Wednesday, March 21, 2018

തസ്വവ്വുഫും ശീഇസവും തമ്മിലെന്ത്


തസ്വവ്വുഫും ശീഇസവും തമ്മിലെന്ത്?● ശൈഖ് അലി ജുമുഅ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തസ്വവ്വുഫിന്റെ നിർവചനപരമായ അഭിപ്രായാന്തരങ്ങൾ അതിന്റെ വൈജ്ഞാനിക വൈപുല്യത്തെയാണ് സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുർആനും തിരുസുന്നത്തും തന്നെയാണ് തസ്വവ്വുഫിന്റെയും അടിസ്ഥാനമെന്നത് പണ്ഡിതലോകം സമർത്ഥിച്ചതാണ്. ശൈഖ് അബൂ നസ്വ്‌റിസ്സിറാജിന്നൈസാബൂരി(റ) തസ്വവ്വുഫിന്റെ പ്രയോഗജീവിതം അടിസ്ഥാനപ്പെടുന്ന ഘടകങ്ങളെ നാലായി വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആൻ അനുസരിച്ച് ജീവിക്കുക, നബി(സ്വ)യെ പിന്തുടരുക, സ്വഹാബത്തിന്റെയും താബിഉകളുടെ സ്വഭാവശീലങ്ങൾ സ്വീകരിക്കുക സച്ചരിതരായ അടിമകളുടെ ചിട്ടകൾ പാലിക്കുക എന്നിവയാണവ (കിതാബുല്ലുമഅ്).

മതപരമായ ശീലങ്ങളാണ് തസ്വവ്വുഫ്. അതിന്റെ അടിസ്ഥാനവും ഇസ്‌ലാമികം തന്നെയാണ്. അതിനാൽ തന്നെ ഖുർആനിൽനിന്നും സുന്നത്തിൽനിന്നും സ്വഹാബത്തിന്റെ വാക്കുകൾ, പ്രവർത്തികൾ, അവസ്ഥകൾ തുടങ്ങിയവയിൽനിന്നുമാണ് തസ്വവുഫ് അതിന്റെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ളത്. കാരണം സ്വഹാബത്തിന്റെ വചനങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും ആശയങ്ങളിൽനിന്ന് പുറത്തല്ല. അങ്ങനെയാവുമ്പോൾ തസ്വവ്വുഫിന്റെ അടിസ്ഥാന സ്രോതസ്സുകൾ ഖുർആനും സുന്നത്തുമാണെന്ന് വരുന്നു. അതായത് ഖുർആനിൽനിന്നും സുന്നത്തിൽനിന്നും തന്നെയാണ് സ്വൂഫികൾ അവരുടെ സ്വഭാവശീലങ്ങളിലും ആത്മീയ സരണിയിൽ പ്രവേശിക്കുന്നതിലും സ്വൂഫീ ജീവിതത്തിന്റെ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി അനുഷ്ഠിക്കുന്ന പ്രവർത്തനങ്ങളിലും സാധനകളിലും ആശയ-നിലപാടുകൾ സ്വീകരിച്ചിട്ടുള്ളത്.

ശരീഅത്തും ആത്മ സാക്ഷാൽക്കാരവും സമ്മേളിച്ചിട്ടുള്ള ആത്മജ്ഞാനവഴിയിൽ പ്രവേശിച്ചിട്ടുള്ള പണ്ഡിതന്മാരാരും തന്നെ ഖുർആനിലും സുന്നത്തിലും അടിസ്ഥാനമില്ലാതെ തസ്വവ്വുഫ് സംബന്ധമായി സംസാരിക്കാറില്ല. അവ രണ്ടിലേക്കും ആശ്രയിച്ചും അവലംബിച്ചും വിശ്വാസത്തിലും മതാനുഷ്ഠാനങ്ങളിലും ആത്മീയകാര്യങ്ങളിലും അവ രണ്ടിനെയും അവഗണിക്കാതെയും തസ്വവ്വുഫില്ല എന്നതിൽ രണ്ട് പക്ഷമില്ല. അതുപോലെ വിശ്വാസ കാര്യങ്ങളിലും അനുഷ്ഠാന കാര്യങ്ങളിലും ആത്മീയ നിഷ്ഠയിലും അവ രണ്ടിനുമെതിരായവ തിരസ്‌കരിക്കാതെയും

തസ്വവ്വുഫില്ല. ഖുർആനും സുന്നത്തും അവയുടെ അനുബന്ധങ്ങളും അനിവാര്യതകളുമായി പരിഗണിക്കപ്പെട്ടവയുമല്ലാതെ മറ്റൊന്നിൽനിന്നുള്ളതല്ല തസ്വവ്വുഫെന്ന് ചുരുക്കം.

ജുനൈദുൽ ബഗ്ദാദി(റ)പറയുന്നു: സ്വൂഫികൾ ഖുർആൻ-സുന്നത്തുകളുടെ അടിസ്ഥാനത്തിൽ ബന്ധിതരാണ് (രിസാലതുൽ ഖുശൈരിയ്യ). അദ്ദേഹംതന്നെ പറയുന്നു: നന്മയുടെ വഴികളെല്ലാം നബി(സ്വ)യുടെ പാതയിലൂടെ സഞ്ചരിക്കുകയും ചര്യകൾ പിന്തുടരുകയും മാർഗം അവലംബിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ തുറന്നു കിടക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ളവരല്ലാത്തവരുടെ മുന്നിൽ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടതാണ് (രിസാലതുൽ ഖുശൈരിയ്യ).

ഇമാം ഖുശൈരി(റ) എഴുതി: ഈ സത്യമാർഗാവലംബികൾ അവരുടെ അടിസ്ഥാന തത്ത്വങ്ങൾ, തൗഹീദിൽ അടിസ്ഥാനപ്പെട്ട കാര്യങ്ങളുടെ മേലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ തത്ത്വങ്ങൾകൊണ്ടാണ് ബിദ്അത്തുകളിൽ നിന്ന് അവർ വിശ്വാസത്തെ സംരക്ഷിച്ചത്. അതുപോലെതന്നെ, പൂർവികരും അഹ്‌ലുസ്സുന്നയും അംഗീകരിച്ചുൾക്കൊള്ളുന്ന തൗഹീദ് അംഗീകരിച്ചതും (രിസാലതുൽ ഖുശൈരിയ്യ).

അബുൽ ഹസനിശ്ശാദുലി(റ) പറയുന്നു: നബി(സ്വ) ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചവിധമല്ലാതെ നാഥനിലേക്ക് ക്ഷണിക്കുന്നവൻ വ്യാജവാദിയാണ്. ഈ മാർഗമെന്ന് പറയുന്നത് പൗരോഹിത്യവഴിയല്ല. ഗോതമ്പോ തവിടോ തിന്നലുമല്ല. മറിച്ച് കൽപനകൾ ശിരസ്സാവഹിക്കലും ഹിദായത്തിൽ സുസ്ഥിരമാവലുമാണ്. അല്ലാഹു പറയുന്നു; ക്ഷമ കൈകൊള്ളുകയും ദൃഷ്ടാന്തങ്ങളിൽ സുദൃഢം വിശ്വസിക്കുന്നവരാവുകയും ചെയ്തപ്പോൾ നമ്മുടെ ആജ്ഞ പോലെ ജനങ്ങൾക്ക് മാർഗദർശനം ചെയ്യുന്ന നേതാക്കന്മാരെ നാമവരിൽനിന്നും ഉണ്ടാക്കി (സജദ. 24). ശാദുലി ഇമാം തുടരുന്നു: നിനക്കുണ്ടാകുന്ന ശരിയായ വെളിപാട് ഖുർആനിനും സുന്നത്തിനും എതിരായാൽ നീ ഖുർആനും സുന്നത്തുമനുസരിച്ച് പ്രവർത്തിക്കണം, അഥവാ നിന്റെ വെളിപാടിനെ അവഗണിക്കണം. എന്നിട്ട് നീ സ്വന്തത്തോടിങ്ങനെ പറയുക; ഖുർആനിന്റെയും സുന്നത്തിന്റെയും പരിശുദ്ധിയും പവിത്രതയും അല്ലാഹു ജാമ്യം നിന്ന കാര്യമാണ്. എന്നാൽ വെളിപാടിന്റെയും ഉൾവിളിയുടെയും കാര്യത്തിൽ അല്ലാഹു അങ്ങനെ അപ്രമാദിത്വം ഏറ്റിട്ടില്ല (ഈഖാളുൽ ഹിമം).

തസ്വവ്വുഫും യഥാർത്ഥ സ്വൂഫിയും ഇസ്‌ലാമിക പ്രമാണങ്ങളിലും അവയുടെ യഥാർത്ഥ ആശയങ്ങളിലും സംസ്‌കാരങ്ങളിലും അടിയുറച്ച് നിലകൊള്ളുന്നവരാണ്. മറിച്ചൊരു അവസ്ഥ തസ്വവ്വുഫിന് പുറത്താണെന്നാണ് ഉപരിവിവരണങ്ങൾ വ്യക്തമാക്കുന്നത്. ശാത്വിബി തസ്വവ്വുഫിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ തിരുത്തിയും പ്രമാണത്തോടും നബിചര്യയോടും അതിനുള്ള ബന്ധം വ്യക്തമാക്കിയും എഴുതിയതു കാണാം.

തസ്വവുഫ് ശീഇസത്തിന്റെ ഉൽപന്നമാണെന്ന ആരോപണം നിരർത്ഥകമാണ്. അടിസ്ഥാനപരമായി തസ്വവ്വുഫെന്നാൽ വിശ്വാസപരമായ നിലപാടോ വഴിയോ അല്ല. മുഅ്തസിലത്തും ഖവാരിജും ശീഅത്തും വിശ്വാസമാർഗമാണല്ലോ. അതുപോലെ ശാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ  മദ്ഹബുകളെ പോലെ കർമശാസ്ത്ര വഴിയുമല്ല തസ്വവ്വുഫ്. മറിച്ച് ഇസ്‌ലാമിക തസ്വവ്വുഫ് ആത്മീയവും സ്വഭാവശീലസംബന്ധിയുമായ പരിചരണവഴിയാണ്. അതുകാരണമായി വിശ്വാസി നബി(സ്വ) പഠിപ്പിച്ച ഇഹ്‌സാനിന്റെ പദവിയിലേക്കുയരും. തിരുനബി(സ്വ) ഇഹ്‌സാനിനെക്കുറിച്ച് പറഞ്ഞു: അല്ലാഹുവിനെ നേരിൽ കാണുന്നവനെപോലെ നീ അവന് ഇബാദത്ത് ചെയ്യുക. കാരണം നീ അവനെ കാണില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട് (ബുഖാരി).

അല്ലാഹുവിൽ നിന്നും മനുഷ്യനെ മറയിടുന്ന എല്ലാവിധ ആത്മീയരോഗങ്ങളിൽനിന്നും ശരീരത്തെ ശുദ്ധീകരിക്കുന്നതിൽ മുഖ്യപരിഗണന നൽകുന്ന പരിചരണ പരിപാടിയാണ് തസ്വവ്വുഫ്. അല്ലാഹുവിനോടും സൃഷ്ടികളോടും സ്വന്തത്തോടുതന്നെയും ബന്ധമെങ്ങനെയായിരിക്കണമെന്ന വിഷയവുമായി ബന്ധപ്പെട്ട് ശാരീരികവും സംസ്‌കാരികവുമായ വ്യതിയാനങ്ങളെ ശരിപ്പെടുത്തുന്നതിനും തസ്വവ്വുഫ് പ്രാമുഖ്യം നൽകുന്നു. എന്നാൽ ശീഈ വാദം ഇതിൽനിന്ന് എത്രയോ ഭിന്നമാണ്.

അലി(റ)വിന്റെ പക്ഷക്കാരാണെന്ന് അവകാശമുന്നയിച്ച് കഴിയുന്നവരാണ് അവർ. നബി(സ്വ)ക്കുശേഷം അലി(റ)വാണ് ഇമാമെന്ന് വ്യക്തമായോ വ്യംഗമായോ അവർ വാദിക്കുന്നു. പ്രവാചകർക്കു ശേഷം അലി(റ) ആയിരിക്കും ഇമാമെന്നും അബൂബക്കർ, ഉമർ, ഉസ്മാൻ(റ) എന്നിവരല്ലെന്നും നബി(സ്വ) പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർക്ക് വാദമുണ്ട്. മാത്രമല്ല, ഇമാമത്ത് (മതനേതൃത്വം)യാതൊരു കാരണവശാലും അലി(റ)വിൽനിന്നും സന്താനപരമ്പരയിൽനിന്നും മാറുന്നതല്ലെന്നതും അവരുടെ വാദമാണ്.

ഖുലഫാഉർറാശിദുകളുടെ അവസാനകാലത്തുണ്ടായ രാഷ്ട്രീയവും സൈനികവുമായ അഭിപ്രായ വ്യത്യാസങ്ങൾ, വിശ്വാസ വ്യതിയാന പ്രസ്ഥാനങ്ങളായ ശീഅത്ത്, ഖവാരിജ് തുടങ്ങിയവ ഉടലെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയതായി കാണാം. അവരിലെ ഇമാമിയ്യത്ത് എന്ന് പറയപ്പെടുന്ന വിഭാഗത്തെ ഉദാഹരണമായെടുക്കാം.

ഈ വിഭാഗമാണ് ശിയാക്കളിലധികവും. എല്ലാ സ്വഹാബത്തിനെക്കാളും അലി(റ)നെ മുന്തിച്ച് വലിയ പിഴവിലകപ്പെട്ട വിഭാഗമാണിത്. അലി(റ)വിന് മുമ്പുള്ള ഖലീഫമാരുടെ ഖിലാഫത്തിനെ അവർ ആക്ഷേപിക്കുന്നു. അതോടൊപ്പം, സ്വഹാബത്തിൽ മഹാഭൂരിഭാഗത്തെയും കുറിച്ച് അരുതാത്തത് പറയുകയും അവരെ അധിക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നു. ഇവയെല്ലാം തന്നെ അഹ്‌ലുസ്സുന്നത്തിന്റെ ഹൃദയത്തിൽ അവരോട് വലിയ ഈർഷ്യതയുണ്ടാക്കാൻ ഹേതുവായിട്ടുണ്ട്. എന്നിട്ടും ശിഇസത്തിൽനിന്നും കടംകൊണ്ടതാണ് തസ്വവ്വുഫ് എന്ന വാദം ശരിയാവുന്നതെങ്ങനെ?

ഇങ്ങനെയൊക്കെയാണെങ്കിലും അസ്വീകാര്യമായ അഭിപ്രായങ്ങൾ നിലനിൽക്കെത്തന്നെ അഹ്‌ലുസ്സുന്ന അവരെ കാഫിറാക്കുന്നില്ലെന്നതു ശരിയാണ്. കാരണം ഒരാൾ മറ്റൊരാളെ ശപിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തതിന്റെ പേരിൽമാത്രം കാഫിറാവുകയില്ലല്ലോ. സ്വഹാബത്തിനെ കുറിച്ച് ഗുരുതരമായ നിലപാട് സ്വീകരിക്കുന്നവരായിരിക്കെത്തന്നെയാണിത്.

ശിയാക്കളും അഹ്‌ലുസ്സുന്നയും തമ്മിൽ വ്യത്യാസമുള്ള വേറെയും അനവധി കാര്യങ്ങളുണ്ട്. ചില കാര്യങ്ങളിൽ യോജിക്കുന്നുവെന്നതോ പ്രത്യക്ഷത്തിൽ പൊരുത്തമുണ്ടെന്നതോ രണ്ടും ഒരുപോലെ തന്നെയാണെന്നോ പരസ്പരം അനുകരിച്ചതാണെന്നോ പറഞ്ഞതുകൊണ്ട് മാത്രമാവില്ല.അപകടകരമായ അതിവാദമുള്ളവരും ശിയാക്കളിലുണ്ട്. വിശുദ്ധ ഇസ്‌ലാമിൽ നിന്നു പുറത്തുപോകാൻ വരെ കാരണമായ വാദങ്ങളും അന്ധവിശ്വാസങ്ങളും വെച്ച് പുലർത്തുന്നവരാണവർ. അല്ലാഹു അലി(റ)വിലും സന്താനങ്ങളിലും അവതരിച്ച്, അവരുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും അവരുടെ നാക്കിലൂടെ സംസാരിക്കുകയും അവർ മുഖേനെ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നുപോലും വിശ്വസിക്കുന്ന ശിയാക്കളുണ്ട്. ഇത്തരത്തിലുള്ള അതിവാദികളാണ് ഇസ്മാഈലിയ്യത്ത്, ബോറ തുടങ്ങിയ വിഭാഗങ്ങൾ.

വിശുദ്ധ ഖുർആൻ മാറ്റിത്തിരുത്തൽ, ചില സ്വഹാബികളെ കാഫിറാക്കൽ, ആദ്യത്തെ മൂന്ന് ഖലീഫമാർക്കും ഖിലാഫത്തിന് അർഹതയില്ലായിരുന്നു എന്ന വിശ്വാസം തുടങ്ങിയവ ചിലരുടെ പിഴച്ച നിലപാടുകളാണ്. ഇമാമത്ത് അഥവാ മുസ്‌ലിം നേതൃത്വം അല്ലാഹു തന്നെ ക്ലിപ്തപ്പെടുത്തിയതും വ്യക്തമാക്കിയതുമാണെന്നാണവരുടെ വാദം. എന്നാൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് അങ്ങനെ ഒരു ക്ലിപ്തപ്പെടുത്തലിനെ അംഗീകരിക്കാത്തവരും അല്ലാഹു അവനുദ്ദേശിച്ചവർക്ക് നൽകുന്ന ഔദാര്യമാണെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം പ്രത്യേകമല്ലെന്നും നിലപാടുള്ളവരുമാണ്. ഈ പ്രത്യക്ഷമായ വ്യത്യാസങ്ങളെല്ലാം നിലവിലിരിക്കെ തസ്വവ്വുഫിനെയും സ്വൂഫിയെയും ശീഇസവുമായി ഏച്ചുകെട്ടുന്നത് സമൂഹത്തിൽ തസ്വവ്വുഫിനോട് നീരസമുണ്ടാക്കി ആത്മീയത നശിപ്പിക്കാനുള്ള വക്രതന്ത്രമാണ്.

സ്വൂഫിസം ആദർശപരമായ ഒരു വഴിയല്ലെങ്കിൽതന്നെയും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസ മാർഗങ്ങളിലേതെങ്കിലുമൊന്നിൽ യോജിക്കുന്നതാണ്. ഇമാം അബുൽ ഹസനിൽ അശ്അരി(റ)യുടെ ചിന്താധാരയായ അശ്അരി ത്വരീഖത്തിലോ ഇമാം അബൂമൻസ്വൂരിൽ മാതുരീദി(റ)യുടെ ചിന്താധാരയായ മാതുരീദീ സരണിയിലോ ആയിരിക്കും യഥാർത്ഥ സ്വൂഫികൾ എന്ന് ചരിത്രം വ്യക്തമാക്കുന്നു. സ്വൂഫിസം തൗഹീദ് സ്ഥിരപ്പെടുത്തുന്ന ഒരു ആദർശവഴിയല്ല, അതൊരു ആത്മീയ സംസ്‌കരണ മാർഗമാണ്. തൗഹീദ് സ്ഥിരപ്പെടുത്തുന്ന ഏതെങ്കിലും ഒരു മാർഗമായി സ്വൂഫിസം വേറിട്ട് നിൽക്കുന്നില്ലതന്നെ. അഖീദയിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് അംഗീകരിച്ച് വരുന്ന ഏതെങ്കിലും ഒരു മാർഗത്തിൽ തന്നെയായിരിക്കും അവരും.

ഇമാം ഇസ്വ്ബഹാനിയുടെ ഹിൽയതുൽ ഔലിയാഅ് ഇമാം ശഅ്‌റാനിയുടെ ത്വബഖാതുൽ ഔലിയാഅ് തുടങ്ങിയവ തുടങ്ങുന്നത് തന്നെ മഹാൻമാരായ ഖുലഫാഉർറാശിദുകളെ വിവരിച്ച് കൊണ്ടാണ്. അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്ന ക്രമത്തിലാണിത് കാണാനാവുക. അതുപോലെത്തന്നെ സുന്നികളായ സ്വൂഫികളിൽ അഹ്‌ലുബൈത്തിൽപെട്ട ധാരാളം സയ്യിദുമാരെയും ശരീഫുമാരെയും കാണാവുന്നതാണ്. തസ്വവ്വുഫിലെ മഹാന്മാരുടെ തലമുറകളെയും ചരിത്രങ്ങളെയും വിവരിക്കുന്ന ഗ്രന്ഥങ്ങളിലാണിങ്ങനെയുള്ളത്. ശിആക്കളുടെ ചരിത്രം പറയുന്ന ഗ്രന്ഥങ്ങളിലല്ല.

ഖലീഫമാരിലേക്ക് ചെന്നുചേരുന്ന പരമ്പരകളുള്ള സാത്വികന്മാർ ചരിത്രത്തിലെമ്പാടുമുണ്ട്. ഈജിപ്തിലെ ബക്‌രീ സാദാത്തീങ്ങൾ, അബൂബക്ർ സിദ്ദീഖ്(റ)വിലേക്ക് ചേരുന്നവരാണ്. ഉമർ(റ)വിലേക്കും ഉസ്മാൻ(റ)വിലേക്കും ചേരുന്ന മഹാന്മാരെയും കാണാം. ഈജിപ്തിൽ ജീവിച്ച ശൈഖ് മുഹമ്മദ് അനാൻ(റ) എന്നവരെ ഇമാം ശഅ്‌റാനീ(റ) പരിചയപ്പെടുത്തിയത് ഉമർ(റ)വിലേക്ക് പരമ്പര ചേരുന്നവരെന്നാണ്. പ്രസിദ്ധ സാത്വികൻ ശൈഖ് ഖാലിദ് ളിയാഉദ്ദീൻ(റ) എന്നവർ ഉസ്മാൻ(റ)വിലേക്ക് ചേരുന്നു. എന്നാൽ ഏതെങ്കിലുമൊരു സാത്വിക പ്രമുഖനെ ശിആക്കളിലേക്ക് ചേർത്തിപ്പറയുന്നതായി കാണാനാവില്ല. ശിയാക്കൾ മഹാന്മാരായ അലി(റ)വിനെയും സന്താനങ്ങളെയും കുറിച്ച് സ്വന്തക്കാരെന്ന് അവകാശപ്പെടുന്നുവെന്നല്ലാതെ. ഇന്ന് പ്രചാരത്തിലുള്ള സ്വൂഫീ സരണികൾ അവരുടെ പതാകകളിൽ  നാല് ഖലീഫമാരുടെയും നാമങ്ങൾ തുല്യപ്രാധാന്യത്തോടെയാണുപയോഗിക്കാറുള്ളത്. അവരുടെ അഖീദ സുന്നിയ്യത്തായിരുന്നെന്നും ശീഇയ്യത്തല്ലെന്നും ഇതൊക്കെ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ തസ്വവ്വുഫിന്റെ സുന്നീ സരണിയിലാണ് കാലമിതുവരെയും മഹാന്മാരായ സാത്വികർ കഴിഞ്ഞുവന്നിട്ടുള്ളത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാടിത്തറയിലാണവ നിലകൊള്ളുന്നതും പ്രവർത്തിക്കുന്നതും. അഹ്‌ലുസ്സുന്നയുടെ സരണിയിൽ നിലകൊള്ളുന്ന സ്വൂഫിസം ശീഇസവുമായി അടിസ്ഥാനപരമായും ശാഖാപരമായും പ്രായോഗികമായും ചരിത്രപരമായും വേറിട്ടുനിൽക്കുന്നു. സ്വൂഫീസുന്നികൾക്ക് നബികുടുംബത്തോടുള്ള സ്‌നേഹാദരവുകളെ ശീഇസമായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തുന്നവരുടെ വാദങ്ങൾ അവഗണനയാണർഹിക്കുന്നത്. നബികുടുംബത്തെയും സ്വഹാബത്തിനെയും സ്‌നേഹിക്കുന്നവരാണവർ. നബികുടുംബത്തെ സ്‌നേഹിക്കണമെന്നത് ഖുർആന്റെ കൽപനയാണ്. സൂറത്തു ശ്ശൂറയിലെ 23-ാം സൂക്തത്തിൽ അല്ലാഹു ഇത് പറഞ്ഞതുകാണാം. അതിനാൽതന്നെ ഏതൊരു മുസ്‌ലിമിന്റെയും ഹൃദയാന്തരത്തിൽ നബികുടുംബത്തോടുള്ള സ്‌നേഹാദരവുകളുണ്ടായിരിക്കും. അത് ശീഇസമല്ല.

സ്‌നേഹം അമിതമാവുന്നു എന്ന വാദം നിരർത്ഥകമാണ്. അമിതവാദം വിശ്വാസത്തിലാണുണ്ടാവുക. എന്നാൽ അഹ്‌ലുസ്സുന്ന വിശ്വാസപരമായി അതിവാദമുള്ളവരല്ല. അവർ അ്ഹലുബൈത്തിനെ സ്‌നേഹിക്കുന്നത് വിശ്വാസത്തിൽ പ്രചോദിതമായ സ്വാഭാവിക കാര്യമാണ്. അവരെ സ്‌നേഹിക്കാൻ കഴിയുന്നത് ആത്മീയമായ ഉയർച്ചയുടെ അടയാളങ്ങളിൽ പെട്ടതുമത്രെ. അവരോടുള്ള സ്‌നേഹാദരവുകൾ വിശ്വാസിയിൽ കൂടുന്നതിനനുസരിച്ച് അവന്റെ പദവി വർധിക്കുന്നു. കാരണം ആ സ്‌നേഹം നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. നബി(സ്വ)യോടുള്ള സ്‌നേഹം അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അടയാളവും. ഇമാം ശാഫിഈ(റ) പറഞ്ഞു: നബി(സ്വ)യുടെ കുടുംബത്തെ സ്‌നേഹിക്കുന്നുവെന്നത് റാഫിളീ നിലപാടാണെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ മനുഷ്യരും ജിന്നുകളുും സാക്ഷികളായിക്കോളൂ, ഞാനൊരു റാഫിളിയാണ് (നബികുടുംബത്തോടുള്ള സ്‌നേഹത്തെ റാഫിളീ നിലപാടായി വ്യാഖ്യാനിക്കുന്ന പ്രവണതയെ തച്ചുടക്കുകയായിരുന്നു ഇമാം ശാഫിഈ-റ).

ഇത്രയും വിവരിച്ചതിൽനിന്ന് തസ്വവ്വുഫിന്റെ യാഥാർത്ഥ്യമെന്തെന്ന് മനസ്സിലാക്കാം. അതിന്റെ സ്രോതസ്സുകൾ എന്തെന്നും അതിന് ശീഈബന്ധമുണ്ടെന്നവാദം നിരർത്ഥകവും വ്യാജവുമാണെന്നും ഗ്രഹിക്കാനിത് മതിയാകും. ശരിയായ തസ്വവ്വുഫിന്റെ ബന്ധം  അഹ്‌ലുസ്സുന്നയുടെ സരണിയോടും അതിന്റെ വളർച്ച അഹ്‌ലുസ്സുന്നയുടെ സരണിയിലുമാണെന്നു ചുരുക്കം.

റജബ്വിശ്വാസികൾ വിത്തിറക്കുനനു


വിശ്വാസികൾ വിത്തിറക്കുന്ന റജബ്● സൈനുദ്ദീൻ ഇർഫാനി മാണൂർ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

റജബ് ഹിജ്‌റ വർഷത്തിലെ ഏഴാമത്തെ മാസവും വിശുദ്ധമായ  നാലു മാസങ്ങളിലൊന്നുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘വാന ഭൂമികൾ സൃഷ്ടിച്ചതു മുതൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയിൽ നാലു മാസം വിശുദ്ധവും. അതാണു നേരായ മതം. അതിനാൽ അവയിൽ നിങ്ങൾ സ്വയം അക്രമികളാകരുത്'(9/36). ഇമാം ഖുർത്വുബി(റ) എഴുതുന്നു: ‘അതിക്രമങ്ങൾ ഏതു കാലത്തും നിരോധിതമാണെങ്കിലും നാലു മാസങ്ങൾ വിശുദ്ധമാണെന്ന് പ്രത്യേകം പരാമർശിച്ചതും അവയിലുള്ള അതിക്രമങ്ങൾ നിരോധിച്ചുവെന്ന് വ്യക്തമായി പറഞ്ഞതും അല്ലാഹു അവക്കു നൽകിയ മഹത്ത്വം കൊണ്ടാണ്’ (തഫ്‌സീറുൽ ഖുർത്വുബി).

അബൂബക്കർ(റ)വിൽ നിന്ന് നിവേദനമുള്ള ഒരു ഹദീസിൽ കാണാം: നബി(സ്വ) പ്രസംഗത്തിനിടെ ഇങ്ങനെ പറഞ്ഞു: ‘വാന ഭൂമികളെ അല്ലാഹു സൃഷ്ടിച്ച അതേ രൂപത്തിൽ കാലം കറങ്ങിക്കൊണ്ടിരിക്കുകയാണ്. പന്ത്രണ്ട് മാസങ്ങളാണ് ഒരു വർഷം. അവയിൽ നാലെണ്ണം വിശുദ്ധ മാസങ്ങളാണ്. ദുൽഖഅദ,് ദുൽഹിജ്ജ, മുഹർറം  എന്നീ തുടർച്ചയായ മൂന്ന് മാസങ്ങളും  ജുമാദയുടേയും ശഅ്ബാനിന്റേയും ഇടയിലുള്ള റജബു മുളർ മാസവുമാണവ’ (ബുഖാരി, മുസ്‌ലിം). ഹാഫിള് ഇബ്‌നു കസീർ എഴുതുന്നു: ‘ജുമാദയുടേയും ശഅ്ബാനിന്റെയും ഇടയിലുള്ള മാസമാണ് റജബ് എന്ന മുളർ ഗോത്രക്കാരുടെ അഭിപ്രായമാണ് ശരിയെന്ന് സ്പഷ്ടമാക്കുന്നതിനാണ് റജബിനെ അവിടുന്ന് മുളർ ഗോത്രത്തിലേക്ക് ചേർത്തു പറഞ്ഞത്. ശഅ്ബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് (ഇന്നത്തെ റമളാൻ) റജബ് എന്ന റബീഅ ഗോത്രക്കാരുടെ ധാരണ ശരിയല്ലെന്നാണ് തിരുനബി(സ്വ) ഇവിടെ വ്യക്തമാക്കുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ മൂന്നെണ്ണം തുടർച്ചയായുള്ളവയും ഒന്നു മാത്രം ഒറ്റക്കു നിൽക്കുന്നതുമാണ്. ഹജ്ജ്-ഉംറ കർമങ്ങൾ നിർഭയത്വത്തോടെ നിർവഹിക്കാൻ വേണ്ടിയാണ് ഹജ്ജു മാസമായ ദുൽഹജ്ജിനു മുമ്പുള്ള ദുൽഖഅ്ദിനെയും ശേഷമുള്ള മുഹർറമിനെയും  യുദ്ധം നിഷിദ്ധമായ മാസങ്ങളാക്കിയത്. വർഷത്തിന്റെ മധ്യത്തിലുള്ള റജബിനെ വിശുദ്ധമാക്കിയത്  പരിശുദ്ധ ഗേഹത്തെ സന്ദർശിക്കാൻ വേണ്ടി വിദൂര പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് നിർഭയത്വത്തോടെ വന്ന് സന്ദർശനം നടത്തി തിരിച്ചു പോകാൻ വേണ്ടിയുമാണ്’ (തഫ്‌സീറുൽ ഖുർആനിൽ അളീം 4/148).

റജബ് എന്ന പദത്തിനർത്ഥം ആദരണീയമായത് എന്നാണ്. ജാഹിലിയ്യാ കാലത്ത് അറബികൾ ഈ മാസത്തിൽ യുദ്ധം ഒഴിവാക്കിക്കൊണ്ട് അതിനെ ആദരിച്ചതു മൂലമാണ് പ്രസ്തുത മാസത്തിന് റജബ് എന്നു നാമകരണം ചെയ്യപ്പെട്ടത് (അൽ ഖാമൂസുൽ മുഹീത്വ് 1/74).

ശഹ്‌റുല്ലാഹി, റജബ്, റജബു മുളർ, അസ്വമ്മ്, മുനഫ്ഫസ്, മുത്വഹ്ഹർ, മുഖീമ്, ഹരിം, ഫർദ്, അസ്വബ്ബ്, മുഅല്ലാ, മുഖശ്ഖശ്, മുബ്‌രിഅ്, മൻസ്വലുൽ അസിന്ന എന്നീ പതിനാലു പേരുകൾ ഈ മാസത്തിന്റേതായി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. റജ്മ്, മൻസ്വലുൽ ആല്, മൻസഉൽ അസിന്ന എന്നിവ കൂടി ചിലർ ചേർത്തിട്ടുണ്ട് (ലത്വാഇഫുൽ മആരിഫ് – 5/281)

ഈ പേരുകളിൽ ചിലതിന്റെ നാമകരണ നിദാനവും ചില പണ്ഡിതന്മാർ വ്യക്തമാക്കിയതുകാണാം.  യുദ്ധം നിഷിദ്ധമാക്കിയതു മൂലം ആയുധങ്ങളുടെ ശബ്ദം കേൾക്കാത്തതു കൊണ്ട് അസ്വമ്മ് (ബധിരൻ) എന്നും അല്ലാഹുവിന്റെ കാരുണ്യം കുത്തിച്ചൊരിയുന്ന കാലമായതുകൊണ്ട് അസ്വബ്ബ് (കൂടുതൽ ചൊരിയുന്നത്) എന്നും പിശാച് ആട്ടിയോടിക്കപ്പെടുന്ന മാസമായതു കൊണ്ട് റജ്മ് (കല്ലെറിഞ്ഞോടിക്കുന്നത്)എന്നും മുള്വർബ്‌നു നിസാറിന്റെ കാലം മുതൽ തന്നെ പവിത്രതയുള്ള മാസമായതു കൊണ്ട് ഹരിം (കൂടുതൽ പ്രായമുള്ളത്) എന്നും അറബികൾക്കിടയിൽ ഇതര മാസങ്ങളേക്കാൾ ഉയർന്ന സ്ഥാനമുള്ളതായതു കൊണ്ട് മുഅല്ലാ (ഉയർന്നു നിൽക്കുന്നത്) എന്നും  യുദ്ധം നിഷിദ്ധമായതു നിമിത്തം അതിക്രമങ്ങളിൽ നിന്ന് മുക്തമായതു കൊണ്ട് മുബ്‌രിഅ് (മോചിപ്പിക്കുന്നത്)എന്നുമെല്ലാം വിളിക്കപ്പെട്ടുവെന്നാണ് പണ്ഡിതാഭിപ്രായം (ശഹ്‌റു റജബ്/9,10).

സയ്യിദ് ബക്‌രി(റ) എഴുതുന്നു: ‘റജബ് എന്ന പദം ബഹുമാനിക്കൽ എന്നർത്ഥം വരുന്ന തർജീബ് എന്ന പദത്തിൽ നിന്ന് എടുത്തതാണ്. കാരണം അറബികൾ മറ്റുമാസങ്ങളേക്കാൾ കൂടുതൽ റജബിനെ ആദരിച്ചിരുന്നു. നന്മകൾ ചൊരിയുന്നതു കൊണ്ട് ‘അസ്വബ്ബ്’ എന്നും ആയുധ ശബ്ദങ്ങൾ കേൾക്കാത്തതു കൊണ്ട് ‘അസ്വമ്മ്’ എന്നും ശത്രുക്കളെയും പിശാചുക്കളേയും ഓടിക്കുന്നതു കൊണ്ട് ‘റജ്മ്’ എന്നും ഇതിനു പേരുണ്ട് (ഇആനത്ത് 2/307). നാമങ്ങളുടെ ആധിക്യം വസ്തുവിന്റെ സ്ഥാനത്തിന്റെയും മഹത്ത്വത്തി ന്റെയും വർധനവിനെ അറിയിക്കുമെന്നതു ഭാഷാ ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളിൽപെട്ടതാണ്.

റജബ് എന്ന പദത്തിലെ ആദ്യാക്ഷരം അല്ലാഹുവിന്റെ കാരുണ്യത്തിലേക്കും മധ്യാക്ഷരം അവന്റെ ഔദാര്യത്തിലേക്കും അവസാനാക്ഷരം അവന്റെ ഗുണത്തിലേക്കുമുള്ള സൂചനയാണെന്നും പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ആഇശാ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: ‘നിശ്ചയം റജബ് അല്ലാഹുവിന്റെ മാസമാണ്'(ബൈഹഖി / ശുഅ്ബുൽ ഈമാൻ). മറ്റൊരു ഹദീസിൽ അവിടുന്ന് പറഞ്ഞു: ‘റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാൻ എന്റെ മാസവും റമളാൻ എന്റെ സമുദായത്തിന്റെ മാസവുമാണ്’ (അൽ മഖാസ്വിദുൽ ഹസന). മാസത്തെ അല്ലാഹുവിലേക്ക് ചേർത്തിപ്പറഞ്ഞതിനെക്കുറിച്ച്  ഇമാം മുനാവി(റ) വിവരിക്കുന്നതിങ്ങനെ: ‘മാസത്തെ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നത് അതിന്റെ ശ്രേഷ്ഠതക്കും ബഹുമാനത്തിനുമുള്ള തെളിവാണ്. അതിനെ യുദ്ധം നിഷിദ്ധമായ മാസമായി പ്രഖ്യാപിച്ചത് അല്ലാഹുവാണെന്നും  അതിൽ മാറ്റം വരുത്താൻ ആർക്കും അധികാരമില്ലെന്നുമാണ്  അതിന്റെ അർത്ഥം(ഫൈളുൽ ഖദീർ 4/24).

റജബിൽ നോമ്പനുഷ്ഠിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. വിശുദ്ധ റമളാനിനു ശേഷം നോമ്പനുഷ്ഠിക്കാൻ പറ്റിയ ഏറ്റവും നല്ല മാസത്തെ കുറിച്ച് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രേഖപ്പെടുത്തുന്നു: ‘റമളാൻ കഴിഞ്ഞാൽ നോമ്പെടുക്കാൻ ഏറ്റവും ശ്രേഷ്ഠമായത് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളാണ്. അവയിൽ ഏറ്റവും ശ്രേഷ്ഠമായത് മുഹർറം മാസമാണ്. പിന്നെ റജബും ശേഷം ദുൽഹിജ്ജയും പിന്നെ ദുൽഖഅ്ദുമാണ്. അതിനു ശേഷം ശഅ്ബാനും’ (ഫത്ഹുൽ മുഈൻ/204). മുസ്‌ലിം സമൂഹത്തിന് അഭിമാനകരമായ വിധത്തിൽ തിരുനബി(സ്വ)ക്കുണ്ടായ ഇസ്റാഅ്-മിഅ്‌റാജിന്റെ പേരിൽ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി റജബ് ഇരുപത്തിയേഴിന് നോമ്പനുഷ്ഠിക്കൽ പ്രത്യേകം സുന്നത്താണെന്ന് കർമശാസ്ത്ര വിശാരദന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് (ബാജൂരി 1/314). അതേസമയം റജബിലെ ആദ്യ വെള്ളിയാഴ്ച രാവിൽ ഇശാ-മഗ്‌രിബിന്റെ ഇടയിലെ  പന്ത്രണ്ട് റക്അത്ത് നിസ്‌കാരം പോലോത്തവ  മോശമായ ബിദ്അത്താണെന്ന് പണ്ഡിതർ രേഖപ്പെടുത്തുന്നുമുണ്ട്.

അനസ്(റ)വിൽ നിന്നുള്ള ഒരു  നിവേദനത്തിൽ  റജബ് മാസം സമാഗതമായാൽ  നബി(സ്വ) ‘അല്ലാഹുവേ,  റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് നീ ബറകത്തു നൽകേണമേ. റമളാൻ മാസത്തെ ഞങ്ങൾക്കു നീ എത്തിക്കുകയും ചെയ്യേണമേ’ (ശുഅ്ബുൽ ഈമാൻ 3665) എന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നു കാണാം. ഈ ഹദീസിൽ വന്നതു പോലെ ബല്ലിഗ്‌നാ റമളാൻ എന്നു പ്രാർത്ഥിക്കലാണ് അഭികാമ്യം. ശഹ്‌റ റമളാൻ എന്നോ പ്രസ്തുത ദുആഇനു ശേഷം സാധാരണ പ്രാർത്ഥനയിൽ ഉൾപ്പെടുത്താറു

ള്ള വ വഫ്ഫിഖ്‌നാ ഫീഹി ലിസ്‌സ്വിയാമി…. എന്നതോ  ഹദീസിൽ വന്നതായി കണ്ടിട്ടില്ല.  ഹദീസിൽ വന്ന ഈ പ്രാർത്ഥന  ശഅ്ബാനിൽ നടത്തുകയാണെങ്കിലും ഫീ റജബിൻ എന്ന പദം ഉപേക്ഷിക്കേണ്ടതുമില്ല. ഹദീസിൽ വന്നത് അതേ പടി പകർത്തണമെന്നാണല്ലോ ഇമാമുമാർ നമ്മെ പഠിപ്പിച്ചത്.

ചുരുക്കത്തിൽ, മാസങ്ങളുടെ നേതാവായ വിശുദ്ധ റമളാനിനെ വരവേൽക്കാൻ വേണ്ടി വിശ്വാസികൾ കാത്തിരിപ്പ് തുടങ്ങുന്ന മാസമാണ് റജബ്. രണ്ട് മാസത്തെ രാപ്പകൽ പ്രാർത്ഥന കൊണ്ടും മാനസികമായ തയ്യാറെടുപ്പുകൾ കൊണ്ടും വിശ്വാസികൾ പ്രതീക്ഷിച്ചിരിക്കുന്ന റമളാൻ അവരുടെ മനസ്സിനെ അഴിച്ചു പണിയുന്ന കാലം കൂടിയാണ്. അബ്ദുറഹ്മാനിസ്സുഫൂരി(റ) പറയുന്നു: ‘റജബ് സൽക്കർമങ്ങളുടെ വിത്ത് കുഴിച്ചിടേണ്ട മാസമാണ്. ശഅ്ബാൻ വിത്തിനു വെള്ളമൊഴിക്കേണ്ട മാസവും റമളാൻ കൃഷി കൊയ്‌തെടുക്കാനുള്ള മാസവുമാണ്. റജബിൽ വിത്ത് കുഴിച്ചിടാതെയും ശഅ്ബാനിൽ വെള്ളം നൽകാതെയും എങ്ങനെയാണ് റമളാനിൽ കാരുണ്യക്കൃഷി കൊയ്‌തെടുക്കാൻ സാധിക്കുക?’ (നുസ്ഹതുൽ മജാലിസ്).

മൗദൂദികളുടെ ദഅ്വത്തുംകൊളത്തൂരിലെ മയ്യിത്തും



കൊളത്തൂരിലെ മയ്യിത്തും മൗദൂദികളുടെ ദഅ്വത്തും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


വിവരംകെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവൻ, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീകൊളുത്തുന്നവനെപ്പോലെയാണ് – മൗദൂദി വാരിക പ്രബോധനം 2017 ആഗസ്റ്റ് 4 ലക്കം എഡിറ്റോറിയൽ ആരംഭിക്കുന്നത് റശീദ് റിളയുടേതെന്നപേരിൽ ഉദ്ധരിച്ചുകാണുന്ന ഈ വാചകത്തോടെയാണ്. മൗദൂദി / ഇസ്‌ലാഹിയാദി വെളിച്ചം കാട്ടലുകാരൊക്കെയും ഇങ്ങനെ തീകൊളുത്തി ചത്തതു പോലെയായെന്ന് എഡിറ്ററേമാന് ഇപ്പോഴാണ് വിവരം വെച്ചത്. ഇപ്പോളെന്നാൽ മലപ്പുറം കുളത്തൂരിൽ മരണപ്പെട്ട ഭർത്താവിനെ കുടുംബം മാസങ്ങളോളം സംസ്‌കരിക്കാതെ സൂക്ഷിച്ചപ്പോൾ – എന്തൊരു കഥയാണിത്! മതത്തെ തൂക്കിവിൽക്കാൻ എഴുന്നള്ളിയ നവോത്ഥാനക്കാർ ഖുർആനും ഹദീസും മറ്റു പ്രമാണങ്ങളും കുശാല കൈമിടുക്കോടെ കോട്ടിമാട്ടിയപ്പോൾ ശരീരത്തിനു മാത്രമല്ല, ആത്മാവിനു തന്നെ തീകൊളുത്തുകയാണെന്ന് അന്തമുള്ളവർക്കു മുമ്പുതന്നെ മനസ്സിലായിട്ടുണ്ടല്ലോ.

മേൽചൊന്ന ‘ദിവ്യസൂക്തി’ എന്തായാലും പുറത്തുവരേണ്ടത് റശീദ് റിളയുടെ വായിൽനിന്നുതന്നെയാണ് – ഖുർആനിലെ സൂറതു യൂനുസ് രണ്ടാം വാക്യം വ്യാഖ്യാനിച്ച് അല്ലാഹുവിനെ തിരുത്താനും പടച്ച റബ്ബിനു സംഭവിച്ച ‘ഭീമാബദ്ധം(?)’ ഓർമപ്പെടുത്താനുമൊക്കെ അഹങ്കാരം കാണിച്ചത് ടിയാനാണല്ലോ. പറഞ്ഞത് വല്ലാത്തൊരു തത്ത്വംതന്നെയാണെന്ന് സമ്മതിക്കാതെ വയ്യ. വിവരമില്ലാത്തവരെ നന്നാക്കാനിറങ്ങുന്നത് ആത്മഹത്യയാണെങ്കിൽ പിന്നെ ഇവിടെ ദഅ്‌വത്ത് നടക്കുമോ? വിവരമുള്ളവരെ നന്നാക്കാനായിരുന്നുവോ ലക്ഷത്തിൽപരം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്? അതല്ല, എടുത്തുചാടുന്നതാണോ പ്രശ്‌നം. അതുകൊണ്ടുതന്നെയല്ലേ, ഇമ്മാതിരി ഓരോ നവോത്ഥാന നാടകം അരങ്ങിലെത്തുമ്പോഴും മൂത്ത നവോത്ഥാനക്കാരൻ മൗദൂദി ഇസ്‌ലാമിന്റെ ഹാരം പൊട്ടിച്ചെറിഞ്ഞ് ജമാഅത്തെ ഇസ്‌ലാമിയിൽ ശഹാദത്ത് ചൊല്ലി പ്രവേശിച്ചപ്പോഴുമൊക്കെ പഠിച്ച പണ്ഡിതർ വേണ്ടട്ടോയെന്ന് വേദാന്തമോതിയത്? സ്വസഹോദരനും പിതാവുമൊക്കെ മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബിനെ നേരിട്ടും അല്ലാതെയും ഉപദേശിച്ചുനോക്കിയത്? പക്ഷേ, ഈ വേദമൊക്കെ ശ്രോതം ചെയ്തത് മഹിഷകാതുപോലുമാകാതെയായി – കഷ്ടം തന്നെ!

പ്രബോധനത്തിന്റെ മുഖവാക്ക് ഓരോ വരിയും അബദ്ധവും തെറ്റിദ്ധരിപ്പിക്കലുമാണ്. ദൗർഭാഗ്യകരമായൊരു കാര്യമാണ് ആ വീട്ടിൽ നടന്നത്. ഒരിക്കലും സംഭവിച്ചുകൂടായിരുന്ന ദുരന്തം. സ്വബുദ്ധി നിലനിൽക്കെ ഒരാളും ഇതിനു ഭൂഷ്ടരാവുമെന്ന് വിചാരിക്കാൻ വയ്യ. എന്നുവെച്ച് ഇത് സമൂഹത്തിന്റെ, പ്രത്യേകിച്ച് സുന്നീ പ്രസ്ഥാനത്തിന്റെ കൊള്ളരുതായ്മയാണെന്നവിധം പ്രചരിപ്പിക്കുന്നതിന്റെ യുക്തിയെന്താണ്? സർവ ജാതിമുജാഹിദുകളും മൗദൂദികളും മതമില്ലാത്തവരും ആലയജീവികളുമൊക്കെയും ഇതെടുത്ത് കുളംകലക്കുന്നു. ഒരു നാടിനെ മൊത്തം ആക്ഷേപിക്കുന്നു. ആ നാട്ടുകാരുമായി വിവാഹബന്ധത്തിനുപോലും ഇതരദേശക്കാർക്ക് താൽപര്യമില്ലായ്മ വരാൻ അപവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒന്നുചോദിക്കട്ടെ, സുന്നീ പ്രസ്ഥാനത്തിലും കൊളത്തൂരും ആദ്യമായൊന്നുമല്ല മരണം നടക്കുന്നത്. എന്നിട്ട് ഇതുവരെ ആരെങ്കിലും ഇങ്ങനെ ഒരു വഷളത്തം ചെയ്തിട്ടുണ്ടോ? പ്രസ്ഥാനത്തിന്റെ സർക്കുലറോ നേതാക്കളുടെ ഉപദേശമോ അനുസരിച്ചായിരുന്നോ ഭർത്താവിന്റെ മയ്യിത്ത് പാവപ്പെട്ട ആ ഗ്രാമീണ സ്ത്രീ സൂക്ഷിച്ചുവെച്ചത്? ഈ പ്രസ്ഥാനം രൂപപ്പെട്ട് ഇതുവരെ എത്രയോ മഹാപണ്ഡിതർ മരണപ്പെട്ടിട്ടുണ്ട്. പുനർജന്മസാധ്യത കണ്ട് അവരെ ആരെങ്കിലും സംസ്‌കരിക്കാതെ സൂക്ഷിക്കുന്നുണ്ടോ? – സത്യത്തിൽ അങ്ങനെയൊരു വിശ്വാസമുണ്ടെങ്കിൽ ഈ മഹാത്മാക്കളെ പുനർജനിപ്പിക്കാനല്ലേ സമൂഹം ശ്രമിക്കുക; അതാണല്ലോ കൂടുതൽ ഉപകാരപ്രദം?

ഏതു പ്രസ്ഥാനത്തിലെയും ഓരോ അംഗത്തെയും നിയന്ത്രിച്ചു നിർത്താൻ നേതൃത്വത്തിനു കഴിയുമെന്ന് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. എടുത്തുചാടി വഴികാണിച്ച് ആദ്യം ശിർക്കായിരുന്ന സർവ സംഗതിയും തൗഹീദിന്റെ ചാർട്ടിലേക്ക് അടിച്ചുമാറ്റിയിട്ടുപോലും മൗദൂദികൾ പപ്പടവട്ടത്തിൽനിന്ന് വികസിച്ചിട്ടില്ല; ക്ലോസറ്റിലെ വെള്ളം കണക്കെ എന്നും ഒരേ ലെവലിലാണ് ഈ വമ്പൻ രാഷ്ട്രീയ ശക്തി. എന്നിട്ടുപോലും അവർക്ക് അനുയായികളെ നിയന്ത്രിക്കാനാവാത്തതിന്റെ നാറുന്ന കഥകൾ എഴുതിപ്പിക്കണോ? മറ്റേ നവോത്ഥാനക്കാരുടെ നേതാക്കൾതന്നെ നടത്തിയ ഒതായിപ്പള്ളി വിപ്ലവം മുതൽ സ്വന്തം ഭാഷ നിർമിച്ച് ഭാര്യ നിലവിലിരിക്കെ അവളുടെ സഹോദരിയെ കൂടി സ്വന്തമാക്കിയതുവരെയുള്ള സ്വയം തീക്കൊടുക്കൽ വിശദീകരിക്കേണ്ടതില്ലല്ലോ. ഇതൊന്നും എന്തേ, മൗദൂദി എഡിറ്റർക്ക് ഒരു പ്രശ്‌നമല്ലാതായിത്. മതവിധിയനുസരിച്ച് പറഞ്ഞാൽ മയ്യിത്തിന്റെ ശേഷകർമങ്ങൾ ഉപേക്ഷിക്കുന്നതിന്റെ മസ്അല തന്നെയല്ലേ ഉപരിസൂചിത സുന്ദരസുരഭില നവോത്ഥാന കർമങ്ങൾക്കുമുള്ളത്.

ഏതെങ്കിലും ഒറ്റപ്പെട്ട സംഭവമെടുത്ത് സമുദായാക്ഷേപം നടത്തി നല്ലപിള്ള ചമയുന്നത് സ്വശരീരത്തിൽ മാലിന്യം പുരട്ടുന്ന രീതിയിലാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്തിരി ചുളിയാതെ വടിവൊത്ത രീതിയിൽ ആളാവുകയാണ് ലക്ഷ്യമെങ്കിൽ ഒന്നു പറഞ്ഞോട്ടെ, പ്രബോധനക്കാരനും തേജസ് പത്രത്തിൽ ലേഖനം വിളമ്പിയ പഴയ പ്രബോധനക്കാരൻ അബ്ദുല്ലയുമൊക്കെ തീകൊള്ളികൊണ്ട് തല ചൊറിയുകയല്ല ചെയ്യുന്നത്, അന്തംവിട്ട് റശീദ് റിള പറഞ്ഞതുപോലെ ശരീരത്തിനു തീ കൊടുക്കുക തന്നെയാണ്…!

ബൈബിളും ഹജ്ജും ബൈബിളും വിധിവിലക്കുകളിലെ ഐക്യതയും


ഹജ്ജും ബൈബിളും വിധിവിലക്കുകളിലെ ഐക്യതയും● ജുനൈദ് ഖലീൽ നൂറാ



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

hajj-bible-malayalam
സാമ്പത്തിക രംഗത്ത് വിശ്വാസികൾ പാലിക്കേണ്ട അച്ചടക്കവും നിർബന്ധദാനവും അബ്രഹാമും യാക്കോബും പൂർവകാല സമൂഹമൊക്കെയും പാലിച്ചിരുന്നതായി ബൈബിൾ പരാമർശിക്കുന്നു.

അവന് അബ്രാം സകലത്തിനും ദശാംശം കൊടുത്തു (ഉൽപത്തി 14/20). നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്ക് ദശാംശം തരും എന്ന് യാക്കോബ് പറഞ്ഞു (ഉൽപത്തി 28/22). പിന്നെ എല്ലാ യഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരം ഗൃഹങ്ങളിലേക്കു കൊണ്ടുവന്നു (നെഹവ്യാവ് 13/12). നെഹവ്യാവ് 10/38-39, 2 ദിനവൃത്താന്തം 31/12 ലും സകാത്തിനെ(ദശാംശ) കുറിച്ചുള്ള പരാമർശം കാണാം.

യേശുവും ഇതംഗീകരിക്കുകയാണ് ചെയ്തതെന്ന് പുതിയ നിയമത്തിൽ നിന്ന് വായിക്കാനാകുന്നു: കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ നിങ്ങൾക്ക് ഹാ കഷ്ടം. നിങ്ങൾ തുളസി, ചതകുപ്പാ, ജീരകം ഇവയാൽ പതാൽ കൊടുക്കുകയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ച് കളയുകയും ചെയ്യുന്നു. അത് ചെയ്കയും ഇത് ത്യജിക്കാതിരിക്കുകയും വേണം (മത്തായി 23/23). നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ നിങ്ങളുടെ ഹൃദയവും ആയിരിക്കും (ലൂക്കോസ് 2/34).

സകാത്ത് (ദാനം) നൽകേണ്ടത് എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് യേശു പഠിപ്പിക്കുന്നതിങ്ങനെ: മനുഷ്യൻ കാണേണ്ടതിന് നിങ്ങളുടെ നീതി അവരുടെ മുമ്പിൽ ചെയ്യാതിരിക്കുവാൻ സൂക്ഷിക്കുവിൻ. അങ്ങനെ ചെയ്താൽ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിന്നും നിങ്ങൾക്ക് യാതൊരുവിധ പ്രതിഫലവും ലഭിക്കുകയില്ല. ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിക്കുവാൻ പള്ളികളിലും തെരുവീഥികളിലും കപട ഭക്തിക്കാർ ചെയ്യുന്നത് പോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്. അവർക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞുവെന്ന് ഞാൻ സത്യമായി നിങ്ങളോട് പറയുന്നു. നീയോ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ വലതു കൈ എന്താണ് ചെയ്യുന്നത് എന്ന് ഇടകൈ അറിയരുത്. നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു തന്നെ. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം നൽകും (മത്തായി 6/1-4). ക്രൈസ്തവരുടെ ജീവിതരീതി ഏതു വിധത്തിലായാലും ബൈബിൾ നിർബന്ധദാന(സകാത്ത്)ത്തെ കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് വ്യക്തം.

നോമ്പ്

റമളാനിൽ പ്രഭാതം മുതൽ പ്രദോഷം വരെ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കലും വിലക്കപ്പെട്ട മറ്റു കാര്യങ്ങൾ ചെയ്യാതിരിക്കലുമാണ് ഇസ്‌ലാമിലെ നോമ്പിന്റെ രൂപം. മുൻകാല സമൂഹത്തിനും നോമ്പ് നിർബന്ധമായിരുന്നെന്ന് ഖുർആൻ പറയുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെ തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയാണ് അത് (അൽ ബഖറ 183).

വിവിധ തരത്തിലുള്ള നോമ്പ് (ഉപവാസം) പ്രവാചകന്മാരും പുണ്യാത്മാക്കളും അവരുടെ ജനതയും അനുഷ്ഠിച്ചിരുന്നുവെന്നതിന് പഴയ-പുതിയ നിയമ പുസ്തകങ്ങളിൽ ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയും. അബ്‌റഹാം, മോശെ, യേശുവ, യാക്കോബ്, ദാവീദ്, ശലമോൻ, ഏലിയാവ്, ഏലീശാ, യോഹന്നാൻ, എശയ്യാവ്, യേശു തുടങ്ങിയവരെല്ലാം ഉപവസിച്ചിരുന്നതായി കാണാം. പക്ഷേ മൂന്ന്, ഏഴ്, ഇരുപത്തൊന്ന്, മുപ്പത്, നാൽപത് ഇങ്ങനെ വ്യത്യസ്ത ദിവസങ്ങളിലായിരുന്നു അവരുടെ വ്രതം.

സീനായ് മലമുകളിലേക്ക് വിളിക്കപ്പെട്ട രണ്ടു സന്ദർഭങ്ങളിലും നാൽപത് ദിവസം വീതം മോശെ ഉപവസിച്ചുവെന്ന് പുറപ്പാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവും 40 ദിവസം ഉപവസിച്ചതായി മത്തായി പറയുന്നു: അവർ 40 പകലും 40 രാവും ഉപവസിച്ചതിനു ശേഷം അവനു വിശന്നു (മത്തായി 4/2).

പ്രതിസന്ധി ഘട്ടങ്ങളിൽ ഉപവസിച്ച് പ്രാർത്ഥിച്ച് ദൈവം ആ പ്രാർത്ഥന സ്വീകരിച്ചതായി ബൈബിൾ: യെരുശലമിന്റെ മതിൽ ഇടിഞ്ഞും വാതിൽ തീ വെച്ചുചുട്ടും കിടക്കുമെന്ന് അറിഞ്ഞപ്പോൾ നെഹമ്യാവ് കണ്ണുനീരോടെ ഉപവസിച്ചു പ്രാർത്ഥിച്ചു (നെഹമ്യാവ് 1/4). ദൈവം അവന്റെ ഉപവാസത്തിൽ പ്രസാദിക്കുകയും അർത്ഥഹ് ശഷ്ടാ രാജാവ് നൽകിയ അധികാരത്തോടും സഹായത്തോടും കൂടി 52 ദിവസം കൊണ്ട് അവൻ യെരുശലമിന്റെ മതിൽ പണിതു പൂർത്തിയാക്കി (നെഹമ്യാവ് 6/15). മോവാബ്യാരും അഹോന്യരും മെയൂന്യരും ചേർന്ന് യഹോശാഫാത്തിനെതിരെ യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ യഹോശാഫാത്തും ജനവും ദൈവത്തോട് ഉപവസിച്ചു നിലവിളിച്ചു (2 ദിനം 20/3). 40 ദിവസം കഴിഞ്ഞ് നീനവേ ഉന്മൂലമാകുമെന്നുള്ള യോഹാപ്രവാചകന്റെ മുന്നറിയിപ്പു കേട്ട് നീനവേ നിവാസികൾ ഉപവസിച്ചു (യോനാ 3/5).

യേശുവടക്കം നിരവധി പ്രവാചകന്മാരും അനുയായികളും ഉപവാസം നടത്തിയതിന് ധാരാളം തെളിവുകൾ ബൈബിൾ ഗ്രന്ഥങ്ങളിൽ കാണാം.

ഹജ്ജും ബൈബിളും

ഇസ്‌ലാമിലെ മറ്റൊരു പ്രധാന ആരാധനയാണ് ഹജ്ജ് കർമം. ലോകമുസ്‌ലിംകൾ വർഷംതോറും ഹജ്ജ് കർമത്തിനായി മക്കാ പുണ്യഭൂമിയിൽ ഒരുമിച്ചുകൂടുന്നു. പരിശുദ്ധ ഹജ്ജിന്റെ സിംഹഭാഗവും ഇബ്രാഹീം (അബ്രഹാം) നബിയുടെയും കുടുംബത്തിന്റെയും ത്യാഗപൂർണജീവിതത്തിന്റെ സ്മരണയാണ്. ഹാജറാ ബീവി (ഹാഗാർ) സഫാ മർവ്വ കുന്നുകളിൽ വെള്ളംതേടി ഓടിയതും മകൻ ഇസ്മാഈൽ (യിശ്മയേൽ)നെ ബലിയറുക്കുവാൻ കൊണ്ടുപോകുമ്പോൾ തന്നെ പിന്തിരിപ്പിക്കാൻ വന്ന സാത്താനെ കല്ലെറിഞ്ഞോടിച്ചതുമടക്കം ഇബ്രാഹീം നബി(അ)ന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഹജ്ജിലൂടെ മുസ്‌ലിംലോകം അയവിറക്കുന്നു. ബൈബിൾ പഴയ നിയമം ഉൽപത്തി പുസ്തകം 21,22 അധ്യായങ്ങളിൽ ഈ രംഗങ്ങൾ വിശദീകരിക്കുന്നുണ്ട്.

ഹജ്ജിനെ കുറിച്ചുള്ള പല പരാമർശങ്ങളും ബൈബിളിൽ കാണാവുന്നതാണ്. ഇത് ശ്രദ്ധിക്കുക:

ഞാൻ സകല ജനതകളെയും ഭാഷക്കാരെയും ഒന്നിച്ചു കൂട്ടുന്ന കാലം വരുന്നു. അവർ വന്ന് എന്റെ മഹത്വം കാണും (യെശയ്യാവ് 66: 10).

ഈ പ്രവചനം അക്ഷരാർത്ഥത്തിൽ മുസ്‌ലിംകളുടെ ഹജ്ജ് കർമത്തിൽ നിവർത്തിയാവുന്നതായി കാണാം. കാരണം കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ സകല ജനതകളും സകല ഭാഷക്കാരും പരിശുദ്ധ ഹജ്ജ് കർമത്തിന് വേണ്ടി മക്കയിൽ ഒരുമിച്ച് കൂടുന്നു. ഹജ്ജ് വേളയിൽ അവർ പ്രത്യേകമായി ദൈവ മഹത്ത്വം വാഴ്ത്തുന്നു.

ഹിബ്രു വംശക്കാർ തങ്ങളുടെ പിതാമഹനായ അബ്രഹാമിൽ നിന്നു അനന്തരമായെടുത്ത ശിലോപാസനയെക്കുറിച്ച് ബൈബിൾ പറയുന്നതായി കാണാം. ഇത് ബിംബാരാധനയായിരുന്നില്ല. പ്രത്യുത ദൈവാരാധന ലക്ഷ്യംവെച്ച് പ്രതിഷ്ഠിക്കപ്പെട്ട ഒരു പ്രത്യേക ശിലക്കരികെ നടത്തപ്പെടുന്ന ദൈവാരാധന മാത്രമായിരുന്നു. ഇത് മുസ്‌ലിംകളുടെ ഹജ്ജ് കർമത്തോട് സാദൃശ്യമുണ്ട്. ഹജ്ജ് എന്ന പദം ഹിബ്രുവിലും മറ്റു സെമിറ്റിക് ഭാഷകളിലും ഉപയോഗിക്കുന്നത് പദോൽപത്തിയിലോ അർത്ഥത്തിലോ യാതൊരു വ്യത്യാസവുമില്ലാതെയാണ്. അറബിയിലെ വമഷമഷ ഉം ഹിബ്രു ക്രിയ പദമായ വമഷമഷ ഉം ഒരു പോലെയാണ്. സെമിറ്റ് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമായ  ഴമാമഹ ന്റെ ഉച്ചാരണത്തിലുള്ള വ്യത്യാസം മാത്രമേയുള്ളൂ. അറബികൾ അത് (ജ) എന്ന് ഉച്ചരിക്കുന്നു. ഇതേ ഹഗാഗ (വമഴമഴ ീൃ വമഴവമഴവ) തന്നെയാണ് മോശെയുടെ നിയമത്തിലും പ്രയോഗിച്ചിരിക്കുന്നത്. ഹർഷത്തിന്റെയും സ്‌തോത്രത്തിന്റെയും മതപരമായൊരു ഉത്സവ ചടങ്ങ് നിർവഹിക്കുക എന്ന ലക്ഷ്യത്തോടെ നിയമാനുസൃതവും ഉചിതവുമായ ഗതിവേഗത്തിൽ പ്രദക്ഷിണം ചെയ്യുക എന്നാണീ പദത്തിന്റെ അർത്ഥം. പൗരസ്ത്യ നാടുകളിൽ ഉത്സവദിനങ്ങളിലും വിവാഹ ചടങ്ങുകളിലും ക്രൈസ്തവർ ഹിഗ്ഗ് (വശഴഴമ)യെന്ന കർമം ഇന്നും അനുഷ്ഠിച്ചുവരുന്നു.

യാക്കോബിന് ബേർ-ശേമ്പ വിട്ട് ഹാരാനിലേക്കുള്ള യാത്രാമധ്യേ ഒരു അത്ഭുതകരമായ ഗോവണിയുടെ ദർശനമുണ്ടായതിനെക്കുറിച്ച് ഉൽപത്തി പുസ്തകത്തിൽ (ഉൽപത്തി 28: 10-16) വിവരിക്കുന്നുണ്ട്.

യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയണയായി വെച്ചിരുന്ന കല്ലെടുത്ത് തൂണായി നാട്ടി അതിന്മേൽ എണ്ണ ഒഴിച്ചു അവൻ ആ സ്ഥലത്തിന് ബേഥേൽ (ദൈവ ഭവനം) എന്ന് നാമകരണം ചെയ്യുകയും ചെയ്തു (ഉൽപത്തി 28: 18,19).

ശേഷം അദ്ദേഹം നേർച്ച നേർന്ന് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കൂ: ഞാൻ തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്റെ ആലയമായിത്തീരും (ഉൽപത്തി 28:22).

മറ്റൊരിടത്ത് യാക്കോബും ലാബോനും കൂടി ഒരു കൽകൂമ്പാരം നിർമിച്ചതായി പറയുന്നു:

അപ്പോൾ യാക്കോബ് ഒരു കല്ലെടുത്ത് തൂണായി നാട്ടി. കല്ലു കൂട്ടുവിൻ എന്ന് യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു. അവർ കല്ലെടുത്ത് ഒരു കൂമ്പാരമുണ്ടാക്കി കൂമ്പാരത്തിന്മേൽ വെച്ച് ഭക്ഷണം കഴിച്ചു. ലാബാൻ അതിന് യെഗർ-സാഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്ന് പേരിട്ടു. യാക്കോബ് അതിന് ഗലോദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നും പേരിട്ടു. ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ സാക്ഷ്യമായിരിക്കട്ടെ എന്ന് ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിന് ഗലേദ് എന്നും വിസ്‌വാ (കാവൽമാടം) എന്നും പേരായി (ഉൽപത്തി 31:45-49).

പിൽക്കാലത്ത് ഇസ്രയേൽ ചരിത്രത്തിൽ ഒരു സമ്മേളന കേന്ദ്രവും ഒരു ആരാധനാ സ്ഥലവുമായിത്തീർന്നു.

മിസ്പ എന്ന പദത്തിനർത്ഥം പരിഭാഷപ്പെടുത്താറുള്ളത് കാവൽഗോപുരം എന്നാണ്. സെമിറ്റിക് നാമങ്ങളിലെ അാെമ ദമമള എന്ന ഇനത്തിൽപ്പെട്ടതത്രെ ഇതും. ഉള്ളടക്കം ചെയ്യപ്പെട്ട വസ്തുവിൽ നിന്നുത്ഭൂതമായവയത്രെ ഈ നാമങ്ങൾ. ശിലകയെന്ന അർത്ഥത്തിലുള്ള ‘സഫ’ (ടമുവമ) എന്ന പുരാതന പദത്തിൽനിന്നും നിഷ്പതിതമായ ഒരു പദമാണിത്. ഒരു സ്ഥലത്തെയോ കെട്ടിടത്തെയോ ആണ് മിസ്പ സൂചിപ്പിക്കുന്നത്. ശിലക്ക് ഹീബ്രുവിൽ കയലി എന്നും അറബിയിൽ ഹജർ എന്നുമാണ് സാധാരണ പ്രയോഗം. സിറിയ് ഭാഷയിൽ കിപ (സശുമ) എന്നും പറയുന്നു. എന്നാൽ ഒരു പ്രത്യേക സ്ഥലത്തെയോ വ്യക്തിയെയോ ശിലയായി വിശേഷിപ്പിക്കുമ്പോൾ സഫാ എന്നാണ് പൊതുവെ പ്രയോഗമെന്ന് മനസ്സിലാകുന്നു. അപ്പോൾ ഒരു സഫാ സ്ഥാപിതമായ സ്ഥലമോ പ്രദേശമോ ആണ്  മിസ്പ എന്നും വരുന്നു. കൽകൂമ്പാരത്തിന്മേൽ പ്രതിഷ്ഠിതമായ ആ ശിലക്കു മിസ്ഫ എന്നും നാമധേയം ചെയ്യുമ്പോൾ ചുറ്റും കെട്ടിടങ്ങളുണ്ടായിരുന്നില്ലെന്ന് കാണാവുന്നതാണ്. (ഒരു ‘സഫ’ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ‘മിസ്പ’യെന്നു പറയുന്നു).

പ്രതിഷ്ഠിത ശില മാത്രമല്ല, അത് സ്ഥാപിതമായ സ്ഥലവും പാവനസ്മാരകമാണ്. അതുകൊണ്ടാണ് പാവന സ്ഥാപിതമായ കെട്ടിടത്തിനു ചുറ്റുമായി മുസ്‌ലിം ഹജ്ജ് (ഹിബ്രു ഹിഗ്ഗ) അനുഷ്ഠിക്കുന്നത്.

(കടപ്പാട്: മുഹമ്മദ് നബി ബൈബിളിൽ  – ഫാദർ ബെഞ്ചമിൻ കെൽദാനി) ചുരുക്കത്തിൽ ഇസ്‌ലാമിക പഞ്ചസ്തംഭങ്ങൾ ബൈബിളിൽ നിന്നും തെളിഞ്ഞുവരുന്നതായി കാണാം.

വിധിവിലക്കുകളിലെ സാമ്യത

ഖുർആൻ മദ്യത്തെ കർശനമായി വിലക്കുന്നതു കാണാം. നബിയേ, നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട് (സൂറത്തുൽ ബഖറ-219). ബൈബിളും മദ്യത്തെ നിരോധിക്കുന്നതായി കാണാം:

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനുമാകുന്നു. അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല (സദൃശ്യവാക്യങ്ങൾ 20:1).

വീഞ്ഞു ചുവന്ന പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അത് സർപ്പത്തെപ്പോലെ കടിക്കും. അണലി പോലെ കൊത്തും (സദൃശ്യവാക്യങ്ങൾ 23: 31,32).

അഹരോനോട് ദൈവം കൽപിക്കുന്നത് നോക്കൂ:

നീയും നിന്റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിന് സമാഗമന കൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇത് നിങ്ങൾ തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം (ലേവ്യ 10:9)

വിശുദ്ധ ഖുർആൻ വിലക്കിയ മറ്റൊരു കാര്യമാണ് പലിശ. അല്ലാഹു പറഞ്ഞു:

പലിശ തിന്നുന്നവൻ പിശാച് നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നതു പോലെയല്ലാതെ എഴുന്നേൽക്കുകയില്ല (സൂറതുൽ ബഖറ 275).

ബൈബിളും പലിശ നിരോധിക്കുന്നുണ്ട്:

എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ പൊലിക്കാരനെപോലെ ഇരിക്കരുത്. അവനോട് പലിശ വാങ്ങുകയും അരുത് (പുറപ്പാട് 22:25).

നിന്റെ സഹോദരന് പണമോ ഭക്ഷ്യസാധനങ്ങളോ മറ്റെന്തെങ്കിലുമോ-പലിശക്കു കൊടുക്കരുത് (ആവർത്തന പുസ്തകം 23:19).

വിശുദ്ധ ഖുർആൻ പന്നി മാംസവും ചത്ത ജന്തുക്കളുടെ മാംസവും നിഷിദ്ധമാക്കിയിട്ടുണ്ട്:

ശവം, രക്തം, പന്നിമാംസം അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത് എന്നിവ മാത്രമേ അവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ (സൂറത്തുൽ ബഖറ 173).

സമാനമാണ് ബൈബിൾ നിയമവും:

പന്നി കുളമ്പ് പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതെങ്കിലും അയവിറക്കുന്നതല്ലാത്തതിനാൽ അത് നിങ്ങൾക്ക് അശുദ്ധമാകുന്നു. ഇവയുടെ മാംസം നിങ്ങൾ ഭക്ഷിക്കരുത്. പിന്നെ സ്പർശിക്കുകയും അരുത്. ഇവ നിങ്ങൾക്ക് അശുദ്ധം ആകുന്നു (ലേവ്യ പുസ്തകം 11:7,8).

താനെ ചത്ത ഒന്നിനെയും തിന്നരുത് (ആവർത്തനം 14/21).

കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്കിട്ടു കൊടുക്കേണം (പുറപ്പാട്).

കൊല ചെയ്തവനെ കൊല്ലുക എന്ന ഇസ്‌ലാമിക ശിക്ഷാരീതിയും ബൈബിൾ അംഗീകരിക്കുന്നുണ്ട്:

ഒരു മനുഷ്യനെ അടിച്ചു കൊല്ലുന്നവൻ തീർച്ചയായും മരണശിക്ഷ അനുഭവിക്കണം. എങ്കിലും അവൻ മനപ്പൂർവ്വം ചെയ്യാതെ അങ്ങനെ സംഭവിക്കുവാൻ ദൈവം ഇടയാക്കിയതാണെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലത്ത് ഓടിപ്പോകണം. എന്നാൽ ഒരുവൻ കരുതിക്കൂട്ടിയാണ് അയൽക്കാരനെ കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിന് നീ അവനെ എന്റെ യാഗപീഠത്തിങ്കൽ നിന്ന് കൊണ്ടുപോകണം (പുറപ്പാട് 21: 12-14). മനപ്പൂർവ്വം കൊല ചെയ്താൽ കൊല ശിക്ഷയും അല്ലെങ്കിൽ നാടുകടത്തലും (ആവർത്തന പുസ്തകം 19:11-12)ലും ഈ ശിക്ഷാരീതി പറയുന്നുണ്ട്.

ഖുർആൻ വ്യഭിചാരത്തെ ശക്തമായ ഭാഷയിൽ നിരോധിക്കുന്നു: ‘നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീർച്ചയായും അത് ഒരു നീച വൃത്തിയും ദുഷിച്ച മാർഗവുമാകുന്നു (സൂറത്തു ഇസ്‌റാഅ്: 32).

ബൈബിളും വ്യഭിചാരം നിരോധിക്കുന്നു:

മോശെയ്ക്ക് നൽകപ്പെട്ട കൽപനയിൽ ഏഴാമത്തേത് വ്യഭിചാരം ചെയ്യരുത് എന്നാണ് (പുറപ്പാട് 20:14).

യേശു പറഞ്ഞതിപ്രകാരം:

‘നീ വ്യഭിചാരം ചെയ്യരുത് എന്നു അരുളി ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോട് പറയുന്നത്, സ്ത്രീയെ കാമാസക്തിയോടെ നോക്കുന്ന ഓരോരുത്തരും ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തിരിക്കുന്നു (മത്തായി 5:27,28).

പരിഛേദനം

മുസ്‌ലിം പുരുഷന്മാർ എല്ലാവരും ഇബ്രാഹീമീ പാരമ്പര്യമനുസരിച്ച് പരിഛേദന (സുന്നത്ത് കർമം) ഏൽക്കുന്നവരാണ്. പൂർവ പ്രവാചകന്മാരെല്ലാം പരിഛേദനമേറ്റതായി പഴയ-പുതിയ നിയമങ്ങളിൽനിന്നു വായിക്കാവുന്നതാണ്.

അബ്രഹാമിനോട് ദൈവം കൽപ്പിക്കുന്നതു നോക്കൂ:

നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ട ഞാനും നീയും തമ്മിലുള്ള എന്റെ ഉടമ്പടി ഇതാകുന്നു; നിങ്ങളുടെ പുരുഷന്മാർ എല്ലാം പരിഛേദനയേൽക്കണം. നിങ്ങളുടെ അഗ്രചർമ്മം പരിഛേദന ചെയ്യണം. അത് ഞാനും നിങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും (ഉൽപത്തി 17: 10,11). വീണ്ടും പറയുന്നു: പരിഛേദനയേൽക്കാതിരിക്കുന്ന അഗ്രചർമിയായ പുരുഷനെ അവന്റെ ജനത്തിൽനിന്നും ഛേദിച്ചുകളയും. അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നുവല്ലോ (ഉൽപത്തി 17: 14), അബ്രഹാം 99-ാം വയസ്സിൽ പരിഛേദന ചെയ്തു (ഉൽപത്തി 17: 24), മകൻ യിശ്മയേൽ 13-ാം വയസ്സിൽ പരിഛേദനയേറ്റു (ഉൽപത്തി 17: 25).

യേശു ജനനത്തിന്റെ 8-ാം ദിവസം പരിഛേദനയേറ്റതായി ലൂക്കോസ് 2: 21-ൽ രേഖപ്പെടുത്തിയിരിക്കുന്നു.

അഭിവാദന രീതി

മുസ്‌ലിംകൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അസ്സലാമു അലൈക്കും (നിങ്ങളുടെ മേൽ രക്ഷ/സമാധാനം ഉണ്ടാകട്ടെ) എന്നാണ് അഭിവാദനം ചെയ്യുന്നത്. യേശുക്രിസ്തുവും ഇപ്രകാരം ചെയ്യുകയും കൽപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ബൈബിളിൽ നിന്ന് വായിക്കാം:

നിങ്ങൾ ഭവനത്തിൽ പ്രവേശിക്കുമ്പോൾ അതിനു സമാധാനം ആശംസിക്കണം (മത്തായി 10: 12).

ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്ന് നിങ്ങൾക്ക് സമാധാനം എന്ന് പറഞ്ഞു (ലൂക്കോസ് 24: 36). യേശു പിന്നെയും അവരോട് നിങ്ങൾക്ക് സമാധാനം, പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു (യോഹന്നാൻ 20: 21). അറബി ബൈബിളുകളിൽ സലാം അലൈക്കും എന്നുതന്നെയാണ് ഈ സമാധാനാശംസ ചേർത്തിരിക്കുന്നത്.

ഹിജാബ്/നിഖാബ് (മൂടുപടം)

മുസ്‌ലിം സ്ത്രീകൾ മൂടുപടം ധരിക്കുന്നതിനെ ആധുനിക ക്രൈസ്തവർ ഇസ്‌ലാം സ്ത്രീ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് പറഞ്ഞ് വിമർശിക്കാറുണ്ട്. എന്നാൽ ബൈബിൾ ഇതേക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കുക:

മൂടുപടമില്ലാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തല അപമാനിക്കുന്നു. അത് അവൾ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചു കളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ (1 കൊരിന്ത്യൻ 11:5,6).

ബഹുഭാര്യത്വം

ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെ കണ്ണടച്ച് ആക്ഷേപിക്കുന്നതാണ് ആധുനിക ക്രൈസ്തവരുടെ രീതി. എന്നാൽ ബഹുഭാര്യത്വമാണ് ബൈബിളിന്റെ പൊതുരീതി. ചിലരെ മാത്രം പരാമർശിക്കാം:

-അബ്രഹാമും നഹോരും ഭാര്യമാരെ എടുത്തു. അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നഹോരിന്റെ ഭാര്യക്ക് മിൽക്ക എന്നും പേർ (ഉൽപത്തി 11-29).

-അബ്രഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു. അവൾക്ക് കൊതൂറ എന്ന് പേർ (ഉൽപത്തി 25-1).

-രാത്രിയിൽ അവൻ എഴുന്നേറ്റു തന്റെ രണ്ടു ഭാര്യമാരെയും രണ്ട് ദാസിമാരെയും പതിനൊന്ന് പുത്രന്മാരെയും കൂട്ടി യാക്കോബ് കടവ് കടന്നു (ഉൽപത്തി 32-22).

യിസ്രയേലിൽ നിന്ന് ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു. അവർ ഇരുവരും അവന്റെ ഭാര്യമാരായിത്തീർന്നു (1 സാമുവൽ 25-43).

ദാവീദ് യെരുശലേമിൽവെച്ച് വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു. വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു (1 ദിനവൃത്താന്തം 14-3).

ശലമോൻ രാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മേന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്‌നേഹിച്ചു (1 രാജാക്കന്മാർ (11-1). അവന് 700 കുലപത്‌നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു (1 രാജാക്കന്മാർ 11-3).

മോശെ ഒരു കൂശ്യ സ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യ സ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു (സഖ്യാപുസ്തകം 12-1).

പുരോഹിത കൈകടത്തലുകൾക്ക് ഏറെ വിധേയമായിട്ടും ഇസ്‌ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബൈബിൾ പഴയ-പുതിയ നിയമങ്ങളായി ചിതറിക്കിടക്കുന്നതായി കാണാം.

മറ്റെല്ലാ പ്രവാചകന്മാരെയും പോലെ മഹാനായ യേശു പ്രബോധനം ചെയ്ത മതവും ഇസ്‌ലാമായിരുന്നു. പക്ഷേ, വിവിധ കാരണങ്ങളാൽ യേശുവിന്റെ ഉപദേശം ഇന്നു കാണുന്ന രീതിയിലേക്ക് പരിവർത്തിക്കപ്പെടുകയാണുണ്ടായത്. ‘അക്രൈസ്തവനായ യേശുവിനെ തേടി’ പോലുള്ള പുസ്തകങ്ങൾ വ്യക്തമായി സമർത്ഥിക്കുന്നതാണ് ഇക്കാര്യം. യേശുവും മുഹമ്മദ് നബിയും പ്രചരിപ്പിച്ചത് ഒരേ സത്യമായിരുന്നുവെന്ന് സാരം.

ചേകനൂരിസം


ഇസ്‌ലാമല്ല ചേകനൂരിസം● അലവിക്കുട്ടി ഫൈസി എടക്കര 0


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


chekanoorism-malayalam
ഇസ്‌ലാം വിരുദ്ധരുടെ കളിപ്പാവകളായി അവരുടെ ആശയങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ എക്കാലത്തും ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകളില്‍ പരമ്പരാഗതമായി നിലനിന്നുവന്ന ആത്മീയവും ആദര്‍ശപരവുമായ അച്ചടക്കം തകര്‍ക്കാനും അതുവഴി ഇസ്‌ലാമിക പ്രചാരണത്തിന് പ്രതിസന്ധിയും മുസ്‌ലിംകളുടെ മതപ്രതിബദ്ധതക്ക് പോറലുമേല്‍പിക്കാന്‍ പലരും ചട്ടുകങ്ങളായിട്ടുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കേരളത്തില്‍ ഇത് വ്യവസ്ഥാപിതമായും സംഘടിതമായും ആരംഭിക്കുന്നത്.

തുടങ്ങിയേടത്തുനിന്ന് അനുദിനം മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ട് തുടര്‍ന്നുവന്ന അത്തരം ചലനങ്ങള്‍ക്കൊന്നും കേരള മുസ്‌ലിംകളുടെ അടിത്തറയില്‍ പരുക്കുകളേല്‍പിക്കാനായില്ല. ലക്ഷ്യത്തിലും മാര്‍ഗത്തിലും അഭിപ്രായ സമന്വയം സാധിക്കാതെ വന്നപ്പോള്‍ പലരും തങ്ങള്‍ക്ക് കൂടുതല്‍ ഗുണമെന്ന് തോന്നുന്നതിനെ സ്വന്തമായി സ്വീകരിച്ചവതരിപ്പിച്ചു. അതുകൊണ്ടു തന്നെ ഈ കൊച്ചു കേരളത്തില്‍ ഡസന്‍കണക്കിന് സംഘടനകളും വളരെയേറെ ആളുകളും മതരംഗത്തും മതത്തിന്റെ പേരിലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മുസ്‌ലിം സമൂഹത്തില്‍ പൊതുസ്വീകാര്യതയും അംഗീകാരവും നേടാന്‍ അവര്‍ക്കാര്‍ക്കുമായില്ലെന്നത് കേരള മുസ്‌ലിംകളുടെ പൈതൃകബോധത്തിന്റെ ഫലമാണ്.

വഹാബി, മൗദൂദി, തബ്‌ലീഗ്, ഖാദിയാനി എന്നിങ്ങനെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ശൈഥില്യം വളര്‍ത്താന്‍ ശ്രമിച്ചവരെ കാണാം. മതം, സമൂഹം, രാഷ്ട്രീയം, വിദ്യാഭ്യാസം, ആതുര സേവനം തുടങ്ങി പലതും മുഖ്യ അജണ്ടയായി പുറമെ അവതരിപ്പിച്ച് ശൈഥില്യത്തെയും മതനിരാസ വ്യതിയാനങ്ങളെയും വളര്‍ത്തുകയാണവരെന്ന് മുസ്‌ലിം ഉമ്മത്തിന് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ സാര്‍വത്രികമായ അച്ചടക്കത്തിന്റെ പരമ്പരാഗതവും പ്രാമാണികവുമായ രീതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ വളയത്തിന് പുറത്ത് കടന്നുനടത്തിയ അഭ്യാസങ്ങള്‍ പലപ്പോഴും അവര്‍ക്കുതന്നെ വിനയായതും കാണാം. ചേകന്നൂരിസം അതില്‍ പെട്ടതാണ്.

ചേകനൂരിസം

എങ്ങനെയാണ് ചേകനൂരിസം രൂപപ്പെട്ടതെന്നറിയാന്‍ ചേകനൂര്‍ മൗലവിയുടെ ജീവചരിത്രം നോക്കിയാല്‍ മതി. കോക്കൂര്‍ ജുമാ മസ്ജിദില്‍ ജോലി ചെയ്യുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശാന്തപുരം കോളേജില്‍ അധ്യാപകനായി. അവരുടെ മതരാഷ്ട്രവാദങ്ങള്‍ ഇഷ്ടപ്പെടാത്തതിനാലാണത്രെ വൈകാതെ വഹാബികളുടെ എടവണ്ണ കോളേജില്‍ ചേര്‍ന്നു. അക്കാലത്ത് വഹാബി സ്റ്റേജുകളിലും വാദപ്രതിവാദ വേദികളിലും വഹാബിസത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഹദീസുകള്‍ ശരിയല്ലെന്ന് തോന്നല്‍ ശക്തമായത്. റശീദ് റിളയും അഫ്ഗാനിയും മുഹമ്മദ് അബ്ദുവും അങ്ങനെ പലരുടെയും രചനകളും സൃഷ്ടികളും പലരുടെയും ഉപജീവനമായിരുന്നുവല്ലോ.

1968-ല്‍ നിരീക്ഷണം എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നേരത്തെ മുഅ്തസിലത്തും ശിയാക്കളും ഓറിയന്റലിസ്റ്റുകളും മോഡേണിസ്റ്റുകളും ബഹാഇകളും പുറത്തിറക്കിയ പലതിന്റെയും പുതിയ പ്രചാരകനായി. അതാണ് പിന്നീട് ചേകനൂരിസം എന്ന് വിളിക്കപ്പെട്ടത്. നിരീക്ഷണവുമായി കടന്നുവന്നപ്പോള്‍ ചില മുസ്‌ലിം നാമധാരി ബുദ്ധി(?)ജീവികള്‍ കൂടെക്കൂടി. അവരുമായി ചേര്‍ന്ന് ഖുര്‍ആന്‍ ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി എന്ന സംഘടനക്ക് രൂപം നല്‍കി. പണ്ഡിതരുടെ എതിര്‍പ്പിന് മുന്നില്‍ അതിന് പിടിച്ചുനില്‍ക്കാനായില്ല എന്ന് ജീവചരിത്രകാരന്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രചാരണം മതിയാക്കി കച്ചവടത്തിലേക്ക് തിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യവിരുദ്ധത വീണ്ടും സജീവമായി. അങ്ങനെ അല്‍ബുര്‍ഹാന്‍ പ്രസിദ്ധീകരണം തുടങ്ങി. ഖുര്‍ആന്‍ സുന്നത് സൊസൈറ്റി എന്ന പേരിലാണ് പുതിയ പരീക്ഷണം നടത്തിയത്. അല്‍ബുര്‍ഹാനും സൊസൈറ്റിയുമായി തന്റെ കുറച്ചുകാലത്തെ സംഭരണങ്ങള്‍ പുതിയ കുപ്പിയില്‍ അവതരിപ്പിച്ചുതുടങ്ങി.

പ്രവര്‍ത്തിച്ചതെങ്ങനെ?

മതം പഠിക്കാനവസരം ലഭിക്കുകയോ മതരംഗവുമായി ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടില്ലാത്ത പല സര്‍ക്കാറുദ്യോഗസ്ഥരെയും ചേര്‍ത്ത് സെമിനാറുകളും മറ്റും നടത്തി പ്രസിദ്ധിക്ക് ശ്രമം നടത്തി. ജീവിതത്തിന് കൃത്യമായ അടുക്കും ചിട്ടയും നിര്‍ദേശിക്കുന്നതും വിശുദ്ധ ഖുര്‍ആനിന്റെ ഔദ്യോഗിക വ്യാഖ്യാനവുമായ സുന്നത്തിനെയും അത് പകര്‍ന്ന് തന്ന സ്വഹാബത്തിനെയും തള്ളിപ്പറയുന്നതുകൊണ്ട് പരിഷ്‌കാരികളായ ഏതാനും ചിലര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. പ്രത്യക്ഷത്തില്‍ തന്നെ മതമില്ലാത്ത അവര്‍ക്ക് ചേകനൂര്‍ മൗലവി ആരാധ്യനായിത്തീര്‍ന്നു. മുസ്‌ലിം പേര് വലിച്ചെറിയാന്‍ താല്‍പര്യമില്ലാത്ത യുക്തിവാദികളും മതരഹിതരും ശരീഅത്തു വിരുദ്ധരുമായ ചിലര്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയെ അവരുടെ പ്രചാരണത്തിന് ഇന്നും മറയാക്കിക്കൊണ്ടിരിക്കുന്നു.

കാലം ചവറ്റുകൊട്ടയിലെറിഞ്ഞതും പണ്ഡിത പ്രതിരോധത്തിന് മുന്നില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്നതുമായ പല ആശയങ്ങളും പുരോഗമന വാദികളുടെ പിന്തുണയോടെ പുറത്തെടുത്ത് ചര്‍ച്ചയാക്കാന്‍ ചേകന്നൂരിസത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു സത്യമാണ്. മേമ്പൊടിക്കായി പുതിയ ചില കണ്ടെത്തലുകള്‍ കൂടി ചേര്‍ത്താണ് പ്രചാരണം നടത്തുന്നത്. ചേകനൂര്‍ ഉയര്‍ത്തിയതും പ്രചരിപ്പിച്ചതുമായ വിഘടവാദങ്ങളെ അന്ന് തന്നെ പണ്ഡിതര്‍ പ്രമാണം കൊണ്ട് ഖണ്ഡിച്ച് തകര്‍ത്തുകളഞ്ഞതാണ്. മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍ (ന.മ.) അവര്‍കളുടെ മുന്നില്‍ വഹാബിയായ ചേകനൂരും സൊസൈറ്റിയായ ചേകനൂരും മുട്ടുകുത്തിയ രംഗങ്ങള്‍ ഏറെയാണ്. 19 സ്ഥലങ്ങളില്‍ ചേകനൂരിസത്തെ നേരിട്ടിട്ടുണ്ടെന്ന് ഹസന്‍ മുസ്‌ലിയാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. (ഇ.കെ.ഹസന്‍ മുസ്‌ലിയാര്‍ ചരിത്ര ജീവിതം പേ: 459).

സുന്നത്തിനെതിരെ

ഇസ്‌ലാമിനെ തകര്‍ക്കുന്നതിന് അതിന്റെ  പ്രമാണങ്ങളില്‍ കൈവെക്കുക എന്നതാണ് എല്ലാ മതവിരുദ്ധരും ചെയ്തത്. ഖുര്‍ആന്‍ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുന്നതിന് തടസ്സമാവുന്നതിനാല്‍ ഹദീസിനെതിരെ തിരിയുകയാണ് ചേകനൂരും ചെയ്തത്. അത് എളുപ്പമാകാന്‍ സ്വഹാബത്തിനെ തള്ളി. ഫലത്തില്‍ നുബുവ്വത്തിനെതിരെയുള്ള നീക്കമായി ഇത്. രണ്ടാം സഹസ്രത്തിലെ പരിഷ്‌കര്‍ത്താവായ സര്‍ഹിന്ദിയുടെ കാലത്തും നുബുവ്വത്ത് നിഷേധിക്കുന്ന പ്രണതയുണ്ടായിരുന്നു. അതിനെതിരെ താന്‍ തടത്തിയ പ്രവര്‍ത്തനം ഫലം കണ്ടത് ചരിത്രത്തില്‍ ദര്‍ശിക്കാം. ഓറിയന്റലിസ്റ്റുകളുടെ രീതിയും ഇതായിരുന്നു. അവരില്‍ നിന്ന് കടമെടുത്തതാണ് യഥാര്‍ത്ഥത്തില്‍ ചേകനൂരിന്റെ ഹദീസ് നിഷേധം. സ്വഹാബികളെ അവമതിക്കുന്ന ശിയാക്കളും ബുദ്ധിയെ പ്രമാണമാക്കിയ മുഅ്തസിലത്തും മൗലവിക്ക് ഈ വിഷയത്തില്‍ കൂട്ടാളികളായുണ്ട്. കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്ത സ്വഹാബിവര്യന്‍ അബൂഹുറൈറ(റ)വിനെയും ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ) എന്നിവരുടെ സ്വഹീഹുകളെയും തള്ളിപ്പറഞ്ഞതോടെ കാര്യം എളുപ്പമായി.

രണ്ട് സാക്ഷികള്‍ മുഖേന തെളിഞ്ഞുകിട്ടിയ ഹദീസുകള്‍ മാത്രമേ സ്വീകരിക്കാവൂ എന്ന ചേകനൂരിന്റെ വാദം തന്നെ യഥാര്‍ത്ഥത്തില്‍ ഹദീസ് നിഷേധമായിരുന്നു. കാരണം അത്തരത്തില്‍ സ്ഥിരീകരണം നേടിയ ഹദീസുകള്‍ അത്യപൂര്‍വമോ ലഭ്യമല്ലാത്തതോ ആണ്. ഈ ഗൂഢ ലക്ഷ്യം മറനീക്കി പുറത്തുവന്നത് ബുഖാരിയും മുസ്‌ലിമും ലോക പൊള്ളന്മാരാണെന്നതിന്റെ വ്യക്തമായ തെളിവുകള്‍ എന്ന പേരില്‍ കൃതി രചിച്ചതോടെയാണ്. അതിലദ്ദേഹം എഴുതി: ‘അഹ്‌ലു ഹദീസുകാരുടെ ഇമാമുകളായ ബുഖാരിയും മുസ്‌ലിമും ലോക പൊള്ളന്മാരാണെന്നും നബിയെയും ഇസ്‌ലാമിനെയും താറടിക്കാനും ഖുര്‍ആന് വിരുദ്ധമായ ജീവിത നിയമങ്ങള്‍ ഇസ്‌ലാമിലേക്ക് കുത്തിക്കയറ്റാനും വേണ്ടി വേഷം മാറിവന്ന ജൂത ഏജന്റുമാണെന്നും ലക്ഷ്യസഹിതം വെളിപ്പെട്ടു കഴിഞ്ഞാല്‍ ഏകസാക്ഷി. രണ്ടു സാക്ഷി ചര്‍ച്ചകള്‍ക്കൊന്നും യാതൊരാവശ്യവുമില്ലെന്ന് മാന്യവായനക്കാരെ അറിയിച്ചുകൊള്ളുന്നു (പേ: 5).

ദുര്‍വ്യാഖ്യാനം

സൂറത്തുല്‍ ജാസിയയിലെ ആറാം സൂക്തവും അല്‍ അഅ്‌റാഫിലെ 185-ാം സൂക്തവും ദുര്‍വ്യാഖ്യാനിച്ചാണ് ഹദീസ് നിഷേധിക്കുന്നത്. പ്രസ്തുത സൂക്തങ്ങളുടെ പശ്ചാത്തലങ്ങളും മുന്‍ സൂക്തങ്ങളും ചരിത്രവും നിരാകരിക്കുന്ന ദുര്‍വ്യാഖ്യാനമാണത്. ‘അല്ലാഹുവിന്റെ വചനങ്ങളാണിവ. ശരിയാംവിധം നാമതിനെ തങ്ങള്‍ക്ക് ഓതിത്തരുന്നു. അല്ലാഹുവിനെയും അവന്റെ വചനങ്ങളെയുമല്ലാതെ എന്ത് വൃത്താന്തങ്ങളെയാണവര്‍ വിശ്വസിക്കുന്നത്’ (അല്‍ജാസിയ: 6).

ഈ സൂക്തത്തില്‍ ‘ഹദീസ്’ എന്ന പ്രയോഗമുണ്ട്. എന്നാല്‍ അത് സാങ്കേതികമായി നബി(സ്വ)യുടെ ഹദീസാണെന്ന് പറയേണ്ടിവന്നത് മൗലവിയുടെ പാപ്പരത്തമാണ്. കാരണം ഈ ഹദീസ് കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന് 2-5 വരെയുള്ള സൂക്തങ്ങളില്‍ നിന്ന് മനസിലാക്കാന്‍ പ്രയാസമില്ല. പ്രാപഞ്ചികമായ ക്രമീകരണത്തെക്കുറിച്ച് അല്ലാഹുവിന്റെ വചനങ്ങളിലെ വിവരണങ്ങളല്ലാതെ മറ്റെന്ത് വൃത്താന്തങ്ങളാണ് വിശ്വസിക്കുന്നത് എന്നാണിതിന്റെ അര്‍ത്ഥവും ആശയവും. നബി(സ്വ)യുടെ വഫാതിനു വര്‍ഷങ്ങള്‍ക്കു ശേഷമാണല്ലോ ഇന്ന് വിവക്ഷിക്കുന്ന രീതിയില്‍ ഹദീസ് എന്ന് പ്രയോഗത്തിലെത്തുന്നതു പോലും.

സൂറത്തുല്‍ അഅ്‌റാഫിലെ 185-ാം സൂക്തത്തില്‍ അല്ലാഹു ചോദിക്കുന്നു: ‘ആകാശ ഭൂമികളുടെ ഭരണത്തെക്കുറിച്ചും അല്ലാഹു സൃഷ്ടിക്കുന്നതിനെക്കുറിച്ചും അവരുടെ അവധി അടുത്തെത്തിയിരിക്കാമെന്നതിനെക്കുറിച്ചും അവര്‍ ചിന്തിക്കുന്നില്ലേ. ഖുര്‍ആനീ വിവരം നല്‍കിയിട്ടും ഇനിയും അതല്ലാതെ എന്ത് വൃത്താന്തമാണവര്‍ വിശ്വസിക്കുന്നത്.’ ഈ സൂക്തത്തിലെ ഹദീസും അല്ലാഹുവിന്റെ ക്രമീകരണത്തെയാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അല്ലാഹുവിന്റെ അധികാരം, സൃഷ്ടിപ്പ്, മരണം തുടങ്ങിയവയാണോ ഹദീസുകളില്‍ പറഞ്ഞ കര്‍മാനുഷ്ഠാനങ്ങള്‍? അല്ലെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയാവശ്യമില്ലല്ലോ. സൂറതുല്‍ മുര്‍സലാത്തിന്റെ അവസാന സൂക്തത്തിലും ഇത്തരം ഒരു ചോദ്യമുണ്ട്. അത് അവസാന നാളുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ്.

ചരിത്രപരമായി ഹദീസ് നിഷേധത്തിന് ന്യായമവതരിപ്പിച്ച് മൗലവി വെട്ടിലായിട്ടുണ്ട്. മുആവിയ(റ)വിന്റെ കാലത്താണ് ഹദീസ് നിര്‍മാണം ആരംഭിക്കുന്നത്. അബൂഹുറൈറ(റ)യും കൂട്ടരുമാണത് നടത്തിയത്. ഇതാണ് മൗലവിയുടെ വാദം. ഇത് മൗലവിയുടെ വിഭ്രമാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കാരണം ഈ മൂന്ന് സൂറത്തുകളും മക്കയില്‍ അവതരിച്ചതാണ്. അതിലെ സംബോധന ആദ്യമഭിമുഖീകരിക്കുന്നത് മക്കക്കാരാണ്. അതിനാല്‍ തന്നെ ഖുലഫാഉര്‍റാശിദുകളുടെ കാലവും കഴിഞ്ഞ് നിര്‍മിച്ച ഹദീസുകള്‍ വിശ്വസിക്കരുതെന്ന് നാല്‍പത് വര്‍ഷമെങ്കിലും മുമ്പ്, നബി(സ്വ)യുടെ കാലത്തു ജീവിച്ചവരോട് പറഞ്ഞുവെന്ന് വരും. അഥവാ അവിടെ ഉദ്ദേശിക്കപ്പെട്ട ഹദീസ് തിരുനബി(സ്വ) പഠിപ്പിക്കുന്നതും ഓതികേള്‍പ്പിക്കുന്നതുമല്ലാത്ത കേട്ടുകേള്‍വിയും വാറോലകളുമാണ് എന്ന് മക്കക്കാരോടെന്തിന് പറയണം. സൃഷ്ടിപ്പ്, മരണം, അവസാനം, പരലോകം തുടങ്ങിയവയില്‍ ഖുര്‍ആനും ഹദീസും തന്നെയാണ് സ്വീകരിക്കേണ്ടതെന്നാണ് ഉപരിസൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. അതല്ലാതെ, നാല്‍പത് വര്‍ഷം കഴിഞ്ഞ് നിര്‍മിക്കപ്പെടുന്ന വൃത്താന്തങ്ങളില്‍ മക്കക്കാരേ, നിങ്ങളിപ്പോള്‍ വിശ്വസിക്കരുതെന്നല്ല.

ചേകനൂരിസം പുതിയമതം തന്നെ

ഹദീസ് നിഷേധത്തിലൂടെ ഖുര്‍ആന്‍ മാത്രം പ്രമാണമാണെന്ന് സ്ഥാപിച്ച് തന്നിഷ്ടം മതകാര്യങ്ങളാക്കി അവതരിപ്പിക്കുകയാണ് ചേകന്നൂര്‍ മൗലവി ചെയ്തത്. നബി(സ്വ) വഹ്‌യിലൂടെ ലഭിച്ച വിവരണങ്ങള്‍ വഴി ഖുര്‍ആനികാശയങ്ങള്‍ പഠിപ്പിച്ചു. ഖുര്‍ആന്‍ അവതരിച്ചതും അത് പഠിപ്പിക്കുന്നതും നബി(സ്വ) തന്നെ. എന്നാല്‍ ചേകനൂര്‍ പ്രവാചകത്വവാദമുന്നയിക്കാതെ ഖുര്‍ആന്‍ മുന്നില്‍ വെച്ച് സ്വന്തം വ്യാഖ്യാനങ്ങളും വിതണ്ഡവാദങ്ങളും ഉന്നയിക്കുകയാണ്. അഥവാ ഖുര്‍ആനില്ലാതെ അല്ലെങ്കില്‍ വഹ്‌യ് ഇല്ലാതെ ഒരു ദൈവിക മതം അവതരിപ്പിക്കുന്നതിന് പ്രയാസമുണ്ട്. അതിനാല്‍ നബി(സ്വ)ക്കവതരിപ്പിച്ച ഖുര്‍ആന്‍ തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് മതമുണ്ടാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. ആ മതത്തിന്റെ ധാരണകളും ആശയങ്ങളും അദ്ദേഹം തന്റെ കൃതികളിലും പ്രഭാഷണങ്ങളിലും വ്യക്തമാക്കി. അതിന്റെ ആത്യന്തിക ലക്ഷ്യം യഥാര്‍ത്ഥത്തില്‍ സര്‍വമത സത്യവാദമാണെന്ന് കാണാം.

മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റെ പ്രസ്ഥാനത്തിന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നാണ് പേര് നല്‍കിയത്. പ്രഥമദൃഷ്ട്യാ സുന്നത്തെന്ന് കേള്‍ക്കുമ്പോള്‍ നബിചര്യ എന്നു തോന്നിപ്പോകും. അതാണ് മൗലവിയുടെ ഉദ്ദേശ്യവും. സത്യത്തില്‍ ഖുര്‍ആനിന് ചേകനൂര്‍ മൗലവിയായ ഞാന്‍ നല്‍കുന്ന വിവരണമെന്ന ചര്യ എന്നും അതംഗീകരിക്കുന്ന സൊസൈറ്റി എന്നുമാണര്‍ത്ഥം. അല്ലാത്തപക്ഷം സുന്നത്ത് വിരുദ്ധ ഖുര്‍ആനിക് സൊസൈറ്റി എന്നായിരിക്കണമായിരുന്നു പേര് നല്‍കേണ്ടത്. ഖുര്‍ആന്‍ മുന്നില്‍ വെച്ച് ഒരു മതത്തെ തന്നെ സ്ഥാപിക്കാനുള്ള ശ്രമമാണ് മൗലവിയുടെ തിരോധാനത്തോടെ പാതിവഴിയില്‍ മുടങ്ങിയത്.

തികച്ചും ഇസ്‌ലാം വിരുദ്ധമായ ചേകനൂരിസത്തിന്റെ മതനിയമങ്ങള്‍ ഒന്നായി ക്രോഡീകരിക്കപ്പെട്ടത് ലഭിച്ചിട്ടില്ല. ഇസ്‌ലാമിക ശരീഅത്തിനെയും അതിന്റെ പ്രബോധകരായ പണ്ഡിതരെയും ആക്ഷേപിക്കുകയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുക എന്നല്ലാതെ തനിക്ക് ലഭിച്ച അനുയായികള്‍ക്ക് ഒരു വിശ്വാസ പ്രമാണമോ അനുഷ്ഠാന ക്രമമോ അദ്ദേഹം നല്‍കിയിരുന്നില്ല. ശാഫിഈ ഇമാമിനേക്കാള്‍ വലിയ മുജ്തഹിദായി അവകാശപ്പെട്ട് രംഗത്തുവന്നപ്പോള്‍ അതിനുള്ള യോഗ്യതയും അറിവും ചോദ്യം ചെയ്യപ്പെടുകയും പണ്ഡിതരുടെ മുമ്പില്‍ പലപ്പോഴായി പരാജയം സമ്മതിക്കേണ്ടിവരികയും ചെയ്തപ്പോള്‍ പണ്ഡിത നിന്ദയും ശരീഅത്ത് വിരോധവും ഹദീസ് ശേഖരിച്ചവരോടുള്ള വെറുപ്പും പ്രകടിപ്പിച്ച് കാലം കഴിക്കുകയായിരുന്നു. ഏത് പുസ്തകമെഴുതിയാലും അതിന് ഒരു ആശയം സമര്‍ത്ഥിക്കുന്നതിനേക്കാള്‍ പ്രാധാന്യം പണ്ഡിത വിരോധ വിസര്‍ജനത്തിനായിരിക്കും.

അവസാന കാലത്തെഴുതിയ അനന്തരാവകാശത്തെക്കുറിച്ചു പുസ്തകത്തിലും ആശയങ്ങളെക്കാള്‍ കൂടുതല്‍ പണ്ഡിതന്മാരെയും ഇമാമുകളെയും ശരീഅത്തിനെയും വിമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളത്. തന്‍പോരിമ പറയാനാളുകള്‍ കുറവായതിനാല്‍ സ്വന്തം വിശേഷങ്ങള്‍ അവതരിപ്പിച്ച് തന്റെ പാണ്ഡിത്യവും ഗവേഷണ ബുദ്ധിയും അടിക്കടി എടുത്തുപറഞ്ഞ് സായൂജ്യം കൊള്ളുന്നത് കാണാം. സുന്നിപണ്ഡിതന്മാരോട് പ്രത്യേകം വിരോധം പുലര്‍ത്തിയ മൗലവി ശിയാമുഅ്തസിലി പണ്ഡിതരെ വലിയവരായി പരിചയപ്പെടുത്തുന്നുണ്ട്. സുന്നി ഇമാമുകളുടെ ബുദ്ധിശൂന്യത എന്ന ഒരു അധ്യായം പിന്തുടര്‍ച്ചയെക്കുറിച്ചുള്ള പുസ്തകത്തില്‍ കാണാം. അത് അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ‘സുന്നി ഇമാമുകളുടെ മേല്‍ വിവരിച്ചതുപോലുള്ള സകല ബുദ്ധിശൂന്യതകളിലും ഖുര്‍ആന്‍ പഠിപ്പിച്ച പ്രഗത്ഭരായ ശീആ മുഅ്തസിലീ പണ്ഡിതന്മാര്‍ ആദ്യമേ അവരെ ഉപദേശിച്ചെങ്കിലും അവരുടെ കിബ്‌റും അഹന്തയും ബുദ്ധിശൂന്യതയും നിമിത്തം ആ ഉപദേശങ്ങളോ അവരുടെ സത്യമായ മദ്ഹബുകളോ ഒന്നും സ്വീകരിക്കാതെ ഖുര്‍ആന്‍ പഠിച്ച പണ്ഡിതന്മാര്‍ പറയുന്ന ഒറ്റ സത്യവും തലയില്‍ കയറ്റാതെ…’ (ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം, നിലവിലുള്ള ശരീഅത്തിന്റെ പൊളിച്ചെഴുത്തും. പേ: 160,161). ഇസ്‌ലാമിന്റെ പേരില്‍ ഉടലെടുത്ത വ്യതിയാന പ്രസ്ഥാനങ്ങളെയും പണ്ഡിതരെയും മൗലവി എങ്ങനെയാണ് കാണുന്നതെന്ന് കൂടി ഇത് മനസ്സിലാക്കിത്തരുന്നു. മറുപടി അര്‍ഹിക്കാത്ത അബദ്ധങ്ങളും അസംബന്ധങ്ങളും നിറഞ്ഞ ആക്ഷേപങ്ങളാണ് മൗലവിയുടേത്.

സര്‍വമത സത്യവാദം

ലോകത്ത് മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകളെയും അവരംഗീകരിക്കുന്ന ശരീഅത്തിനെയും ആക്ഷേപിച്ച് അവസാനം തന്റെ സര്‍വ മത സത്യവാദം വെളിപ്പെടുത്തിയതിന് ശേഷമാണ് മൗലവിയുടെ തിരോധാനമുണ്ടായത്. തന്റെ വാദങ്ങളും വീക്ഷണങ്ങളും തികച്ചും ഇസ്‌ലാമില്‍ നിന്നും ഭിന്നമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സര്‍വ മത സത്യവാദ കൃതി. കുറഞ്ഞ പേജുകളാണെങ്കിലും അതു തന്റെ വിടവാങ്ങല്‍ സമ്മാനമായി, താന്‍ പ്രചരിപ്പിച്ചതിന്റെ സാക്ഷാല്‍ ഉദ്ദേശ്യം വ്യക്തമാക്കുന്ന സൃഷ്ടിയായി.

മറ്റു മതങ്ങള്‍ അസാധുവാക്കാനാണ് ഖുര്‍ആന്‍ വന്നതെന്ന ആശയത്തെ ഖുര്‍ആന്‍ വിരുദ്ധമായും എല്ലാ മതക്കാര്‍ക്കും മോക്ഷമുണ്ടെന്നത് ഖുര്‍ആനികാശയമായും മൗലവി അവതരിപ്പിക്കുന്നു. ചില ഭാഗങ്ങള്‍ ഇവിടെ പകര്‍ത്താം: ‘ഏതൊരു മതക്കാരും തങ്ങളുടെ മതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദര സമുദായങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാനോ ബഹുമാനിക്കാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ് (സര്‍വമത…).

മൗലവിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമല്ലാത്തതെല്ലാം ശരിയും ഇസ്‌ലാമും അതിന്റെ ശരീഅത്തും വെറുക്കപ്പെട്ടതുമാണ്. അതിനാല്‍ തന്നെ തന്റെ ശരിക്കെതിരായവരെ മൗലവിക്ക് അതികഠിനമായ വെറുപ്പാണ്. അവരെ വിമര്‍ശിക്കാനും ആക്ഷേപിക്കാനും അദ്ദേഹത്തിന് വൃത്തികെട്ട പദങ്ങള്‍ വരെ വഴങ്ങുന്നുണ്ട്. സ്വന്തം സ്വഭാവം നല്‍കുന്ന പാഠമാണദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ജീവകാരുണ്യവും മനുഷ്യസ്‌നേഹവും ദീനാനുകമ്പയും പുലര്‍ത്താനും പകരാനും വിശ്വാസിക്ക് തന്റെ മതം തടസ്സമാവില്ല. മതത്തിന്റെ നിര്‍ദേശമാണത്. മറിച്ചൊരാലോചന മതത്തിന് പുറത്ത് കടന്നവന്റെ വിഭ്രമ വിചാരം മാത്രമാണ്.

പ്രസ്തുത പുസ്തകത്തില്‍ മൗലവിയുടെ വാദവും അതിനുദ്ധരിച്ച തെളിവുകളും പരസ്പരം പൊരുത്തപ്പെടുന്നതല്ല. ‘ഓരോ മതക്കാരും തങ്ങളുടെ മതത്തെ പറ്റി വിജയത്തിന്റെയും മോക്ഷത്തിന്റെയും ഒരു മാര്‍ഗമാണെന്നല്ലാതെ അത് മാത്രമാണ് ആ മാര്‍ഗമെന്ന് ഒരിക്കലും അവകാശപ്പെടാന്‍ പാടില്ലാത്തതാണ് (സര്‍വമത…).

മൗലവി പറയും പ്രകാരമാണെങ്കില്‍ നബി(സ്വ) കൂടുതല്‍ ത്യാഗമനുഷ്ഠിക്കേണ്ടിയില്ലായിരുന്നുവല്ലോ. അഡ്ജസ്റ്റ്‌മെന്റിനു വന്ന മക്കക്കാരോട് നബി(സ്വ)യുടെ പ്രതികരണമെന്തായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണല്ലോ. അവരുടെ മതസങ്കല്‍പങ്ങളെയും അതിലെ ധാരണകളെയും തിരുനബി(സ്വ) തിരുത്തിയതാണ് അവര്‍ നബി(സ്വ)യോട് ശത്രുത പുലര്‍ത്താന്‍ തന്നെ കാരണം. വേദക്കാരായ ജൂത-ക്രിസ്ത്യാനികളോട് നബി(സ്വ)യിലും ഖുര്‍ആനിലും വിശ്വസിക്കാന്‍ നിര്‍ദേശിക്കുകയാണ് ഖുര്‍ആന്‍. വിശ്വസിക്കാത്തവര്‍ നിഷേധികളാണെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളുടെ കൈവശമുള്ള വേദങ്ങളെ ശരിവെക്കുന്നവിധം ഞാനവതരിപ്പിച്ച വേദത്തില്‍ നിങ്ങള്‍ വിശ്വസിക്കുക. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാവരുത്’ (അല്‍ബഖറ: 41).

‘വേദത്തില്‍ നിന്ന് അല്‍പം നല്‍കപ്പെട്ടവരെ അങ്ങ് കാണുന്നില്ലേ, അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി അല്ലാഹുവിന്റെ വേദത്തിലേക്കവര്‍ ക്ഷണിക്കപ്പെട്ടാല്‍ അവരില്‍ നിന്ന് ഒരു വിഭാഗം ഒഴിഞ്ഞുമാറി പിന്തിരിയുന്നവരാണ് (ആലുഇംറാന്‍: 23).

ഈ സൂക്തങ്ങളില്‍ തൗറാത്തിന്റെയും ഇഞ്ചീലിന്റെയും ആളുകളായി അറിയപ്പെടുന്നവരെ ഖുര്‍

ആനിലേക്ക് ക്ഷണിക്കുമ്പോള്‍ നിരാകരിക്കുന്നതിനെ സത്യനിഷേധമായാണ് സൂചിപ്പിച്ചിട്ടുള്ളത് എന്നതും വ്യക്തമാണല്ലോ. ഇതോടൊപ്പം ഒരു കാര്യം പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. അഥവാ ആലുഇംറാന്‍ സൂറത്തിലെ അറുപത്തിഒന്നാം സൂക്തത്തില്‍ ക്രിസ്ത്യാനികളെ മുബാഹലക്ക് ക്ഷണിക്കാന്‍ പറയുന്നുണ്ട്. ‘അങ്ങേക്ക് യഥാര്‍ത്ഥ വിവരം ലഭിച്ചശേഷം ഈസാ നബി(അ)ന്റെ കാര്യത്തില്‍ തര്‍ക്കിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരോട് താങ്കള്‍ പറയുക. നിങ്ങള്‍ വരൂ, ഞങ്ങളും നിങ്ങളുമടക്കം ഞങ്ങളുടെയും നിങ്ങളുടെയും ഭാര്യാസന്താനങ്ങളെയും നമുക്ക് വിളിച്ചുചേര്‍ക്കാം. എന്നിട്ട് നമുക്കൊന്നായി, കള്ളം പറയുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാം’ (ആലുഇംറാന്‍: 61).

മറുഭാഗത്തിന്റേത് കളവാണെന്നതിനാലാണല്ലോ ഖുര്‍ആന്‍ ഖണ്ഡിതമായി അങ്ങനെ പ്രഖ്യാപിച്ചത്. രണ്ടും ശരിയാണെങ്കില്‍ കള്ളം പറയുന്ന പ്രശ്‌നമില്ല. പരസ്പരം ശാപപ്രാര്‍ത്ഥന നടത്തേണ്ട ആവശ്യവുമില്ല. തങ്ങള്‍ കള്ളം പറയുന്നുവെന്നംഗീകരിക്കുന്നതിനാല്‍ തന്നെ. മുബാഹലക്കൊരുങ്ങിയവര്‍ പിന്തിരിഞ്ഞെന്നാണ് ചരിത്രം. മുബാഹലക്കൊരുങ്ങിയ നജ്‌റാന്‍കാരുടെ സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിച്ചതാണ്. ഇതിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുഹജറിനില്‍ അസ്ഖലാനി(റ) ഇത് കൂടി പറയുന്നുണ്ട്: ഒരു അവിശ്വാസി നുബുവ്വത്ത് അംഗീകരിച്ചതുകൊണ്ടു മാത്രം ഇസ്‌ലാമില്‍ പ്രവേശിക്കുന്നില്ല. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ മുറുകെ പിടിച്ചാലല്ലാതെ (ഫത്ഹുല്‍ബാരി: 7/697).

യഥാര്‍ത്ഥത്തില്‍ ഈ പുസ്തകത്തിലൂടെ തന്റെ മതമേതെന്ന് വ്യക്തമാക്കുകയായിരുന്നു ചേകനൂര്‍. ഇസ്‌ലാമല്ലാത്ത ഒന്നിനോടും പരിഭവമില്ലാത്ത ഒരു മതമാണ് തന്റേതെന്നാണത്. അതിനാവശ്യമായ കാര്യങ്ങളാണ് ആദ്യകാലങ്ങളില്‍ ഓരോന്നായി പറഞ്ഞതും എഴുതിയതും.

ഖുര്‍ആന്‍ പറയുന്നത്

ഇസ്‌ലാമല്ലാത്ത ഒരു മതവും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ‘ഇസ്‌ലാമല്ലാത്തതിനെ മതമായി ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവനില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്ത് അവന്‍ പരാജിതരില്‍ പെട്ടവനായിരിക്കും’ (ആലുഇംറാന്‍: 85).

ഈ ആശയം വ്യക്തമാക്കുന്ന സൂക്തങ്ങള്‍ വേറെയുമുണ്ട്. വേദക്കാരായ ആളുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ലഭ്യമായിട്ടും കടുപിടുത്തത്തില്‍ കഴിയുന്നതിനെ സത്യനിഷേധമായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

സര്‍വമത സത്യവാദമുന്നയിക്കുമ്പോഴും മൗലവിയുടെ വിഭ്രമാവസ്ഥകള്‍ അദ്ദേഹത്തെ പുറംതിരിഞ്ഞ് കുത്തുന്നത് കാണാം. അബൂഹുറൈറ(റ)വിനെയും വാങ്കിനെയും ശഹാദത്തിനെയും വിമര്‍ശിച്ച് കൊണ്ടദ്ദേഹം എഴുതി:

‘ഇതര മതസ്ഥരെ നമ്മുടെ നമസ്‌കാരത്തിലേക്കോ ഖുതുബയിലേക്കോ ഒരിക്കലും ആകര്‍ഷിക്കപ്പെടരുതെന്ന ദുഷ്ടബുദ്ധി കൊണ്ട് മാത്രമാണ്, സാധാരണ നബിയുടെ പേരില്‍ ശഹാദത്ത് ചൊല്ലാന്‍ ഇഷ്ടപ്പെടാത്ത ജൂത മുനാഫിഖായ അബൂഹുറൈറ ബാങ്കിലും ഇഖാമത്തിലും നമസ്‌കാരത്തിലും ഖുതുബയിലും നബിയുടെ പേരിലുള്ള ശഹാദത്ത് നിര്‍ബന്ധപൂര്‍വം തുന്നിച്ചേര്‍ക്കാന്‍ ഇടയായത്. അല്ലാതെ ഇസ്‌ലാമിനോടുള്ള കൂറുകൊണ്ടല്ല എന്നത് തീര്‍ച്ച (ഖുര്‍ആന്‍ വിരുദ്ധ ബാങ്കും ജമാഅത്തും).

ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്നത് വാങ്കിലും ഇഖാമത്തിലും നിസ്‌കാരത്തിലും ഖുതുബയിലും പറയുന്നത് കാരണം ഇതര മതസ്ഥര്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാതിരിക്കുമെന്ന് സ്വയം പറഞ്ഞ് പരിതപിക്കുകയാണ് മൗലവി. സര്‍വമത സത്യവാദിയെന്തിനാണ് ഒരാള്‍ ഇസ്‌ലാമിലേക്ക് വരാതിരിക്കുന്നതില്‍ പരിഭവിക്കുന്നത്. അയാളും സത്യത്തിലാണെന്നല്ലേ സര്‍വമത സമത്വവാദത്തിന്റെ താല്‍പര്യം. മാത്രമല്ല, ശഹാദത്തിന്റെ രണ്ടാം ഭാഗം അംഗീകരിച്ചു പറയാതെ മുസ്‌ലിമാവുകയില്ലല്ലല്ലോ. പണ്ഡിത വിരോധവും ഇസ്‌ലാം വിരോധവും തലക്കുപിടിച്ചതിന്റെ വിഭ്രമമാണിവിടെയെല്ലാം പ്രകടമാവുന്നത്.

എതിര്‍ത്ത് പേരെടുക്കുന്നു

ചേകനൂര്‍ മതം എന്തെങ്കിലും നിര്‍മാണാത്മകമായ തത്ത്വങ്ങളല്ല മുന്നോട്ടുവെക്കുന്നതെന്ന് അവരുടെ ആശയങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. ചേകനൂര്‍ മൗലവിയുടെ ആദര്‍ശ പടയോട്ടം എന്ന ഒരു ലഘുകൃതി യൂസുഫ് കരുനാഗപ്പള്ളി എം.എ. എന്നയാളുടേത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. താനും മോശക്കാരനല്ല എന്ന് സ്വയം അവകാശവാദം നടത്തിയാണതിന്റെ രചന. അതിന്റെ അവസാനത്തില്‍ ചേകനൂര്‍ മതത്തിന്റെ പ്രധാന ആശയങ്ങള്‍ ചുരുക്കി പറഞ്ഞിട്ടുണ്ട്. ആരോടൊക്കെയോ ഉള്ള വിരോധം തീര്‍ക്കുക എന്നതാണ് ചേകനൂരീ മതത്തിന്റെ ആദര്‍ശമെന് അതില്‍നിന്ന് മനസിലാകും. അഞ്ചു നേരത്തെ നിസ്‌കാരം ഖുര്‍ആന്‍ വിരുദ്ധം, ബാങ്കും ഇഖാമത്തും അത്തഹിയ്യാത്തും ഖുര്‍ആന്‍ വിരുദ്ധം, ഹജ്ജിലെ കല്ലേറ് ഖുര്‍ആന്‍ വിരുദ്ധം, ഹജറുല്‍ അസ്‌വദിനെ ചുംബിക്കല്‍ ഖുര്‍ആന്‍ വിരുദ്ധം, ചേലാസുന്നത്ത്കര്‍മം ഖുര്‍ആന്‍ വിരുദ്ധം, മതപരിവര്‍ത്തനം ഖുര്‍ആന്‍ വിരുദ്ധം, ഹജ്ജ് കൊണ്ട് പാപം പൊറുക്കപ്പെടില്ല, ഒരേസമയം മൂന്ന് ത്വലാഖ് ചെയ്യല്‍ ഖുര്‍ആന്‍ വിരുദ്ധം, ജുമുഅ, ബക്രീദ് ഒഴിച്ചുള്ള സംഘടിത നിസ്‌കാരങ്ങള്‍ ഖുര്‍ആന്‍ വിരുദ്ധം, പര്‍ദ ഖുര്‍ആന്‍ വിരുദ്ധം (പേ: 11).

വിരുദ്ധം എന്ന് പ്രയോഗിക്കണമെങ്കില്‍ വിരോധിക്കപ്പെട്ടതോ വിപരീതമായതോ ആകണം. അഞ്ച് നേരത്തെ നിസ്‌കാരം ഖുര്‍ആന്‍ വിരുദ്ധമാവണമെങ്കില്‍ അഞ്ച് നേരം നിസ്‌കരിക്കരുതെന്ന് അല്ലാഹു പറയണം. അല്ലെങ്കില്‍ ഒന്ന് മുതല്‍ നാല് വരെയോ ആറും അതിലധികവും നേരങ്ങള്‍ നിങ്ങള്‍ നിസ്‌കരിക്കുക എന്നോ പറയണം. അപ്പോഴേ വിരുദ്ധം എന്ന് പറയാനാവൂ. ഇത് മലയാളം സാമാന്യം പഠിച്ചവര്‍ക്ക് മനസ്സിലാവും. (ശ്രീകണ്‌ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദ താരാവലി -പന്ത്രണ്ടാം എഡിഷന്‍-യുടെ 1588-ാം പേജില്‍ ഇത് വിശദീകരിക്കുന്നുണ്ട്). മുകളില്‍ സൂചിപ്പിച്ച വിരുദ്ധങ്ങള്‍ക്കെല്ലാം ഈ രൂപത്തില്‍ തന്നെ പരാമര്‍ശങ്ങളുണ്ടായെങ്കിലേ ഇത്തരത്തിലൊരു വിരുദ്ധ പ്രയോഗം തന്നെ ശരിയാവുകയുള്ളൂ. അതേസമയം, ഹജ്ജ് കൊണ്ട് പാപം പൊറുക്കില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞതായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മൗലവിയുടെ പുസ്തകങ്ങള്‍ വായിച്ചൂം വാചകക്കസര്‍ത്ത് കേട്ടും വഞ്ചിതരായവര്‍ എന്നേ ഗ്രന്ഥകാരനെയും പ്രസാധകനെയും സ്‌പോണ്‍സറെയും കുറിച്ച് മനസ്സിലാക്കാനാവൂ.

നിസ്‌കാരത്തിന്റെ വഖ്തുകള്‍

നിസ്‌കാരത്തിന്റെ വഖ്തുകള്‍ അഞ്ചാണെന്ന് ഏതൊരു മുസ്‌ലിമിനും അറിയാം. എന്നാല്‍ അത് മൂന്ന് നേരമാക്കിയത് ആദ്യം ആരാണെന്ന് പലര്‍ക്കുമറിയണമെന്നില്ല. നബി(സ്വ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പ്രവാചകത്വ വാദമുന്നയിച്ച് രംഗത്തുവന്ന മുസൈലിമതുല്‍കദ്ദാബായിരുന്നു നിസ്‌കാരം ആദ്യമായി മൂന്ന് വഖ്താക്കിയത്. തിരുനബി(സ്വ)യുടെ വഫാത്തിന് ശേഷം ബനൂതമീമിലെ സജാഹ് എന്ന വനിത പ്രവാചകത്വ വാദമുന്നയിച്ച് രംഗപ്രവേശം ചെയ്തു. അവള്‍ തന്റെ അനുയായികളെയും കൂട്ടി, നേരത്തെത്തന്നെ കള്ള പ്രവാചകനായി  രംഗത്ത് വന്ന മുസൈലിമയുടെ യമാമ പിടിച്ചടക്കാന്‍ ചെന്നു. പേടിച്ചരണ്ട മുസൈലിമത്ത് രാജ്യം പകുതി തരാമെന്ന് പറഞ്ഞ് സന്ധിയിലായി. അങ്ങനെ അവര്‍ രണ്ടുപേരും ഒരു കൂടാരത്തിനകത്തു സന്ധിച്ചു. സംഭാഷണങ്ങള്‍ക്കൊടുവില്‍ ഇരുവരും വിവാഹിതരായി പ്രഖ്യാപിച്ചു. മൂന്ന് ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങിയ സജാഹിനോട് മുസൈലിമ മഹ്‌റായി എന്ത് നല്‍കിയെന്ന് നാട്ടുകാര്‍ ചോദിച്ചു. അവള്‍ മുസൈലിമയുടെ അടുത്തേക്ക് ആളയച്ച് കാര്യം പറഞ്ഞു. വിളംബരം ചെയ്യുന്നവനെ അങ്ങോട്ടയക്കാന്‍ മുസൈലിമ പറഞ്ഞു. അയാളോട് മുസൈലിമ ഇങ്ങനെ നിര്‍ദേശിച്ചു: ‘മുഹമ്മദ്(സ്വ) കൊണ്ടുവന്ന അഞ്ച് നേരത്തെ നിസ്‌കാരത്തില്‍ നിന്ന് രണ്ടു നേരങ്ങളിലെ നിസ്‌കാരം മുസൈലിമ (ഇശാഉം സ്വുബ്ഹിയും) ഒഴിവാക്കിയിരിക്കുന്നു, ഇതാണ് മുസൈലിമ സജാഹിന് മഹ്‌റായി നല്‍കിയിട്ടുള്ളത് എന്ന് വിളിച്ചുപറയുക (അല്‍ബിദായതുവന്നിഹായ 6/353).

~ഒരു കള്ളപ്രവാചകന്‍ തന്റെ ഭാര്യയായ കള്ളപ്രവാചകക്ക് വിവാഹമൂല്യമായിട്ടാണ് രണ്ട് നേരത്തെ നിസ്‌കാരം വെട്ടിച്ചുരുക്കി മൂന്നാക്കിയത്. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഒരു ആയത്തിനെ ദുര്‍വ്യാഖ്യാനിച്ചാണ് മുസൈലിമത്തിന്റെ ഈ മൂന്ന് വഖ്ത് വാദം തന്റെ പട്ടികയില്‍ ചേര്‍ക്കാന്‍ ചേകനൂര്‍ ഉത്സുകനായത്. സൂറത്തുഹൂദിലെ 114-ാം സൂക്തത്തിന് പകലിന്റെ രണ്ട് അറ്റങ്ങളിലും രാത്രിയുടെ ഭാഗങ്ങളിലും നിസ്‌കാരത്തെ നിലനിര്‍ത്തുക എന്ന് അല്ലാഹു പറയുന്നുണ്ട്. രണ്ടറ്റങ്ങള്‍ രണ്ട് നിസ്‌കാരങ്ങളെ കുറിക്കുന്നു. രാത്രിയുടെ ഭാഗങ്ങളിലെ നിസ്‌കാരങ്ങള്‍ എന്നത് ശേഷിക്കുന്ന മൂന്ന് നിസ്‌കാരങ്ങളെയും. കാരണം അറബിഭാഷയില്‍ ബഹുവചനം മൂന്നെണ്ണത്തിനെയെങ്കിലും സൂചിപ്പിക്കുന്നതാണ്. അതിനാല്‍ അഞ്ച് വഖ്ത് നിസ്‌കാരങ്ങള്‍ക്ക് ഇത് തന്നെ തെളിവാണ് എന്ന് പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്.

ഇനി സൂക്തത്തിന്റെ ആശയം ഇങ്ങനെയും ഗ്രഹിക്കാവുന്നതാണ്. പകലിന്റെ രണ്ട് ഭാഗങ്ങളിലും നിസ്‌കാരങ്ങളുണ്ട്. രാത്രിയുടെ ആദ്യഭാഗത്ത് മാത്രമേ നിസ്‌കാരങ്ങളുള്ളൂ. പകലിന്റെ ആദ്യഭാഗത്ത് സ്വുബ്ഹിയും രണ്ടാം ഭാഗത്ത് ളുഹ്‌റും അസ്വറും രാത്രിയുടെ ആദ്യത്തില്‍ മഗ്രിബും ഇശാഉം. രണ്ടാം ഭാഗമായ അര്‍ദ്ധരാത്രിക്ക് ശേഷം നിര്‍ബന്ധ നിസ്‌കാരമില്ല. ഇശാഅ് വൈകിച്ചാല്‍ മാത്രമേ നിര്‍ബന്ധ നിസ്‌കാരം അപ്പോഴുണ്ടാവൂ. ‘സഹര്‍’ അതായത് അത്താഴ സമയ നിസ്‌കാരം ഫര്‍ളില്ല എന്നര്‍ത്ഥം. ഈ ആയത്തില്‍ നിന്നുതന്നെ അഞ്ച് വഖ്ത് നിസ്‌കാരം മനസ്സിലാക്കാനാവുമെന്നതിന് പുറമെ അനുബന്ധമായി ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഒരു ആയത്തില്‍ തന്നെ അഞ്ച് നേരത്തെ നിസ്‌കാരമുണ്ടാവണമെണ് വാശിപിടിക്കുന്നതെന്തിനാണ്. പല ആയത്തുകളിലായി ഒരു വിഷയം പൂര്‍ത്തിയാക്കുന്നതില്‍ അനൗചിത്യമില്ല. ഒരു ആയത്തില്‍ തന്നെ ഒരനുഷ്ഠാനത്തെ വിശദമായി പറയുന്ന രീതിയല്ല പൊതുവെ ഖുര്‍ആനിന്റേത്. അതിനാല്‍ മുസൈലിമയോടൊപ്പം നിന്ന് നബി(സ്വ)ക്കെതിരാവുക എന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള വാദമാണിത്.

സൂറത്തുര്‍റൂമിലെ 17,18 ആയത്തുകളും സൂറതുല്‍ ഇസ്‌റാഇലെ 78-ാം ആയത്തും സൂറത്തുന്നൂറിലെ 58-ാം സൂക്തവും സൂറതുല്‍ ബഖറയിലെ 238-ാം സൂക്തവും വ്യത്യസ്ത നിസ്‌കാരങ്ങളുടെ സമയവും പേരും വ്യക്തമാക്കുന്നുണ്ട്. അത് എല്ലാം ചേര്‍ത്ത് വെച്ചാല്‍ ഫര്‍ള് നിസ്‌കാരങ്ങള്‍ അഞ്ച് വഖ്താണെന്ന് കാണാവുന്നതാണ്. സൂറത്തുന്നൂറിലെ 17, 18 ആയത്തുകള്‍ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്‌നു അബ്ബാസ്(റ) ‘ഈ സൂക്തത്തില്‍ അഞ്ച് നേരത്തെ നിസ്‌കാരങ്ങളും ഒന്നിച്ച് വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്’ (തഫ്‌സീറുത്ത്വിബ്‌രി). മുജാഹിദ്(റ)വില്‍ നിന്നും ഇതേ വ്യാഖ്യാനം ഇമാം ത്വിബ്‌രി(റ) ഉദ്ധരിച്ചിട്ടുണ്ട്. ‘അഞ്ച് നേരത്തെ നിസ്‌കാരങ്ങളും നേരങ്ങളും ഖുര്‍ആനിലുണ്ടെന്ന് ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് വിശദീകരണം തേടി. അതിന് മറുപടിയായി മഹാന്‍ ഈ ആയത്തുകളുദ്ധരിച്ച് (റൂമിലെ 17,18) വിവരിക്കുകയുണ്ടായി’ (തഫ്‌സീര്‍ ഖുര്‍ത്വുബി).

മുസ്‌ലിം ഉമ്മത്തിന്റെ സല്‍സരണിയില്‍ ഇന്നുവരെ നിസ്‌കാരത്തിന്റെ വഖ്തുകളുടെ എണ്ണം അഞ്ചില്‍ കുറവായിട്ടില്ല. നബി(സ്വ)യോടൊപ്പവും ഖുര്‍ആനോടൊപ്പവുമാണ് മുസ്‌ലിംകള്‍ എല്ലാ കാലവും നിന്നിട്ടുള്ളത്. അബൂബക്‌റില്‍ ജസ്സ്വാസ്വ്(റ) എഴുതുന്നു: ‘നബി(സ്വ)യില്‍ നിന്നും അനിഷേധ്യമായിട്ടുള്ള വചനങ്ങള്‍ വന്നിട്ടുള്ളതും വാക്കാലും പ്രവൃത്തിയാലും സമുദായം കൈമാറ്റം ചെയ്തിട്ടുള്ളതുമായ വിവരമാണ് അഞ്ചു നേരത്തെ നിസ്‌കാരം ഫര്‍ളാണ് എന്നത്. അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ ഫര്‍ളാണെന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല തന്നെ’ (അഹ്കാമുല്‍ഖുര്‍ആന്‍ 3/248).

ബുദ്ധിജീവികളുടെ നാട്യങ്ങള്‍

ചേകനൂര്‍ മൗലവി ഉയര്‍ത്തിയ വിതണ്ഡവാദങ്ങള്‍ തന്റെ കൃതികളില്‍ പരന്നുകിടക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് എല്ലാ വാദങ്ങളും ഉന്നയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വാദവും തെളിവുകളും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകാറില്ല. പണ്ഡിത വിരോധം പ്രസരിപ്പിച്ചാല്‍ കൂടെകൂടാന്‍ ഇസ്‌ലാം വിരുദ്ധരായ ചിലരെ കിട്ടുമെന്നറിയുന്നതിനാല്‍ തെളിവുദ്ധരിക്കുന്നതിനേക്കാള്‍ പണ്ഡിത നിന്ദയാണ് പ്രചാരണത്തിനുള്ള ചെപ്പടി വിദ്യ. പണ്ഡിത വിരോധം പ്രകടിപ്പിക്കുമ്പോഴാണ് ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ കൂടുതല്‍ ആകൃഷ്ടരാവുന്നത്. മതം പഠിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യാത്ത, മതം അംഗീകരിച്ച് ജീവിക്കാന്‍ തയ്യാറല്ലാത്ത കാരശ്ശേരി-ചേന്ദമംഗല്ലൂര്‍മാരെ വിളിക്കാന്‍ മുഖ്യധാരക്കും ഇഷ്ടമാണ്. ഖുര്‍ആനെ അംഗീകരിക്കുന്നുവെന്നും അത് പ്രമാണമാണെന്നും പറഞ്ഞുകൊണ്ടാണ് മൗലവി ഖുര്‍ആനെ ധിക്കരിക്കുന്നത്. എന്നാല്‍ കൂടെ കുഴലൂത്ത് നടത്തുന്ന ‘ബുദ്ധിജീവികള്‍’ പലരും ഖുര്‍ആന്‍ പാടെ നിരാകരിക്കുന്നവരാണ് എന്നതാണ് വൈരുദ്ധ്യം. ചുരുക്കത്തില്‍ ‘പോത്തിനെ ഇറക്കി അപരന്റെ വാഴ നശിപ്പിക്കുക’ എന്ന പോലെ ചേകനൂരിനെ  പ്രോത്സാഹിപ്പിച്ച് ഇസ്‌ലാമിനെ തകര്‍ക്കാനാവുമെന്നാണ് ചില മതരഹിതര്‍ വിചാരിക്കുന്നത്. ഇപ്പോള്‍ ചേകനൂരിന്റെ പിന്‍മുറക്കാരി ജാമിദ ടീച്ചറെ എഴുന്നള്ളിക്കുന്നതും ഇതേ ലക്ഷ്യത്തോടെയാണ്. പക്ഷേ, മുഹമ്മദ് നബി(സ്വ)യുടെ മതം ആരു വികൃതമാക്കാനിറങ്ങിയാലും അവരെ അവഗണിക്കാന്‍ സത്യവിശ്വാസികള്‍ക്കറിയാം.