്ലാഹു പരിചയപ്പെടുത്തുന്നു. മേല്‍ കൊടുത്ത ആയത്ത് അല്ലാഹു മാത്രമാണ് സഹായി എന്ന് പറയുന്നു. ഇത് വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, അവിടെയാണ് സുന്നത്ത് ജമാഅഃയുടെ വിശ്വാസത്തിന്റെ പ്രസക്തി. ഏതൊരു കാര്യവും സൃഷ്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിന്റെ സഹായം അതിന് അത്യാവശ്യമാണ്. അതില്‍ മുഅ്ജിസത്ത്, കറാമത്ത്, സാധാരണ പ്രവൃത്തി എന്ന വ്യത്യാസമില്ലെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിത സാക്ഷ്യങ്ങളും പറയുന്നു.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവിടെ ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിവില്ല.
وَاللهُ تَعاليَ خالقٌ لِاَفْعالِ الْعِبادِ كُلِّهاَ (العقائد النسفية)
(അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്.) നോക്കൂ..! വേര്‍തിരിവില്ലെന്നുള്ളത് പണ്ഡിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ മുഅ്ജിസത്ത്, കറാമത്ത് സൃഷ്ടിക്കുന്നത് അല്ലാഹുവും അല്ലാത്തവ സൃഷ്ടികളുമാണെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അതിനെ ഖണ്ഡിക്കുന്നു. നാം സാധാരണ ചെയ്യാറുള്ള ചിരി, കരച്ചില്‍ പോലെയുള്ള കാര്യങ്ങള്‍ വരെ അല്ലാഹുവാണ്.
وَأَنَّهُ هُوَ أَضْحَكَ وَأَبْكَى وَأَنَّهُ هُوَ أَمَاتَ وَأَحْيَا(النجم)
(നിശ്ചയം, ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്.) നോക്കൂ..! നാം സാധാരണ മുഷ്യരിലേക്ക് ചേര്‍ത്തി പറയുന്ന ചിരി, കരച്ചില്‍ പോലെയുള്ളതും ചേര്‍ത്തി പറയാത്ത മരണം, ജീവന്‍ പോലെയുള്ളതും ചെയ്യുന്നത് അല്ലാഹുവാണ്. മുഅ്ജിസത്തും കറാമത്തും ഇതുപോലെയാണ്. അല്ലാഹു പറയുന്നു:
وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(ابراهيم)
(അല്ലാഹുവിന്റെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് (പ്രവാചകന്മാര്‍ക്ക്) ഒരു മുഅ്ജിസ ത്തും കൊണ്ടുവരാന്‍ സാധ്യമല്ല.) ചുരുക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഇവിടെ കൊണ്ടുവരുന്നതും അത് സൃഷ്ടിക്കുന്നതും അല്ലാഹു മാത്രമാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:
وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى
(താങ്കള്‍ എറിഞ്ഞ സമയത്ത് താങ്കള്‍ എറിഞ്ഞിട്ടില്ല. എങ്കിലും അല്ലാഹുവാണ് എറിഞ്ഞത്) ഇവിടെ നബി(സ) എറിഞ്ഞിട്ടില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറിച്ച് ഒരു പിടി മണ്ണ് എല്ലാ ശത്രുക്കളുടെയും കണ്ണില്‍ പതിപ്പിച്ചത് അല്ലാഹുവാണ്. ചുരുക്കത്തില്‍ എല്ലാ പ്രവര്‍ത്തികളും ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളും എന്നുവെച്ചാല്‍ മഹാന്മാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മുഅ്ജിസത്ത് കറാമത്തുകൊണ്ട് സഹായിക്കുക എന്നത് ഒരു വലിയ വിഷയമല്ല. കാരണം, അല്ലാഹുവാണല്ലോ എല്ലാം ചെയ്യുന്നത്. അതിന് അവന് കഴിയില്ല എന്ന് ആരെങ്കിലും വാദിക്കുമോ? മരണപ്പെടുക എന്നതോ ജീവിച്ചിരിക്കുക എന്നതോ മുഅ്ജിസത്ത് കറാമത്ത് വെളിവാകുന്നതിന് തടസ്സമല്ല. കാരണം, മുഅ്ജിസത്ത്, കറാമത്ത് എന്നിവ നുബുവ്വത്ത്, വിലായത്ത് എന്നീ പദവികള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് പദവിയിലേക്കും ആരെ അല്ലാഹു തിരഞ്ഞെടുത്താലും അവര്‍ക്ക് ഈ രണ്ട് നിഅ്മത്തുകളെ അല്ലാഹു നല്‍കുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം നബിയല്ലന്നോ വലിയല്ലന്നോ ആരെങ്കിലും വാദിക്കുമോ? അതുകൊണ്ട് ഈ രണ്ട് പദവി ഉള്ള കാലത്തോളം അവര്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് ഉണ്ടാവുകയും അതനുസരിച്ച് അവര്‍ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ അവരോട് സഹായം ചോദിക്കുകയും ചെയ്യാം.



☝🏼 അള്ളാഹു ഖുർആനിലൂടെ പറയുന്നത് അതാണ്...:

*ﻗُﻞْ ﻟَﺎ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻲ ﻧَﻔْﻌًﺎ ﻭَﻟَﺎ ﺿَﺮًّﺍ ﺇِﻟَّﺎ ﻣَﺎ ﺷَﺎﺀَ ﺍﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨْﺖُ ﺃَﻋْﻠَﻢُ ﺍﻟْﻐَﻴْﺐَ ﻟَﺎﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ﺍﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻲَ ﺍﻟﺴُّﻮﺀُ ۚ ﺇِﻥْ ﺃَﻧَﺎ ﺇِﻟَّﺎ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ*

_പറയുക: “ അല്ലാഹു ഇച്ഛിച്ചതുമാത്രമേ എനിക്കു ഗുണമോ ദോഷമോ വരുത്താന് കഴിയുകയുള്ളൂ. . എനിക്ക് മറഞ്ഞ കാര്യങ്ങള് അല്ലാഹു അറീക്കാതെ  അറിയുമായിരുന്നെങ്കില് നിശ്ചയമായും ഞാന് എനിക്കുതന്നെ അളവറ്റ നേട്ടങ്ങള് കൈവരുത്തുമായിരുന്നു. പ്രയാസങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല് ഞാനൊരു മുന്നറിയിപ്പുകാരനും  വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്ത്ത അറിയിക്കുന്നവനുമാണ്.”_
_*(അൽ അഅ്റാഫ് 7:188 ‏)*_

ഇസ്തിഗാസ, തവസ്സുലിന്‍റെ പേരില്‍ ആളുകള്‍ മുശ്രിക്കായെന്ന് വാദിക്കുക വഴി ഇവിടെ ഇസ്ലാമിന്‍റെ പടിക്കു പുറത്താവുന്നത് ആരാണെന്ന് ഗൗരവ പൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട് വിമര്‍ശകര്‍....

അബൂഹുറൈറ [റ] ഉസ്മാന്‍ [റ]  അബൂഹനീഫ [റ] മാലിക് [റ] ശാഫിഈ [റ] അഹ്മദ് ബിന്‍ ഹമ്പല്‍ [റ] ത്വബ്റാനീ [റ] മുഹമ്മദ് ബിന്‍ മുന്‍കദിര്‍ [റ] തുടങ്ങി വലിയൊരു വിശ്വാസി ശ്രേണിയേയാണ്.


നബിതങ്ങള്‍ മുതല്‍ ഈ കാലഘട്ടം വരെയുള്ള വലിയൊരു മുസ്ലിം പാരമ്പര്യത്തെ കാഫിറും മുശ്‌രിക്കുമാക്കി ചിത്രീകരിച്ച് ഇവിടെ പുതിയ ഇസ്‌ലാം സൃഷ്ടിക്കുന്ന പുത്തനാശയക്കാരനോടൊരുചോദ്യം ചോദിക്കട്ടെ....!

*ഇസ്തിഗാസ ചെയ്യാത്ത പരമ്പരയിലൂടെയാണ് നിങ്ങളുടെ കയ്യില്‍ ഖുര്‍ആനെത്തിയത് എന്ന് തെളിയീക്കുവാന്‍ നിങ്ങള്‍ക്കാവുമോ...?*

8606065845
muneerperumalabad@gmail.com
••°••°••°••°••°••°••°••°••°••


ഈ മൗലിദില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍ക്കെതിരെ വിമര്‍ശകര്‍ കൊഞ്ഞനം കാട്ടാറുണ്ട്....

ആദം നബി (അ) നബിതങ്ങളെ തവസ്സുലാക്കി ദുആ ചെയ്തതും നൂഹ് നബി (അ) ഇസ്തിഗാസ നടത്തിയതും ലോകമംഗീകരിച്ച സത്യമാണ്.

ഇമാം സുബുകീ (റ) പറയുന്നു.

اعلم أنه يجوز ويحسن التوسل والاستغاثة والتشفع بالنبي صلى الله عليه وسلم إلى ربه عز وجل، وجواز ذلك وحسنه من الأمور المعلومة لكل ذي دين، المعروفة من فعل الأنبياء والمرسلين، وسير السلف الصالحين، والعلماء والعوام من المسلمين، والتويل بالنبي صلى الله عليه وسلم جائز في كل حال قبل خلقه وبعده في مدة حياته وبعد موته في البرزخ، وبعد البعث في عرصات القيامة والجنة


ജനിക്കുന്നതിന് മുമ്പായാലും
ജീവിതകാലത്തായാലും വഫാത്തിന് ശേഷമായാലും അന്ത്യനാളിന്‍റെ പ്രതിസന്ധിഘട്ടത്തിലായാലും സ്വര്‍ഗത്തിലായാലും ഇസ്തിഗാസയും തവസ്സുലും ശഫാഅത്ത് തേടലുമെല്ലാം അമ്പിയാ മുര്‍സലുകളുടെ പ്രവൃത്തി കൊണ്ട് ലോകത്തറിയപ്പെട്ട കാര്യമാണ്. (ശിഫാഉസ്സിഖാം 150)

ചരിത്രത്തെ നിഷേധിക്കുന്നത് എത്ര വലിയ പോയത്തമാണ്.

പ്‌രസ്തുത മൗലിദില്‍ കാണാം
*■ﻭﻫﻮﺍﻟﺬﻱ توسل ﺑﻪ ﺁﺩﻡ ﻋﻠﻴﻪ ﺍﻟﺴﻼﻡ*


*മുഹമ്മദ്(സ)യുടെ പ്രഭ കൊണ്ട് ആദം(അ) ഇടതേടി പ്രാർത്ഥിച്ചു .*

ഇത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട ചരിത്ര സത്യമാണ്...


 قال رسول الله صلى الله عليه وسلم:
لما اقترف آدم الخطيئة، قال يا رب بحق محمد لما غفرت لي قال: وكيف عرفت محمدًا ؟ قال: لأنك لما خلقتني بيديك ونفخت فيَّ من روحك رفعت رأسي فرأيت على قوائم العرش مكتوبًا لا إله إلا الله، محمد رسول الله، فعلمت أنك لم تضف اسمك إلا أحب الخلق إليك، قال: صدقت يا آدم، ولولا محمد ما خلقتك
നബിതങ്ങളുടെ പേര് പറഞ്ഞ് ആദം നബി അല്ലാഹുവിനോട് തവസസുലാക്കി ദുആ ചെയ്തപ്പോള്‍ റബ്ബ് സ്വീകരിച്ചു.

ഈ സംഭവം ഉദ്ധരിക്കുന്നത് മഹാന്‍മാരായ പണ്ഢിത ശ്രേഷ്ഠരാണ്.

 1⃣  القسطلاني والزرقاني في المواهب اللدنية [ج1 ص62]

2⃣ ابن كثير في البداية ( ج1 ص180 ) .

ഹദീസ് സ്വഹീഹാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു

3⃣الحاكم في المستدرك وقال : صحيح الإسناد


4⃣الحافظ السيوطي-الخصائص النبوية وصححه ،


5⃣البيهقي في دلائل النبوة  وصححه أيضاً

📖എന്നാൽ വിമര്‍ശകര്‍ എല്ലാ വിഷയത്തിലുമെന്ന പോലെ ഇവിടെയും പച്ചയായ ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും നടത്തുന്നത് കാണാം.

വിശുദ്ധ ഖുര്‍ആനിലെ ഈ രണ്ട്  ആയത്തുകളാണ് നബിതങ്ങള്‍ പറഞ്ഞ ആ സംഭവത്തെ പച്ചയായി നിഷേധിക്കാന്‍ അവര്‍ ദുര്‍വിനിയോഗം ചെയ്തത്.

1⃣ *ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ*

_" ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള് അഭ്യസിച്ചു. അതിന്‍റെ മേല്‍ പ്രാര്‍ത്ഥന നടത്തി.. അല്ലാഹു സ്വീകരിച്ചു. തീര്ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍''
*(അൽ ബഖറ 2:37 ‏)*

 2⃣ *ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ*

രണ്ടുപേരും പറഞ്ഞു: “ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില് ഉറപ്പായും ഞങ്ങള് നഷ്ടം പറ്റിയവരായിത്തീരും.
*(അൽ അഅ്റാഫ് 7:23 ‏)*

ആയത്തില്‍ ആദം നബിയുടെ പ്രാര്‍ത്ഥനയെ പരിചയപ്പെടുത്തുമ്പോള്‍ തവസ്സുലാക്കിയിട്ടുണ്ടോ ഇല്ലേ എന്ന് പറഞ്ഞിട്ടേയില്ല. പകരം ഹദീസ് തവസ്സുല്‍ ആക്കിയിട്ടാണ് പ്രാര്‍ത്ഥിച്ചിട്ടുള്ളത് എന്ന് വ്യകതമാക്കുകയും ചെയ്യുന്നു.


*പച്ചയായ പ്രമാണ നിഷേധത്തെ ഇസ്ലാം എന്ന് വിളിക്കുന്നതെങ്ങനെ...?*

♡♡♡♡♡♡♡♡♡♡

Muneerperumalabad/fb.com

നബിതങ്ങളുടെ മദ്ഹ് കേള്‍ക്കുന്നത് തന്നെ മൗലിദ് വിമര്‍ശകര്‍ക്ക് പുച്ചമാണ്.
കാരണം പലതും പറഞ്ഞ് അവര്‍ മദ്ഹ് വേദികളില്‍ നിന്ന് ഒളിച്ചോടുന്നതാണ് പതിവ്.
അവരുടെ കാരണങ്ങളില്‍(?) പെട്ടതാണ് നൂഹ് നബി(അ) യുടെ ഇസ്തിഗാസ പറയുന്ന വരി. അത് കേവലം ഈ മൗലിദില്‍ മാത്രം പറയുന്ന ഒരു ചരിത്രമാണെന്ന് ധരിച്ചാണ് അവര്‍ നിഷേധത്തിനൊരുങ്ങുന്നത്. മഹാനായ മഖ്ദൂം(റ)വിനെതിരില്‍ കളവ് ആരോപിക്കുമ്പോള്‍ അല്‍പം ആലോചിക്കണമായിരുന്നു.

മഖ്ദൂം(റ) എഴുതുന്നു.
*ﻭﺍﺳﺘﻐﺎﺙ ﺑﻪ ﻧﻮﺡٌ ﻓﻨﺠﻰ ﻣﻦ ﺍﻟﺮﺩﻯ*

_*നൂഹ് നബി(അ) മുഹമ്മദ് നബി(സ) യോട് സഹായാഭ്യർ ത്ഥന നടത്തി പ്രാർ ത്ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.*_

ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്.

ലോക പ്രശസ്ത പണ്ഢിതന്‍ ഇമാം സുബുകീ (റ) എഴുതുന്നു.
أما استغاثة نوح وإبراهيم عليهما الصلاة والسلام فأورده المفسرون   (شفاء السقام ١٥١)
നൂഹ് നബിയും ഇബ്രാഹീം നബിയും ഇസ്തിഗാസ നടത്തിയ സംഭവങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ പണ്ഢിത വരേണ്യര്‍ ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സിഖാം151)

പച്ചയായി ചരിത്രപ്രമാണങ്ങള്‍ നിഷേധിക്കുന്നതിനോട് വിശ്വാസികള്‍ എന്നും മുഖം തിരിച്ചിട്ടേയുള്ളൂ.

വിശുദ്ധ ഖുര്‍ആനില്‍ ഈ ചരിത്രത്തിനെതിരെ ഒരു വരിപോലും കാണാന്‍ കഴിയില്ല. പക്ഷെ വിമര്‍ഷകര്‍ ദുര്‍വ്യാഖ്യാനിക്കാതിരിക്കില്ലല്ലോ..?

*★*
അള്ളാഹു പറയുന്നു:

*ﻭَﺣَﻤَﻠْﻨَﺎﻩُ ﻋَﻠَﻰٰ ﺫَﺍﺕِ ﺃَﻟْﻮَﺍﺡٍ ﻭَﺩُﺳُﺮٍ . ﺗَﺠْﺮِﻱ ﺑِﺄَﻋْﻴُﻨِﻨَﺎ ﺟَﺰَﺍﺀً ﻟِﻤَﻦْ ﻛَﺎﻥَ ﻛُﻔِﺮَ*

  ജനം നിഷേധിച്ചു തള്ളിയവര്‍ക്കുള്ള പ്രതിഫലമായിട്ട് നൂഹിനബിയെ നാം  നമ്മുടെ മേല്നോട്ടത്തില്‍ നീങ്ങുന്ന പലകകളും കീലങ്ങളുമുള്ള കപ്പലില് കയറ്റി.."_
_*(അൽ ഖമർ 54:13,14 ‏)*_

*ﻭَﻗِﻴﻞَ ﻳَﺎ ﺃَﺭْﺽُ ﺍﺑْﻠَﻌِﻲ ﻣَﺎﺀَﻙِ ﻭَﻳَﺎ ﺳَﻤَﺎﺀُ ﺃَﻗْﻠِﻌِﻲ ﻭَﻏِﻴﺾَ ﺍﻟْﻤَﺎﺀُ ﻭَﻗُﻀِﻲَ ﺍﻟْﺄَﻣْﺮُ ﻭَﺍﺳْﺘَﻮَﺕْ ﻋَﻠَﻰ ﺍﻟْﺠُﻮﺩِﻱِّ ۖ ﻭَﻗِﻴﻞَ ﺑُﻌْﺪًﺍ ﻟِﻠْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ*

_"അപ്പോള് കല്പനയുണ്ടായി: “ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്ക്കൂ. ആകാശമേ, മഴ നിര്ത്തൂ.” വെള്ളം വറ്റുകയും കല്പന നടപ്പാവുകയും ചെയ്തു. കപ്പല് ജൂദി പര്വതത്തിന്മേല് ചെന്നു നിന്നു. അപ്പോള് ഇങ്ങനെ അരുളപ്പാടുണ്ടായി: “അക്രമികളായ ജനതക്കു നാശം!”_
_*(ഹൂദ് 11:44)*_

☝🏻നൂഹ് നബിയുടെ ഒരു പ്രാര്‍ത്ഥന ഖുര്‍ആനിലുണ്ട്. അത് മാത്രമേ നൂഹ്നബി പ്രാര്‍ത്ഥിച്ചിട്ടുള്ളൂ എന്ന് പറയാന്‍ വിമര്‍ശകര്‍ ഇത് വരെ തെളിവ് കൊണ്ട് വന്നിട്ടില്ല എന്നതാണ് സത്യം.

*ﻗَﺎﻝَ ﺭَﺏِّ ﺍﻧْﺼُﺮْﻧِﻲ ﺑِﻤَﺎ ﻛَﺬَّﺑُﻮﻥِ*

_"നൂഹ് പ്രാര്ഥിച്ചു: “എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല് നീയെനിക്കു തുണയായുണ്ടാകേണമേ.”_

*ﻓَﺄَﻭْﺣَﻴْﻨَﺎ ﺇِﻟَﻴْﻪِ ﺃَﻥِ ﺍﺻْﻨَﻊِ ﺍﻟْﻔُﻠْﻚَ ﺑِﺄَﻋْﻴُﻨِﻨَﺎ ﻭَﻭَﺣْﻴِﻨَﺎ ﻓَﺈِﺫَﺍ ﺟَﺎﺀَ ﺃَﻣْﺮُﻧَﺎ ﻭَﻓَﺎﺭَ ﺍﻟﺘَّﻨُّﻮﺭُ ۙ ﻓَﺎﺳْﻠُﻚْ ﻓِﻴﻬَﺎ ﻣِﻦْ ﻛُﻞٍّ ﺯَﻭْﺟَﻴْﻦِ ﺍﺛْﻨَﻴْﻦِ ﻭَﺃَﻫْﻠَﻚَ ﺇِﻟَّﺎ ﻣَﻦْ ﺳَﺒَﻖَ ﻋَﻠَﻴْﻪِ ﺍﻟْﻘَﻮْﻝُ ﻣِﻨْﻬُﻢْ ۖ ﻭَﻟَﺎ ﺗُﺨَﺎﻃِﺒْﻨِﻲ ﻓِﻲ ﺍﻟَّﺬِﻳﻦَ ﻇَﻠَﻤُﻮﺍ ۖ ﺇِﻧَّﻬُﻢْ ﻣُﻐْﺮَﻗُﻮﻥَ*

_"അപ്പോള് നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്കി: “നമ്മുടെ മേല്നോട്ടത്തിലും നമ്മുടെ നിര്ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്പനവരും. അപ്പോള് അടുപ്പില്‍ നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്നിന്നും ഈ രണ്ട് ഇണകളെയും കൂട്ടി അതില് കയറുക. നിന്റെ കുടുംബത്തെയും അതില് കയറ്റുക. അവരില്‍ ചിലര്ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര് മുങ്ങിയൊടുങ്ങാന് പോവുകയാണ്."_

*ﻓَﺈِﺫَﺍ ﺍﺳْﺘَﻮَﻳْﺖَ ﺃَﻧْﺖَ ﻭَﻣَﻦْ ﻣَﻌَﻚَ ﻋَﻠَﻰ ﺍﻟْﻔُﻠْﻚِ ﻓَﻘُﻞِ ﺍﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﺍﻟَّﺬِﻱ ﻧَﺠَّﺎﻧَﺎ ﻣِﻦَ ﺍﻟْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ*

_“അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില് കയറിക്കഴിഞ്ഞാല്‍ നീ പറയുക: “അക്രമികളില് നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.”_

*ﻭَﻗُﻞْ ﺭَﺏِّ ﺃَﻧْﺰِﻟْﻨِﻲ ﻣُﻨْﺰَﻟًﺎ ﻣُﺒَﺎﺭَﻛًﺎ ﻭَﺃَﻧْﺖَ ﺧَﻴْﺮُ ﺍﻟْﻤُﻨْﺰِﻟِﻴﻦَ*

_"നീ വീണ്ടും പറയുക: “എന്റെ റബ്ബേ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില് ഏറ്റവും ഉത്തമന് നീയാണല്ലോ.”_
_*(മുഅ്മിനൂൻ 23:26-29).*_


*📛വിശ്വാസികള്‍ അവരുടെ വാറോലകളില്‍ കുടുങ്ങരുത്. ആയത്തുകളിലെവിടെയും ഇസ്തിഗാസ ചെയ്തതിനെ നിഷേധിക്കുന്നില്ല. മാത്‌രമല്ല ഇസ്തിഗാസ ചെയ്തിട്ടുണ്ടെന്ന് ഇമാം സുബുകീ (റ) അടക്കമുള്ള പണ്ഢിതന്‍മാര്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ നിന്നുദ്ധരിക്കുന്നുണ്ട്.*



*💡ചിന്തിക്കുക സഹോദരങ്ങളേ, ഖുർആനെയും ഹദീസുകളെയും ചരിത്ര സത്യങ്ങളെയും കള്ളമാക്കി തള്ളുന്ന ഇത്തരം  മൗലിദ് വിമര്‍ഷകരെ നാമെന്തിന് വിലകല്‍പിക്കണം?*

ഖുര്‍ആന്‍ നിഷേധികളെയും ദുര്‍വ്യാഖ്യാനിക്കുന്നവരെയും അല്ലാഹു ഭീഷണിപ്പെടുത്തുന്നതിങ്ങനെ...

*📖 ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ﺍﻓْﺘَﺮَﻯٰ ﻋَﻠَﻰ ﺍﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِﺂﻳَﺎﺗِﻪِ ۚ ﺇِﻧَّﻪُ ﻟَﺎ ﻳُﻔْﻠِﺢُ ﺍﻟْﻤُﺠْﺮِﻣُﻮﻥَ*

_"അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള് കടുത്ത അക്രമി ആരുണ്ട്? പാപികള് ഒരിക്കലും വിജയിക്കുകയില്ല."_
_*(യൂനുസ് 10:17).*_


*📖 ﻭَﻟَﺎ ﺗَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮﺍ ﺑِﺂﻳَﺎﺕِ ﺍﻟﻠَّﻪِ ﻓَﺘَﻜُﻮﻥَ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ*

_"അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല് നീ പരാജിതരുടെ കൂട്ടത്തില് പെട്ടുപോകും."_
_*( യൂനുസ് 10: 95).*_


നീണ്ട താടിയും ദീര്‍ഘ നേരമുള്ള ആരാധനയുമെല്ലാം ബിദ്അത്തുകാരന് ഒരു ഉപകാരവും ഉണ്ടാവില്ല. ഖുര്‍ആന്‍ പറയുന്നൂ

*📖 ﻣَﺜَﻞُ ﺍﻟَّﺬِﻳﻦَ ﻛَﻔَﺮُﻭﺍ ﺑِﺮَﺑِّﻬِﻢْ ۖ ﺃَﻋْﻤَﺎﻟُﻬُﻢْ ﻛَﺮَﻣَﺎﺩٍ ﺍﺷْﺘَﺪَّﺕْ ﺑِﻪِ ﺍﻟﺮِّﻳﺢُ ﻓِﻲ ﻳَﻮْﻡٍ ﻋَﺎﺻِﻒٍ ۖ ﻟَﺎ ﻳَﻘْﺪِﺭُﻭﻥَ ﻣِﻤَّﺎ ﻛَﺴَﺒُﻮﺍ ﻋَﻠَﻰٰ ﺷَﻲْﺀٍ ۚ ﺫَٰﻟِﻚَ ﻫُﻮَ ﺍﻟﻀَّﻠَﺎﻝُ ﺍﻟْﺒَﻌِﻴﺪُ*

_"തങ്ങളുടെ റബ്ബിനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്ത്തനങ്ങള്, കൊടുങ്കാറ്റുള്ള നാളില് കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര് നേടിയതൊന്നും അവര്ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്ഗഭ്രംശം."_
_*(ഇബ്രാഹീം 14:18)*_


🚫

നബി(സ)യെ  പുകഴത്തുന്നതിനെ വിമര്‍ഷിക്കുമ്പോൾ മേൽവിവരിച്ചതുപോലെ ഖുർഃആനെയും ഹദീസിനെയും പണ്ഢിത പ്രമാണങ്ങളെയും കളവാക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്.



📘ഈസാ നബിയെ ഇലാഹാണെന്ന വിശ്വാസത്തോടെ കൃസ്ത്യാനികള്‍ പുകഴ്ത്തുന്നത് പോലെ അതിരുവിട്ട് പുകഴ്ത്തുന്നത് നബി(സ) നിരോദിച്ചിരിക്കുന്നു എന്നത് സത്യമാണ്.

ഖുര്‍ആനിനോടും ഹദീസുകളോടും എതിരായ ഒരു വരിപോലും പ്രസ്തുത മൗലിദ് ഗ്രന്ഥത്തിലില്ല. മഖ്ദൂമവര്‍കളെ ആരോപിക്കുന്നവര്‍ക്ക് അത് തെളിയീക്കുവാന്‍ സാധ്യവുമല്ല.

നബിതങ്ങള്‍ പറയുന്നു
*ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ് പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”.*
(ബുഖാരി)

ഇമാമുമാരെ പറ്റി നബിതങ്ങളുടെ മേല്‍ കളവു പറയുന്നവരാണെന്നു വിശ്വസിക്കുന്നവര്‍ക്ക് പിന്നെന്തു പ്രമാണം..? പിന്നെന്തു പാരമ്പര്യം..?



👆ഇതൊക്കെ മനസ്സിലായിട്ടും അത് അങ്ങീകരിക്കാതെ ചിലർ പറയാറുണ്ട്:



*ഖുര്‍ആനും ഹദീസുമല്ലാത്തതൊന്നും നമ്മള്‍ വിശ്വസിക്കില്ല എന്ന്*

ചോദിക്കട്ടെ,
*ഖുര്‍ആന്‍ എവിടുന്നാണ് ഈ കാലത്ത് ജനിച്ച നിനക്ക് കിട്ടിയത്...?*

*നബിതങ്ങളുടെ കാലത്തില്ലാതെ നിനക്കെവിടുന്നാണ് ഹദീസുകള്‍ ലഭിച്ചത്...?*



 അള്ളാഹു പറയുന്നു:

*ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا*
സന്‍മാര്‍ഗ്ഗം വ്യക്തമായിട്ടും നബിതങ്ങള്‍ക്കെതിരായി വിശ്വാസികള്‍ നടന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതെ പുത്തന്‍ മാര്‍ഗ്ഗം തിരെഞ്ഞെടുത്തവര്‍ക്ക് നരകം വരാനുണ്ട്....(ഖുര്‍ആന്‍)

_*📿അല്ലാഹുവേ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ മുത്ത്നബിയുടെ ബറക്കത്ത് കൊണ്ട് നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ.*

  *സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരങ്ങള്‍ക്കും അനുഗ്രഹം നൽകേണമേ…*_
_(ആമീൻ)._


☆ *മതി വെറുത്തേക്കൂ...*
*ഈ വഹാബി പ്രസ്ഥാനത്തെ...!* ☆★


♡നബിതങ്ങള്‍ ഓര്‍മപ്പെടുത്തുന്നു

مَنْ رَغَبَ عَنْ سُنَّتِي فَلَيْسَ مِنِّي
എന്‍റെ സുന്നത്ത് വിട്ട് ബിദ്അത്തിലേക്ക പോയവന്‍ എന്‍റെ ഉമ്മത്തല്ല

♡ബിദ്അത്തു കാരനെ ബഹുമാനിക്കരുത്‌. നബിതങ്ങള്‍ പറയുന്നു

مَنْ وَقَرَ صَاحِبَ بِدْعَةٍ فقد أعان عَلَى هدم الإسلام
ബിദ്അത്തുകാരനെ ബഹുമാനിച്ചവന്‍ ഇസ്ലാം തകര്‍ക്കാന്‍ സഹായിക്കുന്നവനാണ്

♡ഉമ്മത്ത് പല പാര്‍ട്ടികളായി തിരിയുമ്പോള്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് നബിതങ്ങള്‍ പഠിപ്പിച്ചു


لَيَأْتِيَنَّ عَلَى أُمَّتِي كَمَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلانِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ وَإِنَّ بَنِي إِسْرَائِيلَ تَفَرَّقَتْ١ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَتَفَرَّقَتْ أُمَّتِي عَلَى ثَلاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلا مِلَّةً وَاحِدَةً قَالُوا مَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي
ബനൂഇസ്രാഈലിനെ പോലെ എന്‍റെ ഉമ്മത്ത് 73 വിഭാഗമാവും അവരിലൊരുവിഭാഗമാണ് വിജയികള്‍. ഞാനും സ്വഹാബത്തും ജീവിച്ച പാതയില്‍ ജീവിക്കുന്നവരാണവര്‍


★തറാവീഹ്
മൗലിദ് വിമര്‍ഷകര്‍ തറാവീഹ് വിഷയത്തില്‍ സ്വഹാബികള്‍ക്കെതിരാണ്
★ജുമുഅഃ ഖുതുബ
നബിതങ്ങളും സ്വഹാബത്തും പ്രവര്‍ത്തിച്ചതിനെതിരാണ് ജുമുഅഃ ഖുതുബ വിഷയത്തില്‍ ഈ വിമര്‍ഷകര്‍
★ഖുനൂത്തിലും നബിതങ്ങള്‍ക്കും സ്വഹാബത്തിനുമെതിരാണവര്‍
 ★മഹത്തുക്കളുടെ മദ്ഹ് പറയുന്നതിലും അവര്‍ പുത്തന്‍ വാദവുമായി വന്നവരാണവര്‍

★★★★

*വെറുത്തേക്കൂ അവരെ..*

അവര്‍ ദീനില്‍ വിനാശകാരികളാണ്

സംസം കുടിക്കുമ്പോൾ

സംസം കുടിക്കുമ്പോൾ
************************************************************************************
 ചോദ്യം: സംസം വെള്ളം കുടിക്കുമ്പോൾ പ്രത്യേകം വല്ലതും ചോല്ലെണ്ടതുണ്ടോ.? ചിലർ നിന്നും ചിലർ ഇരുന്നും ആണ് കുടിച്ചു കാണുന്നത്. എങ്ങനെയാണ് വേണ്ടത്.? തത്സമയം ഖിബ്ലക്ക് തിരിയെണ്ടതുണ്ടോ.?

✅ഉത്തരം: സംസം കുടിക്കാൻ ഉദ്ദേശിക്കുമ്പോൾ ഖിബ്ലക്ക് മുന്നിട്ട് ഇരുന്നു കുടിക്കുന്നതാണ് സുന്നത്ത്.

اللهم انه بلغني ان رسولك محمد صلى الله عليه وسلم قال. ماء زمزم لما شرب له اللهم اني اشربه لكذا اللهم فافعل لي ذلك بفضلك

(അല്ലാഹുവേ, നിന്റെ തിരുദൂതർ മുഹമ്മദ്‌ മുസ്തഫ (സ്വ) സംസം വെള്ളം എന്താവശ്യത്തിനു വേണ്ടി കുടിക്കുന്നുവോ അതിനു ഫലപ്രദം ആണെന്ന് പ്രസ്താവിച്ചതായി എനിക്ക് എത്തിയിട്ടുണ്ട്. ഞാൻ ഇന്ന ആവശ്യത്തിനു വേണ്ടി ഇതാ സംസം കുടിക്കുന്നു. നിന്റെ ഔദാര്യം കൊണ്ട് അക്കാര്യം എനിക്ക് നിറവേറ്റി തരണേ)
എന്ന് പ്രാർഥിച്ചു കൊണ്ട് ബിസ്മി ചൊല്ലി ഇടക്ക് ശ്വാസം വിട്ട്, ഇറക്കുകൾ ആയി (മൂന്ന്) ആണ് സംസം കുടിക്കേണ്ടത്. അതാണ്‌ സുന്നത്ത്. വയറു നിറയെ കുടിക്കലും സുന്നത്താണ്. (തുഹ്ഫ 4-144) 


നമസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥനക്ക് തെളിവ്  📚
***************************

നിരാഹാര സമരം: വിധിയെന്ത്‌

മരണം വരെ നിരാഹാര സമരം: വിധിയെന്ത്‌?************************************************************************************
  മാവൂർ ഗ്വാളിയോർ റയോൺസ് തുറക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് (ഒരാൾ) അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം നടത്തി. ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഈ സമരമുറയുടെ ദീനീ വശമെന്ത്? ആനുകാലിക പ്രശ്നങ്ങൾക്ക് മദ്‌'ഹബിന്റെ പരിധിയിൽ നിന്ന് കൊണ്ട് തന്നെ പരിഹാരം കാണാമെന്ന് പറയുന്നവർ ഇതിന്റെ വിധി വ്യക്തമാക്കുമല്ലോ?
 ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് മനഃപൂർവം തടഞ്ഞു നിന്നതിനാൽ മരണപ്പെട്ടാൽ അത് ആത്മഹത്യയാണ്. തുഹ്ഫ: 8-381. മഹാപാപമായ ആത്മഹത്യക്ക് ശ്രമിക്കുന്നത് (അത് എന്തിന്റെ പേരിലായാലും ) മഹാപാപമാണെന്ന് പറയാനില്ലല്ലോ. അതിനാൽ അത്തരം സമരമുറകൾ ദീനിന്റെ ദൃഷ്ടിയിൽ തെറ്റാണ്.

(ഫതാവാ നുസ്രത്തുൽ അനാം. ഭാഗം: 6, പേജ്‌: 116. by: മൗലാനാ എൻ. കെ. മുഹമ്മദ്‌ മൗലവി & മൗലാനാ എ. നജീബ്‌ മൗലവി). 

************************************************************************************

റബ്ബിഗ്ഫിർലീ

റബ്ബിഗ്ഫിർലീ 

************************************************************************************
 നാം നമസ്കാരങ്ങളിലും മറ്റുള്ള  സദസ്സിലും വച്ച് ഓതുന്ന ഫാതിഹയിൽ  ' വലള്ളാല്ലീൻ ' കഴിഞ്ഞ് ആമീൻ പറയും മുമ്പ് ' റബ്ബിഗ്ഫിർലീ ' എന്നു ചിലർ ഓതുന്നുണ്ട്. ഇത് ഓതാൻ പറ്റുമോ ? അതു പോലെ തന്നെ അഊദു ഓതുമ്പോൾ ' മിൻശർറിശ്ശൈത്താനി ' എന്നും ഓതാൻ പറ്റുമോ ?

 പറ്റും. ആമീൻ പറയുന്നതിന്റെ മുമ്പ് ' റബ്ബിഗ്ഫിർലീ ' എന്നു നബി ( സ) തങ്ങൾ പറഞ്ഞിരുന്നതായി ഹദീസിലുണ്ട്. തന്മൂലം ഇതു സുന്നത്താണെന്നു വരുന്നതാണ്. തുഹ്ഫ ശർവാനി സഹിതം : 2 - 49.

പിശാചിനെത്തൊട്ട് കാവൽ തേടുന്ന ഏതു വാക്യം കൊണ്ടും അഊദു ചൊല്ലുന്ന സുന്നത്തുലഭിക്കും. എന്നാൽ ' അഊദുബില്ലാഹി മിനശ്ശൈത്വാനിർറജീം ' എന്നു സാധാരണ ചൊല്ലിവരുന്ന വാക്യമാണ് അതിന്റെ ഏറ്റവും പുണ്യമുള്ള വാചകം. തുഹ്ഫ - ശർവാനി സഹിതം 2 - 32.

( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 161, 162)
 
*****************************

മറ നീങ്ങിയാൽ മുന്നോട്ടു നിൽക്കണോ?

**********************************
മറ നീങ്ങിയാൽ മുന്നോട്ടു നിൽക്കണോ?
************************************************************************************
 ചോദ്യം: ഒരാൾ തന്റെ മുമ്പിലുള്ള നിസ്‌കാരക്കാരനെ മറയാക്കി നിസ്‌കരിക്കുന്നു. മുമ്പിലെ ആൾ നിസ്‌കാരം പൂർത്തിയാക്കി എഴുന്നേറ്റ്‌ പോയപ്പോൾ പിന്നിലെ ആൾക്ക്‌ മറയില്ലാതായി. ഇയാൾ ഇനി മറയോട്‌ അടുക്കാൻ വേണ്ടി ഇടയ്ക്കിടെ കാൽ മുന്നോട്ടു വെച്ച്‌ അതിനു ശ്രമിക്കേണ്ടതുണ്ടോ? ശ്രമിച്ചാൽ അതു തെറ്റാകുമോ?

✔ഉത്തരം: നിസ്‌കരിക്കുന്നയാളെ പിന്നിലുള്ളയാൾ മറയാക്കിയാൽ അത്‌ അംഗീകൃത മറ തന്നെയാണ്‌. തുഹ്ഫ 2-158. ഇങ്ങനെയുള്ള മറയിലേക്ക്‌ നിയമപ്രകാരം അടുത്തുനിന്നുകൊണ്ട്‌ ഒരാൾ നിസ്‌കരിക്കുന്നതിനിടയിൽ അയാളുടെ മറ നീങ്ങിപ്പോയാലും അയാൾ മറപാലിച്ചു നിസ്‌കരിക്കുന്നയാളുടെ വിധിയിലാണ്‌. തുഹ്ഫ 2-157. അതിനാൽ ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ മുന്നിലെയാൾ തന്റെ നമസ്‌കാരം പൂർത്തിയാക്കിയെഴുന്നേറ്റു പോയാലും പിന്നിലുള്ളയാൾക്കു പ്രത്യക്ഷത്തിൽ മറയില്ലെങ്കിലും വിധിയിൽ മറയുണ്ട്‌.

അതിനാൽ ഇനി അയാൾ മറയോടടുക്കാൻ വേണ്ടി ഇടയ്ക്കിടെ കാലുകൾ മുന്നോട്ടു വക്കേണ്ടതില്ല. അങ്ങനെ വയ്ക്കുന്നതു നമസ്‌കാരം ബാത്വിലാകാത്ത രൂപത്തിലാണെങ്കിലും അത്‌ ആവശ്യമില്ലാത്ത കുറഞ്ഞ പ്രവൃത്തിയാണ്‌. ഇതു നമസ്‌കാരത്തിൽ കറാഹത്താണ്‌. ശർഹു ബാഫള്‌ൽ 1-294.

മൗലാനാ നജീബ്‌ ഉസ്താദിന്റെ ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം 2008 മാർച്ച്‌ - ഏപ്രീൽ 
*****************************************

മ്യൂസിക് തെറാപ്പി എന്ന ചികിത്സാരീതി

മ്യൂസിക് തെറാപ്പി 

************************************************************************************
  മ്യൂസിക് തെറാപ്പി എന്ന ചികിത്സാരീതി അനുവദനീയമാണോ ? സംഗീതോപകരണങ്ങൾ ഉപയോഗിക്കൽ ഹറാമാണല്ലോ ..
 ഉത്തരം: നിഷിദ്ദമായ മ്യൂസിക് ഉപകരണങ്ങളുടെ ആസ്വാദനം കൊണ്ടു മാത്രമേ ഒരു രോഗിയുടെ രോഗം സുഖപ്പെടുകയുള്ളൂവെന്ന് രണ്ടു നീതിമാന്മാരായ വൈദ്യന്മാർ അഭിപ്രായപ്പെട്ടാൽ അതനുസരിച്ച് മ്യൂസിക് ചികിത്സ അനുവദനീയമാണ്. നജസുകൾ കൊണ്ട് ചികിത്സിക്കൽ പോലെ .തുഹ്ഫ: 10-219,220.
പ്രശ്നോത്തരം
ബുൽബുൽ മാസിക പുസ്തകം:24,ലക്കം

ശിർക്‌ വിശ്വാസപരം

********


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



********************************************************************
ശിർക്‌ വിശ്വാസപരം

************************************************************************************
തൗഹീദ്‌ എന്നതിന്റെ വിപരീതമാണ്‌ ഇശ്‌റാക്‌. ഇതിനെ ചുരുക്കി പറയുന്നതാണ്‌ ശിർക്‌ എന്ന്. കൂറ്‌, പങ്ക്‌, ഷെയറ്‌, എന്നാണു ശിർക്‌ എന്ന പദത്തിന്റെ ഭാഷാർത്ഥം. പക്ഷേ, ഇപ്പോൾ ശിർകെന്ന പദം സർവ്വ സാധാരണമായി ഉപയോഗിക്കുന്നത്‌ ഇശ്‌റാകിന്റെ അർത്ഥത്തിലാണ്‌. ശരീകിനെ സ്ഥാപിക്കുകയെന്നാണ്‌ ഇശ്‌റാകിന്റെ അർത്ഥം. ശരീക്‌ എന്നാൽ ഷെയറുകാരൻ, കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിന്റെ കൂടെ ഒന്നിനെയും ഇശ്‌റാക്‌ ചെയ്യരുതെന്നു ഖുർആൻ അടിക്കടി പറയുന്നുണ്ട്‌. അല്ലാഹുവിനു ശരീകായി യാതൊന്നിനെയും സ്ഥാപിക്കരുതെന്നാണ്‌ ഇതിനർത്ഥം.

ശരീകിനെ സ്ഥാപിക്കുകയെന്നാൽ എന്താണുദ്ദേശ്യം? ശരീകുണ്ടെന്നു വിശ്വസിക്കുക തന്നെ. അതായത്‌ അല്ലാവിനു ശരീകുണ്ടെന്ന് ഒരാൾ തന്റെ മനസ്സിൽ സ്ഥാപിക്കുക. ഇതാണിശ്‌റാക്‌. ഈ അർത്ഥത്തിൽ ശിർക്‌ എന്ന ചുരുക്കപ്പേരും ഖുർആനിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്‌. ഇതു വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്‌. തൗഹീദ്‌ വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്ന ഒരാശയമാണല്ലോ. ഇതുപോലെ ശിർകും വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്നതാണ്‌. വിശ്വാസത്തിൽ ശിർക്കില്ലാതെ കേവലം വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ശിർക്‌ വരുന്ന പ്രശ്നമേയില്ല.

ഏകനായ അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരാൾ വിശ്വാസികൾ ചെയ്യുന്നതു പോലെ നമസ്‌കാരമോ സുജൂദോ നോമ്പോ മറ്റോ ചെയ്യുന്നതു കൊണ്ട്‌ അതിനു തൗഹീദെന്നു പറയുമെന്നു മുസ്ലിം ഉമ്മത്തിൽ ആരും വാദിക്കുകയില്ലല്ലോ. ഇതുപോലെ അല്ലാഹുവിനു പങ്കുകാരിൽ വിശ്വാസമില്ലാത്ത ഒരാൾ ബഹുദൈവ വിശ്വാസികൾ ചെയ്യുന്നതു പോലെ പ്രവർത്തിക്കുന്നതു കൊണ്ടുമാത്രം ആ പ്രവൃത്തിയെ ശിർകെന്നു വിധിയെഴുതുകയില്ല. എന്നാൽ അത്തരം ചില പ്രവൃത്തികൾ കൊണ്ടു കാഫിറാണെന്നു വിധിയെഴുതുകയും ചെയ്യും.

അതായത്‌, മുസ്‌ലിമായ ഒരാൾ ഇസ്‌ലാമിൽ നിന്നു പുറത്തു പോകുന്ന രിദ്ദത്തു സംഭവിച്ചതായി ചില പ്രവൃത്തികൾ മൂലം വിധിയെഴുതും. കാരണം, വിശ്വാസം, പ്രവൃത്തി, വാക്ക്‌ എന്നിവ മൂന്നുകൊണ്ടും സംഭവിക്കുന്നതാണ്‌ ഇസ്‌ലാമിൽ നിന്നു പുറത്തുപോകൽ(രിദ്ദത്ത്‌) എന്ന കുഫ്‌റ്‌. അല്ലാഹുവിങ്കൽ കാഫിറാകുക എന്നതു വിശ്വാസം കൊണ്ടുമാത്രം സംഭവിക്കുന്നതാണെങ്കിലും ഒരിസ്‌ലാമിക ഭരണകൂടത്തിനു കീഴിലുള്ള പൗരൻമാരെ കാഫിറെന്നു വിധി കൽപ്പിക്കാൻ ബാഹ്യമായ ചില പ്രവർത്തനങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. (തുഹ്ഫ, ശർവ്വാനി സഹിതം 9:81-92 നിഹായ: 7:414-417, മുഗ്‌നി: 4:133-136 നോക്കുക).

ശിർക്‌ അങ്ങനെയല്ല. കുഫ്‌റിൽ നിന്നുള്ള ഒരു പ്രത്യേക ഇനമാണു ശിർക്ക്‌. അല്ലാഹുവിനു ശരീകിനെ വിശ്വസിക്കുകയെന്ന കുഫ്‌റുമാത്രമാണു ശിർകിലുൾപ്പെടുകയുള്ളൂ. കുഫ്‌റ്‌ ഇതിനേക്കാൾ വിപുലാർത്ഥത്തിലുള്ള പദമാണ്‌. ഒരാൾ മുസ്‌ഹഫിനെ നിസ്സാരമാക്കി ചീന്തിയാലോ മുസ്‌ഹഫിൽ തുപ്പിയാലോ കാഫിറായിപ്പോകും. ഈ പ്രവൃത്തി കുഫ്‌റു കൊണ്ട്‌ വിധി കൽപ്പിക്കാൻ പോന്നത്ര ഭീകരമായ കുറ്റമാണ്‌. പക്ഷേ, ഇതുകൊണ്ടു ശിർക്‌ വരുകയില്ല. ശിർക്‌ കുഫ്‌റിനേക്കാൾ പരിമിതമാണ്‌.

മനുഷ്യരേയെല്ലാം ജീവികൾ എന്നു വിശേഷിപ്പിക്കാമെങ്കിലും ജീവികളെല്ലാം മനുഷ്യരല്ലല്ലോ. ഇതുപോലെ ശിർക്കെല്ലാം കുഫ്‌റാണെങ്കിലും കുഫ്‌റുകളെല്ലാം ശിർകല്ല. മുശ്‌രിക്കുകളെല്ലാം കാഫിറാണെങ്കിലും കാഫിറുകളെല്ലാവരും മുശ്‌രിക്കുകളല്ല. ശിർക്കും മുശ്‌രിക്കും പരിമിതാർത്ഥത്തിലുള്ള പദവും (ഖാസ്സ്‌) കുഫ്‌റും കാഫിറും വ്യാപകാർത്ഥമുള്ള വാക്കുമാണ്‌. ശിർക്കും അതല്ലാത്തതുമുൾക്കൊള്ളുന്ന (ആമ്മായ) പദമാണ്‌ കുഫ്‌റ്‌. ഈ വ്യത്യാസം അടിസ്ഥാനപരമായി മനസ്സിലാക്കാഞ്ഞാൽ പല അബദ്ധങ്ങൾക്കും വഴിവയ്ക്കുമെന്നതു കൊണ്ടാണ്‌ ഇതിങ്ങനെ വിശദീകരിക്കുന്നത്‌.

ഈമാനും തൗഹീദും തമ്മിലുള്ള ബന്ധവും ഇപ്രകാരം തന്നെയാണ്‌. വിശ്വസിക്കൽ അനിവാര്യമായ എല്ലാ കാര്യങ്ങൾ കൊണ്ടുള്ള വിശ്വാസവും മുഴുവനായി ഉൾക്കൊള്ളുന്ന പദമാണ്‌ ഈമാൻ. തൗഹീദാകട്ടെ, അവയിൽ നിന്നും അല്ലാഹുവിനെ കൊണ്ടുള്ള യഥാർത്ഥ വിശ്വാസത്തെ മാത്രം ഉൾക്കൊള്ളുന്ന പരിമിത ശബ്ദമാണ്‌(ഖാസ്സ്‌). മലക്കുകളെ കൊണ്ടും വേദങ്ങളെ കൊണ്ടും മറ്റും മറ്റുമുള്ള വിശ്വാസമൊന്നും തൗഹീദ്‌ എന്ന വാക്കിൽ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നില്ല. എന്നാൽ, പ്രയോഗാർത്ഥം വച്ചു വിലയിരുത്തുമ്പോൾ വിശ്വാസ കാര്യങ്ങളെ മുഴുവൻ സാക്ഷാൽ അർത്ഥത്തിൽ വിശ്വസിച്ചവർക്കു മാത്രമേ 'മുവഹ്ഹിദെ'ന്നും 'മുഅ്മിൻ' ഈന്നും പറയുകയുള്ളൂ. ഈമാനിനു അനിവാര്യമായ എന്തെങ്കിലുമൊരു വിശ്വാസം നഷ്ടപ്പെട്ടാൽ കാഫിറാകുമല്ലോ. തന്മൂലം അങ്ങനെയുള്ള ഒരാളെ അല്ലാഹുവിനെ കൊണ്ടു വിശ്വസിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾക്കൊണ്ട വിശ്വാസം അയാൾക്കുണ്ടെങ്കിലും മുവഹ്ഹിദെന്നു പറയുകയില്ല. ഇതെല്ലാം വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും തഫ്സീർ - ഹദീസു കിതാബുകളിലും വിശദീകരിച്ചിട്ടുള്ളതാണ്‌.
മൗലാനാ നജീബ്‌ ഉസ്താദ്‌ രചിച്ച 'ശിർക്ക്‌' എന്ന പുസ്തകത്തിൽ നിന്നും.
***************************************************************************

ഖുർആൻ പരിഭാഷ അമുസ്ലിമിന്റെ കയ്യിൽ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ഖുർആൻ പരിഭാഷ അമുസ്ലിമിന്റെ കയ്യിൽ
************************************************************************************
ഖുർആൻ പരിഭാഷ അമുസ്ലിംകളുടെ കയ്യിൽ കൊടുക്കാമോ ? എന്ന ചോദ്യത്തിന് കൊടുക്കാൻ പാടുള്ളതല്ല. മുസ്ലിംകൾ തന്നെ വുസു ഉണ്ടെങ്കിൽ മാത്രമെ എടുക്കാൻ പറ്റുകയുള്ളൂ എന്ന് സുന്നീ വോയ്സ് പുസ്തകം 8 ലക്കം 47 ൽ ഉത്തരം കൊടുത്തതായി കണ്ടു.നുസ് റത്തും വോയ്സിനെ പോലെ അമുസ്ലിംകൾക്ക് കൊടുക്കാൻ പാടുള്ളതല്ലെന്ന്  തന്നെ പറയുമോ? അങ്ങിനെയെങ്കിൽ ഖുർആൻ പരിഭാഷ ഖുർആനാണെന്ന് പറയേണ്ടിവരില്ലേ ?

ഉത്തരം: ഇന്ന് പ്രചാരത്തിലുള്ള ഖുർആൻ പരിഭാഷകൾ അമുസ്ലിമിന് കൊടുക്കാൻ പാടുള്ളതല്ലെന്ന് തന്നെ നുസ് റത്തും പറയും. പക്ഷേ അത് കൊണ്ട് പരിഭാഷ ഖുർആൻ ആണെന്ന് വരുന്നില്ല. കാരണം ഖുർആൻ പരിഭാഷകളിൽ ഖുർആൻ ഉള്ളത് കൊണ്ടുതന്നെ. അത് അമുസ്ലിംകൾക്ക്  കൊടുക്കാവതല്ലെന്ന് പറയാം. വ്യാഖ്യാനത്തിന്റെയോ മറ്റ് ഉലൂമുകളുടെയോ കൂട്ടത്തിൽ അൽപമെങ്കിലും ഖുർആൻ ഉണ്ടെങ്കിൽ അതും അമുസ്ലിംകൾക്ക് നൽകാവതല്ലെന്ന് തുഹ്ഫ 4-230 ൽ പ്രസ്താവിച്ചിട്ടുണ്ട് .
ഫതാവാ നുസ് റത്തുൽ അനാം ഭാഗം 5, ചോദ്യം:818
*************************

ബീജനിക്ഷേപം വിധിയില്ലേ?

*******


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*****************************************************************************
ബീജനിക്ഷേപം വിധിയില്ലേ?

************************************************************************************
പ്രശ്നം :' ഭർത്താവിന് സന്താനോല്പാദന ശേഷിയില്ലെന്ന് വിദഗ്ധ പരിശോധനയിലൂടെ ബോധ്യമായാൽ ഭാര്യയിൽ അന്യ പുരുഷന്മാരുടെ ബീജം നിക്ഷേപിച്ച് ഗർഭധാരണം നടത്താമോ ?
      ഈ പ്രശ്നം പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിലോ കാണുക സാധ്യമല്ല. അതിനാൽ ഖണ്ഡിതമായ വിധി നല്കാനും പ്രയാസം നേരിടും'  പുസ്തകം: വൈവാഹിക ജീവിതം ഇസ്ലാമിക വീക്ഷണത്തിൽ. പേജ്: 274. By :ശൈഖ് മുഹമ്മദ് കാരക്കുന്ന്.
 നമ്മുടെ ഇമാമുകൾ ഈ പ്രശ്നം കൈകാര്യം ചെയ്തിട്ടില്ലേ ? ഇതിൻറെ വിധിയെന്ത്?
ഉത്തരം: നമ്മുടെ ഇമാമുകൾ ഇതും ഇതിലപ്പുറവും വിഷയങ്ങളെല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. വിശകലനം ചെയ്ത് വിധി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ തൻറെ ഭർത്താവിൻറെ ബീജം അഥവാ ശുക്ളം ഹലാലായ വിധം തന്നിൽ നിക്ഷേപിക്കുന്നതും അതിനാൽ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അനുവദനീയമാണെന്നതു പോലെ ഇതര പുരുഷന്മാരുടെ ബീജം അകത്താക്കുന്നതും നിക്ഷേപിക്കുന്നതും നിയമ വിരുദ്ധമാണെന്നും നിഷിദ്ധമാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഉദാ: തുഹ്ഫ 8- 231.  

  ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കഠിനപ്രയത്നത്തിലൂടെ കണ്ടെത്തിയവരാണിതു പ്രസ്താവിക്കുന്നത്. പ്രശ്നത്തിലുന്നയിച്ച ഗ്രന്ഥത്തിൽ വ്യക്തമാക്കിയതു പോലെ ബീജ നിക്ഷേപത്തിൻറെ വിധി പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ നമുക്ക് കാണുക സാധ്യമല്ല. ഇവിടെയാണു ഗവേഷണ യോഗ്യനായ ഒരു പണ്ഡിതൻറെയും ഗവേഷണത്തിൻറെയും പ്രസക്തി. ഈ യോഗ്യത ഗ്രന്ഥകാരനടക്കം ഇല്ലാത്തതു കൊണ്ടാണ് ഇതു കാണുവാൻ സാധിക്കാത്തത്. അതിനാൽ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിൽ ഈ വിഷയം കാണുവാൻ സാധിക്കും. അതും സാധ്യമല്ലെന്ന് ഗ്രന്ഥകാരൻ വിധിച്ചു കളഞ്ഞതു തൻറെ പരിചയക്കുറവു കൊണ്ടാകാം.

✒മൗലാനാ നജീബ് മൗലവിയുടെ പ്രശ്നോത്തരം. ഭാഗം:2, പേ: 87,88✒
**********************************************************************************

ഇദ്ദയുടെ ഉദ്ദേശം എന്ത് ? ഇദ്ദയുടെ കാലം എത്ര ? ഒന്നു വിശദീകരിച്ചാലും !

*****

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*******************************************************************************
ഇദ്ദയുടെ ഉദ്ദേശം എന്ത് ? ഇദ്ദയുടെ കാലം എത്ര ? ഒന്നു വിശദീകരിച്ചാലും !
************************************************************************************
⚫ഉത്തരം : ഗർഭാശയം ഭര്ത്താവിന്റെ ബീജത്തിൽ നിന്ന്  ഒഴിവാണെന്നറിയുവാനൊ അല്ലെങ്കിൽ യുക്തി മനസിലാക്കാൻ സാധിക്കാത്തെ  ഒരു നിയമം (തഅബ്ബുദി) എന്ന നിലക്കോ അല്ലെങ്കിൽ ഭര്ത്താവിന്റെ മരണത്തിൽ വ്യസനപ്പെട്ടതിനൊ വേണ്ടി ഭാര്യ കാത്തിരിക്കുന്ന കാലത്തിന്റെ നാമമാണ് ഇദ്ദ എന്നത്.തുഹ്ഫ :8-229
ഇദ്ദയുടെ ഉദ്ദേശ്യം ഇതിൽ നിന്ന് ഗ്രഹിക്കാമല്ലോ.

          ഭർത്താവുമായി സംയോഗത്തിലെർപ്പെട്ട ഭാര്യയെ വിവാഹബന്ധം വേർപ്പെടുത്തപ്പെട്ടാൽ അവൾ ആർത്തവകാരിയായിട്ടുണ്ടെങ്കിൽ അവളുടെ ഇദ്ദ മൂന്ന് ഖുർഅ' (രണ്ട് ആർത്തവത്തിനിടയിലെ ശുദ്ദിയാണ് ഒരു ഖുർഅ' )പൂർത്തിയാവലും അവൾ ആർത്തവകാരിയാകാതിരിക്കുകയോ ആർത്തവത്തിൽ നിരാശപ്പെട്ട പ്രായമെത്തിയവളായിരിക്കുകയൊ ചെയ്താൽ അവളുടെ ഇദ്ദ മൂന്ന് മാസവുമാണ്. ഭർത്താവ് മരണപ്പെട്ടതിനുള്ള ഇദ്ദ നാലു മാസവും പത്ത് ദിവസവുമാകുന്നു.ഈ പറഞ്ഞതെല്ലാം ഗർഭിണിയല്ലാത്തവളുടെ ഇദ്ദയാണ്. ഗർഭിണികളുടെ ഇദ്ദ പ്രസവം കൊണ്ടുമാണ്.

ഫതാവാ നുസ്‌റത്തുൽ അനാം -ഭാഗം:5,ചോദ്യം:937♦

ചോദ്യം : ഒരു സ്ത്രീ ഹജ്ജിന് അപേക്ഷ അയച്ചു.പോകാൻ അനുമതിയും കിട്ടി.ഹജ്ജിന് പുറപ്പെടുന്നതിന്റെ ഒരാഴ്ച്ച മുമ്പ് ആ സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടു.എന്നാൽ ആ സ്ത്രീ ഇദ്ദയുടെ കാലത്ത് ഹജ്ജിനു പോകാൻ പാടുണ്ടോ ?  ഇദ്ദ ആചരിക്കാതെ ഹജ്ജിനു പോകുന്നത് തെറ്റാണോ?

ഉത്തരം: പ്രസ്തുത സ്ത്രീ ഇദ്ദ ആച്ചരിക്കൽ നിർബന്ധമാണ്‌. ഇദ്ദ ആചരിക്കാതെ അവൾക്ക്  ഹജ്ജിന് പുറപ്പെടാൻ പാടുള്ളതല്ല തുഹ്ഫ:8-264

ഫതാവാ നുസ് റത്തുൽ അനാം  ഭാഗം:5, ചോദ്യം:770

മൗലാനാ എൻ.കെ ഉസ്താദ്,
മൗലാനാ നജീബുസ്താദ്

************************************************************************************

ഖുര്‍ആന്‍ പരിഭാഷ

***********
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*************************************************************************
ഖുര്‍ആന്‍ പരിഭാഷ
ഖുര്‍'ആണ് പരിഭാഷയെകുരിച്ചുള്ള അത് എപ്പോള്‍ തുടങ്ങിയതാണ്‌ എന്ന ചോദ്യത്തിന് ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള മൌലവി(റ)യുടെ ഉത്തരം കാണുക :
************************************************************************************
റോബര്‍ട്ട് എന്നാ ക്രിസ്ത്യാനിയാണ് ഒന്നാമതായി ലത്തീന്‍ ഭാഷയിലേക്ക് ഖുര്‍'ആണ്‍ വിവര്‍ത്തനം ചെയ്തത്. ക്രി: 1543 ലാണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടത്. അലക്സാണ്ടര്‍ റോസ് എന്ന മറ്റൊരു ക്രിസ്ത്യാനി 1649 ലാണ് ഖുര്‍'ആന്റെ ഇംഗ്ലീഷ് പരിഭാഷ ഒന്നാമതായി തയാറാക്കിയത്.

മുസ്ലിംകളില്‍ നിന്ന് ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷ ചെയ്യാന്‍ രംഗത്ത് വന്നത് പാട്ടിയാലയിലെ ഡോ: അബ്ദുല്‍ ഹക്കീ ഖാന്‍ ആണ്, 1905 ലാണ് ഇതു പ്രസിദ്ധപ്പെടുത്തിയത്. ലാഹോറിലെ ഖാദിയാനികളുടെ "അഹമ്മദീയ അന്ജുമന്‍ " വകയായി മൌലവി മുഹമ്മദാലി 1917ലും, മീര്സ ഖിരാത് എന്ന ആള്‍ 1919ലും, മുഹമ്മദ്‌ മര്മെദ്യുക് പിക്താള്‍ 1930ലും ഓരോ ഇംഗ്ലീഷ് പരിഭാഷ രചിച്ചിട്ടുണ്ട്.

ഒന്നാമത്തെ ഉറുദു പരിഭാഷ ഡല്‍ഹിയിലെ ഷാ അബ്ദുല്‍ ഖാദരാന് 1826ല്‍ രചിച്ചത്. ഒന്നാമത്തെ തമിഴ് പരിഭാഷ (30 ഭാഗങ്ങളുടെത്) മൌലവി അബ്ദുല്‍ ഹമീദ് 1943ല്‍ പ്രസിദ്ധീകരിച്ചു.

മലയാള ഭാഷയില്‍ ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷപ്പെടുത്തിയത് കണ്ണൂരിലെ മായന്‍ കുട്ടി ഇളയ ആണ്. അറബി മലയാള ലിപിയില്‍ തയ്യാറാക്കിയ ഈ പരിഭാഷ 19- ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നത്തെ പണ്ഡിതന്മാരുടെ എതിര്‍പ് കൊണ്ടും ഖുര്‍'ആന്‍ പരിഭാഷപ്പെടുതുന്നത് ഹരാമാനെന്നു അവര്‍ വിധിച്ചത് കൊണ്ടും ഈ പരിഭാഷ കടലില്‍ കെട്ടി താഴ്തെണ്ടി വന്നു. പിന്നീട് മലയാള ലിപിയില്‍ തലശ്ശേരി 'മുസ്ലിം ലിറ്റരേച്ചര്‍ സൊസൈറ്റി' രണ്ടു ജുസുവിന്റെ പരിഭാഷ 1935ല്‍ പ്രസിദ്ധീകരിച്ചു. പണ്ഡിതന്മാരുടെ എതിര്‍പ് മൂലം അതും പരാജയപ്പെട്ടു. ഇതിന്റെ ശേഷമാണ് ഇന്ന് നിലവിലുള്ള മലയാള പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത് (കേരള പബ്ലികെശന്‍സ് കൊച്ചി, 1960ല്‍ പ്രസിദ്ധീകരിച്ച "കേരള മുസ്ലിം ഡായരക്ടരി യില്‍ " അബ്ദുല്‍ മജീദ്‌ മരക്കാര്‍ പെരുമ്പാവൂര്‍ എഴുതിയ ലേഖനത്തില്‍ നിന്ന് )

ചുരുക്കത്തില്‍ ഇതര ഭാഷയിലേക്ക് ഖുര്‍'ആന്‍ വിവര്‍ത്തനം ചെയ്യുന്ന ജോലി ക്രിസ്ത്യാനികളാണ് തുടങ്ങി വെച്ചത് അത് ഏകദേശം 400 വര്‍ഷമായി. അവരുടെ പിന്നില്‍ മുസ്ലിംകള്‍ പരിഭാഷപ്പെടുത്താന്‍ തുടങ്ങിയിട്ട് 200 വര്‍ഷത്തില്‍ താഴെയായി. കേരളക്കരയില്‍ ഈ പരിഭാഷ ഭ്രമം പിടികൂടിയിട്റ്റ് 100 വര്‍ഷത്തില്‍. താഴെ ഉള്ള കാലമേ ആയിട്ടുള്ളൂ....

************************************************************************************

മരിച്ചവരുടെ പേരില്‍ ഭക്ഷണം ദാനം ചെയ്യല്‍

**********
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



**************************************************************************
മരിച്ചവരുടെ പേരില്‍ ഭക്ഷണം ദാനം ചെയ്യല്‍
************************************************************************************
ചോദ്യം : "മരിച്ചവരുടെ ചാവടിയന്തിരം കഴിക്കുന്നതിനു ഇസ്ലാമില്‍ വല്ല തെളിവും ഉണ്ടോ.?" എന്നാ ചോദ്യത്തിന് "ഇസ്ലാമില്‍ ഒരാള്‍ ചത്താല്‍ ഒരു സദ്യ ഉണ്ടാക്കാനുള്ള കല്പന ഇല്ല. നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം മാസിക പു:22 , ല:11 , ല്‍ ഒരു ഉത്തരം എഴുതിക്കണ്ടു ഇതിനെ പറ്റി എന്ത് പറയുന്നു..:


ഉത്തരം : " നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം എഴുതിയത് അന്ജതയോ കണ്ണടച് ഇരുട്ടക്കാലോ ആണ്. കാരണം മരണ ദിവസം മുതല്‍ എഴ ദിവസം വരെ മയ്യിതിന്റെ പേരില്‍ ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍ സ്വഹാബിമാര്‍ പുണ്യകര്‍മ്മം ആയി ആചരിച്ചിരുന്നു. ഇത് "താവൂസി"(റ)ല്‍ നിന്ന് സ്വഹീഹായി ലഭിച്ചത് ആണെന്ന് "ഇബ്നു ഹജര്‍" (റ) "ഫതാവ"യില്‍ ഉധരിചിട്ടുണ്ട്. ഫതാവയില്‍ തുടരുകയാണ് : 'അവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാ പദം' താബിഅ (സ്വഹാബിയുടെ ശിഷ്യന്‍ ) ഉപയോഗിച്ചാല്‍ ഹദീസിന്റെയും ഉസൂളിന്റെയും പണ്ഡിതന്മാരുടെ പക്കല്‍ രണ്ടു അര്‍ഥം ആണ് ഉള്ളത്. റസൂല്‍(സ)യുടെ കാലത്ത് അങ്ങനെ പദിവ് ഉണ്ടായിരുന്നു എന്നും റസൂല്‍(സ) അത് അറിയുകയും അനുവദിക്കുകയും ചെയ്തിരുന്നു എന്നാണു ഒരര്‍ത്ഥം. സ്വഹാബിമാര്‍ ചെയ്തിരുന്നു എന്നതാണ് രണ്ടാമത്തെ അര്‍ഥം. ഈ രണ്ടാം അര്‍ത്ഥത്തിന്റെ വെളിച്ചത്തില്‍ അത് സ്വഹാബാക്കളുടെ ഇജ്മാഅ (സര്‍വ്വ സമ്മതമായ അഭിപ്രായം) ആയി ഉദ്ടരിക്കുന്നതാണ് (ഫതാവ  2-30)

ഒന്ന് കൂടി കാണുക : അബൂ ദര്'രൂരുല്‍ ഗിഫാരി(റ) എന്നാ സ്വഹാബി മരണം ആസന്നമായ സന്ദര്‍ഭത്തില്‍ വസിയ്യത്ത്‌ ചെയ്യുകയാണ്. എന്റെ മയ്യിത്ത് പരിപാലനത്തിന് വരുന്നവര്‍ക്ക് ഈ ആട്ടിനെ അറുത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണം എന്ന്. അത് പ്രകാരം മരണാനന്തരം ആട്ടിനെ അറുത്ത് പാകം ചെയ്യുകയും അബ്ദുല്ലഹിബ്നു മസ്ഉദ് (റ) എന്നാ സ്വഹാഹിയുടെ നെത്രിത്വതില്‍ പതിനാലു പേര്‍ ആ സദ്യയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവം ഇബ്നു ജരീരി ത്വബ്രിയുടെ "താരീഖുല്‍ ഉമമി വല്‍ മുലൂക്" എന്നാ ഗ്രന്ഥം ല്‍ സനാദ് സഹിതം ഉധരിചിട്ടുണ്ട്.

മരിച്ചവരുടെ പേരില്‍ ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ സ്വഹാബിമാരുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്ന് ഇത് കൊണ്ടെല്ലാം സ്പഷ്ടം ആയി കഴിഞ്ഞു. എന്നിരിക്കെ ഈ ഏര്പാട് ഇതര സമുദായങ്ങളില്‍ നിന്ന് കടന്നു കൂടിയതാണെന്ന് പ്രബോധനം ജല്പിച്ചത് അടിസ്ഥാന രഹിതം എന്ന് തീര്‍ച്ച...

***********************************************************************************

കൂട്ട് പ്രാര്‍ത്ഥന.... എഴുനേൽ കണം എന്നാൽ എന്ത്?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎************************************************************************************
നമസ്കാരാനന്തരം ഉള്ള കൂട്ട് പ്രാര്‍ത്ഥന....
************************************************************************************

ചോദ്യം : നമസ്കാര ശേഷം പ്രാര്‍ത്ഥന നടത്തുന്നതിന് വല്ല തെളിവും ഉണ്ടോ.? നബി(സ) സ്വഹാബികളുമായി നമസ്കരിച്ചതിനു ശേഷം അവിടെ ഇരുന്നു ദു'ആ ഇരക്കുകയും മഅമൂമീങ്ങള്‍ ആമീന്‍ പറഞ്ഞതായും വല്ല ഹദീസിലും ഉണ്ടോ.? സൈനുദ്ധീന്‍ മഖ്ദൂമിന്റെ "ഫത്'ഹുല്‍ മു'ഈനില്‍ " ഇമാമിന് അവന്റെ നമസ്കാര സ്ഥലത്ത് നിന്ന് എഴുനേറ്റു പോവലാണ് ഏറ്റവും ശ്രേഷ്ടത അങ്ങനെ ചെയ്യാത്ത പക്ഷം വലഭാഗം മഅമൂമീങ്ങളെ കൊല്ളെയും ഇടതു ഭാഗം ഖിബ്ല കൊല്ളെയും നേരിടിച് അവിടെ ഇരുന്നു ദു'ആ ഇറക്കണം" എന്ന് പറഞ്ഞിട്ടുണ്ട്. എഴുനേറ്റു പോവലാണ് ശ്രേഷ്ടത എന്ന് പറയുമ്പോള്‍ ഇന്ന് അധിക പേരും അതിനു വിപരീതം പ്രവര്തിക്കുകയല്ലേ..???

ഉത്തരം : ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം പ്രാര്‍ത്ഥന നടത്തുന്നതിന് തെളിവുകള്‍ ഉണ്ട്. റസൂല്‍(സ) ബഹുവച്ചനതിന്റെ പദങ്ങള്‍ പ്രയോഗിച്ചു കൊണ്ട് നമസ്കാരാനന്തരം സാധാരണയില്‍ ദു'ആ ചെയ്തിരുന്നു എന്ന് അബൂ സ'ഈദില്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്ത് ഹദീസ് ഇമാം സുയൂതി(റ) ദുര്‍രുള്‍ മന്‍സൂര്‍ 2.36-ല്‍ ഉധരിചിട്ടുണ്ട്. നമസ്കാരാനന്തരം ഇമാം മ'അമൂമീങ്ങളുടെ ഭാഗത്തേക് വലഭാഗം തിരിഞ്ഞു കൊണ്ട് ഇരുന്നിരുന്നു. റസൂല്‍(സ) ന്റെ ശേഷം ഖുലഫഉര്രാഷിദീങ്ങള്‍ അതിനു വിപരീതം പ്രവര്‍ത്തിച്ചതായി അറിയപ്പെട്ടിട്ടില്ല. ഈ ചര്യ (ഹദീസ്) ഇമാം ഇബ്നു ഹജര്‍ (റ) തന്റെ തുഹ്ഫ 2-105ല്‍ പ്രസ്താവിച്ചിട്ടുണ്ട്. "ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടുകയും അവരില്‍ ചിലര്‍ ദു'ആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ആണെങ്കില്‍ അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും" എന്ന് ഹബീബില്‍ മസ്ലാമത്തില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇമാം ഇബ്നു ഹജരിനില്‍ അസ്ഖലാനി(റ) ഫത്'ഹുല്‍ ബാരി 11-167 ല്‍ ഉധരിചിട്ടുണ്ട്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമാം അവിടെ ഇരുന്നു ദു'ആ ചെയ്യുന്നതും മ'അമൂമീങ്ങള്‍ ആമീന്‍ പറയുന്നതും.

എന്നാല്‍ ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിചിരിക്കുന്നു എന്ന് പുറത്തു നിന്ന് വരുന്നവര്‍ ഗ്രഹിക്കാന്‍ വേണ്ടി നമസ്കരിച്ച ഉടനെ 'ഖിയാം' ഇമാമിന് ശ്രേഷ്ഠം ആണെന്ന് ഷാഫി'ഈ ഫുഖഹാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ പറഞ്ഞ 'ഖിയാമിന്റെ' വിവക്ഷയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇമാം അര്‍ദബീലി(റ) - 'അന്‍വാര്‍ ' 1-165-ല്‍ പറയുന്നു. "ഇമാം നമസ്കാരാനന്തരം മ'അമൂമീങ്ങളെ അഭിമുഖമായി എഴുനേറ്റു നില്‍ക്കല്‍ സുന്നത്താണ്". ഖല്യൂബി 1-175-ല്‍ പറയുന്നു "ഇമാം ഖിബ്ലയില്‍ നിന്ന് തെറ്റലാണ് "ഖിയാം" എന്ന് പ്രയോഗിച്ചവരുടെ ഉദ്ദേശം". ആകയാല്‍ ഇമാം നമസ്കരിച്ച ഉടനെ സ്ഥലം വിടുകയാണ് വേണ്ടതെന്നു ചില ഇബാരതുകളില്‍ നിന്ന് ഊഹിക്കാംഎന്കിലും  ഇബ്നു ഹജരിനില്‍ ഹൈതാമി(റ) ശരഹു ബാ ഫളാല്‍ 1-178-ല്‍ പറഞ്ഞത്, "ദിക്രും ദു;ആയും കഴിഞ്ഞ ഉടനെ സ്ഥലം വിടലാണ് സുന്നത്" എന്നാണു. അതിനാല്‍ സുന്നികളുടെ പ്രവൃത്തി ഫത്'ഹുല്‍ മു'ഈനിനോട് എതിരല്ല. കാരണം ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ "ഖിയാം" അന്വാരില്‍ പറഞ്ഞത്(എഴുനേറ്റു നിലക്കല്‍) ആകാന്‍ സാധ്യത ഉണ്ട്. എങ്കിലും "ഖിബ്ലയില്‍ നിന്ന് തെറ്റലാണ് ഖിയാമിന്റെ വിവക്ഷ" എന്ന് ഖല'യൂബി പറഞ്ഞ അടിസ്ഥാനത്തിലും, 'ദിക്രും ദു'ആയും കഴിഞ്ഞതില്‍ ശേഷമേ സ്ഥലം വിടാവൂ" എന്ന് ഇബ്നു ഹജര്‍ (റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലും ആണ് ഇന്ന് സുന്നികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ചോദ്യം കര്‍ത്താവ്‌ ഉദ്ദരിച്ച പോലെ ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ ഖിയാമിന് "സ്ഥലം വിടുക" എന്നാ അര്‍ത്ഥമേ നല്‍കാവൂ എന്നില്ല. അതിന്റെ ഭാഷാര്തവും അതല്ലല്ലോ..


************************************************************************************