Monday, August 13, 2018

നേർച്ച:മഹാൻമാരുടെ പേരിൽ അറവ് നടത്തുകയോ?

.അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

മഹാൻമാരുടെ പേരിൽ അറവ് നടത്തുകയോ?


ഉളുഹിയ്യത്ത് വിവരിക്കുന്ന ഒരു പോസ്റ്റിൽ
വഹാബി പുരോഹിതൻ     ഫൈസൽ മൗലവി പറയുന്ന കളവുകൾ കാണുക.
* * * * * * * * * * * * *

ഒഹാബി പുരോഹിതൻ
ഫൈസൽ മൗലവി പറയുന്നു.

മഹത്വമേറിയ ഒരു ആരാധനാകര്‍മ്മമാണ് ബലി. അതിനാല്‍ മറ്റു ആരാധനകള്‍ പോലെ തന്നെ ഇതും
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പേരില്‍ മാത്രമെ ആകാവൂ.

മറുപടി :

ഇവിടെ  മുസ്ലിമീങ്ങൾ  ആരും മഹാൻമാർക്ക് വേണ്ടി അവരെ ആരാധിച്ച് കൊണ്ട് അറവ് നടത്താറില്ല.

മറിച്ച് മുസ്ലിമീങ്ങൾ അല്ലാഹുവിന് വേണ്ടി തന്നെയാണ് അറവ് നടത്താറുള്ളത്.

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹുവിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ , ഭക്ഷണം നൽകാനോ ,  മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹുവിന് വേണ്ടി മാത്രമാണ്.

അവിടെ സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ചെയ്യുമെന്ന് ഏറ്റടുക്കലാണ് .

സ്വദഖ ചെയ്യുന്നത്  മഹാന്മാരുടെ ഖബറിന്നരികിൽ വരുന്നതോ മറ്റോ ആയ സാധുക്കൾക്കാണ്. അവർക്ക് സ്വദഖ ചെയ്യൽ പുണ്യമല്ലന്ന് ആരും പറയില്ല.

ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാഉ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീകരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ചതാണ്:

ഇങ്ങനെ മരണപ്പെട്ടു പോയ മഹാൻമാരിലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടാണ്  മഹാൻമാരുടെ പേരിൽ നേർച്ച എന്നു പറയുന്നത് . ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽകുന്നത്.

സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്.

അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ദേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

ഇത് ശിർക്ക് ആണെന്നോ ? ഹറാമാണെന്നോ? തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയാക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമീങ്ങളുടെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ ,മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോ സ്വദഖ ചെയ്യുക എന്നും ആ സ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ,ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർക്കോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരർപ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും, അതുമുഖേന അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആദരിക്കുന്നതും , അവരുടെ സ്മരണ ലോകത്ത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ.

...............................
മൗലവി എഴുതുന്നു.

പ്രവാചകന്മാര്‍, മഹത്തുക്കള്‍, ശുഹദാക്കള്‍, ജിന്നുകള്‍, മലക്കുകള്‍, തങ്ങന്മാര്‍, പ്രതിഷ്ഠകള്‍ തുടങ്ങി ഏത് സൃഷ്ടിക്ക് വേണ്ടി ബലി അറുത്താലും അത് അവര്‍ക്കുള്ള ആരാധനയായി മാറുന്നു.

മറുപടി:

സുന്നികൾ ആരും ഒരു പ്രതിഷ്ഠകള്‍ക്കും
ശുഹദാക്കള്‍, ജിന്നുകള്‍, എന്നിവക്ക് അറവ് നടത്താറില്ല.

മറിച്ച് അല്ലാഹു വിന് മാത്രമാണ് അറവ് നടത്താറുള്ളത്.


അല്ലാഹു വിന് വേണ്ടി അറവ് നടത്തി , ആ മാംസം സാധുക്കൾക്ക് സ്വദഖ ചെയ്യാറുണ്ട്.

ആ സ്വദഖയുടെ പ്രതിഫലം മരണപ്പെട്ടവരായ മഹാന്മാരിലേക്ക്  ഹദിയ ചെയ്യുകയും ചെയ്യും

ഇത് തെറ്റാണന്ന് ഏതങ്കിലും മൗലവിമാർ പറയുമോ?


ഇങ്ങനെ അറവ് നടത്തി സ്വദഖ ചെയ്യാൻ നേർച്ചയാക്കൽ ശിർക്കാണന്ന് ഏതെങ്കിലും ഒഹാബി പുരോഹിതന്മാർക്ക് അഭിപ്രായമുണ്ടോ?


അല്ലാഹുവിന്ന് വേണ്ടി അറവ് നടത്തി സാധുക്കൾക്ക് സ്വദഖ ചെയ്യാൻ നേർച്ചയാക്കി ആസ്വദഖയുടെ പ്രതിഫലം
മഹാന്മാരുടെ മേൽ  ഹദിയ ചെയ്യലുള്ളത് കൊണ്ട്
ഈ നേർച്ചയെ പറ്റി
മഹാത്മാരെ പേരിൽ നേർച്ചയാക്കിയത് എന്ന് പറയുന്നു എന്ന് മാത്രം'


അവരുടെ പേരിൽ അറവ് നടത്താൻ നേർച്ചയാക്കി എന്ന്  പറയുന്നത്
ആ സ്വദഖയുടെ പ്രതിഫലം
മഹാന്മാരുടെ മേൽ  ഹദിയ ചെയ്യലുള്ളത് കൊണ്ട് മാത്രമാണ്.

അല്ലാതെ അല്ലാഹുവിനെ വിട്ട് മഹാന്മാർക്ക് വേണ്ടി അറവ് നടത്തുന്നു എന്നോ, നേർച്ചയാക്കുന്നു  എന്നോ അതിന് അർഥമില്ല.


ഒരുമുസ്ലിമിനെ എങ്കിലും മുശ്രിക്കാക്കാതെ  ഉറക്കം വരാത്ത ഒഹാബി പുരോഹിതന്മാർ ആട്ടിനെ പട്ടിയാക്കി തല്ലി കൊല്ലാനാണ് ശ്രമിക്കുന്നത്.


....................
മൗലവി പുരോഹിതർ പറയുന്നു.


പ്രപഞ്ച സ്രഷ്ടാവിനോട് സൃഷ്ടിയെ തുല്യപ്പെടുത്തല്‍ ആണത്. അതാവട്ടെ ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപവുമാണ്.

മറുപടി:

സുന്നികൾ ചെയ്യുന്ന നേർച്ചയിൽ
പ്രപഞ്ച സ്രഷ്ടാവിനോട് സൃഷ്ടിയെ തുല്യപ്പെടുത്തല്‍ ഉണ്ടന്ന് തെളിയിക്കാൻ ഒരു മൗലവിക്കും സാധ്യമല്ല.


സ്വന്തം ആലയത്തിലെ ശിർക്ക് മറച്ച് വെക്കാൻ മുസ്ലിമീങ്ങളുടെ മേൽ ശിർക്ക് ആരോപിക്കരുത് ഫൈസൽ മൗലവി.

ആദ്യം
സ്വന്തം ആലയത്തിൽ എത്ര മുശ്രിക്കുകൾ ഉണ്ട് എന്ന് തീരുമാനിച്ച് വാ ,  എന്നിട്ട് മതി മുസ്ലിമീങ്ങളെ മുശ്രിക്കാക്കൽ.


ശിർക്കും തൗഹീദും തീരുമാനമാവാത്ത ലോകത്തെ ഏക പ്രസ്ഥാനം കേരള ഒഹാബിസമാണല്ലോ.

  .........................
 ഫൈസൽ മൗലവി പുരോഹിതൻ പറയുന്നു.


നമ്മുടെയൊക്കെ നാടുകളില്‍ ബദ്‌രീങ്ങളുടെ പേരിലും പല ശൈഖുമാരുടെ പേരിലും ഇങ്ങനെ ബലിയറുക്കപ്പെടുന്നു എന്നത് എത്രമാത്രം വേദനാജനകമാണ്!

മറുപടി:

മൗലവി പറയുന്നത് പോലെയുള്ള ബലി അറുക്കൽ മുസ്ലിമീങ്ങൾ ചെയ്യാറില്ല ഫൈസലേ.....
ജനങ്ങളെ കബളിപ്പിക്കുന്നതിനും വേണം ഒരതിര്.

..............................
ഫൈസൽ മൗലവി പുരോഹിതൻ പറയുന്നു.

ഈ വിഷയകമായി ഇമാം നവവി(റ) തന്റെ ശറഹു മുസ്‌ലിമില്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തി അവസാനിപ്പിക്കുന്നു: ''അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീഥിലെ 'അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക' എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്.


മറുപടി:

നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത്
അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ
ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.

ഇത് തെറ്റാണ് ഇമാം നവവിയോ മറ്റു ഒരു പണ്ഡിത നോ പഠിപിച്ചിട്ടുണ്ടങ്കിൽ അതാണ് മൗലവി കൊണ്ട് വരേണ്ടത്.

ഇവിടെ ഇമാം നവവി പറയുന്നത്
അല്ലാഹു വിന്റെ നാമം കൊണ്ട് ഞാൻ അറുക്കുന്നു എന്ന്  അറവിന്റെ സമയത്ത് പറയുന്നതിന് പകരം
ഇന്ന വ്യക്തിയുടെ നാമത്തിൽ അറുക്കുന്നു എന്ന് പറഞ്ഞാൽ അത് ഹറാമാണ് എന്നാണ്.

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى (شرح مسلم)

ഇവിടെ സുന്നികളാരും അറുക്കുന്ന സമയത്ത് ഏതെങ്കിലും മഹാന്മാരുടെ പേര് ചൊല്ലി അറുക്കാറില്ല.

മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നത് കൊണ്ട്
ചിലർ അതിനെ പ്രയോഗിക്കുമ്പോൾ അവരുടെ പേരിൽ എന്ന് പറയാറുണ്ടങ്കിൽ അതിന്റെ ഉദ്ദേശം
മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നു എന്ന് മാത്രമാണ്.

പ്രയോഗത്തിലുള്ള സാമ്യതയുടെ പേരിൽ
പാവപെട്ട ജനങ്ങളെ വിഡ്ഢികളാക്കുകയും,
ആട്ടിനെ പട്ടിയാക്കുകയും ചെയ്യുന്ന വേലയാണ് മൗലവി പുരോഹിതൻ ഫൈസൽ നടത്തുന്നത്.

കബളിപ്പിക്കാതെ ഇവർക്ക് നിലനിൽപില്ലല്ലോ

.........................


واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام ولاتحل هذه الذبيحة سواء كان الذابح مسلما أو نصرانيا أو يهوديا نص عليه الشافعى واتفق عليه أصحابنا فإن قصد مع ذلك تعظيم المذبوح له غير الله تعالى والعبادة له كان ذلك كفرا فان كان الذابح مسلما قبل ذلك صار بالذبح مرتدا وذكر الشيخ ابراهيم المروزى من أصحابنا أن مايذبح عند استقبال السلطان تقربا إليه أفتى أهل بخارة بتحريمه لأنه مما أهل به لغير الله تعالى قال الرافعى هذا إنما يذبحونه استبشارا بقدومه فهو كذبح العقيقة لولادة المولود ومثل هذا لايوجب التحريم والله أعلم قوله

..........................

ഫൈസൽ മൗലവി പുരോഹിതൻ നവവി ഇമാമിന്റെ വാചകത്തിന് അർത്ഥം പറയുന്നത് കാണുക.


വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു.


മറുപടി:

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام

ഇമാം നവവി (റ) യുടെ മേൽ വാചകം കൊണ്ട് വിവക്ഷിക്കുന്നത്,

അല്ലാഹു അല്ലാത്തവർക്ക് അറുക്കൽ എന്ന തിരുവചനത്തിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേര് ചൊല്ലി അറുക്കലാണ്
'അത് പാടില്ല.

വിഗ്രഹത്തിന് വേണ്ടിയോ ,കുരിശിന് വേണ്ടിയോ, മൂസ നബി (അ) ഈസ നബി (അ) കഅബ എന്നിവക്കോ അവ പോലോത്തതിനോ വേണ്ടിയോ അറുക്കുന്നതും ഹറാമാണ്.


ഇതാണ് ഇമാം നവവി (റ)പറയുന്നത്.

ഇവിടെ സുന്നികൾ ചെയ്യുന്നത് തെറ്റാണന്ന് ഇമാം നവവി (റ) പറയുന്നില്ല.

കാരണം സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.

ഏതങ്കിലും മഹാന്മാർക്ക് വേണ്ടിയോ ,വിഗ്രഹത്തിന് വേണ്ടിയോ അറവ് നടത്താറില്ല.

ഉണ്ടന്ന് തെളിയിക്കാനും സാധ്യമല്ല.

നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത്
അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ
ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.


.............................
മൗലവി പറയുന്നു

അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു.

മറുപടി:

അല്ലാഹു അല്ലാത്തവർക്ക് അറുക്കപ്പെട്ടത് ഹറാമാണന്ന് സർവ പണ്ഡിതന്മാരും  പറഞ്ഞിട്ടുണ്ട്
അതിൽ  ഇവിടെ ആർക്കും  തർക്കമില്ല.

സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.

അറവ് നടത്തി സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് ഹദിയ ചെയ്യാറുണ്ട് അത് തെറ്റാണന്ന് വല്ല തെളിവുമുണ്ടങ്കിൽ കൊണ്ട് വരിക
മൗലവി പുരോഹിതാ.........

.............................
മൗലവി പറയുന്നു

ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും, അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും'' (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)


മറുപടി :

ഇതിലൊന്നും ഇവിടെ ആർക്കും
തർക്കമില്ല.

ഇങ്ങനെയുള്ള വിശ്വാസം സുന്നികൾക്ക് ഇല്ല മൗലവി,


അല്ലാമ സ്വാവി(റ)
പറയട്ടെ;

وأما إن قصد الذبح لله وثوابه للولي فلا بأس بذلك(۲۳۱/۱)|

അറവ് അല്ലാഹുവിനും അതിന്റെ പ്രതി
ഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെ
ങ്കിൽ വിരോധമില്ല. (സ്വാവി: 1/231)

സുന്നികൾ മഹാന്മാരുടെ പേരിൽ മൃഗ
ങ്ങളെ നേർച്ചയാക്കുന്നതും, അവയെ അറു
ക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ് .



[ അമ്പിയാ ഔലിയാക്കൾക്ക് നേർച്ച നേരുന്നത് നേർച്ച സ്വത്ത് അവരുടെ പേരിൽ
അവരുടെ ഖാദിമീങ്ങൾക്കോ, അടുത്ത ബന്ധുക്കൾക്കോ ദാനം ചെയ്യാനോ മഖ്ബറയുടെ പരിപാലനത്തിനോ ,മറ്റു ആവശ്യങ്ങൾക്കോ ഉപയോഗിക്കുവാനോ ആണ് . പ്രസ്തുത കാര്യങ്ങൾ അല്ലാഹു തൃപ്തിപ്പെടുന്ന സൽകർമ്മങ്ങളാണ് .


ഇബ്നു ഹജർ (റ)പറയുന്നു 👉👉



*വലിയ്യിന്റെ പേരിൽ അവരുടെ ഖബറിന് സേവനം ചെയ്യുന്നവർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ,സാധുക്കൾക്കോ ധർമ്മം ചെയ്യൽ ഉദ്ദേശിച്ചാണ് സാധാരണ നിലയിൽ വലിയ്യിന് നേർച്ചയാക്കാറുള്ളത് . ഇവയിൽ ഏതെങ്കിലുമൊന്നു ഉദ്ദേശിച്ചോ നിരുപാധികമോ ഒരാൾ നേർച്ചയാക്കിയാൽ അത് സാധുവാകുന്നതാണ്*

(ഫാതാവൽ കുബുറാ 4/284)


ഫാതാവയിൽ നിന്ന് വായിക്കുക 👉👉


*ഔലിയാഇന്റെയും പണ്ഡിതന്മാരുടെയും മഖാമുകളിലേക്ക് നേർച്ചനേരുന്നവനും വഖ്ഫ് ചെയ്യുന്നവനും നേർച്ച വസ്തുവോ വഖ്ഫ് സ്വത്തൊ ആ പ്രദേശത്തുകാർക്കു നൽകുവാനോ മഖാമിന്റെ പരിപാലനത്തിനും മസ്ഹത്തുകൾക്കും മറ്റു നല്ല കാര്യങ്ങൾക്കും വിനിയോഗിക്കുവാനോ ഉദ്ദേശിക്കുന്ന പക്ഷം അത് സാധുവാണ് . അവയിലൊന്നും ഉദ്ദേശിക്കാതെ നിരുപാധികം നേർച്ചയോ വഖ്ഫോ ചെയ്താലും സാധുവാകുന്നതാണ് . ഈ രൂപത്തിൽ മുകളിൽപ്പറഞ്ഞ മസ്‌ലഹത്തുക്കൾക്ക് വേണ്ടി അവ വിനിയോഗിക്കണം*

(ഫതാവൽ കുബ്റാ: 4/289)


ശാഫിഈ
മദ്ഹബിലെ പ്രഗൽഭ ഗ്രന്ഥമായ തുഹ്ഫയിൽ ഇബ്നുഹജർ (റ) പറയുന്നു 👉👉


*" ഒരു വസ്തുവിനെ ഞാൻ നബി (സ)ക്ക് ആക്കിയിരിക്കുന്നു' എന്ന് ചില സാധാരണക്കാർ പറയാറുണ്ട്. പ്രസ്തുത പ്രയോഗം അവരുടെ ഭാഷയിൽ നേർച്ചയാക്കാനുള്ളതാണെന്ന് പ്രസിദ്ധമായതു കൊണ്ട് അത് സാധുവാകുന്നതും നബി (സ)യുടെ “ഹുജ്റ” (റൗള)യുടെ മസ്ലഹത്തുകൾക്ക് വേണ്ടി അത് നിയോഗിക്കേണ്ടതുമാണ്*  

(തുഹ്ഫത്തുൽ മുഹ്താജ്:10/75)


2:     ഇബ്നുഹജർ(റ)തുടരുന്നു
👉👉


*മയ്യിത്തിനു വേണ്ടി നേർച്ച നേരൽ സാധുവല്ല. എന്നാൽ ഒരു ശൈഖിന്റെ ഖബറിന് നേർച്ച നേരൽ സാധുവാണ് . ഖബ്റിനു സമീപം വിളക്ക് കത്തിക്കൽ പോലെയുള്ള  ഉപകാരപ്രദമായ സൽകർമം നേർച്ച നേരുന്നവൻ ഉദ്ദേശിക്കുകയോ ,നേർച്ചയെ അതിനുവേണ്ടി ഉപയോഗിക്കുന്ന പതിവ് അവിടെ നടപ്പുണ്ടാവുകയോ ചെയ്താൽ അത് സാധുവാണ്*

(തുഹ്ഫതുൽ മുഹ്താജ്: 10/76)

അസ്ലം സഖാഫി
പരപ്പനങ്ങാടി

Sunday, August 12, 2018

സെക്‌സ് വീഡിയോസു കളും ഫോട്ടോ സുകളും കോമഡികളും കാണുന്നതിന്റെ വിധി എന്ത്

https://www.youtube.com/watch?v=vvGZ-AadHp0&feature=youtu.be


സെക്‌സ് വീഡിയോസു കളും ഫോട്ടോ സുകളും കോമഡികളും കാണുന്നതിന്റെ വിധി എന്ത്? ? |   Aslam Kamil Saqafi

ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ

https://www.youtube.com/watch?v=z68BeXc0ZWk&feature=youtu.be


അഹ്ലുസുന്ന : ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ  ? |   Aslam Kamil Saqafi
ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ ? - അസ്ലം സഖാഫി പരപ്പനങ്ങാടി
വിഷയം : ഖുതുബ അനറബിയിൽ

ആണ്ടും ഹജ്ജും

◻◽🔹◻◽◻◽◽◻◻◻
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0




ഹജ്ജ് ; ഇബ്റാഹിം
നബി(അ)ന്റെ  ആണ്ട്.
➖➖➖➖➖➖➖➖➖➖➖
നാദാപുരം ഖണ്ഡനം നടക്കുന്ന കാലം,
ഹുസൈൻ സലഫി ആണ്ട് കഴിക്കുന്നതിന് തെളിവ് ചോദിച്ചു.
ബഹു: പേരോട് ഉസ്താദ് ആർക്കും മനസ്സിലാകുന്ന ഒരു തെളിവ് പറഞ്ഞു. ഹജ്ജ് സംഗമം. അത് വർഷത്തിലൊരിക്കൽ ഹസ്റത് ഇബ്റാഹിം നബി(അ)നെയും കുടുംബത്തെയും അനുസ്മരിച്ചു കൊണ്ടുള്ള അനുസ്മരണ മഹാസമ്മേളനമാണ്. വർഷത്തിലൊരിക്കൽ നടത്തുന്നതിനാണല്ലോ ആണ്ട് എന്ന് പറയാറുള്ളത്. ഈ അവതരണം നല്ല ഫിറ്റായി, സലഫിക്ക് വ്യക്തമായി അതിനെ ഖണ്ഡിക്കാനും കഴിഞ്ഞില്ല.കുറച്ച് പരിഹസിക്കുക മാത്രം ചെയ്തു മൗലവി സ്ഥലം വിട്ടു.
എന്നാൽ ഉസ്താദ് പറഞ്ഞ വസ്തുത മുമ്പൊരു മൗലവി അംഗീകരിച്ചെഴുതിയത് പിന്നീടാണ് എനിക്ക് കാണാൻ
കഴിഞ്ഞത്.

കെ.എൻ.എം പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ എം.എം.നദ് വിയുടെ ഹജ്ജ് - ഉംറ കർമ്മ രീതിയും കഅബാലയ ചരിത്രവും എന്ന പുസ്തകത്തിൽ എഴുതുന്നു:
"ഹജ്ജിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങൾ പലതാണ്. അതിൽ അതിപ്രധാനമായ ഒന്ന് ഈ സമുദായത്തിന്റെ നേതാവും സ്ഥാപകനുമായ ഖലീലുളളാഹി ഇബ്റാഹിം (അ)നോടുള്ള ബന്ധം പുതുക്കലാണ്. അദ്ദേഹത്തിൽ നിന്നും യുഗാന്തരങ്ങളിലൂടെ കൈവന്ന പൈതൃകസ്വത്ത് കേടുവരാതെ സൂക്ഷിക്കുക. നമ്മുടെയും അദ്ദേഹത്തിന്റെയും ജീവിതകാലത്തെ ഒരു താരതമ്യപം നത്തിന് വിധേയമാക്കുക;അങ്ങനെ ലോക മുസ്ലിംകളുടെ ജീവിതത്തിൽ കടന്നു കൂടിയ കോട്ടങ്ങളും വ്യതിയാനങ്ങളും ഏതെല്ലാമെന്ന് മനസ്സിലാക്കുക.അതിനെ ശരിപ്പെടുത്തി യഥാർത്ഥ ഉറവിടത്തിലേക്ക് മടക്കി കൊണ്ട് വരിക. കാരണം ഹജ്ജ് ലോക മുസ്ലിംകളുടെ ജീവിതത്തെയും സ്ഥിതിഗതികളെയും വിലയിരുത്തുന്ന ഒരു പ്രത്യേക രൂപത്തിലുള്ള വാർഷിക സമ്മേളനം കൂടിയാണ്.( പേജ്: 98)
മൗലവി തുടരുന്നു,
"അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പ്രവാചകന്മാർ, സത്യവാന്മാർ, സച്ചരിതർ, രക്ത സാക്ഷികൾ, തുടങ്ങിയ ശിഷsജനങ്ങളുടെ ജീവിത കഥകൾ അയവിറക്കിക്കൊണ്ട് ഒരു സ്ഥലത്തും കാലത്തും ഒരു വമ്പിച്ച സജ്ജന സമൂഹം തടിച്ചുകൂടലാണ് ഹജ്ജ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. (പേജ്: 97)

സത്യത്തിൽ ബദ് രീങ്ങളെ ആണ്ട് , ജീലാനി അനുസ്മരണം
രിഫാഈ ശൈഖിന്റെ ആണ്ട്...
എല്ലാം മേൽ ഉദ്ദേശ്യങ്ങൾ ലക്ഷ്യം വെച്ചു കൊണ്ടല്ലേ നടത്തപ്പെടുന്നത്. പിന്നെന്താണാവോ മൗലവിമാർക്കിതിനെ എതിർക്കാനുള്ള മാനദണ്ഡം ? മഹത്തുക്കളുടെ ജീവിതം പുതുതലമുറക്ക് പകർന്ന് നൽകേണ്ടതല്ലേ ? ഹജ്ജ് അതിന് നമ്മേ പ്രേരിപ്പിക്കുന്നില്ലേ ?


✍🏻 Aboohabeeb payyoli
▪▫▪▫▪▫▪▫▪▫▪

സ്ത്രി ജുമുഅക്കും ജമാഅത്തിനും:🌹* *നബി(സ)പറയുന്നു:*

*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

🌹സ്ത്രി ജുമുഅക്കും ജമാഅത്തിനും:🌹*

*നബി(സ)പറയുന്നു:*



حدثنا هارون حدثنا عبد الله بن وهب قال داود بن قيس عن عبد الله بن سويد الأنصاري عن عمته أم

حميد امرأة أبي حميد الساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل:صحيح ابن خزيمة 3/95,مسند أحمد /402

"ഉമ്മു ഹുമൈദിനിസ്സാഇദിയ്യ:(റ)നബി(സ)യോട് പള്ളിയില്‍ പങ്കെടുക്കാന്‍ സമ്മദം ചോദിച്ചു.നബി(സ)അതിനേക്കാള്‍ നല്ലത് നിന്‍റെ വീടിനകത്തളത്തെ ഇരുട്ടുമുറിയാണന്ന്‍ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി.തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടി ഒരു ഇരുട്ട മുറി നിര്‍മ്മിക്കുകയും മരണം വരെ മഹതി അതില്‍ വെച്ച് മാത്രം നിസ്കരിക്കുകയും ചെയ്തു.


"قال ابن حجر العسقلاني وإسناد أحمد حسن :فتح الباري 2/445


"ഈ ഹദീസിന്‍റെ പരമ്പര ഹസനാണന്ന്‍(സ്വീകര്യമാണന്ന്‍)ഇബ്ന്‍ ഹജര്‍(റ) പറയുന്നു.(ഫത്ഹുല്‍ ബാരി)

നബി(സ)യുടെ കാലത്ത് ഇസ്ലാമിന്‍റെ സുവര്‍ണ നാളുകളില്‍ ധാര്‍മികതയുടെ ഉത്തുംഗതയില്‍ വിരാജിക്കുന്ന സ്വഹാബാക്കള്‍കിടയില്‍ പുറത്തിറങ്ങി പള്ളിയില്‍ പോകുന്നത് ഒരിക്കലും ഭൂഷണമല്ലെന്നും അതിനാല്‍ പെണ്ണിന്‍റെ പള്ളി പ്രവേശനം നബി(സ)തങ്ങള്‍ നിരുത്സാഹപ്പെടുത്തിയെന്നും ഈ ഹദീസ് തെളിയിക്കുന്നു ഇനി നാം ശാന്തമായി ചിന്തിക്കുക ആഹിതമായൊരു കാര്യം പെണ്‍വാനിഭങ്ങളുടെ ഈ കാലത്ത് ഹിതമാകുന്നതെങ്ങിനെ?
സ്വാഹാബികളൊന്നും പെണ്ണിന്‍റെ ജമുഅ ജമാഅത്തിനെ അംഗീകരിച്ചിരുന്നില്ലെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാ.

حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186


"ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)

وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا

وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353


ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ:)

وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر


"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.


قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829


ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
ഇമാം ഷാഫി(റ)പറയുന്നത് കാണുക:

وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174


"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)
ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്.

ഇനി ഇമാം ശാഫിഈന്റെ അല്പം മാത്രം ഇബാറത്ത് പിടിച്ച്   സാധാരണ ജനങ്ങളെ വാഹബികൾ തെറ്റിധരിപ്പിക്കുന്നത് കാണൂ.  


അതിന്റെ പൂര്‍ണ്ണമായ ഇബാറത്ത്  ഇതാ...



( قال الشافعي ) : والمكاتب والمدبر والمأذون له في التجارة وسائر العبيد في هذا سواء ( قال : الشافعي ) : وإذا أعتق بعض العبد فكانت الجمعة في يومه الذي يترك فيه لنفسه لم أرخص له في ترك الجمعة وإن تركها لم أقل له إنه يحرج كما يحرج الحر لو تركها ; لأنها لازمة للحر بكل حال إلا من عذر وهذا قد يأتي عليه أحوال لا تلزمه فيها للرق ( قال : الشافعي ) : ومن قلت لا جمعة عليه من الأحرار للعذر بالحبس ، أو غيره ومن النساء وغير البالغين والمماليك فإذا شهد الجمعة صلاها ركعتين وإذا أدرك منها ركعة أضاف إليها أخرى وأجزأته عن الجمعة ( قال : الشافعي ) : وإنما قيل لا جمعة عليهم - والله تعالى أعلم - لا يحرجون بتركها كما يكون المرء فقيرا لا يجد مركبا وزادا فيتكلف المشي والتوصل بالعمل في الطريق والمسألة فيحج فيجزي عنه ، أو يكون كبيرا لا يقدر على الركوب فيتحامل على أن يربط على دابة فيكون له حج ويكون الرجل مسافرا ، أو مريضا معذورا بترك الصوم فيصوم فيجزي عنه ليس أن واحدا من هؤلاء لا يكتب له أجر ما عمل من .

[ ص: 219 ] هذا فيكون من أهله وإن كان لا يحرج بتركه ، ( قال : الشافعي ) : ولا أحب لواحد ممن له ترك الجمعة من الأحرار للعذر ولا من النساء وغير البالغين والعبيد أن يصلي الظهر حتى ينصرف الإمام ، أو يتوخى انصرافه بأن يحتاط حتى يرى أنه قد انصرف ; لأنه لعله يقدر على إتيان الجمعة فيكون إتيانها خيرا له ولا أكره إذا انصرف الإمام أن يصلوا جماعة حيث كانوا إذا كان ذلك غير رغبة عن الصلاة مع الإمام ( قال : الشافعي ) : وإن صلوا جماعة ، أو فرادى بعد الزوال وقبل انصراف الإمام فلا إعادة عليهم ; لأنهم معذورون بترك الجمعة ( قال : الشافعي ) : وإن صلوا جماعة ، أو فرادى فأدركوا الجمعة مع الإمام صلوها وهي لهم نافلة


ശാഫി ഇമാം വളരെ വെക്ത മായി തന്നെയാണ് അത് പറഞ്ഞിരിക്കുന്നത് . കാരണം നിർബന്തമിലാത്ത കുട്ടികൾ  സ്ത്രീകൾ പിന്നെ തടസ്സമുള്ള പുരുഷന്മാർ എന്നിവര്‍ കഴിഞ്ഞതിനു ശേഷം ളുഹര്‍ നിസ്കരിക്കലാണ് നല്ലത് എന്നതാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.  കാരണം അവരുടെ തടസ്സം നീങ്ങി അതില്‍ പങ്കെടുക്കാന്‍ പറ്റുന്നുവെങ്കിൽ അതാണ്‌ നല്ലത് . ഇനി ശ്രന്തിച്ചു നോക്കൂ ഇവിടെ ജുമുഅക്ക് പങ്കെടുക്കാന്‍ തടസ്സമുള്ള പുരുഷന്മാര്‍ എന്ന പ്രയോകം ശ്രന്തിച്ചു നോക്കൂ അപ്പൊ അവിടെ തടസ്സം  നീങ്ങുന്നുവെങ്കില്‍ അവർക്കല്ലെ നീങ്ങുകയുള്ളൂ. ജുമുആ ഇല്ലാത്ത സ്ത്രീകളുടെ തടസ്സം എവിടുന്നു നീങ്ങാന്‍ ???? ജനങ്ങളെ തെറ്റി തരിപ്പിക്കാന്‍ വേണ്ടി മാത്ര മാണ് അത് മുജകള്‍ ഉപയോകിക്കുന്നത്.


ഇമാം ഷാഫിയുടെ വാക്കുകള്‍ .. തുടര്ച്ച ... >>>>>


وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُهُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ >>>>> >>>.


നബിയോടൊപ്പം അവിടുത്തെ ഭാര്യമാരും , പെൺമക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു ... അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമുഅയ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല -- ജുമുഅ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്ക് വാജിബാണ്‌ --- ജുമുഅയ്ക്കെന്നു മാത്രമല്ല ജമാ അതിനും -- അത് രാത്രിയും പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും പങ്കെടുത്തിരുന്നില്ല .. നബി (സ) നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു .. സ്ഥാനം കൊണ്ട് നബി (സ) യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകളെക്കാൾ നമയെ കൂടുതല്‍ അറിയുന്നവരായിരുന്നു എന്നതിലും എനിക്ക് ഒരു സംശയവുമില്ല. ... നബി (സ) തീര്ച്ചയായും അവര്ക്കു ള്ള നന്മയെ കല്പ്പി്ക്കാതെ ഒരിക്കലും വിട്ടു കളയുകയില്ല .. അത് പോലെ എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്ടേണ്ടതെന്നും  എന്തൊക്കെയാണ് നബിയില്‍ നിന്ന് അവര്ക്ക്ന കിട്ടേണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല .. ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക്ി പടിപ്പിചിട്ടുണ്ടല്ലോ.


ഇതും പറഞ്ഞത്  ശാഫി ഇമാമാണ് പിന്നെ ഷ്ട്രീകള്‍ക്ക് ജുമുഅയുണ്ട് എന്നും പറയുമോ ??

കൈ നെഞ്ചിൻമേൽ പത്ത് കിതാബിലുണ്ടോ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


ചോദ്യം : 1

നിസ്കാരത്തിൽ കൈ നെഞ്ചിൽ നിന്നും ഉയർത്തി ചൊറിയുന്ന സ്ഥലത്ത് വെച്ചാൽ
 എന്ന ചർച്ച ഫത്ഹുൽ മുഈനിൽ ഉണ്ടോ ?

ഇതിൽ നിന്ന്
നിസ്കാരത്തിൽ കൈവെക്കേണ്ടത് നെഞ്ചിന് മുകളിലാണ് എന്ന് സൈനുദ്ധീൻ മഖ്ദും മനസ്സിലാക്കിയത് എന്ന് വരുമോ?

ചോദ്യം : 2

മഹല്ലിയിലും പത്ത് കിതാബിലും നിസ്കാരത്തിൽ കൈ നെഞ്ചിന് മുകളിൽ വെക്കണമെന്ന് പറഞ്ഞിട്ടുണ്ടോ?

ഉത്തരം :

ഒഹാബി പുരോഹിതന്മാർ മതഗ്രന്ഥങ്ങളിൽ എത്ര മാത്രം ദുർവ്യാഖ്യാനം ചെയ്യുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ പ്രചരണം.

പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ പോലും
 ഇത്രയും ദുർവ്യാഖ്യാനവും , കത്രിക വെക്കലും നടത്തുന്നുണ്ടെങ്കിൽ
ഖുർആനിലും ഹദീസുകളിലും ഇവർ എത്ര മാത്രം തട്ടിപ്പും വെട്ടിപ്പും നടത്തി പാവപെട്ട
ജനങ്ങളെ കബളിപ്പിക്കുന്നുണ്ടാവും
എന്ന് എല്ലാവരും ചിന്തിക്കുക.
..................
ഫത്ഹുൽ മുഈനിലെ ഒഹാബി തട്ടിപ്പ്
...............



ഫത്ഹുൽ മുഈനിൽ നിന്നും ഇവർ കട്ട് വെച്ച ഭാഗം എന്താണെന്ന് നോക്കാം.

നിസ്കാരത്തിന്റെ രൂപം വിവരിക്കുന്ന അദ്ധ്യായത്തിൽ കൈ വെക്കുന്ന ഭാഗത്ത് കൃത്യമായി ഫത്ഹുൽ മുഈൻ പറയുന്നത് കാണുക .


ووضعهما تحت صدره وفوق سرته للاتباع أخذا بيمينه كوع يساره وردهما منا الرفع الي تحت الصدر اولي من إرسالها باالكلية ثم استاناف رفعهما الي   تحت الصدر
(فتح المعين  ٥٤)

രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലും വെക്കൽ സുന്നത്താണ്.
അങ്ങനെ ചെയ്യുന്നത് നബി (സ) യോട് പിൻപറ്റാൻ വേണ്ടിയാണ് -

ഉയർത്തിയ കൈ നെഞ്ചിന്റെ താഴെയിലേക്ക് മടക്കൽ പൂർണമായും കൈ താഴ്തി ഇട്ടതിന് ശേഷം പിന്നെ
നെഞ്ചിന്റെ താഴെയിലേക്ക്  ഉയർത്തൽ നെ തുടങ്ങുന്നതിനേക്കാൾ നല്ലതാണ്.

(ഫത്ഹുൽ മുഈൻ 54)

 
നിസ്കാരത്തിന്റെ രൂപം വിവരിക്കുന്ന അദ്ധ്യായത്തിൽ കൈ വെക്കുന്ന ഭാഗത്ത് കൃത്യമായി ഫത്ഹുൽ മുഈൻ പറയുന്നത്
നെഞ്ചിന് താഴെ
പൊക്കിളിന് മുകളിലും വെക്കൽ സുന്നത്താണ് എന്നതാണ്.

അതെ സ്ഥലത്ത് മൂന്ന് തവണ നെഞ്ചിന് താഴെ എന്ന് വെക്തമായി സൈനുദ്ധീൻ മഖ്ദൂം (റ) പറഞ്ഞിരിക്കുകയാണ്.

അതെല്ലാം
കട്ട് വെച്ച് നിസ്കാരം ബാത്വിലാവുന്ന സ്ഥലത്ത്  പറഞ്ഞ ഒരു വാചകത്തെ ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്
വഹാബി പുരോഹിതന്മാർ.

കട്ട് വെക്കാതെയും ദുർവ്യാഖ്യാനം ചെയ്യാതെയും ഇവർക്ക് നിലനിൽപ്പില്ലല്ലൊ .

 നെഞ്ചിനോട് ചാരി മുൻകയ്യിന്റെ മുകൾഭാഗം വരുകയും
മുൻകയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെ വരുകയും ചെയ്യുന്ന രീതിയിൽ വെക്കണമെന്ന് പണ്ഡിതൻമാർ വിവരിച്ചിട്ടുണ്ട്.


. ഇമാം മഹല്ലി (റ) വിവരിക്കുന്നത് കാണുക.

وجعل يديه تحت صدره.....

زاد ابن خزيمة  علي صدره     اي آخره فيكون اخر اليد  تحته
١/١٧٣شرح المحلي مع المنهاج

രണ്ട് കൈയും നെഞ്ചിന് താഴെ ആക്കണം.

അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും

(ശറഹുൽ മഹല്ലി 1/1 73)

അസ്ന എന്ന ഗ്രന്ഥത്തിൽ പറയുന്നു.

 علي صدره     اي آخره فيكون اخر اليد  تحته بدليل رواية تحت صدره

അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും -

തെഞ്ചിന് താഴേ കൈ വെക്കണം എന്ന ഒരു റിപോർട്ടിൽ വന്ന തെളിവ് കൊണ്ടാണ് ഇങ്ങനെ പറയുന്നത്
(അൽ അസ്നാ)

ഫത്ഹുൽ മുഈനിൽ

നിസ്കാരത്തിന്റെ രൂപം വിവരിക്കുന്ന അദ്ധ്യായത്തിൽ കൈ വെക്കുന്ന ഭാഗത്ത് കൃത്യമായി
തെഞ്ചിന് താഴെ കൈ വെക്കണം എന്ന്
പറയുകയും, നിസ്കാരം ബാത്വിലാവുന്ന സ്ഥലത്ത് ഒരാൾ നെഞ്ചിനോട് ചാരി നെഞ്ചിന്റെ താഴെ നിൽക്കുന്ന കൈ  അവിടെ നിന്ന് ഉയർത്തി  ചൊറിയുന്ന സ്ഥലത്ത് വെച്ചാൽ നിസ്കാരം ബാത്വിലാവുമോ എന്ന ചർച്ചയാണ് ഫത്ഹുൽ മുഈൻ ചെയ്യുന്നത് '

നെഞ്ചിന് താഴെ നെഞ്ചിനോട് ചാരി നിൽക്കുന്ന കൈ ഉയർത്തുന്നതിനെ പറ്റി
നെഞ്ചിൽ നിന്ന് ഉയർത്തിയാൽ എന്ന് പറഞ്ഞാൽ ഒഹാബികൾ കൈകെട്ടുന്നത് പോലെ അപകടം എന്നറിയിക്കുന്ന ട്രാൻസ്ഫോർമർ കെട്ട് നെഞ്ചിന് മുകളിൽ വേണമെന്ന് ഒരിക്കലും ലഭിക്കുകയില്ല.

നെഞ്ചിന് താഴെ കൈ വെക്കണമെന്ന്  നിസ്കാരത്തിന്റെ രൂപം പറഞ്ഞ സ്ഥലത്ത്   വ്യക്തമായി പറഞ്ഞത് മറച്ച് വെച്ച്
ഇമാം സൈനുദ്ധീൻ മഖ്ദൂമിന്റെ പേരിൽ
അദ്ദേഹം നെഞ്ചിന് മുകളിൽ വെക്കണമെന്ന്  പറഞ്ഞു എന്ന് , ആ വലിയ പണ്ഡിതൻ ഊഹിക്കുക പോലും ചെയ്യാത്ത പച്ച കളവ് നിർമിച്ചു പറയുന്നവർ അല്ലാഹു വിന്റെ കോടതിയിൽ ഹാജറാകണമെന്ന ബോധം ഉണ്ടാവുന്നത് നല്ലതാണ്

അല്ലാതെ കൈ എവിടെ കെട്ടണം എന്നച്ചർച്ചയല്ല.

ആ ചർച്ച നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ അത് നെഞ്ചിന്  താഴെയാണെ വ്യക്തമായി പറഞ്ഞ് കഴിഞ്ഞതാണ്.

അതെല്ലാം ഒഹാബി പുരോഹിതന്മാർ മറച്ച് വെച്ച്   ജൂതൻമാരെ പോലും കടത്തി വെട്ടിയിരിക്കുന്നു.

ജൂത കൃസ്ത്യാനികളെ ചാണിന് ചാണായി, മുഴത്തിന് മുഴമായി പിൻപറ്റി ജൂത കൃസ്ത്യാനികൾ
 മത ഗ്രന്ഥങ്ങൾ  തിരിമറി നടത്തിയത് പോലെ  ഒഹാബി പുരോഹിതന്മാർ തിരിമറി നടത്തുന്നത് കാണുമ്പോൾ ,
നബി (സ) പറഞ്ഞ വാക്ക് എത്ര സത്യമാണന്നും അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകർ തന്നെയാണന്നും ഇവിടെ പുലരുകയാണ്.


........': ...........:
ഇമാം മഹല്ലി (റ) യുടെ പേരിലും ഇവർ കളവ് പ്രചരിപ്പിച്ചിട്ടുണ്ട്.
......................

ഇമാം മഹല്ലി (റ) നെഞ്ചിന് താഴെ കൈ വെക്കണമെന്ന്  നിസ്കാരത്തിന്റെ രൂപം പറഞ്ഞ സ്ഥല ത്ത്   വ്യക്തമായി പറഞ്ഞത് നേരത്തെ വിവരിച്ചതാണ് .

മഹല്ലി (റ) വിവരിക്കുന്നത് കാണുക.

وجعل يديه تحت صدره.....

زاد ابن خزيمة  علي صدره     اي آخره فيكون اخر اليد  تحته
١/١٧٣شرح المحلي مع المنهاج

രണ്ട് കൈയും നെഞ്ചിന് താഴെ ആക്കണം.

അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും

(ശറഹുൽ മഹല്ലി 1/1 73)


ഇത്രയും വ്യക്തമായി നെഞ്ചിന് താഴെ എന്ന് പറഞ്ഞ ഇമാം മഹല്ലി ഒരിക്കലും നെഞ്ചിന് മുകളിൽ വെക്കണമെന്ന് പറയുകയില്ല. കാരണം ഒഹാബി പുരോഹിതന്മാരെ പോലെ വൈരുധ്യവും, കളവും
 പറയുന്നവരല്ല ഇമാം മഹല്ലി (റ) .


ഇമാം മഹല്ലി ( റ ) നെഞ്ചിന് താഴെ കൈ വെക്കണമെന്ന്  , നിസ്കാരത്തിന്റെ രൂപം പറഞ്ഞ സ്ഥലത്ത്  വ്യക്തമായി പറഞ്ഞത് വെട്ടി മാറ്റുകയും മറച്ചു വെക്കുകയും, കട്ടുമുറിക്കുകയും ചെയ്തിരിക്കുകയാണ് ഒഹാബി പുരോഹിതൻമാർ.

നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ,
നെഞ്ചിന് താഴെ കൈ വെക്കണമെന്ന്
പറഞ്ഞ ഇമാം മഹല്ലി (റ) മയ്യത്ത് പരിപാലന അദ്ധ്യായത്തിൽ , നിസ്കാരത്തിന്റ
അദ്ധ്യായത്തിൽ പറഞ്ഞത് പോലെ നെഞ്ചിനോട് ചാരി കൈ വെക്കണം എന്ന് പറഞ്ഞതിനെ ദുർ വ്യാഖ്യാനം ചെയ്തു ഒഹാബി
ട്രാൻസ്ഫോർമർ കെട്ട് ,നെഞ്ചിന് മുകളിൽ
എന്ന് ഇമാം മഹല്ലി ( റ) പറഞ്ഞ് എന്ന്
തെറ്റിദ്ധരിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ.

നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ പറഞ്ഞത് പോലെ വെക്കണം എന്ന് പറഞ്ഞാൽ  നിസ്കാരത്തിന്റ അദ്ധ്യായത്തിൽ
എന്ത് പറഞ്ഞു എന്ന് നോക്കണം അവിടെ പറയുന്നത്
;
രണ്ട് കൈയും നെഞ്ചിന് താഴെ ആക്കണം.

അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്തം  നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും

(ശറഹുൽ മഹല്ലി 1/1 73)

എന്നാണ്
ഇതിനെ പറ്റി അലാ സ്വദ് രിഹി എന്ന വാചകത്തിന്റെ ഉദ്ധേശ്യം
നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും
എന്ന് വ്യക്തമായി പറഞ്ഞത് കട്ട് വെച്ച് ,

ഇമാം മഹല്ലി ( റ )   ഒഹാബികൾ വെക്കുന്നത് പോലെ നെഞ്ചിന് മുകളിൽ  വെക്കണമെന്നാണ് പറഞ്ഞത് എന്ന് അവരുടെ പേരിൽ പച്ചകള്ളം വെച്ച് കെട്ടി പറഞ്ഞത്   നാളെ പരലോകത്തിൽ ഇമാം മഹല്ലി (റ )പിടികൂടുക തന്നെ ചെയ്യും.


കളവ് മൽ‌സരം നടത്തി സോപ്പും പെട്ടി സമ്മാനം വാങ്ങുന്നവർക്ക് എന്തും പറയാമല്ലൊ  ചാത്തപ്പന് മഹ്ശറയെ പേടിക്കേണ്ടതില്ല:

.................'
പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്
- ..................

ഇനി പത്ത് കിതാബിൽ എന്താണ് പറഞ്ഞത് എന്ന് നോക്കാം

പത്ത് കിതാബിന്റെ പ്രാധാന കിതാബായ
മുതഫരിദിൽ പറയുന്നു.

.و وضع يمينه علي
 كوع يساره

تحت الصدر وفوق السرة (  متفرد 7 )

 പൊക്കിളിന് മുകളിൽ നെഞ്ചിന് താഴെയാണ് കൈ വെക്കേണ്ടത്.

(മുതഫറിദ് 7 )

പത്ത് കിതാബിലെ  മറ്റൊരു കിതാബായ
അർകാനു സ്വലാത്തിൽ പേജ് 24 ൽ പറയുന്നു.

.وان يضع يديه تحت صدره

നെഞ്ചിന് താഴെയാണ് കൈ വെക്കേണ്ടത്
(അർകാനു സ്വലാത്തി 24)

പത്ത് കിതാബിലെ  മറ്റൊരു കിതാബായ നൂറുൽ അബ്സ്വാറിൽ പറയുന്നു.

ويحطهما
 الي تحت صدره (نور الابصار ٤٩)

നെഞ്ചിന്റെ താഴെയിലേക്ക് കൈ താഴ്ത്തണം (നൂറുൽ അബ്സ്വാർ 49)

പത്ത് കിതാബിലെ തന്നെ
മേൽ മൂന്ന് കിതാബിലും പറഞ്ഞതിനെ വെട്ടിമാറ്റി നെഞ്ചിന് മുകളിൽ എന്ന് ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് ഒഹാബി പുരോഹിതൻമാർ.
:::... ..........


 ഇമാം ഖസ്ത്വല്ലാനി (റ) പറയുന്നു.

والسنة أن يجعلهما تحت صدره بحديث ابن خزيمة أنه ووضعهما تحت صدره
 രണ്ട് കൈ നെഞ്ചിന് താഴെ  വെക്കലാണ്.  ഇബ്നു ഖുസൈമ (റ)യുടെ ഹദീസിൽ നബി (സ)ഇരു കൈകളും നെഞ്ചിന് താഴെ വെച്ച് എന്നുള്ളതിന് വേണ്ടി
എന്ന് പറഞ്ഞതിന് ശേഷം അതിന്റെ
. لان القلب موضع النية

 കാരണമായി ഹൃദയം നിയ്യത്തിന്റെ സ്ഥാനമാണ് എന്ന്   ഇമാം ഖസ്ത്വല്ലാനി പറഞ്ഞത് കൊണ്ട് നെഞ്ചിന് മുകളിൽ വെക്കണം എന്ന് വരുമെന്ന് ചില ഒഹാബി പുരോഹിതൻമാർ തട്ടിവിടാറുണ്ട്.

നെഞ്ചിന് താഴെ എന്ന് വ്യക്തമായി നബി (സ ) നെഞ്ചിന് താഴെ   تحت صدره വെച്ചിരുന്നത് എന്ന ഇബ്നു ഖുസൈമ (റ) യുടെ ഹദീസ് ഉദ്ധരിച്ച് പറയുന്ന ഖസ്തല്ലാനി നെഞ്ചിന് മുകളിൽ വെക്കാൻ പറഞ്ഞു എന്നത് പച്ച കളവല്ലാതെ പിന്നെ എന്താണ്.

ഹൃദയം ഉള്ളത് ഇടത് നെഞ്ചിന് താഴ്ഭാഗത്ത് ആണ്. അത് കൊണ്ട് നെഞ്ചിന്റെ താഴ്ഭാഗത്ത് മുൻകൈയ്ന്റ മുകൾഭാഗം തട്ടുകയും മുൻകൈയ്ന്റ അടിഭാഗം നെഞ്ചിന് താഴേയും ആവുന്ന വിധത്തിൽ വെക്കണമെന്നാണ് ഇമാം മഹല്ലി അടക്കമുള്ള പണ്ഡിതൻമാർ വിവരിച്ചത് 'അപ്പോൾ താഴ് നെഞ്ചിലുള്ള ഹൃദയത്തോട് തൊട്ടു ചാരി കൊണ്ട് കൈ വെക്കുന്നത് ഹൃദയം  നിയ്യത്തിന്റെ സ്ഥാനമായത് കൊണ്ടാണ് എന്നാണ് ഇമാം ഖസ്തല്ലാനി അടക്കമുള്ള പണ്ഡിതന്മാർ പറയുന്നത്.

ഇതല്ലാതെ ട്രാൻസ്ഫോർമർന് മുകളിൽ വരച്ചത് പോലെ വെക്കണമെന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല. അത് തെളിയിക്കാൻ ഒരു ഒഹാബി പുരോഹിതനും സാധ്യവുമല്ല

മഹാൻമാരുടെ ഗ്രന്ഥങ്ങളിൽ പോലും കട്ടുമുറിച്ച് ഇത്രയും വലിയ തട്ടിപ്പ് നടത്തുന്നവർ ഖുർആനിലും സുന്നത്തിലും എത്രമാത്രം തട്ടിപ്പ് നടത്തുന്നുണ്ട് എന്ന് ചിന്തിച്ച് നോക്കുക '

മതഗ്രനങ്ങളിൽ ഇവർ നടത്തുന്ന തട്ടിപ്പുകൾ ജൂത കൃസ്ത്യാനികളെ പോലും കടത്തിവെട്ടിയിരിക്കുകയാണ്.

ഒരു കവി പറഞ്ഞത് എത്ര സത്യമാണ്.


ഒഹാബി തട്ടിപ്പിന്റെ ആഴം കണ്ട്
ഇബ്ലീസ് പോലും അമ്പരന്നിട്ടുണ്ട്.


അസ്ലം സഖാഫി
പരപ്പനങ്ങാടി