Thursday, May 24, 2018

ഹദ്ധാദ് ഒഹാബി പുരോഹിതൻ തട്ടി വിട്ട പൊട്ട ലേഖനത്തിന് മറുപടി

*ഹദ്ധാദ്  ഒഹാബി പുരോഹിതൻ തട്ടി വിട്ട പൊട്ട ലേഖനത്തിന് മറുപടി
:::... ..........


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

 ഒഹാബി പുരോഹിതൻ എഴുതുന്നു.

ഖുറാഫാത്ത് വിട്ടു വന്ന ഒരു സുഹ്രത്തിന്റെ സംശയം ഹദ്ദാദ് ചോല്ലുന്നതിൽ വല്ല തെറ്റും ഉണ്ടോ? അതിലെ തൗഹീദിനെതിരായ വല്ല വചനവും ഉണ്ടോ ? അതിലുള്ളതൊക്കെ ഖുര്ആന് ആയത്തുകള് അല്ലെ..? നബി(സ) പഠിപ്പിച്ച ദിക്റുകള് അല്ലേ...?*

മറുപടി

അത് അന്തമില്ലാതെ  ഒഹാബീസത്തിന്റെ അമ്മിയുടെ താഴെ വാല് വെച്ചവന്റെ പൊട്ട സംശയമാണ്

.........
ഒഹാബി പുരോഹിതൻ

മറുപടി =
ഈ വിഷയത്തില് കൃത്യമായി പഠിച്ചു വിധി പറഞ്ഞ അഹ്ലുസ്സുന്നയുടെ ഉലമാക്കള് തെളിവിന്റെ അടിസ്ഥാനത്തില് പറയുന്നു:

"ഹദ്ധാദ് റാതീബ് ബിദ്അത്താണ്."

മറുപടി
അഹ്ലുസ്സുന്നയുടെ ഉലമാക്കള് തെളിവിന്റെ അടിസ്ഥാനത്തില് പറയുന്നു'

എന്നത് ഈ വർഷയത്ത റക്‌സോണ സോപ്പ്  സമ്മാനത്തിന് അർഹതയുള്ള പച്ച നുണയാണ്
ഈ പുരോഹിതനും കളവ് മൽസരത്തിൽ പ്രാക്ടീസ് ലഭിച്ചവനാണന്ന് മനസ്സിലാക്കാം

അഹ്ലുസ്സുന്നയുടെ ഉലമാക്കള് തെളിവിന്റെ അടിസ്ഥാനത്തില് ഹദ്ദാദ് റാത്തീബ് പാടില്ല എന്ന് പറഞ്ഞതായി തെളിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു '

---------------
ഒഹാബി പുരോഹിതൻ

എന്താണ് കാരണം. ?

ഈ റാതീബ് നബി(സ) പഠിപ്പിച്ചതല്ല . നബി(സ)യുടെ കാലശേഷം12നൂറ്റാണ്ടുകള്ക്ക് ശേഷം ജീവിച്ചു മരിച്ച عَبْدِ اللهِ بْنِ عَلَوِيِّ الْحَدَّادِ بَاعَلَوِي അബ്ദുല്ലാ ബിന് അലവി അല്ഹദ്ദാദ് ബാഅലവി എന്ന ഒരു യമന്കാരനായ അന്ധവിശ്വാസി അശ് അരീ ത്വരീഖത്തുകാരന് മുസ്ലിയാര് കെട്ടി ഉണ്ടാക്കിയതാണ് ..

മറുപടി

ഹദ്ധാദ് റാതീബ് ആരും കെട്ടിയുണ്ടാക്കിയതല്ല
നബി സ്വ പഠിപ്പിച്ച   വൈകുന്നേരം ചൊല്ലാൻ പറഞ്ഞ ദിക്റുകളും ഖുർആൻ പഠിപ്പിച്ച ചില ദുആ ഉള്ളുമാണ് '

മഹാന്മാരായ പണ്ഡിതന്മാരെയും അവ്ലിയാക്കളേയും അന്തവിശ്വാസികൾ എന്ന് പറഞ്ഞ നിസ്സാര പെടുത്തൽ  ആദം നബിയെ നിസാര പെടുത്തിയ ഇബ്ലീസിൽ നിന്നും  അയാളുടെ
ശിശ്വൻ ഇബ്നു അബ്ദുൽ വഹാബിന്റെ വല്ലാപ്പ  യും നബി സ്വ യെ നിസ്സാരപെടുത്തിയ  ദുൽഖുവൈസി റ ത്തിെന്റ മാത്രയിലും പെട്ടതാണ്:
'.. ---- ...'
ഒഹാബി പുരോഹിതൻ

ഇതില് ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്ര്കളും ഇല്ലേ.. ഉണ്ട്..


മറുപടി

പിന്നെ എന്തിനാണ് 12 നൂറ്റാണ്ടിന് ശേഷം ഉണ്ടായതാണ് എന്ന് പറഞ്ഞത്


ഒഹാബി പുരോഹിതൻ

എല്ലാ ബിദ്അത്തുകളും അങ്ങനെയാണ്..

ഹഖും ബാതിലുംകൂട്ടിക്കുഴച്ചിട്ടാണ് അതിന്റെ ആളുകള് അത് പ്രചരിപ്പിക്കാറുള്ളത്.


മറുപടി

ഹദ്ധാദിൽ എന്ത് ബാത്വിലാണ് ഉള്ളത് പുരോഹിതാ തെളിയിക്കാൻ വെല്ലുവിളിക്കുന്നു.

ഒഹാബി പുരോഹിതൻ

മോനെ , ഈ കള്ളു കുടിച്ചോ എന്ന് പറഞ്ഞാല് ഏതൊരു മുസ്ലിമും അത് കള്ളുകുടി ഹറാമാണ് എന്ന് പറയും... അതേസമയം ആയത്തും ഹദീസും കൂട്ടിക്കുഴുച്ചുണ്ടടക്കുന്ന ഈ ജാതി ബിദ്അത്തുകള് സാധാരണക്കാര്ക്ക് പെട്ടെന്ന് മനസ്സിലാവില്ല.

മറുപടി

ആയത്തും ഹദീസും കൂട്ടികുഴച്ചാൽ എങ്ങനെയാ ബിദ്അത്താവുക പുരോഹിതാ


ഒഹാബി പുരോഹിതൻ

. ഈ ഹദ്ദാദ് റാതീബ് ല് ഉള്ളപോലെ ജനങ്ങളെ കബളിപ്പിക്കാന് അതില് പല നല്ലകാര്യങ്ങളും കൂട്ടിക്കലര്ത്തിയിട്ടുണ്ടാവും..

മറുപടി

അതിൽ നല്ല കാര്യം മാത്രമേ ഉള്ളു
അല്ലന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാദ്യമല്ല.


ഒഹാബി പുരോഹിതൻ

ഹദ്ദാദിലെ ദിക്രുകൾ ഹദീസില് വന്നതാണ്. ആയത്തുകള് ഖുര്ആനില് ഉള്ളതാണ്. എന്നാല് നബി(സ) ഒരുദിവസത്തില് രാപകലുകളില് ചൊല്ലാന് പറഞ്ഞ ദിക്ര്കള് എല്ലാം കൂടി ഒരുമിച്ച് ഒറ്റയടിക്ക് ചൊല്ലുന്ന പരിപാടി പുത്തനാചാരമാണ്..

മറുപടി

അതിലെ ഒരു ദിക്റെങ്കിലും നബി സ്വ പഠിപ്പിക്കാത്ത തോ ഖുർആൻ അങ്ങീകരിക്കാത്ത തോ ഇല്ലന്ന്
സമ്മദിച്ചതിന്ന് നന്നി

അങ്ങനെ ഒന്നും ലഭിക്കാത്തത് കൊണ്ട്
ഒറ്റയടിക്ക് ചൊല്ലൽ പാടില്ല എന്ന് പറഞ്ഞു രക്ഷപെടുകയാണ് പുരോഹിതൻ

വൈകുന്നേരവും ഒരോ ദിത്തിലും പൊതു വെയും  ചൊല്ലാൻ പറഞ്ഞദിക്റുകളും ഖുർആൻ അങ്ങീകരിച്ച ദുആ കളുമാണ്
ഹദ്ധാദ്

അത് ഒരു ഇരുപ്പിലോ ഒരു സമയത്തോ ചൊല്ലിയാൽ തെറ്റാവുമെന്ന് ഖുർആനിലോ ഹദീസിലോ അഹ് ലുസ്സുന്നയിലെ പണ്ഡിതരോ പറഞ്ഞതായി തെളിയിക്കാൻ ഒരു ഒ ഹാബി മത പുരോഹിതനും സാധ്യമല്ല.

ഒഹാബി പുരോഹിതൻ

 നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണ്. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്.



മറുപടി

അങ്ങനെയാണങ്കിൽ മറമാടിയതിന് ശേഷം നിങ്ങൾ ചൊല്ലാറുള്ള തസ്ബീത്
നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

നബി സ്വ 23 വർശം  ഇസ് ലാമിക പ്രജരണം നടത്തിയിട്ടും

1:ഒറ്റ ജുമുഅ ഖുതുബയിലും നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലിയതായി തെളിയിക്കാൻ ഒറ്റ വഹാബിക്കും സാദിച്ചിട്ടുണ്ടോ

2:  വഹാബികൾ ചൊല്ലുന്ന  തസ്ബീതി ന്റ പ്രതേക  പദം ഒരു വട്ടം പോലും ചൊല്ലിയതായി തെളിയിക്കാൻ ഒഹാബിക്ക് സാദിച്ചിട്ടില്ല.

3 : വഹാബികൾ ചെയ്യുന്നത് പോലെ നികാഹ് നടത്തി കൊടുക്കാൻ നബി സ്വ  ഖത്തീബിനെയും കൂട്ടി ഏതങ്കിലും വിവാഹത്തിന് പോയതായി തെളിയിക്കാൻ ദൈര്യമുണ്ടോ

4: വഹാബികൾ ചൊല്ലുന്ന നബി സ്വ പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകൾ നബിയോ സ്വഹാബത്തോ പഠിപ്പിച്ചിട്ടുണ്ടോ? അവനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.


5: അൽ വിലായത്ത് വൽകറാമത്ത് എന്ന പുസ്തകത്തിൽ കെ എം മൗലവി എഴുതിയ സ്വലാത്തും അൽമുർശിദിൽ എഴുതിയ സ്വലാത്തും ഹുസൈൻ സലഫിയും സകരിയ സ്വലാഹിയും എ പി അബ്ദുൽ ഖാദിർ മൗലവി തുടങ്ങി വിവിധ മൗലവിമാർ ചൊല്ലിയ പ്രത്യാക സ്വലാത്തുകളും നബി സ്വ 23 വർശത്തിന്നിടക്ക് ചൊല്ലിയ സ്വലാത്താണോ? അത് നബി സ്വ പഠിപ്പിച്ച രീതിയിലാണോ?


6:നബി സ്വ പഠിപ്പിക്കാത്ത സ്വഹാബികളുടെ പേര് പറയുന്ന സമയത്ത് പ്രതേക മുള്ള رضي الله عنه
എന്ന പദം23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ


7:നബി സ്വ പഠിപ്പിക്കാത്ത
മഹാന്മാരെ പേര് കേൾ ക്കുമ്പോൾ
പേര് പറയുന്ന സമയത്ത് പ്രതേക മുള്ള

رحمه الله

എന്ന പദം

23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ


8:അഞ്ച് വർശത്തിൽ സംസ്ഥാന സമ്മേളനം 23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?
ആരായിരുന്നു' സംസ്ഥാന സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത്?
ഏത് തങ്ങളായ മുശ്രിക്കായിരുന്നു. ഉത്ഘാടനം ചെയ്തത് ?
ആരായിരുന്നു നന്നി പറഞ്ഞത്?നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

അതിൽ നടന്ന വനിതാ സമ്മേനത്തിലെ അദ്യക്ഷ  ആരായിരുന്നു.?

ആണും പെണ്ണും കൂടി കലർന്നു കൊണ്ട് ഏത് കുളത്തിലായിരുന്നു. അത് നടന്നിരുന്നത്?
അതിലെ ബുക്ക് ഫെയർ എവിടെയായിരുന്നു.?


9:  ക്കോഴിക്കോട്ട് കാർ ക്രോഡീകരിക്കുന്ന
അൽമനാറും
 10:വിചിന്തനവും
11: ഇസ്ലാഹ് മാസികയും
I 2: ശബാബ്
13 വിചിന്തനം
14: പുടവ

തുടങ്ങി മാസിക വാരികകൾ
23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?
നബി സ്വ യുടെ കാലത്ത് അതിന്റെ എഡിറ്റർ ആരായിരുന്നു -
ഇവയല്ലാം
നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

15:മൗലവിച്ചി കെള കൂട്ടി കൂടിക്കലർന്ന  മുജായിദ് ലയനസമ്മേളനം
23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?

16:വഹാബി കൾ ഇന്ന് നടത്തുന്നത് പോലെ രാവിലെ 7 മണിക്ക് തുടങ്ങി 8 മണിക്ക് സമാപിക്കുന്ന മദ്രസാ സംവിദാനം 23 വർശത്തിന്നിടക്ക് നബി സ്വ കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?

I7: ആ മദറസയിൽ എത്ര പിരീഡുണ്ടായിരുന്നു'

18:അതിൽ എത്ര ക്ലാസുകൾ ഉണ്ടായിരുന്നു.

19:നിങ്ങൾ നടത്തിയത് പോലുള്ള പരീക്ഷ അന്ന് നടത്തിയിരുന്നോ?

ഓരോ വർശത്തിലും ഓരോ ക്ലാസിലും നടത്തിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ഒന്ന് അയച്ച് തരുമോ?

20:  അന്ന് പഠിപ്പിച്ചിരുന്ന അമലിയ്യത്ത്ലെ  ഒന്നാം പാഠത്തിന്റെ പേര് എന്ത്? ഇവയല്ലാം നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

21  ഒഹാബികൾ നടത്തുന്നത് പോലെയുള്ള കോളേജ് സംവിദാനവും
അവയിലെ സിലബസും നിങ്ങൾ നടത്തുന്നത് പോലെ നടത്താൻ നബി സ്വ കൽപിച്ചിട്ടുണ്ടോ?

22: അതിലെ പരീക്ഷ ഏത് മാസത്തിലാണ് നടക്കാറുള്ളത്?

 പരീക്ഷ വർഷത്തിൽ എത്ര തവണയുണ്ടാവും ഇവയല്ലാം
നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

23:സുല്ലമി സലഫി സലായി ഫസാദി എന്ന ബിരുദം അന്ന് 23 വർശത്തിന്നിടക്ക് നബി സ്വ എത്ര തവണ നൽകി

24:അന്ന് നടന്ന വാർശിക സമ്മേളനം ഉത്ഘാടകൻ ആരായിരുന്നു സ്വഗതവും നന്നിയും ആരാ പറക്കത്

25 : ഒഹാബികൾ നടത്തുന്നത് പോലെ വാർഷിക സമ്മേളനം നബി സ്വയുടെ കാലത്ത് എത്ര എണ്ണം നടന്നു.

26:ഉമർ മൗലവി
ജനിക്കുന്നതിനു മുമ്പ് ഉമർ മാല ഇല്ല ,

27:അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?

28: കെ എം മൗലവി ജനിക്കുന്നതിനു മുമ്പ്  അൽ മനാറില്ല..?

29:മൗലവിയുടെ ഫത്വ വ ഇല്ല

30: കെ എം മൗലവി യുടെ മാല നബി പഠിപ്പിച്ചിട്ടില്ല.
ഇവയല്ലാംനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

 31:അടുത്ത നൂറ്റാണ്ടിലെ
ഇബ്നു അബ്ദുൽ വഹാബ്  കെട്ടി ഉണ്ടാക്കിയ
     തൗഹീദ് വിഭജനവും നബി പഠിപ്പിച്ചിട്ടില്ല.


32: കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ ഐക്യ സംഗവും നബി സ്വ പഠിപ്പിച്ചിട്ടില്ല.

33:   കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ
പലിശ ബാങ്കും
നബി സ്വ പഠിപ്പിച്ചിട്ടില്ല.



 34: കെ ൻ എം എന്ന പ്രസ്ഥാനവും ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല



 35:ജിന്ന് ചികിൽസാ കേന്ദ്രവും
ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല



36: സാൽവേഷനുംനബി സ്വ പഠിപ്പിച്ചിട്ടില്ല

37: കക്ഷം വടി കമ്പയിനും നബി സ്വ
 പഠിപ്പിച്ചിട്ടില്ല

38:മലയാള ഫാതിഹയുംനബി സ്വ പഠിപ്പിച്ചിട്ടില്ല

39:  കരടിയുടെ കോലവുംനബി സ്വ പഠിപ്പിച്ചിട്ടില്ല

40: നിങ്ങൾ നടത്തുന്നത് പോലെ  സംസ്ഥാന
സമ്മേളനത്തിലെ
റോഡ് ബ്ളോക്കുംനബി സ്വ പഠിപ്പിച്ചിട്ടില്ല



മറ്റു


ബിദ്അതുകൾ etc.......
41:കൂടാതെ

    അന്യ പെൺകുട്ടിയെ കൂട്ടി ഒറ്റക്ക് ബൈക്കിൽ യാത്രയും നബി സ്വ പഠിപ്പിച്ചിട്ടില്ല

24 മണിക്കൂറിനുള്ളിൽ തിരിച്ചു കൊണ്ട് വരണമെന്ന നിബന്തനയും  പോലുള്ളവ
വേറെയും. നബി സ്വ പഠിപ്പിച്ചിട്ടില്ല

*ഇതാണോ മുന്നേ പറഞ്ഞ
നബിചര്യ*?, സ്വഹാബത്തിന്റെ ചര്യ,
*അഹ്ലു സുന്നത്തു വൽജമാഅത്തു* ??
*ഇങ്ങനെ പലതും പുതിയതായി
കൊണ്ടുവരുന്നവരാണോ അതോ, മതം
എന്ന നിലക്ക് റസൂലും സ്വഹാബത്തും
കാണിച്ചു തന്നത് മാത്രം
പിൻപറ്റുന്നവരാണോ,.... ആരാണ് പുത്തൻ
വാദികൾ_* ?ആരാണ് പുത്തൻ വാദികൾ ?🌼. എന്താണ്
പുത്തൻവാദം ?

ഇനി ഇവയല്ലാം വിജ്ഞാനം പഠിക്കുക പഠിപ്പിക്കുക സ്വലാത്ത് ചൊല്ലുക തുടങ്ങിയവയിൽ പൊതുവെ ഉൾപെട്ട താണന്നാണ് മറുപടി എങ്കിൽ
മുസ്ലിംങ്ങൾ ചെയ്യുന്ന ഹദ്ദാദ് നിങ്ങൾ ധാരാളം ദിക്റ് ചൊല്ലൂ എന്നും നിങ്ങൾ എന്നോട് ദുആ ചെയ്യൂ എന്നുംഖുർആൻ പറഞ്ഞതിന്റെ വ്യാപകർത്തത്തിൽ ഉൾപെടുന്നതാണ് പുരോഹിതാ
i: .............

ഒഹാബി പുരോഹിതൻ

ഈ ലോകത്ത് വന്ന മുഴുവൻ പ്രാവച കന്മാരും പറഞ്ഞതിൽ വെച് ഏറ്റവും മഹത്തായ വാക്കാണല്ലോ "ലാ ഇലാഹ ഇല്ലള്ള "എന്നത് .ആര്ക്കും തർക്കമില്ലാത്ത് ഒന്നാണ് . എന്നാല് ഏറ്റവും നല്ല ഈ ദിക് ര് നമസ്കാരത്തിൽ ഫാതിഹക്ക് മുന്പോ ശേഷമോ ഒരു നൂറെണ്ണം ചൊല്ലിയാലോ. നമസ്കാരം ബാതിലാകും .ആ ദിക്ര് മോശമായത് കൊണ്ടാണോ ?ഒരിക്കലുമല്ല മറിച് നാമുക്ക് ദീന് പഠിപ്പിക്കാന് അല്ലാഹു നിയോഗിച്ച നബി(സ) അങ്ങിനെ മാതൃക പഠിപ്പിച്ച് തന്നിട്ടില്ല

മറുപടി

ഫാതിഹക്ക് മുമ്പോ പിമ്പോ നൂറ് തവണ
  ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റ് നിസ്കാരത്തിൽ ചൊല്ലിയാൽ നിസ്കാരം ബാത്വിലാവും എന്നത് മഹാ പൊട്ടത്തരമാണ് .അങ്ങനെ ഏതെങ്കിലും ഒരു പണ്ഡിതൻ പറഞ്ഞതോ ഖുർആനിലോ ഹദീസിലോ പറഞ്ഞത് കാണിച്ചു തരാമോ?

നബി സ്വ മുന്നേ പഠിപ്പിച്ചിട്ടില്ലാതെ തന്നെ എല്ലാ റക് അത്തിലും ഫാതിഹക്ക് ശേഷം ഇഖ്ലാസ്  സൂറത്ത് ഓതിയ വെക്തിയോട് അത് കാരണം നീ സ്വർഗത്തിൽ കടന്നു. എന്ന് പറഞ്ഞു

ഇമാം ബുഖാരി നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം

രിഫാ അത്ത് ബ്നു റാഫി ഇൽ നിന്ന് നിവേദനം 'ഞങ്ങൾ നബി സ്വക്കു പിന്നിൽ നിസ്കരിക്കുകയായിരുന്നു. നബി സ്വ റുകൂഇൽ നിന്ന് തല ഉയർത്തിയപ്പോൾ സമി അല്ലാഹു ലി മൻ ഹമിദഹു

എന്ന് പഞു 'നബി സ്വയുടെ പിന്നിൽ നിന്ന് ഒരാൾ ഇപ്രാകാരം പറഞ്ഞു: റബ്ബനാ വല കൽഹംദു  ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി  നബി സ്വ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ആരാണന്നു ചോദിച്ചു:

അപ്പോൾ അയാൾ ഞാനാണന്ന് പറഞ്ഞപ്പോൾ നബി സ്വ പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. ബുഖാരി 757


പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.


നബി സ്വ എൽ നിന്നും വന്നതല്ലത്തതു ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു '

ഫത്ഹുൽ ബാരി 3/188


ഇതിൽ നിന്ന് നബി സ്വ പഠിപ്പിക്കാത്ത  പ്രവർത്തിക്കാത്ത പുണ്യകർമങ്ങൾ ചെയ്യുന്നത്  പുണ്യമാണ് എന്നും


അങ്ങനെ   സ്വഹാബത്ത് ചെയ്യാറുണ്ട് എന്നും


അതല്ലാം ബിദ്അത്താണ് അനാജാരമാണ്  എന്ന് പറയൽ  നബിയുടെ ചര്യയല്ല എന്നും


  ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും


മറിച്ച് അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നും


ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും


അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും

അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ;് .


അത് കൊണ്ടാണ്  ശാഫിഈ ഇമാമിനെ പോലെയുള്ള ഉത്തമ നൂറ്റാണ്ടിലെ സലഫുകളുംപണ്ഡിതന്മാരും ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടന്ന് വേർതിരിച്ചത്.
......................
പിന്നെ നിസ്കാരത്തിന് പ്രതേക ഒരു ക്രമം ഉണ്ട്  'ആ ക്രമത്തിൽ അതിൽ വിരോദിക്കപ്പെട്ട ക്രമത്തിൽ കൊണ്ട് വരാൻ പാടില്ല എന്ന് മാത്രം

ഹദ്ധാദ്  പ്രതേക ക്രമമുള്ള ഇബാദത്തല്ല

പ്രദോഷത്തിൽ ചൊല്ലേണ്ട ദിക്റുകളും ദിവസവും ചൊല്ലേണ്ട ദിക്റ് ദുആ ഉകളും
പൊതുവെ യുള്ള ദിക്റ് ദുആ ഉകളുമാണ്
  നബി സ്വ നിർദേശിച്ച ക്രമം തെറ്റുക എന്നത് അതിൽ വരുന്നില്ല. അങ്ങനെയുണ്ട് എന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാദ്യമല്ല 
- ............::...::
-- ...:::
5'.

ഇബ്ന് അബി ശൈബ പ്രഭലമായ പരമ്പരയിലൂടെ ഹകം റ വഴി അഅറജിൽ നിന്നും ഉദ്ധരിക്കുന്നു.


ളുഹാനിസ്കാരത്തെ കുറിച്ച്  ഇബ്ന് ഉമറിനോട് ഞാൻ ചോദിച്ചു അപ്പോൾ അദ്ധേഹം പ്രതിവചിച്ചു '


അത് ബിദ്അത്താണ് നല്ല ബിദ്അത്താണ്


അബ്ദുൽ റസാഖ് സാലിം വഴി പിതാവിലൂടെ ഉദ്ധരിക്കുന്നു.

നിക്ഷയം ഉസ്മാൻ വധിക്കപെട്ടു ഒരാളും ളുഹാനിസ്കരിച്ചിരുന്നില്ല.

ളുഹാനിസ്കാരത്തിനേക്കാൾ എന്നിക്കിഷ്ടമുള്ള മറ്റൊന്നും ജനങ്ങൾ പുതുതാക്കിയിട്ടില്ല.

ഫത്ഹുൽ ബാരി 3/52


ഇമാം ബുഖാരി നിവേദനം

മുവരിഖ് പറയുന്നു. നിങ്ങൾ ളുഹാനിസ്കരിക്കാറുണ്ടോ എന്ന് ഞാൻ ഇബ്ന് ഉമറിനോട് ചോദിച്ചു അദ്ധേഹം പ്രതിവചിച്ചു.

ഇല്ല. ഞ്ഞാൻ ചോദിച്ചു ''ഉമറോ? അദ്ധേഹം പറഞ്ഞു ' ഇല്ല.

ഞാൻ ചോദിച്ചു 'അബൂബക്കറോ ?

അദേഹം ' ഇല്ല എന്ന് പറഞ്ഞു.

ഞാൻ ചോദിച്ചു '

നബിയോ?

അദ്ധേഹം പറഞ്ഞു.

നബി സ്വ നിസ്കരിച്ചതായി ഞാൻ അനുമാനിക്കുന്നില്ല. ബുഖാരി: 11 04



നബി സ്വ ളുഹാ നിസ്കാരം നിർവഹിച്ചിട്ടില്ലന്ന് ഇവിടെ സുന്നികൾകൾക്ക് വാദമില്ല -


ഇബ്നുഉമറ് അതിനെ കുറിച്ച് നടത്തുന്ന പരാമർശങ്ങളാണ് പ്രസക്തം. അദ്ധേഹം നബിﷺ ളുഹാനിസ്കരിച്ചത് അറിഞ്ഞിട്ടില്ലായിരിക്കാം .


അപ്പോൾ ഇബ്ന് ഉമറ് നെ സംബന്ധിച്ച് ഈ നിസ്കാരം നബിﷺ അനുഷ്ഠിക്കാത്ത കർമ്മമായി തീരുന്നു' എന്നിട്ടും അതിനെ കുറിച്ച് ഏറ്റവും നല്ല പ്രവർത്തനമാണ് ന്ന് പ്രസ്താവിക്കുന്നു ''


ഇബ്ന് ഉമറ് റ വിന്റെ പ്രസ്ഥാവനയിൽ നിന്ന് പ്രധാനപെട്ട മറ്റൊരു കാര്യവും കൂടി വ്യക്തമാവുന്നുണ്ട്.


സ്വഹാബ- നബിﷺക്ക് ശേഷം കൽപ്പിക്കാത്തതും ചെയ്യാത്തതുമായ രേഖകൾക്കെതിരിക്കാത്ത പല നല്ല കാര്യങ്ങളും അനുഷ്ടിച്ചിരുന്നു. അത് കൊണ്ടാണല്ലോ  സ്വഹാബത്ത് പുതുതായി നടപ്പിലാക്കിയ കാര്യങ്ങളിൽ ഏറ്റവും നല്ലതാണ് 

وانها لمن احسن ما احدثوا


ആ നിസ്കര മെന്ന്

ഇബ്നു ഉമർ പറയാൻ കാരണം'



നബി സ്വ ളുഹാനിസ്കരിച്ചിട്ടില്ല എന്ന് പറയുന്ന  മുത്തബി ഉസ്സുന്ന       ഇബ്ന് ഉമറ് അത് നല്ല ബിദ്അത്തും പുതിയതുമാണ് എന്ന്  പറയുകയും


അതിന് അങ്ങികാരം നൽ കുകയും

 ചെയ്തതിൽ നിന്നും  നബി സ്വ

അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നു മനസ്സിലാക്കാവുന്നതാണ്


ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും


അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും

അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ്.


അതല്ലാം ബിദ്അത്താണ് അനാജാരമാണ്  എന്ന് പറയൽ  നബിയുടെ ചര്യയല്ല എന്നും


  ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


6.

നബി സ്വയുടെ കാലത്തോ അബൂബക്കർ റവിന്റെ കാലത്തോ നടപ്പാക്കുകയോ  നബി സ്വ കൽപിക്കുകയോ ചെയ്യാത്ത വെള്ളിയാഴച്ചയിലെ രണ്ടാം ഭാങ്ക് ഉസ്മാൻ റ വാണ് തുടങ്ങിയത് .



ജുമുഅക്ക് രണ്ട് ബാങ്ക്

ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാല ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്.


സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇകാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരികണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് 'ഇജ്മാഅ്" എന്നാ ബ്ലോഗിൽ പറഞ്ഞുപോയി.

ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:

'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാല ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211)

അല്ലാഹുവിന്റെ പൊരുത്തം കരസ്തമാവാൻ മുഹാജിറുകളും അൻസാറുകളുമായ സ്വഹാബത്തിന്റെ നല്ലനിലയിൽ പിൻപറ്റാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:

ﻭَﺍﻟﺴَّﺎﺑِﻘُﻮﻥَ ﺍﻟْﺄَﻭَّﻟُﻮﻥَ ﻣِﻦَ ﺍﻟْﻤُﻬَﺎﺟِﺮِﻳﻦَ ﻭَﺍﻟْﺄَﻧﺼَﺎﺭِ ﻭَﺍﻟَّﺬِﻳﻦَ ﺍﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَﺎﻥٍ ﺭَّﺿِﻲَ ﺍﻟﻠَّـﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮﺍ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّﺎﺕٍ ﺗَﺠْﺮِﻱ ﺗَﺤْﺘَﻬَﺎ ﺍﻟْﺄَﻧْﻬَﺎﺭُ ﺧَﺎﻟِﺪِﻳﻦَ ﻓِﻴﻬَﺎ ﺃَﺑَﺪًﺍ ۚ ﺫَٰﻟِﻚَ ﺍﻟْﻔَﻮْﺯُ ﺍﻟْﻌَﻈِﻴﻢُ ‏( ﺳﻮﺭﺓ ﺍﻟﺘﻮﺑﺔ : ١٠٠ ‏)

മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള് ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗത്തോപ്പുകള് അവര്ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില് നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.


ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ റ അങ്ങി കരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി  റ യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.


ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ


ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്



ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،


നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത്


ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.


അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)


ചുരുക്കത്തിൽ നബി സ്വപഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '


അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.


ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി സ്വകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിന് കാമികളും അങ്ങീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത് അതിൽ ചിലത് മുമ്പ് പറഞ്ഞിട്ടുണ്ട്.


7.

ഇനിയും ചില തെളിവുകൾ താഴെ കാണുക.


ബിലാൽ റ സ്വർഗത്തിൽ  ഉന്നത പറവിയിൽകടക്കാൻ കാരണമായ പുണ്യകർമത്തെ വിവരിച്ചുകൊണ്ട്

ബുഖാരിയിലെ ഹദീസ് വിവരിച്ച് കൊണ്ട്

ശൈഖുൽ ഇസ്ലാം ഇബ്ൻ ഹജ്‌റ്ൽ അസ്ഖലാനി റ പറയുന്നു.

ويستفاد منه جواز الاجتهاد في توقيت العبادة  لان يا الا  توسل الي ما ذكرنا با الاستنباط  فصوبه النبي صلي الله عليه وسلم

فتح الباري ٤/١٣٩


ഗവേഷണം നടത്തിത്തരാധനക്ക് സമയം നിക്ഷയിക്കാമെന്ന്  നിക്ഷയിക്കാമെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം കാരണം  പ്രസ്തുത കാര്യത്തിലേക്ക് ബിലാൽ റ ചെന്നെത്തിയത് ഗവേഷണത്തിലുടെയായിരുന്നു' നബി സ്വ അത് ശരി വെക്കുകയും ചെയ്തു ഫത്ഹുൽ ബാരി 4/139


8 - ഇസ് ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാവാതിരിക്കുമ്പോൾ ദീനിൽ നല്ല കാര്യങ്ങൾ നടപ്പിലാക്കാമെന്ന് സ്വഹാബത്തിന്റെ ഖുർആൻ ക്രോഡീകരണം തെളിയിക്കുന്നു.


ഇത് അവർ ചെയ്ത രൂപത്തിൽ നബി സ്വ ചെയ്യുകയോ ചെയ്യാൻ വേണ്ടി നിർദേശിക്കുകയോ ചെയ്തിരുന്നില്ല.



പ്രതിഫലം ആഗ്രഹിച്ചു കൊണ്ട്  നബി സ്വ

ചെയ്യുകയോ ചെയ്യാൻ വേണ്ടി നിർദേശിക്കുകയോ ചെയ്യാത്ത ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന്ന് വിരോധമില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.


സ്വഹീഹുൽ ബുഖാരിയിൽ പറയുന്നു.

ﻭﺇﻧﻲ ﺃﺭﻯ ﺃﻥ ﺗﺄﻣﺮ ﺑﺠﻤﻊ ﺍﻟﻘﺮﺁﻥ ﻗﻠﺖ ﻟﻌﻤﺮ ﻛﻴﻒ ﺗﻔﻌﻞ ﺷﻴﺌﺎ ﻟﻢ ﻳﻔﻌﻠﻪ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﻋﻤﺮ ﻫﺬﺍ ﻭﺍﻟﻠﻪ ﺧﻴﺮ ﻓﻠﻢ ﻳﺰﻝ ﻋﻤﺮ ﻳﺮﺍﺟﻌﻨﻲ ﺣﺘﻰ ﺷﺮﺡ ﺍﻟﻠﻪ ﺻﺪﺭﻱ ﻟﺬﻟﻚ ﻭﺭﺃﻳﺖ ﻓﻲ ﺫﻟﻚ ﺍﻟﺬﻱ ﺭﺃﻯ ﻋﻤﺮ ﻗﺎﻝ ﺯﻳﺪ ﻗﺎﻝ ﺃﺑﻮ ﺑﻜﺮ ﺇﻧﻚ ﺭﺟﻞ ﺷﺎﺏ ﻋﺎﻗﻞ ﻻ ﻧﺘﻬﻤﻚ ﻭﻗﺪ ﻛﻨﺖ ﺗﻜﺘﺐ ﺍﻟﻮﺣﻲ ﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺘﺘﺒﻊ ﺍﻟﻘﺮﺁﻥ ﻓﺎﺟﻤﻌﻪ ﻓﻮﺍﻟﻠﻪ ﻟﻮ ﻛﻠﻔﻮﻧﻲ ﻧﻘﻞ ﺟﺒﻞ ﻣﻦ ﺍﻟﺠﺒﺎﻝ ﻣﺎ ﻛﺎﻥ ﺃﺛﻘﻞ ﻋﻠﻲ ﻣﻤﺎ ﺃﻣﺮﻧﻲ ﺑﻪ ﻣﻦ ﺟﻤﻊ ﺍﻟﻘﺮﺁﻥ ﻗﻠﺖ ﻛﻴﻒ ﺗﻔﻌﻠﻮﻥ ﺷﻴﺌﺎ ﻟﻢ ﻳﻔﻌﻠﻪ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﻫﻮ ﻭﺍﻟﻠﻪ ﺧﻴﺮ ﻓﻠﻢ ﻳﺰﻝ ﺃﺑﻮ ﺑﻜﺮ

ﻳﺮﺍﺟﻌﻨﻲ ﺣﺘﻰ ﺷﺮﺡ ﺍﻟﻠﻪ ﺻﺪﺭﻱ ﻟﻠﺬﻱ ﺷﺮﺡ ﻟﻪ ﺻﺪﺭ ﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ

ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ

صحيح البخاري

ഉമറ് റ അബൂബക്കർ റവിനോട് പറഞ്ഞു: ഖുർആൻ ക്രഡീകരിക്കൽ കൊണ്ട് ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു. അബൂബക്കർ റ പറഞ്ഞു.


നബി സ്വ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു കാര്യം നാം എങ്ങനെ പ്രവർത്തിക്കും.


ഉമർ പറഞ്ഞു.


അല്ലാഹുവാണ് സത്യം അത് നല്ല കാര്യമാണ്.

അബൂബകർ പറയുന്നു.


ഉമർ ഇക്കാര്യം ആവർത്തിച്ച് എന്നോട് ആവ്ശ്വ പെട്ടു കൊണ്ടിരുന്നു -


എന്റെ ഹൃദയം അതിലേക്ക് തുറന്നു'




സൈദ് ബ്നു സാബിത് റ പറയുന്നു

അബുബക്കർ റ എന്നോട് പറഞ്ഞു.


ഖുർആൻ ക്രഡീകരിക്കൽ കൊണ്ട് ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു.


സൈദ് പറഞ്ഞു.

നബി സ്വ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു കാര്യം നാം എങ്ങനെ പ്രവർത്തിക്കും.


അബൂബക്കർ റ പറഞ്ഞു '

അല്ലാഹുവാണ് സത്യം അത് നല്ല കാര്യമാണ്


അവസാനം

ഉമറി റ നെ പോലേ ഞാനും അതെ അഭിപ്രായപെട്ടു.



ഫത്ഹുൽ ബാരി പറയുന്നു. നബി സ്വ യുടെ വഫാത്തോട്  ഖുർആനിന്റെ അവതരണം അവസാനിച്ചപ്പോൾ  ഖുലഫാഉ റാഷിദുകൾക്ക് ഇക്കാര്യം അല്ലാഹു തോന്നിപ്പിച്ച് കൊടുത്തു


അങ്ങനെ ഉമർ റ വിന്റെ

മുശാവറ പ്രകാരം  സിദ്ധീഖ് റ അതിന് തുടക്കം കുറിച്ചു'


അൽ മസ്വാഫ് എന്ന ഗ്രന്ഥത്തിൽ അബൂദാവൂദി റ ന്റെ മകൻ ഹസനായ പരമ്പരയിലൂടെ അബ്ദുൽ ഖൈറിനെ തൊട്ട് നിവേദനം ചെയ്തത് ഇതിന് ഉപോൽബലമാണ് '


അതിങ്ങനെ അലി റ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു .മുസ് ഹഫുകളുടെ കാര്യത്തിൽ ജനങ്ങളിൽ വെച്ച് ഏറ്റവും കൂലി ലഭിക്കുന്നയാൾ അബൂബകർ റ ആണ്. അല്ലാഹു വിന്റെ കിതാബ് ആദ്യമായി ക്രോഡീകരിച്ചത് അദ്ധേഹമാണ്.

ഫത്ഹുൽ ബാരി 14/193





ﻓﻠﻤﺎ ﺍﻧﻘﻀﻰ ﻧﺰﻭﻟﻪ ﺑﻮﻓﺎﺗﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺃﻟﻬﻢ ﺍﻟﻠﻪ ﺍﻟﺨﻠﻔﺎﺀ ﺍﻟﺮﺍﺷﺪﻳﻦ ﺫﻟﻚ ﻭﻓﺎﺀ ﻟﻮﻋﺪ ﺍﻟﺼﺎﺩﻕ ﺑﻀﻤﺎﻥ ﺣﻔﻈﻪ ﻋﻠﻰ ﻫﺬﻩ ﺍﻷﻣﺔ ﺍﻟﻤﺤﻤﺪﻳﺔ ﺯﺍﺩﻫﺎ ﺍﻟﻠﻪ ﺷﺮﻓﺎ ، ﻓﻜﺎﻥ ﺍﺑﺘﺪﺍﺀ ﺫﻟﻚ ﻋﻠﻰ ﻳﺪ ﺍﻟﺼﺪﻳﻖ - ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ - ﺑﻤﺸﻮﺭﺓ

ﻋﻤﺮ ، ﻭﻳﺆﻳﺪﻩ ﻣﺎ ﺃﺧﺮﺟﻪ ﺍﺑﻦ ﺃﺑﻲ ﺩﺍﻭﺩ ﻓﻲ " ﺍﻟﻤﺼﺎﺣﻒ " ﺑﺈﺳﻨﺎﺩ ﺣﺴﻦ ﻋﻦ ﻋﺒﺪ ﺧﻴﺮ ﻗﺎﻝ : " ﺳﻤﻌﺖ ﻋﻠﻴﺎ ﻳﻘﻮﻝ : ﺃﻋﻈﻢ ﺍﻟﻨﺎﺱ ﻓﻲ ﺍﻟﻤﺼﺎﺣﻒ ﺃﺟﺮﺍ ﺃﺑﻮ ﺑﻜﺮ ، ﺭﺣﻤﺔ ﺍﻟﻠﻪ ﻋﻠﻰ ﺃﺑﻲ ﺑﻜﺮ ، ﻫﻮ ﺃﻭﻝ ﻣﻦ ﺟﻤﻊ ﻛﺘﺎﺏ ﺍﻟﻠﻪ فتح الباري


ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട്  അബൂബകർ റവിന്റെ പ്രവർത്തനം നിക്ഷ പക്ഷമായി വിലയിരുത്തിയാൽ അദ്ധേ ഹത്തിന് മഹത്വം മനസ്സിലാക്കാം .


കാരണം ഒരു നല്ല സുന്നത്ത്  (ചര്യ) ഒരാൾ സ്ഥാപിച്ചാൽ അന്ന് അതിന്റെയും അതനുസരിച്ച് പ്രവർത്തിക്കുനവരുടെയും

പ്രതിഫലമുണ്ട് എന്ന നബി സ്വ യുടെ പ്രസ്ഥാപന സ്ഥിരപ്പെട്ടതാണ് .


അതിനാൽ സ്വിദ്ധീഖ് റ ന്റെ ശേഷം അന്ത്യനാൾ വരെ ഏതൊരാൾ ഖുർ ആൻ ക്രോഡീകരിച്ചാലും അവർക്ക് ലഭിക്കുന്നതിനോട് തുല്യമായ ഒന്ന് അദ്ധേഹത്തിന് ലഭിക്കും ഫത്ഹ് ൽ ബാരി 14/193


.

. ﻭﺇﺫﺍ ﺗﺄﻣﻞ ﺍﻟﻤﻨﺼﻒ ﻣﺎ ﻓﻌﻠﻪ ﺃﺑﻮ ﺑﻜﺮ ﻣﻦ ﺫﻟﻚ ﺟﺰﻡ ﺑﺄﻧﻪ ﻳﻌﺪ ﻓﻲ ﻓﻀﺎﺋﻠﻪ ﻭﻳﻨﻮﻩ ﺑﻌﻈﻴﻢ ﻣﻨﻘﺒﺘﻪ ، ﻟﺜﺒﻮﺕ ﻗﻮﻟﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - " ﻣﻦ ﺳﻦ ﺳﻨﺔ ﺣﺴﻨﺔ ﻓﻠﻪ ﺃﺟﺮﻫﺎ ﻭﺃﺟﺮ ﻣﻦ ﻋﻤﻞ ﺑﻬﺎ " ﻓﻤﺎ ﺟﻤﻊ ﺍﻟﻘﺮﺁﻥ ﺃﺣﺪ ﺑﻌﺪﻩ ﺇﻻ ﻭﻛﺎﻥ ﻟﻪ ﻣﺜﻞ ﺃﺟﺮﻩ ﺇﻟﻰ ﻳﻮﻡ ﺍﻟﻘﻴﺎﻣﺔ .فتح الباري ١٤/١٩٣

ഇത്രയും വിശദീകരിച്ചതിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമായി


1' ഖുർആൻ ക്രോഡീകരണം സംമ്പന്ധിച്ചു സിദ്ധിഖ് റ ചെയ്ത കാര്യം നബി സ്വ ചെയ്യു ക യോ നിരദ്ധേശിക്കുകയോ ചെയ്തിരിന്നില്ല .


2. നബി സ്വ നിർദ്ധേശിച്ച കാര്യമല്ലാത്തതിനാലാണ് ഉമർ (റ) ഉണർത്തിയപ്പോൾ സിദ്ധീഖ് (റ) വഴങ്ങാതിരുത്.


3. നബി (സ) ചെയ്യാത്ത കാര്യം ഞാൻ ചെയ്യുകയോ എന്ന് ചോദിച്ചു കൊണ്ട് സിദ്ധീഖ് ( റ ) ആദ്യം ഒഴിഞ്ഞു മാറുകയായിരുന്നു.


4. നബി (സ) നിർദ്ദേശിക്കാത്ത കാര്യമാണിതെന്ന് സിദ്ധീഖ് (റ) വിന്റെ ഈ മറുപടിയിൽ നിന്നും വ്യക്തമാവുന്നു.


5. നിരവധി തവണ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് സിദ്ധീഖ് (റ) തന്റെ തീരുമാനം പുനഃപരിശോധിച്ചത്.


6. നബി (സ) ചെയ്യാത്തത് നാം എങ്ങിനെ ചെയ്യുമെന്ന സിദ്ധീഖ് (റ)ന്റെ ചോദ്യത്തിന് 'അള്ളാഹു വാണെ സത്യം അതൊരു നല്ല കാര്യമാണ്' എന്ന മറുപടിയാണ് ഉമർ (റ) നൽകുന്നത്.


7. നല്ല കാര്യമാണെങ്കിൽ നബി (സ) ചെയ്തിട്ടില്ലെങ്കിലും ഇസ്ലാമിൽ നടപ്പിലാക്കാമെന്ന ഉമർ(റ) ന്റെ മറുപടിയിൽ നിന്ന് വ്യക്തമാവുന്നു.


8. മുസ്ഹഫുകളുടെ വിഷയത്തിൽ ഏറ്റവും പ്രതിഫലം കിട്ടുക സിദ്ധീഖ് (റ) വിനണെന്ന് അലി (റ) പ്രസ്ഥാവിക്കുന്നു. കാരണം അവരാണ് അള്ളാഹു വിന്റെ കിതാബിനെ ആദ്യമായി ക്രോഡീകരിച്ചത്.


9. ഇതിനെതിരെ ഉന്നയിക്കപ്പെടുന്ന ഏത് തെളിവുകളും വിഷയവുമായി ബന്ധമില്ലാത്തവയാകുന്നു.



9. അൻസ്വറുകളിൽ പെട്ട ഒരു സ്വഹാബി മസ്ജിദ് ഖുബാഇൽ  ഇമാമ്നിൽ കാറുണ്ട്

എല്ലാറ കഅത്തിലും ﻗﻞ ﻫﻮ ﺍﻟﻠﻪ ﺃﺣﺪ സൂറത്ത് ഓതി തുടങ്ങുകയും ശേഷം മറ്റൊരു സൂറത്ത് കൂടി ഓതു കയും ചെയ്യും.


അപ്പോൾ സ്വഹാബികളായ മഅമൂമുകൾ അദ്ധേഹത്തോട് പറഞ്ഞു.

നിങ്ങൾ ഏതെങ്കിലും ഒരു സൂറത്ത് ഓതുക.

അദ്ധേഹം അതിന് കൂട്ടാക്കിയില്ല


പിന്നീട് വിവരം നബി സ്വ യോട് പറഞ്ഞു. നബി സ്വ അദ്ധേഹത്തോട് ചോദിച്ചു.

നിങ്ങളുടെ കൂട്ടുകാർ പറയുന്നത് എന്ത് കൊണ്ട് നിങ്ങൾ ചെയ്യുന്നില്ല.?

എല്ലാ റക്അത്തിലും എന്ത് കൊണ്ടാണ് മേൽ സൂറത്ത് ഓതുന്നത്?

അദ്ധേഹം പറഞ്ഞു '


ഞാൻ ആസൂറത്തിനെ ഇഷ്ടപെടുന്നു.

നബി സ്വ പറ ഞ്ഞു.

ﺣﺒﻚ ﺇﻳﺎﻫﺎ ﺃﺩﺧﻠﻚ ﺍﻟﺠﻨﺔ


ആസൂറത്തിനോടുള്ള നിന്റെ സനേഹം നിന്നെ സ്വർഗത്തിൽ പ്രവേഷിപ്പിക്കും

സ്വഹീഹുൽ ബുഖാരി




9.ﻋﻦ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻛﺎﻥ ﺭﺟﻞ ﻣﻦ ﺍﻷﻧﺼﺎﺭ ﻳﺆﻣﻬﻢ ﻓﻲ ﻣﺴﺠﺪ ﻗﺒﺎﺀ ﻭﻛﺎﻥ ﻛﻠﻤﺎ ﺍﻓﺘﺘﺢ ﺳﻮﺭﺓ ﻳﻘﺮﺃ ﺑﻬﺎ ﻟﻬﻢ ﻓﻲ ﺍﻟﺼﻼﺓ ﻣﻤﺎ ﻳﻘﺮﺃ ﺑﻪ ﺍﻓﺘﺘﺢ ﺏ ﻗﻞ ﻫﻮ ﺍﻟﻠﻪ ﺃﺣﺪ ﺣﺘﻰ ﻳﻔﺮﻍ ﻣﻨﻬﺎ ﺛﻢ ﻳﻘﺮﺃ ﺳﻮﺭﺓ ﺃﺧﺮﻯ ﻣﻌﻬﺎ ﻭﻛﺎﻥ ﻳﺼﻨﻊ ﺫﻟﻚ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻓﻜﻠﻤﻪ ﺃﺻﺤﺎﺑﻪ ﻓﻘﺎﻟﻮﺍ ﺇﻧﻚ ﺗﻔﺘﺘﺢ ﺑﻬﺬﻩ ﺍﻟﺴﻮﺭﺓ ﺛﻢ ﻻ ﺗﺮﻯ ﺃﻧﻬﺎ ﺗﺠﺰﺋﻚ ﺣﺘﻰ ﺗﻘﺮﺃ ﺑﺄﺧﺮﻯ ﻓﺈﻣﺎ ﺗﻘﺮﺃ ﺑﻬﺎ ﻭﺇﻣﺎ ﺃﻥ ﺗﺪﻋﻬﺎ ﻭﺗﻘﺮﺃ ﺑﺄﺧﺮﻯ ﻓﻘﺎﻝ ﻣﺎ ﺃﻧﺎ ﺑﺘﺎﺭﻛﻬﺎ ﺇﻥ ﺃﺣﺒﺒﺘﻢ ﺃﻥ ﺃﺅﻣﻜﻢ ﺑﺬﻟﻚ ﻓﻌﻠﺖ ﻭﺇﻥ ﻛﺮﻫﺘﻢ ﺗﺮﻛﺘﻜﻢ ﻭﻛﺎﻧﻮﺍ ﻳﺮﻭﻥ ﺃﻧﻪ ﻣﻦ ﺃﻓﻀﻠﻬﻢ ﻭﻛﺮﻫﻮﺍ ﺃﻥ ﻳﺆﻣﻬﻢ ﻏﻴﺮﻩ ﻓﻠﻤﺎ ﺃﺗﺎﻫﻢ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﺧﺒﺮﻭﻩ ﺍﻟﺨﺒﺮ ﻓﻘﺎﻝ ﻳﺎ ﻓﻼﻥ ﻣﺎ ﻳﻤﻨﻌﻚ ﺃﻥ ﺗﻔﻌﻞ ﻣﺎ ﻳﺄﻣﺮﻙ ﺑﻪ ﺃﺻﺤﺎﺑﻚ ﻭﻣﺎ ﻳﺤﻤﻠﻚ ﻋﻠﻰ ﻟﺰﻭﻡ ﻫﺬﻩ ﺍﻟﺴﻮﺭﺓ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻓﻘﺎﻝ ﺇﻧﻲ ﺃﺣﺒﻬﺎ ﻓﻘﺎﻝ ﺣﺒﻚ ﺇﻳﺎﻫﺎ ﺃﺩﺧﻠﻚ ﺍﻟﺠﻨﺔ

صحيح البخاري


: ﻭﻓﻴﻪ ﺩﻟﻴﻞ ﻋﻠﻰ ﺟﻮﺍﺯ ﺗﺨﺼﻴﺺ ﺑﻌﺾ ﺍﻟﻘﺮﺁﻥ ﺑﻤﻴﻞ ﺍﻟﻨﻔﺲ ﺇﻟﻴﻪ ﻭﺍﻻﺳﺘﻜﺜﺎﺭ ﻣﻨﻪ ﻭﻻ ﻳﻌﺪ ﺫﻟﻚ ﻫﺠﺮﺍﻧﺎ ﻟﻐﻴﺮﻩ ،


ശൈഖുൽ ഹദീസ് ഇബ്നു ഹജർ റ പറയുന്നു.മനസ്സിന്റെ ചാച്ചിൽ പ്രകാരം

ഖുർആനിൽ ചില ഭാകത്തെ പ്രത്തേകമാക്കൽ അനുവദനീയമാണന്നതിനും അത് വിലക്കപ്പെട്ടതല്ലന്നും ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഫത്ഹുൽ ബാരി 1/


ചുരുക്കത്തിൽ നബി സ്വപഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും ഇതിൽ നിന്നും മനസ്സിലാക്കാം മനസ്സിലാക്കാം

അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '


അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.


ഇവിടെ നബി സ്വ പഠിപ്പിക്കാത്തതും ചെയ്യാത്തതും മറ്റുപള്ളികളിൽ സ്വഹാബത്ത് ചെയ്യാത്തതുമായ ഒരു ആജാരം  ഈ സ്വഹാബി ഏറ്റവും ഷ്രേട മുള്ള

എല്ലാ ഫർള് നിസ്കാരത്തിലും നിർവഹിച്ചിട്ടും നബി സ്വ അത് വിരോദിക്കുകയോ എത്രിക്കുകയോ ചെയ്തില്ല.


ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്




അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്


10.

തറാവീഹ് നിസ്കാരം ഒറ്റ ജമാഅത്തായി റമളാനിലെ എല്ലാ രാത്രികളിലും ഉമറ്: റ ഒരുമിച്ച് കൂട്ടിയത്  നല്ല ബിദ്അത്ത് نعمت البدعة ആയാണ് ഉമർ റ പറഞ്ഞത് അത് ബുഖാരി റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഹാഫിള്ഇബ്നു ഹജറുൽ  അസ്ഖലാനി പറയുന്നു. നബി സ്വ റമളാനിന്റെ നിസ്കാരത്തിന് വേണ്ടി ജനങ്ങളെ ഒരുമിച്ചുകൂട്ടിയിട്ടില്ല: എന്ന് സുഹ് രി റ യെ തൊട്ട് വന്നിട്ടുണ്ട് ഫത്ഹുൽ ബാരി  5/10


عن الزهري في هذا الحديث لم يكن رسول الله صلي الله عليه وسلم جمع الناس علي البيان  فتح الباري ٥/١٠

വീണ്ടും             സ്വഹീഹുൽ ബുഖാരിയുടെ  തറാവീഹ് ന്റെ ഹദീസ് വിവരിച്ച് ഫത്ഹുൽ ബാരിയിൽ ശൈഖുൽ ഇസ്ലാം ഇബ്നു ഹജറ് റ പറയുന്നു.


ﻗﺎﻝ ﻋﻤﺮ : ﻧﻌﻢ ﺍﻟﺒﺪﻋﺔ

ഇത് നല്ല ബിദ്അത്താണ്

എന്ന ഉമർ റ വിന്റെ വാക്കിന്റെ വിവരണം .

ബിദ്അത്ത് എന്നൽ മുൻ മാതൃകയില്ലത്ത പുതുതായി ഉണ്ടാക്കുന്ന കാര്യമെന്നാണ്.

ശറഇൽ അതിനെ  സുന്നത്തിന്റെ എതിരിൽ ഉപയോഗിക്കപെടും'

അപ്പോൾ അത് മോഷമാക്കപ്പെട്ടതാണ്.

യഥാർത്തം - ബിദ്അത്ത് ശറഇൽ ഒരു നന്മയുടെ താഴേ പ്രവേഷിച്ചതാണെങ്കിൽ അത് ഹസനത്താണ് ( പുണ്യം)


ഇനി ആബിദ് അത്ത് ശറഇൽ തിന്മയുടെ കീഴിൽ പ്രവേശിച്ചാൽ അത് തിന്മയാണ്.

രണ്ടുമല്ലങ്കിൽ മുബാഹാണ് ( അനുവദനീയം )

ബിദ്അത്തിനെ അഞ്ച് ഹുക്മിലേക്ക് ഓഹരിചെയ്യാവുന്നതാണ് '


(സുന്നത്ത് (പ്രിതി ഫലമുള്ളത് ) വാജിബ് (നിർബന്തമായതും പ്രതിഫലമുള്ളതു )

ഹറാം:  കറാഹത്ത്. മുബാഹ്)

ഫത്ഹുൽ ബാരി 10/6

ﻗﺎﻝ ﻋﻤﺮ : ﻧﻌﻢ ﺍﻟﺒﺪﻋﺔ ‏) ﻓﻲ ﺑﻌﺾ ﺍﻟﺮﻭﺍﻳﺎﺕ : " ﻧﻌﻤﺖ ﺍﻟﺒﺪﻋﺔ " ﺑﺰﻳﺎﺩﺓ ﺗﺎﺀ ، ﻭﺍﻟﺒﺪﻋﺔ ﺃﺻﻠﻬﺎ ﻣﺎ ﺃﺣﺪﺙ ﻋﻠﻰ ﻏﻴﺮ ﻣﺜﺎﻝ ﺳﺎﺑﻖ ، ﻭﺗﻄﻠﻖ ﻓﻲ ﺍﻟﺸﺮﻉ ﻓﻲ ﻣﻘﺎﺑﻞ ﺍﻟﺴﻨﺔ ﻓﺘﻜﻮﻥ ﻣﺬﻣﻮﻣﺔ ، ﻭﺍﻟﺘﺤﻘﻴﻖ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﻣﻤﺎ ﺗﻨﺪﺭﺝ ﺗﺤﺖ ﻣﺴﺘﺤﺴﻦ ﻓﻲ ﺍﻟﺸﺮﻉ ﻓﻬﻲ ﺣﺴﻨﺔ ، ﻭﺇﻥ ﻛﺎﻥ ﻣﻤﺎ ﺗﻨﺪﺭﺝ ﺗﺤﺖ ﻣﺴﺘﻘﺒﺢ ﻓﻲ ﺍﻟﺸﺮﻉ ﻓﻬﻲ ﻣﺴﺘﻘﺒﺤﺔ ، ﻭﺇﻻ ﻓﻬﻲ ﻣﻦ ﻗﺴﻢ ﺍﻟﻤﺒﺎﺡ ، ﻭﻗﺪ ﺗﻨﻘﺴﻢ ﺇﻟﻰ ﺍﻷﺣﻜﺎﻡ ﺍﻟﺨﻤﺴﺔ فتح الباري ١٠/٦


ഇമാം ഖസ്തല്ലാനി റ രേഖപെടുത്തുന്നു.


നിസ്കാരത്തിന് വേണ്ടി ഒരു മിച്ച് കൂടൽ നബി സ്വ അവർക്ക് സുന്നത്തിക്കാത്തതിനാലാണ് ഉമർ റ ഇതിനെ കുറിച്ച് ബിദ്അത്ത് എന്ന് പറയാൻ കാരണം.

സിദ്ധീഖ് റ ന്റെ കാലത്തും ഇപ്രകാരം ഒരു മിച്ചുകൂട്ടിയിരുന്നില്ല'

ഇർശാദുസ്സാ രി 4/656


അലിയ്യുൽ ഖാരി റ എഴുതുന്നു.

തറാവീഹി ലെ വലിയ ജമാഅത്തിന്റെ കാര്യം ഉണർത്തിയതും സ്തിരമായി അത് സ്ഥാപിച്ചതും ഉമർ റ ആയിരുന്നു. അതിനാൽ അതിന്റേയും അന്ത്യനാൾ വരെ അതനുസരിച്ചു പ്രവർത്തിക്കുന്നവരുടേയും പ്രതിഫലം അദ്ധേഹത്തിനുണ്ട് '


മിർഖാത്ത് 3/173


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


--------- ........ -
ഒഹാബി പുരോഹിതൻ

ഹദ്ദാദിലെ ഓരോ ദിക്രും വിത്യസ്ത സ്ഥലത്ത് വിത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്രുകളാണ് .എന്നാലതൊക്കെ ഒരു രാസായനം പോലെ ഒന്നിച്ചുകൂട്ടി ഉണ്ടാക്കി മുസ്ലിയാക്കന്മാർ ഒറ്റയടിക്ക് ചൊല്ലിപ്പിക്കുന്നു...അത് കൊണ്ട് തന്നെ അത് ബിദ്അത്തായി

മറുപടി

ഹദ്ദാദിലെ ഓരോ ദിക്രും വിത്യസ്ത സ്ഥലത്ത് വിത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്രുകളാണ് എന്നത് പച്ച കളവാണ് -

മറിച്ച് നബി സ്വ വൈകുന്നേരം പ്രതേകം ചൊല്ലാൻ പറഞ്ഞതും ദിവസവും ചൊല്ലാൻ പറഞ്ഞതും മായ ദിക്റുകളും ആയത്തുകളും പൊതുവെ ള്ള ചില ദിക്റുകളും ദുആ ഉകളും മാണ് ഹദ്ദാദിൽ ഉള്ളത് അത്  ഒരു  സമയത്ത്  ചൊല്ലാൻ പാടില്ല. എന്ന് തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.
...................


ഒഹാബി പുരോഹിതൻ

ഒരുമനുഷ്യന് രാവിലെ ഉറക്കില്നിന്ന് ഉണര്ന്ന് പിന്നീട് രാത്രി ഉറങ്ങുവാന് കിടക്കുന്നത്വരെയുള്ള ദിക്ര് കള് നബി(സ) പഠിപ്പിച്ചിട്ടുണ്ട്
അതില് രാവിലെ ചൊല്ലേണ്ട ദിക്ര് കള് ഉണ്ട്
വൈകുന്നേരംചൊല്ലേണ്ട ദിക്ര് ഉണ്ട്
രാത്രി ഉറങ്ങാന്കിടക്കുമ്പോള് ചൊല്ലേണ്ടദിക്ര് ഉണ്ട്
ബെഡ് റൂമില് ചൊല്ലേണ്ട ദിക്ര് ഉണ്ട്
ബാത്ത്റൂമില് ചൊല്ലേണ്ട ദിക്ര് ഉണ്ട്..
പള്ളിയില് ചൊല്ലേണ്ട ദിക്ര് ഉണ്ട്.
എന്നാലിതൊക്കെയും ഒറ്റയടിക്ക് ഒന്നിച്ചുകൂട്ടി ഉണ്ടാക്കി ചൊല്ലിയാലോ ..? അതിന് മുഹമ്മത് നബി (സ) അങ്ങിനെ ഒരു മാതൃക പഠിപ്പിച്ച് തന്നിട്ടില്ല

മറുപടി

ഒഹാബി പുരോഹിതൻ ഒരു തെളിവും ഹദ്ധാദിനെ എത്രിക്കാൻ ലഭിക്കാത്തത് കൊണ്ട് ജനങ്ങളെ ജൂതന്മാർ കബളിപ്പിക്കുന്നത് പോലെ കബളിപ്പിക്കുകയാണ്


രാവിലെ ഉറക്കില്നിന്ന് ഉണര്ന്ന് ദിക് റും
ബെഡ് റൂമില് ചൊല്ലേണ്ട ദിക്ര് ഉണ്ട്
ബാത്ത്റൂമില് ചൊല്ലേണ്ട ദിക്ര്കളും ഒരുമിച്ചുകൂട്ടിയതല്ല ഹദ്ധാദ് റാതീബ്


മറിച്ച് നബി സ്വ വൈകുന്നേരം പ്രതേകം ചൊല്ലാൻ പറഞ്ഞതും ദിവസവും ചൊല്ലാൻ പറഞ്ഞതും മായ ദിക്റുകളും ആയത്തുകളും പൊതുവെ ള്ള ചില ദിക്റുകളും ദുആ ഉകളും മാണ് ഹദ്ദാദിൽ ഉള്ളത് അത്  ഒരു  സമയത്ത്  ചൊല്ലാൻ പാടില്ല. എന്ന് തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.
...................

ഒഹാബി പുരോഹിതൻ

അതിനാല് ഇസ്ലാമില് അതൊന്നും അനുവദിക്കപ്പെട്ടതല്ല.
നല്ലതല്ലേ എന്ന് കരുതി എന്തും തന്നിഷ്ട്ടം ചെയ്യാന് ഇസ്ലാമില് അനുവാദമില്ല.

മറുപടി

നല്ലതല്ലേ എന്ന് കരുതി എന്തും തന്നിഷ്ട്ടം ഇസ്ലാം അനുവദിക്കാത്ത ഒന്നും മുസ്ലിങ്ങൾ ചൊല്ലാറില്ല പുരോഹിതാ

............... :ii: .... :iiii: ...

ഒഹാബി പുരോഹിതൻ

നബി (സ) പറഞ്ഞു:
عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ
ആയിശ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ ഈകാര്യത്തില് -ദീനില്- വല്ലവനും ഇതില് ഇല്ലാത്തത് പുതിയതായി നിര്മ്മിച്ചാല് അതു തള്ളപ്പെടുന്നതാണ്. (ബുഖാരി. 2550 )

أَخْبَرَتْنِي عَائِشَةُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ

صحيح مسلم 1718

നബി (സ) പറഞ്ഞു: നമ്മുടെ കല്പ്പനയില്ലാതെ നമ്മുടെ കാര്യത്തില്(ദീനില്) ആരെങ്കിലും വല്ല അമലും പ്രവര്ത്തിച്ചാല് അത് തള്ളപ്പെടേണ്ടതാണ്.
( സ്വഹീഹ് മുസ്ലിം)


💎💎💎💎💎
മറുവടി

ل أخبرتني عائشة أن رسول الله صلى الله عليه وسلم قال من عمل عملا ليس عليه أمرنا فهو رد


ومعنى الحديث: أن من أحدث في الإسلام رأياً لم يكن له من الكتاب والسنة سند ظاهر أو خفي، ملفوظ أومستنبط، فهو مردود عليه،                   

. وفي رواية لمسلم: من عمل عملا ليس عليه أمرنا فهو رد. أي ليس هو في ديننا وشرعنا، ولم يأذن به الله ورسوله، يعني من عمل عملاً خارجاً عن الشرع ليس متقيداً بالشرع فهو مردود.  (مرقات ١٤٠)


കുഞ്ഞാപ്പു പറഞ്ഞ ഹദീസ് വിവരിച്ചു
അലിയുൽ ഖാരി റ മിർഖാത്തിൽ 140 ൽ പറയുന്നു.

ഹദീസിന്റെ അർഥം .ഖുർആനിലോ സുന്നത്തി ലോ   (ഗവേശകരായ പണ്ഡിതന്മാരുടെ )ഗവേശണ പരമായോ വാചികമായോ വ്യക്തമായോ അവ്യക്തമായോ തെളിവില്ലാതെ ഇസ്ലാമിൽ ഒരഭിപ്രായം പുതുക്കിയാൽ അതു തള്ളപ്പെടേണ്ടതാണ് എന്നാണ് -

നമ്മുടെ അംറ് ഇല്ലാത്തത് പ്രവർത്തിച്ചാൽ എന്നാൽ

 അതായത്
ദീനിലോ ശറഇലോ ഇല്ലാത്ത അല്ലാഹുവും റസൂലും അനുമതി നൽകാത്ത എന്നാണ്
അത് കൊണ്ട് ഉദ്ധേശ്യം
ശറഇന് പുറത്തുള്ള ശറഇനോട് ബന്തമില്ലാത്ത എന്നാണ് (മിർഖാത്ത് 140)

ഫത്ഹുൽ ബാരി യിൽ ഇബ്ന് ഹജർ റ പറയുന്നു:


" من أحدث في أمرنا هذا ما ليس منه فهو رد "
 ليس عليه أمرنا " والمراد به أمر الدين ، فتح الباري
2/550
നമ്മുടെ അംറല്ലാത്തത് എന്നാൽ
ദീനിന്റെ കാര്യമല്ലാത്തത് എന്നാണ് ഉദ്ധേ ശം
ഫത്ഹുൽ ബാരി 2/550


ഫത്ഹുൽ ബാരി ഇബ്ന് ഹജർ  റ പറയുന്നു:
الحافظ ابن حجر في الفتح: وَهَذَا الْحَدِيثُ مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസിന്റെ അർത്ഥം


 ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.ഫത്ഹുൽ ബാരി 2/550

ഇബ്ന് റജബ് റ പറയുന്നു.

قال ابن رجب في جامع العلوم والحكم: فهذا الحديث يدلُّ بمنطوقه على أنَّ كلَّ عملٍ ليس عليه أمر الشارع، فهو مردود، ويدلُّ بمفهومه على أنَّ كلَّ عمل عليه أمره، فهو غير مردود، والمراد بأمره هاهنا: دينُه وشرعُه، كالمراد بقوله في الرواية الأخرى: مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود.

وقوله: ليس عليه أمرنا إشارةٌ إلى أنَّ أعمال العاملين كلهم ينبغي أنْ تكون تحتَ أحكام الشريعة، وتكون أحكام الشريعة حاكمةً عليها بأمرها ونهيها، فمن كان عملُه جارياً تحت أحكام الشرع، موافقاً لها، فهو مقبولٌ، ومن كان خارجاً عن ذلك، فهو مردودٌ. اهـ.جامع العلوم والحكم. تحفة الاحوذي٢/١٣٥

ശരീഅത്ത് പഠിപ്പിച്ചവരുടെ അംറ് ഇല്ലാത്ത ഏതൊരു പ്രവർത്തനവും തള്ളപെടേണ്ടതാണ് എന്ന്
ഈ ഹദീസിന്റെ മൊഴി അർഥം അറിയിക്കുന്നു.
അംറുള്ള കർമങ്ങൾ ഒന്നും തള്ളപ്പെടില്ല എന്ന് ഇതിന്റെ ഭാഹ്യാർഥം അറിയിക്കുന്നു.

 'അംറ് കൊണ്ടുള്ള ഉദ്ധേശ്യം ദീനും
ശറഉമാണ്   (കുഞ്ഞാപ്പുകൾ മനസ്സിലാക്കിയത് പോലെ വെറും കൽപന എന്നല്ല )
നമ്മുടെ ദീനിലില്ലാത്തത് വല്ലവനും പുതുക്കിയാൽ അത് തള്ളപെടും എന്ന ഹദീസിൽ അംറ് കൊണ്ട് ഉദ്ധേശവും  അത് തന്നെയാണല്ലോ '
അപ്പോൾ ഹദീസിന്റെ അർത്ഥം വല്ലവന്റെയും പ്രവർത്തിശറഇന് പുറത്തായാൽ ശറഉമായി ബന്തമില്ലാതിരിക്കുകയും ചെയ്താൽ അത് തള്ളപ്പെടും എന്നാണ്.


നമ്മുടെ അംറില്ലാത്തത് എന്നാൽ പ്രവർത്തിക്കുന്നവന്റെ പ്രവർത്തനങ്ങൾ ശരീഅത്തിന്റെ വിധികളുടെ കീഴിലാവണം എന്ന് സൂചനയുണ്ട്''

ശരീഅത്തിന്റെ വിധികൾ പ്രവർത്തനത്തിന്റെ മേൽ വിരോധം കൊണ്ടും അംറ് കൊണ്ടും വിധിക്കുന്നതാണ് -

കർമങ്ങൾ ശറഇന്റ ഹുക്മുകൾ കളോട് യോജിച്ചു വരികയും അതിന്ന് കീഴിലാവുകയും ചെയതാൽ സ്വീ കാര്യമാണ്
അതിനെ തൊട്ട് പുറത്തായാൽ തള്ളപെടും -
 ജാമിഉൽ ഉലും തുഹ്ഫതുൽ അഹ് വദി 2/135

ഇത്രയും പറഞ്ഞതിൽ നിന്നും
എന്ത് കാര്യം ചെയ്യാനും നബി സ്വ യുടെ കൽപന വേണമെന്ന
കുഞ്ഞാപ്പു മനസ്സിലാക്കിയത് തെറ്റാണന്നും അങ്ങനെ ആ ഹദീസിന് അർത്ഥമില്ലന്നും മനസ്സിലാക്കാം -

ഇമാം ശാഫി പറയുന്നു.

പുതുതായി ഉണ്ടായത് രണ്ടു വിധമാണ്;

1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ)  ബിദ്അത്തുള്ളലാല  (പിഴച്ച ബിദ്അത്ത് )യാണ്.

2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...
 (ഫത്ഹുൽ ബാരി 13/254)
ബിദ്അത്തിനെ
അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254


:- -- ........

ഒഹാബി പുരോഹിതൻ

വേറെചിലര് ബിദ്അത്തുകളെ ന്യായീകരിക്കാന് ദിക്ര് അല്ലെ നിസ്ക്കാരമല്ലേ സ്വലാത്തല്ലേ എന്നൊക്കെ പറയാറുണ്ട് .. എന്നാല് ഇസ്ലാമില് അത്പറ്റുമോ.? ഇല്ല. സ്വഹീഹുല്ബുഖാരിയില് ഉള്ള ഈ ഹദീസ് പഠിക്കുക:

أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
4776 حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ أَخْبَرَنَا مُحَمَّدُ بْنُ جَعْفَرٍ أَخْبَرَنَا حُمَيْدُ بْنُ أَبِي حُمَيْدٍ الطَّوِيلُ أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ يَقُولُ جَاءَ ثَلَاثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا فَقَالُوا وَأَيْنَ نَحْنُ مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ قَالَ أَحَدُهُمْ أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا وَقَالَ آخَرُ أَنَا أَصُومُ الدَّهْرَ وَلَا أُفْطِرُ وَقَالَ آخَرُ أَنَا أَعْتَزِلُ النِّسَاءَ فَلَا أَتَزَوَّجُ أَبَدًا فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْهِمْ فَقَالَ أَنْتُمْ الَّذِينَ قُلْتُمْ كَذَا وَكَذَا أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ لَكِنِّي أَصُومُ وَأُفْطِرُ وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
അനസ്(റ) പറയുന്നു: മൂന്നുപേര് നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില് വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള് ( അവര്ക്കത് വളരെ കുറഞ്ഞ് പോയെന്ന് തോന്നി )-അവര് പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും. മറ്റൊരാള് പറഞ്ഞു: എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള് അരുളി: നിങ്ങള് ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന് . ഞാന് ചിലപ്പോള് നോമ്പനുഷ്ഠിക്കുകയും ചിലപ്പോള് നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)

ഇവിടെ ഈ മൂന്ന് ആളുകളുടെ ഉദ്ദേശം നല്ലതാണ് . അവര് പറയുന്ന കാര്യങ്ങളും നല്ലതാണ്. പക്ഷെ നമുക്ക് മാതൃകയായി അല്ലാഹു നിയോഗിച്ച നബി(സ)യുടെ മാര്ഗ്ഗത്തില് നിന്നും വ്യത്യസ്തമായ ഒരു മാര്ഗ്ഗം സ്വീകരിച്ചതിനാല് ആണ് നബി (സ) അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല എന്ന് പറഞ്ഞത്. അവരെതിരുത്തിയത്..



മറുപടി

നബി സ്വ തെറ്റ് ചെയ്യുന്നവരാണ് എന്ന് പറയുന്നവർ മാത്രമേ

 'നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ.

എന്ന് അർഥം പറയാൻ കഴിയു

മുമ്പും പിമ്പും തെറ്റുകളെ തൊട്ട് മറയും സംരക്ഷണവും അവിടത്തേക്ക് നൽകി എന്നാണ് മേൽ വാചകത്തിന്റെ അർഥം

നബി സ്വ യെ നിസാര പെടുത്താതെ ഒഹാബികൾക്ക് ഉറക്ക് വരില്ലല്ലോ


നബി സ്വ വൈകുന്നേരം പ്രതേകം ചൊല്ലാൻ പറഞ്ഞതും ദിവസവും ചൊല്ലാൻ പറഞ്ഞതും മായ ദിക്റുകളും ആയത്തുകളും പൊതുവെ ഉള്ള ചില ദിക്റുകളും ദുആ ഉകളും മാണ് ഹദ്ദാദിൽ ഉള്ളത് അത് പോലേയുള്ള ദിക്റ് ദുആ ഉകൾ ചൊല്ലിയത് കൊണ്ടാണ് നബി സ്വ ഇവിടെ നിരുൽസാഹപെടുത്തിയത് എന്ന് ഒരു ഹദീസ് പണ്ഡിതനും വ്യാഖ്യാനം പറഞ്ഞത് തെളിയിക്കാൻ   ഒരു  ഒഹാബി പുരോഹിതനും സാധ്യമല്ല  'ഉണ്ടങ്കിൽ അതാണ്. ഉദ്ധരിക്കേണ്ടത് . സ്വയം ദുർവ്യാഖ്യാനം നബി സ്വ യുടെ മേൽ നിർമിച്ചു പറയലല്ല. അവന്ന് നരക മുണ്ടന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്



സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഹാഫിള് ഇബ്ന് ഹജർ റ പറയുന്നു
لأن المشدد لا يأمن من الملل بخلاف المقتصد فإنه أمكن لاستمراره وخير العمل ما داوم عليه صاحبه ، وقد أرشد إلى ذلك في قوله في الحديث الآخر "المنبت لا أرضا قطع ولا ظهرا أبق


(ഒരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും. മറ്റൊരാള് പറഞ്ഞു: എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല.)
 ഇങ്ങനെയുള്ള ശക്തിപെടുത്തലുകൾ മടുപ്പുണ്ടാക്കൽ നെ തൊട്ട് സുരക്ഷിതമല്ല.
മിതത്തത്തിൽ മടുപ്പില്ല - അത് എന്നും നിലനിർത്താൻ സാദിക്കും .സൽകർമം ചെയ്യുന്നവൻ പതിവായി ചെയ്യാൻ കഴിയുന്നത്ര ചെയ്യലാണ് സൽകർമത്തിൽ ഉത്തമം ( ഫത്ഹ് ൽബാരി പേജ് 8 വാ 6 )

ചുരുക്കത്തിൽ ഹദ്ധാദ് പോലെ  കർമം ചെയ്യുന്നവൻ  എന്നു പതിവാക്കാനും തുടർന്ന് ചെയ്യാനും കഴിയുന്നത്ര മാത്രം  ചെയ്യണം .
പതിവാക്കാനും കഴിയാത്ത അത്രയും ചെയ്താൽ മടുപ്പും ക്ഷീണവും വരുകയും തുടർന്നു ചെയ്യാൻ കഴിയാതെ വരികയും ചെയ്യും എന്നാണ് നബി സ്വ പഠിപ്പിക്കുന്നത്

സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഹാഫിള് ഇബ്ന് ഹജർ റ  വീണ്ടും പറയുന്നു
قوله ( فمن رغب عن سنتي فليس مني ) المراد بالسنة الطريقة لا التي تقابل الفرض ، والرغبة عن الشيء الإعراض عنه إلى غيره ، والمراد من ترك طريقتي وأخذ بطريقة غيري فليس مني ، ولمح بذلك إلى طريق الرهبانية فإنهم الذين ابتدعوا التشديد كما وصفهم الله تعالى وقد عابهم بأنهم ما وفوه بما التزموه ، وطريقة النبي صلى الله عليه وسلم الحنيفية السمحة فيفطر ليتقوى على الصوم وينام ليتقوى على القيام ويتزوج لكسر الشهوة وإعفاف النفس . [ ص: 8 ] وتكثير النسل


أن الأخذ بالتشديد في العبادة يفضي إلى الملل القاطع لأصلها وملازمة الاقتصار على الفرائض مثلا وترك التنفل يفضي إلى إيثار البطالة وعدم النشاط إلى العبادة وخير الأمور الوسط
 (പതിവാക്കാനും തുടർന്നു പോകാനും കഴിയാത്ത വിതത്തിൽ)ശക്തിപെടുത്തി കൊണ്ട്  പുരോഹിതന്മാർ നിർമിക്കുകയും ഏറ്റടുക്കുകയും ചെയ്ത കർമങ്ങൾ അവർക്ക് പൂർത്തിയാക്കാൻ സാദിച്ചില്ല എന്നത് കൊണ്ട് അല്ലാഹു അവരെ ആക്ഷേപിച്ചു - ഇതിലേക്ക് സൂ ജനയാണ് നബി സ്വ പറഞ്ഞത്.

നബി സ്വ  യുടെ മാർഗം ചെവ്വായ എളുപ്പമുള്ള മാർഗമാണ്: നോമ്പിന് ശക്തി കിട്ടാൻ വേണ്ടി നോമ്പ് ഒഴിവാക്കുകയും
നിസ്കാരത്തിന് ശക്തി കിട്ടാൻ വേണ്ടി  ഉറങ്ങുകയും വികാരം അടക്കാൻ വേണ്ടിയും ശരീരത്തെ സംരക്ഷിക്കാനും സന്താനവർദന വിനും വേണ്ടി വിവാഹിതനാവുകയും ചെയ്യുന്നവരാണ് നബി സ്വ
 ( ഫത്ഹുൽ ബാരി പേജ് 8 വാ 6 )



ഒഹാബി പുരോഹിതൻ

പ്രിയസഹോദരന്മാരെ...
നിസ്കാരം നമുക്ക് നിര്ബന്ധമാണ് .. അതൊക്കെ അതാതിന്റെ സമയത്ത് തന്നെ ചെയ്യണം.എന്നാല് ഇതെല്ലാം ഒരാള് എല്ലാം കൂടി എന്നും രാത്രി കിടക്കാന് നേരത്ത് ഒറ്റയടിക്ക് ചെയ്താലോ.. >>?

അതേ അത് ബിദ്അത്താണ്.



മറുപടി

നിസ്കാരത്തിന് നിക്ഷിച്ചിത സമയം ഉണ്ടന്ന് ഖുർആനിൽ പറഞതാണ്  'അത് സമയത്തെ വിട്ട് പിന്തിക്കാൻ പാടില്ല എന്നും നബി സ്വ പഠിപിച്ചിട്ടുണ്ട്. അത് പോലെയല്ല ഹദ്ധാദിലെ  ദിക്റ് കൾ .അത് മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഈ ഒഹാബി പുരോഹിതൻമാർക് ഇല്ലാതെയായല്ലോ.
നബി സ്വ വൈകുന്നേരം പ്രതേകം ചൊല്ലാൻ പറഞ്ഞതും ദിവസവും ചൊല്ലാൻ പറഞ്ഞതും മായ ദിക്റുകളും ആയത്തുകളും പൊതുവെ ഉള്ള ചില ദിക്റുകളും ദുആ ഉകളും മാണ് ഹദ്ദാദിൽ ഉള്ളത് .അത് ഒരു സമയത്ത് ചൊല്ലി എന്നത് കൊണ്ട് തെറ്റാണ് ന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.

ഒഹാബി പുരോഹിതൻ

ദിക്ര് കള്ചൊല്ലാന് നബി(സ) കല്പ്പിച്ചതാണ്..ഓരോ ദിക്രും വിത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്രുകളാണ് .അതൊക്കെ ഒന്നിച്ചുകൂട്ടി ഒരു റാതീബ് ഉണ്ടാക്കി എല്ലാം കൂടി ഒറ്റയടിക്ക് ചൊല്ലുകയാണ് മുസ്ലിയാക്കന്മാർ ചൊല്ലുന്നത്. അതുകൊണ്ട് തന്നെ ഹദ്ധാദ് റാതീബ് ബിദ്അത്താണ്....


മറുപടി

 ഹദ്ധാദിലെ  ഓരോ ദിക്രും വിത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്രുകളാണ്  എന്ന് പുരോഹിതൻ പറഞ്ഞത് പച്ച കളവാണ്

അങ്ങനെ തെളിയിക്കാൻ ഒരിക്കലും സാധ്യമല്ല

വിവിധ സമയത്ത് ചൊല്ലുണമെന്ന് നിർദേശിക്കാത്ത ദിക്റുകൾ സമയത്ത്
ചൊല്ലി എന്നത് കൊണ്ട് തെറ്റാവുകയില്ല.

 "1:അങ്ങനെയാണങ്കിൽ വിവിധ സമയത്ത് നബി സ്വ പഠിപ്പിച്ച ഹദീസുകൾ ആയത്തുകൾ ഒരു പ്രതേക വിശയം തയ്യാറാക്കി പ്രസംഗിക്കുന്നത് തെറ്റാണൊ ഒഹാബി ?

2: വിവിധ സമയത്ത് നബി സ്വ പഠിപ്പിച്ച ഹദീസുകൾ  പ്രതേക ക്രമത്തിൽ അധ്യായങ്ങളായി ക്രോഡീകരിച്ച സ്വഹീഹുൽ ബുഖാരിയും സ്വഹീഹ് മുസ്ലിമും മറ്റു ഹദീസ് ഗ്രന്തങ്ങളും

അവകൾ ആ ക്രമത്തിൽ പഠിപ്പിക്കലും ചീത്ത ബിദ്അത്താണോ ഒഹാബി ?

3 :അത് പോലേ ഫിഖ്ഹിന്റെയും മറ്റും ഗ്രന്തങ്ങൾ പ്രതേക ക്രമത്തിൽ ക്രോ ഡികരിച്ച മഹാന്മാർ ചീത്തബിദ്അത് ചെയ്തവരാണോ പുരോഹിതാ?

4:  നബി സ്വ വിവിത സമയത്ത് പഠിപിച്ച വിജ്ഞാനങ്ങൾ പ്രതേക ക്രമത്തിൽ ക്രോ ഡികരിച്ച് ഗ്രന്തങ്ങൾ പലതും മൗലവിമാർ എഴുതിയിട്ടുണ്ട് 'ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ

5: നിങ്ങളുടെ മദ്രസയിൽ പഠിപ്പിക്കുന്ന അമലിയാത്തും മറ്റു പുസ്തകങ്ങളുംപ്രതേക ക്രമത്തിൽ ക്രോ ഡികരിച്ചതാണ്
ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ


   6: അൽ മനാറ് മാസിക, ഇസ്ലാഹ് ,ശ ബാബ്, വിജി ന്തനം ,തുടങ്ങി നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ
പുസ്തകങ്ങളുംപ്രതേക ക്രമത്തിൽ ക്രോ ഡികരിച്ചതാണ്
ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ

7 : നിങ്ങളുടെ മദ്രസാ സിലബസ് പ്രതേക ക്രമത്തിൽ ആണ് ഉള്ളത്

ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ
 
8: നിങ്ങളുടെ കോളേജ്സിലബസ് പ്രതേക ക്രമത്തിൽ ആണ് ഉള്ളത്

ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ


ഇതല്ലാം ഇൽമ് പഠിപ്പിക്കലാണ് അത് ഏത് ക്രമത്തിലും പറ്റും എന്നാണ് മറുപടി എങ്കിൽ
 മുസ്ലിങ്ങൾ ചൊല്ലുന്ന ഹദ്ധാദ് നബി സ്വ പ്രതേകം ക്രമം പാലിക്കണമെന്ന് നിർദേശിക്കാത്ത ദിക്റുകളും ദുആ ഉകളുമാണ്  .അത് ഏത് ക്രമത്തിലും പറ്റും എന്നാണ്    ഇതിന്റെയും മറുപടി
:- .....................


ഒഹാബി പുരോഹിതൻ

ഒരുഡോക്ടര് ഒരു രോഗിക്ക് കുറെ മരുന്നെഴുതി . രാവിലെ ഭക്ഷണത്തിന് 2 വീതം ഭക്ഷണശേഷം വേറെ ഗുളിക 1വീതം. ഉച്ചക്ക് ഭക്ഷണത്തിന് മുന്പും പിന്പും കഴിക്കേണ്ടഗുളികകള് 2 വീതം, രാത്രി ഭക്ഷണത്തിന് മുന്പും പിന്പും കഴിക്കേണ്ടഗുളികകള്.... എന്നാല് ഡോകടര് പറഞ്ഞപോലെ ചെയ്യാന് അയാള്ക്കതിന് പറ്റുന്നില്ല . മറക്കുന്നു.. ചിലപ്പോള് ആള് വേറെഎന്തെങ്കിലും കാര്യത്തിന് പുറത്താവും .. ഗുളിക തിന്നാന് പറ്റില്ല...... അപ്പോള് പള്ളിക്കലെ മുസ്ലിയാര് പറഞ്ഞു: എടാ മയമാല്യെ .. ജ്ജി ഡോക്റ്റര് പറഞ്ഞതൊന്നും കാര്യാക്കണ്ട.. ജ്ജ്യതൊക്കെ രാത്രി കെടക്കാന് നേരത്ത് ഒന്നായിട്ടങ്ങ് തിന്നോ .. ഒരുകൊയപ്പോംല്ല.....

എന്താവും അയാളുടെ സ്ഥിതി...??? കുഴപ്പംണ്ടാവുമോ..? ചിലപ്പോള് കാറ്റ് പോയിട്ടുണ്ടാവും.......



മറുപടി

നിക്ഷിച്ചിതസമയം നിക്ഷയിച്ച് നബി സ്വ പറഞ്ഞ ദിക് റിനും ദുആഇന്നും മാത്രമേ മേൽ ഉദാഹരണം ബാദകമാവു എന്ന് മനസ്സിലാക്കാനുള്ള അന്തം ഇല്ലാത്തതാണ് ഒഹാബി പുരോഹിതന്മാരുടെ ഗതികേട്

ഹദ്ധാദിൽ നിക്ഷിത സമയം നിർണയിച്ച ദിക്റ് ദുആ ഉകൾ സമയത് ഒരു മിച്ച് ചൊല്ലുകയല്ല.
എപ്പോഴും ചൊല്ലാൻ പറ്റുന്നതും വൈകുനേരം ചെല്ലേണ്ടതുമായ ദിക്റ്
ദുആ ഉകൾ വൈകുനേരം ഒരു സമയത്ത് ചൊല്ലുന്നു എന്ന് മാത്രം .അത്
തെറ്റാണ് ന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.
:.... :::...::: iiiiiiiii

ഒഹാബി പുരോഹിതൻ

അതേ സഹോദരന്മാരെ ഏതൊരുകാര്യവും അത് ചെയ്യാന് നിര്ദേശിച്ചവര് പറഞ്ഞതനുസരിച്ച് ചെയ്യണം.. ഇല്ലെങ്കില് ഫലം മോശമായിരിക്കും..



മറുപടി


ഹദ്ധാദ് റാതീബിൽ ഏത് നിർദേശത്തിന് മാണ് എന്ന് ആദ്യം പറയൂ ഒഹാബി

ഒഹാബി പുരോഹിതൻ

ദീനില് ഇന്നയിന്നകാര്യങ്ങള് ഇന്നയിന്ന സമയത്ത്ചെയ്യാന്പറഞ്ഞത് അല്ലാഹുവിങ്കല് നിന്നുള്ള വഹ്യുള്ള നബി(സ) യാണ്. അത്നാം അതുപോലെതന്നെ ചെയ്യണം...

മറുപടി

ഹദ്ധാദിൽ നിക്ഷിത സമയം നിർണയിച്ച ദിക്റ് ദുആ ഉകൾ സമയത് ഒരു മിച്ച് ചൊല്ലുകയല്ല.
എപ്പോഴും ചൊല്ലാൻ പറ്റുന്നതും വൈകുനേരം ചെല്ലേണ്ടതുമായ ദിക്റ്
ദുആ ഉകൾ വൈകുനേരം ഒരു സമയത്ത് ചൊല്ലുന്നു എന്ന് മാത്രം .അത്
തെറ്റാണ് ന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.

... ...:::

ഒഹാബി പുരോഹിതൻ

മാത്രമല്ല ഹദ്ധാദ്റാതീബില് ഫാതിഹ പാര്സലാക്കി മരിച്ചു പോയവരെ തവസ്സുലാക്കിയുള്ള തേട്ടവും ഉണ്ട്...അത്തരത്തില് ഉള്ള ഇലാ ഹളറത്തി അല്ഫാത്തിഹ ഇസ്ലാമില് പഠിപ്പിച്ചിട്ടില്ല...


മറുപടി


ശൈഖ് അബ്ദുൽ കരീം അസ്സാലൂസി പറയുന്നു:
അയാൾ ഖുർആൻ ഓതുകയും അവനു ഓതിയത് കാരണം അല്ലാഹുവിൽ നിന്നും  ലഭിക്കുന്നകൂലി  മയ്യിത്തിനു വേണ്ടി ആക്കുക അപ്പോൾ മയ്യിതിന് ഉപകരിക്കും റൗള ഇമാം നവവി 5/191'
وفي «الأذكار» للنووي عليه الرحمة: المشهور من مذهب الشافعي رضي الله تعالى عنه وجماعة أنها لا تصل، وذهب أحمد بن حنبل وجماعة من العلماء ومن أصحاب الشافعي إلى أنها تصل، فالاختيار أن يقول القارىء بعد فراغه اللهم أوصل ثواب ما قرأته إلى فلان
ഇമാം നവവി റ. വീണ്ടും പറയുന്നു. ശാഫിഈ മദ്ഹബിലെ പ്രശ്നം നേരേ കൂലി ചേരുകയില്ല എന്നാണ് . എന്നാൽ അഹമ്മദ് ബന് ഹമ്പൽ ശാഫിഈ ഇമാമിന്റെ അനുയായികളിൽ ഒരു സങ്കവും മറ്റു പല പണ്ഡിതന്മാരും നേരേ കൂലി ചേരുമെന്ന് പറഞ്ഞു.  '

അത് കൊണ്ട് ഏറ്റവും നല്ലത് ഖുർആൻ ഓതിയവർ ഓത്തിന് ശേഷം ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്നയാളിലേക്ക് ചേർക്കണേ എന്ന് ദുആ ചെയ്യലാണ്.( ഇലാഹ ഇറത്തി പറയണം ) അദ്കാറ് ഇമാം നവവി


ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
ഇമാം നവവി റ പറയുന്നു
الإمام النووي في "المجموع" (5/311، ط. دار الفكر): [قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما ثبت في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب] اهـ.

ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. അതിന്റെ മേൽശാഫി പണ്ഡിതന്മാർ ഏകോപ്പിച്ചിരിക്കുന്നു: (ശർഹുൽ മുഹദ്ദബ്: 5/311)

ഇമാം നവവി റ അദ്കാറിൽ പറയുന്നു.


وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.
മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.
ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .

ശാഫിഈ ഇമാമും അനുയായികളും പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്. (അദ്കാർ ഇമാം നവവി 288
)
ഇമാം നവവി റിയാളുസ്വാലിഹീനിൽ പറയുന്നു.
وقال في "رياض الصالحين" (1/295، ط. مؤسسة الرسالة): [قال الشافعي رحمه الله: ويُستحب أن يُقرأ عنده شيءٌ مِن القرآن، وإن ختموا القرآن عنده كان حسنًا] اهـ.
ശാഫിഈ ഇമാം പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്.(       റിയാളുസ്വാലിഹീൻ       295)

ഒഹാബി പുരോഹിതൻ

ഈവിഷയത്തില് ഉള്ള ഒരു ഫത്വ കാണുക :

മറുപടി
ഹദ്ധാദിനെ എത്രിക്കാൻ
ഖുർആനും സുന്നത്തും തെളിവ് പറയാൻ
സാധിക്കാത്തത് കൊണ്ട് ഏതോ ജാഹിലിന്റെ ഫത്വയാണോ ത്

അത് തൽകാലം കീശയിൽ വെച്ചാൽ മതി

............... തയ്യാറാക്കിയത്
അസ്ലം സഖാഫി
പരപ്പനങ്ങാടി

Tuesday, May 22, 2018

ബാങ്കിന്റ സമയം വഹാബി പൊട്ടത്തരം

"
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
സുന്നി പള്ളി " ബാങ്ക് വിളിയിലെ സമയനിർണ്ണയം" യാഥാർത്ത്യവും ആരോപണങ്ങൾക്ക് മറുപടിയും"
————————————————

ബാങ്ക് വിളിയുമായുള്ള സമയക്രമീകരണത്തിൽ സൂക്ഷമതക്ക് വേണ്ടി 03 മിനുട്ട് നൽകിയതിനെ ജൂതായിസമാണെന്ന വിമർഷനവുമായി ഒരു  വഹാബി പോസ്റ്റ് സോഷ്യൽ മീഡിയയിൽ കണ്ടു . എന്തായാലും ഊരും പേരും അഡ്രസ്സുമൊന്നും കൊടുക്കാതെ സുന്നി വിമർശനം എന്ന നിലയിൽ പോസ്റ്റെഴുതിയ  വ്യക്തി പ്രസ്തുത വിഷയത്തെ കുറിച്ച് പഠിച്ചിട്ടോ മനസ്സിലാക്കിയിട്ടോ അല്ലെന്ന് വായിക്കുന്ന ആർക്കും മനസ്സിലാകും എന്തായാലും യാഥാർത്ത്യമെന്താണെന്ന് താഴെ വിവരിക്കുന്നു തെറ്റിദ്ധരിച്ച് പോയവർ സത്യം മനസ്സിലാക്കുക.

സൂര്യാസ്തമനമായി എന്നുറപ്പിച്ചതിന്ന് ശേഷം നോമ്പ് തുറക്കണമെന്ന പ്രവാചകാധ്യാപനം ഇന്ന് വഹാബി സലഫിപ്പള്ളികളിൽ പാലിക്കപ്പെടുന്നില്ല എന്നത് ഉറപ്പ് തന്നെയാണ് കാരണം സുന്നിപ്പള്ളികളിൽ നിന്ന് ബാങ്ക് കൊടുക്കുന്നതിന്റെ 05 മിനുട്ട്സ് മുമ്പും സുബ് ഹി 05 മിനുട്ട് വൈകിയിട്ടുമാണ് വഹാബി സലഫി പള്ളികളിൽ നിന്ന് ബാങ്ക് കൊടുക്കുക. മുഹ്മിനീങ്ങളുടെ നോമ്പും മറ്റ് ഇബാദത്തും ഫസാദാക്കാൻ ഇബ്ലീസിന്ന് പാലം പണിയുന്ന ഏർപ്പാടല്ലാതെ സമുദായത്തിന്ന് ഒരു ഗുണവും ഈ നന്മ മുടക്കികൾ ചെയ്തിട്ടില്ല ഇനി ഒട്ടും ചെയ്യുകയും ഇല്ല  ഇത് കാലം സാക്ഷിയാണ് !!‌ വഹാബി പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുമ്പോൾ ഒന്ന്  കടപ്പുറത്ത് പോയി നോക്കിയാൽ നേരിൽ കണ്ട് ബോധ്യപ്പെടാം സൂര്യൻ അസ്തമനം മുഴുവനുമാകാതെ പാതി സൂര്യനെ കാണുന്ന രംഗം !!! ഇത് കണ്ട് ബോധ്യപ്പെട്ട മുഹ്മിനീങ്ങളുടെ അനുഭവം ധാരാളം പറയാനുണ്ട് തൽക്കാലം സ്വയം ബോധ്യപ്പെടുത്തുക!!!

കിഴക്ക് നിന്ന് ബാങ്ക് കേട്ടാൽ പിന്നെ അവിടന്ന് പടിഞ്ഞാറോട്ട് നീങ്ങുന്തോറും ബാങ്ക് വിളിയുടെ സമയത്തിന്റെ ചെറിയ മാറ്റങ്ങൾ കാണാൻ സാധിക്കും ഇതിനെ കാരണം സൂര്യാസ്തമനം പടിഞ്ഞാറുള്ളവർക്ക് കിഴക്കുള്ളവരേക്കാൾ ചെറിയ സമയ മാറ്റത്തിന്ന് പിന്നിലായിരിക്കുമെന്നത് ആർക്കും അറിയാവുന്ന കാര്യമാണ് . ഈ വ്യത്യാസമനുസരിച്ച് കൃത്യമായി കണക്ക് കൂട്ടി തന്നെയാണ് കേരളത്തിലെ  എല്ലാ സുന്നി പള്ളികളിലും നമസ്ക്കാര സമയം തയാറാക്കിയിട്ടുള്ളത്.  ഇന്നേ വരെ അസ്തമയമാവാതെ മഗ്രിബ്  ബാങ്ക് കൊടുക്കേണ്ടതായോ സൂര്യോദയത്തിന്ന് ശേഷം സുബ് ഹി ബാങ്ക് കൊടുക്കേണ്ടതായ അവസ്ഥയോ സുന്നികൾക്കുണ്ടായിട്ടില്ലെന്ന ചാരിതാർത്ഥ്യത്തോടെ തന്നെയാണ് ഈ കുറിപ്പെഴുതുന്നത്. ഇതിന്ന് കാരണം കേരള സുന്നികൾക്ക് ഈ സമയവിവരം തയ്യാറാക്കി തന്നത് ആലിമും , ആബിദും , ഫഖീഹും   ഗോളശാസ്ത്രത്തിൽ അഗ്രഗണ്യനുമായിരുന്ന മഹാനായ നെല്ലിക്കുത്ത് ഉസ്താദ് (ന:മ) ആണ്‌. ഉസ്താദവർകൾ ഗോള ശാസ്ത്ര വിഷയത്തിൽ രചിച്ച ഗ്രന്ഥങ്ങൾ  ആഗോള തലത്തിൽ തന്നെ അംഗീകാരം കിട്ടിയതാണെന്ന് ഓർക്കുക. അത് പോലെ  ഗോള ശാസ്ത്ര വിഷയത്തിൽ പ്രകൽഭരായിരുന്ന  ബഹുമാനപ്പെട്ട , സയ്യിദ് യൂകെ ആറ്റക്കോയ തങ്ങൾ , കാഞ്ഞങ്ങാട് ഖാളിയായിരുന്ന പീഎ ഉസ്താദ് , എൻ.എം ഉസ്താദിനെ പോലുള്ളവരും ഈ വിഷയത്തിൽ കൃത്യമായി പഠിച്ച് നമസ്ക്കാര ബാങ്ക് സമയങ്ങൾ കൃത്യപ്പെടുത്തി തന്നിട്ടുണ്ട്. ഈ രീതി ഇപ്പോഴും നടന്ന് കൊണ്ടിരിക്കിന്നു മഅ്ദിനിലെ ബഹുമാനപ്പെട്ട അഗത്തി അബൂബക്കർ ഉസ്താദ് ഇന്ന് കേരളത്തിലറിയപ്പെട്ട ഗോള ശാസ്ത്ര പണ്ഡിതനാണ്  മഅ്ദിൻ മർകസ് പോലുള്ള വലിയ സ്ഥാപനത്തിലെ കലണ്ടറുകളിലെ നമസ്ക്കാര സമയം അതാത് വർഷത്തേക്ക്  വളരെ കൃ കൃത്യമായി അപ്റ്റുഡേറ്റാക്കി ഉസ്താദവർകൾ  ചെയ്ത് വരുന്നു അൽഹംദുലില്ലാഹ് !!!!!

ഇബാദത്തുകളിൽ സമയത്തിന്റെ സൂക്ഷമത പാലിക്കുക എന്ന തിരുസുന്നത്ത്  തന്നെയാണ് ഇതിന്നാധാരം . നിസ്കാരത്തിന്റെ നിബന്ധനയിൽ പെട്ട
ഒന്നാണ് അതാത് നിസ്കാരത്തിന്റെ സമയമാവലും സമയമായെന്ന് അവന്നറിയലും. അഥവാ ഈ രണ്ട് കാര്യവും ഉണ്ടാവണം, നിസ്കരിക്കുന്ന വ്യക്തി
എവിടെ വച്ചാണോ നിസ്കാരം നിർവഹിക്കുന്നത്
ആ സ്ഥലത്തെ നിസ്ക്കാരത്തിന്റെ യഥാർഥ സമയം വ്യക്തമായും ആകണം. കൂടാതെ അവൻ നിസ്ക്കരിക്കുമ്പോൾ തത്സമയം ആയിട്ടുണ്ടെന്ന് അവന് ഉറപ്പ് വരികയും വേണം. ഇതിൽനിന്ന് ഒന്ന് ഇല്ലാതെ ആയാൽ അവന്റെ പ്രസ്തുത നിസ്ക്കാരം പരിഗണനീയമല്ല അത് ഹറാമുമാണ്.

നിസ്കാര സമയം കാൽക്കുലേറ്റ് ചെയ്യുന്നതിന് ഇസ് ലാമിക മായ കുറെ അടിസ്ഥാനങ്ങളുണ്ട് അതെല്ലാം ഇൽമുൽ മീഖാതിന്റെ കിതാബുകളിൽ പറഞ്ഞിട്ടുണ്ട് ഗൂഗിളിൽ സർച്ച് ചെയ്താൽ കിട്ടുന്നത് നമ്മുടെ ഉദയവും അസ്തമയവുമല്ല ' കാരണം ഇസ്ലാമിന്റെ ഭാഷയിൽ ഉദയമെന്ന് പറയുന്നത് സൂര്യൻ ചക്രവാളത്തിന്റെ മുകളിൽ വരുന്നതും അസ്തമാനം സൂര്യൻ പൂർണ്ണമായി ചക്രവാളത്തിന്റെ താഴെ മറയുന്നതുമാണ് എന്നാൽ സയൻസിന്റെ ഭാഷക്കങ്ങനെയല്ല !!!  പിന്നെ വഹാബികളുടെ സമയവും നമ്മുടെ സമയവും സുബ് ഹിയുടെ സമയത്തിൽ അടിസ്ഥാനപരമായി തന്നെ വ്യത്യാസമുണ്ട് നമ്മുടെ കണക്ക് പ്രകാരം സുബ് ഹി ആകുന്നത് ചക്രവാളത്തിന്റെ താഴെ 19 ഡിഗ്രിയി സൂര്യൻ വരുമ്പോഴാണ് എന്നാൽ വഹാബി കലണ്ടറുകളിൽ അത് പതിനേഴോ പതിനെട്ടോ ആണ് അപ്പോൾ സുബ് ഹിയുടെ സമയത്തിൽ നാലോ എട്ടോ മിനുട്ട് വ്യത്യാസം കാണും പിന്നെ സുന്നി കലണ്ടറുകൾ അഞ്ച് പതിറ്റാണ്ട് മുമ്പ് ആരോ ഗണിച്ചെടുത്തതാണ് എന്ന് പറയുന്നത് വിവരക്കേടാണ് സുന്നികളുടെ കലണ്ടർ ഓരോ വർഷത്തെയും sun declination അടിസ്ഥാനമാക്കി കാൽക്കുലേറ്റ് ചെയ്തെടുക്കുന്നതാണ് (ഉദാഹരണം മഅദിന്റെ കലണ്ടർ ) എന്നാൽ മിക്കതും കാലിക്കറ്റിനെ അടിസ്ഥാനമാക്കി ഉള്ളതാകയാൽ അതാതു സ്ഥലത്തെ സമയവുമായി ചെറിയ വ്യത്യാസമുണ്ടാവും മാത്രമല്ല മൂന്നോ അഞ്ചോ ദിവസങ്ങൾക്ക് കാൽക്കുലേറ്റ് ചെയ്യുമ്പോൾ പ്രത്യേ കിച്ചും 
നിസ്കാര സമയം ഓരോ സ്ഥലത്തിന്റെ lattitud  ഉം sun declination വെച്ച് കോ സൈൻ ഫോർമുല വെച്ച് സൈന്റ് ഫിക് കാൽ ക്കു ലേറ്ററിൽ കൃത്യമായി നിഷ്പ്രയാസം ഗണിച്ചെടുക്കാം.

നോമ്പ് തുറക്കേണ്ടത്‌ ഗൂഗിളിൽ നോക്കിയാണെന്ന വാദം വഹാബികൾ ഉന്നയിക്കാറുണ്ട് എന്നാൽ ഗൂഗിളിൽ കോഴിക്കോട്‌ പ്രയർടൈം അടിച്ച്‌ നോക്കിയാൽ അതിൽ കാണിക്കുന്ന സമയം അംഗീകരിക്കാമോ.? അത്‌ കുറ്റിച്ചിറയായാലും ഫറോക്ക്‌ ആയാലും താമരശേരിയായാലും ഒക്കെ ഒരേ സമയമാണുണ്ടാവുക. അത്‌ അംഗീകരിക്കാൻ പറ്റുമോ..? !?? ഇനി ലൊക്കേഷൻ സർവ്വീസ്‌ നോക്കാൻ സാദിക്കുന്ന സൗകര്യങ്ങളും ഇന്ന് ഉണ്ട്‌. പക്ഷേ ഒരു നാല് ആപ്‌ നോക്കിയാൽ നാലിലും വ്യത്യസ്തമായ സമയമാണുണ്ടാകുക. അപ്പോൾ അതും അംഗീകരിക്കാൻ പ്രയാസമാണ്.

 സൂര്യാസ്തമയത്തിന്റെ സമയം ഇപ്പോൾ കണ്ട് പിടിക്കാൻ എളുപ്പമാണ് പക്ഷെ ഹബീബായ (സ്വ) യുടെ കാലഘട്ടത്ത് ഗൂഗിൾ സൺ ടൈമും , കലണ്ടറും , ക്ലോക്കും നോക്കിയിട്ടല്ല മറിച്ച് സൂര്യന്റെ ചലനമായിരുന്നു അന്നവർ സമയ ക്രമീകരണത്തിന്നാധാരമാക്കിയിരുന്നത്. എന്നാൽ എന്തിന്നും ഏതിന്നും നബിയും സ്വഹാബത്തും ചെയ്തിട്ടുണ്ടോ എന്ന് നബിദിനാഘോഷം വരുമ്പോൾ അലറിയിട്ട് ചോദിക്കുന്ന വഹാബികൾ നമസ്ക്കാര സമയ ക്രമീകരണം നബിയും (സ്വ) സ്വഹാബത്തും ചെയ്യാത്ത ഗൂഗിൾ നോക്കിയിട്ട് സമയം കണക്ക് കൂട്ടുന്നത് കൊടും  വഞ്ചനയും ബിദ് അത്തുമല്ലേ ??!! കാരണം നബി (സ്വ) സ്വഹാബത്തും ഏത് രൂപത്തിൽ അന്ന് ചെയ്തുവോ  അതേ മാർഗ്ഗത്തിലില്ലേ ഇന്ന് ചെയ്യേണ്ടത് ????

""സംശയമുള്ളതിനെ നീ സംശയമില്ലാത്തതിലേക്ക് വിട്ടേക്കുക"" എന്നതാണ് ഉസൂല്. സമയ ക്രമീകരണ പട്ടികയിൽ  നോമ്പ് മുറിക്കുന്ന സമയം സൂക്ഷ്മതക്ക് വേണ്ടി 03  മിനുട്ട് നൽകി സുന്നിപ്പള്ളിയിൽ  വൈകിക്കുന്നു എന്നും പറഞ്ഞ് വഹാബികളായ ഞങ്ങളുടെ ബാങ്ക് കൃത്യ സമയമാണെന്ന മൗലവിമാരുടെ വാദം ശുദ്ധ അസംബന്ധമാണ് കാരണം ഇക്കൂട്ടർ ചെയ്യുന്നത് മേഖലയിലെ എല്ലാ സ്ഥലങ്ങളെയും പരിഗണിക്കാത
ഏതെങ്കിലും ഒരു കേന്ദ്രത്തെ മാത്രം അടിസ്ഥാന
മാക്കിയുള്ള സമയ നിർണയമാണ് ഇത് പരിഗണനീയമല്ല. ഉദാഹരണമായി കോഴിക്കോട് മേഖലയിലെ കിഴക്ക് ഭാഗത്തുളളതും പടിഞ്ഞാറ് ഭാഗത്തുളളതുമായ ചില നാടുകൾ തമ്മിൽ ആറ് മിനിറ്റിൽ കൂടുതൽ വ്യത്യാസമുണ്ട് കിഴക്ക് ഭാഗത്തുള്ള നാടിനെ അപേക്ഷിച്ച് പടിഞ്ഞാറ് ഭാഗത്ത് സൂര്യൻ വൈ
കി എത്തുന്നതുകൊണ്ടും മറ്റുമാണ് ഇതിന് കാര
ണം. ആയതിനാൽ ഒരു മേഖലക്ക് സമയം ഗണി
ക്കുമ്പോൾ മേൽപറഞ്ഞ എല്ലാ കാര്യങ്ങളും പരി
ഗണിച്ചാണ് സുന്നികൾ ഉണ്ടാക്കുന്നത്. അതുകൊ
ണ്ട് തന്നെ സുന്നികളുടെ സമയം നൂറ് ശതമാനം
ശരിയാണ്‌

ദുബൈ ബുർജ് ഖലീഫയിലെ താഴെ നിലയി
ലേയും മധ്യനിലയിലെയും മുകളിലെ നിലയില
യും നിസ്കാര സമയവും നോമ്പ്തുറ സമയവും വ്യത്യസ്തമാണ് . ഇന്റർനെറ്റിൽ ദുബൈയിലെ അസ്തമന സമയം സെർച്ച് ചെയ്യുക അതിനനുസരിച്ചല്ല പ്രസ്തുത ബിൽഡിങ്ങിലെ നിസ്കാര സമയം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അതിനേക്കാൾ എത്രയോ ഉയരമുള്ള മലനിരകളുള്ള കേരളത്തിന്റെ വിവിധ മേഖലകളെ പരിഗണിക്കാതെ  കേരള മുസ്ലിം സഹോദരങ്ങളുടെ ആരാധനകൾ നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങൾ നാം കരുതിയിരിക്കണം.

മഗ്രിബിന്റെ  സമയം ശരിയായ രൂപം

സൂര്യൻ ദൃശ്യചകവാളത്തെതൊട്ട് പൂർണമാ
യും മറഞ്ഞാൽ മാത്രമേ മഗ്രിബിന്റെയും നോമ്പ്
തുറയുടെയും സമയം ആരംഭിക്കുകയുള്ളു. അസ്തമയത്തെക്കുറിച്ച് പറയുമ്പോൾ രണ്ട് വിധം ച
ക്രവാളങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്, ഗോള
ശാസ്ത്ര ചക്രവാളം, രണ്ടാമത്തേത് ദൃശ്യ ചക്രവാളം. ഒന്നാമത്തെ ചക്രവാളത്തിൽ സൂര്യന്റെ മധ്യം
എത്തുമ്പോൾ ഗോളശാസ്ത്രപരമായ അസ്തമയവും രണ്ടാമത്തെ ചക്രവാളത്തെതാട്ട് സൂര്യൻ പൂർണമായും മറഞ്ഞാൽ യഥാർഥ അസ്തമയവും സംഭവിക്കുന്നു.
ഈ അസ്തമയമാണ് ശറഇൽ വിവക്ഷിക്ക
പ്പെടുന്നത്. ഇതാണ് നിസ്കാരത്തിനും നോമ്പി
നും പരിഗണിക്കപ്പെടുക. മേൽ പറഞ്ഞ രണ്ട് ചക്രവാളങ്ങൾ തമ്മിൽ 44 ആർക്ക് മിനിറ്റ് സൂര്യന്റെ
ആരം 16 ആർക്ക് മിനിറ്റ് ഇത് രണ്ടും കൂട്ടിയാൽ 60
ആർക്ക് മിനിറ്റ് അഥവാ ഒരു ഡിഗ്രി. ഒരു ഡിഗ്രിയെ
ന്നാൽ 4 മിനിറ്റ് സമയം. അഥവാ ഒരു ദിവസത്തി
ൽ 1440 മിനിറ്റ് (24 : 60) ഒരു വൃത്തം 360 ഡിഗ്രി
(1448/360= 4) അഥവാ മേൽപറയപ്പെട്ട രണ്ട് അസ്തമയങ്ങളും തമ്മിൽ നാല് മിനുറ്റ് വ്യത്യാസം ഉണ്ടാവാം . അതുകൊണ്ട് ആസ്ട്രോണമിക്കൽ സൺസെറ്റിനേക്കാൾ നാല് മിനിറ്റ് കൂട്ടണം മഗ്രിബിന്റെ സമയം ലഭിക്കാൻ.

സുബ്ഹിയുടെ സമയം ശരിയായ രൂപം

സുബ് ഹിയുടെ സമയം പ്രവേശിക്കൽ ഫജ്റ്
സ്വാദിഖ് ഉദിച്ചതു മുതൽക്കാണ് ഫജർ സ്വാദിഖനാൽ സൂര്യോദയത്തിന് മുൻപായി കാണപ്പെടുന്ന വ്യക്തമായ ശോഭയാണ്. അത് ദൃശ്യചക്രവാളത്തിൽ സൂര്യന്റെ ആദ്യഭാഗം എത്തുന്നതിന് 19 ഡിഗ്രിയും ഗോളശാസ്ത്ര പ്രക്രവാളത്തിൽ സൂര്യന്റെ മധ്യഭാഗം എത്തുന്നതിന് 20 ഡിഗ്രിയും മുൻപാണ് . ഇശാഇന്റെ സമയം യഥാർഥ അസ്തമയത്തിന് ശേഷം 17 ഡിഗ്രിയും ഗോളശാസ്ത്ര അസ്തമയത്തിന് ശേഷം 18 ഡിഗ്രിയുമാണ് മേഘത്തിലെ കടുംചുവപ്പ് മായുമ്പോഴാണത് സംഭവിക്കുന്നത്.  ഗോളശാസ്ത്രപരമായ അസ്തമയത്തിന് ശേഷം 18 ഡിഗ്രിയാവുമ്പോൾ മേഘത്തിൽ കടും ചുവപ്പ് മായും. അതിനുശേഷം ഒരു ഡിഗ്രി കൂടെ സൂര്യൻ ചക്രവാളത്തെ തൊട്ട് താഴ്ന്നാൽ മഞ്ഞനിറവും ശേഷം ഒരു ഡിഗ്രികുടെ താഴ്ന്നാൽ വെള്ള നിറവും മായും. ഒരു ഡിഗ്രിക്ക് നാല് മിനിറ്റാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. സുബ് ഹിയുടെ സമയത്ത് ഇത് നേരെ തിരിച്ചാണ് സംഭവിക്കുക. 20 ഡിഗ്രി ഉദിക്കാനുണ്ടാവുമ്പോൾ വെള്ള ശോഭയുടെ ആരംഭം വരും. ഇതാണ് ഫജർ സ്വാദിഖ്. ശേഷം യഥാക്രമം 19, 18 എന്നീ ഡിഗ്രിയിൽ സൂര്യൻ ചക്രവാളത്തിന് താഴെ വരുമ്പോൾ മഞ്ഞ, ചുവപ്പ് എന്നീ വർണങ്ങൾ വരുന്നു. മുൻപ് പറഞ്ഞപോലെ ഇശാഇന്ന് പരിഗണിക്കേണ്ടത് ചുവന്ന ശോഭയും സുബഹിക്ക് പരിഗണിക്കേണ്ടത് വെളുത്ത ശോഭയുമാണ്. അത് 20
ഡിഗ്രിയാണ് ഇക്കാര്യങ്ങളെല്ലാം നാല് മദ്ഹബി
ന്റെ ഇമാമുകളും മുൻകാല മുസ്ലിം പണ്ഡിതന്മാ
രും ഏകോപിച്ച് അവരുടെ ഗ്രന്ഥങ്ങളിൽ വ്യക്ത
മായി പറഞ്ഞിരിക്കുന്നു. അതിൽ പണ്ഡിതർക്കി
ടയിൽ തർക്കമില്ല.

എന്നാൽ, പുത്തൻവാദികൾ അവരുടെ സുബ് ഹി ബാങ്കിന് 18 ഡിഗിയാണ് പരിഗണിക്കുന്നത്
ഇത് തീർത്തും തെറ്റായതും പണ്ഡിതരുടെ ഫത്വകൾക്കും ഉദ്ധരണികൾക്കും എതിരാകയാൽ അത് അസ്വീകാര്യവും തള്ളപ്പെടേണ്ടതുമാണ്.
അവർ അടുത്തകാലത്തായി യൂറോപ്യൻമാര
അവലംബിക്കുകയാണ് ഈ വിഷയത്തിൽ. ഇരുപ
തിൽപരം ഗ്രന്ഥങ്ങളിൽ ഇതിനെ ഖണ്ഡിക്കുന്നതാ
യി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആരാധനാ കാര്യങ്ങളിൽ
മുസ്ലിം പണ്ഡിതന്മാരെ മാത്രമേ അവലംബിക്കാവൂ എന്ന് പല പണ്ഡിതന്മാരും ഉണർത്തിയിട്ടുണ്ട്.
മാത്രമല്ല, മുജാഹിദുകളുടെ പഴയകാല നേതാ
വും ഈ വിഷയത്തിൽ പല ഗ്രന്ഥരചനയും നിർ
വഹിച്ച എം.സി.സി. അഹമ്മദ് മൗലവി തന്റെ സമ
യ നിർണയം അഥവാ മീഖാത്ത് (നിസ്കാര സമയാദി) എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക.

"സുബ് ഹി ആരംഭസമയം 110 ഉന്നതകോടി പ്രാക്കപാലത്തിലാവലാണ് ഇതിൽ പ്രമാണം 19 ഭാഗമായിരിക്കും. പ്രാക്കപാലത്തിൽ 20 വൽപ്രകമോന്നതം ആയത് മുതൽ ഉദയാരംഭം സുബ് ഹിന്റെ സമയ പ്രമാണമായിരിക്കും. (പേജ് 25)

ഇതേ ആശയം തന്റെ കാലദേശ നിർണയം പേജ് 101, 102ലും അദ്ദേഹം വിശദീകരിച്ചത് കാണാം

വാസ്തവത്തിൽ യൂറോപ്യർ ചെയ്ത് മുജാഹിദിന്റെ
സുബ് ഹിയും ഇശാഉം വിവരിച്ചതല്ല. അവർ ഒരു ആഗോളശാസ്ത്ര പ്രതിഭാസമായ സന്ധ്യാ
വെളിച്ചം വിശദീകരിച്ചതാണ്. അതിന്റെ ശറഇയ
യും ഗോളശാസ്ത്രപരമായും അറിവ് ഇല്ലാത്ത പാവം മുജാഹിദുകൾ അതിൽ പെട്ടുപോയതാണ് ഇതാണ് വാസ്തവം.

എന്നിട്ടവർ പറഞ്ഞു ഇശാഇനും സുബ് ഹിക്കും രണ്ടിന്നും 18 ഡിഗ്രിയാണെന്ന് . ചുവപ്പ് വർണ്ണത്തിന്നും വെള്ള നിറത്തിന്നും എങ്ങനെയാണ്  18 ഡിഗ്രി വരിക, സുന്നികൾക്ക് ഇശാഇന്ന് 18 ഉം സുബ് ഹിക്ക് 20 ഡിഗ്രിയാണ്‌. ഇതാണ് ശരി .  അൽപജ്ഞാനികളുടെ അബദ്ധപ്രചാരണത്തിൽ പെട്ട് പോയി ആരാധനകൾ നഷ്ടപ്പെടുത്തരുതെന്ന് ഉണർത്തുന്നു.

ഇനി ആരോപണങ്ങൾ നോക്കാം

ആരോപണം - (01)

പ്രധാനമായും ഉന്നയിച്ച ആരോപണം നോമ്പ് തുറക്കാൻ ധൃതി കാണിക്കണമെന്നും പിന്തിപ്പിക്കുക എന്നത് ജൂതന്മാരുടെ ഏർപ്പാടാണെന്നുമാണത്രേ !!!!

എന്നാൽ ഇവിടെ സുന്നികൾ നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നില്ല എന്നത് പച്ച നുണയാണ്! സുന്നികൾക്ക് അതേ ഉള്ളൂ! സുന്നിപ്പള്ളിയിൽ ഒന്ന് വന്ന് നോക്കുക എന്താ ഒരു ധൃതിയാണ് നോമ്പ് തുറക്ക് !!!!!  പക്ഷെ  നോമ്പ് മുറിക്കാൻ ധൃതി കൂട്ടണമെന്നാൽ സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് മുമ്പ് നോമ്പ് തുറക്കണമെന്നല്ലാ!!! നബി (സ്വ) യും സ്വഹാബത്തും സൂര്യൻ ശരിക്കും അസ്തമിച്ചു എന്നുറപ്പായിട്ടാണ് നോമ്പ് മുറിച്ചിരുന്നത് അന്ന് സൺ ടൈമോ വാച്ചോ ഗൂഗിളൊ നോക്കിയിട്ടല്ലല്ലോ !!! സൂര്യന്റെ ചലനം കൃത്യമായി ബോധ്യപ്പെടുത്തി.  അത് പോലെ സുന്നിപ്പള്ളികളിൽ രണ്ട് മിനുട്ട്സ് അധികമായി വെച്ച് കൊണ്ട് ബാങ്ക് വിളിക്കുമ്പോൾ സൂര്യാസ്തമയത്തിന്നെടുക്കുന്ന മൂന്നോ നാലോ മിനുട്ടിനുള്ളിലാണ് ഈ സൂക്ഷ്മതയുടെ ടൈം ഉൾക്കൊള്ളിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ സൂര്യൻ അസ്തമിച്ചു എന്നുറപ്പായെന്ന് ആർക്കും ഒരു സംശയത്തിന്നും ഉളവാകുന്നില്ല !!!!

ഹബീബ് (സ്വ) യുടെ അദ്ധ്യാപനം നോക്കാം

അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (ﷺ) പറഞ്ഞു: അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്‍റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്നവരാണ്. (തുർമുദി)

അപ്പോൾ സൂര്യാസ്തമനം ഉറപ്പായതിന്ന് ശേഷമാണ് ധൃതിയിൽ നോമ്പ് മുറിക്കേണ്ടതെന്ന് മുകളിലെ ഹദീസിൽ നിന്നും വ്യക്തമാണ്

*ഇനി ഇമാമീങ്ങൾ എന്ത് പഠിപ്പിക്കുന്നു എന്ന് നോക്കാം*

 قال النووي رحمه الله كما في شرح مسلم (4/225)

قوله صلي الله عليه و سلم " لا يزال الناس بخير ما عجلوا الفطر " فيه الحث علي تعجيله بعد تحقق غروب الشمس ، و معناه لا يزال أمر الأمة منتظماً و هم بخير ما داموا محافظين على هذه السنة و إذا أخروه كان ذلك علامة على فساد يقعون فيه .
 قال النووي في المجموع

اتفق أصحابنا و غيرهم من العلماء على أن السحور سنة و إن تأخيره أفضل ، و على أن تعجيل الفطر سنة بعد تحقق غروب الشمس و دليل ذلك كله الأحاديث الصحيحة و لأن فيها إعانة على الصوم ،............... و لأن محل الصوم هو النهار فلا معنى لتأخير الفطر .

*മഹാനായ ഇമാം നവവി (റ) ഷറഹ് മുസ്ലിമിലും , മജ് മൂഇലും  നോമ്പ് തുറ ധൃതിയിലാവണം എന്ന ഹദീസിനെ വിശദീകരിച്ച് കൊണ്ട് പഠിപ്പിക്കുന്ന ഇബാറത്താണ് മുകളിൽ കൊടുത്തിട്ടുള്ളത്  ഷറഹ്  അതായത് "തഹ്ജീലിൽ ഫിത്വ് ർ"   """നോമ്പ് തുറ ധൃതി കാണിക്കൽ സുന്നത്താണെന്നത് " തഹഖുഖി ഗുറൂബി ഷംസി" (സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ്)""" എന്നത് പണ്ടിതന്മാർക്കിടയിൽ ഏകോപനമുള്ള കാര്യമാകുന്നു*

അപ്പോൾ സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ് നോമ്പ് തുറക്ക് ധൃതി കാണിക്കേണ്ടതെന്ന് വളരെ കൃത്യമായി ഹദീസിന്റെ വ്യാഖ്യാനത്തിൽ നിന്നും മനസ്സിലായി . ഈ ഉറപ്പിന്ന് വേണ്ടി സൂക്ഷ്മതയുടെ രണ്ട് മിനുട്ട് അധികമായി ചേർക്കലാണ് സമയത്തിന്റെ ഉറപ്പിന്ന് ഉത്തമമെന്ന് ആർക്കും മനസ്സിലാകും.

*ആരോപണം - (02)*

ഇനി ജൂതന്മാർ നോമ്പ് മുറിക്കാൻ  വൈകിച്ചു എന്ന ഹദീസ് എടുത്ത് സുന്നികളെ മേൽ ചാർത്താൻ നോക്കിയ വഹാബികൾ കഥയറിയാതെ ആടിയതാണ് പക്ഷെ ഈ ആട്ടം പ്രമാണമനുസരിച്ച് അമൽ ചെയ്യുന്ന സുന്നികളുടെ മുന്നിൽ വിലപോവില്ലെന്ന് മാത്രം.

ജൂതന്മാർ നോമ്പ് തുറക്കാൻ പിന്തിച്ചു എന്ന ഹദീസ് കൊടുത്ത് പോസ്റ്ററൊട്ടിച്ച വഹാബികൾ ജൂതനസ്വാറാക്കളുടെ പിന്തിച്ച രൂപമെങ്ങനെയായിരുന്നു എന്ന് കൊടുത്തിട്ടില്ല ഒന്നുകിൽ പോസ്റ്റിൽ എഴുതിയ വ്യക്തിക്ക് അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും മനപ്പൂർവ്വം മറച്ച് വെച്ചു എന്നതായിരിക്കാം ഏതായാലും യാഥാർത്ത്യം നോക്കാം

*ജൂത നസ്വാറാക്കൾ നോമ്പ് പിന്തിച്ച രൂപം എങ്ങനെയായിരുന്നു എന്ന് മഹാനായ ഇമാം മുനാവി (റ) വിശദീകരിക്കുന്നു*

قال المناوي في الفيس القدير 583/6

" لا يزال الناس بخير ما عجلوا الفطر " أي ما داموا على هذه السنة لأن تعجيله بعد تيقن الغروب من سنن المرسلين فمن حافظ عليه تخلق بأخلاقهم

 ("""""و لأن فيه مخالفة أهل الكتاب في تأخيرهم إلى اشتباك النجوم      "" 
*ജൂതനസ്വാറാക്കൾ  നക്ഷത്രങ്ങൾ ആകാശത്ത് കൂടിക്കലർന്നതായിട്ട് ദൃശ്യമാകുന്നത്  വരെ ( ഇങ്ങനെ കൂടിക്കലർന്ന് ദൃശ്യമാകണമെങ്കിൽ ഇരുട്ടാകണം)  നോമ്പിനെ പിന്തിച്ചിരുന്നു""""""""""")*
وفي ملتنا شعار أهل البدع فمن خالفهم و اتبع السنة لم يزل بخير فإن أخَر غير معتقد وجوب التأخير و لا ندبه فلا خير فيه

*اشتباك النجوم*
     <ഇശ്തിബാക്കിന്നുജൂം എന്നാണ്"" ഇശ്തിബാക്കിന്നുജൂം""" എന്നാൽ ആകാശത്ത് നക്ഷത്രങ്ങൾ കൂടിക്കലർന്നത് ദൃശ്യമാകുന്നത് വരെ (ഇങ്ങനെയുള്ള ദൃശ്യം തെളിഞ്ഞ് കാണണമെങ്കിൽ ഇരുട്ടാകണം) ഈ സമയം വരെ നോമ്പിനെ അവർ പിന്തിച്ചിരുന്നു എന്നതാണ്   ഈ ഇരുട്ടിലാണോ സുന്നികളുടെ നോമ്പ് തുറ ഒരിക്കലുമല്ല !!!  അപ്പോൾ ജൂത നസ്വാറാക്കൾ ചെയ്തിരുന്ന ഇത്രത്തോളം പിന്തിച്ചിട്ടുള്ള നോമ്പ് തുറ   പാടില്ലാ എന്നതാണ് അല്ലാതെ പ്രവാചകർ (സ്വ) تحقق غروب الشمس  സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് വേണ്ടി  ഒന്നോ രണ്ടൊ മിനുട്ട് സൂക്ഷമതക്ക് വെക്കുന്നതിനെയല്ല എതിർത്തിട്ടുള്ളത്. വഹാബികൾ ഹദീസിന്റെ ആശയം മാറ്റിമറിച്ചതാണ് !!!! നഊദുബില്ലാഹ് !!!!

നമസ്ക്കാര ബാങ്ക് സമയങ്ങൾ ഗോള ശാസ്ത്ര വിഷയത്തിൽ ഗഹനമുള്ള  നമ്മുടെ ആലിമീങ്ങൾ പ്രാമാണത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയത്  നോക്കാതെ പഠിക്കാതെ ഗൂഗിളും നോക്കി സമയവിവരം തെറ്റായി നൽകി നമ്മുടെ ഇബാദത്തുകൾ നശിപ്പിക്കാൻ  സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന  ബിദ ഇകളുടെ നുണപോസ്റ്റുകളിപകപ്പെട്ട് ആരും തെറ്റിദ്ധരിച്ച് പോകരുതേ !!!!!!  എന്ന അഭ്യർത്ഥനയോടെ

ജിന്ന് ചികിൽസ യും വഹാബിസവും

ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ  ......
എന്തു ചെയ്യണം  ........?

മുജാഹിദ് മുഖപത്രം അൽമനാർ  പറയുന്നു.

"മറ്റു ചികിത്സകളൊന്നും ഫലിക്കാതെ വരുമ്പോൾ
ജിന്ന് ബാധയേറ്റതായിരിക്കാമെന്ന നിഗമനത്തിൽ
എത്താവുന്നതാണ്. എന്നാൽ ഇസ് ലാമിക വീക്ഷണത്തിൽ ഇതിന് ഒരേയൊരു പ്രതിവിധിയേ
ഉള്ളൂ .അതാകട്ടെ അനുവദിക്കപ്പെട്ട മന്ത്രങ്ങൾ ഉരുവിട്ട് ശരീരത്തിൽ ഊതുക എന്നതാണ് .

വീട്ടുകാരിൽ ആർക്കെങ്കിലും അത് നിർവ്വഹിക്കാവുന്നതാണ്. അറിയാത്തവർക്ക് അറിയുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതുമാണ്. "

[ അൽമനാർ 2014 സെപ്തം: O1]

https://m.facebook.com/story.php?story_fbid=817660185034319&substory_index=0&id=777959305671074

Monday, May 21, 2018

ഖുതുബ പരിഭാഷ "*

___________
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
*ഖുതുബ പരിഭാഷ "*


*മാസത്തിൽ നാല് ബിദ് അത്തും വർഷത്തിൽ 48 ബിദ്അത്തും*


*ആഴ്ചയിലെ ഏറ്റവും വലിയ ആരാധനയായ ജുമുഅ നിസ്കാരത്തിൽ ,ഈ ബിദ്അത്ത് കൊണ്ടുവന്നത് നരകം പ്രതീക്ഷിച്ച് തന്നെയാണോ ബിദ ഇകളേ ? ആഴ്ചയിൽ ഓരോ ബിദ്അത്ത് വീതം-മാസത്തിൽ 4 ബിദ്അത്തും വർഷത്തിൽ 48 ബിദ്അത്തും ചെയ്യുന്ന നിങ്ങളാണോ നബിദിനാഘോഷം ബിദ് അത്തെന്ന് പറയുന്നത്* 

ഒരു   ആരാധനാ   കർമം  ആയ   ജുമുഅ : ഖുതുബ   നബി ( സ  )  അറബി   അല്ലാത്ത   ഭാഷയിൽ   നിർവഹിചിരുന്നോ  ????*

ഇല്ല.

നടത്താൻ കൽപ്പിച്ചോ

ഇല്ല.

സ്വഹാബികൾ നടത്തുന്നത് കണ്ട് അതിന് അനുമതി നൽകിയിട്ടുണ്ടോ

ഇല്ല!

നബി(സ്വ)യുടെ വഫാത്തിന് ശേഷം സ്വഹാബത്ത് അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?

ഇല്ല.

രണ്ടര വർഷക്കാലം ഖലീഫയായിരുന്ന അബൂബക്കർ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?

ഇല്ല.

അദ്ദേഹം തൻറ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?

ഇല്ല.

പത്തര വർഷക്കാലം ഖലീഫയായിരുന്ന ഉമർ(റ)
അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?

ഇല്ല

അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ  അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?

ഇല്ല.

പന്ത്രണ്ട് വർഷക്കാലം ഖലീഫയായിരുന്ന ഉസ്മാൻ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?

ഇല്ല.

അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?

ഇല്ല.

ആറു വർഷക്കാലം ഖലീഫയായിരുന്ന അലി(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?

ഇല്ല.

അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ    ?

ഇല്ല.

കൂടാതെ മദ് ഹബിൻ റ്റെ നാലു ഇമാമുമാരായ

ഇമാം അബൂഹനീഫ(റ) ,
ഇമാം മാലിക്(റ),
ഇമാം ശാഫിഈ (റ),
ഇമാം അഹമ്മദ്(റ) അറബിയല്ലാത്ത ഭാഷയിൽ കുതുബ നിർവ്വഹിച്ചോ ?

ഇല്ല.


ഏതെങ്കിലും ഒരു ഹദീസ് ഗ്രന്ഥത്തിൽ അറബിയല്ലത്ത ഭാഷയിൽ ജുമുഅ ഖുതുബയുമായി    ബന്ധപ്പെട്ട് ഒരു അധ്യായമോ ഒരു ഹദീസോ വന്നിട്ടുണ്ടോ

ഇല്ല.


 അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹണം ഒരു പുണ്യ കർമമായിരുന്നെങ്കിൽ ഇവരെല്ലാം അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിക്കുമായിരുന്നല്ലേ?

അപ്പോൾ മനസ്സിലായില്ലേ ജുമുഅ ഖുതുബ പരിഭാഷ പുതുതായി ദീനിൽ കൊണ്ടുവന്ന അനാചാരമാണെന്ന്??


എന്നാൽ ആദ്യമായി ഖുതുബ പരിഭാഷ കൊണ്ട് വന്നതോ ഹിജ്റ 1000 കൊല്ലങ്ങൾക്കിപ്പുറം തുർക്കിയിലെ കമാൽ പാഷയാണ്  ഇത് മുജാഹിദുകളുടെ പണ്ഡിതൻ തന്നെ പറയട്ടെ

الكتاب: تفسير القرآن الحكيم (تفسير المنار)
المؤلف: محمد رشيد بن علي رضا بن محمد شمس الدين بن محمد بهاء الدين بن منلا علي خليفة القلموني الحسيني (المتوفى: ١٣٥٤هـ)

وَكَذَلِكَ خُطْبَةُ صَلَاةِ الْجُمْعَةِ وَالْعِيدَيْنِ إِلَّا مَا شَذَّتْ بِهِ الْحُكُومَةُ الْكَمَالِيَّةُ التُّرْكِيَّةُ فَأَمَرَتِ الْخُطَبَاءَ بِأَنْ يَخْطُبُوا بِالتُّرْكِيَّةِ تَمْهِيدًا لِلصَّلَاةِ بِهَا لِخَلْعِ رِبْقَةِ الْإِسْلَامِ، وَقَدْ بَلَغَنَا أَنَّ جَمَاعَةَ الْمُصَلِّينَ مِنَ التُّرْكِ لَمَّا سَمِعُوا خُطْبَةَ الْجُمْعَةِ بِالتُّرْكِيَّةِ نَكِرُوهَا، وَنَفَرُوا مِنْهَا وَاتَّخَذُوا خُطَبَاءَهَا سِخْرِيًّا..

تفسير المنار…
" ജുമുഅ പെരുന്നാൾ ഖുതുബകൾ തുർക്കി ഭാഷയിൽ നിർവ്വഹിക്കാൻ കമാൽ പാഷ ഉത്തരവിട്ടു . ഇസ്ലാമിൻ റ്റെ പിരടി ഒടിച്ച് കളയാനുള്ള നീക്കമായിരുന്നു ഇത്. തുർക്കിയിലെ മുസ്ലിമീങ്ങൾ ഈ പുത്തൻ ഖുതുബയിൽ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിർവ്വഹിച്ച ഖതീബുമാരെ പരിഹസിക്കുകയും ചെയ്തു.
( തഫ്സീറുൽ മനാർ  വാ. 09 പേ.  313)


*അനറബികളായ സ്വഹാബത്തുണ്ടായിരുന്നു സ്വഹാബാക്കളിൽ അവർക്ക് തിരിഞ്ഞിട്ടില്ല ഖുതുബ തിരിയണ ഭാഷയിൽ നടത്തണമെന്നത്*


*അനറേബ്യൻ രാജ്യങ്ങളിലേക്ക് ദഹ് വത്തുമായി ചെന്നു പല രാജ്യങ്ങളിലേക്ക് , ഈ കൊച്ചു കേരളത്തിലേക്ക് വരെ എത്തി പള്ളിയും നിർമ്മിച്ചു   ഇവർക്ക് പോലും തിരിഞ്ഞിട്ടില്ല ഖുതുബ കേവലം ഒരു പ്രസംഗമാണെന്നും അത് ജനങ്ങൾക്ക് തിരിയണ ഭാഷയിൽ നടത്തണമെന്ന്* 


*നാല് മദ് ഹബിലെ ഇമാമീങ്ങൾക്ക് തിരിഞ്ഞിട്ടില്ല ഖുതുബ കേവലം പ്രസംഗമെന്നും അത് തിരിയണ ഭാഷയിൽ നടത്താമെന്ന്* 

അത് കൊണ്ട് മുജാ , ജമാ, തബ് ലീഗുകാരേ ..............

പുതുതായി കൊണ്ടുവരുന്നതിനെയാണ് ബിദ്അത്ത് എന്ന് പറയുക.

അറിയുക...

തിരുനബി പറഞ്ഞു.

എല്ലാ ബിദഅത്തും വഴികേടിലാണ്... എല്ലാ വഴികേടും നരക്തത്തിലേക്കാണ്

മുജാഹിദുകൾ ചിന്തിക്കുക ________ 


Siddeequl Misbah (09496210086)

കൂടുതൽ വായനക്കായി
സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക

;

തവസ്സുലും ആൾമാറാട്ടവും4



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



തവസ്സുലും ആൾമാറാട്ടവും


ഭാഗം 5ന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

മഹാന്മാരെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കൽ ശിർക്കാണെന്ന് വാദിക്കുന്ന പുത്തൻ വാദത്തിന്റെ അടിവേരറുക്കുന്ന ഹദീസാണ് ഇബ്നുമാജ(റ)യും മറ്റും റിപ്പോർട്ട്‌ ചെയ്ത , കണ്ണിനു അസുഖം ബാദിച്ച സ്വഹാബിയുടെ പ്രബലമായ ഹദീസ്. ഹദീസ് നാം നേരത്തെ വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.ഹദീസ് കിട്ടാൻ ഇവിടെക്ലിക്ക് ചെയ്യുക.  ലോക പ്രസിദ്ദ ഹദീസ് പണ്ഡിതരെല്ലാം പ്രബലമാണെന്ന് പ്രഖ്‌യാപിച്ചതിനാൽ ഹദീസ് ദുർബ്ബലമാണെന്ന് പറയാൻ സാധിക്കാത്തതിനാൽ അതിന്റെ നിവേദക പരമ്പരയിൽ വന്ന ഒരാളെ മാറ്റാനുള്ള ശ്രമമാണ് പുത്തൻ വാദികൾ നടത്തുന്നത്. ഈ ഹദീസിന്റെ നിവേദകകരിൽ 'അബൂജഅഫർ അൽ മദനിയ്യു അൽഖത്വ് മിയ്യു' എന്നാ വ്യക്തിയാണുള്ളത്. ഇബ്നുമാജ(റ) യുടെ സുനനിലും ഇമാം അഹ്മദ്(റ) ന്റെ മുസ്നദിലും ഹാകിമി(റ)ന്റെ മുസ്തദ്രകിലും ഇമാം ത്വബ്റാനി(റ) യുടെ മുഅജമുസ്സ്വഗീറിലും ഇമാം തുർമുദി(റ) യുടെ ബുലാഖ് പതിപ്പിൽ തന്നെയും അത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുർമുദിയുടെ ഇപ്പോഴത്തെ പതിപ്പിൽ അത് ഖത്വ് മിയല്ല എന്നറിയിക്കുന്ന "വഹുവ ഗൈറുൽ ഖത്വ് മിയ്യി" എന്നൊരു പരമാർശം കാണുന്നുണ്ട്. എന്നാൽ തുർമുദിയുടെ മറ്റു കോപ്പികളിൽ അത് ഖത്വ് മിയ്യാണ് എന്നർത്ഥം വരുന്ന 'വഹുവൽ ഖത്വ് മിയ്യു" എന്നാണുള്ളത്. അതിനാൽ മേറ്റ പരാമാർശം അച്ചടിപിശകാണ്. ഉമാറത്ത്(റ) ഉസ്താദും ശുഅബ(റ) ശിഷ്യനുമായ അബൂജഅഫർ(റ) ഖത്വ് മി തന്നെയാണ്. ഇദ്ദേഹത്തെ അബൂജഅഫർ റാസിയായി ചിത്രീകരിച്ചാണ് മൗലവിമാർ ആൾമാറാട്ടം നടത്തുന്നത്. കാരണം അബൂജഅഫർ റാസി(റ) ദുർബ്ബലനാണെന്ന് ചില പണ്ഡിതന്മാർ പ്രസ്ഥാപിച്ചിട്ടുണ്ട്. അതിൽ പിടിച്ചു തൂങ്ങി ഹദീസിനെ ദുർബ്ബലമാക്കാനുള്ള ഗൂഡശ്രമമാണ് ആൾമാറാട്ടത്തിന്റെ പിന്നിലുള്ളത്. ഇത്തരം തട്ടിപ്പുകളും വെട്ടിപ്പുകളും മാത്രമാണല്ലോ അവരുടെ പ്രമാണങ്ങൾ. 

എന്നാൽ ഖത്വ് മി, ,മദനി എന്നാ പേരുകളിൽ അറിയപ്പെടുന്ന അബൂജഅഫറി(റ) നെ കുറിച്ച് പണ്ഡിതൻമാർക്കിടയിൽ അഭിപ്രായാന്തരമില്ല. ഹാഫിളുൽ ഖസ്റജി ഖുലാസ്വിയിൽ എഴുതുന്നു:




 അർത്ഥം:
ആദ്യം മദനിയും പിന്നീട് ബസ്വരിയും ഖത്വ് മിയുമായ അബൂജഅഫർ ഹബീബുൽ അന്സ്വാരിയുടെ പുത്രൻ ഉമൈറിന്റെ പുത്രൻ യസീദിന്റെ പുത്രൻ ഉമൈറാണ്. അസ് അസദുബ്നുസഹ്ൽ, ഇബ്നുൽ മൂസയ്യബ് എന്നിവർ അന്നിവർ അദ്ദേഹത്തിൻറെ ഗുരുനാഥൻമാരും ഹിശാമുദ്ദസ്തവാഈ, ശുഅബത്ത് എന്നിവർ ശിഷ്യന്മാരുമാണ്. ഇബ്നുമഈൻ, നാസാഈ എന്നിവർ അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഖുലാസ്വത്തുതഹ്ദീബിൽ കമാൽ: പേ: 252)

പ്രസ്തുത ഹദീസ് ഉദ്ദരിച്ച മുഹദ്ദിസുകളെല്ലാം തന്നെ അബൂജഅഫർ ഖത്വ് മിയിൽ നിന്നാണ് അതുദ്ദരിക്കുന്നത്. അവരെല്ലാം പരമ്പരയിൽ തന്നെ മദനിയെന്നോ ഖത്വ് മിയെന്നോ വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും പരമ്പരകൾ നമുക്കിപ്പോൾ പരിശോദിക്കാം. 


(1)ഇബ്നുമാജ(റ)യുടെ പരമ്പര:





(2) ഇമാം അഹ്മദ്(റ)ന്റെ പരമ്പര:





(3)ഇമാം ഹാകിം(റ) പരമ്പര:




(4)ഇമാം ബൈഹഖി(റ)യുടെ പരമ്പര 




(5) ഇമാം ഇബ്നുഖുസൈമ(റ) യുടെ പരമ്പര:




(6)അബൂനുഐമി(റ) യുടെ പരമ്പര:



 

അപ്പോൾ ധാരാളം മുഹദ്ദിസുകൾ നിവേദക പരമ്പരയിൽ തന്നെ അബൂജഅഫർ ഖത്വ് മിയാണെന്ന് വ്യക്തമാക്കുകയും ഇമാം തുർമുദി(റ)യുടെ ചില കോപ്പികളിൽ അപ്രകാരം കാണുകയും ചെയ്യുമ്പോൾ അത് ഖത്വ് മിതന്നെയാണെന്നും അല്ലെന്ന പരമാർശം കോപ്പിയിൽ വന്ന അച്ചടിപിശകാണെന്നും മനസ്സിലാക്കാൻ പ്രയാസമില്ല. ഉമാറത്തുബ്നുഖുസൈമത്തുൽ അൻസ്വാരി(റ) യാണല്ലോ പ്രസ്തുത രിവായത്തുകളിൽ അബൂജഅഫർ(റ)ന്റെ ഗുരു. ആ ഗുരുവിൽ നിന്ന് അബൂജഅഫർ ഖത്വ് മി(റ) ഹദീസുദ്ദരിച്ചതായി അല്ലാമ മുസ്സി(റ) തഹ്ദീബുൽ കമാലിൽ രേഖപ്പെടുത്തുന്നുണ്ടു. അതേസമയം അബൂജഅഫർ റാസി അദ്ദേഹത്തിൽ നിന്ന് ഹദീസുദ്ദരിച്ചതായി അദ്ദേഹം പറയുന്നില്ല. അതുപോലെ അബൂജഅഫർ ഖത്വ് മി(റ)യുടെ ശിഷ്യന്മാരുടെ കൂട്ടത്തിൽ ശുഅബത്തുബ്നുൽ ഹജ്ജാജിനെ അല്ലാമ മുസ്സി(റ) എണ്ണുന്നുണ്ട്. അബൂജഅഫർ റാസിയുടെ ശിഷ്യന്മാരിൽ അദ്ദേഹത്തെ എണ്ണുന്നില്ല. http://sunnisonkal.blogspot.com

*******************************      **********************       ******************

തവസ്സുൽ തെളിവുകൾ 1 ഹഖ് കൊണ്ടുള്ള വിവക്ഷ 2


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


തവസ്സുലും മുനാഫിഖുകളും





ഭാഗം 1 ഇവിടെ ക്ലിക്ക് ചെയ്യുക 




എന്നാൽ അന്ന് വിശ്വാസികളായി അഭിനയിച്ച് നടന്നിരുന്ന കപട വിശ്വാസികൾ അതിനു തയ്യാറായിരുന്നില്ല. അവരുടെ സ്വഭാവം അല്ലാഹു വിവരിക്കുന്നതു കാണുക.

وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ‌ لَكُمْ رَ‌سُولُ اللَّـهِ لَوَّوْا رُ‌ءُوسَهُمْ وَرَ‌أَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُ‌ونَ(سورة المنافقون: ٥)


"നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം."


മുനാഫിഖുകളുടെ സ്വഭാവം മറ്റൊരിടത്ത് അല്ലാഹു വിവരിക്കുന്നത് കാണൂ. 


وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْ‌ضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴿١١﴾ أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُ‌ونَ ﴿١٢﴾ وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ ۗ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَـٰكِن لَّا يَعْلَمُونَ ﴿١٣:سورة البقرة﴾



"നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല. മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല."


 അപ്പോൾ നബി(സ)യെ കൊണ്ട് ബറക്കത്തെടുക്കുകയും തവസ്സുൽ ചെയ്യുകയും നബി(സ)യോട് ശുപാര്ശ തേടുകയും ചെയ്തിരുന്ന സ്വഹബത്തിനെ മൂഡന്മാരും ലോകം തിരിയാത്തവരുമായാണ് കപട വിശ്വാസികൾ കണ്ടിരുന്നത്. അവരുടെ അത്തരം നിലപാടുകളെയാണ് പ്രസ്തുത വചനങ്ങളിലൂടെ അല്ലാഹു ശതിയുക്തം വിമർശിക്കുന്നത്.

കപട വിശ്വാസികളുടെ നേതാവ് ഇബ്നുസലൂലിനോട് നബി(സ) സമീപിച്ച് കുറ്റസമ്മതം നടത്താനാവശ്യപ്പെട്ടപ്പോൾ അവൻ പ്രതികരിച്ചതിങ്ങനെയായിരുന്നു. അബൂഹയ്യാൻ (റ) എഴുതുന്നു: 






അർത്ഥം:

സ്വഹാബത്തിൽ ചിലർ ഇബ്നുസലൂലിനോട് ഇപ്രകാരം പറഞ്ഞു: "നീ റസൂലുല്ലാഹി (സ) യെ സമീപിച്ച് കുറ്റസമ്മതം നടത്തൂ. എന്നാൽ റസൂലുല്ലാഹി(സ) നിനക്ക് വേണ്ടി പാപമോചനത്തിനിരക്കും". അപ്പോൾ ഈ അഭിപ്രായത്തോട് വെറുപ്പ് പ്രകടിപ്പിച്ച് അവൻ തല തിരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: "വിശ്വസിക്കാൻ നിങ്ങൾ നിർദ്ദേശിച്ചപ്പോൾ ഞാൻ വിശ്വസിച്ചു. എന്റെ സമ്പത്തിന്റെ സകാത്ത് നൽകാൻ നിങ്ങൾ ആവശ്യപ്പെട്ടപ്പോൾ അതും ഞാൻ ചെയ്തു.ഇനി മുഹമ്മദിനെ സുജൂദു ചെയ്യാൻ മാത്രമേ നിങ്ങൾ കല്പ്പിക്കാനുള്ളൂ".(അൽബഹ്റുൽ മുഹീഥ് 10/278)

അപ്പോൾ നബി(സ)യെ സമീപിച്ച് കുറ്റ സമ്മതം നടത്തുന്നതിനെ നബി(സ)ക്ക് സുജൂദു ചെയ്യലാണല്ലോ കപട വിശ്വാസികളുടെ നേതാവ് ഇബ്നുസലൂൽ കണ്ടത്. ഇതേ രീതി തന്നെയാണ് ആധുനിക പുത്താൻ വാദികളും സ്വീകരിക്കുന്നത്. നബി(സ)യോട് ശുപാർശ ആവശ്യപ്പെടുന്നതിനെ പ്രാർത്ഥനയായും നബി(സ)ക്കുള്ള ആരാധനയായുമാണല്ലോ അവർ ചിത്രീകരിക്കുന്നത്. അങ്ങനെ ചെയ്യുന്ന സുന്നികളെ മൂഡന്മാരും ലോകം തിരിയാത്തവരുമായി അവർ വിലയിരുത്തുന്നു. എന്നാൽ അവരുടെ ഈ നിലപാടുകളെയാണ് പ്രസ്തുത വചനങ്ങളിലൂടെ അല്ലാഹു ശക്തിയുക്തം എതിർത്തിരിക്കുന്നതെന്ന കാര്യം പ്രസ്താവ്യമാണ്. 


അഞ്ച്: മഹാന്മാരെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക. മഹാനായ ഉമർ(റ) അബ്ബാസ് (റ) നെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചത് ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ: 





അർത്ഥം:

അനസുബ്നുമാലിക്(റ)ൽ നിന്ന് നിവേദനം: മദീനയിൽ ജലക്ഷാമം നേരിടുമ്പോൾ അബ്ബാസ്(റ)നെ തവസ്സുലാക്കി ഉമർ(റ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ നബിയെ കൊണ്ട് നിന്നിലേക്ക്‌ തവസ്സുൽ ചെയ്യുകയും നീ ഞങ്ങൾക്ക് മഴ നൽകുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ നബിയുടെ പിത്രവ്യനെ കൊണ്ട് നിന്നിലേക്ക്‌ തവസ്സുൽ ചെയ്യുന്നു. അതിനാല നീ ഞങ്ങൾക്ക് മഴ നൽകേണമേ". അനസ്(റ) പറയുന്നു: "അപ്പോൾ അവര്ക്ക് മഴ നൽകാറുണ്ട്". (ബുഖാരി: 954)

ഇബ്നു ഹജറുൽ ഹൈതമി(റ) യുടെ ഹാശിയത്തുൽ ഈളാഹ് 219-ലും ഇമാം സുബ്കി(റ)യുടെ ശിഫാഉസ്സഖാം 141-ലും അല്ലാമ കുർദി(റ) യുടെ ഫതാവൽ കുർദി 259-ലും ഇന്നത്തെ തവസ്സുൽ വിരോധികൾ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി "അദ്ദുർറുന്നളീദ് ഫീ ഇഖ്‌ലാസ്വി കലിമത്തിത്തൗഹീദ്" എന്നാ ഗ്രന്ഥത്തിലും ഈ സംഭവം വ്യക്തികളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്റെ തെളിവായി ഉദ്ദരിച്ചിട്ടുണ്ട്. 'തുഹ്ഫത്തുദ്ദാകിരീൻ' എന്ന ഗ്രന്ഥത്തിൽ ശൌകാനി പറഞ്ഞതിങ്ങനെ: 





അർത്ഥം:

 നബി(സ)യുടെ പിത്രവ്യൻ അബ്ബാസി(റ)നെ കൊണ്ട് സ്വഹാബത്ത്(റ) മഴയെ തേടിയ സംഭവം സ്വഹീഹിൽ സ്ഥിരപ്പെട്ടതാണ്. ഉമർ(റ) ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ നബിയെകൊണ്ട് നിന്നിലേക്ക്‌ തവസ്സുൽ ചെയ്യുകയും നീ ഞങ്ങൾക്ക് മഴ നൽകുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ നബിയുടെ പിത്രവ്യനെ കൊണ്ട് നിന്നിലേക്ക്‌ തവസ്സുൽ ചെയ്യുന്നു. അതിനാല നീ ഞങ്ങൾക്ക് മഴ നൽകേണമേ". ഇത് സജ്ജനങ്ങളെകൊണ്ട് തവസ്സുൽ ചെയ്തതിന്റെ ഭാഗമാണ്.(തുഹ്ഫത്തുദ്ദാകിരീൻ 1/56)

ഇമാം ബുഖാരി(റ)ക്ക് പുറമേ മറ്റു പല മുഹദ്ദിസുകളും ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് നമുക്ക് പകര്ന്നു തരുന്ന പാഠങ്ങൾ ഇവയാണ്;


(1) തൗഹീതിനെതിരിൽ ശക്തമായി പ്രതികരിക്കുന്ന ഉമർ(റ)ണ് അബ്ബാസ്(റ) നെ തവസ്സുലാക്കി പ്രാർത്ഥിച്ചിരിക്കുന്നത്. വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കായിരുന്നുവെങ്കിൽ ഉമർ(റ) അത് ചെയ്യുമായിരുന്നില്ല. അപ്പോൾ വ്യക്തികളെ തവസ്സുലാക്കി തവസ്സുൽ ചെയ്യാമെന്ന് ഉമർ(റ) ഇതിലൂടെ മുസ്ലിം ലോകത്തെ പഠിപ്പിച്ചിരിക്കുന്നു.

(2)ജലക്ഷാമം എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. അപ്പോൾ അബ്ബാസ്‌(റ)നെ തവസ്സുൽ ചെയ്തുകൊണ്ടുള്ള പ്രാർത്ഥനയിൽ ധാരാളം സ്വഹാബിമാർ പങ്കെടുത്തിട്ടുണ്ടാവണം. അവരില ഒരാൾക്കും ഇത് ശിർക്കാണെന്ന് തോന്നിയിട്ടില്ല. നബി(സ)യുടെ വാക്കില നിന്നോ പ്രവർത്തനത്തിൽ നിന്നോ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്നോ ശിർക്കിലേക്ക് ചെന്നിത്തിക്കുന്നതാണെന്നോ അനുവദനീയമല്ലെന്നൊ ഏതെങ്കിലും സ്വഹാബി മനസ്സിലാക്കിയിരുന്നുവെങ്കിൽ ഉമർ(റ)ന്റെ പ്രാർത്ഥനയെ അവർ ചോദ്യം ചെയ്യുമായിരുന്നുവന്നതിനു സ്വഹാബത്തി(റ)ന്റെ ചരിത്രം സാക്ഷിയാണ്. അതുണ്ടായിട്ടില്ലെന്നു ശൌകാനി പോലും സമ്മതിക്കുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കൂ. 





അർത്ഥം:

നബി(സ)യെ കൊണ്ടുള്ള തവസ്സുൽ അവിടത്തെ ജീവിതകാലത്തും മരണശേഷവും സന്നിധിയിൽ വെച്ചും അഭാവത്തിലും ഉണ്ടാകുന്നതാണ്. ജീവിതകാലത്ത് നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്. നബി(സ)യുടെ മരണ ശേഷം മറ്റുള്ളവരെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത്തിന്റെ സുകുതിയ്യായ ഇജ്മാഅ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. ഇക്കാര്യം നീ അറിയാതെ പോകരുത്. ഇത് പറയാൻ കാരണം ഉമർ(റ) അബ്ബാസ്‌(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിനെ സ്വഹാബത്തിൽ ഒരാളും വിമർശിച്ചിട്ടില്ല. (തുഹ്ഫത്തുൽ അഹ് വദി 8/476) 


(3) വ്യക്തിയെ കൊണ്ടുള്ള തവസ്സുൽ ചെയ്തപ്പോൾ അവര്ക്ക് മഴ ലഭിച്ചുവെന്നതാണ്‌ മറ്റൊരു വസ്തുത. ഇത് ശിര്ക്കല്ലെന്നു മാത്രമല്ല ഉത്തരം ലഭിക്കാനുതകുന്നത് കൂടിയാണ് ഇത്തരം പ്രാർത്ഥനയെന്നു തെളിയുന്നു.

(4) വ്യക്തികളെകൊണ്ട് തവസ്സുൽ ചെയ്യാമെന്നതിന് ധാരാളം പണ്ഡിതന്മാർ ഈ ഹദീസ് പ്രമാണമായി ഉദ്ദരിച്ചിട്ടുണ്ടല്ലോ. അവരൊക്കെ ശിര്ക്ക് പ്രചാരകരും ശിര്ക്കിനെ പ്രോത്സാഹിപ്പിക്കുന്നവരുമാണെന്ന് പറയാമോ?.

ഇമാം ബുഖാരിയും മറ്റു മുഹദ്ദിസുകളും ഉദ്ദരിച്ച ഹദീസ് ബലഹീനമാണെന്ന് പറയാൻ നിർവ്വാഹമില്ലാത്തതിനാൽ ഈ ഹദീസിനെ ദുർവ്യാഖ്യാനം ചെയ്യാനാണ് തവസ്സുൽ വിരോധികൾ ശ്രമിക്കാറുള്ളത്. ഈ ഹദീസിൽ പറയുന്നത് ഉമർ(റ) അബ്ബാസ്‌(റ)വിനെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചതല്ല, പ്രത്യുത ഉമർ(റ) അബ്ബാസ്‌(റ) നോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടതാണ്. ഇങ്ങനെയാണ് ഇവരുടെ ദുർവ്യാഖ്യാനം. എന്നാൽ കാര്യം അപ്രകാരമായിരുന്നുവെങ്കിൽ 'അല്ലാഹുമ്മ' (അല്ലാഹുവേ) 'വാഇന്നാ നതവസ്സലു ഇലൈക ബി അമ്മിനബിയ്യിനാ' (തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ നബിയുടെ പിത്രവ്യനെകൊണ്ട് നിന്നിലേക്ക്‌ തവസ്സുലാക്കുന്നു) എന്നും 'ഫസ്ഖിനാ' (അതിനാൽ ഞങ്ങൾക്ക് നീ മഴ നൽകേണമേ) എന്നും ഉമർ(റ) പറയുമായിരുന്നു?.

ഉമർ(റ) അബ്ബാസ്‌(റ)നോട് പ്രാർത്ഥിക്കാൻ പറഞ്ഞതായി മറ്റു വല്ല ഹദീസിലുമുണ്ടെങ്കിൽ രണ്ടു സംഭവങ്ങളും സ്ഥിരപ്പെടുമെന്നല്ലാതെ ഇമാം ബുഖാരി(റ) ഉദ്ദരിച്ച ഈ ഹദീസിന്റെ ആശയം മറ്റൊന്നാകില്ലല്ലോ.

മരണപ്പെട്ട നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്‌(റ)നെ കൊണ്ട് ഉമർ(റ) തവസ്സുൽ ചെയ്തത് മരനപ്പെട്ടവരെകൊണ്ട് തവസ്സുൽ ചെയ്യാൻ പാടില്ലെന്ന് പഠിക്കാനാണെന്ന് തവസ്സുൽ വിരോധികൾ ജൽപിക്കാറുണ്ട്.     


അത്തരം ജല്പനങ്ങളെ ഇമാം സുബ്കി(റ) യും മറ്റു പണ്ഡിതന്മാരും ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു.





 അർത്ഥം:

ഉമർ(റ) അബ്ബാസ്‌(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് നബി(സ)യെ കൊണ്ടോ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാൻ പറ്റാത്തതുകൊണ്ടല്ല. കാരണം അബുൽജൗസാഅ(ർ) ൽ നിന്നു നിവേദനം ചെയ്യപ്പെടുന്നു: "മദീനയിൽ ശക്തമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷ(റ) യോട് ആവലാതി ബോധിപ്പിച്ചു.അപ്പോൾ നബി(സ)യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽ നിന്ന് ആകാശത്തേക്ക് ഒരു ദ്വാരമുണ്ടാക്കാൻ ആഇഷ(റ) അവരോടു നിർദ്ദേശിച്ചു. അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവര്ക്ക് നല്ല മഴ ലഭിച്ചു. അതുനിമിത്തം സസ്യങ്ങൾ മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചുകൊഴുക്കുകയും ചെയ്തു. അതിനാൽ ആ വർഷത്തെ 'ആമുൽ ഫത്ഖ്' എന്ന് വിളിക്കപ്പെട്ടു". (ശിഫാഉസ്സഖാം: 143).


ഉപരിസൂചിത ഹദീസ് വിശ്വവിഖ്യാത ഹദീസുപണ്ഡിതൻ ഇമാം ദാരിമി(റ) (ഹി:181-255) സുനനിൽ നിവേദനം ചെയ്തിട്ടുണ്ട്. (സുനനുദ്ദാരിമി: 93)

ആ ഹദീസിനു ഇമാം ദാരിമി(റ) നൽകിയ തലവാചകം ശ്രദ്ദേഹമാണ്.


باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته


"വഫാത്തിനു ശേഷം അല്ലാഹു നബി(സ)യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം". അപ്പോൾ ഇമാം ദാരിമി(റ) പ്രസ്തുത ഹദീസ് മേൽപ്പറഞ്ഞ തലവാചകത്തിൽ കൊണ്ടുവന്നത് അപ്രകാരം ചെയ്തപ്പോൾ അവർക്ക് മഴ ലഭിച്ചത് നബി(സ)യെ അല്ലാഹു ആദരിച്ചതിന്റെ ഭാഗമാണെന്നു സമർത്ഥിക്കാനാണല്ലോ.

ഉമർ(റ) അബ്ബാസ്‌(റ) നെ തവസ്സുലാക്കിയതിലെ തത്വം വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു: 

   




 അർത്ഥം:

ഉമർ(റ) നബി(സ) യെ കൊണ്ടോ അവിടത്തെ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാതെ അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തതിലുള്ള തത്വം അവിടത്തെ അങ്ങേയറ്റത്തെ വിനയപ്രകടനവും നബി(സ)യുടെ കുടുംബത്തിന്റെ സ്ഥാനം ഉയർത്തിക്കാണിക്കലുമാണെന്ന് മനസ്സിലാക്കാം. അതിനാൽ അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിൽ നബി(സ)യെ കൊണ്ടുള്ള തവസ്സുലും അതിലപ്പുറവും അടങ്ങിയിരിക്കുന്നു. (അൽ ജൗഹറുൽ മുനള്വം: 176)


അല്ലാമ ബാഗിശ്നി(റ) എഴുതുന്നു:




 അർത്ഥം:

നബി(സ) അല്ലാത്തവരെകൊണ്ടും തവസ്സുൽ ചെയ്യാമെന്ന് പഠിപ്പിക്കാനാണ് ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത്. കാരണം നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാമെന്ന കാര്യം അവര്ക്ക് അറിയുന്നതും ഉറപ്പുള്ളതുമാണ്. അപ്പോൾ നബി(സ)യെ കൊണ്ട് മാത്രം തവസ്സുൽ ചെയ്യുകയാണെങ്കിൽ നബി(സ) അല്ലാത്തവരെകൊണ്ട് തവസ്സുൽ പാടില്ലെന്ന് ചിലര് മനസ്സിലാക്കാനിടയുണ്ടല്ലോ. (ബിഗ്‌ യത്തുൽ മുസ്തർശിദീൻ 297)

ചുരുക്കത്തിൽ ഉമർ(റ)ന്റെ പ്രവർത്തിയുടെ യതാർത്ഥ ന്യായം ഇതാണ്. കാരണം ആവശ്യ പൂർത്തീകരണത്തിന് വേണ്ടി പ്രാർത്ഥികുമ്പോൾ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യാനും അതിന്റെ ഭാഗമായി അവരുടെ പേര് വിളിക്കാനും ഹദീസിൽ നിർദ്ദേശമുണ്ട്. വിശ്രുത ഹദീസ് പണ്ഡിതൻ ഇബ്നുമാജ(റ) സുനനിലും മറ്റു ധാരാളം ഹദീസ് പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിലും നിവേദനം ചെയ്ത പ്രബലമായൊരു ഹദീസിൽ ഇപ്രകാരം കാണാം;





 അർത്ഥം:

ഉസ്മാനുബ്നു ഹുനയ്ഫ(റ) നിവേദനം; കണ്ണിനു കാഴ്ചയില്ലാത്ത ഒരാള് നബി(സ)യെ സമീപിച്ച് കണ്ണിനു കാഴ്ച തിരിച്ചു കിട്ടാൻ അല്ലാഹുവോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. നബി(സ) അദ്ദേഹത്തോട് പറഞ്ഞു: "താങ്കള് ഉദ്ദേശിക്കുന്ന പക്ഷം പ്രാർത്ഥനയെ ഞാൻ പിന്തിപ്പിക്കാം അതായിരിക്കും താങ്കൾക്ക് ആഖിറത്തിൽ കൂടുതൽ ശ്രേഷ്ടകരം. താങ്കള് ഉദ്ദേശിക്കുന്ന പക്ഷം ഞാൻ പ്രാർത്ഥിക്കുകയും ചെയ്യാം". അപ്പോൾ നബി(സ)യോട് അദ്ദീഹം പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. അപ്പോൾ നബി(സ) അദ്ദേഹത്തോട് ഭംഗിയായി അംഗ ശുദ്ദിവരുത്തി രണ്ടു റക്അത്ത് നിസ്കരിച്ച് ഇങ്ങനെ പ്രാർത്ഥിക്കാൻ കൽപ്പിച്ചു. "അല്ലാഹുവേ! അനുഗ്രഹത്തിന്റെ പ്രവാചകനായ നിന്റെ നബി മുഹമ്മദ്‌ (സ) നെ കൊണ്ട് ഞാൻ നിന്നിലേക്ക്‌ മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. മുഹമ്മദ്‌ നബിയേ! അങ്ങയെകൊണ്ട് എന്റെ രക്ഷിതാവിലേക്ക് എന്റെ ആവശ്യ നിർവ്വഹണത്തിനു വേണ്ടി ഞാൻ മുന്നിടുന്നു. അല്ലാഹുവേ! അതിനാല നബിയേ എനിക്കൊരു ശുപാർശകരായി നീ സ്വീകരിക്കേണമേ!". അബൂ ഇസ്ഹാഖ്(റ) പറയുന്നു: "ഈ ഹദീസ് സ്വഹീഹാണ്". (ഇബ്നു മാജ: 1375)


നഷ്ടപ്പെട്ട കണ്ണിന്റെ കാഴ്ച തിരിച്ചു ലഭിക്കാനായി അല്ലാഹുവോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടു നബി(സ) യുടെ മുന്നിൽ വന്നെത്തിയ വ്യക്തിക്ക് ആവശ്യനിർവ്വഹണത്തിനു പ്രാർത്ഥിക്കാൻ നബി(സ) നിർദ്ദേശിച്ചുകൊടുത്ത മാർഗ്ഗമാണീ ഹദീസിൽ പറയുന്നത്.ആദ്യം പൂർണ്ണ രൂപത്തിൽ അംഗ ശുദ്ദിവരുത്തി രണ്ട് റക്അത്ത് നിസ്കരിച്ച്, നബി(സ)യെ തവസ്സുലാക്കി , നബി(സ)യെ വിളിച്ച് ഭക്തി പുരസ്സരം ഈ പ്രാർത്ഥന ചൊല്ലാൻ നബി(സ) കൽപ്പിക്കുന്നു. തവസ്സുലിന്റെയും ഇസ്തിഗാസയുടെയും വാചകങ്ങൾ നബി(സ)തന്നെ അദ്ദേഹത്തെ ചൊല്ലി കേൾപ്പിക്കുന്നു. അദ്ദേഹം നബി(സ) നിർദ്ദേശിച്ച രൂപത്തിൽ പ്രവർത്തിക്കുകയും അത് നിമിത്തം അയാൾക്ക്‌ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്യുന്നു. പ്രസ്തുത ഹദീസ് വിശദീകരിച്ച് ശൌകാനി തന്നെ പറയുന്നു: 





 അർത്ഥം:

റസൂലുല്ലാഹി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യാമെന്നതിന് ഈ ഹദീസ് രേഖയാണ്.നലകുന്നവനും തടയുന്നവനും യതാർത്ഥ കർത്താവും അല്ലാഹു മാത്രമാണെന്നും അവനുദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ലെന്നും തവസ്സുൽ ചെയ്യുന്നവൻ വിശ്വസിക്കണമെന്ന് മാത്രം. (തുഹ്ഫത്തുദ്ദാകിരീൻ 280)


ഇമാം മുൻദിരി(റ) അത്തർഗീബു വത്തർഹീബ് 1/476 ലും ഇമാം ത്വബ്റാനി(റ) അൽമുഅജമുൽ കബീർ 9/31 ലും ഇമാം അഹ്മദ്(റ) മുസ്നദ് 4/138 ലും ഹാകിം(റ) മുസ്തദ്റക് 1/519 ലും ഇമാം തുര്മുടി(റ) സുനനിലും (നമ്പർ 3505) പ്രസ്തുത ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഇമാം തുർമുദി(റ), ഹാകിം(റ),ഇബ്നുമാജ(റ), എന്നിവരും തവസ്സുൽ വിരോധികൾ പോലും അംഗീകരിക്കുന്ന ദാഹബിയും പ്രസ്ഥാപിച്ചിട്ടുണ്ട്.


പ്രസ്തുത പ്രാർത്ഥന നബി(സ)യുടെ വിയോഗശേഷവും ആവശ്യനിർവ്വഹണത്തിനുവേണ്ടി സ്വഹാബിമാർ നിർദ്ദേശിച്ചിരുന്നതായും  ആവശ്യം പൂർത്തീകരിക്കപ്പെട്ടതായും ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്ത ഹദീസിൽ കാണാവുന്നതാണ്;





 അർത്ഥം:

ഉസ്മാനുബ്നുഹുനയ്ഫ(റ)ൽ നിന്ന് നിവേദനം; ഒരാൾ തന്റെ ഒരാവശ്യം നിറവേറ്റികിട്ടുന്നതിനായി മഹാനായ ഉസ്മാൻ(റ)ന്റെ സന്നിധിയിലേക്ക് പലപ്രാവശ്യം പോയിക്കൊണ്ടിരുന്നു. എന്നാൽ ഉസ്മാൻ(റ) അയാളുടെ കാര്യം പരിഗണിച്ചില്ല. അതേത്തുടർന്ന് അദ്ദേഹം ഉസ്മാനുബ്നുഹുനയ്ഫ(റ) നെ സമീപിച്ച് ആവലാതി ബോധിപിച്ചു. അപ്പോൾ ഉസ്മാനുബ്നുഹുനയ്ഫ(റ) അദ്ദേഹത്തോട് ഇപ്രകാരം നിർദ്ദേശിച്ചു. താങ്കൾ ഭംഗിയായി അംഗ ശുദ്ദിവരുത്തി പള്ളിയിൽ പോയി രണ്ട് റക്അത്ത് നിസ്കരിച്ച് ഇപ്രകാരം പ്രാർത്ഥിക്കുക്ക." "അല്ലാഹുവേ! അനുഗ്രഹത്തിന്റെ പ്രവാചകനായ നിന്റെ നബി മുഹമ്മദ്‌(സ)നെകൊണ്ട് ഞാൻ നിന്നിലേക്ക്‌ മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. മുഹമ്മദ്‌ നബിയേ! അങ്ങയെക്കൊണ്ട് എന്റെ രക്ഷിതാവിലേക്ക് എന്റെ ഈ ആവഷ്യനിർവ്വഹണത്തിനുവേണ്ടി ഞാൻ മുന്നിടുന്നു. അല്ലാഹുവേ! അതിനാൽ നബിയേ എനിക്കൊരു ശുപാർശകരായി സ്വീകരിക്കേണമേ". എന്നിട്ട് താങ്കളുടെ ആവശ്യം എന്താണെങ്കിൽ അതുകൂടി പറഞ്ഞ് നിങ്ങൾ ഉസ്മാനുബ്നു അഫാൻ(റ)നെ സമീപിക്കുക. തുടർന്ന് അദ്ദേഹം ഉസ്മാനുബ്നുഹുനയ്ഫ(റ) നിർദ്ദേശിച്ചത് പോലെ പ്രവർത്തിച്ച ഉസ്മാനുബ്നു അഫാൻ(റ)നെ സമീപിച്ചു. അപ്പോൾ പാറാവുകാരൻ അദ്ദേഹത്തിൻറെ കൈപിടിച്ച് ഉസ്മാൻ(റ) ന്റെ സമീപത്തേക്ക് അദ്ദേഹത്തെ ആനയിക്കുകയും ഉസ്മാൻ(റ) അദ്ദേഹത്തെ തന്റെ കൂടെ ഇരുത്തുകയും ആഗമനോദ്ദെഷ്യം ആരായുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഉന്നയിച്ച ആവശ്യം പൂർത്തീകരിച്ച് കൊടുക്കുകയും ഈ സമയം വരെ താങ്കളുടെ ആവശ്യം എന്നെ അറിയിച്ചില്ലല്ലോ എന്ന് ഉസ്മാൻ(റ) അദ്ദേഹത്തോട് ചോദിക്കുകയും ഇനി താങ്കൾക്ക് എന്ത് ആവശ്യങ്ങളുണ്ടെങ്കിലും എന്നെ അറിയിക്കണമെന്ന് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. പിന്നീടദ്ദേഹം ഉസ്മാനുബ്നു അഫാനി(റ) ന്റെ സദസ്സിൽ നിന്ന് പുറപ്പെട്ട് ഉസ്മാനുബ്നുഹുനയ്ഫ(റ) നെ സമീപിച്ച് പറഞ്ഞ്: "അല്ലാഹു താങ്കൾക്ക് നന്മ പ്രതിഫലം നല്കട്ടെ. എന്റെ കാര്യത്തിൽ താങ്കൾ അദ്ദേഹത്തോട് സംസാരിക്കും വരെ അദ്ദേഹം എന്നെ പരിഗണിച്ചിരുന്നില്ല". അപ്പോൾ ഉസ്മാനുബ്നുഹുനയ്ഫ(റ) പറഞ്ഞ്: "അല്ലാഹുവാണേ സത്യം. ഞാനദ്ദേഹത്തോട് ഒന്നും സംസാരിച്ചിട്ടില്ല. പക്ഷെ ഞാൻ നബി(സ)യുടെ കൂടെയിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ചനഷ്ടപ്പെട്ട ഒരാള് നബി(സ)യെ സമീപിച്ച് ആവലാതി ബോധിപ്പിച്ചു....". (അൽ മുഅജമുൽ കബീർ. 8232)

ഉസ്മാനുബ്നുഹുനയ്ഫി(റ)നെ തൊട്ട് അബൂബക്കറുബ്നു അബീഖൈസമ(റ) താരീഖിൽ രേഖപ്പെടുത്തിയ റിപ്പോർട്ടിൽ ഇങ്ങനെയൊരു പരമാർഷം കൂടി കാണാം;

وإن كانت لك حاجة فافعل مثل ذلك


'നിനക്ക് വല്ല ആവശ്യമുണ്ടയാൽ നീ അതുപോലെ പ്രവര്ത്തിക്കുക'. അബൂജഅഫറുൽ മദനിയെ തൊട്ട് ഇത് റിപ്പോർട്ട്‌ ചെയ്യുന്നത് ഹമ്മാദുബ്നുസലമ(റ) യാണ്. അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.വിശ്വസതനായ ഒരാള് കൂടുതൽ പറഞ്ഞാൽ അത് സ്വീകാര്യമാണ് എന്നാണല്ലോ ഹദീസ് നിദാനശാസ്ത്രം.

ചുരുക്കത്തിൽ ആവശ്യനിർവഹണത്തിനു വേണ്ടി മഹാന്മാരെ കൊണ്ട് തവസ്സുലും ഇസ്തിഗസയും നടത്താൻ നബി(സ) സ്വഹാബത്തിനെ പഠിപ്പിക്കുകയും നബി(സ)യുടെ മുന്നില് വെച്ച്തന്നെ അത് ചെയ്യിപ്പിക്കുകയും ആവശ്യമുണ്ടാകുമ്പോഴെല്ലാം അങ്ങനെ ചെയ്യാൻ കൽപ്പിക്കുകയും അതനുസരിച്ച് സ്വഹാബിമാരും താബിഉകളും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ദുആക്കുള്ള നിബന്ധനകളെല്ലാം ഒത്തുകൂടുമ്പോൾ അത് സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഹഫിളുൽ മുൻദിരി(റ)യുടെ അത്തർഗീബ് വത്തർഹീബ് 1/475 ലും ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) യുടെ മജ്മഉസ്സവാഇദ് 2/279ല്lum ഇത് കാണാവുന്നതാണ്.

പ്രസ്തുത ഹദീസിന്റെ എല്ലാ രിവായത്തുകളും പരമാർശിച്ച ശേഷം ഹദീസ് പ്രബലമാണെന്ന് ഇമാം ത്വബ്റാനി(റ) പ്രസ്താവിച്ചതായി തർഗീബിൽ കാണാം. (തുഹ്ഫത്തുൽ അഹ് വദി 8/476)       


ഇക്കാര്യം ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) മജ്മഉസ്സവാഇദ് 1/399 ലും വിവരിച്ചിട്ടുണ്ട്.

ശൈഖ് അബ്ദുൽഗനിയ്യ്(റ) 'ഇന്ജാഹുൽഹാജ' എന്നാ ഗ്രന്ഥത്തിൽ പറയുന്നു: 




 

അർത്ഥം:

ശൈഖുനാ ആബിദ് സിൻദി(റ) രിസാലയിൽ പറയുന്നു: നബി(സ)യുടെ ജീവിതകാലത്ത് ആദരിക്കപ്പെട്ട അവിടുത്തെ ദാത്തുകൊണ്ട് തവസ്സുലും ഇസ്തിശ്ഫാഉം ചെയ്യാമെന്നതിന് ഈ ഹദീസ് രേഖയാണ്. നബി(സ)യുടെ മരണശേഷവും അതാകാമെന്നതിനു ഇമാം ത്വബ്റാനി(റ) കബീറിൽ ഉസ്മാനുബ്നു ഹുനൈഫി(റ)ൽ നിവേദനം ചെയ്ത ഹദീസും രേഖയാണ്....(തുഹ്ഫത്തുൽ അഹ് വദി 8/476)   


മഹാനായ ആദം നബി(അ) നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്ത സംഭവം ധാരാളം മുഹദ്ദിസുകൾ ഉദ്ദരിക്കുകയും അത് പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്‌. വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം ഹാകിം(റ) മുസ്തദ്റകിൽ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.





അർത്ഥം:
ഉമറുബ്നുൽ ഖത്ത്വാബ്(റ) നിവേദനം: നബി(സ) പറഞ്ഞു: "പഴം ഭക്ഷിച്ച ശേഷം ആദം നബി(അ) അല്ലാഹുവിനോട് പറഞ്ഞു: "എന്റെ രക്ഷിതാവേ! മുഹമ്മദ്‌(സ)ന്റെ ഹഖ് കൊണ്ട് എനിക്ക് നീ പൊറുത്ത് തന്നാലും". അല്ലാഹു ചോദിച്ചു: "ഞാൻ സ്രഷ്ടിച്ചിട്ടില്ലാത്ത മുഹമ്മദിനെ(സ) നീ എങ്ങനെ അറിഞ്ഞു?". ആദം (അ) പറഞ്ഞു: "നീ എന്റെ സ്രഷ്ടിപ്പ് പൂർത്തീകരിച്ചപ്പോൾ ഞാൻ തല ഉയർത്തി അർശിലേക്ക് നോക്കിയപ്പോൾ അർശിന്റെ തൂണുകളിൽ -  لاإله إلا الله محمد رسول الله എന്ന് എഴുതി വെച്ചത് ഞാൻ കണ്ടു. നിനക്കേറ്റം ഇഷ്ടപ്പെട്ട അടിമയുടെ പേരല്ലാതെ നിന്റെ പേരിനോട് ചേർത്തി എഴുതിവെക്കുകയില്ലെന്ന് ഞാൻ മനസ്സിലാക്കി". അപ്പോൾ അല്ലാഹു പറഞ്ഞു: "ആദമേ! നീ സത്യമാണ് പറഞ്ഞത്. അദ്ദേഹം എനിക്കേറ്റവും ഇഷ്ടപ്പെട്ടവരാണ്. അവരുടെ ഹഖ് കൊണ്ട് നീ എന്നോട് ചോദിക്കൂ. തീർച്ചയായും താങ്കൾക്കു ഞാൻ പൊറുത്തുതരും. മുഹമ്മദില്ലായിരുന്നെങ്കിൽ താങ്കളെ ഞാൻ സ്രഷ്ടിക്കുമായിരുന്നില്ല". (ഹദീസ് നമ്പർ: 4194) ഈ ഹദീസിന്റെ പരമ്പര പ്രബലമാണെന്ന് ഹാകിൽ(റ) വ്യക്തമാക്കിയിട്ടുണ്ട്. (മുസ്തദ്റക് 2/615)

ഇമാം ബൈഹഖി(റ) ദലാഇലുന്നുബുവ്വയിലും (നമ്പർ 2243)ഇമാം ത്വബ്റാനി(റ) അൽ മുഅജമുൽഔസത്വിലും (നമ്പർ 6690) അൽമുഅജമുസ്സ്വഗീറിലും (നമ്പർ 989) ഇമാം സുയൂത്വി(റ) ഖസ്വാഇസ്വിലും ഇമാം ഖസ്തല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യ (1/62) ലും ഇമാം സുബ്കി(റ) ശിഫാഇസ്സഖാം (135) ലും അല്ലാമ സുർഖാനി(റ) ശർഹുൽമവാഹിബ് (3/314) ലും ഇബ്നുകസീർ അൽബിദായത്തുവന്നിഹായ (1/180) ലും ഇമാം ബുൽഖീനി(റ) ഫതാവയിലും ഇബ്നു ഹജറുൽ ഹൈതമി(റ) ഹാശിയത്തുൽ ഈളാഹിലും പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഇബ്നു തൈമിയ്യ പോലും പ്രസ്തുത ഹദീസ് ഉദ്ദരിച്ച ശേഷം അത് മറ്റു പ്രബലമായ ഹദീസുകൾക്ക് വ്യാഖ്യാനം പോലെയാണെന്നും  മറ്റു ഹദീസുകളെ ശക്തിപ്പെടുത്താൻ പറ്റിയതാണെന്നും പറഞ്ഞിട്ടുണ്ട്. ഇമാം സുയൂതി(റ) ഇത് അൽബഖറ 37-ആം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ദരിച്ചിട്ടുണ്ട്. മഹാന്മാരെ തവസ്സുൽ ചെയ്യാമെന്നതിനുരേഖയായാണ് പണ്ഡിതന്മാർ ഈ ഹദീസും ഉദ്ദരിക്കുന്നത്. ഇസ്മാഈൽ ഹിഖീ(റ) പറയുന്നു:




 അർത്ഥം:
നിശ്ചയം നമ്മുടെ നബി(സ) നമുക്കും അല്ലാഹുവിനും ഇടക്കുള്ള മധ്യവർത്തിയാണ്.ചോദിക്കും മുമ്പ് വസീല സമർപ്പിക്കൽ അത്യാവശ്യമാണ്. "അല്ലാഹുവിലേക്ക് നിങ്ങൾ വസീല തെടുവീൻ" എന്ന്  അള്ളാഹു പറഞ്ഞിട്ടുണ്ടല്ലോ. ആദം(അ) പ്രാർത്ഥനക്കുത്തരം ലഭിക്കാനും പശ്ചാതാപം സ്വീകരിക്കാനും ഇരുലോകത്തിന്റെയും നേതാവിനെ കൊണ്ട് തവസ്സുൽ ചെയ്ത കാര്യം ഹദീസിൽ വന്നിട്ടുണ്ടല്ലോ.(റൂഹുൽ ബയാൻ 7/230)

ഇബ്നു ഹജർ(റ) എഴുതുന്നു:




 അർത്ഥം:

നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യേണ്ടതാണെന്നും അത് അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങി പൂർവിക സച്ചരിതരുടെ ചര്യയാണെന്നും ഹാകിം(റ) ഉദ്ദരിച്ച് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച  ഹദീസ് അറിയിക്കുന്നു. ആദം നബി(അ) തവസ്സുൽ ചെയ്ത സംഭവമാണത്....(ഹാശിയാത്തുൽ ഈളാഹ് 500)


വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ വിശുദ്ദ ഖുർആനും അംഗീകരിച്ചതാണ്. അള്ളാഹു പറയുന്നു:


وَكَانُوا مِن قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُ‌وا فَلَمَّا جَاءَهُم مَّا عَرَ‌فُوا كَفَرُ‌وا بِهِ ۚ فَلَعْنَةُ اللَّـهِ عَلَى الْكَافِرِ‌ينَ ﴿٨٩:سورة البقرة﴾


"അവർ (നബിതങ്ങൾ വരുന്നതിനു) മുമ്പ് അവിശ്വാസികൾക്കെതിരിൽ (നബിയെക്കൊണ്ട്) വിജയം തേടുന്നവരായിരുന്നു. അവർ അറിഞ്ഞിരുന്നകാര്യം അവർക്കെത്തിയപ്പോൾ അതവർ അതവർ നിഷേധിക്കുകയാണ് ചെയ്തത്. അതിനാല ആ നിഷേധികൾക്കെത്രേ അല്ലാഹുവിന്റെ ശാപം". (അൽബഖറ 89)

ഈ സൂക്തം അവതരിക്കാനുള്ള പശ്ചാത്തലം ഇമാം റാസി(റ) വിവരിക്കുന്നു:


أما قوله تعالى ( وَكَانُوا مِن قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُ‌وا) في سبب النـزول وجوه: أحدها أن اليهود من قبل مبعث محمد عليه السلام ونزول القرءان كانوا يستفتحون أي يسألون الفتح والنصرة وكانوا يقولون: اللهم افتح علينا وانصرنا بالنبي الأمي.(التفسير الكبير: ١٨٠/٣)


ഈ സൂക്തമാവതരിക്കാനുള്ള പല കാരണങ്ങളിലൊന്ന് മുഹമ്മദ്‌ നബി(സ) നിയോഗിക്കപ്പെടുന്നതിനും ഖുർആൻ അവതരിക്കുന്നതിനും മുമ്പ് ജൂതന്മാർ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഉമ്മിയ്യായ നബിയെകൊണ്ട് ഞങ്ങളെ നീ സഹായിക്കുകയും ഞങ്ങൾക്ക് നീ വിജയം നൽകുകയും ചെയ്യേണമേ!". (റാസി 1/194)

ഇമാം സുയൂത്വി(റ) എഴുതുന്നു: 





 അർത്ഥം:

അത്വാഅ(റ), ളഹ്ഹാക്(റ) വഴിയായി ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് അബൂനുഐം(റ) ദലാഇലിൽ ഉദ്ദരിക്കുന്നു. മുഹമ്മദ്‌ നബി(സ)യെ നിയോഗിക്കുന്നതിന് മുമ്പ് ബനൂഖുറൈള , ബനൂന്നളീർ ഗോത്രങ്ങളിൽ പെട്ട ജൂതന്മാർ ശത്രുക്കൾക്കെതിരിൽ സഹായം തേടി ഇപ്രകാരം പ്രാർത്തിക്കാറുണ്ടായിരുന്നു. "അല്ലാഹുവേ! ഉമ്മിയ്യായ നബിയുടെ ഹഖ് കൊണ്ട് നിന്നോട് ഞങ്ങൾ സഹായം തേടുന്നു. ഞങ്ങളെ നീ സഹായിക്കണം". അപ്പോൾ അവർക്ക് സഹായം ലഭിച്ചിരുന്നു. (അദ്ദുർറുൽ മൻസൂർ 1/216)

അബുസ്സുഊദ്(റ) പറയുന്നു:   


ويقولون: اللهم انصرنا بالنبي المبعوث فى آخر الزمان. (أبو السعود: ١٥٤/١)


  അവസാനകാലത്ത് നിയോഗിക്കപ്പെടുന്ന നബിയെകൊണ്ട് ഞങ്ങളെ നീ സഹായിക്കേണമേ അല്ലാഹുവേ എന്നവർ പ്രാർത്ഥിക്കാറുണ്ടായിരുന്നു. (അബുസ്സുഊദ് 1/154)


അപ്പോൾ പൂർവ്വകാല സമുദായം യുദ്ദത്തിൽ വിജയത്തിനായി നബി(സ)യുടെ ആഗമനത്തിനുമുമ്പ്തന്നെ നബി(സ)യുടെ സ്ഥാനവും ബഹുമാനവും അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാക്കി നബി(സ)യെ തവസ്സുലാക്കി പ്രാർത്ഥിച്ചിരുന്നു. അവരുടെ ആ പ്രാർത്ഥനക്ക് അല്ലാഹു അവർക്ക് ഉത്തരം നൽകുകയും ചെയ്തിരുന്നു. ഇക്കാര്യം ഇബ്നുഅബ്ബാസ്(റ)നെ ഉദ്ദരിച്ച് ഇമാം സുയൂത്വി(റ) രേഖപ്പെടുത്തിയത് നേരത്തെ നാം വായിച്ചുവല്ലോ. നബി(സ)യെ തവസ്സുലാക്കിക്കൊണ്ടുള്ള പ്രാർത്ഥന ശിർക്കോ ഹറാമൊ ആയിരുന്നുവെങ്കിൽ നബി(സ)യുടെ പ്രശംസയായി ഖുർആനിൽ അല്ലാഹു അത് എടുത്തുപറയുകയോ മേൽപ്പറഞ്ഞ മഫസ്സിറുകൾ അവരുടെ ഗ്രന്ഥങ്ങളിൽ അംഗീകാര സ്വഭാവത്തോടെ അതുദ്ദരിക്കുകയോ ചെയ്യുമായിരുന്നില്ല. അവർ പ്രാർത്ഥനയിൽ ഉപയോഗിച്ചിരുന്ന "ബിഹഖിന്നബിയ്യിൽ ഉമ്മിയ്യി" എന്ന പ്രയോഗം ഏറെ ശ്രദ്ദേയമാണ്. 


അല്ലാഹു പറയുന്നു:


أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَ‌بِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَ‌بُ(سورة الإسراء: ٥٧)


അവർ ആരാധിച്ചുകൊണ്ടിരിക്കുന്നവർ(ഈസാ, ഉസൈർ, മലക്കുകൾ) അവരുടെ രക്ഷിതാവിലേക്ക് അവരേക്കാൾ അടുത്തവരെ മധ്യവർത്തിയായി സ്വീകരിക്കുയാണ് ചെയ്യുന്നത്. (ഇസ്റാഅ: 57)


قوله (أَيُّهُمْ أَقْرَ‌بُ) معناه يبتغون من هو أقرب منهم إلى ربهم. (فتح الباري: ١٠/١٣)


 അവരെക്കാൾ അവരുടെ റബ്ബിലേക്ക് അടുത്തവരെ അവർ വസീലയായി തേടുന്നു എന്നർത്ഥം. (ഫത്ഹുൽ ബാരി: 10/13) 



അതായത് ദൈവപുത്രനാണെന്ന വീക്ഷണത്തിൽ ക്രൈസ്തവർ ആരാധിക്കുന്ന ഈസാ നബി(അ)യും ജൂതന്മാർ ആരാധിക്കുന്ന ഉസൈറും(അ) മക്കാമുഷ്രിക്കുകൽ ആരാധിക്കുന്ന മലക്കുകളും അല്ലാഹുവിന്റെ അടിമകളാണെന്നും അവർ തന്നെ അവരേക്കാൾ അല്ലാഹുവിലേക്കടുത്തവരെ വസീലയാക്കി അല്ലാഹുവിലേക്ക് അടുക്കാൻ ശ്രമിക്കുന്നവരാണെന്നും അതിനാൽ അവർ ദൈവപുത്രന്മാരോ പുത്രികളോ ആണെന്ന വാദം ശരിയല്ലെന്നുമാണ് അല്ലാഹു ഈ വചനത്തിലൂടെ പ്രഖ്യാപിക്കുന്നത്. ആദം(അ) നബിയെ കൊണ്ട് തവസ്സുൽ ചെയ്ത സംഭവം ഇതിനുദാഹരണമാണ്. മറ്റു പ്രവാചകന്മാരുടെ ഹഖുകൊണ്ട് നബി(സ) തവസ്സുൽ ചെയ്തത് ശേഷം വിവരിക്കുന്നുണ്ട്. 


ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു:






അർത്ഥം:
ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോൾ അവർ പറയും: നബി(സ)യോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ? അപ്പേൾ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവർ വിജയം വരിക്കും. പിന്നീട് ജനങ്ങളുടെ  മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോൾ ചോദിക്കപ്പെടും നബി(സ)യുടെ സ്വഹാബത്തിനോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ?. അപ്പോൾ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവർ വിജയം വരിക്കും. പിന്നെ ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും അപ്പോൾ ചോദിക്കപ്പെടും. നബി(സ)യുടെ സ്വഹാബത്തിനോട് സഹവസിച്ചവരോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ?. അപ്പോൾ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവർ വിജയം വരിക്കും.(ബുഖാരി: 3376)

മഹാന്മാരുടെ സാന്നിധ്യം മറ്റുള്ളവർക്ക് വിജയം വരിക്കാൻ നിമിത്തമാണെന്ന് പ്രസ്തുത വചനം പഠിപ്പിക്കുന്നു.

ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു:

ابغوني فى ضعفائكم، فإنما ترزقون أو تنصرون بضعفائكم (أبو داود: مشكوة: ٤٤٧ كتاب الرقاق)


 നബി(സ) പറഞ്ഞു: "നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ കൂട്ടത്തിൽ എന്നെ നിങ്ങൾ അന്വേഷിക്കുക, നിശ്ചയം നിങ്ങൾക്ക് ഭക്ഷണം, അല്ലെങ്കിൽ സഹായം നല്കപ്പെടുന്നത് നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ സാന്നിധ്യം കൊണ്ടുമാത്രമാണ്". (അബൂദാവൂദ് 2227, മിശ്കാത്ത് 447)

പാപങ്ങളുടെയും സജ്ജനങ്ങളുടെയും സാന്നിധ്യം മറ്റുള്ളവർക്ക് ഭക്ഷണവും സഹായവും ലഭിക്കാൻ നിമിത്തമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു.

"എനിക്ക് നിങ്ങൾ ദുർബ്ബലരെ അന്വേഷിക്കൂ" എന്നർത്ഥം വരുന്ന ابغوالي الضعفاء  എന്നാ പ്രയോഗമാണ് മറ്റൊരു രിവായത്തിലുള്ളത്. അതിന്റെ വിവക്ഷയിതാണ്.


أي صعاليق المسلمين، وهم من يستضعفهم الناس حالهم، أستعين بهم. (عون المعبود: ١١/٦)


അവസ്ഥ മോശമായതിനുവേണ്ടി ജനങ്ങൾ ദുർബ്ബലരായികാണുന്ന മുസ്ലിംകളെ എനിക്കുവേണ്ടി നിങ്ങൾ അന്വേഷിക്കൂ. അവരോട് ഞാൻ സഹായം തേടും.(ഔനുൽ മഅബൂദ് : 6/11)http://sunnisonkal.blogspot.com


ബാക്കി ഭാഗം ഇന്ഷാ അല്ലാ അടുത്ത ബ്ലോഗ്സിൽ തുടരും....


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തവസ്സുൽ പണ്ഡിത വീക്ഷണം


ഭാഗം 2 ഇവിടെ ക്ലിക്ക് ചെയ്യുക

ഇമാം സുബ്കി(റ) (ഹി:683-756) പറയുന്നു:




 അർത്ഥം:

"നീ അറിയുക. നിശ്ചയം തവസ്സുലും ഇസ്തിഗാസയും നബി(സ) യോട് അല്ലാഹുവിലേക്ക് ശുപാര്ശ ആവശ്യപ്പെടലും അനുവദനീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമികവിശ്വാസികളായ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അമ്പിയാ-മുർസലീങ്ങളുടെ പ്രവർത്തിയിൽ നിന്നും സച്ചരിതരായ സലഫിന്റെയും പണ്ഡിതന്മാരുടെയും മറ്റെല്ലാ മുസ്ലിംകളുടെയും ചര്യയിൽ നിന്നും അറിയപ്പെട്ടകാര്യവുമാണത്. മതത്തിന്റെ വക്താക്കളിൽ ഒരാളും അതിനെ വിമർശിച്ചിട്ടില്ല.  ഇബ്നുതൈമിയ്യയുടെ കാലം വരെ ഒരാളും അതിനെ വിമർശിച്ചതായി കേട്ടിട്ടില്ല. ദുർബ്ബലവിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കാനുപയുക്തമായ ചിലതെല്ലാം ഇവ്വിഷയകമായി അദ്ദേഹം സംസാരിക്കുകയും മുമ്പൊരാളും പറഞ്ഞിട്ടില്ലാത്ത നവീനാശയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.... ഇമാം സുബ്കി(റ) തുടരുന്നു: "തവസ്സുലിനെയും ഇസ്തിഗാസയെയും വിമർശിച്ചതിന് ഇബ്നുതൈമിയ്യക്ക് മുൻഗാമികളുടെ മാത്രകയില്ല. അതിനാൽ അതിലൂടെ മുസ്ലിം ലോകത്ത് അദ്ദേഹം ഒറ്റപ്പെട്ടവനായിത്തീർന്നു". (ശിഫാഉസ്സഖാം: 134)

ശൈഖ് ജീലാനി(റ) പറയുന്നു: 


يستحب أن يتوسلوا بالزهاد والصالحين وأهل العلم والفضل والدين. (غنية الطالبين: ١٢٨/٢)


 പ്രപഞ്ചത്യാഗികൾ, സച്ചരിതർ, പണ്ഡിതർ, ശ്രേഷ്ടവാന്മാർ എന്നിവരെകൊണ്ട് തവസ്സുൽ ചെയ്യൽ സുന്നത്താണ്. (ഗുൻയത്ത് 2/128)


ശൈഖ് ജീലാനി(റ) പറയുന്നു:






അർത്ഥം:

"നബി(സ) യുടെ ഖബ്റ് സിയാറത്ത്‌ ചെയ്യുന്ന അവസരത്തിൽ പുണ്യമഖ്ബറയിലേക്ക് തിരിയലും ദോഷങ്ങൾ പൊറുത്ത് കിട്ടാനും ആവശ്യങ്ങള പരിഹരിക്കാനും നബി(സ)യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യലും സുന്നത്താണെന്ന് നാല് മദ്ഹബിലെയും ഗ്രന്ഥകാരന്മാരിൽ അധികപേരും പ്രസ്ഥാപിചിരിക്കുന്നു". (ഗുൻയത്ത് 1/90)

ഇമാം നവവി(റ) പറയുന്നു: 





അർത്ഥം:

നബി(സ)ക്കും സിദ്ദിഖ്(റ)നും ഉമറി(റ)നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ)യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടുകയും വേണം. (ശർഹുൽ മുഹദ്ദബ് 8/274)

ഇബ്നു ഹജർ(റ) പറയുന്നു: 




 അർത്ഥം:

മഴയെത്തേടുന്ന നിസ്കാരത്തിൽ പങ്കെടുക്കുന്നവരെല്ലാവരും രഹസ്യമായി താൻ ചെയ്ത സൽകർമ്മം മുൻനിർത്തിയും സജ്ജനങ്ങളെക്കൊണ്ടും വിശിഷ്യാ നബികുടുംബത്തെകൊണ്ടും തവസ്സുൽ ചെയ്യൽ സുന്നത്താണ്. (ശർഹുബാഫള്ൽ 97) 



ചുരുക്കത്തിൽ മഹാന്മാരെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കാമെന്നു വിശുദ്ദ ഖുർആനും തിരുസുന്നത്തും അംഗീകരിച്ചതും അമ്പിയാക്കളും ഔലിയാക്കളും സച്ചരിതരായ പൂര്വീകരും ചെയ്തു കാണിച്ചു തന്നതുമാണ്. അതിനാൽ അതിനെ ശിര്ക്കോ ഹറാമൊ ആയി കാണുന്നത് പ്രമാണങ്ങളെ പച്ചയിൽ വ്യഭിചരിക്കുന്നതിന്റെ ഭാഗമാണ്. 


ആറ്: മഹാന്മാരെ ത്വരീഖത്ത് സ്വീകരിച്ച് അല്ലാഹുവിലേക്ക് അടുക്കുക. 


يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ(سورة المائدة: ٣٥)


 "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് വസീല തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം".


പ്രസ്തുത വചനത്തെ വിശദീകരിച്ച് ഇസ്മാഈൽ ഹിഖീ(റ)  എഴുതുന്നു:





 അർത്ഥം:

 വസീല തേടാൻ ഈ വചനം നിർദ്ദേശിക്കുന്നു. അത് അത്യാവശ്യമാണ്. കാരണം വസീലയില്ലാതെ അല്ലാഹുവിലേക്ക് ചെന്നെത്താൻ സാധ്യമല്ല. ഹഖീഖത്തിന്റെ പണ്ഡിതന്മാരും ത്വരീഖത്തിന്റെ ശൈഖുമാരുമാണ് വസീല". (റൂഹുൽ ബയാൻ 3/247)

അല്ലാഹു പറയുന്നു:


اهْدِنَا الصِّرَ‌اطَ الْمُسْتَقِيمَ ﴿٦﴾ صِرَ‌اطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ‌ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾

 "ഞങ്ങളെ നീ നേർമാർഗ്ഗത്തിൽ അഥവാ നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ ചേർക്കേണമേ. കോപത്തിന്നിരയായവരുടെ മാർഗ്ഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗ്ഗത്തിലുമല്ല". (ഫാത്തിഹ 6-7)

പ്രസ്തുത സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: 





അർത്ഥം: 
പണ്ഡിതന്മാരിൽ ചിലർ പറയുന്നു:
'നേരായ മാർഗ്ഗത്തിലേക്ക് ഞങ്ങളെ നീ നയിക്കേണമേ' എന്ന് പറഞ്ഞു നിർത്താതെ 'അഥവാ നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിലേക്ക്' എന്ന് കൂടി പറഞ്ഞതിൽ നിന്ന് അല്ലാഹുവിലേക്കടുക്കാൻ ഉദ്ദേശിക്കുന്നവന്ന് ഹിദായത്തിന്റെയും മുകാശഫയുടെയുംപടികൾ എത്തിപ്പിടിക്കാൻ നേരായ മാർഗ്ഗത്തിലേക്ക് അവനെ വഴിനടത്തുകയും ദുർമാർഗ്ഗങ്ങളിൽ നിന്നും പിഴവുകളിൽ നിന്നും അവനെ മാറ്റിനിർത്തുകയും ചെയ്യുന്ന ഒരു ശൈഖിനെ പിന്തുടരൽ അത്യാവശ്യമാണെന്ന് മനസ്സിലാക്കാ. കാരണം സൃഷ്ടികളിൽ അധികപേരും ന്യൂനതകൾ ഉള്ളവരാണ്. സത്യം മനസ്സിലാക്കാനും ശരിയും തെറ്റും വേർതിരിച്ചറിയുവാനും ബുദ്ദികൊണ്ട് മാത്രം സാധിക്കില്ല. അതിനാൽ ന്യൂനതയുള്ളവന് അനുധാവനം ചെയ്യാൻ ഒരു സമ്പൂർണ്ണൻ ആവശ്യമാണ്.  അങ്ങനെ സമ്പൂർണ്ണന്റെ ബുദ്ദിയുടെ പ്രകാശം ന്യൂനതയുള്ളവന്റെ ബുദ്ദിയെ ശക്തിപ്പെടുത്തുകയും തദ്വാര വിജയത്തിന്റെയും പരിപൂർണ്ണതകളുടെയും ഉന്നത സ്ഥാനങ്ങൾ എത്തിപ്പിടിക്കാൻ അവന് സാധിക്കുന്നു. (അത്തഫ്സീറുൽ കബീർ 1/184)

അപ്പോൾ മഹാന്മാരായ ഔലിയാക്കളും ആരിഫീങ്ങളും അല്ലാഹുവിലേക്കടുക്കാൻ സ്വീകരിച്ച മാർഗം പിൻപറ്റി അല്ലാഹുവിലേക്കടുക്കുന്നതും തവസ്സുലിന്റെ ഒരിനമാണ്‌. എന്നാൽ ശരിയാണെന്നുറപ്പുള്ളതും ശരീഅത്തിന്റെ നിയമങ്ങൾക്ക് നിരക്കാത്ത യാതൊന്നുമില്ലാത്തതുമായ ത്വരീഖത്തുകൾ മാത്രമേ സ്വീകരിക്കാവൂ. അതേപ്പറ്റിയുള്ള വിശദ വിവരത്തിനു 'ത്വരീഖത്ത്' എന്ന ഭാഗം ഈ ബ്ലോഗ്സിൽ  കാണുക.   

 എഴ്: ജാഹുകൊണ്ടുള്ള തവസ്സുൽ. ഇത് മുമ്പ് സുന്നിസോണ്കാൽ  ബ്ലോഗ്സിൽ ചർച്ച ചെയ്ത വിഷയമാണ്. ജാഹുകൊണ്ടുള്ള തവസ്സുൽ .

എട്ട്: ഹഖ് കൊണ്ടുള്ള തവസ്സുൽ.
അലി(റ) യുടെ മാതാവ് മരണപ്പെട്ടപ്പോൾ നബി(സ) തന്റെ ഖമീസ് കൊണ്ട് അവരെ കഫാൻ ചെയ്യുകയും അവരുടെ ഖബ്റിലേക്കിറങ്ങി അതിൽ ചെരിഞ്ഞു കിടന്ന് ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു.




 അർത്ഥം:

"അല്ലാഹുവേ! എന്റെ ഉമ്മ അസദിന്റെ പുത്രി 'ഫാത്വിമ' ക്ക് നീ പൊറുത്ത് കൊടുക്കേണമേ! അവരുടെ പ്രമാണം അവര്ക്ക് നീ പറഞ്ഞുകൊടുക്കേണമേ! അവരുടെ പ്രവേശനസ്ഥലം അവര്ക്ക് നീ വിശാലമാക്കികൊടുക്കേണമേ! നിന്റെ പ്രവാചകന്റെയും എനിക്ക് മുമ്പ് കഴിഞ്ഞ് പോയ പ്രവാചകന്മാരുടെയും ഹഖ് കൊണ്ട്. നീ അനുഗ്രഹം ചെയ്യുന്നവരിൽ വെച്ച് ഏറ്റം അനുഗ്രഹം ചെയ്യുന്നവനാകുന്നു". (ത്വബ്റാനി (റ) അൽമുഅജമുൽകബീർ: 20324, അൽമുഅദമുൽഔസത്: 195)

ഈ ഹദീസ് ഉദ്ദരിച്ച ശേഷം ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) എഴുതുന്നു: 




رواه الطبراني في الكبير والأوسط ، وفيه روح بن صلاح ، وثقه ابن حبان والحاكم ، وفيه ضعف ، وبقية رجاله رجال الصحيح .(مجمع الزوائد: ٢١٩/٤)


ത്വബ്റാനി(റ) കബീറിലും ഔസത്വിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. റൗഹുബ്നുസ്വലാഹ് എന്നൊരു വ്യക്തി ഇതിന്റെ നിവേദകരിലുണ്ട്.
അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് ഇബ്നുഹിബ്ബാനും ഹാകിമും പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹത്തിൽ ദുർബ്ബലതയുണ്ട്. മറ്റു നിവേദകരെല്ലാം സ്വഹീഹിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ്: 4/219)

ഇബ്നുമാജ(റ), അഹ്മദ്(റ), ഇബ്നുഅബീശൈബ(റ) തുടങ്ങിയവർ അബൂസഈദിൽ ഖുദ് രിയ്യി(റ)ൽ നിന്ന് നിവേദനം:



   

അർത്ഥം:
നബി(സ) പറഞ്ഞു: "വീട്ടില് നിന്ന് നിസ്കരിക്കാൻ പുറപ്പെടുന്നവർ ഇനിപ്പറയുന്ന പ്രാർത്ഥന കൊണ്ടുവന്നാൽ അല്ലാഹു അവനെ സ്വീകരിക്കുന്നതും 70,000 മലക്കുകൾ അവനുവേണ്ടി പാപമോചനത്തിനിരക്കുന്നതുമാണ്". "അല്ലാഹുവേ! നിന്നോട് ചോദിക്കുന്നവരുടെ ഹഖു കൊണ്ടും എന്റെ ഈ നടത്തത്തിന്റെ ഹഖ്‌കൊണ്ടും നിന്നോട് ഞാൻ ചോദിക്കുന്നു.നിശ്ചയം പൊങ്ങച്ചം കാണിച്ചോ ഉള്നാട്യത്തോടെയോ ലോകമാന്യത്തിനുവേണ്ടിയോ പേരിനും പ്രശസ്തിക്കും വേണ്ടിയോ ഞാൻ പുറപ്പെട്ടിട്ടില്ല. നിന്റെ കോപത്തെ സൂകഷിക്കാനും നിന്റെ പ്രീതി തേടിയുമാണ് ഞാൻ പുറപ്പെട്ടിരിക്കുന്നത്. അതിനാല എന്റെ പാപങ്ങൾ പൊറുത്തു തരാനും നരക ശിക്ഷയിൽ നിന്ന് എന്നെ മോചിപ്പിക്കാനും നിന്നോട് ഞാൻ ചോദിക്കുന്നു. പാപങ്ങൾ പൊറുക്കുന്നവൻ നീ മാത്രമാണ്". (ഇബ്നുമാജ 770, മുസ്നദ് അഹ്മദ് 10729, ഇബ്നുഅബീശൈബ 7/29).

ഈ ഹദീസ് ഹസനാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ) തഖ്‌രീജുൽ അദ്കാറിലും ഹാഫിള് ഇറാഖി (റ) തഖ്‌രീജു അഹാദീസിൽ ഇഹ് യാഇലും പ്രസ്ഥാപിച്ചിട്ടുണ്ട്. ഫുളൈലുബ്നുമർസൂഖ്(റ) വഴിയായി ഇബ്നുഖുസൈമ(റ) സ്വഹീഹിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെയടുക്കൽ ഇത് സ്വഹീഹാണ്.   

ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം:



അർത്ഥം:
അബൂലൈല(റ) പറയുന്നു: റസൂലുല്ലാഹി(സ) പറഞ്ഞു: "വീട്ടില് പാമ്പ്‌ പ്രത്യക്ഷപ്പെട്ടാൽ അതിനോട് നിങ്ങൾ ഇപ്രകാരം പറയുക. "നൂഹ് നബി(അ) യുടെയും സുലൈമാൻ നബി(അ) യുടെയും കരാർ കൊണ്ട് നീ ഞങ്ങളെ ബുദ്ദിമുട്ടിക്കാതിരിക്കാൻ നിന്നോട് ഞങ്ങൾ ചോദിക്കുന്നു". പിന്നെയും അത് തിരിച്ചുവന്നാൽ അതിനെ നിങ്ങൾ വധിക്കുക". ഈ ഹദീസ് ഹസനും ഗരീബുമാണെന്ന് അബൂഈസ പ്രസ്താവിച്ചിരിക്കുന്നു. http://sunnisonkal.blogspot.com

തുടർ ഭാഗം ഇന്ഷാ അല്ലാ അടുത്ത ബ്ലോഗ്സിൽ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഹഖിന്റെ വിവക്ഷ?


ഭാഗം 3 ഇവിടെ ക്ലിക്ക് ചെയ്യുക 

അല്ലാഹുവിന്റെ ആജ്ഞാനുവർത്തികളായി ജീവിക്കുന്ന വിശ്വാസികൾക്ക് പ്രതിഫലം നൽകുക. ആപൽ ഘട്ടങ്ങളിലും മറ്റും അവരെ സഹായിക്കുക, തുടങ്ങിയകാര്യങ്ങൾ ചെയ്യൽ അല്ലാഹുവിനു നിർബന്ധമില്ലെങ്കിലും അത് ചെയ്യുമെന്ന് അല്ലാഹു ഏറ്റെടുത്ത കാര്യമാണ്. അല്ലാഹു പറയുന്നു:



وَكَانَ حَقًّا عَلَيْنَا نَصْرُ‌ الْمُؤْمِنِينَ(سورة الروم: ٤٧)


"വിശ്വാസികളെ സഹായിക്കൽ നമ്മുടെ ബാധ്യതയാണ്". (റൂം 47)


അപ്പോൾ 'ഹഖ്' എന്നത് അല്ലാഹു ഏറ്റെടുത്ത ഗുണമാണ്. ആര്ക്കും ഒന്നും ചെയ്ത കൊടുക്കൽ അവന്നു നിർബന്ധമില്ലെങ്കിലും സദ്‌വ്ർത്തരെ താൻ സഹായിക്കുമെന്നും അത് തന്റെ ബാധ്യതയാണെന്നും സ്വയം പ്രഖ്യാപിച്ച അല്ലാഹു ആ പ്രഖ്യാപനം നടപ്പാക്കുക തന്നെ ചെയ്യും. കാരണം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ലല്ലോ. തന്റെ അടിമകളെ അകാരണമായി അവൻ ശിക്ഷിക്കുകയില്ല. അതും അവൻ ഏറ്റെടുത്ത കാര്യമാണ്.

മുകളില പരമാർശിച്ച ഇബ്നുമാജ(റ) യുടെ ഹദീസിൽ വന്ന 'ബിഹഖിസ്സാഇലീന' യുടെ അർത്ഥതലം വിവരിച്ച് അല്ലാമ സിൻദി(റ) എഴുതുന്നു:





അർത്ഥം:
"ചോദിക്കുന്നവരുടെ ഹഖുകൊണ്ടു എന്നതിന്റെ വിവക്ഷ" ഇതാണ്. ആവശ്യം വീട്ടുന്നതിലും ഉദ്ദേശ്യം സഫലീകരിക്കുന്നതിലും നിന്റെ ഔദാര്യം, ധർമ്മം,വാഗ്ദാനം, കാരുണ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ചോദിക്കുന്നവർ അർഹിക്കുന്ന കാരുണ്യം മാധ്യമമാക്കി നിന്നോട് ഞാൻ ചോദിക്കുന്നു. (ഹാശിയാത്തുസ്സിൻദി: 2/184)


നബി(സ) ഒരിക്കൽ മുആദ്(റ) നോട് ചോദിച്ചു:



أَتَدْرِي مَا حَقُّهُمْ عَلَيْهِ إِذَا فَعَلُوا ذَلِكَ ؟ فَقَالَ : اللَّهُ وَرَسُولُهُ أَعْلَمُ ، قَالَ : أَنْ لَا يُعَذِّبَهُمْ "(صحيح البخاري: ٦٨٢٥)


 "അടിമകൾക്ക് അല്ലാഹു ചെയ്യാമെന്നേറ്റ ബാധ്യത എന്താണെന്ന് താങ്കൾക്കറിയാമോ?"  മുആദ്(റ) പറഞ്ഞു: "അല്ലാഹുവിനു റസൂലിനുമറിയാം". അപ്പോൾ നബി(സ) പറഞ്ഞു: "അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കലാണ്". (ബുഖാരി: 6825)

അപ്പോൾ സദ്‌വ്ർത്തരെ ശിക്ഷിക്കാതിരിക്കലും വിശ്വാസികളെ സഹായിക്കലും അല്ലാഹുവിന്നു ഹഖാണെന്ന് പ്രസ്തുത ആയത്തും ഹദീസും വ്യക്തമാക്കുന്നു. അപ്പോൾ ഒരാള് ഒരു പ്രവാചകനെയൊ വല്ലിയ്യിനെയോ മുൻനിർത്തി 'അദ്ദേഹത്തിൻറെ ഹഖ് കൊണ്ടു ഞാൻ ചോദിക്കുന്നു' എന്ന് പ്രാർത്ഥിച്ചാൽ ആ പ്രവാചകന്നോ വലിയ്യിന്നോ അല്ലാഹു ചെയ്തു കൊടുക്കാമെന്നേറ്റ അവന്റെ ഹഖ് എന്നാ ഗുണം കൊണ്ട്‌ ഞാൻ ചോദിക്കുന്നു എന്നായി അർത്ഥം. ഞാൻ അവരെ ഇഷ്ടപ്പെടുന്നവനായത് കൊണ്ട്‌ എന്നെ സഹായിക്കണമെന്നർത്ഥം.


ഈ അർത്ഥപ്രകാരം അമ്പിയാക്കൾ, ഔലിയാക്കൾ സ്വാലിഹീങ്ങൾ മുതലായവരെകൊണ്ട് തവസ്സുൽ ചെയ്യുന്നവർ യതാർത്ഥത്തിൽ അല്ലാഹുവിന്റെ വാഗ്ദാനം (ഹഖ്) കൊണ്ടാണ് തവസ്സുൽ ചെയ്യുന്നത്. അല്ലാഹുവിന്റെ വാഗ്ദാന വചനങ്ങൾ കൊണ്ട്‌ തവസ്സുൽ ചെയ്യാമെന്നതിൽ രണ്ടഭിപ്രായം കാണില്ല.

ഇനി മറ്റൊരു രൂപത്തിൽ ചിന്തിച്ചാൽ 'ഇന്നയാളുടെ ഹഖ് കൊണ്ട്‌ നിന്നോട് ഞാൻ ചോദിക്കുന്നു' എന്നതിനർത്ഥം പ്രവാചകനോ വലിയ്യോ മറ്റോ അല്ലാഹുവിനോട് ചെയ്യേണ്ട ബാധ്യത വസീലയാക്കി ഞാൻ ചോദിക്കുന്നു എന്നാണു. മഹാനായ മുആദ്(റ) വിനോട് നബി(സ) ചോദിച്ചു. 


مَا حَقُّ اللَّهِ عَلَى الْعِبَادِ، قَالَ : اللَّهُ وَرَسُولُهُ أَعْلَمُ ، قَالَ : أَنْ يُعْبَدَ اللَّهُ. (صحيح بخاري: ٦٨٢٥)



"അല്ലാഹുവിനോട് മനുഷ്യൻ ചെയ്യേണ്ട ബാധ്യതയെന്താണ്?". മുആദ്(റ) പറഞ്ഞു: "അല്ലാഹുവിനു റസൂലിനുമറിയാം". നബി(സ) വിശദീകരിച്ചു: "അവർ അല്ലാഹുവിനെ ആരാധിക്കലാണ്". (ബുഖാരി 6825)

അല്ലാഹുവിനെ ആരാധിക്കാൻ കടപ്പെട്ടവനാണ് മനുഷ്യൻ. അമ്പിയാക്കളും ഔലിയാക്കളും സ്വാലിഹീങ്ങളും ഈ കടപ്പാട് ക്രത്യമായി നിർവഹിക്കുന്നവരാണ്. അവർ നിർവഹിക്കുന്ന കടപ്പാടുകൾ ഇബാദത്തുകൾ അവരുടെ പുണ്യകർമ്മങ്ങളാണ്. ആ പുണ്യകർമ്മങ്ങളാണ് അവരുടെ ഹഖ് കൊണ്ടുദ്ദേശ്യം.

ഇതനുസരിച്ച് "അല്ലാഹുവേ മുഹമ്മദ്‌ നബി(സ)യുടെ ഹഖ് കൊണ്ട്‌ ഞാൻ നിന്നോട് ചോദിക്കുന്നു" എന്നൊരാൾ പ്രാർത്ഥിച്ചാൽ അതിനർത്ഥമിതാണ്. മുഹമ്മദ്‌ നബി(സ) അനുഷ്ടിക്കുന്ന പുണ്യ കർമ്മങ്ങൾ, അല്ലാഹുവിനോടുള്ള നബി(സ)യുടെ  കടമകൾ, മുൻനിർത്തി ഞാൻ ചോദിക്കുന്നു. ഞാനവരെ ഇഷ്ടപ്പെടുന്നവനായത് കൊണ്ട്‌ എന്റെ ആവശ്യം നീ പൂർത്തീകരിക്കേണമേ". ഇത് അനുവദനീയമാണെന്ന് തവസ്സുലിനെ രണ്ടാം വകുപ്പിൽ നാം നേരത്തെ വിശദീകരിച്ചതാണ്.


ആര് ആരെ തവസ്സുലാക്കുന്നുവോ ആ തവസ്സുലാക്കുന്നവർക്ക് വസീലയോടുള്ള ബാധ്യതകൾ എന്നരൊർത്ഥം കൂടി ഹഖ് എന്നതിന് നല്കാം. അത് അമ്പിയാക്കളോടും സജ്ജനങ്ങളോടുമുള്ള സ്നേഹമാണ്. അപ്പോൾ 'അവരുടെ ഹഖ് കൊണ്ട്‌' എന്നതിനർത്ഥം അവരോട് എനിക്കുള്ള ഹഖ് കൊണ്ട്‌ എന്നാണു. അഥവാ അവരോട് എനിക്കുള്ള സ്നേഹം കൊണ്ട്‌ ഞാൻ ചോദിക്കുന്നു എന്ന് സാരം. ഇതനുസരിച്ച് 'ബിഹഖിഹിം' എന്നത് തവസ്സുലാക്കുന്നവ്ന്റെ സല്കര്മ്മം കൊണ്ടുള്ള തവസ്സുലാകും. ഇത് അനുവതനീയമാണെന്നതിൽ പക്ഷാന്തരമില്ല. എല്ലാ തവസ്സുലിന്റെയും ചുരുക്കം ഇതുതന്നെയാണെന്ന് പ്രമാണബദ്ദമായി പിന്നീട് വിശദീകരിക്കുന്നുണ്ട്.

നബി(സ)യുടെ ഹഖ് കൊണ്ട്‌ ആദം നബി(അ) തവസ്സുൽ ചെയ്തതായും മഹമ്മദ് നബി(സ) തന്റെ ഹഖും മറ്റുള്ള പ്രവാചകന്മാരുടെ ഹഖും മുൻനിർത്തി പ്രാർത്ഥിച്ചതായും മറ്റും ഹദീസിൽ നിന്ന് നേരത്തെ നാം വായിച്ചുവല്ലോ. ഇതിനു പുറമേ വിശ്വവിഖ്യാതരായ ധാരാളം പണ്ഡിതന്മാർ മുഹമ്മദ്‌ നബി(സ) യുടെ ഹഖ് കൊണ്ട്‌ തവസ്സുൽ ചെയ്തവരാണ്. ഇവരെല്ലാം ഇസ്ലാമികവ്രത്തത്തിൽ നിന്ന് പുറത്താണെന്ന് പറയാൻ ആർക്കെങ്കിലും സാധിക്കുമോ?. ഏതാനും ഉദാഹരണങ്ങൾ കാണുക.   


ഹാഫിള് ഇബ്നുഅബിദ്ദുൻയ(റ) പറയുന്നു:

بحق النبي (قرى الضيف ٢٢٥/٥)


നബി(സ)യുടെ ഹഖ് കൊണ്ട്‌. (ഖിറള്ളയ്ഫ്: 5/225)

ഹാഫിള് ഇബ്നുൽ ജൗസി(റ) പറയുന്നു: 


بحق محمد صلى الله عليه وسلم. (زاد المسير: ٢٥٣/٤)


മുഹമ്മദ്‌ നബി(സ)യുടെ ഹഖ് കൊണ്ട്‌ (സാദുൽ മസീർ 4/253)


ഹാഫിള് ഖത്വീബുൽ ബാഗ്ദാദി(റ) പറയുന്നു:


بحق محمد صلى الله عليه وسلم (الجامع لأخلاق الروي والسامع:٢٦١: ٢)



മുഹമ്മദ്‌ നബി(സ)യുടെ ഹഖ് കൊണ്ട്‌ (അൽജാമിഉ ലി അഖ്‌ലാഖിർറാവീ വസ്സാമിഇ: 2/261) 


ഒമ്പത്: ബറകത്തുകൊണ്ടുള്ള തവസ്സുൽ.

അല്ലാഹുവിന്റെ അടുക്കൽ ചിലർ ബറകത്തുള്ളവരാണെന്ന് ഖുർആൻ തന്നെ പ്രഖ്യാപിച്ചതാണ്. അല്ലാഹു പറയുന്നു: 



وَجَعَلَنِي مُبَارَ‌كًا أَيْنَ مَا كُنتُ.


 "ഞാൻ എവിടെയായിരുന്നാലും അല്ലാഹു എന്നാ ബറക്കത്തുള്ളവനാക്കിയിരിക്കുന്നു". (മർയം: 31)

ഒരാൾ മഹത്തുക്കളുടെ ബറക്കത്തുകൊണ്ട്‌ പ്രാർത്ഥിക്കുന്നതിന്റെ വിവക്ഷ ഞാൻ മഹത്തുക്കളുടെയും അവരുടെ ബറക്കത്തിനെയും ഇഷ്ടപ്പെടുന്നവനാണ്. അതുകാരണമായി എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കിത്തരേണമേ എന്നാണു. ഇതെല്ലാം തന്നെ യതാർത്ഥത്തിൽ തവസ്സുൽ ചെയ്യുന്നവന്റെ സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ തന്നെയാണ്. അതിൽ വസീല ജീവിചിരിക്കുന്നവരെന്നോ മരിച്ചവരെന്നോ വ്യത്യാസമില്ല.

അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മഹത്തുക്കളോടുള്ള സ്നേഹവും ആദരവും അല്ലാഹു ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ സല്കർമ്മമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം:   



(( عَنْ أَبِي ذَرٍّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ أَفْضَلُ الأَعْمَالِ الْحُبُّ فِي اللَّهِ وَالْبُغْضُ فِي اللَّهِ ))(أبو داود: ٣٩٨٣)


 അബൂദർറി ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "സൽകർമ്മങ്ങളിൽ വെച്ച് ഏറ്റവും ഉത്തമം (അല്ലാഹു സ്നേഹിച്ചവരെ) അവനു വേണ്ടി സ്നേഹിക്കുകയും (അല്ലാഹു വെറുത്തവരോട്) അവനുവേണ്ടി കോപിക്കലുമാണ്‌". (അബൂദാവൂദ്- മിശ്കാത്ത് 1/15)

അല്ലാഹുവോടുള്ള സ്നേഹത്തിന്റെ ഒരനിവാര്യഘടകമാണ് അല്ലാഹുവിന്റെ ഔലിയാക്കളേയും അവന്റെ മിത്രങ്ങളെയും സ്നേഹിക്കൽ.

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ദരിച്ച ഹദീസിൽ ഇങ്ങനെ കാണാം. 





 അർത്ഥം:
അനസ്(റ)ൽ നിന്ന് നിവേദനം: "ഒരാൾ നബി(സ)യോട് ചോദിച്ചു: "അന്ത്യനാൾ എപ്പോഴാകുന്നു?". നബി(സ) അദ്ദേഹത്തോട് തിരിച്ചു  ചോദിച്ചു: "നിങ്ങൾ അതിനുവേണ്ടി ഒരുക്കിവെച്ചത് എന്താണ്?". അദ്ദേഹം പ്രതിവചിച്ചു: "അല്ലാഹുവെയും അവന്റെ റസൂലിനെയും ഞാൻ സ്നേഹിക്കുന്നു എന്നതൊഴിച്ച് അതിനുവേണ്ടി യാതൊന്നും ഞാനൊരുക്കിവെച്ചിട്ടില്ല". അപ്പോൾ നബി(സ) പ്രസ്താവിച്ചു: "ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും നീ". അനസ് (റ) പറയുന്നു: "ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും നീ". എന്ന നബി(സ)യുടെ പ്രസ്താവന കാരണം ഞങ്ങൾ സന്തോഷിച്ചത്‌ പോലെ മറ്റൊന്നും കൊണ്ടും ഞങ്ങൾ സന്തോഷിച്ചിട്ടില്ല". അനസ്(റ) പറയുന്നു: "ഞാൻ നബി(സ)യെയും അബൂബക്റി(റ)നെയും ഉമറി(റ) നെയും സ്നേഹിക്കുന്നു.  അവരോടുള്ള സ്നേഹം കാരണം അവരുടെ പ്രവർത്തനം ഞാൻ ചെയ്തിട്ടില്ലെങ്കിലും അവരോടൊപ്പമാകണമെന്ന് ഞാനാഗ്രഹിക്കുന്നു". (ബുഖാരി: 3412 മുസ്ലിം 4777)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:





അർത്ഥം:
അല്ലാഹുവെയും റസൂലിനെയും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹത്തുക്കളേയും സ്നേഹിക്കുന്നതിന്റെ ശ്രേഷ്ടത വിവരിക്കുന്നതാണീ ഹദീസ്... സജ്ജനങ്ങളോടുള്ള  സ്നേഹം പ്രയോജനം ചെയ്യാൻ അവർ ചെയ്യുന്നത് പോലെ ചെയ്യണമെന്നില്ല. കാരണം അങ്ങനെ ചെയ്യുന്ന പക്ഷം അവനു അവരുടെ കൂട്ടത്തിൽ ഉൾപ്പെടുകയും അവരെപ്പോലെ ആവുകയും ചെയ്യുമല്ലോ. ഇക്കാര്യം പിറകെ വരുന്ന ഹദീസിൽ വ്യക്തമായി പരമാര്ശിച്ചിട്ടുണ്ട്. അതിങ്ങനെയാണ്: "ഒരാൾ ഒരു വിഭാഗത്തെ ഇഷ്ടപ്പെട്ടു. അവൻ അവരോടു ചേർന്നിട്ടില്ല"....(ശർഹു മുസ്ലിം 8/483)

ഇമാം നവവി(റ) സൂചിപ്പിച്ച രിവയത്തിങ്ങനെയാണ്:





അർത്ഥം:
അബ്ദുല്ല(റ) യിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു:അല്ലാഹുവിന്റെ റസൂലെ, ഒരു വിഭാഗത്തെ സ്നേഹിക്കുകയും എന്നാൽ അവരോടു ചേർന്നിട്ടില്ലാത്തതുമായ ഒരാളെക്കുറിച്ച് താങ്കള് എന്ത് പറയുന്നു?. റസൂലുല്ലാഹി (സ) പറഞ്ഞു: "മനുഷ്യൻ അവൻ സ്നേഹിക്കുന്നവരുടെ കൂടെയായിരിക്കും". (മുസ്ലിം 4779)

സജ്ജനസ്നേഹം സ്വർഗ്ഗലബ്ദിക്കു കാരണമാകുന്ന സൽകർമമാണെന്ന് ഈ ഹദീസും വ്യക്തമാക്കുന്നു. ആ സ്നേഹം മുൻനിർത്തി അല്ലാഹുവോട് ചോദിക്കുകയാണ് മഹത്തുക്കളെകൊണ്ട് തവസ്സുൽ ചെയ്യുന്നവർ ചെയ്യുന്നത്. അപ്പോൾ മഹത്തുക്കളെ തവസ്സുൽ ചെയ്യുന്നതിന്റെ വിവക്ഷ ഇപ്രകാരമാണ്: "അല്ലാഹുവേ! പല കാര്യങ്ങളിലും എനിക്ക് കോട്ടങ്ങലുണ്ടെങ്കിലും നിന്റെ മഹത്തുക്കളെ ഞാൻ അങ്ങെയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അത്കൊണ്ട് എന്റെ പ്രാർത്ഥന നീ സ്വീകരിക്കേണമേ!".

അപ്പോൾ ഒറ്റനോട്ടത്തിൽ സൽകർമങ്ങൾ കൊണ്ടുള്ള തവസ്സുൽ, വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ എന്നിങ്ങനെ രണ്ടു വിധമുണ്ടെങ്കിലും യതാർത്ഥത്തിൽ രണ്ടും പ്രാർത്ഥിക്കുന്നവ്ന്റെ സൽകർമ്മം കൊണ്ടുള്ള തവസ്സുൽ തന്നെയാണ്. അവിടെയെല്ലാം അല്ലാഹുവിന്ന് ഇഷ്ടമുള്ള കാര്യം എടുത്തുപറഞ്ഞുകൊണ്ട് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്.http://sunnisonkal.blogspot.com/ 
 
ഇന്ഷാ അല്ലാ അടുത്ത ബ്ലോഗ്സിൽ തുടരും....