Thursday, March 19, 2026

യാസീനും മറ്റും ഓതുമ്പോൾ പലരും തജ്‌വീദ് ശ്രദ്ധിക്കാറില്ല. ഇത് തെറ്റല്ലേ? التجويد

 സംശയം: യാസീനും മറ്റും ഓതുമ്പോൾ പലരും തജ്‌വീദ് ശ്രദ്ധിക്കാറില്ല. ഇത് തെറ്റല്ലേ? തജവീദില്ലാതെ ഖുർആൻ ഓതുന്നതിന്റെ വിധിയെന്ത്? ഇങ്ങനെ ഓതിയാൽ പ്രതിഫലം ലഭിക്കുമോ?


അസ്കർ അലി, ചാവക്കാട്


നിവാരണം: വിശുദ്ധ ഖുർആൻ പാരായണത്തിന് പ്രത്യേക ചട്ടങ്ങളും ചിട്ടകളും ഉണ്ട്. റസൂൽ കരീം(സ) യിൽ നിന്ന് സ്വഹാബികൾ വഴി പകർന്നുകിട്ടിയതാണിത്. ഇതിൻ്റെ പിന്തുടർച്ചയാണ് ഖുർആൻ പാരായണത്തിൻ്റെ മർമം. ഖുർആൻ പരായണത്തിലുള്ള അടിസ്ഥാന അവലംബം നബി(സ)യിൽ നിന്നുള്ള പിന്തുടർച്ചയാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖയാണ് ഇൽമുത്തജ്‌വീദ്. തജ്‌വീദിന്റെ നിയമങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്. അതാണ് ഖുർആനിൻ്റെ അദബും മര്യാദയും. നിസ്‌കാരങ്ങളിൽ ഫാതിഹ ഓതൽ നിർബന്ധമാണല്ലോ. അക്ഷരങ്ങളും അവയുടെ മഖ്റജുകളും (ഉൽഭവസ്ഥാനങ്ങൾ) ശദ്ദുകളും എല്ലാം സൂക്ഷിച്ചുകൊണ്ട് ഓതൽ നിർബന്ധമാണ്. 'മഖ്റജ്' മാറ്റിയാൽ അക്ഷരം മാറുന്നതാണ്. ബോധപൂർവ്വവും അറിഞ്ഞുകൊണ്ടും അക്ഷരം മാറ്റുകയോ അർത്ഥമാറ്റം വരുന്നവിധം പിഴവ് വരുത്തുകയോ ചെയ്താൽ നിസ്കാരം തന്നെ ബാത്വിലാകുന്നതാണ്. ബോധപൂർവ്വവും അറിഞ്ഞുകൊണ്ടുമല്ലെങ്കിൽ നിസ്കാരം ബാത്വിലാവുകയില്ലെങ്കിലും ആ വാചകം ഓതിയത് ബാത്വിലാകുന്നതും സമയം ദീർഘിക്കുന്നതിന് മുമ്പ് ശരിയായ വിധം രണ്ടാമത് ഓതേണ്ടതുമാണ്. ശദ്ദുള്ള അക്ഷരങ്ങളിൽ 'ശദ്ദ്' ഒഴിവാക്കി ഓതുന്നത് തെറ്റാണ്. ബോധപൂർവ്വമാണെങ്കിൽ നിസ്‌കാരം തന്നെ ബാത്വിലാകും. ബോധപൂർവ്വമല്ലെങ്കിൽ സമയം ദീർഘിക്കാതെ മടക്കി ഓതണം. അർത്ഥവ്യത്യാസം വരാത്ത രൂപത്തിലുള്ള പിഴവുകൾ ബോധപൂർവ്വം ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ്. ശരിയായ വിധം ഉച്ചരിക്കാൻ കഴിയുന്നവരും പഠിക്കാൻ സൗകര്യമുണ്ടായിട്ടും പഠിക്കാത്തവരുമായ വ്യക്തികളെ കുറിച്ചാണ് ഈ പറയുന്നത്. അല്ലാത്തവർക്ക് ചില ഇളവുകളുണ്ട്. (ഫത്ഹുൽ മുഈൻ, പേജ്: 48 കാണുക).


'ഫാതിഹ' സ്വഹീഹായ വിധം പാരായണം ചെയ്യാനാവശ്യമായ തജവീദ് പഠനം ഓരോ വ്യക്തികൾക്കും നിർബന്ധമായതും അതിലപ്പുറം വിശദമായ പഠനം ഫർളുകിഫായ (സാമൂഹ്യ ബാധ്യത) യുമാണെന്ന് അല്ലാമാ ഫാളിൽ അലവി അസ്സഖാഫ്(റ) ഫവാഇദുൽ മകിയ്യഃ പേജ്: 14-ൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തജ് വീദിന്റെ സർവ്വ നിയമങ്ങളും നിർബന്ധമാണെന്നോ അവയിൽ ഏതൊഴിവാക്കിയാലും കുറ്റക്കാരനാകുമെന്നോ ആ പാരായണം പ്രതിഫലാർഹമല്ലെന്നോ നിരുപാധികം പറയാവുന്നതല്ല. ഇൽമുത്തജ്‌വീദിന്റെ സാങ്കേതികത്വമനുസരിച്ച് 'വാജിബ്' എന്ന് പറയുന്നതെല്ലാം ശരീഅത്തിൽ നിർബന്ധമാവണമെന്നില്ല. മതപരമായി നിർബന്ധമുള്ളതും അല്ലാത്തതും അവയിലുണ്ട്. ഖുർറാഉകൾ (ഖിറാഅത്ത് പഠിപ്പിച്ച ഇമാമുകൾ) ഏകോപിച്ച നിയമങ്ങൾ നിർബന്ധമുള്ളതാണ്. അവ ഒഴിവാക്കി ഖുർആൻ പാരായണം ചെയ്യൽ നിഷിദ്ധവുമാണ്. അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളവ നിർബന്ധമാകുന്നതല്ല. അതിൻ്റെ പേരിൽ ശിക്ഷാർഹനാവുകയില്ല. പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇമാം ഇബ്‌നു ഹജർ(റ) പറയുന്നു: ഖുർആൻ പാരായണം ചെയ്യുന്നവൻ - ഫാതിഹയിലും മറ്റുള്ളവയിലുമെല്ലാം - നിർബന്ധമാണെന്ന് ഖാരിഉകൾ ഏകോപിച്ച കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധമാണ്. അതിനെതിരായി ഖുർആൻ പാരായണം ചെയ്യൽ ഹറാമാകുന്നു. 'മഖ്റജ്' മാറ്റി ഉച്ചരിക്കുന്നത് നിഷിദ്ധമായതു പോലെ 'ഖാരിഉകൾ' ഏകോപിച്ച മറ്റു നിയമങ്ങൾ ലംഘിക്കുന്നതും നിഷിദ്ധമാണ്. അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളവയിൽ ഈ വിധിയില്ല. (ഫതാവൽ ഹദീസിയ്യ: 174 കാണുക).


ചുരുക്കത്തിൽ നിർബന്ധമാണെന്ന് 'ഖാരിഉകൾ' സർവസമ്മതമായിപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധവും അതൊഴിവാക്കുന്നത് നിഷിദ്ധവുമാണ്. അതിലപ്പുറമുള്ളത് ഒഴിവാക്കുന്നത് ശിക്ഷാർഹമാണെന്നോ ആ പാരായണം പ്രതിഫലാർഹമല്ലെന്നോ പറയാവുന്നതല്ല. എന്നാലും എല്ലാം ശ്രദ്ധിച്ച് പാരായണം ചെയ്യൽ തന്നെയാണ് ഉത്തമം.


ഫതാവ നമ്പർ (456)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

സ്ത്രീകൾക്ക് വേണ്ടി മദ്രസയിലോ ഏതെങ്കിലും വീടുകളിലോ തറാവീഹ്

 ചോദ്യം: ചില സ്ഥലങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി മദ്രസയിലോ ഏതെങ്കിലും വീടുകളിലോ തറാവീഹ് സംഘടിപ്പിക്കാറുണ്ട്. ഇത് നല്ലതാണോ? ഇതിലേക്ക് സ്ത്രീകൾ പോകുന്നതിന് വിധി എന്താ?


മുഹമ്മത് മുസ്ലിയാർ


മറുപടി: തറാവീഹ് നിസ്കാരം സ്ത്രീകൾക്കും സുന്നത്ത് തന്നെ. എന്നാൽ നിസ്കാരത്തിനു വേണ്ടി -തറാവീഹ് ആണെങ്കിലും-സ്ത്രീകൾ പുറത്തു പോകുന്നത് ഉത്തമമല്ല. അന്യരായ സ്ത്രീപുരുഷ ദർശനം, സ്പർശനം, തുടങ്ങിയ ഫിത്‌ന സംഭവിക്കുമെന്ന് ഭയമുണ്ടെങ്കിൽ ഹറാമാണ്. അതില്ലെങ്കിലും അവർ സ്വന്തം വീടുകളിൽ നിസ്കരിക്കലാണ് ഉത്തമം.

നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ മസ്ജിദുന്നബവിയിൽ നിസ്കരിക്കാൻ ആഗ്രഹിച്ച സ്വഹാബി വനിതയോട് സ്വന്തം വീട്ടിൽ നിസ്ക‌രിക്കലാണ് ഉത്തമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു നബി (സ) ചെയ്തത്. (മുസ്നദ് അഹ്മദ്: 6/402, ഇബ്‌നു ഖുസൈമ: 3/95) 

 ഫർള് നിസ്കാരങ്ങളിൽ പോലും സ്ത്രീകൾക്ക് ജമാഅത്ത് ശക്തമായ സുന്നത്തല്ല. ഈ കാരണത്താൽ പുരുഷന്മാർ ജമാഅത്ത് ഉപേക്ഷിക്കൽ കറാഹത് എന്ന് വിധി ഉണ്ടായിട്ടും  സ്ത്രീകൾക്ക് ജമാഅത് സൗകര്യപ്പെടുമെങ്കിലും അത് ഉപേക്ഷിക്കൽ അവർക്ക് കറാഹത്ത് ഇല്ല. അതിനാൽ സ്ത്രീകൾ അവരുടെ വീടുകളിൽ തറാവീഹ് നിസ്‌കരിക്കലാണ് നല്ലത്. സൗകര്യപ്പെടുമെങ്കിൽ ജമാഅത്തായും ഇല്ലെങ്കിൽ തനിച്ചും നമസ്കരിക്കട്ടെ. അതിന് അവർക്ക് പ്രോത്സാഹനവും നിർദ്ദേശവും നൽകുക.


ഫതാവ നമ്പർ (333)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

Tuesday, March 10, 2026

ലൈലത്തുൽ ഖദ്റ് (ليلة القدر)

 ലൈലത്തുൽ ഖദ്റ് (ليلة القدر)

------

 റമളാനിലെ ഏറ്റവും മഹത്തായ രാത്രിയാണ്. ഖുർആനിലും ഹദീസുകളിലും അതിന്റെ മഹത്വം വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായ ചില മഹത്വങ്ങൾ തെളിവുകളോടെ താഴെ കൊടുക്കുന്നു:

1️⃣ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ രാത്രി

തെളിവ് – ഖുർആൻ

لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ

അർത്ഥം:

ലൈലത്തുൽ ഖദ്റ് ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമാണ്.

📖 സൂറത്ത്: Surah Al-Qadr (97:3)

➡️ ആയിരം മാസം ≈ 83 വർഷം 4 മാസം.

അതിനാൽ ആ രാത്രി ചെയ്യുന്ന ആരാധന 83 വർഷത്തിലേറെ ആരാധനയുടെ പ്രതിഫലം നൽകും.

2️⃣ ഖുർആൻ ഇറങ്ങിയ രാത്രി

തെളിവ് – ഖുർആൻ

إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ

അർത്ഥം:

നിശ്ചയമായും ഞങ്ങൾ ഖുർആൻ ലൈലത്തുൽ ഖദ്റ് രാത്രിയിൽ ഇറക്കിയിരിക്കുന്നു.

📖 സൂറത്ത്: Surah Al-Qadr (97:1)

3️⃣ മലക്കുകളും ജിബ്രീൽ (അ)യും ഭൂമിയിലേക്ക് ഇറങ്ങുന്നു

തെളിവ് – ഖുർആൻ

تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا

അർത്ഥം:

ആ രാത്രിയിൽ മലക്കുകളും റൂഹ് (ജിബ്രീൽ)യും അവരുടെ റബ്ബിന്റെ അനുവാദത്തോടെ ഇറങ്ങുന്നു.

📖 സൂറത്ത്: Surah Al-Qadr (97:4)

4️⃣ ആ രാത്രി മുഴുവൻ സമാധാനമാണ്

തെളിവ് – ഖുർആൻ

سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ

അർത്ഥം:

ആ രാത്രി പുലരിവരെ സമാധാനമാണ്.

📖 സൂറത്ത്: Surah Al-Qadr (97:5)

5️⃣ ആ രാത്രിയിൽ ആരാധിച്ചാൽ മുൻപുള്ള പാപങ്ങൾ മാപ്പാകും

തെളിവ് – ഹദീസ്

നബി ﷺ പറഞ്ഞു:

من قام ليلة القدر إيمانًا واحتسابًا غفر له ما تقدم من ذنبه

അർത്ഥം:

വിശ്വാസത്തോടും പ്രതിഫലം പ്രതീക്ഷിച്ചും ലൈലത്തുൽ ഖദ്റ് രാത്രി ആരാധനയിൽ നിൽക്കുന്നവന്റെ മുൻപത്തെ പാപങ്ങൾ മാപ്പാകും.

📚 ഹദീസ്: Sahih al-Bukhari , Sahih Muslim

✅ ചുരുക്കത്തിൽ ലൈലത്തുൽ ഖദ്റിന്റെ മഹത്വം

ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠം

ഖുർആൻ ഇറങ്ങിയ രാത്രി

മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങുന്ന രാത്രി

സമാധാനവും ബറകത്തും നിറഞ്ഞ രാത്രി

ആരാധന ചെയ്താൽ പാപമാപ്പ് ലഭിക്കും


സി എം അൽ റാശിദ ഓൻ ലൈൻ ദർസ്


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ* إذا اجتمع العيدان

 *ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ*

إذا اجتمع العيدان


ASLAM Kamil Saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري الهندي


*പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നാൽ ജുമുഅ നിർബന്ധമില്ല എന്ന് ചിലർ പറയുന്നു ഇത് ശരിയാണോ0* ?*


മറുപടി


ഹിജ്റ150 ൽ ജനിച്ച സലഫുകളിൽ പ്രമുഖനായ

ഇമാം ശാഫിഈ റ പറയുന്നു.


രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നാൽ

ഉമർ ബ്നു അബ്ദുൽ അസീസ് റ പറയുന്നു. തിരുനബിയുടെ കാലത്ത് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നു. അപ്പോൾ അവിടന്ന് പറഞ്ഞു. മേൽഭാഗത്തുള്ളവർ ജുമുഅക്ക് വരാതെ ഇരിക്കാൻ ഉദ്ധേശിച്ചാൽ ഇരുന്ന് കൊള്ളട്ടെ


മറ്റൊരു ഹദീസിൽ . അബൂ ഉബൈദ് പറയുന്നു. ഞാൻ ഉസ്മാൻ ബ്നു അഫാനി റ ന്റെ കൂടെ പൊരുന്നാളിന് സാക്ഷിയായി ഉസ്മാൻ റ വന്നു നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞപ്പോൾ ഖുത്വുബ നിർവഹിച്ചു. പറഞ്ഞു. നിങ്ങൾക്ക് ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. മുകൾ ഭാത്തുള്ളവർ ജുമുഅക്ക് വേണ്ടി കാത്തിരിക്കണമെങ്കിൽ കാത്തിരിക്കാം മടങ്ങി പോവണമെങ്കിൽ മടങ്ങി പോവാം അതിന് നിങ്ങൾക്ക് ഞാൻ സമ്മതം നൽകിരിക്കുന്നു.


ഇമാം ശാഫിഈ തുടരുന്നു.


اجتماع العيدين أخبرنا الربيع قال أخبرنا الشافعي قال أخبرنا إبراهيم بن محمد قال أخبرنا إبراهيم بن عقبة عن عمر بن عبد العزيز قال اجتمع عيدان على عهد رسول الله صلى الله عليه وسلم فقال " من أحب أن يجلس من أهل العالية فليجلس في غير حرج " 


أخبرنا الربيع قال أخبرنا الشافعي قال أخبرنا مالك عن ابن شهاب عن أبي عبيد مولى ابن أزهر قال شهدت العيد مع عثمان بن عفان فجاء فصلى ثم انصرف فخطب فقال " إنه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها ومن أحب أن يرجع فليرجع فقد أذنت له

ചെറിയ പെരുന്നാളും ജുമുഅ ദിവസവും ഒരുമിച്ചു വന്നാൽ ഇമാം പെരുന്നാൾ നിസ്കരിച്ചതിന്ന് ശേഷം പെരുന്നാൾ നിസ്കാരത്തിന് വന്ന നാട്ടുകാരല്ലാത്തവരോട് അവരുടെ കുടുംബത്തിലേക്ക് പിരിഞ്ഞ് പോവാൻ ആഗ്രഹിക്കുന്നവർക്ക് അതിന്ന് സമ്മതം നൽകണം അവർ ജുമുഅയിലേക്ക് മടങ്ങിവരേണ്ടതില്ല. അവർക്ക് ഏറ്റവും നല്ലത് അവർ അവിടെ തന്നെ താമസിച്ചു ജുമുഅയിൽ പങ്കടുക്കുകയോ അല്ലങ്കിൽ പിരിഞ്ഞ് പോയി ജുമുഅക്ക് വേണ്ടി മടങ്ങിവരുകയും ചെയ്യലാണ് . ഇനി അവർ മടങ്ങിവന്നിട്ടില്ലങ്കിൽ വിരോധമില്ല. أن شاء الله

ഇമാം ശാഫിഈ തുടരുന്നു

എന്നാൽ നാട്ടുകാർക്ക് പെരുന്നാൾ ദിവസമാണങ്കിലും ജുമുഅ ഉപേക്ഷിക്കാൻ പാടില്ല. (അൽ ഉമ്മ 1/274


 " (قال الشافعي) وإذا كان يوم الفطر يوم الجمعة صلى الامام العيد حين تحل الصلاة ثم أذن لمن حضره من غير أهل المصر في أن ينصرفوا إن شاءوا إلى أهليهم ولا يعودون إلى الجمعة والاختيار لهم أن يقيموا حتى يجمعوا أو يعودوا بعد انصرافهم إن قدروا حتى يجمعوا وإن لم يفعلوا فلا حرج إن شاء الله تعالى (قال الشافعي) ولا يجوز هذا لاحد من أهل المصر أن يدعوا أن يجمعوا إلا من عذر يجوز لهم به ترك الجمعة وإن كان يوم عيد  كتاب الام للشافعي 1/274


ഇമാം ശാഫിഇ റ യുടെ മേൽ പ്രസ്താവനയിൽ നിന്നും ജുമുഅ നടക്കുന്ന നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണന്നും ജുമുഅ നടക്കുന്ന നാട്ടുകാരല്ലാത്ത മറ്റു നാടുകളിൽ താമസിക്കുന്നവർക്ക് മാത്രമാണ്  പെരുന്നാൾ നിസ്കരിച്ചാൽ ജുമുഅക്ക് ഇളവുള്ളത് എന്ന് മനസ്സിലാക്കാം . മേൽ രണ്ട് ഹദീസിലും നാട്ടുകാരല്ലാത്ത മേൽഭാഗത്ത് താമസിക്കുന്നവർക്ക് മാത്രമാണ് ഇളവുള്ളത് എന്നത് വെക്തമാണ്.

ഇനി ഇതല്ലാത്ത ഏതങ്കിലും ഹദീസിൽ മേൽഭാഗത്തുള്ളവർ എന്ന് വേർതിരിച്ചു പറഞ്ഞിട്ടില്ലങ്കൽ തന്നെ മേൽ  ഹദീസിന്റെ അടിസ്ഥാനത്തിൽ അതല്ലാം മേൽ ഭാഗത്തുള്ളവർക്ക് മാത്രമാണ് എന്ന് മനസ്സിലാക്കാം .കാരണം ചില ഹദീസിൽ നിബന്ധനകൾ പറയുകയും മറ്റു ചിലതിൽ നിബന്ധന പറയാതിരിക്കുകയും ചെയ്താൽ നിബന്ധന പറയാത്തതിൽ പറഞ്ഞതിന്റെ നിയമം ഭാതകമാക്കണമെന്നത് ഉസൂലുൽ ഫിഖ് ഹിൽ സ്ഥിരപ്പെട്ടതാണ് (ജംഉ ജവാമി ) 


ഇമാം ശീറാസി റ മുഹദ്ധബിൽ പറയുന്നു.

പെരുന്നാൾ ദിവസവും ജുമുഅ ദിവസവും ഒരുമിച്ചു വരുകയും  ജുമുഅ നടക്കുന്ന പട്ടണത്തിലേക്ക് ജുമുഅ നടക്കാത്ത ഗ്രാമവാസികൾ വന്നു പെരുന്നാൾ നമസ്കരിച്ചു അവർക്ക് പിരിഞ്ഞ് പോകാവുന്നതും ജുമുഅ ഉപേക്ഷിക്കാവുന്നതുമാണ്.


അതിന്റെ തെളിവ് ഉസ്മാൻ റ അവരുടെ ഖുത്വുബയിൽ ഇങ്ങനെ പറഞ്ഞു. ഓ ജനങ്ങള രണ്ട് പെരുന്നാൾ നിങ്ങൾക്ക് ഇന്ന് സമാകതമായിരിക്കുന്നു.

മുകൾ ഭാത്തുള്ളവർ നമ്മോട് കൂടെ  ജുമുഅ നിസ്കരിക്കാൻ ഉദ്ധേശിക്കുന്നവർ നിസ്കരിക്കുക  .പിരിഞ്ഞ് പോകാൻ ഉദ്ധേശിക്കുന്ന വർക്ക് പിരിഞ്ഞ് പോവാം

ഉസ്മാൻ റ ഇത് പറഞ്ഞപ്പോൾ ആരും അതിനെ എത്രിത്തില്ല.


മറ്റൊരു കാരണം 

അവർ ജുമുഅക്ക് വേണ്ടി അവിടെ തന്നെ ഇരുന്നാൽ അവർക്ക് പെരുന്നാൾ ഒരുക്കങ്ങൾ ലഭിക്കുകയില്ല. അവർ മടങ്ങി പോയി ജുമുഅക്ക് തിരിച്ചു വരികയാണങ്കിൽ അത് അവർക്ക് പ്രയാസമാണ്. പ്രയാസമുണ്ടങ്കിൽ  ജുമുഅ ഒഴിവാക്കുന്നതാണ്. എന്നാൽ ചിലർ ഇവർക്കും ജുമുഅ നിർബന്ധമാണന്ന് പറഞ്ഞിട്ടുണ്ട്.| ( മുഹദ്ധബ് )


* (وإن اتفق يوم عيد ويوم جمعة فحضر أهل السواد فصلوا العيد جاز ان ينصرفوا ويتركوا الجمعة لما روى عن عثمان رضي الله عنه انه قال في خطبته " ايها الناس قد اجتمع عيدان في يومكم فمن أراد من اهل العالية ان يصلي معنا الجمعة فليصل ومن اراد ان ينصرف فلينصرف " ولم ينكر عليه احد


ولانهم إذا قعدوا في البلد لم يتهيؤا بالعيد فان خرجوا ثم رجعوا للجمعة كان عليهم في ذلك مشقة والجمعة تسقط بالمشقة ومن اصحابنا من قال تجب عليهم الجمعة لان من لزمته الجمعة في غير يوم العيد وجبت عليه في يوم العيد كأهل البلد والمنصوص في الام هو الاول)


ഇമാം ഹാഫിള് നവവി റ ശറഹുൽ മുഹദ്ധബിൽ പറയുന്നു.

ഉസ്മാൻ റ യിൽ നിന്നുള്ള മേൽ സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിരിക്കുന്നു.


മേൽ വചനത്തിൽ മേൽ ഭാഗതതുള്ളവർക്ക് ഇളവുണ്ട് എന്ന് പറഞ്ഞതിൽ മേൽ ഭാഗം കൊണ്ടുള്ള ഉദ്ധേശം

മദീനയുടെ കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ്.

* (الشرح) هذا الأثر عن عثمان رضي الله عنه رواه البخاري في صحيحه والعالية بالعين المهملة هي قرية بالمدينة من جهة الشرق وأهل السواد هم أهل القرى والمراد هنا اهل القرى الذين يبلغهم النداء ويلزمهم حضور الجمعة في البلد في غير العيد وينكر على المصنف قوله روي عن عثمان بصيغة التمريض مع أنه حديث صحيح وقد سبق التنبيه على نظائره وقوله يتهيأ مهموز


ഇമാം ശാഫിഈയും അസ്ഹാബും  പറയുന്നത്

പെരുന്നാൾ ദിവസവും ജുമുഅ ദിവസവും ഒരുമിച്ചു വന്നാൽ ജുമുഅ നടക്കാത്ത ഗ്രാമവാസികൾ  വന്നു പെരുന്നാൾ നിസ്കരിച്ചാൽ അവർക്ക് ജുമുഅ ഒഴിവാക്കും എന്നതാണ് ഇമാം ശാഫിഈ ഉമ്മിൽ വെക്തമാക്കി പറഞ്ഞ സ്വഹീഹായ അഭിപ്രായം.

നാട്ടുകാർക്ക് ജുമുഅ ഒഴിവാ കൂല എന്നതിൽ അഭിപ്രായ വിത്യാസമില്ല.

ഗ്രാമവാസികൾക്കും ജുമുഅ ഒഴിവാകുല എന്ന ഒരഭിപ്രായമുണ്ട് അത്ന്ന് തെളിവ് ഖുർആനാണ്.


* اما الأحكام فقال الشافعي والأصحاب إذا اتفق يوم جمعة يوم عيد وحضر أهل القرى الذين تلزمهم الجمعة لبلوغ نداء البلد فصلوا العيد لم تسقط الجمعة بلا خلاف عن أهل البلد وفي أهل القرى وجهان الصحيح المنصوص للشافعي في الأم والقديم أنها تسقط


(والثاني)

لا تسقط ودليلها في الكتاب

 وأجاب هذا الثاني عن قول عثمان ونص الشافعي فحملهما على من لا يبلغه النداء (فإن قيل) هذا التأويل باطل لأن من لا يبلغه النداء لا جمعة

ഇമാം നവവി റ  തുടരുന്നു

ഈ വിഷയത്തിൽ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ


നമ്മുടെ മദ്ഹബ് നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണെന്നും ജുമാ നടക്കാത്ത അപ്പുറത്തുള്ള ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല എന്നതുമാണ്.

ഇതാണ് ഉസ്മാനുബ്നു അഫ്ഫാൻ ഉമർ ബിൻ അബ്ദുൽ അസീസ് മറ്റു ഭൂരിപക്ഷം പണ്ഡിതന്മാർ ഇവരുടെയെല്ലാം മദ്ഹബ്

അത്വാഉ റ ഇത് തന്നെ പറയുന്നു.

അലിയ് റ ഇബ്നു സുബൈർ റ എന്നിവരിൽ നിന്നും ഇത് തന്നെ റിപ്പോർട്ട് ചെയ്യുന്നു.


ഇമാം അഹ്മദ് പറയുന്നു. നാട്ടുകാർക്ക് മേൽ ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല അവർക്ക് ളുഹർ നിർബന്ധമാണ്.

അബു ഹനീഫ പറയുന്നു. നാട്ടുകാർക്കും പുറത്തുള്ള ഗ്രാമവാസികൾക്കുംഒരിക്കലും ജുമുഅ ഒഴിവാക്കുകയില്ല.

 (فرع)


في مذاهب العلماء في ذلك


* قد ذكرنا أن مذهبنا وجوب الجمعة علي اهل البلد وسقوطها عن عن اهل القرى وبه قال عثمان ابن عفان وعمر بن عبد العزيز وجمهور العلماء وقال عطاء بن أبي رباح إذا صلوا العيد لم تجب بعده في هذا اليوم صلاة الجمعة ولا الظهر ولا غيرهما إلا العصر لا على أهل القرى ولا أهل البلد قال ابن المنذر وروينا نحوه عن علي بن أبي طالب وابن الزبير رضي الله عنهم


* وقال أحمد تسقط الجمعة عن أهل القرى وأهل البلد ولكن يجب الظهر


* وقال أبو حنيفة لا تسقط الجمعة عن أهل البلد ولا أهل القرى


ആർക്കും ജുമുഅ നിർബന്ധമില്ല എന്ന് പറയുന്നവർ തെളിവായി കൊണ്ടുവരുന്നത് സൈദ്ബ്നു അർഖം റ ന്റെ ഹദീസാണ്.

അദ്ദേഹം പറഞ്ഞു ഞാൻ തിരുനബിയോട് കൂടെ രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നപ്പോൾ ഹാജരായി തിരുനബി പെരുന്നാൾ നിസ്കരിച്ചു ജുമുഅക്ക് ഇളവ് നൽകി പറഞ്ഞു  ജുമുഅഉദ്ദേശിക്കുന്നവർക്ക് നിസ്കരിക്കാം


മറ്റൊരു ഹദീസ് ഇങ്ങനെയാണ് അബു ഹുറൈറ റ   പറയുന്നു നബി പറഞ്ഞു നിങ്ങൾക്ക് ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നിരിക്കുന്നു ഉദ്ദേശിക്കുന്നവർക്ക് ജുമുഅയുടെ കാര്യം പിന്തിക്കാം ഞങ്ങൾ ഇവിടെ ജുമാ നിസ്കരിക്കുകയാണ്.

ഈ ഹദീസിന്റെ സനദ് ദുർബലമാണ്

* واحتج الذين أسقطوا الجمعة عن الجميع بحديث زيد بن أرقم


وقال " شهدت مع النبي صلى الله عليه وسلم عيدين اجتمعا فصلى العيد ثم رخص في الجمعة وقال من شاء أن يصلي فليصل " رواه أبو داود والنسائي وابن ماجه بإسناد جيد ولم يضعفه أبو داود وعن أبي هريرة عن رسول الله صلى الله عليه وسلم أنه قال " قد اجتمع في يومكم هذا عيدان فمن شاء أخر أمر الجمعة وإنا مجتمعون " رواه أبو داود وابن ماجه بإسناد ضعيف واحتج لأبي حنيفة بأن الأصل الوجوب واحتج عطاء بما رواه هو قال " اجتمع يوم جمعة ويوم عيد على عهد ابن الزبير فقال عيدان اجتمعا فجمعهما جميعا فصلاهما ركعتين بكرة لم يزد عليهما حتى صلى العصر " رواه أبو داود بإسناد صحيح على شرط مسلم وعن عطاء قال صلى " ابن الزبير في يوم عيد يوم جمعة أول92 النهار ثم رحنا إلى الجمعة فلم يخرج إلينا فصلينا وحدانا وكان ابن عباس بالطائف فلما قدم ذكرنا ذلك له فقال أصحاب السنة " رواه أبو داود بإسناد حسن أو صحيح على شرط مسلم


* واحتج أصحابنا بحديث عثمان وتأولوا الباقي على أهل القرى لكن قول ابن عباس من السنة مرفوع وتأويله أضعف

شرح المهذب 24

നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണെന്നുംഇതര ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ലെന്ന് നാം പറയുന്ന അഭിപ്രായത്തിൻറെ തെളിവ് ഉസ്മാൻ റളിയള്ളാഹുവിൽ നിന്നുള്ള നേരത്തെ ഉദ്ധരിച്ച ഹദീസാണ് .ആർക്കും ജുമുഅ നിർബന്ധമില്ല എന്ന് പറയുന്നവർ കൊണ്ടുവന്ന തെളിവ് അത് ജുമാ നടക്കുന്ന നാട്ടുകാർ അല്ലാത്ത ഗ്രാമവാസികളുടെ പറ്റി പറഞ്ഞതാണ് (നാട്ടുകാർ അവിടെ ജുമാ നടത്തുന്നവരായിരുന്നല്ലോ ] എന്ന് വ്യാഖ്യാനം നൽകിയിരിക്കുന്നു (ശറഹുൽ മുഹദ്ധബ് ഇമാം നവവി 492/ 4 )


ചുരുക്കത്തിൽ ഇവർ കൊണ്ടുവന്ന തെളിവ് മേൽപറഞ്ഞതുപോലെ ജുമാ നടക്കാത്ത നാട്ടിൽ നിന്നും വരുന്ന ഗ്രാമവാസികളെ പറ്റി തിരു നബി പറഞ്ഞതാണ് എന്നാണ് ഇമാം നവവി റ പറയുന്നത്


ഇമാം നവവി റൗളയിൽ പറയുന്നു.


പെരുന്നാൾ ദിവസവും വെള്ളിയാഴ്ച ദിവസവും ഒരുമിച്ചു വരികയും ജുമാ നടക്കുന്ന നാട്ടിലേക്ക് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി ബാങ്ക് കേൾക്കുന്ന ദൂരെയുള്ള  ജുമാ നടക്കാത്ത നാട്ടുകാർ ഹാജരാവുകയും ചെയ്താൽ അവര് പെരുന്നാൾ നിസ്കാരം കഴിഞ്ഞ് നാട്ടിലേക്ക് പോയാൽ ജുമാ നഷ്ടപ്പെടുമെങ്കിൽ അവർക്ക് പിരിഞ്ഞു പോകാവുന്നതാണ് . ഈ ദിവസം അവർക്ക് ജുമാ ഉപേക്ഷിക്കാവുന്നതാണ് .അതാണ് ഇമാം ഷാഫി വ്യക്തമാക്കി പറഞ്ഞ സ്വഹീഹായ അഭിപ്രായം. (റൗള നവവി  1/587 )


فرع: إذا وافق يوم العيد يوم جمعة، وحضر أهل القرى الذين يبلغهم النداء لصلاة العيد، وعلموا أنهم لو انصرفوا لفاتتهم الجمعة، فلهم أن ينصرفوا، ويتركوا الجمعة في هذا اليوم على الصحيح المنصوص في القديم والجديد

روضة الطالبين1/587

ഇമാം റംലി നിഹായയിൽ പറയുന്നു

പെരുന്നാൾ ദിവസവും വെള്ളിയാഴ്ച ദിവസവും ഒരുമിച്ച് വരുകയും ജുമാ നടക്കാത്ത ഗ്രാമത്തിൽ നിന്നും ബാങ്ക് കൊടുക്കുന്ന ഗ്രാമവാസികൾ പെരുന്നാൾ നിസ്കാരത്തിന് ജുമാ നടക്കുന്ന നാട്ടിലേക്ക് വരുകയും ചെയ്താൽ ജുമുഅക്ക് മുമ്പ് അവർക്ക് മടങ്ങി പോകാവുന്നതും ജുമുഅ വരെ തൊട്ട് ഒഴിവാക്കുന്നതും ആണ്അതിൻറെ തെളിവ് തിരുനബിയുടെ ഹദീസാണ് നമ്മുടെ കൂടെ ജുമുഅക്ക് ഹാജർ ആവാൻ ഉദ്ദേശിക്കുന്നവർ അത് ചെയ്തുകൊള്ളട്ടെ ഉദ്ദേശിക്കുന്നവർ പിന്തിരിഞ്ഞു കൊള്ളട്ടെ .അബുദാവൂദ്.

അവരോട് നാട്ടിലേക്ക് മടങ്ങിപ്പോവരുത് എന്നോ മടങ്ങിയാൽ ജുമുഅയിലേക്ക് തിരിച്ചുവരണമെന്ന് കീർത്തിക്കുകയാണെങ്കിൽ അത് അവർക്ക് പ്രയാസമാകുന്നതാണ് എന്ന കാരണത്തിനു വേണ്ടിയും ആണ് ഈ നിയമം.ഈ കാരണത്തിന്റെ തേട്ടം അവർ പെരുന്നാളിന് വേണ്ടി നാട്ടിലേക്ക് വന്നിട്ടില്ലെങ്കിൽ മറിച്ച് അവരുടെ ഗ്രാമത്തിൽ വച്ച് തന്നെ പെരുന്നാൾ നിസ്കരിച്ചാൽ അവര് ജുമുഅക്ക് വേണ്ടിവരൽ നിർബന്ധമാണ് അത് അങ്ങനെ തന്നെയാണ്.അവരുടെ ഗ്രാമത്തിലേക്ക് മടങ്ങി പോകാമെന്ന് പറയുന്നത് പെരുന്നാൾ നിസ്കരിച്ച ഉടനെ ജുമുഅയുടെ സമയം കടന്നിട്ടില്ലെങ്കിൽ ആണ് അങ്ങനെ വന്നാൽ ഒരിക്കലും അവർക്ക് ജുമാ ഉപേക്ഷിക്കാൻ പാടില്ല. (നിഹായ)


وفي نهاية المحتاج للرملي الشافعي (لو وافق

 العيد يوم الجمعة فحضر أهل القرية الذين بلغهم النداء لصلاة العيد فلهم الرجوع قبل صلاتها وتسقط عنهم وإن قربوا منها وسمعوا النداء وأمكنهم إدراكها لو عادوا إليها لخبر (من أحب أن يشهد معنا الجمعة فليفعل ومن أحب أن ينصرف فليفعل) رواه أبو داود ولأنهم لو كلفوا بعدم الرجوع أو بالعود إلى الجمعة لشق عليهم والجمعة تسقط بالمشاق….ومقتضى التعليل أنهم لو لم يحضروا كأن صلوا العيد بمكانهم لزمتهم الجمعة وهو كذلك ومحل ما مر ما لم يدخل وقتها قبل انصرافهم فإن دخل عقب سلامهم من العيد لم يكن لهم تركها). اهـ


ഈ വിഷയത്തിലുള്ള വിവിധ ഹദീസുകൾ കൊണ്ടുവന്നതിനു ശേഷം അതിനെ വിവിധ വ്യാഖ്യാനങ്ങൾക്ക് സാധ്യമുണ്ട് എന്ന് പറഞ്ഞതിനുശേഷം ഇബ്നു അബ്ദുൽ ബർ മുവത്വ യുടെ ശർഹ് അത്തംഹീദിൽ രേഖപ്പെടുത്തുന്നു


ഈ അസറുകൾ ഞാൻ പറഞ്ഞ വിവിധ വ്യാഖ്യാനങ്ങൾക്ക് സാധ്യമുണ്ടാകുമ്പോൾ ജുമുഅയുടെ ഫർള് ജുമാ നിർബന്ധമായ എല്ലാവരെ തൊട്ടും ഒഴിവായി പോകും എന്ന് പറയാൻ ഒരിക്കലും സാധ്യമല്ല.കാരണം അല്ലാഹു ഖുർആനിൽജുമാ ദിവസം നിസ്കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടാൽ ജുമുഅക്ക് നിങ്ങൾ വരണം എന്ന് വ്യക്തമായി പറഞ്ഞതാണ്.അല്ലാഹു റസൂലോ പെരുന്നാൾ ദിവസത്തെ അതിൽ നിന്നും ഒഴിവാക്കിയിട്ടില്ല. അത്തം ഹീദ് 10/277

قال ابن عبد البر :” وإذا احْتَملت هذه الآثارُ من التأويل ما ذكَرنا، لم يَجُز لمُسلم أن يذهَبَ إلى سُقُوطِ فرضِ الجُمُعةِ عمَّن وجَبَت عليهِ؛ لأنَّ الله عزَّ وجلَّ يقولُ: (يَٰٓأَيُّهَا اَ۬لذِينَ ءَامَنُوٓاْ إِذَا نُودِيَ لِلصَّلَوٰةِ مِنْ يَّوْمِ اِ۬لْجُمُعَةِ فَاسْعَوِاْ اِلَيٰ ذِكْرِ اِ۬للَّهِ وَذَرُواْ اُ۬لْبَيْعَۖ ذَٰلِكُمْ خَيْرٞ لَّكُمُۥٓ إِن كُنتُمْ تَعْلَمُونَۖ ،) سورة الجمعة 09. ولم يخُصَّ اللهُ ورسُولُهُ يوم عيدٍ من غيره من وَجْهٍ تجِبُ حُجَّتُهُ، فكيفَ بمن ذهَبَ إلى سُقُوطِ الجُمُعةِ والظُّهرِ، المُجتَمَع عليهما في الكِتابِ والسُّنَّةِ والإجماع،بأحاديثَ ليس منها حديثٌ إلّا وفيه مَطْعنٌ لأهلِ العِلم بالحديثِ” (التمهيد،ج10ص 277).


ഇമാം ഇബ്നു അബ്ദുൽ ബറ് പറയുന്നു.


അബൂഹുറൈറയിൽ നിന്നും ഉദ്ധരിച്ച ഹദീസിൽതിരുനബി പറഞ്ഞതായി ഇങ്ങനെ കാണാം ഈ ദിവസത്തിൽ രണ്ട് ആഘോഷം ഒരുമിച്ചു വന്നിരിക്കുന്നു ഉദ്ദേശിക്കുന്നവർക്ക് ജുമുഅ ഒഴിവാക്കുന്നതാണ് .ഞങ്ങൾ ജുമാ നിസ്കരിക്കുന്നതാണ്.

ഹദീസിൽ ബക്രീദ് എന്ന വ്യക്തിയുണ്ട് അദ്ദേഹം ദുർബലനാണ്

എന്ന് മാത്രമല്ല ഇതിലെ വിവിധ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ തിരുനബി യും അവിടുത്തെ നാട്ടുകാരും ജുമാ നിസ്കരിച്ചിരുന്നു എന്ന് മനസ്സിലാക്കാം.ഇതിൽ നിന്നും ജുമുഅ നിർബന്ധമാണ് എന്നും മനസ്സിലാക്കാം ഇളവ് നൽകപ്പെട്ടത് ജുമുഅ നിർബന്ധമില്ലാത്ത ജുമാ നടക്കാത്ത  വിവിധ പ്രദേശങ്ങളിൽ നിന്ന് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി വരുന്നവർക്കാണ്.വ്യാഖ്യാനത്തെ അടിസ്ഥാന തത്വങ്ങൾ ശക്തിപ്പെടുത്തുകയും തെളിവുകൾ അതിൻറെ മേൽ നിൽക്കുകയും ചെയ്യുന്നു. ഇതിനു വിരുദ്ധം പറയുന്ന തെളിവും ഇല്ല പ്രമാണവും ഇല്ല . അത്തംഹീദ് 273/10


عن أبي هريرة عن رسول الله صلى الله عليه وسلم ( أنه ( قال : قد اجتمع في يومكم هذا عيدان ، فمن شاء أجزأته الجمعة ، وإنا مجمعون إن شاء الله .


قال أبو عمر : احتج من ذهب مذهب عطاء في هذه المسألة بهذا الحديث لما فيه من قوله صلى الله عليه وسلم : إن شئتم أجزأكم ، فمن شاء أجزأته . وهذا الحديث لم يروه فيما علمت عن شعبة أحد من ثقات أصحابه الحفاظ ، وإنما رواه عنه بقية بن الوليد وليس بشيء في شعبة أصلا وروايته عن أهل بلده أهل الشام فيها كلام وأكثر أهل العلم يضعفون بقية عن الشاميين وغيرهم وله مناكير وهو ضعيف ليس ممن يحتج به .


[ ص: 273 ] وقد رواه الثوري عن عبد العزيز بن رفيع عن أبي صالح مرسلا قال : اجتمع عيدان على عهد رسول الله صلى الله عليه وسلم فقال : إنا مجمعون فمن شاء منكم أن يجمع فليجمع ومن شاء أن يرجع فليرجع فاقتصر في هذا الحديث على ذكر إباحة الرجوع ولم يذكر الإجزاء ورواه زياد البكائي عن عبد العزيز بن رفيع بمعنى حديث الثوري إلا أنه أسنده : حدثني عبد الوارث بن سفيان قال : حدثنا قاسم بن أصبغ قال : حدثنا إبراهيم بن إسحاق النيسابوري قال : حدثنا إبراهيم بن دينار قال : حدثنا زياد بن عبد الله بن الطفيل البكائي قال : حدثنا عبد العزيز بن رفيع عن أبي صالح عن أبي هريرة قال : اجتمعنا إلى رسول الله صلى الله عليه وسلم في يوم عيد ويوم جمعة فقال لنا رسول الله صلى الله عليه وسلم وهو في العيد : هذا يوم قد اجتمع لكم فيه عيدان : عيدكم هذا والجمعة ، وإني مجمع إذا رجعت فمن أحب منكم أن يشهد الجمعة فليشهدها قال : فلما رجع رسول الله صلى الله عليه وسلم جمع بالناس .


[ ص: 274 ] فقد بان في هذه الرواية ورواية الثوري لهذا الحديث أن رسول الله صلى الله عليه وسلم جمع ذلك اليوم بالناس ، وفي ذلك دليل على أن فرض الجمعة والظهر لازم وأنها ساقطة وأن الرخصة إنما أريد بها من لم تجب عليه الجمعة ممن شهد العيد من أهل البوادي ، والله أعلم . وهذا تأويل تعضده الأصول وتقوم عليه الدلائل ، ومن خالفه فلا دليل معه ولا حجة له .

التمهيد 10/274


മേൽഭാഗത്തുള്ളവർക്ക് പിരിഞ്ഞുപോകാം എന്ന ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔനുൽ മഅബൂദ് ൽ പറയുന്നു.

മേൽഭാഗത്തുള്ളവർ എന്ന് പറഞ്ഞാൽ മദീനയെ തൊട്ട് 3 മൈല് മുതൽ എട്ടു മൈൽ വരെ അകലമുള്ളവരാണ്.

ഇവർ ജുമുഅ നിർബന്ധമില്ലാത്ത അത്രയും ദൂരെയുള്ള പ്രദേശത്തു നിന്ന്  പെരുന്നാൾ നിസ്കാരത്തിന് വരുന്നവരായത് കൊണ്ടാണ് ഇവർക്ക് ദുബായിൽ പങ്കെടുക്കേണ്ടതില്ല എന്ന ഇളവ് നൽകിയത് എന്നാണ് പല പണ്ഡിതന്മാരും മറുപടി പറഞ്ഞിട്ടുള്ളത്.


وفي عون المعبود


قوله: (قال أبو عبيد)، هو موصول بالسند المذكور. قوله: (ثم شهدت مع عثمان)، أي: ثم شهدت العيد مع عثمان، وكذا في بعض النسخ: لفظ العيد مذكور، ولكنه لم يبين أي: عيد. قال بعضهم: والظاهر أنه عيد الأضحى الذي قدمه في حديثه عن عمر، رضي الله تعالى عنه، فتكون اللام فيه للعهد. قلت: يحتمل أحد العيدين ولا سيما في الرواية التي لم يذكر فيها لفظ العيد. قوله: (فكان ذلك)، أي: فكان يوم العيد ذاك يوم الجمعة. قوله: (فيه عيدان)، يعني: عيد الجمعة ويوم العيد حقيقة وسمى يوم الجمعة عيدا لأنه زمان اجتماع المسلمين في يوم عظيم لإظهار شعائر الشريعة كيوم العيد والإطلاق على سبيل التشبيه. قوله: (من أهل العوالي) وهو جمع العالية وهي قرى بقرب المدينة من جهة الشرق، وأقربها من المدينة على أربعة أميال أو ثلاثة، وأبعدها ثمانية. قوله: (فلينتظر) أي: فليتأخر إلى أن يصلي الجمعة. قوله: (أن يرجع)، أي: إلى منزله (فقد أذنت له) بالرجوع، وبه استدل أحمد على سقوط الجمعة على من صلى العيد إذا وافق العيد يوم الجمعة، وبه قال مالك مرة: وأجيب بأنهم إنما كانوا يأتون العيد والجمعة من مواضع لا يجب عليهم المجيء فأخبر بما لهم في ذلك.

عون المعبود



ഇമാം അബൂബക്കർ ഇബ്നുൽ മുൻദിർ അനൈസാബൂരി  അൽ ഔസത് ഫിസുനനി എന്ന ഗ്രന്ഥത്തിൽ പറയുന്നു.


ഇളവ് നൽകിയത് പട്ടണത്തിന് പുറത്തുള്ളവർ പെരുന്നാൾ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനും അവർ ജുമുഅക്ക് തിരിച്ചു വരേണ്ടതില്ല എന്നുമാണ്.നാട്ടുകാരെ തൊട്ട് ഒരിക്കലും ജുമാ ഒഴിവാക്കുകയില്ല കാരണം അത് പെരുന്നാൾ അല്ലാത്ത മറ്റൊരു നിസ്കാരം ആണ് ഉച്ചതിരിഞ്ഞ് അതിനുശേഷം ആണല്ലോ നിസ്കരിക്കല് അതിന് ഖുർആൻ തെളിവാണ് അതുകൊണ്ട് ഉച്ചതിരിഞ്ഞ് അതിനുശേഷം നിർബന്ധമായ ഒരു നിസ്കാരം പകലിന്റെ ആദ്യത്തിൽ നിസ്കരിക്കുന്ന പെരുന്നാൾ നിസ്കാരം എന്ന സുന്നത്തിന്റെ കാരണം പറഞ്ഞു ഒരിക്കലും ഉപേക്ഷിക്കൽ അനുവദനീയമല്ല.

ഉസ്മാൻ റളിയള്ളാഹുവിൽ നിന്നുള്ള റിപ്പോർട്ട് മേൽഭാഗത്തുള്ളവർ പിരിഞ്ഞു പോവാം എന്നതാണ്. ഇപ്രാകാരും ഉമറ്ബ്നു അബ്ദുൽ അസീസ് റ യെതൊട്ടും റിപ്പോർട്ടുണ്ട്.


قال الإمام أبو بكر محمد بن إبراهيم بن المنذر النيسابوري في كتابه الأوسط في السنن والإجماع والاختلاف 


وهو الرخصة في الإذن لمن كان خارجا عن المصر في الرجوع إلى أهليهم ولا يعودون للجمعة ، فأما الجمعة فلا يسقط عن أهل القرية بحال ، لأنها صلاة غير صلاة العيد ، وإنما يجب إذا زالت الشمس ، يدل على ذلك قول الله جل ثناؤه : يا أيها الذين آمنوا إذا نودي للصلاة من يوم الجمعة فاسعوا إلى ذكر الله (2) الآية فغير جائز إسقاط ما يجب بعد زوال الشمس من فرض الجمعة بتطوع يتطوعه المرء في أول النهار أعني صلاة العيد . قال أبو بكر : ثابت عن عثمان بن عفان أنه قال في يوم عيد : قد اجتمع لكم في يومكم عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها ومن أحب أن يرجع فليرجع فقد أذنت له ، وروي نحو ذلك عن عمر بن عبد العزيز

ഇമാം ഷാഫിയും ഇപ്രകാരം തന്നെയാണ് പറയുന്നത്.പട്ടണക്കാർക്ക് ഒരിക്കലും ജുമാ ഉപേക്ഷിക്കാൻ കാരണമില്ലാതെ പറ്റുകയില്ല നു അമാൻ (ശാഫിഇ) റ പറയുന്നു.

രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നാൽ രണ്ടിനും ഹാജർ ആവണം ആദ്യത്തെ സുന്നത്തും രണ്ടാമത്തേത് ഫർളും ആണ് . രണ്ടിൽ നിന്നും ഒന്നിനെയും ഉപേക്ഷിക്കരുത്.


(أخبرنا الربيع قال أخبرنا الشافعي، قال أخبرنا مالك عن ابن شهاب عن أبي عبيد مولى ابن أزهر قال شهدت العيد مع عثمان بن عفان فجاء فصلى ثم انصرف فقال إنه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها، ومن أحب أن يرجع فليرجع فقد أذنت له، وقال الشافعي مثله، وقال لا يجوز هذا لأحد من أهل المصر أن يدعوا أن يجمعوا إلا من عذر، وقال النعمان في العيدين يجتمعان في يوم واحد يشهدهما جميعا الأول سنة والآخر فريضة، ولا يترك واحد منهما).


ഇബ്നുൽ മുന്ദിർ  റ തുടരുന്നു


ജുമാ നിസ്കാരം നിർബന്ധമാണെന്ന് അതിൻറെ പേരിൽ പണ്ഡിതന്മാർ ഏകോപിച്ചതാണ് തിരുനബിയെ തൊട്ട് സ്ഥിരപ്പെട്ട ധാരാളം ഹദീസുകൾ അഞ്ച് വഖ്ത് ഫർള് നിസ്കാരമാണ് ഉള്ളത് എന്നതിന് തെളിവാണ്.

പെരുന്നാൾ നിസ്കാരം അഞ്ചുവത്തിൽ പെട്ടതല്ല.ഖുർആനും സുന്നത്തും ഏകോപനവും ജുമാ നിർബന്ധമാണ് എന്നതിന് മേലിൽ തെളിവാകുമ്പോൾ പെരുന്നാൾ നിസ്കാരം സുന്നത്താണ് എന്നതിന്റെ മേലിൽ തിരുനബിയുടെ ഹദീസുകളും തെളിവാകുമ്പോൾ ഒരു സുന്നത്ത് കാരണമായി ഒരിക്കലും ഫർള് ഉപേക്ഷിക്കൽ അനുവദനീയമല്ല. (അൽ അവ് സത്വ - 6/493 )


قال أبو بكر (أجمع أهل العلم على وجوب صلاة الجمعة، ودلت الأخبار الثابتة عن رسول الله صلى الله عليه وسلم على أن فرائض الصلوات خمس، وصلاة العيدين ليس من الخمس، وإذا دل الكتاب والسنة والاتفاق على وجوب صلاة الجمعة، ودلت الأخبار عن رسول الله صلى الله عليه وسلم على أن فرائض الصلوات الخمس، وصلاة العيدين ليس من الخمس، وإذا دل الكتاب والسنة والاتفاق على وجوب صلاة الجمعة ودلت الأخبار عن رسول الله صلى الله عليه وسلم على أن صلاة العيد تطوع، لم يجز ترك فرض بتطوع). ا

اهـ

6/493

 

ഇമാം മാലിക് മുവത്വയിലെ മേൽഭാഗത്തുള്ളവർ ജുമുഅക്ക് വരേണ്ടതില്ല എന്ന ഹദീസ് ഉദ്ധരിച്ചു ഇമാം  ശൈബാനി പറയുന്നു.


ഇതുകൊണ്ട് തന്നെയാണ് നാം പിടിക്കുന്നത്

.മേൽഭാഗത്തുള്ളവർക്ക് ഇളവുണ്ടെന്ന് ഹദീസ്

മേൽഭാഗത്തുള്ളവർ പട്ടണവാസികൾ അല്ലാത്തതുകൊണ്ട് അവർക്ക് ഉസ്മാൻ റളിയള്ളാഹു ഇളവ് നൽകിയതാണ് ഇത് ഇമാം അബു ഹനീഫയുടെയും അഭിപ്രായമാണ്

(അൽ ജാമിഉ സ്വഗീർ )

وفي (الموطأ) للإمام محمد أيضـا عن الإمام مالك بن أنس عن محمد بن شهاب الزهري عن أبي عبيد مولى ابن أزهر أنه قال في حديثه: [شهدت العيد مع عثمان بن عفان –رضي الله عنه-، فصلى ثم انصرف، فخطب فقال: إنـه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن يرجع فقد أذنت له] 


ثم قال محمد:[وبهذا كله نأخذ، وإنما رخص عثمان في الجمعة لأهل العالية لأنهم ليسـوا من أهل المصـر وهو قول أبي حنيفة].


ഇമാം ഷൈബാനി പറയുന്നു ഇമാം അബു ഹനീഫ പറഞ്ഞു രണ്ട് ആഘോഷങ്ങൾ ഒരു ദിവസത്തിൽ ഒരുമിച്ചു വന്നാൽ ഒന്നാമത്തെ സുന്നത്തും രണ്ടാമത്തേത് ഫർളും ആണ്രണ്ടിൽനിന്ന് ഒന്നിനെയും ഉപേക്ഷിക്കപ്പെടരുത് (അൽ ജാമിഉ സ്വഗീർ ഹനഫി)

قال الإمام محمد بن الحسن الشيباني في (الجامع الصغيـر): [محمد عن يعقـوب عن أبي حنيفـة: عيدان اجتمعا في يوم واحد فالأول سنة والآخـر فريضـة، ولا يترك واحد منهما

……

ഇബ്ൻ ആബിദീൻ എന്നവരും ഇത് ഉദ്ധരിക്കുന്നു.

قال ابن عابدين الحنفي في حاشيته في باب العيدين: وتجب على من تجب عليه الجمعة. ثم قال: قال في الهداية ناقلا عن الجامع الصغير عيدان اجتمعا في يوم واحد فالأول سنة والثاني فريضة ولا يترك واحد منهما اهـ


മാലിക്ക് പണ്ഡിതൻ ഇമാം ബാജി പറയുന്നു.


മേൽഭാഗത്തുള്ളവർക്കും പുറത്തുള്ള ഗ്രാമവാസികൾക്കും ഇളവുണ്ട് എന്നതാണ്.ഇതുകൊണ്ട് അബു ഹനീഫയും ശാഫി ഇമാമും പറഞ്ഞിരിക്കുന്നു. (ശർഹു മുവത്വ  )

وقال أبو الوليد الباجي المالكي في شرحه: [روى ابن وهب ومطرف وابن الماجشـون عن مالك أن ذلك (أي الإذن لأهل العوالي والقرى) جائـز ... وبذلك قال أبو حنيفة والشافعي].


ഇബ്ൻ ഹജർ പറയുന്നു

 ജുമാ നടക്കുന്ന നാട്ടിലേക്ക്

ജുമാ നടക്കാത്തനാട്ടുകാർ ബാങ്ക് കേട്ടതിന് വേണ്ടി വരുന്നവർ ആണെങ്കിൽ പെരുന്നാളും ജുമായും ഒരുമിച്ചു വന്നാൽ ജുമുഅയുടെ ടൈം കിടക്കുന്നതിനു മുമ്പ് പെരുന്നാൾ നിസ്കാരം കഴിഞ്ഞാൽ അവർക്ക് പിരിഞ്ഞു പോകാവുന്നതാണ് ജുമുഅക്ക് വേണ്ടി മടങ്ങിവരേണ്ടതില്ല അത് അവർക്കുള്ള ഇളവാണ് അവർ പെരുന്നാൾ നിസ്കാരത്തിനു വന്നിട്ടില്ലെങ്കിൽ ജുമുഅക്ക് വരേണ്ടതാണ്. തുഹ്ഫ 2/415

وَلِمَنْ حَضَرَ وَالْعِيدُ الَّذِي وَافَقَ يَوْمُهُ يَوْمَ جُمُعَةٍ الِانْصِرَافُ بَعْدَهُ قَبْلَ دُخُولِ وَقْتِهَا وَعَدَمُ الْعَوْدِ لَهَا، وَإِنْ سَمِعُوا تَخْفِيفًا عَلَيْهِمْ وَمِنْ ثَمَّ لَوْ لَمْ يَحْضُرُوا لَزِمَهُمْ الْحُضُورُ لِلْجُمُعَةِ عَلَى الْأَوْجَهِ وَلَا تَسْقُطُ بِالسَّفَرِ مِنْ مَحَلِّهَا لِمَحَلٍّ يَسْمَعُ أَهْلُهُ النِّدَاءَ مُطْلَقًا عِنْدَهُمَا؛ لِأَنَّهُ مَعَهَا كَمَحَلَّةٍ مِنْهَا.

 ( تحفة المحتاج  ,2/415

*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*

Saturday, March 7, 2026

അബദ്ധം പിണഞ്ഞ അത്താഴം

 


*അബദ്ധം പിണഞ്ഞ അത്താഴം*



അഞ്ചുമണിക്ക്  സുബ്ഹിന്റ  സമയം പ്രവേശിക്കുന്ന ഒരു റമളാൻ മാസത്തിൽ, ഉറക്കിൽ നിന്ന്  എഴുന്നേറ്റ് ക്ലോക്കിൽ സമയം നോക്കിയപ്പോൾ 4:30 ആണെന്ന് ധരിച്ച് ഭക്ഷണം കഴിച്ചു.  യഥാർത്ഥ സമയം 5: 30 ആയിരുന്നു എന്നു പിന്നീട് ബോധ്യപ്പെടുകയുണ്ടായി. 

 അബദ്ധം പിണങ്ങിയതിന്‍റെ പേരിൽ പ്രഭാതം വെളിവായ ശേഷം ഈ രൂപത്തിൽ ഭക്ഷണം കഴിച്ചാൽ അതുകാരണം നോമ്പ് നഷ്ടപ്പെടുമോ...?


✍🏼

 മേൽപ്പറഞ്ഞ രൂപത്തിൽ പ്രഭാതം ആയിട്ടില്ല എന്ന് തെറ്റുദ്ധരിച്ചുകൊണ്ട് പ്രഭാതത്തിനുശേഷം നോമ്പ് മുറിയുന്ന വല്ല കാര്യവും ചെയ്താൽ അതുകാരണം നോമ്പ് നഷ്ടപ്പെടുന്നതാണ്. യാഥാർത്ഥ്യത്തിന് വിരുദ്ധമായി ധരിച്ച ധാരണക്ക് യാതൊരു പ്രസക്തിയുമില്ല.

 താൻ നോമ്പുകാരനാണെന്ന കാര്യം മറന്നു ഭക്ഷണം കഴിച്ച വ്യക്തിക്കു ലഭിക്കുന്ന, നോമ്പ് മുറിയില്ല എന്ന  ഇളവ് ഇവിടെ ലഭ്യമല്ല

ഫത്ഹുൽ മുഈൻ195, 196 ഇൽ നിന്നും ഇത് ഗ്രഹിക്കാം.


ﻭﻟﻮ ﺃﻛﻞ ﺑﺎﺟﺘﻬﺎﺩ ﺃﻭﻻ ﻭﺁﺧﺮا ﻓﺒﺎﻥ ﺃﻧﻪ ﺃﻛﻞ ﻧﻬﺎﺭا ﺑﻄﻞ ﺻﻮﻣﻪ *ﺇﺫ ﻻ ﻋﺒﺮﺓ ﺑﺎﻟﻈﻦ اﻟﺒﻴﻦ ﺧﻄﺆﻩ* ﻓﺈﻥ ﻟﻢ ﻳﺒﻦ ﺷﻲء: ﺻﺢ.


فتح المعين

നോമ്പ് നഷ്ട്ടപ്പെടുന്ന കാര്യങ്ങൾ

 


*നോമ്പ് നഷ്ട്ടപ്പെടുന്ന കാര്യങ്ങൾ* 


1 തുറന്ന ദ്വാരത്തിലൂടെ  ശരീരത്തിലെ പൊള്ളയായ സ്ഥലത്തേക്ക് തടിയുള്ള വല്ലതും ബോധപൂർവ്വം പ്രവേശിക്കുക.

ചെവി, തൊണ്ട,മൂത്രദ്വാരം പോലുള്ളതിൽ ഖര, ദ്രാവാക വസ്തുക്കളുടെ  പ്രവേശനം നോമ്പുകാരന്റെ പ്രവൃത്തി മൂലമോ സമ്മതപ്രകാരമോ ആണെങ്കിൽ നോമ്പ് നഷ്ട്ടപ്പെടും.

 ബലാൽക്കാരമായോ, നോമ്പുകാരനാണെന്ന കാര്യം മറന്നതിനാലോ ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് നഷ്ടമാവില്ല


*ഉമിനീർ, കഫം*


വായിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഉമിനീരു വിഴുങ്ങിയാൽ നോമ്പ് നഷ്ടമാവില്ല. വായ നിറയെ ഉമിനീർ ശേഖരിച്ച ശേഷം ഒന്നിച്ചു വിഴുങ്ങിയാലും വിധി തഥൈവ. 


 വായിൽ നിലകൊള്ളുന്ന സ്വന്തം ഉമിനീർ വിഴുങ്ങിയാലാണ് നോമ്പ് നഷ്ടപ്പെടാതിരിക്കുന്നത്. മറ്റുള്ളവരുടെ ഉമിനീരോ, സ്വന്തം ഉമിനീർ തന്നെ പുറത്തുവന്നശേഷം വായിൽ തിരിച്ചെത്തി, ഉള്ളിലേക്ക് ഇറങ്ങിപ്പോയാലോ നോമ്പ് നഷ്ടപ്പെടും. 

വിരൽ, പേന പോലുള്ളത് വായിൽ വച്ച് പുറത്തെടുത്ത് അതിലുള്ള  ജലാംശം അവശേഷിക്കവേ വായിലേക്ക് തന്നെ തിരികെ വെക്കുകയും അതിലുള്ള ഉമിനീർ ഉള്ളിലേക്ക് ഇറങ്ങിപ്പോകുകയും ചെയ്താൽ നോമ്പ് നഷ്ടമാകും.

 അതേസമയം നനവുള്ള നാവ് പുറത്തേക്കു നീട്ടി, ഉൾവലിച്ച ശേഷം  വിഴുങ്ങുന്നതിനു വിരോധമില്ല.


മോണ പൊട്ടിയ രക്തം പോലുള്ള അന്യവസ്തു ഉമിനീരിൽ ചേർന്നിട്ടുണ്ടെങ്കിൽ അതു വിഴുങ്ങിയാൽ നോമ്പ് നഷ്ടമാകുന്നതാണ്. മോണയിലെ രക്തം കൊണ്ടോ മറ്റോ വായ നജസായ വ്യക്തി വായ പൂർണ്ണമായും കൊപ്ലിച്ചു വൃത്തിയാക്കുന്നതിന് മുമ്പ് ഉമി നീർ വിഴുങ്ങാവതല്ല. (ഫത്ഹുൽ മുഈൻ 193)


  അതേസമയം മോണയിൽ നിന്ന് നിരന്തരം രക്തം വന്നുകൊണ്ട് പ്രയാസമനുഭവിക്കുന്ന വ്യക്തിക്ക് ഇതിൽ വിട്ടുവീഴ്ചയുണ്ടെന്നും ഓരോ സമയവും വായ കഴുകേണ്ടതില്ലെന്നും രക്തം തുപ്പി കളയുക മാത്രം ചെയ്താൽ മതിയെന്നും ശേഷം അവശേഷിക്കുന്ന അവശിഷ്ടം വിഴുങ്ങുന്നത് നോമ്പിനെ പ്രതികൂലമായി ബാധിക്കില്ലെന്നും ഇമാം റംലി (റ) പറഞ്ഞിട്ടുണ്ട്. ( നിഹായ 3/170)



 വായുടെ പരിധിയിൽ എത്തിയ കഫം തുപ്പിക്കളയേണ്ടതാണ്. അത് ബോധപൂർവ്വം വിഴുങ്ങുന്നത് നോമ്പിനെ പ്രതികൂലമായി ബാധിക്കും (ഫത് ഹുൽ മുഈൻ 191)


 കഫം കൊണ്ട് നിരന്തരം പ്രയാസപ്പെടുന്നവർക്ക് ഹനഫി മദ്ഹബിൽ ഒത്തിരി ആശ്വാസമുണ്ട്. വായിലെത്തിയ കഫം വിഴുങ്ങുന്നത് കൊണ്ട് ഹനഫി മദ്ഹബിൽ നോമ്പ് നഷ്ടപ്പെടുകയില്ല

 (റദ്ദുൽ മുഹ്താർ 2/400)



*ഇൻജെക്ഷൻ, കണ്ണിൽ മരുന്നുറ്റിക്കൽ*


 ഇഞ്ചക്ഷൻ മൂന്നായി വേർതിരിക്കാം .

ഒന്ന്, കൈകാലുകളുടെ മസിൽസ് പോലുള്ള സ്ഥലത്തേക്കുള്ള ഇഞ്ചക്ഷൻ. ഇതു  

നോമ്പ് നഷ്ടപ്പെടുത്തുകയില്ല. കാരണം അവിടെ പൊള്ളായായ സ്ഥലത്തേക്ക് ഒന്നും പ്രവേശിക്കുന്നില്ല.


രണ്ട്, വയറിന്റെ അന്തർഭാഗം പോലുള്ള ഭാഗത്തേക്ക്‌  ഇൻജെകെട് ചെയ്യുക. ഒ lഴിഞ്ഞ സ്ഥലത്തേക്ക് ഇഞ്ചക്ഷൻ സിറിഞ്ച്, മരുന്ന് എന്നിവ ഇവിടെ പ്രവേശിക്കുന്നതിനാൽ നോമ്പ് നഷ്ടമാകും.


 മൂന്ന്, ഞരമ്പിലേക്കുള്ള ഇഞ്ചക്ഷൻ. 

ഇതുകാരണം നോമ്പ് നഷ്ടപ്പെടുമോ ഇല്ലയോ എന്നതിൽ ആധുനിക പണ്ഡിതർക്കിടയിൽ വീക്ഷണ വ്യത്യാസമുണ്ട്.  പരിഗണനീയമായ പൊള്ളയായ സ്ഥലം ഞരമ്പിനുള്ളിൽ ഉണ്ടോ ഇല്ലേ എന്നതാണ് അഭിപ്രായാന്തരത്തിനു കാരണം. അനിവാര്യതയില്ലെങ്കിൽ പകൽ സമയത്ത് ഞരമ്പിലേക്കുള്ള ഇഞ്ചക്ഷൻ ഒഴിവാക്കലാണ് കരണീയം.

 അനിവാര്യമാകുന്ന പക്ഷം നോമ്പ് മുറിയില്ല എന്ന പണ്ഡിത വീക്ഷണമുൾക്കൊണ്ട്, ഞരമ്പിലേക്ക് ഇഞ്ചക്ട് ചെയ്യുന്നതിന്നും വിരോധമില്ല.


 കണ്ണിൽ മരുന്ന് ഉറ്റിക്കുക സുറുമ എഴുതുക എന്നിവക്കുശേഷം മരുന്നിന്റെയോ സുറുമയുടെയോ രുചി പലപ്പോഴും തൊണ്ടയിൽ അനുഭവപ്പെടാറുണ്ട്. ഇതു കാരണം നോമ്പു നഷ്ടപ്പെടുകയില്ല. കാരണം ഇവിടെ തുറന്ന ദ്വാരമില്ല. പ്രത്യുതാ വളരെ ഇടുങ്ങിയ ദ്വാരമാണുള്ളത്. (തുഹ്ഫ 3/403)


 *ആവി പിടിക്കൽ* 

 മൂക്കിനുള്ളിലൂടെ ഖര, ദ്രാവകങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് നഷ്ട്ടപ്പെടും. മുഖത്ത് വെളിവായി നിൽക്കുന്ന മൂക്കിന്റെ എല്ലുള്ള ഭാഗത്തിനുമപ്പുറമാണ് നോമ്പ് നഷ്ടപ്പെടുത്തുന്ന മൂക്കിന്റെ ഉൾഭാഗം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.(ഫത്ഹുൽ മുഈൻ 192)


 വുളു ചെയ്യുന്നയവസരത്തിൽ അമിതമാവാത്ത രൂപത്തിൽ മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ നോമ്പനുഷ്ട്ടിക്കുന്നവന്നും സുന്നത്തുണ്ട്. നോമ്പുകാരൻ അമിതമാക്കൽ കറാഹത്തും അമിതമാക്കുകവഴി, മുകളിൽ വിവരിച്ച പരിധിയിലേക്ക് വെള്ളമെത്തിച്ചേരുകയും ചെയ്താൽ നോമ്പ് മുറിയുന്നതാണ് (തുഹ്ഫ 1/229)


 ജലദോശം, ശ്വാസതടസ്സം പോലുള്ളവക്ക് ആശ്വാസം ലഭിക്കാൻ ആവശ്യഘട്ടങ്ങളിൽ മരുന്നോ മറ്റോ കലർത്തിയ വായു ഒരൽപ്പം  ശ്വസിക്കുന്നത് കൊണ്ട് നോമ്പു നഷ്ടപ്പെടില്ലെന്നാണ് മനസ്സിലാകുന്നത് തുഹ്ഫ( 3/401,404 ) കാണുക


*പകൽ സമയത്തെ കുളി*

 റമദാനിലെ എല്ലാ രാത്രിയിലും കുളി പ്രത്യേകം സുന്നത്തുണ്ട്. ഈ കുളിയുടെ സമയം മഗരിബ് മുതൽ സുബ്ഹ് വരെയാണ്( നിഹായ, ഹാശിയ സഹിതം 2/332)


ദമ്പതികളുടെ സംസർഗ്ഗം, ആർത്തവസ്രാവം അവസാനിക്കൽ പോലുള്ളതിനാൽ രാത്രി സമയത്തു  കുളി നിർബന്ധമായാൽ സുബ്ഹിനു മുമ്പ് കുളിക്കലാണുത്തമം.

(ഫത്ഹുൽ മുഈൻ പേജ് 198)


 സുബ്ഹു ബാങ്കിനു ശേഷം കുളിക്കുന്നത് കൊണ്ടു വിരോധമില്ല.

 പ്രസ്തുത കുളിലോ,  സ്വപ്നസ്ഖലനം പോലുള്ളതു കാരണം പകൽസമയത്ത് നിർബന്ധമായിത്തീർന്ന കുളിയിലോ  ചെവിയിലോ മറ്റോ അനിയന്ത്രിതമായി വെള്ളം പ്രവേശിച്ചാൽ അത് നോമ്പിനെ പ്രതികൂലമായി ബാധിക്കുന്നതല്ല.


 സുന്നത്ത് കുളിയിൽ വെള്ളം പ്രവേശിച്ചാലും ഫർള് കുളിയിലെന്നപോലെ നോമ്പ് നഷ്ടപ്പെടുന്നതല്ല .

 

 അതേസമയം, കുളിക്കിടയിൽ ചെവിയിലോ മറ്റു തുറക്കപ്പെട്ട ദ്വാരങ്ങളിലോ  വെള്ളം പ്രവേശിക്കുമെന്ന് ഭയമുള്ളയാൾക്ക്  പകൽ സമയത്ത് - ജുമുഅ കുളി ഉൾപ്പെടേ- ഒരു കുളിയും സുന്നത്തില്ല. (ഫത്ഹുൽ മുഈൻ 141) മാത്രമല്ല, കുളി കുറ്റകരവും, വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുന്നതുമാണ്.(  ഇആനത്ത് 2/85 ) അതായത്  ഉള്ളിൽ വെള്ളം പ്രവേശിക്കുമെന്ന് ഭയമില്ലാത്ത നോമ്പുകാരനു മാത്രമേ കുളി സുന്നത്തുള്ളൂ..

Thursday, March 5, 2026

റമളാൻ സംശയങ്ങൾ ആവി പിടിപ്പിക്കൽ കുളിക്കൽ നിയ്യത്ത്

 റമളാൻ സംശയങ്ങൾ


ആവി പിടിപ്പിക്കൽ

കുളിക്കൽ

നിയ്യത്ത്


ചോദ്യം: റമളാനിൽ ഒന്നാം നോമ്പിന് നിയ്യത്ത് ചെയ്യു മ്പോൾ തന്നെ റമളാനിലെ മുഴുവൻ ദിവസവും നോമ്പ് നോൽക്കുന്നതിന് നിയ്യത്ത് ചെ യ്‌താൽ ആ നിയ്യത്ത് മതിയാ കുമോ? അങ്ങനെ നിയ്യത്ത് ചെ യ്യുന്നത് നല്ലതാണെന്ന് ചിലർ പറയുന്നതായി കേട്ടിട്ടുണ്ട്.


ഉത്തരം: ഓരോ നോമ്പിനും

അതിന്റെ തൊട്ടുമുമ്പുള്ള രാത്രിയിൽ നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്. ഒന്നാം രാത്രി എല്ലാ നോമ്പിനും ഒന്നിച്ചു നിയ്യത്ത് ചെയ്താൽ മതിയാവുകയില്ല. എന്നാൽ, അങ്ങനെ ഒന്നാം രാത്രിയിൽ എല്ലാ ദിവസത്തെയു നോമ്പുകൾക്ക് നിയ്യത്ത് ചെയ താൽ, ഏതെങ്കിലും രാത്രി നിയ്യത്ത് മറന്നാൽ, ഇമാം മാലിക് റ ( വിനെ തഖ്ലീദ് ചെയ്തുകൊണ്ട് ആ നോമ്പ് ലഭ്യമാക്കാൻ അവസ രം ഉണ്ടാകുന്നതാണ്. ഇമാം മ ലിക്(റ)വിന്റെ മദ്ഹബ് പ്രകാരം ഒന്നിച്ചുള്ള നിയ്യത്ത് മതിയാകുന്നതാണ്. (ഫത്ഹുൽ മുഈൻ 188)


ചോദ്യം: നമ്മുടെ മദ്ഹബിൽ റമളാൻ നോമ്പിന് രാത്രിയിൽ തന്നെ നിയ്യത്ത് ചെയ്യണമല്ലോ.

ഹനഫീ മദ്ഹബിൽ വല്ല ഇളവു മുണ്ടോ ? 



ഉത്തരം: ഹനഫീ മദ്ഹബ്

അനുസരിച്ച് രാത്രി തന്നെ നിയ്യത്ത് വേണമെന്നില്ല; രാവിലെ നിയ്യത്ത് ചെയ്താലും മതിയാകു ന്നതാണ്. പകൽസമയം പകുതി യാകുന്നതിനുമുമ്പ് നിയ്യത്ത് ചെയ്‌താൽ മതിയാകുമെന്ന് ഗ്രന്ഥ വിശദീകരിച്ചിട്ടുണ്ട്.

റദ്ദുൽ മുഹ്‌താർ 2/377)


ചോദ്യം: ആവി പിടിക്കുന്ന തുകൊണ്ട് നോമ്പ് മുറിയുമോ? വിക്സ്/തുളസിയില/ ആവി പിടിക്കാനുള്ള മരുന്നുകൾ എന്നിവ ഉപയോഗിച്ച് ആവി കൊള്ളുന്നതു മുഖേന നോമ്പ് ബാത്വിലാകുമോ?


ഉത്തരം: ഇല്ല. വായു, ഗന്ധം, ആവി തുടങ്ങിയവ ഉള്ളിൽ പ്രവേ ശിക്കുന്നതു കൊണ്ട് നോമ്പ് ബാത്വിലാവുകയില്ല. തടിയുള്ള വസ്‌തുക്കൾ ഉള്ളിൽ പ്രവേശിക്ക ന്നതു മൂലം നോമ്പ് നഷ്ടപ്പെടുന്ന താണ്. (തുഹ്‌ഫ 3/401)


ചോദ്യം: റമളാനിൽ റൈസ് മില്ലിൽ ജോലിയിൽ ഏർപ്പെടു മ്പോഴും ടൈൽസ് പണിയിൽ ഏർപ്പെടുമ്പോഴുമെല്ലാം ധാന്യത്തിന്റെ യും ടൈലിന്റെയും പൊടികൾ ഉള്ളിൽ പ്രവേശിക്കാൻ സാധ്യതയുണ്ട് അപ്പോൾ നോമ്പ് മുറിയുമൊ?


ഉത്തരം

ഇല്ല . റൈസ് മില്ലിലും ടൈൽസ് പണിയിലും പ്രവർ

ത്തിക്കുമ്പോൾ ധാന്യത്തിന്റെ ടൈലിന്റെയും പൊടി ഉള്ളിൽ പ്രവേശിക്കുന്നതു കെണ്ട് നോമ്പു മുറിയുകയില്ല.

 വഴിയിലുള്ള പൊടികളും ധാന്യപ്പൊടി അരിക്കുമ്പോൾ ഉണ്ടാകുന്ന പൊടികളും ഉള്ളിൽ പ്രവേവശിക്കു ന്നതുകൊണ്ട് നോമ്പ് മുറിയുകയില്ലെന്നും സൂക്ഷിക്കൽ പ്രയാ സകരമായതിനാൽ അവ ഉള്ളിൽ കടക്കാതെ സൂക്ഷിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടില്ലെന്നും കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമ ക്കിയിട്ടുണ്ട്. (തുഹ്‌ഫ 3/403)


ചോദ്യം: റമളാൻ രാത്രി

കളിൽ കുളി സുന്നത്താണെ ന്ന് ഒരു ക്ലാസ്സിൽ കേട്ടിട്ടുണ്ട്... എപ്പോഴാണ് കുളിക്കേണ്ടത്? അത്താഴസമയത്താണോ? അപ്പോൾ എന്താണ് നിയ്യത്ത് പയ്യേണ്ടത്?


ഉത്തരം: വിശുദ്ധ റമളാന ഒരോ രാത്രിയിലും കുളി സുന്ന ത്തുണ്ട്. സൂര്യാസ്‌തമയത്തേ സുന്നത്ത്കുളിയുടെ സമയ പ്രവശിക്കുന്നതും സുബ്‌ഹിയുടെ സമയമാകുന്നതോടെ അവ സനിക്കുന്നതുമാണ്. അതിൽ ഏതുസമയത്തും അത് നിർവഹിക്കാം. 'റമളാൻ രാത്രിയിലെ സുന്നത്തായ കുളി നിർവഹിക്കുന്നു  എന്ന് നിയ്യത്ത് ചെയ്ത് കുളിച്ചാൽ മതിയാകുന്നതാണ് (പശിയതുന്നിഹായ  2/42)


സി എം അൽ റാശിദ

ഓൺലൈൻ ദർസ്


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

Sunday, March 1, 2026

സംഘടിത സകാത്` *ആത്മീയ തട്ടിപ്പ്

 `സംഘടിത സകാത്`

*ആത്മീയ തട്ടിപ്പ്* 5️⃣

➖➖➖➖➖➖➖➖➖➖➖

*ഗൾഫ് സലഫികളുടെ* 

*പിന്തുണയും ഇല്ല*

✍️aboohabeeb payyoli 


പള്ളിക്കും ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും സകാത്ത് ഉപയോഗപ്പെടുത്തുന്ന ജമാഅത്തുകാർക്കും വഹാബികൾക്കും ഗൾഫിലെ സലഫി പണ്ഡിതന്മാരുടെ പിന്തുണയുമില്ല.


ലജ്ന ദാഇമ: യുടെ ഫത്‌വ  വായിക്കുക:

"സകാത്തിൻ്റെ വിനിയോഗ ആയത്തിൽ പറഞ്ഞ ഫീ സബീലില്ലാഹി എന്നതിന്റെ ഉദ്ദേശ്യം മതത്തെ സഹായിക്കാനും അല്ലാഹുവിൻ്റെ വചനത്തെ ഉന്നതമാക്കാനും വേണ്ടി മുസ്‌ലിംകളിൽ നിന്ന് യുദ്ധം ചെയ്യുന്ന പട്ടാളക്കാർ മാത്രമാണ്. ജിഹാദുമായി ബന്ധപ്പെട്ട ആയുധങ്ങൾ, പട്ടാളക്കാരുടെ ചെലവുകൾ തുടങ്ങിയവയാണ്."(ഫത്‌വ നമ്പർ: 2361)


"പള്ളി നിർമ്മാണം ആശുപത്രികൾ വെൽഫയർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സകാത്ത് വിനിയോഗിക്കുന്നത് അനുവദനീയമല്ല. സഊദി അറേബ്യയിലുള്ള ഉന്നത പണ്ഡിത സമിതി ഈ വിഷയത്തിൽ തീരുമാനമെടുത്തിട്ടുണ്ട്." (ലജ്ന ദാഇമ: ഫത്‌വ  നമ്പർ 2909)


"ഇസ്‌ലാമിക് സെൻറർ അക്കൗണ്ടിന് വേണ്ടി സകാത്ത് നൽകുന്നത് ശരിയല്ല. കാരണം, അത് സകാത്തിൻ്റെ വിനിയോഗമാർഗത്തിൽ പെട്ടതല്ല. ഫീ സബീലില്ലാഹി എന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് മാത്രമാണ്. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അതാണ്. എല്ലാ നല്ല കാര്യങ്ങളും അല്ല അതിൻ്റെ ഉദ്ദേശ്യം. ഇത് പിൽക്കാരിൽ ചിലരുടെ അഭിപ്രായമാണ്. അങ്ങനെയായിരുന്നെങ്കിൽ തൗബയിലെ ആയത്തിൽ എട്ടു വിഭാഗത്തെ പരിമിതപ്പെടുത്തി പറഞ്ഞതിന്റെ പ്രസക്തി നഷ്ടപെട്ട് പോകും"

(ഫതാവാ റസാഇൽ 18/206)

അവലംബം: അൽ ഇസ്‌ലാഹ് മാസിക 2015 ജൂലൈ)


ഈജിപ്തിലെ സയ്യിദ് സാബിഖിന്റെ ഫിഖ്ഹു സ്സുന്ന വിവർത്തനം ചെയ്തു ജമാഅത്തെ ഇസ്‌ലാമി എഴുതുന്നു:

"സകാത്തിന്റെ ആയത്തിൽ പറഞ്ഞ പുണ്യകർമ്മങ്ങൾക്കല്ലാതെ അല്ലാഹുവോടുള്ള സാമീപ്യത്തിന്റെ മാർഗ്ഗങ്ങളായ മറ്റു പുണ്യകർമ്മങ്ങൾക്കൊന്നും സകാത്ത് വിനിയോഗിക്കാൻ പാടുള്ളതല്ല. അപ്പോൾ പള്ളി നിർമ്മാണം, പാലം ഉണ്ടാക്കൽ, റോഡ് നന്നാക്കൽ, അതിഥികൾക്ക് സൗകര്യം ചെയ്യൽ, മൃതദേഹ സംസ്കരണം മുതലായവക്കൊന്നും സകാത്ത് ഉപയോഗിക്കാവതല്ല." (ഫിഖ്ഹുസ്സുന്ന: സയ്യിദ് സാബിഖ് ഐ പി എച്ച് പേജ് 103)


ഗൾഫിലെ സലഫി പണ്ഡിതന്മാരുടെ പിന്തുണ പോലുമില്ലാതെയാണ് കേരളത്തിൽ മുജാഹിദും ജമാഅത്തും  സകാത്ത് കൊള്ള നടത്തിക്കൊണ്ടിരിക്കുന്നത്.

Thursday, February 26, 2026

മു അജിസത്ത് ഭക്ഷണം വർധിപ്പിക്കുന്നു.

 Tweet 1353

ഇമാം അഹ്‌മദും(റ) ബൈഹഖി(റ)യും ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:

തിരുനബിﷺ ഉംറയ്ക്കായി 'മർറുദ്ദഹ്‌റാൻ' എന്ന സ്ഥലത്ത് എത്തിയപ്പോൾ, അവിടുത്തെ അനുചരന്മാർക്കിടയിൽ ഒരു വാർത്ത എത്തി. "മുസ്‌ലീംകൾ ദാരിദ്ര്യവും ക്ഷീണവും കാരണം തീരെ അവശരായിരിക്കുന്നു" എന്ന് ഖുറൈശികൾ പരിഹസിക്കുന്നുവെന്ന്. ഇതുകേട്ടപ്പോൾ സ്വഹാബികൾ പറഞ്ഞു: "നമ്മുടെ വാഹന മൃഗങ്ങളെ അറുത്ത് അതിന്റെ ഇറച്ചി ഭക്ഷിക്കുകയും ചാറു കുടിക്കുകയും ചെയ്തിരുന്നെങ്കിൽ, നാളെ ശത്രുക്കളുടെ മുന്നിൽ എത്തുമ്പോൾ നമുക്ക് നല്ല ഉന്മേഷം ഉണ്ടാകുമായിരുന്നു."

അപ്പോൾ നബിﷺ പറഞ്ഞു: "അപ്രകാരം ചെയ്യരുത്. പകരം നിങ്ങളുടെ പക്കലുള്ള ബാക്കി ഭക്ഷണസാധനങ്ങൾ അല്പമെങ്കിലും എനിക്ക് കൊണ്ടുവരിക."


 അവർ തങ്ങളുടെ പക്കലുള്ള ഭക്ഷണപ്പൊതികൾ കൊണ്ടുവരികയും തോൽ വിരിപ്പുകളിൽ അത് നിരത്തുകയും ചെയ്തു. തിരുനബിﷺ അതിൽ ബറക്കത്തിനായി പ്രാർത്ഥിച്ചു. തുടർന്ന് എല്ലാവരും വയറു നിറയെ ആഹാരം കഴിച്ചു. ശേഷം ഓരോരുത്തരും തങ്ങളുടെ ഭക്ഷണസഞ്ചികൾ നിറയെ അതിൽ നിന്നും വാരിയെടുക്കുകയും ചെയ്തു.


                 അബൂഹുറൈറ(റ) പറയുന്നു: തിരുനബിﷺ എന്നോട് പറഞ്ഞു: "നിന്റെ കൂട്ടുകാരെ അഥവാ അഹ്‌ലുസ്സുഫ്ഫക്കാരെ വിളിച്ചുകൊണ്ടുവരിക." ഞാൻ ഓരോരുത്തരെയായി പോയി വിളിച്ചു. ഞങ്ങൾ തിരുനബിﷺയുടെ വാതിക്കൽ വന്ന് അനുവാദം ചോദിക്കുകയും അവിടുന്ന് അനുവാദം നൽകുകയും ചെയ്തു.

അബൂഹുറൈറ(റ) തുടരുന്നു: ഏകദേശം ഒരു ചെറിയ അളവ് യവം കൊണ്ട് തയ്യാറാക്കിയ ഒരു പാത്രം ഭക്ഷണം ഞങ്ങളുടെ മുന്നിൽ വെക്കപ്പെട്ടു. തിരുനബിﷺ അതിൽ കൈവെച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ ഭക്ഷിക്കുക." ഞങ്ങൾ എഴുപതിനും എൺപതിനും ഇടയിലുള്ള ആളുകളുണ്ടായിരുന്നു. എല്ലാവർക്കും മതിയാവോളം അതിൽ നിന്ന് ഭക്ഷിച്ചു. ഞങ്ങൾ കൈകൾ പിൻവലിച്ചപ്പോൾ  തിരുനബിﷺ പറഞ്ഞു: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! ഇന്ന് വൈകുന്നേരം മുഹമ്മദ് നബിﷺയുടെ കുടുംബത്തിന് കഴിക്കാൻ വേറെ ഭക്ഷണമൊന്നുമില്ല."


 അനസ്(റ)വിനോട് ചോദിക്കപ്പെട്ടു: "ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അതിൽ എത്ര ബാക്കിയുണ്ടായിരുന്നു?" അദ്ദേഹം പറഞ്ഞു: "ആദ്യം വെച്ചപ്പോൾ എത്രയുണ്ടായിരുന്നോ അത്രതന്നെ ഇപ്പോഴുമുണ്ട്, വിരലുകൾ കൊണ്ടുള്ള അടയാളങ്ങൾ മാത്രമേ അതിൽ കാണാനുള്ളൂ."              


            വാസിലത്ത് ബിൻ അസ്ഖഅ്(റ) പറയുന്നു: അഹ്‌ലുസ്സുഫ്ഫക്കാർ തങ്ങളുടെ വിശപ്പിനെക്കുറിച്ച് പരാതിപ്പെടാൻ എന്നെ തിരുനബിﷺയുടെ അടുത്തേക്ക് അയച്ചു. അവിടുന്ന് വീട്ടിലേക്ക് തിരിഞ്ഞു ചോദിച്ചു: "കഴിക്കാൻ വല്ലതുമുണ്ടോ?" അവർ പറഞ്ഞു: "ഉണ്ട്, ഒന്നോ രണ്ടോ കഷണം റൊട്ടിയും അല്പം പാലുമുണ്ട്."


അത് കൊണ്ടുവന്നപ്പോൾ തിരുനബിﷺ ആ റൊട്ടി കഷണങ്ങൾ ചെറിയ കഷണങ്ങളായി നുറുക്കി പാലിൽ ചേർത്തു. എന്നിട്ട് തിരുകരങ്ങൾ കൊണ്ട് അതൊരു 'സരീദ്' അഥവാ റൊട്ടിയും മാംസവും ചേർത്ത വിഭവം പോലെയാക്കി മാറ്റി. ശേഷം എന്നോട് പറഞ്ഞു: "വാസിലാ(റ), നിന്റെ കൂട്ടരിൽ പത്തുപേരെ വിളിക്കൂ." അവർ വന്നപ്പോൾ തിരുനബിﷺ  പറഞ്ഞു: "ബിസ്മി ചൊല്ലി പാത്രത്തിന്റെ വശങ്ങളിൽ നിന്ന് ഭക്ഷിക്കുക, നടുഭാഗം ബാക്കിവെക്കുക. കാരണം ബറക്കത്ത് ഇറങ്ങുന്നത് മുകൾഭാഗത്തുകൂടിയാണ്." അവർ വയറുനിറയെ ഭക്ഷിച്ചു പോയി. ശേഷം തിരുനബിﷺ പറഞ്ഞു: "അടുത്ത പത്തുപേരെ കൂടി വിളിക്കൂ." അവർക്കും ഇപ്രകാരം നിർദ്ദേശം നൽകി, അവരും വയറുനിറയെ ഭക്ഷിച്ചു. അങ്ങനെ ബാക്കിയുള്ളവരെയെല്ലാം പത്തുപേരടങ്ങുന്ന ഗ്രൂപ്പുകളായി വിളിച്ചു, എല്ലാവരും വയറുനിറയെ കഴിച്ചു. എന്നിട്ടും പാത്രത്തിൽ ഭക്ഷണം ബാക്കിയുണ്ടായിരുന്നു. ഇത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി 


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1353

Wednesday, February 25, 2026

നോമ്പിന്റെ സുന്നത്തുകൾ * سننُ الصوم

 *നോമ്പിന്റെ സുന്നത്തുകൾ *

سننُ الصوم


1:*അത്താഴം കഴിക്കുക *


നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.

നിങ്ങൾ അത്താഴം കഴിക്കു നിശ്ചയം അത്താഴത്തിൽ ബറക്കത്തുണ്ട്.


അത്താഴത്തിന് സമയം രാത്രിയുടെ അവസാന പകുതി മുതൽ .


*രാത്രിയുടെ ആദ്യ പകുതിയിൽ അത്താഴം കഴിച്ചാൽ അത്താഴത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല*


അത്താഴം കഴിക്കുന്നത് ഒരു *മുറുക്ക് വെള്ളം കൊണ്ടാണെങ്കിലും പ്രത്യേകം സുന്നത്താണ്*


അത്താഴം കഴിക്കുന്നത് *കാരക്ക കൊണ്ടാവൽ ഏറ്റവും ശ്രേഷ്ഠമാണ്*


2:സുബഹിക്ക് മുമ്പ് 50 ആയത്ത് ഓതാനുള്ള സമയം ശേഷിക്കുന്നത് വരെ അത് താഴത്തെ പിന്തിക്കുക.


3.ഫജറിന് മുമ്പ് വലിയ അശുദ്ധിയെ തൊട്ട് കുളിക്കുക


റമദാനിലെ എല്ലാ രാത്രിയിലും ഫജ്റിന് മുമ്പ് കുളിക്കൽ സുന്നത്താണ് ,


4.അത്താഴസമയം സുഗന്ധം പൂശുക.


5.പകലിൽ സുഗന്ധം പൂശുന്നതും സുറുമ ഇടുന്നതും ഉപേക്ഷിക്കുക.


6.എല്ലാ ഹറാമുകളെ തൊട്ടും ശരീരത്തെ മാറ്റി നിർത്തുക.

(ഹറാമുകളെ തൊട്ട് മാറിനിൽക്കൽ എല്ലാ സമയത്തും വാജിബാണെങ്കിലും നോമ്പ് അനുഷ്ഠിച്ചു എന്ന നിലക്ക് പ്രത്യേകം സുന്നത്താണ് ) 


വല്ലവനും അവനെ ചീത്ത പറഞ്ഞാൽ ഞാൻ നോമ്പുകാരൻ ആണെന്ന് മനസ്സിൽ പറയൽ സുന്നത്താണ് .

ലോകമാന്യത്തെ തൊട്ട് നിർഭയത്വം ഉണ്ടെങ്കിൽ നാക്കു കൊണ്ട് തന്നെ പറയൽ സുന്നത്താണ് .


7. നന്മയാണോ തിന്മയാണോ എന്ന് സംശയമുള്ളതും

ഹലാലായതാണെങ്കിലും എല്ലാ ദേഹേച്ഛകളും മാറിനിൽക്കുക .


8.ഖുർആൻ പാരായണം, സ്വദഖകൾ, ഇഅ്തികാഫ് ,മറ്റു എല്ലാ നന്മകളും വർദ്ധിപ്പിക്കുക,

ഈ കാര്യങ്ങൾ റമദാനിൽ  ശക്തമായ സുന്നത്താണ് .

അവസാനത്തെ പത്ത് ആണെങ്കിൽ പ്രത്യേകിച്ചും .

9.അസ്തമയം ഉറപ്പായാൽ നോമ്പ് തുറക്കുന്നത് വേഗത്തിൽ ആക്കുക.

സൂര്യാസ്തമയത്തിൽ സംശയിച്ചാൽ നോമ്പ് തുറക്കരുത്.

10.ജമാഅത്ത് നിസ്കാരം നഷ്ടപ്പെടുമെന്നോ ഇമാമിനോട് കൂടെ തക്ബീറത്തുൽ ഇഹ്റാം നഷ്ടപ്പെടുമെന്നോ ഭയക്കാതിരിക്കുമ്പോൾ നിസ്കാരത്തേക്കാൾ നോമ്പുതുറ മുന്തിക്കുക .

11.നോമ്പ് തുറക്കുന്നത് ഈത്തപ്പഴം ഇല്ലങ്കിൽ കാരക്ക ഇല്ലങ്കിൽ വെള്ളം ഈ ക്രമത്തിൽ ആവുക.

*ഏറ്റവും പരിപൂർണ്ണ രൂപം മൂന്ന് വീതം ആവുക*

അതായത് മൂന്ന് ഈത്തപ്പഴം അല്ലെങ്കിൽ മൂന്ന് കാരക്ക അല്ലെങ്കിൽ 3 മുറുക്ക് വെള്ളം ഇങ്ങനെ ആവുക.

12.നോമ്പ് തുറന്ന ഉടനെ


അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ഠിച്ചു നിൻറെ ഭക്ഷണത്തിന്മേൽ ഞാൻ നോമ്പുതുറന്നു എന്ന് പറയുക.

ദാഹം പോയി ഞരമ്പുകൾ നനഞ്ഞു അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം സ്ഥിരമായി.

13.നോമ്പുകാരനെ നോമ്പുതുറപ്പിക്കുക


Aslam Kamil saquafi parappanangadi



سننُ الصوم


١- التسحرُ في نصفِ الليلِ الأخيرِ، قال رسولُ الله صلى الله عليه وسلم: «تسحَّروا فإنَّ في السُّحورِ بركةً» رواه الشيخان.

٢- تأخيرُ السُّحورِ إلى أن يبقى من الليلِ قدرُ خمسين آية.


٣- الغسل عن الحدث الأكبر قبل الفجر.

٤- التَّقَلُّبُ وقتَ السَّحَر.

٥- تركُ التَّقَلُّبِ والاحتجام نهارًا.

٦- كفُّ النفسِ عن كلِّ حرامٍ، فمن شتمه فليقلْ إني صائمٌ في نفسه تذكيرًا لها ولسانِه حيثُ أَمِنَ رِياءً.

٧- تركُ الشُّبُهاتِ والشَّهواتِ.

٨- إكثارُ تلاوةٍ وصدقةٍ واعتكافٍ وسائرُ أنواعِ الخيرِ، وتفطيرُ الصائمِ، وتتأكدُ هذه الأمورُ في رمضانَ لا سيما في عشره الأخير.

٩- تعجيلُ الفطرِ وتقديمُه على الصلاة.

١٠- كونُ الفطرِ برُطبٍ فتمرٍ فماءٍ، وإلا كَمُلَ في كلٍّ منها الثلاث.

١١- أن يقولَ عقبَ الفطر: اللهمَّ لكَ صمتُ وعلى رزقِكَ أفطرتُ، ذهبَ الظَّمأُ وابتلَّتِ العروقُ وثبتَ الأجرُ إن شاءَ الله.


من خلاصة الفقه الاسلامي



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t




Tuesday, February 24, 2026

നോമ്പിന്റെ ഫർളുകൾ) “فروض الصوم”

 

(നോമ്പിന്റെ ഫർളുകൾ)

“فروض الصوم”
ചോദ്യം :1
*നോമ്പിന്റെ ഫർളുകൾ എത്ര ?*
ഏവ ?*

ഉ :നോമ്പിന്റെ ഫർളുകൾ  രണ്ടാണ്:

1.നിയ്യത്ത്

– ഓരോ ദിവസവും നിയ്യത്ത് ചെയ്യണം.

2 .നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്നും
വിട്ടുനിൽക്കണം.

* നിയ്യത്ത്*

ചോദ്യം :2.
* ഫർള് നോമ്പിന് നിയ്യത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ഏത് ?*

ഉ :ഫർള് നോമ്പിന്റെ നിയ്യത്തിൽ സംബന്ധമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ .

1.ഇന്ന നോമ്പാണെന്ന് കൃത്യമാക്കണം.
ഉദാഹരണം റമളാൻ നോമ്പ് എന്ന് -
കഫാറത്ത് ആണെങ്കിൽ കഫ്ഫാറത്ത് എന്ന് കൃത്യമാക്കണം.

2.രാത്രി തന്നെ നിയ്യത്ത് ചെയ്യണം.
മഗരിബ് മുതൽ സുബഹിക്ക് മുമ്പായി നിയ്യത്ത് ചെയ്യണം.

നിയ്യത്ത് ചെയ്യുന്ന സമയത്ത് ഇപ്പോൾ
ഫജ്റിന് മുമ്പാണോ ശേഷമാണോ നിയ്യത്ത് എന്ന് സംശയം ഉണ്ടെങ്കിൽ, അത് സ്വഹീഹാവുകയില്ല.

നിയ്യത്ത് ചെയ്തതിനുശേഷം
ചെയ്ത നിയ്യത്ത് ഫജറിന് മുമ്പായിരുന്നു ശേഷമായിരുന്നു എന്ന് സംശയിച്ചാൽ അത് സ്വഹീഹാകുന്നതാണ്

ചോ :3.
ഫർള് നോമ്പിൽ ഉച്ചക്ക് മുമ്പ് നിയ്യത്ത് ചെയ്താൽ മതിയാകുമോ ?

ഉ : മതിയാവില്ല . രാത്രി തന്നെ നിയ്യത്ത് ചെയ്യണം

ചോ : 4
സുന്നത്ത് നോമ്പിൽ ഉച്ചക്ക് മുമ്പ് നിയ്യത്ത് വെച്ചാൽ മതിയാകുമോ ?

ഉ : സുന്നത്തായ നോമ്പാണെങ്കിൽ
ഉച്ചയ്ക്ക് മുമ്പ് (സൂര്യൻ മദ്ധ്യത്തിൽ എത്തുന്നതിന് മുമ്പ്) നിയ്യത്ത് ചെയ്താൽ മതി.അത്തരം ഘട്ടത്തിൽ ഫജ്റ് മുതൽ നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.

ചോ: 5
റമദാൻ നോമ്പിലെ നിയ്യത്തിന്റെ ചുരുങ്ങിയ രൂപം ?

ഉ :റമദാൻ നോമ്പിലെ നിയ്യത്തിൽ ഏറ്റവും കുറഞ്ഞത്
نويت صوم رمضان
  “റമദാൻ നോമ്പ് ഞാൻ നോൽക്കാൻ കരുതി” എന്നാണ്.

ചോ: 6
റമദാൻ നോമ്പിലെ നിയ്യത്തിന്റെ ചുരുങ്ങിയ രൂപം ?

ഉ :റമദാൻ നോമ്പിലെ നിയ്യത്തിലെ
പൂർണ്ണമായ രൂപം:
نويت صوم غدٍ عن أداء فرض رمضان هذه السنة لله تعالى.

“ ഈ വർഷത്തെ റമളാനിലെ ഫർളായ അദാആയ നാളത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി.

ചോ: 7
നിയ്യത്ത് നാക്കു കൊണ്ട് പറയുന്നതിന്റെ വിധി ?
ഉ : സുന്നത്ത്

ചോ :8:
നിയ്യത്ത് മനസ്സിൽ കരുതുന്നതിന്റെ വിധി ?

ഉ : വാചിബ് (നിർബന്ധം )
മനസ്സിൽ കരുതാതെ അശ്രദ്ധമായി മൊഴിഞ്ഞാൽ നിയ്യത്ത് സ്വഹീഹാവുകയില്ല നോമ്പ് അസ്വീകാര്യമാവും

9. ഗീബത്ത് / നമീമത്ത് പറഞ്ഞാൽ
നോമ്പ് മുറിയുമോ ?
ഉ : മുറിയില്ല.

10.ഗീബത്ത് / നമീമത്ത് പറഞ്ഞാൽ
നോമ്പ് പ്രതിഫലം നഷ്ടപ്പെടുമോ?

ഉ : പ്രതിഫലം നഷ്ടപ്പെടും

അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

فروض الصوم
فروض الصوم اثنان: الأول النية لكل يوم والثاني الإمساك عن المفطرات، وشرط في نية الفرض التبييت والتعيين، فلو شك هل وقعت قبل الفجر أو بعده لم تصح، بخلاف ما لو نوى ثم شك هل طلع الفجر أو لا.
وصوم التطوع ولو مؤقتًا يكفي فيه النية قبل الزوال، بشرط الإمساك عن المفطرات من الفجر، لكن الأولى التبييت والتعيين فيه أيضًا.
وأقل النية في رمضان نويت صوم رمضان، وأكملها أن يقول بقلبه ولسانه نويت صوم غدٍ عن أداء فرض رمضان هذه السنة لله تعالى
من خلاصة الفقه الاسلامي

Tuesday, February 10, 2026

ابن قيم] مُتَصَدِّيًا لِلْإِفْتَاءِ بِمَسْأَلَةِ الطَّلَاقِ

 وَقَدْ كَانَ [أي ابن قيم] مُتَصَدِّيًا لِلْإِفْتَاءِ بِمَسْأَلَةِ الطَّلَاقِ *الَّتِي اخْتَارَهَا الشَّيْخُ تَقِيُّ الدِّينِ ابْنُ تَيْمِيَّةَ*، وَجَرَتْ لَهُ بِسَبَبِهَا فُصُولٌ يَطُولُ بَسْطُهَا مَعَ قَاضِي الْقُضَاةِ تَقِيِّ الدِّينِ السُّبْكِيِّ وَغَيْرِهِ


البداية والنهاية

Monday, February 9, 2026

അയൽവാസി അവിശ്വാസിയാണങ്കിലും അവകാശമുണ്ട്. حقوق الجاري المسلم والكافر

  അയൽവാസികളോടുളള അവകാശങ്ങൾ .


അയൽവാസി അവിശ്വാസിയാണങ്കിലും അവകാശമുണ്ട്.

حقوق الجاري المسلم والكافر

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

..............................


വിശുദ്ധ ഖുർആനിൽ സൂറത് അന്നിസാ (4:36) പറയുന്നു.


“അല്ലാഹുവിനെ ആരാധിക്കുവിൻ; 

അവനോട് ഒന്നിനെയും പങ്ക്ചേർക്കരുത്.

മാതാപിതാക്കൾക്ക് നന്മ ചെയ്യുക.

ബന്ധുക്കൾക്കും, അനാഥർക്കും,

 ദരിദ്രർക്കും,

അടുത്തുള്ള അയൽക്കാരനും

 ദൂരെയുള്ള അയൽക്കാരനും,

സമീപസുഹൃത്തിനും (ഒപ്പമുള്ള കൂട്ടുകാരനും),

യാത്രക്കാരനും, നിങ്ങളുടെ വലങ്കൈകൾ ഉടമസ്ഥതയിൽ ഉള്ളവർക്കും (ദാസന്മാർക്കും അടിമകൾക്കും) 

നന്മ ചെയ്യുക.

തീർച്ചയായും, അഹങ്കാരിയും പുകഴ്ത്തുപറയുന്നവനുമായ ആരെയും അല്ലാഹു സ്നേഹിക്കുന്നില്ല.”

واعبدوا الله ولا تشركوا به شيئا وبالوالدين إحسانا وبذي القربى واليتامى والمساكين والجار ذي القربى والجار الجنب والصاحب بالجنب وابن السبيل وما ملكت أيمانكم إن الله لا يحب من كان مختالا فخورا

ഇബ്ന്‍ റജബ് അൽ-ഹൻബലി (റഹി.) മേൽ ആയത്തിന്റെ തഫ്സീരിൽ പറയുന്നതു പോലെ:

“ചില പണ്ഡിതർ പറയുന്നത് ഇങ്ങനെ ആണ്:

‘അൽ-ജാർ ദുൽ-ഖുർബാ’ (അടുത്തുള്ള അയൽക്കാരൻ) എന്നത് മുസ്ലിം അയൽക്കാരൻ ആണെന്നും,

‘അൽ-ജാർ അൽ-ജുനുബ്’ (ദൂരെയുള്ള അയൽക്കാരൻ) എന്നത് കാഫിർ അയൽക്കാരൻ ആണെന്നും.”


‘മുസ്നദ് അൽ-ബസ്സാർ’ എന്ന ഹദീസ് ഗ്രന്ഥത്തിൽ,

ജാബിർ (റ.അ.)ൽ നിന്നുള്ള  ഹദീസ് 


നബി ﷺ പറഞ്ഞു:

“അയൽക്കാരൻമാർ മൂന്ന് വിഭാഗമാണ്:


1:ഒരു അവകാശം മാത്രം ഉള്ള അയൽക്കാരൻ –

2:രണ്ട് അവകാശങ്ങൾ ഉള്ള അയൽക്കാരൻ.

3:മൂന്ന് അവകാശങ്ങൾ ഉള്ള അയൽക്കാരൻ –


ഒരു അവകാശം മാത്രം ഉള്ളവൻ:

രക്തബന്ധമില്ലാത്ത മുഷ്‌രി കായ (ബഹുദൈവവിശ്വാസി) അയൽക്കാരൻ.

അവന് അയൽക്കാരൻ എന്ന  അവകാശം  ഉണ്ട് .


രണ്ട് അവകാശങ്ങൾ ഉള്ളവൻ:

മുസ്ലിം അയൽക്കാരൻ.

അവന് ഇസ്‌ലാമിന്റെ അവകാശവും

അയൽക്കാരൻ എന്ന അവകാശവും ഉണ്ട്.


മൂന്ന് അവകാശങ്ങൾ ഉള്ളവൻ:

ബന്ധുവായ മുസ്ലിം അയൽക്കാരൻ.

അവന്

ഇസ്‌ലാമിന്റെ അവകാശം,

അയൽക്കാരൻ എന്ന അവകാശം,

രക്തബന്ധത്തിന്റെ അവകാശം –

ഈ മൂന്നു അവകാശങ്ങളും ഉണ്ട്.”**

وفي تفسير ابن رجب الحنبلي

ومنهم من قال: الجار ذو القربى: الجار المسلم، والجار الجنب: الكافر . 


وفي "مسند البزار " من حديث جابر مرفوعا: "الجيران ثلاثة: جار له حق واحد وهو أدنى الجيران حقا، وجار له حقان، وجار له ثلاثة حقوق، وهو أفضل الجيران حقا . فأما الذي له حق واحد فجار مشرك لا رحم له، له حق الجوار، وأما الذي له حقان، فجار مسلم له حق الإسلام، وحق الجوار، وأما الذي له ثلاثة حقوق، فجار مسلم ذو [ ص: 335 ] رحم، له حق الإسلام، وحق الجوار، وحق الرحم " .

 ഇമാം അത്തബരി (أبو جعفر الطبري) رحمه الله تعالى

﴿وَالْجَارِ الْجُنُبِ﴾ 

എന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു. (:

“ പണ്ഡിതൻമാർ പറഞ്ഞു: ‘അൽ-ജാർ അൽ-ജുനുബ്’ എന്നത് മുഷ്‌രിക്കായ അയൽക്കാരനാണ്.”

 പരാമർശം:

നൗഫ് അശ്ശാമി رحمه الله

പറഞ്ഞു:

‘അൽ-ജാർ അൽ-ജുനുബ്’ എന്നു പറയുന്നത് യഹൂദനും ക്രിസ്ത്യാനിയുമാണ്.

അബൂ ജഅ്ഫർ


 (ഇമാം അത്വബരിرحمه الله) പറഞ്ഞു:

ഇവയിൽ ഏറ്റവും ശരിയായ അഭിപ്രായം –


‘അൽ-ജുനുബ്’ എന്നത് ഇവിടെ സൂചിപ്പിക്കുന്നത്

അകന്ന അയൽക്കാരനെയാണ് (ബന്ധമില്ലാത്ത അയൽക്കാരൻ),

അവൻ മുസ്ലിം ആയാലും, മുഷ്‌രിക് ആയാലും, യഹൂദനായാലും, ക്രിസ്ത്യാനിയായാലും. ഉൾപ്പെടും.

കാരണം, മുമ്പ് നാം വിശദീകരിച്ചതുപോലെ

‘അൽ-ജാർ ذو القربى’ എന്നത്

ബന്ധവും രക്തബന്ധവും ഉള്ള അയൽക്കാരനെയാണ് സൂചിപ്പിക്കുന്നത്.

അതിനാൽ,

‘അൽ-ജാർ അൽ-ജുനുബ്’

ബന്ധമില്ലാത്ത, അകന്ന അയൽക്കാരനാകണം,

അങ്ങനെ ആയാൽ

അയൽക്കാരുടെ എല്ലാ വിഭാഗങ്ങൾക്കും—

അടുത്തവർക്കും അകലെയുള്ളവർക്കും—

നന്മ ചെയ്യാനുള്ള ഉപദേശം പൂർണ്ണമാകും.


وقال آخرون هو الجار المشرك .

ذكر من قال ذلك :


9456 - حدثني محمد بن عمارة الأسدي قال حدثنا عبيد الله بن موسى قال حدثنا سفيان عن أبي إسحاق عن نوف الشامي : والجار الجنب قال اليهودي والنصراني .



قال أبو جعفر : وأولى القولين في ذلك بالصواب قول من قال معنى الجنب في هذا الموضع الغريب البعيد مسلما كان أو مشركا يهوديا كان أو نصرانيا لما بينا قبل من أن الجار ذي القربى هو الجار ذو القرابة والرحم والواجب أن يكون الجار ذو الجنابة الجار البعيد ليكون ذلك وصية بجميع أصناف الجيران قريبهم وبعيدهم . تفسير الطبري


പ്രമുഖ സ്വഹാബി വര്യർ ഇബ്നു അബ്ബാസ് റ വിന്റെ ശിഷ്യനായ

മുജാഹിദ് (رحمه الله) പറയുന്നു:

അബ്ദുള്ളാഹ് ബിൻ അമ്ര് (رضي الله عنه)യുടെ വീട്ടിൽ ഒരു ആടിനെ അറുത്തു. 

അദ്ദേഹം വീട്ടിലെത്തിയപ്പോൾ ചോദിച്ചു:

“നമ്മുടെ യഹൂദനായ അയൽക്കാരന്‍ നിങ്ങള്‍ സമ്മാനം കൊടുത്തോ? നമ്മുടെ യഹൂദനായ അയൽക്കാരന്‍ നിങ്ങള്‍ സമ്മാനം കൊടുത്തോ?”

പിന്നീട് അദ്ദേഹം പറഞ്ഞു:

“ഞാൻ അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞത് കേട്ടിട്ടുണ്ട്:

‘ജിബ്രീൽ (അലൈഹിസ്സലാം) അയൽക്കാരനെ കുറിച്ച് എനിക്ക് തുടർച്ചയായി ഉപദേശം നൽകി കൊണ്ടിരുന്നതുകൊണ്ട്, അവനെ (അയൽക്കാരനെ) അനന്തരഅവകാശിയായി (വാരിസായി) പ്രഖ്യാപിക്കുമെന്നാണ് ഞാൻ കരുതിയത്.’”

(തിർമിദി റിവായത്ത്)

( അദബുൽ മുഫ്റദ് ഇമാം ബുഖാരി 58 )


👉 ഇതിന്റെ ആശയം:

അയൽക്കാരൻ മുസ്ലിം ആണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ, അയൽക്കാരനോടുള്ള അവകാശങ്ങളും കരുതലും ഇസ്‌ലാമിൽ എത്രത്തോളം പ്രധാനമാണെന്നതാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. യഹൂദനായ അയൽക്കാരനോടുപോലും സമ്മാനം നൽകണമെന്ന് അബ്ദുള്ളാഹ് ബിൻ അമ്ര് (റ) പ്രത്യേകം ശ്രദ്ധിച്ചത്, അയൽവാസാവകാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.


عن مجاهد أن عبد الله بن عمرو ذبحت له شاة في أهله فلما جاء قال أهديتم لجارنا اليهودي أهديتم لجارنا اليهودي سمعت رسول الله صلى الله عليه وسلم يقول ما زال جبريل يوصيني بالجار حتى ظننت أنه سيورثه  

رواه الترمذي

الأدب المفرد للبخاري

البخاري - محمد بن إسماعيل البخاري الجعفي

105 - حدثنا محمد بن سلام ، قال : أخبرنا سفيان بن عيينة ، عن داود بن شابور ، وأبي إسماعيل ، عن مجاهد ، عن عبد الله بن عمرو ، أنه ذبحت له شاة ، فجعل يقول لغلامه : أهديت لجارنا اليهودي ؟ أهديت لجارنا اليهودي ؟ سمعت رسول الله صلى الله عليه وسلم يقول : " ما زال جبريل يوصيني بالجار حتى ظننت أنه سيورثه "


ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഇമാം ഗസാലി അദ്ധേഹത്തിന്റെ പ്രശസ്ത ഗ്രന്തമായ ഇഹ് യാഉലൂമുദ്ധീനിൽ പറയുന്നു.


അറിയുക: അയൽവാസം (ജിവാർ) എന്നത്, ഇസ്‌ലാമിലെ സഹോദരത്വം ആവശ്യപ്പെടുന്ന അവകാശങ്ങൾക്ക് പുറമേ കൂടുതൽ അവകാശങ്ങൾ ഉണ്ടാക്കുന്നതാണ്.

അതിനാൽ ഒരു മുസ്ലിം അയൽക്കാരന് എല്ലാ മുസ്ലിമിനും ലഭിക്കുന്ന അവകാശങ്ങൾക്കും പുറമെ കൂടുതൽ അവകാശങ്ങൾ അർഹതയുണ്ട്. നബി ﷺ പറഞ്ഞതുപോലെ:

“അയൽക്കാർ മൂന്നു തരമാണ്:

ഒരു അവകാശമുള്ള അയൽക്കാരൻ,

രണ്ടു അവകാശമുള്ള അയൽക്കാരൻ,

മൂന്നു അവകാശമുള്ള അയൽക്കാരൻ.”

അപ്പോൾ:

മൂന്നു അവകാശമുള്ള അയൽക്കാരൻ → ബന്ധുവായ മുസ്ലിം അയൽക്കാരൻ.

അവന്‍ അയൽവാസാവകാശം, ഇസ്‌ലാം അവകാശം, ബന്ധുവിന്റെ അവകാശം — ഈ മൂന്നു അവകാശങ്ങളും ഉണ്ട്.

രണ്ടു അവകാശമുള്ള അയൽക്കാരൻ → ബന്ധുവല്ലാത്ത മുസ്ലിം അയൽക്കാരൻ.

അവന്‍ അയൽവാസാവകാശവും, ഇസ്‌ലാം അവകാശവും ഉണ്ട്.

ഒരു അവകാശമുള്ള അയൽക്കാരൻ → മുഷ്രിക് (മുസ്ലിം അല്ലാത്ത) അയൽക്കാരൻ.

അവന്‍ അയൽവാസാവകാശം മാത്രം ഉണ്ട്.


👉 ഇത് ശ്രദ്ധിക്കുക: വെറും അയൽക്കാരനെന്ന കാരണത്താൽ പോലും, മുഷ്രിക്കിനും ഒരു അവകാശം നബി ﷺ ഉറപ്പാക്കിയിരിക്കുന്നു.

നബി ﷺ പറഞ്ഞു:

“നിനക്കൊപ്പം താമസിക്കുന്നവനോടു നല്ല അയൽവാസം പാലിക്കുക; അങ്ങനെ നീ യഥാർത്ഥ മുസ്ലിമാകും.”


നബി ﷺ പറഞ്ഞു:

“ജിബ്രീൽ (അലൈഹിസ്സലാം) എനിക്ക് അയൽക്കാരനെ കുറിച്ച് തുടർച്ചയായി ഉപദേശം നൽകിക്കൊണ്ടിരുന്നതുകൊണ്ട്, അയൽക്കാരനെ അവകാശിയായി പ്രഖ്യാപിക്കുമെന്നാണ് ഞാൻ കരുതിയത്.”


നബി ﷺ പറഞ്ഞു:

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽക്കാരനെ ആദരിക്കട്ടെ.”


നബി ﷺ പറഞ്ഞു:

“ഒരു അടിയനും യഥാർത്ഥ വിശ്വാസിയാവില്ല; അവന്റെ ഉപദ്രവങ്ങളിൽ നിന്ന് അയൽക്കാരൻ സുരക്ഷിതനാകുന്നതുവരെ.”


നബി ﷺ പറഞ്ഞു:

“ഖിയാമത്ത് ദിനത്തിൽ ആദ്യം തർക്കിക്കുന്ന രണ്ട് പേർ അയൽക്കാർ ആയിരിക്കും.”


നബി ﷺ പറഞ്ഞു:

“നീ അയൽക്കാരന്റെ നായയിലേക്കു പോലും കല്ലെറിയുകയാണെങ്കിൽ, നീ അവനെ ഉപദ്രവിച്ചവനാകുന്നു.”


ഒരു വ്യക്തി ഇബ്ന്‍ മസൂദ് (رضي الله عنه)യോട് പറഞ്ഞു:

“എനിക്ക് ഒരു അയൽക്കാരൻ ഉണ്ട്; അവൻ എന്നെ ഉപദ്രവിക്കുന്നു, ശപിക്കുന്നു, എനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.”

അപ്പോൾ അദ്ദേഹം പറഞ്ഞു:

“നിനക്കോട് അവൻ അല്ലാഹുവിനെ അവഗണിക്കുന്നുവെങ്കിൽ, നീ അവനോട് അല്ലാഹുവിനെ അനുസരിക്ക.”

(അഥവാ: അവന്റെ ദുഷ്കൃത്യത്തിന് നീ സൽപ്രവൃത്തിയിലൂടെ മറുപടി നൽകുക)


നബി ﷺയോട് പറഞ്ഞു:

“ഒരു സ്ത്രീ പകൽ ഉപവസിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നു; പക്ഷേ അവൾ അയൽക്കാരെ ഉപദ്രവിക്കുന്നു.”


അപ്പോൾ നബി ﷺ പറഞ്ഞു:

“അവൾ നരകത്തിലാണ്.”

ഒരു മനുഷ്യൻ തന്റെ അയൽക്കാരനെക്കുറിച്ച് നബി ﷺയോട് പരാതി പറഞ്ഞു. നബി ﷺ അവനോട് പറഞ്ഞു:

“സഹിക്കുക.”

മൂന്നാമോ നാലാമോ തവണ വീണ്ടും വന്നപ്പോൾ, നബി ﷺ പറഞ്ഞു:

“നിന്റെ സാധനങ്ങൾ വഴിയിലിടുക.”

അവൻ അങ്ങനെ ചെയ്തപ്പോൾ, ആളുകൾ കടന്നുപോകുമ്പോൾ ചോദിച്ചു:

“എന്താണ് കാര്യം?”

അവർ പറഞ്ഞു: “അവന്റെ അയൽക്കാരൻ അവനെ ഉപദ്രവിക്കുന്നു.”

അപ്പോൾ ആളുകൾ പറഞ്ഞു: “അല്ലാഹു അവനെ ശപിക്കട്ടെ.”

ഇത് കേട്ട് അയൽക്കാരൻ വന്ന് പറഞ്ഞു:

“നിന്റെ സാധനങ്ങൾ തിരികെ എടുക്കൂ; അല്ലാഹുവിനെ സാക്ഷിയാക്കി പറയുന്നു, ഇനി ഞാൻ ഒരിക്കലും ഉപദ്രവിക്കില്ല.”

(ഇഹ് യാഉലൂമുദ്ധീൻ)


👉 സാരം:

ഇസ്‌ലാമിൽ അയൽക്കാരന്റെ അവകാശം അതീവ ഗൗരവമുള്ളതാണ്. അയൽക്കാരൻ മുസ്ലിം ആണോ അല്ലയോ എന്നതിനെക്കാൾ, അയൽവാസം തന്നെയാണ് അവകാശത്തിന്റെ അടിസ്ഥാനം. വിശ്വാസത്തിന്റെ പൂർണ്ണത പോലും അയൽക്കാരനോടുള്ള പെരുമാറ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.


اعلم أن الجوار يقضي حَقًّا وَرَاءَ مَا تَقْتَضِيهِ أُخُوَّةُ الْإِسْلَامِ

فَيَسْتَحِقُّ الجار المسلم ما يستحقه كُلُّ مُسْلِمٍ وَزِيَادَةٌ إِذْ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْجِيرَانُ ثَلَاثَةٌ جَارٌ لَهُ حَقٌّ وَاحِدٌ وَجَارٌ لَهُ حَقَّانِ وَجَارٌ لَهُ ثَلَاثَةُ حُقُوقٍ فَالْجَارُ الَّذِي لَهُ ثَلَاثَةُ حُقُوقٍ الْجَارُ الْمُسْلِمُ ذُو الرَّحِمِ فَلَهُ حَقُّ الْجِوَارِ وَحَقُّ الْإِسْلَامِ وَحَقُّ الرَّحِمِ وَأَمَّا الَّذِي لَهُ حَقَّانِ فَالْجَارُ الْمُسْلِمُ لَهُ حَقُّ الْجِوَارِ وَحَقُّ الْإِسْلَامِ وَأَمَّا الَّذِي لَهُ حَقٌّ وَاحِدٌ فَالْجَارُ الْمُشْرِكُ (١)


فَانْظُرْ كَيْفَ أَثْبَتَ لِلْمُشْرِكِ حَقًّا بِمُجَرَّدِ الجوار وقد قال صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحْسِنْ مُجَاوَرَةَ مَنْ جاورك تكن مسلماً (٢)


وقال النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ (٣)


وَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ (٤)


وَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يُؤْمِنْ عَبْدٌ حَتَّى يَأْمَنَ جَارُهُ بَوَائِقَهُ (٥)

وَقَالَ صَلَّى اللَّهُ عَلَيْهِ وسلم أول خصمين يوم القيامة جاران (٦)

وقال صلى الله عليه وسلم إذا أنت رميت كلب جارك فقد آذيته (٧)

ويروى أن رجلاً جاء إلى ابن مسعود رضي الله عنه فقال له إن لي جاراً يؤذيني ويشتمني ويضيق علي فقال اذهب فإن هو عصى الله فيك فأطع الله فيه


وَقِيلَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ فُلَانَةَ تَصُومُ النَّهَارَ وَتَقُومُ اللَّيْلَ وَتُؤْذِي جِيرَانَهَا فَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هِيَ في النار (٨)


وجاء رجل إليه صلى الله عليه وسلم يشكو جاره فقال له النبي صلى الله عليه وسلم {اصبر} ثم قال له في الثالثة أو الرابعة اطرح متاعك في الطريق قال فجعل الناس يمرون به ويقولون مالك فيقال آذاه جاره قال فجعلوا يقولون لعنه الله فجاءه جاره فقال له رد متاعك فوالله لا أعود (٩)

صحيح البخاري

സ്വഹീഹുൽ ബുഖാരിയിൽ റിപ്പോർട്ട് ചെയ്ത    അയൽവാസി ബന്ധങ്ങളെ സംബന്ധിച്ചുള്ള തിരുവചനങ്ങൾ വിവരിച്ചുകൊണ്ട് അതിന്റെ വ്യാഖ്യാതാവ് 

 **ഇബ്ന്‍ ഹജർ (റ)**യുടെ ഫത്‌ഹുൽ ബാരിയിലെ  പ്രധാന വിശദീകരണം ഇങ്ങനെയാണ്

 👇


“ജാർ (അയൽക്കാരൻ)” എന്ന പദം

മുസ്ലിം, കാഫിർ, ആരാധനയുള്ളവൻ, പാപി, സുഹൃത്ത്, ശത്രു, അന്യൻ, നാട്ടുകാരൻ, ഉപകാരി, ഉപദ്രവി, അടുത്തവൻ, അകന്നവൻ, വീട്ടിനോട് അടുത്തവൻ, ദൂരെയുള്ളവൻ — ഇവരെയെല്ലാം ഉൾക്കൊള്ളുന്നതാണ്.

അയൽക്കാർക്ക് പല നിലകൾ (മർതബകൾ) ഉണ്ട്.

അവയിൽ ചിലത് മറ്റുള്ളതിനെക്കാൾ മേൽക്കോയ്മയുള്ളതാണ്.

ഏറ്റവും ഉന്നത നില:

മേൽ പറഞ്ഞ നല്ല ഗുണങ്ങൾ എല്ലാം ഒരാളിൽ കൂടിയാൽ.

അതിനുശേഷം:

ഗുണങ്ങൾ കൂടുതലുള്ളവർ, പിന്നെ കുറവുള്ളവർ — ഇങ്ങനെ ക്രമത്തിൽ.

അതിന്റെ മറുവശം:

നെഗറ്റീവ് ഗുണങ്ങൾ കൂടുതലായി ഒരാളിൽ കൂടിയാൽ, അവനുള്ള അവകാശം അതനുസരിച്ച് കുറയും.

👉 ഓരോ അയൽക്കാരനും അവന്റെ നിലയ്ക്കനുസരിച്ചുള്ള അവകാശം നൽകണം.

ചിലപ്പോൾ ഒരാളിൽ രണ്ടോ അതിലധികമോ ഗുണങ്ങൾ തമ്മിൽ ഏറ്റുമുട്ടാം (ഉദാ: മുസ്ലിം ആണെങ്കിലും ദോഷം ചെയ്യുന്നവൻ). അപ്പോൾ:

ചില ഗുണങ്ങൾ മുൻതൂക്കം നൽകും,

അല്ലെങ്കിൽ സമമായി കണക്കാക്കും.

പ്രായോഗിക ഉദാഹരണം

ഈ ഹദീസ് റിവായത്ത് ചെയ്തവരിൽ ഒരാളായ അബ്ദുല്ലാഹ് ബിൻ ഉമർ (റ)

ഇത് പൊതുവായ അർത്ഥത്തിൽ എടുത്തു.

അദ്ദേഹത്തിന് വേണ്ടി ഒരു ആട് അറുത്തപ്പോൾ, 👉 യഹൂദിയായ അയൽക്കാരനു പോലും അതിൽ നിന്ന് നൽകാൻ അദ്ദേഹം ഉത്തരവിട്ടു.

ഇത് റിപ്പോർട്ട് ചെയ്തത്:

ബുഖാരി – അൽ അദബ് അൽ മുഫ്രദ്

തിർമിദി (ഹദീസ് ഹസൻ എന്ന് വിലയിരുത്തി)

ഹദീസ് (തബറാനിയിൽ നിന്നും, ജാബിർ (റ) വഴി)

നബി ﷺ പറഞ്ഞു:

അയൽക്കാർ മൂന്നു തരമാണ്:

1️⃣ ഒരു അവകാശമുള്ള അയൽക്കാരൻ

→ അവൻ  അമുസ്ലിം ആണ് → അയൽക്കൂട്ടാവകാശം മാത്രം

2️⃣ രണ്ട് അവകാശമുള്ള അയൽക്കാരൻ

→ മുസ്ലിം → അയൽക്കൂട്ടാവകാശം + ഇസ്ലാമിന്റെ അവകാശം

3️⃣ മൂന്ന് അവകാശമുള്ള അയൽക്കാരൻ

→ മുസ്ലിം, ബന്ധുവും കൂടിയായാൽ

→ അയൽക്കൂട്ടാവകാശം + ഇസ്ലാം + ബന്ധുത്വം

(സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനം ഫത്ഹുൽ ബാരി)


സംക്ഷേപം

അയൽക്കാരൻ എന്നത് മതം നോക്കിയല്ല,

അടുത്ത് താമസിക്കുന്നവൻ എന്ന നിലയിൽ തന്നെ അവകാശമുള്ളവനാണ്.

എന്നാൽ അവകാശങ്ങളുടെ തോത് അയാളുടെ അവസ്ഥ അനുസരിച്ച് വ്യത്യാസപ്പെടും.

وفي فتح الباري


واسم الجار يشمل المسلم والكافر والعابد والفاسق والصديق والعدو والغريب والبلدي والنافع والضار والقريب والأجنبي والأقرب دارا والأبعد ، وله مراتب بعضها أعلى من بعض 



 فأعلاها من اجتمعت فيه الصفات الأول كلها ثم أكثرها وهلم جرا إلى الواحد ، وعكسه من اجتمعت فيه الصفات الأخرى كذلك ، فيعطى كل حقه بحسب حاله ، وقد تتعارض صفتان فأكثر فيرجح أو يساوي ، وقد حمله عبد الله بن عمرو أحد من روى الحديث على العموم ، فأمر لما ذبحت له شاة أن يهدى منها لجاره اليهودي ، أخرجه البخاري في " الأدب المفرد " والترمذي وحسنه ، وقد وردت الإشارة إلى ما ذكرته في حديث مرفوع أخرجه الطبراني من حديث جابر رفعه الجيران ثلاثة : جار له حق وهو المشرك له حق الجوار ، وجار له حقان وهو المسلم له حق الجوار وحق الإسلام ، وجار له ثلاثة حقوق مسلم له رحم له حق الجوار والإسلام والرحم  

فتح الباري



باب الوصاة بالجار وقول الله تعالى واعبدوا الله 

ولا تشركوا به شيئا وبالوالدين إحسانا إلى قوله مختالا فخورا


5668 حدثنا إسماعيل بن أبي أويس قال حدثني مالك عن يحيى بن سعيد قال أخبرني أبو بكر بن محمد عن عمرة عن عائشة رضي الله عنها عن النبي صلى الله عليه وسلم قال ما زال يوصيني جبريل بالجار حتى ظننت أنه سيورثه


باب إثم من لا يأمن جاره بوايقه يوبقهن يهلكهن موبقا مهلكا


5670 حدثنا عاصم بن علي حدثنا ابن أبي ذئب عن سعيد عن أبي شريح أن النبي صلى الله عليه وسلم قال والله لا يؤمن والله لا يؤمن والله لا يؤمن قيل ومن يا رسول الله قال الذي لا يأمن جاره بوايقه  تابعه شبابة وأسد بن موسى وقال حميد بن الأسود


باب من كان يؤمن بالله واليوم الآخر فلا يؤذ جاره


5672 حدثنا قتيبة بن سعيد حدثنا أبو الأحوص عن أبي حصين عن أبي صالح عن أبي هريرة قال قال رسول الله صلى الله عليه وسلم من كان يؤمن بالله واليوم الآخر فلا يؤذ جاره  ومن كان يؤمن بالله واليوم الآخر فليكرم ضيفه ومن كان يؤمن بالله واليوم الآخر فليقل خيرا أو ليصمت



باب من كان يؤمن بالله واليوم الآخر فلا يؤذ جاره


5672 حدثنا قتيبة بن سعيد حدثنا أبو الأحوص عن أبي حصين عن أبي صالح عن أبي هريرة قال قال رسول الله صلى الله عليه وسلم من كان يؤمن بالله واليوم الآخر فلا يؤذ جاره  ومن كان يؤمن بالله واليوم الآخر فليكرم ضيفه ومن كان يؤمن بالله واليوم الآخر فليقل خيرا أو ليصمت [ ص: 460 ]


باب من كان يؤمن بالله واليوم الآخر فلا يؤذ جاره



5672 حدثنا قتيبة بن سعيد حدثنا أبو الأحوص عن أبي حصين عن أبي صالح عن أبي هريرة قال قال رسول الله صلى الله عليه وسلم من كان يؤمن بالله واليوم الآخر فلا يؤذ جاره  ومن كان يؤمن بالله واليوم الآخر فليكرم ضيفه ومن كان يؤمن بالله واليوم الآخر فليقل خيرا أو ليصمت [ 


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي