Friday, April 27, 2018

അഹ് ലു ബൈത്ത്:നബികുടുംബം നിലനിന്നതെങ്ങനെ?● 0 COMMENTS


നബികുടുംബം നിലനിന്നതെങ്ങനെ?● 0 COMMENTS

🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0
സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി

ആര്‍ത്തലച്ച് ചീറിയടുക്കുന്ന ജല പ്രളയം. പര്‍വതങ്ങളും മാമലകളും അമ്പരചുംബികളായ ബഹുനില കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാവുന്നു. എവിടെ നോക്കിയാലും ആര്‍ത്തനാദങ്ങള്‍, രോദനങ്ങള്‍… മകന്‍നിന്ന സ്ഥലം ശൂന്യമാകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന ഉമ്മക്ക് ഒന്ന് കരയാന്‍പോലും സമയം ലഭിച്ചില്ല, അപ്പോഴേക്കും ഉമ്മ നിന്ന സ്ഥലവും ശൂന്യമായിരുന്നു. കരയും കടലും ഒന്നായത് പോലെ..

പെട്ടന്നാണ്, ദൂരെ ഒരു പൊട്ട് പോലെ എന്തോ… ഒരു ചെറു നൗകയാണെന്ന് തോന്നുന്നു. അടുക്കുന്തോറും അത് വലുതായിക്കൊണ്ടിരുന്നു. അതേ, ഒരു വലിയ കപ്പലാണത്..!! നൂഹ് നബിയുടെ കപ്പല്‍പോലെ.. പക്ഷേ, അവര്‍എല്ലാവരെയും രക്ഷപ്പെടുത്തുന്നില്ല. ചിലരെ തിരഞ്ഞ് പിടിച്ച് കപ്പലില്‍കയറ്റുന്നു. അതില്‍നിന്നൊരു രക്ഷാ കവചം നമുക്ക് നേരെയും വെച്ചു നീട്ടുന്നു. നാമെന്ത് ചെയ്യും?

ഈ ജീവാസ്തമയ സമയത്ത് ഉദിച്ചുയരാനുള്ള അവസരം തള്ളിക്കളയുമോ? ഞാന്‍കയറില്ലെന്ന് വാശി പിടിക്കുമോ? ഇല്ല. കാരണം, ഈ അവസരം നഷ്ടപ്പെടുത്തിയാല്‍പാഴാകുന്നത് നമ്മുടെ ജീവനാണ്. എന്ത് വില കൊടുത്തും ആ കപ്പലില്‍കയറി പറ്റല്‍നമ്മുടെ നിലനില്‍പ്പിന്റെ അനിവാര്യതയാണ്. ഈ കപ്പല്‍പോലെയാണ് പ്രവാചക കുടുംബം.

പ്രവാചകര്‍(സ്വ) പറഞ്ഞു: “എന്റെ അഹ്ലുബൈത്ത് നൂഹ് നബിയുടെ കപ്പല്‍പോലെയാണ്. അതില്‍കയറിയവന്‍രക്ഷ പ്രാപിച്ചു. വിമുഖത കാണിച്ചാല്‍അവന്‍മുങ്ങി നശിച്ചു’ (ജാമിഅ സ്വഗീര്‍).

ഇത്തരമൊരു സാഹചര്യത്തില്‍ആ കപ്പലിലേക്ക് നമ്മളെത്രമാത്രം ആശ്രയിക്കുന്നുവോ അത് പോലെ അധാര്‍മികതയുടെയും ചൂഷണത്തിന്റെയും നിലയില്ലാ കയത്തില്‍മുങ്ങിത്താഴുന്ന നമ്മള്‍അഹ്ലുബൈത്തിലേക്കും ആശ്രയിച്ചിരിക്കുന്നു.

ഇനി നമുക്ക് ആ കപ്പലിനെ കുറിച്ചൊന്ന് ചര്‍ച്ച നടത്താം. തുര്‍ക്കിയിലെ ജൂദീ പര്‍വതത്തില്‍പ്രയാണമവസാനിപ്പിച്ച നൂഹ് നബിയുടെ കപ്പലിനെ കുറിച്ചല്ല. അഹ്ലുബൈത്ത് എന്ന കപ്പല്‍. ലോക രക്ഷയായ ആ കപ്പലിന് യാത്ര തുടങ്ങിയ ഉടനെ മുങ്ങി നശിക്കുന്ന ഒരു ടൈറ്റാനിക്കന്‍ദുരവസ്ഥ ഉണ്ടാവാന്‍പറ്റുമോ? ഇല്ല. അത് ലോകാവസാനം വരെ നിലനില്‍ക്കണം. കപ്പിത്താന്മാര്‍മാറിക്കൊണ്ടിരിക്കാം, കപ്പല്‍ഇവിടെ നിലനില്‍ക്കും.

സെയ്ദുബ്നു അര്‍ഖം(റ)വില്‍നിന്ന് നിവേദനം: നബി(സ്വ) ഒരിക്കല്‍പ്രസംഗിക്കവെ ഇങ്ങനെ പറഞ്ഞു: എന്റെ റബ്ബിന്റെ ദൂതന്‍എന്നെ വിളിച്ചാല്‍ഞാന്‍അതിന് ഉത്തരം നല്‍കും. എന്നാല്‍മഹത്തായ രണ്ട് കാര്യം ഞാന്‍നിങ്ങളില്‍ഉപേക്ഷിക്കുന്നു. ഒന്ന്, സന്മാര്‍ഗ ദീപമായ ഖുര്‍ആന്‍, അതിനെ നിങ്ങള്‍മുറുകെ പിടിക്കുക. മറ്റൊന്ന്, എന്റെ അഹ്ലുബൈത്താണ്. അവരുടെ കാര്യം ഞാന്‍നിങ്ങളെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു ‘(മുസ്‌ലിം 15/170).

ഇതു പോലോത്ത നിരവധി ഹദീസുകള്‍കാണാം. അഹ്ലുബൈത്ത് എന്ന കപ്പല്‍ലോകവസാനം വരെ നശിക്കാതെ നിലനില്‍ക്കുമെന്ന് ഈ ഹദീസുകള്‍കൊണ്ട് സ്പഷ്ടമാണ്.

ഖിയാമത്ത് നാളിന്റെ അടയാളങ്ങളില്‍വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇമാം മഹ്ദി(റ)ന്റെ ആഗമനം. നബി(സ്വ) പറയുന്നു: “മഹ്ദിയെ കൊണ്ട് നിങ്ങള്‍സന്തോഷിക്കുക, അവസാന നാളില്‍അക്രമവും അനാശ്യാസ പ്രവണതയും വര്‍ധിക്കുന്പോള്‍എന്റെ അഹ്ലുബൈത്തില്‍പെട്ട മഹ്ദി പുറപ്പെടുന്നതും രാജ്യത്ത് നന്മയും നീതിയും നിറക്കുന്നതുമാണ്.’ തുര്‍മുദിയും അബൂദാവൂദും ഇബ്നുമാജയും അഹ്മദുമെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഇത്. പ്രവാചക കുടുംബം ലോകാവസാനം വരെ നിലനില്‍ക്കുമെന്നതിന് ഇനിയെന്ത് തെളിവ് വേണം?

കര്‍ബലയില്‍നബി കുടുംബം മുഴുവന്‍വധിക്കപ്പെട്ടല്ലോ എന്നാണ് വാദമെങ്കില്‍അത് ചരിത്രാവബോധത്തിന്റെ അഭാവത്തില്‍നിന്ന് ഉത്ഭവിക്കുന്ന ബാലിശമായ സംശയമാണ്. 23 പുരുഷന്മാര്‍രക്തസാക്ഷികളായ കര്‍ബലയില്‍ഹുസൈന്‍(റ)ന്റെ മകന്‍സൈനുല്‍ ആബിദീന്‍(റ) രോഗം കാരണം പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിനെതിരെയുള്ള വധശ്രമം പരാജയപ്പെടുകയും ചെയ്തു. ഹിജ്റ 61 മുഹര്‍റം 10 നാണ് കര്‍ബല യുദ്ധം നടക്കുന്നത്. ഹിജ്റ 94ല്‍മുഹര്‍റം 12നാണ് മഹാനവര്‍കള്‍വഫാത്താകുന്നത്. കര്‍ബലയില്‍അദ്ദേഹം വഫാത്തായിട്ടില്ലെന്ന് വ്യക്തമാകാന്‍ഇത്രമാത്രം മതി. ഹുസൈന്‍(റ)ന്റെ പരമ്പര സൈനുല്‍ആബിദീന്‍(റ) മുഖേനെയാണ് നിലനില്‍ക്കുന്നതെന്ന് ഹാഫിള് ദഹബി, ഇബ്നു ഹജര്‍തുടങ്ങീ പണ്ഡിതന്മാര്‍രേഖപ്പെടുത്തിയിട്ടുണ്ട്. ഹസന്‍(റ)ന്റെ പരമ്പര മഹാനവര്‍കളുടെ ആറ് ആണ്‍മക്കളില്‍സെയ്ദ്(റ), ഹസനുല്‍മുസന്ന(റ) എന്നിവര്‍ മുഖേനെയാണ് നിലനില്‍ക്കുന്നത്.

തിരുനബിയുടെ വഫാത്തായപ്പോഴേക്കും ലോകഭൂപടത്തിലെ മുക്കാല്‍ഭാഗവും ഇസ്‌ലാമിലേക്ക് കടന്നു വരാന്‍വെമ്പല്‍കൊള്ളുകയായിരുന്നു. തിരുനബിയുടെ ജിവിതരിതിയാണിതിന് ഒരു നിദാനം. ലോകത്തെ സ്വാധീനിച്ച ഈ വ്യക്തിപ്രഭാവത്തില്‍നിന്ന് സന്താന പരമ്പരയും ഏറെ ഭിന്നമായില്ല. പക്ഷേ, തിരുനബിയുടെ നാടും വീടും പരിസരവും മരിച്ചാലും മരിക്കാത്ത സാന്നിധ്യവും കാരണം മദീന വിട്ട് പോകാന്‍അവര്‍ക്കായില്ല. മുസ്‌ലിം ലോകം അഹ്ലുബൈത്തിന്റെ സാമീപ്യം ആഗ്രഹിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാത്തിനും ഒരു നിദാനമെന്ന പോലെ ഉമവിയ്യ ഭരണകാലത്ത് പ്രവാചക കുടുംബം അക്രമിക്കപ്പെടുന്നത്. പീഡനങ്ങളും താഡനങ്ങളും സഹിക്ക വയ്യാതെ അവര്‍നാടുവിട്ടിറങ്ങി. ശത്രു വിഭാഗം ധന്യരായി. കാരണം, തിരുകുടുംബം വഴിയാധാരമായല്ലോ? പക്ഷേ, അത് ആഗോള നേതൃത്വത്തിലേക്കുള്ള അഹ്ലുബൈത്തിന്റെ കടന്നു വരവിന്റെ തുടക്കമായിരുന്നുവെന്ന് അവര്‍അറിഞ്ഞിരുന്നില്ല. മക്കയില്‍നിന്ന് നബിയെ ആട്ടി ഇറക്കിയപ്പോള്‍ഇതു തങ്ങളുടെ അധഃപതനത്തിന്റെ പ്രാരംഭമാണെന്ന് മക്കാ മുശ്രിക്കുകള്‍അറിയാത്തത് പോലെ.

തിരുനബിയുടെ ആറാമത്തെ പൗത്രന്‍മൂസല്‍കാളിം(റ) ഇറാഖിലേക്കാണ് പലായനം ചെയ്തത്. ഹിജ്റ 183ല്‍അവിടെ വെച്ച് വഫാത്തായി. അദ്ദേഹത്തിന്റെ മഖ്ബറ ഇന്നും ദിനംപ്രതി ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്. മഹാന്റെ അനുജ സഹോദരനും നബി(സ്വ) തങ്ങളുടെ അഞ്ചാമത്തെ പേരമകനുമായ അലിയ്യുല്‍ഉറൈള്(റ) ഹിജ്റ 210ല്‍മദീനയില്‍തന്നെയാണ് മരണപ്പെട്ടെതെങ്കിലും അദ്ദേഹത്തിന്റെ മകന്‍അഹ്മദ്(റ)ഉം പൗത്രന്‍ഈസ(റ)യും ഇറാഖിലാണ് മരണപ്പെട്ടത്. ഇവരില്‍ഈസാ(റ)ന്റെ മകന്‍അഹ്മദുല്‍മുഹാജിര്‍(റ) ആണ് യമനില്‍എത്തുന്ന ആദ്യ അഹ്ലുബൈത്ത്. പ്രവാചകരുടെ എട്ടാമത്തെ പേരമകനായ ഇദ്ദേഹം ഹിജ്റ 345ലാണ് വഫാത്താകുന്നത്. അവിടന്നങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഹ്ലബൈത്തിനെ പ്രസരണം ചെയ്യാന്‍ഭാഗ്യം ലഭിച്ച നാടുകളില്‍ഒന്നാണ് യമന്‍. കേരളത്തിലെ പ്രധാന ഖബീലകളായ ബാ അലവി, ബാ ഫഖീഅ്, ശിഹാബ്, ജമലുല്ലൈലി, സഖാഫ് തുടങ്ങിയ പരമ്പരകളെല്ലാം യമനിന്റെ ദാനങ്ങളാണ്.

മൂസല്‍കാളിം(റ)ന്റെ മകന്‍മൂസ രിളാ(റ) ഇറാഖില്‍നിന്നും തൂസിലെത്തി. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മകന്‍മഹ്മൂദ്(റ) ബുഖാറയിലാണ് ജീവിച്ചത്.

യമനില്‍നിന്നും നബി കുടുംബം കേരളത്തില്‍എത്തുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബുഖാറയില്‍നിന്ന് അഹ്ലുബൈത്ത് കേരളത്തിലെത്തിയിട്ടുണ്ട്. മഹ്മൂദ്(റ)ന്റെ 19ാംമത്തെ പേര മകന്‍ജലാലുദ്ദീന്‍ബുഖാരി(റ) ആണ് കേരളത്തിലെത്തുന്ന ആദ്യ ബുഖാരി സയ്യിദ്. കണ്ണൂരിലെ വളപ്പട്ടണമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. രാജാക്കന്മാരും നാട്ടുകാരും ആ മഹാമനീഷിയെയും സന്താന പരമ്പരയെയും വളരെ ആദരവോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഹിജ്റ 875ല്‍വഫാത്തായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് വളപ്പട്ടണത്തെ കക്കുളങ്ങര മഖ്ബറയിലാണ്. ഇന്നും വളപ്പട്ടണം മഖാമിലെത്തിയാല്‍ചരിത്രം നമുക്ക് മുന്പില്‍പുനര്‍ജനിക്കുകയാണെന്ന് തോന്നും. മഖാമും പരിസരവും പഴമയുടെ സൗന്ദര്യത്തെ കൈവിടാതെ പ്രൗഢിയോടെ തലയെടുത്ത് നില്‍ക്കുന്നു. മഹാനവര്‍കള്‍കേരളത്തില്‍ശിലപാകിയ ബുഖാരി പരമ്പര ഒരു വടവൃക്ഷം പോലെ വളര്‍ന്നു പന്തലിച്ചു. മതസാമൂഹിക വൈജ്ഞാനിക മേഖലകളിലെല്ലാം അവരുടെ സ്വാധീനവും ഇടപെടലും ശക്തമായി. കേരള ചരിത്രത്തിലെ മതരാഷ്ട്രീയ മേഖലകളില്‍മാറ്റി നിറുത്തപ്പെടാന്‍പറ്റാത്ത മഖ്ദൂമുമാരുടെ ശൈഖുമാരില്‍പ്രമുഖരായിരുന്നു ജലാലുദ്ദീന്‍ബുഖാരി(റ)ന്റെ മകന്‍സയ്യിദ് ഇസ്മാഈല്‍ബുഖാരി(റ).

അഹ്ലുബൈത്ത് ഉടനീളം സഞ്ചരിച്ചു.. ഉപ്പാപ്പ ഏല്‍പ്പിച്ചതിനെ ഭദ്രമായി ലോകത്തിന് പകര്‍ന്നു നല്‍കി. ഇന്നും നല്‍കി കൊണ്ടിരിക്കുന്നു. അഹ്ലു ബൈത്ത് തിരുനബിയില്‍നിന്നാണ്. അവിടുത്തെ ശരീരത്തില്‍നിന്ന് വേര്‍പിരിഞ്ഞത്.. സ്നേഹിച്ചാല്‍തീര്‍ച്ചയായും അവിടുന്ന് കൈപിടിക്കും; കൈപിടിക്കാന്‍ആളില്ലാത്ത നാളില്‍.

കര്‍ബല ശീഇസം, ഇസ്‌ലാം

ഇസ്‌ലാമിന്റെ ലേബലില്‍അറിയപ്പെടുന്നുണ്ടെങ്കിലും മതവുമായി ഒരു ബന്ധവും ഇല്ലാത്ത വിഭാഗമാണ് ശിയാക്കള്‍. ഒട്ടേറെ ഐതിഹ്യങ്ങളും അതിലേറെ നിഗൂഢതകളും നിറഞ്ഞ ഒരു കൂട്ടം അബദ്ധങ്ങളുടെ സംഗമ സ്ഥലിയാണ് ശീഇസം. നബി(സ്വ)യുടെ കാലശേഷം ഖലീഫയാകേണ്ടത് സിദ്ദീഖ്(റ) വാണെന്ന സൂചനകളുള്ള നിരവധി ഹദീസുകളുണ്ടായിട്ടും അദ്ദേഹത്തെ ഖലീഫയാക്കുന്നതില്‍സ്വഹാബികളുടെ മുഴുവന്‍ഏകാഭിപ്രായമുണ്ടായിട്ടും, പ്രവാചകന് ശേഷം മുസ്‌ലിം സമുദായത്തിന് നേതൃത്വം നല്‍കേണ്ടത് അലി(റ) ആണെന്നും അദ്ദേഹത്തിനവകാശപ്പെട്ട ഖിലാഫത്തിനെ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍തട്ടിയെടുത്തതാണെന്നുമുള്ള അബദ്ധ വാദഗതികളുമായിട്ടായിരുന്നു അബ്ദുല്ലാ ഹിബ്നു സബഇന്റെ നേതൃത്വത്തില്‍ശിയാവിഭാഗത്തിന്റെ ആഗമനം. അതിനു വേണ്ടി “ഖേദിച്ച് മടങ്ങുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവര്‍ക്കു നീ പൊറുക്കണമേ’ (40/7) എന്ന ഖുര്‍ആനിക സൂക്തം കൊണ്ടുള്ള ഉദ്ദ്യേം “അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ നേതൃത്വത്തില്‍നിന്ന് ഖേദിച്ച് മടങ്ങുകയും അലി(റ)വിന്റെ മാര്‍ഗത്തെ അനുധാവനം ചെയ്യുകയും ചെയ്തവര്‍ക്കു നീ പൊറുക്കണമേ’ എന്നാണെന്നു പോലും അവര്‍ദുര്‍വ്യാഖ്യാനം ചെയ്യുകയുണ്ടായി (തഫ്സീറുസ്സ്വാഫി).

ലോകത്താകമാനമുള്ള ശിയാക്കളില്‍മുക്കാല്‍ഭാഗവും അധിവസിക്കുന്നത് ഇറാന്‍, ഇറാഖ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബഹ്റൈന്‍, സൗദി അറ്യേ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെന്നാണ് കണക്ക്. അഹ്ലുബൈത്തിനോട് അദമ്യ സ്നേഹമുള്ളവരെന്ന പുറംമോടി പ്രഥമ ദൃഷ്ടിയില്‍ശിയാക്കള്‍ക്കുണ്ടെങ്കിലും കാപട്യവും കളങ്കവും ചേര്‍ന്നുള്ള സ്നേഹ പ്രകടനങ്ങളുടെ സങ്കലനം മാത്രമാണ് ശീഇസമെന്ന് തെളിയിക്കാന്‍കൂടുതല്‍പ്രമാണങ്ങളുടെ ആവശ്യമില്ല. അഹ്ലുബൈത്തില്‍പെട്ടവരും തിരുനബി(സ്വ)യുടെ പിതൃവ്യനുമായ അബ്ബാസ്(റ)വിനെയും അദ്ദേഹത്തിന്റെ പുത്രനെയും കുറിച്ച് ആക്ഷേപങ്ങള്‍ചൊരിയുകയും അവര്‍കാഫിറുകളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതു തന്നെ ഉദാഹരണം. “ഇഹലോകത്ത് അന്ധനായവന്‍പരലോകത്തും അന്ധനും വഴിപിഴച്ചവനുമാകുമെന്ന’ (ഇസ്റാഅ് 72) ഖുര്‍ആനിക വചനം അവതീര്‍ണമായത് അബ്ബാസ്(റ)നെ കുറിച്ചാണെന്നും മഹാപണ്ഡിതനും വിശ്രുത ഖുര്‍ആന്‍വ്യാഖ്യാതാവുമായ ഇബ്നു അബ്ബാസ്(റ) ശപിക്കപ്പെട്ടവനും വിഡ്ഢിയുമാണെന്നു പോലും അവര്‍എഴുതി വിടുകയുണ്ടായി (ഉസ്വൂലുല്‍കാഫി).

എന്നാല്‍ഇതിലേറെ മാരകമായ വിശ്വാസങ്ങളും അപകടകരമായ നിലപാടുകളും ശീഇകള്‍വച്ചു പുലര്‍ത്തുന്നുണ്ടെന്നതാണു സത്യം. ലോകത്തെ മുഴുവന്‍സത്യവിശ്വാസികളുടെയും മാതാക്കളായ ആഇശാ ബീവി(റ)യും ഹഫ്സാ ബീവി(റ)യും കാഫിറുകളാണെന്ന് പറഞ്ഞവരും ശിയാക്കളിലുണ്ട്. അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ തിരുനബി(സ്വ)യുടെ സ്വകാര്യാവയവത്തെ തീ സ്പര്‍ശി ക്കുമെന്നത് ഉറപ്പാണെന്നും(!) അതിനു കാരണം കാഫിറുകളുമായി സംഭോഗം നടത്തല്‍ഹറാമായതാണെന്നും പറഞ്ഞുണ്ടാക്കാന്‍അവര്‍ധാര്‍ഷ്ട്യം കാണിക്കുക പോലും ചെയ്തു (അലി മുഹമ്മദ് സ്വല്ലാബിയുടെ ഫിക്റുല്‍ഖവാരിജി വശ്ശീഅ ഫീ മീസാനി അഹ്ലുസ്സുന്നത്തി വല്‍ജമാഅ പേജ് 121 കാണുക). ഇങ്ങനെ തിരുനബി കുടുംബത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍തന്നെ അഹ്ലുബൈത്തിന്റെ പ്രേമികളായി ചമയുന്നത് ചരിത്രപരമായ വൈരുധ്യം തന്നെ.

റുകൂഇനു മുമ്പുള്ള ഖുനൂത്ത്, ചെറിയ കല്ലുകളുടെ മേല്‍സുജൂദ് ചെയ്യല്‍, നിസ്കാര ശേഷം തുടയില്‍അടിക്കല്‍തുടങ്ങിയവയാണ് സുന്നികളും ശിയാക്കളും തമ്മിലുള്ള പ്രധാന അന്തരമെന്നാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍അതി മാരകവും ഭീകരവുമായ വിശ്വാസങ്ങളും ആദര്‍ശങ്ങളും വച്ചു പുലര്‍ത്തുന്നവരാണ് ശിയാക്കളെന്ന് അവരുടെ ഗ്രന്ഥങ്ങള്‍പരതിയാല്‍കൃത്യമായി മനസ്സിലാക്കാ വുന്നതാണ്. അബൂബക്കര്‍(റ)വും ഉമര്‍(റ)വും ബഹുഭൂരിഭാഗം മുഹാജിറുകളും അന്‍സ്വാറുകളും ആഇശാ(റ), ഹഫ്സ(റ) തുടങ്ങിയ നബി പത്നിമാരും മറ്റു ഇമാമുകളും അല്ലാഹുവില്‍അല്‍പം പോലും വിശ്വസിച്ചിട്ടില്ല, സഅദ്ബ്നു മുസയ്യിബ്(റ), അബൂഹനീഫ(റ), ഇമാം ശാഫിഈ(റ), മഅ്റൂഫുല്‍കര്‍ഖി(റ), സഹ്ലുബ്നു അബ്ദുല്ലാഹിത്തിസ്തരി(റ), സുഫ്യാനുസ്സൗരി(റ) തുടങ്ങിയ പ്രമുഖരെല്ലാം ജൂതന്‍മാരെക്കാളും ക്രിസ്ത്യാനികളെക്കാളും വലിയ കാഫിറുകളാണ്, ഖാളിമാരെല്ലാം പിശാചുക്കളായതു കൊണ്ട് അവരില്‍നിന്ന് മാറി നില്‍ക്കണമെന്ന കല്‍പന ഖുര്‍ആനിലുണ്ട്, ഈസാ നബി(അ) മടങ്ങി വരുമെന്നും മുഹമ്മദ് നബി(സ്വ) തിരിച്ച് വരില്ലെന്നുമുള്ള വാദം അതിശയകരമാണ്, ഈസാ നബിയേക്കാള്‍തിരിച്ചുവരാനര്‍ഹതയുള്ളത് മുഹമ്മദ് നബിക്കാണെന്നും അങ്ങനെയുണ്ടാവുമെന്നും ഖുര്‍ആനിലുണ്ട്, മരണപ്പെട്ട അലി(റ) ദുന്‍യാവിലേക്ക് തന്നെ തിരിച്ചെത്തും, അലി(റ) ഇപ്പോള്‍മേഘത്തിലാണുള്ളത്, ഇടിവെട്ട് അദ്ദേഹത്തിന്റെ ശബ്ദമാണ്, ഖുര്‍ആനില്‍പരിവര്‍ത്തനങ്ങള്‍നടന്നിട്ടുണ്ട്, അഹ്ലുബൈത്തിന്റെ ശ്രേഷഠതകള്‍ഉള്‍ക്കൊള്ളുന്ന അധ്യായങ്ങളും സൂക്തങ്ങളും ഖുര്‍ആനില്‍നിന്നു സ്വഹാബികള്‍നീക്കം ചെയ്തിട്ടുണ്ട്, സൂറത്തുല്‍വിലായ എന്ന സുദീര്‍ഘമായ അധ്യായവും സൂറത്തുശ്ശര്‍ഹിലെ “നാം അലിയ്യിനെ അങ്ങയുടെ മരുമകനാക്കിയിരിക്കുന്നു’ എന്ന സൂക്തവും ഇത്തരത്തില്‍നീക്കം ചെയ്യപ്പെട്ടവയാണ് തുടങ്ങിയ ഹിമാലയന്‍വങ്കത്തങ്ങളുടെ ആകെത്തുകയാണ് ശീഇസം.

തങ്ങളുടെ ശിഥില ചിന്തകളുടെ പ്രചാരണത്തിന് വേണ്ടി പലപ്പോഴും ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് ശിയാക്കള്‍കാര്യം സാധിച്ചത്. “സത്യം നിഷേധിക്കുവാന്‍വേണ്ടി മനുഷ്യനോട് പിശാച് പറയുന്നത് പോലെ'(59/16), “കാര്യം വിധിക്കപ്പെട്ടപ്പോള്‍പിശാച് പറയും'(14/22) എന്നീ ഖുര്‍ആനിക സൂക്തങ്ങളിലെ “പിശാച്’ ഉമറുബ്നുല്‍ഖത്വാബ്(റ)വാണെന്നാണ് ’ശീഈ പണ്ഡിതനായ മുഗീറത്തുബ്നു സഈദ് വ്യാഖ്യാനം നല്‍കിയത്. “സത്യനിഷേധി തന്റെ റബ്ബിനെതിരെ സഹായിക്കുന്നവനാണ്’ (25/55) എന്ന സൂക്തത്തിലെ “സത്യനിഷേധി’ ഉമറുബ്നുല്‍ഖത്താബ്(റ)വാണെന്നും “റബ്ബ്’ അമീറുല്‍മുഅ്മിനീന്‍അലി(റ)വാണെന്നുമാണ് മറ്റൊരു ദുര്‍വ്യാഖ്യാനം (തഫ്സീറുല്‍ഖുമ്മിയ്യ്).

സ്വഹാബികളില്‍പ്രമുഖരായ ഉമര്‍(റ) വിനെയാണ് ഇവിടെ പിശാചായി ശിയാക്കള്‍ചിത്രീ കരിക്കുന്നത്. “അന്‍സ്വാറുകളിലും മുഹാജിറുകളിലും നിന്ന് ഏറ്റവും ആദ്യമായി മുന്പോട്ട് വന്നവരും നന്മ ചെയ്തു കൊണ്ട് അവരെ പിന്തുടര്‍ന്നവരെയും സംബന്ധിച്ച് അല്ലാഹു തൃപ്തനായിരിക്കുന്നു. അവനെ കുറിച്ച് അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്തു കൂടി നദികള്‍ഒഴുകുന്ന സ്വര്‍ഗങ്ങള്‍അല്ലാഹു അവര്‍ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നു. അവരതില്‍എന്നെന്നും സ്ഥിരവാസികളാണ്. അതെത്ര മഹത്തായ വിജയം’ (തൗബ/100) തുടങ്ങി നിരവധി സൂക്തങ്ങള്‍സ്വഹാബികളുടെ മാഹാത്മ്യം വരച്ചു കാണിച്ചിട്ടും സ്വഹാബികളെ ഒറ്റയായും കൂട്ടമായും കരിവാരിത്തേക്കുന്ന ശിയാക്കളുടെ കൗടില്യം അതി ക്രൂരം തന്നെ.

മഹാരഥന്മാരില്‍പെട്ട ഒരു വിഭാഗത്തെ ഇകഴ്ത്തിയും മറു വിഭാഗത്തെ പുകഴ്ത്തിയും ഇരട്ട മുഖം കാണിക്കുന്ന സ്വഭാവം ശീഈ ഗ്രന്ഥങ്ങളിലെല്ലാം കാണാവുന്നതാണ്. “ആരെങ്കിലും ഹുസൈന്‍(റ)വിന്റെ ഖബറിനെ സമീപിച്ചാല്‍മബ്റൂറായ ഒരു ഹജ്ജ് ചെയ്ത പ്രതിഫലം അവന് എഴുതപ്പെടുന്നതാണ്’ (ഇബ്നു ഖൂലവൈഹില്‍ഖുമ്മിയ്യ്/കാമിലുസ്സിയാറാത്/170). “വല്ലവനും പെരുന്നാളല്ലാത്ത ദിവസം ഹുസൈന്‍(റ)വിന്റെ മഹത്ത്വം മനസ്സിലാക്കി കൊണ്ട് അദ്ദേഹത്തിന്റെ ഖബറിനരികെ എത്തിയാല്‍സ്വീകാര്യമായ 20 ഹജ്ജുകളുടെയും 20 ഉംറകളുടെയും നബിയുടെയോ ഇമാമിന്റെയോ കൂടെ 20 ഹജ്ജ്ഉംറകള്‍നിര്‍വഹിച്ചതിന്റെയും പ്രതിഫലം അല്ലാഹു അവനു രേഖപ്പെടുത്തുന്നതാണ്’. “ആരെങ്കിലും പെരുന്നാള്‍സുദിനത്തില്‍ഹുസൈന്‍(റ)വിനെ സിയാറത്ത് ചെയ്താല്‍100 ഹജ്ജുകളുടെയും 100 ഉംറ കളുടെയും നബിയുടെയോ ഇമാമിന്റെയോ കൂടെ 100 യുദ്ധങ്ങളില്‍പങ്കെടുത്തതിന്റെയും പ്രതിഫലം അല്ലാഹു അവനു രേഖപ്പെടുത്തുന്നതാണ്’ (അല്‍കാഫി 4/580) തുടങ്ങിയവ ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങള്‍മാത്രം.

ഹുസൈന്‍(റ)ന്റെ മഖ്ബറ സന്ദര്‍ശനം എപ്പോഴും പുണ്യകരമാണെങ്കിലും മുഹര്‍റം പത്തിനുള്ള സന്ദര്‍ശനം സ്വര്‍ഗ പ്രവേശനത്തിനു നിദാനമാകുമെന്നും ഒരു രാത്രി അവിടെ താമസിക്കുന്നത് കര്‍ബലയില്‍രക്തസാക്ഷിയായതിന്റെ പ്രതിഫലം ലഭിക്കുന്നതിനു കാരണമാകുമെന്നുമാണ് ശിയാക്കളുടെ നിലപാട്. “ആരെങ്കിലും ആശുറാഅ് ദിനത്തില്‍ഹുസൈന്‍(റ)വിന്റെ ഖബറിനരികെ രാത്രി താമസിച്ചാല്‍അദ്ദേഹത്തോടൊപ്പം വധിക്കപ്പെട്ടത് പോലെ ശരീരത്തില്‍രക്തം പുരണ്ടു കൊണ്ട് ഖിയാമത്ത് നാളില്‍അല്ലാഹുവിനെ ദര്‍ശിക്കുന്നതാണ്’, “വല്ലവനും ആശുറാഅ് ദിവസം ഹുസൈന്‍(റ)വിനെ സന്ദര്‍ശിച്ചാല്‍അവനു സ്വര്‍ഗം നിര്‍ബന്ധമാകുന്നതാണ്’, “ആരെങ്കിലും ആശുറാഅ് ദിവസത്തില്‍മഹത്ത്വം മനസ്സിലാക്കിക്കൊണ്ട് ഹുസൈന്‍(റ)വിന്റെ ഖബര്‍സന്ദര്‍ശിച്ചാല്‍അവന്‍അല്ലാഹുവിനെ അര്‍ശില്‍വെച്ച് സന്ദര്‍ശിച്ചത് പോലെയാണ്’, “വല്ലവനും ആശുറാഅ് ദിനം ഹുസൈന്‍(റ)വിന്റെ ഖബറിനരികില്‍വെച്ച് കുടിവെള്ളം നല്‍കിയാല്‍അവന്‍ഹുസൈന്‍(റ)വിന്റെ സൈന്യത്തിന് വെള്ളം നല്‍കുകയും അവരോടൊപ്പം രക്തസാക്ഷിയാവുകയും ചെയ്തവനെപ്പോലെ യാണ്’ (കാമിലുസ്സിയാറാത്/191,192). മറ്റെല്ലാ ആചാരങ്ങളിലും ആരാധനകളിലും ശിയാക്കള്‍കാണിക്കുന്ന പക്ഷപാതിത്വവും ഇരട്ടത്താപ്പും മുഹര്‍റമിലെ ആശൂറാഅ് ദിനകര്‍മങ്ങളിലും കാണാവുന്നതാണ്.

ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ചിടത്തോളം അതിവിശിഷ്ടവും അവിസ്മരണീയവും സന്തോഷദായകവുമായ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമാണ് മുഹര്‍റം. അതേസമയം പാപ പങ്കിലവും നിഷ്ഠൂരവുമായ കര്‍ബല യുദ്ധത്തിന്റെ ഓര്‍മകള്‍അയവിറക്കുന്ന മാസവുമാണത്. തിരുനബി(സ്വ)യുടെ പേരമകനായ ഹുസൈന്‍(റ)വും മുആവിയ(റ)വിന്റെ മകന്‍യസീദും തമ്മില്‍കര്‍ബലയില്‍വെച്ച് ഹിജ്റ 61 മുഹറം പത്തിന് നടന്ന യുദ്ധം ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നുമാണ്. ഹുസൈന്‍(റ)വിന്റെ മകനായ സൈനുല്‍ആബിദീന്‍(റ)വും ഏതാനും സ്ത്രീകളുമൊഴികെ തിരുനബി കുടുംബം മുഴുവന്‍ശത്രുക്കളുടെ വാളിനിരയായ ദുരന്തങ്ങളുടെ കഥ പറയുന്ന ഭൂമി തന്നെയാണ് കര്‍ബല. എന്നാല്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍സന്തോഷിക്കുകയും വിപത്തുകളില്‍ക്ഷമ കൈക്കൊള്ളുകയും ചെയ്യണമെന്നതാണ് ഇസ്‌ലാമിക പാഠം. ആപത്തുകളുണ്ടാകുന്പോള്‍നെഞ്ചത്തടിച്ചും ആര്‍ത്തട്ടഹസിച്ചും നടത്തുന്ന ദുഖാ:ചരണങ്ങളെല്ലാം മത നിയമങ്ങള്‍ക്കു പുറത്തുള്ളതാണ്.

മതത്തിന്റെ സര്‍വസീമകളും ലംഘിച്ചു കൊണ്ട് ആശൂറാഅ് ദിനത്തില്‍ലോക വ്യാപകമായി ശിയാക്കള്‍നടത്തുന്ന രക്തം ചിന്തിയും ശരീരം മുറിപ്പെടുത്തിയുമുള്ള ഭീകരമായ ദുഖാചരണ രീതികള്‍ക്കു പ്രമാണങ്ങളുടെ പിന്‍ബലമില്ല. പരിസര പ്രദേശങ്ങളിലെ ഹോസ്പിറ്റലുകള്‍നേരത്തെ തന്നെ ബുക്ക് ചെയ്ത് കുത്തിയും കീറിയും ശാരീരിക പീഡകള്‍നടത്തിയും ചോരപ്പുഴ ഒഴുക്കിയുമാണ് മുഹര്‍റം പത്ത് അവര്‍കരിദിനമായി ആചരിക്കുന്നത്. അഹ്ലുബൈത്തിനോടുള്ള അടങ്ങാത്ത പ്രേമമാണത്രെ(?) പ്രസ്തുത ദിനത്തില്‍ശാരീരിക പീഡനങ്ങള്‍നടത്തി ദുഖത്തില്‍പങ്കുചേരാന്‍അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ഹുസൈന്‍(റ) കര്‍ബലയില്‍രക്തസാക്ഷിയായതിന്റെ പേരില്‍നടക്കുന്ന ദുഖാചരണങ്ങള്‍ക്കു യാതൊരു ന്യായീകരണവുമില്ലെന്നാണ് പണ്ഡിത മതം. ഇബ്നു റജബില്‍ഹമ്പലി(റ) എഴുതുന്നതു കാണുക: “ഹുസൈന്‍(റ) വധിക്കപ്പെട്ടതിന്റെ പേരില്‍ആശൂറാഅ് ദിനത്തില്‍അനുശോചിക്കുന്നത് വിശുദ്ധ ഖുര്‍ആനില്‍പ്രതിപാദിച്ച “ഐഹിക ജീവിതത്തില്‍പ്രവര്‍ത്തനങ്ങള്‍വഴി പിഴക്കുകയും തങ്ങള്‍പ്രവര്‍ത്തിക്കുന്നത് നല്ലതാണെന്ന് കരുതുകയും ചെയ്യുന്നവരുടെ’ (അല്‍കഹ്ഫ്/104).

നടപടികളില്‍പെട്ടതാണ്. അന്പിയാക്കള്‍ക്ക് വിപത്തുകളുണ്ടായ ദിവസങ്ങളേയോ അവരുടെ വഫാത്തു ദിനങ്ങളേയോ ദുഃഖ ദിനങ്ങളായി ആചരിക്കാന്‍അല്ലാഹുവോ അവന്റെ പ്രവാചകനോ കല്‍പിച്ചിട്ടില്ലെന്നിരിക്കെ, അവരേക്കാള്‍താഴ്ന്ന പദവിയിലുള്ളവരുടെ പേരിലെങ്ങനെ ദു:ഖാചരണം നടത്തും? (ലത്വാഇഫുല്‍മആരിഫ്). രേഖകളില്ലാത്ത ആചാരങ്ങളും പ്രമാണങ്ങളില്ലാത്ത വിശ്വാസങ്ങളുമാണ് ശിയാക്കളെ നിയന്ത്രിക്കുന്നതെന്ന് വ്യക്തം.

വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയും ഭാഗികമായോ പൂര്‍ണമായോ തള്ളുകയും അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), ബദ്രീങ്ങള്‍, മുഹാജിറുകള്‍, അന്‍സ്വാറുകള്‍തുടങ്ങിയവരെല്ലാം തിരുനബി(സ്വ)യുടെ വഫാത്തിനു ശേഷം കാഫിറുകളായി മാറിയെന്നുമുള്ള അര്‍ത്ഥശൂന്യമായ വാദങ്ങളുടെയും കാപട്യങ്ങളുടെയും നിഗൂഢതകളുടെയും കൂടാരമാണ് ശിയാ വിശ്വാസങ്ങള്‍. അതിനപ്പുറം ന്യായവും പ്രമാണവും കൂട്ടുനില്‍ക്കുന്ന ഒരാദര്‍ശവും അവര്‍ക്കില്ല.

മമ്പുറം തങ്ങള്‍


പോരാളിയും പ്രബോധകനുമായിരുന്നു മമ്പുറം തങ്ങള്‍● 0 COMMENTS

മുഹമ്മദ് റഫീഖ് കാലടി

പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗം മമ്പുറം തങ്ങന്മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്ന് ചരിത്രത്തില്‍നിന്ന് വായിക്കാം. ഇക്കാലയളവില്‍മമ്പുറം തങ്ങന്‍മാര്‍മലബാറില്‍നിര്‍വഹിച്ച വിസ്മയാവഹമായ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും മേഖലകളിലേക്ക് ചുരുക്കുക പ്രയാസമാണ്. എല്ലാ മേഖലകളിലും അവര്‍സജീവമായി ഇടപെട്ടു. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയുളള സമരങ്ങളിലെ പ്രൗഢോജ്വല നേതൃത്വവും അതിലുപരി ആത്മീയതയിലൂന്നി ആധ്യാത്മ രംഗത്തെ അപൂര്‍വ സ്ഥാനമായ ഖുതുബുസ്സമാന്‍എന്ന പദവി നേടി സമൂഹത്തെ നിയന്ത്രിച്ചിരുന്ന അല്ലാഹുവിന്റെ വലിയ്യുമായിരുന്നു മമ്പുറം തങ്ങള്‍. ഒരേ സമയം വ്യത്യസ്ത അധികാര കേന്ദ്രങ്ങളായ ബ്രിട്ടീഷ് മേധാവിത്വത്തോടും ഫ്യൂഡല്‍ജന്മി വ്യവസ്ഥിതിയോടും വിജയകരമായി സമരം നടത്താന്‍മലബാറിലെ ജന സമൂഹത്തെ സജ്ജമാക്കിയിരുന്നു മഹാനവര്‍കള്‍.

അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായ നടപടികളാണ് അദ്ദേഹം കൈകൊണ്ടത്. തനിമയാര്‍ന്ന ഇസ്‌ലാമിക പാരമ്പര്യത്തെ തകര്‍ക്കാനും സ്നേഹത്തിലമര്‍ന്ന് ജീവിച്ചിരുന്ന സഹോദര സമുദായങ്ങളെ ഭിന്നിപ്പിച്ച് ഛിദ്രത വളര്‍ത്താനും ലക്ഷ്യമിട്ട് വന്ന സാമ്രാജ്യത്വ ശക്തികളുടെ സ്വപ്നങ്ങളെ അടിവേരോടെ പിഴുതെറിയാന്‍അദ്ദേഹം പദ്ധതികള്‍ആവിഷ്കരിച്ചു. ഹിന്ദുമുസ്‌ലിം എ്യെം സുദൃഢമാക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്ന് മനസ്സിലാക്കിയ തങ്ങള്‍സഹോദര സമുദായങ്ങള്‍ക്കിടയില്‍സൗഹൃദം കെട്ടിപ്പടുക്കുകയും ഒറ്റക്കെട്ടായി തൊളുരുമ്മി നിന്ന് വൈദേശിക ശക്തികള്‍ക്കെതിരെ പോരടിക്കാന്‍ആഹ്വാനം നടത്തുകയും ചെയ്തു.

മലബാറിന്റെ മതസാമൂഹിക പശ്ചാത്തലം വായിക്കുന്പോള്‍മമ്പുറം തങ്ങന്മാര്‍നടത്തിയ നവോത്ഥാന വിപ്ലവത്തിന്റെ ആഴം വലുതാണ്. പക്വമായ ഒരു നേതൃത്വത്തിന്റെ അഭാവത്താല്‍ഉഴറി നടക്കുകയായിരുന്നു ജനസമൂഹം. ജാതി വ്യവസ്ഥയും ജന്മി കുടിയാന്‍പ്രശ്നങ്ങളും ഹൈന്ദവര്‍ക്കിടയില്‍അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെങ്കില്‍ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്നവരായിരുന്നു മുസ്‌ലിംകള്‍. ഈയൊരു അവസ്ഥാവിശേഷത്തിലേക്കാണ് തങ്ങള്‍വന്നത്. സമൂഹത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍സന്പൂര്‍ണമായി മനസ്സിലാക്കിയ മമ്പുറം തങ്ങള്‍വ്യവസ്ഥാപിതമായ പരിഹാരമാര്‍ഗങ്ങളിലൂടെ സമൂഹത്തെ പുനരുജ്ജീവിപ്പിച്ചു. എല്ലാ മതവിഭാഗക്കാരോടും ഒരേ പോലെ സ്നേഹം പുലര്‍ത്തുകയും എല്ലാവരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരകനാവുകയും ചെയ്തു. അതോടൊപ്പം യഥാര്‍ത്ഥ മതത്തിന്റെ വ്യക്തമായ ആശയങ്ങള്‍ധ്യൈപൂര്‍വ്വം തുറന്ന് പറയുകയുമുണ്ടായി.

വിശുദ്ധ ദീനി പ്രബോധന ഗോഥയിലേക്കിറങ്ങുന്ന സാത്വികരായ പണ്ഡിതര്‍പഠിച്ചത് പകര്‍ന്നുകൊടുത്തും പരിശീലിപ്പിച്ചും തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാറുണ്ട്. വശ്യമായ വാഗ്ധോരണികളില്‍മാത്രം ഒതുങ്ങാതെ നിഷ്കളങ്കമായ ആരാധനാ സപര്യകളിലൂടെ കരസ്ഥമാക്കിയ ഇലാഹീ സാമീപ്യം മുഖേന സന്പൂര്‍ണ സമര്‍പ്പിതരായ അവര്‍ക്ക് അല്ലാഹു പ്രത്യേകം നല്‍കുന്ന അദ്ഭുത സിദ്ധികള്‍(കറാമതുകള്‍) പ്രബോധനം സുഗമമാക്കുന്നതില്‍നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്. സയ്യിദ് അലവി തങ്ങളുടെ ജീവിതത്തില്‍ഇതിന്റെ വ്യക്തമായ ചിത്രം ദര്‍ശിക്കാനാവും. ഇലാഹീ സ്മരണയിലും ആരാധനയിലും സദാമുഴുകിയ തങ്ങള്‍തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ദീര്‍ഘനേരം ഖുര്‍ആന്‍പാരായണം, സുന്നത്ത് നോമ്പുകള്‍, സുന്നത്ത് നിസ്കാരങ്ങള്‍, ദാനധര്‍മങ്ങള്‍, സദുപദേശങ്ങള്‍, ഏകാന്തതയിലും അല്ലാതെയുമുള്ള ദിക്റുകള്‍, റാത്തീബുകള്‍തുടങ്ങിയവ പതിവ് തെറ്റാതെ അനുഷ്ഠിച്ചിരുന്നു. ഇതിലൂടെ അതുല്ല്യമായ ഇലാഹി സാമീപ്യം കരഗതമാക്കുകയും കാലഘട്ടത്തിന്റെ ഖുതുബായി (ഖുതുബുസ്സമാന്‍) അവരോധിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍വരെ മമ്പുറം തങ്ങളുടെ ആത്മീയ പ്രഭാവം വെളിച്ചം വീശിയിരുന്നു.

മമ്പുറം തങ്ങളുടെ കാലം മുതല്‍കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് കൃത്യമായ രീതി കൈവന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സമൂഹത്തിലേക്കിറങ്ങിയപ്പോള്‍ജനങ്ങള്‍ഗണ്യമായ തോതില്‍ഇസ്‌ലാമിക തീരത്തണഞ്ഞു. പ്രബോധനം സുഗമമാക്കുന്നതില്‍മേല്‍സൂചിപ്പിച്ച അത്ഭുത സംഭവങ്ങള്‍വഹിച്ച പങ്ക് നിസ്തുലമാണ്. ജന്മി കുടിയാന്‍വ്യവസ്ഥയില്‍പെട്ട് അസ്ഥിത്വം നഷ്ടപ്പെട്ട് കൊണ്ടിരുന്ന പിന്നാക്ക വിഭാഗത്തിന് ഇസ്‌ലാം പൂര്‍ണാര്‍ത്ഥത്തിലുള്ള സുരക്ഷാ കേന്ദ്രമായി. ആകുലതകളും ആവലാതികളുമായി അവര്‍തങ്ങളെ സമീപിച്ചു. പ്രശ്നങ്ങള്‍കേട്ടും പരിഹാരങ്ങള്‍നിര്‍ദേശിച്ചും സമാധാനത്തിന്റെ ദൂതനായി തങ്ങളവരില്‍ജീവിച്ചു. വിഷമഘട്ടങ്ങളില്‍മഹാന്മാരെ സമീപിക്കണമെന്നും അത് നിങ്ങള്‍ക്ക് സാന്ത്വനമാണെന്നും പഠിപ്പിച്ച വിശുദ്ധ ഇസ്‌ലാമിന്റെ സുന്ദരമായ പ്രഖ്യാപനങ്ങളെ ജീവിതത്തിലൂടെ സാക്ഷാത്കരിച്ചു സതീര്‍ത്ഥരായ അനുചരര്‍. അതവരെ പഠിപ്പിച്ചതും മമ്പുറം തങ്ങള്‍തന്നെ.

ഇസ്‌ലാമിന്റെ തനതായ അരാധന കര്‍മങ്ങളും വിശ്വാസ സംഹിതകളും ശരിയായി നിര്‍വഹിക്കാന്‍തങ്ങള്‍സമൂഹത്തോട് ആജ്ഞാപിച്ചു കൊണ്ടിരുന്നു. അഹ്ലുസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍മനസ്സിലാക്കിക്കൊടുക്കുകയും അതേ സമയം മതത്തിന്റെ പേരില്‍തന്നെ ഉടലെടുത്ത അന്ധവിശ്വസങ്ങളെയും അനാചാരങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. കൊണ്ടോട്ടി തങ്ങന്മാര്‍എന്ന പേരില്‍അറിയപ്പെട്ടിരുന്ന ചില പുത്തന്‍പ്രസ്ഥാനക്കാരെ തങ്ങള്‍നേരിട്ടത് ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഇവരുടെ വാദങ്ങളിലെ അല്‍പ്പത്തവും അതിയുക്തിയും തിരിച്ചറിഞ്ഞ മമ്പുറം തങ്ങള്‍ഇവരുമായി നേരിട്ട് സംസാരിച്ച് അവരുടെ അനിസ്ലാമിക പ്രവണതകള്‍മനസ്സിലാക്കിയ ശൈഖ് ജിഫ്രിയെ പിന്താങ്ങുകയും ഇവര്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങുകയും ചെയ്തു. “ഫതാവാ റദ്ദു കൊണ്ടോട്ടി’എന്ന ഒരു കൃതി തന്നെ ഇവ്വിഷയകമായി മഹാന്‍രചിക്കുകയുണ്ടായി.

തീര്‍ത്തും മതവിരുദ്ധമായ ആശയങ്ങളായിരുന്നു കൊണ്ടോട്ടി തങ്ങന്മാര്‍പുലര്‍ത്തിയിരുന്നത്. ശിയാക്കളോട് സദൃശ്യമായിരുന്നു അതില്‍പലതും. മുരീദുമാര്‍ശൈഖിന് സുജൂദ് ചെയ്യുക, സ്ത്രീ പുരുഷ സങ്കലനം, ലഹരി ഉപയോഗിക്കുക തുടങ്ങിയവ അതില്‍ചിലതാണ്. സകാത്തും ഹജ്ജും നിര്‍ബന്ധമില്ലെന്നായിരുന്നു മറ്റൊരു വാദം. അന്ന് ഇതിനെതിരെ അഹ്ലുസ്സുന്നയുടെ നേതാവായ പയ്യനാട് ഖാസി ബൈത്താന്‍മുസ്‌ലിയാരുടെ പുത്രന്മാരായ അബ്ദുല്ല മുസ്‌ലിയാര്‍, അഹ്മദ് മുസ്‌ലിയാര്‍എന്നിവര്‍മുസ്‌ലിം പണ്ഡിതരുടെ ഫത്വകളുമായി രംഗത്ത് വന്നു. അവര്‍ക്ക് ഫത്വ നല്‍കിയതില്‍പ്രധാനിയായിരുന്നു സയ്യിദ് അലവി തങ്ങള്‍. ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്കു തന്നെ ഇത്തരത്തിലുള്ള ഇത്തിള്‍കണ്ണികള്‍മതത്തിലേക്ക് ചേക്കേറാന്‍ശ്രമങ്ങളാരംഭിച്ചിരുന്നു. ഓരോ കാലഘട്ടത്തിലേയും പണ്ഡിതന്മാരും നവോത്ഥാന നായകരും ഇത് തിരിച്ചറിയുകയും തനിനിറം തുറന്ന് കാട്ടുകയും ചെയ്തിട്ടുണ്ട്. ഉദ്ധൃത നൂറ്റാണ്ടുകളില്‍ഇതിന് നേതൃത്വം നല്‍കിയവര്‍മമ്പുറം തങ്ങന്മാരാണ്.

എന്നാല്‍ചരിത്രത്തെ ബോധപൂര്‍വം വക്രീകരിച്ച് ഉപരിസൂചിത കൊണ്ടോട്ടിക്കാരെയും മറ്റ് ചില പുത്തന്‍പ്രസ്ഥാനക്കാരെയും ആചാരങ്ങളെയും സുന്നികളുടെ പട്ടികയില്‍പെടുത്തി, ഇവര്‍ക്കെതിരായിരുന്നു മമ്പുറം തങ്ങള്‍എന്നു വരുത്തിതീര്‍ക്കാനുള്ള ചില സുന്നി വിരുദ്ധ സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഗൂഢശ്രമം സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

മുസ്‌ലിംകള്‍പാരമ്പര്യമായി അനുഷ്ഠിച്ച് പോരുന്ന മതകീയമായ പല ആചാരങ്ങളെയും നേരത്തെ മമ്പുറം തങ്ങന്മാര്‍എതിര്‍ത്തിരുന്ന അനിസ്ലാമിക ആചാരങ്ങളുമായി കൂട്ടിക്കെട്ടാന്‍ബിദഇകള്‍ഒരുന്പെടുന്നത് ചരിത്രത്തെ അപഹസിക്കലാണ്. ബഹുദൈവ വിശ്വാസിയുടേതിന് തുല്യയമായ സുജൂദ്, പരസ്ത്രീ പുരുഷ സങ്കലനം, ലഹരി ഉപയോഗം ആരാധന വിമുഖത തുടങ്ങിയ മതവിരുദ്ധതകളെയാണ് തങ്ങള്‍എതിര്‍ത്തത്. ഇതുവഴി അഹ്ലുസ്സുന്നയുടെ ആദര്‍ശത്തെയാണ് തങ്ങള്‍സമൂഹത്തില്‍സ്ഥാപിച്ചത്. കള്ളത്വരീഖത്തുകാര്‍ക്കെതിരെയും വ്യാജശൈഖുമാര്‍ക്കെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ചരിത്രമാണ് സുന്നികളുടേത്. മമ്പുറം തങ്ങന്മാരും ഈ പാതയിലായിരുന്നെന്ന് ചരിത്രത്തെ പക്ഷാന്തരമില്ലാതെ വായിക്കുന്ന ആര്‍ക്കും സംശയലേശമന്യേ ബോധ്യപ്പെടും.

സാമൂഹിക നവോത്ഥാനവുമായി മുന്നോട്ട് പോയ സയ്യിദ് അലവി തങ്ങള്‍ആത്മാവ് മറന്നുള്ള മത പരിഷ്കരണത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതിന് വ്യക്തമായ തെളിവാണ് വ്യാജ ആത്മീയ വാദികള്‍ക്കെതിരെ അദ്ദേഹം നടത്തിയ മുന്നേറ്റം. ഇപ്രകാരം മതത്തെ ഭൗതികതയില്‍തളച്ച് യുക്തിക്ക് നിരക്കാത്തവയെ അന്ധവിശ്വാസമായി ചിത്രീകരിച്ച് യഥാര്‍ത്ഥ ഇസ്‌ലാമിനെ വക്രീകരിച്ചു രംഗത്ത് വന്ന പുത്തന്‍പ്രസ്ഥാനക്കാരെയും അദ്ദേഹം തുറന്ന്കാട്ടി.

വൈദേശിക ശക്തികളോട് ഏറ്റുമുട്ടാന്‍പുറപ്പെടുന്നതിന് മുമ്പ് മമ്പുറത്തെ പ്രസിദ്ധമായ നടുവിലത്തെ പള്ളിയിലെ മഖ്ബറ സിയാറത്ത് ചെയ്ത് അനുഗ്രഹം തേടിയിരുന്നു മഹാന്‍. കോഴിക്കോട് തെക്കുംതല ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അബുല്‍വഫാ ശംസുദ്ദീന്‍മുഹമ്മദ് എന്ന ആധ്യാത്മിക നായകന്റെ മഖ്ബറയും തങ്ങള്‍പലവുരു സിയാറത്ത് ചെയ്തിട്ടുണ്ട്. മഹാത്മാവിനോടുള്ള വിനയം കാരണം മമ്പുറത്തു നിന്ന് വരുന്ന വഴിയില്‍ചെരുപ്പ് അഴിച്ചു വെച്ചായിരുന്നു സയ്യിദ് അലവി തങ്ങള്‍ഈ പ്രദേശത്തേക്ക് കടന്നു വന്നിരുന്നത്. മഖ്ബറയില്‍ചെന്ന് കുറേ നേരം പ്രാര്‍ത്ഥിക്കും. കേരള മുസ്‌ലിം ചരിത്രത്തില്‍ശ്രദ്ധേയരായ പൊന്നാനി മഖ്ദൂമുമാരുടെ മഖ്ബറയും തങ്ങള്‍സന്ദര്‍ശിക്കാറുണ്ടായിരുന്നു. പൊന്നാനി ജുമുഅത്ത് പള്ളിക്കടുത്തുള്ള മഖാമുകള്‍കാണുന്ന ദൂരമെത്തിയാല്‍പാദരക്ഷകള്‍ഊരി വെച്ച് വളരെ വിനിയാന്വിതനായിട്ടാണ് തങ്ങള്‍അവിടേക്ക് പ്രവേശിച്ചിരുന്നത്. മഖ്ബറകളിലേക്കുള്ള യാത്ര ശിര്‍ക്കും കുഫ്റുമായി മുദ്രയടിക്കുന്ന ബിദഈ പ്രസ്ഥാനങ്ങളോട് തങ്ങള്‍എത്രമാത്രം വിരോധം പുലര്‍ത്തിയിരുന്നു എന്ന് മനസ്സിലാക്കാന്‍ഇതു തന്നെ ധാരാളം. മാത്രമല്ല, ഇസ്‌ലാമിന്റെ ആരംഭം മുതല്‍തുടര്‍ന്ന് വന്ന മഹാന്മാരുടെ ആസാറുകള്‍കൊണ്ട് ബറകത്തെടുക്കുന്ന സന്പ്രദായം തന്റെ അനുചരരെ പഠിപ്പിക്കാനും തങ്ങള്‍മറന്നില്ല.

മമ്പുറം ജുമുഅത്ത് പള്ളി സ്ഥാപിച്ചത് സയ്യിദ് ഫള്ല്‍തങ്ങളാണ്. തുടര്‍ന്ന് ആ പള്ളി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഓരോ വെള്ളിയാഴ്ച്ചയും സന്ദര്‍ഭോചിതമുള്ള പ്രത്യേക ഖുതുബകള്‍എഴുതി ഉണ്ടാക്കി ജനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കലാണ് പതിവ്. അറബിയില്‍മാത്രമായിരുന്നു തങ്ങള്‍ഖുതുബ നിര്‍വഹിച്ചിരുന്നത്. മമ്പുറം തങ്ങള്‍മലയാളത്തിലാണ് ഖുതുബ ഓതിയതെന്ന ചില ക്ഷുദ്രകൃതികളുടെ കണ്ടെത്തലുകള്‍ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണ്. മലയാളത്തിലോ ഇതര ഭാഷയിലോ ഉള്ള ഒരു ചരിത്ര ഗ്രന്ഥമോ മറ്റേതെങ്കിലും രൂപത്തിലുള്ള തെളിവുകളോ ഈ ആരോപണം സാധൂകരിക്കുന്നില്ല. ലോകത്ത് ആദ്യമായി അറബിയല്ലാത്ത ഭാഷയില്‍ഖുതുബ നടത്തിയത് തുര്‍ക്കിയിലെ കമാല്‍പാഷയാണ്. ഉല്‍പതിഷ്ണു നേതാവ് രശീദ് രിള തന്നെ അദ്ദേഹത്തിന്റെ തഫ്സീറില്‍ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക ചിഹ്നങ്ങളോട് വിദ്വേഷം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വാങ്ക് വരെ മാതൃഭാഷയിലാക്കാന്‍പാഷ ശ്രമം നടത്തിയിട്ടുണ്ട്. കേരളത്തില്‍ആദ്യമായി അറേബതര ഭാഷയിലുള്ള ഖുതുബ എന്ന അനാചാരം നടന്നത് കൊച്ചിയിലെ മട്ടാഞ്ചേരി പള്ളിയിലാണ്. അതു മലയാളത്തിലായിരുന്നില്ല, ഉറുദുവിലായിരുന്നു. വഹാബി പ്രസിദ്ധീകരണമായ സല്‍സബീലില്‍ഉമര്‍മൗലവി ഇത് തുറന്ന് പറഞ്ഞിട്ടുണ്ട് (സല്‍സബീല്‍1972 ഫെബ്രുവരി). അപ്പോള്‍ഇതിനു മുമ്പ് കേരളത്തില്‍ഏതെങ്കിലും പള്ളികളില്‍അറബിയല്ലാത്ത ഖുതുബ നടന്നിട്ടില്ലെന്ന് മുജാഹിദ് ഗ്രന്ഥത്തില്‍നിന്ന് തന്നെ വ്യക്തം.

കേരളത്തിലാകമാനം ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അന്ധവിശ്വാസഅനാചാരങ്ങള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും ചെയ്ത ഒരു സാത്വികന്റെ പേരില്‍അത് വെച്ച് കെട്ടുന്നത് ചരിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിലപ്പുറം ആ മഹാമനീഷിയുടെ ആത്മാവ് പൊറുക്കാത്ത പാതകവുമാണ്.

എന്നാല്‍ചരിത്രത്തെ വികലമാക്കി, അഹലുസ്സുന്നയുടെ കാവല്‍ഭടന്മാരായി ജീവിതാന്ത്യം വരെ നിലകൊണ്ട മമ്പുറം തങ്ങന്മാരെ സ്വന്തക്കാരായി ചിത്രീകരിക്കാന്‍ചില ഉല്‍പതിഷ്ണുക്കള്‍നടത്തുന്ന ശ്രമം നാം തിരിച്ചറിയണം. മഹാനവര്‍കള്‍പകര്‍ന്നു തന്ന ബിദഈ വിരുദ്ധ ആദര്‍ശആചാരങ്ങള്‍ലോകത്ത് നിലനില്‍ക്കുന്പോള്‍വിശേഷിച്ചും.

ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ): ജനസേവകനായ ജ്ഞാനി


ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ): ജനസേവകനായ ജ്ഞാനി● 0 COMMENTS

🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0

ദര്‍സ് സംവിധാനത്തിലെ പ്രധാന ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, തഫ്സീര്‍ വിഭാഗത്തിലെ വിവിധ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം മഹല്ലി(റ). തഫ്സീറുല്‍ ജലാലൈനി, മഹല്ലി (ശറഹുല്‍ മിന്‍ഹാജ്), ശറഹ് ജംഉല്‍ ജവാമിഅ്, ശറഹുല്‍ വറഖാത്ത് എന്നീ ഗ്രന്ഥങ്ങള്‍ കൂടുതല്‍ പ്രചാരമുള്ളവയാണ്. ഹിജ്റ 791 ശവ്വാല്‍ മാസം ആദ്യത്തില്‍ ഈജിപ്തിലെ കെയ്റോയില്‍ ജനിച്ച ഇമാം ഹിജ്റ 864 മുഹര്‍റം ഒന്നിനാണ് വഫാത്തായത്.
ഇമാം മഹല്ലി(റ)യുടെ ചരിത്രമെഴുതിയവരെല്ലാം അദ്ദേഹത്തിന്റെ വിവിധ വിജ്ഞാന ശാഖകളിലെ നൈപുണ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇബ്നുല്‍ ഇമാദ്(റ) പറയുന്നു: ജലാലുദ്ദീന്‍ മുഹമ്മദ് അല്‍ മഹല്ലി അശ്ശാഫിഈ(റ) അറബികളിലെ തഫ്താസാനിയായ പണ്ഡിതപ്രവരരാണ് (ശദറാത്തുദ്ദഹബ് ഫീ അഖ്ബാരി മന്‍ദഹബ്) ഇമാം സുയൂഥി(റ) എഴുതുന്നു: വ്യത്യസ്ത വിജ്ഞാന ശാഖകളിലെല്ലാം നൈപുണ്യം നേടിയ മഹാത്മാവാണദ്ദേഹം. ഫിഖ്ഹ്, ആദര്‍ശം, നിദാനം, വ്യാകരണം, തര്‍ക്കശാസ്ത്രം തുടങ്ങിയവയില്‍ പ്രത്യേകിച്ചും (ഹുസ്നുല്‍ മുഹാളറ ഫീ അഖ്ബാരി മിസ്റ വല്‍ ഖാഹിറ).
പഠനജീവിതത്തിന്റെ ആദ്യത്തില്‍ ഗ്രാഹ്യശേഷി കുറവായിരുന്നുവെങ്കിലും കഠിന ശ്രമത്തിലൂടെ മുന്നേറിയപ്പോള്‍ അതുല്യമായ കഴിവ് ആര്‍ജിക്കാനദ്ദേഹത്തിനായി. പിന്നീട് അഗാധമായ ബുദ്ധിശക്തിയും ഓര്‍മശേഷിയും കൊണ്ട് അല്ലാഹു അനുഗ്രഹിച്ചു. അതിനെക്കുറിച്ച് ഇമാം തന്നെ പറയുന്നതിങ്ങനെ: “ഞാന്‍ മനസ്സിലാക്കിയത് തെറ്റാറില്ല’ (അള്ളൗഉല്ലാമിഅ്).
ഇബ്നുല്‍ ഇമാദ്(റ) മഹല്ലി ഇമാമിനെക്കുറിച്ച് “അറബികളിലെ തഫ്താസാനി’ എന്നു പറഞ്ഞതിലെ സാംഗത്യമിതാണ്. ഇമാം സഅ്ദുദ്ദീനുത്തഫ്താസാനി(റ) പേര്‍ഷ്യക്കാരനാണ്. ഇറാനിലെ ഖുറാസാനില്‍ പെട്ട സ്ഥലമാണ് തഫ്താസാന്‍. അദ്ദേഹം വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടുകയും തന്റെ ഗ്രന്ഥങ്ങള്‍ പണ്ഡിതവിദ്യാര്‍ത്ഥി ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുകയുണ്ടായി. ശറഹുല്‍ അഖാഇദ്, മുഖ്തസ്വര്‍, മുത്വവ്വല്‍, തഹ്ദീബ് തുടങ്ങിയ ഇമാം തഫ്താസാനി(റ)യുടെ രചനകള്‍ ഏറെ സ്വീകാര്യമായി. പഠനാരംഭത്തില്‍ നന്നായി കഠിനാധ്വാനം ചെയ്തെങ്കില്‍ മാത്രം മനസ്സിലാകുന്ന ഗ്രഹണശേഷിയേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ പില്‍ക്കാലത്ത് ഇതുമാറി. ധൈഷണികമായും വൈജ്ഞാനികമായും ഇമാം തഫ്താസാനി(റ) പില്‍ക്കാലത്ത് പ്രശസ്തിയാര്‍ജിച്ചു. അതേ പ്രകാരമായിരുന്നു പിന്നീട് ഇമാം മഹല്ലി(റ)യുടെ ജീവിതവും. മുസ്‌ലിം മനസ്സുകളില്‍ സുസ്ഥിരമായ ഇടം നേടുംവിധം ഉന്നതിയിലേക്കുള്ള പ്രയാണമായിരുന്നു ഇരുവരുടേതും. ഇമാമിന്റെ ഗ്രാഹ്യശേഷിയും ചിന്തയും വളരെ ഉയര്‍ന്നതായിരുന്നു. അതേക്കുറിച്ച് ചരിത്രകാരന്മാര്‍ പറയുന്നു: “അദ്ദേഹത്തിന്റെ ബുദ്ധിശക്തി വജ്രത്തെപ്പോലെ തീക്ഷ്ണമാണ്’ (ഹുസ്നുല്‍ മുഹാളറ).
സമകാലത്തെ പ്രഗത്ഭരായ പണ്ഡിതരില്‍ നിന്നാണദ്ദേഹം വിദ്യ നേടിയത്. ഓരോ വിജ്ഞാനശാഖയിലും അവഗാഹം നേടിയവരില്‍ നിന്ന് വിഷയങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. ഫിഖ്ഹും ഉസ്വൂലുല്‍ ഫിഖ്ഹും ശംസുല്‍ ബിര്‍മാവീ(റ) എന്നറിയപ്പെടുന്ന ഇമാം ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് അല്‍ അസ്ഖലാനിയില്‍ നിന്നാണ് പഠിച്ചത്. ഈജിപ്തിലെ പ്രശസ്ത സ്ഥാപനമായ മദ്റസതുല്‍ ബൈബറസിയ്യയില്‍ വെച്ച് ശൈഖ് ബിര്‍മാവിയുമായുള്ള സഹവാസം ഇമാം മഹല്ലിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ശൈഖ് ബിര്‍മാവിക്ക് പുറമെ ഇമാം ബുര്‍ഹാനു ബൈജൂരി(റ)ല്‍ നിന്ന് ഫിഖ്ഹും ഇമാം ജലാലുല്‍ ബുല്‍ഖീനി(റ)യില്‍ നിന്ന് ഫിഖ്ഹും ഹദീസും ഇമാം വലിയുദ്ദീനില്‍ ഇറാഖ്(റ)യില്‍ നിന്ന് ഫിഖ്ഹും ഇല്‍മുല്‍ ഹദീസും ഹാഫിള് ഇസ്സുബ്നു ജമാഅ(റ)യില്‍ നിന്ന് ഹദീസും ഉസ്വൂലുല്‍ ഫിഖ്ഹും ഇബ്നു ഹജരില്‍ അസ്ഖലാനി(റ)യില്‍ നിന്ന് ഇല്‍മുല്‍ ഹദീസ്, ശിഹാബുദ്ദീനില്‍ അജീമിയ, ശംസുദ്ദീനിശ്ശത്നൂഫി(റ) തുടങ്ങിയവരില്‍ നിന്ന് നഹ്വും ഭാഷാശാസ്ത്രവും ഇമാം നാസ്വിറുദ്ദീനിത്തന്‍ബദാവീ(റ)യില്‍ നിന്ന് ഇല്‍മുല്‍ ഹിസാബും ഇല്‍മുല്‍ ഫലകും ഇമാം ബദ്റുദ്ദീനില്‍ അഖ്സറാഈ(റ)യില്‍ നിന്ന് മന്‍ത്വിഖും ഇല്‍മുല്‍ ജദ്ലും ഇല്‍മുല്‍ മആനിയും ഇല്‍മുല്‍ ബയാനും ഇല്‍മുല്‍ അദബും ഉസ്വൂലുല്‍ ഫിഖ്ഹും ഇമാം ശംസുദ്ദീനില്‍ ബിസാത്വി അല്‍മാലികി(റ)ല്‍ നിന്ന് തഫ്സീറും ഉസ്വൂലുദ്ദീനും ശംസുദ്ദീനില്‍ ജസ്രി(റ)ല്‍ നിന്ന് ഖുര്‍ആന്‍ പാരായണ ശാസ്ത്രവുമെല്ലാം ആര്‍ജിച്ചു. ഓരോ വിഷയങ്ങളിലും സമകാലത്ത് പ്രശസ്തരായ പ്രമുഖ ഗുരുനാഥന്മാരില്‍ നിന്നുമാണദ്ദേഹം വിജ്ഞാനം നേടിയത്.
ഹനഫി കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം അലാഉദ്ദീന്‍ മുഹമ്മദ് അല്‍ബുഖാരി(റ) ഇമാം മഹല്ലി(റ)യുടെ ഗുരുവര്യരായിരുന്നു. ഹനഫീ ഫിഖ്ഹ് അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്. തന്റെ ശിഷ്യനായ മഹല്ലി ഇമാമിനെ വളരെ ബഹുമാനിക്കുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഉസ്താദിന് ഇന്ത്യയില്‍ നിന്നുമാരോ നല്‍കിയ പാരിതോഷികത്തിന്റെ വലിയൊരു വിഹിതം മഹല്ലി(റ)ന് കൊടുത്തയക്കുകയുണ്ടായി. തന്റെ പഠിതാക്കളില്‍ ഇബ്നുല്‍ ബാരിസി(റ)നെ പോലെയുള്ള പ്രശസ്തരുണ്ടായിരിക്കെയായിരുന്നു ഇതെന്നോര്‍ക്കണം. ശിഷ്യനെ മനസ്സിലാക്കിയായിരുന്നു ഈ ദാനം. ഗുരു തനിക്ക് ലഭിച്ചതെല്ലാം ദാനം ചെയ്തിരുന്നപോലെ ഇമാം മഹല്ലിയും തനിക്ക് ലഭിച്ചതില്‍ ഒന്നും ഉപയോഗിക്കാതെ മുഴുവന്‍ ദാനം ചെയ്യുമായിരുന്നു.
പൊതുസ്വീകാര്യത
സര്‍വാദരണീയനും സ്വീകാര്യനുമായിരുന്നു ഇമാം. സത്യത്തിനെതിരില്‍ ഒരു ആനുകൂല്യവും അഭിപ്രായവും അദ്ദേഹത്തില്‍ നിന്നും നേടാനാകുമായിരുന്നില്ല. ഭരണാധികാരികളും പ്രാദേശിക പ്രതിനിധികളും സാധാരണക്കാരും അതില്‍ തുല്യം. അക്രമവും അനീതിയും കാണിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ധീരമായ നിലപാടെടുത്തു. മതവിധി തേടി വന്നവര്‍ ഏതു തരക്കാരനായിരുന്നാലും സത്യം ഉച്ചൈസ്തരം പ്രഖ്യാപിക്കും. അതില്‍ ആരെയും ഭയപ്പെട്ടില്ല. ഇതുമൂലം എല്ലാവരും ഇമാമിനെ ഭയക്കുകയും ആദരിക്കുകയും ചെയ്തു. ന്യയാധിപക്കസേര വെച്ചുനീട്ടിയപ്പോള്‍ തനിക്കതിനു കഴിയില്ലെന്നറിയിച്ച് തിരസ്കരിച്ചു. അടുത്തവരോട് പറഞ്ഞത് നരകത്തീ സഹിക്കാനാവില്ല എന്നാണ്.
സംശുദ്ധവും ആത്മീയസാന്ദ്രവുമായി ജീവിതം നയിച്ച ഇമാം ഉയര്‍ന്ന വ്യക്തിപ്രഭാവത്തിലും വിനയാന്വിതനുമായിക്കഴിഞ്ഞു. ഈജിപ്തിലെ പ്രസിദ്ധ കലാലയമായ അല്‍മദ്റസതുല്‍ ബര്‍ഖൂഖിയ്യ, അല്‍ മദ്റസതുല്‍ മുഅയ്യിദിയ്യ തുടങ്ങിയവയില്‍ അധ്യാപകനായി സേവനം ചെയ്തു. ശിഹാബുദ്ദീനില്‍ കൂറാനി(റ) എന്ന വിശ്വമഹാ പ്രതിഭക്കു പകരമായാണ് ഇമാം മഹല്ലിയെ ബര്‍ഖൂഖിയ്യയില്‍ നിയമിച്ചത്. ഈ ബന്ധം ഇമാം മഹല്ലി(റ)യുടെ ശറഹ് ജംഉല്‍ ജവാമിഇന് അനുബന്ധമെഴുതാന്‍ വരെ കാരണമായി. മദ്റസതുല്‍ മുഅയ്യിദിയ്യയില്‍ മുദരിസായിരുന്ന ഇബ്നുഹജറില്‍ അസ്ഖലാനി(റ)യുടെ മരണശേഷമാണ് അവിടെ മുദരിസായത്.
സമകാലികര്‍ക്കിടയില്‍ വിജ്ഞാനം കൊണ്ടും വൈജ്ഞാനിക സേവനം കൊണ്ടും പ്രസിദ്ധിയും സ്വീകാര്യതയും നേടിയ ഇമാമിനെ ജനങ്ങള്‍ മതവിധികള്‍ക്കായി ആശ്രയിച്ചു. വിദ്യാര്‍ത്ഥികള്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും അദ്ദേഹത്തിന്റെ ദര്‍സിലേക്കൊഴുകി. ഇമാം നൂറുദ്ദീനിസ്സുംഹൂദി(റ), ബുര്‍ഹാനുദ്ദീനില്‍ മഖ്ദിസി(റ), ശിഹാബുദ്ദീനില്‍ അബ്ശീഹി(റ), കമാലുദ്ദീനിത്വറാബല്‍സീ(റ), ഇബ്നു കമീലിദ്ദിംയാത്വി(റ), ശറഫുദ്ദീനിസ്സിന്‍ബാത്വി, നൂറുദ്ദീനില്‍ അദനില്‍ യമാനി(റ), സിറാജുദ്ദീനിന്നവാവി(റ), ബുര്‍ഹാനുദ്ദീനില്‍ ബിഖാഈ(റ), നജ്മുദ്ദീനില്‍ ഖാഹിരി(റ), ഇമാം സുയൂഥി(റ) പോലുള്ള അഗ്രേസരരായ പണ്ഡിത പ്രതിഭകള്‍ ഇമാം മഹല്ലി(റ)യുടെ ശിഷ്യഗണങ്ങളില്‍ പെട്ടവരാണ്. രചനകള്‍ക്കു പുറമെ ഇത്തരം ശിഷ്യസമ്പത്തും ഇമാമിന്റെ വൈജ്ഞാനികോന്നതിക്കു തെളിവായി നിലനില്‍ക്കുന്നു.
രചനാ ജീവിതം
ഇമാമിന്റെ രചനകളില്‍ വളരെ പ്രചാരം നേടിയവ ഇവയാണ്: തഫ്സീര്‍ ജലാലൈനി, ശറഹുല്‍ മിന്‍ഹാജ്, ശറഹു ജംഉല്‍ ജവാമിഅ്, ശറഹുല്‍ വറഖാത്ത്, സൂറതുല്‍ കഹ്ഫ് മുതല്‍ അന്നാസ് വരെയും തുടര്‍ന്ന് ഫാതിഹ സൂറത്തും അല്‍ബഖറയില്‍ നിന്ന് അല്‍പവുമാണ് തഫ്സീറുല്‍ ജലാലൈനിയില്‍ ഇമാം മഹല്ലി(റ)യുടേത്. അവസാന ഭാഗത്തിനു ശേഷം ആദ്യഭാഗം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇമാം സുയൂഥി(റ)യാണ് ബാക്കി ഭാഗം പൂര്‍ത്തീകരിച്ചത്. ജലാലുദ്ദീനില്‍ മഹല്ലി(റ)യും ജലാലുദ്ദീനിസ്സുയൂഥി(റ)യും ചേര്‍ന്ന് പൂര്‍ത്തീകരിച്ചതിനാലാണ് ഇരു ജലാലുകളുടെ തഫ്സീര്‍ എന്നര്‍ത്ഥം വരുന്ന “തഫ്സീര്‍ ജലാലൈനി’ എന്ന് പ്രചാരം നേടിയത്.
തഫ്സീറുല്‍ ജലാലൈനിക്ക് വിശദീകരണക്കുറിപ്പുകള്‍ തയ്യാറാക്കിയവരേറെയുണ്ട്. അതില്‍ ഏറ്റവും നല്ലതെന്ന് ഖ്യാതി നേടിയിട്ടുള്ള ഒന്ന് ശൈഖ് സുലൈമാനുല്‍ ജമല്‍(റ)യുടെ ഹാശിയയാണ്. അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ എന്നാണതിന്റെ പേര്. മറ്റൊന്ന് സുലൈമാനുല്‍ ജമല്‍(റ)യുടെ ശിഷ്യനായ അശ്ശൈഖ് അഹ്മദുസ്വാവീ(റ)യുടെ ഹാശിയതുസ്വാവീ അലല്‍ ജലാലൈനി. ഈ രണ്ടു ഹാശിയകളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഉത്തരേന്ത്യയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ജലാലൈനിയുടെ പാര്‍ശ്വങ്ങളില്‍ കാണുന്ന ഹാശിയതുല്‍ കമാലൈനി അലല്‍ ജലാലൈനി എന്നത് ശൈഖ് സലാമുല്ലാഹിദ്ദഹ്ലവിയുടേതാണ്. ഖബസുന്നയ്യിറതൈനി അലാ തഫ്സീറില്‍ ജലാലൈനി, മജ്മഉല്‍ ബഹ്റൈനി മ മത്വലഉല്‍ ബദ്റൈനി അലല്‍ ജലാലൈനി, ഹാശിയതുല്‍ ജമാലൈനി അലല്‍ ജലാലൈനി തുടങ്ങി 16 വിശദീകരണ ഗ്രന്ഥങ്ങള്‍ വേറെയും വിരചിതമായിട്ടുണ്ട്. സുപ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ തയ്സീറുല്‍ ജലാലൈനി എന്ന പേരില്‍ വളരെ മനോഹരമായൊരു വിശദീകരണ ഗ്രന്ഥം തഫ്സീറുല്‍ ജലാലൈനിക്ക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതില്‍ മൂന്ന് വാള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ബാക്കി ഭാഗം കൂടി പുറത്തിറക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
ഇമാം താജുദ്ദീനിസ്സുബ്കി(റ) ഉസ്വൂലില്‍ ഫിഖ്ഹില്‍ രചിച്ച ഗ്രന്ഥമാണ് ജംഉല്‍ ജവാമിഅ്. അതിന് കൂടുതല്‍ അവലംബിക്കപ്പെടുന്ന വ്യാഖ്യാനം ഇമാം മഹല്ലി(റ)യുടേതാണ്. അല്‍ബദ്റുത്വാലിഅ് എന്നും അല്‍ ബുറൂഖുല്ലവാമിഅ് എന്നും അറിയപ്പെടുന്നു. ജംഉല്‍ ജവാമിഅ് എന്ന് പൊതുവെ അറിയപ്പെടുന്നത് മഹല്ലി(റ)യുടെ ശറഹ് അടക്കമുള്ളതിനാണ്. ശാഫിഈ സരണിയുടെ ഉസ്വൂലില്‍ പ്രധാനമായും വ്യാപകമായും ഉപയോഗിക്കപ്പെടുന്നത് ഇതാണ്. ജംഉല്‍ ജവാമിഅ് ഓതിക്കേള്‍ക്കുന്നതിനായി വിവിധ നാടുകളില്‍ നിന്നും വിജ്ഞാന ദാഹികള്‍ ഇമാം മഹല്ലി(റ)യുടെ ദര്‍സിലേക്കെത്തിയിരുന്നുവെന്ന് ചരിത്രം. മുകളില്‍ വിവരിച്ചവരും അല്ലാത്തവരുമായ ശിഷ്യരില്‍ അതിനായി മാത്രം വന്നവര്‍ ഏറെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വകലാശാലകളില്‍ ഇത് പ്രധാന റഫറന്‍സായി ഉപയോഗിക്കുന്നു. പ്രിന്‍റിംഗ് സൗകര്യമില്ലാതിരുന്ന കാലത്ത് ഇത് പകര്‍ത്തിയെഴുതിയിരുന്നു പണ്ഡിതര്‍.
മഹല്ലി(റ)യുടെ ശറഹിന് ധാരാളം പണ്ഡിതര്‍ ഹാശിയകള്‍ എഴുതിയിട്ടുണ്ട്. ശൈഖുല്‍ ഇസ്‌ലാം കമാലുദ്ദീന്‍ (അദ്ദുററുല്ലവാമിഅ്) ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരി(റ), അല്ലാമാ നാസ്വിറുദ്ദീനില്ലഖാനീ(റ), അശ്ശൈഖുസ്സിന്‍ബാത്വീ(റ), ശൈഖ് അലിയ്യുന്നജ്ജാരീ(റ), അമീറ എന്നറയിപ്പെടുന്ന ശൈഖ് ശിഹാബുദ്ദീനില്‍ ബറല്ലസി(റ), ശൈഖ് അബ്ദുറഹ്മാനില്‍ ബന്നാനീ(റ), ശൈഖ് അബുസ്സആദാത് ഹസനുല്‍ അത്വാര്‍(റ) തുടങ്ങിയവരുടെ ഹാശിയകളില്‍ പലതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാശിയതുല്‍ ബന്നാനിയും ഹാശിയതുല്‍ അത്വാറും പ്രചാരം നേടിയവയാണ്.
ഇമാമുല്‍ ഹറമൈനി(റ)യുടെ ഉസ്വൂലുല്‍ ഫിഖ്ഹ് ഗ്രന്ഥമായ കിതാബുല്‍ വറഖാതിന് മഹല്ലി ഇമാം എഴുതിയ ശറഹുല്‍ വറഖാത്ത്, പ്രാഥമിക പഠനത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ശൈഖ് അഹ്മദുദ്ദിംയാത്വി(റ)യുടെ ഹാശിയ അച്ചടിയിലുള്ള ഗ്രന്ഥമാണ്. ശൈഖ് മുഹമ്മദു സിന്‍ബാത്വി(റ), ശൈഖ് മുഹമ്മദുല്‍ അദവി(റ), ശൈഖ് ശിഹാബുദ്ദീനില്‍ ഖല്‍യൂബി തുടങ്ങിയവരും ഹാശിയകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇമാം നവവി(റ)യുടെ മിന്‍ഹാജിന് ഇമാം മഹല്ലി തയ്യാറാക്കിയ ശറഹാണ് കിതാബുല്‍ മഹല്ലി എന്നു വിളിക്കപ്പെടുന്ന കന്‍സുര്‍റാഗിബീന്‍. അമീറ(റ)യും ഖല്‍യൂബി(റ)യും ഇതിന് ഹാശിയ എഴുതിയിട്ടുണ്ട്. ഈ രണ്ട് ഹാശിയകള്‍ ശറഹുല്‍ മഹല്ലിയോട് ചേര്‍ത്തി പ്രിന്‍റ് ചെയ്താണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. മിന്‍ഹാജിന്റെ ശറഹുകളില്‍ മഹല്ലിക്കുള്ള സ്ഥാനത്തെക്കുറിച്ച് ഇമാം റംലി(റ) എഴുതുന്നു: പദ്യഗദ്യങ്ങളില്‍ വിരചിതമായ എല്ലാ വിജ്ഞാനത്തിലും നിസ്തുലനും നിരുപമനും സംശോധകനുമായ മഹാ പണ്ഡിതന്‍, ഇസ്‌ലാമിലെ ഗുരുനാഥന്മാരുടെ ഗുരുനാഥന്‍, മഹാശയന്മാരായ പണ്ഡിത നേതാക്കളുടെ നെടുനായകനായ ജലാലുദ്ദീന്‍ മഹല്ലി(റ) നവവി ഇമാമിന്റെ മിന്‍ഹാജിനു ശര്‍ഹ് എഴുതി. ആ ശറഹ് കൊണ്ട് അതിനെ മൂടിക്കിടന്നിരുന്ന മറ പൊളിച്ചു ഇമാം വെളിച്ചം കടത്തിവിട്ടു. അതിലേക്കുള്ള അടക്കപ്പെട്ട കവാടങ്ങള്‍ തുറന്ന് പഠിതാക്കള്‍ക്ക് ഉള്ളറകളില്‍ പ്രവേശനം എളുപ്പമാക്കി. കാതുകള്‍ക്കും കണ്ണുകള്‍ക്കും നിറവ് നല്‍കുന്നതും വിധി പറഞ്ഞവരുടെ വാചകങ്ങളെ സംശോധിക്കുന്നതുമായ വിവരങ്ങളതില്‍ ഉള്‍ക്കൊള്ളിച്ചു. ആദ്യം വരുന്നവര്‍ പിന്നീട് വരുന്നവര്‍ക്ക് എത്രയാണ് ബാക്കി വെച്ചത്. പക്ഷേ, അതൊക്കെ വിവരിക്കാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. അനിവാര്യമായ മരണം വന്നെത്തിയേക്കുമോ എന്ന ഭയം ദീര്‍ഘമായ വിശദീകരിക്കുന്നതില്‍ നിന്നദ്ദേഹത്തെ തടഞ്ഞു. അതിനാല്‍ തന്നെ വേഗത്തില്‍ മനസ്സിലാക്കാന്‍ പ്രയാസകമായ ഒരവസ്ഥ അതിനുണ്ട്. അത്രയും സംക്ഷിപ്തമാണത് (നിഹായ).
മരണത്തിന് മുമ്പ് തീര്‍ക്കണമെന്ന വിചാരത്താല്‍ വളരെ സംക്ഷിപ്തമാക്കിയാണ് മഹല്ലി ഇമാം മിന്‍ഹാജിന്റെ ശറഹ് പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നാണ് ഇമാം റംലി(റ) പറയുന്നത്. 860ല്‍ ശറഹിന്റെ രചന പൂര്‍ത്തിയായി നാലു വര്‍ഷത്തിനുള്ളില്‍ ഇമാം വഫാത്താവുകയുണ്ടായി. അതിനിടക്കാണ് തഫ്സീറുല്‍ ജലാലൈനി രചിക്കുന്നത്. അത് തീരുന്നതിന് മുമ്പ് മരണം സംഭവിച്ചു.
പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതും പൂര്‍ണമായതും അല്ലാത്തതുമായ ഗ്രന്ഥങ്ങള്‍ ഇനിയുമുണ്ട്. ഇമാം ബൂസ്വീരി(റ)യുടെ ബുര്‍ദയുടെ സംക്ഷിപ്ത വ്യാഖ്യാനം, ത്വിബ്ബുന്നബവി, കിതാബുന്‍ ഫില്‍ മനാസിക്, കിതാബുന്‍ ഫില്‍ ജിഹാദ്, അല്‍ ഖൗലുല്‍ മുഫീദ്, അല്‍ അന്‍വാറുല്‍ മുളിയ്യ തുടങ്ങിയവ പൂര്‍ണമായതാണ്. ഒരായുഷ്കാലത്തെ നിത്യസ്മരണീയമാക്കാനും യുഗാന്തരങ്ങളില്‍ ഗുണങ്ങളും നന്മകളും പ്രദാനിക്കാനും ആ മഹാനുഭാവന് സാധിച്ചുവെന്നത് തന്നെ അദ്ദേഹത്തിന്റെ കറാമത്തായി വിലയിരുത്തപ്പെടുന്നു.
ജനസേവകന്‍
ദര്‍സ് നടത്തുന്നതിനോടൊപ്പം ജനസേവനത്തിനും അദ്ദേഹമവസരം കണ്ടിരുന്നു. ഇമാം ശഅ്റാനി(റ) മഹാന്റെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:
“ജലാലുദ്ദീന്‍ മഹല്ലി(റ) തന്റെ പ്രദേശത്തെ വൃദ്ധന്മാര്‍ക്കും സേവനം ചെയ്തിരുന്നു. അങ്ങാടിയില്‍ നിന്നും അവര്‍ക്കാവശ്യമായ വസ്തുക്കള്‍ വാങ്ങിക്കൊണ്ടു വരും. ദര്‍സിനിടയില്‍ ആരെങ്കിലും വന്ന് വല്ല സഹായവും ആവശ്യപ്പെട്ടാല്‍ അധ്യാപനം നിര്‍ത്തി ആ കാര്യം നിര്‍വഹിക്കാന്‍ പോവും. ഒരിക്കല്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെ ഒരു വൃദ്ധ വന്ന് അല്‍പം എണ്ണ തരാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഉടനെ എഴുന്നേറ്റു. അപ്പോള്‍ പഠിതാക്കള്‍ ചോദിച്ചു: ഒരു വൃദ്ധ വന്നു പറഞ്ഞതിനാണോ ഗുരുനാഥന്‍ ദര്‍സ് നിര്‍ത്തിവെക്കുന്നത്? അദ്ദേഹം പറഞ്ഞു: അതേ. അവരുടെ ആവശ്യമാണ് നിങ്ങളുടെ ആവശ്യത്തേക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നത്.’
നാട്ടിലെ വൃദ്ധര്‍ക്ക് സേവനം ചെയ്യാന്‍ പോവുമ്പോള്‍ നഗ്നപാദനായാണ് അദ്ദേഹം സഞ്ചരിക്കുക. ഭൂമി ശുദ്ധമാണല്ലോ എന്നദ്ദേഹം പറയുകയും ചെയ്യും. മഴയും നല്ല തണുപ്പുമുള്ള രാത്രികളില്‍ അദ്ദേഹം പുറത്തിറങ്ങും. എന്നിട്ട് വീടുകള്‍ക്കരികെ ചെന്ന് വിളിച്ചു ചോദിക്കും: ആര്‍ക്കെങ്കിലും തീ വേണോ, ഞാന്‍ കൊണ്ടുതരാം. വൃദ്ധര്‍ താമസിക്കുന്ന ഓരോ വീടരികിലും ഇങ്ങനെ ചുറ്റിക്കറങ്ങും.
ശിഷ്യന്മാരായ ശൈഖ് മഖ്ദിസിയും ശൈഖ് ജൗജരിയും ഒരിക്കല്‍ ഉസ്താദിനോട് ചോദിച്ചു: എണ്ണ വാങ്ങലിനും തീ കൊണ്ടുകൊടുക്കുന്നതിനും ഞങ്ങള്‍ ഇല്‍മ് പകര്‍ന്നു തരുന്നതിനേക്കാള്‍ നിങ്ങളെങ്ങനെയാണ് മുന്‍ഗണന നല്‍കുക? ഉടന്‍ വന്നു ഇമാമിന്റെ മറുപടി: പതിതരെ തുണക്കുന്നതിലാണ് സംതൃപ്തി. ആവശ്യക്കാരന്റെ ആഗ്രഹം നിറവേറ്റുമ്പോള്‍ സന്തോഷമുണ്ടാവും. ആ സന്തോഷം നമ്മിലേക്കു കൂടി പ്രസരിക്കും. അത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഞാന്‍ പഠിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതാണ്.
ഒരു വൃദ്ധക്ക് റൊട്ടിക്ക് മാവ് പാകപ്പെടുത്തിക്കൊടുക്കുന്ന മഹല്ലി(റ)നെ കണ്ടപ്പോള്‍ ശിഷ്യന്‍ അതേക്കുറിച്ച് ചോദിച്ചു. അപ്പോള്‍ ഇമാമിന്റെ മറുപടി: നാം നമ്മുടെ ആയുസ്സ് മുഴുവനും ഇല്‍മില്‍ വ്യാപരിച്ചുതീര്‍ത്തു. എന്നാല്‍ അതില്‍ അപകസാധ്യതയേറെയാണ്. അറിവ് കൊണ്ടുള്ള അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ വിരളം. മരണാനന്തരം സ്വപ്നത്തില്‍ കണ്ട പണ്ഡിതരില്‍ തന്റെ ഇല്‍മ് കാരണമായി പാപമോചനം ലഭിച്ചു എന്നു പറഞ്ഞവര്‍ വളരെ കുറച്ചേയുള്ളൂ. കാരണം ഇല്‍മില്‍ ലോകമാന്യം, പ്രശസ്തിമോഹം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വരാമല്ലോ. പക്ഷേ, ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളില്‍ അതത്രതന്നെ വരില്ല. ഒരുപക്ഷേ, ഇതുകാരണമാവും അല്ലാഹു നമുക്ക് പൊറുത്തു തരിക (ലവാഖിഹുല്‍ അന്‍വാറില്‍ ഖുദ്സിയ്യ ഫില്‍ ഉഹൂദില്‍ മുഹമ്മദിയ്യ).
വ്യാപാരിയായ പണ്ഡിതന്‍
ഉപജീവനത്തിനായി കച്ചവടം നടത്തുകയും ലളിത ജീവിതം നയിക്കുകയും ചെയ്തു അദ്ദേഹം. നബി(സ്വ)യുടെ നിര്‍ദേശം പോലെ വ്യാപാരത്തെ ക്രമീകരിച്ചു. അധ്യാപനത്തിനിടയിലും പ്രഭാതങ്ങളില്‍ വ്യാപാരത്തിന് സമയം നിശ്ചയിച്ചത് നബി(സ്വ)യുടെ, ഭക്ഷണം തേടുന്നതില്‍ നിങ്ങള്‍ പ്രഭാത്തിലേ ഏര്‍പ്പെടുക, കാരണം പ്രഭാതങ്ങളില്‍ ചെയ്യുന്ന കൃത്യങ്ങളില്‍ ബറകത്തും വിജയവുമുണ്ട്ത്വബ്റാനി എന്ന ഹദീസിന്റെയടിസ്ഥാനത്തിലായിരുന്നുവെന്ന് ഇമാം തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇമാം ശഅ്റാനി(റ) എഴുതുന്നു: ഇമാം തന്‍രെ കച്ചവടപീടിക വെളുപ്പാന്‍ കാലത്തേ തുറക്കും. എന്നിട്ട് തുണി വില്‍പന നടത്തും. ഇത്ര നേരത്തെ കട തുറക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നവരോടദ്ദേഹം പറയും: ഞാന്‍ പ്രഭാതത്തിലേ വില്‍പന നടത്തുന്നത് നബി(സ്വ)യുടെ പ്രാര്‍ത്ഥനയുടെ ഫലം എനിക്കും ലഭിക്കണമെന്ന നിലയിലാണ്. ഭക്ഷണാന്വേഷണം രാവിലെയാക്കുന്നവര്‍ക്ക് വേണ്ടി പ്രവാചകര്‍(സ്വ) ദുആ ചെയ്തിട്ടുണ്ട്. അവിടുത്തെ ദുആ സ്വീകരിക്കപ്പെടാതിരിക്കില്ല. അങ്ങനെ ഉച്ചവരെ വില്‍പന നടത്തും. പിന്നെ കട അടച്ച് മദ്റസതുല്‍ മുഅയ്യിദിയ്യയിലും മറ്റും ദര്‍സ് നടത്താന്‍ പോവും (ലവാഖിഹുല്‍ അന്‍വാര്‍).
ജ്ഞാനം നേടി മഹാനാവുകയും അത് വിതരണം ചെയ്തു കൂടുതല്‍ ധന്യനാവുകയും ചെയ്ത പണ്ഡിത ശ്രേഷ്ഠരാണ് ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ). സ്വ ജീവിതത്തെ ഇസ്‌ലാമിന്റെ പാഠങ്ങള്‍ക്കൊത്ത് കൃത്യമായി ക്രമപ്പെടുത്തി വിജയിച്ച ജ്ഞാനസേവകന്‍. 73ാം വയസ്സില്‍ ഹിജ്റ 864ല്‍ മുഹര്‍റം ഒന്നിന് ഉദര രോഗത്തെത്തുടര്‍ന്നാണ് വഫാത്ത് സംഭവിക്കുന്നത്. പൂര്‍വികരെയെല്ലാം മറവ് ചെയ്ത കുടുംബ ശ്മശാനത്തിലാണ് ഖബര്‍. അന്ത്യകര്‍മങ്ങളില്‍ വന്‍ജനാവലിതന്നെ സംബന്ധിച്ചു. ഈജിപ്തില്‍ ഉദയം ചെയ്ത് ലോകമാകെ പ്രഭ പരത്തിയ പണ്ഡിത തേജസ്വിയുടെ ഓര്‍മകള്‍കൂടി മുസ്‌ലിം പുതുവര്‍ഷപ്പുലരി പങ്കുവെക്കുന്നു.
അലവിക്കുട്ടി ഫൈസി എടക്കര

ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും

🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും● 0 COMMENTS

രോഗത്തിന് മതവും ശാസ്ത്രവും ചികിത്സ നിര്‍ദേശിക്കുന്നു. എന്നാല്‍ ആത്മനാശകരമായ ക്രിയകള്‍ ഇസ്‌ലാം പാപമായാണ് കാണുന്നത്. രോഗമേതിനും ചികിത്സയുണ്ടെങ്കിലും അതറിഞ്ഞു പ്രയോഗിക്കണമെന്നാണ് പണ്ഡിത നിര്‍ദേശം. രോഗത്തിനനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്. ചികിത്സകനും ചില യോഗ്യത വേണം. ചികിത്സയിലുണ്ടാവുന്ന പരാജയങ്ങള്‍ ഏറെയാണ്. എന്നാല്‍ അതെല്ലാം ചികിത്സാ രീതിയുടെ കുഴപ്പമാകണമെന്നില്ല. അനുപാദം പോലെ മരുന്ന് പ്രയോഗം നടത്തുന്നതില്‍ വന്ന പിഴവുമാകാം പ്രത്യക്ഷത്തില്‍ പരാജയകാരണം.

അതേസമയം ചികിത്സാ വിജയവും രോഗി സുഖജീവിതത്തിലേക്ക് തിരിച്ചുവന്നതും പരിഗണിച്ചു മാത്രം ചികിത്സകന്‍ യോഗ്യനാണെന്നു മാനദണ്ഡമാക്കാനും പറ്റില്ല. കാരണം വ്യാജന്മാര്‍ പലപ്പോഴും ഫലപ്രദമായ ചികിത്സകള്‍ നടത്തി പിടിച്ചുനില്‍ക്കാറുണ്ടല്ലോ. ചികിത്സയുമായി ബന്ധപ്പെട്ട് വിവേചനപൂര്‍വമുള്ള നിലപാട് അനിവാര്യമാണെന്ന് ചുരുക്കം. ഒരാളുടെ ന്യൂനതയെ ആ വിഭാഗത്തെ മുഴുവന്‍ പഴിക്കുന്നതിന് ഉപാധിയാക്കുന്നത് നീതിയല്ലെന്ന് മാത്രം. അതിനാല്‍ ചികിത്സ പരാജയപ്പെടുന്നിടത്തല്ല വ്യാജ വിലാസം കാണേണ്ടത്. പ്രത്യുത ചികിത്സ യഥാതഥമാണോ പ്രമാണവിരുദ്ധമാണോ എന്നതിലാണ്.

ഇത്രയും പറയേണ്ടി വന്നത്, ഈയിടെ ആത്മീയ ചികിത്സയുടെ മറവില്‍ നടന്ന രണ്ട് ദാരുണ സംഭവങ്ങള്‍ മുന്നില്‍ വെച്ച് ആ ചികിത്സാ ശാഖ പൂര്‍ണമായി തെറ്റാണെന്നു വരുത്താനുള്ള ചില കൊണ്ടുപിടിച്ച ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ്. ചിലര്‍ ആത്മീയ ചികിത്സ മതത്തിനും മനുഷ്യനുമെതിരാണെന്നു സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ആ രണ്ട് സംഭവങ്ങളിലും ചികിത്സയുടെ പേരിലുള്ള ശാരീരിക മര്‍ദനം മൂലം രോഗികള്‍ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരവും നിയമനടപടികള്‍ അര്‍ഹിക്കുന്നതുമാണ്. ഇനി വിഷയത്തിലേക്ക് വരാം.

നിര്‍ദ്ദിഷ്ടവും അനുവദനീയവുമായ ചികിത്സാ മാര്‍ഗം കൃത്യമായി അറിയാതെ കൈകാര്യം ചെയ്യുന്നത് ആതുര ശുശ്രൂഷാ രംഗത്ത് ഒരര്‍ത്ഥത്തിലും ശരിയല്ല. ധര്‍മവിചാരത്തിന്റെയും ആത്മീയ ബോധത്തിന്റെയും അഭാവമോ കുറവോ ആണ് യഥാര്‍ത്ഥത്തില്‍ വ്യാജന്മാരെ സൃഷ്ടിക്കുന്നത്. നിപുണനായ ചികിത്സകന് തന്നെ ചിലപ്പോള്‍ അപാകം സംഭവിച്ചേക്കാം. ഏതെങ്കിലുമൊരു ചികിത്സാ ശാഖയില്‍ സ്പ്യെലൈസ് ചെയ്തിട്ടുള്ള ഡോക്ടറില്‍ നിന്ന് തന്നെ ഇത്തരം കേസുകള്‍ ഉണ്ടായേക്കാം. എങ്കിലും തന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളും രോഗിയുടെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കുന്ന സമ്മതപത്രവും അയാളെ രക്ഷിക്കാന്‍ മതിയാവും. അതിനാല്‍ തന്നെ പരാജയപ്പെട്ട ചികിത്സയുടെ പേരില്‍ ആ ഡോക്ടര്‍ വ്യാജനാവുന്നില്ല. അലോപ്പതിയെ അംഗീകരിക്കാത്ത ഒരാള്‍ ഇതിന്റെ പേരില്‍ കലാപം നയിക്കുന്നതിലര്‍ത്ഥവുമില്ല.

രോഗം അടിസ്ഥാന പരമായി മാനുഷികമായ അവസ്ഥകളെ ചൊല്ലിയുള്ളതാണ്. അത് മാനസികമാവാം, ശാരീരികവും ആത്മീയവുമാവാം. അതിനെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഉപാധി നടപ്പാക്കുകയാണ് ചികിത്സകന്‍ ചെയ്യുന്നത്. അതിനായി അയാള്‍ നടത്തുന്ന ഇടപെടലാണ് ചികിത്സ.

ചികിത്സകനും മനുഷ്യനാണ് എന്നതിനാല്‍ യോഗ്യനെങ്കിലും ദൗര്‍ബല്യങ്ങളും കൈപ്പിഴകളും സ്വാഭാവികം. അയാള്‍ക്ക് മനസാക്ഷിയും മനുഷ്യപ്പറ്റുമുണ്ട് എന്ന ബോധ്യം രോഗിക്കും ബന്ധുക്കള്‍ക്കും വേണ്ടതുണ്ട്. ആത്മീയബോധവും സേവനമനസ്ഥിതിയും പരിരക്ഷിക്കുവാന്‍ ചികിത്സകനും ബാധ്യതയുണ്ട്. വ്യാജ ചികിത്സാരിയെ ന്യായീകരിക്കാന്‍ പാടില്ലാത്തതുപോലെ ഇത്തരം കേന്ദ്രങ്ങളില്‍ ചെല്ലുന്നവരെ വെള്ള പൂശാനുമാകില്ല.

ചികിത്സാ മുറകള്‍

അലോപ്പതി വ്യൈശാഖയില്‍ ലളിതവും സങ്കീര്‍ണവുമായ ചികിത്സാമുറകള്‍ കാണാം. വെറും മരുന്ന് സേവ ലളിതമാണെങ്കില്‍ ശസ്ത്രക്രിയ സങ്കീര്‍ണമാണ്. ശരീരപ്രകൃതത്തിനു അന്യമായതിനെ അകറ്റാനാണിത് കൂടുതലായും ഉപയോഗിക്കുന്നത്. അത് നിര്‍വഹിക്കുന്നതിന് ഒരുപാട് ഘടകങ്ങള്‍ അടിസ്ഥാനപരമായി വേണ്ടതുണ്ട്. അവയെല്ലാം ഒത്തിണങ്ങിയാല്‍ സര്‍ജനായ ഡോക്ടര്‍ ആത്മവിശ്വാസത്തോടെ കൃത്യം ചെയ്തത് വിജയിക്കുകയാണ് പതിവ്. മുറിവാക്കിയോ പഴുതാക്കിയോ നടത്തുന്ന ഈ ക്രിയയില്‍ ഉപയോഗിക്കുന്ന വിവിധ മെഡിക്കല്‍ ഉപകരണങ്ങളുണ്ട്. ഡോക്ടറല്ലാത്ത ഒരാള്‍ ഇത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ആരിലെങ്കിലും പരീക്ഷണം നടത്തുന്നുവെങ്കില്‍ അത് കുറ്റകരമാണെന്നതില്‍ തര്‍ക്കമില്ല.

ഇത് അലോപ്പതിയുടെ മാത്രം പ്രശ്നമല്ല. വിരുദ്ധഫലം വേഗത്തില്‍ പ്രകടമാകുന്നതാണ് അലോപ്പതിയെന്നതിനാല്‍ ഔഷധമാറ്റങ്ങളും പ്രശ്നകാരണമാണ്. മറ്റു പല ചികിത്സാ രീതികളിലും ഇതുണ്ട്, താരതമ്യേന കുറവാണെങ്കിലും. ചില ഔഷധങ്ങളുടെ പ്രവര്‍ത്തനവും അതിനാലുണ്ടാവുന്ന പ്രതിപ്രവര്‍ത്തനവും ആരോഗ്യപരമായി പ്രത്യാഘാതങ്ങളുണ്ടാക്കും. ഔഷധങ്ങളും അവയുടെ ഗുണദോഷങ്ങളും കൃത്യമായി നിശ്ചയമില്ലാത്തവന്‍ ചികിത്സിച്ചാല്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കുക സ്വാഭാവികം.

എല്ലാ രോഗങ്ങള്‍ക്കും ഒരു ചികിത്സാ സന്പ്രദായത്തില്‍ മരുന്നുണ്ടാവണമെന്നില്ല. അപ്പോള്‍ അനുയോജ്യമായ മറ്റു ചികിത്സാ ശാഖയെ അവലംബിക്കേണ്ടിവരും. ആ മേഖലയെക്കുറിച്ചറിയാത്തവര്‍ വിമര്‍ശിച്ചാലും പരിഹാരം അവിടെ നിന്നു ലഭിച്ചെന്നിരിക്കും. ആ സമയത്തും തമ്പോരിമയില്‍ ഊറ്റംകൊള്ളുന്നത് നാശമേ വരുത്തൂ. താരതമ്യേന പാര്‍ശ്വഫലങ്ങളില്ലാത്തവ അവലംബിക്കുന്നത് മഠയത്തമൊന്നുമല്ല. ശരിയായ ആത്മീയ ചികിത്സ ഇത്തരത്തിലുള്ളതാണ്.

അറിയാതെ നടത്തുന്ന ചികിത്സ കൊണ്ടുണ്ടാവുന്ന നഷ്ടത്തിന് ചികിത്സകന്‍ ഉത്തരവാദിയായിരിക്കുമെന്നാണ് ഇസ്ലാമിക പാഠം. സമീപനത്തിന്റെ സ്ഥിതിയും സാഹചര്യവും പോലെ പ്രായശ്ചിത്തമോ പ്രതിക്രിയയോ ശിക്ഷയായി ലഭിക്കുകയും ചെയ്യും.

നബി(സ്വ)യുടെ പാഠങ്ങളില്‍ നിന്ന് അവയിലടങ്ങിയ ആരോഗ്യ ചികിത്സാ വശങ്ങളെ വേര്‍തിരിച്ചെടുത്ത് വിവരിച്ച പണ്ഡിതര്‍ അവരുടെ കൃതികളില്‍ ചികിത്സകനുണ്ടായിരിക്കേണ്ട യോഗ്യതകളും ഗുണങ്ങളും എണ്ണിപ്പറഞ്ഞിട്ടുണ്ട്.

രോഗത്തിന് വ്യത്യസ്ത അവസ്ഥകളുള്ള പോലെ രോഗകാരണങ്ങള്‍ക്കും അതുണ്ടാകും. ശരീരവും മനസ്സും രോഗത്തിനടിപ്പെടാം. അപ്പോള്‍ രണ്ടിനും അനുയോജ്യമായ ചികിത്സകളാണ് ലഭിക്കേണ്ടത്. രോഗ കാരണം ഭൗതികമാണെന്നു വിധിച്ച് അത്തരത്തിലുള്ള ചികിത്സ എല്ലാറ്റിലും നടക്കണമെന്നില്ല. ഭൗതിക സംവിധാനങ്ങള്‍ക്ക് വിധേയപ്പെടാത്ത രോഗങ്ങളും രോഗഹേതുകങ്ങളും ഉണ്ടെന്നതാണ് കാരണം. അവക്ക് ആത്മീയ ചികിത്സ തന്നെ വേണ്ടിവരും. മറ്റുള്ളവ ഭാഗിക/താത്ക്കാലിക ശമനമേ നല്‍കൂ.

മാനസികമായ രോഗങ്ങള്‍ക്കും അസന്തുലിതാവസ്ഥക്കും കാരണമാവുന്ന ശാരീരിക പ്രശ്നങ്ങളെ ഭൗതിക ഔഷധങ്ങള്‍ കൊണ്ട് സുഖപ്പെടുത്താന്‍ സംവിധാനങ്ങളുണ്ട്. മനസ്സിനെ തന്നെ കേന്ദ്രീകരിച്ച് മരുന്നില്ലാത്ത ഭൗതിക ചികിത്സാ രീതികളും നടപ്പിലുണ്ട്. മനഃശാസ്ത്ര ചികിത്സകള്‍ ഉദാഹരണം. ചില ദുശ്ശീലങ്ങളെയും ദൗര്‍ബല്യങ്ങളെയും മാറ്റിയെടുക്കാന്‍ അത്തരം മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നത് ശരിയുമാണ്. എന്നാല്‍ എല്ലാവിധ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമല്ല.

ആത്മീയ ചികിത്സ

ആത്മീയ ചികിത്സയെക്കുറിച്ച് ചിലര്‍ക്ക് കേള്‍ക്കാനിഷ്ടമില്ല. അത്യാവശ്യഘട്ടത്തില്‍ രഹസ്യമായി അത് സ്വീകരിക്കുന്നവര്‍ തന്നെയും പരസ്യമായി അതിനെ അംഗീകരിക്കാതിരിക്കാന്‍ പണിപ്പെടുന്നു. ഖുര്‍ആന്‍, പ്രാര്‍ത്ഥന, ദിക്റ്, സ്വലാത്ത് തുടങ്ങിയ മന്ത്രങ്ങള്‍, മന്ത്രിച്ചൂതല്‍, എഴുതി മായ്ച്ച് വെള്ളം കുടിക്കല്‍, എഴുതിക്കെട്ടല്‍ തുടങ്ങിയ രീതികള്‍ ആത്മീയ ചികിത്സയില്‍പ്പെടുന്നു. ചില അടിസ്ഥാനയോഗ്യതകള്‍ ചേരുമ്പോള്‍ ഇവ കൂടുതല്‍ ഫലപ്രദമായിത്തീരും. ഓരോ വിജ്ഞാനശാഖക്കും അതിന്റെതായ ആദാനപ്രദാന രീതികളുണ്ടാവും. അതുവഴി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതിന് ഗുണ ചോരണം സംഭവിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ ഗുണമാവുകയാണുണ്ടാവുക.

മനുഷ്യന്റെ പ്രവര്‍ത്തനത്തിന്റെയും ജീവിതശൈലിയുടെയും ഫലമായി രോഗങ്ങള്‍ വന്നുചേരാറുണ്ട്. വൈറസുകളോ മറ്റു രോഗാണുക്കളോ കാരണമായി രോഗമുണ്ടാവും. പിശാചുക്കള്‍, ഭൂത വര്‍ഗം, മാലാഖമാര്‍, ആത്മാക്കള്‍ തുടങ്ങിയവ മനുഷ്യനില്‍ ഇടപെടാന്‍ സാധിക്കുന്ന സൃഷ്ടികളാണ്. മാലാഖമാരും ശുദ്ധാത്മാക്കളും മനുഷ്യന് ഗുണം വരുത്തുന്നുവെങ്കില്‍ പിശാച് മനുഷ്യന്റെ ആത്യന്തിക ശത്രുത മുഖമുദ്രയാക്കിയവനാണ്. അവന്റെ സാന്നിധ്യം ശാരീരികവും മാനസികവുമായി ചിലരെ പ്രയാസപ്പെടുത്തും, രോഗികളാക്കും. വലിയൊരു വിഭാഗത്തെ ഭൗതിക പ്രമത്തതയുടെ പിടിയിലൊതുക്കും.

മനുഷ്യനുമായി ബന്ധപ്പെട്ട ഏതൊന്നിന്റെയും യഥാര്‍ത്ഥ ഗുണവശങ്ങളെ നിര്‍വീര്യമാക്കുകയും പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമോ കുറ്റകരമോ ആക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ് അവന്റെ പ്രധാന ജോലി. ജീവിതാവശ്യങ്ങളെയും ശീലങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും എല്ലാം അവന്‍ തന്റെ ഇടപാടിലൂടെ നാശമാക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റില്‍ നിന്നും മോചനത്തിനുള്ള ആത്മസംരക്ഷണോപാധികളായി മന്ത്രങ്ങളും കര്‍മകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കൃത്യമായ രീതികളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ആത്മരക്ഷാ മാര്‍ഗങ്ങള്‍ ആത്മീയ ചികിത്സയുടെ പരിധിയില്‍ വരുന്നതിന് മുമ്പ് ചികിത്സ വേണ്ടി വരുന്ന രോഗാവസ്ഥയെ തന്നെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ്.

അല്ലാഹുവിന്റെ അടിമ എന്ന മേല്‍വിലാസം അംഗീകരിക്കുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍ എന്തായിരുന്നാലും പിശാചിനെ കീഴ്പ്പെടുത്താന്‍ ശക്തി നല്‍കപ്പെട്ടവനായിരിക്കും. ഖുര്‍ആന്‍ പറയുന്നു: “നിശ്ചയം എന്റെ അടിമകള്‍, നിനക്ക് അവരുടെ മേല്‍ യാതൊരധികാരവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലല്ലാതെ” (അല്‍ ഹിജ്ര്‍ 42).

പിശാചിന്റെയും അവിശുദ്ധാത്മാക്കളുടെയും ഇടപെടല്‍ മനുഷ്യനെ ശാരീരികമായും മാനസികമായും ആത്മീയമായും രോഗിയാക്കും. പിശാച് ബാധ എന്നത് നിഷേധിക്കാന്‍ ഒരു വാചകം മതിയാവും. പക്ഷേ പ്രമാണങ്ങളെയും ചില അനുഭവങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും തള്ളിക്കളയാന്‍ വാക്കുകള്‍ മതിയാവില്ല എന്നതാണ് പരമാര്‍ത്ഥം. ശാരീരികമോ മാനസികമോ ആയി അനുഭവപ്പെടുന്ന തകരാറുകള്‍ ഉപരിസൂചിത ആത്മീയ ചികിത്സാ രീതികള്‍ മൂലം ഫലപ്രദമായിട്ടുള്ളതും അനുഭവമാണ്.

ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ) ഭൂതവര്‍ഗത്തില്‍പ്പെട്ട ശുദ്ധരുടെയും അശുദ്ധരുടെയും പ്രവര്‍ത്തനങ്ങളിലും ശേഷികളിലും സുന്നി വിശ്വാസമെന്താണെന്ന് വിവരിച്ചിട്ടുണ്ട്. കര്‍മശാസ്ത്ര പണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവിധ മസ്അലകളുമായി ബന്ധപ്പെട്ട് ഭൂതവര്‍ഗത്തിന്റെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ട് വരുന്ന മതവിധികളും അവരുടെ ലോകം കേന്ദ്രീകരിച്ച് ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങളും വിലയിരുത്തുന്ന ഗ്രന്ഥങ്ങള്‍ പോലും വിരചിതമായിട്ടുണ്ട്. ഖാളി ബദ്റുദ്ദീനിശ്ശിബ്ലി(റ)യുടെ ആകാമുല്‍ മര്‍ജാന്‍ ഈ വിഷയത്തില്‍ പ്രധാനമാണ്. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. സ്വാലിഹുര്‍റഖബ് ജിന്ന് പിശാച് ബാധയെ കുറിച്ച് പൂര്‍വികരും ആധുനികരുമായ പണ്ഡിതരടക്കം അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഭാഗം ക്രോഡീകരിച്ചു കാണാം.

സ്വന്തമായി ദുരനുഭവമോ മനസ്സിലാക്കാനുള്ള അവസരമോ ഇല്ലാത്തവരാണ് നിഷേധികളില്‍ പലരും. അനുഭവത്തെ കണ്ണടച്ച് നിഷേധിക്കുന്നവരുമുണ്ട്. അഹ്ലുസ്സുന്നയെ സംബന്ധിച്ചിടത്തോളം പിശാച് മിഥ്യല്ല, സത്യമാണ്. അവന്‍ ധിക്കാരിയും മനുഷ്യവര്‍ഗത്തിന്റെ ആത്യന്തിക ശത്രുവുമാണ്. അതിനാല്‍ തന്നെ മനുഷ്യനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനായിരിക്കും. അത്യാകര്‍ഷകവും പ്രത്യക്ഷാനന്ദകരവുമായ പലതും അതിനായവന്‍ ഉപയോഗിക്കുകയും ചെയ്യും. ആ സാഹചര്യങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കുപരിയായി ചില ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നേക്കും. ചില രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നത് പോലെ, ചില പൈശാചിക ബാധകള്‍ ഇല്ലാതാക്കാന്‍ കൈക്രിയയും ആവശ്യമാകും. പക്ഷേ, യോഗ്യര്‍ നിശ്ചിത വിധം നടത്തണമെന്നു മാത്രം.

നിശയുടെ മറവില്‍ ദുര്‍ബല വിശ്വാസികളെ കബളിപ്പിച്ച് നടത്തുന്ന ചികിത്സാ കേന്ദ്രങ്ങളെല്ലാം സുന്നി സംരംഭങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്, അതിലേറെ ദുരുപദിഷ്ടമാണ്. എല്ലാ കബളിപ്പിക്കലും ഇസ്‌ലാം വിലക്കിയിട്ടുള്ളതാണ്. എന്നാല്‍ അറിവും പരിചയവും പൊരുത്തവുമുള്ളവര്‍ കൃത്യമായും തഖ്വയോടെയും ധര്‍മ പ്രതിബദ്ധതയോടും കൂടി നടത്തുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കള്ള നാണയങ്ങള്‍ നടത്തുന്ന കബളിപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇരുലോകത്തും ശിക്ഷാര്‍ഹമാണ് താനും.

നിന്റെ സഹോദരന് ഒരു ഗുണം നല്‍കുവാന്‍ നിനക്ക് സാധിക്കുന്നുവെങ്കില്‍ അത് നീ ചെയ്യുക എന്നാണ് ചികിത്സയെ കുറിച്ച അന്വേഷണത്തിന് നബി(സ്വ) മറുപടി പറഞ്ഞത്.

അതിനാല്‍ ഒരു മേഖലയെ അന്ധമായി അവലംബിക്കുകയും മറ്റുള്ളവയെ അമാന്യമായി വിമര്‍ശിക്കുകയും ചെയ്യുകയല്ല വേണ്ടത്. രോഗത്തിന് ഫലപ്രദമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയും അതിന് അവസരമുണ്ടാക്കുകയുമാണ്. യോഗ്യതയും അര്‍ഹതയും ഇല്ലാത്തവര്‍ ഇത്തരം മേഖലകളെ ജീവിതോപാധിയാക്കാതിരിക്കാന്‍ നാം ജാഗ്രത്താവുകയും വേണം. ആത്മീയ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാക്കാവുന്ന വ്യാജ ചരക്കുകളെയെല്ലാം മഹാന്‍മാരായ പണ്ഡിതന്മാര്‍ ഗൗരവപൂര്‍വം സമീപിച്ചതായി കാണാം. മേഖലയിലെ ചൂഷണം കേവല ചൂഷണമായി കാണാനാവില്ലെന്നതാണ് കാരണം.

ആത്മീയ പ്രഭാവത്തില്‍ തട്ടിപ്പു ചികിത്സ നടത്തുന്നവര്‍ ഒരു തരം ആകര്‍ഷണസിദ്ധി(?) കൂടിയുള്ളവരായിരിക്കും. ആകര്‍ഷണതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യും. അവിടങ്ങളില്‍ ചികിത്സ തേടിച്ചെന്ന് ആത്മനാശം സംഭവിക്കുന്നത് വലിയ ദുരന്തമാണ്. ആത്മീയ ചികിത്സകനെ ചികിത്സകനായി കാണുന്നത് ശരിയായ രീതിയാണ്, എന്നാല്‍ അദ്ദേഹത്തെ ആത്മീയ ഗുരുവായി കാണുന്നത് തക്ക യോഗ്യതകളും ഗുണവിശേഷങ്ങളും അടിസ്ഥാനമാക്കിയേ പാടുള്ളൂ. ആത്മീയ സിദ്ധി വിശേഷങ്ങള്‍ക്ക് കാരണമാവുന്ന പ്രത്യക്ഷ അടയാളങ്ങളുള്ളവരെത്തന്നെ ചില കാരണങ്ങളാല്‍ വര്‍ജിക്കേണ്ടിവരും. എന്നാല്‍ പരമ്പരാഗതമായി സമൂഹത്തിന് ഗുണവും സേവനവും ചെയ്തുവരുന്ന തണല്‍ മരങ്ങള്‍ നല്‍കുന്ന ഉപകാരത്തെ അകാരണമായും അറിവില്ലാതെയും എതിര്‍ത്തുകൂടാത്തതാണ്.

അടി ചികിത്സ

പൈശാചിക ബാധക്കുള്ള ചികിത്സാ രീതി, രോഗാവസ്ഥയുടെ ഗൗരവത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ബാധയേറ്റവനെ ചികിത്സിക്കുന്ന ഘട്ടത്തില്‍ ചിലപ്പോള്‍ നിയന്ത്രിത രീതിയിലുള്ള അടി തന്നെ നടത്തേണ്ടി വരും. ശരിയായി പിശാച് ബാധയുള്ളവനാണെങ്കില്‍ അടിയുടെ ആഘാതം രോഗിയല്ല, പിശാചാണ് ഏല്‍ക്കുന്നത്. തത്സമയത്തെ ശബ്ദങ്ങളും അവന്‍റേതുതന്നെ. ഖാജാ ബദ്റുദ്ദീനിശ്ശിബ്ലി(റ) എഴുതുന്നു: “ചില ഘട്ടത്തില്‍ ബാധയേറ്റവനെ സുഖപ്പെടുത്തുന്നതിനും ഭൂതത്തെ അവനില്‍ നിന്ന് അകറ്റുന്നതിനും അടിക്കേണ്ടിവരും, നന്നായി തന്നെ പ്രഹരിക്കേണ്ടി വന്നേക്കും. അടി ഏല്‍ക്കുന്നത് ഭൂതമായിരിക്കും. ബാധിതന്‍ അതറിയുന്നു തന്നെയുണ്ടാവില്ല. താനൊന്നുമറിഞ്ഞില്ലെന്ന് ഭേദമായ ശേഷം അവന്‍ പറയുകയും ചെയ്യും. അവന്റെ ശരീരത്തില്‍ പ്രഹരത്തിന്റെ അടയാളവും ഉണ്ടാകാറില്ല” (ആകാമുല്‍ മര്‍ജാന്‍). ബിദ്അത്തുകാരുടെ അംഗീകൃത പണ്ഡിതന്‍ ഇബ്നുതൈമിയ്യ വരെയും ഇതംഗീകരിച്ചിട്ടുണ്ട്.

ഈ കൃത്യം നിര്‍വഹിക്കുന്നവന്‍ ഭക്തനും സൂക്ഷ്മാലുവും പരിചയസമ്പന്നനുമായിരിക്കണമെന്ന് പണ്ഡിതര്‍ നിര്‍ദേശിച്ചു. ഈ അര്‍ത്ഥത്തില്‍ അടി ഒരു ചികിത്സാ മുറയാണ്. പക്ഷേ. അതറിയുന്നവര്‍ മാത്രമാണ് നടത്തേണ്ടത്. ഗള്‍ഫ് സലഫി പണ്ഡിതര്‍ വരെ ഇത്തരം പ്രഹര ചികിത്സ നടത്തിയത് മുജാഹിദ് പ്രസ്ഥാനത്തില്‍ ഇടക്കാലത്ത് വിവാദം സൃഷ്ടിച്ചിരുന്നല്ലോ. അവരില്‍ വലിയൊരു പക്ഷം ഇന്നും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും ബാധ ചികിത്സ പ്രമാണികമാണെന്നു തന്നെയാണ്. ആത്മീയ ചികിത്സയെ മന്ത്രവാദമാക്കുന്നത് ആടിനെ പട്ടിയാക്കലാണ്. എന്നിട്ട് അത് മതത്തിനും മനുഷ്യനും എതിരാണെന്ന് പ്രചരിപ്പിക്കുന്നത് മാന്യമായി പറഞ്ഞാല്‍ കടുത്ത വിവരമില്ലായ്മയും.

അലവിക്കുട്ടി ഫൈസി എടക്കര

വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്

വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്● 0


🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0
COMMENTSവീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്● 0

സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും ചിരകാലാഭിലാഷവും അത്യാന്താപേക്ഷിതവുമാണല്ലോ?
ജീവിതത്തില്‍ ഒരു വ്യക്തി കൈവരിക്കുന്ന അനുഗ്രഹത്തില്‍ ഏറ്റവും പ്രധാനമായ നാലെണ്ണങ്ങളില്‍ ഒന്നാണ് വീട്. നബി(സ്വ) പറയുന്നു: “വിശാലമായ വീടും,സല്‍വൃത്തനായ അയല്‍ക്കാരനും സൗകര്യപ്രദമായ വാഹനവും ഒരു വിശ്വാസിയടെ ജീവിത വിജയമാണ്’ (ശുഅ്ബുല്‍ ഈമാന്‍). മറ്റൊരു റിപ്പോര്‍ട്ടില്‍ വര്‍ഗബോധമുളള ഇണ (ഭാര്യ) യെയും പരാമര്‍ശിക്കുന്നുണ്ട്. പാര്‍പ്പിടമെന്ന അനുഗ്രഹത്തെ പ്രത്യേകം സ്മരിക്കാന്‍ അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട് (അല്‍അഅ്റാഫ് 74).
ശ്രദ്ധയും ശുഷ്കാന്തിയും കാണിക്കേണ്ട പ്രധാന സംരംഭമാണ് നിര്‍മാണമേഖല. പ്രയോജനക്ഷമത, സ്ഥിരത, സൗന്ദര്യാത്മകത തുടങ്ങിയ വിഷയങ്ങള്‍ നിര്‍മിതിയില്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം അന്ധവിശ്വാസങ്ങളില്‍ നിന്ന് വിട്ട് നിന്ന് അനാവശ്യമായ ആശങ്കകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും പരിഗണിക്കേണ്ട വിഷയങ്ങളെ പരിഗണിക്കുകയും അവഗണിക്കേണ്ട കാര്യങ്ങളെ തൃണവല്‍കരിക്കുകയും വേണം. നിലവില്‍ അനാവശ്യ ചര്‍ച്ചകളും ഗുണകരമല്ലാത്ത വിവാദങ്ങളും വലിച്ചിഴച്ച് ഭവന ശാസ്ത്ര മേഖലയെ സങ്കീര്‍ണമാക്കി കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. അതിനാല്‍ കാര്യങ്ങള്‍ വസ്തു നിഷ്ഠമായി അപഗ്രഥിക്കല്‍ അനിവാര്യമായി വന്നിരിക്കുകയാണ്. ലോകത്തിന് ആവശ്യമായ എല്ലാ വിഷയങ്ങളിലും ഇസ്‌ലാമിന് പരിഹാരം നിര്‍ദേശിക്കാനുണ്ടെന്നതിനാല്‍ നാം അവ മനസ്സിലാക്കണം.
പ്രാധാന്യവും പ്രയോഗങ്ങളും
ഓരോ വസ്തുവിന്‍റെയും ഗുണങ്ങളും പ്രയോജനവും പ്രാധാന്യവും അതിന്‍റെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാം. ഖുര്‍ആന്‍ ഹദീസ് മറ്റു ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പാര്‍പ്പിടത്തിന് വ്യത്യസ്ത പ്രയോഗങ്ങളുണ്ട്. അഭയ കേന്ദ്രം, വിഹാരം, സ്ഥാനം, നാട്, ആശ്വാസകേന്ദ്രം, കെട്ടിടം, ആവാസം, വിശ്രമ കേന്ദ്രം, നിദ്രാലയം, സഹായി, കോട്ട, നിലനില്‍പ്പ് തുടങ്ങിയ പ്രയോഗങ്ങള്‍ ചിലത് മാത്രമാണ് (അല്‍മഫ് സ്വല്‍, പേ 14/370 കാണുക).
ഇതര ജീവികള്‍ ആവാസത്തിനു മുമ്പിലുളള സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മനുഷ്യര്‍ കൃത്യമായ നിയമങ്ങളും നിര്‍ണിത വസ്തുക്കളും ഉപയോഗപ്പെടുത്തി നിര്‍മിതികള്‍ നടത്തുന്നു. ലക്ഷ്യമനുസരിച്ച് നിര്‍മാണ മാര്‍ഗങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളും നിയമങ്ങളും ഈ മേഖലയില്‍ കാണുന്നുണ്ട്.
നിര്‍മാണ ലക്ഷ്യം
ഒരു വീട് നിര്‍മിക്കുമ്പോള്‍ എന്തിന് എന്നത് പ്രാധാന വിഷയമാണ്. ലക്ഷ്യം പവിത്രമാകുമ്പോള്‍മാത്രമാണ് അല്ലാഹുവിന്‍റെ പൊരുത്തവും അന്തേവാസികള്‍ക്ക് സംതൃപ്തിയും കൈവരികയുളളൂ. അഹന്തതയും കേവല പ്രൗഢിയും ലക്ഷ്യമാക്കി നിര്‍മിക്കുന്ന വീടുകള്‍ കാരണം അന്തേവാസികള്‍ അപായത്തില്‍ അകപ്പെടുമെന്ന് സൂറത്തുതൗബയുടെ 110ാസൂക്തം പഠിപ്പിക്കുന്നു.
സ്വസ്തതയാണ് പാര്‍പ്പിടത്തിന്‍റെ പ്രധാന ലക്ഷ്യം. ജനസമ്പര്‍ക്കവും ജോലിത്തിരക്കിലും അകപ്പെട്ട് ആന്തരിക സംഘര്‍ഷങ്ങളില്‍ പെടുമ്പോള്‍ സ്വസ്തതക്ക് വേണ്ടി തിരഞ്ഞെടുക്കാറുളളത് സ്വന്തം വീടാണ്.
സുരക്ഷിതത്വമാണ് നിര്‍മിതിയുടെ മറ്റൊരു ലക്ഷ്യം ജീവികള്‍ ഭീഷണി നേരിടുമ്പോള്‍ കൂടണയാന്‍ ശ്രമിക്കാറുണ്ട്. സൗന്ദര്യവും സൗകര്യവും ലക്ഷ്യമാക്കുന്നതിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് സുരക്ഷിതത്വത്തിനാണ്. നിലവിലുളള പാര്‍പ്പിട സംസ്കാരത്തില്‍ ദുരഭിമാനത്തിനും പ്രൗഢിക്കും പ്രതാപത്തിനും പ്രാമുഖ്യം നല്‍കുമ്പോള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും മനുഷ്യന്‍ അകന്നു കൊണ്ടിരിക്കുകയാണ്.
സമാധാനം പാര്‍പ്പിടോദ്ദേശ്യത്തില്‍ പ്രധാനമാണ്. കൂടുതല്‍ ഇമ്പമാകുന്ന കുടുംബവും അടുപ്പത്തില്‍ സ്നേഹമുളവാക്കുന്ന അയല്‍ബന്ധവും നല്ല വീടിലൂടെ നേടിയെടുക്കേണ്ട അനുഗ്രഹങ്ങളാണ്. വിശുദ്ധ ഖുര്‍ആന്‍ അനുഗ്രഹങ്ങളില്‍ പ്രധാനമായ പാര്‍പ്പിടത്തെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് സുക്ന്‍ എന്നാണ് ഭവന വാസത്തെ പ്രയോഗിച്ചത്. അഥവാ ഇഷ്ട ഭവനത്തിലൂടെ സ്വായത്തമാക്കേണ്ട പ്രധാന സന്പാദ്യം സമാധാനമാണ്.
വിശ്രമം ഏതൊരു ജീവിക്കും അനിവാര്യമാണ്. ശരീരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആന്തരികവും ബാഹ്യവുമായ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതമായ വിശ്രമം കൂടിയേ തീരൂ. പുറം മേഖലയിലുളള വിശ്രമങ്ങള്‍ ഒരിക്കലും പൂര്‍ണമാകണമെന്നില്ല. അതുകൊണ്ട് പരമാവധി കുറ്റമറ്റ വിശ്രമം നേടിത്തരാന്‍ സ്വന്തം ഭവനം സഹായിക്കുന്നു. അതിനാല്‍ മറ്റൊരു പ്രധാന ലക്ഷ്യം വിശ്രമമായത് കൊണ്ട് അതിനുതകുന്ന വീടായിരിക്കണം നിര്‍മിക്കേണ്ടത്.
വീട് അറിവ് നേടാനുളള ഇടവുമാവണം. വിജ്ഞാന സന്പാദനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത് വീട്ടില്‍ നിന്നുമുളള പരിശീലനമാകുന്നു. അതു കൊണ്ട് പാര്‍പ്പിടത്തില്‍ മക്കളുടെ വിദ്യാഭ്യാസത്തിനുതകുന്ന കൃത്യമായ ക്രമീകരണം അനിവാര്യമാണ്.
അധ്വാനത്തിന്‍റെ ഭാരം ലഘൂകരിക്കാന്‍ ജോലിയുടെ നല്ലൊരു ഭാഗം വീട്ടിലേക്ക് മാറ്റിവെക്കാം. മാത്രമല്ല ചെറിയ വ്യവസായങ്ങളും ചില ഉല്‍പന്നങ്ങളും നിര്‍മിക്കാന്‍ വീട് ഉപയോഗപ്പെടുത്തുന്ന സ്ഥിതിയുണ്ടായാല്‍ ഭവന നിര്‍മാണം അനുവദനീയ സന്പാദനത്തിനുളള വേദി കൂടിയാവും. അത്തരം സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍മിതി നടത്തുമ്പോള്‍ തികച്ചും സംതൃപ്തവും സന്തോഷകരവുമായ അവസ്ഥ ആവാസ മേഖലയില്‍ സംവിധാനിക്കാം.
ജീവന്‍റെ നിലനില്‍പ്പിന് ആരോഗ്യം അനിവാര്യമാണ്. ഭക്ഷണമാണ് അതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. എന്നാല്‍ വിവേകജീവിയായ മനുഷ്യര്‍ ആഹാരം കഴിക്കാന്‍ ചില ചിട്ടകളും മര്യാദകളും പാലിക്കേണ്ടതുണ്ട്. കൃത്യമായ പാചകത്തിലൂടെ നിര്‍മിച്ച ഭക്ഷണത്തിലൂടെ ആരോഗ്യവും ആനന്ദവും നേടിയെടുക്കുമ്പോഴാണ് പാരത്രിക യാത്ര സുഗമമായ നിലയിലാകുന്നത്. ഇതിനാല്‍അതനുസരിച്ച സംവിധാനം വീട്ടില്‍ ഉണ്ടാക്കേണ്ടതുണ്ട്. അതു കൊണ്ടാണ് ഊട്ടുപുര വീടു നിര്‍മാണത്തിലെ അനുപേക്ഷണീയമായ കാര്യമായി മാറുന്നത്. വീട് ആരാധന കേന്ദ്രമാണെന്നും ഒരിക്കലും ശ്മശാനത്തെ പോലെയാവാന്‍ പാടില്ലെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ ഭവനങ്ങളെ ഖിബ്ലയാക്കുക എന്ന ഖുര്‍ആനിലെ (യൂനുസ്) നിര്‍ദ്ദേശം പാര്‍പ്പിടം പരലോക വിജയം നേടിത്തരാന്‍ സഹായിക്കുന്ന തരത്തിലായിരിക്കെണമെന്ന് വ്യക്തമാക്കുന്നു.
അല്ലാഹുവിന്‍റെ അനുഗ്രഹം നേടാന്‍ സാധിക്കുന്ന പ്രധാനപ്പെട്ട ആരാധനയാണ് അഥിതി സല്‍ക്കാരം.ഹിറാമലമുകളില്‍ ധ്യാനത്തിലായിരുന്ന തിരുനബി(സ്വ)തങ്ങള്‍ക്ക് വഹ്യിന്‍റെ പ്രാരംഭ പാഠങ്ങള്‍ ജിബ്രീല്‍(അ) ഓതിക്കൊടുത്തപ്പോള്‍ ഖദീജ(റ)തിരുനബിയെ ആകുലരായി കണ്ടത് ചരിത്രമാണല്ലോ. വേദനകളില്‍ സാന്ത്വനവുമായി സമീപിക്കാറുളള സഹധര്‍മ്മിണി അന്ന് തിരു നബി(സ്വ)യെ ആശ്വസിപ്പിച്ച് പറഞ്ഞ നബിയില്‍ മേളിച്ച പുണ്യകാര്യത്തില്‍ ഒന്ന് അഥിതി സല്‍ക്കാരമാണ്. ആയിരം മലക്കുകളുടെ അകമ്പടി ഒരു അഥിതിയുടെ കൂടെയുണ്ടാകുമ്പോള്‍ അതിന്‍റെ ശ്രേഷ്ഠത പറഞ്ഞറിയക്കേണ്ടതില്ല. അതിനാല്‍ നിര്‍മാണത്തില്‍ അഥിതി സല്‍ക്കാരം പ്രധാനമാണ്. പാര്‍പ്പിട ക്രമീകരണം അതിനുതകുന്ന തരത്തിലായിരിക്കണം. മനുഷ്യര്‍ക്ക് പുറമെ പ്രധാന അഥിതികള്‍ മലക്കുകളാണ്. അതിനാല്‍ ഗൃഹാന്തരീക്ഷം മലക്കുകളുടെ ആവാസത്തിന് ആക്കം കൂട്ടുന്ന നിലയിലായിരിക്കേണ്ടതുണ്ട്.
മാറിവരുന്ന കാലാവസ്ഥക്കനുസൃതമായി ജീവിതം ക്രമീകരിക്കാനുതകുന്ന തരത്തിലാകണം നിര്‍മാണം നടത്തേണ്ട്. പാരപ്പിടോദ്ദേശ്യത്തില്‍ അതും പ്രധാനമാണ്. കാറ്റും വെളിച്ചവും സഹോദരന് തടയുന്ന രൂപത്തില്‍ നിര്‍മ്മിക്കരുതെന്നാണ് തിരുനിര്‍ദേശം.
വീട് എങ്ങനെ?
വീട് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്ന പണത്തെ മരിച്ച സന്പാദ്യം എന്നാണ് പറയാറുള്ളത്. ഏറെക്കുറെ അത് ശരിയാണെന്ന് നിലവിലുള്ളനിര്‍മാണ രീതി വിലയിരുത്തുമ്പോള്‍ ബോധ്യപ്പെടും. നിര്‍മാണത്തില്‍ വിനിയോഗിക്കുന്ന സന്പാദ്യം തിരികെ ലഭിക്കുകയില്ല. നിര്‍മിതിയില്‍ ശ്രദ്ധചെലുത്തിയിട്ടില്ലെങ്കില്‍ ഭീമമായ നഷ്ടവും നിരാശയുമായിരിക്കും ഫലം. അനുവദനീയ മാര്‍ഗത്തിലൂടെയല്ലാതെ ഒരാള്‍ സന്പാദിച്ചാല്‍ വീടു നിര്‍മാണത്തിലൂടെ അത് നഷ്ടപ്പെടുത്തുമെന്ന തിരുവചനം (ത്വബ്റാനി) ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
സൗന്ദര്യത്തേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് സൗകര്യത്തിനും സുരക്ഷിതത്വത്തിനുമാണെന്ന് പറയേണ്ടതില്ലല്ലോ. പരിഷ്കാരങ്ങള്‍ ഋതുക്കളെപ്പോലെ മാറുന്ന ഈ ലോകത്ത് നിര്‍മാണ മേഖലയില്‍ അനാവശ്യ ചര്‍ച്ചകളും അരുതാത്ത ആശങ്കളും നിലനില്‍ക്കുന്നു. അത് തിരുത്തേണ്ടത് അനിവാര്യമാണ്.
മനുഷ്യാലയവും ആരാധനാലയവും മൃഗാലയവും എങ്ങനെയായിരിക്കമെന്ന് പൂര്‍വികര്‍ വിശദീകരിച്ച് തന്നത് വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ ഈ വിഷയത്തിലുളള ആശങ്കകള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനാവും.
(തുടരും)
അബ്ദുറശീദ് സഖാഫി ഏലംകുളം


മദ്ഹബ് - ചില സംശയങ്ങൾ

മദ്ഹബ് - ചില സംശയങ്ങൾ
🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


(1) ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ സമുദായത്തിന്റെ മതകാര്യം പരിഷ്കരിക്കുന്ന ഒരു പരിഷ്കര്‍ത്താവ് വരുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ നൂറ്റാണ്ടിലും മുജ്തഹിദുണ്ടാകുമെന്നല്ലേ ഈ ഹദീസ് വ്യക്തമാക്കുന്നത്?

തേഞ്ഞു മാഞ്ഞു പൊയ്കൊണ്ടിരിക്കുന്ന മതനിയമങ്ങളും വിധികളും സ്ഥാപിച്ചു നടപ്പില്‍ വരുത്തുന്ന ആളാണ് ഇവിടെ പരിഷ്കര്‍ത്താവു കൊണ്ടുള്ള വിവക്ഷ. പ്രത്യുത സ്വതന്ത്ര മുജ്തഹിദല്ല

(2) ഹദീസ് സ്വഹീഹായി വന്നാല്‍ അതാണ് എന്റെ മദ്ഹബ് എന്ന് ഇമാം ശാഫി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ പ്രഥമമായി ഹദീസുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ തദനുസാരം പ്രവര്‍ത്തിക്കുകയുമല്ലേ വേണ്ടത്?

ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മതവിധികള്‍ സ്വയം ആവിഷ്കരിക്കല്‍, പണ്ഢിതന്മാര്‍ ഖണ്ഢിതമായി പറഞ്ഞതുപോലെ, ഇജ്തിഹാദിന്റെ സ്ഥാനത്തെത്തിയവര്‍ക്കു മാത്രമേ അനുവദനീയമാകുകയുള്ളൂ (ഫതാവല്‍ കുര്‍ദി പേ.257). ഹദീസു കൊണ്ടു പ്രവര്‍ത്തിക്കുകയെന്നതു അത്ര എളുപ്പമല്ല. എല്ലാ പണ്ഢിതര്‍ക്കും അതു അനുവദനീയവുമല്ല. കാരണം ഇമാം ശാഫി (റ) സ്വഹീഹാണെന്നറിഞ്ഞു കൊണ്ടു തന്നെ നിരവധി ഹദീസുകള്‍ അദ്ദേഹത്തിനറിയാവുന്നതും മറ്റുള്ളവര്‍ക്ക് അവ്യക്തവുമായ കാരണങ്ങളാല്‍ ഉപേക്ഷിച്ചിട്ടുണ്ട്. ശാഫിയുടെ പ്രധാന ശിഷ്യന്മാരിലൊരാളായ മൂസബ്നു അബില്‍ ജാറുദിനു പോലും ഇക്കാര്യത്തില്‍ അബദ്ധം പിണഞ്ഞിട്ടുണ്ട്. കൊമ്പ് വെച്ചവന്റെയും വെക്കപ്പെട്ടവന്റെയും നോമ്പ് മുറിച്ചു എന്ന ഹദീസ് ശാഫിയുടെ വിധിക്കെതിരായി അദ്ദേഹം കണ്ടു. അദ്ദേഹം ഹദീസ് പിടിച്ചു. എന്നാല്‍ നബി (സ്വ) നോമ്പു കാരനായിരിക്കെ കൊമ്പു വെച്ചു എന്ന ഹദീസു കൊണ്ട് പ്രസ്തുത ഹദീസ് മന്‍സൂഖാണെന്ന് ഇമാം ശാഫി തന്നെ പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിനറിയാന്‍ കഴിഞ്ഞില്ല. അതാണ് അബദ്ധം പിണയാന്‍ കാരണം. ഇമാം ശാഫിയുടെ പ്രസ്താവന ഭാഗികമായിട്ടെങ്കിലും ഇജ്തിഹാദിനു കഴിവുള്ളവരോടാണ് (മാദാ വളീഫതുല്‍ ഫുഖഹാ പേ 18). (ഇമാം ശാഫിഇയുടെ വസ്വിയ്യത്ത് എന്ന ശീര്‍ഷകവും കാണുക).

ശക്തമായ മറ്റു ഹദീസുണ്ടോ? അല്ലെങ്കില്‍ ബലാബല പരിശോധനാ മാര്‍ഗം എന്താണ്? അല്ലെങ്കില്‍ വിരുദ്ധങ്ങളുടെ സംയോജന മാര്‍ഗമെന്താണ്? എന്നൊന്നും ചിന്തിക്കാതെ അഭിപ്രായവ്യത്യാസമുള്ള പ്രശ്നങ്ങളില്‍ കിട്ടുന്ന ഒന്നാമത്തെ ഹദീസു തന്നെ കൈപറ്റാനുള്ള ചിലവിവര മില്ലാത്തവരുടെ എടുത്തുചാട്ടം അപകടകരമാണ്.ചിലപ്പോള്‍ തങ്ങള്‍ക്കു  ലഭിക്കാത്ത ഹദീസുകളെ നിഷേധിക്കാന്‍ അവര്‍ ധൃതി കാണിക്കുന്നു. കാര്യങ്ങളിലെല്ലാം ഇമാമുകളുടെ ആഹ്വാനം സ്വീകരിച്ചിരിക്കുകയാണെന്നവര്‍ വാദിക്കുകയും ചെയ്യുന്നു. കാരണം ഓരോ ഇമാമില്‍ നിന്നും ഹദീസ് സ്വഹീഹായാല്‍ അതാണെന്റെ മദ്ഹബ് എന്നവര്‍ പറഞ്ഞതായി ഇക്കൂട്ടര്‍  ഉദ്ധരിക്കുന്നു. പക്ഷേ, അത് എതിര്‍ തെളിവ് ഇല്ലാത്തേടത്താണ്. അത് ഉണ്ടോ എന്ന് ഇവര്‍ക്കെങ്ങനെ അറിയാന്‍ കഴിയും? (അതേ കൃതി പേജ്.13).

മാത്രമല്ല, ഹദീസ് ഗ്രന്ഥങ്ങളില്‍ ഒരു ഹദീസ് ദുര്‍ബ്ബലമായി കണ്ടാല്‍ അതു മദ്ഹബിന്റെ  വീക്ഷണത്തില്‍ ദുര്‍ബലമായി കൊള്ളണമെന്നില്ല. ഹദീസ് ദുര്‍ബലം കണക്കാക്കുന്നതിനു ഹദീസ് ഗ്രന്ഥകാര?ാരും ഇമാമുകളും സ്വീകരിച്ചിട്ടുള്ള മാദണ്ഢങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. അവരുടെ പല മാനദണ്ഢങ്ങളും ഇമാമുകളുടെ അടുത്ത് പരിഗണനീയങ്ങളല്ല (കയശറ പേ 14).

(3) ദൃഷ്ടാന്തങ്ങള്‍ വന്നതിനു ശേഷം വിഭാഗീയതയും  അഭിപ്രായ വ്യത്യാസവും പുലര്‍ത്തിയ (പൂര്‍വ്വ വേദക്കാരായ) വിഭാഗത്തെ പോലെ നിങ്ങളാകരുതെന്നു ഖുര്‍ആന്‍ പറഞ്ഞിരിക്കെ നാലു മദ്ഹബുകളിലായി സമുദായം ഭിന്നിക്കാന്‍ പറ്റുമോ?

ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു  മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).

(4) തഖ്ലീദിനെ മദ്ഹബിന്റെ ഇമാമുകള്‍ തന്നെ വിരോധിച്ചിട്ടില്ലെ?

ഉണ്ട്, അത് സ്വതന്ത്രമായോ ഭാഗികമായോ ഇജ്തിഹാദിനു കഴിവുള്ളവര്‍ക്കു മാത്രം ബാധകമാണ് (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1- 15). കഴിവില്ലാത്തവര്‍ക്ക് തഖ്ലീദ് അനുവദനീയമാണെന്നതില്‍ സ്വഹാബത്തും അനന്തര ഗാമികളും ഏകകണ്ഠമായി ഏകോപിച്ചിരിക്കെ ഇമാമുകള്‍ അതു നിരോധിക്കുമോ

ലൈലത്തുൽ ബറാ അ ചോദ്യം

**  ..2.. ❓❓ലൈലത്തുൽ ബറാ അ ചോദ്യം
---------------------------------------------
🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0

👉🏻ചില പണ്ടിതന്മാർ ബറാ അത്ത് ദിവസത്തിൽ പ്രത്യേകമായി നോമ്പ്   സുന്നത്തില്ലെന്ന്   അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ മറുപടി പ്രതീക്ഷിക്കുന്നു…. ( ഇത് കണ്ണിയത്ത് സ്മരണികയിലും കാണാമല്ലൊ)

ജവാബ്…2
--------------

🔺പ്രസ്തുത ദിവസത്തിലെ നോമ്പിനെ പറ്റിയുള്ള ചോദ്യവും അതിനുള്ള ഫത് വയും ശാഫിഈ മദ് ഹബിലെ  ഫുഖഹാക്കളിൽ നിന്നും നോക്കാം

المؤلف: شهاب الدين أحمد بن حمزة الأنصاري الرملي الشافعي

[كِتَابُ الصَّوْمِ]
---------------------------------------------
(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ «إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا» هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ؟ (فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ. .
🔺
ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ എന്ന് ചോദിച്ചതിന് മഹാനായ റം ലി ഇമാം  നല്‍കിയ മറുപടി കാണുക.

🔺 ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’
📚 (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)
🔺
പ്രസ്തുത നോമ്പിനെ പറ്റി ഇബ്നു ഹജർ റ വിനെ പോലുള്ള ഇമാമീങ്ങൾ പടിപ്പിക്കുന്നത്
🔺
പ്രസ്തുത ദിവസത്തിലെ നോമ്പുമായി വന്ന ഹദീസിൻ റ്റെ സ്വിഹ്ഹത്തുമായി ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളത് കൊണ്ട് തന്നെ
ബറാ അത്ത് ദിനത്തിലെ നോമ്പ് അയ്യാമുൽ ബീള് എന്ന നിലയിൽ മാത്രമെ സുന്നത്തുള്ളൂ എന്ന അഭിപ്രായമാകുന്നു  ( ഈ അഭിപ്രായമാകുന്നു മഹാനായ കണ്ണിയത്ത് ഉസ്താദ് സമരണികയിൽ കാണാൻ കഴിയുക ) ഇതും പൊക്കിപ്പിടിച്ച് കൊണ്ട് പുത്തൻ വാദികൾ ബല്യ ചർച്ചയാക്കാറുണ്ട്
🔺
എന്നാൽ ശാഫിഈ മദ് ഹബിലെ ഫിഖ് ഹിൻ റ്റെ കിതാബുകൾ കണ്ട ആർക്കും അത് മനസ്സിലാവും കാലങ്ങൾക്ക് മുംബ് തന്നെ ഇമാമീങ്ങൾ പടിപ്പിച്ച മസ് അലയാകുന്നു കണ്ണിയത്ത് സമരണികയിലും ഉള്ളത് അല്ലാതെ ബല്യ പുതുമയുള്ള ഒരു കാര്യവും ഇല്ല
🔺
 ശാഫിഈ മദ് ഹബിലെ‌പ്രമുഖ കർമ്മ ശാസ്ത്ര പണ്ടിതനായ ഇബ്നു ഹജർ റ ഫതാവയിലും , ഇത് ഹാഫിലും പടിപ്പിക്കുന്നത്

قال ابن حجر الهيتمي في الفتاوى عن صيام يوم النصف والحديث المذكور فقال : وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ لَا مِنْ حَيْثُ خُصُوصُهُ وَالْحَدِيثُ الْمَذْكُورُ عَنْ ابْنِ مَاجَهْ ضَعِيفٌ قَالَ بَعْضُ الْحُفَّاظِ : وَجَاءَ فِي هَذِهِ اللَّيْلَةِ أَحَادِيثُ مُتَعَدِّدَةٌ … اهـ. والضعيف يعمل به في فضائل الأعمال.

وقال أيضا في إتحاف أهل الإسلام بخصوصيات الصيام ص366 : (( روى ابن ماجه بسند ضعيف أنه صلى الله عليه وسلم قال : (إذا كانت ليلة النصف فقوموا ليلها وصوموا نهارها ….). وفي فضائلها أحاديث أُخر متعددة ، وقد اختلف فيها ، فضعفها الأكثرون ، وصحح ابن حبان بعضها ، وخرجه في صحيحه ….)). ثم ذكر جملة من هذه الأحاديث.
🔺
 “ആ ദിവസത്തെ നോമ്പ് അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15) പെടുന്നു എന്ന നിലക്കല്ലാതെ പ്രത്യേകമായി സുന്നത്തില്ല.
📚 (ഫതാവല്‍ കുബ്റ 2/80).).....
🔺👇🏻
 കണ്ണിയത്ത് സ്മരണിക സുന്നികൾ കാണാത്തവരല്ല  ഈ പടിപ്പിച്ച ഇമാമീങ്ങളൊക്കെ കേരള പുത്തൻ വാദികൾ വാദിക്കും പോലെ ബറാ അത്തിന്ന് പുണ്യമില്ലെന്നും , അത് ബിദ് അത്തുമാണെന്നും വാദിക്കുന്നവരല്ലെന്ന് പ്രത്യേകം മനസ്സിലാക്കുക
👇🏻
അപ്പോൾ രണ്ട് നിലക്കും നോമ്പ് സുന്നത്തായി
👇🏻
എനി ഈ രണ്ട് അഭിപ്രായവും മതിയാവുകയില്ല എന്നാണെങ്കിൽ ഇബ്നു ഹജർ (റ) , നവവി ഇമാമിനെ പോലെ  ധാരാളം ഇമാമീങ്ങൾ  പടിപ്പിക്കുന്ന പണ്ടിതന്മാർക്കിടയിൽ ഇജ്മാഹ് ഉള്ള  മറ്റൊരു കാര്യമുണ്ട്
അതായത് ഹദീസ് ളഈഫാണെങ്കിലും ഫളാ ഇലുൽ അഹ്മാൽ ( പുണ്യ കരമായ അമൽ) ചെയ്യുന്നതിന്ന് വേണ്ടി തെളിവിന്നെടുക്കാമെന്ന് ഇമാം നവവി റ ശറഹ് മുഹദ്ദബിൽ ഒരുപാട് സ്തലത്ത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്
🔺
ﻓﺼﻞ ] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ( 2 ) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي
🔺
മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ ضعيفആയഹദീസുകൾ
നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യ മാണ്
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്
ഹറാം ഹലാലിൽ  പറ്റില്ല

🔰അതിനു ഹസനായ ഹദീസ് അല്ലെങ്കിൽ  സ്വഹീഹായ ഹദീസ്‌ വേണം
🔰കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ضعيف
പറ്റുന്നതാണ്
അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ  കൊണ്ട് വരുന്നത്‌‌. (ഇമാം നവവി അദ്കാർ)
🔺
قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعمل شرح المهذب كتاب الطهلرة
🔺
ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ
🔹ضعيف🔹 موقوف 🔹 مرسل
ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു

شرح المهذب كتاب الطهارة

وقال الإمام إبن الهمام في كتاب الجنائز من فتح القدير”وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“
🔺
ഇബ്നുൽ ഹുമാം (റ) ഫത് ഹുൽ  ഖദീരിലും
ഇബ്നു ഹജർ(റ) ഫത് ഹുൽ  മുബീനിലും ഇതു പറഞ്ഞിട്ടുണ്ട്‌
മുകളിലെ ഉധരണി കാണുക
📝
എല്ലാനിലക്കും പ്രസ്തുത നോമ്പ് വളരെ മഹത്വമേറിയതാകുന്നു അതിനാൽ‌ നാമൊക്കെ‌  അതെടുക്കുവാൻ ശ്രമിക്കുക

പുത്തൻ വാദികളുടെ വലയിൽ കുടുങ്ങി നമ്മുടെ ആഖിറം നഷ്ടപ്പെടുത്താതിരിക്കുക
____________________________

തയ്യാറാക്കിയത്
(സിദ്ധീഖുൽ മിസ്ബാഹ്)....
============================================

ബറാഅത്ത് രാവും യാസീൻ ഓത്തും

ബറാഅത്ത് രാവും യാസീൻ ഓത്തും
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*ബറാഅത്ത് രാവും യാസീൻ ഓത്തും*

*ചോദ്യം* 0⃣5⃣ -----
======================❓

👇🏻“”
*ബറാ അത്ത് ദിനത്തിൽ മൂന്ന് യാസീൻ ഓതാറുണ്ടല്ലൊ അതിൻ റ്റെ പ്രാമാണികത ഒന്ന് പറഞ്ഞ് തരാമൊ?????*___________❓🔽

*ജവാബ്‌..*0⃣5⃣…✅
*==================*
🔺
ഖുര്‍ആനില്‍ നിന്ന് ഏതു ഭാഗം ഓതിയും ദിക്റ് ദുആകളില്‍ നിന്ന് ഏത് ചൊല്ലിയും ഈ രാത്രിയെ ഹയാത്താക്കാം. എന്നാല്‍ ചില പ്രത്യേക സൂറത്തുകളും ദിക്റുകളും ദു’ആകളും ഈ രാത്രിയില്‍ സുന്നത്താണെന്ന് ‘ഉലമാക്കളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്.

🔺ശൈഖ് അബ്ദുല്‍റഹ്മാനുബ്നു ഇബ്രാഹിം തരീമി(റ) ന്റെ രിസാലയില്‍ ഒരു വിഭാഗം ‘ആരിഫീങ്ങള്‍ പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “
🔺
“‘ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ഇശാ മഗ്രിബിന്റെ ഇടയില്‍ യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം തുടര്‍ച്ചയായി അവക്കിടയില്‍ മറ്റു സംസാരങ്ങളൊന്നും കൂടാതെ ഓതല്‍ അത്യാവശ്യമാണ്. അവയില്‍ ഒന്നാമത്തേത് തന്റെയും താന്‍ സ്നേഹിക്കുന്നവരുടെയും ദീര്‍ഘായുസ്സിനും രണ്ടാമത്തേത് അന്നപാനീയാദികളില്‍ ബറകതും വിശാലതയും ലഭിക്കുവാനും മൂന്നാമത്തേത് അല്ലാഹു തന്നെ വിജയികളുടെ ഗണത്തില്‍ പെടുത്താനുമുള്ള കരുത്തോട് കൂടിയായിരിക്കണം.
🔺
മഹാനായ ഗസ്സാലി ഇമാമിൻ റ്റെ ഇഹ്യാ ഉലൂമുദ്ദീൻ എന്ന കിതാബിൻ റ്റെ പ്രശസ്തമായ ഷറഹ് കിതാബായ ഇത് ഹാഫു സ്സാദതിൽ മുത്തഖീൻ എന്ന കിതാബിൽ
പടിപ്പിക്കുന്നത് കാണാം

الكتاب: اتحاف السادة المتقين بشرح إحياء علوم الدين المؤلف: محمد بن محمد بن الحسيني الزبيدي

🔺 ആയുസ്സില് ബറകത്ത് ലഭിക്കുവാനും ഭക്ഷണത്തില് അഭിവൃദ്ധി ഉണ്ടാകാനും സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല് ഖാതിമ) ലഭിക്കാനും ശഅ്ബാന് പതിനഞ്ചാം രാവില് ഓരോ യാസീന് ഓതുകയെന്നുള്ളത് മുന്ഗാമികളില് നിന്ന് അനന്തരമായി ലഭിച്ചതാണ്.
(ഇത്ഹാഫു സ്സാദതിൽ മുത്തഖീൻ 3/427)
🔺
ഇമാം ദൈറബി(റ)യും ഇത് സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. ഉമര്‍(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരില്‍ നിന്നും അന്നേ രാത്രി നിര്‍വഹിക്കേണ്ട പ്രത്യേകം പ്രാര്‍ഥനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

🔺 സൂറത്ത് യാസീനിന്റെ മഹത്വം വിഷദീകരിക്കേണ്ടതില്ലല്ലോ ..
ഉദ്ധേശങ്ങൾ നിറവേറാൻ യാസീൻ വലീയ കാരണമാണു.

🔺 നബി ﷺ പറഞ്ഞു;

നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക.
കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന്‍ ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന്‍ ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന്‍ ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന്‍ ഓതിയാല്‍ മോചനം ലഭിക്കും. യാത്രക്കാരന്‍ ഓതിയാല്‍ യാത്രയില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവും. നഷ്ടപ്പെട്ട വസ്തു തിരിച്ച് കിട്ടാനാണെങ്കില്‍ അത് തിരിച്ചുകിട്ടും. മരണാസന്നനായവന്റെ സമീപത്ത് വെച്ചോതിയാല്‍ മയ്യിത്തിന് മരണവേദന കുറയും. രോഗി ഓതിയാല്‍ രോഗം സുഖപ്പെടും എന്നല്ല യാസീന്‍ ഏതൊരാവശ്യത്തിന് വേണ്ടിയാണോ ഓതിയത് ആ ആവശ്യം നിറവേറുക തന്നെ ചെയ്യും
🔺 (റൂഹുല്‍ ബയാന്‍)

👉 അതുകൊണ്ടുതന്നെ ഈ രാവിൽ സൂറത്ത് യാസീൻ ഓതി ദുആ ചെയ്യാൽ മഹാന്മാരായ ഇമാമുമാർ പ്രതേകം അഭിപ്പ്രായപ്പെട്ടിട്ടുണ്ട്. ധാരാളം ഗ്രന്തങ്ങളിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട് .

🔺 സൂറത്ത് ദുഖാനും ഓതൽ പതിവുള്ളതാണ്
🔺👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻📝
അത് പോലെ ഈ ദിവസത്തിലെ നമസ്ക്കാരത്തെ പറ്റി പണ്ടിതന്മാർ പടിപ്പിക്കുന്നു
🔺
ഈ നിസ്കാരത്തെപ്പറ്റി ഇമാം ഗസ്സാലി(റ) തന്റെ ഇഹ്യാ ‘ഉലൂമിദ്ദീനില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്:
🔺
وليلة النصف من شعبان ففيها مائة ركعة يقرأ في كل ركعة بعد الفاتحة سورة الإخلاص عشر مرات

وأما صلاة شعبان فليلة الخامس عشر منه يصلي مائة ركعة كل ركعتين بتسليمة يقرأ في كل ركعة بعد الفاتحة قل هو الله أحد إحدى عشرة مرة وإن شاء صلى عشر ركعات يقرأ في كل ركعة بعد الفاتحة مائة مرة قل هو الله أحد فهذا أيضاً مروي في جملة الصلوات كان السلف يصلون هذه الصلاة ويسمونها صلاة الخير ويجتمعون فيها وربما صلوها جماعة
روي عن الحسن أنه قال حدثني ثلاثون من أصحاب النبي صلى الله عليه وسلم إن من صلى هذه الصلاة في هذه الليلة نظر الله إليه سبعين نظرة وقضى له بكل نظرة سبعين حاجة أدناها المغفرة
🔺
“ആ രാത്രിയില്‍ ഈരണ്ടു റക്’അത്തായി നൂറു റക്’അത് നിസ്കരിക്കുക. ഓരോ റക്’അത്തിലും ഫാതിഹക്കുശേഷം പതിനൊന്നു പ്രാവശ്യം സൂറഃ ഇഖ്ലാസ്വ് ഓതുക. ഇനി ഒരാള്‍ പത്തു റക്അത് നിസ്കരിക്കുകയും ഓരോ റക്’അത്തി ലും സൂറഃ ഇഖ്ലാസ്വ് നൂറുവട്ടം ഓതുകയും ചെയ്താല്‍ അതിനും വിരോധമില്ല’ (ഇഹ്യ, 1/209).
🔺
ഈ നിസ്കാരത്തെക്കുറിച്ചുള്ള ഹദീസ് ബാത്വിലാണെന്ന് സൈനുല്‍ ഇറാഖ്വി(റ) തന്റെ തഖ്രീജുല്‍ ഇഹ്യാ (പേജ് 210) യില്‍ പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ഇതിന് വേറെയും നിവേദക പരമ്പരകള്‍ ഉണ്ടെന്നും അവയെ ഒന്നായി വിലയിരുത്തി ചിന്തിക്കുമ്പോള്‍ പുണ്യകര്‍മ്മങ്ങളില്‍ സ്വീകാര്യമായി എടുക്കത്തക്കനിലയില്‍ ഇത് ശക്തിയാര്‍ജിച്ചിട്ടു ണ്ടെന്നുമാണ് മറ്റൊരു വിഭാഗം പണ്ഢിതന്മാര്‍ പറയുന്നത്.
ശഅബാന്‍ പതിനഞ്ചാം രാവിനെ പുണ്യകര്‍മ്മങ്ങളാല്‍ ഹയാത്താക്കുന്നതില്‍ വിവിധ നിവേദക പരമ്പരകളില്‍ വന്നിട്ടുള്ള ഹദീസുകള്‍ നിരവധിയുണ്ട്’

(ഇത്ഹാഫുസ്സാദാത്ത് 3/325).
الكتاب: اتحاف السادة المتقين بشرح إحياء علوم الدين المؤلف: محمد بن محمد بن الحسيني الزبيدي 👆🏻👆🏻👆🏻👆🏻
♦♦♦♦♦
ഇത്രയും പ്രതിപാദിച്ചതില്‍ നിന്നും ബറാഅത് രാവിന്റെ മഹത്വത്തെപ്പറ്റി പണ്ഢിതലോകത്തിന് ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്നും വല്ല അഭിപ്രായഭിന്നതയുമുണ്ടെങ്കില്‍ അത് ആ രാ ത്രിയിലെ പ്രത്യേക എണ്ണത്തിലും ക്രമത്തിലുമുള്ള നിസ്കാരത്തെക്കുറിച്ച് മാത്രമാണെന്നും വ്യക്തമായി.

ഉല്‍കൃഷ്ട സമയത്ത് ചെയ്യപ്പെടുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ആകയാല്‍ ബറാഅത്ത് രാവില്‍ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആ രാത്രിയെ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത നാം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുമാണ്.

♦ പ്രത്യേക പാപമോചനവും പ്രാര്‍ത്ഥനക്കുത്തരവും കരുണാവര്‍ഷവും ഉണ്ടാകുന്ന ഈ മഹത്തായ രാത്രിയെ സുന്നത്ത് നിസ്കാരം, പ്രാര്‍ഥന, ഖുര്‍ആന്‍ പാരായണം, ദിക്റ്, ഖബര്‍ സന്ദര്‍ശനം, മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ദാനധര്‍മ്മം തുടങ്ങിയ പുണ്യകര്‍മ്മങ്ങളെക്കൊണ്ട് ധന്ന്യമാക്കാൻ ശ്രമിക്കുക.

അല്ലാഹു നമ്മെ ഈ മഹത്തായ രാവിനെ അര്‍ഹമാംവിധം ആദരിക്കുകയും അതുവഴി വിജയം കൈവരിക്കുകയും ചെ യ്യുന്നവരുടെ കൂട്ടത്തില്‍ പെടുത്തട്ടെ. സുന്നത്തിനെ ബിദ്’അത്തായി ചിത്രീകരിച്ചു പല പുണ്യകര്‍മ്മങ്ങളുടെയും മഹത്വം കളഞ്ഞുകുളിക്കുന്ന നവീനവാദികളുടെ ഫിത്നയില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.