Friday, April 20, 2018

തലപ്പാവിന്റെ ശ്രേഷ്ടത


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തലപ്പാവിന്റെ ശ്രേഷ്ടത




തലപ്പാവ് ധരിക്കുന്നതിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ഒന്നിലധികം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പല ഹദീസുകളെ പറ്റിയും ഹദീസ് നിരൂപക പണ്ഡിതർ ദുർബ്ബലമെന്നു വിധികല്പ്പിച്ചിട്ടുണ്ടെങ്കിലും "നിവേദക പരമ്പരയുടെ ആധിക്യം പരമ്പരയിൽ വന്ന ദുർബ്ബലതയെ പരിഹരിക്കും" എന്നാ ഹദീസ് നിദാനശാസ്ത്രത്തിന്റെ അവയുടെ ദുര്ബ്ബലാത്ത പരിഹരിച്ചതായി കര്മ്മ ശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്.

عن أبي الدرداء أن رسول الله صلى الله عليه وسلم قال: (("إن الله وملائكته يصلون على أصحاب العمائم يوم الجمعة"))(مسند الشاميين للطبراني: ٣٤١٦)


(1)അബൂദ്ദർദാഅ(റ) നിവേദനം: നബി(സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും തലപ്പാവ് ധരിച്ചവർക്കു വേണ്ടി വെള്ളിയാഴ്ച ദിവസം സ്വലാത്ത് നിർവഹിക്കുന്നതാണ്". (ത്വബ്റാനി: 3416)


عن ابن عباس ,قال:  رسول الله صلى الله عليه وسلم : ((اعتموا تزدادوا حلما)) رواه البزار واطبراني (مجمع الزوائد: ٣٠٢/٢)


(2) ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. എന്നാൽ നിങ്ങള്ക്ക് വിവേകം വർദ്ദിക്കും". (ഹാക്കിം- ത്വബ്റാനി)


عن ابن عباس مرفوعا : ((عليكم بالعمائم ، فإنها سيما الملائكة ، فأرخوها خلف ظهوركم)) رواه البيهقي فى شعب الإيمان.


(3)ഉബാദത്ത്(റ) നിവേദനം:നബി(സ) പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. നിശ്ചയം തലപ്പാവ് ധരിക്കൽ മലക്കുകളുടെ ചിന്നമാണ്. അതിന്റെ വാല് നിങ്ങളുടെ പിറകിലേക്ക് താഴ്ത്തിയിടുക". (ബൈഹഖി).


عن ركانة قال: سمعت النبي صلى الله عيه وسلم يقول: (( فرق ما بيننا وبين المشركين العمائم على القلانس.(سنن أبي داود: ٣٥٥٦، سنن الترمذي: ١٧٠٦)


(4) റുകാന(റ) നിവേദനം: നബി(സ) പറഞ്ഞു: "നമ്മളും മുശ്രിക്കുകളും തമ്മിലുള്ള വ്യത്യാസം തൊപ്പിയുടെ മുകളിൽ തലപ്പാവ് ധരിക്കലാണ്". (തുർമുദി 1706, അബൂദാവൂദ്: 3556)


عن ابن عمر رفعه: (( صلاة بعمامة تعدل بخمس وعشرين صلاة ، وجمعة بعمامة تعدل سبعين جمعة)) رواه الديلمي فى المسند.


(5) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) പറഞ്ഞു: "തലപ്പാവ് ധരിച്ചുകൊണ്ടുള്ള നിസ്കാരം തലപ്പാവ് ധരിക്കാതെ നിസ്കരികുന്നതിനേക്കാൾ 25 ഇരട്ടി പുണ്യമാണ്. തലപ്പാവ് ധരിച്ചു കൊണ്ടുള്ള ഒരു ജുമുഅ(തലപ്പാവ് ധരിക്കാതെയുള്ള) 70 ജുമുഅകൾക്ക് സമാനമാണ്". (ദയ് ലമി)


വിശ്വവിഖ്യാത ശാഫിഈ പണ്ഡിതൻ ഇബ്നു ഹജറുൽ ഹയ്തമീ(റ) എഴുതുന്നു: 


وتسن العمامة للصلاة ولقصد التجمل للأحاديث الكثيرة فيها واشتداد ضعف كثير منها يجبره كثرة طرقها وزعم وضع كثير منها تساهل كما هو عادة ابن الجوزي هنا والحاكم في التصحيح ألا ترى إلى حديث { اعتموا تزدادوا حلما } حيث حكم ابن الجوزي بوضعه والحاكم بصحته استرواحا منهما على عادتهما ، وتحصل السنة بكونها على الرأس أو نحو قلنسوة تحتها. (تحفة المحتاج: ٣٢/٣)


നിസ്കാരത്തിനും ഭംഗി ഉദ്ദേശിച്ചും(ജമാഅത്ത്, പള്ളി, സദസ്സുകൾ, പങ്കെടുക്കുമ്പോൾ) തലപ്പാവ് ധരിക്കൽ സുന്നത്താണ്. തദ്വിഷയകമായി ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പലതിന്റെയും ശക്തമായ ദുർബ്ബലതയെ അവരുടെ പരമ്പരയുടെ ആദിക്യം പരിഹരിച്ചിരിക്കുന്നു. അവയില പലതും നിർമ്മിതമാണെന്നത് (ചിന്തിക്കുന്നതിൽ) വിട്ടുവീഴ്ചവരുത്തികൊണ്ടുള്ള  പ്രസ്താവമാണ്. ഹദീസ് നിർമ്മിതമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഇബ്നുൽ ജൗസി (റ) യുടെയും പ്രബലമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഹാകിം(റ) ന്റെയും പതിവ് അതാണല്ലോ. :നിങ്ങൾ തലപ്പാവ് ധരിക്കൂ. എന്നാൽ നിങ്ങൾക്ക് വിവേകം വർദ്ദിക്കും" എന്നർത്ഥം വരുന്ന ഹദീസിനെ പറ്റി ഇബ്നുൽ ജൗസി(റ) നിർമ്മിതമാണെന്ന് പറയുമ്പോൾ ഹാകിം(റ) അത് പ്രബലമാണെന്നും പറയുന്നു. തഹ്ഖീഖാക്കാനുള്ള പ്രയാസം ഒഴിവായികിട്ടാൻ  അവർ സ്വീകരിക്കുന്ന സമീപനമായേ അതിനെ നോക്കികാണാവൂ. തലപ്പാവ് തലയുടെ മുകളിലായാലും സുന്നത്ത് ലഭിക്കുന്നതാണ്.(തുഫത്തുൽ മുഹ്താജ് : 3/36) .

തലപ്പാവിന്റെ രൂപവും ഭാവവും.

തലപ്പാവിന്റെ നീളവും വീതിയും ശൈലിയും സ്ഥലവും സമയവും പരിഗണിച്ച് ധരിക്കുന്നവനോട് അനിയോജ്യമായിരിക്കണം.ഇതിനേക്കാൾ അതികമാക്കൽ കറാഹത്താണ്. പണ്ഡിതൻ സാധാരണക്കാരന്റെയോ സാധാരണക്കാരൻ പണ്ഡിതന്റെയോ തലപ്പാവ് ധരികരുത്. തലപ്പാവിന് വാല് വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. വാല് വെക്കുമ്പോൾ വലത് ഭാഗത്തേക്ക് ചരിച്ചു വെക്കുന്നതിനേക്കാൾ രണ്ട ചുമലിനടിയിൽ താഴ്ത്തിയിടലാണ്. വാലിന്റെ നീളം ചുരുങ്ങിയത് നാല് വിരലുകൾ ഒന്നിച്ചു വെച്ചാലുള്ള വീതിയും കൂടിയത് ഒരു മുഴവുമാണ്.(ഫത്ഹുൽ മുഈൻ: 144)   .

തലപ്പാവ് തൊപ്പിയുടെ മുകളിൽ

തൊപ്പിയും അതിനു മുകളിൽ തലപ്പാവും ധരിക്കലാണ് ശ്രേഷ്ഠം. നബി(സ)യുടെ യും അനുചരരുടെയും പതിവ് അതായിരുന്നു. എന്നാൽ തലപ്പവില്ലാതെ തൊപ്പി മാത്രവും ധരിക്കാം. കാരണം ചില സമയങ്ങളിൽ നബി(സ) അങ്ങനെ ചെയ്തതായി ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.(തുഫത്തുൽ മുഹ്താജ് : 3/34)

തലപ്പാവിന്റെ നിറം

വെള്ള നിറത്തിലുള്ള തലപ്പാവ് ധരികലാണ് കൂടുതൽ ഉത്തമം. നബി(സ) കറുപ്പ് നിറത്തിലുള്ള തലപ്പാവ് ധരിച്ചതോ ബദ്ർ യുദ്ദത്തിൽ മഞ്ഞ വർണ്ണത്തിലുള്ള തലപ്പാവ് ധരിച്ച് മലക്കുകൾ ഇറങ്ങി വന്നതോ ജീവിതകാലത്തും മരണശേഷവും ധരിക്കാൻ ഉത്തമം വെള്ള വസ്ത്രമാണ് എന്ന് കാണിക്കുന്ന പ്രബലമായ ഹദീസിന് എതിരല്ല. കാരണം അതെല്ലാം പല സാധ്യതകൾക്കും വക നൽകുന്ന ചില സംഭവങ്ങളാണ്. (തുഹ്ഫ: 3/36)
   ചുരുക്കത്തിൽ നബി(സ)യും സ്വഹാബത്തും തലപ്പാവും തൊപ്പിയും ധരിച്ചതിനെ അറബികളുടെ വേഷമായി പൂർവ്വകാല പണ്ഡിതൻമാരാരും വിലയിരുത്തിയിട്ടില്ല. പ്രത്യുത മതത്തിന്റെ ഭാഗമായി തന്നെയാണ് അതിനെ അവർ വിലയിരുത്തിയതെന്നു ഉപര്യുക്ത പണ്ഡിത പ്രസ്താവനകളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. വിശ്വവിഖ്യാത നാൾ മദ്ഹബുകളിലും തല മറക്കലും തലപ്പാവ് ധരിക്കളും സുന്നത്താണ്.   

വൈരുദ്യം വഹാബീ സം

*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ആലിമീങ്ങളെ വക വെയ്ക്കാതെ മുറി മൗലവിമാർക്ക് തലച്ചോര്‍ പണയം വെച്ചപ്പോൾ, പരിഭാഷ ഖുർആൻ ആയി. തഫ്സീറുകൾ പുറംകാൽ കൊണ്ട് തട്ടിമാറ്റി.പരിഭാഷ പ്രമാണം ആയപ്പോൾ ഓരോ വഹാബിയും അവനവനു തോന്നുന്നത് ദീൻ ആയി. അവനവനു തോന്നുന്നത് ദീൻ ആയപ്പോൾ ഏത് തരത്തിലും ജിഹാദും തക്ഫീറും ജീവിതശൈലി ആയി. നിരപരാധികളെ കൊല്ലുന്നത് ഹലാൽ ആയി. മുസ്ലിംകളെ കാഫിറാക്കുന്നത് ഹോബി ആയി. മഹാന്മാരുടെ മഖ്ബറകൾ തകർക്കുന്നത് വിനോദം ആയി. ഇപ്പോൾ ലോകതലത്തിൽ തന്നെ വെറുക്കപ്പെട്ട പ്രസ്ഥാനവും ആദർശവുമായി തെണ്ടി നടക്കുന്നു.* ..
➖➖➖➖➖➖➖➖➖➖
 *ബൈബിൾ തുറന്ന് നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും പഴയ നിയമം എന്നും പുതിയ നിയമം എന്നും.. അതുപോലെയാണ് മുജാഹിദ് മതത്തിലെ വിശ്വാസവും..*

*പണ്ടു പറഞ്ഞത് തിരുത്തി പുതിയ നിയമം ഉണ്ടാക്കുന്നവരാണ് മുജാഹിദുകൾ..*
➖➖➖➖➖➖➖➖➖➖
 _നമുക്ക് അതിലൂടെ ഒന്നു കണ്ണോടിക്കാം..._

 *തൗഹീദുംശിർക്കിലുമുളള വിശ്വാസം..*

പഴയ നിയമം ..
👉മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല (അമാനി പരിഭാഷ )

പുതിയ നിയമം..
👈മക്ക മുശ്രികുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് (അൽമനാർ 2007)

പഴയ നിയമം..
👉ജിന്ന് മലക്ക് എന്നിവരോട് സഹായംതേടൽ ബഹുദൈവ ആരാധനയാകുന്നു.

പുതിയ നിയമം..
👈വിജനമായ മരുഭൂമിയിൽ നിന്ന് ആരെങ്കിലും(ജിന്ന്, മലക്ക്.മനുഷ്യൻ.) സഹായിക്കും എന്ന് കരുതി അല്ലാഹുവിന്റെ പടപ്പുകളേ സഹായിക്കണേ എന്ന് തേടിയാൽ ശിർക്കാവുകയില്ല
(ഇസ്ലാഹ്.2007 ഏപ്രിൽ .പേജ് 42)

 *അല്ലാഹുവിലുള്ള വിശ്വാസം ..*

പഴയ നിയമം..
👉അല്ലാഹുവിന്ന് വലതും ഇടതും കയ്യുണ്ട് (അതൗഹീദ് 124)

പുതിയ നിയമം ..
👈അല്ലഹുവിന്ന് ഇടത് കയ്യില്ല രണ്ടും വലതാകുന്നു ( അഹല് സുന്നത് വൽ ജമാഹ 25)

പഴയ നിയമം
👉അല്ലാഹുവിന്ന് അവയവം , ഭാഗം , സ്ഥലം ഉണ്ടെന്ന് വിശ്വസിക്കുന്നവൻ കാഫിറായ മുബ്തദിഹ് ആകുന്നു (അൽമനാർ 1925)

പുതിയ നിയമം
👈അല്ലഹുവിന്ന് കണ്ണ് മുഖം കണങ്കാൽ എന്നിവ ഉണ്ടെന്ന് വിശ്വസിക്കണം (അൽമനാർ 2004 ഡിസംബർ )

 *മഹത്വുക്കളോടുളള വിശ്വാസം..*

പഴയ നിയമം.
👉നബി (സ )യുടെ പ്രവർത്തനം നമുക്ക് തെളിവല്ല (അൽ ഇസ്ലാഹ് 1997.ജൂണ് 5)

പുതിയ നിയമം
👈നബി (സ) പ്രവർത്തനം നമുക്ക് തെളിവാണ് (ഉമർ മൗലവി സൽസബീൽ 1999 മെയ് )

പഴയ നിയമം .
👉മുഹ്യദ്ധീൻ ഷെയ്ഖ് ശങ്കരാചാര്യരുടെ തത്വം സ്വീകരിച്ച വ്യക്തിയാണ് (അൽമനാർ 1980 ജൂലായ് 20)

പുതിയ നിയമം
👈മുഹ്യദ്ധീൻ ഷെയ്ഖ് യഥാർത്ത തൗഹീദ് പ്രബോധകനയിരുന്നു (ഇസ്ലാമിന്റെ ജീവന പേജ് 32)

 *ഉറുക്കുംമന്ത്രവും..*

പഴയ നിയമം
👉ഉറുക്ക് അനുവദനീയമാണ് (കെ എം മൗലവി ഫത്വകൾ 16)

പുതിയ നിയമം
👈ഉറുക്ക് ശിർക്കാണ് (ഇസ്ലാഹീ പ്രസ്ഥാനം 161)

 *ഖുത്ബയും ജുമുഅയും*

പഴയ നിയമം
👉ഖുത്ബയുടെ ഫർള് അറബിയിൽ ആയിരിക്കണം (കിതാബു അവ്വലുഫിൽ അമലിയ്യാത് ഒന്നാം പതിപ് 1923.പേജ് 38)

പുതിയ നിയമം
👈മലയാളത്തിൽ ഖുത്ബ അനുവദനീയം (ജുമുഅ ഖുത്ബ മദ്ഹബുകളിൽ 84)

👉ഖുത്ബയുടെ ഫർലുകൾ 5 ആകുന്നു (കിത്താബു അവ്വലുഫീ അമലിയ്യത് 1933.പേജ് 37,38)

👈ഖുത്ബയുടെ ഫർളുകൾ രണ്ടാകുന്നു (കർമ്മ ശാസ്ത്രം 3 ക്ലാസ് പേജ് 39)

ഇതാണ് മുജാഹിദ് മതം..!!
👳🏻‍♀👳🏻‍♀👳🏻‍♀🤓!!!!


വിശ്വാസങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടർ ഇസ്ലാമിനെ തകർക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്..
 ഈ കൂട്ടത്തിൽ പെട്ടുപോയ ആളുകൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം..

"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്"🤔🤔🤔 ഖുർആൻ..!!

ബറാ അത്ത് രാവ്

🔮___________________🔮
✍🏻 - Siddeequl Misbah - 09496210086
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
*ലൈലത്തുൽ ബറാ അ*

*ബറാ അത്ത് രാവ് വരവായി -  നന്മ മുടക്കികളും  ബിദ് അത്തിന്റെ വക്താക്കളുമായ മുജായിദ്  പോലുള്ളവർ   ഇബ്ലീസിന്റെ വാദവും പൊക്കിപ്പിടിച്ച്  സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടും - അതിനാൽ ഖണ്ഡന തെളിവിനായി പരതി പോവണ്ട സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗിതാ ബറാ അത്തുമായുള്ള തെളിവുകൾ ഒരു കുടക്കീഴിൽ തന്ന് കഴിഞ്ഞു*

*🔍🔎👇  ഓരോ വിഷയത്തിലും ലിങ്കിൽ ക്ലിക്ക് ചെയ്യൂ വായിക്കൂ കോപി ചെയ്ത് മറ്റ് വാട്സപ് ഗ്രൂപ്പ് & ഫെയിസ്ബുക്ക് , നോട്പാടിലേക്ക് പെയിസ്റ്റ് ചെയ്യൂ*

http://sunniknowledge.blogspot.in/2017/05/blog-post_45.html?m=1
*ബറാ അത്ത് നോമ്പ് കണ്ണിയത്ത് സ്മരണിക പുതിയ വാദമല്ല*


http://sunniknowledge.blogspot.in/2016/09/blog-post_47.html?m=1
*ലൈലത്തുൽ ബറാഅ സംശയ നിവാരണം*

http://sunniknowledge.blogspot.in/2017/05/blog-post_48.html?m=1
*ലൈലതുൽ ബറാഅ ഖുർ ആനിൽ*


http://sunniknowledge.blogspot.in/2017/05/blog-post_72.html?m=1
*ലൈലതുൽ ബറാഅ ഹദീസുകൾ ളഈഫോ ??*

http://sunniknowledge.blogspot.in/2017/05/blog-post_73.html?m=1
*ശഹ്ബാൻ മാസത്തിൽ നോമ്പ് പാടില്ലെന്നത് ശരിയാണോ*

http://sunniknowledge.blogspot.in/2017/05/blog-post_29.html?m=1
*ബറാഅത്ത്  രാവും യാസീൻ ഓത്തും*

http://sunniknowledge.blogspot.in/2017/05/blog-post_74.html?m=1
*ബറാഅത്ത്  രാവും  ഖബറ് സിയാറത്തും*

*✍🏻 തയ്യാറാക്കിയത് - സിദ്ധീഖുൽ മിസ്ബാഹ് - 09496210086*_______👍🏻

ബറാഅത്ത്:ശഅ്ബാന്‍ വിമോചനത്തിന്റെ വസന്തരാവുകള്‍


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ശഅ്ബാന്‍ വിമോചനത്തിന്റെ വസന്തരാവുകള്‍● അബ്ദുസ്സലാം ബുഖാരി ഓമച്ചപ്പുഴ 0 COMMENTS

ശാഖ എന്നര്‍ത്ഥം വരുന്ന ശഅബ് എന്ന മൂലപദത്തില്‍ നിന്നാണ് ശഅ്ബാന്‍ എന്ന നാമം രൂപപ്പെടുന്നത്. അടുത്തുവരുന്ന റമളാന്‍ കാലത്തെ സത്കര്‍മപൂരിതമാക്കാനായി നന്മകൊണ്ടു പരിശീലനമൊരുക്കുക എന്ന അടിസ്ഥാന ദൗത്യമാണ് ശഅ്ബാന്‍ എന്ന ശാഖക്കുള്ളത് (ഗാലിയ 1/782, ഗുന്‍യ 1/187).

റജബ്, റമളാന്‍ എന്നീ രണ്ടു വിശുദ്ധ മാസങ്ങള്‍ക്കിടയില്‍ ഇടം പിടിച്ചതിനാല്‍, പലരും അലസഭാവത്തോടെ തള്ളിക്കളയുന്ന ദിനങ്ങളാണ് ശഅ്ബാനിന്‍റേത്. എന്നാല്‍ തിരുനബി(സ്വ)യും അവിടുത്തെ അനുചര ശ്രേഷ്ഠരുമൊന്നടങ്കം അതിപ്രാധാന്യത്തോടെ സമീപിച്ചിരുന്ന മാസമാണ് ശഅ്ബാന്‍. ഇതറിയിക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.

സത്കര്‍മങ്ങളില്‍ മുഴുകിയ ശഅ്ബാനിലൂടെ റമളാനിനെ സ്വീകരിക്കുന്ന പതിവായിരുന്നു നബി(സ്വ)ക്കുണ്ടായിരുന്നതെന്ന് പ്രിയതമ ആയിശ(റ)യില്‍ നിന്നുദ്ധരിക്കുന്ന ഹദീസ് വ്യക്തമാക്കുന്നു (ലത്വാഇഫ് 1/253, ഗുന്‍യ 1/187). മാത്രമല്ല, ജനങ്ങള്‍ അലസമായി തള്ളിക്കളയുന്ന ഇക്കാലയളവിലെ ആരാധനകള്‍ക്ക് പ്രത്യേക പദവിയും പ്രതിഫലവും നല്‍കുമെന്ന് ലത്വാഇഫ് പറയുന്നു.

നോമ്പ്, ഖുര്‍ആന്‍ പാരായണം, നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് തുടങ്ങിയ പ്രത്യേക ആരാധനകളിലൂടെയാണ് ഈ മാസത്തെ മഹാരഥന്മാര്‍ പരിഗണിച്ചുപോന്നത്.

നോമ്പ്

റമളാനൊഴികെയുള്ള മാസങ്ങളില്‍ നബി(സ്വ) ഏറ്റവും കൂടുതല്‍ നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു. സൂക്ഷ്മതയോടെയും ബാധ്യതാ ബോധത്തോടെയും ചെയ്തുതീര്‍ക്കുന്ന അവിടുത്തെ നോമ്പ് കണ്ടു പത്നി ആയിശ(റ) ചോദിച്ചു: മറ്റു മാസങ്ങളില്‍ തങ്ങളനുഷ്ഠിക്കുന്ന നോമ്പുകളേക്കാള്‍ ഈ മാസം അനുഷ്ഠിച്ചു കാണുന്നുണ്ടല്ലോ? അവിടുന്ന് പറഞ്ഞു: മരണത്തിന്റെ മലക്ക് ജനങ്ങളുടെ ആത്മാവ് പിടിക്കാന്‍ സമയം രേഖപ്പെടുത്തുന്നത് ഈ മാസത്തിലാണ്. എന്റെ ആത്മാവ് ഞാന്‍ നോമ്പുകാരനായിരിക്കെ നിര്‍ണയം നടത്താനാണെനിക്കിഷ്ടം (ഹൈതമി, മജ്മഉസ്സവാഇദ് 3/192, അബൂയഅ്ല 8/312).

ഈ ഹദീസും മറ്റു ഹദീസുകളും ഉദ്ധരിച്ച്, ഇബ്നുല്‍ ജൗസി പോലും തന്റെ തബ്സ്വിറയില്‍ ശഅ്ബാന്‍ നോമ്പ് സുന്നത്താണെന്ന് പറയുന്നുണ്ട്. ശഅ്ബാന്‍ പൂര്‍ണമായും തങ്ങള്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു (ബുഖാരി) എന്ന ഹദീസ് വിശദീകരിക്കുന്ന പണ്ഡിതന്മാര്‍ യൗമുശക്ക് (റമളാനാണോ എന്ന സംശയദിവസം) നോമ്പ് സുന്നത്തുണ്ടോ എന്ന വിഷയത്തില്‍ മാത്രമാണ് അഭിപ്രായ ഭിന്നത പുലര്‍ത്തുന്നത് (ഗാലിയ 1/783).

ശഅ്ബാനില്‍ നബി(സ്വ)യും അവിടുത്തെ അനുചരരും നോമ്പനുഷ്ഠിച്ചത് പരാമര്‍ശിക്കുന്ന ഒട്ടനവധി ഹദീസുകളുണ്ട് (ലത്വാഇഫുല്‍ മആരിഫ് 1/256,257, മജ്മഉസ്സവാഇദ് 3/192 കാണുക).

ഖുര്‍ആന്‍ പാരായണം

ഖുര്‍ആനിന്റെ മാസമായ വിശുദ്ധ റമളാനിന് സ്വീകരണമൊരുക്കേണ്ടത് ഖുര്‍ആന്‍ പാരായണത്തിലൂടെയാണ്. അനസ്(റ) ഉദ്ധരിക്കുന്നു. ശഅ്ബാന്‍ പ്രവേശിച്ചാല്‍ ജനങ്ങള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു. ഖുര്‍ആനില്‍ മുഖം കുത്തിവീഴുമായിരുന്നു എന്നര്‍ത്ഥം വരുന്ന അകബ്ബ എന്ന പദമാണ് അനസ്(റ) ഉപയോഗിച്ചിട്ടുള്ളത് (തഹ്ദീബുല്‍ കമാല്‍ 11/313, ലത്വാഇഫ്/258). സലമതുബ്നു കുഹൈല്‍ ഉദ്ധരിക്കുന്നു: ശഅ്ബാന്‍ മാസം ഖുര്‍ആന്‍ പാരായണക്കാരുടെ മാസമാണ് (സിയറു അഅ്ലാമിന്നുബല 5/295).

പ്രമുഖ പണ്ഡിതനും സ്വൂഫിവര്യനുമായിരുന്ന അംറുബ്നു ഖൈസില്‍ മുല്ലാസി(റ) ശഅ്ബാന്‍ പ്രവേശിച്ചാല്‍, തന്റെ സ്വകാര്യ ആരാധനാലയത്തില്‍ പ്രവേശിച്ച് വാതിലടച്ച് ഏറെ സമയം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു (ഹല്‍യതുല്‍ ഔലിയാഅ് 5/100, സിയറ് 6/250).

സ്വലാത്തിന്റെ മാസം

അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: “നബി(സ്വ) പറഞ്ഞു: ശഅ്ബാന്‍ എന്റെ മാസമാണ്.’ ഈ ഹദീസിന്റെ വിശാലാര്‍ത്ഥത്തില്‍ സ്വലാത്ത് വര്‍ധിപ്പിക്കല്‍ കൂടി ഉള്‍പ്പെടുമെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നു.

ശഅ്ബാനിലെ സ്വലാത്തിന്റെ പ്രത്യേകത പണ്ഡിതന്മാര്‍ വളരെയധികം വിശദീകരിക്കുന്നുണ്ട്. അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഗുന്‍യയില്‍ ഈ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നുണ്ട് (1/187,188).

നബി(സ്വ) സമുദായത്തിന്റെ പ്രകാശമാണ്. അവിടുത്തെ ഇഷ്ടവും മോഹവും സമുദായത്തിന്റെ കൂടി താല്‍പര്യമാണ്. ഇതുകൊണ്ട് തന്നെ അവിടുത്തേക്ക് ലഭിച്ച ഒരു പ്രത്യേക മാസം തങ്ങളുടെ പ്രീതിക്കുവേണ്ടി നീക്കിവെക്കാനാണ് പൂര്‍വികര്‍ ഉദ്ഘോഷിക്കുന്നത് (ഗ്വാലിയ 1/784).

ബറാഅത്ത് രാവ്

സൂറത്തു ദുഖാനിലെ മൂന്ന്, നാല് ആയത്തുകള്‍ പരാമര്‍ശിക്കുന്ന, ഖുര്‍ആന്റെ പ്രത്യേക കൈമാറ്റവും വിധിവിസ്താരവും നടക്കുന്ന രാത്രി ശഅ്ബാന്‍ പതിനഞ്ച് രാത്രി (ബറാഅത്ത്)യാണെന്ന അഭിപ്രായം ഒട്ടനവധി മുഫസ്സിറുകള്‍ ഉദ്ധരിക്കുന്നുണ്ട് (റൂഹുല്‍ മആനി, ഖുര്‍തുബി കാണുക).

അലി(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: ബറാഅത്ത് രാവില്‍ അല്ലാഹു ഒന്നാനാകാശത്തേക്ക് അവന്റെ പ്രത്യേക റഹ്മത് ഇറക്കും. ബഹുദൈവാരാധകരോ വ്യഭിചാരികളോ അല്ലാത്ത സര്‍വജനങ്ങള്‍ക്കും അവന്‍ അന്നു രാത്രി പൊറുത്തുകൊടുക്കും (ഗുന്‍യ 1/190).

ലൈലതുറഹ്മ (കാരുണ്യരാത്രി), ലൈലതുല്‍ മുബാറക (അനുഗ്രഹീതരാത്രി), ലൈലതുസ്വക്ക് (വിധിതീര്‍പ്പുരാത്രി), ലൈലതുല്‍ ബറാഅ (വിമോചനരാത്രി) എന്നീ നാമങ്ങളില്‍ ശഅ്ബാന്‍ പതിനഞ്ച് അറിയപ്പെടുന്നു (ഗാലിയ 1/778).

ആഇശ(റ) ഉദ്ധരിക്കുന്നു: നബി(സ്വ) ഒരു ശഅ്ബാന്‍ പതിനഞ്ചിന് എന്നോട് ചോദിച്ചു. ഇന്നത്തെ രാത്രിയുടെ പ്രത്യേക എന്താണെന്ന് നിനക്കറിയുമോ? ബനൂ കല്‍ബ് സമുദായത്തിലെ ആടുകളുടെ രോമത്തിന്റെ എണ്ണമത്രയും എന്റെ സമുദായത്തിലെ ദോഷികളെ നരകത്തില്‍ നിന്ന് മോചിപ്പിക്കും. ആഇശ(റ) ചോദിച്ചു: എന്താണ് നബിയെ ബനൂകല്‍ബിലെ ആടിന്റെ പ്രത്യേകത? അറബികളില്‍ അവരേക്കാള്‍ ആടുകളുള്ളവര്‍ മറ്റാരുമില്ല (മിശ്കാത്, ഗ്വാലിയ 1/778).

ഇങ്ങനെ ഒട്ടനവധി സവിശേഷതകള്‍ മേളിച്ച ഒരു ശ്രേഷ്ഠദിനമാണ് ശഅ്ബാന്‍ പതിനഞ്ച്. മതവേദിയിലെ അല്‍പബുദ്ധികളായ നവീന ആശയക്കാര്‍ അവരുടെ ചെറിയ ദൃഷ്ടി കോണില്‍ എത്തിപ്പെടാത്തത് മുഴുവന്‍ നിഷേധിക്കുന്നതിന്റെ ഭാഗമായാണ് ബറാഅത്ത് രാവിനെയും നിഷേധിക്കാനിറങ്ങിയത്.





ഖാദിയാനി:ഹദീസുകളിലെ പ്രവാചകത്വ സമാപ്തി


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഹദീസുകളിലെ പ്രവാചകത്വ സമാപ്തി● 0 COMMENTS



“ഖാതമുന്നബിയ്യീനു’ മായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ച ഇതേ പദത്തിന്റെ ഇതര നിഷ്പത്തി രൂപങ്ങളുടെ ആശയമെന്തെന്ന അന്വേഷണത്തിനു ഏറെ പ്രസക്തിയുണ്ട്. സൂറത്തുല്‍ ബഖറ ഏഴാം സൂക്തത്തില്‍ ഇങ്ങനെ കാണാം: “”അവരുടെ ഹൃദയത്തിനുമേല്‍ അല്ലാഹു സീല്‍ വെച്ചിരിക്കുന്നു..” അവിശ്വാസം മൂത്ത് സത്യസന്ദേശം സ്വീകരിക്കാനാവാത്ത വിധം ഹൃദയകാഠിന്യം രൂപപ്പെട്ട കൊടിയ ശത്രുക്കളെക്കുറിച്ചാണ് ഈ പ്രയോഗം. അതായത്, അവരുടെ ഹൃദയത്തിന്റെ നന്മ സ്വീകരിക്കാനുള്ള പക്വതയും സന്നദ്ധതയും അവസാനിച്ചിരിക്കുന്നു. ദീന്‍ പ്രവേശിക്കാനാവാത്ത വിധം അത് അടച്ചുപൂട്ടിയിരിക്കുകയും അതുകൊണ്ടുള്ള ഉപകാരം അവസാനിക്കുകയും ചെയ്തിരിക്കുന്നു. ഇമാം ഖുര്‍തുബി(റ) വിശദീകരിച്ചതിങ്ങനെ: അവര്‍ വിശ്വാസം സ്വീകരിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുകയാണിതില്‍. ഖതമ, ഖത്മ്, മഖ്തൂം എന്നീ വിധം പദവിന്യാസം നടത്തുന്ന ഇതിന് “വസ്തുക്കളുടെ മുകളിലിടുന്ന മൂടി’ അഥവാ ഉറപ്പിക്കല്‍ എന്നര്‍ത്ഥം. അങ്ങനെ അതില്‍ മറ്റൊന്നും പ്രവേശിക്കാത്ത വിധമാവും. ഇതേ രീതിയിലാണ് ഗ്രന്ഥം അവസാനിച്ചു, വാതില്‍ അടച്ചു പൂട്ടി തുടങ്ങിയ ആശയത്തിന് “ഖതമ’ പ്രയോഗിക്കുന്നത്. അവയിലേക്ക് മറ്റൊന്നും ചേരാതെ, അതില്‍ പെടാത്തതൊന്നും വെക്കാതിരിക്കുക എന്നാണാശയം (തഫ്സീര്‍ ഖുര്‍തുബി 1/232). ഏതു വസ്തുവിന്റെയും ഉപകാരം അവസാനിച്ചുവെന്ന് കുറിക്കാനാണ് ഖതമ പ്രയോഗിക്കുന്നതെന്ന് മറ്റു പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്.

മഹ്ശറില്‍ നടക്കുന്ന ഒരു സങ്കീര്‍ണ സന്ദര്‍ഭം വിശദീകരിക്കുന്നിടത്തും വിശുദ്ധ വേദത്തില്‍ ഖതമയുടെ ഭാവികാല സൂചകമായ “നഖ്തിമു’ പ്രയോഗിച്ചതു കാണാം. അല്ലാഹു പറയുന്നു: “”അന്നേ ദിനം അവരുടെ വായക്കു നാം സീല്‍ വെക്കുന്നതും കൈകള്‍ സംസാരിക്കുന്നതിന് കാലുകള്‍ സാക്ഷി നില്‍ക്കുന്നതുമാണ്” (36:65). സംസാരത്തിന്റെ പതിവുരീതി വായ കൊണ്ടായിരിക്കലാണ്. എന്നാല്‍ മഹ്ശറില്‍ ഇതിനു വിരുദ്ധമായി കൈകള്‍ സംസാരിക്കും. കാലുകള്‍ അതംഗീകരിക്കുകയും ചെയ്യും. അതുവരെയും ഭംഗിയായി പ്രവര്‍ത്തിച്ചിരുന്ന വായക്ക് ഒന്നും ചെയ്യാനാവാതെ, അതിന്റെ ഗുണം പൂര്‍ണമായി അവസാനിപ്പിക്കുകയാണ് അല്ലാഹു. അതുകൊണ്ടാണ് പതിവു രീതിക്കു പകരം കൈകള്‍ കാര്യം പറയേണ്ടിവരുന്നത്. ഇത് കുറിക്കാന്‍ ഖാതമുന്നബിയ്യീന്റെ ക്രിയാഭാഗത്തില്‍ പെടുന്ന “നഖ്തിമു’വാണ് പ്രയോഗിച്ചിട്ടുള്ളത്. ഇവിടെയും അവസാനിക്കുമെന്ന് തന്നെയാണ് സാരം. ഖാദിയാനികള്‍ പറയുന്നതുപോലെ ഖാതമിന് ശ്രേഷ്ഠത എന്നര്‍ത്ഥം നല്‍കുകയാണെങ്കില്‍ ഇവിടെ വായ ശ്രേഷ്ഠമാവുകയും അതുവരെ സംസാരിക്കാനറിയാത്തവര്‍ക്കും അത് സാധിക്കുകയാണല്ലോ വേണ്ടത്.

സൂറതുല്‍ മുത്വഫ്ഫിഫീന്‍ 25,26 സൂക്തങ്ങളില്‍ പരാമര്‍ശിച്ച മഖ്ദൂം, ഖിതാമുഹു എന്നീ പദങ്ങള്‍ കൂടി പരിശോധിക്കാം. സൂക്തമിങ്ങനെ: സീലു വെച്ചടച്ച ചഷകങ്ങളില്‍ നിന്ന് അവര്‍ക്ക് കുടിപ്പിക്കപ്പെടും, അതിന്റെ അവസാനം കസ്തൂരിയുടെ വാസനയായിരിക്കും…” മഖ്തൂം എന്നാല്‍ സീലു വെച്ചടച്ചത്. ഖിതാം = അവസാനം. ഇമാം റാസി(റ)യെ വായിക്കുക: “”ഏതു വസ്തുവിന്റെയും അവസാനത്തിന് ഖിതാമെന്ന് പറയുന്നു. ഖുര്‍ആന്‍ പാരായണം ചെയ്തു തീര്‍ക്കുന്നതിനും പ്രവര്‍ത്തികളുടെ അന്ത്യമെന്നതിനും ഈ പദം പ്രയോഗിക്കുന്നു. ഖാതിമെന്നതിനു അവസാനമെന്നു തന്നെയാണര്‍ത്ഥം. അന്ത്യപ്രവാചകന്‍ എന്നു കുറിക്കാന്‍ “ഖാതമുന്നബിയ്യീന്‍’ എന്നു പ്രയോഗിക്കുമ്പോഴുള്ള പോലെ ഖാതിം, ഖിതാം രണ്ടിനും അവസാനമെന്ന ഒരേ ആശയമാണുള്ളത്. (തഫ്സീറുല്‍ കബീര്‍)

ഇവിടെയും കാര്യം സുവ്യക്തമാണ്. സ്വര്‍ഗീയര്‍ക്കുള്ള ആദരവിന്റെ ഭാഗമായി പാനീയം നിറച്ച ശേഷം സീല് ചെയ്ത് ഭദ്രമാക്കിയ ചഷകങ്ങളിലാണ് കുടിക്കാന്‍ നല്‍കുക. ഇതാണ് മഖ്തൂം കൊണ്ട് വിവക്ഷിക്കുന്നത്. പിന്നെ അതിലേക്കൊന്നും ചേരാത്ത വിധം അവസാനിപ്പിച്ചുവെന്ന് സാരം. പ്രസ്തുത പാനീയത്തിന്റെ അവസാനമെത്തുമ്പോള്‍ കസ്തൂരിയുടെ വാസനയും രുചിയും ആയിരിക്കുമെന്നതിനു വേണ്ടി, ഖതമയുടെ മറ്റൊരു പദമാകുന്ന “ഖിതാം’ പ്രയോഗിച്ചിരിക്കുന്നു. ഇതൊക്കെയും അന്ത്യം, അവസാനം എന്നതല്ലാത്ത ശ്രേഷ്ഠനാവുക പോലുള്ള മറ്റൊരര്‍ത്ഥവും സ്വീകരിക്കുന്നില്ല. പ്രയുക്ത പദങ്ങളുടെ അതേ ധാതുവില്‍ നിന്ന് ഉണ്ടായിത്തീരുന്ന ഖാമിനും സമാനപ്പൊരുള്‍ തന്നെയേ വരൂ. അതായത് വിശുദ്ധ ഖുര്‍ആന്‍ 33:40ലെ ഖാതമു/ഖാതിമുന്നബിയ്യീന്‍ എന്നാല്‍ അവസാനത്തെ നബി എന്നു മാത്രമാണ് വിവക്ഷ. ഖിതാമും മഖ്തൂമും വിശദീകരിച്ചപ്പോള്‍ “അവസാനം’ എന്നു തെളിയിക്കാന്‍ ഇമാം റാസി(റ) ഖാതമുന്നബിയ്യീന്‍ എന്ന പദം തന്നെ ഉദാഹരിച്ചത് കണ്ടല്ലോ. അരുണോദയം പോലെ വ്യക്തമായ ഇതു സംബന്ധിയായും പദങ്ങള്‍ കൊണ്ട് സര്‍ക്കസ് കളിക്കാനാണ് മീസായികള്‍ ശ്രമിക്കാറുള്ളത്. നബി(സ്വ)യ്ക്കു ശേഷം നബി വരുമെന്ന വിശ്വാസം മത നിരാസമാണെന്ന മുസ്‌ലിം ലോകത്തിന്റെ ഏകാഭിപ്രായത്തിനു അധികരണമായ പ്രവാചക വചനങ്ങളില്‍ ചിലത് ഇനി പരിശോധിക്കാം.

ഖുര്‍ആന്റെ വ്യാഖ്യാനമാണ് തിരു ഹദീസുകള്‍. അല്ലാഹു പറഞ്ഞു: താങ്കള്‍ക്കു ഞാന്‍ ബോധന(ഖുര്‍ആന്‍)മിറക്കിയത്, താങ്കള്‍ക്കവതീര്‍ണമായത് അങ്ങ് ജനങ്ങള്‍ക്കു വിശദീകരിച്ചുകൊടുക്കാനായാണ് (16:44). അവിടുന്ന് സ്വന്തമായൊന്നും പറയാതെ, ഭാഷണം മുഴുക്കെ ദൈവദത്തമായിരിക്കുമെന്നും ദിവ്യവേദം പ്രഖ്യാപിച്ചിട്ടുണ്ട് (53:3). ആകയാല്‍, നബി(സ്വ)യുടെ തീരുമാനം വിശ്വാസിക്ക് പരമപ്രധാനമാണ്; അതിന്റെ നിഷേധം മത തിരസ്കരണവുമാണ്.

നബി(സ്വ) വിശദീകരിച്ചതെന്ത്?

പൂര്‍വ പ്രവാചകന്‍മാരുടെ പാത പിമ്പറ്റിയാണ് പില്‍കാല നബിമാരുടെ ആഗമനം. ഓരോരുത്തരും ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രചാരകര്‍. പില്‍കാല പ്രവാചകരെക്കുറിച്ച് സമൂഹത്തെ അവര്‍ ബോധവല്‍കരിക്കുകയും ചെയ്തു. ഈസാ (അ)ന്റെ ഒരു പ്രഖ്യാപനം ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: “”ഈസാ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്  ഇസ്രായേല്യരേ, എന്റെ ശേഷം നിയുക്തരാവുന്ന “അഹ്മദ്’ എന്ന അഭിധാനമുള്ള പ്രവാചകനെക്കുറിച്ച് സുവിശേഷമറിയിച്ചും, എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തിയും നിങ്ങളിലേക്കവതരിച്ച ദൈവദൂതനാണ് ഞാന്‍’ (61:6).

തന്റെ ശേഷം വരാനിരിക്കുന്ന അഹ്മദ് നബിയെക്കുറിച്ച് ഈസാ(അ) കൃത്യമായി പ്രവചിക്കുന്നതാണിത്. “”ഞാന്‍ പോകുന്നത് നിങ്ങള്‍ക്കു പ്രയോജനകരം. ഞാന്‍ പോവാതിരുന്നാല്‍ സത്യത്തിന്റെ ആത്മാവ് (പാരാക്ലീറ്റസ്=അഹ്മദ്) നിങ്ങള്‍ക്കു വരില്ല. അപ്പോഴോ, അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തുംഎന്ന വിധം നിലവിലുള്ള ബൈബിളിലും നബി(സ്വ)യെക്കുറിച്ചുള്ള ഈസാ(അ)ന്റെ പ്രവചനം വായിക്കാനാവും (യോഹന്നാന്‍ 16/714).

എന്നാല്‍ തിരുനബി(സ്വ) ചെയ്തതെന്തായിരുന്നു? ഒരു നബി വന്നാല്‍ അദ്ദേഹത്തെ അംഗീകരിക്കല്‍ വിശ്വാസികളുടെ പരലോക വിജയത്തിന്റെ ജൈവഘടകം തന്നെയായിട്ടും തന്റെ ശേഷം വരുന്ന നബി(?)യെക്കുറിച്ച് സൂചിപ്പിക്കുക പോലും ചെയ്തില്ലെന്നു മാത്രമല്ല, ഞാന്‍ അന്ത്യപ്രവാചകനാണ്, എന്റെ ശേഷം ഒരു നബിയും വരില്ല, നബിത്വ വാദമുന്നയിക്കുന്നവര്‍ പെരും കള്ളന്മാരാണ് തുടങ്ങിയ വ്യക്തമായ പരാമര്‍ശങ്ങള്‍ വഴി അങ്ങനെയൊരു സാധ്യത തന്നെ അടച്ചു കളയുകയാണ് അവിടുന്ന് ചെയ്തത്. ലക്ഷക്കണക്കിനു ഹദീസുകള്‍ ലഭ്യമായിട്ടും ഒന്നില്‍ പോലും “പഞ്ചാബിലെ സാധു നബി(?)’ക്കുറിച്ചെന്നല്ല; മറ്റൊരാളെക്കുറിച്ചും അവിടുന്ന് ഒരക്ഷരം പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ മുസ്‌ലിം ലോകത്തിന് സാധിക്കും. അതുകൊണ്ടാണ്, നബി(സ്വ)ക്കു ശേഷം പ്രവാചകത്വം വാദിച്ചുവന്ന സര്‍വ ദജ്ജാലുകളെയും കുറിച്ച് കാഫിറുകളാണെന്ന് അവരൊന്നടങ്കം വിശ്വസിക്കുന്നത്. ഏതാനും ഹദീസുകള്‍ പരിചയപ്പെടാം.

ഒന്ന്: നബി(സ്വ) പറഞ്ഞു: എന്റെയും പൂര്‍വിക പ്രവാചകന്മാരുടെയും ഉപമ വീടു നിര്‍മിച്ച ഒരാള്‍ക്കു തുല്യം. ഒരു മൂലയിലെ ഒരു ഇഷ്ടിക ഒഴിച്ചിട്ട് അദ്ദേഹം കെട്ടിടം ഭംഗിയാക്കി, പൂര്‍ത്തീകരിച്ചു. സന്ദര്‍ശകര്‍ അതിന്റെ സൗന്ദര്യം കണ്ട് കൗതുകപ്പെടുകയും ഈ മൂലയിലെ ഉപേക്ഷിച്ച ഇഷ്ടിക കൂടി വച്ചിരുന്നെങ്കില്‍ എത്ര നന്നാവുമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഞാനാണ് ആ ഇഷ്ടിക; ഞാന്‍ അവസാനത്തെ പ്രവാചകനാകുന്നു (ബുഖാരി, മുസ്‌ലിം).

ഈ ഹദീസിന്റെ മറ്റൊരു നിവേദനം ഇങ്ങനെ: ഞാനാണ് ഇഷ്ടികയുടെ സ്ഥാനത്തുള്ളവന്‍. ഞാന്‍ വന്നു. അങ്ങനെ കെട്ടിടം സമ്പൂര്‍ണമായി (ബൈഹഖി, മുസ്വന്നഫ് ഇബ്നു അബീശൈബ). തിരുനബി(സ്വ)യ്ക്കു ശേഷം ഒരു നബിയുമുണ്ടാവില്ലെന്നതിന്റെ വ്യക്തമായ സാക്ഷ്യമാണ് എല്ലാ മുഹദ്ദിസുകളും നിവേദനം ചെയ്ത ഉദ്ധൃത നബിവചനം.

രണ്ട്: തബൂക്ക് യുദ്ധത്തിനു പോവുമ്പോള്‍ അലി(റ)നെയായിരുന്നു മദീനയിലെ ഭരണകാര്യങ്ങള്‍ നബി(സ്വ) ഏല്‍പ്പിച്ചത്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ എന്നെ ഇവിടെ നിര്‍ത്തിപ്പോവുകയാണോ എന്ന് യുദ്ധത്തില്‍ പങ്കെടുക്കാനാവാത്തതിന്റെ വിഷമമറിയിച്ച അലി(റ)നോട് നബി(സ്വ) പറഞ്ഞു: ഹാറൂന്‍ നബിക്ക് മൂസാ നബിയുമായുള്ള സ്ഥാനമാണ് താങ്കള്‍ക്ക് ഞാനുമായുള്ളത്. എന്നാല്‍, എന്റെ ശേഷം നബിമാരാരുമുണ്ടാവില്ല (തുര്‍മുദി). തൗറാത്ത് സ്വീകരിക്കാന്‍ മൂസാ(അ) പോയപ്പോള്‍ സമൂഹത്തിന്റെ ചുമതല സഹോദരനെ ഏല്‍പ്പിച്ചതാണ് അവിടുന്ന് സൂചിപ്പിക്കുന്നത്. പക്ഷേ, അതുകൊണ്ട് വരാവുന്ന ഒരു ധാരണപ്പിശക് ശക്തമായി തിരുത്തുകയും ചെയ്യുന്നു. ഹാറൂന്‍(അ) നബിയായതു പോലെയല്ല; എന്തുകൊണ്ട്, എനിക്കു ശേഷമോ കൂടെയോ ഒരു നബിയുമില്ല.

മൂന്ന്: അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ബനൂ ഇസ്രാഈല്യരുടെ നേതൃത്വം പ്രവാചകന്മാര്‍ക്കായിരുന്നു. ഒരാള്‍ മരണപ്പെട്ടാല്‍ മറ്റൊരാള്‍ പകരം വരും. എന്നാല്‍, അറിയേണ്ട കാര്യം എന്റെ ശേഷം ഒരു നബിയുമില്ലെന്നതാണ്. ശേഷം എന്റെ ഖലീഫമാരുണ്ടാവും… (മുസ്‌ലിം).

നാല്: അനസുബ്നു മാലിക്(റ) നിവേദനം. നബിയവര്‍കള്‍ അരുളി: നുബുവ്വതും രിസാലതും മുറിഞ്ഞവസാനിച്ചിരിക്കുന്നു. ആകയാല്‍ എന്റെ ശേഷം റസൂലോ നബിയോ അവതരിക്കില്ല (തുര്‍മുദി).

അഞ്ച്: അബൂത്വുഫൈല്‍(റ)ല്‍ നിന്ന്. നബി(സ്വ) പറഞ്ഞു: എന്റെ ശേഷം പ്രവാചകത്വമില്ല; സദ്സ്വപ്നങ്ങള്‍ ശേഷിക്കുന്നു'(അഹ്മദ്).

ആറ്: അബൂഹുറൈറ(റ) നിവേദനം: തിരുനബി(സ്വ) പ്രസ്താവിച്ചു. ഇതര പ്രവാചകന്‍മാരേക്കാള്‍ എനിക്ക് ആറു ശ്രേഷ്ഠതകള്‍ ലഭ്യമായിട്ടുണ്ട്… എന്നെ സര്‍വ സമൂഹത്തിലേക്കും പ്രവാചകനായി നിയോഗിച്ചു. അങ്ങനെ ഞാന്‍ മുഖേന പ്രവാചകത്വ സമാപ്തിയുണ്ടായി (തുര്‍മുദി, ഇബ്നുമാജ).

ഏഴ്: നബി(സ്വ) പറഞ്ഞു: എനിക്കു മുഹമ്മദെന്നും അഹ്മദെന്നും പേരുണ്ട്. ഞാന്‍ മാഹീ (മായ്ച്ചുകളയുന്നവന്‍)യാണ്. എന്നെ കൊണ്ട് അല്ലാഹു അവിശ്വാസം ഇല്ലാതെയാക്കുന്നു. എന്റെ പിറകെ സൃഷ്ടികള്‍ ഒരുമിച്ചു കൂടുന്നതിനാല്‍ ഞാന്‍ ഹാശിറുമാണ്. ഞാന്‍ ആഖിബുമാണ്. അഥവാ ശേഷം നബിമാരില്ലാത്ത അവസാനക്കാരന്‍ (ബുഖാരി, മുസ്‌ലിം).

എട്ട്: ഇബ്നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: ഒരു ദിനം തിരുനബി(സ്വ) ഞങ്ങള്‍ക്കു പ്രത്യക്ഷനായി യാത്ര പറയുന്നതുപോലെ അരുള്‍ ചെയ്തു. ഞാന്‍ നിരക്ഷരനായ മുഹമ്മദ് നബിയാണ്. എന്റെ ശേഷം ഒരു നബിയും വരാനില്ല (അഹ്മദ്).

ഇങ്ങനെ നൂറുക്കണക്കിന് വ്യക്തമായ ഹദീസുകളുണ്ട്. എല്ലാം വ്യത്യസ്ത ശൈലിയിലും സന്ദര്‍ഭത്തിലും അവിടുന്ന് പ്രതിവചിച്ചത്. അവയെല്ലാം ജ്ഞാനാന്ധകാരം ബാധിച്ചവരുടെ കണ്ണു പോലും തുറപ്പിക്കാന്‍ പര്യാപ്തമാം വിധം, നബി(സ്വ)യ്ക്കു ശേഷമുള്ള നുബുവ്വത്ത് നിഷേധിക്കുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടാവില്ലെന്നും വിരുദ്ധ വാദക്കാര്‍ കള്ളന്മാരും വഞ്ചകരുമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. മരണഘട്ടത്തില്‍ പോലും സമൂഹത്തിനു വേണ്ടി വേപഥു പൂണ്ട നബി(സ്വ) ഏറെ മൗലികമായ ഈ കാര്യത്തില്‍ സ്വീകരിച്ച രീതിയിതാണ്. പില്‍കാലത്ത് ഒരാള്‍ നബിയായി വരുമെങ്കില്‍, അദ്ദേഹത്തെ വിശ്വസിക്കേണ്ടത് സാമൂഹിക ബാധ്യതയാണെങ്കില്‍ ഇവ്വിധം നുബുവ്വത് നിഷേധം നടത്തി ഉമ്മത്തിനെ അന്ധകാരത്തിലേക്കു നയിക്കാന്‍ കാരുണ്യവാന്‍ മുത്തുനബി(സ്വ)ക്ക് സാധിക്കുമായിരുന്നോ? അതുകൊണ്ടാണ് മുസ്‌ലിം ലോകം ഏക സ്വരത്തില്‍ “ഖാതമുന്നബിയ്യീന്‍’ വിശ്വസിക്കുന്നത്. ഹദീസ് പ്രമാണങ്ങളുടെ ശൃംഖല സാക്ഷിനില്‍ക്കുന്ന ഈ വസ്തുത നിഷേധിക്കാന്‍ മിനക്കെടുന്നവരുടെ ചര്‍മകാഠിന്യത്തിനു മുമ്പില്‍ നമിച്ചുകൊടുക്കുക തന്നെ!



(തുടരും)

ഖാദിയാനിസം4/ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

കൃസതേനി സം:ത്രിത്വം പകരാതിരുന്നതെന്തുകൊണ്ട്


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ത്രിത്വം പകരാതിരുന്നതെന്തുകൊണ്ട്?● 0 COMMENTS

ബിബ്ലിയ (പുസ്തകങ്ങള്‍) എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ബൈബിള്‍ എന്ന ഇംഗ്ലീഷ് പദം നിഷ്പന്നമായിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിലാണ് വിശുദ്ധ പുസ്തകങ്ങളുടെ സമാഹാരം അഥവാ ദൈവിക വെളിപാടുകളുടെ ഗ്രന്ഥാലയം എന്ന അര്‍ത്ഥത്തില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്.

മൂസാ നബി(അ)ന് നല്‍കപ്പെട്ട തൗറാത്തും (തോറ) ഈസാ നബി(അ)ന് അവതരിച്ച ഇഞ്ചീലും (സുവിശേഷങ്ങള്‍) ദാവൂദ് നബി(അ)ന് ലഭിച്ച സബൂറും (സങ്കീര്‍ത്തനങ്ങള്‍) തന്നെയാണ് ബൈബിള്‍ പുസ്തകങ്ങള്‍ എന്നാണ് ആധുനിക ക്രൈസ്തവ മിഷണറിമാരുടെ വാദം. ഇത് വിലയിരുത്തുന്നതിന് മുമ്പ് ബൈബിളിനെക്കുറിച്ച്, ബൈബിള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ ചില വസ്തുതകള്‍ പരിശോധിക്കാം.

കേരളാ കാത്തലിക് ബൈബിള്‍ സൊസൈറ്റി പുറത്തിറക്കുന്ന ബൈബിളിന്റെ ആമുഖത്തില്‍ ഇപ്രകാരം വായിക്കാം:

“ബൃഹത്തായ ഈ ഗ്രന്ഥസമാഹാരം ആയിരത്തിലേറെ വര്‍ഷം കൊണ്ടാണ് (ക്രി.മു 1200ക്രി. വ. 100) വിരചിതമായത്. ഇവയില്‍ ഏറിയ പങ്കും ആദ്യം വാചിക പാരമ്പര്യങ്ങളായി സമൂഹത്തില്‍ പരിരക്ഷിക്കപ്പെട്ടുപോന്നു. ഈ പാരമ്പര്യങ്ങള്‍ കൂട്ടിയിണക്കിയാണ് പിന്നീട് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്. ഉദാഹരണത്തിന് പഞ്ചഗ്രന്ഥിയില്‍ യാഹ്മിസ്റ്റ് (ജെ), എലോഹിസ്റ്റ് (ഇ) പ്രീസ്റ്റ്ലി (പി), ഡെവു ട്രോണമിസ്റ്റ് (ഡി) എന്നിങ്ങനെ പ്രധാനമായും നാലു പാരമ്പര്യങ്ങളുടെ സമന്വയം നടന്നതായി സൂചനയുണ്ട്. ഒരേ സംഭവത്തെക്കുറിച്ച് വ്യത്യസ്ത വിവരണങ്ങള്‍ കാണുന്നത് വിവിധ പാരമ്പര്യങ്ങള്‍ മൂലമാണ്. വിവിധ കാലഘട്ടങ്ങളില്‍ രൂപംകൊണ്ട ഈ ഗ്രന്ഥങ്ങളില്‍ പല രചനാ രൂപങ്ങള്‍ ദൃശ്യമാണ്. വിശ്വാസത്തിന്റെ വെളിച്ചത്തിലുള്ള ചരിത്രാഖ്യാനം, ഇതിഹാസ രൂപമായ വിവരണങ്ങള്‍, കഥകള്‍, ഉപമകള്‍, ഗീതങ്ങള്‍, പഴഞ്ചൊല്ലുകള്‍, പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ ഗ്രന്ഥകാരന്റെ ഉദ്ദേശ്യവും അതിലൂടെ ബൈബിളിന്റെ സന്ദേശവും ഗ്രഹിക്കുന്നതിന് വൈവിധ്യമാര്‍ന്ന ഈ രചനാരൂപങ്ങള്‍ വേര്‍തിരിച്ചറിയുക ആവശ്യമാണ്. മാനുഷിക മാധ്യമങ്ങളിലൂടെയാണ് ദൈവവചനം നല്‍കപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളുടെ അപര്യാപ്തത ദൈവവചനത്തിന്റെ അവ്യക്തതയായി കരുതരുത്. ദൈവാവിഷ്കാരത്തിന്റെ ചരിത്രത്തിലും വളര്‍ച്ച ദൃശ്യമാണ്’ (കെസിബിസി ബൈബിള്‍, മൂന്നാം പതിപ്പ്, ആമുഖം, പേജ് 13).

പാരമ്പര്യ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാനുഷിക കരങ്ങളാല്‍ വിരചിതമായ ഗ്രന്ഥമാണ് ബൈബിളെന്നര്‍ത്ഥം. ഗ്രന്ഥകാരന്മാരുടെ അപര്യാപ്തത ബൈബിളില്‍ നിഴലിച്ചുകാണുന്നു എന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുകയാണിവിടെ. പ്രഗത്ഭ പണ്ഡിതനായ ഡോ. മൈക്കിള്‍ കാരമറ്റം പറയുന്നതിങ്ങനെയാണ്:

“ഓരോ പുസ്തകവും എഴുതപ്പെട്ട കാലത്ത് നിലവിലിരുന്ന പ്രപഞ്ച വീക്ഷണവും സാഹിത്യ ശൈലികളും മാനുഷിക ഗ്രന്ഥകാരന്മാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യം മറക്കാവതല്ല’ (വിശ്വാസത്തിന്റെ വേരുകള്‍, പേ 30).

മറ്റൊരു ബൈബിള്‍ പണ്ഡിതനായ റെയ്മണ്ട് ഇ. ബ്രൗണിന്റെ അഭിപ്രായം നോക്കൂ:

“ബൈബിളിലെ ഓരോ വാക്കും മനുഷ്യ കരങ്ങള്‍ കൊണ്ട് എഴുതപ്പെട്ടതാണ്. ബൈബിള്‍ പാരമ്പര്യങ്ങളെല്ലാം മനുഷ്യന്റെ ചിന്തയുടെ ഉല്‍പന്നങ്ങളത്രെ. എഴുതിയ ആളിന്റെ ജീവിതത്തിലുണ്ടായ അര്‍ത്ഥവും അനുഭവവുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. വ്യാപകാര്‍ത്ഥത്തില്‍ വേദപുസ്തകം ഒരു തരം മാംസധാരണമാണെന്ന് പറയാം. ദൈവത്തിന്റെ നിര്‍ദേശം മനുഷ്യന്റെ വാക്കുകളിലൂടെ നമ്മില്‍ എത്തിച്ചേരുന്നു’ (ൃലുെീിലെ െീേ 101 ൂൗലെേശീി െീി വേല യശയഹല, പേ, 29).

മൂസാ നബി(അ), ഈസാ(അ), ദാവൂദ്(അ) എന്നീ പ്രവാചകന്മാര്‍ക്ക് അല്ലാഹു നേരിട്ട് ഇറക്കിക്കൊടുത്ത തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ അല്ല ബൈബിള്‍ എന്നും പല കാലത്തുള്ള ചിലര്‍ അവരുടെ അഭിപ്രായങ്ങള്‍ എഴുതിയതാണെന്നും മേല്‍ ഉദ്ധരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നതാണ്.

മനുഷ്യകുലത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. അവര്‍ക്ക് നല്‍കപ്പെട്ട ദൈവിക ഗ്രന്ഥങ്ങളില്‍ മുമ്പ് സൂചിപ്പിച്ചതുപോലെ ഏകത ദൃശ്യമാവുക സ്വാഭാവികമാണ്. ഏക സത്യദൈവത്തിലേക്കായിരുന്നു എല്ലാ പ്രവാചകന്മാരും ജനങ്ങളെ ക്ഷണിച്ചിരുന്നത്. അതുകൊണ്ടുതന്നെ ദൈവവചനങ്ങള്‍ ചിലത് ഉള്‍ക്കൊണ്ട മനുഷ്യരചനയായ ബൈബിളിലും ഏകദൈവികത്വത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.

യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിനു തന്നെ (ആവര്‍ത്തനം 4/35).

ആകയാല്‍ മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നെ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞു മനസ്സില്‍ വച്ചുകൊള്‍ക (ആവര്‍ത്തനം 4/39).

യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ (ആവര്‍ത്തനം 6/4).

ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോള്‍ കണ്ടുകൊള്‍വിന്‍ (ആവര്‍ത്തനം 32/39).

അതുകൊണ്ടു കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു. നിന്നെപ്പോലെ ഒരുത്തനുമില്ല. ഞങ്ങള്‍ സ്വന്തം ചെവി കൊണ്ടു കേട്ടതൊക്കെയും ഓര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല (ശാമുവേല്‍ 7/22).

യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്…. (രാജാക്കന്മാര്‍ 8/59,60).

യേശു അവനോട്: സാത്താനേ, എന്നെ വിട്ട്പോ. നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു (മത്തായി 4/10).

എന്നോടു കര്‍ത്താവേ, കര്‍ത്താവേ എന്നു പറയുന്നവന്‍ ഏവനുമല്ല സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവന്‍ അത്രേ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് (മത്തായി 7/21).

എല്ലാറ്റിലും മുഖ്യ കല്‍പന. ഏത് എന്ന് അവനോട് ചോദിച്ചു. അതിന് യേശു: എല്ലാറ്റിലും മുഖ്യ കല്‍പനയോ. യിസ്രായേലേ കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ് (മാര്‍ക്കൊസ് 12/29).

പക്ഷേ, ക്രൈസ്തവര്‍ ഇത്തരം വചനങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കുകയാണ്. അവര്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരടങ്ങുന്ന ത്രിയേക ദൈവസങ്കല്‍പത്തിലാണ് വിശ്വസിക്കുന്നത്. ഈ വ്യതിയാനത്തെക്കുറിച്ചാവാം ബൈബിളിലെ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്.

അവര്‍ നിന്റെ (യോഹവയുടെ) കൈയില്‍ നിന്ന് അറ്റുപോയിരിക്കുന്നു (സങ്കീര്‍ത്തനം 88/5).

മാനുഷ കല്‍പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നത് കൊണ്ട് എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു (മത്തായി 15/9).

എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ ക്രൈസ്തവരുടെ ത്രിത്വ ദൈവ സങ്കല്‍പത്തെ ശക്തമായി വിമര്‍ശിക്കുന്നതായി കാണാം:

“അല്ലാഹു മൂവരില്‍ ഒരാളാണെന്ന് എന്നു പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനും ഇല്ലതന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും (സൂറത്തുല്‍ മാഇദ/73).

ഇതിന്റെ വിശദീകരണത്തില്‍ ഇമാം റാസി(റ) പറയുന്നതിങ്ങനെ:

“ക്രിസ്ത്യാനികള്‍ ഇപ്രകാരം പറയുന്നതായി പണ്ഡിതന്മാര്‍ ഉദ്ധരിച്ചിരിക്കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന ഒന്നാണ് ദൈവം. ഇത് മൂന്നും ഒരു ദൈവമാണ്. സൂര്യന്‍ എന്നത് അതിന്റെ സത്തയെയും പ്രകാശത്തെയും ചൂടിനെയും ഉള്‍ക്കൊള്ളുന്ന നാമമാണല്ലോ. പിതാവുകൊണ്ട് അവരുദ്ദേശിക്കുന്നത് സത്തയെയും പുത്രന്‍ കൊണ്ടുദ്ദേശിക്കുന്നത് വചനവും റൂഹ് കൊണ്ടുദ്ദേശിക്കുന്നത് പരിശുദ്ധാത്മാവുമാണ്. മദ്യവുമായും പാലുമായും വെള്ളം കലരുന്നതുപോലെ ദൈവത്തിന്റെ വചനമായ സംസാരം യേശുവിന്റെ ശരീരവുമായി കലര്‍ന്നിരിക്കുന്നുവെന്ന് അവര്‍ വാദിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും വെവ്വേറെ ദൈവങ്ങളാണെന്നും എല്ലാം കൂടി ഒരു ദൈവമാണെന്നും അവര്‍ പറയുന്നു. ഇത് അര്‍ത്ഥശൂന്യമാണെന്ന് പ്രഥമ ബുദ്ധികൊണ്ടുതന്നെ അറിയാവുന്നതാണ്. കാരണം ഒന്ന് ഒരിക്കലും മൂന്നോ മൂന്ന് ഒരിക്കലും ഒന്നോ ആവുകയില്ലല്ലോ. ക്രിസ്ത്യാനികളുടെ ഈ വാദത്തേക്കാള്‍ പിഴച്ചതും വ്യര്‍ത്ഥവുമായ മറ്റൊന്നില്ല’ (തഫ്സീറു റാസി 6/124).

ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ത്രിത്വത്തെ സൂചിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ ഉണ്ടെന്നാണ് ക്രൈസ്തവരുടെ വാദം. അങ്ങനെയാണെങ്കില്‍ മുഹമ്മദ് നബി(സ്വ) ബൈബിളില്‍ നിന്നും ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയതാണെന്ന അവരുടെ ആരോപണം വാദത്തിനു സമ്മതിച്ചാല്‍ തന്നെ ത്രിയേക ദൈവ സങ്കല്‍പമായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഖുര്‍ആന്‍ ത്രിത്വ സങ്കല്‍പത്തെ ശക്തമായി വിമര്‍ശിക്കുന്നതായാണ് നാം കണ്ടത്. ഇതില്‍ നിന്നുതന്നെ ഖുര്‍ആന്‍ ബൈബിളില്‍ നിന്നും മുഹമ്മദ് നബി(സ്വ) പകര്‍ത്തിയെഴുതിയതല്ല എന്ന് നിസ്സംശയം വ്യക്തമാകും.

ബൈബിളില്‍ ത്രിത്വം നിറഞ്ഞുനില്‍ക്കുന്നുവെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുന്നുവെങ്കില്‍ അതിനെ കുറെയൊക്കെ ന്യായീകരിക്കുന്ന വചനങ്ങള്‍ തന്നെയും പതിയെ അപ്രത്യക്ഷമാവുന്നതായാണ് കാണാന്‍ സാധിക്കുന്നത്. മര്‍കസുല്‍ ബിഷാറ, കോള്‍ ഓഫ് ഹോപ് തുടങ്ങിയ മിഷണറി സംഘടനകള്‍ പുറത്തിറക്കിയ സകരിയ ബ്രൂട്ടസിന്റെ വേല ഴീറ ശ െീില ശി വീഹ്യ ൃേശിശ്യേ എന്ന പുസ്തകത്തിന്റെ പരിഭാഷയായ “വിശുദ്ധ ത്രിത്വത്തില്‍ ദൈവം ഏകനാണ്’ എന്ന പുസ്തകത്തില്‍ അദ്ദേഹം ത്രിയേകത്വത്തിന് തെളിവായുദ്ധരിക്കുന്ന ബൈബിള്‍ വചനമിതാണ്: “അപ്പോസ്തലനായ യോഹന്നാന്‍ ഈ ആശയം വളരെ വ്യക്തമായി ഉറപ്പിച്ചു പറയുന്നുണ്ട്. ശ്രദ്ധിക്കുക; സ്വര്‍ഗത്തില്‍ സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്; ഈ മൂവരും ഒന്നുതന്നെ1യോഹന്നാന്‍ 5/8′ (വിശുദ്ധ ത്രിത്വത്തില്‍ ദൈവം ഏകനാണ്, പേ 6).

ഖേദകരമെന്നു പറയട്ടെ, മലയാളത്തില്‍ ഇന്ന് ലഭ്യമായ ആധികാരിക സഭകളുടെ ബൈബിളുകളില്‍ ഇങ്ങനെയൊരു വചനം കാണാനാവില്ല. തല്‍സ്ഥാനത്ത് ഇതാണുള്ളത്:

സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്; ആത്മാവ്, ജലം, രക്തം. ഇവ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നെ (സത്യവേദ പുസ്തകം).

മൂന്നു സാക്ഷികളാണുള്ളത്ആത്മാവ്, ജലം, രക്തംഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു (കെസിബിസി ബൈബിള്‍).

അതുകൊണ്ട് യേശുവിനെപ്പറ്റി പറയുന്ന മൂന്ന് സാക്ഷികളുണ്ട് ആത്മാവും വെള്ളവും രക്തവും ഈ മൂന്ന് സാക്ഷികളും സമ്മതിക്കുന്നു (ണആഠഇ പരിശുദ്ധ ബൈബിള്‍).

ആത്മാവ്, വെള്ളം, രക്തം എന്നു മൂന്നു സാക്ഷികള്‍ ഉണ്ട് ഇവ മൂന്നും ഒന്നുപോലെ സാക്ഷ്യം വഹിക്കുന്നു (ഓശാന മലയാളം ബൈബിള്‍).

ബൈബിളില്‍ മനുഷ്യ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്ന കാര്യം ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ സമ്മതിക്കുന്നതായി നാം മനസ്സിലാക്കി. അതിന്റെ അപര്യാപ്തത നമുക്ക് ബൈബിളിലുടനീളം ദര്‍ശിക്കാവുന്നതാണ്. അത്തരം മാനുഷിക ചാപല്യങ്ങളൊന്നും ബൈബിളില്‍ നിന്നും പകര്‍ത്തി എഴുതി എന്ന് ക്രൈസ്തവര്‍ വാദിക്കുന്ന ഖുര്‍ആനില്‍ സൂചനാപരമായിപ്പോലും കടന്നുവരാതിരിക്കുന്നതെന്തു കൊണ്ടാണ്. അല്ലാഹുവാണതവതരിപ്പിച്ചത്. നബി(സ്വ)ക്കോ മറ്റാര്‍ക്കെങ്കിലുമോ അതില്‍ ഒരു പങ്കുമില്ല.

ബൈബിള്‍ഖുര്‍ആന്‍/2 ജുനൈദ് ഖലീല്‍ സഖാഫി

മറഞ്ഞ മയ്യിത്ത് നിസ്കാരം

*⭕മറഞ്ഞ മയ്യിത്ത് നിസ്കാരം.⭕*
👇🏻👇🏻👇🏻👇🏻👇🏻
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ശാഫിഈ ഹമ്പലീ മദ്ഹബുകൾ പ്രകാരം മറഞ്ഞ മയ്യിത്തിന്റെ പേരിൽ നിസ്കരിക്കാവുന്നതാണ്. നബി(സ)യും സ്വഹാബത്തും(റ) അബ്സീനിയയിൽ വഫാത്തായ നജാശി രാജാവിന്റെ പേരിൽ മദീനയിൽ വെച്ച് മയ്യിത്ത് നിസ്കരിച്ച സംഭവമാണ് ഇതിന്നാധാരം. എന്നാൽ മാലിഖീ ഹനഫീ മദ്ഹബുകൾ പ്രകാരം പറ്റില്ല. നബി(സ) നജാശി രാജാവിന്റെ മേൽ നിസ്കരിച്ചത് മയ്യിത്തിനെ കണ്ടു കൊണ്ടാണെന്ന് അവർ വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഇബ്നു ഹജർ(റ) എഴുതുന്നു: 
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
وذلك لأنه صلى الله عليه وسلم { أخبر بموت النجاشي يوم موته وصلى عليه هو وأصحابه } رواه الشيخان وكان ذلك سنة تسع وجاء { أن سريره رفع له صلى الله عليه وسلم حتى شاهده } وهذا بفرض صحته لا ينفي الاستدلال لأنها - وإن كانت صلاة حاضر بالنسبة له صلى الله عليه وسلم - هي صلاة غائب بالنسبة لأصحابه(تحفة المحتاج في شرح المنهاج١٤٩/٣)


നജാസി രാജാവ് മരണപ്പെട്ട ദിവസം തന്നെ അദ്ദേഹത്തിൻറെ മരണവാർത്ത നബി(സ) സ്വഹാബത്തിനെ അറിയിക്കുകയും നബി(സ)യും സ്വഹാബത്തും അദ്ദേഹത്തിൻറെ പേരിൽ നിസ്കരിക്കുകയും ചെയ്തതായി ശൈഖാനി (ബുഖാരി,മുസ്ലിം) നിവേദനം ചെയ്ത ഹദീസിലുണ്ട്. ആ സംഭവം നടന്നത് ഹിജ്റ ഒമ്പതാം വർഷത്തിലായിരുന്നു. നജാശീ രാജാവിന്റെ മയ്യിത്ത് കട്ടിൽ നബി(സ)ക്ക് ഉയര്ത്തപ്പെടുക വഴി നബി(സ) മയ്യിത്തിനെ കണ്ടുകൊണ്ടാണ് നിസ്കരിച്ചതെന്നു വന്നിട്ടുണ്ട്. അത് ശരിയാണെന്ന് സംങ്കല്പ്പിച്ചാൽ  തന്നെ മറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു ആസംഭവം  തെളിവാക്കാവുന്നതാണ്. കാരണം നബി(സ)യിലേക്ക്  ചേർത്തി അത് ഹാജറായ മയ്യിത്ത് നിസ്കാരമാണെങ്കിലും സ്വഹാബത്തിലെക്ക് ചേർത്തി അത് മറഞ്ഞ മയ്യിത്ത് നിസ്കാരം തന്നെയാണല്ലോ.(തുഹ്ഫ: 3/150).


ഇതാ റംലി(റ)യുടെ വിവരണമിങ്ങനെ:


 فإن قيل : لعل الأرض زويت له صلى الله عليه وسلم حتى رآه أجيب عنه بوجهين : أحدهما أنه لو كان كذلك لنقل ، وكان أولى بالنقل من الصلاة ; لأنه معجزة ، والثاني أن رؤيته إن كانت لأن أجزاء الأرض تداخلت حتى صارت الحبشة بباب المدينة لوجب أن تراه الصحابة أيضا ولم ينقل ، وإن كانت لأن الله خلق له إدراكا فلا يتم على مذهب الخصم ; لأن البعد عن الميت عنده يمنع صحة الصلاة وإن رآه ، وأيضا وجب أن تبطل صلاته الصحابة(نهاية المحتاج إلى شرح المنهاج: ١٩٥/٤)


ഭൂമി ചുരുട്ടപ്പെടുക വഴി നബി(സ) മയ്യിത്ത് നോക്കിക്കണ്ടുവെന്നു പറയുന്നതിന് രണ്ടു രൂപത്തിൽ മറുവടി കൊടുക്കാം.

1- അപ്രകാരം സംഭവിച്ചിരുന്നുവെങ്കിൽ അത് ഉദ്ദരിക്കപ്പെടുമായിരുന്നു . അത് ഒരു അമാനുഷിക സിദ്ദിയായതിനാൽ നിസ്കരിച്ചുവെന്നത് ഉദ്ദരിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ അതായിരുന്നു ഉദ്ദരിക്കപ്പെടുക. എന്നാൽ അതുണ്ടായിട്ടില്ല.

2- നബി(സ) മയ്യിത്ത് കണ്ടുവെന്നു പറയുന്നത് ഭൂമിയുടെ ഘടകങ്ങൾ പരസ്പരം പ്രവേശിച്ച് അബ്സീനിയക്കാർ മാദീനയുടെകവാടത്തിലെത്തുക വഴിയായിരുന്നുവെങ്കിൽ സ്വഹാബത്തും അത് കാണേണ്ടിയിരുന്നു. നജാസിയുടെ ജനാസ അവർ കണ്ടതായി ഉദ്ദരിക്കപ്പെടുന്നില്ല. ഇനി നബി(സ)ക്ക് പ്രതേക കാഴ്ച  ശക്തി അല്ലാഹു സൃഷ്ടിച്ചുനല്കുക വഴിയാണ് കണ്ടതെങ്കിൽ പ്രതിയോഗിയുടെ വീക്ഷണമനുസരിച്ചും തെളിവ് പൂരനമല്ല. കാരണം മയ്യിത്ത് ദൂരെയാകുമ്പോൾ അതിനെ കണ്ടിരുന്നാലും അവരുടെ വീക്ഷണപ്രകാരം നിസ്കാരം സാധുവല്ലല്ലോ. ഇതിനു പുറമേ സ്വഹാബത്തി(റ) ന്റെ നിസ്കാരം അസാധുവാണെന്നും വരും. (നിഹായ: 4/195)   


മറഞ്ഞ മയ്യിത്ത് നിസ്കരിക്കാൻ മയ്യിത്ത് ഖിബ്‌ലയുടെ ഭാഗത്തായിരിക്കണമെന്ന നിബന്ധനയില്ല. എന്നാൽ മയ്യിത്ത് കുളിപ്പിച്ചിട്ടുണ്ടെന്ന അനുമാനം ആവശ്യമാണ്‌. എന്നാൽ മയ്യിത്ത് കുളിപ്പിച്ചിട്ടുന്ടെങ്കിൽ അതിന്റെ പേരിൽ ഞാൻ നിസ്കരിക്കുന്നു എന്നിങ്ങനെ നിയ്യത്ത് ചെയ്ത നിസ്കരിക്കാവുന്നതാണെന്ന് പ്രബലാഭിപ്രായം.(തുഹ്ഫ: 3/150)


അതുപോലെ മരണപ്പെടുന്ന സമയത്ത് നിർബന്ധമായ മയ്യിത്ത് നിസ്കരിക്കാനുള്ള യോഗ്യതയും നിസ്കരിക്കുന്നവനുണ്ടായിരിക്കണം. അഥവാ മരണപ്പെടുമ്പോൾ പ്രായപൂര്തിയെത്തുകയും മുസ്ലിമായിരിക്കുകയും ശുദ്ദിയുണ്ടായിരിക്കുകയും വേണം. അപ്പോൾ മരണപ്പെടുമ്പോൾ പ്രായപൂര്ത്തിയെത്താത്തവനൊ കാഫിറായിരുന്നവനൊ ആർത്തവമുള്ളവല്ക്കോ മറഞ്ഞ മയ്യിത്ത് നിസ്കാരം പറ്റില്ല.(തുഹ്ഫ, ശർവാനി: 3/151)


സാധാരണ നിലയിൽ ഒരു നാട്ടിലേക്ക് ചേർത്തിപറയുന്ന സ്ഥലത്തിന്റെ പുറത്തായാൽ അപ്രകാരം നിസ്കരിക്കാവുന്നതാണ്. ഒരു നാട്ടിൽ പെട്ടതായി എണ്ണപ്പെടുന്ന സ്ഥലത്തുള്ള മയ്യിത്തിന്റെ പേരിൽ മറഞ്ഞുള്ള നിസ്കാരം പറ്റില്ല. നാട് എത്ര വലിയതാണെങ്കിലും അറസ്റ്റുകൊണ്ടോ മറ്റോ മയ്യത്തുള്ള സ്ഥലത്ത് ഹാജറാകാൻ സാധിക്കാതെ വന്നാലും പറ്റില്ലെന്നാണ് ഇബ്നു ഹജറി(റ) ന്റെ വീക്ഷണം. (തുഹ്ഫ: 3/149-150).

എന്നാൽ മയ്യിത്തുള്ള സ്ഥലത്ത് ഹാജറാകാൻ പ്രയാസമുണ്ടോ ഇല്ലെയോ എന്നതാണ് മാനദണ്ടമെന്നാണ് ഇമാം റംലി(റ) പ്രബലമായി പറയുന്നത്. ഇതനുസരിച്ച് മയ്യിത്ത് നാട്ടിൽ തന്നെയാണെങ്കിലും നാടിന്റെ വലിപ്പം കൊണ്ടോ മറ്റോ അവിടെ ഹാജറാകാൻ പ്രയാസമാണെങ്കിൽ മറഞ്ഞ് നിസ്കരിക്കൽ മയ്യിത്ത് നാടിന്റെ പരിധിക്കു  പുറത്താണെങ്കിൽപോലും  സാധുവാകുന്നതുമല്ല.(ശർവാനി: 3/150)


മറഞ്ഞ മയ്യിത്തിന്റെ മേൽ നിസ്കരിക്കാമെന്ന് പറയുന്നവരെല്ലാം ആ നിസ്കാരം കൊണ്ട് സാമൂഹ്യബാധ്യത വീദുമെന്നു ഏകോപിച്ചു പറയുന്നു. ഇബ്നുൽഖത്വാനി(റ)ൽ നിന്ന് ഇതിന്റെ എതിരഭിപ്രായം ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാൽ മയ്യിത്തിന്റെ സമീപത്ത് ഹാജരായവർ മറഞ്ഞ നിസ്കാരത്തെ കുറിച്ച് അറിയുമ്പോഴാണ് അതുകൊണ്ട് ഫർള് കിഫായ വീടുകയുള്ളുവെന്ന കാര്യം വ്യക്തമാണ്.(ശർവാനി : 3/150)
🌹🌹🌹🌹🌹

ബറാഅത്ത് ശഅബാൻ

‬: *🍃🎊  ശഅബാൻ  🎊🍃*

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

✍ ചന്ദ്ര വര്‍ഷത്തിലെ എട്ടാമതു മാസം. നിരവധി പുണ്യങ്ങളും ആചാരങ്ങളും നിറഞ്ഞ മാസം. ഒരുമിച്ചുകൂട്ടി, ഭാഗിച്ചു എന്നിങ്ങനെ വിപരീത അര്‍ത്ഥമുള്ള പദമാണ് ശഅബാന്‍. അറബികള്‍ യുദ്ധാവശ്യത്തിനു വേണ്ടി ഒരുമിച്ചു കൂടുകയും അതിനുവേണ്ടി സമ്പത്ത് ഭാഗിക്കുകയും ചെയ്തിരുന്ന മാസമായതിനാല്‍ ശഅബാന്‍ എന്ന പേരു നല്‍കി ... (ഖല്‍യൂബി 2/49)

📕ശൈഖ് ജീലാനി(റ) ഗുന്‍യത്തില്‍ പ്രസ്താവിക്കുന്നു. ശഅബാന്‍ എന്ന പദത്തില്‍ അഞ്ചു അക്ഷരങ്ങളുണ്ട്. *الشين من الشرف* ശീന്‍, മഹത്വം എന്നതിലേക്കും *العين من العلوّ* എെന്‍ ഉന്നതിയിലേക്കും *الباء من البرّ* ബാഉ ഗുണം എന്നതിലേക്കും *الالف من الالفة* അലിഫ് ഇണക്കത്തിലേക്കും *النون من النور* നൂന്‍ പ്രകാശത്തിലേക്കും സൂചനയാണ്.

*ليلة المباركة ، ليلة التقدير ، ليلة القسمة ، ليلة التكفير ، ليلة القدر ، ليلة الإجابة ، ليلة الرحمة ، ليلة البراءة ، ليلة الصّك*

🌤തുടങ്ങിയവയെല്ലാം ശഅബാന്‍ പതിനഞ്ചാം രാവിന്‍റെ പേരുകളാണ് (ഖസ്വാഇസുല്‍ അയ്യാമി വല്‍ അശ്ഹുര്‍ 145, റൂഹുല്‍ ബയാന്‍ 8/402) ഈ വിവരിച്ച പേരുകള്‍ക്കു അര്‍ത്ഥം യഥാക്രമം ഇങ്ങനെയാണ്. ബറകത്തുള്ള രാത്രി, കണക്കാക്കുന്ന രാത്രി, വീതിക്കുന്ന രാത്രി, പാപം പൊറുക്കുന്ന രാത്രി, വിധി നിര്‍ണ രാത്രി, ഉത്തരം ലഭിക്കുന്ന രാത്രി, കാരുണ്യം ലഭിക്കുന്ന രാത്രി, മോചന രാത്രി, രേഖപ്പെടുത്തുന്ന രാത്രി...

📘ഇമാം ശാഫിഈ (റ) പറഞ്ഞു: അഞ്ചു രാവുകളില്‍ പ്രാര്‍ത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കലുണ്ട്. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാള്‍ രാവ്, റജബിലെ ആദ്യത്തെ രാവ്, ശഅബാന്‍ പതിനഞ്ചിന്‍റെ രാവ് (അല്‍ ഉമ്മ് 1/204).

*🔖 മഹത്വം തിരുവചനങ്ങളില്‍ ...*

🚸നബി (സ്വ) പറഞ്ഞു: ശഅബാന്‍ എന്‍റെ മാസമാണ്. ശഅബാന്‍ ദോഷങ്ങളെ പൊറുപ്പിക്കുന്ന മാസമാണ്. റജബിന്‍റെയും റമളാനിന്‍റെയും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു മാസമാണ് ശഅബാന്‍. ആ മാസത്തില്‍ റബ്ബിലേക്ക് അനുഷ്ഠാനങ്ങള്‍ പ്രത്യേകമായി ഉയര്‍ത്തപ്പെടുന്നതാണ്. എന്‍റെ അമലുകള്‍ ഞാന്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്...

💞നബി (സ്വ) പറഞ്ഞു: മറ്റു അമ്പിയാക്കളിലേക്ക് ചേര്‍ത്തിയിട്ടു എന്‍റെ മഹത്വം എത്രയാണോ അതുപോലെയാണ് മറ്റു മാസങ്ങളില്‍ ശഅബാനിന്‍റെ മഹത്വം. മറ്റു മാസങ്ങളില്‍ നിന്നു റജബിന്‍റെ മഹത്വം അല്ലാഹുവിന്‍റെ മറ്റു ഗ്രന്ഥങ്ങളും ഖുര്‍ആനും തമ്മിലുള്ള അനന്തരത്തിന്‍റെ പുണ്യമുണ്ട്. മാസങ്ങളില്‍ റമളാനിന്‍റെ മഹത്വം സൃഷ്ടികളേക്കാള്‍ അല്ലാഹുവിന്‍റെ മഹത്വം പോലെയുമാണ്....

💎പ്രത്യേക മഹത്വങ്ങള്‍ ഒരു വസ്തുവിനു പറയുമ്പോള്‍ അതിന്‍റെ പ്രാധാന്യമായി അതിലൂടെ വ്യക്തമാക്കുന്നത്. പ്രത്യുത, മറ്റൊന്നിന്‍റെ പോരായ്മയല്ല. ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം.

✍"ഖുര്‍ആനിനെ നാം അവതരിപ്പിച്ചത് ബറക്കത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും" സാരം വരുന്ന ഖുര്‍ആന്‍ വാക്യത്തിലെ പുണ്യ രാവ് കൊണ്ടുദ്ദേശ്യം ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണെന്നു ഇമാം ഇക് രിമ (റ) പ്രസ്താവിച്ചിട്ടുണ്ട്...

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*
[20/04, 11:07 AM] ‪+91 95674 72627‬: *2🍃🎊  ശഅബാൻ  🎊🍃*

*💧Part : 2💧*

✍️ ആഇശ (റ)യില്‍ നിന്നും നിവേദനം: നബി (സ്വ) ചോദിച്ചു: ഈ രാവിനെ (ശഅബാന്‍ 15) കുറിച്ചു നിനക്കറിയുമോ..? അപ്പോള്‍ ആഇശ (റ): അല്ലാഹുവിന്‍റെ ദൂതരേ, എന്താണുള്ളത്..? നബി (സ്വ) പറഞ്ഞു: ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരെ ഈ രാത്രി രേഖപ്പെടുത്തപ്പെടും. അന്നു അവരുടെ കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുകയും അവരുടെ ഭക്ഷണം ഇറക്കപ്പെടുകയും ചെയ്യും...

*🔖 ഖബര്‍‍ സിയാറത്ത് ...*

💞ബറാഅത്തു രാവില്‍ ഖബര്‍‍ സിയാറത്തു ചെയ്യുന്ന ഒരു പതിവ് നമ്മുടെ നാട്ടിലുണ്ടല്ലോ. അതു വളരെ നല്ലതാണ്. ബറാഅത്തു രാവില്‍ നബി (സ്വ) ഖബര്‍‍ സിയാറത്തു ചെയ്തിരുന്നു.

✍ആഇശ (റ) പറയുന്നു: ഞാനൊരു രാത്രി (ബറാഅത്തു രാവില്‍) നബി (സ്വ)യെ എന്‍റെയരികില്‍ കണ്ടില്ല. ഞാന്‍ വീടു വിട്ടിറങ്ങി. നോക്കുമ്പോള്‍ നബി (സ്വ) മദീനയിലെ ഖബര്‍‍സ്ഥാനില്‍ ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍ക്കുകയാണ്. എന്നെ കണ്ട നബി(സ്വ) ചോദിച്ചു: അല്ലാഹുവും റസൂലും അനീതി കാണിച്ചുവെന്നു നീ ഭയന്നുവോ..? ഞാന്‍ പറഞ്ഞു: താങ്കള്‍ മറ്റു വല്ല ഭാര്യമാരുടെ അരികിലും പോയെന്നു ഞാന്‍ ഊഹിച്ചു. നബി(സ്വ) പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹുവിന്‍റെ പ്രത്യേക കരുണാകടാക്ഷം ഒന്നാം ആകാശത്തിലവതരിക്കും. കല്‍ബു ഗോത്രത്തിന്‍റെ ആട്ടിന്‍ പറ്റത്തിന്‍റെ രോമങ്ങളേക്കാള്‍ കൂടുതലെണ്ണം ആളുകള്‍ക്ക് അന്നവന്‍ പാപമോചനം നല്‍കും...
 (തുര്‍മുദി, ഇബ്നു മാജ).

*🔖 ബറാഅത്തു രാവിലെ നിസ്കാരം ...*

🎓ഹാഫിളുല്‍ മുന്‍ദിര്‍ (റ) തന്‍റെ അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ഗ്രന്ഥത്തില്‍ (2/116) അലി (റ)യില്‍ നിന്നു നിവേദനം ചെയ്ത ഹദീസ് ഇങ്ങനെ: ശഅബാന്‍ പകുതിയുടെ രാത്രി ആയാല്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്‍റെ പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (ഇബ്നു മാജ).

💎ബറാഅത്തു രാവിന് ശ്രേഷ്ഠതയുണ്ടെന്നും അന്നു നിസ്കാരം വര്‍ദ്ധിപ്പിക്കല്‍ പുണ്യമാണെന്നും അറിയിക്കുന്ന ഇബ്നുമാജ(റ) റിപ്പോര്‍ട്ട് ചെയ്ത പ്രസ്തുത ഹദീസിന്‍റെ അടിസ്ഥാനത്തില്‍ സലഫുസ്സ്വാലിഹീങ്ങള്‍ പ്രസ്തുത രാത്രി സുന്നത്ത് നിസ്കാരങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിന്നു...

✍ ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) പറയുന്നു: ശാമുകാരായ താബിഈ പണ്ഡിതര്‍ ശഅബാന്‍ പകുതിയുടെ രാവിനെ ആദരിക്കുകയും ആ രാവില്‍ ഇബാദത്ത് ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. ശാമിലെ താബിഈ പണ്ഡിതരില്‍ പെട്ട ഖാലിദുബ്നു മഅദാനി (റ) ലുക്മാനുബ്നു ആമിര്‍ (റ) തുടങ്ങിയവരും ഈ രാത്രിയില്‍ പള്ളിയില്‍ വെച്ച് നിസ്കരിച്ചിരുന്നു. ഇസ്ഹാഖുബ്നു റാഹവൈഹി (റ) ഈ നിസ്കാരം ബിദ്അത്തല്ലെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (ഇബ്നുറജബി(റ)ന്‍റെ ലത്വാഇഫില്‍ മആരിഫ് 263).

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*

       *☝️അള്ളാഹു അഅ്ലം☝️*

                       
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
🔹〰️〰️〰️🔹🔸🔹〰️〰️〰️🔹
[20/04, 11:08 AM] ‪+91 95674 72627‬: *3🍃🎊  ശഅബാൻ  🎊🍃*


*💧Part : 3💧*

✍ ബറാഅത്തു രാവില്‍ നിസ്കാരം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ബിദഈ നേതാവ് ഇബ്നു തീമിയ്യയോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാവില്‍ ഒരാള്‍ സ്വന്തമായോ പ്രത്യേക ജമാഅത്തായോ നിസ്കരിക്കുന്ന പക്ഷം അതു നല്ലതാണ്. സലഫുസ്സ്വാലിഹീങ്ങളില്‍ നിന്നുള്ള ഒരു വിഭാഗം ഇപ്രകാരം ചെയ്തിരുന്നു. ഈ രാവില്‍ ഒരാള്‍ നിസ്കരിക്കുന്ന പക്ഷം അവനു മുന്‍ഗാമികളായി ഇവ്വിഷയത്തില്‍ സലഫുസ്സ്വാലിഹീങ്ങളുണ്ട്. അതുകൊണ്ടതു എതിര്‍ക്കപ്പെട്ടുകൂടാ (മജ്മൂഉല്‍ ഫതാവാ).

*🔖 നൂറു റക്അത്ത് ബിദ്അത്ത് ...*

🌤പുണ്യരാവ് എന്ന പരിഗണന വെച്ച് ബറാഅത്തു രാവില്‍ സുന്നത്ത് നിസ്കാരം വര്‍ദ്ധിപ്പിക്കല്‍ നല്ലതാണെന്നാണ് മുകളില്‍ തെളിവിന്‍റെ വെളിച്ചത്തില്‍ സമര്‍ത്ഥിച്ചത്. എന്നാല്‍ ബറാഅത്തു രാവില്‍ നൂറു റക്അത്ത്  നിസ്കാരം നിര്‍വ്വഹിക്കുക എന്ന പ്രത്യേക നിസ്കാരം ഇല്ല. ഉണ്ട് എന്നറിയിക്കുന്ന ഹദീസുകള്‍ കള്ള നിര്‍മ്മിതമാണ്. നൂറു റക്അത്തുള്ള പ്രത്യേക നിസ്കാരം ചീത്ത ബിദ്അത്താണ്...

📘ഹിജ്റ: നാനൂറിനു ശേഷമാണ് ഈ ചീത്ത ആചാരമായ നിസ്കാരം ഉണ്ടായത്. അതുകൊണ്ടുതന്നെ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും ഇതിനെ കുറിച്ചൊരു ചര്‍ച്ചയും കാണാനിടയില്ല...

🌱 ഇമാം ഇബ്നുഹജര്‍ (റ) പറയുന്നു: ശഅബാന്‍ പകുതിയുടെ രാവില്‍ നൂറു റക്അത്ത് നിസ്കാരം ചീത്ത ബിദ്അത്താണ്. അതിലുള്ള ഹദീസ് വ്യാജ നിര്‍മ്മിതമാണ്. ഇത്തരം ബിദ്അത്തുകളെ വ്യക്തമാക്കി കൊണ്ടു മാത്രം ഞാന്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. *الايضاح والبيان لما جاء في ليلتي الرغائب و النصف من شعبان* എന്നാണതിന്‍റെ പേര് (തുഹ്ഫ 2/239).

📕ഇമാം നവവി (റ) ഈ നൂറു റക്അത്ത് നിസ്കാരത്തെ ശക്തമായ രീതിയില്‍ തന്‍റെ ശര്‍ഹുല്‍ മുഹദ്ദിബില്‍ എതിര്‍ത്തിട്ടുണ്ട് ... (ശര്‍വാനി 2/239).

*🔖 ബറാഅത്തു ദിനത്തിലെ നോമ്പ് ...*

🎓 ബറാഅത്തു രാവ് ശഅബാന്‍ പകുതിയുടെ രാവാണെന്ന അടിസ്ഥാനത്തില്‍ ശഅബാന്‍ 15ന്‍റെ നോമ്പിനു ബറാഅത്തു നോമ്പ് എന്നു പലരും പറയാറുണ്ടല്ലോ. അതുകൊണ്ടാണ് തലവാചകം അങ്ങനെയാക്കിയത്...

✍ ഇമാം റംലി (റ) പറയുന്നു: ശഅബാന്‍ പകുതിയില്‍ നോമ്പെടുക്കല്‍ സുന്നത്താണ്. ശഅബാന്‍ പകുതിയുടെ രാത്രിയായാല്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. എന്ന അലി (റ)യില്‍ നിന്നു ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് തെളിവ്...

🌤ബറാഅത്തു രാവിന്‍റെ പകല്‍ എന്ന നിലക്കു തന്നെ നോമ്പ് സുന്നത്താണ് എന്നാണ് ഇമാം റംലി (റ) പ്രസ്താവിച്ചത്. അയ്യാമുല്‍ ബീളില്‍പ്പെട്ട ദിവസം എന്ന നിലയ്ക്കാണ് ശഅബാന്‍ പകുതിയിലെ നോമ്പ് സുന്നത്തുള്ളത് എന്ന വീക്ഷണമാണ്‌ ഇബ്നുഹജറുല്‍ ഹൈതമി (റ)ക്കുള്ളത് (ഫതാവല്‍ കുബ്റ 2/79). ആകയാല്‍ ശഅബാന്‍ പതിനഞ്ചിനു നോമ്പ് സുന്നത്താണെന്നു ഇമാം റംലി (റ)യും ഇമാം ഇബ്നു ഹജറും (റ) പ്രസ്താവിച്ചിട്ടുണ്ട്...

✍ ശഅബാന്‍ മാസം മുഴുവനും നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. റജബ് മുഴുവനും നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്നു 'റജബ്' എന്ന അധ്യായത്തില്‍ വ്യക്തമാക്കിയല്ലോ. ചിലര്‍ 96 ദിവസം നോമ്പനുഷ്ഠിക്കുന്നതായി കാണാം. റജബ്, ശഅബാന്‍, റമളാന്‍, ശവ്വാലിലെ ആറു ദിവസം എന്നിങ്ങനെയാണ് 96 ദിവസം...

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*

       *☝️അള്ളാഹു അഅ്ലം☝️*

         
                       
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
🔹〰️〰️〰️🔹🔸🔹〰️〰️〰️

മിഹ്റാജ് നോമ്പ്

المسألة 421
🍓🍓🍓🍓🍓
വിഷയം : മിഹ്റാജ് നോമ്പ്
📖يستحب صوم يوم المعراج
മിഹ്റാജിൽ ( റജബ് 27) നോമ്പ് നോൽക്കൽ സുന്നത്താണ്
( اعانة الطالبين 2/270)
📓 افضل الشهور بالاطلاق
شهر الصيام فهو ذو السباق
 فشهر ربنا هو المحرم
فرجب فا الحجة المعظم
فقعدة فبعده شعبان
وكل ذا جاء به البيان
ദുൽഖഅദ് ,ദുൽഹിജ്ജ
,മുഹറം, റജബ് ഈ മാസങ്ങളിൽ യുദ്ധം നിഷിദ്ധമാണ്
.യുദ്ധം നിഷിദ്ധമാക്കിയ ഈ മാസങ്ങളിലാണ് റമളാൻ കഴിയാൽ വ്യതം അനുഷ്ടിക്കാൻ  ഏറ്റവും നല്ലത് . അപ്പോൾ സുന്നത്ത് നോമ്പിൻ ഏറ്റവും ശ്രേഷ്ടമാക്കപ്പെട്ട മാസങ്ങൾ ഈ 4 മാസങ്ങളാണ് . ശഅബാൻ മാസത്തിലെ നോമ്പിനും വലിയ മഹത്വം ഉണ്ട് ഇതിന്റെ ശ്രേഷ്ടതകൾ ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്
📃യുദ്ധം ഹറാമാക്കപ്പെട്ട 4 മാസത്തിൽ ദുൽഖഅദ് ,ദുൽഹിജജ ,
മുഹറം ഇതല്ലാം അടുത്ത അടുത്ത മാസങ്ങളാണ് . എന്നാൽ റജബ് അതിൽ വ്യത്യസ്ഥതമാണ്
انما كان الصوم فيها افضل
അത് കൊണ്ട് തന്നെ റജബിൻ കുടുതൽ ശ്രേഷ്ടതയുണ്ട്

📚
1 ابو داود
2 فتح المعين
3 اعانة الطالبين

🖋 Usman saqafi nallalam
📞9961290342

മിഅ്റാജ് നോമ്പ്

*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മിഅ്റാജ് നോമ്പ്*
14.4.2018 ശനിയാഴ്ച ആണ്
     
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِي ﷺِّ قَالَ *مَنْ صَامَ يَوْمَ السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ شَهْرًا* {الغنية :١/١٨٢  ، واحياء علوم الدين : ١/٣٢٨}
അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം:
തിരു നബി ﷺ പറഞ്ഞു: _*ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ  അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തും*_ (ഗുൻയ:1/182,ഇഹ്യാ ഉലൂമുദ്ധീൻ  1/328) 🌷

*وَيُسْتَحَبُّ صَوْمُ يَوْمَ الْمِعْرَاج* ِ{فَتْحُ الْعَلَّامِ (٢/٢٠٨، وَبَاجُورِي: ١/٣٩٢ ، وَإِعَانَةُ الطَّالِبِينَ : ٢/٢٧٠ ، وَفَتَاوَى الشَّالِيَاتِي : ١٣٥)
 *മിഅ്റാജിൻ്റ ദിവസം നോമ്പ് സുന്നത്താണ്*
 മിഅറാജിന്‍റെ സുന്നത്ത് നോമ്പും  റമളാനിൽ ഖളാ ഉളളവർ അതും കരുതിയാൽ രണ്ട് നോമ്പിന്‍റെയും  പ്രതിഫലം കിട്ടുന്നതാണ് എന്ന്
 ഓർമ്മപ്പെടുത്തുന്നു
🌹🌹🌹🌹🌹🌹 മറക്കണ്ട. അള്ളാഹു തൗഫീഖ് നല്കട്ടെ. അമീൻ
         ✍ ഖുദ്സി

മരിച്ചവർക്ക്70000 തഹ് ലീൽ📿

*🍃🌾സ്വർഗത്തിന്റെ താക്കോൽ🗝( لا اله الا الله)*
🍂🌺🍂🌺🥀🥀🍂🌺🍂🌺

*🖼📿70000 തഹ് ലീൽ📿🖼*

     *തഹ് ലീൽ (لا اله الا الله) എഴുപതിനായിരം തവണ ചൊല്ലി ഒരു കോഴ്സ് പൂർത്തീകരിച്ചാൽ പാപമുക്തനാവുമെന്നും മറ്റൊരാൾക്ക് വേണ്ടി ചൊല്ലി ഹദ് യ(هدية) ചെയ്താൽ അയാൾക്ക് പാപമോചനം സിദ്ധിക്കുമെന്നും ചില മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.*

    *ശൈഖ് മുഹ് യുദ്ദീനു ബ്നു അറബി (റ) അവർകൾ പറയുന്നു:*
 
    *ഒരാൾ 70000 തവണ لا اله الا الله  ചൊല്ലിയാൽ അയാൾക്ക് പാപമോചനം ലഭിക്കും, മറ്റൊരാൾക്ക് വേണ്ടി ചൊല്ലിയാൽ അയാൾക്കും പാപമോചനം ലഭിക്കും. എന്ന് നബി(സ്വ) പ്രസ്താവിച്ചതായി ഒരു ഹദീസ് എനിക്ക് ലഭിച്ചു.*

    *അങ്ങനെ പ്രസ്തുതയെണ്ണം തഹ് ലീൽ ഞാൻ പൂർത്തീകരിച്ചു. ചൊല്ലിത്തീർന്നുവെന്നല്ലാതെ ഒരാളെയും പ്രത്യേകമായി ഉദ്ദേശിച്ചില്ല.*

   *അങ്ങനെയിരിക്കെ ചില കൂട്ടുകാരോടൊപ്പം ഒരു സദ്യക്ക് പങ്കെടുത്തു.ദിവ്യ വെളിപ്പാട് കൊണ്ട് പ്രസിദ്ധനായ ഒരു യുവാവ് അക്കൂട്ടത്തിലുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അയാൾ പരസ്യമായി വിലപിക്കുകയുണ്ടായി. ഞാൻ അദ്ദേഹത്തോട് കാരണമന്വേഷിച്ചു.*

   *"എന്റെ മാതാവിനെ ശിക്ഷയിലായിട്ടു ഞാൻ കാണുന്നു." യുവാവ് വിലാപ കാരണം വെളിപ്പെടുത്തി.*

    *അപ്പോൾ ഞാൻ ചൊല്ലി വെച്ച 70000 തഹ് ലീൽ ആ സ്ത്രീക്കു ദാനം ചെയ്തതായി ഞാൻ മനസ്സിൽ കരുതി.*

    *താമസം വിനാ ആ യുവാവ് ചിരിച്ചു കൊണ്ട് പറഞ്ഞു: തീർച്ചയായും മാതാവിനെ ഇപ്പോൾ നല്ല അവസ്ഥയിൽ ഞാൻ കാണുന്നുണ്ട്.*
 
   *ശൈഖ് ഇബ്നു അറബി (റ) പറയുന്നു:*

     *അങ്ങനെ അയാളുടെ വെളിപ്പാടിന്റെ സാധുത മുഖേന ആ ഹദീസിന്റെ സുബദ്ധത എനിക്കു മനസ്സിലായി.*

   *ഹദീസിന്റെ സുബദ്ധതയിലൂടെ അയാളുടെ വെളിപ്പാടിന്റെ സാധുതയും എനിക്കു ബോധ്യപ്പെട്ടു.*

*(മിർഖാതുൽ മഫാതീഹ് ശർഹു മിശ്കാത്തുൽ മസ്വാബീഹ് 3/98)*'

നഹ്സ് നോക്കൽ 💢* *🍀ഇസ്ലാമിക മാനം

*💢 നഹ്സ് നോക്കൽ 💢*
  *🍀ഇസ്ലാമിക മാനം🍀*
🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*✍️ നഹ്സുമായി ബന്ധപ്പെട്ട് പലരും ചോദിച്ചിട്ടുണ്ട്. നഹ്സിന്റെ വസ്തുതയും ഇസ്ലാമിക മാനവും പരിശോധിക്കാം...*
*ഇൻ ശാ അള്ളാഹ് ...☝️*

*📌 1 സഅദ്‌*
 *(ബറകത്തുള്ളത്‌ )*
*📌 2 നഹ്‌സ്‌*
 *(ബറകത്ത്‌ കുറഞ്ഞത്‌ )*

എന്നിങ്ങനെ ദിവസത്തെ രണ്ടായി തിരിക്കാം. താഴെ പറയുന്ന ഹദീസുകള്‍ സഅദിന്‌ ഉദാഹരണങ്ങളാണ്‌...

🔖 കഅബുബ്‌നു മാലിക്‌ (റ) ല്‍ നിന്ന്‌ നിവേദനം. നബി (സ്വ) തബൂക്ക്‌ യുദ്ധത്തിന്‌ പുറപ്പെട്ടത്‌ വ്യാഴാഴ്‌ചയായിരുന്നു. വ്യാഴാഴ്‌ച യാത്ര പുറപ്പെടാനാണ്‌ നബി (സ്വ) ഇഷ്‌ടപ്പെട്ടിരുന്നത്‌. (ബുഖാരി, മുസ്‌ലിം)

🔖 സഖ്‌റു ബ്‌നു നുവാദഅത്‌ (റ) വില്‍ നിന്ന്‌ നിവേദനം നബി (സ്വ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതയാത്രയില്‍ നീ ബറകത്ത്‌ ചെയ്യേണമേ... അവിടുന്ന്‌ സൈന്യത്തേയും മറ്റു യാത്രാ സംഘത്തേയും അയച്ചിരുന്നത്‌ പകലിന്റെ ആദ്യ സമയത്തായിരുന്നു. (ഈ ഹദീസ്‌ നിവേദകനായ) സഖ്‌റ്‌ ഒരു കച്ചവടക്കാരനായിരുന്നു. പകലിന്റെ ആദ്യത്തിലാണ്‌ അദ്ദേഹം ചരക്ക്‌ (മാര്‍ക്കറ്റുകളിലേക്ക്‌) അയക്കാറുണ്ടായിരുന്നത്‌. ഒടുവില്‍ അദ്ദേഹം വലിയ പണക്കാരനായി മാറി...
(അബൂ ദാവൂദ്‌, തുര്‍മുദി)

🔖 ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം. മാസം 17, 19, 21 തീയ്യതികളില്‍ നബി (സ്വ) കൊമ്പുവെക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നു ...
(ശറഹു സ്സുന്ന)

🔖 അബൂ ഹുറൈറ (റ) ല്‍ നിന്ന്‌ നിവേദനം. ഒരാള്‍ 17, 19, 21 തീയ്യതികളില്‍ കൊമ്പു വെച്ചാല്‍ അത്‌ സര്‍വ്വ രോഗത്തിനും ശമനമാണ്‌ ...
(അബൂ ദാവൂദ്‌)

⭕മേലുദ്ധരിച്ച ഹദീസുകളില്‍ നിന്ന്‌ ചില ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും ബറകത്തുണ്ടെന്നും അതിന്‌ പറ്റുന്ന ദിവസങ്ങള്‍ നബി (സ്വ) തിരഞ്ഞെടുത്തിട്ടുണ്ടെന്നും വ്യക്തമായല്ലോ...

മാത്രമല്ല, *📌 ദിവസങ്ങളുടെ ചില പ്രത്യേകതകളും നബി (സ്വ) പറയുന്നത്‌ കാണുക ...*

🔖 ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം നബി(സ്വ) പറയുന്നു. ശനിയാഴ്‌ച വഞ്ചനയുടെ ദിവസവും ഞായര്‍ കെട്ടിട നിര്‍മ്മാണം മരം നട്ടു പിടിപ്പിക്കല്‍ എന്നിവയുടെ ദിനവും തിങ്കള്‍ യാത്ര, ജീവിത മാര്‍ഗ്ഗ അന്വേഷണം എന്നിവയുടേയും, ചൊവ്വ സംഘര്‍ഷത്തിന്റേയും, ബുധന്‍ ഇടപാടുകള്‍ക്ക്‌ പറ്റാത്തതും, വ്യാഴം ആവശ്യങ്ങള്‍ നേടിയെടുക്കാനും ഭരണാധികാരികളെ സമീപിക്കാനും, വെള്ളി വിവാഹ അന്വേഷണത്തിനും വിവാഹത്തിനും ഉള്ള നാളുകളുമാകുന്നു...(ഇക്‌ലീല്‍)

🔖 ഓരോ പ്രവര്‍ത്തികളും അലി (റ) നല്ലതായി എണ്ണിയ ദിവസങ്ങള്‍ ഇങ്ങനെയാണ്‌ ... വേട്ടയാടാന്‍ ശനി, തിങ്കള്‍ കൊമ്പു വെക്കാന്‍ ചൊവ്വ, മരുന്ന്‌ കുടിക്കാന്‍ ബുധന്‍, വിവാഹം ചെയ്യാന്‍ വെള്ളി വ്യാഴം, പൊതുവെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ദിനമാണ്‌...
(ജവാഹിറുല്‍ അശ്‌ആര്‍).

⭕ മേലുദ്ധരിച്ച തെളിവുകളില്‍ നിന്നും കാര്യങ്ങള്‍ക്ക്‌ പ്രത്യേക ദിനം നോക്കാമെന്ന്‌ വ്യക്തമായി...

*📌 നഹ്‌സുള്ള ദിവസങ്ങളെ പറ്റി നബി (സ്വ) പറയുന്നതു കാണുക ...*

🔖 അബൂബകറത്ത്‌ മകന്‍ കബ്‌ശ (റ) ല്‍ നിന്ന്‌ നിവേദനം. അവരുടെ പിതാവ്‌ (അബൂബകറത്ത്‌) ചൊവ്വാഴ്‌ച കൊമ്പുവെക്കാന്‍ അവിടുത്തെ വീട്ടുകാരോട്‌ നിരോധിക്കുകയും അന്ന്‌ രക്ത ദിനമാണ്‌ ആ ദിവസത്തിലെ ഒരു സമയത്ത്‌ രക്തം നില്‍ക്കുകയില്ല. എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുകയുണ്ടായി ...
(അബൂദാവൂദ്‌).

🔖 സുഹ്‌രി (റ) നബി (സ്വ) യില്‍ നിന്ന്‌ നിവേദനം. ഒരാള്‍ ബുധനാഴ്‌ചയോ ശനിയാഴ്‌ചയോ കൊമ്പുവെപ്പിക്കുകയും അതു കാരണം അവന്‌ വെള്ളപ്പാണ്ട്‌ പിടിക്കുകയും ചെയ്‌താല്‍ അവന്‍ തന്റെ ശരീരത്തെയല്ലാതെ ആക്ഷേപിക്കരുത്‌...
 (അഹ്‌മദ്‌, അബൂദാവൂദ്‌).

🔖 ഇബ്‌നു അബ്ബാസ്‌ (റ) വില്‍ നിന്ന്‌ നിവേദനം. എല്ലാ മാസത്തിലും അവസാനത്തെ ബുധന്‍ നഹ്‌സാണ്‌. ഈ ഹദീസ്‌ തുര്‍മുദി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌...
(ജാമിഉസ്വഗീര്‍)

ഈ വിഷയത്തില്‍ ഇനിയും ഹദീസുകളുണ്ട്‌. ചില ദിവസങ്ങള്‍ ബറകത്തില്ലാത്ത (നഹ്‌സ്‌) ആണെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണല്ലോ...

🔖 ഇബ്‌നു ഹജര്‍ (റ) തന്നെ തന്റെ തുഹ്‌ഫയില്‍ പറയുന്നത്‌ കാണുക. വിവാഹ കര്‍മ്മങ്ങള്‍ ശവ്വാല്‍ മാസവും വെള്ളിയാഴ്‌ച ദിവസവും പ്രഭാതത്തിലും പള്ളിയില്‍ വെച്ചുമായിരിക്കല്‍ സുന്നത്താണ്‌. നബി (സ്വ) യുടെ ആജ്ഞയാണിതിനടിസ്ഥാനം...

🔖 നബി (സ്വ) പ്രാര്‍ത്ഥിച്ചു. എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതത്തില്‍ നീ ബറകത്ത്‌ ചെയ്യണമേ.. ഈ ഹദീസ്‌ ഹസനാണെന്ന്‌ ഇമാം തുര്‍മുദി (റ) പറഞ്ഞിരിക്കുന്നു...
(തുഹ്‌ഫ-10-216).

🔖 ഇബ്‌നു ഹജര്‍ (റ) തന്നെ മറ്റൊരിടത്ത്‌ പറയുന്നു. തിങ്കളാഴ്‌ച പ്രഭാതത്തില്‍ എന്റെ സമുദായത്തിന്‌ ബറകത്‌ നല്‍കണമേ എന്ന്‌ നബി (സ്വ) പ്രാര്‍ത്ഥിച്ചു. ഹദീസിന്റെ അടിസ്ഥാനത്തില്‍ മതപരവും ഭൗതികപരവുമായ എല്ലാ കാര്യങ്ങളും തിങ്കളാഴ്‌ച പ്രഭാതത്തില്‍ ചെയ്യേണ്ടതാണെന്ന്‌ ഇമാം നവവി (റ) പ്രസ്‌താവിച്ചിരിക്കുന്നു. (തുഹ്‌ഫ. 10-134)

മേൽ ഹദീസുകളിൽ നിന്നും ചില ദിവസത്തിൽ ബറകത്തും മറ്റു 'ചിലതിൽ ' നഹ്സും ഉണ്ടെന്ന് മനസിലാക്കാം ...

*📌 ഇനി ഒരു കാര്യത്തിന് നഹ്‌സ്‌ നോക്കാമോ ..? പരിശോധിക്കാം ...*

❓വീട്ടില്‍ താമസം ആരംഭിക്കുക, വിവാഹ നാള്‍ നിശ്ചയിക്കുക തുടങ്ങിയവക്ക്‌ നല്ല ദിവസം നോക്കല്‍, കുറ്റിയടിക്കാരനെക്കൊണ്ട്‌ നല്ല സ്ഥലം നിര്‍ണ്ണയിക്കല്‍, നഹ്‌സ്‌ നോക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ക്ക്‌ വല്ല അടിസ്ഥാനവുമുണ്ടോ ...?

⭕ നഹ്‌സ്‌ നോക്കുന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. ചില ദിവസങ്ങള്‍ക്ക്‌ മറ്റു ദിവസങ്ങളേക്കാള്‍ പ്രത്യേകതയുണ്ട്‌...

🔖 ഇമാം അബൂ ദാവൂദും അഹ്‌മദ്‌ (റ) സുഹ്‌രി (റ) വില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഒരാള്‍ കൊമ്പ്‌ വെപ്പിക്കുകയും അതു കാരണമായി അവന്‌ വെള്ളപ്പാണ്ട്‌ ബാധിക്കുകയും ചെയതാല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്‌. മേല്‍ പറഞ്ഞ രണ്ടു ദിവസത്തിലും കൊമ്പുവെക്കരുതെന്ന്‌ പ്രഖ്യാപിച്ചതു അതിനു പറ്റാത്ത ദിനമായതുകൊണ്ടാണല്ലോ...

🔖 ഇമാം ദാരിമി ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ കാണുക. നബി (സ്വ) പറഞ്ഞു. കൊല്ലത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. ആ ദിവസങ്ങള്‍ മാനം നഷ്‌ടപ്പെടാനും സമ്പത്ത്‌ നശിക്കാനും കാരണമാകും. ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആ ദിനങ്ങള്‍ ഏതാണ്‌..? നബി (സ്വ) പറഞ്ഞു: മുഹര്‍റം 12, സഫര്‍ 10, റബീഉല്‍ അവ്വല്‍ 4, റബീഉല്‍ ആഖിര്‍ 18, റമളാന്‍ 14, ശവ്വാല്‍ 2, ദുല്‍ഖഅദ്‌ 18, ജമാദുല്‍ ഊലാ 18, ജമാദുല്‍ ആഖിര്‍ 12, റജബ്‌ 12, ശഅബാന്‍ 16, ദുല്‍ ഹിജ്ജ 8 ഇവയാണ്‌ ആ ദിവസങ്ങള്‍ ...
 (ഹയാത്തുല്‍ ഹയവാന്‍)

🔖 ജാമിഉസ്സഗീറില്‍ ഇബ്‌നു അബ്ബാസ്‌ (റ) വില്‍ നിന്നും നിവേദനം. ഓരോ മാസത്തിലേയും ഒടുവിലത്തെ ബുധന്‍ നഹ്‌സാകുന്നു. ഇതു പോലെ പല ദിവസങ്ങളുടെ മഹത്വവും നബി (സ്വ) വിവരിച്ചിട്ടുണ്ട്‌. ഉദാ വെള്ളിയാഴ്‌ച, തിങ്കളാഴ്‌ച...

ഇതിനാല്‍ ഇത്തരം കാര്യങ്ങള്‍ അറിയുന്ന പണ്‌ഡിതന്മാരെയോ മറ്റോ സമീപിച്ചു അവരുടെ സഹായം തേടാം. ഈ രംഗത്ത്‌ ധാരാളം അന്ധവിശ്വാസങ്ങള്‍ നടക്കുന്നുണ്ട്‌. ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന പലരും ഉണ്ട്...

⭕ഇതിൽ നിന്നും നഹ്സ് ഉണ്ടെന്നും നോക്കൽ അനുവദനീയമാണെന്നും നമുക്ക്  മനസിലാക്കാം ...✔

അള്ളാഹു മനസിലാക്കാനും അത് ജീവിതത്തിൽ പകർത്താനുമുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍☝🏼

ഉമർ ഖാളി -അല്‍ ഖസ്വീദതുല്‍ ഉമരിയ്യ: അനുരാഗം

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



അല്‍ ഖസ്വീദതുല്‍ ഉമരിയ്യ: അനുരാഗം, ആദര്ശം, ആത്മീയം● 0 COMMENTS

സ്വല്ലല്‍ ഇലാഹു (അല്‍ ഖസ്വീദതുല്‍ ഉമരിയ്യ), തിരുഹബീബിനോടുള്ള അനിര്‍വചനീയമായ പ്രണയ സാന്ദ്രതയില്‍ ഒരനുരാഗി തീര്‍ത്ത കീര്‍ത്തന തീര്‍ത്ഥമാണ്. മനസ്സും ശരീരവും മദീനയോട് ചേര്‍ത്ത് വെച്ച്, അകംനൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യവുമാണത്. ഭാഷാനിഘണ്ടുവില്‍ നിലയുറക്കാത്ത പദങ്ങളും ജൈവവര്‍ണങ്ങളും കണ്ണുനീരിന്റെ ഉപ്പുകൂട്ടിയ ആഖ്യാന ഭേദങ്ങളും ചേര്‍ന്ന് ഇതിവൃത്തം തേടുന്ന ഈ വരികളിലൂടെ കണ്ണുനനയാതെ ആര്‍ക്കും കടന്ന്ചെല്ലാനൊക്കില്ല. ഇശ്ഖിന്റെ സ്വരലയത്തില്‍ സ്വപ്നങ്ങള്‍ സംഗീതമാവുകയും നൊമ്പരങ്ങള്‍ ഈണമുറ്റ രാഗങ്ങള്‍ക്ക് വഴിമാറുകയും ചെയ്യുമ്പോള്‍ മാത്രമേ അനുരാഗി കവിതമൂളുകയുള്ളു. പ്രമേയ നായകനോട് പ്രകീര്‍ത്തകന്‍ കാണിക്കുന്ന അതി തീക്ഷ്ണവും ആത്മാര്‍ത്ഥപൂര്‍ണവുമായ വികാരങ്ങളുടെ തിരയിളക്കമാണ് അനുരാഗ കീര്‍ത്തനങ്ങളുടെ മുഖമുദ്ര. മലയാളക്കരയില്‍ പിറവിയെടുത്ത നബികീര്‍ത്തന കാവ്യങ്ങളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ഈ കവിത കേരളീയ ബുര്‍ദ എന്ന അപരനാമത്തിലാണറിയപ്പെടുന്നത്. പാരായണത്തിലെ ഹൃദ്യതയും പ്രമേയത്തിലെ മാധുര്യവും മേളിച്ച അല്‍ ഖസീദതുല്‍ ഉമരിയ്യയുടെ രചനയിലൂടെ ബൂസ്വീരിയോടടുക്കുവോളം ഉമര്‍ഖാളി(റ) വളരുകയായിരുന്നു. ഹിജ്റ 1209ലെ ഹജ്ജുവേളയിലാണ് മഹാനവര്‍കള്‍ ഇത് രചിക്കുന്നത്. സ്വല്ലല്‍ ഇലാഹുവിന്റെ ഓരോ വരിയും അദ്ഭുതാവഹമായ ഒരനുഭൂതിയായാണ് ലോകം ദര്‍ശിച്ചത്. തന്റെ പ്രേമ ഭാജനമായ തിരുദൂതരുടെ സ്നേഹ സാന്നിധ്യത്തിനായി ഉള്ളുരുകി ആശിച്ച ആ അനുരാഗി, വേവുന്ന ഹൃദയത്തോടെ, രോമാഞ്ചമുണര്‍ത്തുന്ന ആവേശത്തില്‍ പുണ്യറൗളയിലെത്തി ഹുജ്റത്തുശരീഫയുടെ ചാരത്ത് നിന്നു. അകത്തളങ്ങളില്‍ വെന്തെരിയുന്ന അഭിനിവേശം നയനങ്ങളില്‍ നനവ് പടര്‍ത്തി, ആവിഷ്ക്കരിക്കാനാകാത്ത പ്രണയ പരവശതയില്‍ ധാരധാരയായി പൊട്ടിയൊലിച്ച കണ്ണീരിന്റെ ഉപ്പ് നുണഞ്ഞ്, അധരങ്ങളില്‍ താളബദ്ധമായി കവിത വര്‍ഷിച്ചു: “യാ അക്റമല്‍ കുറമാ അലാ അഅ്താബികും ഉമറുല്‍ ഫഖീറുല്‍ മുര്‍തജീ ലി ജനാബികും യര്‍ജുല്‍ അത്വാഅ അലല്‍ ബുകാഇ ബിബാബികും വദ്ദംഉ മിന്‍ ഐനൈയ്ഹി സാല സജീമാ… സ്വല്ലൂ അലൈഹി വസല്ലിമൂ തസ്ലീമാ.. (അനുഗ്രഹാശിസ്സുകള്‍ അര്‍പ്പിച്ചുവന്നിതാ… ഔദാര്യ ദായകാ ഉമ്മറപ്പടിയില്‍ ഉമര്‍ അശ്രു പൊഴിക്കുന്ന നയനങ്ങളുമായിതാ… അങ്ങയുടെ ഔദാര്യമര്‍ഥിച്ചിടുന്നു ഞാന്‍ ചൊല്ലൂ സ്വലാത്ത് സലാമുകള്‍ തസ്ലീമാ…) ആ വാനമ്പാടിയുടെ കണ്ഠമിടറി, ഹൃദയം വെന്തുരുകി നീറിപ്പുകഞ്ഞു. തിങ്ങിനിറഞ്ഞ അറബികളടക്കമുള്ള സന്ദര്‍ശകവൃന്ദം കവിയുടെ സാഹിത്യലഹരിയില്‍ പുളകിതരായി, സ്നേഹാര്‍ദ്ര മനസ്സോടെ അവര്‍ കവിയോടൊപ്പം പങ്ക്ചേര്‍ന്നു…. സ്വല്ലൂ അലൈഹി വസല്ലിമൂ തസ്ലീമാ…. ഇതര അനുരാഗ കാവ്യങ്ങളില്‍ നിന്ന് ഭിന്നമായി ഓരോ ഖണ്ഡത്തിലും സ്വലാത്തു സലാമുകള്‍ നല്‍കി തിരുദൂതരെ പുകഴ്ത്തുന്ന ആവിഷ്കാര രംഗമാണ് സ്വല്ലല്‍ ഇലാഹുവിനെ സമ്പന്നമാക്കുന്നത്. അഞ്ചു ചില്ലകള്‍ വീതമുള്ള മുപ്പത്തിനാല് വരികളായി രചിക്കപ്പെട്ട കവിത തിരുനബിയുടെ പ്രബോധനം, സ്വഭാവരീതി, കാരുണ്യഭാവം, ഔദാര്യബോധം, തിരുസ്നേഹത്തിന്റെ മൂല്യം, മിഅ്റാജ്, ഇസ്റാഅ്, അദ്ഭുത കാഴ്ച്ചകള്‍, പ്രാര്‍ത്ഥനകള്‍, അനുരാഗത്തിന്റെ ആവശ്യകത തുടങ്ങിയ ഒട്ടേറെ വിഷയങ്ങളെ ഇതിവൃത്തമാക്കുന്നുണ്ട്. കവി അധ്യാത്മിക മേഖലയിലെ തന്റെ വ്യുല്‍പത്തിയും ദാര്‍ശനികലാവണ്യവും കര്‍മശാസ്ത്രപാണ്ഡിത്യവും വരികള്‍ക്കിടയിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. അനുരാഗാവിഷ്ക്കാരത്തിന്റെ രീതി പ്രണയ ഭാവം സമസ്തപരിധിയും ഭേദിക്കുമ്പോഴാണ് അനുരാഗബോധം മുളപൊട്ടിവളരുന്നത്. ഖല്‍ബിനുള്ളില്‍ പ്രതിബന്ധങ്ങളിലെല്ലാം മറന്ന് പ്രണയപാത്രം അനുരക്തനായി പ്രവഹിക്കുമ്പോള്‍ മാത്രമേ അനുരാഗി പിറക്കുന്നുള്ളു. എന്നാല്‍ സ്വാര്‍ത്ഥമായ പ്രണയഭാവങ്ങളില്‍ നിന്ന് ഭിന്നമായി ജീവാര്‍ത്ഥങ്ങളിലുള്ള സ്നേഹമാനങ്ങളില്‍ നിന്നാണ് യഥാര്‍ത്ഥ ഇശ്ഖ് സൃഷ്ടിക്കപ്പെടുന്നത്. കവി പ്രമുഖര്‍ ഉമര്‍ഖാസി(റ) ഇത്തരം സ്വാര്‍ത്ഥ പ്രണയങ്ങള്‍ക്ക് അര്‍ത്ഥം പകരാനോ, വാക്കുകള്‍ക്ക് നിറംനല്‍കാനോ കഴിയാത്ത തന്റെ പ്രേമപാത്രത്തെ ഹൃദയംകൊണ്ട് വരച്ചിടുകയാണ് ചെയ്തത്. പ്രണയനായകനോട് പ്രകീര്‍ത്തകന്‍ കാണിക്കുന്ന അതി തീവ്രവും ആത്മാര്‍ത്ഥപൂര്‍ണവുമായ വിധേയത്വ മുഖമാണ് പ്രഥമവരികളില്‍ തന്നെ അനുവാചകന് കാണാന്‍ കഴിയുന്നത്. മനസ്സില്‍ കൂട്കെട്ടിയ അനുരാഗപാത്രത്തിന് തന്റെ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ വിശേഷണങ്ങളെല്ലാം പുകഴ്ത്താന്‍ പോന്നതാണെന്ന ആത്മാര്‍ത്ഥമായ വിചാരമാണ് ഇതില്‍ നിഴലിക്കുന്നത്. അഹ്ബബ്തു ഉമ്മിയന്‍ യകൂനു അലീമാ ഇല്‍മന്‍ യഫൂഖുല്‍ ഖാരിഈന യതീമാ (ഹൃദയാ വരിച്ചു ഞാന്‍ നിരക്ഷരജ്ഞാനിയെ/ജ്ഞാനേസരികള്‍ക്കുമേല്‍ വിജ്ഞാനിയാണവര്‍) പ്രണയത്തിന് പ്രേമപാത്രത്തില്‍ യോഗ്യതകളൊന്നും ആവശ്യമിെല്ലങ്കിലും പ്രേമാതുരന്റെ യോഗ്യതകള്‍ പ്രണയത്തിന്റെ ആക്കം കൂട്ടാനും അനുരാഗത്തിന് ദ്രഢതയേകാനും ഹേതുവാക്കുന്ന കവി തന്റെ പ്രാണപ്രേമികനുള്ള അസാധാരണത്വവും വിജ്ഞാന മികവും വിവരിച്ച് വ്യതിരിക്തതയുടെ കൊടുമുടിയിലേക്കുയര്‍ത്താനാണീ വരികളിലൂടെ മുതിരുന്നത്. അനാഥന്‍ (യതീം), സാമ്പ്രദായിക വിദ്യാഭ്യാസത്തെ തൊട്ട് മാറിനിന്നവന്‍ (ഉമ്മിയ്യ്) തുടങ്ങിയ വിശേഷണങ്ങളുണ്ടായിട്ടും, വൈജ്ഞാനിക യോഗ്യത എന്ന പ്രണയമാനദണ്ഡം വിജയിച്ചടക്കിയ അനുരാഗ പാത്രത്തോട് “അഹ്ബബ്ത്തു’ പറയാന്‍ കവി തയ്യാറാവുകയാണിവിടെ. ജീവിത വേദിയിലെ കൂട്ടുവ്യവഹാരങ്ങള്‍ക്കിടയില്‍ ആത്മാര്‍ത്ഥമായി അടുപ്പം തോന്നിയവനോട് ഹുബ്ബറിയിക്കുന്നത് ധര്‍മമാണെന്ന് ഉദ്ഘോഷിച്ച പ്രവാചക പ്രവീണരായ തന്റെ മുഹിബ്ബിനോട് ഹുബ്ബ് പറയാന്‍ കവി സന്നദ്ധനാകുമ്പോള്‍, പ്രണയലോകത്തെ അത്യപൂര്‍വമായ ഒരു സമാഗമമായി ഇതു പരിണമിക്കുന്നു. പിന്നീട് തീക്ഷ്ണമായ പ്രയോഗ വിവരണങ്ങളിലൂടെയാണ് കവി കടന്നുപോകുന്നത്. തന്റെ മഅ്ശൂഖില്‍ മേളിച്ച വിശേഷണങ്ങള്‍ അനുവാചകന്റെ യോഗ്യതയും പരിമിതിയുമുള്‍ക്കൊണ്ട് പക്വമാംവിധം പഠിപ്പിച്ചു നല്‍കുന്ന ശൈലിയാണ് മഹാനവര്‍കള്‍ സ്വീകരിച്ചിട്ടുള്ളത്. കേവലമായൊരധ്യാപന രീതിയോ വിശേഷണങ്ങളോ അല്ല ഈ വരികളിലുള്ളത്. പകരം തിരുഹബീബിന്റെ ചന്തവും പൊലിമയുമുള്‍ക്കൊള്ളുന്ന അനുരാഗ തലങ്ങളാണ് ഇതിലെ പ്രമേയം. കവിത പ്രഥമ വരികള്‍ പിന്നിട്ട് ഉള്‍കാമ്പുകളിലെത്തുന്നതോടെ അനുരാഗാവിഷ്ക്കാരങ്ങള്‍ അക്ഷരങ്ങളെ കൈവിടുന്നുണ്ട്. സാധാരണ പ്രണയങ്ങളില്‍ നിന്ന് ഭിന്നമായി പരിസമാപ്തിയില്‍ ലഭിക്കുന്ന പ്രതിഫലവും സ്വത്വബോധവും കവിയെ പിടികൂടുമ്പോള്‍ കവിത ലക്ഷ്യാവിഷ്ക്കാരത്തിലേക്ക് വഴിതുറക്കുകയാണിവിടെ. പ്രേമാതിരേകത്തിന്റെ സാധൂകരണവും പ്രണയലഹരിയുടെ ഉന്മത്ത ഭാവത്തിന്റെ ന്യായീകരണവും കണ്ടെത്തുകയാണ് കവി. മന്‍ ഇന്‍ദഹു കാനന്നബിയ്യുല്‍ മുന്‍തഖബ് മിന്‍ കുല്ലി ഖല്‍ഖില്ലാഹി മഹ്ബുബന്‍ അഹബ്ബ് ഫ സആദത്തുല്‍ ഉള്മാ വ ഫൗസുഗദിന്‍ കുതിബ് വല്‍ അംനു മിന്‍ നാരില്‍ അദാബി സലീമാ… (അതുല്യമായൊരാള്‍ അവനെ സ്നേഹിച്ചുപോല്‍/ജയരക്ഷഗുണങ്ങളനവധി വരിച്ചയാളതുവഴി/നരകാഗ്നിയേശാത്ത ഗാത്രത്തിനുടമയായ്/നിത്യശാന്തിക്ക് പാത്രമായ് വിജയിയായ്) പ്രണയാര്‍ത്തിയില്‍ പരിസരം മറന്ന ചത്ത ഭ്രമമല്ല ഇത്, വിശുദ്ധ ഗ്രന്ഥങ്ങളുടെ മഹിതമായ പരിധിയുള്‍ക്കൊണ്ട്, ശരീഅത്തിന്റെ ഭിത്തിഭേദിക്കാതെ നെയ്തെടുക്കുന്ന വികാരമാണ് ഈ വരികളുടെ ഉള്‍സാരം. കണ്ണു നീര്‍ നിരാശ്രയന്റെ വികാരമാണ്, താനും തനിക്കുടമപ്പെട്ടത് മുഴുവനും പ്രേമാതുരന് കാഴ്ചവെച്ച്, ഇനിയും പുല്‍കാന്‍ കഴിയാത്തത്ര മഹനീയമാനങ്ങള്‍ മേളിച്ച അതിമനുഷ്യനാണ് തന്റെ മഅ്ശൂഖെന്ന തിരിച്ചറിവിനു മുമ്പിലുള്ള നിസ്സഹായ ഭാവമാണ് കണ്ണുനീരിനെ പ്രതിനിധീകരിക്കുന്നത്. മനസ്സ് ശാന്തവും മൃദുലവുമാകുമ്പോഴെ കണ്ണുനീര്‍ ഒരു ആവിഷ്കാര മാര്‍ഗമായി കടന്നുവരുന്നുള്ളൂ. യാന്ത്രിക മാനങ്ങള്‍ക്ക് പകരം വിനയവും ഹൃദയാര്‍ദ്രതയും നല്‍കി ഇഴുകിച്ചേരുമ്പോഴാണ് മിഴിനീര്‍ പ്രതികരിച്ചു തുടങ്ങുന്നത്. ബൂസ്വീരിയും ബഗ്ദാദിയും അഹ്മദു ശ്ശൗഖിയും പ്രവാചകാനുരാഗത്തിന് വേണ്ടി പേനയെടുത്തവര്‍ മുഴുവന്‍ കണ്ണുനീരിലെത്തിച്ചേരുന്നുണ്ട്. മിഴിനീര്‍ കലരാത്ത ഒരായിരം വരികളെക്കാള്‍ ആത്മാര്‍ത്ഥാനുരാഗത്തെ മുദ്രണം ചെയ്യാന്‍ ഇത്തരം ഒരുവരി മതിയെന്ന സത്യവാങില്‍ അനുരാഗികളിലും കക്ഷിചേരുന്നു. തന്റെ പ്രണയം ആത്മാര്‍ത്ഥമാണെന്നതിന്റെ സാക്ഷിമൊഴിയായി ബൂസ്വീരി(റ) ബുര്‍ദയില്‍ കണ്ണുനീരിനെയും രോഗാതുരമായ (സ്നേഹരോഗം) മാനസികാവസ്ഥയെയുമാണണിനിരത്തുന്നത്. കവി ശ്രേഷ്ഠര്‍ പറയുന്നു: മാ ജഫ്ഫ ദംഅന്‍ സാല മിന്‍ ഐനൈനി ലാകിന്നഹു യജ്രി അലല്‍ ഖദ്ദൈനി മിന്‍ ഹുബ്ബി ഖല്‍ബി സയ്യിദില്‍ കൗനൈനി ഹയ്യന്‍വമൈതന്‍ ഫിത്തുറാബിമീമാ… (അശ്രുവറ്റാത്ത നയനങ്ങളില്‍ നിന്ന്/ഖണ്ഠത്തിലൂടെ വര നീങ്ങുന്നു സ്നേഹിതാ../ഭൗമികാഭൗമിക ജീവിതം മുഴുക്കെയും/നേതാവായി വന്ന നബിനോട് പ്രേമത്താല്‍) ഹയ്യന്‍ വ മൈതന്‍ജീവിച്ചാലും മരിച്ചാലും ശരി പ്രണയ ലഹരിയില്‍ ഉന്മത്തനായി കണ്ണീര്‍ പൊഴിച്ചു കൂടാന്‍ ഈയുള്ളവനുണ്ടെന്ന കവിയുടെ ആത്മസത്ത തൊട്ട വിതുമ്പലുകള്‍ക്ക് വര്‍ണം നല്‍കാന്‍ അക്ഷരങ്ങള്‍ ബലഹീനമാണ്. പ്രണയം അനശ്വരമാണെന്ന അനുരാഗ ഭാഷക്ക് ഈ വരികളിലൂടെ കവി അര്‍ത്ഥം നല്‍കുന്നു. പ്രണയമെന്ന നൈരന്തര്യഭാവവും വിശേഷണവും ഹൃദയസ്വത്വത്തിന്റെ വികാരമാണെന്നും, അതിന് ശരീരഭാവത്തോട് ബന്ധമില്ലന്നുമാണ് താന്‍ മണ്ണടിഞ്ഞു നുരുമ്പി തീര്‍ന്നാലും പ്രണയം തുടരുമെന്ന സമ്മത പത്രത്തിന്റെ ഉള്ള് ഭരിക്കുന്നത്. ആദര്‍ശ വിശേഷം സാമൂഹ്യ പരിഷ്കര്‍ത്താവ്, ദേശാഭിമാനി വൈദേശികാധിപത്യത്തിനെതിരെ പൊരുതി ജയിച്ച ധീരപോരാളി എന്നിങ്ങനെ ഗിരിസമാനമായ വിശേഷണങ്ങള്‍ സ്വന്തമാക്കുമ്പോഴും, അദ്ധ്യാത്മികമായ ആദര്‍ശ പ്രഭാവ രംഗത്ത് ഉജ്ജ്വല വ്യക്തിത്വമായി ജ്വലിച്ചുനിന്ന മഹാ മനീഷിയായിരുന്നു ഉമര്‍ഖാസി(റ). ഇത് കൊണ്ട് തന്നെ പാരമ്പര്യത്തെ പ്രകാശനം ചെയ്യുന്ന ധ്വനികളായി അദ്ദേഹത്തിന്റെ വരികള്‍ ഇന്നും സമരക്കളത്തിലിറങ്ങുന്നു. സ്രഷ്ടാവിലും തിരുപ്രവാചകരിലുമുള്ള വിശ്വാസമാനങ്ങളെ പൊളിച്ചെഴുതി, മായം കലര്‍ത്തിയ ബിദഇ ജന്മങ്ങളുടെ വിചിത്ര വാദങ്ങള്‍ക്ക് കവിയുടെ അനുരാഗ വാക്യങ്ങള്‍ മറുപടിയായി മാറുന്നു. നബിസ്നേഹ കാവ്യപരിചയം പോലുമില്ലാത്ത കൃത്രിമ ഇസ്‌ലാമിന്റെ ഉപാസകരായ ഇക്കൂട്ടര്‍ മതവിശ്വാസങ്ങള്‍ക്ക് പാരപണിയുകയും അവമതീകരണങ്ങള്‍ നിരത്തി ആദര്‍ശസദ്വിചാരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. സ്നേഹമെന്നത് അനുസരണ (ഇത്തിബാഅ്) മാത്രമാണ്, അത്കൊണ്ട് തന്നെ തിരുനബി(സ്വ)യെ പുകഴ്ത്തലിനോ പ്രശ്ന പരിഹാരത്തിനായി അവിടുത്തെ സമീപിക്കുന്നതിനോ യാതൊരര്‍ത്ഥവുമില്ല, ദിവസവും ഒട്ടനവധി പാപങ്ങള്‍ ചെയ്ത് തീര്‍ക്കുന്നയാളെ പരിഗണിച്ചിട്ട് പ്രത്യേക കാര്യമൊന്നുമില്ല തുടങ്ങിയ വിശ്വാസ ക്രമമാണ് ബിദഈലോകം ഉപാസിച്ചു പോരുന്നത്. ഇത്തരം മൂഢ വിശ്വാസങ്ങള്‍ക്ക് തന്റെ വരികളിലൂടെ തന്നെ തിരുത്ത് കുറിച്ചാണ് കവി മുന്നേറുന്നത്: ഹുബ്ബുന്നബിയ്യി വ മദ്ഹ്ഹു ഖൈറുല്‍ അമല്‍ വ അസല്‍ ഇലാഹു ബിഹീ യുബല്ലിഗുഹുല്‍ അമല്‍ വലഹു ബിനൈലി ശഫാഅത്തിന്‍ ത്വാഹാ കഫല്‍ ഇന്‍ദല്‍ ഇലാഹി മുനഅമന്‍ തന്‍ഈമാ (നബി കീര്‍ത്തനമോ അതെത്ര സദ്വൃത്തി/സാക്ഷാത്കരിച്ചിടുമത്രെ സോദ്ദ്യേമതുവഴി/ലഭിക്കും ശിപാര്‍ശയുമായവന്‍ മഹത്തരം/അനുഗ്രഹാ ശിസ്സുകളതുവഴി കാണ്‍കയായ്). വിശുദ്ധ പ്രേമത്തിന്റെ മഹത്ത്വങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കവി ആത്മ നിലപാടിന്റെ നേട്ടവും വിശുദ്ധിയും പ്രകാശിപ്പിക്കുകയാണ് വരികളിലൂടെ ചെയ്യുന്നത്. ഇതുവഴി അത്യുത്കൃഷ്ടമായ പ്രവര്‍ത്തനമാണ് തിരുനബി കീര്‍ത്തനവും പ്രേമവുമെന്ന് പറയുമ്പോള്‍ ആത്മാഭിമാനത്തിന്റെ അക്ഷരങ്ങള്‍ കവിതയിലൂടെ നിഴലിച്ചുകാണുന്നുണ്ട്. ഇസ്റാഅ് മിഅ്റാജ് തുടങ്ങിയ പരമപ്രധാനമായ വിഷയങ്ങളെ പ്രകീര്‍ത്തിക്കാനാണ് ഈ കവിതയിലെ ഏകദേശം പകുതിയിലേറെ വരികളും മഹാനവര്‍കള്‍ വിനിയോഗിക്കുന്നത്. തിരുനബി സ്വപ്നത്തിലാണ് മിഅ്റാജ് നടത്തിയതെന്ന പ്രചാചാരണത്തിന് തിരുത്ത് കുറിക്കാന്‍ മാത്രം മഹാനവര്‍കള്‍ പത്തിലേറെ ഖണ്ഡങ്ങള്‍ കൊണ്ടുവരുന്നുണ്ട്. മരണമടഞ്ഞ മൂസാനബി(അ) നബി(സ്വ)യെ സഹായിച്ച സംഭവങ്ങള്‍, പാപിയായ അനുരാഗിക്ക് പ്രണയം തവസ്സുലാക്കുമ്പോള്‍ ലഭിക്കുന്ന ഔന്നിത്യം, അദൃശ്യജ്ഞാനത്തിലൂടെ തിരുനബി ജയിച്ചടക്കിയ ചരിത്ര ശകലങ്ങള്‍, ജിബ്രീലുമായുള്ള ചങ്ങാത്തത്തിലൂടെ മാലാഖ ലോകത്തെ(മലകൂത്തി) തിരുനബിയുടെ ഇടപെടലുകള്‍ തുടങ്ങി കേരളീയ പുത്തന്‍വാദികളുമായി മുസ്‌ലിംകള്‍ തര്‍ക്കത്തിലിരിക്കുന്ന ഒട്ടുമിക്ക വിഷയങ്ങള്‍ക്കും പ്രത്യക്ഷമായ മറുപടി രൂപങ്ങള്‍ ഈ കവിതയുടെ വരികളിലുണ്ട്. ചുരുക്കത്തില്‍ പ്രവാചക പ്രണയ ലോകത്ത് വിസ്മയാവഹമായ പങ്കുവെപ്പുകള്‍ തീര്‍ക്കുന്ന ഒട്ടനവധി അതുല്യ വരികളുടെ സങ്കേതമാണ് അല്‍ ഖസ്വീദതുല്‍ ഉമരിയ്യ, സ്വല്ലാ അലൈക്ക എന്ന് തുടങ്ങുന്ന മറ്റൊരു കവിതകൂടി ഇതേ പ്രമേയത്തില്‍ കവി രചിച്ചിട്ടുണ്ടെങ്കിലും തന്റെ പ്രതിഭാത്വവും അനുരാഗ പ്രകാശനവും അത്യധികം മേളിച്ച ഒരപൂര്‍വ സങ്കേതമാണിത്. ആത്മാര്‍ത്ഥനായ ആ അനുരാഗിയോട് കൂടെ തിരുനബിയോടൊപ്പം അല്ലാഹു നമ്മെ ഒരുമിച്ചുകൂട്ടട്ടെ. അബ്ദുസ്സലാം ബുഖാരി ഓമച്ചപ്പു