Friday, March 20, 2020

ഇസ് ലാം :സഷ്ടാവിനെതേടി ഭാഗം 2

 -
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7




രണ്ട്



*സഷ്ടാവിനെതേടി*

 അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം , എന്തെല്ലാം ദൃഷ്ടാന്തങ്ങളാണ് ഇതിൽ ഒളിഞ്ഞുകിടക്കുന്നത് . മനുഷ്യ ചിന്ത കടന്നെത്തിയി ട്ടില്ലാത്ത അതി നിഗൂഡങ്ങളായ നിരവധി കാര്യങ്ങൾ പ്രപഞ്ചത്തിലുണ്ട് . പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പും ഘടനയും എത്രമാത്രം വിദഗ്ദവും സൂക്ഷമവുമാണ് . പ്രാപഞ്ചിക ഘടനയെ സംബന്ധിച്ചു ശാസ്ത്രം മനസ്സിലാക്കി തുടങ്ങുന്നതേയുള്ളൂ . എന്നിട്ടും അതിന്റെ അത്ഭുതകരമായ ഘടനയും സജജീകരണവും കണ്ട് അവർ അത്ഭുതം കൂറുകയാണ് . പ്രാപഞ്ചികര ഹസ്യങ്ങളിലേക്ക് ശാസ്ത്രം കൂടുതൽ കടന്നു ചെന്നാൽ എന്തായി രിക്കും അവസ്ഥ ഇതൊക്കെ യാദ്യക്ഷികമാണെന്നും പ്രകൃത്യാ രൂപട്ടതാണെന്നും പറഞ്ഞാൽ ബുദ്ധിമാനെ സംബന്ധിച്ചിടത്തോളം വിശ്വ സിക്കാൻ സാധ്യമല്ല .

 ,*പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് കണ്ണയക്കും മുമ്പ് നാം താമസിക്കുന്ന ഭൂമിയെക്കുറിച്ചു തന്നെ ഒരു നിമിഷം ചിന്തിക്കുക . നയനമ നോഹരമായ വവിധ്യമാർന്ന എത്രയെത സസ്യങ്ങളാണതിൽ  എല്ലാം രൂപങ്ങളിലുള്ള വർണ വജാത്യമുള്ള പുഷ്പങ്ങൾ  കുണുങ്ങിക്കുണുങ്ങിയൊഴുകുന്ന സ്ഫടികസമാനമായ നദികളുടെ സമവര്യവും കിലുകിലാ ശബ്ദവും ആരെയാണ് ആകർഷിക്കാത്തത്* *

വനാന്തരങ്ങളിലെ സ്ഥിതിയോ ?* വ്യത്യസ്ത രൂപത്തിലും വലു ത്തിലുമുള്ള എത്രയെത്ര മ്യഗങ്ങൾ ! ടെലസ്കോപ്പിലൂടെ മാത്രം കാണാനൊക്കുന്ന ചെറിയ ജീവികൾ മുതൽ ഗജവീരൻമാർ വരെയുള്ള


 സഹസ്രം ജീവികൾ ഭൂമിയിൽ നിവസിക്കുന്നു . ഈ വസ്തുക്കളാ ഒരു വിധത്തിലാല്ലങ്കിൽ മറ്റൊരു വിധത്തിൽ മനുഷ്യവംശത്തിന്റെ ജീവി തത്തിനാവശ്യമാണ് . ഉപദ്രവകാരികളെന്ന് പ്രത്യക്ഷത്തിൽ ധരിക്കുന്ന വസ്തുക്കൾ പോലും മനുഷ്യന് ഉപകാരപ്പെടുന്നതാണ് . ഇങ്ങനെ സസ്യങ്ങളാലും , വ്യക്ഷങ്ങളാലും നദികളാലും ജീവികളാലും ഭൂമിയെ ഭംഗിയായി അണിയിച്ചൊരുക്കിയതാര് ? ഭൂമിയിൽ നിന്ന് നയനം മേൽപോട്ടയച്ചാലോ എത്ര അത്ഭുതകാ മാണ് വാനലോകത്തിന്റെ കിടപ്പ് . അനന്മവിസ്മൃതമായ ആകാശം. അതിൽ വാഹനങ്ങൾ കണക്കെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മേഘ കൾ എങ്ങനെയാണു . മേഘങ്ങൾ ചലിക്കുന്നത് ? അതിന് യന്ത്രങ്ങലില്ല . ഡ്രവർമാരില്ല . വായുവാണെന്ന് നാം ഉത്തരം കണ്ടത്തി യേക്കും . എങ്കിൽ വായു എവിടെ നിന്നു വന്നു.?

 രാത്രി സമയത്ത് ആകാശലോകത്തേക്ക് ഒന്നു കണ്ണയച്ചാൽ നീലാംബരത്തിൽ മിന്നിത്തിളക്കുന്ന എണ്ണമറ്റ മ മിനുങ്ങിപ്പോലെ തോന്നിക്കുന്ന  നക്ഷത്രങ്ങൾ ലക്ഷക്കണക്കിന് കിലോമീറ്റർ വ്യാസമുള്ള വലിയ വലിയ ഗോളങ്ങളാണെന്ന കാര്യം ഉൾകൊള്ളാൻ തന്നെ നമ്മുടെ ചെറിയ ബുദ്ധി മടിക്കുന്നു . പക്ഷ വാസ്തവമതാണ് . എത്ര അകലത്തിലാണു അതു സ്ഥിതിചെയ്യുന്ന ന്ന് ചിന്തിച്ചിട്ടുണ്ടോ ? ഓരോ നക്ഷത്രവും സഞ്ചരിച്ചുകൊണ്ടിരി ക്കുന്നു . വ്യത്യസ്ത സഞ്ചാരപഥങ്ങളിൽ കൂടി ഈ സംവിധാനത്തിന് പിന്നിലെ ശക്കിയത് ?


നാം താമസിക്കുന്ന സുന്ദരമായ വീട് . എന്തെല്ലാം ഉപകരണങ്ങ ളാണവിടെ സജ്ജീകരിച്ചിരിക്കുന്നത് , മേശ , കസേര , കട്ടിലുകൾ ഇങ്ങനെ നിങ്ങൾക്കിരിക്കാനും എഴുതാനും വിശ്രമിക്കാനും അനുയോജ്യമായ വിധത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഉപകരണങ്ങൾ . വീടിന്റെ ഒരു മുറിയിൽ ഉയർന്നു നിൽക്കുന്ന വലിയ അലമാരി നിരവധി പുസ്ത കങ്ങൾ അതിന് അടുക്കി വെച്ചിരിക്കുന്നു . വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദിക്കുന്ന വിശ്വാതതര സാഹിത്യകാരൻമാരുടെ അമൂല്യ കൃതികൾ ' വീടിന്റെ അങ്കണ ഓരം ചേർന്നു നിൽക്കുന്ന വിവിധ പൂച്ചെടികൾ ഇത്രയും ഭംഗിയായി വീടും പരിസരവും സജ്ജീകരിച്ച നിങ്ങളുടെ കലാഭവന അഭിനന്ദനാർഹം തന്നെ '


സുന്ദരമായ വീടും അതിൻറെ സെറ്റപ്പും ആരുടെയും രൂപകല്പനയല്ലെന്നും ഒരു സുപ്രഭാതത്തിൽ താനേ ഉണ്ടായതാണെന്നും ആരെ ങ്കിലും പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ ? വിഡ്ഡി എന്നു വിളിച്ചു നിങ്ങൾ ആക്ഷേപിക്കും . നിങ്ങളവനെ എത്രമാത്രം അദ്ധ്വാനിച്ചിട്ടാണ് വീട്സജീകരിച്ചത് , ഒരാളുടെയും സഹായം കൂടാതെ സ്വയം ഉണ്ടോയതാണെന്ന വാദം നിങ്ങളെന്നല്ല ഒരാളും സമ്മതിക്കില്ല .

എങ്കിൽ ഒന്ന് ചിന്തിച്ചു നോക്കു . നാം നേരത്തെ വിവരിച്ച അത്ഭുതകരമാംവിധം ചിട്ട് പ്പെടുത്തിയ പ്രപഞ്ചം മനുഷ്യ വാസയോഗ്യമായ വിധത്തിൽ സ്ഥിതി ചെയുന്ന വിശാലമായ ഭൂമി , അതിലെ വസ്തുക്കൾ എല്ലാം ഒരു സുപ്രഭാതത്തിൽ സ്വയം ഉണ്ടായതാണെന്നു പറഞ്ഞാൽ എങ്ങനെ സമ്മ തിക്കും നിങ്ങളുടെ ബുദ്ധിക്ക് അതെങ്ങനെ ഉൾകൊള്ളാനാവും ?

*ഒരു സഷ്ടാവിന്റെ അനിവാര്യതയാണിവിടെ തെളിഞ്ഞു വരുന്നത്* . അത് , ഈ പ്രപഞ്ചം , നാം വസിക്കുന്ന ഭൂമി , നമ്മുടെ ചുറ്റുമുള്ള സസ്യങ്ങൾ , ജീവജാലങ്ങൾ , നാം താമസിക്കുന്ന വീടും അതിലെ ഉപകരണങ്ങളും എല്ലാം ക്ഷണിക്കുന്നത് ഒരു സ്യഷ്ടാവിലക്കാണ് , ചിന്തിക്കുന്ന മനുഷ്യന് ഈ വസ്തുത കളിലൊക്കെ സഷ്ടാവിന്റെ അസ്തിത്വം തെളിഞ്ഞു കാണാനാവും . മലഞ്ചെരുവിൽ താമസിക്കുന്ന ഒരു അറബി മുസ്ലിമായപ്പോൾ വിശ്വാസത്തിലേക്കു വരിപ്പിച്ച ഘടകമെന്തെന്നു അയാളോട് ചോദിച്ചു' *ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരു ഒട്ടകമുണ്ടെന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമില്ല . ഒരു മനുഷ്യന്റെ കാല്പാടുകൾ ദൃഷ്ടിയിൽ പെട്ടാൽ അത് വഴി ഒരു മനുഷ്യൻ നടന്നുപോയതായി നാം മനസ്സിലാക്കുന്നു . എങ്കിൽ നക്ഷത്രനിബിഡമായ ആകാശവും , മലകളും , കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂമിയും , തിരമാലകളും സമുദ്രവും സൂക്ഷ്മജ്ഞാനിയായ അല്ലാഹുവിന്റെ മേൽ അറിയിക്കുന്നി ല്ലയോ* ? '

 ഇതായിരുന്നു അറബിയുടെ പ്രതികരണം . - എത യുക്തി സഹമായ മറുപടി ! പ്രപഞ്ചത്തിന്റെ വിസ്മയാവഹ മായ ഘടനയക്കുറിച്ചൊന്നും കൂടുതൽ ചിന്തിച്ചിട്ടില്ലാത്ത ഒരു സാധാ ണക്കാരനായ അറബിയിൽ നിന്നുണ്ടായ മറുപടി ചിന്തകരും ബുദ്ധി മാൻമാരും പുരോഗമനവാദികളുമെന്നവകാശപ്പെടുന്ന ആധുനികനെ ഉണർത്താൻ തികച്ചും പര്യപ്തമാണ് ,

ആത്മഹത്യയെന്ന് ആദ്യം വിധിയെഴുതപ്പെട്ട എത്രയോ മരണങ്ങൾ സൂക്ഷമാന്വേഷണത്തിനുശഷം  കൊലപാതകമാണെന്ന് തെളിയിക്കപെടാറുണ്ട് കൊലപാതകം നടത്തുന്നതായി ആരങ്കിലും കണ്ടതുകൊണ്ടാണൊ തെളിയിക്കപ്പെടുന്നത് ,?

 മൃതശരീത്തിനടുത്ത് നിന്നു കിട്ടിയ ഒരു ബട്ടൺ , അല്ലെങ്കിൽ സമീപമുള്ള ഒരു കാലടിപ്പാത, മൃതദേഹതിന്റെ കഴുത്തിൽ കണ്ടത്തിയ ഒരു വിരലടയാളം തുടങ്ങിയ നേരിയ സൂചനകളാണ്  ക്രൈംബ്രാഞ്ചിനും  രഹസ്യാന്വേഷകന്മാർക്കും കേസ് തെളിയിക്കാൻ സഹായകമാകുന്നത് . മൃതദേഹത്തിനു സമീപം കണ്ടത്തിയ ഷർട്ടിന്റെ ബട്ടൻ ഏതോ ഒരു വ്യക്തിയുടെ സാന്നിദ്ധ്യം സൂചിപിക്കുന്നു . തന്ത്രപരമായ അന്വേഷണത്തിലൂടെ ബട്ടണിന്റെ ഉടമയെ കണ്ടെത്തുന്നു . കേസിന് തുമ്പുണ്ടാക്കുന്നു . അന്വേഷണ മാധ്യം എത്രമാത്രം പുരോഗമിച്ച കാലത്ത് പ്രാപഞ്ചിക പ്രതിഭാസങ്ങൾ നമ്മെ ചിന്തിപ്പിക്കുന്നില്ലെങ്കിൽ അന്വേഷണ തൃഷ്ണ വളർത്തുന്നില്ലെങ്കിൽ അതത്ഭുതമല്ലോ ,

*മുൻവിധി മാറ്റിവെച്ചു സത്യാന്വേഷണ തൃഷ്ണയോട പ്രപഞ്ചത്തെ ക്കുറിച്ചു ചിന്തിച്ചാൽ എത്രയത തെളിവുകളാണ് പ്രപഞ്ചം ഒരു യാദ്യശ്ചിക പ്രതിഭാസമല്ലെന്നു തെളിയിക്കുന്നത് ?*


കാലത്ത് ഉദിച്ചുയരുന്ന സൂര്യനില്ലേ ? നമ്മുടെ ദൃഷ്ടിയിൽ ഒരു 'പത്തിരിച്ചടിയോളം മാത്രമെ അതിന് വലിപ്പമുള്ളു. ഥാർത്ഥത്തിൽ 139047 കിലോമീറ്റർ വ്യാസമുള്ള കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന പടു കൂറ്റൻ ഗോളമാണ് സൂര്യൻ' സുര്യനെ അപേക്ഷിച്ചു ഭൂമി വളരെ ചെറുപ്പമാണ് .
12757 കിലോമീറ്റർ മാത്രമാണ് ഭൂമിയുടെ ഉപരിതലവ്യാസം

 ഭൂമിയിൽ നിന്നും 14967 കിലോമീറ്റർ ദൂരത്താണ് സൂര്യൻ സ്ഥിതി ചെയ്യുന്നത് . ഈ അകലം വളരെ പ്രധാനവും ശ്രദ്ധേയവും ചിന്താർഹവുമാണ് .
ഈ  അകലത്തേക്കാൾ അമിതമായി സൂര്യൻ കുറെക്കൂടി അടുത്തു വരികയാണെങ്കിൽ
അതിശക്തമായ ഉഷ്ണം താങ്ങാനാവാതെ   ഭൂമിയിലെ വൃക്ഷലതാദികൾ കരിയുകയും  ജീവജാലങ്ങൾ ചത്തൊടുങ്ങുകയും ചെയ്യുമായിരുന്നു സൂര്യൻ ഭൂമിയുമായി കുറേകൂടി അകന്ന ലോ അതിശൈത്യം നാശത്തിന്നിടയാക്കും വളരെ കൃത്യമായ നിലയിൽ ഇപ്പോൾ

സ്ഥിതിചെയ്യുന്ന അനുപാതത്തിൽ സൂര്യൻ സ്ഥാപിച്ചതാര് ?

ഭൂമി സൂര്യന് ചുറ്റും പ്രദക്ഷിണം വെക്കുമ്പോൾ നിശ്ചിത അകലം തെറ്റാതെ ഒരേ സഞ്ചാരപഥത്തിൽ കൂടി ചലിപ്പിക്കുന്നതാര്? യാദൃശ്ചികം എന്ന് മറുപടി അപഹാസ്യമാണ് ' ലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു എന്നിട്ടും ഒരു നിമിഷംപോലും നിശ്ചിത അകലത്തിൽ നിന്നും തെറ്റാതെ ചലിക്കണം എങ്കിൽ അത് സൂക്ഷ്മ ശാലിയായ നീയെന്താവ് അനിവാര്യമാണ്

 ഭൂമിക്ക് പുറമേ ബുധൻ ശുക്രൻ ചൊവ്വ വ്യാഴം ശനി യുറാനസ് നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങുന്ന
 കുടുംബം സൗരയുഥം എന്ന പേരിലറിയപ്പെടുന്നു . ആയിരക്കണക്കിന് ഗഹങ്ങളടങ്ങുന്ന സൗരയുഥത്തിന്റെ ഏറ്റവും ചെറിയ ഒരു ഗ്രഹമാണ് ഭൂമി എന്നറിയുമ്പോൾ സൗരയുഥത്തിന്റെ വ്യാസം ഊഹിക്കാമല്ലോ എന്നാൽ ഇതുകൊണ്ടു മാത്രം പ്രപഞ്ചത്തിന്റെ വിസ്തൃതി അവസാ നിക്കുന്നില്ല . ജ്യോതർ മണ്ഡലത്തിൽ സൗരയുഥം പോലെ നിരവധി കുടുംബങ്ങൾ വേറെയുമുണ്ട് . അങ്ങകലെ ആകാശത്തു മിന്നാമിനി പോലെ നേരിയ പ്രകാശം പൊഴിക്കുന്ന നക്ഷത്രങ്ങൾ അത്തരം കുടുംബത്തിലെ അംഗങ്ങളാണ് .

പ്രകാശം ഒരു സെക്കന്റിൽ 186000 നാഴിക വേഗതയിൽ സഞ്ചരിക്കുന്നു എന്നാണ് കണക്ക് , ലക്ഷക്കണ ക്കിന് വർഷങ്ങളുടെ സഞ്ചാരത്തിന് ശേഷമാണ് ആ നക്ഷത്രങ്ങളിൽ പലതിന്റെയും പ്രകാശം നമ്മുടെ സൃഷ്ടിക്ക് ഗോചരീഭവിക്കുന്നതെന്നു കൂടി അറിയുക . അപ്പോൾ അവയും നാമുമായുള്ള അകലം എത്രയാ യിരിക്കും ? ഗണിച്ചു തിട്ടപ്പെടുത്താനെന്നല്ല ഊഹിക്കാൻ പോലും പ്രയാസ മാണ് ,

പ്രപഞ്ചത്തിൽ പതിനായിരം കോടി നക്ഷത്ര സമൂഹങ്ങൾ ഉണ്ടന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത് . ഭൂമിയും സൂര്യനും ഉൾപ്പെടെ നക്ഷത്ര സമൂഹമായ ക്ഷീരപതത്തിൽ തന്നെ പതിനായിരം കോടി നക്ഷ ത്രlങ്ങളുണ്ട് . ഒരു ലക്ഷം പ്രകാശവർഷമാണ് ക്ഷീരപഥത്തിന്റെ വ്യാസം . അടുത്ത 25 നക്ഷത സമൂഹങ്ങൾ ചേർന്നുള്ള ലോക്കൽ ഗ്രൂപ്പിന്റെ ഒരു ഭാഗമാണ് ക്ഷീരപഥം . ഈ ലോക്കൽ ഗ്രൂപ്പിൽ ഏറ്റവും വലിയ നക്ഷത്രസമൂഹമായ ആർഡ്രാമെഡ ക്ഷീരപഥത്തിൽ നിന്ന് 20 ലക്ഷം പ്രകാശ വർഷം അകലെയാണ് . അതാണ് ക്ഷീരപഥത്തോട് ഏറ്റവുമടുത്ത നക്ഷതത്രസമൂഹം .
ആർഡ്രാമെഡയിൽ മാത്രം
 400 , 000 , 000 , 000 നക്ഷത്രങ്ങളുണ്ടെന്ന് ശാസ്ത്രം പറയുന്നു . ഇങ്ങനെ ആധുനിക ശാസ്ത്രത്തിന്റെ തുച്ചമായ അറിവു വെച്ചു . ചിന്തിക്കുമ്പോൾ തന്നെ പ്രപഞ്ചത്തിന്റെ വിസ്ത്രിതിയെപറ്റി ഊഹിക്കാൻ പോലും മനുഷ്യൻ അശക്തനാണ് , ഒരു മനുഷ്യന് എണ്ണിത്തിട്ട പെടുത്താൻ സാധിക്കാത്ത നക്ഷത്രങ്ങൾ അനന്തവിസ്തൃതമായ ശൂന്യാകാശത്തിൽ മത്സ്യങ്ങളെപ്പോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു . മൽസ്യങ്ങൾക്കു ചുറ്റുപാടുകളെ അറിയാനും കാണാനുമുള്ള കഴിവുണ്ട് നക്ഷമങ്ങൾക്കിതില്ല . പരിസരബോധവും കായ്ച്ചയുമുള്ള മത്സ്യങ്ങൾ തന്നെ വിശാലമായ സമുദ്രത്തിലെ യു ത്രക്കിടിയിൽ കൂട്ടം തെറ്റി കൂട്ടിമുട്ടിപ്പോവാറുണ്ട് . എന്നാൽ അചേതനങ്ങളായ കോടിക്കണക്കിനു നക്ഷത്രങ്ങൾ അവയുടെ സഞ്ചാരത്തിനിടയിൽ
ഇതുവരെ കൂട്ടിമുട്ടി ഇല്ല എന്ന വസ്തുത അത്യത്ഭുതകരമാണ് *' ഒരു നിയന്താവിന്റെ സാന്നിധ്യം അല്ലെ ഇത് തെളിയിക്കുന്നത്*


 നിശ്ചയം , ആകാശഭൂമികളുടെ സ്യഷ്ടിപ്പിലും രാപ്പകലുകൾ മാറിമാറിക്കൊണ്ടിരിക്കുന്നതിലും ബുദ്ധിമാന്മാർക്ക് പല ദൃഷ്ടാന്തങ്ങളു മുണ്ട് . നിന്നും ഇരുന്നും , പാർശ്വങ്ങളിൽ കിടന്നും ( എല്ലാ സമയത്തും ) അല്ലാഹുവിനെ അവർ സ്മരിച്ചുകൊണ്ടിരിക്കും . ആകാശ ഭൂമിയുടെ സ്യഷ്ടിപ്പിൽ അവർ ചിന്തിക്കും ( അങ്ങനെ അവർ പറയും ) രക്ഷിതാവേ , ഇവയൊന്നും നീ വ്യർത്ഥമായി സൃഷ്ടിച്ചതല്ല . നീ പരിശുദ്ധൻ തന്നെ . അതിനാൽ നരക ശിക്ഷയെ തൊട്ട് ഞങ്ങളെ നീ കാക്കേണമേ ( ആലു ഇറാൻ ഖുർ ആൻ ) - -

മതങ്ങളിലൂടെ ഒരു പഠന പര്യടനം നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദ്

പകർത്തിയത്
അസ്ലം പരപ്പനങ്ങാടി
 - - - - - - -

ഇസ്ലാം :നാസ്തികർ ഒളിച്ചോടുന്നു* - പ്രപഞ്ചം എന്നുണ്ടായി 1


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7




*നാസ്തികർ ഒളിച്ചോടുന്നു*

 - പ്രപഞ്ചം എന്നുണ്ടായി ? നാസ്തികർ ഏറ്റവും ഭയപ്പെടുന്ന ചോദ്യ മാണിത് . ' മാർക്സിസം ഒരു പാഠപുസ്തകം ' എന്ന കൃതിയിൽ രേഖ പ്പെടുത്തിയത് കാണുക ' പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ പോലും ഈ ചോദ്യം ( പ്രപഞ്ചം എന്നുണ്ടായി ) ഉന്നയിക്കുന്നു . അതു നെമ്മ കൊണ്ടെത്തിക്കുന്നത് എവിടെയാണെന്നോ ? കൂടപ്പിറപ്പായ മറ്റൊരു ചോദ്യത്തിൽ 1 പ്രപഞ്ചം സ്യഷ്ടിച്ചതാര് ? ഇതിന് ഈശ്വരൻ എന്ന ല്ലാതത് മറ്റാരുത്തരവും നൽകാൻ സാധ്യമല്ല ' സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് യഥാർത്ഥത്തിൽ നാസ്തികത . പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് മുറിച്ചു വരുന്ന സംശയ ങ്ങൾക്കും ചോദ്യങ്ങൾ സത്യസന്ധമായ അന്വേഷണത്തിലൂടെയും ഗവേഷണത്തിലൂടെയും മറുപടി കണ്ടെത്തുന്നതിനു പകരം സംശയ ത്തിന്റെ കവാടം ബലാൽക്കാരമായി കൊട്ടിയടക്കാനാണ് നാസ്തികർ നിർബന്ധിക്കുന്നത് , ബുദ്ധിജീയായ മനുഷ്യന് ഇത് സ്വീകാര്യമല്ല . അന്വേഷണത്യഷ്ണ മനുഷ്യ സഹജമാണ് . അതിനുനേരെ ക്രിയാത്മ കവും യാഥാർത്ഥ്യബോധത്തോടു കൂടിയതുമായ സമീപനമാണ് സ്വീകരിക്കേണ്ടത് . അങ്ങനെ ചെയുമ്പോൾ പ്രപഞ്ചത്തിന് ഒരു സഷ്ടാവു ണ്ടെന്ന സത്യത്തിലേക്ക് മനുഷ്യബുദ്ധി എത്തിച്ചേരുന്നു . അതുകൊ ണ്ടാണ് പ്രപഞ്ചത്തിലേക്കും അതിന്റെ വിവിധ മേഖലകളിലേക്കും അന്വേഷണ ബുദ്ധി കടന്നുചെല്ലണമെന്ന് ഖുർആൻ അടിക്കടി ഉൽബോ ധിപ്പിക്കുന്നത് . പ്രപഞ്ചം എന്നുണ്ടായി എന്ന ചോദ്യത്തിന് കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പുണ്ടായതാണെന്നും ഒരു ചെറിയ ബിന്ദുവിന്റെ സഫോടനമാണ് അതിനു നിമിത്തമെന്നും മറുപടി നൽകി രക്ഷപ്പെടുകയാണ് നാസ്തികർ ചെയ്യാറുളത് ? ,*പക്ഷേ ആ ബിന്ദു എവിടെ നിന്നുണ്ടായി?* *അതിന്റെ ഫോടനത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തി ഏത്* *എന്ന ചോദ്യങ്ങൾ അനന്തരം ഉടലെടുക്കുന്നു . അതിനവർക്കു വ്യക്തമായ മറുപടിയില്ല . അതുകൊണ്ടാണ് പ്രപഞ്ചം എന്നുണ്ടായി എന്ന ചോദ്യം തന്നെ ചോദിക്കരുതെന്ന് ഉപദേശിക്കുന്നത്

 . *പ്രപഞ്ചം അനാദിയല്ല . ഇല്ലാത്ത ഒരവസ്ഥ പ്രപഞ്ചത്തിനു കഴിഞ്ഞു പോയിട്ടുണ്ട് *

. ഒട്ടനേകം തെളിവുകളും മാർഗ്ഗങ്ങളും വഴി ഇത് മനസ്സി ലാക്കാവുന്നതാണ് . പദാർത്ഥങ്ങൾ കൂടിച്ചേർന്നുണ്ടാവുന്ന ഏതൊരു വസ്തുവിനെയും പരിശോധിച്ചു നോക്കു അതൊന്നും മുമ്പേറുണ്ടായി രുന്നില്ല . പുതുതായി ഉണ്ടായതാണെന്നും നാശത്തിന് വിധേയമാ ണെന്നും കാണാൻ കഴിയും . ഉദാഹരണമായി പ്രപഞ്ച വസ്തുക്കളിൽ പെട്ട സസ്യങ്ങളിലോ , മനുഷ്യരിലോ , മറ്റു ജീവികളിലോ അനാദി യായ ഒന്നിനെയും കാണപ്പെടുന്നില്ല . പുതുതായി ഉണ്ടായതല്ലാത്തി . ഏതെങ്കിലുമൊന്നിനെ എവിടെയെങ്കിലും കാണിക്കാൻ ഒരു നാസ്തി
കനും യുക്തിവാദിക്കും സാധ്യമല്ല . പാർത്ഥത്തിൽ നിന്നാണ് എല്ലാം ഉണ്ടായതെന്നാണ് ശാസ്ത്രനിഗമനം . പദാർത്ഥത്തിന്റെ അവസ്ഥയും ഇതിൽ നിന്നു ഭിന്നമായി കാണാവുന്നതല്ല . അത് ഇല്ലായ്മയിൽ നിന്നു ണ്ടായതാണ് , സമയങ്ങളിൽ അന്തരമുണ്ടെങ്കിലും ഉത്ഭവവും ഉന്മൂലനവും പ്രകൃത്യാ അവയിൽ നിക്ഷിപ്തമാണ് .

 *ഭൂമി അനാദിയല്ലെന്ന് ശാസ്ത്രം അംഗീകരിച്ചതാണ്* . ഭൂമിയിൽ യുറേനിയും കാണപ്പെടുന്നു എന്നതാണ് ശാസ്ത്രജ്ഞന്മാർ ഇതിന് പറയപ്പെടുന്ന കാരണം . യുറേനിയം കാലാന്തരത്തിൽ ഇയ്യമായി പരിവർത്തനപ്പെടും . ഭൂമി അനാദിയാണങ്കിൽ മുഴുവൻ യുറേനിയവും ഇയ്യ മായിരൂപാന്തരപ്പെടുമായിരുന്നു . പക്ഷേ ഇന്നും പരിവർത്തനപ്പെടാത്ത യുറേനിയം ഭൂമിയിൽ ധാരാളമുണ്ട് .

 -* പ്രപഞ്ചവും അനാദിയാലെന്നു ശാസ്ത്രം സമ്മതിച്ചിട്ടുണ്ട് . പ്രപഞ്ചം ഒരു നിശ്ചിത അളവിൽ വികസിച്ചുകൊണ്ടിരിക്കുന്നുവത്രേ . ആദ്യത്തിൽ വാളരെ ചെറിയൊരു ബിന്ദുവായിരുന്നു . ആ ബിന്ദു മഹാസ്ഫോടന ത്തിനിരയാവുകയും പ്രപഞ്ചം നിലവിൽ വരികയും ചെയ്തു . പിന്നിടത് വികസിക്കാൻ തുടങ്ങി . വികസനം നിലക്കാതെ തുടരുന്നു . ഇതാണ് പ്രപഞ്ചോൽപത്തിയെപ്പറ്റിയുള്ള ശാസ്ത്രമതം . ഈ വാദമനുസരിച്ച് പ്രപഞ്ചം അനാദിയല്ലെന്നു വ്യക്തമാണ് . ആകാശങ്ങളും ഭൂമിയും ഒട്ടി ച്ചേർന്നതായിരുന്നു . പിന്നീട് അല്ലാഹു അവയെ വേർപെടുത്തി ( വി . 2 11 - 0 ) എന്നർത്ഥം വരുന്ന ഖുർആനിക വാക്യം ഏക ഘടകമായിരുന്ന വസ്തു പല ഘട്ടങ്ങളിലായി പൊട്ടിത്തെറിച്ച് വേറിട്ട് രൂപം പ്രാപിച്ചതാണ് പ്രപഞ്ചമെന്ന അഭിപ്രായാത്തയാണ ബലപ്പെടുത്തുന്നത്* .


*പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കൾക്കും സത്ത ( ദാത്ത് ) ഗുണം ( സിഫത്ത് )   എന്നിങ്ങനെ രണ്ടു അവസ്ഥയുള്ളതായി കാണാം . വെള്ളം വായുവായും പദാർത്ഥം ഊർജ്ജമായും രൂപാന്തരപ്പെടുമ്പോൾ വെള്ള ത്തിന്റെയും പദാർത്ഥത്തിന്റെയും രൂപവും ഗുണവും നഷ്ടപ്പെടുന്നു . വീണ്ടും വായു വെള്ളമായും , ഊർജ്ജം പദാർത്ഥമായും മാറുമ്പോൾ പഴയ രൂപവും ഗുണവും തിരിച്ചു കിട്ടുന്നു . രണ്ടാമതുണ്ടായ ഈ രൂപം ഗുണവും ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്ന് സ്പഷ്ടമാണല്ലോ . എങ്കിൽ രണ്ടാമതുണ്ടായ ഈ ഗുണത്തോട് എല്ലാ നിലക്കും തുല്യ മായ ആദ്യത്തെ ഗുണവും പുതുതായുണ്ടായതാണെന്ന് വ്യക്തമാണ് . ആദ്യമുണ്ടായിരുന്ന ഗുണം അനാദിയായിരുന്നെങ്കിൽ അത് നശിക്കു മായിരുന്നില്ലല്ലോ .  ഗുണങ്ങളില്ലാത്ത സത്തയും , സത്തയില്ലാത്ത ഗുണങ്ങളും ഉണ്ടാ വുകയില്ലെന്നത് അനുഭവസത്യമാണ് . പുതുതായുണ്ടായ രൂപവും ഗുണവും ചേർന്നുണ്ടായ സത്ത എങ്ങനെ അനാദിയാവും ? ഈ അടി സ്ഥാനത്തിൽ ചിന്തിക്കുമ്പോൾ പ്രപഞ്ചം സ്ഫോടനത്തെ തുടർന്നു ണ്ടായതാണെന്നംഗീകരിച്ചാൽ ആദ്യത്തെ ബിന്ദുവും ഒരു കാലയള വിൽ ഉണ്ടായതാണെന്ന നിഗമനം സ്വീകരിച്ചാൽ പ്രപഞ്ചമാസകലവും പുതുതായി ഉണ്ടായതാണെന്നും അനാദിയല്ലെന്നും മനസ്സിലാക്കാവു നതാണ് . - - - പ്രപഞ്ചം അനാദിയാണന്നോ , അതിന്റെ ഉൽപത്തി യാദ്യശ്ചി കമോ യാന്ത്രികമോ ആണെന്നോ തെളിയിക്കാൻ ശാസ്ത്രത്തിന് കഴി യില്ലെന്ന് ശാസ്ത്രപടുക്കൾ തന്നെ സമ്മതിച്ചിട്ടുണ്ട് . പ്രപഞ്ചത്തിന്റെ ഉൽപത്തിയിൽ പ്രക്യതി നിയമങ്ങൾ എന്നൊന്ന് ഉണ്ടായിട്ടില്ല* .

അന്ന്  നിയമങ്ങൾ ഉടലെടുക്കണമെങ്കിൽ തന്നെ മറ്റൊന്നിന്റെ സഹായം ആവശ്യമാണ് . അതുകൊണ്ട് യാന്ത്രിക നിയമങ്ങൾക്ക് പ്രപഞ്ചത്തിന്റെ ഉൽപത്തിയുടെ ചങ്ങല വിശദീകരിക്കാൻ കഴിയുകയില്ല എന്നാണ് പ്രമുഖ ശാസ്ത്ര ജ്ഞനായ ' mason ' പറഞ്ഞത് . ( creative freedom page 4 ) ഇതേ ഗ്രന്ഥത്തിൽ തന്നെ മറ്റൊരിടത്ത് നാടon പറയുന്നു . പ്രക്യതിശാസ്ത്രത്തിന്റെ പുതിയ സ്യഷ്ടി സിദ്ധാന്തമനുസരിച്ച് ഭൗതിക വസ്തു ( mater ) വും ശക്തിയും ( Energy ) യും അനാദ്യവസ്തുക്കളല്ല അവ രണ്ടും അവസാനിച്ചു പോകുമ്പോൾ പ്രകൃതി നിയമങ്ങളും അവസാനിച്ചു പോകും . അപ്പോൾ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് റിയുന്നതിനു പ്രക്യതി നിയമങ്ങളെ വഴികാട്ടികളായി സ്വീകരിക്കാൻ*പറ്റില്ല . ( Page 6 )*

 "വിണ്ടും അദ്ദേഹം പറയുന്നു . “ ആദ്യമായി ഭൗതികമല്ലാത്ത ചലനങ്ങളിൽ നിന്ന് ഭൗതിക വസ്തുക്കൾ എങ്ങനെയുണ്ടായി എന്ന് പോലും അറിയാൻ നമുക്കാവില്ല ' ( Ibid Page 17 )* -

 *Hexley യുടെ വീക്ഷണവും ഇതിൽ നിന്നു ഭിന്നമല്ല" . അദ്ദേഹം പറയുന്നു* . ' ഒരു ശാസ്ത്രവിദഗ്ദനും ഭൗതിക പ്രപഞ്ചത്തിന്റെ ഉൽപ ത്തിയെക്കുറിച്ച് യാതൊന്നും തീർത്തു പറയാൻ സാധിക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട് . ഭൗതിക വസ്തുക്കളുടെ കാര്യകാരണ ബന്ധങ്ങളുടെ അപ്പുറത്തേക്ക് കാലെടുത്തുവെക്കുന്നതോടെ ശാസ്ത്രത്തിന്റെ ഭൗതികനിയമ വ്യവസ്ഥകളെല്ലാം അപ്രത്യക്ഷിതമായി പോകുന്നു . ( The Nineteenth Centure Februar 120 ) .

 - - *Haeckel പറയുന്നത് കാണുക"* ' രണ്ടായിരത്തി നാനൂർ കൊല്ലം മുമ്പ് ഗ്രീക്ക് ശാസ്ത്രജ്ഞൻമാരും ഇരുനൂർ കൊല്ലം മുമ്പ് ന്യൂട്രനും അയിരുന്നതുപോലെ തന്നെ ഇന്ന് നമ്മളും പ്രകൃതിയുടെ യാഥാർഥ്യ ത്തെക്കുറിച്ച് അറിവില്ലാത്തവരാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു ഇക്കാണുന്ന രൂപങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ച് നമുക്കൊന്നും അറിഞ്ഞുകൂടാ '

*സർജെയിംസിന്റെ വാക്കുകൾ എത്ര ശ്രദ്ധേയം*
 , ആധുനിക ശാസ്ത്രത്തിന് അനിഷേധ്യമായ ഏതെങ്കിലും ഒരു തത്വം പ്രഖ്യാപി ക്കുവാൻ സാധിക്കുമെന്ന് അവകാശപ്പെടാൻ ഒരിക്കലും ന്യായമില്ല . താത്തരം പ്രഖ്യാപനങ്ങൾ ചെയ്യാതിരിക്കുകയാണു സയൻസിന് ഏറ്റവും ഉചിതമായ നടപടി . സയൻസിന്റെ നദി പിറകോട്ടൊഴുകുന്നത് പലപ്പോഴും നാം കണ്ടു കഴിഞ്ഞു . ( minister , our universe )

ശാസ്ത്രത്തിന്റെ കഴിവുകേട് തുറന്നു സമ്മതിക്കുകയാണ് സർജെയിംസ് ചെയ്യുന്നത് . ശാസ്ത്രത്തിന് ഒരിക്കലും ഒരു വിഷയത്തിലും ഖണഡിതമായ അഭിപ്രായം പറയാൻ സാധ്യമല്ലെന്ന് അദ്ദേഹം വെട്ടി തുറന്നു പറയുന്നു . *പത്തൊമ്പതാം നൂറ്റാണ്ടിൽ സർവസമ്മതമായിരുന്ന പല ശാസ്ത്രീയ സിദ്ധാന്തങ്ങളും തിരുത്തിക്കുറിച്ചുകൊണ്ടാണ് ഇ പതാം നൂറ്റാണ്ട് കടന്നുവന്നത്* . ഭൗതിക വസ്തുക്കളുടെ യഥാർത്ഥ്യത്തെ കുറിച്ചുള്ള  നിഗമനം അവയിൽ മുഖ്യമായ ഒന്നാണ് . ഭൗതിക വസ്തുക്കളുടെ ഏറ്റവും ചെറിയ ഒരു ഘടകം ഉറച്ചതും ഘനമുള്ള മായ ഒരു വസ്തുവാണെന്നായിരുന്നു . കഴിഞ്ഞ നൂറ്റാവിന്റെ നിഗമന കിൽ അത് തെറ്റാണെന്ന് ശാസ്ത്രം പിന്നീടു വിളംബരം ചെയ്തു

,
ഉറച്ചതും ഘനമുള്ളതുമായ വസ്തുക്കൾ മുഴുവൻ എല ക്രോട് സുകളുടെ ഒരു സമൂഹമാണെന്നാണ് ഇന്നത്തെ നിഗമനം ,

- ചുരുക്കത്തിൽ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ശാസ്ത്രം ഇന്നും അന്യേഷത്തിലാണ് . അനാദിയാണെന്നു തെളിയിക്കാനാവുന്ന ഒരു പുൽ കൊടിയും അവർ കണ്ടെത്തിയിട്ടില്ല , മറിച്ചു വസ്തു നിഷ്ട മായ അന്വേഷണം അത് അനാദിയല്ലെന്നാണ് ഇറച്ചു പ്രഖ്യാപിക്കുന്നത് . ഇവിടെ ഒരു സ്യഷ്ടാവിന്റെ ആസ്തിക്യം അനിവാര്യമായി വരികയും ചെയ്യുന്നു .

മതങ്ങളിലൂടെ ഒരു പഠന പര്യടനം നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദ്

പകർത്തിയത്
അസ്ലം പരപ്പനങ്ങാടി

മതം എന്തിന്? ഏത്?


https://chat.whatsapp.com/DHise5t7BW63aayUZFgeZ7



മതം എന്തിന്? ഏത്?
Muhammad Sajeer Bukhari / 7 months ago



നാമെല്ലാവരും മനുഷ്യരാണല്ലോ. 'ഭൌമവിതാനത്തിൽ കാണുന്ന ഏതൊരു ജീവിയിൽ നിന്നും ഭിന്നമായി 'ബുദ്ധിശക്തി"യാൽ അനു ഗ്രഹീതനായ ജീവിയാണ് മനുഷ്യൻ' എന്നാണ് ജീവശാസ്ത്ര ഗ്രന്ഥിങ്ങളിൽ സാധാരണയായി മനുഷ്യനെ പരിചയപ്പെടുത്താറുള്ളത്. എന്നാൽ എന്താണ് മനുഷ്യൻ? അവൻ എങ്ങനെ ഉണ്ടായി? എന്തിന്, എവിടെ നിന്ന്, എങ്ങാട്ട് പോകുന്നു? ശാസ്ത്രലോകം പലവുരു ചോദിക്കുകയും പ്രതിവചിക്കുകയും ചെയ്തിട്ടും കിട്ടിയ ഉത്തരങ്ങളെല്ലാം അവ്യക്തങ്ങളും സൂക്ഷ്മതയില്ലാത്തവയും ആണ്. ഈ ചോദ്യം നമുക്കൊന്നു കൂടെ ആവർത്തിച്ചു കൂടെ?



മനുഷ്യൻ ഒരു മഹാത്ഭുതമാണ്. ഭൗതികമായി നോക്കുമ്പോൾ ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്നു ഘടകങ്ങളുടെ സംഘാതമാണ് “മനുഷ്യൻ' എന്ന ലളിതമായ ഉത്തരത്തിൽ നിന്നു തുടങ്ങാം. മനുഷ്യ ശരീരത്തിന്റെ സുഭദ്രവും കിറുകൃത്യവുമായ നിർമ്മിതിയും അതിസൂക്ഷ്മവും നിഗൂഢവുമായ ഘടനയും നമ്മെ തൊട്ടുണർത്തുന്നതാണ്. അതിസങ്കീർണമായ ഒരു മഹായന്ത്രത്തോട് നമുക്കതിനെ തുലനപ്പെടുത്താം, ഇതിനകത്തു പ്രവർത്തിക്കുന്ന മെക്കാനിസത്തിന്റെ ഭൗതികമായ പരാവർത്തനം എങ്ങനെയായിരിക്കുമെന്നു ഊഹിക്കാമോ? "മനുഷ്യ ശരീരത്തിനു സമാന്തരമായ ഒരു ഫാക്ടറി ഉണ്ടാക്കുകയാണെങ്കിൽ അതിനു നാലു സ്ക്വയർ മൈലുകൾ ഭൂമി വേണം, നൂറു സ്ക്വയർ മൈലുകൾ വരെയെത്തുന്ന ശബ്ദശല്യം അതുണ്ടാക്കും." (പി.എൻ. ദാസ്, വ്യാധിയും സമാധിയും-ലേഖനം) ഏകദേശം 5 കോടി സെല്ലുകളുള്ള ഒരു മഹാനഗരമാണ് മനുഷ്യൻ, ഈ മഹാനഗരം മുഴുവൻ നിശബ്ദമായി കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നത്. മഹാത്ഭുതം തന്നെ.


മനുഷ്യസൃഷ്ടിപ്പ് മണ്ണിൽ നിന്നാണ്' എന്നും, 'ജലത്താലാണ് സൃഷ്ടി' എന്നും ഇസ്ലാം പറയുന്നുണ്ട് (ഖുർആൻ 1/61, 21/10 എന്നി കാണുക.) ഈ പ്രസ്താവങ്ങളെ ആധുനിക ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഡോ. സി.എൻ. പരമേശ്വരനെ വായിക്കാം "മണ്ണിൽ കാണുന്ന രാസമൂലകങ്ങളെ കൊണ്ടാക്കെ തന്നെയാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മണ്ണിൽ കാണാത്ത ഒരൊറ്റ മൂലകവും മനുഷ്യശരീരത്തിൽ കാണില്ല. എന്നാൽ മണ്ണിലുള്ള എല്ലാ മൂലകങ്ങളും ശരീരത്തിൽ കണ്ടെന്നു വരില്ല. ഏകദേശം 20 മൂലകങ്ങളെ കൊണ്ടാണ് ശരീരം ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ടവ കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ, നൈടജൻ, ഫോസ്ഫറസ് എന്നിവയാണ്. മൂലകങ്ങളുടെ ഈ തുച്ഛസംഖ്യ പക്ഷെ, ആയിരക്കണക്കിനു അതിസങ്കീർണങ്ങളായ രാസപദാർത്ഥങ്ങൾക്കു ജന്മം നൽകുന്നു. എന്നാൽ ശരീരത്തിൽ ഏറ്റവും അധികമുള്ളത് വെള്ളമാണ് - 50-60 ശതമാനത്തോളം. നാം ജനിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിന്റെ 75 ശതമാനവും വെള്ളമായിരുന്നു. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്റെ 85 ശതമാനവും വെള്ളമാണ്. രക്തത്തിന്റെ 80 ശതമാനവും.” (മനുഷ്യ ശരീരം മഹാത്ഭുതം, പേ: 9). “നല്ല ഉറപ്പും കടുപ്പവുമുള്ളതാണെങ്കിലും എല്ലിൽ 25 ശതമാനവും വെള്ളമാണ്.'' (അതേ പുസ്തകം, പേ: 26).


മനുഷ്യന്റെ ശരീരഘടന ഏറെ വിശകലനമർഹിക്കുന്ന ഒന്നാണ്. 2004 ജൂലൈയിലെ ഔദ്യോഗിക കണക്കെടുപ്പിൽ രേഖപ്പെടുത്തപ്പെട്ടതു പ്രകാരം ലോകത്ത് 637,91,57,361 മനുഷ്യരുണ്ട്. ഇപ്പോൾ അത് 640 കോടിയെ കവച്ചുവെച്ചിരിക്കും. ഈ 640 കോടി മനുഷ്യരും ഒരേ ഭൂമിയിൽ, ഒരേ സൂര്യനിൽ നിന്നു ഊർജ്ജം സ്വീകരിച്ചും ഒരേ വെള്ളം പാനം ചെയ്തും തന്നെയാണ് ജീവിക്കുന്നത്. എന്നാൽ, ഇവരിൽ ആർക്കെങ്കിലും വേറെയൊരാളുടെ അതേ മുഖഛായയുണ്ടോ? സാധാരണ ഗതിയിൽ 20 സെ.മീ അധികം വ്യാസമില്ലാത്തതാണല്ലോ നമ്മുടെ മുഖം. എന്നിട്ടും ഒരാളുടേത് മറ്റൊരാളുടേതിൽ നിന്ന് പൂർണമായി വ്യത്യാസപ്പെട്ടിരിക്കുന്നു! അതോടൊപ്പം തന്നെ ഭൂമിശാസ്ത്രപരമായ സാമ്യതയുള്ള ചില പ്രത്യേക സ്ഥലങ്ങളിലെ മനുഷ്യർ തമ്മിൽ നിർവചിക്കാനാവാത്ത ഒരു തരം സാമ്യതയും കാണാം! ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരേ സ്ഥലത്ത് സംഗമിക്കുന്ന സന്ദർഭങ്ങളിലൊന്നാണല്ലൊ ഹജ്ജ് സമയം. അവിടെവെച്ച്, അനേകകോടി ജനങ്ങൾക്കിടയിൽ ഒരു മലയാളിയെ നിങ്ങൾ കാണുന്നുവെന്നു സങ്കൽപിക്കുക. യാതൊരുവിധ മുൻപരിചയവും ഇല്ലെങ്കിലും "ഞാന്‍ മലയാളിയാണ്' എന്നു അയാളുടെ മുഖഭാവം വിളിച്ചു പറയുന്നത് നിങ്ങൾക്ക് നിഷ്പ്രയാസം ഗ്രഹിക്കാനാവും. അതെന്തുകൊണ്ടാണ്? അയാളെപ്പോലെ, നമ്മെപ്പോലെ മറ്റൊരാളും ഇല്ല, അതുകൊണ്ടു തന്നെ. ചില ബാല മാസികകളിൽ ശ്രദ്ധേയരായ ഏതെങ്കിലും വ്യക്തികളുടെ മുഖത്തിന്റെ ഏതെങ്കിലുമൊരു ഭാഗം, ഉദാഹരണത്തിനു നെറ്റിത്തടം, മാത്രം പ്രദർശി പ്പിക്കുകയും "തിരിച്ചറിയാമോ?' എന്നു ചോദിക്കുകയും ചെയ്യുമ്പോൾ കൃത്യമായ പ്രത്യുത്തരം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല.


നമ്മുടെ, അല്ല ലോകത്തെല്ലായിടത്തുമുള്ള പോലീസ് ഡിപ്പാർട്ടുമെന്റും ഡിറ്റക്ടീവുകളും കുറ്റവാളികളെ കണ്ടെത്താൻ ഫലപ്രദമായി ഉപയോഗപ്പെടുത്താറുള്ള മാർഗങ്ങളിൽ ചിലതാണ് ഡോഗ് സ്ക്വാഡും, ഫോറൻസിക് പരിശോധനയും. ഓരോ മനുഷ്യന്റെ ശരീരത്തിനും ഒരു പ്രത്യേക ഗന്ധമുണ്ട്. 640 കോടി മനുഷ്യർക്ക് 640 കോടി തരത്തിലുള്ള ഗന്ധങ്ങൾ! പരിശീലനം സിദ്ധിച്ച നായ കുറ്റവാളിയുടെ ഗന്ധം വേറിട്ടു മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു.

അതേ പ്രകാരമാണ്, മനുഷ്യന്റെ വിരലടയാളവും. മരിച്ചുപോയ കോടാനുകോടി പേർ, ജീവിച്ചുകൊണ്ടിരിക്കുന്ന 640 കോടി ആളുകൾ, ഇനിയും ജനിക്കാനിരിക്കുന്ന അനന്തകോടി മനുഷ്യർ, ഇവരിൽ ഒരാൾക്കുപോലും മറ്റൊരാളുടേതിനു തുല്യമായ വിരലടയാളം ഇല്ല! ഈ ശാസ്ത്ര നിഗമനമാണ് ഫോറൻസിക് ഡിപ്പാർട്ട്മെന്റുകളെ നില നിറുത്തുന്നത്. ഖുർആനിൽ അല്ലാഹു ഇങ്ങനെ പറയുന്നു: “മനു ഷ്യന്റെ വിരൽക്കൊടി പോലും കൃത്യമായി നിർമ്മിക്കാൻ കഴിയുന്നവ നല്ലോ നാം” (ആശയം, അൽഖിയാമ: 4)

ഇങ്ങനെ, മനുഷ്യ ശരീരത്തിലെ ഏത് അവയവവും വളരെ ശാസ്ത്രീയവും ആസൂത്രിതവും യുക്തിസഹവുമായാണ് ഇതിന്റെ സൃഷ്ടികർമ്മം ഉണ്ടായത് എന്നു അസന്ദിഗ്ദമായി വിളംബരപ്പെടുത്തുന്നു. അപ്പോൾ മറ്റൊരു ചോദ്യം, ഇത്രയധികം സുഭദ്രവും സമഗ്രവുമായി സംവിധാനിക്കപ്പെട്ട ഈ ശരീരം ഒരുനാൾ ജീവനറ്റ് മണ്ണിൽ വീഴുകയും പുഴുക്കൾ ചീഞ്ഞളിഞ്ഞും ജീർണ്ണിച്ച് ഇല്ലാതാവുകയും ചെയ്യുന്നത് മാത്രമാണോ? തീർച്ചയായും, ആയിരിക്കാൻ സാധ്യതയില്ല. എങ്കിൽ എന്താണ് ജീവിതം? അതിന്റെ ദിശയും ദശയും നിർണ്ണയിക്കുന്ന ആരാണ്? എന്താണ്?

എങ്ങനെ ജീവിക്കണം?


ഈ ചോദ്യത്തിനു നമുക്കിടയിൽ നിലനിൽക്കുന്നതും നില നിന്നിരുന്നതുമായ വ്യത്യസ്ത ദർശനങ്ങളും ദാർശനികരും പുലർത്തിയിരുന്ന പുലർത്തുന്ന സമീപനങ്ങൾ നമുക്ക് അറിവുള്ളതാണല്ലോ. ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ, പൂർണ സ്വാതന്ത്യത്തോടെ ആനന്ദിച്ചുല്ലസിക്കുവാനുള്ളതാണ് ജീവിതമെന്ന ഭൗതിക വീക്ഷണത്തിനാണ് ഇന്നു പ്രാമുഖ്യമുള്ളത്. “തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക” എന്ന എപ്പിക്ക്യൂറിയന്‍ തിയറി ജീവിതശൈലിയായി അനുവർത്തിക്കപ്പെടുന്നു. മൃഗങ്ങളെപ്പോലെ ഉല്ലസിക്കാനും നിയന്ത്രണങ്ങളില്ലാതെ ലൈംഗിക ബന്ധങ്ങളിലേർപ്പെടാനും സാധിച്ചാൽ ജീവിതത്തിനു സൗന്ദര്യം വരുമെന്നു കരുതുന്നവർ ഈ ഉത്തരാധുനിക ചുറ്റുപാടിലും തീരെ കുറവല്ല. ഇഷ്ടമുള്ളത് ആഹരിക്കുക, തോന്നുമ്പോലെ ഭോഗിക്കുകയും ചെയ്യുകയെന്ന ശാരീരികാവശ്യ ങ്ങൾ നിർവ്വഹിക്കുന്നതു മാത്രമാണോ ജീവിതം? എങ്കിൽ നമ്മെക്കാൾ ഫലപ്രദമായി അവ നിർവ്വഹിക്കാൻ കഴിവുള്ള എത്രയോ ജീവികൾ ജന്തുലോകത്തുണ്ട്.നല്ല ഉദാഹരണമാണ് പുൽച്ചാടി. സ്വന്തം ഉടലിന്റെ വലിപ്പത്തിന്റെ ഇരുന്നൂറ് ഇരട്ടിയിലധികം ദൂരേയ്ക്ക് ചാടാൻ ഈ കൊച്ചു വിരുതനു കഴിയും. ആ രീതിയിൽ 'ഒരു മനുഷ്യൻ ചാടുകയാണെങ്കിൽ കുറഞ്ഞത് നാന്നൂറ് മീറ്റർ ദൂരമെങ്കിലും ചാടേണ്ടിവരും! ഒരു തുമ്പിയേക്കാൾ മതിമറന്നു ഉല്ലസിക്കാൻ മനുഷ്യന് സാധിക്കുമോ? നിന്നിടത്തു നിന്ന് മുന്നോട്ടും പിറകോട്ടും മേൽപോട്ടും കീഴ്പോട്ടും ചാടാന്‍ ഈ ജീവിക്കാകും, ഈ അഭ്യാസങ്ങൾ ചെയ്യുമ്പോൾ വായുവിലുണ്ടാകുന്ന അസ്ഥിര പ്രവാഹങ്ങളുടെ മർദ്ധഭേദങ്ങളിൽ പെട്ട് ചിറകുകള്‍ എങ്ങനെ തകർന്നു പോകാതെ നിൽക്കുന്നു എന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നതാണ്. പതിനൊന്ന് കിലോമീറ്ററിലധികം അകലെ നിൽക്കുന്ന പുരുഷ പൂമ്പാറ്റയെ വശീകരിക്കാൻ സ്വന്തം ശരീരത്തിന്റെ ഗന്ധം മാത്രമാണ് പെൺനിശാശലഭം പ്രയോജനപ്പെടുത്തുന്നത്. അതിലോലമായ ശരീരമാണല്ലോ പൂമ്പാറ്റയ്ക്കുള്ളത്. എത്രതന്നെ വലിയ വ്യതിയാനം അന്തരീക്ഷത്തിലുണ്ടായാലും ജീവപായം വരാതെ പ്രതിരോധിച്ചു നിൽക്കാനുള്ള കഴിവ് പൂമ്പാറ്റയ്ക്കുണ്ട്. “ഒരു പൂമ്പാറ്റയെ ഒരു കുപ്പിയിലടച്ചിട്ടശേഷം വായു കുപ്പിയിൽ നിന്ന് നീക്കിക്കളയുക. അൽപ സമയത്തിനു ശേഷം വായു പെട്ടെന്ന് ഉള്ളിലേക്കു കടത്തിവിടുക. ഈ പരീക്ഷണത്തിൽ ആദ്യം വായുമർദ്ധം ശൂന്യമാവുകയും പിന്നീട് അന്തരീക്ഷ തുല്യമായി വർദ്ധിക്കുകയും ചെയ്യുന്നു. പക്ഷെ ഈ മാറ്റം പൂമ്പാറ്റയ്ക്കു യാതൊരു കോട്ടവും വരുത്തുന്നില്ല.” (ഡോ. സി.പി. മേനോൻ. മനുഷ്യപ്രകൃതി. പേ: 24).

ഒരു വൻകരയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പറന്നെത്താനുള്ള അപാരമായ സഞ്ചാര ശേഷിയുള്ള ചിത്രശലഭങ്ങളുണ്ട്, വടക്കെ അമേരിക്കയിൽ. ജലലായനിയിൽ മൂന്നു ലക്ഷത്തിലൊരംശമെങ്കിലും പഞ്ചസാര കലർന്നിട്ടുണ്ടെങ്കിൽ അതു കണ്ടെത്താൻ പൂമ്പാറ്റയ്ക്ക സാധിക്കും! “തങ്ങളെ പിടികൂടാൻ വരുന്ന നരച്ചീറുകൾ പുറപ്പെടുവി ക്കുന്ന അധിസ്വന തരംഗങ്ങളെ വികലമാക്കുന്ന ശബ്ദവീചികൾ ഉത്പാദിപ്പിച്ച് രക്ഷപ്പെടാനും ഈ ശലഭങ്ങൾക്കു സാധിക്കും.” (Ibid, Page: 24)

അതിനിഗൂഢമായ നിർമ്മാണ വൈദഗ്ദ്യത്തിന്റെ മികച്ച ഉദാഹരണമാണ് തേനീച്ചയുടെ കൂട്. വ്യത്യസ്ത വലിപ്പത്തിലും സ്റ്റൈലി ലുള്ള വിവിധ അറകളോടു കൂടിയ ഇങ്ങനെയൊരു കൂട് നിർമ്മിക്കുക ഏറ്റവും നിപുണനായ ഒരു എഞ്ചിനീയർക്കു പോലും സാധിക്കില്ല. ഏറ്റവും പരിഷ്കൃതരായ ഒരു നാഗരിക സമൂഹത്തിൽ നില നിൽക്കുന്നതിനേക്കാൾ ആസൂത്രിതമാണ് തേനീച്ചകൾക്കിടയിലെ ജോലി വിഭജനം! തേനീച്ചയുടെ മറ്റൊരു പ്രത്യേകത അതിനു ദിശയറിയാൻ പ്രകാശം ആവശ്യമില്ലെന്നതാണ്. വിടർന്നു നിൽക്കുന്ന പുഷ്പത്തിന്റെ അരികിൽ നിൽക്കുമ്പോഴും അതെപ്പോഴാണ് ഏറ്റവും കൂടുതൽ തേൻ ചുരത്തുകയെന്നു, നിങ്ങൾക്ക് ഒരുപക്ഷെ, സസ്യശാസ്ത്രജ്ഞനാണെങ്കിൽ പോലും അറിയില്ല. ഇക്കാര്യത്തിൽ അതിവിദഗ്ദരാണ് തേനീച്ചകൾ.
കൂടു നിർമ്മാണത്തെ കുറിച്ച് പറയുമ്പോൾ പ്രത്യേക പരാമർശം അർഹിക്കുന്നതാണ് ചിതൽ പുറ്റുകൾ, ചില ചിതൽ പുറ്റുകൾക്ക് 25 അടിയിലധികം വരെ ഉയരമുണ്ടാകാറുണ്ട്. ഒരു ചിതലിന്റെയും അതു നിര്‍മ്മിക്കുന്ന പുറ്റിന്റെയും വലിപ്പം താരതമ്യം ചെയ്ത് അതിനു ആനുപാതികമായി മനുഷ്യൻ ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ എങ്ങനെയായിരിക്കും? തീർച്ചയായും, 1000 നിലകളെങ്കിലും അതിനു ഉയരമുണ്ടാകും!
സോവിയറ്റ് ശാസ്ത്ര അക്കാദമി അംഗമായ ഡോക്ടർ അല്ക്സാണ്ടർ ഗോർബോവ്സ്കിയിൽ നിന്നു അലി ജാ അലി ഇസ്സത്ത് ബെഗോവിച്ച് തന്റെ Islam between East and West എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്. “അനേകായിരം ചിതലുകൾ സഹകരിച്ചാണ് വൻ പുറ്റുണ്ടാകുന്നത്. പണി പൂർത്തിയായ "പുറ്റുകുന്ന് സങ്കീർണമായ നിർമ്മാണമാണ്. അത് ആറിലധികം ചതുരശ്ര നാഴിക വിസ്തീർണമുണ്ടാകും. അവയ്ക്ക് ഇടനാഴികളുണ്ട്. വിറകുകൾ വെക്കാനും പ്രത്യേകമായ അറകളും ഉണ്ടാകും. - ഒരു പരീക്ഷണത്തിൽ നിർമ്മാണമാരംഭിച്ച ഒരു പുറ്റുകുന്ന് ശാസ്ത്രജ്ഞന്മാർ രണ്ടായി പകുത്തു. അതിനാൽ ചിതൽക്കൂട്ടം സമ്പൂർണ്ണമായി രണ്ടായി വേർപിരിഞ്ഞു പോയി. ഇങ്ങനെ ചെയ്തിട്ടും നിർമ്മാണത്തിനു ഊനം തട്ടിയില്ല. വേർപ്പെട്ട രണ്ട് വിഭാഗം ചിതലുകളും നിർമ്മാണം വിജയകരമായി തുടർന്നു. നടപ്പാതകളും ഇടനാഴികളും മുറികളും കലവറകളും ഇരുഭാഗത്തും ഒരേ രീതിയിൽ നിർമ്മി ക്കുകയും ചെയ്തു. ഈ രണ്ട് കുന്നിനെയും ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.” ("ഇസ്ലാം രാജമാർഗം' എന്ന വിവർത്തനത്തിൽ നിന്ന്. പേജ്: 62)
സഹജവാസനകളിൽ എത്രതന്നെ മുൻപന്തിയിലാണെങ്കിലും ജന്മസിദ്ധമായ പരിധികളും പരിമിതികളും ഉല്ലംഘിക്കാൻ മനുഷ്യനൊഴികെ ജീവജാലങ്ങളിൽ ആർക്കും കഴിയില്ല. ആയിരം കൊല്ലം മുമ്പ് തേനീച്ചകൾ ഉപയോഗപ്പെടുത്തിയിരുന്ന അതേ ശൈലിയിൽ തന്നെയാണ് ഇപ്പോഴും അവ തേൻ ശേഖരിക്കുന്നത്. രണ്ട് ജനറേഷനുകൾക്ക് മുമ്പ് ഇര തേടാൻ അവലംബിച്ചിരുന്ന അതേ മാർഗം തന്നെയാണ് ഇപ്പോഴത്തെ കടുവകളും സിംഹങ്ങളും തുടരുന്നത്. എന്നാല്‍ ഇങ്ങനെയൊന്നുമല്ല മനുഷ്യൻ. സഹസ്രാബ്ദങ്ങളുടെ മാറ്റം അവന്‍റെ നാഗരികതയിലും സാംസ്കാരിക പരിസരത്തും വരുത്തിയിട്ടുള്ള മാറ്റങ്ങൾ ചെറുതൊന്നുമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തി പുനർജനിച്ച് 21-ാം നൂറ്റാണ്ടിലെ അധുനാതന പരിസരത്ത് എത്തിപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി? അവന്‍റെ “ആദ്യ" കാലത്ത് മറ്റൊരാൾക്ക് സന്ദേശമെത്തിക്കണമെങ്കിൽ ദിവസങ്ങളോളം കുതിരപ്പുറത്തോ, കാളവണ്ടിയിലോ - നാഗരപ്രദേശങ്ങളിലാണെങ്കിൽ വേഗം കുറഞ്ഞ ഡീസൽ വണ്ടികളിലോ - യാത്ര ചെയ്യുകയും ആളെ കണ്ടെത്തുകയും വേണമായിരുന്നു. ഇന്നിപ്പോൾ പോക്കറ്റിലുള്ള മൊബൈൽ ഫോണിൽ സംസാരിക്കുന്നവരുടെ മുഖങ്ങൾ പോലും - അവരെത്ര നോട്ടിക് മൈലുകൾക്ക് അപ്പുറത്താണെങ്കിലും കാണാൻ കഴിയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹചര്യം പോലും കാണാനില്ലാതെ മാനുഷിക ജീവിത പരിസരം അമ്പേ മാറിയിരിക്കുന്നു.
പക്ഷി പറക്കുന്നതു കണ്ട് അത്ഭുതം കൂറി നടന്നിരുന്ന മനുഷ്യൻ ഇന്നു പക്ഷികളേക്കാൾ വേഗത്തിലും ഉയരത്തിലും പറക്കുന്നു! കടൽതീരത്തു ഞെണ്ടും കക്കയും പെറുക്കി നടക്കുകയും മുങ്ങാംകുഴിയിട്ടു രസിച്ചുല്ലസിക്കുന്ന മത്സ്യങ്ങളെ കണ്ട് കൗതുകപ്പെടുകയും ചെയ്തിരുന്ന മനുഷ്യൻ, ഇന്നു ആഴിയുടെ അഗാധങ്ങളിലേക്ക് ഊളിയിട്ടിറങ്ങി കൈനിറയെ മുത്തുകൾ വാരി തിരിച്ചു വരുന്നു! മൂന്നോ നാലോ മുമ്പുള്ള നമ്മുടെ ഏതെങ്കിലും പൂർവ്വികർക്ക് ഇത്തരം കാര്യങ്ങൾ സ്വപ്നം കാണാനെങ്കിലും സാധിക്കുമായിരുന്നോ? ഇനി ഒന്നുരണ്ടു തലമുറകൾ പിന്നിടുമ്പോഴേക്കും നമ്മുടെ ജീവിതഗതി യിലും ശാസ്ത്ര പുരോഗതിയിലും വന്നേക്കാവുന്ന വിപ്ലവകരമായ മാറ്റങ്ങളെയും കണ്ടെത്തലുകളെയും സങ്കൽപിക്കാനെങ്കിലും നമുക്കാവുമോ? തീർച്ചയായും ഇല്ല. മനുഷ്യനെ ഇതര ജീവജാലങ്ങളിൽ നിന്നു വേർപ്പെടുത്തുന്നതും ഇനം തിരിച്ചു നിർവചിക്കുന്നതും അവനു നൽകപ്പെട്ട "ബുദ്ധിശക്തി' എന്ന ഗുണമാണ്.
ബുദ്ധിശക്തിക്കു പുറമെ മനുഷ്യനു മാത്രം നൽകപ്പെട്ട മറ്റൊരു സവിശേഷത കൂടിയുണ്ട്, “ഇഖ്തിയാർ' അഥവാ “സ്വാഭീഷ്ടം (പ്രവർത്തിക്കാനുള്ള സ്വാതന്ത്യം'. വിശന്നു വലഞ്ഞ ഒരു തെരുവു നായക്ക് നിങ്ങൾ റൊട്ടിക്കഷ്ണം എറിഞ്ഞു കൊടുത്താൽ എന്നേക്കാൾ വിശന്നു വലഞ്ഞ വേറെയൊരു നായയുണ്ട്; അത് ഭക്ഷിച്ചുകൊള്ളട്ടെ' എന്നു കരുതി ഈ നായ പോകുമോ? ഇല്ലേയില്ല. ദാഹിച്ചു പരവശയായ ഒരു തള്ളപ്പശുവിനും അതിന്റെ കിടാവിനും നിങ്ങൾ കാലിത്തീറ്റ കലക്കി വെച്ചു കൊടുത്താൽ "അമ്മപ്പശു കുടിച്ചിട്ടു മതി'യെന്നു ഒരിക്കലും ആ കിടാവ് ചിന്തിക്കുന്നില്ലല്ലോ, മനുഷ്യേതര ജീവജാലങ്ങളുടെയൊക്കെ പ്രത്യേകതയാണിത്.

തന്നെ കുത്തിമറിച്ചിടാൻ കൊമ്പു കുലുക്കി പാഞ്ഞു വന്ന മുട്ടനാടിനോട് ക്ഷമിക്കാനും വെറുതെ വിടാനും മറ്റൊരു മുട്ടനാട് തയ്യാറാവില്ല. തിരിച്ചും ആക്രമിക്കുന്നു. "വെട്ടാൻ വരുന്ന പോത്തിനു മുന്നിൽ വേദമോതുകയോ?' എന്നൊരു ചൊല്ലു തന്നെ മലയാളത്തിലുണ്ടല്ലോ. എന്നാൽ ഒരു മനുഷ്യൻ ഒരിക്കലും അങ്ങനെയല്ല. തന്നെ തെറി വിളിക്കുകയും നോവിക്കുകയും ചെയ്തവനോട് ക്ഷമിക്കുവാനും വെറുതെ വിട്ടയക്കാനും ആർജ്ജിതമായ സംസ്കാരമോ എതിരാളിയോടുള്ള ഭയമോ അവനെ പാകമാക്കുന്നു. യുദ്ധക്കളത്തിൽ മരണത്തെ മുന്നിൽ കണ്ട് ദാഹാർത്തനായി ക്ലേശിച്ചു കിടക്കുമ്പോഴും തനിക്കായി നീട്ടപ്പെട്ട വെള്ളപ്പാത്രം തന്നെപ്പോലെ വിഷമിക്കുന്ന തന്റെ സുഹ്യത്തിനുവേണ്ടി മാറ്റിവെക്കുകയും ഒടുവിൽ വെള്ളം കുടിക്കാൻ സാധിക്കാതെ മരണപ്പെടുകയും ചെയ്ത മൂന്നു പ്രവാചക ശിഷ്യന്മാരുടെ (സ്വഹാബിമാരുടെ) ചരിത്രം ഹദീഥുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശന്നുപൊരിഞ്ഞ വയറുമായി നിൽക്കുമ്പോഴും മുന്നിലെത്തിയ തളികയിലെ വിഭവ സമൃദ്ധമായ ഭക്ഷണം "തൽകാലം കഴിക്കേണ്ട'യെന്നു തീരുമാനിക്കാൻ നമുക്ക് സാധിക്കുന്നു. ജന്മവാസനകളുടെ സഹജപ്രേരണകളിൽ നിന്നു പുറത്തു കടക്കാനും ഇംഗിതങ്ങളെ ഒതുക്കി നിർത്താനും ആഗ്രഹങ്ങളെ മെരുക്കിയെടുക്കാനും നമ്മെ പ്രാപ്തപ്പെടുത്തുന്ന ഈ കഴിവാണ് "ഇഖ്തിയാർ' അഥവാ "സ്വാഭീഷ്ടം പ്രവർത്തി ക്കാനുള്ള സ്വാതന്ത്യം'.
മനുഷ്യസമൂഹത്തിന്റെ ഗുണകരവും സന്തുലിതവുമായ നില നിൽപിനു അനിവാര്യമായ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും സൃഷ്ടിയുടേതായ അനേകമനേകം പരിമിതികളും മനുഷ്യനുണ്ട്. നിങ്ങൾ ഒരു പുരുഷൻ/ സ്ത്രീ ആയി ജനിച്ചത് നിങ്ങളുടെ ഇഷ്ട പ്രകാരമായിരുന്നോ? ഒരു മൂന്നോ നാലോ നൂറ്റാണ്ടുകൾ മുമ്പോ ശേഷമോ ജനിച്ചാൽ മതിയായിരുന്നുവെന്നു വിലപിക്കുന്നതിൽ ഒരു കാര്യവുമില്ലെന്നു നിങ്ങൾക്ക് തോന്നുന്നതിനു കാരണമെന്താണ്? നമ്മുടെ ദേശം, ഭാഷ, വർണ്ണം, വർഗ്ഗം, വംശം, കാലം എന്നിങ്ങനെ പലതും ഇന്ന വിധത്തിലായിരിക്കണമെന്നു നിശ്ചയിക്കാനോ തീരുമാനിക്കാനോ ക്കാർക്കും സ്വാതന്ത്ര്യമില്ലല്ലോ. അതുപോലെ തന്നെയാണ് നമ്മുടെ മരണവും. അത് എപ്പോൾ, എവിടെവെച്ച്, ഏതു വിധത്തിൽ ആയിരിക്കണമെന്ന് നാമാരും ശ്രമിച്ചാൽ നിർണയിക്കാനാവാത്ത കാര്യമാണ്.
ആത്യന്തികമായ വിചാരപ്പെടലുകളിൽ നമ്മുടേതായി നാം കരുതാറുള്ളതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല എന്നു തിരിച്ചറിയാൻ കഴിയും. എന്റെ കൈ എന്റേതാണോ?' അല്ല. ആയിരുന്നെങ്കിൽ ഞാനിഷ്ടപ്പെടാതെ അതു വേദനിക്കരുതല്ലോ. അതുപോലെ, എന്റെ കണ്ണുകളും ചെവികളും അങ്ങനെ അതിവിചിത്രമായ ഈ സംവിധാനങ്ങളിൽ ഒന്നു പോലും എന്റെ നിയന്ത്രണത്തിനു വഴങ്ങുന്നതല്ല. എനിക്കിഷ്ടമില്ലാതെ തന്നെ കാഴ്ചശക്തിയും കേൾവി ശക്തിയുമെല്ലാം കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് അതിന്റെ മേൽ എനിക്ക് അവകാശമോ നിയന്ത്രണാധികാരമോ ഇല്ല എന്നതിന്റെ സുതരാം വ്യക്തമായ നിദർശനമാണ്. എല്ലാം ഏതോ ഒരു ബാഹ്യശക്തിയുടെ ഇഷ്ടാനുസരണമെന്നോണം സംഭവിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കും ചില സ്വാതന്ത്യങ്ങളൊക്കെ അനുവദിക്കപ്പെട്ടിട്ടില്ലേ? ഇന്നു രാത്രി ചപ്പാത്തിയാണോ ചോറാണോ കഴിക്കേണ്ടത് എന്ന് നാം സ്വയം തീരുമാനിക്കുന്നു. കള്ള്, കോള തുടങ്ങിയ വിഷപാനീയങ്ങൾ കുടിക്കാനും കുടിക്കാതിരിക്കാനും നമുക്ക് കഴിയും. ഇന്ന് ജോലിക്കു പോകുന്നത് ബസിലാണോ, അല്ല കാറിലോ എന്നത് നമ്മുടെ സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമെങ്കിൽ നമ്മുടെ ഇഷ്ടപ്രകാരം നമുക്ക് സാധിക്കുന്ന കാര്യമാണ്. എന്നാൽ, ഈ സ്വാതന്ത്യം നാം എങ്ങനെ ഉപയോഗപ്പെടുത്തണം? കാൽ വീശാനുള്ള സ്വാതന്ത്യം ഉണ്ടെന്നത് ശരി, എന്നാൽ അതു തൊട്ടുമുമ്പിൽ നടക്കുന്നവന്റെ പുറത്തു തൊഴിക്കാൻ ഉപയോഗപ്പെടുത്താമോ, ഇല്ലേയില്ല. സംസാരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നു കരുതി അയൽക്കാരനെയോ, ഇതര മനുഷ്യരെയാരെങ്കിലുമോ തെറി വിളിക്കാനും അസഭ്യം പറയാനും അനുവാദമുണ്ടോ? ഒരിക്കലുമില്ല. ചുരുക്കത്തിൽ, നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്യവും കഴിവുകളും നിശ്ചിത നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമെ ഉപയോഗപ്പെടുത്താവൂ. എന്താണ് ആ നിയമങ്ങൾ? ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. പാക്കിസ്ഥാനുമുണ്ട് വേറെയൊന്ന്. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും തങ്ങളുടേതായ ഭരണഘടനകളും നിയമനിർമ്മാണ സഭകളും ശിക്ഷാ രീതികളുമൊക്കെയുണ്ട്. രാജ്യങ്ങൾക്കു മാത്രമല്ല, ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ളവ മുതൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ മാത്രം വേരുള്ള കൊച്ചു കൊച്ചു സംഘടനകൾക്കു പോലും ഇവ്വിധം ചട്ടങ്ങളും വകുപ്പുകളുമുണ്ട്. തങ്ങളുടെ പൗരന്മാർ / മെമ്പർമാർ ഈ നിയമവട്ടത്തിൽ മാത്രമെ ചലിക്കാവൂ എന്നാണവ 'നിർദ്ദേശിക്കുന്നത്.
നിയമം ലംഘിക്കപ്പെടുമ്പോൾ ശിക്ഷിക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു. ഇത് രാജ്യത്തിന്റെ / സംഘടനയുടെ സുഭദ്രമായ നിലനിൽപിനു അത്യന്താപേക്ഷിതമാണു താനും. നേരെ മറിച്ച്, ലോകത്തുള്ള 640 കോടി പേരും “ഞാൻ എന്റെ ഇംഗിതമനുസരിച്ച് ജീവിച്ചുകൊള്ളാം”, “ഞാൻ എങ്ങനെ ജീവിക്കണമെന്നത് ഞാനാണ് തീരുമാനിക്കുക' എന്ന മട്ടിൽ താന്തോന്നികളായി ജീവിക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ? 640 കോടി പേർക്ക് 640 കോടി തരം നിയമങ്ങൾ! ഏതു തരം നിയമ ലംഘനവും തോന്ന്യാസവും "സ്വന്തം നിയമത്താൽ' അനുവദനീയമാകുന്നു. എന്തായിരിക്കും അത്തരമൊരു ജീവപരിസരത്തിന്റെ അവസ്ഥ? ലോകം എന്നും സംഘർഷ ഭരിതവും ജീവിക്കാൻ കഴിയാത്ത വിധം ദുസ്സഹവുമായിരിക്കും. അതിനാൽ നിയമങ്ങൾ കൂടിയേ തീരൂ. പക്ഷെ, ആരാണ് ഈ നിയമങ്ങൾ നിർദ്ദേശിക്കേണ്ടത്? അറുന്നൂറ്റി നാൽപതു കോടിക്കും ബാധകമാകാവുന്ന ബാധകമാകേണ്ട നിയമങ്ങൾ?

നമുക്ക് ഒരു അടിമയുണ്ടെന്നു സങ്കൽപിക്കുക? അയാൾ ജോലിയും മറ്റു കാര്യങ്ങളും നിർവ്വഹിക്കുന്നത് നാം കൽപിക്കുന്നത് പ്രകാരമായിരിക്കണമെന്ന് നമുക്ക് ശാഠ്യമുണ്ടാവും, അല്ലെ. നമ്മുടെയൊക്കെ ഗൃഹങ്ങളിൽ വീട്ടുവേലക്കു നിൽക്കുന്നവർ നാം പറയുന്നത് അനുസരിക്കാതിരിക്കുകയും നമുക്കിഷ്ടമില്ലാത്തതു തന്നെ പ്രവർത്തിക്കുകയും ചെയ്താൽ നാമവരെ വെച്ചുപൊറുപ്പിക്കുമോ? ഇല്ലല്ലോ. നേരത്തെ നാം ഒരു കാര്യം ഗ്രഹിച്ചിരുന്നു; നാം നമ്മുടേ കരുതുന്ന ഈ ശരീരം നമ്മുടേതല്ല. അവയ്ക്ക് മേൽ നമുക്കുള്ള അവകാശം നമ്മുടെ സ്വേഷ്ട പ്രകാരം ഉപയോഗപ്പെടുത്താനാവുന്ന (ഇഖ്തിസ്വാസ്) എന്നതു മാത്രമാണ്. അല്ലാതെ ഉടമസ്ഥാവകാശം (മിൽക്) അല്ല. ഉടമസ്ഥാവകാശം ഈ ശരീരത്തെ നിർമ്മിക്കുകയും പാലിക്കുകയും ചെയ്യുന്ന ബാഹ്യശക്തിക്ക് അഥവാ,അല്ലാഹുവിനു മാത്രം. അവനാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. സൃഷ്ടികർമ്മത്തിനും സംഹാര കൃത്യത്തിനും കഴിവുറ്റവൻ അവൻ മാത്രം. അവന്റെ ഇച്ഛപ്രകാരമല്ലാതെ ഉണ്മയോ ഇല്ലായ്മയോ ഇല്ല. അതിനാൽ, അവൻ തന്നെയാണ് എല്ലാത്തിന്റെയും ഉടമയും. സ്രഷ്ടാവ് ഉടമയും സൃഷ്ടികളൊക്കെ അടിമകളും ആകുന്നു. അടിമകൾ ഉടമയെയാണ് അനുസരിക്കണ്ടത്; വീട്ടുവേലക്കാരൻ വീട്ടുടമയെയെന്നപോലെ. അതിനാൽ, 640 കോടി മനുഷ്യർക്ക് നാം അന്വേഷിച്ചു കൊണ്ടിരിക്കുന്ന നിയമങ്ങൾ നിർദ്ദേശിക്കേണ്ടത് സൃഷ്ടികർത്താവായ അല്ലാഹു തന്നെ. അവന്റെ നിയമങ്ങളെ അനുസരിക്കാനാണ് നാം ബാധ്യസ്ഥരായിരിക്കുന്നത് എന്നു ചുരുക്കം.

അല്ലാഹുവിന്റെ നിർദ്ദേശകങ്ങളെയാണ് "ദീനുൽ ഇസ്ലാം ', "ശരീഅത്തുൽ ഇസ്ലാം' എന്നെല്ലാം വിളിക്കുന്നത്. "ഇസ്ലാം' എന്നാൽ പൂർണമായ അനുസരണം, വിധേയത്വം സമ്പൂർണമായ കീഴ്വഴക്കം എന്നൊക്കെയാണ് അർത്ഥം. “അല്ലാഹുവിനെ ശരിയായി അനുസരിക്കുന്നവൻ” എന്നാണ് മുസ്ലിം എന്ന പദം അർത്ഥമാക്കുന്നത്. ഇസ്ലാമിക ആദർശ കാര്യങ്ങളിൽ പ്രഥമ പ്രാധാന്യവും അല്ലാഹുവിലുള്ള വിശ്വാസത്തിനാണ്. വിശ്വാസ-കർമ്മ കാര്യങ്ങളെ അർഹിച്ച രീതിയിൽ ആദരിച്ചംഗീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഒരാളുടെ ഇസ്ലാമിക വിശ്വാസം പൂർണമാകുന്നത്.


വിശ്വാസകാര്യങ്ങൾ ഏതെല്ലാം എന്നു പ്രവാചക തിരുമേനി പരിചയപ്പെടുത്തിയിട്ടുണ്ട്. ഉമറുബ്നുൽ ഖത്ത്വാബ്(റ)വിൽ നിന്നു മുസ്ലിം ഉദ്ധരിക്കുന്ന ഹദീഥിൽ ഇങ്ങനെ വായിക്കാം: “നബി(സ) പറഞ്ഞു: അല്ലാ ഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും നീ വിശ്വസിക്കുക. വിധിയിലും-അതിന്റെ ഗുണത്തിലും ദോഷത്തിലും-നീ വിശ്വസിക്കുക. ഇതത്രെ അൽ ഈമാൻ അഥവാ സത്യവിശ്വാസം.

സിയാറത്ത് ' ഫാമിലി ടൂർ എന്ന പേരിൽ സിയാറത്തിന്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



ചോദ്യം

ഫാമിലി ടൂർ എന്ന പേരിൽ സിയാറത്തിന് വേണ്ടി അന്യപുരുഷന്മാരെയും അന്യ സത്രീകളേയും ഒന്നിച്ച് കൊണ്ടു പോകുന്നു. സ്ത്രീകൾക്ക് സത്രീ അമീർ ഉണ്ടന്നാണ് പറയുന്നത് ' സത്രീ അമീർ ഉള്ളത് കൊണ്ട് മാത്രം ഈ യാത്ര അനുവദനീയമാവുമോ?
അന്യരായ സ്ത്രീ പുരുഷൻമാർ പരസ്പരം കാണുന്നത് തന്നെ തെറ്റല്ലെ?എന്താണ് ഈ യാത്രയുടെ മതവിധി?

ഉത്തരം

അമ്പിയാഉ ഔലിയാഉ തുടങ്ങിയവരുടെ ഖബർ സിയാറത്ത് നിബന്ധനകൾക്ക് വിധേയമായി സ്ത്രീകൾക്കും സുന്നത്ത് തന്നെയാണ് '
ഇമാം ഇബ്നു ഹജർ റ എഴുതുന്നു.
അമ്പിയാഉ ഔലിയാഉ ഉലമാഉ എന്നിവരുടെ ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്താവുന്നതിൽ നിശദീകരണമുണ്ട്' അതിപ്രകാരമാണ് '
ഒട്ടക കൂടാരം പോലെയുള്ളതിലാണങ്കിൽ അഥവാ സ്ത്രീ രൂപം പോലും മറ്റുള്ളവരിൽ നിന്ന് മറയ്ക്കുന്ന വിധത്തിലാണ് പുറപ്പെടുന്നതെങ്കിൽ യുവതികൾക്കടക്കം സിയാറത്ത് സുന്നത്താണ്. ഇങ്ങനെ പുറപ്പെടുന്നതിൽ നാശ ഭയമില്ല.

അതേ സമയം ശരീരം മറച്ചിട്ടുണ്ടെങ്കിലും സ്ത്രീരൂപം മറ്റുള്ളവർ കാണുന്ന വിധത്തിലാണ് പുറപ്പെടുന്നതെങ്കിൽ അലങ്കാര വസ്ത്രം സുഗന്ധം എന്നിവ കൊണ്ട് അണിഞ്ഞൊരുങ്ങാത്ത വളും ആശിക്കപെടാത്തവളുമായിരിക്കണമെന്ന നിബന്ധനയുണ്ട് 'എങ്കിലേ സിയാറത്ത് സുന്നത്താവുകയുള്ളു.

ഉലമാ പോലെയുള്ളവരുടെ ഖബ്ർ സിയാറത്ത് എത്രകൾക്ക് സുന്നത്താണന്നും കുടുംബാംഗങ്ങളുടെ ഖബ്ർ സിയാ കത്ത് അവർക്ക് സുന്നത്തില്ലെന്നും പറയുന്നതിന് ഇപ്രകാരം വ്യത്യാസം പറയപ്പെടുന്നതാണ് '
ഉലമാ ഉ പോലെയുള്ളവരുടെ മഖ്ബറകൾ സന്ദർശിക്കുന്നതിന്റെ ലക്ഷ്യം അവരോടുള്ള ആദരവുകൾ നിലനിർത്തലും പ്രകടിപ്പിക്കലുമാണ്. ആ മഹത്തുക്കളെ സിയാറത്ത് ചെയ്യുന്നവർക്ക് അവർ മുഖേനെ ആത്മീയവും പാരത്രീകവുമായ സഹായങ്ങ ഗുണങ്ങളും ലഭിക്കുകയു് ചെയ്യും. ഭാഗ്യം കെട്ടവരല്ലാതെ ഇതൊന്നും നിഷേധിക്കുകയില്ല''
എന്നാൽ സാധാരണക്കാരായ കുടുംബാംഗങ്ങളുടെ ഖബർ സിയാറത്ത് ചെയ്യുന്നതിൽ ഇതൊന്നുമില്ല. ഈ വിത്യാസം കാരണമാണ് ഉലമാ ഉ ഔലിയാ ഉ തുടങ്ങിയവരുടെ ഖബ്ർ സിയാറത്ത് സ്ത്രീകൾക്കും സുന്നത്തുണ്ടന്നും സാധാരണക്കാരായ കുടുംബാംഗങ്ങളുടെ  ഖബർ സിയാറത്ത് അവർക്ക് സുന്നത്തില്ലെന്നും പറയുന്നത്
തുഹ്ഫ 3 -201

അലങ്കാര വസ്ത്രം ആഭരണം സുഗന്ധദ്രവ്യങ്ങൾ എന്നിവ ഉപയോഗിച്ച് അണിഞ്ഞൊരുങ്ങിയും ആകർശങ്കയും മഹാന്മാരുടെ ഖബ്ർ സിയാറ്റത്തിന് വേണ്ടി സത്രീകൾ പുറപ്പെടുന്ന ഏർപ്പാട് ശരിയല്ലന്ന് മേൽ ഉദ്ധരണിയിൽ നിന്നും വെക്തമാണ് 'ഇസ്ലാം നിർദേശിച്ച ഹിജാബി ല്ലാതെ പുറച്ചടും അപകടമാണ് ' വെളുക്കാൻ തേച്ചത് പാണ്ടാകുന്ന പണിയാണിത്.അല്ലാഹു വിന്റെയും മഹത്തുക്കളുടേയും കോപത്തിന് കാരണമാണിത്.
സൂക്ഷിചേ പറ്റു'
സുന്നത്തായ സിയാസത്തിന് വേണ്ടി സ്ത്രീ സ്വന്തം നാടിന്റെ പരിധി വിട്ട് യാത്ര ചെയ്യുമ്പോൾ
ഭർത്താവോ മഹ്റമോ കൂടെ ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്'

നിർബഡമല്ലാത്ത കാര്യത്തിന് വേണ്ടി ഭർത്താവോ മഹറമും കൂടെയില്ലാതെ സ്ത്രീ യാത്ര ചെയ്യൽ നിഷിദ്ധമാണ്.

ഇമാം ഇബ്നു ഹജർ റ എഴുതുന്നു.
സുന്നത്തായ കാര്യത്തിന് സ്ത്രീകളോടപ്പം അവർ കുറേ പേരുണ്ടങ്കിലും യാത്ര പുറപ്പെടൽ സത്രീക്ക് അനുവദനീയമല്ല -തുഹ്ഫ 25

ഇമാം റംലി എഴുതുന്നു'

ഹ്രസ്വ യാത്രയാണങ്കിൽ പോലും ഫർളല്ലാത്ത കാര്യത്തിന് വേണ്ടി സ്ത്രീകളോടപ്പം സ്ത്രി യാത്ര ചെയ്യൽ നിഷിദ്ധമാണ്. നിഹായ 3. 250
സ്വന്തം ഗ്രാമത്തിന്റെ പുറത്തേക്ക് ഖബറ് സിയാറത്തിന്ന് വേണ്ടി പുറപ്പെടുന്നത് ഈ വകുപ്പിൽ പെട്ടതാണന്ന് അല്ലാമ അലിയ്യു ശബ്റാമല്ലസി ഹാശിയത്തുന്നി ഹായയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യത്തിൽ പറയപെട്ട യാത്രയിൽ സ്ത്രീ അമീർ ഉണ്ട് എന്നത് കൊണ്ട് മാത്രം യാത്ര അനുവദനീയമാവുകയില്ലന്നും സ്ത്രീയുടെ ഭർത്താവോ മഹ്റ മോ കൂടെയുണ്ടായാലേ യാത്ര അനുവദനിയ മാവുകയുള്ളു എന്നും മേൽ ഉദ്ധരണികളിൽ നിന്നും വ്യക്തമാണ്. ഭർത്താവും മഹ്റമും കൂടെയില്ലാതെ ഒരു സ്ത്രീ പ്രസ്തുത യാത്രയിൽ പുറപ്പെടൽ ഹറാമാണ് '
സ്ത്രീകൾ കൂടെയുണ്ട് എന്നത് കൊണ്ട് അവളുടെ യാത്ര അനുവദനീയമാവുകയില്ല.

പൂർണ്ണ ഹിജാബ് സ്വീകരിച്ചു കൊണ്ട് ഭർത്താവിന്റെയോ മഹ്റമിന്റെയോ കൂടെ സത്രി സിയാറത്ത് യാത്ര പുറപ്പെടൽ നിഷിദ്ധമല്ല'
അന്യ പുരുഷന്മാരോടപ്പം ഒരു സത്രീ ഒറ്റക്ക് സംഗമിക്കുന്നതും അന്യ സത്രീ പുരുഷന്മാരെ നോക്കിക്കാണുന്നതും 'യാത്രയിൽ മുഴുവൻ ഈ ഹറാമുകൾ ഒഴിവാക്കേണ്ടതാണ് ' അലങ്കാര വസതങ്ങ്ൾ ആഭരണങ്ങൾ സുഗന്ധദ്രവ്യങ്ങൾ എന്നിവ കൊണ്ട് ചമഞ്ഞൊരുങ്ങുന്നതും ഒഴിവാക്കണം


അബ്ദുൽ ജലീൽ സഖാഫി
ചെറുശോല - സുന്നത്ത് മാസിക 2017- സെപ്തംബർ


നോക്കി എഴുത്ത്
അസ്ലം പരപ്പനങ്ങാടി


കള്ളും പെണ്ണും! സ്വർഗത്തിൽ കള്ളും പെണ്ണും!


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

ط



സ്വർഗത്തിൽ കള്ളും പെണ്ണും!
Muhammad Sajeer Bukhari / 4 years ago




shoukthali shoukthali യുടെ കമന്റ്
കളളും പെണ്ണൂം പുഴയും പറഞ് സ്വർഗ്ഗത്തിലേക്കാനയിക്കുന്നത് വിഡ്ഢിത്തമല്ലെ എന്ന് വിമർശകർ. ഇന്നലെ പെരുന്നാൾ കൊള്ളാൻ വന്ന സ്നേഹിതൻ വീണ്ടും വിമർശിച്ച് അലമ്പുണ്ടാക്കി.

#പ്രതികരണം:

സ്വർഗത്തിൽ കള്ളും പെണ്ണും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ് മുസ് ലിംകൾ ചെയ്യുന്നത് എന്ന ആരോപണത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തീർത്തും അധ്യാത്മിക ശൂന്യമായ ഒരിടമാണ് മുസ്ലിം സ്വർഗം എന്നു പ്രചരിപ്പിക്കുന്നതിന് പലപ്പോഴും ഖുർആനിക സൂക്തങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുക്കന്നതാണീ വാദഗതികൾ.

ഒരു ഹദീസിൽ സ്വർഗീയ അനുഗ്രഹങ്ങളെ കുറിച്ച് നൽകുന്ന വർണനയിങ്ങനെ: "മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ ഒരിക്കൽ പോലും വിരിഞ്ഞിട്ടില്ലാത്തത്". തീർത്തും നമ്മുടെ സങ്കല്പങ്ങൾക്കതീതമായത്ര ഉത്കൃഷ്ടമാണ് സ്വർഗമെന്നാണ് മതപാഠം. എന്നാൽ, നമ്മുടെ പരിമിതികളെ അറിയാവുന്ന സൃഷ്ടികർത്താവ് ലൗകിക പ്രപഞ്ചത്തിന്റെ ഭാഷയിലാണ് പാരലൗകിക ജീവിതത്തെ വർണിച്ചു തന്നത്. ഇത് പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.

മറ്റൊന്ന്. ഇഹലോകമാണ് കർമരംഗം. ഇവിടെ വിതച്ചത് അവിടെ കൊയ്യും. അഥവാ, പരലോകത്ത് നിയമ ശാസനകളില്ല, രക്ഷ ശിക്ഷകളാണുള്ളത്. നിഷിദ്ധവും നിർബന്ധവും ഈ ലോകത്താണ്. നരകത്തിൽ ശിക്ഷയല്ലാത്തതൊന്നുമില്ല. സ്വർഗത്തിലാവട്ടെ രക്ഷയും അനുഗ്രഹവും നൻമയുമല്ലാത്തതൊന്നുമില്ല. ആശിക്കുന്ന നൻമകളെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം.

ഇനി സ്വർഗത്തിൽ ലഭിക്കുന്ന കള്ളും പെണ്ണും എന്താണെന്ന് പറയാം. പ്രഥമമായി അതു ഇഹലോകത്തു  പരിചയമുള്ളതിനേക്കാൾ ഉത്കൃഷ്ടമായ ഒന്നാണ്. രണ്ടാമത്തേത്‌, രക്ഷയും അനുഗ്രഹവും നൻമയും ആണത്.

സ്വർഗത്തിൽ വ്യത്യസ്ത പാനീയങ്ങളുണ്ട് എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. വെള്ളം, തേൻ, പാൽ, ഖംറ്, സൻജബീൽ മിശ്രിതം, കാഫൂർ മിശ്രിതം, തസ്നീം, സൽസബീൽ എന്നിവ ഖുർആൻ പേരെടുത്തു പറഞ്ഞവയാണ്.  വെള്ളം, തേൻ, പാൽ എന്നിവ വിശദീകരണമില്ലാതെ നമുക്കറിയാം. സ്വർഗത്തിലെല്ലായിടത്തും ഒഴുകുന്ന ഒരു നദിയാണ് സൽസബീൽ. അർശ് എന്ന വിശുദ്ധ സിംഹാസനത്തിന്റെ പാർശ്വത്തിലാണ് തസ്നീം എന്ന അരുവിയുള്ളത്. കാഫൂർ,  സൻജബീൽ എന്നത് യഥാക്രമം കർപ്പൂരം, ഇഞ്ചി എന്നാണ് അർഥമാക്കുന്നത്. കർപ്പൂരവും ഇഞ്ചിനീരും മിശ്രിതമായ പാനീയം ലഭിക്കുന്ന നീരുറവകളാണ് അതെന്ന് ഖുർആൻ പറയുന്നു (അൽഇൻസാൻ 5,18). കർപ്പൂര മിശ്രിതം ചേർത്ത് സാധാരണ നാം കുടിക്കാറില്ലെങ്കിലും ഇഞ്ചിയും കർപ്പൂരവും ഔഷധ ഗുണങ്ങളുള്ളവയാണ് എന്ന് നമുക്കറിയാം. ഇപ്പറഞ്ഞവയെല്ലാം ഇഹലോകത്ത് പരിചയിച്ചതിൽ നിന്ന് ഭിന്നമായ ഉത്കൃഷ്ട ഗുണങ്ങളുള്ളവയാണ്. അനേകം ഹദീസുകളിൽ അവ വർണിക്കപ്പെട്ടിട്ടുണ്ട്.

ഇനി, ഖംറ്. കള്ള് എന്ന് ഭാഷാന്തരം ചെയ്യാറുള്ളത് ഈ പദമാണ്. ആവരണം, മറ എന്നൊക്കെയാണ് ഈ പദത്തിന്റെ അർഥം. ഇലകൾ തിങ്ങിനിറഞ്ഞു ശിഖരങ്ങൾ കാണാതെയാവുന്നതിനും മലയോ മരമോ മറഞ്ഞു നിൽക്കുന്നതിനാൽ ആളെയോ വീടിനെയോ കാണാതിരിക്കുന്നതിനെയും ഖമിറ (മറഞ്ഞു) എന്ന പദമുപയോഗിച്ചാണ് അറബി ഭാഷയിൽ വ്യവഹരിക്കാറുള്ളത്. കള്ള് എന്നത് ഖംറിന്റെ ആക്ഷരികാർഥമല്ല, ആലങ്കാരിക പ്രയോഗമാണ്. മദ്യപാനിയുടെ ബോധത്തിനു മീതെ ലഹരി ആവരണമായി പുതയുന്നതു കൊണ്ടാണ് കള്ളിന് ഖംറ് (ആവരണം) എന്ന് ഉപയോഗം ഉണ്ടായത്.

നമുക്ക് പരിചിതമായ കള്ള് കുടിച്ചാൽ മത്ത് കെട്ട് ലെക്കും ലഗാനുമില്ലാതെ മദോൻമത്തനായി വല്ല ഓടയിലും കിടന്നു പുലഭ്യം പറയുന്ന കാഴ്ച സാധാരണമാണ്. എന്നാൽ സ്വർഗത്തിലെ ഖംറ് അത്തരത്തിലുള്ള ഒരു ദുർഗുണവും ഇല്ലാത്തതാണ്. അതു കുടിച്ചാൽ "അസഭ്യമോ ആക്ഷേപഹാസ്യങ്ങളോ ഉണ്ടാകില്ല" (ഖു. 52/23), "ആസ്വാദ്യകരവും വെളുത്തതുമായ പാനീയം. യാതൊരു ദൂഷ്യവും അതിനില്ല; അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല" (ഖു. 37/46,47), "അത് പാനം ചെയ്യുക വഴി തലവേദനയോ ലഹരിബാധയോ അവര്‍ക്കുണ്ടാവില്ല" (ഖു. 56/19) "ശാന്തി, സമാധാനം എന്നതല്ലാതെ, നിരര്‍ത്ഥക വാക്കുകളോ അധിക്ഷേപങ്ങളോ അവര്‍ക്കവിടെ കേള്‍ക്കാനാവില്ല"  (ഖു. 56/25,26). സ്വർഗത്തിലെ ഖംറിന്റെ വിശേഷങ്ങളിൽ ചിലതാണിത്.

എന്നാൽ ഐഹിക ലോകത്തെ കള്ള് പാനം ചെയ്യുന്നത് നബി സ്വ. കർശനമായ ഭാഷയിൽ നിരോധിച്ചിട്ടുണ്ട്. അതിന്റെ ദൂഷ്യഫലങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. നബി സ്വ. പറഞ്ഞു: "മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവനും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റേയും പിതൃസഹോദരിയുടേയും മാതൃസഹോദരിയുടേയും മേല്‍ അവന്‍ വീണെന്നിരിക്കും" (ത്വബ്റാനി). മറ്റൊരിക്കൽ അവിടുന്ന് അരുളിയതിങ്ങനെ:  "നിങ്ങള്‍ മദ്യം വെടിയുക. കാരണം അത് എല്ലാ തിന്മകളുടേയും താക്കോലാകുന്നു, തീര്‍ച്ച.'' (ഇബ്നുമാജ). മദ്യപാനം ശിക്ഷാർഹമാണെന്ന് അധ്യയനം ചെയ്യുന്ന പരശ്ശതം ഹദീസുകൾ വായിക്കാൻ കഴിയും. ഇതും സ്വർഗത്തിലെ ഖംറും വാസ്തവത്തിൽ പരസ്പര വിരുദ്ധമാണ്. അതു കൊണ്ടാണ് മദ്യപാനം ഉപേക്ഷിക്കുന്നവർക്ക് സ്വർഗത്തിലെ ഖംറ് വാഗ്ദാനം ചെയ്യപ്പെട്ടതു തന്നെ. "വല്ലവനും ദുന്‍യാവില്‍ കള്ള് കുടിച്ച് അതില്‍നിന്ന് തൌബഃ ചെയ്തിട്ടില്ലായെങ്കില്‍ ആഖിറത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും; അത് കുടിപ്പിക്കപ്പെടുകയില്ല.'' (ബുഖാരി).

ആനുഷംഗികമായി ഒരു കാര്യം കൂടി. അനേകം രാഷ്ട്രങ്ങൾ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുവാൻ നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്താതെ പിൻവാങ്ങുകയാണ് ചെയ്തതെന്ന് കാണിക്കുന്ന അനേകം വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭ്യമാണ്. 1920 കളിൽ സമ്പൂർണ മദ്യനിരോധനം നപ്പിലാക്കുന്നതിന് National Prohibition Act  പാസാക്കിയ അമേരിക്ക ആവശ്യമായ ഭരണഘടനാ ഭേദഗതികൾ വരെ വരുത്തിയിരുന്നതാണ്. സര്‍ക്കാര്‍ ഉത്തരവു വിജയിപ്പിക്കാൻ പോലീസ് നിരത്തിലിറങ്ങി. മദ്യപിക്കുന്നവരെയും മദ്യം വില്‍ക്കുന്നവരെയും അറസ്റ്റ് ചെയ്തു. നിയമം നടപ്പിലാക്കാന്‍ മില്യണ്‍ കണക്കിന് ഡോളറുകൾ ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് ജയിലുകള്‍ നിറഞ്ഞു. ആയിരങ്ങള്‍ നിയമപാലനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങള്‍ കുടി നിര്‍ത്തിയില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം Repeal of Prohibition പാസാക്കി അമേരിക്കന്‍ ഭരണകൂടം മദ്യപാനികൾക്ക് മുന്നില്‍ മുട്ടുമടക്കി.

മനഃശാസ്ത്രപരമായ സമീപനത്തിലൂടെ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുകയായിരുന്നു ഇസ്‌ലാം. ബോധവത്കരണം, മുന്നറിയിപ്പ്, താക്കീത്, വാഗ്ദാനം, പ്രായോഗിക ശിക്ഷാ നടപടികൾ തുടങ്ങി വിവിധങ്ങളായ മാർഗങ്ങൾ അവലംബിച്ചാണ് മുത്തുനബി സ്വ. ഇതു സാധ്യമാക്കിയത്. ഇസ്‌ലാം മാത്രമേ ഇക്കാര്യത്തിൽ വിജയിച്ചിട്ടുള്ളൂ.

ചുരുക്കത്തിൽ, സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു വിശുദ്ധപാനീയമാണ് ഖംറ്.  സ്വർഗീയ വിശുദ്ധ ഭോജ്യങ്ങളിലൊന്ന്. അതിനെ കള്ള്, മദ്യം എന്നെല്ലാം മൊഴിമാറ്റം ചെയ്യുന്നത് നമ്മുടെ ഭാഷകളുടെ ദൗർബല്യമാണ്. അല്ലാതെ ഖംറിന്റെ ന്യൂനതയല്ല.

#സ്വർഗത്തിലെ_കള്ളും_പെണ്ണും (ഭാഗം-2)

സാത്വികനായ ഒരു വ്യക്തിയെ സങ്കൽപിക്കുക. അയാളുടെ പുത്രിമാർ അപ്സരസുകളെ വെല്ലുന്ന  സുന്ദരികളാണ്. നാട്ടിലെ ഏറ്റവും സത് സ്വഭാവികളായ ചെറുപ്പക്കാർക്ക് താനവരെ വിവാഹം ചെയ്തു കൊടുക്കും എന്ന് വാഗ്ദാനം ചെയ്താൽ അതു അവരെ മുന്നിൽ വെച്ച് വിലപേശുകയാണെന്ന് പറയാമോ? പറഞ്ഞാൽ തന്നെയും അതിന്റെ ഫലം നൻമയോ തിന്മയോ?!

സ്വർഗത്തിൽ ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. നയനാനന്ദം പകരുന്നത് എന്നാണാ പദത്തിനർഥം. സ്വർഗത്തിലുള്ളതെല്ലാം നല്ലതും സുന്ദരവുമാണ്. ചീത്തതും വികൃതവും അവിടെ ഇല്ലേയില്ല. സാങ്കേതികമായി  സത്യവിശ്വാസികൾക്ക് സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഇണകളാണ് ഹൂറുൽഐനുകൾ. ഇഹലോകത്ത് നാഥന്റെ കല്പനകളെ ശിരസാവഹിച്ചവർക്കു മാത്രമേ ഈ സ്വർഗീയ സുന്ദരികളെ വേൾക്കാനാവൂ. ചുരുക്കത്തിൽ, ഹൂറുൽഐനുകളെ മോഹിക്കുന്നവർ ഇസ്‌ലാമിക ജീവദർശനത്തെ പാലിച്ചവരായിരിക്കണം. ഇതു നൻമയുടെ വ്യാപനത്തിനു വേണ്ടിയുള്ള വിലപേശൽ തന്നെ!

മനുഷ്യ മനസിന്റെ ഘടന വ്യത്യസ്തമാണ്. ഓരോരുത്തരുടെയും താത്പര്യങ്ങളും അഭിരുചികളും ആഗ്രഹങ്ങളും വ്യത്യാസമുണ്ടാകും. ചിലർക്ക് പണം വേണം. വേറെ ചിലർക്ക് ആഡംഭര സുന്ദരമായ രമ്യഹർമങ്ങളാണ് വേണ്ടത്. നിത്യഹരിതമായ തോപ്പുകളിലുല്ലസിക്കുന്നതും ആറുകളിൽ ആറാടുന്നതുമാണ് മറ്റു ചിലരുടെ താത്പര്യം. മതിവരുവോളം കുടിച്ചു രസിച്ചു ഉൻമത്തരാവണം എന്നു ചിന്തിക്കുന്നവരും ഏറെയുണ്ട്. പലരുടെയും മനസിന്റെ ആകർഷണം സ്ത്രീ സൗന്ദര്യത്തിലേക്കാണ്. എല്ലാ ആസക്തികളെയും ഭോഗേച്ഛകളെയും അല്ലാഹുവിനു വേണ്ടി നിയന്ത്രിക്കുക. എങ്കിൽ എല്ലാം ആസ്വദിക്കാൻ അവസരം നൽകപ്പെടുന്ന സ്വർഗീയാരാമങ്ങളിൽ നിങ്ങൾക്കിടം കിട്ടും. ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെയും തത്വം ഇതു തന്നെ.

അതിനാൽ, സ്വർഗത്തിലേക്ക് വരൂ. അവിടെ മരണമേയില്ല, ശാശ്വത ജീവിതം. ദു:ഖമില്ല, ഉത്കണ്ഠയില്ല, ഭയമില്ല, ആഹ്ലാദം മാത്രം. ആരാമങ്ങളിൽ പാറിക്കളിച്ചും ആറുകളിൽ നീന്തിത്തുടിച്ചും അലംകൃത മഞ്ചങ്ങളിൽ ആടിരസിച്ചും ഉല്ലസിക്കാം. അതിനു അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുക, ആത്മശാന്തി നേടുക. അല്ലാഹു വിളിക്കുന്നു:
"ഹേ! ആത്മശാന്തി നേടിയ ആത്മാവേ...!
തൃപ്തിപ്പെട്ടും തൃപ്തി നേടിയും
നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊൾക!
അങ്ങനെ എന്റെ വിധേയരിൽ ഉൾപ്പെടൂ,
എന്റെ സ്വർഗീയാരാമത്തിലും പ്രവേശിച്ചു കൊള്ളൂ..." (ഖു. 89/27-30).

Thursday, March 19, 2020

ഇസ്ലാം -കൊറോണ #വിശ്വാസിയും_ഭൗതികവാദിയും

#കൊറോണ
#വിശ്വാസിയും_ഭൗതികവാദിയും

ദൈവ വിശ്വാസ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടുന്നു.  ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളെല്ലാം തുറന്നിട്ടിരിക്കുന്നു. #ദൈവം_എവിടെ? എന്നു ചോദിക്കുന്നവരോട്:

സാംക്രമിക രോഗങ്ങൾ വന്നാലെന്തു ചെയ്യണം? രോഗിയെ ചികിത്സിക്കണമെന്നു പറയുന്നതോടൊപ്പം മറ്റുള്ളവർ സ്വീകരിക്കേണ്ട കരുതൽ നടപടികളായി ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുള്ള രണ്ടു നിർദ്ദേശങ്ങൾ ഉദ്ധരിക്കാം. ഒന്ന്: പ്ലേഗ് (അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ) ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്‌ലിം).

മറ്റൊന്ന്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തുന്ന വിധം  സമ്പർക്കം പുലർത്തരുത്  (ബുഖാരി, മുസ്‌ലിം).

രോഗം ഏതുമാവട്ടെ, അതിനെല്ലാം മരുന്നും അല്ലാഹു തന്നെ സൃഷ്ടിച്ചിട്ടിട്ടുണ്ടെന്നാണ് നബി തിരുമേനി സ്വ.യുടെ അധ്യാപനം. പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അതിനും മരുന്നു കണ്ടെത്തണം. വെറുതെ മാനം നോക്കി നിന്നാൽ മേഘങ്ങൾ മരുന്നു വർഷിപ്പിച്ചു തരില്ല. പഠിക്കണം, നിരീക്ഷിക്കണം, പരീക്ഷിക്കണം.

ചുരുക്കത്തിൽ, ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ഒരുമിച്ചു കൂടുന്നയിടങ്ങളിൽ - അതു തീർഥാടന കേന്ദ്രങ്ങളായിരുന്നാൽ പോലും നിയന്ത്രണമേർപ്പെടുത്തണം. മരുന്നുണ്ടാക്കാൻ പഠന മനനത്തിനു ശാസ്ത്രശാലകൾ തുറന്നിടണം. ഇതാണ് ശരീഅതിന്റെ നിലപാട്.

അല്ലാഹുവിന്റെ വിധിയെ കവച്ചു വെക്കുന്ന ഒന്നും ഇല്ലെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്‌ലിംകൾ. അതിനാൽ, രോഗമാവട്ടെ അരോഗമാവട്ടെ, ജീവിതമോ മരണമോ ആകട്ടെ, ഉടയതമ്പുരാന്റെ ചൊല്പടിയല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അവയത്രയും അവൻ കണക്കാക്കിയതാകട്ടെ, സന്തോഷത്തിലും സന്താപത്തിലും അവനെ അനുസരിക്കുന്നവരെയും ധിക്കരിക്കുന്നവരെയും വേർതിരിച്ചറിയിക്കാൻ തന്നെ. അതിനാൽ, അവന്റെ അടിമകളാണെന്ന വിധേയത്വവും പരമാധികാരിയായി അവനൊരാളുണ്ടെന്ന സനാഥത്വ ബോധവും ഉള്ളതിനാൽ മരുന്നും പ്രാർഥനയും വിശ്വാസിക്കുണ്ടാകും. ഫലം അനുകൂലമായിരുന്നാലും അല്ലെങ്കിലും പാരത്രിക ലോകത്തെ സന്തോഷത്തിനു അവർ മുൻഗണന നൽകും. ഏതു നിലയിലും അവർ ആത്മവിശ്വാസവും സന്തുഷ്ടിയും നിറഞ്ഞവരായിരിക്കും.

ശാസ്ത്രം മാത്രമാണ് ഒരേയൊരു വഴി എന്നു ചിന്തിക്കുന്ന വിഡ്ഢികളാകട്ടെ, തങ്ങളുടെ ആയുധം എത്ര നിഷ്ഫലമാണ് എന്നു തിരിച്ചറിയുന്നു. ശാസ്ത്രജ്ഞർ കിണഞ്ഞു ശ്രമിച്ചിട്ടും ശരിയായ ഔഷധം കണ്ടെത്താതിരിക്കുമ്പോൾ  "കൊലയാളിക്കൊറോണ'' എന്നു പ്രാകി കൈമലർത്തുന്നു. നിസ്സഹായതയുടെ നിരാശക്കുമ്പിളിൽ മുഖം താഴ്ത്തി വിലപിക്കുന്നു. എന്നും വിലപിക്കാനായി വിധിക്കപ്പെട്ട പാവങ്ങൾ!!

✍Muhammad Sajeer Bukhari

രോഗം_പകരില്ല_എന്ന_ഹദീസ് വിശദീകരിക്കാമോ? Shamil Abdulla

#രോഗം_പകരില്ല_എന്ന_ഹദീസ് വിശദീകരിക്കാമോ?
Shamil Abdulla

വിശുദ്ധ ഇസ്‌ലാമിനെയും മുത്തുനബി സ്വ.യെയും ചെറുതാക്കി കാണിക്കാൻ ഇപ്പോൾ കൊറോണക്കാലത്തും മുമ്പ് നിപ്പക്കാലത്തും സമാനമായ പല സാഹചര്യങ്ങളിലും വിരോധികൾ ദുർവ്യാഖ്യാനം ചെയ്ത ഹദീസാണ് ലാ അദ്'വാ എന്നത്. പകർച്ചവ്യാധികൾ വന്നതോടെ ഇസ്‌ലാം ആറാം നൂറ്റാണ്ടിലെ പഴഞ്ചൻപുരാണങ്ങളുടെ ഭാണ്ഡമാണെന്നു കൂടുതൽ വ്യക്തമാകുന്നുവെന്നാണ് ഇമ്മിണി ബല്യ ബുജീകളുടെ കണ്ടെത്തൽ. ഹദീസിന്റെ  അർഥം പറയുന്നതിനു മുമ്പ് ഒരു ഉപോദ്ഘാതം പറയാം.

ശുചിത്വ സംവിധാനങ്ങളെ നടപ്പു ശീലങ്ങളുടെ ഭാഗമാക്കുന്നതിൽ ഇസ്‌ലാമോളം സക്രിയമായി ഇടപെട്ട ഒരു ദർശനവും വേറെയില്ല. അല്ലാഹുവിങ്കൽ ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സത്കർമങ്ങളായി പരിചയപ്പെടുത്തിയവയുടെ ലിസ്റ്റിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വം. "വൃത്തിയാണ് മതവിശ്വാസത്തിന്റെ പാതി" എന്ന തിരുനബിവചനം മാത്രം ആലോചിച്ചു നോക്കൂ.

ഒരുദാഹരണം മാത്രം പറയാം; നിസ്കാരം. വിശ്വാസിയെയും അവിശ്വാസിയെയും വ്യവഛേദിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതിയാണ് അഞ്ചു നേരത്തെ നിസ്കാരങ്ങൾ. പുലർന്നെണീറ്റതു മുതൽ അന്തിമയങ്ങുന്നതു വരെയുള്ള നമ്മുടെ ആക്ടീവ് ടൈം സ്പാനിലാണ്  ഇത് ക്രമീകരിച്ചിരിക്കുന്നത്. കുളിച്ചും അംഗസ്നാനം ചെയ്തിട്ടുമല്ലാതെ നിസ്കാരം അനുവദനീയമല്ല. അംഗസ്നാനം മുമ്മൂന്ന് തവണ നിർവഹിക്കണം. എല്ലാ അർഥത്തിലും മാലിന്യമുക്തമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഓരോ നിസ്കാരത്തിനും മുമ്പ് ദന്തശുചീകരണം നടത്തണം. ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും ഉൾപ്പടെ എല്ലാം പൂർണമായും മാലിന്യമുക്തമാകണം - ഇല്ലെങ്കിൽ നിസ്കാരം സ്വീകാര്യമല്ല തന്നെ. ഇപ്രകാരം ദിവസവും അഞ്ചു തവണ രോഗമുള്ളപ്പോഴും അല്ലാത്തപ്പോഴും ശരിയായ വിശ്വാസി ശുചീകരണം നടത്തുന്നു.

ഇനി, പകർച്ചവ്യാധികളിലേക്കു വരാം. ഇതു സംബന്ധിച്ച ക്വാറന്റയ്ൻ നടപടികളുടെ ഭാഗമായി നബിതിരുമേനി സ്വ. നിർദ്ദേശിച്ചിട്ടുള്ള ഗമനാഗമനവിലക്കും ഐസൊലേഷൻ നടപടിയും #കൊറോണ #വിശ്വാസിയും_ഭൗതികവാദിയും എന്ന പോസ്റ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. ഒന്ന്: പ്ലേഗ് - അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ - ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്‌ലിം). രണ്ട്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തുന്ന വിധം സമ്പർക്കം പുലർത്തരുത്  (ബുഖാരി, മുസ്‌ലിം).

ഏതു രോഗത്തിനും മരുന്നുണ്ടെന്നും പഠിച്ചു കണ്ടെത്തേണ്ട ഉത്തരവാദിത്തം അറിവാളരുടേതാണെന്നും  ഇസ്‌ലാം പഠിപ്പിച്ചു. തിരുമേനി സ്വ. നിർദ്ദേശിച്ച ക്വാറന്റയ്ൻ നടപടികളല്ലാതെ മറ്റൊരു പ്രതിരോധ മാർഗവും കൊവിഡ് -19ന്റെ കാര്യത്തിൽ ഇതുവരെയും ഇല്ലെന്നതും ഓർമിക്കണം. ഇത്തരം ഭയാനകമായ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിൽ ജുമുഅ, ജമാഅതുകൾക്കടക്കം നിയന്ത്രണമാകാമെന്നു കർമശാസ്ത്ര വിശാരദർ രേഖപ്പെടുത്തിയതും ഈ ഹദീസിന്റെ വെളിച്ചത്തിലാണ്.

അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ സുഖമോ അസുഖമോ ഉണ്ടാവുന്നില്ലെന്നാണ് ഇസ്‌ലാമിക വിശ്വാസം: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് - ചേതനവും അചേതനവുമായ സകലതിന്റെയും ചലന നിശ്ചലനങ്ങളോ പ്രവർത്തനശേഷിയോ ഒന്നും അവന്റെ അധികാരമോ നിയന്ത്രണമോ കൂടാതെ സംഭവിക്കുന്നില്ല. സ്വഭാവികമായും ആ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു രോഗാണുവിനും സ്വന്തമായി പടർന്നു പിടിക്കാനും വിപത്തു പരത്താനും സാധിക്കുകയില്ലെന്നത്. അതു അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാൽ ഏതു സാഹചര്യത്തിലും അവന്റെ ശാസനകൾ ശിരസ്സാവഹിച്ച് പുതിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾക്കായി ഗവേഷണങ്ങൾ നടത്തിയും ക്വാറന്റയ്ൻ നടപടികളോടു സഹകരിച്ചും മതപാഠങ്ങളെ അനുസരിക്കുക. അവനിൽ പ്രതീക്ഷയർപ്പിക്കുകയും പ്രാർഥനാ നിരതരാവുകയും ചെയ്യുക. അവൻ രോഗാണുവിന്റെയും പ്രതിരോധാണുവിന്റെയും അധികാരിയാകുന്നു!!

രക്ഷപ്പെടുത്താൻ ഒരാളുണ്ടെന്ന സനാഥത്വ ബോധമില്ലാത്തവനാകട്ടെ, രോഗ പ്രതിരോധത്തിനായുള്ള ഇമ്മാതിരി ശാസനകളെ അനുസരിക്കാൻ കൂട്ടാക്കാതെ പേടിച്ചോടുന്നു. രോഗാണു വന്നാൽ പടരാതിരിക്കില്ല എന്നാണവൻ കരുതുന്നത്. ഇസ്‌ലാം പൂർവകാലത്ത് - ജാഹിലിയ്യാ കാലത്ത് ഇതായിരുന്നു ജനങ്ങളുടെ ധാരണ. രോഗം പടർന്നു പിടിച്ച സ്ഥലത്തു നിന്നു ക്വാറന്റയ്ൻ നടപടികളെ  അനുസരിക്കാതെ ആളുകൾ കൂട്ടത്തോടെ മാറിത്താമസിക്കാൻ ഒരുമ്പെട്ടാൽ അതു ഗുരുതരമായ ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾക്കു വഴിവെക്കും. ഉദാഹരണത്തിനു കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ കേരളക്കാരെല്ലാം നാടുവിട്ടോടിപ്പോയിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതും അതിവിദൂരവുമായിരിക്കും. അതിനാൽ, കൃത്യമായ വസ്തുതകൾ ജനങ്ങളെ അറിയിക്കുകയും  ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട രംഗമാണിത്. നബിതിരുമേനി സ്വ. ഓർമപ്പെടുത്തി: ലാ അദ്'വാ.... രോഗം സ്വന്തമായി പടർന്നു പിടിക്കില്ല.

ഈ ഹദീസിലെ "ലാ..." എന്ന പദം ഇംഗ്ലീഷിലെ NO എന്നതിനു സമാനമായ പദമാണ്. ഇവിടെ അതു നിഷേധാർഥത്തിലാണോ നിരോധനാർഥത്തിലാണോ പ്രയോഗിച്ചത് എന്ന കാര്യത്തിൽ പണ്ഡിത ലോകത്ത് രണ്ടു നിലപാടുകളുണ്ട്. നിഷേധാർഥത്തിലാണെന്ന നിലപാടിലാണ് "ലാ അദ്'വാ"ക്ക് "രോഗം സ്വന്തമായി പടർന്നു പിടിക്കില്ല" എന്നർഥം പറഞ്ഞത്. അതേ സമയം, നിരോധനാർഥത്തിലാണെങ്കിൽ "സാംക്രമിക രോഗങ്ങൾ  മറ്റുള്ളവരിലേക്കു പടർത്തരുത്" എന്നാകും അർഥം. ആദ്യത്തേത് വസ്തുതാ കഥനത്തിലൂടെ വിശ്വാസമുറപ്പിക്കലും രണ്ടാമത്തേത് ക്വാറന്റയ്ൻ നടപടിക്കുള്ള ആഹ്വാനവുമാണ്. രണ്ടായാലും ഇസ്‌ലാമിനും വിശ്വാസിക്കും ഈ പ്രസ്താവന അഭിമാനമാണ്.
✍ Muhammad Sajeer Bukhari

കൊറോണ 'പാൻഡമിക്_കാലത്തെ_മുസ്‌ലിം_ജീവിതം

#പാൻഡമിക്_കാലത്തെ_മുസ്‌ലിം_ജീവിതം

കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നു പിടിക്കുകയാണ്. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 189 പേർ മരിച്ചിരിക്കുന്നു. ഇറാനിൽ ഇന്നലെ വരെ 11364 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധിക്കാൻ മാർഗങ്ങളില്ലാതെ ഉത്തര കൊറിയ രോഗിയെ വെടിവെച്ചുകൊന്നു! ബൾഗേറിയയിൽ ഏപ്രിൽ 13 വരെ ദേശീയ അടിയന്തിരാവസ്ഥ. പൊതുജന സമ്പർക്കം പരമാവധി ഒഴിവാക്കാൻ എല്ലാ ഭരണകൂടങ്ങളും നിയമപരമായ മുന്നറിയിപ്പ് നൽകുന്നു. കല്യാണങ്ങൾ, ഉത്സവങ്ങൾ, സമ്മേളനങ്ങൾ എല്ലാം മാറ്റി വെച്ചു. വിദേശികൾക്കു ഉംറ തീർഥാടനത്തിനു നിയന്ത്രണം വന്നു. പ്രതിദിനം ജമാഅതു നിസ്കാരങ്ങൾക്കും പ്രതിവാര ജുമുഅക്കും പലയിടത്തും വിഘ്നം നേരിടുന്നു. ഇത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്നാണ് മതവിശ്വാസത്തിന്റെ താത്പര്യം? ഇസ്‌ലാമിക കർമശാസ്ത്രവും സ്വഭാവശാസ്ത്രവും  ഇത്തരമൊരു ഘട്ടത്തെ എങ്ങനെ സമീപിക്കുന്നു?

കർമശാസ്ത്രപരമായ ചില പ്രശ്നങ്ങളെ സമീപിക്കുന്നേടത്ത് നിദാനശാസ്ത്രം മുന്നോട്ടു വെക്കുന്ന ഒരു മൗലിക തത്വമാണ് درء المفاسد مقدم على جلب المصالح : "ആപത്തുകളെ പ്രതിരോധിക്കുന്നതിനു സ്വസ്തി നേടുന്നതിനേക്കാൾ മുൻഗണന നൽകണം" എന്നത്. സമാനാർഥമുള്ള മറ്റൊരു തത്വത്തിൽ يُتحمل الضرر الخاص لدفع الضرر العام : "വ്യാപകമായ നാശനഷ്ടങ്ങളെ തടയുന്നതിനു പ്രത്യേകമായ ചില നഷ്ടങ്ങൾ സഹിക്കാവുന്നതാണ്" എന്നും പറയുന്നുണ്ട്. ഈ മൗലികതത്വങ്ങളിൽ ഊന്നിനിന്നു ഇസ്‌ലാമിക ശരീഅത് താഴെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു.

#ഒന്ന്. #ചികിത്സ_തേടുക
രോഗത്തിനു ചികിത്സ തേടണമെന്നതു മതശാസനയാണ്. സ്വശരീരത്തെ പീഡിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഇസ്‌ലാം അനുവദിച്ചിട്ടില്ല. കുറ്റകൃത്യമാണ്.

#രണ്ട്. #നിർദ്ദേശങ്ങൾ_പാലിക്കുക
ക്വാറന്റയ്നു വിധേയമാകുന്നത് ഉൾപ്പടെ വൈറസ് വ്യാപനം തടയുന്നതിനു ഭരണാധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പൂർണ്ണമായും പാലിക്കേണ്ടതാണ്.

#മൂന്ന് #ശുചിത്വം_പാലിക്കുക
ദേഹം, വസ്ത്രം, പാർപ്പിടം, വാഹനം തുടങ്ങി എല്ലായിടങ്ങളും പൂർണമായും മാലിന്യമുക്തമാക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

#നാല് #വീട്ടിൽ_നിസ്കരിക്കുക
ഭീതിദമോ മാരകമോ അസഹ്യമോ ആയ രോഗങ്ങൾ ഉള്ളവർക്കു സംഘടിതമായി നടക്കുന്ന ജുമുഅ, ജമാഅതുകൾക്കും പെരുന്നാൾ നിസ്കാരങ്ങൾക്കും പങ്കെടുക്കുന്നതിൽ ആനുകൂല്യമുണ്ടെന്നു മതത്തിൽ പരക്കെ അറിയപ്പെട്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ രോഗവ്യാപനം ഭയപ്പെടുന്നുവെങ്കിൽ ഈ ആനുകൂല്യത്തെ നിർബന്ധ ബുദ്ധ്യാ പാലിക്കണം. ജുമുഅയിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പകരം ളുഹ്ർ നിസ്കരിക്കുക. ദിക്ർ - സ്വലാത് മജ്ലിസുകൾ, പഠന ക്ലാസുകൾ എന്നിവ താത്കാലികമായി നിർത്തിവെക്കുക.

#അഞ്ച് #യാത്രകൾക്കു_വിലക്ക്
സിയാറതു യാത്രകൾ, ബിസിനസ് യാത്രകൾ, അത്യന്താപേക്ഷിതമല്ലാത്ത മറ്റു യാത്രകൾ എന്നിവയിൽ നിന്നു പിൻമാറുക.

#ആറ് #ഉംറ_തീർഥാടനങ്ങൾക്കു_നിയന്ത്രണം
മക്കയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങോട്ടു തീർഥാടനത്തിനു വരുന്നയിടങ്ങളിൽ പലയിടത്തും രോഗം വ്യാപിച്ചിരിക്കുന്നു. ഉംറ കഴിഞ്ഞെത്തിയയാളാണ് ഇന്ത്യയിൽ ആദ്യം മരിച്ചത്. അതിനാൽ ഗമനാഗമന വിലക്ക് ഉംറ തീർഥാടനങ്ങൾക്കു കൂടി ബാധകമാണ്.

#ഏഴ് #ഭീതി_പരത്തരുത്
അഭ്യൂഹങ്ങളും കിംവദന്തികളും പരത്താതിരിക്കുക. ഏതു സന്ദർഭത്തിലും അതു കുറ്റകരമാണ്. ഔദ്യോഗികമായ വാർത്തകളും സത്യസന്ധമായ റിപ്പോർട്ടുകളും മാത്രം  ഷെയർ ചെയ്യുക.

#എട്ട് #സഹായഹസ്തം_നീട്ടുക
രോഗികൾ, രോഗമുണ്ടെന്നു സംശയമുള്ളവർ, യാത്രാ തടസ്സം നേരിട്ടു വഴിയിൽ കുടുങ്ങിയവർ, ക്വാറന്റയ്നു വിധേയമായി പൊതുജന സമ്പർക്കം വിലക്കപ്പെട്ടവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി ആവശ്യക്കാർക്കു സാമ്പത്തികമോ ശാരീരികമോ ആയ സഹായങ്ങൾ, ആത്മവിശ്വാസം പകരുന്ന മനഃശാസ്ത്ര കൗൺസിലിംഗ്, ബോധവത്കരണം എന്നിവ നൽകി കൂടെ നിൽക്കുക.

#ഒമ്പത് #പ്രാർഥിക്കുക
ഏതു പ്രതിസന്ധികളിലും അല്ലാഹുവിലഭയം തേടുക. സത്കർമങ്ങളെയും സത്'വൃത്തികളെയും മുൻനിർത്തി പ്രാർഥിക്കുക. സുന്നതു നിസ്കാരങ്ങൾ, ഇസ്തിഗ്ഫാർ, ഹംദ്, ഖുർആനോത്ത്, സ്വലാത്, ദിക്റുകൾ, നബികീർത്തനങ്ങൾ എന്നിവ വർധിപ്പിക്കുക.
✍ Muhammad Sajeer Bukhari

_പ്രവചനം: #അവരെന്തു_കൊണ്ടു_പ്രവാചകൻമാരല്ല?

#കൊറോണ_പ്രവചനം:
#അവരെന്തു_കൊണ്ടു_പ്രവാചകൻമാരല്ല?

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി വാട്സപ്പിലൂടെ അനേകം സഹോദരങ്ങൾ എഴുതിയുന്നയിച്ച ചോദ്യമാണിത്. 2020ൽ കൊറോണ വരുമെന്നു പല നോവലിസ്റ്റുകളും പ്രവചിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവരൊന്നും എന്തുകൊണ്ടു നബിമാരല്ല?!

വിഷയത്തിലേക്കു വരുന്നതിനു മുമ്പ് ചോദ്യത്തിന്നാധാരമായ 'പ്രവചനങ്ങൾ'(?) ഉദ്ധരിക്കാം.

അമേരിക്കൻ എഴുത്തുകാരി സിൽവിയ ബ്രൗൺ ആണ് കൊറോണ എന്ന അസുഖത്തിന്റെ  വരവ് പ്രവചിച്ചിരുന്ന ഒരാൾ. ഒരു സ്വയം പ്രഖ്യാപിത സൈക്കിക്ക് സിൽവിയ ബ്രൗൺ. 2008 ൽ എഴുതിയ End of Days: Predictions and Prophecies about the End of the World എന്ന പുസ്തകത്തിലാണ് കൊറോണയെ സൂചിപ്പിക്കുന്ന വാക്കുകൾ ഉള്ളത്.

"In around 2020 a severe pneumonia-like illness will spread throughout the globe, attacking the lungs and bronchial tubes resisting all known treatments. Almost more baffling than the illness itself will be the fact that it will suddenly vanish as quickly as it arrives, attack again ten years later and then disappear completely."

"2020നോടടുത്തു ന്യൂമോണിയ പോലെയുള്ള ഒരു മാരക രോഗം ലോകമെമ്പാടും വ്യാപിക്കുകയും ശ്വാസകോശങ്ങളെയും ശ്വാസകോശ നാളികളെയും ആക്രമിക്കുകയും അറിയപ്പെടുന്ന എല്ലാ ചികിത്സകളെയും പ്രതിരോധിക്കുകയും ചെയ്യും. അസുഖത്തേക്കാൾ ഏറെ അമ്പരപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്: അത് വളരെ പെട്ടെന്ന് എത്തുന്ന പോലെ അതിശീഘ്രം അപ്രത്യക്ഷമാവുകയും ചെയ്യും, പത്ത് വർഷത്തിന് ശേഷം വീണ്ടും ആക്രമിക്കുകയും വീണ്ടും പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും!!"

സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു നോവൽ ഡീൻ കൂൻസിന്റെ  The eyes of darkness ആണ്. 1981 ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.

ഈ കഥയിൽ, ദുഃഖിതയായ അമ്മ ക്രിസ്റ്റീന ഇവാൻസ്, തന്റെ മകൻ ഡാനി പട്ടാളത്തിന്റെ ക്യാമ്പിംഗിൽ മരിച്ചിട്ടുണ്ടോ അതോ സംശയാസ്പദമായ ചില സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് പോലെ അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നു. ഒടുവിൽ, വുഹാനിലെ ഗവേഷണ കേന്ദ്രത്തിലുള്ള ഒരു സൈനിക കേന്ദ്രത്തിൽ അവനെ തടവിലാക്കിയതായി അവൾ കണ്ടെത്തുന്നു. പ്രസ്തുത കേന്ദ്രത്തിൽ ഗവേഷണത്തിലൂടെ സൃഷ്ടിച്ച മനുഷ്യനിർമിത സൂക്ഷ്മാണുക്കളാൽ അവനെ അപായപ്പെടുത്തിയിരിക്കുന്നുവെന്നു ആകസ്മികമായി അവൾ  മനസ്സിലാക്കുന്നു. പുസ്തകത്തിൽ നിന്നു വായിക്കാം:

“It was around that time that a Chinese scientist named Li Chen moved to the United States while carrying a floppy disk of data from China’s most important and dangerous new biological weapon of the past decade. They call it Wuhan-400 because it was developed in their RDNA laboratory just outside the city of Wuhan.”

“ഏതാണ്ട് ആ സമയത്താണ് ലി ചെൻ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ അമേരിക്കയിലേക്ക് താമസം മാറ്റിയത്. കഴിഞ്ഞ ദശകത്തിൽ ചൈന ഉണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ പുതിയ ജൈവായുധത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫ്ളോപ്പി ഡിസ്കുമായാണ് അയാൾ പോയത്. വുഹാൻ നഗരത്തിന് പുറത്തുള്ള അവരുടെ ആർ‌ഡി‌എൻ‌എ ലബോറട്ടറിയിൽ വികസിപ്പിച്ചതിനാൽ ഇതിനെ വുഹാൻ -400 എന്നാണ് അവർ വിളിക്കുന്നത്. ”

ഇവിടെ, വുഹാൻ - 400 എന്ന കില്ലർ വൈറസിനെ കുറിച്ച്  പ്രതിപാദിച്ചിരിക്കുന്ന ഭാഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥലമാണ് ചൈനയിലെ വുഹാൻ പ്രവശ്യ എന്നതു ചേർത്തു വായിക്കുക. അതിനാൽ, നോവലിൽ പറഞ്ഞിരിക്കുന്ന വുഹാൻ എന്ന വാക്ക് പ്രവചനമായിരിക്കാം എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ,  ഈ സാങ്കൽപ്പിക നോവലിന് ഇതല്ലാതെ മറ്റു സാമ്യതകൾ ഒന്നും കൊറോണയുമായി ഇല്ല എന്നു പ്രത്യേകം ഓർമിക്കുക. വുഹാൻ 400 ചൈന നഗരാതിർത്തിക്ക് പുറത്ത് നിർമ്മിച്ച ബയോ വെപ്പൺ എന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗിന്റെ ‘ദി സ്റ്റാന്‍ഡ്’ എന്ന നോവലാണ് രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതായി പറയപ്പെടുന്ന മറ്റൊരു പുസ്തകം. 16 വര്‍ഷം മുന്‍പാണ് ഈ നോവല്‍ പുറത്തിറങ്ങിയത്.

കൊറോണ വൈറസുമായി സാമ്യമുള്ള ക്യാപ്ടന്‍ ട്രിപ്പുകള്‍ എന്ന സൂപ്പര്‍ ഫ്‌ളൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് നോവൽ. ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്ന പകര്‍ച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ടത്രെ. ആഗോള ജനസംഖ്യയെ ബാധിക്കുന്ന ഈ വൈറസ് തുടക്കത്തില്‍ കുറഞ്ഞത് 3.3 ശതമാനം ആളുകളെയെങ്കിലും ഇല്ലാതാക്കുമെന്നു നോവല്‍ പറയുന്നു. കൊറോണ വൈറസ് പോലെ, ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനാല്‍ ന്യൂമോണിയ അല്ലെങ്കില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സക്ക് സമാനമായ ലക്ഷണങ്ങളാണ് ആളുകളില്‍ ഉണ്ടാക്കുന്നത്. ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ രോഗം സാധാരണക്കാരില്‍ വലിയ തോതില്‍ പരിഭ്രാന്തി ഉണ്ടാക്കും. പേരിടാത്ത, തിരിച്ചറിയപ്പെടാത്ത വൈറസിനെ ഇതില്‍ പ്രോജക്റ്റ് ബ്ലൂ എന്നും, പിന്നീട് ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്നും എഴുത്തുകാരന്‍ വിളിക്കുന്നുണ്ട്.

പ്രവചനങ്ങൾ പ്രവാചകത്വത്തിന്റെ തെളിവാണെങ്കിൽ #ഇവരൊക്കെ_പ്രവാചകൻമാരാണോ?

പ്രവചനം നടത്തുന്നവരൊക്കെ പ്രവാചകൻമാർ അഥവാ, നബിമാരാണ് എന്ന് ആരു പറഞ്ഞു?! നുബുവ്വത്ത് എന്ന പദത്തിൽ നിന്നാണ് നബി എന്ന പദം ഉണ്ടായത്. ഭാഷാര്‍ഥത്തിൽ ‘വിവരമറിയിക്കല്‍’ എന്നോ ‘പ്രവചിക്കല്‍’ എന്നോ ആണ് നുബുവ്വതിന്റെ വിവക്ഷ. എന്നാല്‍ കേവലം ഈ അര്‍ഥപരിധിയില്‍ ഒതുങ്ങുന്നതല്ല സാങ്കേതികാർഥത്തിൽ പ്രവാചകത്വം. മനുഷ്യ പ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്ത തികച്ചും ഇലാഹീ ദാനമായിട്ടുള്ള അത്യുത്തമ പദവിയാണത്. അല്ലാഹു തന്റെ അതിമഹത്തായ അനുഗ്രഹത്താൽ അവനിച്ഛിച്ചവരെ നബിമാരായി നിയോഗിക്കുന്നു. ഈ അടിസ്ഥാനത്തില്‍ നബി എന്നാല്‍ ‘അല്ലാഹു തന്റെ സന്ദേശങ്ങള്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്തവന്‍’ എന്നാണര്‍ഥം.

മാനവരാശിയുടെ ഐഹികവും പാരത്രികവുമായ സുസ്ഥിതിക്കും സമാധാനത്തിനും ആവശ്യമായ നടപ്പുശീലങ്ങൾ നിര്‍ദ്ദേശിക്കാനായാണ് അവൻ പ്രവാചകന്‍മാരെ നിയോഗിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘നിശ്ചയം, നാം നമ്മുടെ ദൂതന്‍മാരെ ദൃഷ്ടാന്തങ്ങളുമായി അയച്ചിരിക്കുന്നു. അവരോടൊപ്പം ഗ്രന്ഥവും ജീവിത വ്യവസ്ഥയും നാം അവതരിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ നീതിപൂര്‍വ്വം നിലനില്‍ക്കാനായിട്ട്' (ആശയം; അല്‍ ഹദീദ്: 25).

സത്യസന്ധത, വിശ്വസ്തത, ബുദ്ധികൂര്‍മ്മത, പ്രബോധനം ചെയ്യല്‍ തുടങ്ങിയ അനിവാര്യ ഗുണങ്ങളുണ്ടാവണം. കളവ്, വഞ്ചന, പൂഴ്ത്തിവെപ്പ് തുടങ്ങി ഒരു ദുര്‍ഗുണവും നബിമാരിൽ ഉണ്ടാവാന്‍ പാടില്ല. അതവരുടെ വ്യക്തിത്വത്തിന് ന്യൂനതയാണ്. നബിമാരുടെ ദൗത്യം മാര്‍ഗദര്‍ശനമാണ്. അതില്‍ വിജയിക്കാന്‍ സാധിക്കണമെങ്കില്‍ പാപസുരക്ഷയുള്ള പ്രായോഗികമായ മാതൃകാജീവിതം ആവശ്യമാണ്. ന്യൂനതയുള്ളവര്‍ മാതൃകായോഗ്യരല്ലല്ലൊ.

പ്രവാചകത്വത്തിന്റെ സത്യസന്ധതക്കു സാക്ഷ്യമായിട്ടാണ് മുഅ്ജിസത്തുകൾ അഥവാ അജയ്യമായ അത്ഭുതാനുഭവങ്ങൾ നൽകപ്പെട്ടിരുന്നത്. എല്ലാ നബിമാരും ഒരേ തരത്തിലുള്ള മുഅ്ജിസത്തുകളായിരുന്നില്ല കാണിച്ചത്. അതാതു കാലത്തെ ശ്രദ്ധേയമായ മേഖലയിലെ അസാധ്യതകളെന്നു വിശ്വസിക്കപ്പെട്ടിരുന്നവയെ അതിജയിക്കുന്ന അത്യല്‍ഭുതങ്ങളായിരുന്നു പ്രധാനമായും മുഅ്ജിസത്തുകള്‍. മുഹമ്മദ് നബി തിരുമേനി സ്വ.യുടെ ഏറ്റവും ശ്രദ്ധേയമായ മുഅ്ജിസത്ത് വിശുദ്ധ ഖുർആൻ തന്നെ.

ചന്ദ്രനെ പിളർത്തുക, വിരലിണകൾക്കിടയിൽ നിന്ന് വെള്ളം വരുക, തുച്ഛം അന്നം കൊണ്ടു ധാരാളം പേരെ ഊട്ടുക, മിണ്ടാപ്രാണികൾ മിണ്ടുക തുടങ്ങി പല സംഭവങ്ങൾക്കും അവിടുത്തെ സമകാലീനർ സാക്ഷിയായിട്ടുണ്ട്. അക്കൂട്ടത്തിൽ ഗണനീയമാണ് അവിടുന്നു നടത്തിയ പലവിധ പ്രവചനങ്ങൾ.

സിൽവിയ ബ്രൗണോ ഡീൻ കൂൻസോ സ്റ്റീഫൻ കിംഗോ പ്രവാചകൻമാരല്ലെന്നതിനു വിശ്വാസിയുടെ ഒന്നാം തെളിവ് മുഹമ്മദ് നബി സ്വ.യിലുള്ള വിശ്വാസമാണ്. അവിടുന്നു കേവലമൊരു നബിയാണെന്നല്ല, ഖാതമുന്നബിയ്യീൻ / അന്ത്യപ്രവാചകനാണെന്നാണ് ഇസ്‌ലാമിക വിശ്വാസം. അതിനെതിരെ വിശുദ്ധ ഖുർആൻ തന്നെ ഉദ്ധരിച്ചു വന്നാലും അംഗീകരിക്കപ്പെടുകയില്ല. അതുകൊണ്ടാണ് മീർസാ ഗുലാം അഹ്'മദിനെയും അയാളുടെ അനുയായികളെയും വിശ്വാസികളായി അംഗീകരിക്കാത്തത്. പിന്നെയല്ലേ, നോവലുകൾ എഴുന്നള്ളിക്കുന്നത്.

പ്രവാചകത്വത്തിന്റെയും അന്ത്യപ്രവാചകത്വത്തിന്റെയും വിശദമായ തെളിവുകൾ പറയാൻ ഈ കുറിപ്പ് അപര്യാപ്തമാണ്. താത്പര്യമുള്ളവർക്ക് ഐപിബി പുറത്തിറക്കിയ ഇസ്‌ലാം എന്ന റഫറൻസ് ഗ്രന്ഥം നിർദ്ദേശിക്കുന്നു.

എന്തു തന്നെയായാലും, #ഇവർ_പറഞ്ഞതു_പോലെ_സംഭവിച്ചുവല്ലോ, അതെങ്ങനെയെന്നാണ് വിശ്വാസി പറയുക?

അതിനെ സംബന്ധിച്ചൊരു തീർപ്പ് പറയേണ്ട ബാധ്യത വിശ്വാസികൾക്കില്ല തന്നെ. എന്നാലും, ആർക്കും മനസ്സിലാവുന്ന ഒരു കാര്യം പറയാം. ഇതു യാദൃശ്ചികതയാണ് - തീർത്തും അപ്രതീക്ഷിതമായി സംഭവിച്ചത്. നോവൽ എഴുതുന്ന കാലത്ത് തന്നെ മനുഷ്യാനുഭവ ചരിത്രത്തിലും ശാസ്ത്ര ബോധ്യത്തിലും ഉള്ള കാര്യങ്ങളുടെ അടിത്തറയിൽ നിന്ന് ഭാവനയിൽ കണ്ടതിനപ്പുറം അതിലൊന്നുമില്ല.

മുൻകൂട്ടി പറയുന്ന കാര്യങ്ങൾ വാസ്തവത്തിൽ പുലരുന്നുണ്ടെങ്കിൽ അതു കൃത്യമായ പ്രകൃതി നിയമങ്ങളെ അനുസരിക്കും. അറബിയിൽ അതിന്റെ പേര് ലുസൂമിയ്യ് എന്നാണ്. Premises / ആധേയങ്ങൾ ഉണ്ടായാൽ ഫലം തീർച്ച. 'മുകളിൽ നിന്നു എന്തിട്ടാലും നിലത്തു പതിക്കും' എന്ന പ്രസ്താവന ഉദാഹരണം. തീർച്ചയായും അതു താഴെ പതിക്കും. കാരണം, കൃത്യമായ പ്രകൃതി നിയമത്തിനു അനുസൃതമാണത്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറായിരുന്ന ജൊനാതൻ ഡി ക്യുക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനം പ്രവചിച്ചതായി പറയപ്പെടുന്നതു പോലെയുള്ളത് ഈ ഗണത്തിൽ ചേർത്തു വായിക്കണം.

എന്നാൽ, നിയതമായ ഏതെങ്കിലും തത്വമനുസരിച്ചല്ലാതെ, അപ്രതീക്ഷിതമായ സംഭവിക്കുന്നവ ഇത്തിഫാഖിയ്യ് ആണ്. യാദൃശ്ചികത എന്നർഥം. ചക്കയിട്ടപ്പോൾ മുയൽ കിട്ടിയ കഥ പോലെ. നബിമാരുടെ പ്രവചനവും അതിന്റെ ഫലവും തമ്മിലുള്ള ബന്ധം ലുസൂമിയ്യ് ആണ്; യാദൃശ്ചികതയല്ല. അവ ചിരപരിചിതമായ പ്രകൃതിനിയമങ്ങൾക്കെതിരാകാം. പക്ഷെ, അപ്പടി പുലരുന്നതാകണം പ്രവാചക വചനം എന്നതാണ് അതിന്റെ പ്രകൃതവും നിയമവും! അവർ ഒരു വിധേനയും കളവു പറയുന്നില്ല.

രസകരമായ വസ്തുത, ഈ പറയപ്പെട്ടവരാരും പ്രവാചകത്വം വാദിച്ചിട്ടില്ല എന്നതാണ്. അവർ കേവലം ഭാവനയിൽ നിന്നെഴുതിയ കല്പിത കഥകളിൽ ചില പരാമർശങ്ങൾ നടപ്പു ലോകത്തെ ചില സംഗതികളോടു ഒത്തു വന്നു എന്നതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിട്ടില്ല. അവ സത്യമായി പുലരുമെന്നു ഒരിക്കലും അവർ വാദിച്ചിട്ടില്ല, വിചാരിക്കുക പോലും ചെയ്തിട്ടില്ല. പ്രവാചകന്മാരാകട്ടെ, അവരുടെ സത്യസന്ധതക്കു തെളിവായിട്ടു നടത്തുന്ന പ്രവചനങ്ങൾ ദൃഢബോധ്യത്തോടെ പുലരുമെന്ന പൂർണവിശ്വാസത്തോടെ ആയിരിക്കും, അതൊരിക്കലും പുലരാതിരിക്കില്ല. വേണമെങ്കിൽ, നിങ്ങൾക്കും തെറ്റുപറ്റാത്ത നല്ലൊരു പ്രവചനക്കാരനാകാം, അവസാന കാലത്തു പുലരുമെന്നു മുത്തു നബിയോർ പറഞ്ഞതു കോപ്പിയടിച്ചു കാച്ചിയിൽ മതി!! സ്വല്ലല്ലാഹു അലയ്ഹി വസല്ലം.
✍ Muhammad Sajeer Bukhari

ഒട്ടകമൂത്രം_കൊറോണക്കുള്ള_മരുന്നാണോ

#ഒട്ടകമൂത്രം_കൊറോണക്കുള്ള_മരുന്നാണോ?

അങ്ങനെ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. അത്തരം  വ്യാജ പ്രചരണങ്ങളിൽ വിശ്വാസികൾ വഞ്ചിതരാവരുത്. മൂത്രപാന ചികിത്സയെ സംബന്ധിച്ച് 2016 സെപ്തംബർ 15നും 16നുമായി മറ്റൊരു സാഹചര്യത്തിൽ ഈ വിനീതൻ തന്നെ ഒരു പഠനക്കുറിപ്പ് ഫേസ് ബുക്ക് വാളിൽ പ്രസിദ്ധീകരിച്ചിരുന്നു. സഹചര്യേണ പ്രസക്തമായതിനാൽ അപ്പടി പുനഃപ്രസിദ്ധീകരിക്കുന്നു. സത്യം മനസ്സിലാക്കുവാൻ ഉദ്ദേശിക്കുന്നവർക്കു ഉപകരിച്ചേക്കും.

#ഒട്ടകമൂത്രം_കുടിക്കാൻ_നബി_സ്വ_പറഞ്ഞോ?

ഒരു ക്രിസ്ത്യൻ പാതിരിയുടെ FB പോസ്റ്റിൽ നബി സ്വ. ഒട്ടകത്തിന്റെ മൂത്രം കുടിക്കാൻ നിർദേശിച്ചുവെന്ന് പറഞ്ഞു പരിഹസിക്കുന്നു. ഇനി മുതൽ മുസ് ലിംകൾ ഒട്ടകത്തിന്റെ മൂത്രം കുടിച്ചു സുഖക്കേട് മാറ്റട്ടെ എന്നാണയാൾ പറയുന്നത്. വസ്തുതയെന്ത്?
Mushthak Kannur, Nishad Naseer

#പ്രതികരണം

ഇസ് ലാമിനെ മൂത്രപാന ചികിത്സയുമായി ബന്ധപ്പെടുത്തി വക്രീകരിച്ചു ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.  ഇവയിൽ അധികവും അർത്ഥശൂന്യവും കഴമ്പില്ലാത്തതുമാണ്. നബി സ്വ. മൂത്രപാന ചികിത്സ നിർദ്ധേശിച്ച ഒരു സംഭവം - ഒരേയൊരു സംഭവം - ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. സ്വഹീഹായ ഹദീസു ഗ്രന്ഥങ്ങളിലും അനേകം തഫ്സീറുകളിലും അക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്. അബൂ ഖിലാബ റ. നിവേദനം ചെയ്യുന്ന സുദീർഘമായ ഒരു ഹദീസിന്റെ ആരംഭമിങ്ങനെ: അനസ് റ. പറഞ്ഞു   ഒരിക്കൽ ഉഖ്ൽ അല്ലെങ്കിൽ ഉറയ്ന ഗോത്രക്കാരായ ഒരു സംഘം മദീനയിൽ വന്നു ; അവർക്ക്  മദീനയിലെ കാലാവസ്ഥ പിടിച്ചില്ല (ദീനം ബാധിക്കുകയും ചെയ്തു).  അപ്പോൾ (മരുന്നായി) കറവ ഒട്ടകങ്ങളുടെ പാലും മൂത്രവും കുടിക്കാൻ നബി  സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവരോടു നിർദേശിച്ചു. അങ്ങനെ നബി തിരുമേനി നിർദേശിച്ചത്‌ പ്രകാരം  അവർ ഒട്ടകങ്ങളുടെ അടുത്ത് പോകുകയും അവരുടെ അസുഖം ഭേദമാവുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു."

#ഹദീസ്_ശ്രദ്ധിച്ചു_വായിക്കുക.

ഒന്ന്. നബി സ്വ. ചികിത്സ നിർദേശിച്ചത് എല്ലാ രോഗികൾക്കുമല്ല. ഉഖ്ൽ അല്ലെങ്കിൽ ഉറയ്നയിൽ നിന്നു തിരുസന്നിധിയിൽ വന്നവർക്കു മാത്രമാണ്. രോഗം എന്തായിരുന്നുവെന്ന് ഈ ഹദീസിൽ നിന്നു വ്യക്തമല്ലെങ്കിലും അവർക്കനുഭവപ്പെട്ട ഏതോ ഒരു രോഗത്തിനു മാത്രമാണെന്നുറപ്പ്. അതു ഉദരസംബന്ധമായ അസുഖമായിരുന്നുവെന്ന് ചില നിവേദനങ്ങളിലുണ്ട് .

രണ്ട്. ഒട്ടകത്തിന്റെ മൂത്രം മാത്രമല്ല, പാലും മരുന്നായി നിർദേശിച്ചിട്ടുണ്ട്. അതു മിശ്രിതമോ വെവ്വേറെയോ ആകാം.

മൂന്ന്. മൂത്രചികിത്സയിലൂടെ അവർ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അഥവാ, ഫലം കണ്ട ഒരു ചികിത്സയെ കുറിച്ചാണ്, അല്ലാതെ ശമനം ഓഫർ ചെയ്തു പണം പറ്റിച്ച അനുഭവമല്ല ചർച്ച! ഇനി പറയാം.

#മൂത്രപാന_ചികിത്സ

ആരോഗ്യപാലനം, സൗന്ദര്യസംവർദ്ധനം മുതലായവക്കായി മൂത്രം ഉപയോഗിക്കുന്ന വൈദ്യസമ്പ്രദായമാണ് Urine Therapy അഥവാ മൂത്രപാന ചികിത്സ. 2012 ഫെബ്രുവരി 20-ലെ Times of India യിൽ ആചാര്യ വി. വാസുദേവയുടെ Does urine therapy work? എന്ന ലേഖനത്തിൽ പറയുന്നത് ശരീരത്തെ ചൈതന്യവത്താക്കി നിലനിർത്തി വാർദ്ധക്യത്തെ അകറ്റാനും, വിട്ടുമാറാത്ത പല രോഗങ്ങളേയും ശമിപ്പിക്കാനും ഈ വൈദ്യമുറയ്ക്ക് കഴിവുണ്ടെന്നാണ്.

#മൂത്രപാന_ചികിത്സയുടെ_ചരിത്രം.

  ഇത് അറബികൾക്കിടയിൽ മാത്രം നിലനിന്നിരുന്നതോ നബി സ്വ.യോടെ ആരംഭിച്ചതോ അല്ല. പുരാതന കാലം മുതലേ ഈജിപ്തിലും ചൈനയിലും ഇതു പ്രചാരത്തിലുണ്ടായിരുന്നു. മെക്സിക്കോയിലെ ആസ്ടെക്കുകൾ മുറിവുകൾ കഴുകാൻ മൂത്രം ഉപയോഗിച്ചിരുന്നു എന്ന് മാക്സൈൻ ഫ്രിത്ത്  2006 ഫെബ്രുവരി 21-നു  The Independant എന്ന ബ്രിട്ടീഷ് ദിനപ്പത്രത്തിൽ എഴുതിയ "Urine: The body's own health drink" എന്ന ലേഖനം വ്യക്തമാകുന്നു. ഒന്നാം നൂറ്റാണ്ടിലെ റോമൻ ചരിത്രകാരൻ പ്ലിനി, (പ്ലിനി ദ എൽഡർ), വൃണങ്ങൾ, തീപ്പോള്ളൽ, മുറിവുകൾ, തേൾ കുത്തൽ എന്നിവയുടെയൊക്കെ ചികിത്സയ്ക്ക് പുതുമൂത്രത്തിന്റെ ഉപയോഗം നിർദ്ദേശിച്ചിരുന്നു എന്ന് 2011 മാർച്ച് 10-ലെ "The guardian" ദിനപ്പത്രത്തിൽ എഴുതിയ The Unusual Uses of Urine എന്ന ശാസ്ത്ര ലേഖനത്തിൽ Richard Sugg പറയുന്നുണ്ട്.

ബിസി ഒന്നാം നൂറ്റാണ്ടിലെ  ലാറ്റിൻ കവി Catallus, സ്പെയിൻകാരനായ ഇഗ്‌നേഷ്യസിന്റെ ചിരിയെ പരിഹസിച്ചു കൊണ്ട് തന്റെ  Your Teeth! : Egnatius എന്ന കവിതയിൽ എഴുതുന്നത് വായിക്കൂ:

there’s nothing more foolish than foolishly smiling.
Now you’re Spanish: in the country of Spain
what each man pisses, he’s used to brushing
his teeth and red gums with, every morning,
so the fact that your teeth are so polished
just shows you’re the more full of piss.

(വിഡ്ഢിച്ചിരിയേക്കാൾ വിഡ്ഡിത്തം വേറെയില്ല.
നീയിപ്പൊ ഒരു സ്പെയിൻകാരൻ,
സ്പെയിൻ നാട്ടിൽ ഓരോ മനുഷ്യനും
സ്വന്തം മൂത്രം കൊണ്ടാണ്
രാവിലെ പല്ലും മോണയും തേയ്ക്കുന്നത്‌.
അതിനാൽ നിന്റെ പല്ലുകളുടെ തിളക്കം,
നീയാണ് ഏറ്റവും കൂടുതൽ മൂത്രിക്കുന്നതെന്നാണ് കാണിക്കുന്നത്).

പുരാതനറോമിലും സ്പെയിനിലും പല്ലുകൾ തിളക്കമുള്ളതായി നിലനിർത്താൻ മൂത്രം ഉപയോഗിച്ചിരുന്നുവെന്ന് ഈ വരികൾ അറിയിക്കുന്നുണ്ട്.

#ആധുനിക_കാലത്ത്.

ഇന്ത്യയുടെ അഞ്ചാം പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി മൂത്രപാന ചികിത്സയുടെ അതിശക്തനായ ഒരു വക്താവ് ആയിരുന്നു. സർവ രോഗസംഹാരിയാണെന്ന് പോലും അദ്ദേഹം വാദിച്ചിരുന്നുവത്രെ. 1978ൽ Dan Rather മായി അദ്ദേഹം നടത്തിയ ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ യൂറിൻ തെറാപ്പിക്കു അനുകൂലമായി വാദഗതികൾ നിരത്തുകയുണ്ടായി. ദീർഘകാലമായി മൂത്രപാന ചികിത്സ ചെയ്തിരുന്ന ദേശായി, ശരിയായ ചികിത്സ നേടാൻ കഴിയാത്ത മില്യൺ കണക്കിന് ഭാരതീയർ മൂത്രപാന ചികിത്സ സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു ( Chowdhury, Prasenjit (July 27, 2009)."Curative Elixir: Waters Of India". The Times of India. Archived from the original on 2009-06-30).

ബ്രിട്ടീഷ് സിനിമാ നടിയായിരുന്ന സാറാ മൈൽസ് മുപ്പതു വർഷത്തോളം അലർജി സംബന്ധമായ രോഗങ്ങൾക്ക് മൂത്രപാന ചികിത്സ നടത്തിയിരുന്നു ( 'I can't wait to get off this planet', interview with Sarah Miles in The Independent, September 2007).

2008 ൽ നിലവിൽ വന്ന ചൈന യൂറിന്‍ തെറാപ്പി അസോസിയേഷന്‍ വക്താക്കള്‍ പറയുന്നത് കഷണ്ടി മുതല്‍ ട്യൂമര്‍ വരെ മാറ്റാനുള്ള ഔഷധ ഗുണം മൂത്രത്തിനുണ്ടെന്നാണ്. രോഗശാന്തിയ്ക്ക് വേണ്ടി ഈ അസോസിയേഷനിലെ അംഗങ്ങള്‍ മൂത്രം കുടിയ്ക്കും. ഏത് രോഗവും ഇത്തരത്തില്‍ ഭേദമാക്കാമെന്നാണ് സംഘടന വാദിയ്ക്കുന്നത്.

കേരള നിയമസഭയിൽ ഇപ്പോഴും ഉദുമ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.കുഞ്ഞിരാമൻ എം.എൽ.എ 1995 മുതൽ ഹൃദ്രോഗ ചികിത്സക്കായി യൂറിൻ തെറാപ്പിയാണ് സ്വീകരിച്ചിരുന്നത്. ചന്തേര യു.പി. സ്കൂളിൽ നടന്ന 'രോഗമുക്തി സമൂഹത്തിന് യൂറിൻ തെറാപ്പി' എന്ന സെമിനാറിൽ സംസാരിച്ചുകൊണ്ടാണ് നല്ലൊരു വൈദ്യൻ കൂടിയായ എം.എൽ.എ ഇക്കാര്യം വെളിപ്പെടുത്തിയത്. 2013 നവംബർ 20ന് മൂത്രപാനചികിത്സയെ (urine therapy or urotherapy) കുറിച്ച് സൂര്യ ടി.വി സംഘടിപ്പിച്ച ഒരു സംവാദത്തില്‍  മൂത്രപാനംമൂലം വിവിധ രോഗങ്ങള്‍ ഭേദമായ ഇരുപതിലധികം പേര്‍ അനുഭവസാക്ഷ്യം പറയാനെത്തി. ഇങ്ങനെ ശ്രദ്ധേയരായ
അനേകം വ്യക്തികളെയും സംഭവങ്ങളെയും  ഉദ്ധരിക്കാനാകും. ചുരുക്കത്തിൽ ജനപ്രീതി നേടിയ ഒരു പരമ്പരാഗത ചികിത്സാ രീതിയാണ് യൂറിൻ തെറാപ്പി .

#പ്രീമാരിൻ
ആർത്തവം നിലച്ചുപോവുക, യോനി വരണ്ടതാവുക, ആർത്തവവിരാമത്തെ തുടർന്നുണ്ടാകുന്ന അസ്ഥിക്ഷതം,  തുടങ്ങിയവക്ക് സ്ത്രീകൾക്ക് നിർദേശിക്കപ്പെടാറുള്ള ഈസ്ട്രജൻ ഉത്പന്നമായ PREMARIN എന്ന ഔഷധം പെൺകുതിരയുടെ മൂത്രമാണ് എന്ന് അറിയുന്നവർ വിരളമായിരിക്കും. PREMARIN എന്ന വാക്കിന്റെ പൂർണ രൂപം തന്നെ PREgnant MARe urIN (ഗർഭിണിയായ പെൺകുതിരയുടെ മൂത്രം) എന്നാണ്! ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ ഔഷധം പ്രീമാരിനാണ് - Tylenol ന്റെ തൊട്ടുപിറകെ!

#ഒട്ടകമൂത്രത്തിനു_പ്രത്യേകതയുണ്ടോ?

ഓരോ നാട്ടിലെയും ജനങ്ങൾ ആ നാട്ടിലെ വ്യത്യസ്ത ജീവികളുടെ മൂത്രത്തിനു സവിശേഷതയുണ്ടെന്ന് മനസിലാക്കിയിരുന്നു. ഭാരതത്തിൽ ഗോമൂത്രത്തിനായിരുന്നു പ്രചാരം. യൂറോപ്പിൽ കുതിരമൂത്രമാണ് കൂടുതൽ പ്രചരിച്ചത്. നബിതിരുമേനി യൂറിൻ തെറാപ്പി നിർദേശിച്ച സംഭവത്തിലുള്ളത് ഒട്ടകമാണ്. അതിനു മറ്റുള്ളവയേക്കാൾ സവിശേഷതയുണ്ടെന്ന വാദം അവിടെ ഉന്നയിച്ചിട്ടില്ല. എങ്കിലും ആധുനിക കാലത്തെ ചില പഠനങ്ങൾ ഒട്ടകമൂത്രത്തിന് സവിശേഷതയുണ്ടെന്ന് പറയുന്നു. British Institute of Biology യുടെ പ്രസിദ്ധീകരണത്തിൽ Dr Sabah Jassim  എഴുതിയ ശാസ്ത്ര പ്രബന്ധത്തിൽ ഒട്ടകമൂത്രത്തിലുള്ള പ്രതിരോധാണുക്കളുടെ എണ്ണം താരതമ്യേന കൂടുതലാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  BBC ലേഖകൻ David Bamford അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന് ഈ ലിങ്ക് ഉപയോഗിക്കുക: http://news.bbc.co.uk/1/hi/world/middle_east/1702393.stm

ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം Chinese Pharmaceutical Company നടത്തിയിട്ടുണ്ട്. കാൻസർ രോഗികൾക്ക് നടത്തിയ കീമോതെറാപ്പി 30 ശതമാനം പേരിലേ വിജയിച്ചുള്ളൂ. എന്നാൽ ഒട്ടക മൂത്രത്തിൽ നിന്ന് ഉണ്ടാക്കുന്ന കാൻസർ പ്രതിരോധ മരുന്നായ CDA-II അറുപത്തൊന്ന് ശതമാനം പേർക്ക് ഗുണം ചെയ്തു!

#പഠനങ്ങൾ
മൂത്രപാന ചികിത്സയെ കുറിച്ച് വിശദമായി ആഖ്യാനിക്കുന്ന ധാരാളം പഠനങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ഗൂഗ്ളിൽ medicine made from urine എന്ന് ടൈപ് ചെയ്താൽ പ്രത്യക്ഷപ്പെടുന്ന ഒരോ ലിങ്കും നിങ്ങളെ അതിശയിപ്പിക്കും. ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രചന 1940 കളില്‍ ജെ.ഡബ്‌ളിയു. ആംസ്‌ട്രോങ് എന്ന ബ്രിട്ടീഷുകാരന്‍ എഴുതിയ The Water Of Life: A Treatise on Urine Therapy എന്ന പുസ്തകമാണ്. ടി. നാരായണന്‍ നിർവഹിച്ച ഈ ഗ്രന്ഥത്തിന്റെ സ്വതന്ത്ര പരിഭാഷ 2011 ൽ  'യൂറിന്‍ തെറാപ്പി' എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Martha M. Christy  എഴുതിയ Your Own Perfect Medicine: The Incredible Proven Natural Miracle Cure that Medical Science Has Never Revealed! എന്ന ഗ്രന്ഥവും ലോകവ്യാപകമായി വായിക്കപ്പെട്ടിട്ടുണ്ട്. Flora Peschek-Böhmer, Gisela Schreiber എന്നിവർ ചേർന്നെഴുതിയ Urine Therapy: Nature's Elixir for Good Health എന്ന ഗ്രന്ഥവും മികച്ച റഫറൻസാണ്.

#ഇസ്ലാമിക_നിലപാട്
ഇത്രയും വിവരിച്ചതിന്റെ താത്പര്യം യൂറിൻ തെറാപ്പി സർവ രോഗസംഹാരിയാണെന്നോ ഏറ്റവും മികച്ച ചികിത്സാരീതിയാണെന്നോ നിരുപാധികം പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നോ  ഇസ്‌ലാം വിശ്വസിക്കുന്നുണ്ട് എന്നല്ല. ഒരു ചികിത്സാ രീതി എന്ന നിലയിൽ മനുഷ്യാനുഭവ ചരിത്രം അതിനെ വകവെച്ചിട്ടുണ്ട് എന്നാണ്. മൂത്രം മനുഷ്യന്റെതായാലും മൃഗത്തിന്റെതായാലും നജസ് - മാലിന്യം ആണ്. അത് ഉപയോഗിക്കുന്നതല്ലാതെ ജീവൻ നിലനിർത്തുവാനോ രോഗശമനത്തിനോ വേറെ വഴിയില്ലാതാകുമ്പോൾ അല്ലാതെ ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നു മാത്രമല്ല, മറ്റു വഴികളുണ്ടായിരിക്കെ മൂത്രപാനം ചെയ്യുന്നത് ഹറാം - നിഷിദ്ധമായ പാപകൃത്യം കൂടിയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയോ വികാസമോ ഒന്നും ഇല്ലാതിരുന്ന കാലത്താണ് മറുമരുന്നില്ലാത്ത സാഹചര്യത്തിൽ നബിതിരുമേനി യൂറിൻ തെറാപ്പി നിർദേശിച്ചത്.

#മുസ്ലിംകൾ_ഒട്ടകമൂത്രം_കുടിക്കണോ?

ഹദീസിൽ യൂറിൻ തെറാപ്പിക്കു നിർദേശിച്ചതു ചൂണ്ടിക്കാട്ടി മുസ്‌ലിംകൾ ഇനി മുതൽ അസുഖം വന്നാൽ ഒട്ടകമൂത്രം കുടിക്കണം എന്ന് പരിഹസിക്കുന്ന മിഷണറി സുഹൃത്തും അയാളുടെ പോസ്റ്റിനു കീഴെ കമന്റിടുന്ന മറ്റു ചിലരും കഥയറിയാതെയാണ് ആട്ടം കാണുന്നത്. സാക്ഷാൽ ബൈബിളിൽ തന്നെ മൂത്രചികിത്സയെ സൂചിപ്പിക്കുന്ന വരികളുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ യൂറിൻ തെറാപ്പിയെ സംബന്ധിച്ച് എഴുതിയ ജെ.ഡബ്ലിയൂ. ആംസ്ട്രോങ്ങ്, തന്നെ ഈ ചികിത്സാവിധിയിലേക്ക് ആകർഷിച്ചത് ഹീബ്രു ബൈബിളിലെ 5/15 വാക്യമാണെന്ന് അവകാശപ്പെടുകയുണ്ടായി. "നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക." എന്നാണ് പ്രസ്തുത വാക്യം.

ചിലർ യിരമ്യാവ് 2/13 ഇതിനോട് ചേർത്തു വായിക്കുന്നു: "എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു."

ആദ്യത്തെ വാക്യത്തിലെ 'സ്വന്തജലാശയത്തിലെ തണ്ണീർ' എന്ന വാക്യവും രണ്ടാമത്തേതിലെ 'ജീവജലം' എന്ന വാക്കുമാണ് വേറെ അർഥസാധ്യതകൾ ഉണ്ടെങ്കിലും യൂറിൻ തെറാപ്പിക്ക് അനുകൂലമായി ഉദ്ധരിക്കപ്പെടാറുള്ളത്. ആംസ്ട്രോങ്ങ് തന്റെ കൃതിക്കു "ജീവജലം" (Water of Life)  എന്ന പേരാണ് കൊടുത്തതു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് കുഞ്ഞാടുകൾ ആദ്യം സ്വന്തം മൂത്രം പാനം ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റാവില്ല.

ഹൈന്ദവ നിലപാടും വ്യത്യസ്തമല്ല. മൂത്രപാന ചികിത്സ ആർഷഭാരത സംസ്കാരത്തിന്റെ ഭാഗമാണ് എന്നാണ് പല ഹിന്ദുക്കളും വിശ്വസിക്കുന്നത്. കേന്ദ്രമന്ത്രി ശ്രീ നിദിൻ ഗാഡ്കരിയെ ഉദ്ധരിച്ച് ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കും.

താന്ത്രിക പാരമ്പര്യത്തിൽ പെട്ട 'ദമരതന്ത്രം' എന്ന സംസ്കൃതകൃതിയിലെ ഒരു ഖണ്ഡം മൂത്രപാനത്തിന്റെ മഹത്വങ്ങൾ എടുത്തു പറയുന്നു. ശിവൻ പാർവതിക്കു നൽകുന്ന ഉപദേശത്തിന്റെ രൂപത്തിൽ എഴുതപ്പെട്ട 107 ശ്ലോകങ്ങൾ അടങ്ങുന്ന ഈ ഖണ്ഡം മൂത്രചികിത്സയുടെ രീതിയും പ്രയോജനങ്ങളും വിവരിക്കുന്നുണ്ട്.

രാത്രി മൂന്നു യാമം പിന്നിട്ട ശേഷം ഉറക്കമുണർന്ന്, കിഴക്കുദിശയിലേക്ക് തിരിഞ്ഞു നിന്ന് സ്വർണ്ണം, വെള്ളി, ചെമ്പ്, ഓട്, പിത്തള, ഇരുമ്പ്, മണ്ണ്, ദന്തം, തോൽ, തടി എന്നിവയിൽ ഏതെങ്കിലും കൊണ്ടുള്ള പാത്രത്തിൽ മൂത്രം ശേഖരിക്കണം. ഇപ്രകാരം ശേഖരിക്കുന്ന മൂത്രം പത്തു വർഷം നിഷ്ഠാപൂർവം പാനം ചെയ്താൽ വായുവിലൂടെ പറക്കാനാകുമെന്നും പന്ത്രണ്ടു വർഷം അതു തുടരുന്നവർ ആചന്ദ്രതാരം ജീവിക്കുമെന്നും മറ്റുമുള്ള അവകാശവാദവും ഇതിലുണ്ട്.

സാധാരണ ഉദ്ധരിച്ചു കാണാറുള്ളത് ദമരതന്ത്രത്തിലെ പത്താം ശ്ലോകമാണ്:
"മുഖശുദ്ധിം വിധായാതാ
കൃത്വാ ചാവശ്യകീ ക്രിയാം
പിബേത് ശിവാംബു വിമലം
ജൻമ രോഗ വിനാശനം"
(പ്രഭാതത്തിൽ എഴുന്നേറ്റ് മുഖം കഴുകി പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച ശേഷം തന്റെ നിർമലമായ മൂത്രം - ശിവാംബു - കുടിച്ചാൽ എല്ലാ വിധ ജൻമരോഗങ്ങളെയും അതു നശിപ്പിക്കും).  കൂടുതൽ വായിക്കാൻ :
www.healsa.co.za/PDF%20Files/Damar_Tantra.pdf.

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ചരകന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥമായ ചരകസംഹിതയിലെ ഒരു ഭാഗത്ത് എട്ടു തരം മൂത്രങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കുന്നത് പ്രസിദ്ധമാണ്. wikisource ൽ "ചരകസംഹിത/സൂത്രസ്ഥാനം/ദീർഘഞ്‌ജീവിതീയം'' എന്ന് ടൈപു ചെയ്താൽ പൂർണമായ സംസ്കൃത മൂലത്തോടൊപ്പമുള്ള പരിഭാഷയും ലഭ്യമാണ്.

അതായത്, ലോകത്തെ എല്ലാ പുരാതന സംസ്കാരങ്ങളിലും മൂത്രപാന ചികിത്സ നിലനിന്നിരുന്നു. എല്ലാവരും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാം മാത്രമാണ് നിവൃത്തി കെട്ടാലല്ലാതെ ഈ 'മാലിന്യചികിത്സ' പാടില്ലെന്ന് വിലക്കിയത്.
✍ Muhammad Sajeer Bukhar

_യുക്തിവാദികളുടെ_വഹാബിപ്പാലവും

*കൊറോണയും_വഹാബികളുടെ_പിത്തലാട്ടവും_യുക്തിവാദികളുടെ_വഹാബിപ്പാലവും...!*
👇👇👇👁👁👁👇👇👇
https://m.facebook.com/story.php?story_fbid=628296784411529&id=100016936382946
✍കഴിഞ്ഞ വർഷങ്ങളിൽ  മമ്പുറം മഖാമിന്റെ  മുറ്റത്ത് വെള്ളം കയറി...  നിലാമുറ്റം മഖ്ബറയിലും വെള്ളം കയറി... 1941 ൽ വിശുദ്ധ ഗേഹമായ  കഅബയിൽ വെള്ളം കയറ്റിയ അതേ റബ്ബിന്റെ പരീക്ഷണമാണെന്ന് മുസ്ലിംകൾ... ഈ വർഷം കൊറോണ തല പൊക്കി... സ്വലാത്ത് മജ്ലിസുകളും ജുമുഅകളും ഉൾപ്പെടെ ജനങ്ങൾ സമ്മേളിക്കുന്നവയെല്ലാം പലനിലക്കും നിയന്ത്രിച്ച് ആരോഗ്യ വകുപ്പുമായി ജനങ്ങൾ സഹകരിച്ചു... വിശുദ്ധ കഅബയിൽ പോലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി... ,''ബായാർ ഇതര സ്വലാത്ത് മജ്ലിസുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടപ്പോൾ സമുദായം അതംഗീകരിച്ച് ഗവൺമെന്റുമായി സഹകരിച്ചു... സ്വലാത്തിൽ പങ്കെടുത്തും മഖ്ബബറകൾ സന്ദർശിച്ചും രോഗശമനം ലഭിച്ചവർ ഇപ്പോളെവിടെ എന്ന് ചോദിച്ച് വഹാബീ മൗദൂദാതി പുത്തൻ വാദികൾ പലയിടത്തും തലപൊക്കി യുക്തിവാദത്തിന് മേൽപ്പാലമിട്ടു കൊടുത്തു. അതിൽ തൂങ്ങിക്കയറിയ യുക്തിവാദികൾ കഅബയിലെ നിയന്ത്രണത്തെച്ചൊല്ലി പടച്ചോന് നേരെ പല്ലിളിച്ചപ്പോൾ വഹാബികൾക്ക് ലക്ഷ്യം പൂർത്തീകരിച്ച സന്തോഷവും ബല്ലാത്ത മനസമാധാനവും... ഇതിന് മുമ്പിവർ ഇത്രക്ക് സന്തോഷിച്ചത് സലഫീ ഫെസ്റ്റിലെ താളമേളങ്ങളുടെ സീൽക്കാര ഓളങ്ങളിലായിരുന്നു...

                   മണ്ടൻമാരായ വഹാബീ മൗദൂദാതികളെക്കണ്ട്, ആശയ പരമായി അവരുടെ തോളത്ത് കയ്യിട്ട്  കോലം തുള്ളുന്ന യുക്തിവാദികളോട് സഹതാപം മാത്രം... ജലപ്രളയത്തിൽ വിശുദ്ധ കഅബ പൊളിഞ്ഞതും അവസാന നാളിൽ കഅബ പൊളിക്കപ്പെടുന്നതും പഠിപ്പിച്ച പ്രവാചക തിരുമേനിയിൽ നിന്ന് മതം പഠിച്ചവരാണ് മുസ്ലിംകൾ... പൊളിഞ്ഞതും പൊളിക്കുന്നതുമായി കാര്യങ്ങൾ വിശ്വസിക്കുന്ന സമുദായത്തിന് മുന്നിൽ ,കഅബയിലേർപ്പെടുത്തിയ നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് യുക്തിവാദത്തിലേക്ക് ആളെക്കൂട്ടാമെന്ന് ചിന്തിക്കുന്ന നിങ്ങൾ ആദരാജ്ഞലികൾ മാത്രമാണർഹിക്കുന്നത്...!

           ഒരു വഹാബിയുടെ ചോദ്യവും വിശ്വാസിയുടെ മറുപടിയും ദാ ഇങ്ങിനെ...

വഹാബി: റബ്ബ് എന്ത് തീരുമാനിച്ചാലും അത് മുഴുവൻ അട്ടിമറിക്കാൻ കഴിവുള്ളവരല്ലേ അല്ലാഹുവിന്റെ  ഔലിയാക്കളും സ്വലാത്ത് നടത്തുന്നവരും...?.

മുസ്ലിം:എന്നാര് പറഞ്ഞു...?

വഹാബി: അത് പിന്നെ... മൗ... മൗല... മൗലവി... അത്തരം ഒരു വിശ്വാസം മുസ്ലിംകൾക്കുണ്ടെന്ന് പറഞ്ഞാണ് ഞമ്മള് വഹാബിയായത്...!

മുസ്ലിം: അതാരാണ് പറഞ്ഞത്...?

വഹാബി: അതും മൗലവി പറഞ്ഞു...!

മുസ്ലിം: എന്നാൽ ഒരു കാര്യം ചെയ്യ്... താങ്കളെ പച്ചക്ക് പറ്റിച്ച മൗലവിയോടു പോയി ചോദിക്ക്... ഇതെല്ലാം...

വഹാബി: അ... അത് പിന്നെ... ഞമ്മളങ്ങിനെ...

                      മഖ്ബറകളിൽ വെള്ളം കയറിയപ്പോളും കൊറോണാ സുരക്ഷയുടെ പേരിൽ സ്വലാത്ത് മജ്ലിസുകളും കൂട്ടമായ  മഖ്ബറ സന്ദർശനങ്ങളും നിർത്തിവച്ചപ്പോളും , ബേജാറിലായതും വെട്ടിലായതും വഹാബികളാണ്.കാലാ കാലങ്ങളായി സ്വന്തം അണികളെ #പറ്റിച്ചിരുന്നത് അണികൾ തന്നെ തിരിച്ചറിഞ്ഞതിലെ ബേജാറ്... കഴിഞ്ഞ വർഷം സലഫിപ്പള്ളിയിൽ കൂടി വെള്ളം കയറിയതോടെ ,അണികളുടെ ആദർശ ചോദ്യം പേടിച്ച് മൗലവിമാരാകെ നെട്ടോട്ടമോടി... കൊറോണാ വിഷയത്തിൽ വഹാബിപ്പള്ളികൾ കൂടി അടച്ചപ്പോൾ മൗലവിമാർക്ക് മറുപടി ഇല്ലാതായി.പ്രളയ ദുരന്തത്തിൽ മനുഷ്യർ വാവിട്ട് കരഞ്ഞപ്പോൾ ,അല്ലാഹുവിന്റെ ഔലിയാക്കളുടെ #കറാമത്തെവിടെ എന്ന് മുസ്ലിംകളെ പരിഹസിച്ച--- ,കൊറോണയുടെ പേരിൽ ഗവൺമെന്റിനോട് സഹകരിച്ച് സ്വലാ ത്തു സദസുകൾ ഒഴിവാക്കിയ മുസ്ലിംകളെ കളിയാക്കിയ--- ,''വഹാബികളെ മാതൃകയാക്കി''-ദൈവ നിശേധികൾ #ദൈവമെവിടെ എന്ന് ചോദിക്കുന്നു.കഴിഞ്ഞ വർഷം  ആരും കാണാതിരിക്കാൻ ,വെള്ളം കയറിയ വഹാബിപ്പള്ളിയുടെ ഫോട്ടോ മൂടി വക്കാൻ മൗലവിമാർ പെട്ട പാട് ചില്ലറയല്ല.  ''അല്ലാഹുവിന്റെ ഔലിയാക്കൾക്ക് അല്ലാഹുവിന്റെ തീരുമാനങ്ങൾ  അട്ടിമറിക്കാൻ കഴിവുണ്ടെന്നാണ് - മുസ്ലിം വിശ്വാസമെന്ന് '' പാവങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് വഹാബിസത്തിലേക്കാളെ ചേർത്തു. ചിലർ ,മാൻമെയ്ഡ് തൗഹീദ് മൂത്തപ്പോൾ ഐ എസിൽ വരെയെത്തി...പോയവരിൽ പലരും അങ്ങേലോകത്തെത്തി...!... ''താനുൾപ്പെടെയുള്ള മുസ്ലിംകൾക്ക് അങ്ങിനെയുള്ള വിശ്വാസമുണ്ടോ'' എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത രൂപത്തിൽ അവരുടെ മനസുകളിൽ വഹാബിസമെന്ന മാരക വിഷം പിടിമുറുക്കിയിരുന്നു. കള്ളി പൊളിയുന്ന വിവരം അണികൾ തന്നെ മനസ്സിലാക്കുമെന്നായപ്പോൾ മൗലവിമാർ ശെരിക്കും പെട്ടു. ചിലരെ പലപ്പോളും പലരെ ചിലപ്പോളും പറ്റിക്കാൻ ചിലർക്കെങ്കിലും കഴിഞ്ഞേക്കാം.പക്ഷേ എല്ലാവരെയും എപ്പോളും പറ്റിക്കാൻ ഒരു മൗലവിക്കും കഴിയില്ല. എന്നാലും ,എന്നെന്നും മൗലവിമാരാൽ പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട് പാവം വഹാബികൾ... എന്തായാലും മഹാ കഷ്ടം... പക്ഷേ ,ചിന്തിക്കുന്നവർക്ക് മാത്രമേ ദൃഷ്ടാന്തമുള്ളു...

              യുദ്ധത്തിൽ കണ്ണിന് പരിക്കുപറ്റിയ സ്വഹാബി ,തിരുനബിയോട് ആവലാതി പറഞ്ഞതും ഉമിനീരു പുരട്ടി, തിരുനബിയത് പരിഹരിച്ചതും- ''ഉഹ്ദ് യുദ്ധത്തിൽ മുൻ പല്ലിന് പരുക്കേറ്റവരാണ് തിരുനബി'' എന്ന വിവരം  അറിയാഞ്ഞിട്ടല്ല. മറിച്ച് ,അവരാരും വഹാബികളായിരുന്നില്ല എന്നതായിരുന്നു കാരണം. അവരിൽ നിന്നെല്ലാം മതം പഠിച്ച മുസ്ലിംകൾക്ക്, പള്ളിയിൽ വെള്ളം കയറിയാലും മഖ്ബറയിൽ വെള്ളം കയറിയാലും- കൊറോണ തല പൊക്കിയാലുമെല്ലാം   അല്ലാഹുവിന്റെ പരീക്ഷണങ്ങൾ മാത്രം... ക്ഷമയോടെ സ്നേഹത്തോടെ കൂട്ടായ ശ്രമങ്ങളിലൂടെ അവരതിനെ അതിജീവിക്കാൻ ശ്രമിക്കും... ഒപ്പം, മരുന്നിലൂടെയും  ദിക്റുകളിലൂടെയും സ്വലാത്തുകളിലൂടെയും മഹാത്മാക്കളുടെ സാമിപ്യത്തിലൂടെയുമെല്ലാം  അല്ലാഹുവിന്റെ സഹായമവർ പ്രതീക്ഷിക്കും...

               പട്ടി തൂറുന്ന പറമ്പിലെയും നാൽകാലികൾ മലീമസമാക്കിയ ആരാന്റെ ഗ്രൗണ്ടിലേയും പെരുന്നാൾ നിസ്കാരം ,മഴയെപ്പേടിച്ച് പള്ളിക്കുള്ളിലാക്കുന്ന വഹാബിക്ക് ,കൊറോണാ ജാഗ്രതയുടെ ഭാഗമായി മമ്പുറം സ്വലാത്ത് ,ഓരോരുത്തരും ഒരുമിച്ച് കൂടൽ ഒഴിവാക്കി വീടുകളിൽ നടത്താൻ പറയുമ്പോൾ ദഹിക്കാത്തത് സാരമില്ല... വിവരക്കുറവിന്റെതാണ്... അതാണല്ലോ ഇക്കൂട്ടരെ വഹാബിയാക്കിയതും...!

                 'സാധാരണക്കാരിൽ നിന്ന് സാധാരണ കാര്യങ്ങൾ സംഭവിക്കുമ്പോൾ' എന്ന പോലെ, 'അസാധാരണക്കാരായ അമ്പിയാ- ഔലിയാക്കളിൽ നിന്നും മുഅജിസത്ത്- കറാമത്ത് ഉണ്ടാകുന്നതും' അല്ലാഹുവിന്റെ ഖദ്ർ-ഖളാഅ അനുസരിച്ച് തന്നെയാണെന്നാണ് മുസ്ലിം വിശ്വാസം. സ്വലാത്ത് മജ്ലിസുകളിൽ അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതും  ഇപ്രകാരം തന്നെയാണ്. ഇതൊക്കെ മറച്ചു വച്ച് , ,അണികളെ മൗലവിമാർ പറ്റിച്ചതിലൂടെ,മഖ്ബറകളുൾപ്പെടെ നാട് മുഴുവൻ പ്രളയത്തിൽ സങ്കടപ്പെട്ടപ്പോളും ,കൊറോണാ മുൻകരുതലായി, സ്വലാത്തുകളുൾപ്പെടെ  സർവ്വ കൂട്ടായ്മകളും നിർത്തി വച്ചപ്പോളും  അത് കണ്ട് സോഷ്യൽ മീഡിയയിൽ  സന്തോഷിക്കുന്നതിന് പിന്നിലെ വഹാബിച്ചതി ബ്രിട്ടീഷ് ചാരൻ ഹംഫറിനൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതാണ്...  പെട്ടു പോയവരെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ... ഇതൊക്കെക്കണ്ട് സന്തോഷിക്കാൻ മാത്രം മനസ് മരവിച്ച വഹാബികൾ...എന്ത് ചെയ്യാൻ... അവരെപ്പുകഴ്ത്താൻ തത്ക്കാലം വാക്കുകളില്ല...!

ഖുദ്സി
18-03-2020