Saturday, August 9, 2025

നോമ്പിന് അത്താഴം കഴിക്കുന്നതിനിടയിൽ സ്വുബ്ഹ് ബാങ്ക് വിളിച്ചാൽ

 📚

*അത്, ഇതിലില്ല ! (6)*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________


നോമ്പിന് അത്താഴം കഴിക്കുന്നതിനിടയിൽ സ്വുബ്ഹ് ബാങ്ക് വിളിച്ചാൽ, വായിലുള്ളത് നിർബന്ധമായും തുപ്പിക്കളയണമെന്ന് ഫിഖ്ഹ് നിയമം പഠിപ്പിക്കുന്നു. അപ്രകാരം ചെയ്യാതെ ഭക്ഷണം അകത്താക്കിയാൽ, വളരെ അൽപമാണെങ്കിൽ പോലും നോമ്പ് ബാത്വിലാകും.


ولو طلع الفجر وفي فمه طعام فلفظه قبل أن ينزل منه شئ لجوفه: صح صومه (فتح المعين )


എന്നാൽ, ബാങ്ക് കേട്ടാലും നിർത്തേണ്ടതില്ല.

പ്ലേറ്റിലുള്ളത് മുഴുവനാക്കിയ ശേഷം തീറ്റയിൽ നിന്നും വിരമിച്ചാൽ മതിയെന്ന് ഹദീസിലുണ്ട്. ഇതാ:


إذا سَمِع أحدُكم النِّداءَ والإناءُ على يدِه، فلا يَضَعْه حتى يَقضيَ حاجتَه منه- (رواه أبو داود: ٢٣٥٠)


ഖുർആനിലോ ഹദീസിലോ ഇത്തരം വ്യക്തമായ പരാമർശം ഉണ്ടായിരിക്കെ, നമ്മൾ എന്ത് ചെയ്യണം ? 

തിരുനബി(സ്വ) പറഞ്ഞു:


« تركتُ فيكم أَمْرَيْنِ لن تَضِلُّوا ما تَمَسَّكْتُمْ بهما : كتابَ اللهِ وسُنَّةَ نبيِّهِ ﷺ » (رواه الإمام مالك في الموطإ )


"എനിക്ക് ശേഷം, നിങ്ങളിൽ രണ്ട് കാര്യങ്ങളെ ഏൽപിച്ചു തരുന്നു. ഖുർആനും എൻ്റെ സുന്നതും. അത് മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ പിഴച്ചു പോകില്ല.. "


ഇപ്രകാരം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇനിയെന്തിന് രണ്ടാമതൊന്ന് ചിന്തിക്കണം ? സംശയിക്കേണ്ട, ഫിഖ്ഹ് തള്ളുക തന്നെ - ല്ലെ ?

ഹദീസിൽ വന്നതിന് എതിരായി ഫിഖ്ഹിൽ കാണുമ്പോഴേക്ക് ഒഹാബിക്ക് രക്തം തിളക്കും. അവൻ പറഞ്ഞു നടക്കും: തിരുസുന്നതിൽ വളരെ വ്യക്തമായി ഉണ്ടായിരിക്കെ, മറ്റു 'ഖോജാ'ക്കളുടെ വാക്കുകൾ എന്തിന് പരിഗണിക്കണം ! 


യഥാർത്ഥത്തിൽ, ഇവിടെ എന്താണ് സംഭവിച്ചത് ? ഫിഖ്ഹും ഹദീസും തമ്മിൽ വൈരുദ്ധ്യമാകുമോ ? ഇല്ലെന്നാണ് ഉത്തരം. ഖുർആനും ഹദീസും ആധാരമാക്കി കണ്ടെത്തിയ നിയമങ്ങളാണ് ഫിഖ്ഹ്. അവ രണ്ടിലും വ്യക്തമാക്കാത്ത അനേകം നിയമങ്ങൾ, അർഹരായവർ, അവരണ്ടിൽ നിന്നും ഗവേഷണം ചെയ്ത് ക്രോഡീകരിച്ചു എന്ന് മാത്രം. ആഴമേറിയ അറിവുള്ള മുജ്തഹിദുകൾ ഖുർആനും ഹദീസും അരിച്ച് പെറുക്കിയാണ് ഇത് ചെയ്തിട്ടുള്ളത്. അവർക്ക് ശേഷം ക്രോഡീകരിക്കപ്പെട്ടവയാണ്, ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങൾ. അവയിലുള്ളതും അല്ലാത്തതും ലഭിച്ചവരാണ് അവർ.


 അവയിലെ, ദുർബലമായതും അല്ലാത്തതും (നാസിഖ് - മൻസൂഖ്), 

പൊതുവായി പറഞ്ഞതും നിബന്ധനയോടെയുള്ളതും ( മുത്വ് ലഖ് - മുഖയ്യദ് ), 

വ്യക്തമാക്കിയതും വ്യക്തമാക്കാതെ പറഞ്ഞതും (മുജ്മൽ - മുബയ്യൻ), 

തെളിച്ചു പറഞ്ഞതും വ്യംഗമായുള്ളതും (സ്വരീഹ് - കിനായത്) തുടങ്ങി ഒരുപാട് കാര്യങ്ങൾ ഗ്രഹിച്ചവരാണ് ഇമാമുകൾ. ഇപ്പറഞ്ഞ സാങ്കേതിക ശബ്ദങ്ങൾ നേരാംവണ്ണം സാധാരണക്കാരിൽ പലർക്കും മനസ്സിലായിട്ടു പോലും ഉണ്ടാവില്ല. മനസ്സിലായ പണ്ഡിതന്മാർക്കു പോലും, ഇതനുസരിച്ച് ഗവേഷണത്തിന് ശേഷിയില്ല. മുജ്തഹിദുകൾ കണ്ടെത്തിപ്പറഞ്ഞത് ഉദ്ധരിച്ചു തരാനേ സാധിക്കൂ. അവരുടെ ഗ്രാഹ്യശേഷിക്കു മുമ്പിൽ കൈകൂപി നിൽക്കാനേ പിൽക്കാലത്തുള്ളവർക്ക് സാധിച്ചിട്ടുള്ളൂ.

അപ്പോൾ, നമ്മൾ ഒരു ആയതിലോ ഹദീസിലോ ഒരു രീതി കണ്ടെന്ന് കരുതി, ഫിഖ്ഹിലെ നിയമങ്ങൾ നോക്കാതെ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല. ചെയ്തികളെല്ലാം കൊളമാകും.

ഉദാഹരണത്തിന്, ബാങ്ക് കേട്ട് അത്താഴം കഴിക്കുന്നത് നിർത്തുന്ന ഇക്കാര്യത്തിൽ തന്നെ നോക്കൂ. മേൽ ഉദ്ധരിച്ച ഹദീസിന് പുറമെ മറ്റൊരു ഹദീസ് ഇപ്രകാരം കാണാം:


  قَالَ رَسُول اللهِ ﷺ : « إِنَّ بِلَالًا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى، تَسْمَعُوا تَأْذِينَ ابْنِ أُمِّ مَكْتُومٍ » (رواه مسلم - ١٠٩٢)


"ബിലാൽ(റ)യുടെ ബാങ്ക് കേട്ടാൽ തിന്നുകയും കുടിക്കുകയും ചെയ്യാം. അബ്ദുല്ലാഹ് ബ്നു ഉമ്മി മക്തൂം(റ)യുടെ ബാങ്ക് കേൾക്കുന്നത് വരെ. "


അഥവാ, പുലർച്ചെ രണ്ട് ബാങ്ക് സുന്നതുണ്ട്. ഒന്ന് തഹജ്ജുദിനും, മറ്റൊന്ന് സുബ്ഹിക്കും. ഇതിലെ രണ്ടാം ബാങ്ക് കേട്ടാൽ പിന്നെ, തിന്നാനോ കുടിക്കാനോ പറ്റില്ല. അതിന് മുമ്പുള്ള ബാങ്ക് കേട്ടാൽ, നോമ്പിനുള്ള സമയമായിട്ടില്ലെന്നും ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ലെന്നും പഠിപ്പിക്കുകയാണ് തിരുനബി(സ്വ) തങ്ങൾ. ഇക്കാര്യം മാത്രം പരാമർശിച്ച ഹദീസാണ് തുടക്കത്തിൽ അബൂദാവൂദിൽ നിന്ന് ഉദ്ധരിച്ചത്. രണ്ട് ബാങ്കിൻ്റെ ഇപ്രകാരമുള്ള വിശദീകരണം മനസ്സിലാക്കാതെ, ഹദീസിൻ്റെ ആളുകളാണെന്നും പറഞ്ഞ്, സ്വുബ്ഹ് ബാങ്ക് കേട്ടിട്ടും ഭക്ഷണം കഴിച്ചാൽ നോമ്പ് ശരിയാവില്ല. മുറിവൈദ്യൻ ആളെക്കൊല്ലുന്ന പ്രതീതി, ഇബാദതുകൾ ബാത്വിലാക്കുന്ന അൽപജ്ഞാനികളിലും ഉണ്ടെന്ന് സാരം.


എല്ലാം മനസ്സിലാക്കിയ, ഫുഖഹാഅ് പറഞ്ഞതിൽ നിന്ന് കൊണ്ട് വേണം, നമുക്ക് ഖുർആനിനെയും ഹദീസിനെയും മനസ്സിലാക്കാൻ. അവർക്കും തെറ്റ് പറ്റാമെന്ന് ജൽപിച്ച് ഫിഖ്ഹിനെ മാറ്റിവെക്കുന്നത്  നീചവൃത്തിയാണ്. കാര്യങ്ങൾ യഥാവിധം മനസ്സിലാക്കിയ ഒരാളും അപ്രകാരം ഉരിയാടില്ല തന്നെ.


കടലിൽ പോയി മീൻ പിടിക്കാനറിയുന്ന മനുഷ്യർക്കൊപ്പം നിന്നാൽ പൂച്ചക്ക് മീൻ ആവശ്യാനുസരണം കിട്ടും. ഹുങ്ക് കാട്ടി, വെള്ളത്തിലെ മീൻ കൂട്ടത്തിലേക്ക് പൂച്ച എടുത്തു ചാടിയാലോ, മീനിനെ കിട്ടുന്നതിന് പകരം, മീൻ പൂച്ചയെ തിന്നുകയാണ് ഉണ്ടാവുക.

വൈലിത്തറ ഉസ്താദിൽ നിന്നും പൊന്മള ഉസ്താദ് പറഞ്ഞു തന്ന ഈ കഥ സാധാരണക്കാർ ഓർത്തു വെക്കുക. 


Sunday, August 3, 2025

ദാനങ്ങളും സമ്മാനങ്ങളും നൽകൽ*

 *ദാനങ്ങളും സമ്മാനങ്ങളും നൽകൽ*



തിരുനബിﷺയുടെ സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ദാനങ്ങൾക്കും ഉപഹാരങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഉപഹാരങ്ങളും സമ്മാനങ്ങളും നൽകണമെന്നും അത് പരസ്പരമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവിടുത്തെ അധ്യാപനങ്ങൾ നമ്മെ ഉണർത്തുന്നു. ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ഹദിയ അഥവാ ദാനം ചെയ്യുന്നത് ഹൃദയത്തിലെ കോപം, ആശങ്ക തുടങ്ങിയ രോഗങ്ങൾ ഇല്ലായ്മ ചെയ്യും എന്ന് തിരുനബിﷺ പഠിപ്പിച്ചു. 


            ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഇപ്രകാരം പ്രസ്താവിച്ചു. ആരെങ്കിലും ഒരാടിന്റെ കുളമ്പാണ് എനിക്ക് സമ്മാനിക്കുന്നതെങ്കിലും ഞാനത് സ്വീകരിക്കും. അത്രമേൽ ലളിതമായ ഒരു സൽക്കാരത്തിലേക്കാണ് എന്നെ ക്ഷണിക്കുന്നതെങ്കിലും ഞാൻ ക്ഷണം സ്വീകരിക്കും.


          സമ്മാനങ്ങൾ കൊടുക്കുന്നതും വാങ്ങുന്നതും പരസ്പരം ക്ഷണിക്കുന്നതും പോയി വരുന്നതും വ്യക്തികൾക്കിടയിലും അതുവഴി സമൂഹത്തിലുമുണ്ടാക്കുന്ന അടുപ്പത്തിന്റെയും ബന്ധത്തിന്റെയും പ്രാധാന്യമാണ് തിരുനബിﷺ പകർന്നു തരുന്നത്. മറ്റുള്ളവരോട് അടുത്തുനിൽക്കാനും യോജിച്ചു പോകാനും കഴിയുന്ന എല്ലാ സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തുകയും അപരന്റെ ഹൃദയത്തിന് സന്തോഷം നൽകുന്ന ഏതു കർമത്തെയും പുണ്യമായി അവതരിപ്പിക്കുകയുമാണ് തിരുനബിﷺ ചെയ്തിട്ടുള്ളത്.


             ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ബുസ്ർ(റ) പറഞ്ഞു. എൻ്റെ ഉമ്മ സമ്മാനങ്ങളുമായി എന്നെ തിരുനബിﷺയുടെ അടുക്കലേക്ക് അയക്കാറുണ്ടായിരുന്നു. ഞാൻ കൊണ്ട് കൊടുക്കുന്ന സമ്മാനങ്ങൾ തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ തിരുനബിﷺയുടെ അടുക്കലേക്ക് ഒരു കുല മുന്തിരിയുമായി തന്നെ അയച്ചു. ഞാനാ മുന്തിരി കഴിച്ചു. തിരുനബിﷺയോട് അബ്ദുല്ലാഹ് (റ) മുന്തിരി കൊണ്ട് തന്നോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ തിരുനബിﷺ എന്നെ തമാശയാക്കി. പറ്റിച്ചല്ലോ പറ്റിച്ചല്ലോ എന്ന് പറഞ്ഞു. പിന്നെ എന്നെ കാണുമ്പോഴൊക്കെ തമാശയാക്കും. മറ്റൊരു നിവേദന പ്രകാരം. അബ്ദുല്ലാഹ്(റ) പറയുന്നു. ഉമ്മ എന്നെ ഏൽപ്പിച്ച മുന്തിരിയുമായി ഞാൻ പോയി. തിരുനബിﷺയുടെ അടുക്കൽ എത്തുന്നതിനുമുമ്പ് അതിൽ നിന്ന് കഴിച്ചു. തിരുനബിﷺയോട് കാര്യം പറഞ്ഞു. എന്നെ തലോടി സന്തോഷിപ്പിച്ചുകൊണ്ട് പറഞ്ഞു. പറ്റിച്ചല്ലോ!


        അബ്ദുല്ലാഹിബ്നു സർജസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. എൻ്റെ സഹോദരി ചിലപ്പോഴൊക്കെ സമ്മാനങ്ങളുമായി തിരുനബിﷺയുടെ സന്നിധിയിലേക്ക് എന്നെ അയക്കാറുണ്ട്. തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു.


            അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഗ്രാമീണനായ ഒരു അറബി തിരുനബിﷺക്ക് ഒരു ഉപഹാരം നൽകി. തിരുനബിﷺ അദ്ദേഹത്തിന് പ്രതിസമ്മാനം സമർപ്പിച്ചു. തൃപ്തിയായോ  എന്ന് ചോദിച്ചു. അദ്ദേഹം ഇല്ലെന്നു പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തിന് ആവർത്തിച്ച് ആവർത്തിച്ചു നൽകി. സമ്പൂർണ്ണ തൃപ്തിയായി എന്നു പറയുന്നതുവരെ തിരുനബിﷺ കൊടുത്തു കൊണ്ടിരുന്നു. 


      എത്ര മനോഹരമായ വ്യവഹാരങ്ങളാണ് തിരുനബിﷺ നിർവഹിച്ചു കാണിച്ചത്. ഇടപാടുകാരെ തൃപ്തിപ്പെടുത്തുകയും ഉപഹാരം നൽകുന്നവരെ വെറുംകയ്യോടെ മടക്കാതെ അവർക്ക് ഉപകാരപ്പെടുന്ന സമ്മാനങ്ങൾ തിരുനബിﷺ അങ്ങോട്ടും നൽകി. സമ്മാനം സ്വീകരിക്കുന്ന ആൾക്കും സമ്മാനം നൽകുന്നത് തിരുനബിﷺയുടെ ഒരു ശീലമായിരുന്നു. ലളിതമായ സമ്മാനം തിരുനബിﷺക്ക് നൽകുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ തിരിച്ച് സ്വീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്തവരുടെ നിവേദനകളും ഹദീസിൽ കാണാം.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


Saturday, August 2, 2025

ഇബ്രാഹിം നബിയുടെ അബിന്റെ പേരെന്ത് ? ഖുർആനിൽ ചരിത്രത്തിനു വിരുദ്ധമോ ?*

 *ഇബ്രാഹിം നബിയുടെ അബിന്റെ  പേരെന്ത് ?

ഖുർആനിൽ ചരിത്രത്തിനു വിരുദ്ധമോ ?*

ازر وتارخ اسما أبي ابراهيم


Aslam Kamil Saquafi parappanangadi


ചോദ്യം : ഇബ്റാഹീം നബി യുടെ അബ് താറഖ് ആണന്ന് പല ചരിത്രത്തിലും കാണുന്നു എന്നാൽ ഖുർആനിൽ അയാളെ ആസർ എന്ന് വിളിക്കുന്നു. യഥാർത്ഥമെന്ത്?


മറുപടി :

ഇമാം ത്വബരി റ തഫ്സീറിൽ പറയുന്നു.

അയാൾക്ക് രണ്ട് പേരുണ്ടാവുന്നത് അസംഭവ്യമല്ല. ഇക്കാലത്തും പഴയ കാലത്തും ഒരാൾക്ക് രണ്ട് പേരുണ്ടായതായി കാണുന്നുണ്ട് - ആസ്റ് എന്നത് അയാളുടെ സ്ഥാനപേര് ആവാനും സാധ്യതയുണ്ട് (തഫ്സീറുത്വബരി 127)


ഇതേ വിവരണം അല്ലാമ ഇബ്നുകസീർ തഫ്സീറിലും പറയുന്നു.



فان قال قائل: فإن أهل الأنساب إنما ينسبون

 إبراهيم إلى " تارح ", فكيف يكون "آزر " اسمًا له، والمعروف به من الاسم " تارح "؟

قيل له: غير محال أن يكون له اسمان, كما لكثير من الناس في دهرنا هذا, وكان ذلك فيما مضى لكثير منهم . وجائز أن يكون لقبًا يلقّب به. (12)

تفسير الطبري


അയാളുടെ പേര് താറഖ് ആണങ്കിലും ആസറ് എന്നത് വിളി പേരാവാം - 

ത്വബരി റ വിവരിക്കുന്നത് അയാൾക്ക് രണ്ട് പേരുണ്ടാവാം എന്നാണ്. അല്ലങ്കിൽ ഒന്ന് സ്ഥാനപേരാവാം ഇത് വളരെ ശക്തമായ അഭിപ്രായമാണ്. (തഫ്സീറു ഇബ്നുകസീർ 137]



ഇമാം ഖുർതുബി വിവരിക്കുന്നു

മുഹമ്മദ് ബിൻ ഇസ്ഹാക്കും ഇമാം ഖൽബിയും ളഹാക്കും പറയുന്നത് ആസാർ എന്നത് ഇബ്രാഹിം നബിയുടെ അബ് ആണ് അദ്ദേഹത്തിന് താറഖ് എന്നും പേരുണ്ട്.

യാക്കോബ് നബിക്ക് ഇസ്രായേൽ എന്ന പേരുള്ളത് പോലെ .

അപ്പോൾ അദ്ദേഹത്തിന് രണ്ടു പേരുണ്ട്.

മുഖാത്തിൽ എന്നവർ പറയുന്നത്.

ആസാർ എന്നത് സ്ഥാനപ്പേര് ആവാം. ഇത് സഅലബി ഇബ്നു ഇസ്ഹാഖിൽ ഖുശൈരിയിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. (തഫ്സീറുൽ ഖുർത്വിബി)


ഇമാം റാസി ഉദ്ധരിക്കുന്നു.

അയാളുടെ പേര് താറഖ് ആണെന്ന് സമ്മതിച്ചാൽ അയാൾക്ക് ആസർ എന്നും താറഖ് എന്നും രണ്ടുപേരും ഉണ്ടാവാം. തഫ്സീറ് റാസി



وفي تفسير أبن كثير137

قلت : كأنه غلب عليه آزر لخدمته ذلك الصنم ، فالله أعلم

وقال ابن جرير : وقال آخرون : " هو سب وعيب بكلامهم ، ومعناه : معوج " ولم يسنده ولا حكاه عن أحد .

وقد قال ابن أبي حاتم : ذكر عن معتمر بن سليمان ، سمعت أبي يقرأ : ( وإذ قال إبراهيم لأبيه آزر ) قال : بلغني أنها أعوج ، وأنها أشد كلمة قالها إبراهيم - عليه السلام - .

ثم قال ابن جرير : والصواب أن اسم أبيه آزر . ثم أورد على نفسه قول النسابين أن اسمه تارح ثم أجاب بأنه قد يكون له اسمان ، كما لكثير من الناس ، أو يكون أحدهما لقبا وهذا الذي قاله جيد قوي ، والله أعلم .


  1.  قوله تعالى وإذ قال إبراهيم لأبيه آزر أتتخذ أصناما آلهة إني أراك وقومك في ضلال مبين قوله تعالى وإذ قال إبراهيم تكلم العلماء في هذا ; فقال أبو بكر محمد بن محمد بن الحسن الجويني الشافعي الأشعري في النكت من التفسير له : وليس بين الناس اختلاف في أن اسم والد إبراهيم تارح . والذي في القرآن يدل على أن اسمه آزر . وقيل : آزر عندهم ذم في لغتهم ; كأنه قال : وإذ قال لأبيه يا مخطئ أتتخذ أصناما آلهة وإذا كان كذلك فالاختيار الرفع . وقيل : آزر اسم صنم . وإذا كان كذلك فموضعه نصب على إضمار الفعل ; كأنه قال : وإذ قال إبراهيم لأبيه أتتخذ آزر إلها ، أتتخذ أصناما آلهة


 . قلت : ما ادعاه من الاتفاق ليس عليه وفاق ; فقد قال محمد بن إسحاق والكلبي والضحاك : إن آزر أبو إبراهيم عليه السلام وهو تارح ، مثل إسرائيل ويعقوب ; قلت فيكون له اسمان كما تقدم . وقال مقاتل : آزر لقب ، وتارح اسم ، وحكاه الثعلبي عن ابن إسحاق القشيري . ويجوز أن يكون على العكس . قال الحسن : كان اسم أبيه آزر . وقال سليمان التيمي : هو سب وعيب ، ومعناه في كلامهم : المعوج . وروى المعتمر بن سليمان عن أبيه قال : بلغني أنها أعوج ، وهي أشد كلمة قالها إبراهيم لأبيه . وقال الضحاك : معنى آزر الشيخ الهم بالفارسية . وقال الفراء : هي صفة ذم بلغتهم ; كأنه قال يا مخطئ ; فيمن رفعه . أو كأنه قال : وإذ قال إبراهيم لأبيه المخطئ ; فيمن خفض . ولا ينصرف لأنه على أفعل ; قاله النحاس . وقال الجوهري : آزر اسم أعجمي ، وهو مشتق من آزر فلان فلانا إذا عاونه ; فهو مؤازر قومه على عبادة الأصنام : …….. وقال الثعلبي في كتاب العرائس : إن اسم [ ص: 22 ] أبي إبراهيم الذي سماه به أبوه تارح ، فلما صار مع النمروذ قيما على خزانة آلهته سماه آزر . وقال مجاهد : إن آزر ليس باسم أبيه وإنما هو اسم صنم . وهو إبراهيم بن تارح بن ناخور بن ساروع بن أرغو بن فالغ بن عابر بن شالخ بن أرفخشد بن سام بن نوح عليه السلام .

وفي تفسير الرازي

المَقامُ الثّانِي: سَلَّمْنا أنَّ اسْمَهُ كانَ تارَحَ ثُمَّ لَنا هَهُنا وُجُوهٌ:

الوَجْهُ الأوَّلُ: لَعَلَّ والِدَ إبْراهِيمَ كانَ مُسَمًّى بِهَذَيْنِ الِاسْمَيْنِ، فَيُحْتَمَلُ أنْ يُقالَ: إنَّ اسْمَهُ الأصْلِيَّ كانَ آزَرَ وجُعِلَ تارَحُ لَقَبًا لَهُ، فاشْتَهَرَ هَذا اللَّقَبُ وخَفِيَ الِاسْمُ. فاللَّهُ تَعالى ذَكَرَهُ بِالِاسْمِ، ويُحْتَمَلُ أنْ يَكُونَ بِالعَكْسِ، وهو أنَّ تارَحَ كانَ اسْمًا أصْلِيًّا، وآزَرَ كانَ لَقَبًا غالِبًا. فَذَكَرَهُ اللَّهُ تَعالى بِهَذا اللَّقَبِ الغالِبِ.

الوَجْهُ الثّانِي: أنْ يَكُونَ لَفْظَةُ آزَرَ صِفَةً مَخْصُوصَةً في لُغَتِهِمْ، فَقِيلَ: إنَّ آزَرَ اسْمُ ذَمٍّ في لُغَتِهِمْ وهو المُخْطِئُ كَأنَّهُ قِيلَ، وإذْ قالَ إبْراهِيمُ لِأبِيهِ المُخْطِئِ؛ كَأنَّهُ عابَهُ بِزَيْغِهِ وكُفْرِهِ وانْحِرافِهِ عَنِ الحَقِّ، وقِيلَ: آزَرُ هو الشَّيْخُ الهَرِمُ بِالخُوارَزْمِيَّةِ، وهو أيْضًا فارِسِيَّةٌ أصْلِيَّةٌ.

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?mode=ac_t

മിശ്രവിവാഹത്തിന് ഇസ്‌ലാം അനുവദിക്കുന്നുവെന്ന് തട്ടി വിടുന്നുണ്ട്

 📚

*ചരിത്രങ്ങളിൽ നിന്നും മതവിധി കണ്ടെത്തുന്നത് ഒന്ന് നിർത്തൂ....*


✍️

_അഷ്റഫ് സഖാഫി, പള്ളിപ്പുറം_

___________________________



കുറച്ച് അന്ധന്മാർ ആനയെ കാണാൻ പോയ കഥ കേട്ടിട്ടില്ലേ? ഒരാൾ ആനയുടെ കാലിലാണ് പിടിച്ചു നോക്കിയത്. മറ്റൊരാൾ വാലിൽ. മറ്റൊരുത്തൻ ചെവിയിലും. കാലിൽ പിടിച്ചു നോക്കിയവൻ പറഞ്ഞു: "ആന ഒരു തൂണ് പോലെയാണ്..."

വാലിൽ പിടിച്ചവൻ പറഞ്ഞു: " അല്ല, ചൂൽ പോലെയാണ്.." ചെവിയിൽ പിടിച്ചവൻ രണ്ട് പേരെയും നിഷേധിച്ചു: "അതൊന്നുമല്ല, ആന ഒരു മുറം പോലിരിക്കുന്നു..." 


ഇത് പോലെ ചില 'അന്ധന്മാരും' 'ബധിരന്മാരും' 'മൂകന്മാരും' ഇസ്‌ലാം മതത്തെ കാണാനും കേൾക്കാനും മണത്തു നോക്കാനും വന്നിരിക്കുന്നു..! ഇവന്മാരൊക്കെ ആദ്യം തങ്ങളുടെ ഇല്ലായ്മകളെ കുറിച്ച് ബോധവാന്മാരാവുകയാണ് വേണ്ടത്. അല്ലെങ്കിൽ നേരാം വണ്ണം മതത്തെ അറിയുന്നവരോട് ചോദിച്ച് പഠിക്കണം. അതുമല്ലെങ്കിൽ മതത്തിന്റെ നിയമ സംഹിതകൾ രേഖപ്പെടുത്തി വെച്ച കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ സ്വന്തമായി പരിശോധിക്കാൻ പ്രാപ്തരാകണം. ഈ മൂന്നിൽ ഏതെങ്കിലും ഒരു വഴിയിലൂടെ മാത്രമേ ഇത് നടക്കൂ.  ഇങ്ങനെ ഇസലാമിനെ പഠിക്കാനോ അറിയാനോ ഒരു സാമാന്യ മര്യാദ കാണിച്ചില്ലെങ്കിൽ കഥയിലെ അന്ധന്മാർ ആനയെ വിലയിരുത്തിയ പോലിരിക്കും. 


പറഞ്ഞു വരുന്നത്, തിരുനബി(സ്വ) തങ്ങളുടെ മകൾ സൈനബ് ബീവി(റ) യും അബുൽ ആസ്വ്(റ) വും തമ്മിലുള്ള വിവാഹത്തെ തെറ്റായി വ്യഖ്യാനിച്ചതിനെ സംബന്ധിച്ചാണ്. നബിയായി നിയോഗിക്കപ്പെടും മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്ന് വിശ്വാസിയും അല്ലാത്തവരും എന്നിങ്ങനെ വിവേചനമില്ല. കാരണം, ഇസ്‌ലാം അവതരിച്ചു തുടങ്ങിയിട്ടില്ലല്ലോ. അങ്ങനെ ''നുബുവ്വത്' (നബിയായി നിയോഗിക്കപ്പെടുക) ലഭിച്ചപ്പോൾ സൈനബ് ബീവി(റ) വിശ്വാസിയായി. ഭർത്താവ് അബുൽ ആസ്വ്(റ) ഇസ്‌ലാമിലേക്ക് വന്നതുമില്ല. വിശ്വാസത്തിലുള്ള ഈ വ്യത്യാസം കൊണ്ട് തന്നെ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നില്ല. ദമ്പതികളിൽ ഒരാൾ സത്യവിശ്വാസം ഉപേക്ഷിച്ചാൽ അതോടുകൂടെ വിവാഹ ബന്ധം നിലക്കുകയും സ്ത്രീ നിശ്ചിത സമയം ഇദ്ദഃ ആചരിക്കുകയും ചെയ്യണമെന്ന നിയമം പക്ഷേ, അന്ന് ഇല്ല. അത് ഹിജ്റഃക്ക് ശേഷമാണ് നിയമമാക്കിയത്. അത് കൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം ഒഴിവായിരുന്നില്ല. 


പിന്നീട് തിരുനബി(സ്വ) തങ്ങളുടെ മദീനഃയിലേക്കുള്ള പലായനമുണ്ടായി. പലസമയങ്ങളിലായി മറ്റു സ്വഹാബതും സൈനബ് ബീവി(റ)യും മദീനയിലെത്തുകയായിരുന്നു. അങ്ങനെ ഹിജ്റഃ ആറാം വർഷം ഹുദൈബിയ്യാ സന്ധിക്ക് പിന്നാലെ മുസ്‌ലിം - അമുസ്‌ലിം തമ്മിലുള്ള വിവാഹം നിഷിദ്ധമാക്കി. അന്ന് മുതൽ സൈനബ് ബീവി(റ) ഇദ്ദഃ ആചരിക്കേണ്ടി വരികയും ഇദ്ദഃയുടെ നിശ്ചിത സമയം കഴിയുന്നതിന് മുമ്പ് അബുൽ ആസ്വ്(റ) ഇസ്‌ലാം സ്വീകരിക്കുന്നുവെങ്കിൽ സൈനബ് ബീവി(റ)യുമായുള്ള വിവാഹബന്ധം തുടർന്നു പോകാമെന്ന നിയമവുമുണ്ടായി. താമസിയാതെ മഹാൻ വിശ്വാസിയാവുകയും ബീവിയുമായി ഒരുമിക്കുകയും ചെയ്തു. ഈ ബന്ധ തുടർച്ചക്ക് പുതിയൊരു നികാഹ് കർമ്മം വേണ്ടി വന്നില്ല. ഇദ്ദഃ കഴിയും മുമ്പേ വിശ്വാസത്തിലേക്ക് വന്നതാണ് അതിന് കാരണം (തുഹ്ഫ: 7/330 ) 


ഇവിടെ, ഇരുവരും വ്യത്യസ്ത വിശ്വാസങ്ങളിലായിരിക്കെ വിവാഹ ബന്ധം വിഛേദിക്കാതെ നില നിന്നു - എന്ന കാര്യത്തെ എടുത്തിട്ട് മിശ്രവിവാഹത്തിന് ഇസ്‌ലാം അനുവദിക്കുന്നുവെന്ന് തട്ടി വിടുന്നുണ്ട് തലക്ക് വെളിവില്ലാത്ത ചിലർ. ആനയെ കാണാൻ പോയ അന്ധന്മാരുടെ ജനുസിൽ പെട്ടവരാണവർ. അത് കൊണ്ടാണല്ലോ അന്ന് ആനയെ തൂണിനോടും ചൂലിനോടുമൊക്കെ സാദൃശ്യപ്പെടുത്തി മനസ്സിലാക്കിയ പോലെ ചരിത്രത്തിന്റെ ഒരു ഭാഗം എവിടുന്നോ കേട്ട് മറുവശങ്ങളൊന്നും കാണാനോ പഠിക്കാനോ നിൽക്കാതെ മണ്ടത്തരം വിളിച്ചു പറയുന്നത്. സാധുക്കൾ ! 


വിശ്വാസ വിത്യാസമുണ്ടായതോടെ മഹതിയുമൊത്ത് ഒരുമിച്ചുള്ള ജീവിതം നടന്നിട്ടില്ല. നടന്നിരുന്നെങ്കിൽ തന്നെ അതൊട്ട് തെളിവാകുന്നുമില്ല. കാരണം മിശ്രവിവാഹത്തെ നിഷേധിച്ചു കൊണ്ടുള്ള നിയമം അവതരിക്കുന്നതിന് മുമ്പാണത്. ഈ നിഷേധം നിയമമാക്കപ്പെട്ടതോടെ ആദ്യമുണ്ടായിരുന്ന അനുവാദം നസ്ഖ് ചെയ്യുകയാണുണ്ടായത്. 


'നുബുവ്വതി'ന് ശേഷമുള്ള 23 വർഷത്തെ ഇസ്‌ലാമിന്റെ അവതരണത്തിൽ ആദ്യ സമയങ്ങളിലുണ്ടായിരുന്ന പല നിയമങ്ങളും മുകളിൽ പറഞ്ഞ പോലെ പിന്നീട് 'നസ്ഖ്' ചെയ്യപ്പെട്ടിട്ടുണ്ട്. ഖബ്ർ സിയാറത്ത് ഇതിൽ പെട്ടതാണ്. ആദ്യം വിലക്കിയിരുന്നെങ്കിലും പിന്നെ ചെയ്യാൻ നിർദ്ദേശമുണ്ടായി. മദ്യപാനം ആദ്യം വിലക്കിയിരുന്നില്ലെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നിരോധിച്ചു. അവസാനം ശക്തമായി താക്കീത് ചെയ്ത് കൊണ്ടാണ് മദ്യം വിലക്കിയത്. 


മാറ്റത്തിരുത്തലുകൾക്ക് വിധേയമില്ലാതെ ആരംഭത്തിൽ തന്നെ നിയമങ്ങൾ സമ്പൂർണ്ണമായി അവതരിക്കുന്നതിന് പകരം ഇങ്ങനെ 'നസ്ഖ്' ചെയ്യുന്നതിൽ പ്രപഞ്ച നാഥന് പല ഹിക്മതുകളുമുണ്ടെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. 


ഒരു കാര്യം ഇവിടെ പറയാതിരിക്കാനാവില്ല. പ്രഭാഷണങ്ങളിൽ കേട്ടതും വായനകളിൽ നിന്ന് മനസ്സിലാക്കിയതുമായ പല ചരിത്ര സംഭവങ്ങളും ഉണ്ടായിരിക്കാം. അത് വിഷയ സംബന്ധിയായോ ചില പാഠങ്ങൾ ഉൾക്കൊള്ളാനോ പറയുന്നതാണ്. ഇത്തരം ചരിത്രങ്ങളിൽ നിന്നും ഇസ്‌ലാമിക വിധികൾ ഇന്നതാണെന്ന് സ്വയം മനസ്സിലാക്കി പ്രാവർത്തികമാക്കുകയോ മറ്റുള്ളവരോട് പറയുകയോ ചെയ്യുന്ന ചില സാധാരണക്കാരുണ്ട്. മതവിരുദ്ധരായ അൽപജ്ഞാനികളും ഈ ഗണത്തിൽ പെടും. ആ സ്വഭാവം തീർത്തും തെറ്റാണ്. തന്മൂലം നിയമങ്ങൾ പലതും പിഴച്ച് മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അതിനാൽ അക്കാര്യം വളരെയധികം ഗൗരവപൂർവ്വം കാണേണ്ടതാണ്. ഇതുവരെ പ്രതിപാധിച്ച മിശ്രവിവാഹമെന്ന താന്തോന്നിവാസത്തിന് ചൂട്ടുപിടിക്കാനും ചിലർ ചെയ്തത് അതാണല്ലോ.

മതനിയമം മനസ്സിലാക്കാൻ, വിശുദ്ധ ഖുർആൻ - ഹദീസുകളിൽ നിന്നും പണ്ഡിതന്മാർ ക്രോഡീകരിച്ച ഗ്രന്ഥങ്ങൾ മാത്രമാണ് ശരണം. അത് മനസ്സിലാക്കിയിട്ട് വേണം വിഷയ സംബന്ധമായി ചരിത്രങ്ങൾ ഉദ്ധരിക്കാൻ. 


കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാൻ റബ്ബ് തുണക്കട്ടെ - ആമീൻ.


💫

ഉള്ഹിയതിൻ്റെ മാംസം ഭക്ഷിക്കരുത്.." മൂന്നു ദിവസത്തിലപ്പുറം

 📚

*അത്, ഇതിലില്ല ! (4)*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________


തിരുനബി(സ്വ) തങ്ങൾ പറഞ്ഞതായി അബ്ദുല്ലാഹ് ബ്നു ഉമർ (رضي الله عنهما) ഉദ്ധരിക്കുന്നു:


 لَا يَأْكُلْ  أَحَدٌ مِنْ لَحْمِ أُضْحِيَّتِهِ فَوْقَ ثَلَاثَةِ أَيَّامٍ .

 (رواه مسلم - ١٩٧٠)


"നിങ്ങളിൽ ഒരാളും മൂന്നു ദിവസത്തിലപ്പുറം ഉള്ഹിയതിൻ്റെ മാംസം ഭക്ഷിക്കരുത്.."

മൂന്നു ദിവസത്തിലപ്പുറം അത് സൂക്ഷിച്ചു വെക്കുന്നതും ഇതോടെ വിലക്കപ്പെട്ടു. അയ്യാമുത്തശ്‌രീഖിനപ്പുറം ഉള്ഹിയത് മാംസം തിന്നരുതെന്ന്. ഇമാം മുസ്‌ലിം(റ) സ്വഹീഹായി റിപ്പോർട്ട് ചെയ്ത ഈ ഹദീസ് കേട്ടിട്ട്, ആരും വ്യാകുലപ്പെടേണ്ട. അത് മുമ്പുള്ള നിയമമായിരുന്നു. പിന്നീട് ദുർബലപ്പെടുത്തിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും, നിങ്ങളുടെ യാത്രാവേളകളിലടക്കം ഉപയോഗിച്ചോളൂ എന്ന് വ്യക്തമാക്കിക്കൊണ്ട് പിന്നീട് തിരുനബി(സ്വ) തങ്ങൾ വ്യക്തമാക്കിയതായി ബീവി ആഇശാ(റ) പറയുന്നുണ്ട്. 

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന പലർക്കും, ഉള്ഹിയ്യത് ലഭിക്കാൻ വേണ്ടിയായിരുന്നു ഈ നിയന്ത്രണം.

അതിനാൽ, ഇത്തരം ഹദീസുകൾ കേൾക്കുമ്പോഴേക്ക് ബേജാറാവാതെ, ഇമാമുകളുടെ വിശദീകരണവും, അതിലുപരി ഫിഖ്ഹിൻ്റെ നിയമ വശങ്ങളും അന്വേഷിച്ചു വേണം കാര്യങ്ങൾ വിലയിരുത്താൻ.


Friday, August 1, 2025

തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്.

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

*Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️*


*🌹Tweett 1144🌹*


തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. പത്തു ദിനാർ നൽകാനുള്ള ഒരാളുടെ പിന്നിൽ ഇടപാടുകാരൻ വിടാതെ പിടികൂടി. ഒന്നുകിൽ കടം വീട്ടണം അല്ലെങ്കിൽ ബാധ്യതയ്ക്ക് നബിﷺ ജാമ്യം നിൽക്കണം. തിരുനബിﷺ ചോദിച്ചു. എത്രകാലത്തേക്ക്? ഒരു മാസത്തേക്ക് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുനബിﷺ ആ ജാമ്യം ഏറ്റെടുത്തു. ഒരുമാസം അവധിയെത്തിയപ്പോൾ ബാധ്യതക്കാരൻ പത്തു ദിനാറുമായി വന്നു. നബിﷺ അദ്ദേഹത്തോട് ചോദിച്ചു. ഇത് എവിടുന്നാണ് നിനക്ക് കിട്ടിയത്? അയാൾ പറഞ്ഞു. ഖനിയിൽ നിന്ന്. എന്നാൽ, അതിൻ്റെ ആവശ്യമില്ല. ബാധ്യത ഞാൻ വീട്ടി കൊള്ളാം.


          ഇടപാടുകാരിൽ പ്രയാസം നേരിടുന്നവർക്ക് ജാമ്യം നിൽക്കുക. പാവപ്പെട്ടവൻ പ്രയാസം നേരിടുന്ന ഘട്ടത്തിൽ എല്ലാ അർത്ഥത്തിലും സഹായിക്കുക. മനുഷ്യർക്കിടയിൽ ഉണ്ടായിരിക്കേണ്ട കാരുണ്യത്തിന്റെയും നന്മയുടെയും ഉയർന്ന അധ്യായങ്ങളാണ് ഈ സംഭവത്തിലൂടെ തിരുനബിﷺ കാഴ്ചവയ്ക്കുന്നത്.


         ഇതിനെക്കാൾ മികച്ച വിശാലതയും ഔദാര്യവും നിറഞ്ഞ ഒരു അധ്യാപനം കൂടി നമുക്കിനി വായിക്കാനുണ്ട്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. കടബാധ്യതയോടുകൂടി മരണപ്പെട്ട ഒരാളുടെ ജനാസ കൊണ്ടുവന്നാൽ അയാളുടെ കടം വീട്ടാനുള്ള വകുപ്പ് ശേഷിക്കുന്നുണ്ടോ എന്ന് നബിﷺ അന്വേഷിക്കും. ഉണ്ടെന്ന് മറുപടി കിട്ടിയാൽ നബിﷺ അദ്ദേഹത്തിൻ്റെ മേൽ നിസ്കരിക്കും. ഇല്ലെന്നാണ് മറുപടി എങ്കിൽ സ്വഹാബികളോട് അദ്ദേഹത്തിൻറെ മേൽ നിസ്കരിച്ച് മറമാടാൻ പറയും. 


         ഇസ്‌ലാം വിവിധ ദേശങ്ങളിലേക്ക് വിജയപ്രവേശം നടക്കുന്ന കാലത്ത് തിരുനബിﷺ ഇങ്ങനെ പ്രസ്താവിച്ചു. വിശ്വാസികൾക്ക് അവരുടെ സ്വന്തത്തെക്കാൾ വേണ്ടപ്പെട്ടവൻ ഞാനാണ്. സത്യവിശ്വാസികളിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ മേലുള്ള കടം ഞാൻ ഏറ്റെടുക്കും. അവർ എന്തെങ്കിലും ബാക്കിവെച്ചു പോയാൽ അത് അവരുടെ അനന്തരാവകാശികൾക്കും കുടുംബാദികൾക്കുമായിരിക്കും.


         കടബാധ്യതകളുടെ പ്രാധാന്യം ഏറെ ഗൗരവത്തോടുകൂടി തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. അനിവാര്യമാണെങ്കിൽ മാത്രം കടം വാങ്ങുക.  കൊടുത്തു വീടാൻ വകുപ്പുണ്ടെന്ന് കണ്ടാൽ മാത്രം വാങ്ങുക. നിശ്ചയിക്കുന്ന അവധിക്ക് തന്നെ തിരിച്ചു കൊടുക്കുക. ഒരുപക്ഷേ കഴിയാതെ വന്നാൽ ഇടപാടുകാരനോട് സുതാര്യമായി കാര്യം ബോധ്യപ്പെടുത്തുകയും അവധി നീട്ടി വാങ്ങുകയും ചെയ്യുക. ഇടപാടുകൾ എഴുതി സൂക്ഷിക്കുക. കടബാധ്യത ഉണ്ടാവുകയും വീടാൻ വഴിയില്ലാത്ത വിധം ശേഷിക്കുകയും ചെയ്താൽ അയാളുടെ മേൽ നിസ്കരിക്കാതിരുന്നത് കടബാധ്യതയുടെ ഗൗരവം സൂചിപ്പിക്കാനാണ്. ജീവൻ നിലനിൽക്കാനുള്ള ഭക്ഷണമോ ഉടുതുണിയില്ലാതെ വന്നപ്പോൾ വസ്ത്രത്തിനോ ഒരാൾ കടം വാങ്ങുകയും വീട്ടാൻ കഴിയാതെ മരണപ്പെട്ടു പോവുകയും ചെയ്താൽ തിരുനബിﷺ പരലോകത്ത് ആ ബാധ്യത ഏറ്റെടുക്കും. ഇസ്‌ലാമിൻ്റെ പ്രവർത്തന വഴിയിൽ മുന്നേറുകയും സേവന ഘട്ടത്തിൽ കടബാധ്യതയോടുകൂടി മരണപ്പെടുകയും ചെയ്താൽ അദ്ദേഹത്തിൻ്റെ കടം പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ഭാഗമായി ഉണ്ടായിരുന്നു. 


              തരാനുള്ളവൻ തരാൻ പ്രയാസപ്പെടുന്നുവെന്നും കിട്ടേണ്ടവന് സാവധാനം ചെയ്തു കൊടുക്കാൻ സാഹചര്യമുണ്ടാവുകയും ചെയ്താൽ തരാനുള്ളവനോട് അവധാനത കാണിക്കുന്നതും പുണ്യകർമമാണ്.


        കടമിടപാടുകളുടെ കാര്യത്തിൽ കരുണയും കൃത്യതയും നിഷ്ഠയും സാമൂഹിക ഭദ്രതയും എല്ലാം ഉൾക്കൊള്ളുന്ന എല്ലാ വീക്ഷണ വശങ്ങളെയും പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊള്ളുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1144

ദീന്‍ പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം 'മൗലിക വിഷയങ്ങളും അടിസ്ഥാനകാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ടെന്നാണ്'.

 വിശുദ്ധ ഖുര്‍ആന്‍ ദീന്‍ പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം 'മൗലിക വിഷയങ്ങളും അടിസ്ഥാനകാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ടെന്നാണ്'. അവയുടെ അടിസ്ഥാനത്തിലും വെളിച്ചത്തിലും ഇസ് ലാമിക ശാസനയനുസരിച്ച് ഇജ്ത്തിഹാദിലൂടെയും ഖിയാസിലൂടെയും ശൂറായിലൂടെയും കണ്ടെത്തുന്ന കാര്യങ്ങളും ദീനിയായവ തന്നെയാണ് !! ...............

ഖുര്‍ആനും സുന്നത്തും ആവശ്യപ്പെടുന്നതനുസരിച്ച്  അര്‍ഹരായ വ്യക്തികള്‍ നടത്തുന്ന ഇജ്ത്തിഹാദിലൂടെയും കൂടിയാലോചനയിലൂടെയും  എടുക്കുന്ന തീരുമാനങ്ങള്‍ മതപരമാണ്. അവയുടെ പാലനം പരലോകത്ത് പ്രതിഫലാര്‍ഹമയ സല്‍കര്‍മ്മങ്ങളും !!!

.....................

(പ്രബോധനം വാരിക: വാള്യം:55 , ലക്കം: 14 . 1998 സെപ്തമ്പര്‍ 19) 

......................

Posted: 24-11-2018 (SATURDAY)

ABU YASEEN AHSANI - CHERUSHOLA

ahsani313@gmail.com


https://www.facebook.com/420849691649016/posts/676146202786029/

Wednesday, July 30, 2025

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?



ഇമാം നവവി റ പറയുന്നു.

പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ്


لا الرقص الا ان يكون فيه تكسر  كفعل المخنث فيحرم شرح المحلي



ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇബ്ന് ഹജർ തുഹ്ഫയിൽ പറയുന്നു.

പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത്പുരുഷന്മാർക്കും സ്ത്രീകൾക്കും ഹറാമാണ്.

തുഹ്ഫ 222/10

 (  ( لا الرقص ) فلا يحرم ولا يكره ؛ لأنه مجرد حركات على استقامة أو اعوجاج..

إلا أن يكون فيه تكسر كفعل المخنث ) بكسر النون وهو أشهر وفتحها وهو أفصح فيحرم على الرجال والنساء تحفة المحتاج

ഇബ്നു ഹജർ വീണ്ടും പറയുന്നു.

ഹറാമായ മ്യൂസികോ ഗാനങ്ങളോ അതിലേക്ക് കൂടിയാൽ കുറ്റവും ഹറാമും വർദ്ധിക്കും ( കഫ്ഫ് റിആ )

وأنَّ الرَّقص إنْ كان فيه تكسُّر كفعل المخنث كان حرامًا، وإنْ خلا عن ذلك كان مكروهًا، فإذا انضمَّ القسم الحرام منه إلى الغناء المحرَّم ازداد الإثم والتحريم، وكذا إذا كان المحرَّم أحدهما؛ لأنَّ المكروه وإنْ كان لا إثمَ فيه لكنَّه بانضِمامه إلى المحرَّم يَزداد إثمًا، كف الرعاء



 ( لا الرقص ) فلا يحرم ولا يكره لأنه مجرد حركات على استقامة واعوجاج ....

 ( إلا أن يكون فيه تكسر كفعل المخنث ) بكسر النون وهذا أشهر وفتحها وهو أفصح ، فيحرم على الرجال والنساء ، وهو من يتخلق بخلق النساء حركة وهيئة ، وعليه حمل الأحاديث بلعنه ، أما من يفعل ذلك خلقة من غير تكلف فلا يأثم به .

 نهاية المحتاج8/295

Aslam Kamil Saquafi parappanangadi

പേരുകൾ കുട്ടികൾക്ക് നാമകരണം ചെയ്യൽ നല്ലതല്ല

 *ചോദ്യം* :2️⃣3️⃣5️⃣3️⃣

ചില പേരുകൾ കുട്ടികൾക്ക് നാമകരണം ചെയ്യൽ നല്ലതല്ല എന്ന് പറയുന്നത് കേൾക്കാം. ഏതൊക്കെയാണ് ആ പേരുകൾ എന്ന് വിശദീകരിക്കാമോ?


 *ഉത്തരം* :

വിശദീകരിക്കാം.

മോശപ്പെട്ട ഏതു പേരുകളും കുട്ടികൾക്ക് നാമകരണം ചെയ്യൽ ഹറാമോ കറാഹത്തോ ആണ്. ഹറാമായ ചില പേരുകളും കറാഹത്തായ ചില പേരുകളും താഴെ വിവരിക്കാം.


 *കറാഹത്തായ പേരുകൾ* .

➖➖➖➖➖➖➖➖➖➖

1) നാഫിഅ്

2)യസാർ

3) മുബാറക്

4) സഈദ്

5)അഫ് ലഹ്

6) മുററത്ത്

7 ) ഹർബ്

8)ആസ്വീ

9 )ബറകത്ത്

10) ശിഹാബ്

11 ) റഹ് മത്ത്

12) ഗനീമത്ത്

13) ശയ്ത്വാൻ

14)ഹിമാർ

15) നജീഹ്

16)അബ്ദുന്നബി

17) ഖാളിൽ ഖുളാത്


 *ശക്തമായ കറാഹത്തുള്ള പേരുകൾ* 

➖➖➖➖➖➖➖➖➖➖

1) സിത്തുന്നാസ്

2) സിത്തുൽ ഉലമാ

3) സിത്തുൽ ഖുളാത്

4) സിത്തുൽ അറബ്

5) സയ്യിദുൽ ഉലമാ

6) സയ്യിദുന്നാസ്



 *ഹറാമായ പേരുകൾ* 

➖➖➖➖➖➖➖➖➖➖

1) അബ്ദുൽ കഅ്ബ:

2) അബ്ദുന്നാർ

3) അബ്ദു അലി

4) അബ്ദുൽ ഹസൻ

5) അഖ്ളൽ ഖുളാത്

6) മലികുൽ അംലാക്

7 )ഹാകിമുൽ ഹുക്കാം

8) റഫീഖുള്ളാഹ്

9 ) ജാറുല്ലാഹ്

10) അബ്ദു മനാഫ്

11)അബ്ദുൽ ഉസ്സാ

(നിഹായ :8/148)

(ഹാശിയതുൽ ബുജൈരിമി: 4/343)

(ബുശ്റൽ കരീം, പേജ്: 708)



 *ﻭﺗﻜﺮﻩ اﻷﺳﻤﺎء اﻟﻘﺒﻴﺤﺔ ﻛﺸﻬﺎﺏ ﻭﺷﻴﻄﺎﻥ ﻭﺣﻤﺎﺭ ﻭﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﻋﺎﺩﺓ ﻛﺒﺮﻛﺔ ﻭﻧﺠﻴﺢ* 

 *ﻭﺗﻜﺮﻩ ﺑﻌﺒﺪ اﻟﻨﺒﻲ* 

 *ﻭﺗﻜﺮﻩ اﻟﺘﺴﻤﻴﺔ ﺃﻳﻀﺎ ﺑﻜﻞ ﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﺃﻭ ﺇﺛﺒﺎﺗﻪ ﻛﻤﺎ ﻗﺎﻟﻪ اﻟﺸﺎﺭﺡ: ﻛﺒﺮﻛﺔ ﻭﺭﺣﻤﺔ ﻭﻏﻨﻴﻤﺔ ﻭﻧﺎﻓﻊ ﻭﻳﺴﺎﺭ ﻭﺣﺮﺏ ﻭﻣﺮﺓ* *ﻭﺷﻬﺎﺏ ﻭﺷﻴﻄﺎﻥ ﻭﺣﻤﺎﺭ، ﻭﺗﺸﺘﺪ اﻟﻜﺮاﻫﺔ ﺑﻨﺤﻮ ﺳﺖ اﻟﻨﺎﺱ ﺃﻭ ﺳﺖ اﻟﻌﻠﻤﺎء ﺃﻭ ﺳﺖ اﻟﻘﻀﺎﺓ ﺃﻭ ﺳﺖ اﻟﻌﺮﺏ ﺃﻭ ﺳﻴﺪ اﻟﻌﻠﻤﺎء ﺃﻭ ﺳﻴﺪ اﻟﻨﺎﺱ.* 


 *ﻭﺗﺤﺮﻡ اﻟﺘﺴﻤﻴﺔ ﺑﻌﺒﺪ اﻟﻜﻌﺒﺔ ﺃﻭ اﻟﻨﺎﺭ ﺃﻭ ﺑﻌﺒﺪ ﻋﻠﻲ ﺃﻭ اﻟﺤﺴﻦ ﻹﻳﻬﺎﻡ اﻟﺘﺸﺮﻳﻚ* 


 *ﻭﺗﺤﺮﻡ ﺑﺄﻗﻀﻰ اﻟﻘﻀﺎﺓ ﻭﻣﻠﻚ اﻷﻣﻼﻙ ﻭﺣﺎﻛﻢ اﻟﺤﻜﺎﻡ ﻻ ﻗﺎﺿﻲ اﻟﻘﻀﺎﺓ ﻓﺈﻧﻪ ﻳﻜﺮﻩ ﻋﻠﻰ اﻟﻤﻌﺘﻤﺪ* ، *ﻭﺗﺤﺮﻡ ﺃﻳﻀﺎ ﺑﺮﻓﻴﻖ اﻟﻠﻪ ﻭﺟﺎﺭ اﻟﻠﻪ ﻹﻳﻬﺎﻣﻪ اﻟﻤﺤﺬﻭﺭ ﺃﻳﻀﺎ* 

 *ﻭﺗﺤﺮﻡ ﺑﻌﺒﺪ ﻣﻨﺎﻑ ﻭﻋﺒﺪ اﻟﻌﺰﻯ ﻷﻧﻬﻤﺎ اﺳﻤﺎﻥ ﻟﺼﻨﻢ* 

(حاشية البجيرمي ٤/٣٤٣)


 *ﻭﻳﻜﺮﻩ ﻗﺒﻴﺢ ﻛﺸﻬﺎﺏ ﻭﻣﺮﺓ ﻭﺣﺮﺏ ﻭﻋﺎﺻﻲ، ﻭﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﻛﻴﺴﺎﺭ ﻭﻧﺎﻓﻊ ﻭﻣﺒﺎﺭﻙ ﻭﺳﻌﻴﺪ ﻭﺃﻓﻠﺢ* 

(بشری الكريم ص٧٠٨)


 *ﻭﻳﻜﺮﻩ ﺑﻘﺒﻴﺢ ﻛﺤﺮﺏ ﻭﻣﺮﺓ ﻭﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﻛﻴﺴﺎﺭ ﻭﻧﺎﻓﻊ ﻭﺑﺮﻛﺔ ﻭﻣﺒﺎﺭﻙ* 

(نهاية المحتاج ٨/١٤٨)

➖➖➖➖➖➖➖➖➖➖➖


 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

984 6210736

മുഹറം:13 (വ്യാഴം)


Friday, July 18, 2025

ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*الطلاق

 *ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

Aslam Kamil Saquafi parappanangadi

ഇന്ന് പലരും  പിണങ്ങുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുമ്പോഴും തമാശക്കും ഇന്ന് പലരും ത്വലാഖിന്റെ വാചകം പറയുകയും അത് കൊണ്ട് ത്വലാഖ് സംഭവിച്ചിട്ടും

ഭാര്യയുമായി കൂടെ ജീവിക്കുകയും ബന്ധങ്ങൾ മുറപോലെ നടക്കുകയും ചെയ്യുന്നു.

ദേഷ്യം പിടിച്ച സമയത്തോ തമാശയിലോ അല്ലാത്ത സമയത്തോ ഞാൻ നിന്നെ ത്വലാഖ് ചൊല്ലി എന്നോ ഞാൻ നിന്നെ വേർപെടുത്തിയെന്നോ നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ് എന്നോ പറഞ്ഞാൽ ത്വലാഖ് പോകുന്നതാണ്.

അല്ലെങ്കിൽ ത്വലാഖ് കരുതി കൊണ്ട് എനിക്ക് നിന്നെ ആവശ്യമില്ല നീ വേറെ വിവാഹം ചെയ്യു തുടങ്ങി വാചകങ്ങൾ കൊണ്ടും ത്വലാഖ് സംഭവിക്കും.

പക്ഷേ മേൽ വാചകത്തോടുകൂടി ത്വലാഖ് സംഭവിക്കുകയും കൂടെ ഭാര്യ ഭാര്യയല്ലാതെയായി തീരുകയും നോക്കലും തൊടലും മറ്റു ബന്ധങ്ങളെല്ലാം അന്യസ്ത്രീയുമായി ബന്ധം പോലെ ആവുകയും ചെയ്യും

എന്നാൽ ഇവിടെ മൂന്നു ത്വലാഖ് സംഭവിക്കാത്തിടത്ത് അതായത് ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയ സ്ഥലത്ത് ഇദ്ധ കഴിയുന്നതിനു മുമ്പ് ആണെങ്കിൽ ഞാൻ അവളെ മടക്കിയെടുത്ത് എന്ന് പറഞ്ഞു കൊണ്ടോ വിത്ത് കഴിഞ്ഞതിനുശേഷം നിക്കാഹ് ചെയ്തുണ്ടോ ഭാര്യയാക്കിയാൽ മാത്രമേ നോക്കാനോ തൊടാനോ മറ്റു ബന്ധങ്ങളോ പാടുള്ളൂ .അല്ലെങ്കിൽ അന്യസ്ത്രീയപോലെ ആവുകയും കടുത്ത വ്യഭിചാരമായി മാറുകയും ചെയ്യും .അതിൽ നിന്നുണ്ടാവുന്ന സന്താനങ്ങൾ ചാര സന്താനമായി മാറുകയും ചെയ്യും .

ഞാൻ നിന്നെ മൂന്നു ത്വലാഖ് ചൊല്ലിഎന്നാണ് പറഞ്ഞതെങ്കിൽ അവിടെ പൂർണ്ണമായ വേർപ്പെടൽ ഉണ്ടാവുകയും പിന്നീട് മറ്റൊരു ഭർത്താവ് വിവാഹം ചെയ്തു  ശരിയായ ബന്ധം നടന്നതിനുശേഷം ഇദ്ദ കഴിഞ്ഞാൽ അല്ലാതെ അവളെ പുതിയ നിക്കാഹിലൂടെ മടക്കി എടുക്കാൻ പോലും സാധ്യമല്ല.

ദേശീയ സമയത്തും തമാശ സമയത്തും അല്ലാതെയും ത്വലാഖി വാചകം പറഞ്ഞു

ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിച്ചിട്ടില്ലെങ്കിൽ നാം നമ്മുടെ ജീവിതം അന്യസ്ത്രീയുമായി ഹറാമിലൂടെ കഴിഞ്ഞു കൂടുകയാണ് എന്ന് മനസ്സിലാക്കണം

ത്വലാഖുമായി ബന്ധപ്പെട്ട് ചില സംശയങ്ങളും മറുപടിയും താഴെ ശ്രദ്ധിക്കുക.

ചോ 1 :എന്താണ് ത്വലാഖ് ?

ഉ : നിശ്ചിത വാചകങ്ങളെക്കൊണ്ട്  കൊണ്ട് നികാഹിന്റെ കെട്ട് അഴിക്കുക

ചോ 2:കാരണമില്ലാതെ ത്വലാഖ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :കറാഹത്ത്

ഹലാലിന്റെ കൂട്ടത്തിൽ ഏറ്റവും എനിക്ക് വെറുപ്പുള്ളത് ത്വലാഖാണ്.എന്ന് അല്ലാഹു തആല പറഞ്ഞിട്ടുണ്ട്.

ചോ 3:ആർത്തവ സമയത്ത് ത്വലാഖ്

ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :ഹറാം

ചോ 4:.ബന്ധപെട്ട ശുദ്ധിയിൽ ത്വലാഖ് ചൊല്ലുന്നതിന്റെ വിധി എന്ത് ?

ഉ :ഹറാം

ചോ 5:ത്വലാഖ് ഹറാമായ മറ്റു സന്ദർഭങ്ങൾ ഏവ ?

ഉ : ഒന്നിൽ കൂടുതൽ ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ അതിൽ ഒരുത്തിയുടെ ഓഹരി പൂർത്തിയാക്കാതെ ത്വലാഖ് ചൊല്ലൽ ഹറാമാണ്.

أو حرام كالبدعي وهو طلاق مدخول بها في نحو حيض بلا عوض منها أو في طهر جامعها فيه وكطلاق من لم يستوف دورها من القسم وكطلاق المريض بقصد الحرمان من الإرث ولا يحرم جمع ثلاث طلقات بل يسن الاقتصار على واحدة فتح المعين.

4.ഭാര്യയുടെ സ്വഭാവ ദൂശ്യം സഹിക്കാൻ കഴിയാത്തതിന്റെ പേരിൽ ത്വലാഖ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :സുന്നത്ത്

ചോ : ത്വലാഖ് സുന്നത്തുള്ള മറ്റു സന്ദർഭങ്ങൾ ഏത് ?

ഉ : 1ഭാര്യക്ക് ചെയ്തു കൊടുക്കേണ്ട കടമകൾ 

വീട്ടാൻ അശക്തനായാൽ

2 ഭാര്യ ചാരിത്ര

 ശുദ്ധിയില്ലാത്തവളായാൽ 

أو مندوب: كأن يعجز عن القيام بحقوقها ولو لعدم الميل إليها أو تكون غير عفيفة ما لم يخش الفجور بها أو سيئة الخلق: أي بحيث لا يصبر على عشرتها عادة فيما استظهره شيخنا 

ചോ :ഭ്രാന്തനായ ഭർത്താവ് ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ്പോകുമോ ?

ഉ :പോവില്ല

ചോ :കള്ള് കുടിച്ച് മസ്തായ ഭർത്താവ് ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് പോകുമോ ?

ഉ :പോവും


ചോ :കോപിച്ച സമയത്ത് ത്വലാഖ്

ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് പോകുമോ ?


ഉ :പോവും


ചോ :ദേഷ്യം പിടിച്ച സമയത്ത് നിന്റെ മൂന്ന് ത്വലാഖ്

 ഞാൻ ചൊല്ലി എന്ന് ഭർത്താവ് പറഞ്ഞാൽ   അവളുമായി വീണ്ടും ബന്ധം തുടരുന്നത് അനുവദനീയമാണോ?


ഉ :പാടില്ല . കടുത്ത ഹറാം- ഭാര്യ പതവി നീങ്ങിയതു കൊണ്ട് എല്ലാ ബന്ധങ്ങളും ഹറാം


ചോ :ത്വലാഖ് എത്ര ഇനം ? ഏതല്ലാം

ഉ : രണ്ട് ഇനം

1  വ്യക്തപദം

2 അവ്യക്തപദം

ചോ :വ്യക്തപദത്തിന്റേയും വ്യക്തപദത്തിന്റെയും വ്യത്യാസം എന്ത് ?

ഉ : വ്യക്തപദത്തിൽ ത്വലാഖിന്റെ പദം മൊഴിഞ്ഞാൽ തന്നെ ത്വലാഖ് സംഭവിക്കുന്നതാണ്.

ഉദാഹരണം : *നിന്നെ ഞാൻ

ത്വലാഖ് ചെയ്തു* -

*നിന്നെ ഞാൻ വേർപ്പെടുത്തി*.

*നീ ത്വലാഖ് ചെയ്യപ്പെട്ടവളാണ്*.

*നീ വേർപെടുത്തപ്പെട്ടവളാണ്*

 അതുപോലെയുള്ള വ്യക്തപദത്തിൽ ത്വലാഖിനെ  *കരുതാതെ പറഞ്ഞാലും* കരുതി പറഞ്ഞാലും  സംഭവിക്കുന്നതാണ്.

അതായത് ആ വാചകം മൊഴിയലോടുകൂടെ ത്വലാഖ് സംഭവിക്കും.

ചോ:അവ്യക്ത പദത്തിൻറെ പ്രത്യേകത എന്ത് ?

ഉ :ത്വലാഖിനെ

കരുതി പറഞ്ഞാൽ മാത്രമേ ത്വലാഖ് സംഭവിക്കുകയുള്ളൂ.

 തലാക്കിനെ കരുതാതെ പറഞ്ഞാൽ ത്വലാഖ് സംഭവിക്കുകയില്ല.

ചോ :എനിക്ക് നിന്നിൽ ആവശ്യമില്ല എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖ് ചെയ്യുകയാണെന്ന് കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ :നിന്നെ ഞാൻ ഉപേക്ഷിച്ചു എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖ് ചെയ്യുകയാണെന്ന് കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ :നീ സ്വതന്ത്രയാണ്

എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

8.നീ പോയി വിവാഹം കഴിക്കൂ

എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖിനെ കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ!ത്വലാഖിനെ കരുതി പറഞ്ഞാൽ മാത്രം ത്വലാഖ് സംഭവിക്കുന്ന അവ്യക്ത പദത്തിന് ഉദാഹരണങ്ങൾ പറയാമോ ?

ഉ : 1.നിന്റെ  ത്വലാഖ് നീ

പിടിച്ചോ

2.നീ എൻറെ ഭാര്യയല്ല

3:നിന്റെ  ത്വലാഖ് വീണു

4.നീ ഇദ്ധ ഇരിക്കൂ

5,നീ എനിക്ക് ഹറാമാണ്

6.ഞാൻ നിന്നെ ഹറാമാക്കി

7.നീ ഭർത്താവിൽ നിന്നും ഒഴിവാണ്

8.നീ എൻറെ ഉമ്മയെ പോലെയാണ്

9:നിൻറെ നിക്കാഹിന് ഞാൻ മുറിച്ചു

10:നിന്നെ ഞാൻ നീക്കി

11.നിന്നെ ഞാൻ ഭർത്താക്കന്മാർക്ക് ഹലാൽ ആക്കി

12.നിന്നെ ഞാൻ മോചിപ്പിച്ചു

13.നീ പോയി വിവാഹം കഴിക്കൂ

14.നീ ഞാൻ അല്ലാത്തവർക്ക് ഹലാലാണ്.

ചോ :നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് *ബന്ധത്തിന് മുമ്പ് ത്വലാഖ് നടന്നാൽ ഇദ്ധ ഉണ്ടോ* ?

ഉ : *ഇദ്ദഇല്ല*

നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് ബന്ധത്തിന് മുമ്പ് ത്വലാഖ് നടന്നാൽ മഹ്റ് ആർക്ക്?

ഉ :*പകുതി ഭാര്യക്ക് - പകുതി ഭർത്തവിന്*

നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് *ബന്ധത്തിന് ശേഷം ത്വലാഖ് നടന്നാൽ 

മഹ്റ് ആർക്ക്* ?

ഉ : *മുഴുവൻ ഭാര്യക്ക്*

ചോ :ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ *ഇദ്ദ കഴിയുന്നതിന് മുമ്പ്* അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം ?

ഉ :പുതിയ നികാഹ് വേണ്ട

*ഞാൻ അവളെ മടക്കി എടുത്തു* എന്ന് പറഞ്ഞാൽ മതി.

ചോ:*ബന്ധത്തിന് മുമ്പ് ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ* ഇദ്ദ കഴിയുന്നതിന് മുമ്പ് അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം.

ഉ :അവൾക്ക് ഇദ്ദയില്ല - *പുതിയ നികാഹ് ചെയ്യണം*

ചോ :*ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ* *ഇദ്ദ കഴിഞ്ഞതിന് ശേഷം* അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം

ചോ :*പുതിയ നികാഹ് ചെയ്യണം*

ചോ :*ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ ഇദ്ദ കഴിയുന്നതിന് മുമ്പ്* അവളുടെ *ചിലവ്* (വസ്ത്രം ഭക്ഷണം താമസം മറ്റും) ഭർത്താവ് നൽകൽ വിധി എന്ത് ?

ചോ :  *ചിലവ്* (വസ്ത്രം ഭക്ഷണം താമസം മറ്റും) ഭർത്താവ് നൽകൽ നിർബന്ധം

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_c


https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL

നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ

 *നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

Aslam Kamil Saquafi parappanangadi


വിശുദ്ദ ഖുർആനിൽ അല്ലാഹു പറയുന്നു.


قد أفلح المؤمنون الذين هم في صلاتهم خاشعون 

നമസ്കാരത്തിൽ ഭയഭക്തിയുള്ള വിശ്വാസികൾ വിജയിച്ചു.


1.രാജാധിരാജനായ ലോകം മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്ന ലോകരക്ഷിതാവായ അല്ലാഹുവിൻറെ സാന്നിധ്യത്തിൽ *ധാരാളം തെറ്റുകുറ്റങ്ങൾ ചെയ്ത പാപി മാപ്പ് ചോദിച്ചുകൊണ്ട് വന്നിരിക്കുകയാണ്* എന്ന് ചിന്തിക്കുക


2.അല്ലാഹു അക്ബർ മുതൽ സലാം വരെയുള്ള ഓരോ ദിക്റുകളും *അർത്ഥം അറിഞ്ഞ് അർത്ഥം ചിന്തിച്ച് ഓതുക*.

3 .ഫാത്തിഹയിലെ അൽഹംദുലില്ല മുതൽ റുകൂഉം സുജൂദ് ഇഅത്തിദാൽ അത്തഹിയാത്ത് തുടങ്ങി *ഓരോ ദിക്റും* *അല്ലാഹുവിനെ സ്തുതിക്കുകയാണ്* എനിക്ക് *എല്ലാ അനുഗ്രഹങ്ങളും നൽകിയ അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും നിന്നെ ഞാൻ പരിശുദ്ധനാകുന്നു* എന്ന ആശയമാണ് ഉൾക്കൊള്ളുന്നത് എന്ന് ചിന്തിച്ച് നിസ്കരിക്കുക.


4.*റുകുകളും സുജൂദുകളും ധീർഘിപ്പിക്കുക*


5.റുകൂഇലെ ദിക്റ് 

سبحن ربي 

*മൂന്ന് വട്ടം ചൊല്ലുന്നതിന് പകരം 5 7 9 11 ഇങ്ങനെ വർദ്ധിപ്പിക്കുക* 

അത് പ്രത്യേകം സുന്നത്താണ്.


6.*സുജൂദിൽ അറിയുന്ന  അറബിയിലുള്ള ദുആകൾ ആവർത്തിക്കുക*


ഉദാഹരണത്തിന് 

اللهم اغفرلي اللهم ارحمني 

അല്ലാഹുവേ എനിക്ക് പൊറുക്കണേ എനിക്ക് അനുഗ്രഹങ്ങൾ നൽകണേ

اللهم أني اسالك الجنة واعوذبك من النار 

അല്ലാഹുവേ ഞാൻ നിന്നോട് സ്വർഗം തേടുന്നു നരകത്തിൽ നിന്നും കാവൽ തേടുകയും ചെയ്യുന്നു


7.*റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോൾ രാജാധിരാജനായ ലോക രക്ഷിതാവായ അല്ലാഹുവിനെ വേണ്ടി എൻറെ അവയവങ്ങൾ കുനിഞ്ഞുകൊണ്ട് ഞാൻ വണങ്ങുകയാണ്* എന്ന് ചിന്തിക്കുക


8 :*ധാരാളം പാപങ്ങൾ ചെയ്ത ഒരു അടിമ* യജമാനനായ റബ്ബിനോട് പാപമോചനത്തിന് വന്നതാണ് അവൻ *സർവ്വചരാചരങ്ങളും ആകാശഭൂമികളും ഗോളങ്ങളും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം സൃഷ്ടിച്ചവൻ* ആണ് അവനാണ് *ഞാൻ വണങ്ങുന്നതും സ്തുതിക്കുന്നതും പ്രകീർത്തിക്കുന്നതും പരിശുദ്ധമാക്കുന്നതും* എന്ന് ചിന്തിക്കുക


9.ഇത് *എൻറെ ജീവിതത്തിലെ അവസാന നമസ്കാരമാവാം* ഈ നിസ്കാരത്തിൽ ഞാൻ ചെയ്തുകൂട്ടിയ സർവ്വ പാപങ്ങളും പൊറുത്തു തന്നില്ലെങ്കിൽ എനിക്ക് സ്വർഗ്ഗം ഇതോടുകൂടെ ലഭിച്ചില്ലെങ്കിൽ *ഇത് കഴിഞ്ഞാൽ ഞാൻ മരണപ്പെട്ടു പോയാൽ ഞാൻ നരകവാസി ആകുമല്ലോ അതിൽ നിന്നും അല്ലാഹുവേ എന്നെ രക്ഷപ്പെടുത്തണം എന്ന് ചിന്തിക്കുക*


10 *നിസ്കാരത്തിൽ അർത്ഥം ചിന്തിക്കുക*


*ഫാത്തിഹയിൽ*

*അനുഗ്രഹങ്ങൾ ചൊരിയുന്ന അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു* *ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും* *അവൻ പ്രതിഫല നാളിന്റെ ഉടമസ്ഥനാണ്* നിനക്ക് മാത്രം ഞാൻ ആരാധിക്കുന്നു നിന്നോട് തന്നെ ഞാൻ സഹായം തേടുന്നു. നീ അനുഗ്രഹം ചെയ്ത *മഹത്തുക്കളുടെ മാർഗത്തിലേക്ക് എന്നെ നയിക്കണമേ*

 എന്ന അർത്ഥമാണെന്നും അതിലെല്ലാം എനിക്ക് സർവ്വ അനുഗ്രഹങ്ങളും സമാധാനങ്ങളും നൽകുന്ന ലോകം മുഴുവനും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെ സ്തുതിക്കുകയാണെന്നും ചിന്തിക്കുക


 *റുകൂഇൽ*

 سبحن ربي العظيم وبحمده 

എന്നാൽ

മഹത്തായ എൻറെ രക്ഷിതാവിനെ ഞാൻ *സർവ്വസ്തുതികളും അർപ്പിക്കുകയും പരിശുദ്ധനാക്കുകയും ചെയ്യുന്നു* എന്നാണന്ന് ചിന്തിക്കുക


*റുകൂഇൽ നിന്നും എഴുന്നേറ്റാൽ*

ربنا لك الحمد ملء السماوات..........

എന്ന ദിക്റിൽ 

ആകാശഭൂമികൾ നിറയെ *സർവ്വ വസ്തുക്കൾ നിറയെ നിനക്കാണ് സർവ്വസ്തുതിയും* ഞങ്ങളുടെ രക്ഷിതാവേ

എന്നാണ്

سبحن ربي الاعلي وبحمده 

ഉന്നതനായ എൻറെ രക്ഷിതാവിനെ ഞാൻ *സർവ്വസ്തുതികളും അർപ്പിക്കുകയും പരിശുദ്ധനാക്കുകയും ചെയ്യുന്നു* എന്നാണ്


*സുജൂദിനിടയിലെ ഇരുത്തത്തിൽ*

 എൻ്റെ *റബ്ബേ എനിക്ക് പൊറുക്കണേ എനിക്ക് സമാധാനം തരണേ* നിനക്ക് അനുഗ്രഹം ചൊരിയണേ എന്ന പ്രാർത്ഥനയാണ്.


*അത്തഹിയ്യാത്തിൽ*

التحيات.....

*എല്ലാ മഹത്വങ്ങളും അല്ലാഹുവിനാണ്- .

السلام عليك.....

*മുത്ത് നബിക്ക് എൻ്റെ സലാം 

എല്ലാ മഹാന്മാർക്കും സലാം*


اشهد ان لا اله الا الله.....

അല്ലാഹു അല്ലാതെ ഒരു ആരാധനക്കർഹമില്ല.

 എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. 

 *മുഹമ്മദ് നബി അല്ലാഹുവിൻറെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.*

اللهم صل على سيدنا محمد 

 *മുഹമ്മദ് നബിക്ക് അനുഗ്രഹങ്ങൾ സ്വലാത്തുകൾ ചൊരിയണേ*

اللهم اغفرلي ما قدمت....

-*എനിക്ക് സർവ്വ തെറ്റുകളും പൊറുക്കണേ*

اللهم أني اعوذ بك 

 *ഖബറിലെ ശിക്ഷയിൽ നിന്നും നരകത്തിന്റെ ശിക്ഷയിൽ നിന്നും എന്നെ കാക്കണേ*

 എന്നിങ്ങനെ അർത്ഥം ചിന്തിക്കുകയും മനസ്സിൽ ഭയഭക്തിയോടെ ചൊല്ലുകയും ചെയ്യുക


 11.*എൻറെ വലതുഭാഗത്ത് സ്വർഗ്ഗം ഉണ്ടെന്നും രണ്ട് ഇടതുഭാഗത്ത് നരകം ഉണ്ടെന്നും സങ്കൽപ്പിക്കുക*


ഞാൻ ഈ നിസ്കാരം ഭക്തിയോടെ നിർവഹിച്ച്  അല്ലാഹു സ്വീകരിക്കുകയും പൊറുത്തുതരികയും ചെയ്തെങ്കിൽ മാത്രമേ എനിക്ക്  സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.

അല്ലാ എങ്കിൽ ഞാൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.

 എന്ന് ചിന്തിക്കുക


12.*സർവ്വചരാചരങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ എല്ലാം അറിയുന്നവൻ എൻറെ ഈ നിസ്കാരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്* എന്ന് ഉറപ്പിക്കുക


13.തഹജ്ജുദ് നിസ്കാരത്തിലും മറ്റുസുന്നത്ത് നിസ്കാരങ്ങളിലും മറ്റും ചെറിയ സൂറത്തുകൾക്ക് പകരം ഇടക്ക് *യാസീൻ പോലെയുള്ള വലിയ സൂറത്തുകൾ തെറ്റാതെ ഓതാൻ ശ്രമിക്കുക*

അല്ലാഹുവിൻറെ റസൂൽ ദീർഘ സൂറത്തുകൾ ഓതിയിരുന്നു.


14.നിസ്കാരത്തിൽ അവയവങ്ങൾ *നിസ്കാരമല്ലാത്ത മറ്റു പ്രവർത്തികൾ ഇളക്കങ്ങൾ ചൊറിയൽ എന്നിവ ഉപേക്ഷിക്കുക*


15 .നിസ്കാരത്തിലും മറ്റ് എബാദത്തുകളിലും *ഭയഭക്തി ഉണ്ടാവാൻ വേണ്ടി അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യുക.*


16.നിസ്കാരത്തിൽ നിർത്തത്തിലും റുകൂഇലും സുജൂദിലും ദോഷം പൊറുക്കാൻ വേണ്ടി അല്ലാഹുവിനോട് കണ്ണുനീർ വാർത്ത് പ്രാർത്ഥിച്ച ധാരാളം മഹാന്മാർ ഉണ്ടായിരുന്നു എന്ന് ആലോചിക്കുക


17.നിസ്കാരത്തിൽ ഭക്തി ഉണ്ടാക്കുന്ന മഹാന്മാരുടെ ചരിത്രങ്ങളും പുസ്തകങ്ങളും ധാരാളം വായിക്കുക


18.നിസ്കാരത്തിൽ ഭക്തി കുറയുന്നുണ്ട് എന്ന് മനസ്സിലായാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും വായിക്കുക


19.മേൽ കാര്യങ്ങൾ ഇടയ്ക്കിടെ വായിച്ചു കൊണ്ടിരിക്കുക


*Aslam Kamil Saquafi* parappanangadi

*CM ALRASHIDA* online DARS*


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_c

Thursday, July 17, 2025

സയ്യിദുൽ ഇസ്തിഗ്ഫാർ*

 


*സയ്യിദുൽ ഇസ്തിഗ്ഫാർ*


*രാവിലെയും വൈകുന്നേരവും ചൊല്ലുകയും അന്ന് മരിക്കുകയും ചെയതൽ

അവൻ സ്വർഗത്തിൽ കടക്കും*


اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي وأبوء لك بذنبي فاغفر لي فإنه لا يغفر الذنوب إلا أنت 



പുണ്യം:  നബി (ﷺ) പറഞ്ഞു: "പാപമോചനത്തിന് ഏറ്റവും നല്ല പ്രാർത്ഥന (സയ്യിദ്-ഉൽ-ഇസ്തിഗ്ഫാർ) ആണ്

ആരെങ്കിലും അതിൽ ഉറച്ച വിശ്വാസത്തോടെ *പകൽ* സമയത്ത് ഇത് ഓതുകയും അതേ ദിവസം *വൈകുന്നേരത്തിന് മുമ്പ് മരിക്കുകയും ചെയ്താൽ, അവർ സ്വർഗവാസികളിൽ നിന്നുള്ളവരായിരിക്കും* ആരെങ്കിലും അതിൽ ഉറച്ച വിശ്വാസത്തോടെ *രാത്രിയിൽ ഇത് ഓതുകയും പ്രഭാതത്തിന് മുമ്പ് മരിക്കുകയും ചെയ്താൽ അവർ സ്വർഗവാസികളിൽ നിന്നുള്ളവരായിരിക്കും.*


അർത്ഥം:  അല്ലാഹുവേ, നീ എന്റെ രക്ഷിതാവാണ്, നീയല്ലാതെ ആരാധനയ്ക്ക് അർഹതയുള്ള മറ്റാരുമില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസനാണ്, നിന്റെ കരാറും വാഗ്ദാനവും ഞാൻ പാലിക്കുന്നു, എനിക്ക് കഴിയുന്നത്രയും ഞാൻ അത് പാലിക്കുന്നു, ഞാൻ ചെയ്ത തിന്മയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, നീ എനിക്ക് നൽകിയ അനുഗ്രഹം ഞാൻ അംഗീകരിക്കുന്നു, എന്റെ പാപം ഞാൻ അംഗീകരിക്കുന്നു, അതിനാൽ എനിക്ക് പൊറുത്തുതരേണമേ, കാരണം നീയല്ലാതെ മറ്റാർക്കും പാപങ്ങൾ പൊറുക്കാൻ കഴിയില്ല.


അവലംബം:  സ്വഹീഹുൽ ബുഖാരി 6306


Aslam Kamil Saquafi parappanangadi

CM ALRASHIDA DARS


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_c