Tuesday, July 17, 2018

ബിദ്അത്ത് ഹസനക്ക് തെളിവ്

ബിദ്അത്ത്

💎💎💎💎💎

ബിദ്അത്ത് ഹസനക്ക് തെളിവ്അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഇമാം ബുഖാരി നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം

രിഫാ അത്ത് ബ്നു റാഫി ഇൽ നിന്ന് നിവേദനം 'ഞങ്ങൾ നബി സ്വക്കു പിന്നിൽ നിസ്കരിക്കുകയായിരുന്നു. നബി സ്വ റുകൂഇൽ നിന്ന് തല ഉയർത്തിയപ്പോൾ സമി അല്ലാഹു ലി മൻ ഹമിദഹു

എന്ന് പഞു 'നബി സ്വയുടെ പിന്നിൽ നിന്ന് ഒരാൾ ഇപ്രാകാരം പറഞ്ഞു: റബ്ബനാ വല കൽഹംദു  ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി  നബി സ്വ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ആരാണന്നു ചോദിച്ചു:

അപ്പോൾ അയാൾ ഞാനാണന്ന് പറഞ്ഞപ്പോൾ നബി സ്വ പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. ബുഖാരി 757


പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.


നബി സ്വ എൽ നിന്നും വന്നതല്ലത്തതു ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു '

ഫത്ഹുൽ ബാരി 3/188


ഇതിൽ നിന്ന് നബി സ്വ പഠിപ്പിക്കാത്ത  പ്രവർത്തിക്കാത്ത പുണ്യകർമങ്ങൾ ചെയ്യുന്നത്  പുണ്യമാണ് എന്നും


അങ്ങനെ   സ്വഹാബത്ത് ചെയ്യാറുണ്ട് എന്നും


അതല്ലാം ബിദ്അത്താണ് അനാജാരമാണ്  എന്ന് പറയൽ  നബിയുടെ ചര്യയല്ല എന്നും


 ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും


മറിച്ച് അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നും


ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും


അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും

അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ;് .


അത് കൊണ്ടാണ്  ശാഫിഈ ഇമാമിനെ പോലെയുള്ള ഉത്തമ നൂറ്റാണ്ടിലെ സലഫുകളുംപണ്ഡിതന്മാരും ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടന്ന് വേർതിരിച്ചത്.

അസ്ലം കാമിൽ
പരപ്പനങ്ങാടി

ബിദ്അത്ത് 💎💎💎💎💎 നബി സ്വ പഠിപ്പിക്കാത്ത പ്രവർത്തിക്കാത്ത പുണ്യകർമങ്ങൾ ചെയ്യുന്നത് പുണ്യമാണൊ

ബിദ്അത്ത്

💎💎💎💎💎
നബി സ്വ പഠിപ്പിക്കാത്ത  പ്രവർത്തിക്കാത്ത പുണ്യകർമങ്ങൾ ചെയ്യുന്നത്  പുണ്യമാണൊ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഇമാം ബുഖാരി നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം

രിഫാ അത്ത് ബ്നു റാഫി ഇൽ നിന്ന് നിവേദനം 'ഞങ്ങൾ നബി സ്വക്കു പിന്നിൽ നിസ്കരിക്കുകയായിരുന്നു. നബി സ്വ റുകൂഇൽ നിന്ന് തല ഉയർത്തിയപ്പോൾ സമി അല്ലാഹു ലി മൻ ഹമിദഹു

എന്ന് പഞു 'നബി സ്വയുടെ പിന്നിൽ നിന്ന് ഒരാൾ ഇപ്രാകാരം പറഞ്ഞു: റബ്ബനാ വല കൽഹംദു  ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി  നബി സ്വ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ആരാണന്നു ചോദിച്ചു:

അപ്പോൾ അയാൾ ഞാനാണന്ന് പറഞ്ഞപ്പോൾ നബി സ്വ പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. ബുഖാരി 757


പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.


നബി സ്വ എൽ നിന്നും വന്നതല്ലത്തതു ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു '

ഫത്ഹുൽ ബാരി 3/188


ഇതിൽ നിന്ന് നബി സ്വ പഠിപ്പിക്കാത്ത  പ്രവർത്തിക്കാത്ത പുണ്യകർമങ്ങൾ ചെയ്യുന്നത്  പുണ്യമാണ്

 എന്നും


അങ്ങനെ   സ്വഹാബത്ത് ചെയ്യാറുണ്ട് എന്നും


അതല്ലാം ബിദ്അത്താണ് അനാജാരമാണ്  എന്ന് പറയൽ  നബിയുടെ ചര്യയല്ല എന്നും


 ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും


മറിച്ച് അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നും


ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും


അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും

അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ;് .


അത് കൊണ്ടാണ്  ശാഫിഈ ഇമാമിനെ പോലെയുള്ള ഉത്തമ നൂറ്റാണ്ടിലെ സലഫുകളുംപണ്ഡിതന്മാരും ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടന്ന് വേർതിരിച്ചത്.

അസ്ലം കാമിൽ

പരപ്പനങ്ങാടി

അശ്അരിയ്യ: വിശ്വാസ ദര്‍ശനങ്ങള്‍

അശ്അരിയ്യ: വിശ്വാസ ദര്‍ശനങ്ങള്‍


💎💎💎

💎അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


പ്രവാചകനും സ്വഹാബികളും സച്ചരിതരായ മുന്‍ഗാമികളും സഞ്ചരിച്ച സരണിയായിരുന്നു അശ്അരികളുടേതും. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവയാണ് സുന്നികള്‍ പ്രമാണങ്ങളായി സ്വീകരിച്ചത്. ഇസ്‌ലാമിന്റെ പേരില്‍ ഒരു പുതിയ ആദര്‍ശം ആവിഷ്‌കരിക്കുകയായിരുന്നില്ല അവര്‍. മത നവീകരണ വാദികള്‍ കലുഷിതമാക്കാന്‍ ശ്രമിച്ച വിശുദ്ധ മതത്തെ കാലുഷ്യങ്ങളില്‍ നിന്നു ശുദ്ധീകരിക്കുകയായിരുന്നു അവര്‍. അതുകൊണ്ടുതന്നെ സുന്നി ആദര്‍ശം എന്ന പേരില്‍പ്രത്യേകം ചിലത് എടുത്തുപറയേണ്ടതില്ല. ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയ കാര്യങ്ങളെല്ലാം അതിന്റെ ആദര്‍ശം തന്നെയാണ്. എങ്കിലും ബിദ്അത്തിന്റെ കക്ഷികള്‍ പുത്തന്‍വാദങ്ങളുമായി രംഗപ്രവേശം ചെയ്തപ്പോള്‍, യഥാര്‍ത്ഥ ഇസ്‌ലാമിന്റെ മുഖം വ്യക്തമാക്കാന്‍ അഹ്‌ലുസ്സുന്നയുടെ ഇമാമുകള്‍ ചില വിശ്വാസ നടപടികള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. സത്യത്തിന്നെതിരായ ഒരു നിലപാട് അപ്പുറത്തുണ്ടായത് കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്. അഥവാ അഹ്‌ലുസ്സുന്നയുടെ വിശ്വാസം എന്നു പ്രത്യേകം രേഖപ്പെടുത്തുന്നയിടത്ത് മതനവീകരണ വാദികള്‍ക്ക് മറിച്ചൊരു കാഴ്ചപ്പാടുണ്ടെന്ന് വ്യക്തമാക്കുകയാണ് ഉദ്ദേശ്യം.
അത്തരം വിശ്വാസ കാര്യങ്ങളില്‍ നിന്നു ചിലതു വിവരിക്കാം. അവയുടെ എതിര്‍ വാദങ്ങള്‍ പലതും വിവിധ കക്ഷികളെ പരിചയപ്പെടുത്തിയ ഇടങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
1.     ആലം (അല്ലാഹു അല്ലാത്ത എല്ലാ വസ്തുക്കളും) പുതുതായി ഉണ്ടായ അല്ലാഹുവിന്റെ സൃഷ്ടിയാണ്.
2.     അല്ലാഹു ഏകനും അനാദ്യനും അനന്ത്യനുമാണ്.
3.     അവന്‍ സ്ഥല-കാലാതീതനും പദാര്‍ത്ഥതീതനുമാണ്.
4.     അല്ലാഹുവിന്റെ അറിവിനും കഴിവിനും അതീതമായ യാതൊന്നുമില്ല.
5.     അറിവ്, കഴിവ്, ഉദ്ദേശ്യം, കേള്‍വി, കാഴ്ച, ജീവന്‍, സംസാരം തുടങ്ങിയവ അല്ലാഹുവിന്റെ അനാദ്യമായ വിശേഷണങ്ങളാണ്.
6.     അല്ലാഹുവിന്റെ വിശേഷണങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യപ്പെടുത്താന്‍ പാടില്ല.
7.     അല്ലാഹുവിന്റെ ഗുണങ്ങള്‍ അവന്റെ സത്തയോ സത്തയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നതോ ആയ ഒന്നല്ല.
8.     അല്ലാഹുവിന്റെ കലാം (സംസാരം) അക്ഷരങ്ങളോ ശബ്ദങ്ങളോ ഇല്ലാത്തതാണ്.
9.     അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ അനാദ്യമാണ്. എഴുതപ്പെടുന്നതും പാരായണം ചെയ്യപ്പെടുന്നതുമായ ഖുര്‍ആന്‍ അനാദ്യമായ കലാമിന്റെ മേല്‍ അറിയിക്കുന്നത് (ദാല്ല്) മാത്രമാണ്.
10.     പരലോകത്ത് വെച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ ദര്‍ശിക്കാന്‍ സാധിക്കും.
11.     നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍ നിശ്ചയമനുസരിച്ചാണ് ഉണ്ടാകുന്നത്.
12.     മനുഷ്യന്റെ സര്‍വ്വ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. മനുഷ്യന്‍ ആര്‍ജിക്കുന്നവന്‍ (കാസിബ്) മാത്രമാണ്.
13.     നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള ഇഛാസ്വാതന്ത്ര്യം മനുഷ്യനു നല്‍കപ്പെട്ടിട്ടുണ്ട്. അതനുസരിച്ചായിരിക്കും അവനു കൂലിയും ശിക്ഷയും ലഭിക്കുക.
14.     അല്ലാഹുവിന്റെ ഇറാദത്തും (ഉദ്ദേശ്യം) രിളയും (തൃപ്തി) വ്യത്യസ്തമാണ്. സല്‍കര്‍മ്മങ്ങളെ അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നു. ദുഷ്‌കര്‍മ്മങ്ങളില്‍ അവന്റെ ഉദ്ദേശ്യം ഉണ്ടാകുന്നുണ്ടെങ്കിലും അവന്‍ അതു തൃപ്തിപ്പെടുന്നില്ല.
15.     യഥാര്‍ത്ഥ കഴിവ് (ഇസ്ത്തിത്വഅ) പ്രവര്‍ത്തിയോടു കൂടെയാണ് ഉണ്ടാകുന്നത്.
16.     അസാധ്യമായ ഒരു കാര്യത്തില്‍ മനുഷ്യന്‍ നിര്‍ബന്ധിക്കപ്പെടുകയില്ല.
17.     മനുഷ്യനു സ്വന്തമായി ഒരു കാര്യവും സൃഷ്ടിക്കാന്‍ സാധിക്കുന്നതല്ല. എല്ലാത്തിന്റെയും സ്രഷ്ടാവ് അല്ലാഹു മാത്രമാണ്. മനുഷ്യന്‍ അടിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന, പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പൊട്ട്, വധിക്കുമ്പോള്‍ ഉണ്ടാകുന്ന മരണം തുടങ്ങിയ സര്‍വ്വകാര്യങ്ങളും അല്ലാഹു സൃഷ്ടിക്കുന്നതാണ്.
18.     വധിക്കപ്പെടുന്നവന്‍ തന്റെ നിശ്ചിത അവധി എത്തിയ ശേഷം തന്നെയാണ് മരിക്കുന്നത്.
19.     അല്ലാഹു എല്ലാവര്‍ക്കും ജീവിത വിഭവങ്ങള്‍ (രിസ്ഖ്) നിശ്ചയിച്ചിട്ടുണ്ട്. ഓരോരുത്തരും അനുഭവിക്കുന്ന ജീവിത വിഭവങ്ങള്‍ അനുവദനീയമാണെങ്കിലും നിഷിദ്ധമാണെങ്കിലും അവന്റെ രിസ്ഖ് തന്നെയാണ്.
20.     മനുഷ്യന് ഏറ്റവും ഗുണകരമായത് ചെയ്തുകൊടുക്കേണ്ട ബാധ്യത അല്ലാഹുവിനില്ല.
21.     സജ്ജനങ്ങള്‍ക്ക് ഖബ്‌റില്‍ സുഖാനുഗ്രഹങ്ങളും ദുര്‍ജനങ്ങള്‍ക്ക് ശിക്ഷയും ഉണ്ടായിരിക്കുന്നതാണ്.
22.     മുന്‍കര്‍, നകീര്‍ എന്നീ രണ്ടു മലക്കുകള്‍ ഖബ്‌റില്‍ വെച്ചു മനുഷ്യരെ ചോദ്യം ചെയ്യുന്നതാണ്.
23.     അന്ത്യനാളില്‍ അല്ലാഹു എല്ലാവരെയും പുനര്‍ജനിപ്പിക്കും.
24.     പരലോകത്ത് നന്മ തിന്മകള്‍ തൂക്കുന്ന തുലാസ്, അവ രേഖപ്പെടുത്തിയ ഗ്രന്ഥം, വിചാരണ, സ്വിറാത്വ് പാലം എന്നിവ ഉണ്ടായിരിക്കുമെന്നത് സത്യമാണ്.
25.     സ്വര്‍ഗവും നരകവും സത്യമാണ്. അവയും അവയില്‍ വസിക്കുന്നവരും അനശ്വരമായി നിലനില്‍ക്കും.

26.     വന്‍ദോഷം ചെയ്തതു കാരണം ഒരു വിശ്വാസി ഈമാനില്‍ നിന്നു പുറത്തുപോവുകയോ കാഫിറാകുകയോ ഇല്ല.
27.     ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) അല്ലാത്ത ഏതു പാപവും അല്ലാഹു പൊറുത്തുകൊടുക്കും.
28.     ചെറുദോഷങ്ങളുടെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയും വലിയത് പൊറുത്തുകൊടുക്കുകയും ചെയ്യും.
29.     നിഷിദ്ധമാണെന്ന് ഖണ്ഡിതമായി സ്ഥിരപ്പെട്ട കാര്യങ്ങള്‍ അനുവദനീയമാണെന്നു വാദിച്ചാല്‍ കാഫിറാകും.
30.     പാപികള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യാന്‍ പ്രവാചകന്മാര്‍ക്കും സജ്ജനങ്ങള്‍ക്കും പരലോകത്ത് അധികാരമുണ്ടായിരിക്കും.
31.     വന്‍ദോഷം ചെയ്ത സത്യവിശ്വാസികള്‍ നരകത്തില്‍ ശാശ്വതരായിരിക്കുകയില്ല.
32.     അല്ലാഹുവിങ്കല്‍ നിന്നു നബി(സ) കൊണ്ടുവന്ന കാര്യങ്ങളെല്ലാം ഹൃദയം കൊണ്ട് അംഗീകരിക്കുകയും നാവുകൊണ്ട് വ്യക്തമാക്കുകയും ചെയ്യലാണ് ഈമാന്‍.
33.     ഈമാന്‍ (വിശ്വാസം), ഇസ്‌ലാം (അനുസരണം) എന്നിവ തത്വത്തില്‍ ഒന്നു തന്നെയാണ്. ഇവയില്‍ നിന്ന് ഒന്നുമാത്രം ഒരാളില്‍ ഉണ്ടാവുക സാധ്യമല്ല.
34.     മനുഷ്യര്‍ക്ക് സുവിശേഷവും മുന്നറിയിപ്പും നല്‍കാന്‍ അല്ലാഹു  പ്രവാചകന്മാരെ നിയോഗിക്കുകയും അവര്‍ക്ക് മുഅ്ജിസത്തുകള്‍ (അമാനുഷിക ദൃഷ്ടാന്തങ്ങള്‍) നല്‍കുകയും ചെയ്തിരിക്കുന്നു. പ്രഥമ പ്രവചാകന്‍ ആദം(അ)മും അന്തിമ പ്രവാചകന്‍ മുഹമ്മദ് (സ)ഉം ആകുന്നു. അവരെല്ലാം സത്യസന്ധരും സംശുദ്ധരുമായിരുന്നു. മുഹമ്മദ് നബി(സ)യാണ് അവരിലെ ഏറ്റവും ഉത്തമന്‍.
35.     മലക്കുകള്‍, സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വിശേഷിപ്പിക്കാനാകാത്ത അല്ലാഹുവിന്റെ അനുസരണയുള്ള പ്രത്യേക ദാസന്മാരാകുന്നു.
36.     ഖുര്‍ആന്‍, തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നിങ്ങനെയുള്ള വേദഗ്രന്ഥങ്ങള്‍ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ചിട്ടുണ്ട്.
37.     നബി(സ)യുടെ മിഅ്‌റാജ് (ആകാശാരോഹണം) ഉണര്‍ച്ചയില്‍ സംഭവിച്ചതും ശരീരത്തോടൊപ്പം ഉണ്ടായതുമാകുന്നു.
38.     ഔലിയാക്കളില്‍ നിന്നു പല വിധത്തിലുള്ള കറാമത്തുകളും (അമാനുഷിക സംഭവങ്ങള്‍) ഉണ്ടാകുമെന്നത് സത്യമാണ്. ഒരു വലിയ്യിന്റെ കറാമത്ത് അദ്ദേഹത്തിന്റെ പ്രവാചകനില്‍ നിന്നുണ്ടായ മുഅ്ജിസത്തിന്റെ പിന്തുടര്‍ച്ചയായിരിക്കും.
39.     പ്രവാചകന്മാര്‍ക്കു ശേഷം മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠരായവര്‍ യഥാക്രമം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) അലി(റ) എന്നിവരാണ്.
40.     മുസ്‌ലിംകള്‍ക്ക് ഒരു പൊതു ഇമാം ആവശ്യമാണ്. നിയമം നടപ്പാക്കുക, അതിര്‍ത്തി സംരക്ഷിക്കുക, സൈന്യത്തെ സജ്ജീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹമായിരിക്കും നിര്‍വ്വഹിക്കുക. ഇമാം ഖുറൈശി കുലത്തില്‍ പെട്ടവനും പ്രത്യക്ഷനുമാകണം. പാപസുരക്ഷിതനായിരിക്കണമെന്നില്ല.
41.     ഇസ്‌ലാമില്‍ നിന്നു പുറത്തുപോയിട്ടില്ലാത്ത ഏതൊരാളുടെയും പിന്നില്‍ നിന്നു നിസ്‌കരിക്കാം. ഫാസിഖിന്റെയും പുത്തന്‍വാദിയുടെയും പിന്നില്‍ നിന്നു നിസ്‌കരിക്കുന്നത് കറാഹത്താണ്.
42.     സ്വഹാബികളെ കുറിച്ച് നല്ലതുമാത്രമേ പറയാവൂ.
43.     നബി(സ) പത്തു പ്രമുഖ സ്വഹാബികളെ സ്വര്‍ഗം കൊണ്ട് പ്രത്യേകം സുവിശേഷ വാര്‍ത്ത അറിയിച്ചിരിക്കുന്നു.
44.     നാട്ടില്‍ വെച്ചും യാത്രയിലും ഖുഫ്ഫ (പ്രത്യേക തരം കാലുറ) കളുടെ മേല്‍ തടവല്‍ അനുവദനീയമാണ്.
45.     വലിയ്യ് ഒരിക്കലും പ്രവാചകരുടെ പദവിയിലെത്തുകയില്ല.
46.     മതശാസനകളും കല്‍പ്പനകളും ഒഴിവാകുന്ന അവസ്ഥയിലേക്ക് ബുദ്ധിമാനായ മനുഷ്യന്‍ എത്തുകയില്ല.
47.     ഖുര്‍ആനിലെയും ഹദീസിലെയും ഖണ്ഡിതമായ വചനങ്ങള്‍ക്ക് അവയുടെ ബാഹ്യാര്‍ത്ഥം തന്നെ നല്‍കണം. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അതില്‍ നിന്നു വ്യതിചലിക്കാവൂ.
48.     ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി സ്ഥിരപ്പെട്ടവ നിഷേധിക്കല്‍, അവയെ നിസ്സാരമാക്കല്‍, പരിഹസിക്കല്‍, അല്ലാഹുവിനെ കുറിച്ച് നിരാശനാകല്‍, ജോത്സ്യന്മാരുടെ പ്രവചനങ്ങളില്‍ വിശ്വസിക്കല്‍ മുതലായവ മതഭ്രഷ്ട് (കുഫ്‌റ്) സംഭവിക്കുന്ന കാര്യങ്ങളാണ്.
49.     മരണപ്പെട്ടവര്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, സ്വദഖ തുടങ്ങിയവ അവര്‍ക്ക് ഉപകാരപ്പെടും.
50.     അന്ത്യനാളിന്റെ അടയാളങ്ങളായി നബി(സ) വിവരിച്ച കാര്യങ്ങളെല്ലാം സത്യമാണ്.
51.     മനുഷ്യരിലെ മുര്‍സലു (ദൈവദൂതന്മാര്‍)കള്‍ മലക്കുകളിലെ മുര്‍സലുകളെക്കാള്‍ ശ്രേഷ്ഠരും മനുഷ്യരിലെ സജ്ജനങ്ങള്‍ മലക്കുകളിലെ സജ്ജനങ്ങളെക്കാള്‍ ശ്രേഷ്ഠരുമാണ്.
എ.ഡി. 1142ല്‍ അന്തരിച്ച ഇമാം നജ്മുദ്ദീന്‍ ഉമറുന്നഫി(റ) രേഖപ്പെടുത്തുകയും ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനി (1312-1389) വ്യാഖ്യാനിക്കുകയും ചെയ്ത ‘ശറഹുല്‍ അഖാഇദ് അന്നഫിയ്യ’ യില്‍ വിവരിച്ച സുന്നി വിശ്വാസ ദര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടവയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇന്നിന്റെ ഭൂമികയില്‍ നിന്നു ചിന്തിക്കുമ്പോള്‍ ഇവയില്‍ പലതും അപ്രസക്തമെന്നോ അനാവശ്യമെന്നോ തോന്നിയേക്കാം. എന്നാല്‍ ഇവയുടെ എതിര്‍വാദങ്ങള്‍ നിരത്തിയാണ് നൂറ്റാണ്ടുകളോളം മത നവീകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങളെ വികല വിശ്വാസങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ഇന്നു പ്രത്യക്ഷത്തില്‍ പ്രശ്‌ന രഹിതമെന്നു തോന്നിപ്പിക്കുന്ന ചില വാദങ്ങള്‍ ഉയര്‍ത്തിയാണവര്‍ വിവാദങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയത്.

Monday, July 16, 2018

ബിദ് അത്ത്:എല്ലാ പുത്തനാചാരവും വഴികേടാണ്, എല്ലാ വഴികേടുകളും നരകത്തിലേക്കാണ്* ------ ഇതിന്റെ ഉദ്ധേശ മെന്ത്?

ബിദ് അത്ത് ഒഹാബികളുടെ തട്ടിപ്പിന് മറുപടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




ചോദ്യം
🔻🔻🔻

قال الرسول صلى الله عليه وسلم : *(كل بدعه ضلالة ، وكل ضلالة في النار) رواه مسلم   --- എല്ലാ പുത്തനാചാരവും വഴികേടാണ്, എല്ലാ വഴികേടുകളും നരകത്തിലേക്കാണ്*        ------
ഇതിന്റെ
ഉദ്ധേശ മെന്ത്?


.മറുപടി --


ഇമാം നവവി (റ) ശറഹു മുസ്ലിമിൽ പറയുന്നു.

എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥം പ്രത്യേകാർത്ഥം നൽകേണ്ടതാണ്.

അതിന്റെ ഉദ്ദേശ്യം  മിക്ക ബിദ്അത്തും എന്നാണ്


ഭാഷ പണ്ഡിതന്മാർ പറയുന്നത് മുൻ ഉപമയില്ലാതെ പ്രവർത്തികൾക്കാണ് ഭാഷയിൽ ബിദ്അത്ത് എന്ന് പറയുന്നത്.

പണ്ഡിതൻമാർ പറയുന്നത് ബിദ്അത്ത് അഞ്ച് ഇനമുണ്ട്'  I,വാജിബ്, (നിർബന്ധമുള്ളതും പ്രതിഫലം ലഭിക്കുന്നതും, )

2. മൻദൂബ്(നിർബന്ധമില്ലാത്തതും പ്രതിഫലം ഉള്ളതും ,)

3,ഹറാം ,

4.കറാഹത്ത് ഹലാൽ (ശിക്ഷയില്ലാത്തത് )

5, ഹലാൽ (അനുവദനീയം )

നാം ഈ പറഞ്ഞതിനെ ശക്തിപെടുത്തുന്നതാണ് "ഇത് നല്ല ബിദ്അത്താണ് "എന്ന ഉമർ റ വിന്റെ വാക്ക് .


ഇവിടെ എല്ലാം എന്ന അർഥമുള്ള 'കുല്ല്, എന്ന പദം കൊണ്ട് ശക്തി നൽകി എന്നത്  ഇതിന് പ്രത്യേകാർത്ഥം നൽകാമെന്നതിന് എതിരാവുകയില്ല.

കാരണം അങ്ങനെ ശക്തിയാക്കിയാലും പ്രത്യേകാർത്ഥം നൽകാവുന്നതാണ്. ഖിയാമത്ത് നാളിൽ എല്ലാ വസ്തുക്കളേയും നശിപ്പിക്കും എന്ന ആയത്തിനെ പ്രത്യേകാര്‍ത്ഥം

നൽകുന്നുണ്ടല്ലോ (കാരണം സ്വർഗം പോലെയുള്ള പലതും അന്ന് നശിക്കുകയില്ല).ശറഹ് മുസ്ലിം ഇമാം നവവി


": ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺁﻟﻪ ﻭ ﺳﻠﻢ : " ﻭﻛﻞ ﺑﺪﻋﺔ ﺿﻼﻟﺔ ." ﻫﺬﺍ ﻋﺎﻡ ﻣﺨﺼﻮﺹ ﻭ ﺍﻟﻤﺮﺍﺩ ﻏﺎﻟﺐ ﺍﻟﺒﺪﻉ ﻗﺎﻝ ﺃﻫﻞ ﺍﻟﻠﻐﺔ ﻫﻲ ﻛﻞ ﺷﻲﺀ ﻋﻤﻞ ﻋﻠﻰ ﻏﻴﺮ ﻣﺜﺎﻝ ﺳﺎﺑﻖ . ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ : ﺍﻟﺒﺪﻋﺔ ﺧﻤﺴﺔ ﺃﻗﺴﺎﻡ : ﻭﺍﺟﺒﺔ ﻭﻣﻨﺪﻭﺑﺔ ﻭﻣﺤﺮﻣﺔ ﻭﻣﻜﺮﻭﻫﺔ ﻭﻣﺒﺎﺣﺔ .

ﻭ ﻳﺆﻳﺪ ﻣﺎ ﻗﻠﻨﺎﻩ ﻗﻮﻝ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻓﻲ ﺍﻟﺘﺮﺍﻭﻳﺢ " ﻧﻌﻤﺖ ﺍﻟﺒﺪﻋﺔ ﻭﻻ ﻳﻤﻨﻊ ﻣﻦ ﻛﻮﻥ ﺍﻟﺤﺪﻳﺚ ﻋﺎﻣﺎ ﻣﺨﺼﻮﺻﺎ ﻗﻮﻟﻪ " ﻛﻞ ﺑﺪﻋﺔ " ﻣﺆﻛﺪﺍ ﺑـﻜﻞ " ﺑﻞ ﻳﺪﺧﻠﻪ ﺍﻟﺘﺨﺼﻴﺺ ﻣﻊ ﺫﻟﻚ ﻛﻘﻮﻟﻪ ﺗﻌﺎﻟﻰ : ‏( ﺗُﺪَﻣِّﺮُ ﻛُﻞَّ ﺷَﻰْﺀٍ ‏)





📎💐എല്ലാ ബിദ് അത്തുകളും വഴികേടിലാണ്.

എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബിﷺ പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?


ബിദ്അത്തിന്റെ കൂട്ടത്തിൽ  ശറഇന്റെ

അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമാവാത്തത്  ഉണ്ട് എന്നത് നബിﷺ പഠിപ്പിച്ചതിൽ പെട്ടതാണ്.

അത്തരം നല്ല കാര്യങ്ങൾ നബിﷺയുടെ കാലത്ത് ഇല്ലെങ്കിലും  സ്വീകാര്യമാവുന്നതാണ് എന്നും നബിﷺ തത്ത്വങ്ങളിൽ പെട്ടതാണ്. അത് കൊണ്ടാണ് ഒരു കാര്യവും പഠിപ്പിക്കാതിരുന്നിട്ടില്ല എന്ന് അവിടുന്ന് പറഞ്ഞത്.


2

📌📋 عن أم المؤمنين عائشة رضي الله عنها

قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم

മഹതി ആയിശ(റ) യെ

തൊട്ട്; മഹതി പറയുന്നു. റസൂൽﷺ  പറഞ്ഞു:( ആരെങ്കിലും നമ്മുടെ ഈ ദീനിന്റെ കാര്യത്തിൽ ഈ ദീനിൽ പ്പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.

ബുഖാരി- മുസ്‌ലിം.

പുതുതായി ഉണ്ടാകുന്നവ (ബിദ്അത്ത് )ദീനിന്റെ കാര്യത്തിൽ പ്പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.

അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.

ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;

مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )

അപ്പോൾ ഈ ഹദീസ് കൊണ്ട് അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ശറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ശറഇനോട് ഒരു ബന്ധവും ഇല്ലാതെ വന്നാൽ അതു തള്ളപ്പെടേണ്ടാതാണ്.

ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു


وَهَذَا الْحَدِيث  مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ

ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എണ്ണപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.


അതാണ്‌ ഇമാം ശാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിധമുണ്ട് ; നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും  അല്ലെങ്കിൽ ചീത്ത ബിദ്അത്തും...


قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

**********************************

വീണ്ടും ഇമാം ശാഫി (റ)  പറയുന്നു;


خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

(ഫത്‌ഹുൽ ബാരി)

പുതുതായി ഉണ്ടായത് രണ്ടു വിധമാണ്;


1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ)  ബിദ്അത്തുള്ളലാല  (പിഴച്ച ബിദ്അത്ത് )യാണ്.


2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...


ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)


‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254)


ഭാഷാപരമായി ഒരര്‍ത്ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ത്ഥത്തിലും ബിദ്അത്ത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ത്ഥ പ്രകാരം ബിദ്അത്താണ്.


പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഡിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്ത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ്അത്ത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അത്തല്ല.”


ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ്അത്ത് എന്നു പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”.


ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “

ആരാധനയാവട്ടേ, മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്ത്. ഈ ബിദ്അത്തിനെ അഞ്ചിനങ്ങളായി പണ്ഡിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”


സാങ്കേതിക ബിദ്അത്ത്

ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം:


“ശറഇന്റെ വീക്ഷണത്തില്‍ ബിദ്അത്തെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാണ്.

---------.3.**


നബി സ്വ പറയുന്നു. ഇസ്ലാമിൽ ആരെങ്കിലും പുണ്യമായ ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെ പ്രതിഫലവും അതനുസരിച്ച് പ്രവർത്തിച്ചവന്റെ തിന് തുല്യമായപ്രതിഫലവും ലഭിക്കുന്നതാണ്. മുസ്ലിം 8/226


ഇമാം നവവി ഈ ഹദീസിന്റെ വ്യഖ്യാനത്തിൽ എഴുതുന്നു.

ഈ ഹദീസിൽ നല്ല കാര്യങ്ങളെ ചര്യയാക്കൽ സുന്നത്താണെന്നും ചീത്ത കാര്യങ്ങളെ ചര്യയാക്കൽ നിഷിദ്ധമാണന്നും വ്യക്തമായും തെളിയിക്കുന്നു. നേരത്തേ ഉള്ളതോ അവനാൽ തുടങ്ങിയതോ ആവട്ടെ ' ശറഹുൽ മുസ്ലിം വാ 8 പേ226


ഇതിൽ നിന്നും

പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്ത

പുതിയ നല്ല കാര്യങ്ങൾ കൊണ്ട് വരൽ പ്രതിഫലാർഹമാണെന്ന് നബി സ്വപഠിപ്പിച്ചതിൽ പെട്ടതാണ് എന്ന് മനസ്സിലാക്കാം.


ആദ്യമായി ഒരു കാര്യത്തിന് മാതൃക കാണിക്കുന്നതിനും സന്ന എന്ന് ഹദീസിൽ പ്രയോഗിച്ചത് കാണാം ഇമാം ബുഖാരിറ നിവേദനം ചെയ്യുന്നു لانه اول من سن القتل

بخاري ٥/٣٠

ഖാബീ ൽ ആണ് ആദ്യമായി വധം നടപ്പാക്കിയത്

ബുഖാരി 5 / 30


ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബിയുടെ മകൻ ഖാബിലാണല്ലോ



മുമ്പ് ഉണ്ടായിരുന്ന ഒന്ന് തേഞ് മാഞ്ഞ് പോയപ്പോൾ അത് നടപ്പിൽ വരുത്തി എന്ന് ഇവിടെ അർഥം വെക്കാൻ പറ്റില്ലല്ലോ

മഹാനായ ഖുബൈബി റ ന്റെ സംഭവത്തിൽ ഇപ്രകാരം കാണാം

فكان خبيب هو سن الركعتين لكل امرء مسلم قتل صبرا بخاري ٢٨١٨

രക്തസാക്ഷി യാകാൻ പോകുന്ന ഏത് മുസ്ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം നടപ്പിൽ വരുത്തിയത് ഖുബൈബാണ് ബുയാരി 28 18


ഇവിടെയും ആദ്യമായി തുടങ്ങി വെച്ചു ഇസ് ലാമിന്റ തന്നെയാണ് വിവക്ഷ .

അപ്പോൾ ഇസ്ലാമിന്റേ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരല്ലാത്തതും വിശുദ്ധ ഖുർആനിന്റെ യും തിരുസുന്നത്തിന്റെയും പൊതുവായ നിർദേശങ്ങളുടെ പരിധിയിൽ ഉൾപെടുന്നതുമായ നല്ല കാര്യങ്ങൾ നടപ്പിൽ വരുത്തുന്നത് നല്ല കാര്യമാണെന്ന് മേൽ ഹദീസ്  പഠിപ്പിക്കുന്നു '


അസ്ലം സഖാഫി
പരപ്പനങ്ങാടി

ബിദ് അത്ത് :നബിയുടെ കൽപനയില്ലത്തത് ബിദ്അത്തോ

💎💎💎💎

ബിദ്അത്ത്

ഒഹാബികളുടെ കള്ളത്തരത്തിന് മറുപടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ചോദ്യം


നബി (സ) പറയുന്നത് കാണുക :

*قوله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد )   *

*നമ്മുടെ ഈ കാര്യത്തില്‍ (ഇസ്ലാം ദീനില്‍ നമ്മുടെ കല്‍പ്പന ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും കൂട്ടി ചേര്‍ത്താല്‍ അത് തള്ളപ്പെടെണ്ടാതാണ്)*   ----

📚📚📚📚

*( من عمل عملاً ليس عليه أمرنا فهو رد ) *ആരെങ്കിലും നമ്മുടെ കല്‍പ്പന ഇല്ലാതെ ഒരു കാര്യം ധീനിന്റെ പേരില്‍ പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടെണ്ടാതാണ് )*



.ഇതിൽ നിന്നും നബി സ്വയുടെ കൽപനയില്ലാത്തതല്ലാം ബിദ്അത്താണ് എന്ന് വരുമോ.?


💎💎💎💎💎

മറുപടി


ل أخبرتني عائشة أن رسول الله صلى الله عليه وسلم قال من عمل عملا ليس عليه أمرنا فهو رد



ومعنى الحديث: أن من أحدث في الإسلام رأياً لم يكن له من الكتاب والسنة سند ظاهر أو خفي، ملفوظ أومستنبط، فهو مردود عليه،                 


. وفي رواية لمسلم: من عمل عملا ليس عليه أمرنا فهو رد. أي ليس هو في ديننا وشرعنا، ولم يأذن به الله ورسوله، يعني من عمل عملاً خارجاً عن الشرع ليس متقيداً بالشرع فهو مردود.  مرات ١٤٠



കുഞ്ഞാപ്പു പറഞ്ഞ ഹദീസ് വിവരിച്ചു

അലിയുൽ ഖാരി റ മിർഖാത്തിൽ 140 ൽ പറയുന്നു.


ഹദീസിന്റെ അർഥം .ഖുർആനിലോ സുന്നത്തി ലോ   (ഗവേശകരായ പണ്ഡിതന്മാരുടെ )ഗവേശണ പരമായോ വാചികമായോ വ്യക്തമായോ അവ്യക്തമായോ തെളിവില്ലാതെ ഇസ്ലാമിൽ ഒരഭിപ്രായം പുതുക്കിയാൽ അതു തള്ളപ്പെടേണ്ടതാണ് എന്നാണ് -


നമ്മുടെ അംറ് ഇല്ലാത്തത് പ്രവർത്തിച്ചാൽ എന്നാൽ


അതായത്

ദീനിലോ ശറഇലോ ഇല്ലാത്ത അല്ലാഹുവും റസൂലും അനുമതി നൽകാത്ത എന്നാണ്

അത് കൊണ്ട് ഉദ്ധേശ്യം

ശറഇന് പുറത്തുള്ള ശറഇനോട് ബന്തമില്ലാത്ത എന്നാണ് (മിർഖാത്ത് 140)


ഫത്ഹുൽ ബാരി യിൽ ഇബ്ന് ഹജർ റ പറയുന്നു:



" من أحدث في أمرنا هذا ما ليس منه فهو رد "

ليس عليه أمرنا " والمراد به أمر الدين ،

നമ്മുടെ അംറല്ലാത്തത് എന്നാൽ

ദീനിന്റെ കാര്യമല്ലാത്തത് എന്നാണ് ഉദ്ധേ ശം

ഫത്ഹുൽ ബാരി 2550



ഫത്ഹുൽ ബാരി ഇബ്ന് ഹജർ  റ പറയുന്നു:

الحافظ ابن حجر في الفتح: وَهَذَا الْحَدِيثُ مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ

ഈ ഹദീസിന്റെ അർത്ഥം



; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.ഫത്ഹുൽ ബാരി 2550


ഇബ്ന് റജബ് റ പറയുന്നു.


قال ابن رجب في جامع العلوم والحكم: فهذا الحديث يدلُّ بمنطوقه على أنَّ كلَّ عملٍ ليس عليه أمر الشارع، فهو مردود، ويدلُّ بمفهومه على أنَّ كلَّ عمل عليه أمره، فهو غير مردود، والمراد بأمره هاهنا: دينُه وشرعُه، كالمراد بقوله في الرواية الأخرى: مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود.


وقوله: ليس عليه أمرنا إشارةٌ إلى أنَّ أعمال العاملين كلهم ينبغي أنْ تكون تحتَ أحكام الشريعة، وتكون أحكام الشريعة حاكمةً عليها بأمرها ونهيها، فمن كان عملُه جارياً تحت أحكام الشرع، موافقاً لها، فهو مقبولٌ، ومن كان خارجاً عن ذلك، فهو مردودٌ. اهـ.جامع العلوم والحكم


ശരീഅത്ത് പഠിപ്പിച്ചവരുടെ അംറ് ഇല്ലാത്ത ഏതൊരു പ്രവർത്തനവും തള്ളപെടേണ്ടതാണ് എന്ന്

ഈ ഹദീസിന്റെ മൊഴി അർഥം അറിയിക്കുന്നു.

അംറുള്ള കർമങ്ങൾ ഒന്നും തള്ളപ്പെടില്ല എന്ന് ഇതിന്റെ ഭാഹ്യാർഥം അറിയിക്കുന്നു.


'അംറ് കൊണ്ടുള്ള ഉദ്ധേശ്യം ദീനും

ശറഉമാണ്   (കുഞ്ഞാപ്പുകൾ മനസ്സിലാക്കിയത് പോലെ വെറും കൽപന എന്നല്ല )

നമ്മുടെ ദീനിലില്ലാത്തത് വല്ലവനും പുതുക്കിയാൽ അത് തള്ളപെടും എന്ന ഹദീസിൽ അംറ് കൊണ്ട് ഉദ്ധേശവും  അത് തന്നെയാണല്ലോ '

അപ്പോൾ ഹദീസിന്റെ അർത്ഥം വല്ലവന്റെയും പ്രവർത്തിശറഇന് പുറത്തായാൽ ശറഉമായി ബന്തമില്ലാതിരിക്കുകയും ചെയ്താൽ അത് തള്ളപ്പെടും എന്നാണ്.



നമ്മുടെ അംറില്ലാത്തത് എന്നാൽ പ്രവർത്തിക്കുന്നവന്റെ പ്രവർത്തനങ്ങൾ ശരീഅത്തിന്റെ വിധികളുടെ കീഴിലാവണം എന്ന് സൂചനയുണ്ട്''


ശരീഅത്തിന്റെ വിധികൾ പ്രവർത്തനത്തിന്റെ മേൽ വിരോധം കൊണ്ടും അംറ് കൊണ്ടും വിധിക്കുന്നതാണ് -


കർമങ്ങൾ ശറഇന്റ ഹുക്മുകൾ കളോട് യോജിച്ചു വരികയും അതിന്ന് കീഴിലാവുകയും ചെയതാൽ സ്വീ കാര്യമാണ്

അതിനെ തൊട്ട് പുറത്തായാൽ തള്ളപെടും -

ജാമിഉൽ ഉലും 250


ഇത്രയും പറഞ്ഞതിൽ നിന്നും

എന്ത് കാര്യം ചെയ്യാനും നബി സ്വ യുടെ കൽപന വേണമെന്ന

കുഞ്ഞാപ്പു മനസ്സിലാക്കിയത് തെറ്റാണന്നും അങ്ങനെ ആ ഹദീസിന് അർത്ഥമില്ലന്നും മനസ്സിലാക്കാം -


ഇമാം ശാഫി പറയുന്നു.


പുതുതായി ഉണ്ടായത് രണ്ടു വിധമാണ്;


1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ)  ബിദ്അത്തുള്ളലാല  (പിഴച്ച ബിദ്അത്ത് )യാണ്.


2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...

(ഫത്ഹുൽ ബാരി 13/254)

ബിദ്അത്തിനെ

അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)


‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254


ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ

ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ
!
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഖുർആനിലോ  ഹദീസിലോ  ഉദ്ധരിക്കാത്ത
സ്വലാത്തുകളെ
വഹാബികൾ പല്ലും നഖവും ഉപയോഗിച്ച്
വിമർശിക്കാറുണ്ട്.ബിദ് അത്താണ് ,നരകത്തിലാണ് ........... തുടങ്ങിയ മുജായിദാരോപണങ്ങൾ നീണ്ടുപോകുന്നു!

ഇബ്റാഹീമിയ്യ സ്വലാത്ത് അല്ലാത്തതൊന്നും ശരിയല്ലെന്നും
അത് ചൊല്ലി നടക്കുന്നവർ
തെറ്റുകാരാണെന്നും ഉള്ള
പുലമ്പൽ സർവ്വസാധാരണം.

മറ്റു വിഷയങ്ങളിലുള്ളത് പോലെ ഇവിടെയും വഹാബികൾ വെട്ടിൽ വീണു!. അവർ കുഴിച്ച കുഴിയിൽ അവർ തന്നെ വീണെന്നു പറയുന്നതാകും കൂടുതൽ ശെരി!.
അമാനി മൗലവിയുടെ
ഖുർആൻ വിവരണത്തിന്റെ അവതാരികയിൽ മുജായിദ് അപ്പോസ്തലൻ
കെ.എം. മൗലവി
ഒരു സ്വലാത്ത് പഠിപ്പിക്കുന്നു.

" അസ്സ്വലാത്തു വസ്സലാമു അലാ
മൻ അർസലഹു ലി തബ് ലീഗിൽ ഖുർആനി വ ബയാനി ഹി ഖാതിമുൻ
ലിന്നബിയ്യീൻ വ അലാ ആലിഹി വ സ ഹ്ബിഹി വത്താബിഹീന ലഹും ബി ഇഹ്സാനിൻ ഇലാ യവ്മി ദ്ദീൻ "

ഇത് എഴുതിയാലോ
ചൊല്ലിയാലോ ബിദ്അത്താകുമോ? നരകത്തിൽ പോകുമോ?
മൗലവിമാർ ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച ഈ സ്വലാത്ത് ഖുർആനിലോ ഹദീസിലോ കാണിച്ച് തരാമോ?
ഖുർആനിലും
ഹദീസിലും
എവിടെ- എന്ന മൗലവിമാരുടെ ചോദ്യം മുജായിദുകൾക്ക് മാത്രം ബാധകമാകാത്തതിന്റെ ഗുട്ടൻസ് എന്താണ് ?
ഈ സ്വലാത്ത് ഉൾകൊള്ളുന്ന വഹാബീ ഔദ്യോഗിക ഖുർആൻ പരിഭാഷ വഹാബികൾ ഷോകേസിൽ വച്ചിരിക്കുന്നത് ഈ വിഷയം അറിയാത്ത അണികളോട് ചെയ്യുന്ന നന്ദികേടല്ലേ ?

ഖുർആനിലും ,ഹദീസിലും ഇല്ലാത്ത
ഈ സ്വലാത്ത്
മുജാഹിദുകളുടെ
ഔദ്യോഗിക ഖുർആൻ പരിഭാഷയിൽ അച്ചടിച്ചതെന്തിന് ?
ഇത് ഇത്രയും നാൾ പഠിപ്പിച്ച മുജായിദ് നേതാക്കൾ പിഴച്ചവരും അതുവഴി നരകത്തിലുമാണോ ?

ഇതേ പരിഭാഷയിൽ തന്നെ

പേജ് :15 - ലും

ഹദീസിലില്ലാത്ത സ്വലാത്ത് മുജാഹിദ് നേതാക്കൾ എഴുതി ചേർത്തിട്ടുണ്ട്.

പടച്ചോൻ വലിയോരു സ്വർഗമുണ്ടാക്കിയപ്പോൾ സ്വലാത്തിന്റെയും മറ്റും പേരിൽ ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ നിങ്ങൾ സ്വർഗത്തിൽ നിന്ന് പുറത്താക്കി. കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ,ആരും കാണാതെ മൗലവിമാർ ഇത്തരം സ്വലാത്തുകളുമായി നടന്നാൽ സ്വർഗം കാലിയാകില്ലേ മുജായിദുകളേ? അതോ- അണികളെ പറ്റിച്ച് മൗലവിമാർക്ക് മാത്രം സ്വർഗത്തിൽ കയറിപ്പറ്റാനുള്ള അടവാണോ ഇത് ?.......വഹാബിയുടെ ഔദ്യോഗിക പരിഭാഷയിൽ - വഹാബീ വാദമനുസരിച്ച് ,   ഏതായാലും നരകമുറപ്പ്! ...... അണികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ പിടിച്ച് നിൽക്കാനാകാതെ മൗലവിമാർ നെട്ടോട്ടത്തിൽ...... മതത്തിൽ മനുഷ്യ താല്പര്യങ്ങൾ കടത്തിക്കൂട്ടി - സ്വന്തമായി നിർമ്മാണ ഫാക്ടറി തുടങ്ങിയവരുടെയെല്ലാം ഗതി ,ഇത്തരം നെട്ടോട്ടങ്ങളിൽ കലാശിക്കുമെന്നതിന് വഹാബിസം തന്നെ സാക്ഷി....!!!.....