Tuesday, April 17, 2018

സ്ത്രീ പള്ളി: ആതിഖ

*📚📖أهل السنة والجماعة📖📚*




*
ആതിഖ(റ) യും പള്ളിയും*



പിതാവ്: അംറുബ്നുനുഫൈൽ. മാതാവ്: ഉമ്മുകുറൈസ്. ആദ്യം അവരെ വിവാഹം കഴിച്ചിരുന്നത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൻ അബ്ദുല്ല എന്നവരാണ്. മഹതി വളരെ ഭംഗിയുള്ള സ്ത്രീയായിരുന്നു. അദ്ദേഹം അവരിൽ ആക്രഷ്ടനായത്തിന്റെ പേരില് യുദ്ദത്തിനു പോകുന്നതിനുവരെ അത് തടസ്സമായപ്പോൾ പിതാവ് അവരെ വിവാഹമോചനം നടത്താനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുല്ല അവരെ യ്ഹ്വലാഖ് ചെല്ലി. പക്ഷെ അദ്ദേഹത്തിനത് ഇഷ്ടമില്ലെന്നു മനാസിലാക്കിയ പിതാവ് മഹതിയെ മടക്കിയെടുക്കാനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവരെ മടക്കിയെടുത്തു. അദ്ദേഹത്തിൻറെ വിയോഗ ശേഷം സൈദുബ്നുൽ ഖത്ത്വാബ്(റ) അവരെ വിവാഹം കഴിച്ചു. അദ്ദേഹം യമാമ യുദ്ദത്തിൽ വെച്ച് രക്തസാക്ഷിയായി. തുടർന്ന് ഉമര്(റ) അവരെ കല്ല്യാണം കഴിച്ചു. ഉമർ(റ) ന്റെ വഫാത്തിനു ശേഷം  സുബൈറുബ്നുൽ അവ്വാം(റ) അവരെ വിവാഹം കഴിച്ചു. (ഇമാം അസ്ഖലാനി(റ) യുടെ അൽ ഇസ്വാബ ഫീമഅരിഫത്തി സ്സ്വഹാബ: 2/107)



ഹസ്രത്ത് ഉമർ(റ) ആതിക(റ) യെ  വിവാഹം കഴിക്കുമ്പോൾ മൂന്നു കാര്യം മഹതി ഉപാധി വെച്ചിരുന്നതായി ചരിത്രത്തിൽ കാണാം. അതിലൊന്ന് പള്ളിയില പോകുന്നത് തടയരുത് എന്നതായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ കാണാം.


*عن ابن عمر قال كانت امرأة لعمر تشهد صلاة الصبح والعشاء في الجماعة في المسجد فقيل لها لم تخرجين وقد تعلمين أن عمر يكره ذلك ويغار قالت وما يمنعه أن ينهاني قال يمنعه قول رسول الله صلى الله عليه وسلم ((لا تمنعوا إماء الله مساجد الله ))(٨٤٩)*


*ഇബ്നു ഉമർ(റ) നിവേദനം: ഉമർ(റ) ന്റെ ഒരു ഭാര്യ സ്വുബ് ഹിനും ഇശാഇനും പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതു സംബന്ധിച്ചു മഹാതിയോദ് ചോദിക്കപ്പെട്ടു. നിങ്ങൾ എന്താണ് പള്ളിയിൽ പോകുന്നത്? ഉമർ(റ) വിന് അതിൽ വെറുപ്പും ക്രോധവും ഉണ്ടെന്നു നിങ്ങൾക്കറിയില്ലേ?  എങ്കിൽ എന്ത്കൊണ്ടദ്ദേഹം എന്നെ തടയുന്നില്ല എന്നവർ തിരിച്ചു ചോദിച്ചു. "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന് അല്ലാഹുവിനെ റസൂൽ(സ) ന്റെ ന്റെ നിർദ്ദേശം ഉള്ളത് കൊണ്ടാണ് തടയാത്തദെന്നു അവർ പറഞ്ഞു. (ബുഖാരി: 849)*





ഇവിടെ ചിന്തികേണ്ടുന്ന ചില വിഷയങ്ങളുണ്ട്.

  (1) ഉമർ(റ) മഹതിയെ വിവാഹം കഴിക്കുമ്പോൾ താൻ പള്ളിയിൽ പോകുന്നത് തടയരുതെന്ന ഉപാധി ഉമർ(റ) എന്തുകൊണ്ട് അംഗീകരിച്ചു?
  (2) ഇസ്ലാമിന്റെ നിയമങ്ങളിൽ കര്ക്കാഷ നിലപാട് സ്വീകരിച്ചിരുന്ന ഉമർ(റ) വിന് മഹതി പള്ളിയില പോകുന്നതിൽ അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?.

   (3) സ്ത്രീകള്ക്ക് നിസ്കരിക്കാൻ അവരുടെ വീടുകളാണ് ഉത്തമമെന്ന നബി(സ) യുടെ പ്രസ്താവന ആതിഖാ ബീവിക്ക് അറിയാമായിരുന്നില്ലേ?


👇🏼👇🏼👇🏼


1) ഉമർ (റ) പ്രസ്തുത നിബന്ധന അംഗീകരിക്കാൻ രണ്ടു കാരണങ്ങളുണ്ട്.
     ഒന്ന്: "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന നബി(സ)യുടെ പ്രസ്താവനയോട് പ്രത്യക്ഷത്തിൽ എതിരാവുമൊ എന്ന ഭയം. കാരണം നിങ്ങൾ തടയരുത് എന്ന് നബി(സ) പറയുമ്പോൾ "ഞാൻ തടയും" എന്ന് ഉമർ(റ) പറയുന്നത് ശരിയല്ലോല്ലോ. ഇതിനുദാഹരണം പറയാം;

أَنَّ عَبْدَ اللَّهِ بْنَ عُمَرَ ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ ، إِذَا اسْتَأْذَنَّكُمْ إِلَيْهَا " ، قَالَ : فَقَالَ بِلَالُ بْنُ عَبْدِ اللَّهِ : وَاللَّهِ لَنَمْنَعُهُنَّ ، قَالَ : فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ ، فَسَبَّهُ سَبًّا سَيِّئًا ، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ ، وَقَالَ : أُخْبِرُكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَتَقُولُ : وَاللَّهِ لَنَمْنَعُهُنَّ . (مسلم: ٦٦٧)


 അബ്ദുല്ലാഹിബ്നു ഉമർ(റ) യുടെ മകൻ സാലിം(റ) നിവേദനം: "അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു: 'രാത്രി സമയത്ത് സ്ത്രീകൾക്ക് പള്ളിയില പോകാൻ നിങ്ങൾ അനുമതി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻറെ ഒരു പുത്രൻ പറഞ്ഞു: 'അല്ലാഹുവിനെ തന്നെ സത്യം. ഞങ്ങൾ അവർക്ക് അനുമതി നൽകുകയില്ല'. റിപ്പോർട്ടർ പറയുന്നു: തല സമയം ഇബ്നു ഉമർ(റ) മകനെ ശകാരിക്കുകയും മകനോട്‌ കോപിക്കുകയും ചെയ്തു. അവർക്ക് അനുമതി നല്കണമെന്ന് അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു വന്നു ഞാൻ പറയുമ്പോൾ അനുമതി നൽകുകയില്ലെന്ന് നീ പറയുകയോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. അബൂദാവൂദ്: 1/91,മുസ്ലിം 667)



സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്വനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌. വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറിന്റെ(റ) വാക്കുകൾ ശ്രദ്ദിക്കുക. 


وكأن السر في ذلك أن بلالا عارض الخبر برأيه ولم يذكر علة المخالفة. (فتح الباري شرح صحيح البخاري: ٢٣٧/٢)


അതിലുള്ള രഹസ്യം ബിലാൽ(റ) കാരണം വ്യക്തമാക്കാതെ തന്റെ അഭിപ്രായം കൊണ്ട് ഹദീസിനെ എതിര്ത്തതാണ്. (ഫത്ഹുൽ ബാരി: 2/237)
    ഇബ്നു ഉമർ(റ) മകനെ ശാസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാണ്.
   ഇബ്നു ഹജര്(റ) തുടരുന്നു:


وإنما أنكر عليه ابن عمر لتصريحه بمخالفة الحديث ، وإلا فلو قال مثلا إن الزمان قد تغير وإن بعضهن ربما ظهر منه قصد المسجد وإضمار غيره لكان  يظهر أن لا ينكر عليه(فتح الباري شرح صحيح البخاري: ٢٣٧/٢)


ഹദീസിൽ പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ എതിർ പ്രകടിപ്പിച്ചത് കൊണ്ടാണ് ഇബ്നു ഉമർ(റ) പുത്രനെ ആക്ഷേപിച്ചത്. പ്രത്യുത കാലത്തിനു മാറ്റം സംഭവിച്ചിരിക്കുന്നുവെന്നോ, ദുർവ്വിചാരങ്ങൾ ഉള്ളില വെച്ചാണ് പല സ്ത്രീകളും പള്ളിയെ ഉന്നം വെക്കുന്നതെന്നോ മറ്റോ എതിർപ്പിനുള്ള കാരണം ബിലാൽ(റ) ബോധിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇബ്നു ഉമർ(റ) അദ്ദേഹത്തെ ആക്ഷേപിക്കുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. (ഫത് ഹുൽബാരി: 2/237)


സ്ത്രീകളെ പള്ളിയിൽ അയക്കേണ്ടതില്ലെന്ന വിഷയത്തിൽ ഇബ്നു ഉമർ(റ) ബിലാലും(റ) എകാഭിപ്രായക്കാരാണെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്. ആതികാ ബീവി(റ) പള്ളിയിൽ പോയതിനെ ചോദ്യം ചെയ്തതും സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമമെന്ന് ഹദീസ് നിവേദനം ചെയ്തതും ഇബ്നു ഉമർ(റ) ആണെന്ന വസ്തുത ഇതോടു ചേർത്തി വായിക്കേണ്ടതാണ്.





والأوجه هو التحاشي عن صورة المعارضت بقول سيد ولد آدم، والإشتراط أيض يكون لأجل ذلك (لامع الدراري: ١٣/٢)


*ആദം സന്തതികളുടെ നേതാവിന്റെ പ്രസ്താവത്തോട് എതിരാവുന്ന രൂപം ഒഴിവാക്കാനാണ് ഉമർ(റ) മഹതിയെ തടയാതിരുന്നത് എന്നതാണ് കൂടുതൽ ന്യായമായി തോന്നുന്നത്. നിബന്ധന അംഗീകരിച്ചതും അതിന്റെ പേരില് തന്നെ. (ലാമിഉദ്ദറാരി: 2/13)*




അബ്ദുല്ലാഹിബ്നുഅബീജംറത്തൽ ഉൻദുലുസീ (റ) പറയുന്നു:


وما فعلت عاتكة زوجة عمر رضي الله عنهما أنها كانت تستأذنه فى الخروج إلى المسجد فيسكت، فتقول له لأخرجن إلا أن تمنعني، فلا يمنعها لأجل ما عارضه، من قوله عليه السلام ((لا تمنعوا إماء الله مساجد الله))، فترقها يوم خرجت إلى صلوة الصبح، وتقدمها ووقف لها بموضع فى الطريق فى الظلمة، حتى خطرت عليه، فوثب عليها، وقرصها فى نهدها ولم يتكلم، ولم يقل لها شيئا، لكي تجهل من هو الفاعل ذلك، فرجعت رضي الله عنه إلى بيتها، ولم تتم على مضيها إلى المسجد، ثم لم تخرج بعد ذلك، فقال لها عمر رضي الله عنه، لم تركت الخروج؟ فقالت: قد فسد الناس، فعللت عدم خروجها إلى المسجد بفساد الناس، وأجازه إلى ذلك السيد رضي الله عنه، الذي قد أمرنا باتباعه، فإنه أحد العمرين، وأحد الخلفاء، رضي الله عنهم(بهجة النفوس: ٢١٢/١)



*ഉമർ(റ) വിന്റെ ഭാര്യ ആതിക(റ)യുടെ പ്രവിർത്തിയും ഇതിനു രേഖയാണ്. മഹതി പള്ളിയില പോകാൻ അദ്ദേഹത്തോട് അനുവാദം തേടിയാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. "അല്ലാഹുവിന്റെ അടിയാറുകളെ അല്ലാഹുവിന്റെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്നാ നബി വചനത്തോട് എതിരാകുമോ എന്നതിനാൽ ഉമർ(റ) മഹതിയെ തടഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം മഹതി സ്വുബ് ഹ് നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഉമർ(റ) മുന്നില് പോയി ഒരു ഇരുളുള്ള സ്ഥലത്ത് മറഞ്ഞിരുന്നു. മഹതി ഉമർ(റ)ന്റെ സമീപത്തെത്തിയപ്പൊൽ അദ്ദേഹം മഹതിയുടെ മേൽ ചാടി വീണു. മഹതിയുടെ മാറിടത്തിൽ കുത്തി. ചൈതയാലെ തിരിയാതിരിക്കാൻ വേണ്ടി മഹതിയോടു വല്ലതും പറയുകയോ മറ്റു വല്ലതും സംസാരിക്കുകയോ ചെയ്തില്ല. (സംസാരിച്ചാൽ ശബ്ദം കൊണ്ട് ആളെ തിരിച്ചരിയുമല്ലോ) ഉടനെ മഹതി പള്ളിയിലേക്ക് പോകാതെ വീട്ടിലേക്കു തിരിച്ചു. അതിനു ശേഷം മഹതി പള്ളിയിലേക്ക് പോകാറില്ല. പള്ളിയില പോക്ക് നിരത്തിയ മഹതിയോട് ഉമർ(റ) ചോദിച്ചു. "എന്തുകൊണ്ട് നീ പള്ളിയില പോക്ക് നിറുത്തി വെച്ചു?" മഹതി പറഞ്ഞു: 'നിശ്ചയം ജനങ്ങൾ നാശമായിരിക്കുന്നു'. അപ്പോൾ പള്ളിയിൽ പോക്ക് നിർത്തിയതിന് മഹതി കാരണം പറഞ്ഞത് ജനങ്ങൾ നാശമായിരിക്കുന്നു എന്നാണു. നാല് ഖലീഫമാരിൽ ഒരാളും രണ്ടു ഉമറുകളിൽ ഒരാളും നമ്മോടു പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരുമായ ഉമർ(റ) അത് അംഗീകരിക്കുകയും ചെയ്തു. (ബഹ്ജത്തുന്നുഫൂസ്: 1/212)*



ഉമർ(റ) കുത്തിയ സംഭവം ഹാഫിള് ഇബ്നു കസീർ "അൽബിദായത്തു വന്നിഹായ" 6/353 ലും പരമാര്ശിച്ചിട്ടുണ്ട്.
   തന്ത്രപരമായി ആതിക(റ)യെ തടയലായിരുന്നു ഉമർ(റ)ന്റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.. കാരണം തന്ത്രം പൊളിഞ്ഞാലും മഹതി ഭാര്യയായത്കൊണ്ട്  പ്രശ്നമൊന്നും ഉണ്ടാകുന്നില്ലല്ലോ. അല്ലെങ്കിൽ ചരിത്രം മറ്റൊന്നാകുമെന്നത് തീർച്ചയാണല്ലോ. അപ്പോൾ പ്രശ്നങ്ങളുണ്ടാകുന്ന സഹചര്യത്തിൽ പള്ളിയിൽ പോകാൻ പാടില്ലെന്ന വിശ്വാസം തന്നെയാണ് മഹതിക്കുമുണ്ടായിരുന്നത്. അതുമനസ്സിലാക്കിയ ഉമർ(റ) പ്രശ്നമുണ്ടാകുമെന്ന് മഹതിയെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം പയറ്റിയത്. അതിൽ ഉമർ(റ) വിജയം കാണുകയും ചെയ്തു.



2) ഇസ്ലാമിന്റെ നിയമങ്ങളിൽ കർക്കശനിലവാട് സ്വീകരിച്ചിരുന്ന ഉമർ(റ)വിന് മഹതി പള്ളിയിൽ പോകുന്നത് അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടുപോലും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?. എന്നതാണ് മറ്റൊരു പ്രശ്നം. അതിനുള്ള മറുവടി മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം.  അല്ലാമാ കാന്തഹ് ലവി പറയുന്നു:

وإنما كان عمر لا يقدم على النهي لأدب الحديث، وإلا فقد كان له أن ينهى عن ذلك، لما علم من إشارات النبي صلى الله عليه وسلم جواز النهي،


ഹദീസിനോടുള്ള മര്യാദ കണക്കിലെടുത്താണ് ഉമർ(റ) മഹതിയെ വിലക്കാതിരുന്നത്. അല്ലെങ്കിൽ നബി(സ) നൽകിയ സൂചനകളിൽ നിന്ന് (വീടുത്തമമെന്നു കാണിക്കുന്ന ഹദീസുകൾ) അറിയപ്പെടുന്നത് തടയാമെന്ന് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉമർ(റ) വിന് മഹതിയെ വിലക്കാമായിരുന്നു. (ലാമിഉദ്ദറരരി)


ഇമാം അബൂയൂസുഫ്(റ)ൽ നിന്ന് മുല്ലാഅലിയ്യുൽഖാരി ഉദ്ദരിക്കുന്നു: നബി(സ)ക്ക് ചെരങ്ങ ഇഷ്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ദരിച്ചപ്പോൾ ഒരാൾ ഒരാൾ പറഞ്ഞു: "എനിക്കിഷ്ടമല്ല'. അപ്പോൾ അബൂയൂസുഫ്(റ) വാള് ഉറയിൽ നിന്നൂരി ആ വ്യക്തിയോട് പറഞ്ഞു: "നീ നിന്റെ ഈമാൻ പുതുക്കൂ. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും". ഇത്തരം സംഭവങ്ങൾ സലഫിൽ നിന്ന് ധാരാളം ഉദ്ദരിക്കപ്പെടുന്നുണ്ട്. (ലാമിഉദ്ദറാരി)


നമ്മുടെ ഉസ്താതുമാരോ മാതാപിതാക്കളോ ഒരു കാര്യം ചെയ്യാൻ നമ്മോടു കൽപ്പിക്കുമ്പോൾ ആ കാര്യം നമുക്ക് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ പോലും 'ഞാനത് ചെയ്യില്ല' എന്ന് പറയുന്നത് അപമര്യാദയാണല്ലോ. പ്രത്യുത അവർ പറയുന്നത്  അംഗീകരിക്കുകയും അത് ചെയ്യാനുള്ള തടസ്സങ്ങൾ സാവകാശം അവരെ ബോധ്യപ്പെടുത്തുകയും  ചെയ്ത ശേഷം അത് ചെയ്തില്ലെങ്കിലും അവരുടെ കൽപന ധിക്കരിച്ചതായി വിലയിരുത്തപ്പെടുകയില്ല. ഈ ആശയമാണ് മഹാനായ ഉമർ(റ) ഈ സംഭാവത്തിലൂടെയും ഇബ്നു ഉമർ(റ) ബിലാൽ(റ)നെ ശകാരിച്ചതിലൂടെയും അബൂയൂസുഫ്(റ) മേൽ വിവരിച്ച സംഭാവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നത്.
  അതെ സമയം പള്ളിയിൽ പോകുന്നത് പ്രശ്നത്തിന് പ്രശ്നത്തിന് കാരണമാണെന്ന് ഒരു തന്ത്രത്തിലൂടെ ആതിക(റ)യെ ബോധ്യപ്പെടുത്തി അത് നിറുത്തൽ ചെയ്തതിനെ ഹദീസിനോടുള്ള അപമര്യാദയായി മഹാനായ ഉമർ(റ) കണ്ടതുമില്ല. അതിനാല സ്ത്രീകൾ പള്ളിയിൽ പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഹത്തുക്കളായ പണ്ഡിതന്മാർ ഫത്വ മുഖേനയും മറ്റും അവരെ തടയുന്നതിനെയും  പ്രസ്തുത ഹദീസിനോടുള്ള അപമര്യാദയായി കാണാൻ പറ്റില്ല.


(3) സ്ത്രീകൾക്ക് അവരുടെ വീടാണുത്തമമെന്ന നബി(സ)യുടെ പ്രസ്താവന ആതികാ ബീവി(റ) അറിയാതിരിക്കാനാണ് സാധ്യത. കാരണം ഉമർ(റ) തന്നെ തടയാതിരിക്കാനുള്ള കാരണം ആതികാ ബീവി(റ) വിശദീകരിക്കുന്നിടത്ത് പ്രസ്തുത ആശയം കാണിക്കുന്ന പരമാർശമില്ല. ആ പ്രസ്താവന മഹതിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും മഹതി പള്ളിയിൽ പോകുകയോ പോകുന്നത് തടയരുതെന്ന് ഉപാധി വെക്കുകയോ ചെയ്യുമായിരുന്നില്ല. നബി(സ)യോടൊന്നിച്ച് നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീകളോട് നിങ്ങൾക്ക് നിങ്ങളുടെ വീടുകളാണ് ഉത്തമമെന്നു നബി(സ) ഉപദേശിച്ചപ്പോൾ ആ ഉപദേശം അക്ഷരത്തിലും അർത്ഥത്തിലും അംഗീകരിച്ച് വീട്ടിൽ വച്ച് നിസ്കാരിക്കുകയാണല്ലോ സ്വഹാബീ വനിതകൾ ചെയ്തത്. ആ പ്രസ്താവന അറിയാത്ത സ്ത്രീകളാണ് പള്ളിയിൽ വന്നിരുന്നതും അതിന് അനുമതി തേടിയിരുന്നതുമെന്നു ശൌകാനി തന്നെ പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:


*( وبيوتهن خير لهن ) أي صلاتهن في بيوتهن خير لهن من صلاتهن في المساجد لو علمن ذلك ، لكنهن لم يعلمن فيسألن الخروج إلى الجماعة يعتقدن أن أجرهن في المساجد أكثر .(نيل الأوطار: ١٦١/٣)(وعون المعبود: ٢٧٤/٢)*



*വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ നിസ്കാരം പള്ളികളിൽ വെച്ചുള്ള അവരുടെ നിസ്കാരത്തെക്കാൾ അവർക്കുത്തമമാണ്‌.അക്കാര്യം സ്ത്രീകൾ അറിഞ്ഞിരുന്നെങ്കിൽ! (എത്ര നന്നായിരുന്നു) പക്ഷെ അതവര്ക്കറിയില്ല.അതിന്റെ പേരില് ജമാഅത്തിനു പോകാൻ അവർ അനുവാദം തേടുന്നു. പള്ളികളിലാണ് അവര്ക്ക് കൂടുതൽ പ്രതിഫലമെന്നാണ് അവർ വിശ്വസിക്കുന്നത്. (നയ് ലുൽ ഔത്വാർ: 3/161- ഔനുൽ മഅബൂദ്: 2/274)(*)*




മഹാനായ അബ്ദുൽ റസാഖ് (റ) മുസ്വന്നഫിൽ അബൂ അംറു ശ്ശൈബാനി(റ) യെ

തൊട്ട് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം;


وعن أبي عمرو الشيباني أنه رأى  ابن مسعود يُخرج النساء من المسجد،  ويقول : أخرجن إلى بيوتكن خير لكن


*ഇബ്നു മസ്ഊദ് (റ) സ്ത്രീകളെ പള്ളിയിൽ നിന്ന് പുറത്താക്കുന്നത് ഞാൻ കണ്ടു. "നിങ്ങൾക്ക് അത്യുത്തമമായ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ പോകുവീൻ" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (മുസ്വന്നഫ് : 3/173)*


ഈ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീനുൽ ഹയ്സമി (റ) എഴുതുന്നു:


رواه الطبراني فى الكبير، ورجاله موثقون (مجمع: ٢٥٣/١)


ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്.അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്‌. (മജ്മഉസ്സവാഇദ്: 1/253)


സഅദുബ്നു ഇയാസ് (റ) വില നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത് ;


عَنْ سَعْدِ بْنِ إِيَاسٍ  قَالَ : رَأَيْتُ عَبْدَ اللَّهِ يُخْرِجُ النِّسَاءَ مِنَ الْمَسْجِدِ يَوْمَ الْجُمُعَةِ ، وَيَقُولُ :  فَإِنَّ هَذَا لَيْسَ لَكُنَّ (البيهقي: ١٨٦/٣)


വെള്ളിയാഴ്ച ദിവസം അബ്ദുല്ലാ(റ) പള്ളിയിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് ഞാൻ കണ്ടു. "നിശ്ചയം ഇത് നിങ്ങൾക്കുള്ളതല്ല" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (ബൈഹഖി: 3/186)


പ്രസ്തുത ഹദീസിൽ നിന്നും ഉപര്യുക്ത ആശയം വളരെ വ്യക്തമാണ്. വീടുകളാണ് അത്യുത്തമമെന്ന നബി(സ) യുടെ പ്രസ്താവന അറിയാതെ പള്ളിയിൽ വന്ന സ്ത്രീകൾക്ക് അത് പറഞ്ഞു കൊടുത്ത് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുകയാണല്ലോ പ്രമുഖ സ്വഹാബിവര്യൻ ഇബ്നുമസ്ഊദ്(റ) ചെയ്തത്. അതിനാൽ പ്രസ്തുത പ്രസ്താവന ആതികാ ബീവി(റ) അറിഞ്ഞിരുന്നെങ്കിൽ അത്യുത്തമമായ വീട് ഒഴിവാക്കി മഹതി പള്ളിയിൽ പോകുമെന്ന് വിചാരിക്കാൻ ന്യായമില്ല. ഭർത്താവ് ഉമർ(റ) വിന് അതിനോട് വെറുപ്പും വിദ്വേഷവും ഉള്ളതിനോടപ്പം വിശേഷിച്ചും.


ഉമർ(റ) ന്റെ വിയോഗശേഷം ആതികാ ബീവിയെ സുബൈറുബ്നുൽ അവ്വാം(റ) വിവാഹം കഴിച്ചതായി നാം നേരത്തെ വായിച്ചുവല്ലോ. അദ്ദേഹത്തിൻറെ കീഴിലായിരുന്നപ്പോൾ മഹതി പള്ളിയിലേക്ക് പുറപ്പെടുകയും സുബൈർ(റ) മുന്നിൽ പോയി വഴിയിൽ കാത്തിരിക്കുകയും അദ്ദേഹത്തിൻറെ അരികിലെത്തിയപ്പോൾ മഹതിയുടെ അരക്കെട്ടിനടിക്കുകയും മഹതി ഇന്നാലില്ലാ... ജനങ്ങൾ നാശമായിരിക്കുന്നു വെന്ന് പറഞ്ഞ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പിന്നീടവർ പള്ളിയിലേക്ക് പോയിട്ടില്ല. (അൽ ഇസ്വാബ ഫീ തംയീസി സ്സ്വഹാബ: 4/357)


ചുരുക്കത്തിൽ അടിച്ചത് ഉമർ(റ) ആയാലും സുബൈർ(റ) ആയാലും നാശമുണ്ടാകുമെന്നു കണ്ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന, കരമശാസ്ത്ര പണ്ഡിതൻമാരുടെ പ്രസ്താവനകൾക്ക് അടിവരയിടുന്നതാണ് ആതികാ ബീവി(റ) യുടെ സംഭവം. അതിനാൽ അതികാ ബീവിയെ മാത്രകയാക്കുന്ന സ്ത്രീകൾ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ്വേണ്ടത്.



حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186

"
ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353

ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ) وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر
"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.
قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
ഇമാം ഷാഫി(റ)പറയുന്നത് കാണുക:وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174
"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)

ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്..



🔺🔺🔺🔺🔺🔺🔺🔺🔺🔺

🔰🔰🔰🔰🔰🔰🔰🔰🔰🔰

*അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ വിശ്വാസാചാരങ്ങൾ ശരിയായി മനസ്സിലാക്കാൻ തർക്കത്തിലിരിക്കുന്ന വിഷയങ്ങളുടെ വിശദമായ വിശദീകരണങ്ങളുമായി ഒരു വാട്സാപ്പ് ഗ്രുപ്*
📚📘📓📕📔📙📘📗📕📚

*📚📖أهل السنة والجماعة📖📚*

🕌🕌🕌🕌🕌🕌🕌🕌🕌🕌

*Admin: 9⃣6⃣5⃣6⃣3⃣4⃣6⃣3⃣2⃣7⃣*

🔶🔶🔶🔶🔶🔶🔶🔶🔶🔶

സിയാറത്ത് പ്രമാണങ്ങള്‍ പറയുന്നത്● 0


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

സിയാറത്ത് പ്രമാണങ്ങള്‍ പറയുന്നത്● 0 COMMENTS

ഇമാം നവവി(റ) പ്രസിദ്ധ ഗ്രന്ഥമായ ഈളാഹില്‍ തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി ഒരു അധ്യായം തന്നെ കുറിച്ചു. അതിന് നല്‍കിയ തലക്കെട്ട് “ഫീ സിയാറത്തി ഖബ്രി മൗലാനാ വ സയ്യിദിനാ റസൂലുല്ലാഹി(സ്വ)’’ എന്നാണ്. ഇമാം നവവി(റ) പറഞ്ഞു: “ഹജ്ജും ഉംറയും കഴിഞ്ഞതിനുശേഷം മക്കയില്‍ നിന്ന് മദീനയിലേക്കെത്തണം. നബിയുടെ വിശുദ്ധ റൗള സിയാറത്തിനാണത്. ഏറ്റവും പുണ്യമായ ആരാധനയാണത്. ബസ്സാര്‍, ദാറുഖുത്നി, ഇബ്നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു, എന്റെ ഖബ്ര്‍ ഒരാള്‍ സിയാറത്ത് ചെയ്താല്‍ എന്റെ ശഫാഅത്ത് അവന് നിര്‍ബന്ധമായി. നബിയുടെ ഖബ്ര്‍ ശരീഫിനടുത്ത് അവന്‍ ചെന്നു നില്‍ക്കണം. റൗളയുടെ ചുമരിന്നഭിമുഖമായി ഖിബ്ലക്ക് പിന്നിട്ടാണ് നില്‍ക്കേണ്ടത്. ഭൗതികമായ മുഴുവന്‍ വിചാരങ്ങളില്‍ നിന്നും മുക്തനായി കണ്ണടച്ച് തിരുനബിയുടെ മഹത്ത്വവും സ്ഥാനവും മനസ്സില്‍ കൊണ്ടുവന്നുള്ള നില്‍പ്പ്. ശേഷം ശബ്ദം ഉയര്‍ത്താതെ സലാം പറയണം. ആരെങ്കിലും സലാം പറഞ്ഞേല്‍പ്പിച്ചതുണ്ടെങ്കില്‍ അതും പറയുക. ശേഷം സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവര്‍ക്ക് സലാം പറയണം. അതിനു ശേഷം നബിയുടെ ഖബ്ര്‍ ശരീഫിന്നരികില്‍ തന്നെയെത്തി തിരുനബിയെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയില്‍ വെച്ച് ഏറ്റവും നല്ലത് ഉതബിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന പ്രാര്‍ത്ഥനയാണ്’’ (ഈളാഹ്/487513).
ഈ ആശയം ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബ് 8/272ലും പറയുന്നുണ്ട്. അദ്കാറില്‍ ഇമാം പറഞ്ഞു: സിയാറത്ത് വര്‍ധിപ്പിക്കുക, നന്മയും മഹത്ത്വവുമുള്ളവരുടെ ഖബ്റുകള്‍ക്ക് സമീപം ധാരാളം സമയം നില്‍ക്കലും സുന്നത്താണ്’’ (അദ്കാര്‍ 152).
ഹമ്പലീ പണ്ഡിതപ്രമുഖന്‍ അബ്ദുല്ലാഹിബ്നു ഖുദാമ പറയുന്നു: “നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ദാറുഖുത്നി ഉദ്ധരിക്കുന്ന ഹദീസ് അതിന് തെളിവാണ്. ഒരാള്‍ ഹജ്ജ് ചെയ്യുകയും എന്റെ ഖബ്ര്‍ സിയാറത്ത് ചെയ്യുകയും ചെയ്താല്‍ അവന്‍ എന്റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെ പോലെയാണ്. ഇബ്നു ഖുദാമയും ഈ ചര്‍ച്ച അവസാനിപ്പിക്കുന്നത് ഉതബിയുടെ സംഭവവും പ്രസിദ്ധമായ ഈരടികളും ഉദ്ധരിച്ചുകൊണ്ടാണ്’’ (മുഗ്നി 3/56).
മറ്റൊരു ഹമ്പലി പണ്ഡിതന്‍ അബ്ദുറഹ്മാനുബ്നു ഖുദാമ: “ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റും സിയാറത്ത് ചെയ്യണം. സൂറതുന്നിസാഇലെ 64ാം ആയത്ത് ഉള്‍പ്പെടുത്തി സലാമും ദുആയും എടുത്തുദ്ധരിച്ച് കൊണ്ടാണ് ഇബ്നു ഖുദാമ സംസാരിക്കുന്നത്’’ (ശറഹുല്‍ കബീര്‍ 3/495).
ഇമാം മന്‍സൂറുല്‍ ബുഹൂതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് സുന്നത്താണ്’’ (കശ്ശാഫുല്‍ ഖിനാഅ് 2/598). ശൈഖ് മര്‍ആബ്നു യൂസുഫ്: “നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്’’ (ദലീലുത്വാലിബ് 3/523). അല്ലാമാ ശംസുദ്ദീന്‍ മഖ്ദൂസി: “നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലലും നബിയുടെ ഖബ്ര്‍ ശരീഫ്, സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റുകള്‍ സിയാറത്ത് ചെയ്യലും സുന്നത്താണ്’’ (അല്‍ഫുറൂഅ് 3/523).
ഇമാം ഹാകിം മുസ്തദ്റകില്‍ അത്വാഅ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെ: നബി(സ്വ)യെ ഉദ്ധരിച്ച് അബൂഹുറൈറ(റ) പറയുന്നു: ഈസാ(അ) എന്റെ ഖബ്റിന്നരികില്‍ വരും, എനിക്ക് സലാം പറയും, ഞാന്‍ സലാം മടക്കും’’ (മുസ്തദ്റക് 2/251).
ഇമാം ഹാകിമിന്ന് പുറമെ, ഹാഫിള് ദഹബിയും ഹദീസിനെ ബലപ്പെടുത്തുന്നുണ്ട്. ഈ ഹദീസ് അബൂയഅ്ലാ തന്റെ മുസ്നദില്‍ മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. അതില്‍ ഇങ്ങനെ കൂടി കാണാം: “ഈസാ നബി(അ) എന്റെ ഖബ്റിന്നരികില്‍ വന്നുകൊണ്ട് യാ മുഹമ്മദ് എന്നു വിളിക്കും. ഞാന്‍ അതിനുത്തരം നല്‍കും’’ (മുസ്നദ് അബിയഅ്ലാ 11/462).
ഇബ്നുന്നജ്ജാര്‍ ഈ ഹദീസ് ചെറിയ വ്യത്യാസത്തോടെ ദുര്‍ത്തുസ്സമീന ഫീ താരീഖില്‍ മദീനയില്‍ ഉദ്ധരിക്കുന്നുണ്ട്. നബിയോട് നേരില്‍ സലാം പറയുന്ന പ്രാധാന്യത്തോടെ തന്നെ റൗളക്കരികിലെത്തി നബി(സ്വ)ക്ക് സലാം പറയുന്നതിലും ശുഷ്കാന്തി കാണിച്ചവരായിരുന്നു പൂര്‍വമഹത്തുക്കള്‍. ഖഫാജി പറയുന്നു: “നബി(സ്വ)ക്ക് സലാം പറഞ്ഞയക്കുക എന്നത് സലഫിന്റെ പതിവായിരുന്നു. ഇബ്നു ഉമര്‍(റ) അങ്ങനെ ചെയ്തിരിക്കുന്നു. എത്ര ദൂരെ നിന്ന് സലാം പറഞ്ഞാലും നബി(സ്വ) അത് കേള്‍ക്കുകയും മടക്കുകയും ചെയ്യുമെങ്കിലും സലാം പറഞ്ഞയക്കുന്നതിന് പ്രാധാന്യവും മഹത്ത്വവുമുണ്ട്’’ (നസീമുര്‍രിയാള് 3/516).
ഇമാം ബൈഹഖി(റ) ശുഅബില്‍ പറഞ്ഞു: ഉമറുബ്നു അബ്ദില്‍ അസീസ്(റ) മദീനയില്‍ പോകുന്നവരോട് നബി(സ്വ)യോട് സലാം പറഞ്ഞയക്കാറുണ്ടായിരുന്നു. ശാം ഭരണാധികാരിയായിരിക്കുമ്പോള്‍ യാസിറുബ്നു അബീ സഈദിനോട് പറഞ്ഞു: നിങ്ങള്‍ നബി(സ്വ)യുടെ ഖബ്ര്‍ ശരീഫിനടുത്തെത്തിയാല്‍ നബിക്ക് എന്റെ സലാം പറയണം.
ഹാഫിള് അല്‍ ഹലീമി നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് എഴുതി: “നബി(സ്വ)യെ സ്വഹാബത്ത് ആദരിച്ചു, ബഹുമാനിച്ചു. നബി(സ്വ)യെ നേരില്‍ കണ്ട സ്വഹാബത്തിന് അതിനു സാധിച്ചു. ഇന്നതിനുള്ള വഴി നബി(സ്വ)യെ സിയാറത്ത് ചെയ്യലാണ്. കാരണം, റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. എന്റെ വഫാത്തിനു ശേഷം എന്നെ സന്ദര്‍ശിക്കുന്നത് ജീവിതകാലത്ത് സന്ദര്‍ശിക്കുന്നത് പോലെയാണ് (ശുഅബുല്‍ ഈമാന്‍ 1/320).
നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രചോദനം എന്ന ശീര്‍ഷകത്തില്‍ തന്നെ ഹാഫിള് ഇബ്നു അസാകിര്‍ ഒരു രചന നടത്തി. അതില്‍ അദ്ദേഹം പറഞ്ഞു: “നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായ ഗ്രന്ഥമാണിത്. സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനമായാണ് ഇത് രചിച്ചിട്ടുള്ളത്. നബിയുടെ റൗള സിയാറത്ത് ഏറ്റവും മുഖ്യമായ ആരാധനയും അവിടുത്തെ സാന്നിധ്യത്തില്‍ അഭയം തേടുന്നത് ഏറ്റവും ശ്രദ്ധേയ പരിശ്രമവും പള്ളിയിലെത്തുന്നത് ഏറ്റവും പുണ്യമായ ബന്ധവുമാണ്. അവിടെയെത്താന്‍ വാഹനങ്ങള്‍ തയ്യാര്‍ ചെയ്യുക. ആ തിരുസവിധത്തില്‍ കുറ്റങ്ങള്‍ കൊഴിഞ്ഞുവീഴും’’ (ഇത്തിഹാഫുസ്സാഇര്‍/17).
സലഫി വീക്ഷണക്കാര്‍ ആദരിക്കുന്ന ശൗകാനി റൗള സിയാറത്തിനെ കുറിച്ചെഴുതി: “ഭൂരിഭാഗം പണ്ഡിതന്മാരും അതു സുന്നത്താണെന്ന പക്ഷക്കാരാണ്. മാലികി പണ്ഡിതരില്‍ ചിലര്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ കര്‍മത്തോട് അടുത്ത് നില്‍ക്കുന്നതാണെന്ന് ഹനഫീപക്ഷം. ഇബ്നുതീമിയ്യയും ചില ഹമ്പലി പണ്ഡിതന്മാരും മാത്രമാണ് അത് മതപരമല്ലെന്ന് അഭിപ്രായപ്പെട്ടത്. ശേഷം ഓരോരുത്തരുടെയും വാദവും ലക്ഷ്യങ്ങളും ശൗകാനി ഉദ്ധരിക്കുന്നുണ്ട് (നൈലുല്‍ അത്വാര്‍ 5/94,95).
പ്രമുഖ മാലികി പണ്ഡിതന്‍ ശൈഖ് ഹസന്‍ അല്‍ അദ്വി: നീ അറിയുക, നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് പ്രബലമായ ആരാധനയാണ്. ഉയര്‍ന്ന പദവികള്‍ സന്പാദിക്കാനുള്ള മാര്‍ഗവുമാണ്. സിയാറത്ത് ചെയ്യുന്നവന്‍ പരമാവധി ഭക്തരാവണം. ഖിബ്ലയുടെ ഭാഗത്തിലൂടെയാണ് ഖബ്ര്‍ ശരീഫിലേക്കെത്തേണ്ടത്. സിദ്ദീഖ്, ഉമര്‍(റ)ന്റെ കാല്‍ ഭാഗത്തിലൂടെ വരികയാണെങ്കില്‍ അതാണ് ഏറ്റവും നല്ല അദബ്. നബിയുമായി അഭിമുഖമായി അവന്‍ നില്‍ക്കണം. ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂര്‍ മഹാനായ മാലിക്(റ)നോട് ചോദിച്ചു: നബിക്കഭിമുഖമായാണോ ഖിബ്ലക്കഭിമുഖമായാണോ ഞാന്‍ നിന്ന് ദുആ ചെയ്യേണ്ടത്? മാലിക്(റ) പറഞ്ഞു: നീ എന്തിനാണ് നബിയില്‍ നിന്ന് മുഖം തിരിക്കുന്നത്? നബി നിന്റെയും നിന്റെ പിതാവ് ആദം നബിയുടെയും അല്ലാഹുവിലേക്കുള്ള മധ്യവര്‍ത്തിയല്ലേ? ശേഷം നബിക്ക് സലാം പറയണം. ഏറ്റവും നല്ല മര്യാദയും ഭക്തിയും താഴ്മയും അവന്‍ പ്രകടിപ്പിക്കണം. നബിയുടെ ജീവിതകാലത്ത് ആ സന്നിധിയില്‍ നില്‍ക്കുന്നത് പോലെയാണ് നില്‍ക്കേണ്ടത്. കണ്ണടച്ച് മനസ്സാന്നിധ്യത്തോടെ ശബ്ദം താഴ്ത്തി ശരീരാവയവങ്ങള്‍ അടക്കിവെച്ച് കൊണ്ടാണ് സലാം പറയേണ്ടത്.’’
ഹസന്‍ ബസ്വരി(റ) രേഖപ്പെടുത്തി: ഹാതിമുല്‍ അസ്വമ്മ്(റ) പറഞ്ഞു, പടച്ചവനേ നിന്റെ നബി(സ്വ)യുടെ ഖബ്ര്‍ ഞങ്ങള്‍ സിയാറത്ത് ചെയ്തിട്ടുണ്ട്. നീ ഞങ്ങളെ തള്ളിക്കളയരുതേ… ഹാതിമുല്‍ അസ്വമ്മിന് ഉത്തരം ലഭിച്ചു. ഹാതിം, നിങ്ങള്‍ എന്റെ ഹബീബാണല്ലോ, തിരിച്ചുപോവുക. നിങ്ങളും സഹയാത്രികരും മഗ്ഫിറത്ത് ലഭിച്ചവരാണ് (മശാരിഖുല്‍ അന്‍വാര്‍).
ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി: നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫിനഭിമുഖമായി നിന്നുകൊണ്ട് നബിക്ക് സലാം പറയണം (ഗുന്‍യത്ത്).
ഇങ്ങനെ പണ്ഡിതലോകത്ത് ഏകോപിതമായ ചര്‍ച്ചയാണ് തിരുറൗള സിയാറത്ത് സംബന്ധമായി കാണാനാവുക. പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍, കര്‍മശാസ്ത്ര വിശാരദന്മാര്‍ തുടങ്ങി ആരും ഇതില്‍ നിന്നൊഴിവല്ല. അമൂല്യ ഗ്രന്ഥങ്ങള്‍ മുസ്‌ലിം ഉമ്മത്തിന് സമ്മാനിച്ച മഹാശയരില്‍ ഭൂരിഭാഗവും പ്രസ്തുത വിഷയത്തില്‍ ഗ്രന്ഥരചന നടത്തി. മറ്റു പലരും അവരുടെ ഗ്രന്ഥങ്ങളില്‍ സിയാറത്ത് സംബന്ധമായ അധ്യായങ്ങള്‍ ചേര്‍ത്തു. ഇമാം ബുഖാരി(റ) “കിതാബു ഫളാഇലില്‍ മദീനത്തില്‍ മുനവ്വറ’’ തന്റെ സ്വഹീഹില്‍ കൊണ്ടുവന്നു. ഇമാം മുസ്‌ലിം മദീനയുടെ ശ്രേഷ്ഠതകള്‍, മദീനക്ക് വേണ്ടി പ്രവാചകര്‍ നടത്തിയ പ്രാര്‍ത്ഥന, മദീനയില്‍ താമസിക്കുന്നതിന്റെ പുണ്യം, മദീന മഹത്ത്വം, അവിടത്തെ പ്രയാസങ്ങള്‍ ക്ഷമിക്കുന്നതിലുള്ള കൂലി, അവിടേക്ക് യാത്ര ചെയ്യുന്നതിന്റെ മഹത്ത്വം തുടങ്ങിയവ തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചു. ഇമാം ഹാഫിള് അബൂദാവൂദ്, ഇമാം ഹാഫിള് ഇബ്നു മാജ, ഇമാം ഹാഫിള് നസാഇ(റ) എന്നിവര്‍ അവരുടെ സുനനുകളില്‍ മദീനയുടെ മഹത്ത്വങ്ങള്‍ പ്രതിപാദിച്ച് അധ്യായങ്ങള്‍ എഴുതി. ഹാഫിള് ബൈഹഖി തന്റെ സുനനില്‍ ഹജ്ജിനെക്കുറിച്ച് പറയുന്നിടത്ത് നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതിവെച്ചു. ഹാഫിള് നൂറുദ്ദീനില്‍ ഹൈസമി മജ്മഉസ്സവാഇദില്‍ നബി(സ്വ)യുടെ ഖബര്‍ ശരീഫ് സിയാറത്തിന് പുറമെ, സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫില്‍ മുഖം വെക്കുന്നത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതി. ഹാഫിള് മുന്‍ദിരി അത്തര്‍ഗീബു വത്തര്‍ഹീബിലും സമാനമായ ശൈലി സ്വീകരിച്ചു.
ശാഫിഈ, ഹനഫി, ഹമ്പലി, മാലികി തുടങ്ങിയ പ്രസിദ്ധ മദ്ഹബുകളില്‍ ഗ്രന്ഥരചന നടത്തിയവരെല്ലാം സ്വീകരിച്ചതും മറ്റൊരു വഴിയല്ല. ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ മദീനയിലേക്ക് തിരിക്കണമെന്ന് ഇമാം നവവി(റ)യുടെ ഈളാഹിന്റെ വരികള്‍ വിശദീകരിച്ചുകൊണ്ട് ഇബ്നുഹജറില്‍ ഹൈതമി(റ) എഴുതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം എന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിബന്ധന വെച്ചതിന്റെ താല്‍പര്യം അധിക ഹാജിമാരുടെയും സഞ്ചാരവഴി മദീനയിലൂടെയാവില്ല എന്ന നിലക്കാണ്. അവര്‍ ആദ്യം ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് തിരിക്കണം. ശേഷം ഹജ്ജ് ചെയ്യുന്നവന്റെ ശക്തമായ ബാധ്യതയാണ് മദീനയിലെത്തുക എന്നത്. കാരണം ഹജ്ജ് ചെയ്ത് എന്നെ സിയാറത്ത് ചെയ്യാത്തവന്‍ എന്നോട് പിണങ്ങിയവനാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. നബി(സ്വ)യുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യുക എന്നത് പുണ്യകര്‍മമാണെന്നത് മുസ്‌ലിംകളുടെ ഏകോപിതാഭിപ്രായമാണ്. അത് നിര്‍ബന്ധമാണെന്ന് വരെ അഭിപ്രായമുള്ളവരുമുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഹജ്ജിന് വരുന്നവര്‍ മദീനയുടെ പരിസരങ്ങളിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ സിയാറത്തിന് വേണ്ടി ആദ്യം മദീനയിലെത്തുകയാണോ അതല്ല, ഹജ്ജിന് ശേഷം മതിയോ എന്നതില്‍ സലഫിന്നിടയില്‍ അഭിപ്രായാന്തരമുണ്ട്. ആദ്യം ഹജ്ജിന് വേണ്ടി മക്കയിലേക്ക് പോവുകയാണ് നല്ലതെന്നാണ് പ്രബലാഭിപ്രായം. എങ്കിലും സമയം ലഭിക്കുകയും ഹജ്ജിന് ശേഷത്തേക്ക് പിന്തിച്ചാല്‍, അസൗകര്യമാവുകയുമാണെങ്കില്‍ ആദ്യം തന്നെ ഈ പുണ്യകര്‍മം ചെയ്യലാണ് നല്ലത് (ഹാശിയതുബ്നി ഹജര്‍ അലല്‍ ഈളാഹ്/488).
മാലികി മദ്ഹബിലെ പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥമാണ് “ഹിദായതുന്നാസികി അലാ തൗളീഹില്‍ മനാസിക്’’. അതില്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ വിശദീകരിച്ച ശേഷം സിയാറത്ത് സംബന്ധിയായി ഒരധ്യായം തന്നെ കാണാം. അതില്‍ വിവരിക്കുന്നു: “റൗളാ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണെന്ന് ഏകോപിച്ച അഭിപ്രായമാണ്. അത് കിതാബ്, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് കൊണ്ട് സ്ഥിരപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ ആരാധനയാകുന്നു (പേ 170).
ഹനഫി മദ്ഹബിലെ പ്രശസ്ത രചനയാണ് ഇമാം സിന്‍ദിയുടെ ലുബാബുല്‍ മനാസികിന് ശൈഖ് മുല്ലാ അലിയ്യുല്‍ ഖാരി എഴുതിയ അല്‍ മസ്ലകുല്‍ മുതഖസ്സിത്. ഹനഫീ മദ്ഹബില്‍ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ ഇതില്‍ ഹജ്ജിന്റെ ചര്‍ച്ചകള്‍ക്ക് ശേഷം ബാബു സിയാറത്തി സയ്യിദില്‍ മുര്‍സലീന്‍ എന്ന ഒരധ്യായമുണ്ട്. അതിന്റെ ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: മുഹമ്മദ് നബി(സ്വ)യെ സിയാറത്ത് ചെയ്യല്‍ പുണ്യകരമായ ആരാധനയാണ്. ഉന്നത സ്ഥാനങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയുന്ന സൗഭാഗ്യപാതയുമാണത്. അത് ഉപേക്ഷിക്കല്‍ ഗൗരവമുള്ള അശ്രദ്ധയും ശക്തമായ പിണക്കവുമാണ്. സിയാറത്തിന് തയ്യാറായാല്‍ ആത്മാര്‍ത്ഥമായി അത് നിര്‍വഹിക്കണം (പേ 334,335).
ഹമ്പലി മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ അല്ലാമാ അശ്ശൈഖ് അബ്ദുല്ലാഹില്‍ ജംസിറി(റ)ന്റെ “മുഫീദുല്‍ അനാം’’ നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിക്കുന്ന രചനയാണ്.

സിയാറത്ത്: തത്ത്വം, മഹത്ത്വം2

അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ആശംഷ:ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും തെറ്റാണോ⁉

🌹ജന്നതുല്‍മിന്ന സംശയനിവാരണം🌹
ഭാഗം1⃣2⃣🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

(16-4-2018)
✍🏻VMH വണ്ടൂര്‍
 www.jannathulminna.tk
📚📚📚📚📚📚
⁉ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും തെറ്റാണോ⁉


✅ഉത്തരം✅
നിരുപാധികം അത് തെറ്റല്ല...അവരുടെ വിവാഹാഘോഷങ്ങളിലും വീടുകൂടലിനും മറ്റും പങ്കെടുക്കുകയാണ് വേണ്ടത്..അത്തരം ആഘോഷങ്ങൾക്കാശംസയുമർപ്പിക്കാം
അതേ സമയം ഓണം,ക്രിസ്തുമസ്,വിഷു പോലോത്ത അവരുടെ ആരാധനാഭാഗമായുളള ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും ശിർക്കല്ലെങ്കിലും നിശിദ്ധമാണെന്ന് ശാഫിഈ മദ്ഹബിലെ പ്രബലഗ്രന്ഥങ്ങളായ മുഗ്നിയിലും ദമീരിയിലും ശർവാനിയിലും കാണാം..സമാനമായ ആശയം ഫാതാവൽ കുബ്റയിലും കാണാം
*(മതസൗഹാർദ്ധത്തിനെന്നും പ്രോൽസാഹനം നൽകിയ മതമാണ് ഇസ്ലാം..പക്ഷെ അത് ഹറാമിലൂടെ ആവരരുത്..മുകളിൽ പറഞ്ഞ വിഷയങ്ങൾ ഹിക്മതിലൂടെ അവരെ ബോധ്യപ്പെടുത്തുക)*
👇🏻ഇബാറത്ത് 👇🏻
ﻗﺎﻝ ﺍﻹﻣﺎﻡ ﺍﻟﺪَّﻣِﻴﺮﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻓﻲ ‏( ﻓﺼﻞ ﺍﻟﺘﻌﺰﻳﺮ ‏) :
‏( ﺗﺘﻤﺔ : ﻳُﻌﺰّﺭ ﻣﻦ ﻭﺍﻓﻖ ﺍﻟﻜﻔﺎﺭ ﻓﻲ ﺃﻋﻴﺎﺩﻫﻢ ، ﻭﻣﻦ ﻳﻤﺴﻚ ﺍﻟﺤﻴﺔ ، ﻭﻣﻦ ﻳﺪﺧﻞ ﺍﻟﻨﺎﺭ ، ﻭﻣﻦ ﻗﺎﻝ ﻟﺬﻣﻲ : ﻳﺎ ﺣﺎﺝ ، ﻭﻣَـﻦْ ﻫَـﻨّـﺄﻩ ﺑِـﻌِـﻴـﺪٍ ، ﻭﻣﻦ ﺳﻤﻰ ﺯﺍﺋﺮ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﺣﺎﺟﺎً ، ﻭﺍﻟﺴﺎﻋﻲ ﺑﺎﻟﻨﻤﻴﻤﺔ ﻟﻜﺜﺮﺓ ﺇﻓﺴﺎﺩﻫﺎ ﺑﻴﻦ ﺍﻟﻨﺎﺱ ، ﻗﺎﻝ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ : ﻳﻔﺴﺪ ﺍﻟﻨﻤﺎﻡ ﻓﻲ ﺳﺎﻋﺔ ﻣﺎ ﻻ ﻳﻔﺴﺪﻩ ﺍﻟﺴﺎﺣﺮ ﻓﻲ ﺳﻨﺔ ‏) ﺍ . ﻫـ
ﺍﻟﻨﺠﻢ ﺍﻟﻮﻫﺎﺝ ﻓﻲ ﺷﺮﺡ ﺍﻟﻤﻨﻬﺎﺝ ﻟﻠﻌﻼﻣﺔ ﺍﻟﺪَّﻣِﻴﺮﻱ ‏( 9/244 ‏) ، ﻭﻛﺬﺍ ﻗﺎﻝ ﺍﻟﻌﻼﻣﺔ ﺍﻟﺨﻄﻴﺐ ﺍﻟﺸﺮﺑﻴﻨﻲ ﻓﻲ ﻣﻐﻨﻲ ﺍﻟﻤﺤﺘﺎﺝ ﺇﻟﻰ ﻣﻌﺮﻓﺔ ﻣﻌﺎﻧﻲ ﺃﻟﻔﺎﻅ ﺍﻟﻤﻨﻬﺎﺝ ‏( 4/191 ‏) .
ﻭﻗﺎﻝ ﺍﻟﻌﻼﻣﺔ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻓﻲ ‏( ﺑﺎﺏ ﺍﻟﺮﺩﺓ ‏) :
‏( ﺛﻢ ﺭﺃﻳﺖ ﺑﻌﺾ ﺃﺋﻤﺘﻨﺎ ﺍﻟﻤﺘﺄﺧﺮﻳﻦ ﺫﻛﺮ ﻣﺎ ﻳﻮﺍﻓﻖ ﻣﺎ ﺫﻛﺮﺗﻪ ﻓﻘﺎﻝ : ﻭﻣﻦ ﺃﻗﺒﺢ ﺍﻟﺒﺪﻉ ﻣﻮﺍﻓﻘﺔ ﺍﻟﻤﺴﻠﻤﻴﻦ ﺍﻟﻨﺼﺎﺭﻯ ﻓﻲ ﺃﻋﻴﺎﺩﻫﻢ ﺑﺎﻟﺘﺸﺒﻪ ﺑﺄﻛﻠﻬﻢ ﻭﺍﻟﻬﺪﻳﺔ ﻟﻬﻢ ﻭﻗﺒﻮﻝ ﻫﺪﻳﺘﻬﻢ ﻓﻴﻪ ﻭﺃﻛﺜﺮ ﺍﻟﻨﺎﺱ ﺍﻋﺘﻨﺎﺀ ﺑﺬﻟﻚ ﺍﻟﻤﺼﺮﻳﻮﻥ ﻭﻗﺪ ﻗﺎﻝ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ } ﻣﻦ ﺗﺸﺒﻪ ﺑﻘﻮﻡ ﻓﻬﻮ ﻣﻨﻬﻢ { ﺑﻞ ﻗﺎﻝ ﺍﺑﻦ ﺍﻟﺤﺎﺝ ﻻ ﻳﺤﻞ ﻟﻤﺴﻠﻢ ﺃﻥ ﻳﺒﻴﻊ ﻧﺼﺮﺍﻧﻴﺎ ﺷﻴﺌﺎ ﻣﻦ ﻣﺼﻠﺤﺔ ﻋﻴﺪﻩ ﻻ ﻟﺤﻤﺎ ﻭﻻ ﺃﺩﻣﺎ ﻭﻻ ﺛﻮﺑﺎ ﻭﻻ ﻳﻌﺎﺭﻭﻥ ﺷﻴﺌﺎ ﻭﻟﻮ ﺩﺍﺑﺔ ﺇﺫ ﻫﻮ ﻣﻌﺎﻭﻧﺔ ﻟﻬﻢ ﻋﻠﻰ ﻛﻔﺮﻫﻢ ﻭﻋﻠﻰ ﻭﻻﺓ ﺍﻷﻣﺮ ﻣﻨﻊ ﺍﻟﻤﺴﻠﻤﻴﻦ ﻣﻦ ﺫﻟﻚ ﻭﻣﻨﻬﺎ ﺍﻫﺘﻤﺎﻣﻬﻢ ﻓﻲ ﺍﻟﻨﻴﺮﻭﺯ ﺑﺄﻛﻞ ﺍﻟﻬﺮﻳﺴﺔ ﻭﺍﺳﺘﻌﻤﺎﻝ ﺍﻟﺒﺨﻮﺭ ﻓﻲ ﺧﻤﻴﺲ ﺍﻟﻌﻴﺪﻳﻦ ﺳﺒﻊ ﻣﺮﺍﺕ ﺯﺍﻋﻤﻴﻦ ﺃﻧﻪ ﻳﺪﻓﻊ ﺍﻟﻜﺴﻞ ﻭﺍﻟﻤﺮﺽ ﻭﺻﺒﻎ ﺍﻟﺒﻴﺾ ﺃﺻﻔﺮ ﻭﺃﺣﻤﺮ ﻭﺑﻴﻌﻪ ﻭﺍﻷﺩﻭﻳﺔ ﻓﻲ ﺍﻟﺴﺒﺖ ﺍﻟﺬﻱ ﻳﺴﻤﻮﻧﻪ ﺳﺒﺖ ﺍﻟﻨﻮﺭ ﻭﻫﻮ ﻓﻲ ﺍﻟﺤﻘﻴﻘﺔ ﺳﺒﺖ ﺍﻟﻈﻼﻡ ﻭﻳﺸﺘﺮﻭﻥ ﻓﻴﻪ ﺍﻟﺸﺒﺚ ﻭﻳﻘﻮﻟﻮﻥ ﺇﻧﻪ ﻟﻠﺒﺮﻛﺔ ﻭﻳﺠﻤﻌﻮﻥ ﻭﺭﻕ ﺍﻟﺸﺠﺮ ﻭﻳﻠﻘﻮﻧﻬﺎ ﻟﻴﻠﺔ ﺍﻟﺴﺒﺖ ﺑﻤﺎﺀ ﻳﻐﺘﺴﻠﻮﻥ ﺑﻪ ﻓﻴﻪ ﻟﺰﻭﺍﻝ ﺍﻟﺴﺤﺮ ﻭﻳﻜﺘﺤﻠﻮﻥ ﻓﻴﻪ ﻟﺰﻳﺎﺩﺓ ﻧﻮﺭ ﺃﻋﻴﻨﻬﻢ ﻭﻳﺪﻫﻨﻮﻥ ﻓﻴﻪ ﺑﺎﻟﻜﺒﺮﻳﺖ ﻭﺍﻟﺰﻳﺖ ﻭﻳﺠﻠﺴﻮﻥ ﻋﺮﺍﻳﺎ ﻓﻲ ﺍﻟﺸﻤﺲ ﻟﺪﻓﻊ ﺍﻟﺠﺮﺏ ﻭﺍﻟﺤﻜﺔ ﻭﻳﻄﺒﺨﻮﻥ ﻃﻌﺎﻡ ﺍﻟﻠﺒﻦ ﻭﻳﺄﻛﻠﻮﻧﻪ ﻓﻲ ﺍﻟﺤﻤﺎﻡ ﺇﻟﻰ ﻏﻴﺮ ﺫﻟﻚ ﻣﻦ ﺍﻟﺒﺪﻉ ﺍﻟﺘﻲ ﺍﺧﺘﺮﻋﻮﻫﺎ ﻭﻳﺠﺐ ﻣﻨﻌﻬﻢ ﻣﻦ ﺍﻟﺘﻈﺎﻫﺮ ﺑﺄﻋﻴﺎﺩﻫﻢ ‏) ﺍ . ﻫـ
ﺍﻟﻔﺘﺎﻭﻯ ﺍﻟﻔﻘﻬﻴﺔ ﺍﻟﻜﺒﺮﻯ ﻟﻠﻠﻌﻼﻣﺔ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ‏( 4/238 239- ‏)
والله اعلم بالصحيح وهو الحكيم البديع


📒📕📒📕📒📕


മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം പറയുന്നതെന്ത്?●

മരിച്ചവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം അവര്‍ക്ക് ലഭിക്കുന്ന വലിയ പ്രതിഫലമാണെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ കൊണ്ട് മുന്പ് സമര്‍ത്ഥിച്ചല്ലോ. ഇനി ഇതര മദ്ഹബുകളുടെ വീക്ഷണം പരിശോധിക്കാം.
ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതരില്‍ പെട്ട ഇബ്നു ആബിദീന്‍ (റ) ഴുതുന്നു: ശാഫിഈ മദ്ഹബിലെ പില്‍ക്കാല പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്ന ആശയം, ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്തുവെച്ചാവുകയോ പാരായണം നടത്തിയ ഉടനെ മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ അത് മയ്യിത്തിന് ലഭിക്കുമെന്നാണ്. കാരണം, ഖുര്‍ആന്‍ പാരായണം നടത്തുന്ന സ്ഥലത്ത് റഹ്മത്തും ബറകത്തും ഇറങ്ങുന്നതാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതുമാണ്. ഇപ്പറഞ്ഞതില്‍ നിന്ന് മനസ്സിലാവുന്നത് ഖുര്‍ആന്‍ പാരായണം കൊണ്ട് മയ്യിത്തിന് പ്രയോജനമുണ്ടാകുമെന്നാണ്. ഇതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ “ഞാന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ’’ എന്ന വാചകം അവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നാണ് നമ്മുടെ വീക്ഷണം (റദ്ദുല്‍ മുഖ്താര്‍ 3/152).
ശിക്ഷയനുഭവിക്കുന്ന രണ്ടാളുകളുടെ ഖബ്റിന്മേല്‍ നബി(സ്വ) ഈന്തപ്പന മട്ടല്‍ നാട്ടിയ സംഭവം പരാമര്‍ശിക്കുന്ന ഹദീസ് വിവരിച്ച് മാലികി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതന്‍ ഖാസി ഇയാള്(റ) പറയുന്നു: “മയ്യിത്തിന്റെ പേരില്‍ പാരായണം ചെയ്യല്‍ സുന്നത്താണെന്ന് ഇതില്‍ നിന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. അചേതന വസ്തുവായ ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് നിമിത്തം മയ്യിത്തിന് ആശ്വാസം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ പാരായണം കൊണ്ട് ആശ്വാസം ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ’’ (ശര്‍ഹുശൈഖ് മുഹമ്മദ് ഖലീഫ 2/125).
ഇബ്നുല്‍ഹാജ്(റ) എഴുതി: “മയ്യിത്തിന്റെ വീട്ടില്‍ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്ത് മയ്യിത്തിന് ഹദ്യ ചെയ്താല്‍ പ്രതിഫലം ലഭിക്കുന്നതാണ്. ഖുര്‍ആന്‍ പാരായണത്തില്‍ നിന്ന് വിരമിച്ചാല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അത് മയ്യിത്തിന് ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്യണം. പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാര്‍ത്ഥനയാണിത്. പ്രാര്‍ത്ഥന മയ്യിത്തിലേക്ക് ചേരുമെന്നതില്‍ വീക്ഷണാന്തരമില്ല’’ (അല്‍മദ്ഖല്‍, ഇമാം ഖറാഫിറ യുടെ അല്‍ഫുറൂഖ് 3/192).
ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുഖുദാമ പറയുന്നു: “ഏതു നല്ല കര്‍മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ്യ നല്‍കിയാലും അത് മയ്യിത്തിന് ഉപകരിക്കും. മുന്പ് വിവരിച്ച പ്രമാണങ്ങളും മുസ്‌ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാ സ്ഥലങ്ങളിലും മുസ്‌ലിംകള്‍ സമ്മേളിച്ച് ഖുര്‍ആന്‍ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്യാറുണ്ട്. അത് ഒരിക്കലും വിമര്‍ശിക്കപ്പെട്ടിരുന്നില്ല’’ (അല്‍മുഗ്നി 5/80).
അദ്ദേഹം തന്നെ മറ്റൊരു ഗ്രന്ഥത്തില്‍ പറയുന്നതു കൂടി കാണുക: “എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്‌ലിംകള്‍ ഒരുമിച്ച് കൂടി ഖുര്‍ആന്‍ പാരായണം ചെയ്ത് മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമര്‍ശിച്ചിട്ടില്ല. അതിനാല്‍ അത് ഇജ്മാഉള്ള വിഷയമായിത്തീര്‍ന്നു’’ (അല്‍കാഫീ 1/131).
ആകാശ ഭൂമിയുടെയും മറ്റു വസ്തുക്കളുടെയും തസ്ബീഹിനെക്കുറിച്ച് പരാമര്‍ശിക്കുന്ന സൂക്തമാണ് ഇസ്റാഅ് സൂറത്തിലെ 44ാം വാക്യം. ഇതിന്റെ വ്യാഖ്യാനത്തില്‍ ശിക്ഷയനുഭവിക്കുന്ന രണ്ടാളുകളുടെ ഖബ്റിന്മേല്‍ നബി(സ്വ) ഈത്തപ്പന മട്ടല്‍ നാട്ടിയ സംഭവം വിവരിക്കുന്ന ഹദീസ് ഉദ്ധരിച്ച ശേഷം പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഖുര്‍തുബി(റ) രേഖപ്പെടുത്തുന്നു:
“നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞു: ഖബ്റിങ്കല്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താമെന്നും ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കണമെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. മരങ്ങള്‍ കാരണം ഖബ്റാളികള്‍ക്ക് ആശ്വാസം ലഭിക്കുമെങ്കില്‍ സത്യവിശ്വാസിയായ മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചാല്‍ എങ്ങനെ ഫലപ്പെടാതിരിക്കും’’ (ഖുര്‍തുബി 10/173).
യാസീന്‍ സൂറത്തിന്റെ മഹത്ത്വം വിവരിച്ച് ഇമാം ഖുര്‍തുബി(റ) തന്നെ രേഖപ്പെടുത്തുന്നു: “റസൂല്‍(സ്വ) പറഞ്ഞതായി അനസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടുന്ന് പറഞ്ഞു: ആരെങ്കിലും മഖ്ബറകളില്‍ പ്രവേശിക്കുകയും യാസീന്‍ സൂറത്ത് അവിടെ വെച്ച് പാരായണം നടത്തുകയും ചെയ്താല്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് അല്ലാഹു ഇളവ് നല്‍കുകയും യാസീന്‍ സൂറത്തിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് പാരായണം നിര്‍വഹിച്ച വ്യക്തിക്ക് നന്മകള്‍ ലഭിക്കുകയും ചെയ്യും’’ (15/4).
ഇബ്നു അബീശൈബ(റ) മുസ്വന്നഫില്‍ രേഖപ്പെടുത്തി: “അന്‍സ്വാറുകള്‍ മയ്യിത്തിന്റെയടുക്കല്‍ സൂറത്തുല്‍ ബഖറ ഓതുന്നവരായിരുന്നു.’’
നബി(സ്വ)യുടെ സ്വഹാബികളില്‍ ഖുര്‍ആന്‍ പ്രത്യേകം പുകഴ്ത്തിയവരാണ് അന്‍സ്വാറുകള്‍. അവര്‍ക്ക് മയ്യിത്തിനരികില്‍ ഖുര്‍ആന്‍ ഓതുന്ന പതിവുണ്ടായിരുന്നതായി താബിഉകളില്‍ പെട്ട ഇമാം ശഅ്ബി(റ) പറഞ്ഞതായാണ് ഇവിടെ വിവരിക്കുന്നത്. ഏതെങ്കിലും ഒരു സ്വഹാബി ഇതിനെതിരില്‍ പ്രതികരിച്ചതായി രേഖയില്ല. അതിനാല്‍ ഈ വിഷയത്തില്‍ സ്വഹാബത്തിന്റെ ഇജ്മാഅ് ഉണ്ട് എന്നു പണ്ഡിതര്‍ സമര്‍ത്ഥിച്ചു.
ഹമ്പലി പണ്ഡിതനായ ഖല്ലാല്‍ ജാമിഅ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതായി ഇമാം സുയൂഥി(റ) ശറഹുസ്സുദൂറിലും ഇബ്നുല്‍ ഖയ്യിം കിതാബുറൂഹിലും രേഖപ്പെടുത്തുന്നു: “ശഅ്ബി പറഞ്ഞു: അന്‍സ്വാറുകള്‍ മരണപ്പെട്ടവരുടെ ഖബ്റിനരികിലേക്ക് നിരന്തരം പോവുകയും അവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു.’’
ഇവിടെ പരാമര്‍ശിക്കപ്പെട്ട ശഅ്ബി(റ) പ്രഗത്ഭ പണ്ഡിതനും അഞ്ഞൂറോളം സ്വഹാബികളുമായി ഇടപഴകിയ വ്യക്തിയും സ്വഹാബി പ്രമുഖരില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാനുമാണെന്ന് ഇമാം ബുഖാരി(റ) താരീഖുസ്വഗീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്‍സ്വാറുകളുള്‍പ്പെട്ട സ്വഹാബികളെ പിന്തുടരേണ്ടതും അംഗീകരിക്കേണ്ടതും യഥാര്‍ത്ഥ വിശ്വാസിയുടെ ബാധ്യതയാണെന്നു പറയേണ്ടതില്ലല്ലോ.
അവസാനമായി, ബിദ്അത്തുകാരുടെ നേതാവ് ഇബ്നു തൈമിയ്യയുടെ പരിഗണനക്ക് വന്ന ചോദ്യവും മറുപടിയും കൂടി പരാമര്‍ശിക്കാം. മരണപ്പെട്ടവന്റെ ബന്ധുക്കളുടെ ഖുര്‍ആന്‍ പാരായണവും ലാഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്ര്‍ നിര്‍വഹണവും മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താല്‍ മയ്യിത്തിലേക്ക് ചേരുമോ? ഈ ചോദ്യത്തിന് ഇബ്നുതൈമിയ്യ നല്‍കിയ മറുപടി ഇങ്ങനെ: ബന്ധുക്കളുടെ ഖുര്‍ആന്‍ പാരായണം തസ്ബീഹ്, തക്ബീര്‍ മറ്റു ദിക്റുകളെല്ലാം അവര്‍ മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്താല്‍ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നതാണ് (ഫതാവാ 24/324).
ഇബ്നു തൈമിയ്യ വിശദീകരിച്ചെഴുതി: “തീര്‍ച്ച, സ്വലാത്ത്’’ ഖുര്‍ആന്‍ പാരായണം തുടങ്ങിയ ശാരീരികാരാധനകളുടെ പ്രതിഫലം, സ്വദഖ പോലുള്ള സാമ്പത്തികാരാധനകളുടെ പ്രതിഫലവും മരിച്ചവരിലേക്ക് ചേരുമെന്ന ഏകോപനമുള്ളതിനാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പുണ്യവും മരണപ്പെട്ടവര്‍ക്ക് എത്തുകതന്നെ ചെയ്യും. ഇമാം അബൂഹനീഫ(റ), അഹ്മദ്(റ) തുടങ്ങിയവരും ശാഫിഈ, മാലികീ മദ്ഹബുകളില്‍ ഒരു വിഭാഗവും ഇതേ വീക്ഷണക്കാരാണ്. ഇതു മാത്രമാണ് ശരി. കാരണം മറ്റു സ്ഥലങ്ങളില്‍ നാം പറഞ്ഞ ധാരാളം തെളിവുകള്‍ ഇതിനുണ്ട്’’ (ഇഖ്തിളാഉസ്വിറാതില്‍ മുസ്തഖീം/378).
പ്രമാണവിരുദ്ധമായി ബിദ്അത്തുകാര്‍ അഴിച്ചുവിട്ടതാണ് മയ്യിത്തിനു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണ വിരുദ്ധതയെന്നു വ്യക്തം. മതം പ്രോത്സാഹിപ്പിച്ച നല്ല കാര്യങ്ങള്‍ക്ക് എതിരു നില്‍ക്കുകയാണല്ലോ അവരുടെ അടിസ്ഥാന ലക്ഷ്യം. ആയത്തും ഹദീസും പിന്തുണക്കാതിരുന്നതിനാലാണ്ഈ നിഗൂഢലക്ഷ്യം സമര്‍ത്ഥിക്കാന്‍ ചങ്ങലീരി സലാഹിയും മറ്റും ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ വെട്ടിമുറിക്കാനിറങ്ങിയത്. സൂര്യപ്രകാശത്തെ മൂടിവെക്കാന്‍ പക്ഷേ, അവരുടെ കൈക്രിയകള്‍ക്ക് ആവുകയില്ല.

ഹസന്‍ സഖാഫി മോങ്ങം

തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി●



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി● 0 COMMENTS

ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര്‍ ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള്‍ പ്രചരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുക എന്നത്. തബ്ലീഗുകാരും ഈ മതവിരുദ്ധതയില്‍ കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര്‍ ബിദ്അത്തിന്റെ നേര്‍പതിപ്പാണെന്നു വ്യക്തമാവുന്നു.
മൗലിദില്‍ കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില്‍ കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍ ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള്‍ തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക: “ചോദ്യം: മൗലിദിന്നിടയില്‍ നില്‍ക്കാതെ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില്‍ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കല്‍ വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)

മറ്റൊരു ഫത്വകാണുക: കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില്‍ പങ്കെടുക്കലുംപലകാരണങ്ങളാല്‍ അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)

തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്‍ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.
നബിദിനാഘോഷം ബിദ്അത്ത്
വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില്‍ സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില്‍ ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: “റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില്‍ നബി(സ്വ)യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്‍ക്കുക. റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല്‍ ഈമാന്‍ പേ.92).
ലോകപണ്ഡിതര്‍ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്‍ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില്‍ പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പം മനസ്സിലായില്ലെന്ന് നടിക്കരുത്.
നബി(സ്വ)യെ ചിന്തിച്ച് പോകരുത്
തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്‍ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില്‍ ഓര്‍ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില്‍ പോലുംകഴുതയെയോ കാളയെയോ ഓര്‍ക്കുന്നത് ഇതിനേക്കാള്‍ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്‍ക്കല്‍ ശിര്‍ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല്‍ മുസ്തഖീം പേ.97). അത്തഹിയ്യാത്തിലെ “അയ്യുഹന്നബിയ്യു’’വിനെയാണ് ഇയാള്‍ ഭര്‍ത്സിക്കുന്നത്.
മുത്ത് നബി(സ്വ) ഇവരുടെ ശിഷ്യനോ?
തിരുനബി(സ്വ) തബ്ലീഗ് മൗലാനമാരുടെ ശിഷ്യനാണെന്ന് അന്പേട്ടവി തന്റെ ബറാഹീനെ ഖാതിഅയില്‍ രേഖപ്പെടുത്തുന്നു: “സദ്വൃത്തനായ ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) ഉറുദുവില്‍ പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ഈ ഭാഷ വശമായി’’ (ബറാഹീനെ ഖാത്വിഅ പേ.30).
തിരുനബി(സ്വ)ക്ക് എല്ലാഭാഷയും പരിജ്ഞാനമുണ്ടെന്ന് ഖുര്‍ആന്‍ ആയതുദ്ധരിച്ച് ഇമാം ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു പരിജ്ഞാനം പക്ഷേ, തബ്ലീഗ് മൗലാനമാരില്‍ നിന്ന് നേടിയെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധിക്കാരം അല്ലാതെയെന്ത്.
മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികള്‍
അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര്‍ വിശേഷിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര്‍ അവരുടെ ദേവന്‍മാരോട് വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍… എന്നിവരോട് മുസ്‌ലിംകള്‍ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്‍ണ്ണമായും പിന്തുടര്‍ന്നു’(രിസാലത്തുത്തൗഹീദ് പേ.51).
ദേവിദേവന്‍മാര്‍ക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. നജ്ദിയന്‍ തൗഹീദിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള കപടവേഷധാരികളാണ് തബ്ലീഗുകാരെന്ന് ഈ വാചകവും തെളിയിക്കുന്നു.
അബൂജഹലിനുതുല്യം
ലോകമുസ്‌ലിംകളെ മതത്തിന് പുറത്ത് നിറുത്തുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹത്തിന്റെ വാക്കുകള്‍: തിരുനബി(സ)യുടെ കാലത്തുണ്ടായിരുന്ന കുഫ്ഫാറുകള്‍ അവരുടെ ആരാധ്യരും അല്ലാഹുവും സമന്‍മാരാണെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല. മറിച്ച്, അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്നവരായിരുന്നു. അവരെ വിളിച്ചു, നേര്‍ച്ചകള്‍ നേര്‍ന്നു, ശിപാര്‍ശകരാക്കി ഇതെല്ലാമാണ് അവര്‍ ചെയ്തത്. ഇപ്രകാരം ആരുചെയ്താലും അവരും അബൂജഹലും ബഹുദൈവാരാധനയില്‍ തുല്യരാണ്’(രിസാലത്തുത്തൗഹീദ് പേ.54).
ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെയും പ്രമാണങ്ങളെയും അവഗണിച്ച് വിശ്വാസികളെ ശിര്‍ക്കുകാരാക്കാനുള്ള ഹീനശ്രമം. ഈ അതിക്രമം സാധിപ്പിച്ചെടുക്കാന്‍ റസൂലിന്റെ കൊടിയ ശത്രു അബൂജഹ്ലിനെ വരെ ന്യായീകരിക്കുന്നു. മക്കാ മുശ്രിക്കുകളെ തൗഹീദുകാരും ലോക മുസ്‌ലിംകളെ ശിര്‍ക്കുകാരുമാക്കുന്ന മുജാഹിദ് രീതിയുടെ തനിയാവര്‍ത്തനം. നിസ്കരിപ്പിക്കലിന്റെ മേന്പൊടിയില്‍ ഇത്തരം കാപട്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാവില്ല തന്നെ.
ഇസ്തിഗാസക്കെതിരെ
ഇന്ത്യയില്‍ ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ യാ ശൈഖ് അബ്ദല്‍ഖാദിര്‍ ജീലാനീ ശൈഅന്‍ ലില്ലാഹ് (ശൈഖവര്‍കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്‍ക്കാണ്. ഇതില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല്‍ ഈമാന്‍ പേ.68, രിസാലത്തുതൗഹീദ് പേ.161).
മുസ്‌ലിം സമൂദായത്തെ ഇവരുടെ ഫിത്നയിയില്‍ നിന്നും അല്ലാഹു രക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
വിളികേള്‍ക്കുമെന്ന് കരുതിയാല്‍
ഇസ്മാഇല്‍ ദഹ്ലവി തുടരുന്നു: “മഹാന്മാരെ ദൂരേ നിന്നും വിളിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അങ്ങു പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത് ശിര്‍ക്കാണ്. ഇവിടെ ആവശ്യ പൂര്‍ത്തീകരണത്തിന് അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിച്ചതെങ്കിലും മഹത്തുക്കളെ വിളിച്ചതിലൂടെ ശിര്‍ക്ക് സംഭവിച്ചു’’ (തഖ്വിയതുല്‍ ഈമാന്‍ പേ.32, രിസാലത്തുത്തൗഹീദ് പേ.105)
മഹത്തുക്കള്‍ക്ക് അല്ലാഹു നല്‍കുന്ന കേള്‍വിക്കും കാഴ്ചക്കും പരിധി നിശ്ചയിക്കാവതല്ല. മദീനയിലെ മിമ്പറില്‍ നിന്നും ഉമര്‍(റ) നല്‍കിയ “പര്‍വ്വതത്തിന്റെ പിന്നിലുള്ള ശത്രുക്കളെ സൂക്ഷിക്കുക’’ എന്ന നിര്‍ദേശം നഹാവന്ദിലെ സാരിയ(റ) കട്ടത് പ്രസിദ്ധമാണ്. അതിവിദൂരതയില്‍ നിന്നുള്ള ദൃശ്യം ഖലീഫ(റ) കണ്ടതും സാരിയ(റ) കേട്ടതും ഇതില്‍ നിന്നു വ്യക്തം. മറ്റനവധി രേഖകളും ഇതു തെളിയിക്കുന്നു. അവ വിശദീകരിക്കുക ഇവിടെ ലക്ഷ്യമല്ലാത്തതിനാല്‍ മറ്റൊരു കാര്യം സൂചിപ്പിക്കാം.
മഹാന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവുകൊണ്ട് അവര്‍ സഹായിക്കുമെന്ന വിശ്വാസവും അതനുസരിച്ചുള്ള സഹായാര്‍ത്ഥനയും ഇസ്ലാമിക ചരിത്രത്തില്‍ ഇന്നോളം നടന്നുവരുന്നതാണ്. ഇത് ശിര്‍ക്കാണെന്നു പ്രഖ്യാപിക്കുകവഴി ഇസ്ലാമിക ജ്ഞാനശൃംഖലയുടെ ഓരോ കണ്ണിയെയും മതത്തില്‍ നിന്നു പുറന്തള്ളുകയാണ് ചെയ്യുന്നത്. എല്ലാ ബിദ്അത്തുകാരുടെയും പൊതു സ്വഭാവം തബ്ലീഗുകാരും പ്രകടിപ്പിക്കുന്നതാണിത്. ഇതേപ്രകാരം തന്നെ അദൃശ്യജ്ഞാനം പോലുള്ളവയിലും ഇവര്‍ സമൂഹധാരയില്‍ നിന്നു പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്.
അദൃശ്യജ്ഞാനം ഒരാള്‍ക്കുമില്ല
തബ്ലീഗ് നേതാവ് പറയുന്നത് നോക്കൂ. ‘നബി, വലിയ്യ്, ഇമാം, ശഹീദ് മുതലായവര്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന വിശ്വാസം ശരിയല്ല. നബി(സ്വ) അറിയുമെന്ന വിശ്വാസം ഒട്ടും ശരിയല്ല’(രിസാലത്തുത്തൗഹീദ് പേ.108)
അല്ലാഹുവിനെ തിരുത്തുന്ന തബ്ലീഗുകാര്‍!
അദൃശ്യം അറിയിച്ചുകൊടുക്കുമെന്ന് ഖുര്‍ആനും പ്രമാണങ്ങളും പറയുമ്പോള്‍ അവയ്ക്ക് തിരുത്ത് നടത്തുകയാണ് തബ്ലീഗുകാര്‍. മതത്തിന്റെ അടിയാധാരങ്ങളെ മുഴുവന്‍ അപഹസിക്കുന്ന ഇവര്‍ക്ക് ആരാധനാ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനനര്‍ഹതയേയില്ല. വിശ്വാസമാണല്ലോ പ്രധാനം. അതിന്റെ അനുബന്ധം മാത്രമാണ് ഇബാദത്തുകള്‍.
തുടരും

അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

Monday, April 16, 2018

ഖബര്‍ ഉയര്‍ത്തല്‍

ഖബര്‍ ഉയര്‍ത്തല്‍ വഹാബികള്‍ക്ക് ചൊറിയുന്ന ഹദീസും ഉദ്ധരണിയും ?
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഖാരിജത്തുബ്നു സൈദ്(റ) പറയുന്നു ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു ഉസ്മാനുബ്നു മള്ഊനിന്‍റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളിലെ ഏറ്റവും വലിയ ചാട്ടക്കാര്‍ (ബുഖാരി, 4/364) ഇമാം ഇബ്നു ഹജര്(റ)‍ പറയുന്നു ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിവാകുന്നു (ഫത്തുഹുല്‍ ബാരി,4/365 ) ഇനിവഹാബി ദുര്‍വൃാഖൃാനരാജനെ നോക്കാം...? ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസ് വെച്ചാ വഹാബിയു കബളിപ്പിക്കല്‍ ? അലി(റ) ഉയര്‍ന്നതായൊരുഖബറും അതിനെ സമമാക്കാതെയും ഒറ്റപ്രതിമയേയും അതിനെ നശിപ്പിക്കാതെയും നീഒഴിച്ചിടരുത് ഈഹദീസാ ഖബര്‍ ഉയര്‍ത്തുന്നതിനെതിരെ വഹാബി പോസ്റ്റുന്നത്.. ഇത് അവിശ്വാസികളുടേതാണെന്ന് പറഞ്ഞാല്‍ അതംഗീകരിച്ചുകൊടുക്കാന്‍ തൗഹീദില്‍ തരിപ്പണമായ വഹാബിക്കാവുമോ ? ഖുറാഫികളെ തോല്‍പിക്കാന്‍ പച്ചക്ക് നിഷേധിക്കലാണല്ലോ നല്ലത് ? നുണപറയല്‍ മല്‍സരത്തിലെ തൊലിക്കട്ടി കൂട്ടുളളപ്പോള്‍ എന്തുചേതം...? ഇമാം ബുഖാരി ഉദ്ധരിക്കന്ന ഹദീസ് ഉസ്മാനുബ്നു മള്ഊനിന്‍റെ(റ) ഖബറിന്‍റെ ഉയര്‍ച്ചയെകുറിച്ചുപറയുന്നു ? ഉസ്മാനുബ്നുഅഫ്ഫാന്‍(റ)കാലത്താണത് അന്ന് അലി(റ)ഈ ഉയര്‍ന്ന ഖബര്‍ കണ്‍ടില്ലേ വഹാബീ..? സ്വഹാബത്താരും ഈ ഉയര്‍ച്ച ശ്രദ്ധിച്ചില്ലേ ? ഖുലഫാഉ റാശിദീങ്ങള്‍ മഹാനായ ഈ സ്വഹാബിയുടെ ഖബര്‍ ഉയര്‍ന്നത് കണ്‍ടിട്ടും മിണ്‍ടാതിരുന്നന്നോ..? ഇതിനു മറുപടി തരകയാ ആര്‍ജ്ജവമുളള വഹാബികള്‍ ചെയ്യേണ്‍ടത്...? ഇമാം നവവി(റ) എഴുതി സിയാറത്ത്.തബറുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ് സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ് (റൗള തുത്വാലിബീന്‍ 5/12) വലീദുബ്നുഅബ്ദുല്‍മലിക്കിന്‍റെ കാലത്ത് നബി(സ)യുടെ ജാറംപൊളിഞ്ഞുവീണപ്പോള്‍ സ്വഹാബത്തത് പുതുക്കിപണിതത് സ്വഹീഹുല്‍ ബുഖാരിയില്‍കാണാം( 4/415) അഖീലുബ്നു അബീതാലിബ്(റ) മരണപെട്ടത് ബഖീഇലാണ് അദേഹത്തിന്‍റെ ഖബര്‍ പ്രസിദ്ധമാണ് അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (തഹ്ദീബ് അസ്മാ ഇ വല്ലുഗാത്ത് ( വാ 1,പേ 310 ഇമാം നവവി(റ) ) നബി(സ)യുടെ മകന്‍ ഇബ്രാഹിം (റ)ബഖീഇ ലാണ് മറമാടപെട്ടത് അവരുടെ ഖബറ് പ്രസിദ്ധമാണ്,അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (ഇമാം നവവി(റ) തഹ്ദീബ് 1/116 ) മഹാന്മാരായ അസ്ഹാബുല്‍ കഹ്ഫിന്‍റെ കബറിനെ അന്നത്തെ മുസ്ലിംകള്‍ കെട്ടിപടുത്തതിനെപറ്റിയും ആണ്‍ടറുതികൊണ്‍ടാടിയതിനെപറ്റിയും ഇമാം ഇബ്നു ജരീര്‍(റ) 5.137 ല്‍ വിവരിച്ചിട്ടുണ്‍ട്. വിശ്വാസികള്‍ പറഞ്ഞു.ഞങ്ങള്‍ അസ്വ് ഹാബുല്‍ കഹ്ഫിന്‍റെമേലില്‍ ഒരുപളളി എടുക്കുകതന്നെചെയ്യും"എന്നഖുര്‍ആന്‍ വാകൃം ഇവിടെശ്രദ്ധേയമാണ്. ഒരുസ്വാലിഹിന്‍റെ ബര്‍ക്കത്ത് ഉദ്ധേശിച്ച് അടുത്ത് ഒരുപളളിഎടുക്കുന്നതിന് വിരോധമില്ലന്ന് ഫത്ഹുല്‍ബാരി ഉദ്ധരിച്ചിട്ടുണ്‍ട് (1-354 )

തബ് ലീഗും വഹാബിയും പണ്ടേ കട്ടക്കട്ട!

💎💎💎💎💎💎💎💎🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തബ് ലീഗും
വഹാബിയും
പണ്ടേ കട്ടക്കട്ട! 🤓
⏺⏺⏺⏺⏺⏺⏺⏺
വഹാബി പണ്ഡിത സഭയുടെ ആദ്യകാല പ്രസിദ്ധികരണമാണ് അൽമുർശിദ്.
കേരള വഹാബി സ്ഥാപകൻ കെ.എം മൗലവിയായിരുന്നു അതിന്റെ ചീഫ് എഡിറ്റർ.

1949 കളിൽ അൽ മുർശിദിൽ തബ് ലീഗ്കാരുടെ ആദർശം പഠിപ്പിക്കുന്ന തഖ് വിയതുൽ ഈമാൻ എന്ന പുസ്തകം തുടർച്ചയായി വിവർത്തനം ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോഴാണ് വഹാബിയും തബ് ലീഗും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എനിക്ക് ശരിക്കും  മനസ്സിലായത്.

മഹാൻമാരുടെ പേരിൽ അറവ് നടത്തി ദാനം ചെയ്യൽ ഹറാമും ശിർക്കുമാണ് എന്ന വഹാബി വാദം തന്നെയാണ് തബ് ലീഗ് ജമാഅത്തിനുമുള്ളത്.

ترجمة تقوية الايمان
لمولانا محمد اسمعيل شهيد رحمه الله ـ
മൗലാനാ മുഹമ്മദ് ഇസ്മാഈൽ ശഹീദ് റഹിമഹുല്ലാഹ്, എന്നവരുടെ തഖ് വിയതുൽ ഈമാൻ എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമായി വഹാബി മാസികയായ അൽമുർശിദിൽ വന്ന ചില വരികൾ ശ്രദ്ധിക്കുക:

"അല്ലാഹുവല്ലാത്ത വല്ല സൃഷ്ടികളുടെയും പേരിൽ ബലി അർപ്പിക്കപ്പെട്ട മൃഗം അശുദ്ദിയും ഹറാമുമാണെന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം. ഏതെങ്കിലും സൃഷ്ടിയുടെ പേര് അറുക്കുമ്പോൾ പറഞ്ഞാൽ മാത്രമേ ആ മൃഗം ഹറാമാകുകയുള്ളൂ എന്ന് ഈ ആയത്തിൽ പറഞ്ഞിട്ടില്ല.
ഈ മൂരി അഹ് മദുൽ കബീറിന്ന്, ഈ ആട് ശൈഖ്സദ്ദുവിന്ന് എന്നിങ്ങനെ ഒരു സൃഷ്ടിയുടെ പേരിലാക്കി അറുത്താലും അതും ഈ ആയത്തിന്റെ പരിധിയിൽ പെടുന്നതും ഹറാമായിത്തീരുന്നതുമാണ്.
അപ്പോൾ ഒരു കോഴിയെയോ ഒട്ടകത്തെയൊ വലിയുടെ പേരിലോ, നബിയുടെ പേരിലോ പാപ്പയുടെ പേരിലോ, ഉപ്പാപ്പയുടെ പേരിലോ ബിംബത്തിന്റെ പേരിലോ, ഭൂതത്തിന്റെ പേരിലോ എത് സൃഷ്ടിയുടെ പേരിലാക്കിയാലും അതെല്ലാം ഹറാമാകുന്നതാണ്.അത് ചെയ്യുന്നവരെ ശിർക്ക് ബാധിക്കുന്നതുമാണ്. "

        തഖ് വിയതുൽ
       ഈമാൻ വിവർത്തനം
       അൽമുർശിദ് 1949
       സപ്ത: പേ17

വഹാബി നല്ലൊരു ജുബ്ബയും തലപ്പാവും ധരിച്ചാൽ അവനാണ് ഒർജിനൽ തബ് ലീഗി.

✍Aboohabeeb payyoli
🌹🌹🌹🌹🌹🌹🌹🌹

ഖബർ ഉയർത്തൽ

മഹാത്മാക്കള്‍ക്ക് ജാറം പണിയാമെന്ന് ബുഖാരി നിവേദനം ചെയ്ത ഹദീസുകളില്‍ നിന്നും തെളിയുന്നുണ്ട്. ഖാരിജത്തുബ്നു സൈദ്(റ)പറയുന്നു:”ഉസ്മാന്‍(റ)ന്റെ കാല ഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. അന്ന്, ഉസ്മാന്‍ബ്നു മള്ഊന്‍(റ)വിന്റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളില്‍ ഏറ്റവും വലിയ ചാട്ടക്കാര്‍.” (ബുഖാരി, 4/364)”ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ഫത് ഹുല്‍ബാരി, 4/365).


ഇമാം നവവി(റ)എഴുതുന്നു: “സിയാറത്, തബര്‍റുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റു പള്ളികളും അമ്പിയാഅ്, ഉലമാഅ്, സ്വാലീഹീങ്ങള്‍ എന്നിവരുടെ ഖബ്റുകളും പരിപാലിക്കാന്‍ വേണ്ടി വസ്വിയ്യത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീ യമാണ്” (റൌളതുത്വാലിബീന്‍, വാ. 5. പേ. 172).


“നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).



സ്വഹാബത്തില്‍ പലരുടേയും ഖബറുകളില്‍ ജാറമുണ്ടായിരുന്നുവെന്നു ചരിത്രഗ്രന്ഥ ങ്ങളില്‍ കാണാവുന്നതാണ്. ഇമാം നവവി (റ) എഴുതി:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്‍അസ്മാഇ വല്ലുഗാത്, വാ. 1, പേ. 310).

“നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).


നബി(സ്വ)യുടെ ജാറം പൊളിഞ്ഞു വീണപ്പോള്‍ സ്വഹാബത് അത് പുതുക്കിപ്പണിതതായി ഹദീസിൽ വന്നിട്ടുണ്ട് .
ബുഖാരി റിപ്പോര്‍ട്ടു ചെയ്ത ഹദീസ് കാണുക. ഹിശാമുബ്നു ഉര്‍വ തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു:
“വലീദ്ബ്നുഅബ്ദുല്‍ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൌളയുടെ ഭിത്തി വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പ്പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായിരിക്കുമെന്നവര്‍ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവര്‍ക്ക് ലഭിച്ചില്ല. അവസാനം ഉര്‍വഃ (റ) വന്ന് അവരോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്‍ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).



ഇമാം അബൂഹനീഫ (റ) വിന്റെ ഖബറിനുമുകളില്‍ ഖുബ്ബയുള്ളതായി ഇഹ്കാമുസ്സാ ജിദ് ഫീ അഹ്കാമില്‍ മസാജിദ് എന്ന ഗ്രന്ഥത്തില്‍ (പേ. 32) ഇമാം സര്‍കശിയും ശദ റാതുദ്ദഹബില്‍ (3/319) ഇബ്നു ഇമാദില്‍ ഹമ്പലിയും വ്യക്തമാക്കിയിരിക്കുന്നു.



ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം” (ഫതാവാ സുയൂഥി 2/31).


ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400).:
👆qabar ketti pokkal

ഖബർ കെട്ടിപ്പൊക്കൽ ആരോപണങ്ങള്‍ക്ക് മറുപടി...

ഖബർ കെട്ടിപ്പൊക്കൽ ആരോപണങ്ങള്‍ക്ക് മറുപടി....
🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖

🔻🔻  ഭാഗം-2⃣.... 🔻🔻
ൿ
❌ആരോപണം. മഹാനായ ഇമാം നവവി റ യുടെ പേരിൽ ....

🔻🔻
അല്ല ഒഹാബികളേ ഖുർ ആനും ഹദീസും മാത്രം മതി എന്ന് പറയുന്ന നിങ്ങള്‍ക്ക് എന്ത് നവവി ഇമാം

🔻🔻
മുസ്ലിമീങ്ങളായ ഞങ്ങള്‍ ഖുർ ആനും സുന്നത്തും സ്വഹാബത്തും, താബിഉകളും , തബ ഉ  താബിഉകളും , ഇമാമീങ്ങ ളും എങ്ങനെ മനസ്സിലാക്കിയൊ അത് പ്രകാരം ഞങ്ങള്‍ ജീവിക്കുംബോള്‍ നിങ്ങള്‍ സ്വന്തം ഇജ്തിഹാദ് നടത്തി ഇബ്നു അബ്ദുൽ വഹാബിൻ റ്റെ തൗഹീദ് സ്വീകരിച്ചവരല്ലേ ....

🔻🔻
അത് കൊൻ ട് നിങ്ങള്‍ക്കെന്ത് ഇമാമീങ്ങള്‍
അടങ്ങിയിരുന്നാൽ പോരേ എടങ്ങേറാക്കാൻ വരല്ലേ .... വന്നാൽ
സുന്നികളുടെ പേനയും വേഗത്തിൽ ചലിക്കും കേട്ടൊ.... മനസ്സിലാക്കിയാൽ നന്ന്.........
❌❌❌
ആരൊപണം.....
🔷🔷
   ഖബറിനെ ത്വവാഫ് ചെയ്യലും , ചുംബിക്കലും , തൊട്ട് മുത്തലും.....

🔻🔻🔷
ഖബറിനെ ത്വവാഫ് ചെയ്യുക എന്നത് സുന്നികളുടെ വാദമല്ല അത് പോക്കറ്റിൽ തന്നെ വെച്ചോളൂ....

🔻🔻🔷
ഖബറിനെ ചുംബിക്കലും തൊട്ട് മുത്തലും

🔻🔻🔷
ഇത് പൻ ടിതന്മാർക്ക് അഭിപ്രായ വ്യത്യാസമുള്ള
വിഷയമാണ് ...

എന്നാൽ വഹാബീ വാദമായ ഷിർക്കൻ വാദം ഒരു ഇമാമും പടിപ്പിക്കുന്നില്ലെന്ന  യാഥാർത്യം പ്രത്യേകം മനസ്സിലാക്കുക......

🔻🔻🔷 ആലിമീങ്ങള്‍ക്ക്  ഖബർ ചുംബിക്കുന്നതും മുത്തുന്നതും ഒഴിവാക്കലാണ് നല്ലതെന്ന് ഖീലയുൻ ട്...

🔻🔻🔷
കബറ് തൊട്ടു മുത്തുന്ന വിഷയം മുമ്പ്(ഭാഗം 1) പരാമർശിച്ചതാണ്...... നോക്കാൻ ശ്റമിക്കുക...

🔻🔻🔷
തബറുക് മാത്രം ഉദ്ദേശമാണെങ്കിൽ കുഴപ്പമില്ല..
🔻🔻🔷
ഇവിടെ വഹാബികള്‍
നബി(സ)യുടെ ഖബറിൻ മേൽ   പാലിക്കേണ്ട മര്യാദകളിൽ പെട്ട ചില   ഭാഗങ്ങള്‍  എടുത്തുദ്ധരിച്ച് തെറ്റിദ്ധരിപ്പിച്ചിട്ടുൻ ട്..

🔻🔻🔷അത് ചുവടെ  വിഷദീകരിക്കാം....


🔻🔻🔷↕🔽
ഇവിടെ വഹാബികള്‍ കൊൻ ട് വന്നത് ഇമാം നവവി റ ഷറഹ് മുഹദ്ദബിൽ നബി സ യുടെ ഖബർ സിയാറത്ത് ചെയ്യേൻ ട മര്യാദയുടെ കാര്യങ്ങള്‍ പറഞ്ഞടുത്താണ് ....

അല്ലാഹു തന്നെ ഖുർആനിൽ പടിപ്പിക്കുന്നു
🔻
നിങ്ങളുടെ സംസാരം മുത്ത്  നബി സ യുടെ ഷബ്ദത്തെക്കാള്‍ ഉയർന്ന് പോകരുത് 🔻


🔻🔻🔷
അത്രക്കും ബഹുമാനവും ആദരവും , വിനയവും മുത്ത് നബിയോട് നമുക്കുൻ ടാവണം ...

🔻🔻🔷
അത് പോലെ അവിടുത്തെ ഖബർ ഷരീഫിനോടും നാം പ്രത്യേകമായ ആദരവും ബഹുമാനവും നില നിർത്തണം ...
🔻🔻🔷
ഈവിഷയമാ ണ്  നവവി ഇമാം റ അവിടുത്തെ കിതാബിലും കൊൻ ട് വന്നത് അല്ലാതെ ബറകത്തെടുക്കാൻ പാടില്ലെന്നല്ല. മാത്രവുമല്ല ഇത് നബി സ യുടെ ഖബർ ഷരീഫിനെക്കുറിച്ചാണ് മറ്റു മഹാന്മാരുടെ ഖബർ ഷരീഫിനെ കുറിച്ചല്ല....

🔻🔻🔷

മറ്റ് മഹാമാരുടെ ഖബറുകൾ ബറകത്ത് എടുക്കാവുന്നതാണ്.നബി(സ)യുടെ താകുമ്പോൾ അദബോടെ സിയാറത്ത് ചെയ്യേണ്ടതാണ്.....

🔻🔻🔷പിന്നെ മഹാനായ ഇമാം നവവി റ തന്നെ നബി സ യുടെ ഖബർ സിയാറത്തുമായി ബന്ധപ്പെട്ട് പറഞ്ഞടുത്ത് വഫാതായ നബി സ യോട് ശുപാർഷക്ക് വേൻ ടി ആവഷ്യപ്പെടണമെന്ന് പറഞ്ഞത് വഹാബിക്ക്
പറ്റൂലല്ലൊ... ആ ഭാഗം എന്തേ ഒഹാബി വിഴുങ്ങിക്കളഞ്ഞത് .......

ഇതൊക്കെ വഹാബീ നിങ്ങള്‍ക്ക് ഷിർക്കല്ലെ അപ്പൊ ഷിർക്ക് പ്രചരിപ്പിച്ച നവവി ഇമാമിനെ നിങ്ങള്‍  എന്തിന്ന്  ഉദ്ധരിക്കണം ???????!!!!!!!!!!!!!!!!!!!!

🔻🔻🔷
ആ മുത്ത് നബി സ പറഞ്ഞതല്ലെ.. ദജ്ജാലൂന കദ്ദാബൂന .......
🔻🔻🔷
ഇനി തബറുക്ക് മറ്റു മഹാന്മാരുടെ ഖബറിൽ നിന്നും എടുക്കാൻ പറ്റുമൊ
അതും ഇമാം നവവി റ തന്നെ തൻ റ്റെ റൗളതുത്വാലിബീൻ എന്ന കിതാബിൽ പടിപ്പിക്കുന്നു...


🔻🔻🔷
ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ
 
സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അംബിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബറുകളും പരിപാലിക്കാന്‍വേണ്‍ടി വസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)...💝💝📖📖📖

📛📛
നവവി ഇമാം പറഞ്ഞ ഈ ഭാഗവും
 ഞമ്മടെ ഒഹാബീ  മതക്കാർ കൻ ടിട്ടില്ലാട്ടൊ...

📛📛
കട്ട് വെച്ചു അല്ലാതെന്ത്.... ദജ്ജാലൂന കദ്ദാബൂന...

📛📛
മഹാൻമാരുടെ ഖബറിലും അവരുള്ള സ്ഥലത്തും ബറക്കത്ത് പ്രതീക്ഷിക്കാമെന്ന് ഇമാമീങ്ങൾ പറഞ്ഞതാണ്.


🔻🔻🔷
ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തുന്നു: “ഔലിയാഇന്റെ മഖാമുകള്‍ തുല്യമല്ല. അല്ലാ ഹുവിങ്കല്‍ അവര്‍ക്കുള്ള പദവിയനുസരിച്ചു മഖാമുകളില്‍ നിന്നുള്ള ബറകത് ഏറിയും കുറഞ്ഞുമിരിക്കുന്നതാണ്” (ഇഹ്യാ, 1/291).

🔷🔷🔻
 “സജ്ജനങ്ങളുടെ ഖബര്‍ സിയാറത് ചെയ്യല്‍ സുന്നതാകുന്നത് അവരില്‍ നിന്ന് ബറകത് എടുക്കാന്‍ വേണ്ടിയാകുന്നു” (ഇഹ്യാഉലൂമിദ്ദീന്‍ 4/521).

🔻🔻🔷
ഇമാം ശാഫിഈ(റ)പറയുന്നു: “അബൂഹനീഫയെക്കൊണ്ട് ഞാന്‍ ബറകതെടുക്കുന്നു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഖബ്ര്‍ ഞാന്‍ സിയാറത് ചെയ്യുന്നു. എനി ക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ ഞാന്‍ രണ്ട് റക്അത് നിസ്കരിക്കുകയും അബൂ ഹനീഫ(റ)വിന്റെ ഖബ്റിനടുത്തുപോവുകയും ചെയ്യും. അദ്ദേഹത്തിന്റെ അരികില്‍ വെച്ചു ആവശ്യം അല്ലാഹുവിനോട് ചോദിക്കും. ഞാന്‍ തിരിച്ചു പോരുമ്പോഴേക്കും എന്റെ ആവശ്യം നിര്‍വഹിക്കപ്പെട്ടിരിക്കും” (താരീഖുബഗ്ദാദ് 1/123)............

🔷🔷🔻
സ്വഹാബീ വര്യനായ അബൂ അയ്യൂബിൽ അൻസ്വാരീ റ തൻ റ്റെ കവിള്‍ത്തടം നബി സ യുടെ ഖബറിങ്കലിൽ വെച്ചത് എന്ത്തിന്ന് വേൻ ടിയാ ഒഹാബീ ഇത് പൂജയാണോ  സ്വഹാബീ വര്യന്ന് തിരിഞ്ഞിട്ടില്ല ഒഹാബീ എട്ടിൽ പൊട്ടിയ തൗഹീദ്

🔻🔻🔷
ഇമാം ബുഖാരി റ യുടെ ഷൈഖവർകളായ താബിഉ കളിലെ ഖുർ ആൻ പൻ ടിതനായ ഇബ്നു മുൻ ഖദിർ റ  പ്രയാസം വരുംബോള്‍ കൻ ട മാർഗ്ഗം തൻ റ്റെ കവിള്‍തടം നബി സ യുടെ ഖബർ ഷരീഫിൽ വെച്ച് സഹായർത്തന നടത്തുക എന്നതായിരുന്നു..
ഇതും വഹാബിക്ക് പൂജയാണോ ....

🔻🔻🔷
എനി ഒഹാബീ മതാചാര്യൻ സാക്ഷാൽ ഇബ്നു തയ്മിയ്യ തന്നെ പറയട്ടെ..📖📖🔽🔽🔽🔽

ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ، ﻣﺜﻞ ﻧﺰﻭﻝ ﺍﻷﻧﻮﺍﺭ ﻭﺍﻟﻤﻼﺋﻜﺔ ﻋﻨﺪﻫﺎ ، ﻭﺗﻮﻗﻲ
ﺍﻟﺸﻴﺎﻃﻴﻦ ﻭﺍﻟﺒﻬﺎﺋﻢ ﻟﻬﺎ ، ﻭﺍﻧﺪﻓﺎﻉ ﺍﻟﻨﺎﺭ ﻋﻨﻬﺎ ﻭﻋﻤﻦ ﺟﺎﻭﺭﻫﺎ ، ﻭﺷﻔﺎﻋﺔ
ﺑﻌﻀﻬﻢ ﻓﻲ ﺟﻴﺮﺍﻧﻪ ﻣﻦ ﺍﻟﻤﻮﺗﻰ ، ﻭﺍﺳﺘﺤﺒﺎﺏ ﺍﻹﻧﺪﻓﺎﻥ ﻋﻨﺪ ﺑﻌﻀﻬﻢ ،
ﻭﺣﺼﻮﻝ ﺍﻷﻧﺲ ﻭﺍﻟﺴﻜﻴﻨﺔ ﻋﻨﺪﻫﺎ ﻭﻧﺰﻭﻝ ﺍﻟﻌﺬﺍﺏ ﺑﻤﻦ ﺍﺳﺘﻬﺎﻥ ﺑﻬﺎ ، ﻓﺠﻨﺲ
ﻫﺬﺍ ﺣﻖ ﻗﺎﻝ ﻭﻣﺎ ﻓﻲ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻣﻦ ﻛﺮﺍﻣﺔ ﺍﻟﻠﻪ ﻭﺭﺣﻤﺘﻪ ،
ﻭﻣﺎ ﻟﻬﺎ ﻋﻨﺪ ﺍﻟﻠﻪ ﻣﻦ ﺍﻟﺤﺮﻣﺔ ﻭﺍﻟﻜﺮﺍﻣﺔ ﻓﻮﻕ ﻣﺎ ﻳﺘﻮﻫﻤﻪ ﺍﻛﺜﺮ ﺍﻟﺨﻠﻖ ﺍ .ﻫـ.
ﺑﺤﺮﻭﻓﻪ ‏(ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻲ ﻛﺘﺎﺑﻪ ﺍﻗﺘﻀﺎﺀ ﺍﻟﺼﺮﺍﻁ ﺍﻟﻤﺴﺘﻘﻴﻢ ﺹ 374 )🔻🔻🔻

"അമ്പിയാ-സ്വാലിഹുകളുടെ മഖ്ബറകൾക്ക്
സമീപം അനുഭവപ്പെടുന്ന അസാധാരണ
സംഭവങ്ങളെയും കറാമത്തുകളെയും
സംബന്ധിച്ച് പറയപ്പെടുന്ന കാര്യങ്ങൾ -
അഥവാ, മഹാന്മാരുടെ മഖ്ബറകളുടെ
സമീപത്ത് പ്രകാശവും മലക്കുകളും ഇറങ്ങൽ,

അവിടേക്ക് ശൈത്വാനിനും മൃഗങ്ങൾക്കും
പ്രവേശനം തടഞ്ഞു കൊണ്ട് സംരക്ഷിക്കൽ,

തീപിടുത്തത്തില്‍ നിന്ന് മഹാന്മാരുടെ
മഖ്ബറകളെയും ചുറ്റുഭാഗങ്ങളെയും തടയൽ,

മഖ്ബറയില് ഉള്ള മഹാന്മാര് അവരുടെ
തൊട്ടടുത്തുള്ള ഖബ്.റുകളിൽ ഉള്ളവര്ക്ക്
വേണ്ടി ശുപാര്ശ ചെയ്യൽ,

 അതുപോലെ
മഹാന്മാരുടെ മഖ്ബറയുടെ അടുക്കൽ മറവു
ചെയ്യൽ സുന്നത്താണെന്ന് ചില
പണ്ഡിതന്മാര് പറഞ്ഞത്,

 മഖ്ബറയിൽ
ചെന്നാൽ മനശാന്തിയും സമാധാനവും
ലഭിക്കൽ,

 ഖബ്.റിനെ നിസ്സാരപ്പെടുത്
തിയവർക്ക് ശിക്ഷ ഇറങ്ങൽ - ഇവയെല്ലാം
സത്യം തന്നെയാണ്.

 അമ്പിയാഇന്റെയും
ഔലിയാഇന്റെയും മഖ്ബറകളിൽ നിന്നുള്ള
റഹ്.മത്തും കറാമത്തും, അല്ലാഹിന്റെ
അടുക്കൽ അവക്കുള്ള പവിത്രതയും ആദവരും
സൃഷ്ടികളിൽ അധികം പേരും
ഊഹിക്കുന്നതിലും അപ്പുറമാണ്”. (ഇബ്നുതീമിയ്യ – ഇഖ്.തിളാഉ സ്വിറാഥിൽ
മുസ്ഥഖീം; പേജ്: 374).....

😃😃😃👆👇
സബാഷ് സൂപ്പറായിട്ടുൻ ട് മിസ്റ്റർ ഇബ്നു തയ്മിയ്യ......
🔽🔽
വളരെ ഉഷാറ്....
10000000000 ലൈക്..........
🔻🔻
ഇബ്ൻ തീമിയ പറഞ്ഞെതെങ്കിലും വിശ്വസിക്കാമായിരുന്നില്ലെ നിങ്ങൾക്ക്. ഇബ്നു തിമിയയുടെ വാക്ക് ഖുർആൻ വിഷലിപ്തമാണെന്ന് പറഞ്ഞതിന് തുല്ല്യമല്ലെ? തലച്ചോറ് കൊണ്ട് ചിന്തിക്കുന്നത് നല്ലതാണെന്ന് സലാം സുല്ലമി അടക്കമുള്ള പരാക്രമികൾ മനസ്സിലാക്കുന്നത് നല്ലതാണ്, കോക്കസ് ഗ്രൂപ്പും ജിന്ന് - ശൈത്വാൻ ഗ്രൂപ്പ് കാരും ഇതിൽ ഒഴിവല്ല.
🔻🔻🔽
എനിയും വേണോ വേണമെങ്കിൽ തരാം....
തൽക്കാലം ചുരുക്കട്ടെ...
🔻🔻🔷
അപ്പോള്‍ വഹാബികളേ ഇത്രയും പറഞ്ഞതിൽ നിന്നും ഒരു കാര്യം ഒോർത്ത് വെക്കാൻ
🔻🔻🔽
 സലഫുകളുടെയും ഖലഫുകളുടെയും മാർഗം പിൻ പറ്റുന്ന മുസ്ലിമീങ്ങളായ നമുക്ക് ഇതൊക്കെ തബറുഖും, ഇസ്തിഗാസയും, മറഞ്ഞ വഴിയിലൂടെയുള്ള ഉപകാരവുമാണ്
🔻🔻🔽
എന്നാൽ നിങ്ങള്‍ക്കോ ഇത് ഷിർക്കും......

ഒഹാബികളേ   ലകും ദീനുകും വലിയ ദീൻ....📛📛📛
[11/04, 8:21 AM] റഫീഖ് പൊൻ മ: ഖബർ കെട്ടിപ്പൊക്കൽ......

ആരോപണങ്ങള്‍ക്ക്
മറുപടി........

🔷🔷🔻....ഭാഗം .3⃣....... 🔷🔷🔻

❌❌
ആരോപണം .....

വഹാബീ മതക്കാർ എല്ലായിപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രൻ ട് ഹദീസുകള്‍

യാഥാർത്യം ..... ചുവടെ......

ഒന്നാമത്തേത്

👇🔷🔷🔷🔽🔻

"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"

🔷🔷🔻
ഈ  ഹദീസിൻ റ്റെ ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ; 
🔷🔷🔻
وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)

🔷🔷🔻
"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മറുപടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല.

 രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം.

'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ.
 പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്.

 ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)..........

🔻🔻🔷❌❌
ആരോപണം.... 02


❌❌❌
ഇമാം നവവി(റ)തന്നെ വീണ്ടും വ്യക്തമാക്കുനത് നോക്കൂ: “ഖബറിന്മേല്‍ പള്ളി നിര്‍മിക്കുന്നത് വെറുക്കപ്പെടും. അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 )......

✔✅🔴🔴
മറുപടി.........

🔷🔷🔻
ആരാ .. ഒഹാബികളേ  ഖബറിനെ ഖിബ് ലയാക്കി സുജൂദ് ചെയ്തതും വിഗ്രഹാരാധന കേന്ത്രമാക്കിയതും ... ഇമാം നവവി റ ഈ പറഞ്ഞത് കൂടാതെ ഒരു ഹദീസും ഈ ഒഹാബികള്‍ ഉദ്ധരിക്കാറുൻ ട് .....
🔷🔷🔻
ഈ രൻ ട് വിഷയവും ആരെപ്പറ്റിയാണ് പറഞ്ഞതെന്നുംആരെയാണ്  ശപിക്കപ്പെട്ടതെന്നും എനി പറയുന്നതിൽ നിന്നും മനസ്സിലാക്കം.......

🔷🔷🔻
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട്
ഉദ്ധരിക്കുന്നു.

🔷🔷🔻
" ﺃﻥ ﺃﻡ ﺣﺒﻴﺒﺔ ﻭﺃﻡّ ﺳﻠﻤﺔ ﺫﻛﺮﺗﺎ ﻛﻨﻴﺴﺔ ﺭﺃﻳﻨﻬﺎ ﺑﺎﻟﺤﺒﺸﺔ ﻓﻴﻬﺎ ﺗﺼﺎﻭﻳﺮ
ﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ
ﻭﺳﻠﻢ : ﺇﻥّ ﺃﻭﻟﺌﻚ ﺇﺫﺍ ﻛﺎﻥ ﻓﻴﻬﻢ ﺍﻟﺮﺟﻞ ﺍﻟﺼﺎﻟﺢ ﻓﻤﺎﺕ ﺑﻨﻮﺍ ﻋﻠﻰ ﻗﺒﺮﻩ
ﻣﺴﺠﺪﺍً ﻭﺻﻮّﺭﻭﺍ ﻓﻴﻪ ﺗﻠﻚ ﺍﻟﺼﻮﺭ ﺃﻭﻟﺌﻚ ﺷﺮﺍﺭُ ﺍﻟﺨﻠﻖ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻮﻡ
ﺍﻟﻘﻴﺎﻣﺔ "
🔷🔷🔻

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട
ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു
ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ)
തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ
(സ) അവരോട് പറഞ്ഞു: അവർ അവരുടെ
കൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻ
മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു
മേൽ ഒരു ആരാധനാലയം പണിയുകയും
അതിൽ ഇത്തരം ശില്പങ്ങൾ
കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു..... അന്ത്യനാളിൽ അല്ലാഹുവിന്റെ
അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ്
ആ കൂട്ടർ"

🔷🔷🔻
ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ്
ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി
നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന്
ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ
കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന
പദം (സുജൂദ് ചെയ്യുന്ന സ്ഥലം,
ആരാധനാലയം) ഹദീസുകളിൽ വന്നത്.
അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന
ഉദ്ദേശത്തിൽ അല്ല.

🔷🔷🔻
എനി ഈ  ഹദീസിനെ എങ്ങനെ ആണ് മനസ്സിലാക്കേണ്ടത്.

🔷🔷🔻
لَعَنَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ

🔷🔷🔻
എന്ന ഹദീസ് വ്യാഖ്യാനിച്ചു മുവത്വയുടെ വ്യഖ്യാനത്തിലും മറ്റും ഉള്ളതിന്റെ ആശയചുരുക്കം ഇങ്ങിനെ
🔷🔷🔻
""""യഹൂദികളേയും കൃസ്ത്യാനികളേയും അല്ലാഹു ശപിച്ചത് അവര്‍ പ്രവാചകന്.മാരുടേയും സ്വാലിഹുകളുടേയും ഖബറുകളെ ഖിബിലയാക്കി കൊണ്ട് നിസ്കരിച്ചതു കൊണ്ടാണ്.
🔷🔷🔻
‌ എന്നാല്‍ ഖബറുകളെ ഖിബിലയാക്കാതെ അതിന്റെ അരികെ വെച്ച് അല്ലാഹുവിന്ന് വേണ്ടി നിസ്കരിക്കുന്നത് ഇതിൽ  പെടുകയില്ല, മസ്ജിദുല്‍ ഹറാമില്‍ ഹതീമിന്റെ അരികെയാണല്ലൊ ഇസ്മാഈല്‍ (അ)ന്റെ ഖബര്‍ ഉള്ളത് മുസ്ലിംകള്‍ ഇവിടെ നിസ്കരിക്കാന്‍ വേണ്ടി പ്രത്യേകം ഔസുക്യം കാണിക്കാറുണ്ടല്ലൊ അപ്പോള്‍ മേല്‍ ഹദീസ് ഇതിന്ന് എതിരല്ല എന്ന് വരുന്നു.....

🔷🔷🔻

സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ
ഫത്ഹുൽ ബാരിയിൽ പറയുന്നത് കാണുക.

🔷🔷🔻
كَانَتِ الْيَهُودُ وَالنَّصَارَى يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لِشَأْنِهِمْ وَيَجْعَلُونَهَا قِبْلَةً يَتَوَجَّهُونَ فِي الصَّلَاةِ نَحْوَهَا وَاتَّخَذُوهَا أَوْثَانًا لَعَنَهُمْ وَمَنَعَ الْمُسْلِمِينَ عَنْ مِثْلِ ذَلِكَ فَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارٍ صَالِحٍ وَقَصَدَ التَّبَرُّكَ بِالْقُرْبِ مِنْهُ لَا التَّعْظِيمَ لَهُ وَلَا التَّوَجُّهَ نَحْوَهُ (فتح الباري)

🔷🔷🔻
{ജൂധ നസാരാക്കള്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾക്ക് അങ്ങേ അറ്റത്തെ തഹ്ലീം ചെയ്തു കൊണ്ട് സുജൂദ് ചെയ്യുന്നവര്‍ ആയിരുന്നു,
🔷🔷🔻
 അവരുടെ ഖബറുകൾ അവര്‍ ഖിബ്ല ആക്കുകയും ആരാധനകളിലും മറ്റും അവര്‍ അതിലേക്കു മുന്നിടുന്നവരും ആയി, ആ ഖബരുകളെ അവര്‍ വിഗ്രഹങ്ങള്‍ ആക്കി,

 അവരെ ശപിക്കുകയും ചെയ്തു, എന്നാല്‍ ഈ കാര്യങ്ങളെ തൊട്ടു മുസ്ലിമീങ്ങളെ തടയുകയും ചെയ്തു,

 എന്നാല്‍ ആരെങ്കിലും ഒരു സ്വാലിഹിന്റെ ഖബരിനു സമീപത്ത് പള്ളി ഉണ്ടാക്കുകയും അതിലൂടെ അങ്ങേ അറ്റത്തെ തഹ്ലീം കൂടാതെ അതിന്റെ സമീപത് വെച്ച് ഇബാദതുകളിലൂടെ ബറകത്ത് ഉദ്ദേശിക്കുകയും ആ ഖബരിലേക്ക് മുന്നിടുക (പരമമായ വണക്കത്തോടെയുള്ള മുന്നിടൽ അതായത് ജൂതന്മാർ ചെയ്തത് പോലെയുള്ള ഇബാദത്തിൻ റ്റെ വണക്കം)  എന്ന  ഉദ്ദേശ്യം ഇല്ലാതിരിക്കുകയും ചെയ്താല്‍ അവനു റസൂലുള്ള പറഞ്ഞ ലഹ്നത് ബാധകം അല്ല.) ഫത്‌ ഹുല്‍ ബാരി..,.....

🔷🔷🔻

 അപ്പോള്‍ ഹദീസിൻ റ്റെ വിഷദീകരണത്തിൽ വളരെ വ്യക്തമായി പറഞ്ഞു.....
🔷🔷🔻
ഒരു മഹാന്റെ സാമീപ്യം
കൊണ്ട് ബറക്കത്തെടുക്കല് മാത്രം
ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത്
ഒരു പളളി നിര്മ്മിച്ചവന്‍ പ്രസ്തുത ഹദീസില്
പരാമര്ശിച്ച മുന്നറിയിപ്പില്‍
പെടുന്നതല്ല എന്നു പറഞ്ഞതിനെ ഇമാമീ ങ്ങൾ അംഗീകരിക്കുകയും, അവരവരുടെ കിതാബുകളിൽ ഉദ്ധരിക്കുകയും ചെയ്തു. ഇത് ശിർക്കാണെങ്കിൽ ഇത് ഉദ്ധരിക്കുമായിരുന്നോ?

🔷🔷🔻
മുസ്ലിമീങ്ങള്‍ക്ക് ഷരിയായ രീതിയിൽ  ചെയ്യുവാനാണ് ഇമാമീങ്ങള്‍ വ്യക്തമായി മനസ്സിലാക്കി തന്നിട്ടുള്ളത് ......

അല്ലാതെ ഷിർക്കാണെന്നല്ല

🔷🔷🔻

വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.

അസ് ഹാബുൽ  കഹ്ഫിനെ പറ്റി പറയുന്നടുത്ത്

മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ
ഗുഹയിൽ തന്നെ അവർ ഒന്നിച്ച്
മരണമടഞ്ഞപ്പോൾ അവിടെ
സന്നിഹിതരായ അന്നത്തെ മുസ്.ലിം
രാജാവായ ദഖ്.യാനൂസും വിശ്വാസി
സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ
ഉദ്ധരിക്കുന്നു.

🔷🔷🔻
ﻗَﺎﻝَ ﭐﻟَّﺬِﻳﻦَ ﻏَﻠَﺒُﻮﺍْ ﻋَﻠَﻰٰ ﺃَﻣْﺮِﻫِﻢْ ﻟَﻨَﺘَّﺨِﺬَﻥَّ ﻋَﻠَﻴْﻬِﻢْ ﻣَّﺴْﺠِﺪﺍً

“അവരുടെ കാര്യത്തില് പ്രാബല്യം
നേടിയവര് പറഞ്ഞു: നമുക്ക് അവർക്ക് സമീപം
ഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം
റാസി(റ) രേഖപ്പെടുത്തുന്നു:


ﻧﻌﺒﺪ ﺍﻟﻠﻪ ﻓﻴﻪ ﻭﻧﺴﺘﺒﻘﻲ ﺁﺛﺎﺭ ﺃﺻﺤﺎﺏ ﺍﻟﻜﻬﻒ ﺑﺴﺒﺐ ﺫﻟﻚ ﺍﻟﻤﺴﺠﺪ ،


“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ
അല്ലാഹുവിനെ ആരാധിക്കുകയും ആ
മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെ
സ്മരണ നിലനിർത്താൻ ഞങ്ങൾ
ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ
വിശ്വാസികൾ പറഞ്ഞു”.....

🔷🔷🔻
ഇമാം നസഫി(റ) തന്റെ തഫ്സീറിൽ
രേഖപ്പെടുത്തുന്നു:


ﻳﺼﻠﻲ ﻓﻴﻪ ﺍﻟﻤﺴﻠﻤﻮﻥ ﻭﻳﺘﺒﺮﻛﻮﻥ ﺑﻤﻜﺎﻧﻬﻢ .


“ആ പള്ളിയിൽ മുസ്.ലിംകൾ
നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ
സ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയും
ചെയ്യും”.

🔷🔷🔻
അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ
തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി
തങ്ങളുടെ കനീസയും ആരാധനാലയവും
പണിയുകയും തങ്ങളുടെ ആരാധനകൾ
നടത്തുകയും ചെയ്യും എന്നു
പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ
പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ
ആരാധിക്കുവാനും ആ മഹാന്മാരുടെ
ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ
പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം
ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്...

🔷🔷🔻
ജൂതക്രൃസ്തീയര്‍ചെയ്യുന്നപോലെ ഖബറിനെ ഖിബ് ലയാക്കുന്നതിനേയും സുജൂദ്ചെയ്യുന്നതിനേയുമാണ് നബി(സ)തങ്ങള്‍വിരോധിച്ചത്.  മഹാന്‍മാരായ അസ്ഹാബുല്‍ കഹ്ഫിന്‍റെ ഖബറിനെ അന്നത്തെ മുസ്ലിംകള്‍കെട്ടിപൊക്കിയതിനേയും ആണ്‍ടറുതികൊണ്‍ടാടിയതിനെപറ്റിയും ഇമാം ഇബ്നുജരീര്‍ത്വബരി(റ) വിവരിച്ചിട്ടുണ്‍ട് (5/137)   

🔷🔷🔻
മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട്
ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെ
മുസ്.ലിം ലോകം നടത്തി വരുന്ന
അനുഷ്ടാനങ്ങളും കർമ്മങ്ങളും
യഥാർത്ഥത്തിൽ അല്ലാഹുവിനുള്ള
ആരാധനയുടെ ഭാഗമാണെന്നും
അവിശ്വാസികളുടെ
 ആരാധനാകർമ്മങ്ങളുമായി  യാതൊരു ബന്ധവും ഉള്ളതല്ലെന്നും
ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു...

🔻🔻🔷
എനിയും ഇമാം ബുഖാരി റ യുടെ ഒരു തലവാചകം നോക്കൂ.....

( ﻣﺎ ﺑﻴﻦ ﺑﻴﺘﻲ ﻭﻣﻨﺒﺮﻱ ﺭﻭﺿﺔ ﻣﻦ ﺭﻳﺎﺽ ﺍﻟﺠﻨﺔ (


"എന്റെ വീടിനും മിമ്പറിനും ഇടയിലുള്ള
സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള
ഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെ
റസൂലിന്റെ പ്രശസ്തമായ ഹദീസ്
ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം
ബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.
🔻🔻🔷
ﺑﺎﺏ ﻓﻀﻞ ﺑﻴﻦ ﺍﻟﻘﺒﺮ ﻭﺍﻟﻤﻨﺒﺮ

‘ഖബ്.റിന്റെയും മിമ്പറിന്റെയും
ഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്ന
അധ്യായം’ എന്നാണ് ഇമാം ബുഖാരി(റ)
നൽകിയ പേർ. അതേ വാചകത്തിൽ തന്നെ
ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നു
കൂടി ഓർക്കുക......

🔷🔷🔻
മുകളിൽ വിഷദീകരിച്ചതി നിന്നും വ വളരെ വ്യക്തമായി മനസ്സിലാക്കാം ആരാണ് ഖബറിനെ ആരാധന കേന്ത്രമാക്കിയതെന്നും ആരെപ്പറ്റിയാണ് ഷപിക്കപ്പെട്ടതെന്നുമൊക്കെ.....
🔷🔷🔻
അല്ലാതെ ലോക മുസ്ലിമീങ്ങളെ കാഫിറാക്കാൻ വേൻ ടി വഹാബികള്‍ നടത്തുന്ന കിതാബിലെ തിരിമറിയും സ്വന്തം നിലയിലുള്ള വ്യാഖ്യാനവും ഞങ്ങള്‍ നിരുപാതികം തോട്ടിലേക്ക് വലിച്ചെറിയുന്നു.
[11/04, 8:26 AM] റഫീഖ് പൊൻ മ: ⛔❎⛔❎⛔❎⛔❎⛔

🏠ഖബർ കെട്ടിപ്പൊക്കൽ 🏠

🔴🔻🔻🔻

ആരോപണങ്ങള്‍ക്ക് മറുപടി..... ഭാഗം ...01...

🔴🔻🔻

മഹത്തുക്കളുടെ ഖബർ കെട്ടിപ്പൊക്കുന്നതും ,ഖുബ്ബ വെക്കലും, തൊട്ട് മുത്തലും സംബന്ധമായി ഏതോ വഹാബി  പാതിരി

നവവി ഇമാമിന്റെ വാക്കുകൾ അവസരോചിതമായി ദുർവ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇത് സംബന്ധമായി മറുപടി 2 ഭാഗമായി എന്റെ അറിവിലുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്ക് വെക്കുന്നു.

🔴🔽🔽🔽🔽

ഇത് ഭാഗം-1 ആണ്. ദീർഘിച്ച ലേഖനമായത് കൊണ്ടാണ്.....

↕↕❌❌❌❌
ആരോപണം: ഒഹാബി മതവിഭാഗ പാതിരിയുടേത്........

ഖബറുകള്‍ മഹാന്മാരുടെതാണെങ്കിലും സാധാരണക്കാരുടെതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഉയര്‍ത്തുന്നതും അലങ്കരിക്കുന്നതും അതിന്മേല്‍ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബര്‍ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്‌ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്.

🔷🔷🔷✅✅✅✅
മറുപടി: സുന്നികള്‍

ഖബ൪ കെട്ടി പൊക്കുന്ന വിഷയത്തിൽ മുജായിദുകളുടെ വാദ൦ എല്ലാ ഖബറു൦ കെട്ടി പൊക്കൽ നബി സ നിരോദിച്ചതു൦ അതിനാൽ ഹറാമുമാണ് എന്നാണ്

എന്നാൽ സുന്നികളായ ഞങ്ങൾ പറയുന്നത് നബി (സ)യുടെ نهى അഥവാ നിരോധനം വന്ന ഒരു കാര്യം ഹറാം ആവാം അല്ലങ്കിൽ കറാഹത് ആവാം
ഈ രണ്ടു ഹുക്മുകളും വരും, എവിടെ?.

🔷🔷🔷🔷
ഖബര്‍ സ്വൊന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഇവ കറാഹത്ത് ആണ്,
പൊതു ഖബറിസ്താൻ ആണെങ്കിൽ അവിടെ ഇവയൊക്കെ ഹറാമുമാണ്
🔷🔷🔷🔷
എന്നാൽ പൊതു ഖബറിസ്താൻ ആയാൽ (مسبلت) പോലും സാലിഹീങ്ങളുടെയും  മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൽ ഉയർത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല.

🔽🔽🔽🔽
പിന്നെ നബി സ യുടെ ഹദീസിൽ ഉള്ളത് ان يبنا عليه ഖബറിന് മുകളിൽ ബിൽഡി൯ഗുകൾ നി൪മ്മിക്കാ൯ പാടില്ല എന്നാണ് നി൪മ്മിക്കുന്നതിനെ പറ്റിയാണ് അവിടെ പറഞ്ഞത് എ൯തായാലു൦ അത് മറ്റൊരു ച൪ച്ച.

🔷🔷🔷✅
പൊതുശ്മശാനമായി നിശ്ച് യിക്കപെട്ട ഖബര്‍സ്ഥാനില്‍ എടുപ്പെടുക്കാന്‍ പാടില്ല.എന്നാല്‍ മയ്യിത്ത് സ്വാലിഹീങ്ങളില്‍ പെട്ടതല്ലങ്കിലേ ഈവിധിബാധകമാവൂ.(അവരുടേതാണെങ്കില്‍വിരോധമില്ല) അതുകൊണ്‍ട്തന്നെ സ്വാലിഹീങ്ങളുടെ ഖബര്‍പരിപാലനംചെയ്യാനായി വസിയ്യത്ത് ചെയ്യല്‍ അനുവദനീയമാണ്.കാരണം ഇതിനാല്‍ സിയാറത്തും ബര്‍ക്കത്തെടുക്കലും വര്‍ദ്ധിക്കുന്നു. (ബുജൈരിമി 1/496) .....

🔻🔻🔻🔻
ബുജൈരിമി (റ) പറയുന്നത് നോക്കൂ.

"സിയാറത്തും, തബറുക്കും അധികരിക്കുന്നു" എന്ന പ്രയോഗത്തിൽ എതിരാളികൾക്ക് എന്ത് പറയാനുണ്ട്?
🔻🔻🔻🔻
വഹാബികളുടെ മതത്തിൽ ഇതൊക്കെ ശിർക്കല്ല?

🔻എന്നാൽ നവവി ഇമാം ധീരമായി പറഞ്ഞോ മഹാന്മാരുടെ കബറ് തബറുക്ക് എടുക്കാമെന്ന്?

🔷🔷🔷🔷 ബുജൈരിമിയല്ലെ പറഞ്ഞത് എന്നാണ് ചോദ്യമെങ്കിൽ പിടിച്ചോ മക്കളെ - ....'

✅✅✅✅🔽🔽🔽🔽🔻
ഇമാംനവവി(റ)പറയുന്നു: ‍

ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ
 
സിയാറത്ത്,തബറുക്ക്,എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും  അംബിയാഅ്  ,.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍ വേണ്‍ടി വസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172),🔴🔴🔴🔴🔴🔴

↕↕↕
ഇപ്പോൾ എന്ത് പറയുന്നു വഹാബി പുരോഹിതന്മാരെ നിങ്ങൾ?

🔽🔻🔻🔷🔷
മഹാൻമാരുടെ കബറിന് മുകളിൽ ഖുബ്ബ ഉണ്ടാക്കലും, കെട്ടി ഉയർത്തലും പാടില്ല എന്ന് ഒരു നിയമവും ഇല്ല........

🔻🔽🔷
ഇമാം നവവി(റ) തന്നെ  സ്വഹാബാക്കളുടെയും, മുൻ കഴിഞ്ഞ നബിമാരുടെയും, മഹാന്മാരുടെയും,  ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നെന്ന ധാരാളം തെളിവുകള്‍ തൻ റ്റെ തഹ് ദീബിൽ കൊൻ ട് വരുന്നുൻ ട്.......

🔻🔽🔷
അഖീലുബ്നു അബീതാലിബ്(റ) മരണപെട്ടത് ബഖീഇലാണ് അദേഹത്തിന്‍റെ ഖബര്‍ പ്രസിദ്ധമാണ് അതിനുമേല്‍ ഖുബ്ബയുണ്‍ടായിരുന്നു (തഹ്ദീബ് അസ്മാ ഇ വല്ലുഗാത്ത് ( വാ 1,പേ 310 ഇമാം നവവി(റ) )

ﻋﻘﻴﻞ ﺑﻦ ﺃﺑﻰ ﻃﺎﻟﺐ اﻟﺼﺤﺎﺑﻰ، ﺭﺿﻰ اﻟﻠﻪ ﻋﻨﻪ........

......ﺗﻮﻓﻰ ﻓﻰ ﺧﻼﻓﺔ ﻣﻌﺎﻭﻳﺔ، ﻭﻗﺪ ﻛﻒ ﺑﺼﺮﻩ، ﻭﺩﻓﻦ ﺑﺎﻟﺒﻘﻴﻊ، ﻭﻗﺒﺮﻩ ﻣﺸﻬﻮﺭ ﻋﻠﻴﻪ ﻗﺒﺔ ﻓﻰ ﺃﻭﻝ اﻟﺒﻘﻴﻊ.

تهذيب الأسماء واللغات 
1/337

🔻🔻🔽🔷
നബി(സ)യുടെ മകന്‍ ഇബ്രാഹിം (റ)ബഖീഇ ലാണ് മറമാടപെട്ടത് അവരുടെ ഖബറ് പ്രസിദ്ധമാണ്,അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (ഇമാം നവവി(റ) തഹ്ദീബ് 1/103 )

ﻭﺩﻓﻦ ﺑﺎﻟﺒﻘﻴﻊ، ﻭﻗﺒﺮﻩ ﻣﺸﻬﻮﺭ ﻋﻠﻴﻪ ﻗﺒﺔ، ﻭﺻﻠﻰ ﻋﻠﻴﻪ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -، ﻭﻛﺒﺮ ﺃﺭﺑﻊ ﺗﻜﺒﻴﺮاﺕ، ﻫﺬا ﻗﻮﻝ ﺟﻤﻬﻮﺭ اﻟﻌﻠﻤﺎء، ﻭﻫﻮ اﻟﺼﺤﻴﺢ.

عن قبر ابراهيم بن الرسول صلى الله عليه وسلم
تهذيب الأسماء واللغات
1/103......

🔽🔽🔽
എനിയും ഒരുപാട് ഉള്ളതിനാൽ ഇവിടം ചുരുക്കുന്നു..... അടുത്ത ഭാഗം പ്രതീക്ഷിക്കുക....

🔻🔻🔷🔷
ഖബർ ചുറ്റാൻ പാടില്ല എന്ന് പാടില്ല എന്ന് തന്നെയാണ് സുന്നികളുടെ വിശ്വാസം .മഹാന്മാരുടെ ഖബറ് ത്വവാഫ് ചെയ്യാൻ പറ്റുമെന്ന് സുന്നികൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെളിയിക്കൂ ഒഹാബീ മതക്കാരേ...... തൊള്ളപ്പൂട്ട് ഇവിടെ നടക്കൂലാ ആപീസിൽ വെച്ചോളൂ........

❌❌❌❌
ദുർവ്യാഖ്യാനം: ഒഹാബി മത വിഭാഗ പാതിരിമാരുടേത്......

ഇക്കാര്യം ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ)തന്നെ ധീരമായി പ്രഖ്യാപിക്കുന്നത് കാണുക:
“(തെളിവുകളുടെ അടിസ്ഥാനത്തില്‍) സത്യം ശരിക്കും മനസ്സിലാക്കിയ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരില്‍പെട്ട ഇമാം അബൂഹസന്‍ അല്‍ സഅഫറാനി തന്‍റെ ‘അല്‍ജനാഇസ്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഖബര്‍ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാന്‍ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞുപോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാര്‍ ചെയ്യുന്നതുപോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറഇല്‍ വെറുക്കപ്പെട്ട ബിദ്അത്തുകളില്‍ ഉള്‍പ്പെട്ടതാണ്. ഇത് വര്‍ജ്ജിക്കല്‍ നിര്‍ബന്ധമാണ്‌. ഇത് ചെയ്യുന്നവരെ വിരോധിക്കല്‍ അനിവാര്യവുമാണ്‌. ഇമാം സഅഫറാനി പറഞ്ഞു: വല്ലവനും സലാം പറയാന്‍ ഉദ്ദേശിച്ചാല്‍ മയ്യിത്തിന്‍റെ മുഖത്തിന്‍റെ നേരെ നില്‍ക്കണം. പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെനിന്ന് തെറ്റി ഖിബലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കണം.

അബൂമൂസ(റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാര്‍ പറഞ്ഞു: ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖിബ്‌ലക്ക് പിന്നിട്ടു മയ്യിത്തിനെ അഭിമുഖീകരിച്ചു അവന്‍ സലാം പറയണം.എന്നാല്‍ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്രിസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവര്‍ പ്രസ്താവിച്ചത് വളരെ യാഥാര്‍ത്യമാണ്. തീര്‍ച്ചയായും നബിചര്യയുടെ അഭാവം കാരണം കഅബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കല്‍ നല്ലതല്ല. എന്നാല്‍ മറ്റു രണ്ട് മൂലകള്‍ ചുംബിക്കല്‍ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടല്‍ പോലും സുന്നത്തല്ല.”(ശറഹുല്‍ മുഹദ്ദബ്:5 /311)

🔻🔻🔻🔻🌳✅✅✅

മറുപടി:........  01....... സുന്നികള്‍

നബി (സ്വ)യുടെ ഖബര്‍ സ്പര്‍ശിക്കുന്നതിനെ കുറിച്ചും ചുംബിക്കുന്നതിനെ കുറിച്ചും അഹ്മദിബ്നു ഹമ്പല്‍(റ)വിനോട് ചോദിക്കപ്പെട്ടു,
മഹാന്‍ അതില്‍ കുഴപ്പമില്ല എന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചതു....
🔷🔷🔷
ഇത് അഹ്മദ് ഇമാം(റ0വിന്‍റെ മകന്‍ അബ്ദുല്ലാഹ് എന്നവര്‍ ഉദ്ധരിക്കുന്നുണ്ട്...
🔻🔻🔻🔻
സ്വഹാബികള്‍ ഇത് ചെയ്യാത്തതെന്തു എന്നു ചോദിക്കപ്പെട്ടാല്‍ , ഉള്ള മറുപടി,, അവര്‍ നബി(സ്വ)യെ ജീവിത കാലത്ത് തന്നെ കാണുകയും നബി(സ്വ)തങ്ങളെ സ്പര്‍ശിക്കുകയും അവിടുത്തെ കരങ്ങള്‍ ചുംബിക്കുകയും അവിടുന്നു വുളൂഉ എടുത്ത വെള്ളത്തിന് വേണ്ടി തിക്കി തിരക്കു കൂട്ടുകയും അവിടുത്തെ പരിശുദ്ധമാക്കപ്പെട്ട തിരു കേശം ഹജ്ജുല്‍ അക്ബറിന്‍റെ അന്ന് വിതരണം ചെയ്യുകയും ചെയ്തു (ഭാഗ്യം ലഭിച്ചവരാണ്)നബി(സ്വ)തങ്ങള്‍ തുപ്പിയാല്‍ അവിടുത്തെ തുപ്പല്‍ സ്വഹാബികള്‍ ആരുടെയെങ്കിലും കാരങ്ങളിലല്ലാതെ വീഴുകയില്ല .
🔻🔻🔻🔻
ആ സ്വഹാബി അത് തന്‍റെ മുഖത്ത് പുരട്ടുമായിരുന്നു.....
ഈ മഹാ ഭാഗ്യം നമുക്ക് ലഭിക്കാത്തതിനാല്‍ നാം അവിടുത്തെ ഖബറിലെ പരിശുദ്ധ മണ്ണുമായി ബന്ധം സ്ഥാപിക്കുകയും ആ ഖബറിനെ ബഹുമാനാദരവുകളോടെ വീക്ഷിക്കുകയും തൊട്ട് മുത്തുകയും ചുംബിക്കുകയും ചെയ്തു നിര്‍വൃത്തി കൊള്ളുന്നു....
🔻🔻🔻🔻
സാബിത്തുല്‍ ബുനാനി എന്നവര്‍(റ)അനസുബ്നു മാലിക്(റ)എന്നവരുടെ കരങ്ങള്‍ ചുംബിക്കുകയും അത് തന്‍റെ മുഖത്ത് വെക്കുകയും ചെയ്തിട്ട് ഈ കരം മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ കരം സ്പര്‍ശിച്ചതാണ് എന്നു പറഞ്ഞത് നീ അറിഞ്ഞില്ലെ?

ഇത്തരം കാര്യങ്ങള്‍ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളോടുള്ള അമിത മഹബ്ബത്ത് ഉണ്ടായാലല്ലാതെ ഒരു മുസ്ലിമില്‍ നിന്നും ഉല്‍ഭവിക്കുകയില്ല....
🔻🔻
കാരണം ഇത്തരം ഒരു മഹബ്ബത്ത് സ്വ ശരീരം സമ്പത് സന്താനം സര്‍വ്വ ജനതയോടുമുള്ള മഹബ്ബത്തിനെക്കാലും കടിനമായി അല്ലാഹുവിനോടും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളോടും ഓരോ മുസ്ലിമിലും ഉണ്ടാകണം എന്നു ഇസ്ലാമിക നിര്‍ദ്ദേശമുള്ളതാണ് ....

🔷🔷✅✅✅🌳

മറുപടി ..... 02.....

🔷🔷🔻
ഇമാം നവവി ശാഫിഈ ഇമാമിനെ പിൻ പറ്റിയ ആളാണെന്ന് സമ്മതിച്ചത് തന്നെ ഇരട്ടതാപ്പാണ്......

മഹാന്മാരുടെ ഖബറ് തൊട്ടു മുത്തുന്ന വിഷയത്തിൽ ഇമാമീങ്ങൾക്ക് അഭിപ്രായാന്തരമുണ്ട്.
🔷🔷🔻
തബറുക്ക് ആണ് ഉദ്ദേശ്യമെങ്കിൽ അത് കുഴപ്പമില്ല; എന്നാണ്  തഅ്ളീം  (ബഹുമാനം) ആണ് ഉദ്ദേശ്യമെങ്കിൽ കറാഹത്തുമാണ്.
🔻🔻
ഖബർ ചുംബിക്കൽ കറാഹത്ത് ആണെന്ന് ഇമാം റമ് ലി (റ).  പോലോത്ത പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.. എന്നാൽ തബറുഖ് ലക്ഷം വെച്ചിട്ടാണെങ്കിൽ  അതിൽ യാതൊരു കുഴപ്പവും ഇല്ല എന്നതാണ്കർമ്മാ ശാസ്ത്രത്തിലെ വിധി......

🔷🔷🔷🔽🔽🔽

ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ....

‘മഖ്ബറയിലുള്ള വലിയ്യിനോട് സ്നേഹത്തിന്റെ ആധിക്യത്താലാണ് ചുംബനം പോലോത്തത് ചെയ്യുന്നതെങ്കില്‍ കറാഹത്തില്ല’
(ഇബ്നുഹജറി(റ)ന്റെ അല്‍ ജൌഹറുല്‍ മുനള്ളം, പേജ് 65, ഹാശിയതുല്‍ ഈളാഹ് പേജ് 502 എന്നിവ കാണുക).........

🔻🔻🔻🔻🔻
സ്വഹാബി വര്യനായ അബൂ അയ്യൂബുൽ അൻസ്വാരി റ യുടെ ചര്യ കണ്ണ് തുറന്ന് നോക്കൂ ഒഹാബീ മതക്കാരാ.....

الحديث
رواه الإمام أحمد في المسند ، والحاكم في المستدرك: ، من طريق عبد الملك
بن عمرو ثنا كثير بن زيد عن داود بن أبى صالح قال: أقبل مروان يوماً فوجد
رجلاً واضعا ًوجهه على القبر فأخذ برقبته وقال: أتدري ما تصنع؟ قال: نعم
فأقبل عليه ، فإذا هو أبو أيوب الأنصاري رضي الله عنه ، فقال: نعم جئت رسول
الله صلى الله عليه وسلم ولم آت الحجر ، سمعت رسول الله صلى الله عليه
وسلم: ((لا تبكوا على الدين إذا وليه أهله ، ولكن ابكوا عليه إذا وليه غير
أهله)).

مجمع
الزوائد /5 ـ245/ رقم: /9252/ : عن داود بن أبي صالح ، قال: أقبل مروان
يوماً فوجد رجلاً واضعاً وجهه على القبر ، فقال: أتدري ما تصنع ، فأقبل
عليه فإذا هو أبو أيوب ، فقال: نعم جئت رسولَ الله صلى الله عليه وسلم ،
ولم آت الحجر ، سمعت رسول الله صلى الله عليه وسلم يقول: (( لا تبكوا على
الدين إذا وليه أهله ولكن ابكوا على الدين إذا وليه غير أهله )).
🔷🔷🔷
ബഹു. മര്‍വാനുബ്നു ഹകം(റ) നബി(സ്വ)യുടെ റൌളാശരീഫില്‍ വന്നപ്പോള്‍ ഒരാള്‍ തന്റെ
മുഖം റൌളാശരീഫില്‍ വെച്ചതായി കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളെന്താണീ ചെയ്യുന്നത്. അയാള്‍ തിരിഞ്ഞുനോക്കി.

അബൂഅയ്യൂബുല്‍
അന്‍സ്വാരി(റ)യായിരുന്നു അവര്‍. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യുടെ സന്നിധിയിലാണ് വന്നിട്ടുള്ളത്. അല്ലാ തെ വല്ല കല്ലിന്റെയും അരികിലല്ല. അതുകൊണ്ട് എന്റെ ഈ പ്രവൃത്തിയില്‍ നിങ്ങള്‍ വിഷമിക്കണ്ട. ദീനിന്റെ കാര്യകര്‍തൃത്വം അനര്‍ഹരില്‍ അര്‍പ്പിതമാകുമ്പോഴാണ് വിഷമിക്കേണ്ടത്. ..........
(അഹ്മദ്), (മജ്മഉസ്സവാഇദ്). ഇപ്രകാരം അല്‍ ജൌഹറുല്‍ മുനള്ളം പേജ് 65ലും കാണാം. ഈ സംഭവം ഹാഫിള് അബുല്‍ഹുസൈന്‍(റ) തന്റെ അഖ്ബാറുല്‍ മദീന എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സഖാം പേജ് 103)
..,.........
🔻🔻🔻🔻🔽🔽🔽

നവവി ഇമാം(റ) ധീരമായി പ്രഖ്യാപിച്ചു എന്നൊക്കെ പറഞ്ഞ ഭീരുക്കളായ കേരള ഒഹാബികള്‍ക്ക്  നബി(സ)യോട് ഇസ്തിഗാസയും, തവസ്സുലും ചോദിക്കാൻ പറഞ്ഞ ഭാഗം ശിർക്കാണെന്ന് പറയാൻ ചങ്കൂറ്റമുണ്ടോ????❓❓❓

🔻🔻🔻🔴
നവവി ഇമാം പറഞ്ഞ ഭാഗം നോക്കൂ ഒഹാബികളേ.......

🔻🔻

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....

നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും  തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം.....

🔽🔻🔻🔻🔷
നവവി ഇമാം ധീരമായി പറഞ്ഞു എന്ന് വീംബിളക്കിയ ഒഹാബീ പാതിരീ ഈ പറഞ്ഞതും കൂടി ഷിർക്കാണെന്ന് പറയാൻ ധയ് ര്യമുണ്ടോ?.......
🔻🔻🔻🔻🔻
ഇമാമീങ്ങളുടെ കിതാബുകളൊക്കെ പാളക്കിതാബാണെന്ന് പറഞ്ഞ് നടക്കുന്ന നവ ഇജ്തിഹാദ് വാദികളേ നിങ്ങള്‍ക്കെന്ത് നവവി ഇമാം..... മിൻ ടിപ്പോകരുത്.....
🔽🔽🔽🔽🔽🔽🔽🔽🔽🔻🔻🔻
എനി മേലാൽ അഹ് ലുസ്സുന്നയുടെ ഇമാമീങ്ങള്‍ പറഞ്ഞ ഖൗലിനെ ദുർ വ്യാഖ്യാനം നടത്തി വഞ്ചന കാണിക്കല്ലേ ഒഹാബി മതക്കാരേ......

തസ്ബീഹ് നിസ്കാരത്തിൽ വട്ടം കറങ്ങുന്ന വഹാബികൾ

തസ്ബീഹ് നിസ്കാരത്തിൽ വട്ടം കറങ്ങുന്ന വഹാബികൾ !🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖

തസ്ബീഹ് നിസ്കാരം ബിദ്അത്താണ്
(ശബാബ് 2010 ഡിസം. 10)

ചിലരൊക്കെ ഈ നിസ്കാരത്തിന്റെ ഹദീസ് സ്ഥിരപ്പെട്ടതാണെന്നും മറ്റും പറയുന്നതുകൊണ്ട് ഈ നമസ്കാരം ബിദ്അത്താണെന്നും ഉറപ്പിച്ചുപറഞ്ഞുകൂടാ.
(അല്‍മുര്‍ശിദ് 1949 ആഗസ്ത്, പേ 11)

മുജായിദ് മൗലവിമാരേ..... എന്താ ങ്ങടെ കഥ...! ലോകമവസാനിക്കുന്നതിനു മുമ്പെങ്കിലും ഈ വിഷയത്തിലൊരു തീരുമാനത്തിലെത്തുമോ...?.. മരിച്ച് മഹ്ഷറയിലെത്തുമ്പോൾ നിസ്കരിക്കാനുള്ളതല്ല തസ്ബീഹ് നിസ്കാരം!!!

എത്ര എത്ര ഇബാദത്തുകളാണ് ഇത്തരത്തിൽ കത്തി വച്ച് - പടച്ചോനിൽ നിന്ന് പാവങ്ങളായ അണികളെ നിങ്ങളകറ്റിയത്! പെട്ടു പോയവർ ചിന്തിക്കുക. രക്ഷപെടാനിനിയും സമയമുണ്ട്!!!
                    ✍ഖുദ്സി
👇👇👇👁👁👁
https://visionofahlussunna.blogspot.com/2

ബുറാഖിന്റെ ഫോട്ടോയും ആരാന്റെ ഗർഭമേറ്റെടുക്കുന്ന വഹാബികളും!

ബുറാഖിന്റെ ഫോട്ടോയും ആരാന്റെ ഗർഭമേറ്റെടുക്കുന്ന വഹാബികളും!

എന്റെ നാട്ടിൽ മരുന്നിനു പോലും ഒരു വഹാബിയില്ല.ബാലുശേരിക്കാരന്റെ പാവാട വിപ്ലവത്തിലൂടെയാണ് എന്റെ നാട്ടുകാർ ആദ്യമായി ഇക്കൂട്ടരെ പരിചയപ്പെടുന്നത് തന്നെ .എന്റെ ചെറുപ്പകാലത്ത് -സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് മാറി താമസിക്കുന്ന ചില വീടുകളിൽ ബുറാഖെന്ന് പറഞ്ഞ് ഇത്തരത്തിലൊരു ഫോട്ടോ പ്രചരിച്ചിരുന്നു. ഇന്നത്തേതിൽ നിന്ന് പലതു കൊണ്ടും വിഭിന്നമായിരുന്നല്ലോ അന്നത്തെ കാലം! വാർത്തകളിന്ന് ഞൊടിയിടയിലറിയാം. അന്നാണെങ്കിലോ .... റേഡിയോ പോലും വലിയ മുതലാളിമാരുടെ വീട്ടിൽ മാത്രം!. ഈ ഫോട്ടോ ശ്രദ്ധയിൽ പെട്ട ഉസ്താദ്-ഇത്തരം ഫോട്ടോകൾ ഇസ് ലാമികമല്ലെന്നും ഫോട്ടോകൾ ഉള്ള വീടുകളിൽ റഹ് മത്തിന്റെ മലക്കിറങ്ങില്ലെന്നും -എല്ലാവരെയും ബോധ്യപ്പെടുത്തി ....... അതോടെ അത്തരം ഫോട്ടോകൾ ഒഴിവാക്കപ്പെട്ടു...... പക്ഷേ..... വളരെ വൈകിയാണാ സത്യം ഞങ്ങളെല്ലാമറിഞ്ഞത്....... അതായത് '''ഈ ഫോട്ടോ ഒഴിവാക്കിയതിന്റെ പേറ്റന്റ് വഹാബികൾക്കാണത്രെ!'''..... ഇത് കേട്ട- നാട്ടിലെ പ്രായമായവർ പോലും മൂക്കത്ത് വിരൽ വച്ചു.... '''പടച്ചോനേ ഇദെപ്പോ'''...... എന്ന കുഞ്ഞിപ്പോക്കറിന്റെ ചോദ്യം കേട്ട്, അയൽ വീട്ടിൽ വിരുന്നെത്തിയ-വഹാബിക്കാറ്റടിച്ച മുൻഷി പോലും ലജ്ജിച്ചു പോയി!വഹാബി എന്താണെന്നു പോലും കണ്ടിട്ടില്ലാതിരുന്ന ഞങ്ങളുടെ നാട്ടിൽ- '''ലഭ്യമല്ലാത്ത വഹാബിയുടെ അദൃശ്യ സഹായം കൊണ്ട് '''സംഗതി ഒഴിവായിക്കിട്ടി...!... ഇനി-അന്നത്തെ ഉസ്താദെങ്ങാനും വഹാബിയായിരുന്നോ?..... നുണ പറയൽ മത്സരം നടത്തി റെക്സോണ സോപ്പ് സമ്മാനം കൊടുത്ത/വാങ്ങിയ ലോകത്തിലെ ഒരേ ഒരു മത സംഘടന വഹാബിസമാണെങ്കിലും ...... അറിയാതെ സത്യം പറയാനുള്ള ചാൻസുമുണ്ടല്ലോ...!  ഏതായാലും അതുകൂടി അന്വേഷിക്കാൻ ഇറങ്ങിത്തിരിച്ച ഞങ്ങൾ -വന്ദ്യവയോധികനും സൂഷ്മാലുവുമായ അദ്ധേഹത്തിന്റെ ഒപ്പമിരുന്ന് ഫാതിഹ ഓതി ദുആ ചെയ്ത്, ഫോട്ടോ മാറ്റിയതിന്റെ പേറ്റന്റ് അടിച്ചുമാറ്റിയ കഥയും പറഞ്ഞാണ് തിരിച്ചു പോന്നത്!.....
എന്തിനാണ് മൗലവിമാരേ ആരാന്റെ ഗർഭം നിങ്ങളേറ്റെടുക്കുന്നത്...?... ഇതാണോ നിങ്ങ വീമ്പിളക്കിയ നവോത്ഥാനം!!!.... ഇക്കണക്കിനുപോയാൽ -ഏ കെ ആന്റണി ചാരായം നിരോധിച്ചപ്പോൾ നിന്നു പോയ ചാരായ വാറ്റും, ഫോറസ്റ്റുകാർ ജാഗ്രത പാലിച്ചപ്പോൾ നിന്നു പോയ കള്ളത്തടി വെട്ടും നായാട്ടും ,ദാരിദ്രം മാറിയപ്പോൾ അന്യം നിന്നുപോയ ചക്ക മോഷണവും ...... എല്ലാമെല്ലാം വഹാബീ അക്കൗണ്ടിൽ സ്വർണ്ണനൂലു കൊണ്ട് തുന്നിച്ചേർക്കാൻ അധിക കാലമൊന്നും വേണ്ടി വരില്ല..... അന്ന് - ചക്ക മോഷണം ഒഴിവാക്കാൻ പ്ളാവിന് കാവലിരുന്നവർ വഹാബികളുടെ ഉലമാക്കമ്മിറ്റിയിലെ അംഗങ്ങളായിരുന്നെന്നതും ഭാവിയിൽ പ്രതീക്ഷിക്കാം... അത് പ്രചരിപ്പിക്കാൻ കുറേ അന്തം കമ്മികളേയും....!!!വിവരക്കേടിന് കയ്യും കാലും മുളച്ചാൽ അത് വഹാബിസമാകുമെന്ന് പഠിപ്പിച്ച് തന്ന മൗലവിമാർക്കെല്ലാം പെരുത്ത് നന്ദി!!! ഇനിയും ഇത്തരം പുളിച്ച് തെകട്ടിയ നവോത്ഥാനവുമായിട്ട് ഉടനേ വരണേ.... അവസാനമായി വഹാബികളോട് ഒരഭ്യർത്ഥന മാത്രം...... നവോത്ഥാനമെന്ന വാക്കിനെ ഇനിയും നിങ്ങൾ ക്രൂശിക്കരുത്..... നിങ്ങളിനിയുമത് മൊഴിഞ്ഞാൽ - ചരിത്രത്തിലെ ഏറ്റവും മോശം വാക്കാണതെന്ന് വരുംതലമുറ തെറ്റിദ്ധരിക്കും....!!! മണ്ടത്തരത്തിന്റെ എപ്പിസോഡുകൾ പുറത്തിറക്കുന്നതിനു മുമ്പ് ,ട്രയൽവെർഷൻ വിവരമുള്ള ഒരാളെയെങ്കിലും കാണിക്കുന്നത് നന്നായിരിക്കും!!!
                       ✍ ഖുദ്സി
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/04/blog-post_16.html

നാരിയ്യത്ത് സ്വലാത്ത്

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖
മുജാഹിദുകള്‍ക്ക് സ്വലാത്ത് ബാധയും● 0 COMMENTS
മുജാഹിദുകള്‍ക്കിടയില്‍ പുതിയ പ്രശ്നമായി നാരിയതുസ്വലാത്ത് കടന്നുവന്നിരിക്കുന്നു. മുസ്ലിം സമൂഹം ആദരപൂര്‍വം ചൊല്ലിവന്നിരുന്ന ഈ സ്വലാത്ത് ബിദ്അത്തുകാര്‍ക്ക് ഇതുവരെയും നരകത്തിലേക്കുള്ളതായിരുന്നല്ലോ. തീരെ വെളിവു കാണിക്കാത്ത ചില മൗലവിമാര്‍ ‘നാറിയ സ്വലാത്ത്’ എന്നാണ് പ്രയോഗിക്കുക. മനസ്സിലാകെ മാലിന്യം നിറഞ്ഞവരുടെ വായനാറ്റം.
തലതിരിഞ്ഞവര്‍ക്ക് ഈ സ്വലാത്ത് ഏറെ പ്രകോപനമായിത്തീരാന്‍ കാരണം, സാധാരണ ‘അറബിപ്പയ്യന്‍’ എന്ന നബി(സ്വ)യെ കുറിച്ചുള്ള അവരുടെ വിശ്വാസത്തിനെതിരായി, അവിടുന്നാണ് വിശ്വാസികള്‍ക്ക് ആശ്രയം എന്ന ആശയം തന്നെ. നബി(സ്വ)യെ കൊണ്ട് പ്രയാസങ്ങള്‍ നീങ്ങുന്നു, പ്രതിസന്ധികള്‍ പരിഹാരമാവുന്നു, ആവശ്യങ്ങള്‍ നേടാനാവുന്നു പോലുള്ള വിശേഷണങ്ങള്‍ വരണ്ട മസ്തിഷ്കങ്ങള്‍ക്ക് എങ്ങനെയാണ് സഹിക്കാനാവുക? അതുകൊണ്ടുതന്നെ അവര്‍ ഒളിഞ്ഞും തെളിഞ്ഞും ഈ സ്വലാത്ത് എതിര്‍ത്തുപോന്നു. അങ്ങനെ ആയുസ്സ് തുലച്ചുവെന്ന് മറ്റൊരു ഭാഷ്യം.
എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ തലകീഴായി നിന്നിരിക്കുന്നു. അവരില്‍ വലിയൊരു വിഭാഗത്തിന് ഈ സ്വലാത്ത് പഥ്യമായിരിക്കുകയാണ്. ശിര്‍ക്ക്, നാറിയത്, നരകത്തിലേക്കുള്ളത് പോലുള്ള വിശേഷണങ്ങള്‍ അവ്വിധത്തില്‍ വീക്ഷിക്കുന്നതിന്റെ കുഴപ്പമാണത്രെ. നല്ല നിലയില്‍ പരിഗണിച്ചാല്‍ കാര്യം ഇതിന്റെയൊക്കെ നേരെ മറുവശമായിത്തീരുമത്രെ. അതയാത് ശിര്‍ക്ക് തൗഹീദും, നാറ്റം സുഗന്ധവും, നരകം സ്വര്‍ഗവുമായിത്തീരും!
നോക്കണേ, വൈകിയുദിക്കുന്ന ഓരോ വിവേകങ്ങള്‍. താന്തോന്നികളായി നിലകൊള്ളുമ്പോള്‍ അമ്മയ്ക്കും കുറ്റം കാണുമല്ലോ. പിതാവും മാതാവും അവരുടെ ലൈംഗിക താല്‍പര്യം പൂര്‍ത്തീകരിക്കാന്‍ നടത്തിയ ഏര്‍പ്പാടിന്റെ അനന്തരം ഞാന്‍ എന്ന് അത്തരം തലതിരിഞ്ഞ മക്കള്‍ക്ക് വീക്ഷിക്കുകയുമാവാം. എന്നാല്‍ മാതാവ്, പിതാവ് എന്ന മഹദ് ദര്‍ശനമാണെങ്കിലോ, അതാണ് മനുഷ്യകുലത്തിന്റെ നില്‍നില്‍പു തന്നെയാവുന്നത്. മതസ്തംഭങ്ങളെ ശരിയായ വിധം വീക്ഷിക്കാതിരുന്നാല്‍ അവയിലും കുറ്റങ്ങളുണ്ടാവും. അങ്ങനെയാണല്ലോ നാസ്തികര്‍ പിറക്കുന്നത്.
മതയുക്തിവാദികളും ഇങ്ങനെയുള്ള താന്തോന്നികളായിരുന്നു ഇതുവരെ. ഇപ്പോള്‍ ചിലര്‍ക്കെങ്കിലും വെളിവു വന്നിരിക്കുന്നു. ഇസ്തിഗാസ ശിര്‍ക്കല്ലെന്ന് അങ്ങനെയങ്ങ് പറഞ്ഞിട്ടില്ലെങ്കിലും അതിനു സമാനമായ പ്രയോഗങ്ങളും വിശ്വാസവും വളരെ കൂടുതല്‍ മുജാഹിദുകള്‍ ഇപ്പോള്‍ വച്ചുപുലര്‍ത്തുന്നതും വിവേകമുദിക്കലിന്റെ ഭാഗം തന്നെയാണ്. ബിദ്അത്തുകാര്‍ ഇനിയും മാറും, ഭൗതിക ദര്‍ശനങ്ങള്‍ക്കും വസ്തുക്കള്‍ക്കും അതനിവാര്യമാണല്ലോ. ജിന്ന്, മലക്ക് സഹായാര്‍ത്ഥനയിലും മറ്റും പുതിയ കൂട്ടര്‍ ന്യായമായിപ്പറയുന്ന ശ്രദ്ധേയമായൊരു വസ്തുതയുണ്ട്. ഇതൊക്കെ ശിര്‍ക്കാണെങ്കില്‍ ഇസ്തിഗാസയും തവസ്സുലും അദൃശ്യ സഹായാര്‍ത്ഥനയുമൊക്കെ നടത്തിയ സുലൈമാന്‍ നബി(അ)യെ പോലുള്ള പ്രവാചകന്മാരും ഹാജറ(റ)യെ പോലുള്ള പ്രവാചക ഭാര്യമാരും ഇതുവരെയുള്ള എണ്ണിയാലൊടുങ്ങാത്ത പണ്ഡിതരും മുശ്രിക്കായിപ്പോവില്ലേ എന്ന്.

         അറബി അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറിയാത്ത നിരവധി മുജ്തഹിദുകളാല്‍ ‘സമ്പന്നമായ’ മുജാഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും ഇതു സംബന്ധമായൊരു ഗവേഷണം നടത്തുക. ശിര്‍ക്കല്ലെങ്കിലും ഹറാമാകുമെന്ന് ഗ്രൂപ്പുകളിയില്‍ ന്യായം പറയുന്ന ജിന്നൂരികളും ഗവേഷണം നിര്‍ത്തരുത്. എങ്കില്‍ മേല്‍പറഞ്ഞ മഹാന്മാരൊക്കെയും ഹറാം ചെയ്യുന്നവരാണെന്നു പറയേണ്ടി വരില്ലേ എന്ന വിഷയത്തില്‍ അതു തുടരുക. അല്ലാഹു സല്‍ബുദ്ധി പ്രദാനം ചെയ്യട്ടെ.