Friday, March 16, 2018

ഇസ്തിഗാസ- ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ആയത്തുകൾ - 1

📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഇസ്തിഗാസ- ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ആയത്തുകൾ - 1







إِذْ تَسْتَغِيثُونَ رَ‌بَّكُمْ فَاسْتَجَابَ لَكُمْ أَنِّيمُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْ‌دِفِينَ ﴿الأنقال- ٩﴾

നിങ്ങള്‍ നിങ്ങളുടെരക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായിആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍നിങ്ങള്‍ക്കു മറുപടി നല്‍കി.
ഇവിടെ കാര്യകാരണ ബന്ധങ്ങൽക്കതീതമായി സഹായം നബി(സ) യും സ്വഹാബത്തും അല്ലാഹുവോടാണ് ചോദിച്ചത്.
അല്ലാഹു  പറയുന്നു :

إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖفَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ ﴿الأعراف:١٩٤﴾

തീര്‍ച്ചയായുംഅല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ളദാസന്‍മാര്‍ മാത്രമാണ്‌.എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
അല്ലാഹു  പറയുന്നു :

لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَسْتَجِيبُونَ لَهُمبِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَادُعَاءُ الْكَافِرِ‌ينَ إِلَّا فِي ضَلَالٍ ﴿١٤:الرعد﴾

അവനോടുള്ളതുമാത്രമാണ്ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരുംഅവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം)വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.

അല്ലാഹു  പറയുന്നു :

إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَااسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُ‌ونَ بِشِرْ‌كِكُمْ ۚ وَلَايُنَبِّئُكَ مِثْلُ خَبِيرٍ‌ ﴿١٤:فاطر﴾

നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരംനല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ആരുമില്ല.
അല്ലാഹു  പറയുന്നു :

أَمْوَاتٌ غَيْرُ‌ أَحْيَاءٍ ۖ وَمَا يَشْعُرُ‌ونَ أَيَّانَ يُبْعَثُونَ ﴿النحل:٢١﴾

അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍)മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്അവര്‍ അറിയുന്നുമില്ല.
അല്ലാഹു  പറയുന്നു :


وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّايَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ ﴿٥:الأحقاف﴾

അല്ലാഹുവിനു പുറമെ,ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്ഉത്തരം നല്‍കാത്തവരെവിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റിബോധമില്ലാത്തവരാകുന്നു.
അല്ലാഹു  പറയുന്നു :

قُلْ إِنَّمَا أَدْعُو رَ‌بِّي وَلَا أُشْرِ‌كُ بِهِ أَحَدًا ﴿الجن:٢٠﴾

(നബിയേ,)പറയുക: ഞാന്‍ എന്‍റെരക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍പങ്കുചേര്‍ക്കുകയില്ല.


أَلَيْسَ اللَّـهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَنيُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ ﴿الزمر:٣٦﴾

തന്‍റെ ദാസന്ന് അല്ലാഹുമതിയായവനല്ലയോ? അവന്ന്പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹുപിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
നബി(സ) പറയുന്നു :

الدّعاء هو العبادة(جامع الترمدي: ٢٨٩٥)

"പ്രാർത്ഥന അതാണ്‌ ആരാധന". (തുർമുദി : 2895)
[12/03, 3:51 PM] ‪+965 9907 7673‬: നബി(സ) പറയുന്നു :

إذا سأَلتَ فاسألِ الله، وذا استعنتَ فاستعنباللهِ(ترمذي)

നീ ചോദിക്കുകയാണെങ്കിൽഅല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക".(തുർമുദി: 2440)



ഇത്തരം ആയത്തുകൾ മഹാൻമാരോട്മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കും ബാധകമെന്നാനു പുത്തൻവാദികൾ പറയുന്നത്. എന്നാൽ ഉപര്യക്തആയതുകളുടെയും ഹദീസുകളുടെയും വിവക്ഷ എന്താണെന്ന് നമുക്ക് പരിശോദിക്കാം.

പുത്തൻവാദികൾക്ക്  മറുവടി.
അല്ലാഹുവിന്റെഅനുവാദവും ഉദ്ദേശ്യവും വേണ്ടുകയും കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാനുംസമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിത്തരാനും കഴിവുള്ള ഇലാഹുകലുണ്ടെന്നുവിശോസിച്ച മക്ക മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയ സഹായർതനയുംഇബാദത്തുമാനു പ്രസ്തുത വചനങ്ങളിൽ പരമാർഷിക്കുന്നദ്.അല്ലാതെ മുഅജിസത്ത് കറാമത്തിലുടെഅൻബിയ-ഔലിയാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ സത്യാ വിശ്വാസികൾഅവരോടു നടത്തുന്ന സഹയാർതനയല്ല.പ്രസ്തുത വചനങ്ങൾക്ക് പൂർവ്വകാലമുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങളും അവയുടെ മുമ്പും ശേഷവുമുള്ളവചനങ്ങളും പരിശോദിച്ചാൽ തന്നെ ഈ യാതാർത്ഥ്യം ബോധ്യപ്പെടുന്നതാണ്.അതിനാല ഓരോ വചനങ്ങൾക്കും പൂർവ്വകാല മുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങൾആദ്യമായി നമുക്ക് പരിശോദിക്കാം.

അഅറാഫ് 194-ആം വചനംവ്യാഖ്യാനിച്ച് ഇമാം ത്വബ് രി (റ) എഴുതുന്നു.


قال أبو جعفر: يقول جل ثناؤه لهؤلاء المشركين من عبدة الأوثان،موبِّخهم على عبادتهم ما لا يضرهم ولا ينفعهم من الأصنام: (إن الذين تدعون) أيهاالمشركون، آلهةً =(من دون الله), وتعبدونها، شركًا منكم وكفرًا بالله =(عبادأمثالكم)، يقول: هم أملاك لربكم,كما أنتم له مماليك. فإن كنتم صادقين أنها تضر وتنفع، وأنها تستوجب منكم العبادةلنفعها إياكم, فليستجيبوا لدعائكم إذا دعوتموهم, (44) فإن لم يستجيبوا لكم، لأنهالا تسمع دعاءكم, فأيقنوا بأنها لا تنفع ولا تضر; لأن الضر والنفع إنما يكونان ممنإذا سُئل سمع مسألة سائله وأعطى وأفضل، ومن إذا شكي إليه من شيء سمع، فضرّ من استحقالعقوبة، ونفع من لا يستوجب الضرّ. (جامعالبيان)




ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങൾക്ക് ആരാധന ചെയ്തതിന്റെ പേരില് വിഗ്രഹാരാധകരായ മുശ്രിക്കുകളെ ആക്ഷേപിച്ചു അല്ലാഹു പറയുന്നു. ഏ മുശ്രിക്കുകളെ! അല്ലാഹുവേ കൂടാതെയുള്ള ഇലാഹുകളാനെന്ന നിലയിൽ അല്ലാഹുവിൽ അവിവിശ്വസിച്ചും പങ്ക് ചേർത്തും നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ നിങ്ങളെ പൊലൊഎ അല്ലാഹുവിന്റെ ഉടമയിൽ ഉള്ളവരാണ്. അവ ഉപകാരോപദ്രവങ്ങൾ വരുത്തുമെന്നും അവ നിങ്ങള്ക്ക് ഉപകാരം ചെയ്യുന്നതിന്റെ പേരിൽ നിങ്ങളുടെ ആരാധന അർഹിക്കുമെന്നുമുള്ള വാദത്തിൽ നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവർ ഉത്തരം ചെയ്യട്ടെ.നിങ്ങളുടെ വിളി കേൾക്കാത്തത്കൊണ്ട് അവ നിങ്ങള്ക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അവ ഉപകാരമോ ഉപദ്രവമോ വരുത്തുകയില്ലെന്നു നിങ്ങൾ ഉറപ്പിച്ചുകൊള്ളണം കാരണം ഉപകാരവും ഉപദ്രവവും വരുത്താൻ വിളിക്കുന്നവന്റെ വിളിയും ആവലാതിയും കേൾക്കെണ്ടാതുണ്ടല്ലോ.എന്നിട്ട് ശിക്ഷ അർഹിക്കുന്നവന് ഉപദ്രവവും അല്ലാത്തവർക്ക് ഉപകാരവും ചെയ്യുകയും വേണം(ജാമിഉൽ ബയാൻ :13/321)
[12/03, 3:51 PM] ‪+965 9907 7673‬: നിർജീവവസ്തുക്കളും,കേൾവിഷക്തിയില്ലാതതുമായ വിഗ്രഹങ്ങൾക്ക് ബുദ്ദി ജീവികൾക്ക് പ്രയോഗിക്കുന്ന പദങ്ങൾ ഇവിടെ പ്രയോഗിച്ചതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


كيف يحسن وصفها بأنها عباد مع أنها جمادات؟ وجوابه من وجوه: الأول: أنالمشركين لماادعوا أنها تضر وتنفع، وجب أن يعتقدوا فيها كونها عاقلةفاهمة، فلا جرم وردت هذه الألفاظ على وفق معتقداتهم(التفسير لكبير : ٧\٣٣٥)



വിഗ്രഹങ്ങൾ അചേതന വസ്തുക്കലായിരിക്കെ "ഇബാദ്" എന്ന് അവയെ വിശേഷിപ്പിച്ചതിനു പലരൂപത്തിൽ ഉത്തരം പൂരിപ്പിക്കാവുന്നതാണ്.
ഒന്ന് : വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും വരുത്തമെന്ന് മുശ്രിക്കുകൾ വാദിക്കുമ്പോൾ അവ ബുദ്ദിയുള്ളതും ഗ്രാഹ്യ ശേഷി ഉള്ളതുമാനെന്നു അവർ വിശ്വസിക്കെണ്ടിവരുമല്ലോ.അതിനാൽഅവരുടെ വിശ്വാസം കണക്കിലെടുത്ത് അതോടു യോജിച്ച പദപ്രയോഗങ്ങൾ അള്ളാഹു നടത്തിയെന്ന് മനസ്സിലാക്കാം.(തഫ്സീർ റാസി: 7/335)


ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്. ആയതിന്റെ വിവക്ഷ വിഗ്രഹമാനെന്നു അതിന്റെ മുമ്പും പിമ്പും പരിശോദിച്ചാൽ തന്നെ വ്യക്തമാവും.

സൂറത് റഅദിലെ  പതിനാലാം വചനം വിവരിച് ഇമാം റാസി (റ) എഴുതുന്നു:


ثمقال تعالى : ( والذين يدعون من دونه ) يعني الآلهة الذين يدعونهم الكفار من دون الله : ( لا يستجيبون لهم بشيء ) مما يطلبونه إلا استجابة كاستجابة باسط كفيه إلىالماء ، والماء جماد لا يشعر ببسط كفيه ولا بعطشه وحاجته إليه ، ولا يقدر أن يجيبدعاءه ويبلغ فاه ، فكذلك ما يدعونه جماد ، لا يحس بدعائهم ولا يستطيع إجابتهم ،ولا يقدر على نفعهم (التفسيرلكبير)



അല്ലാഹുവിനെ വിട്ടുകൊണ്ട് സത്യാനിശേദികൾ വിളിക്കുന്ന ദൈവങ്ങൾ വെള്ളത്തിലേക്ക് രണ്ട് കരങ്ങൾ നീട്ടിയവന് ലഭിക്കുന്ന ഉത്തരം പോലെയുള്ള ഉത്തരമല്ലാതെ അവരാവശ്യപ്പെടുന്ന യാതൊന്നിനും അവര്ക്ക് നല്കുകയില്ല. വെള്ളത്തിലേക്ക് കരങ്ങൾ നീട്ടിയവന്റെ ആവശ്യമോ അവന്റെ ദാഹമോ അവൻ തന്റെ കരങ്ങൾ തന്നിലേക്ക് നീട്ടിയ കാര്യമോ നിർജീവിയായ വെള്ളം അറിയുന്നില്ല. അവന്റെ വിളിക്കുത്തരം നൽകാനോ അവന്റെ വായിലേക്ക് സ്വയം  എത്താനോ വെള്ളത്തിനു സാധ്യവുമല്ല.ഇതേ പോലെ സത്യാനിശേദികൾ  വിളിക്കുന്ന ദൈവവും നിരജീവിയാണ്.അവരുടെ വിളി അത് അറിയുന്നില്ല. അവര്ക്കുത്തരം നല്കാനോ ഉപകാരം ചെയ്യുവാനോ അതിനു സാധ്യമല്ല.(റാസി 9/161)

ദിക്റിലെ എണ്ണം - ഇബ്നു തയ്മിയ്യ

*ദിക്റിലെ എണ്ണം - ഇബ്നു തയ്മിയ്യ*
———————————————————-
📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
"ദിക്റ് ചൊല്ലുമ്പോൾ പ്രത്യേകമായി എണ്ണം പിടിക്കുന്നതും , പ്രത്യേക സമയത്ത് ദാഇമാക്കി ചൊല്ലലൊക്കെ ബിദ് അത്താണെന്നും ഖുറാഫത്താണെന്നും ,  അള്ളാഹുവോ റസൂലോ ഇങ്ങനെ എണ്ണം പിടിച്ച് ചൊല്ലാൻ പഠിപ്പിച്ചിട്ടില്ലാ എന്നൊക്കെ ആധുനിക സലഫി മുജാഹിദുകൾ വാദിക്കുമ്പോൾ ഇവരുടെ ശൈഖുൽ ഇസ്ലാമും, ഇദ്ദേഹം നൽകിയ ആശയാദർഷം വിഷലിപ്തമാണെന്നത് ഖുർ ആൻ വിഷലിപ്തമാണെന്നതിന്ന് തുല്യമാണെന്ന് പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തയ്മിയ്യയുടെ വാക്കുകൾ ഇനി എന്ത് ചെയ്യും ..

✍🏻
*"എണ്ണം പിടിച്ച് ദിക്റ് ചൊല്ലൽ"  ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ ഇബ്നുൽ കയ്യിമുൽ ജൗസിയ്യ തന്നെ പറയട്ടെ !!*

وَمِنْ تَجْرِيبَاتِ السَّالِكِينَ الَّتِي جَرَّبُوهَا فَأَلْفَوْهَا صَحِيحَةً أَنَّ مَنْ أَدْمَنَ يَا حَيُّ يَا قَيُّومُ لَا إِلَهَ إِلَّا أَنْتَ أَوْرَثَهُ ذَلِكَ حَيَاةَ الْقَلْبِ وَالْعَقْلِ.
وَكَانَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ قَدَّسَ اللَّهُ رُوحَهُ شَدِيدَ اللَّهْجِ بِهَا جِدًّا، وَقَالَ لِي يَوْمًا: لِهَذَيْنِ الِاسْمَيْنِ وَهُمَا الْحَيُّ الْقَيُّومُ تَأْثِيرٌ عَظِيمٌ فِي حَيَاةِ الْقَلْبِ، وَكَانَ يُشِيرُ إِلَى أَنَّهُمَا الِاسْمُ الْأَعْظَمُ، وَسَمِعْتُهُ يَقُولُ: مَنْ وَاظَبَ عَلَى أَرْبَعِينَ مَرَّةً كُلَّ يَوْمٍ بَيْنَ سُنَّةِ الْفَجْرِ وَصَلَاةِ الْفَجْرِ يَا حَيُّ يَا قَيُّومُ، لَا إِلَهَ إِلَّا أَنْتَ، بِرَحْمَتِكَ أَسْتَغِيثُ حَصَلَتْ لَهُ حَيَاةُ الْقَلْبِ، وَلَمْ يَمُتْ قَلْبُهُ.

( مدارج السالكين : 1 / 446 / ابن قيم الجوزية )

"ദിവസവും يَا حَيُّ يَا قَيُّومُ لَا إِلَهَ إِلَّا أَنْتَ പ്രസ്തുത ദിക്റ് 1000 തവണ ചൊല്ലാൻ ഇബ്നു തയ്മിയ്യ കണിശത പുലർത്തിയിരുന്നു,"

"അൽഹയ്യ്, അൽഖയ്യൂം ഈ രണ്ട് ഇസ്മിന്ന് ഹൃദയത്തിന്ന് നല്ല സ്വാധീനമുണ്ടെന്നും, ഇത് രണ്ടും  ഇൽമുൽ അഹ്ലമാണെന്നും ഇബ്നു തയ്മിയ്യ സൂചിപ്പിക്കാറുണ്ടായിരുന്നു , അത് പോലെ ഇബ്നു തയ്മിയ്യയിൽ നിന്ന് പതിവായി ഞാൻ കേൾക്കാറുമുണ്ട്   സുബ് ഹിയുടെ സുന്നത്ത് നിസ്ക്കാരത്തിന്റെയും സുബ് ഹിയുടെയും ഇടയിൽ ആരെങ്കിലും  يَا حَيُّ يَا قَيُّومُ، لَا إِلَهَ إِلَّا أَنْتَ، بِرَحْمَتِكَ أَسْتَغِيثُ എന്ന ദിക്റ് 40 വട്ടം പതിവാക്കിയാൽ   അവന്റെ ഹൃദയത്തിന്ന്  നല്ല പുതുജീവൻ കിട്ടുന്നതാണ് ഹൃദയം ഒരിക്കലും മരിക്കുകയില്ല!!!!!!"

(മദാരിജുസ്സാലികീൻ  1/446 - ഇബ്നുൽ ഖയ്യിം)
🌹🌹🌹🌹🌹🌹

_*ഖുർആൻ,ഹദീസ്&അഹ്‌ലുസ്സുന്ന*_

വഹാബിസം ഇസ്ലാം ഒരു താരതമ്യം

✅ഇസ്ലാം - ❌ വഹാബിസം ഒരു താരതമ്യം..

📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇസ്ലാം -❌ വഹാബിസം ഒരു താരതമ്യം..
✅ഇസ്ലാം- മക്കയിൽ പിറന്ന മുഹമ്മദ്(സ)യിലൂടെ പ്രപബോധനം
❌വഹാബിസം- നജ്ദിൽ പിറന്ന മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് സ്ഥാപിച്ചു.
👉നജ്ദിൽ നിന്ന് പിശാചിൻെറ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബിവചനം❗
✅ഇസ്ലാം: പ്രചരിപ്പിക്കപ്പെട്ടത്‌ സമാധാനത്തിലൂടെ ശാന്തിയിലൂടെ.
❌വഹാബിസം: പ്രചരിപ്പിക്കപ്പെട്ടത് അക്രമത്തിലൂടെ അനീതിയിലൂടെ കൊലയിലൂടെ കൊള്ളയിലൂടെ..
👉അവലംബം- ഇ.മൊയ്തു മൗലവി രചനാ സമാഹാരം
🔸ഇന്ത്യയിൽ/കേരളത്തിൽ🔹
✅ഇസ്ലാം: സ്വഹാബി വര്യൻ മാലികുദീനാർ(റ) പ്രചരിപ്പിച്ചു.
❌വഹാബിസം: മിസ്റിൽ നിന്നും ജമാലുദ്ദീൻ അഫ്ഗാനി കൊണ്ട് വന്നു.
👉ജമാലുദ്ദീൻ പാശ്ചാത്യ ദല്ലാൾ ആണെന്ന് ഗൾഫ് സലഫീ വിശ്വാസം❗
ഇസ്ലാം: അല്ലാഹു ✅സ്ഥലകാലാധീതൻ,
വർണ്ണനകൾക്ക് വിധേയൻ അല്ല.
❌വഹാബിസം: അല്ലാഹുവിന് കൈ ഉണ്ട്,രണ്ടും വലതു ഭാഗത്ത്, ഇരിക്കും, നിൽക്കും, താഴോട്ടിറങ്ങും മുകളിലോട്ട് കയറും....!!
✅ഇസ്ലാം: എല്ലാ സഹായവും അല്ലാഹുവിൽ നിന്ന്.
❌വഹാബിസം: അല്ലാഹുവിൻെറ സഹായത്തിന് പരിധി നിർണ്ണയിച്ചു.
അഭൗതികം/ഭൗതികം എന്ന് വേർതിരിച്ചു.❗
✅ഇസ്ലാം: എല്ലാ സഹായത്തിന്നുടമ അല്ലാഹു.
❌വഹാബിസം: അല്ലാഹുവിന് പുറമെ ജിന്ന് (ശൈത്വാൻ) സഹായിക്കും.
👉വഹാബി പ്രസ്ഥാനം: പിളർപ്പിനൊരാധാരം
✅ഇസ്ലാം: സ്വഹാബികൾ നക്ഷത്ര തുല്യർ.
അവരെ അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുക-നബിവചനം
❌വഹാബിസം: സ്വഹാബികളുടെ പ്രവൃത്തി തെളിവല്ല.
👉സ്ത്രീ ജുമുഅ ജമാഅത്ത്, തറാവിഹിൻെറ എണ്ണം, ജുമുഅയുടെ രണ്ടാം ബാങ്ക്
✅ഇസ്ലാം: കളവ് പറയൽ നിഷിദ്ധമാക്കി.
കളവ് പറയുന്നത് കടുത്ത തെറ്റ്.
❌വഹാബിസം: കളവ് പറയാൻ അനുമതി നല്കി, 'കളവ് പറയൽ' മത്സരം നടത്തി, പ്രോത്സാഹനമായി സമ്മാനവും നല്കി ❗
👉വെളിപ്പെടുത്തൽ/അബ്ദുല്ലത്വീഫ് മൗലവി
✅ഇസ്ലാം: പലിശ നിഷിദ്ദമാക്കി
❌വഹാബിസം: പലിശ ഹലാലാക്കി,സക്കാത്ത് പണംപിരിച്ച് വിതരണം ചെയ്യാതെ ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങി ഭക്ഷിച്ചു❗
👉കാരപ്പറമ്പ് ശാഖാ മുജാഹിദ് സക്കാത്ത് സെൽ,2004_05
✅ഇസ്ലാം: സംഗീതവും ഉപകരണങ്ങളും ഹറാമാക്കി, അവ ഖിയാമത്ത് നാളിൻെറ അടയാളങ്ങളിൽ പെട്ടത്.
🎶🎹🎻🎺🎷🎸🎤
❌വഹാബിസം: ചെണ്ട, മദ്ദളം, കുഴലൂത്ത്, മുട്ട് വിളി, താലപ്പൊലി പുലിക്കളി, തിരുവാതിരക്കളി,നൃത്തം ഇവയെല്ലാം നേതൃത്വത്തിൻെറ അറിവോടെ ഹലാലാക്കി❗
👉കാണുക_സലഫി ഫെസ്റ്റ്.
✅ഇസ്ലാം: 'സ്വഹീഹ് ബുഖാരി' ഇസ്ലാമിൻെറ അടിസ്ഥാന പ്രമാണങ്ങളിൽപ്പെട്ടത്.
❌വഹാബിസം: 'സ്വഹീഹ് ബുഖാരി' പൂർണ്ണമായും വിശ്വാസ യോഗ്യമെന്ന് പറയാൻ കഴിയില്ല❗
👉സകരിയ്യ സ്വലാഹി/അബ്ദുസ്സലാം സുല്ലമി
വഹാബി മുഖം 1924 മുതൽ 1950 വരെ-1⃣9⃣2⃣4⃣▶▶▶
👉നിസ്കാരത്തിൻറെ ഫർളുകൾ 14.
👉നിയ്യത്ത് അനിവാര്യം
👉തറാവീഹ് 20 റക്അത്ത്
👉മൗലിദ് ആഘോഷിക്കാം
👉സ്ത്രീ പള്ളിയിലേക്ക് വരേണ്ട.
👉ഖുനൂത്ത് ഓതാം
👉കൈ നെഞ്ചിന് താഴെ കെട്ടണം
👉തലയിൽ തൊപ്പി/തലപ്പാവ് ധരിക്കാം.
👉കറാമത്തുകൾ സ്ഥിരപ്പെട്ടത്.
👉അല്ലാഹുവിന് അവയവം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്‌ർ
👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല.
◀◀◀1⃣9⃣5⃣0⃣
വഹാബിസം 1950-1999
1⃣9⃣5⃣0⃣▶▶▶
👉മൗലിദ് ബിദ്അത്ത്/ശിർക്ക്
👉നിസ്കാരത്തിൻെറ ഫർള് 10
👉നിയ്യത്ത് ആവശ്യമില്ല.
👉തറാവീഹ് 8 റക്അത്താക്കി.
👉സ്ത്രീകൾക്ക് പള്ളിയിൽ പോകാം.
👉ഖുനൂത്ത് ഒഴിവാക്കി.
👉കൈ കെട്ടേണ്ടത് നെഞ്ചത്ത്.
👉തല മറയ്ക്കൽ പൗരോഹിത്യം.
👉സിഹ്ർ ഫലിക്കില്ല
👉കണ്ണേറ് ഏൽക്കില്ല/ ബിദ്അത്ത്
👉മന്ത്രംബിദ്അത്ത് /ഫലിക്കില്ല
👉ജിന്നിന് യാതൊരു കഴിവുമില്ല.
👉അല്ലാഹുവിന് അവയവങ്ങളുണ്ട്.
👉മനുഷ്യ കഴിവിനപ്പുറമുള്ളത് ശിർക്ക്
👉സ്വലാത്തുന്നാരിയ്യ ശിർക്ക്
😳😳😳😳😳😳😳😳😳
വഹാബി മതം 2000 നു ശേഷം_
♻2⃣0⃣0⃣0⃣▶▶▶
👉ജിന്നിന് കഴിവുണ്ട്, വിളി കേൾക്കും, സഹായിക്കും
👉സിഹ്ർ ഫലിക്കും/ ചെയ്യരുത്.
👉കണ്ണേറ് സത്യം
👉മന്ത്രിക്കാം, അത് ഫലം ചെയ്യും.
👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു.
👉സ്വലാത്തുന്നാരിയ്യ ശിർക്കല്ല
1950നു മുമ്പ്....
'മുഹ്യദ്ദീൻ ശൈഖിൻെറ കറാമത്തുകൾ സ്ഥിരപ്പെട്ടതാണെന്ന് ഇബ്നു തെെമിയ്യ'
-കെ എം മൗലവി.
📝പുസ്തകം:അൽ വിലായത്തു വൽ കറാമ:
കെ ജെ യു പ്രസിദ്ധീകരണം.
1950നു ശേഷം...
'യാതൊന്നു കാണുവതു നാരായണ പ്രതിമ,യാതൊന്നു കേൾക്കുവതു നാരായണ ശ്രുതിമ,യാതൊന്നു ചൊല്ലുവതു നാരായണായ നമ:'
എന്ന ശ്രീ ശങ്കരാചാര്യരുടെ തത്വ ശാസ്ത്രം സ്വീകരിച്ച ആളായിരുന്നു മുഹ്യദ്ദീൻ ശെെഖ് 📝1980 അൽ മനാർ..
😇വഹാബിസം:പിളർന്ന് തളരുന്നു
കേരള നദ്വത്തുൽ മുജാഹിദീൻ.
വിഘടിച്ചവർ:
👉ചേകന്നൂർ മൗലവി(ചേകന്നുരിസം)
👉ഹുസൈൻ മടവൂർ(മടവൂരിസം)
👉അബ്ദുൽ ഖാദിർ മൗലവി വിഭാഗം
👉അബ്ദുറഹ്മാൻ ഇരിവേറ്റി വിഭാഗം
👉സകരിയ്യ സ്വലാഹി(ജിന്ന് വിഭാഗം 1)
👉ലബ്ബ ദാരിമി ( ജിന്ന് വിഭാഗം 2)
👉ജബ്ബാർ മൗലവി ( ജിന്ന് വിഭാഗം 3)
👉മുജാഹിദ് ബാലുശ്ശേരി( ജിന്ന് വിഭാഗം4
👉ഫൈസൽ മുസ്ല്യർ( ജിന്ന് വിഭാഗം 5)
ഇനിയും ഇവരെ പേറണോ....??!!

മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം

മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തിരുനബി (സ്വ) യുടെ ജീവിത രീതി ഒപ്പിയെടുത്ത യഥാര്‍ഥ മാതൃകാ പുരഷരാണ് സ്വഹാബഃ. അവരുടെ സുവര്‍ണകാലത്ത് മുജ്തഹിദുകള്‍ ഇജ്തിഹാദ് ചെയ്യുകയാണ് ചെയ്തിരുന്നത് (മുസ്തസ്വ്ഫാ 2-108). സ്വഹാബത്തിനു ശേഷവും ഈ സമ്പ്രദായം നിരാക്ഷേപം തുടര്‍ന്നു പോന്നു. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തിയതു കാണുക : സ്വഹാബത്തിന്റെ കാലം മുതല്‍ നാലു മദ്ഹബുകള്‍ പ്രത്യക്ഷപ്പെടുന്നതുവരെ, ജനങ്ങള്‍ സൌകര്യപ്പെട്ട പണ്ഢിതന്മാരെ തഖ്ലീദു ചെയ്തു കൊണ്ടിരുന്നു. പരിഗണനീയനായ ഒരാളുടെയും ആക്ഷേപം അക്കാര്യത്തിലുണ്ടായിരുന്നില്ല. പ്രസ്തുത തഖ്ലീദ് തെറ്റായിരുന്നുവെങ്കില്‍ അവരതു നിരോധിക്കുമായിരുന്നു” (ഇഖ്ദുല്‍ജീദ്).
മുജ്തഹിദുകള്‍ നിറഞ്ഞൊഴുകിയ കാലഘട്ടമായിരുന്നു ആദ്യ നൂറ്റാണ്ടുകള്‍. ഇഷ്ടമുള്ളവരോട് ചോദിക്കാനും അവരെ തഖ്ലീദു ചെയ്തു പ്രവര്‍ത്തിക്കാനും സൌകര്യമുണ്ടായിരുന്നു. കാലക്രമത്തില്‍ മുജ്തഹിദുകളുടെ എണ്ണം കുറഞ്ഞു വന്നു. ഉള്ളവരെ അനുഗമിക്കാന്‍ സമുദായം നിര്‍ബന്ധിതരായി. മുജ്തഹിദുകള്‍ പിന്‍തലമുറകളുടെ രക്ഷക്കായി തങ്ങളുടെ മദ്ഹബുകള്‍ രേഖപ്പെടുത്തി വെക്കാന്‍ തുടങ്ങി. പലരും രേഖപ്പെടുത്തിയെങ്കിലും വിജ്ഞാന സമുദ്രങ്ങളും ജനസമ്മതരുമായ നാലു ഇമാമുകളുടെ മദ്ഹബുകള്‍ മാത്രമാണ് പൂര്‍ണമായി ലിഖിത രൂപത്തില്‍ അവശേഷിക്കുകയും വിശ്വസ്തരായ പണ്ഢിത തലമുറകള്‍ മുഖേന ലഭിക്കുകയും ചെയ്തത്. അങ്ങനെ അല്ലാഹുവിന്റെ മുന്‍ നിശ്ചയ പ്രകാരം നാലു മദ്ഹബുകള്‍ സമ്പൂര്‍ണമായി അവശേഷിക്കുകയും മറ്റുള്ളവ അപ്രത്യക്ഷമാവുകയും ചെയ്തു.
കര്‍മ ശാസ്ത്രത്തില്‍, അപ്പോള്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു. അഞ്ചാമത്തെ ഒരു മദ്ഹബ് സമുദായത്തിന്റെ മുമ്പിലില്ല എന്നതു തന്നെ കാരണം. ഇമാം സുബ്കി (റ) അദ്ദേഹത്തിന്റെ നിദാനശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നു : “സാധാരണക്കാരനും ഇജ്തിഹാദിന്റെ പദവി പ്രാപിച്ചിട്ടില്ലാത്ത മറ്റു വ്യക്തികള്‍ക്കും മുജ്തഹിദുകളുടെ മദ്ഹബുകളില്‍ ഒരു നിശ്ചിത മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ് എന്നതാണ് ശരിയായ അഭിപ്രായം (ജംഉല്‍ ജവാമിഅ് 2-440).

ഇസ്തിഗാസ والمديريات റാസി റ ഇമാം എന്ത് പറഞ്ഞു

📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


-----------------
🔴ചോദ്യം :21
മരണപ്പെട്ട മഹാത്മാക്കള്‍ സഹായിക്കുമെന്ന് വിശുദ്ധ ഖുര്‍ആനിലോ മുഫസിറുകളോ പറഞ്ഞിട്ടുണ്ടോ?

🔵ഉത്തരം :
ലോക പ്രശസ്ത മുഫസിര്‍ ഇമാം റാസി(റ), കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ എന്ന ആയത്തിന് അങ്ങനെ അര്‍ഥം വിശദീകരിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ നിയന്തിര്‍ക്കുന്നവന്‍ തന്നെയാണ് സത്യം എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇമാം റാസി(റ) പറയുന്നു .
ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.
ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം
പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.
ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും
ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,
മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.
മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.
ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.
അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ
അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.

👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.
മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും
സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി
കാണിച്ചു കൊടുക്കാറില്ലേ?
👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം
കാണിക്കുകയും ചെയ്യാറില്ലേ?


👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ ,
"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍
സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.
ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം
സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ്
സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.
എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.
ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).

ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخي
👉🏻ഇമാം റാസിയുടെ മേല്‍ വിവരണത്തില്‍ നിന്നും മരണപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നവരെ വിവിധ ഇനത്തില്‍ സഹായിക്കുമെന്ന വിശ്വാസം
ശിര്‍ക്കല്ല എന്നും ,  ഇത്തരം കാര്യങ്ങള്‍ ശിര്‍കാണെന്ന്‍ റാസി ഇമാമിന്(റ) അഭിപ്രായമില്ല എന്നും
ഇത് തന്നെയാണ് ഇമാം ഗസ്സാലി(റ)വിനെ പോലെയുള്ള ലോക പ്രശസ്ത  പണ്ഡിതന്മാരുടെ അഭിപ്രായമെന്നും മനസിലാക്കാം.
ഇതെല്ലം സമസ്തക്കാരുടെ വാദം മാത്രമാണ് എന്നത് വഹാബികളുടെ കബളിപ്പിക്കലിന്റെ ഭാഗമാണ്.
ഇതേ വിഷയം മറ്റു ധാരാളം ലോക പ്രശസ്ത പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്.
ലോകം അംഗീകരിച്ച ഇങ്ങനെയെല്ലാം പറഞ്ഞ പറഞ്ഞ റാസി(റ) ഇമാമിനെയോ ഗസ്സാലി ഇമാമിനെയോ(റ)
പണ്ടിതന്മാരെയോ അവര്‍ പറഞ്ഞത് ശിര്‍ക്ക് ആണെന്നോ , ഹറാം ആണെന്നോ , അത് കറാഹത്ത് ആണെന്നോ പോലുംഒരാളും പറഞ്ഞിട്ടില്ല.
കറാഹത്തല്ലാത്ത ഒരു കാര്യം ആരെങ്കിലും കറാഹത്ത് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍, ദീനിന്‍റെവെ മസ്ലഹത്തിന് വേണ്ടിയും നമ്മുടെ  നിലനില്‍പ്പിനു 
വേണ്ടിയും മഹത്തുക്കളായ ഉലമാക്കള്‍ അതിനെ തിരുത്തിക്കൊണ്ട്‌ എതിരഭിപ്രായം രേഖപ്പെടുതുന്നവരാണു എന്ന് അവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവും.
എന്നിട്ടല്ലേ ഒരു ശിര്‍ക്കിന്‍റെ പേരില്‍ ഈ ലോക പ്രശസ്ത പണ്ഡിതന്മാര്‍ എല്ലാവരും കൂടി ഒറ്റക്കെട്ടായി മൌനം പാലിക്കാന്‍.
തിന്മ പ്രചരിപ്പിച്ചാല്‍ അത് തടയണമെന്ന തിരു നബി(സ)യുടെ വചനം അറിയാത്തവരല്ല ദീനിന്‍റെ കാവലാളുകളായ കഴിഞ്ഞകാല
പ്രശസ്ത പണ്ഡിതന്മാര്‍. മറിച്ച് സൗകര്യങ്ങളില്ലാത്ത ആ കാലത്ത് കഷ്ട്ടപ്പെട്ടത്‌ ദീനിനെ നിലനിര്‍ത്താന്‍ വേണ്ടിയാണ്.


⛔വഹാബിസതിന്‍റെ ഭാഷയില്‍ ഇത്രയും വലിയ ശിര്‍ക്ക് ( മക്ക മുശ്രിക്കുകളുടെകാള്‍ വലിയ ശിര്‍ക്ക് ) ഈ മഹാന്മാര്‍
അവരുടെ ലോക പ്രശസ്ത ഗ്രന്ഥങ്ങളില്‍ പ്രചരിപ്പിച്ചിട്ട് ഒരാള്‍ പോലും അതിനെ തിരുത്തിയില്ല എന്ന് ഊഹിക്കാന്‍
വാഹബിസിന്‍റെ അമ്മിയുടെ ചുവട്ടില്‍ വാല്‍ വച്ചവന്നല്ലാതെ സാധ്യമല്ല.
അതുകൊണ്ട് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് , ഉലമാഅ' ഈ രേഖപ്പെടുത്തിയ ഏതെങ്കിലും ഒരു
കാര്യം തെറ്റാണെന്ന് ആഹ്ലുസ്സുന്നയുടെ ഏതെങ്കിലും ഒരു പണ്ഡിതന്‍ പറഞ്ഞതായി തെളിയിക്കാന്‍ ഞങ്ങള്‍ വെല്ലു വിളിക്കുന്നു.

 🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹
*
SHARE MAX👬*

തൗഹീദും സിഹ്‌റും തീരുമാനമാവാത്തവഹാബിസം

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢

        *മൗലവിയും വിദ്യാർത്ഥിയും*       
                     2⃣5⃣

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
.......................................................

*വിദ്യാർത്ഥി*📞: ഹലോ മൗലവി അല്ലെ.!?

*മൗലവി*📞: അതെ, ഹാ - എന്ത്യേ വിളിച്ചു.

 *വിദ്യാർത്ഥി*: ഞങ്ങൾ ഇവിടെ ഒരു തർക്കത്തിലാണ്. സംശയം തീർക്കാൻ വിളിച്ചതാ.

*മൗലവി*: എന്താ മുബശ്ശിറേ  അൻ്റെ സംശയം.?

*വിദ്യാർത്ഥി*: കണ്ണേറ്, സിഹ്റ് എന്നിവ ഫലിക്കുമോ.? അതിൽ യാഥാർത്ഥ്യം ഉണ്ടോ ?.

 *മൗലവി*: അത് ഇപ്പോൾ.... ഒരു പ്രശ്നാ -
ഫലിക്കുമോ ഇല്ലയോ എന്നതിൽ മുജാഹിദ്പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായക്കാരാണ്.

 *വിദ്യാർത്ഥി*: ഞാൻ ഇപ്പോൾ എന്താ പറയേണ്ടത് - ?

*മൗലവി*: കണ്ണേറ് സത്യമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട് - പക്ഷേ അങ്ങിനെ വെക്കുമ്പോൾ നമ്മുടെ തൗഹീദിൽ പ്രശ്നം വരും. പക്ഷേ ഹദീസ് തള്ളാനും നിവൃത്തിയില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നം.

 *വിദ്യാർത്ഥി* അപ്പോൾ സിഹ്റോ.?

*മൗലവി*: അതും പ്രശ്നാ-  ഇതിൻ്റെ പേരിലല്ലേ കെ.എൻ.എമ്മിൽ പൊട്ടലും ചീറ്റലും തെറ്റി പോക്കും ഉണ്ടായത്. സുന്നികളുടെ മുമ്പിൽ നാം ആകെ നാണം കെട്ടിരിക്കുകയാണ്.

*വിദ്യാർത്ഥി*: ഏതായാലും ഇപ്പോൾ ഫോണിൽ പറഞ്ഞിട്ട് കാര്യം ഇല്ല. ഞാൻ ഇപ്പോൾ എന്താ പറയേണ്ടത്.

*മൗലവി*: നീ ഇപ്പോൾ ഒന്നും പറയണ്ട. എന്തെങ്കിലും പറഞ്ഞ് തടി സലാമത്താക്കിക്കാളാ-

*വിദ്യാർത്ഥി*: മൗലവീ - നിങ്ങൾ മരിക്കുന്നതിന് മുമ്പ് ഈ തൗഹീദിൻ്റെ കാര്യത്തിൽ ഉറച്ച ഒരു തീരുമാനത്തിൽഎത്തണം..... ഒ; കെ.  ഫോൺ വെക്കുന്നു.

*മൗലവി*: 😫😞
........................................
 __സുന്നികളെ മുശ്രിക്കും ,കാഫിറുമാക്കാൻ മത്സരിച്ചിരുന്ന മുജാഹിദുകൾ ഇന്ന് തൗഹീദിൻ്റെ നിർവ്വചനത്തിൽ എവിടെയും എത്താതെ ഉഴലുകയാണ്......._
 _വാളെടുത്തവൻ വാളാൽ_


.....................................................
⚡⚡⚡⚡⚡⚡⚡⚡⚡⚡

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ് "

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ് "ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

നിസ്കാര ശേഷമുള്ള  കൂട്ടു പ്രാർത്ഥന
_______________________________________

പ്രാർത്ഥന മു'മിനീങ്ങളുടെ ആയുധമാണ്.
( الدعاء سلاح المؤمن )

عن ابى امامة رضى : قال قيل رسول الله صلّى الله عليه وسلّم ايّ
الدعاء أسمع قال جوف الليل الآخر ودبر الصلات المكتبات (ترمذى)

സ്വഹാബത്ത് പ്രവാചകരോട് ചോദിച്ചു :

"ഏതൊരു പ്രാർത്ഥനക്കാണ് കൂടുതൽ ഉത്തരം ലഭിക്കുക,? തങ്ങൾ പറഞ്ഞു : രാത്രിയുടെ അവസാന യാമങ്ങളിൽ., നിർബന്ധമാക്കപെട്ട നിസ്കാരങ്ങൾക്ക് ശേഷവും. ഇമാം തുർമുദിയാണ് ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഒറ്റയ്ക്ക് പ്രാർത്ഥിക്കാനല്ല
കൂട്ടുപ്രാർ ത്ഥന നടത്താനാണ് ഖുർ ആൻ  (അ ൽ കഹ്ഫ് 28) ഉൽബൊധിപ്പിക്കുന്നത്

.واصبر نفسك مع الذين يدعون ربهم بالغداوة والعشي (الكهف)...

നബി(സ) നിസ്കാരാനന്തരം
കൂട്ടുപ്രാർത്ഥനയാണ് നടത്തിയിരുന്നതെന്ന് ഇമാം സുംഹൂദി പറയുന്നു.(അൽ വഫാ 1:54)

عن اتن عمر قال :صلى رسول صلّى الله عليه وسلّم الفجر ثم أقبل على القوم فقال أللهم بارك لنا فى مدينتنا وبارك لنا فى مدنا وصاعنا ,(رواه الطبرانى في الاوسط ورجاله ثقات(الوفا 1\54)

ويسن الذكر والدعاء بعدها اى الصلاة(نهاية 1\528)

"നിസ്കാരശേഷം ദിക്റും ദുആയും സുന്നത്താക്കപ്പെടും.(നിഹായ 1\528)"

ويستحب للامام ان يقبل عليهم فى الذكر والدعاء والافضل جعل يمينه اليهم ويساره الى المحراب(مغنى 1\183)

(ദിക്റിലും ദുആയിലും മ'അമൂമുകൾക്കഭിമുഖമായിരിക്കൽ ഇമാമിന് സുന്നത്താക്കപ്പെടും. തൻ റ്റെ വലതുഭാഗത്തെ അവരിലേക്കും ഇടതുഭാഗത്തെ മിഹ്രാബിലെക്കുമാക്കലാണ് ഏറ്റവും സ്രേഷ്ടം.(മുഗ്നി 1:183.)...........

ഫത് ഹുൽ  മുഈനിലുള്ളതും ഇത് തന്നെ ആകുന്നു..........

ഇമാം നവവി (റ) പറയുന്നു :

قد ذكرنا استجاب الذكر والدّعاء للامام والمأ موم والمنفرد وهو مستحب عقب كل الصلوات بلا خلاف وأماما اعتاده الناس أو كثير منهم تخصيص دعاء الامام بصلاتى الصبح والعصر فلا أصل له....... بل الصواب استحبابه فى كل الصلوات يستحبّ أن يقبل على الناس فيدعوا (مجموع 3\488)

(ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ, മഅമൂം, ഇമാം ഇവർക്കെല്ലാം ദിക് റും  ദുആയും  സുന്നത്താണെന്ന് നാം പറഞ്ഞിരുന്നു.

എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഇത് സുന്നത്താണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല.

ജനങ്ങൾ അഥവാ അവരിൽ പലരും സുബ്ഹി, അസർ നിസ്കാരങ്ങൾക്ക് ശേഷം മാത്രമാണ് ഇമാം ദുആ ചെയ്യേണ്ടതെന്ന പതിവ് ധാരണക്കൊരടിസ്ഥാനവുമില്ല...

എന്നാൽ യാതാർത്ഥ്യം, എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും പ്രാർത്ഥന സുന്നത്താകുന്നുവെന്നതാണ്‌.

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു പ്രാർഥിക്കൽ സുന്നത്താകുന്നു.)

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു സ്വന്തം പ്രാർഥികണമെന്നല്ല ഈ പറഞ്ഞതിൻ റ്റെ താല്പര്യം. 'ഇമാം' 'അഭിമുഖം' എന്നാ പ്രയോഗങ്ങൾ തന്നെയും പ്രാർത്ഥനാരൂപം വ്യക്തമാക്കുന്നതാണല്ലോ. സത്യത്തിൽ തർക്കമില്ലാതെ  നിർവഹിക്കപ്പെടെണ്ടതും കക്ഷിഭേദമില്ലാതെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതുമാണ് കൂട്ടുപ്രാർത്ഥന........

നബി(സ)പറയുന്നു:

حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66

"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്നു ജൌസി പറയുന്നു.......

أعم من ان يكون في صلوته اوبعدها مم
ا ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24

""""നിസ്കാരത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്""""""

റസൂല്‍ (സ) നിസ്കാര ശേഷം ഇങ്ങനെ പ്രാർത്ഥിച്ചതായി ഹദീസുകളിൽ നിന്നും വ്യക്തമാണ്.......

:عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات

,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا

""""""നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്)

ആമിര്‍ (റ).അ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു, അവര്‍ പറഞ്ഞു, ഞാന്‍ റസൂല്‍ സ.അ യോടൊപ്പം
സുബ് ഹി നിസ്കരിച്ചു, സലാം വീട്ടിയപ്പോള്‍ റസൂല്‍ സ.അ തിരിഞ്ഞിരുന്നു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, "അല്ലാഹുവേ ഞങ്ങളുടെ മദീനയില്‍ നീ അനുഗ്രഹം നല്കണമേ, ഞങ്ങളുടെ മുദ്ദിലും സാ'ഇലും നീ അനുഗ്രഹം ചൊരിയേണമേ.. (തുഹ്ഫതുല്‍ അഹ'വദി 2/199)................

അപ്പോള്‍ മ'അമൂമീങ്ങള്‍ ആമീന്‍ പറയേണ്ടതുണ്ടോ??????

عَنْ حَبِيب بْن مَسْلَمَة الْفِهْرِيّ سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : لَا يَجْتَمِع مَلَأ فَيَدْعُو بَعْضهمْ وَيُؤَمِّن بَعْضهمْ إِلَّا أَجَابَهُمْ اللَّه
تَعَالَى "..........
ഹബീബ് ബിന്‍ മസ് ലമ (റ) ൽ‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു, " ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ചെയ്തതില്‍ അള്ളാഹു ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ് എന്ന് റസൂല്‍ സ.അ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (ഫത്'ഹുല്‍ ബാരി 12/497)........

ഇനി മുജാഹിദുകളുടെ

ഷൈഖുൽ ഇസ്ലാം

ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ,

""""" "മഅമൂം ഇമാമിൻ റ്റെ പ്രാര്‍ത്ഥനയ്ക്ക് ആമീന്‍ പറയുന്നുണ്ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു" (ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)............

പ്രാർഥനക്ക് കൂടുതൽ ഉത്തരം പ്രതീക്ഷിക്കുന്നഒരു സുവർണാവസരത്തിൽ അല്ലാഹുവിൻ റ്റെ അടിമകൾ ഒരുമിച്ചു പ്രാർഥിക്കുന്നതിനെ എതിർക്കുന്ന 'അനാചാര വാദി' കളുടെ പിൻബലം സത്യത്തിൽ എന്തായിരിക്കും?

പ്രസ്ഥാന നേതാക്കന്മാരുടെയും പക്ഷപാദിത്വം മാത്രം പ്രചരിപ്പിക്കുന്ന പ്രസിദ്ധികരനങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് മുമ്പിൽ അന്ധമായ അനുകരണം കാഴ്ച വെക്കുന്നവർ തങ്ങളുടെ തലച്ചോറാണ് പണയപ്പെടുത്തുന്നതെന്നറിയാതെ പോവുകയാണ്.

നമുക്കവരെ നേരിൻ റ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കാം. നിരസിക്കുന്നവരോട് 

ഖുബ്ബകൾ നിർമ്മിക്കൽ





ഖുബ്ബകൾ നിർമ്മിക്കൽ


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



മഹാന്മാരുടെ സ്മരണ ലോകത്ത് നിലനിർത്തുന്നതിന്റെയും അവരുടെ ദർഗകൾ സിയാറത്തുകൊണ്ട് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്‌റുകൾക്കു മുകളിൽ ഖുബ്ബകൾ നിർമ്മിക്കാവുന്നതാണ്. നബി(സ)യും സിദ്ദീഖ്(റ)വും ഉമർ(റ)വും വലിയ പച്ചഖുബ്ബയുടെ ചുറ്റിലാണല്ലോ അന്ത്യവിശ്രമം കൊള്ളുന്നത്. അതിനെ അധികരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ല(റ) എഴുതുന്നു:






അർത്ഥം:
നബി(സ)യുടെ വഫാത്ത് വിവരിക്കുന്ന അധ്യായത്തിൽ ഇമാം തുർമുദി(റ) ശമാഇലിൽ മഹതിയായ ആയിഷ(റ)യിൽ നിന്നു നിവേദനം ചെയ്ത ഹദീസ് ഖബ്‌റുകൾക്കുമുകളിൽ കെട്ടിടം പണിയാമെന്നതിന് രേഖയാണ്. മഹതി പറയുന്നു: നബി(സ) വഫാത്തായപ്പോൾ നബി(സ)യെ എവിടെ മറവുചെയ്യണമെന്ന വിഷയത്തിൽ സ്വഹാബത്തിനിടയിൽ അഭിപ്രായാന്തരം രൂപപ്പെട്ടു. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: നബി(സ)യിൽ നിന്നു ഒരു കാര്യം ഞാൻ കേട്ടിരുന്നു. അത് ഞാൻ മറന്നുപോയിട്ടില്ല. നബി(സ) പ്രസ്താവിച്ചു. മറവുചെയ്യൽ നിര്ബന്ധമായ സ്ഥലത്തുവെച്ചാണ് എല്ലാ പ്രവാചകരെയും അല്ലാഹു മരിപ്പിച്ചത്. അതിനാൽ നബി(സ)യെ മരിച്ചസ്ഥലത്തു തന്നെ മറവുചെയ്യൂ.

ഈ ഹദീസ് ഇമാം മാലികി(റ) മുവത്വഇൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'എല്ലാ പ്രവാചകന്മാരെയും അവർ മരണപ്പെട്ട സ്ഥലത്തുതന്നെയാണ് മറവുചെയ്യപ്പെട്ടത്. അങ്ങനെ നബി(സ)മരണപ്പെട്ട സ്ഥലത്ത് നബി(സ)ക്കുവേണ്ടി ഖബ്ർ കുഴിക്കപ്പെട്ടു' എന്നാണ് മവത്വഇലെ പരാമർശം. ഇബ്നു സഅ്ദ്(റ) രണ്ടു പരമ്പരകളിലൂടെ പ്രസ്തുത ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അബൂബക്ർ(റ)വില നിന്നുള്ള ഹദീസുകൾ വിവരിക്കുന്നതിന്റെ ആദ്യഭാഗത്ത് ഇമാം അഹ്മദ്(റ) മുസ്നദിലും അത് ഉദ്ധരിച്ചിട്ടുണ്ട്.

അപ്പോൾ നബി(സ)യെ കെട്ടിടത്തിന്റെ ചുവട്ടിൽ മറവുചെയ്തത് സ്വാഹാബത്തിന്റെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരമാണ്. അതിനുശേഷം നബി(സ)യുടെ സന്തതസഹചാരികളായിരുന്ന സ്വിദ്ദീഖ് (റ)വിനേയും ഉമർ(റ)വിനേയും നബി(സ)യുടെ ചാരഥ് കെട്ടിടത്തിൽ മറവു ചെയ്തതും സ്വഹാബത്തിന്റെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരം തന്നെയാണ്. നബി(സ)യുടെയും  സ്വിദ്ദീഖ്(റ)ന്റെയും  കൂടെ ആയിഷ(റ)യുടെ വീട്ടിൽ തന്റെ മയ്യിത്തും മറവു ചെയ്യാൻ ഉമർ(റ) മഹതിയായ ആയിഷാ(റ)യോട് അനുവാദം തേടുകയുണ്ടായി.

അതിനുശേഷം ആ വീടിന്റെ അൽപഭാഗം പൊളിഞ്ഞുവീണപ്പോൾ താബിഉകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരം പൊളിഞ്ഞഭാഗം വീണ്ടും പുതുക്കിപ്പണിതു.  അതിനാൽ ഖബ്‌റുകൾക്കു മീതെ കെട്ടിടം പണിയാൻ അനുവദനീയമാണെന്നതിൽ യാതൊരുവിധ സംശയത്തിനും വകയില്ല. കാരണം നബി(സ)യെയും ശൈഖൈനിയെയും കെട്ടിടത്തിൽ മറവുചെയ്യുന്ന വിഷയത്തിൽ സ്വഹാബത്തും താബിഉകളും ഏകോപിച്ചുവല്ലോ. കെട്ടിടത്തിൽ മറവുചെയ്യുകയെന്നത് നബി(സ)യുടെ സവിശേഷതയായി സ്ഥിരപ്പെട്ടിട്ടുമില്ല. കെട്ടിടത്തിൽ ഖബ്ർ കുഴിക്കുന്നതും ഖബ്‌റിനുമുകളിൽ കെട്ടിടം പണിയുന്നതും തമ്മിൽ വ്യത്യാസമില്ല. അതിൽ വരുന്ന വ്യത്യാസം രൂപത്തിൽ മാത്രമുള്ള വ്യത്യാസമാണ്. രൂപത്തിൽ മാത്രം വരുന്ന വ്യത്യാസം പരിഗണിക്കേണ്ടതില്ല. (സാദുൽമുസ്ലിം. 2/32-33)

ഹുജ്റയുടെ അൽപഭാഗം പൊളിഞ്ഞുവീണത് വലീദുബ്നു അബ്ദുൽമലികിന്റെ ഭരണകാലത്താണെന്ന് ഇമാം ബുഖാരി(റ)സ്വാഹീഹിൽ രേഖപ്പെടുത്തിയ ഹദീസിൽ കാണാവുന്നതാണ്. അതിങ്ങനെ;


عن هشام بن عروة عن أبيه: لما سقط عليهم الحائط في زمان الوليد بن عبد الملك، أخذوا في بنائه، فبدت لهم قدم, ففزعوا وظنّوا أنها قدم النبي -صلى الله عليه وسلم، فما وجدوا أحدًا يعلم ذلك, حتى قال لهم عروة:  لا والله ما هي قدم النبي -صلى الله عليه وسلم،  ما هي إلا قدم عمر رضي الله عنه، (صحيح البخاري: ١٣٠٣)


ഉർവത്ത്(റ)വില നിന്ന് നിവേദനം; വലീദുബ്നു അബ്ദിൽമലികിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമർ പൊളിഞ്ഞു വീണപ്പോൾ അവരത് പുതുക്കിപ്പണിയാനാരംഭിച്ചു. അപ്പോൾ ഒരു കാൽപാദം വെളിവായതിനെ തുടർന്ന് അത് നബി(സ)യുടെ കാൽപാദമാണെന്നു ധരിച്ച് അവർ ഭയവിഹ്വ് ലരായി. അതറിയുന്ന ഒരാളെയും അവർ എത്തിച്ചില്ല. അങ്ങനെ ഉർവതഃ(റ) ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. അത് നബി(സ)യുടെ കാൽപാദമല്ല. അത് ഉമർ(റ) കാൽപാദമാണ്. (സ്വഹീഹുൽ ബുഖാരി: 1303)

            മഹാന്മാരുടെ ശരീരം ജീർണ്ണിക്കുകയില്ലെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. 


ചുരുക്കത്തിൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്)യും അവിടുത്തെ സന്തത സഹചാരികളും ഇസ്‌ലാമിന്റെ ഖലീഫമാരുമായ സ്വിദ്ദീഖ്(റ),ഉമർ(റ) എന്നിവരും അന്ത്യവിശ്രമം കൊള്ളുന്നത് കെട്ടിടത്തിനുള്ളിലാണ്. അതിന്റെ മുകൾഭാഗത്ത് പച്ചനിറത്തിലുള്ള വലിയ ഖുബ്ബയുമുണ്ട്. ആ കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പിൽകാലത്ത് പൊളിഞ്ഞുവീണപ്പോൾ കെട്ടിടം ഒന്നാകെ പൊളിച്ചു മാറ്റുകയാണ് താബിഈങ്ങൾ ചെയ്തത്. പ്രത്യുത അത് വീണ്ടും നന്നാക്കി കെട്ടിടം അവിടെ അതേപടി നിലനിർത്തുകയാണ്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഹാന്മാരുടെയും ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബയും പണിയാമെന്നതിന് ഏറ്റവും വലിയ പ്രമാണമായി വേണം ഇതിനെ കാണാൻ. നൂറ്റാണ്ടുകളായി ധാരാളം പണ്ഡിതന്മാരും മഹത്തുക്കളും അവിടെ സന്ദർശനം നടത്തിവരുന്നു. അവരിൽ ഒരാൾ പോലും അതിനെ വിമർശിച്ചിട്ടില്ല. അത് പൊളിച്ചു കളയൽ നിർബന്ധമാണെന്ന് പുത്തൻവാദികളല്ലാതെ ലോകത്ത് മറ്റാരും പറഞ്ഞിട്ടില്ല.

നല്ല കാര്യങ്ങൾക്കു സ്വത്ത് വസ്വിയ്യത്ത് ചെയ്യാമെന്ന വിഷയം ചർച്ച ചെയ്ത് ഇമാം റംലി(റ) എഴുതുന്നു:





അർത്ഥം:
തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്നു നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. അമ്പിയാക്കൾ, പണ്ഡിതന്മാർ, സച്ചരിതർ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കുന്നതും ഖുർബത്തിന്റെ ഭാഗമാണ്. കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ. എന്നാൽ ദഖാഇർ എന്ന ഗ്രൻഥത്തിന്റെ കർത്താവ് പറഞ്ഞതും ഹജ്ജിന്റെ അദ്ദ്യായത്തിന്റെ ആദ്യഭാഗങ്ങളിൽ ഇഹ്‌യയുടെ സംസാരം അറിയിക്കുന്നതും വസീത്വ എന്ന ഗ്രൻഥത്തിൽ നാണയത്തിന്റെ സകാത്തിന്റെ അധ്യായത്തിൽ ഇമാം ഗസാലി(റ) യുടെ സംസാരം കോച്ചിപ്പിക്കുന്നതും ഖബ്ർ പരിപാലിക്കുന്നതിന്റെ താല്പര്യം ദർഗ്ഗകളിൽ ചെയ്യും പ്രകാരം അവരുടെ ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബകളും പണിയുകയാണ് എന്നാണ്. അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. ഖബറുകൾ തന്നെ പടുക്കുക എന്നല്ല അതിന്റെ താല്പര്യം. കാരണം അതിന് വിലക്ക് വന്നിട്ടുണ്ട്. പൊതുശ്‌മശാനങ്ങളിൽ കെട്ടിടവും ഖുബ്ബകളും പണിയാളുമല്ല. വിവക്ഷ. കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം കുടുസ്സാക്കലുണ്ടല്ലൊ. (നിഹായത്തുൽ മുഹ്താജ്. (6/42)

ഇബ്നു ഹാജർ എഴുതുന്നു:





അർത്ഥം:
തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും അതിന്റെ ഭാഗമാണ്. അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. ഖബ്ർ പടുക്കുന്നതിനു വിലക്ക് വന്നതിനാൽ പൊതുശ്‌മശാനത്തിലാണെങ്കിലും ഇതിൽ പെടുന്നത്തല്ല. (തുഹ്ഫ. 7/5)

എന്നാൽ അലിയ്യുശബ്‌റാമുല്ലസി(റ)യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു: 





അർത്ഥം:
ഖബ്ർ പരിപാലിക്കുന്നതിന്റെ വിവക്ഷ മയ്യിത്തിന്റെ സ്ഥലം പാടുകൾ മാത്രമാണ്. ഖുബ്ബകളും അവപോലെയുള്ളതും നിർമ്മിക്കലല്ല. ഇതേ ആശയം ഇബ്നുഖാസിം(റ)വിനെ ഉദ്ദരിച്ച് നേരത്തെ വിവരിച്ചതാണ്. (ശർവാനി. 3/306)

എന്നാൽ അല്ലാമ ശർഖാവി(റ) പറയുന്നതുകാണുക;





അർത്ഥം:
അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാമെന്ന് ചിലർ പ്രസ്താവിച്ചിട്ടുണ്ട്. ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. (ശർഖാവി. 1/354)

ചുരുക്കത്തിൽ അമ്പിയാക്കൾ, ഔലിയാക്കൾ, രക്തസാക്ഷികൾ, പണ്ഡിതന്മാർ, സച്ചരിതർ തുടങ്ങിയവരുടെ ഖബ്‌റുകൾ സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി പരിപാലിക്കാമെന്നും അത് പുണ്യകരമാണെന്നും എല്ലാ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. എന്നാൽ പരിപാലനം എന്നതിന്റെ വിവക്ഷ നിർണ്ണയിക്കുന്നതിൽ അവർക്കിടയിൽ വീക്ഷണാന്തരമുണ്ട്. അതിന്റെ താല്പര്യം ഖബ്ർ കെട്ടിപ്പൊക്കലാണെന്നു ചിലർ പറയുമ്പോൾ ഖബ്‌റിനു മുകളിൽ ഖുബ്ബകൾ പോലെയുള്ളത് നിർമ്മിക്കലാണ് അതിന്റെ താൽപര്യമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഖബ്ർ കെട്ടിപ്പൊക്കാൻ പാടില്ലെന്ന അഭിപ്രായം കൂടി പരിഗണിച്ചാണ് അധിക ദർഗ്ഗകളിലും ഖബ്ർ ഒരു ചാൻ മാത്രം ഉയർത്തി മരം കൊണ്ടോ മറ്റോ നിർമ്മിച്ച പെട്ടി അതിന്റെ മുകളിൽ വെക്കുന്നത്.

ഇനി ഖുബ്ബകൾ നിർമ്മിക്കുന്നതിൽ നമ്മുടെ പൂർവീകർ സ്വീകരിച്ചിരുന്ന നിലപാട് എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം. അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു: 





അർത്ഥം:
ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബ്‌റുകൾക്കുമുകളിൽ  കെട്ടിടം പണിയുന്നതിനെ പൂർവ്വീകരായ പണ്ഡിതന്മാർ അനുവദിച്ചിരിക്കുന്നു. (മിർഖാത്തുൽ മഫത്തീഹ്. 2/372)

സ്വഹാബത്തിൽനിന്നും താബിഉകളിൽ നിന്നും പലരുടെയും ഖബ്‌റുകൾക്കുമുകളിൽ ഖുബ്ബകളുള്ളതായി അവരുടെ ചരിത്രം പറയുന്നിടത്ത് പണ്ഡിതന്മാർ വിവരിക്കുന്നു. ഇമാം അബൂഹനീഫ(റ)യുടെ ഖബ്‌റിനു മുകളിൽ ഖുബ്ബനിർമ്മിച്ചിട്ടുണ്ട്. അക്കാര്യം വിവരിച്ച് ഇബ്നുഖല്ലിഖാൻ എഴുതുന്നു:





അർത്ഥം:
ശറഫുൽ മലിക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അബൂസഅ്ദ് മുഹമ്മദുബ്നുമൻസൂർ ഖുവാറസമി(റ) അബൂഹനീഫ(റ)യുടെ ഖബ്‌റിനുമേൽ ദർഗയും ഖുബ്ബയും പണിയുകയുണ്ടായി. അതിന്റെ ചാരത്ത് ഹനഫികൾക്കായി വലിയൊരു മദ്രസയും അദ്ദേഹം പണിതു. പണി തീർന്നശേഷം അത് സന്ദർശിക്കാനായി ഒരു കൂട്ടം പ്രധാനികളുടെ കൂടെ അദ്ദേഹം അവിടേക്കു യാത്രചെയ്യുകയുണ്ടായി. (വഫായത്തുൽ അഅ് യാൻ. 5/414)

നബി(സ്)യുടെ പുത്രൻ ഇബ്‌റാഹീം(അ) എന്ന കുട്ടിയുടെ ചരിത്രം വിവരിക്കുന്നിടത്ത് ഇമാം നവവി(റ) എഴുതുന്നു:





അർത്ഥം:
ഇബ്റാഹീമി(അ)നെ ബഖീഇൽ മറവുചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഖബ്ർ പ്രസിദ്ധമാണ്. അതിന്റെ മുകളിൽ ഒരു ഖുബ്ബയുണ്ട്. (തഹ്ദീബുൽ അസ്മാഅ്. 1/130)

പ്രമുഖ സ്വഹാബി വര്യൻ അബൂത്വാലിബിന്റെ മകൻ ഉഖൈൽ(റ) ന്റെ ചരിത്രം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:





അർത്ഥം:
മുആവിയ(റ)യുടെ ഭരണകാലത്ത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവരായി ഉഖൈൽ(റ) വഫാത്തായി. ബഖീഇൽ അദ്ദേഹം മറവുചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഖബ്ർ പ്രസിദ്ധമാണ്. ബഖീഇന്റെ ആദ്യത്തിൽ സ്ഥിതിചെയ്യുന്ന ആ ഖബ്‌റിനു മുകളിൽ ഒരു ഖുബ്ബയുണ്ട്. (തഹ്ദീബ്. 1/464)

ഇമാം മാലിക്(റന്റെ ചരിത്രം വിവരിക്കുന്നിടത്ത് ഇമാം നവവി(റ) എഴുതുന്നു: 





അർത്ഥം:
ബഖീഇലാണ് ഇമാം മാലിഖ്(റ) മറവുചെയ്യപ്പെട്ടത്. ബഖീഇന്റെ കവാടത്തിൽ അദ്ദേഹത്തിന്റെ ഖബ്ർ പ്രസിദ്ധമാണ്. അതിന്റെ മുകളിൽ ഒരു ഖുബ്ബയുണ്ട്. (തഹ്ദീബുൽ അസ്മാഇവല്ലുഗാത്ത്. 2/93)

ഡമസ്കസിലെ ദഖ്‌വാർ(റ) ന്റെ ചരിത്രം പറയുന്നിടത്ത് ഇബ്നുകസീർ എഴുതുന്നു:




അർത്ഥം:
ഖാസിയൂനിന്റെ അടിവാരത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു. പർവ്വതത്തിന്റെ തുടക്കത്തിൽ ചില കാലുകളിൽ നിലകൊള്ളുന്ന ഖുബ്ബ അദ്ദേഹത്തിന്റെ ഖബ്‌റിനു മുകളിലുണ്ട്. (അൽബിദായത്തുവന്നിഹായ. 13/130)

അബുൽബയാണ്(റ)ന്റെ ചരിത്രം പറയുന്നിടത്ത് ഇമാം സുബ്കി(റ) എഴുതുന്നു: 





അർത്ഥം:
ഡമസ്കസിൽ അദ്ദേഹം നിര്യാതനായി. ചെറിയകവാടത്തിൽ അദ്ദേഹം മറവു ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഖബ്ർ അവിടെ അറിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ അനുയായികൾ അതിനുമുകളിൽ കെട്ടിടം പണിയുകയും അതിൽ ഒരു കോട്ട പണിയുകയും ചെയ്തു. (ത്വബഖാത്തു ശ്ശാഫിഇയ്യ. 1/224)

ബസ്വറയെ പരിചയപ്പെടുത്തി ഇബ്നുബത്തൂത്വ തന്റെ യാത്രക്കുറിപ്പിൽ എഴുതുന്നു: 





അർത്ഥം:
സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തിൽ ഒരാളായ ത്വൽഹത്ത്ബ്നു ഉബൈദുല്ല(റ)യുടെ ദർഗ ബസ്വറയിലാണ്. അതിനു മുകളിൽ ഒരു ഖുബ്ബയുണ്ട്. അതിന്റെ ചാരത്ത് ഒരു പള്ളിയും അവിടെ വന്നുപോകുന്നവർക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മൂലയും അവിടെയുണ്ട്. ബസ്വറക്കാർ അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുന്നവരാണ്. അദ്ദേഹം അതിനു അർഹനാണ്.... ബസ്വറക്കാർ അഹ്ലുസ്സുന്നത്തി വൽജമാഅഃത്തിന്റെ മദ്ഹബുകാരാണ്. താബിഈങ്ങളുടെ നേതാവായ ഹസൻ ബസ്വരി(റ) യുടെയും മുഹമ്മദുബ്നു സീരീൻ(റ) മുഹമ്മദുബ്നു വാസിഅ്(റ) എന്നിവരുടെയും ഖബ്‌റുകൾ ബസ്വറയിലാണ്. മൂന്നിന്റെ മുകളിലും ഖുബ്ബകളുണ്ട്. ഖബ്‌റാളിയുടെ പേരും മരണ തീയ്യതിയും അതിൽ എഴുതിവെച്ചിട്ടുണ്ട്. (രിഹ് ലത്തു ഇബ്നി ബതൂത്വ പേജ്. 183)

മഹാനായ ഖത്വീബുൽബാഗ്ദാദി(റ) പറയുന്നു:

قال الخطيب البغدادي: حدثني أبي كنت جالساً بحضرة عضد الدولة ونحن مخيمون بالقرب من مصلى الأعياد في الجانب الشرقي، فوقع طرفه على البناء الذي على قبر النذور ، فقال لي : ما هذا البناء؟  فقلت : هذا مشهد النذور. (تاريخ بغداد: ١٢٣/١)


എന്റെ പിതാവ് എന്നോട് പറഞ്ഞു. ഞാൻ അളുദുദ്ദൗലയുടെ  തിരുസന്നിധിയിൽ ഇരിക്കുകയായിരുന്നു. കിഴക്കുഭാഗത്തുള്ള ഈദ്‌ഗാഹിന്റെ ചാരത്തായിരുന്നു ഞങ്ങളുടെ ഖൈമ. അതിനിടയിൽ അദ്ദേഹത്തിന്റെ ദൃഷ്ടി നേർച്ചകളുടെ ഖബ്‌റിനുമുകളിൽ പതിഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു. ഈ കാണുന്ന കെട്ടിടം എന്താണ്? അപ്പോൾ ഞാൻ പ്രതിവചിച്ചു. അത് നേർച്ചയുടെ ദർഗ്ഗയാണ്. (താരീഖുബാഗ്‌ദാദ്‌. 1/123)

മുആവിയ(റ)യുടെ ചരിത്രം വിവരിക്കുന്നിടത്ത് 'മുറുജുദ്ദഹബ്‌' എന്ന ഗ്രൻഥത്തിൽ എഴുതുന്നു: 


وتوفي (معاوية) فى رجب سنت إحدي وستين، وله ثمانون سنة، ودفن بدمشق بباب الصغير، وقبره يزار إلى هذا الوقت(٣٣٢) وعليه بيت مبني، يفتح كل الثنين وخميس (مروج الذهب: ١١/٣)


ഹിജ്‌റ 61 റജബ് മാസത്തിലാണ് മുആവിയ(റ) നിര്യാതനായത്. അദ്ദേഹത്തിന് അന്ന് 85 വയസ്സ് പ്രായമായിരുന്നു. ഡമസ്കസിലെ ചെറിയകവാടത്തിലാണ് അദ്ദേഹത്തെ മറവുചെയ്തത്. ഈ സമയം വരെ അദ്ദേഹത്തിന്റെ ഖബ്ർ സന്ദർശിക്കപ്പെടുന്നു. (ഹി. 332) അതിനുമുകളിൽ ഒരു വീട് പണിതിട്ടുണ്ട്. എല്ലാ തിങ്കളും വ്യാഴവും അത് തുറക്കപ്പെടും. (മുറുജുദ്ദഹബ്‌. 3/11)

സയ്യിദുശ്ശുഹദാഅ് ഹംസ(റ) ന്റെ ചരിത്രം വിവരിക്കുന്നിടത്ത് അല്ലാമ സുംഹുദി(റ) എഴുതുന്നു:


وعليه (مشهد سيد الشهداء حمزة رضي الله عنه) قبة عالية حسنة متقنة، وبابه مصفح بالحديد (وفاء الوفاء: ٩٢١/٣)


ഹംസ(റ)യുടെ ഖബ്‌റിനു മുകളിൽ ഭംഗിയുള്ളതും ഉറപ്പുള്ളതും ഉയർന്നതുമായ ഒരു ഖുബ്ബയുണ്ട്. അതിന്റെ കവാടം ഇരുമ്പുകൊണ്ട് പൊതിഞ്ഞാണ്. (വഫാഉൽവഫാ. 3/921)







Thursday, March 15, 2018

സൂഫിയാക്കളും ശാഫിഈ ഇമാമും

*الصوفي والفقيه* 8⃣
➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
➖➖➖➖➖➖➖
*സൂഫിയാക്കളെ ചോദ്യം ചെയ്ത് ആഖിറം നഷ്ടപ്പെടാതിരിക്കാൻ  ഇമാം ശാഫിഈ (റ) വിന്റെ വിലപ്പെട്ട ഉപദേശങ്ങൾ!*
قال الإمام محمد امين الكردي رحمه الله *وكان الإمام الشافعي رضي الله عنه يجالس الصوفية ويقول: يحتاج الفقيه الي معرفة اصطلاح الصوفية ليفيدوه من العلم ما لم يكن عنده*
ഇമാം മുഹമ്മദ് അമീനുൽ കുർദി(റ) രേഖപ്പെടുത്തുന്നു.
*'ഇമാം ശാഫിഈ (റ) സൂഫിയാക്കളോടൊന്നിച്ച് എപ്പോഴും ഇരിക്കാറുണ്ടായിരിന്നു.* *അവിടന്നു ഇപ്രകാരം പറയുകയും ചെയ്യുമായിരിന്നു.' മുഴുവൻ ഫഖീഹുകളും സൂഫിയാക്കളുടെ ഇസ്ത്വിലാഹ് അറിഞ്ഞിരിക്കൽ വളരെ ആവശ്യമാണ്. എങ്കിൽ മാത്രമേ സൂഫിയാക്കളിൽ നിന്ന് അവർക്ക് ഇൽമ് നേടാനാവൂ'*
ഇമാം കുർദി തുടർന്നെഴുതുന്നു
*ان الشافعي و الامام احمد رضي الله عنهما كانا يترددان الى مجالس الصوفية و يحضران معهم في مجالس ذكرهم فقيل لهما ما لكما تترددان الى مثل هؤلاء فقالا لهم ان هؤلاء عندهم رأس الامر كله و هو تقوى الله و محبته.*
*ഇമാം ശാഫിഈ (റ) വും ഇമാം അഹ്മദുബ്നു ഹമ്പൽ (റ)വും സൂഫിയാക്കളുടെ മജ് ലിസുകളിൽ പങ്കെടുക്കാറുണ്ട്. അവരുടെ ദിക്റിന്റെ മജ്ലിസുകളിലും ഹാളിറാകാറുണ്ട്. ഒരിക്കൽ ശാഫി ഇമാമിനോട് ചോദിക്കപ്പെട്ടു. ഇത്തരം  ആളുകളുടെ മജ്ലിസിൽ നിങ്ങൾ എന്തിനാണ് പങ്കെടുക്കുന്നത്? ഇമാമവറുകൾ പറഞ്ഞു.   കാര്യങ്ങളുടെ അടിസ്ഥാനം അവരുടെ സമീപത്താണ്. അത് തഖ് വയും  അല്ലാഹു വിനെ അറിയലും അവനോട് മഹബ്ബത്ത് വെക്കലുമാണ്. (അതവരുടെ കൂടെ കൂടിയാലേ ലഭ്യമാവൂ)*
(തൻവീറുൽ ഖുലൂബ്) ഇക്കാര്യം ഇമാം ശഅറാനി (റ)വും അവിടത്തെ അൽ അജ് വിബത്തുൽ മർളിയ്യ യിലും പറഞ്ഞിട്ടുണ്ട്‌.
ഇമാം ശാഫിഈ (റ) വിന്റെ കവിതകളിലും   ലോകത്തെമ്പാടുമുള്ള പണ്ഡിതരോട്  ഈ വിശയത്തിലുള്ള ഉപദേശം അവിടുന്ന് നൽകുന്നുണ്ട്.
*فَقيهاً وَصوفِياً فَكُن لَيسَ واحِداً* 
 *فَإِنّي وَحَقُ اللَهِ إيّاكَ أَنصَحُ* 
*فَذَلِكَ قاَسٍ لَم يَذُق قَلبُهُ تُقىً*
*وَهَذا جَهولٌ كَيفَ ذو الجَهلِ يَصلُحُ*  |
*നീ ഫഖീഹും സൂഫിയ്യും ആവുക. അതിൽ  ഏതെങ്കിലും ഒന്ന്മാത്രം ആവല്ല......*
*അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിങ്ങളോട് ഇക്കാര്യം ഉപദേശിക്കുകയാണ്.....*
*ഫിഖ്ഹ് മാത്രമുള്ളവൻ ഹൃദയം കടുത്തവനാവും, തഖ് വയുടെ രുചി അവന് കിട്ടുകയില്ല....*
*ഫിഖ്ഹ് ഇല്ലാത്തവൻ വിവരമില്ലാത്തവനാണ്, അവൻ എവിടെ നിന്ന് നന്നാവാനാണ്?*
(ദീവാനുൽ  ഇമാമിശാഫിഈ)
'ഇമാമുദ്ധുൻയാ' എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നവരാണ് ഇമാമുനാ ശാഫിഈ..
ഭൂമിയാകമാനം വിജ്ഞാനം കൊണ്ട് നിറക്കുന്ന ഖുറൈശികളിൽ പെട്ട ഒരു പണ്ഡിതൻ വരാനുണ്ടെന്ന് മുത്ത് നബി (സ) നേരത്തെ പറഞ്ഞത്  അവരെക്കുറിച്ചാണ്. അവരുടെ ജീവിത കാലത്തുള്ള സൂഫിയാക്കളോട്  അഭേദ്യമായ ബന്ധം കാത്ത് സൂക്ഷിച്ചതാണ് നമ്മൾ അറിയുന്നത്. യഥാർത്ഥ ആലിമിന്റെ മാത്രക ഇവിടെ വ്യക്തമാവുന്നു!
ഇമാം ശഅറാനി (റ)എഴുതുന്നു
*ويكفينا للقوم  مدحا أذعان الإمام الشافعي رضي الله عنه لشيبان الراعي قدس الله سره العزيز*
*സൂഫിയാക്കളിൽ പ്രമുഖരായിരുന്ന ഇമാം ശൈബാനു റാഈ (ഖ: സി) അവർകളെ ഇമാം ശാഫിഈ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു  എന്നത് തന്നെ മതി സൂഫിയ്യാക്കളുടെ  സ്ഥാന മറിയാൻ!* (ത്വബകാത്തൽ കുബ്റ)
എല്ലാവരും നന്മുടെ ഇമാമിന്റെ ഉപദേശം സ്വീകരിക്കാൻ തയ്യാറായാൽ വൻ പരാചയത്തൽ നിന്ന് രക്ഷപ്പെടാനാവും...
അല്ലാഹു രക്ഷപ്പെടുത്തട്ടെ...
*يا إمامنا  المدد.....*

ജാറം മൂടല്‍

ജാറം മൂടല്‍


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0 


ചോദ്യം: ചില മഖ്ബറകളില്‍ കണ്ടുവരുന്ന ജാറം മൂടല്‍ എന്ന ആചാരത്തിന് ഇസ്ലാമില്‍ വല്ല അടിസ്ഥാനവുമുണ്ടോ? ഇത് നേര്‍ച്ചയാക്കാന്‍ പറ്റുമോ?
ഉത്തരം: മഹാത്മാക്കളെ ബഹുമാനിച്ച് അവരുടെ മഖ്ബറകള്‍ക്ക് മുകളില്‍ വസ്ത്രമിട്ട് മൂടലാണ് ജാറം മൂടല്‍. ഇത് ഖബറിനെ ആദരിക്കലായത് കൊണ്ട് പുണ്യകര്‍മ്മമാണ്.
ഇമാം സയ്യിദുസ്സുംഹൂദി(റ) പറയുന്നു. കഅ്ബയുടെ മേല്‍ വസ്ത്രമിട്ട് മൂടുന്നത് അതിനെ ആദരിക്കലായതുകൊണ്ട് അത് അനുവദനീയമാണ്. അതുപോലെ നബി(സ്വ)യുടെ റൌളയെ വസ്ത്രമിട്ട് മൂടലും അനുവദനീയം തന്നെ. കാരണം നബി(സ്വ)യെ ആദരിക്കാന്‍ നമ്മള്‍ കല്‍പ്പിക്കപ്പെട്ടവരാണ്. നബി(സ്വ)യെ ആദരിക്കുന്നതില്‍പ്പെട്ടതാണ് അവിടുത്തെ റൌളയെ ആദരിക്കല്‍ (വഫാഉല്‍വഫ 2/582).
ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം” (ഫതാവാ സുയൂഥി 2/31).
ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400).
സുന്നത്തായ എല്ലാ കാര്യങ്ങള്‍ കൊണ്ടും നേര്‍ച്ചയാക്കുന്നത് സാധുവാകുന്നതാണെന്ന് തുഹ്ഫ 10/99ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം ഐനി(റ) എഴുതുന്നു: “അബ്ബാസ്(റ) കുട്ടിയായിരുന്നപ്പോള്‍ തന്റെ ഉമ്മ എന്റെ മകനെ കണ്ടുമുട്ടിയാല്‍ കഅ്ബയെ ഞാന്‍ വസ്ത്രമിട്ട് മൂടുമെന്ന് നേര്‍ച്ചയാക്കുകയും അങ്ങനെ പട്ടുവസ്ത്രമിട്ട് കഅ്ബ മൂടുകയും ചെയ്ത സംഭവം ദാറഖുത്വ്നി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പിന്നീട് സുല്‍ത്ത്വാന്‍ മഹ്മൂദ് കഅ്ബയെ മഞ്ഞ വസ്ത്രമിട്ട് മൂടി. നാസ്വിര്‍ അബ്ബാസി പച്ച വസ്ത്രവും മൂടിയിരുന്നു. ശേഷം അദ്ദേഹം തന്നെ കറുത്ത പട്ടുവസ്ത്രമണിയിച്ചു. ആ സമ്പ്രദായം ഇന്നേവരെ നിലനിന്നു. സ്വാലിഹു ഇസ്മാഈലുബ്നു നാസ്വിര്‍ ഈ ആവശ്യാര്‍ഥം വഖ്ഫ് ചെയ്യുന്നതുവരെ രാജാക്കന്മാരായിരുന്നു ഈ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്. ഹിജ്റ ഏഴാം നൂറ്റാണ്ടിലാണ് ഈ വഖഫ് നടന്നത്. പിന്നീട് വഖഫില്‍ നിന്ന് തന്നെ ഈ വസ്ത്രമണിയിക്കല്‍ നടന്നുപോന്നു” (ഉംദതുല്‍ ഖാരി 9/235).
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് കഅ്ബ പോലെതന്നെ നബി(സ്വ)യുടെ റൌളയിലും വസ്ത്രമണിയിക്കല്‍ പുണ്യകര്‍മ്മമാണെന്നും അതിനുവേണ്ടി നേര്‍ച്ചയാക്കിയാല്‍ നേര്‍ച്ച സാധുവാകുന്നതാണെന്നും വ്യക്തമായി. ഇതുതന്നെയാണ് മറ്റു മഹാന്മാരുടെ ഖബറുകള്‍ ജാറം മൂടുന്നതിന്റെയും അതിനുവേണ്ടി നേര്‍ച്ചയാക്കുന്നതിന്റെയും അടിസ്ഥാനം.

Wednesday, March 14, 2018

പ്രകാശവും പ്രാഥമ്യവും



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

പ്രകാശവും പ്രാഥമ്യവും
പുണ്യറസൂല്(സ്വ) തങ്ങളുടെ പ്രകാശമാണ് പ്രപഞ്ചത്തിന്റെ കാതലും ചൈതന്യവും. നബി(സ്വ) തങ്ങള് തന്നെ പ്രകാശമായിരുന്നു. അത്യാദരണീയവും പൈശാചിക ബാധയേല്ക്കാത്തതുമായ അമേയമായ ജ്യോതിസ്സ്. ആ പ്രകാശത്തിന്റെ പ്രഭാവലയമാണ് പ്രപഞ്ചത്തെ ജാജ്വല്യമാനമാക്കുന്നത്. ഓരോ വസ്തുവിന്റെയും അസ്തിത്വവും അടിസ്ഥാന ഗുണങ്ങളും പ്രകടമാവുന്നതിന് പ്രവാചകര്(സ്വ)യുടെ പ്രകാശത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. അ ല്ലാഹു പ്രപഞ്ചത്തെയും അതിലെ മുഴുവന് ചരാചരങ്ങളെയും അങ്ങനെയാണ് ക്രമീകരിച്ചി രിക്കുന്നത്. അവന്റെ തീരുമാനവും സൃഷ്ടിപ്പും നടന്നത് പ്രവാചകര്(സ്വ)തങ്ങളുടെ പ്രകാശത്തിന്റെ പ്രാഥമ്യത്തിലായിരുന്നു.
ആവശ്യമുള്ളതിനെല്ലാം വെളിച്ചം വിതറാനുള്ള അമേയവും അന്യൂനവുമായ ആ പ്രകാശ പ്രകിരണം പ്രപഞ്ചത്തിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. ആ വെളിച്ചത്തെ അവലംബി ച്ചാണ് പ്രപഞ്ചത്തിന്റെ ക്രമീകരണം നടന്നിരിക്കുന്നത്. അതിന്റെ പ്രഭാവലയത്തില് വിലയിക്കാനാവുകയെന്നതും അതില് നിന്ന് ആവാഹിക്കാനാവുകയെന്നതും ഏതൊന്നിന്റെയും അ സ്തിത്വപ്രകാശനത്തിന്റെ അടിസ്ഥാനമാണ്. അതിന് ഭാഗ്യം ലഭിച്ച സൃഷ്ടികള്ക്ക് എല്ലാ സൌഭാഗ്യവും സിദ്ധിച്ചിരിക്കുന്നു. സൃഷ്ടി എന്ന നിലയില് സ്വന്തം ധര്മ്മം നിര്വ്വഹിക്കുന്ന പ്രാപഞ്ചിക വസ്തുക്കളും പ്രതിഭാസങ്ങളും അടിസ്ഥാനപരമായി ഈ പ്രകാശത്തില് നിന്നു സ്വന്തമായ ചാലകമൂല്യത്തെ സ്വീകരിച്ചിട്ടുണ്ട്. ഇതില് നിന്നു പ്രപഞ്ചനാഥന് തങ്ങള്ക്കു കല്പിച്ചരുളിയതു മാത്രമാണവയുടെ മൂലധനം.
ഈ ദൃശ്യ പ്രപഞ്ചത്തിന്റെ മനോഹാരിത നമുക്ക് സംവേദിപ്പിക്കുന്നതില് സൂര്യപ്രകാശത്തി ന് അനല്പമായ പങ്കുണ്ട്. എന്നാല് ആ പ്രകാശത്തിന്റെ സത്തും കാതലും പുണ്യറസൂലി(സ്വ)ന്റെ പ്രകാശം തന്നെയാണ്. ഭൌതികമായി നമുക്ക് അനുഭവവേദ്യമായ ഈ വെളിച്ചം പോലും ആ തിരുവെളിച്ചത്തിന്റെ പ്രതിഫലനമാണെന്നര്ഥം.
സൃഷ്ടി രഹസ്യങ്ങളുടെ ഉള്ളറകകളിലേക്കും മനുഷ്യമനസ്സുകളുടെ അഗാധതകളിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നതിനും അതിന്റെ ഗുണഫലങ്ങള് സിദ്ധമാവുന്നതിനും പ്രവാചക ത്വത്തിന്റെ പ്രകാശത്തെ നാം ആവാഹിച്ചിരിക്കണം. വെളിച്ചം മാത്രമല്ല വിളക്കും, അല്ലെങ്കി ല് ആ തേജസ്സ് മാത്രമല്ല തേജസ്വിയും നമ്മുടെ മനസ്സിനെ പ്രകാശിപ്പിച്ചിരിക്കണം. പ്രപ ഞ്ചത്തിലെ പ്രകാശത്തിന്റെ കൌതുകകരമായ മോഹവലയത്തില് സ്വയം ബന്ധിതരായി യഥാര്ഥ വെളിച്ചത്തെ ഉള്ക്കൊള്ളാനാവാത്തവര് ഭാഗ്യദോഷികളാണ്.
ദീപത്തിന്റെ ദീപം
പ്രവാചകര്(സ്വ) തങ്ങളെ അവിടുത്തെ പൂര്ണ്ണപ്രഭാവത്തില് അംഗീകരിക്കാനാവുമ്പോള് മാത്രമേ ആ പ്രകാശത്തിന്റെ യഥാര്ഥപ്രസരണം കൊണ്ട് നമുക്കനുഗൃഹീതരാവാന് സാധി ക്കുകയുള്ളൂ. ഭൌതിക പ്രപഞ്ചത്തിന്റെ ഭാഗമായി അനുഭവിക്കാവുന്ന പ്രകാശത്തിന്റെ മാ യാജാലങ്ങളിലും അതിന്റെ നയനമനോഹാരിതയിലും അതിശയം കൊണ്ടാനന്ദിക്കുന്നവനാ ണ് മനുഷ്യന്. പുണ്യപ്രവാചകര്(സ്വ) തങ്ങളുടെ തേജോമയമായ വ്യക്തിപ്രഭാവത്തെ തമ സ്കരിക്കുന്ന പ്രവണതകള്ക്ക് പലരും കാരണമായിത്തീരുന്നത് ഇതു കൊണ്ടാണ്.
മക്കയിലെപ്രശസ്തമായൊരു കുടുംബത്തില് അനാഥനായി വളര്ന്നൊരു മനുഷ്യനെ മാത്രം നബി(സ്വ)യില് കാണുക എന്നത് വലിയൊരു ദുരന്തമാണ്. ഈ വികല ചിന്താഗതിയെ ഖു ര്ആന് സൂക്തങ്ങള് നിരത്തി സമര്ഥിക്കാന് ശ്രമിക്കുന്ന വായാടികള്ക്കിടയിലാണ് നാം ജീ വിക്കുന്നത്. അതുകൊണ്ടാണ് ദീപവും ദീപ്തിയും തേജസ്സും തേജസ്വിയും എല്ലാമായ പ്ര വാചകര്(സ്വ) തങ്ങളെ നാം കൂടുതലറിയേണ്ടി വരുന്നത്.
നബി(സ്വ) ദീപമാണ്, ദീപ്തിയാണ് എന്നു പറയുന്നതിന്റെ അര്ഥം നമ്മുടെ അനുഭവ ലോക ത്തുള്ള ഇന്ധനം തീര്ന്നാല് പ്രസരണം നിലയ്ക്കുന്ന വിളക്കും വെളിച്ചവുമല്ല. അങ്ങനെ തുലനം ചെയ്യുന്നത് അബദ്ധമാണ്. യൂഗാന്തരങ്ങളുടെ ഭാവപ്പകര്ച്ചകളോ ദുഷ്ടതകളോ മ ങ്ങലേല്പിക്കാത്ത മഹാജ്യോതിസ്സാണ് അവിടുന്ന്. നമുക്കുപമിക്കാനും വിവരിക്കാനും ഉപ യോഗിക്കാനുള്ള പദങ്ങളും വസ്തുക്കളും ആ പ്രകാശ പ്രവാഹത്തിന്റെ സംഭാവനകളാണെ ന്നതിനാല് എല്ലാ ഉപമകളും ഇവിടെ അപര്യാപ്തമാണ്. അതിനപ്പുറത്തേക്ക് നമ്മെ നയി ക്കേണ്ടതും പടച്ചതമ്പുരാന് തന്നെയാണ്. അതിനാല് ഭൌതിക ലോകത്ത് നിന്ന്, ഭൌതികമായ പലതിന്റെയും തടവറയില് നിന്നുകൊണ്ടു നബി(സ്വ) തങ്ങളുടെ അമേയ പ്രകാശത്തെ വിവരിക്കുക പ്രയാസകരം തന്നെയാണ്. നമുക്ക് നമ്മുടെ ഭാഷയിലേ വിനിമയം നടത്താനാ വൂ എന്ന ബോധ്യത്തോടെ മാത്രമേ ഇക്കാര്യം ചര്ച്ച ചെയ്യാനാവൂ.
പ്രകാശമെന്നാല്
നബി(സ്വ)തങ്ങളുടെ പൂമേനി നമ്മുടെ ബാഹ്യദൃഷ്ടിയില് മനുഷ്യപ്രകൃതത്തിലുള്ള മനോ ഹര രൂപമാണ്. എന്നാല് മുഹമ്മദീയ യാഥാഥ്യവും സത്തും സത്തയും പൊരുളും എല്ലാം നൂറാനിയ്യാണ്. പ്രകാശകമാണത്. ഇതിനര്ഥം നബി(സ്വ) മനുഷ്യനായിരുന്നില്ല എന്നല്ല. മനു ഷ്യാവസ്ഥയുടെ സമ്പൂര്ണ്ണതയും അതോടൊപ്പം അസാധാരണത്വവും മേളിച്ച, സൃഷ്ടികളി ലും പ്രവാചകരിലും ഒന്നാമനായ നേതാവായിരുന്നു നബി(സ്വ). എല്ലാവര്ക്കും വിളക്കും വെളിച്ചവുമായിരുന്നു അവിടുന്ന്. നബി(സ്വ) തങ്ങളുടെ പ്രകാശമാണ് പ്രഥമസൃഷ്ടി. അതു കൊണ്ടു തന്നെ ബാഹ്യനിരീക്ഷണ ശേഷിയുടെ പരിമിത വ്യാപ്തിയില് നിന്നുകൊണ്ടു നബി(സ്വ) തങ്ങളുടെ വ്യക്തി പ്രഭാവത്തെ അളക്കാനും തൂക്കാനും ശ്രമിക്കുന്നത് ബുദ്ധി ശൂന്യതയാണ്.
അല്ലാഹു നബി(സ്വ)തങ്ങളെ വിശേഷിപ്പിച്ചു കൊണ്ടു പറയുന്നു: “പ്രവാചകരേ, അങ്ങയെ നാം സാക്ഷിയുംസുഭാഷിതനും മുന്നറിയിപ്പുകാരനും അല്ലാഹുവിന്റെ ഹിതം പോലെ അവ നിലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു” (ആ ശയം; അല് അഹ്സാബ്:45). “അല്ലാഹുവില് നിന്നു പ്രകാശവും സുവ്യക്തമായ ഗ്രന്ഥവും നിങ്ങള്ക്കെത്തിയിരിക്കുന്നു” (ആശയം; അല്മാഇദ:15).
ഈ രണ്ടു സൂക്തങ്ങളിലും നബി(സ്വ) തങ്ങളെ ദീപമായും ദീപ്തിയായും വിശേഷിപ്പിച്ചി രിക്കുന്നു. ഒന്നാമത്തെ സൂക്തത്തില് നബി(സ്വ) തങ്ങളോടു തന്നെയെന്ന രൂപത്തിലാണ് പരാമര്ശം. രണ്ടാമത്തെ സൂക്തത്തില് പ്രകാശത്തിന്റെ പ്രയോക്താക്കളോടാണ് സംബോ ധന. ആദ്യത്തേതില് നബി(സ്വ) തങ്ങളുടെ ദൌത്യവും ആ ദൌത്യ നിര്വഹണത്തിന് അനുയോജ്യമാം വിധം അവിടുത്തെ അല്ലാഹു ഒരുക്കിയിരിക്കുന്ന കാര്യവും വ്യക്തമാക്കിയിരിക്കുന്നു.
നബി(സ്വ) തങ്ങള് ലോകത്തോട് വിളംബരപ്പെടുത്തിയതെല്ലാം സാക്ഷ്യത്തിന്റെ വിശേഷണ മൊത്ത സമ്പൂര്ണ്ണ പ്രഖ്യാപനമാണ്. ഇത്തരമൊരു വ്യക്തിത്വത്തിന് അനിവാര്യമായും ഉണ്ടാ യിരിക്കേണ്ട അറിവും അനുഭവവും നബി(സ്വ)ക്കു നല്കപ്പെട്ടിട്ടുണ്ട് എന്നു ‘ശാഹിദ്’ എന്ന വിശേഷണം വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ നിര്ദ്ദേശാനുസാരം ക്രമപ്രവൃദ്ധമായ പ്ര ബോധന മുന്നേറ്റമാണ് നബി(സ്വ) തങ്ങളുടേതെന്നും അതിലൂടെ അന്തിമ വിജയ പരാജയ ങ്ങളെക്കുറിച്ചുള്ള കാര്യങ്ങള് അറിയിക്കലാണ് പ്രധാനമെന്നും മുബശ്ശിര്, നദീര്, ദാഈ എന്നീ വിശേഷണനാമങ്ങളറിയിക്കുന്നു.
‘സിറാജന് മുനീറന്’ എന്ന വിശേഷണം നബി(സ്വ) തങ്ങളുടെ പ്രകാശസമാനമായ ജീവിത ത്തില് സുവ്യക്തമാണ്. ആ വിശേഷണം അന്വര്ഥമാക്കുംവിധം അവിടുന്ന് പ്രകാശം പര ത്തുന്ന ദീപം തന്നെയാണ് എന്നതാണ് ഒരാശയം.
നൂറും കിതാബുന് മുബീനും
ഇരുളില് നിന്നു പ്രകാശത്തിന്റെ ലോകത്തേക്ക് നയിക്കപ്പെടണമെന്ന മനുഷ്യപ്രകൃതത്തി ന്റെ താല്പര്യപൂര്ത്തിക്കുവേണ്ടി ‘നൂര്’ എന്ന പ്രവാചകര്(സ്വ)യെ നിയോഗിക്കുക വഴി പ്രപഞ്ചനാഥന് സാഹചര്യമൊരുക്കിയിരിക്കുന്നു എന്നാണ് രണ്ടാമത്തെ സൂക്തത്തില് വ്യ ക്തമാക്കുന്നത്. അതോടൊപ്പം സുവ്യക്തമായ ഗ്രന്ഥവും ശക്തി പകരാനായുണ്ട് എന്നു വ്യ ക്തമാക്കുന്നു. ഈ സൂക്തത്തില് ‘നൂര്’ എന്ന പ്രയോഗം കൊണ്ടുദ്ദേശ്യം നബി(സ്വ) തന്നെ യാണെന്നാണ് ഭൂരിഭാഗം ഖുര്ആന് വ്യാഖ്യാതാക്കളുടെയും അഭിപ്രായം.
അല്ലാമാ ആലൂസി(റ) തന്റെ തഫ്സീറില് ഇതു വ്യക്തമായി തന്നെ പറയുന്നുണ്ട്: “പ്രകാ ശവും സ്പഷ്ടമായ ഗ്രന്ഥവും (വിവരണവും) എന്നതു കൊണ്ടുദ്ദേശ്യം നബി(സ്വ) തങ്ങള് തന്നെയാണ്. നബി(സ്വ) തങ്ങളുടെ ദൌത്യത്തിന്റെ സ്വഭാവവും പ്രഭാവവും അതിന് ഉപോല് ബലകമത്രെ”. നബി(സ്വ) തങ്ങള് പ്രകാശമെന്നപോലെ തന്നെ സുവ്യക്തവും സുതാര്യവു മായ ഒരു മാതൃക കൂടിയായിരുന്നു. അതിനാല് തന്നെ ആലൂസിയുടെ പ്രസ്താവത്തില് ദുര്ഗ്രാഹ്യതയൊന്നുമില്ല.
“നിങ്ങള്ക്ക് മഹത്തായ പ്രകാശം വന്നിരിക്കുന്നു. അത് പ്രകാശങ്ങളുടെ പ്രകാശമാണ്. അന്നബിയ്യുല് മുഖ്താര്(സ്വ) തങ്ങളാണ് അത്. ഇമാം ഖതാദ:(റ) ഈ വ്യാഖ്യാനത്തിന്നിനാ ണ് മുന്ഗണന നല്കിയിരിക്കുന്നത്. പ്രകാശം, സുവ്യക്തമായ വിവരണം എന്നിവ കൊണ്ടു ള്ള ഉദ്ദേശ്യം നബി(സ്വ) തങ്ങള് തന്നെയാണ് എന്നതും അതിശയോക്തിപരമായ കാര്യമൊ ന്നുമല്ല. രണ്ടും നബി(സ്വ) തങ്ങളെ സംബന്ധിച്ചു പറയാവുന്നതു തന്നെയാണ്”(തഫ്സീര്, റൂഹുല് മആനീ:3/269).
മുല്ലാ അലിയ്യുല് ഖാരി(റ) പറയുന്നു: “ഈ രണ്ടു വിശേഷണങ്ങളും ഖുര്ആനെക്കുറിച്ചാ ണെന്നു പറയുന്നവരുണ്ട്. എന്നാല് ഇതു നബി(സ്വ) തങ്ങളെ സംബന്ധിച്ചു തന്നെയാണെ ന്ന് പറയുന്നതിന് എന്തു പ്രതിബന്ധമാണുള്ളത്?പ്രകാശങ്ങള്ക്കിടയിലുള്ള പ്രഭാവപൂര്ണ്ണത കാരണം നബി(സ്വ) അതിമഹത്തായ പ്രകാശമാണ്. അതോടൊപ്പം അവസ്ഥകളും വിധിക ളും വ്യക്തമാക്കിത്തരുന്നവരും മുഴുവന് സൃഷ്ടിരഹസ്യങ്ങളും സമാഹരിച്ചവരും എന്ന നിലയില് നബി(സ്വ) തങ്ങള് സ്പഷ്ടമായ ഒരു ഗ്രന്ഥവുമാണ്”(ശറഹുശ്ശിഫാ:1/114).
നബി(സ്വ) തങ്ങളുടെ നിയോഗംവഴി ലോകം പ്രകാശമാന മായതിന്നു ചരിത്രപിന്ബലമുണ്ട.് ‘നൂറി’ന്റെ പ്രവേഗപ്രൌഢിയും ശേഷിയും കറുത്തിരുണ്ട എത്രയെത്ര പരുക്കന് മനസ്സുകളെ യാണ് പ്രശോഭിതവും മൃദുലവുമാക്കിത്തീര്ത്തത്!
പ്രമുഖ തഫ്സീറുകളായ തഫ്സീറുമാവര്ദീ 2/22, തഫ്സീര് ഖാസിന് 2/24, ഹാശിയതു സ്സ്വാവി1/239, തന്വീറുല് മിഖ്ബാസ് 119, തഫ്സീര് ബഹ്റുല് മുഹീത്വ് :3/448, തഫ്സീര് റൂ ഹുല് ബയാന്2/369, തഫ്സീര് ഖുര്ത്വുബി6/79 തുടങ്ങിയവയിലെല്ലാം ‘നൂര്’ നബി(സ്വ) തങ്ങളാണെന്ന വ്യാഖ്യാനം ഉദ്ധരിക്കുകയോ അങ്ങനെ വ്യാഖ്യാനിക്കുകയോ ചെയ്തിട്ടുണ്ട്.
ഹാശിയതുസ്സ്വാവിയുടെ പാര്ശ്വത്തിലുള്ള തഫ്സീര് ജലാലൈനിയില് ‘ഇതു നബി(സ്വ) തങ്ങളുടെ പ്രകാശമാണ്’ എന്നു തന്നെ കാണാം. ഇമാം ത്വിബ്രി(റ) എഴുതുന്നു:
“നൂര്”എന്നതുകൊണ്ടുദ്ദേശ്യം നബി(സ്വ) തങ്ങളാണ്. നബി(സ്വ) തങ്ങളെക്കൊണ്ട് അല്ലാഹു സത്യത്തെ പ്രകാശിപ്പിച്ചു. ഇസ്ലാമിനെ അല്ലാഹു പ്രത്യക്ഷമാക്കി. ശിര്ക്കിനെ വിപാടനം ചെയ്തു. അതിനാല് തന്നെ നബി(സ്വ) തങ്ങളില് നിന്നു പ്രകാശം ആവാഹിച്ചവര്ക്കെല്ലാം അവിടുന്ന് സത്യം സ്പഷ്ടമാക്കുന്ന പ്രകാശമാണ്”(തഫ്സീര് ത്വിബ്രി:4/802).
ഇമാം റാസി(റ) പറയുന്നു: “ഇതില് ‘നൂര്’ എന്നതിനു വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. അതില് ഒന്നാമത്തേത് നൂര് കൊണ്ടുദ്ദേശ്യം നബി(സ്വ)തങ്ങളാണെന്നതാണ്”(തഫ്സീര് റാസി:11/150).
സുറത്തു നൂറിലെ 35ാം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധേയമാണ്. “അല്ലാഹു ആകാശ ഭൂമികളുടെ പ്രകാശമാണ്( അവയെ ദീപ്തമാക്കുന്നവനാണ്). അവന്റെ പ്രകാശത്തിന്റെ ഉപമ, ഉള്ളില് ദീപമുള്ള ഒരു വിളക്കുമാടമാണ്. ആ ദീപം ഒരു സ്ഫടികത്തിലാണ്. സ്ഫടികം ജ്വലിച്ചു കൊണ്ടിരിക്കുന്ന നക്ഷത്രം പോലെയാണ്. പാശ്ചാത്യമോ പൌരസ്ത്യമോ അല്ലാത്ത, അനുഗൃഹീതമായ ഒലീവ് വ്യക്ഷത്തില് നിന്നാണ് അതു കത്തിക്കപ്പെടുന്നത്. അതിന്റെ എണ്ണ തീ തട്ടിയിട്ടില്ലെങ്കിലും പ്രകാശം പരത്തുമാറായിട്ടുണ്ട്. പ്രകാശത്തിനുമേല് പ്രകാശം. അല്ലാഹു അവന്റെ പ്രകാശത്തിലേക്ക് അവനുദ്ദേശിച്ചവരെ മാര്ഗദര്ശനം ചെയ്യുന്നതാണ്. ഇത് പ്രകാരം അല്ലാഹു ജനങ്ങള്ക്കു വേണ്ടി ഉപമകള് വിവരിക്കുന്നു. അല്ലാഹു എല്ലാ കാ ര്യങ്ങളും അറിയുന്നവനാണ്” ( ആശയം; അന്നൂര്:35).
‘അവന്റെ പ്രകാശത്തിന്റെ ഉപമ’ എന്ന പ്രയോഗത്തിലെ പ്രകാശം നബി(സ്വ) തങ്ങളാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട് എന്ന് ഇബ്നു മര്ദവൈഹി(റ) ഉദ്ധരിച്ചിട്ടുണ്ട്(സുബുലുല് ഹുദാ. വാള്യം 1 പേജ്:530).
ഈ സൂക്തത്തില് അഞ്ചു പ്രാവശ്യം ‘നൂര്’ എന്ന പദം ആവര്ത്തിച്ചു വന്നിട്ടുണ്ട്. ഒന്നാമത്തേതു കൊണ്ടുദ്ദേശ്യം ഏതു വ്യാഖ്യാനമനുസരിച്ചും അല്ലാഹു തന്നെയാണ്. രണ്ടാമത്തേതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളില് ഇമാം മാവര്ദി(റ) തിരഞ്ഞെടുത്തത് “മുഹമ്മദ് നബി(സ്വ) തങ്ങളുടെ പ്രകാശം” എന്നതാണ്(നോക്കുക തഫ്സീര് മാവര്ദി: വാള്യം:4, പേജ്:102). മൂന്നാമത്തെ ‘നൂര്’ പ്രവാചകത്വത്തിന്റെ പ്രകാശമാണ്(മാവര്ദി:4/105) നാലാമത്തെ ‘നൂര്’ നുബുവ്വത്തല്ലാത്ത മറ്റു വിജ്ഞാനങ്ങളാണ്. അഞ്ചാമത്തെ ‘നൂര്’ ഹിദായത്ത്, അല്ലെങ്കില് സത്യവിശ്വാസം ആവാം.
ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: ഇബ്നു അബ്ബാസ്(റ) കഅ്ബ്(റ)വിനോട് ഈ ആയത്തി ന്റെ വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. അപ്പോഴദ്ദേഹം പറഞ്ഞത് “നബി(സ്വ) തങ്ങളുടെ പ്രകാശത്തിന്റെ ഉപമ ഒരു വിളക്കു മാടം പോലെ” എന്നായിരുന്നു (തഫ്സീര് അദ്ദുര് റുല്മന്സൂര്:5/88)
നൂര്: പ്രത്യക്ഷ ഭാവം
നബി(സ്വ) തങ്ങള് ദീപവും ദീപ്തിയുമാണെന്നതു വ്യക്തവും സര്വ്വാംഗീകൃതവുമായ സ ത്യമാണ്. ഖുര്ആന് അതു വിളംബരപ്പെടുത്തിയിട്ടുണ്ട്. എന്നാല് അതിനു ഭൌതികമായ പ്ര ത്യക്ഷഭാവം ഉണ്ടായിരുന്നുവോ അതാര്ക്കെങ്കിലും അനുഭവവേദ്യമായ രംഗങ്ങള് ഉദ്ധരിക്കപ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കാം.
ബറാഅ്(റ)വിനോട് “നബി(സ്വ) തങ്ങളുടെ മുഖം വാളിന്റെ വായ്ത്തല പോലെ തിളക്കമുള്ളതായിരുന്നുവോ?” എന്നു ചോദിച്ചപ്പോള് “അല്ല, അതു ചന്ദ്രനെപ്പോലെയായിരുന്നു” എന്നായിരുന്നു അദ്ദേഹം മറുപടി നല്കിയത് ( ബുഖാരി).
അബൂ ഹുറൈറ(റ) പറയുന്നു: “നബി(സ്വ) തങ്ങളെക്കാള് സുന്ദരമായ ഒരു രൂപവും ഞാന് കണ്ടിട്ടില്ല. ആ മുഖത്ത് സൂര്യന് ചലിക്കുന്നതു പോലെ തോന്നിയിരുന്നു”(ഇബ്നുഹിബ്ബാന്).
നബി(സ്വ) തങ്ങള് പ്രകാശമായിരുന്നു എന്നതിനാല് ആ ശരീരത്തിനു നിഴലുണ്ടായിരുന്നില്ല. പ്രകാശത്തിനു നിഴലുണ്ടാവില്ലെന്നത് വ്യക്തമാണല്ലോ. പ്രകാശം എന്നതിലുപരി അവിടുന്നു പ്രകാശകം കൂടിയായിരുന്നു. ആ പ്രകാശത്തിന്റെ സാക്ഷാല് ഭാവം ദര്ശിക്കാനും അനുഭവിക്കാനും പലര്ക്കും ഭാഗ്യമുണ്ടായിട്ടുണ്ട്.
ഇബ്നു അബ്ബാസ്(റ) പറയുന്നു: “നബി(സ്വ) തങ്ങള്ക്ക് നിഴലുണ്ടായിരുന്നില്ല, സൂര്യപ്രകാശത്തില് അവിടുത്തെ പ്രകാശം സൂര്യനെ അതിജയിച്ചിരുന്നു. വിളക്കിനടുത്ത് നബി(സ്വ)യുടെ പ്രകാശം ആ വിളക്കിനെ വെല്ലുന്നതായിരുന്നു” (അല്വഫാ ബിഅഹ്വാലില് മുസ്ത്വഫാ:2/19).
അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങള് മദീനയില് പ്രവേശിച്ച ദിവസം മദീനയിലെ എ ല്ലാ വസ്തുക്കളും പ്രകാശിച്ചു. നബി(സ്വ) തങ്ങള് വഫാത്തായ ദിവസം എല്ലാ വസ്തുക്കളി ലും ഇരുള് പരക്കുകയും ചെയ്തു. നബി(സ്വ)യെ മറവുചെയ്തപ്പോള് ഞങ്ങളുടെ മനസ്സുകളില് അസ്വസ്ഥത പ്രകടമാവുകയുണ്ടായി”(അഹ്മദ്).
ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: “ഹകീമുത്തുര്മുദി ദക്വാന്(റ)വില് നിന്നു നിവേദനം: സുര്യചന്ദ്രപ്രകാശങ്ങളില് നബി(സ്വ) തങ്ങളുടെ നിഴല് കാണാറില്ലായിരുന്നു. ഇബ്നുസബഅ് പറയുന്നു: നിഴല് ഭൂമിയില് പതിക്കുകയില്ലെന്നതും പ്രകാശമാണെന്നതും നബി(സ്വ) തങ്ങളുടെ പ്രത്യേകതകളില് പെട്ടതാണ്. നബി(സ്വ) തങ്ങള് സൂര്യചന്ദ്രപ്രകാശങ്ങളില് നടക്കുകയാണെങ്കില് നിഴല് കാണാറില്ലായിരുന്നു”(അല്ഖസ്വാഇസ്വുല് കുബ്റാ:1/116).
നബി(സ്വ) തങ്ങള് പ്രകാശമായിരിക്കെ അവിടുത്തെ ശരീരം നമുക്കു ദൃശ്യമായതു പോലെ നിഴല് കാണുക എന്നത് ന്യൂനതയൊന്നുമല്ലാത്ത സ്ഥിതിക്ക് നബി(സ്വ)യുടെ നിഴല് കാണാ തിരുന്നതെന്തു കൊണ്ടായിരുന്നു എന്ന കാര്യവും ചര്ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം നസഫി(റ) ഉദ്ധരിക്കുന്നു: “ഉസ്മാന്(റ) പറയുന്നു: നിശ്ചയം, അങ്ങയുടെ നിഴല് അല്ലാഹു ഭൂമിയില് പതിപ്പിച്ചിട്ടില്ല; ഒരു മനുഷ്യനും തന്റെ പാദം അവിടുത്തെ നിഴലില് വെക്കാതിരിക്കുന്നതിനു വേണ്ടിയാണത്”(തഫ്സീര്:മദാരിക് :3 പേജ്:135).
പ്രഥമ സൃഷ്ടി
ജാബിറുബ്നു അബ്ദില്ലാഹില് അന്സ്വാരി(റ) നിവേദനം:”പ്രഥമ സൃഷ്ടി ഏതായിരുന്നു എന്നു ഞാന് റസൂല്(സ്വ) തങ്ങളോട് ചോദിച്ചു. അപ്പോള് അവിടുന്നു പറഞ്ഞു: “ആദ്യമായി അല്ലാഹു സൃഷ്ടിച്ചത് നിന്റെ പ്രവാചകന്റെ പ്രകാശമാണ്. ജാബിര്, അല്ലാഹു തന്റെ പ്രഭ പരത്താന് അതിനെ സൃഷ്ടിച്ചു. പിന്നീട് അതില് നിന്ന് എല്ലാ ഗുണകരമായതും സൃ ഷ്ടിച്ചു. മറ്റു സൃഷ്ടികളെല്ലാം പിന്നീടാണ് സൃഷ്ടിക്കപ്പെട്ടത്.
“പ്രകാശത്തെ സൃഷ്ടിച്ച് 12000 വര്ഷക്കാലം സാമീപ്യത്തില് നിര്ത്തി. പിന്നീട് അതിനെ നാലായി ഭാഗിച്ചു. ഒരു ഭാഗത്തില് നിന്നു അര്ശും രണ്ടാമത്തെ ഭാഗത്തില് നിന്ന് കുര്സി യ്യും സൃഷ്ടിച്ചു. അര്ശിന്റെ വാഹകരെയും കുര്സിന്റെ വാഹകരെയും മുന്നാം ഭാഗത്തില് നിന്നു സൃഷ്ടിച്ചു. നാലാം ഭാഗത്തെ സ്നേഹത്തിന്റെ സ്ഥാനത്ത് 12000 വര്ഷം നിക്ഷേപിച്ചു”.
“പിന്നീടതിനെയും നാലായി ഭാഗിച്ചു. ഒന്നാമത്തെതില് നിന്നു ഖലമും രണ്ടാമത്തെതില് നിന്നു ലൌഹും മൂന്നാമത്തെതില് നിന്നു സ്വര്ഗവും സൃഷ്ടിച്ചു. നാലാം ഭാഗത്തെ ഭയത്തി ന്റെ സ്ഥാനത്ത് 12000 വര്ഷം നിക്ഷേപിച്ചു. ശേഷം അതിനെയും നാലായി ഭാഗിച്ചു. മലകുകള്, സൂര്യന് എന്നിവയെ ഓരോന്നില് നിന്നും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഒന്നില് നിന്നും സൃഷ്ടിച്ചു. നാലാം ഭാഗത്തെ പ്രതീക്ഷയുടെ സ്ഥാനത്ത് 12000 വര്ഷം നിക്ഷേപിച്ചു”.
“അതിനെ വീണ്ടും നാലായി ഭാഗിച്ചു. ഒന്നില് നിന്നു ബുദ്ധിയെയും മറ്റൊന്നില് നിന്നു സമാധാനത്തെയും ജ്ഞാനത്തെയും സൃഷ്ടിച്ചു. മൂന്നാമത്തെതില് നിന്നു പവിത്രതയെയും സൌഭാഗ്യത്തെയും സൃഷ്ടിച്ചു. 4ാം ഭാഗത്തെ ലജ്ജയുടെ സ്ഥാനത്ത് 12000 വര്ഷം നിക്ഷേപിച്ചു. പിന്നീടല്ലാഹു ആ പ്രകാശ ഭാഗത്തെ തിരുനോട്ടത്താല് കടാക്ഷിക്കുകയുണ്ടായി. അപ്പോള് അതില് നിന്നു വിയര്പ്പുകണങ്ങള് പൊടിഞ്ഞു. 124000 വിയര്പ്പുകണങ്ങള് ഒലിച്ചിറങ്ങി. ഓരോ കണത്തില് നിന്നും ഓരോ പ്രവാചകന്റെ ആത്മാവുകളെ സൃഷ്ടിച്ചു. ആ ആ ത്മാവുകള് ഒന്നു നിശ്വസിച്ചപ്പോള് ആ ശ്വാസങ്ങളില് നിന്ന് ഔലിയാക്കള്, വിജയികള്,രക്തസാക്ഷികള്, അല്ലാഹുവിനെ വഴിപ്പെട്ടു ജീവിക്കുന്ന സത്യവിശ്വാസികള് എന്നിവരെ സൃഷ്ടിച്ചു”.
“അര്ശും കുര്സും എന്റെ പ്രകാശത്തില് നിന്നുള്ളതാണ്. മലകുകളിലെ ഉന്നതര് എന്റെ പ്ര കാശത്തില് നിന്നാണ.് മലകുകളിലെ റൂഹാനികളും സപ്തവാനങ്ങളിലെ മലകുകളും എ ന്റെ പ്രകാശത്തില് നിന്നാണ്. സ്വര്ഗവും അതിലെ അനുഗ്രഹങ്ങളും എന്റെ പ്രകാശത്തില് നിന്നാണ്. സൂര്യനക്ഷ്രത്രങ്ങളും എന്റെ പ്രകാശത്തില് നിന്നാണ്”.
“ബുദ്ധിയും ജ്ഞാനവും സൌഭാഗ്യവും എന്റെ പ്രകാശത്തില് നിന്നാണ്. തിരുദൂതന്മാരുടെയും പ്രവാചകന്മാരുടെയും ആത്മാക്കള് എന്റെ പ്രകാശത്തില് നിന്നാണ്. രക്തസാക്ഷികളും സച്ചരിതരും എന്റെ പ്രകാശത്തിന്റെ ഫലങ്ങളില്പെട്ടതാണ്. പിന്നീട് അല്ലാഹു 12000 ഹിജാബുകള്(മറകള്) സൃഷ്ടിച്ചു. എന്നിട്ട് ആ പ്രകാശത്തെ സ്ഥിരമായി സ്ഥാപിച്ചു. ഇതത്രെ നാലാമത്തെ ഭാഗം (മ്പ÷മ്പ÷മ്പ÷മ്പ ഭയത്തിന്റെ സ്ഥാനത്ത് നിക്ഷേപിക്കപ്പെട്ട ഭാഗം. അതാണ് മറകള്ക്കു പിന്നിലുള്ളത്). ഓരോ രണ്ടു മറകള്ക്കിടയിലും ആയിരം വര്ഷങ്ങളുണ്ട്. അതാണ് അടിമത്തത്തിന്റെ(യജമാനനുണ്ടെന്ന ബോധത്തിന്റെ) പദവികള്. ആദരവി ന്റെയും വിജയത്തിന്റെയും ഭയപ്പാടിന്റെയും കരുണയുടെയും വാല്സല്യത്തിന്റെയും വി ജ്ഞാനത്തിന്റെയും സമാധാനത്തിന്റെയും ഗാംഭീര്യത്തിന്റെയും ശാന്തതയുടെയും സഹനത്തിന്റെയും സത്യസന്ധതയുടെയും ദൃഢതയുടെയും മറയുമാണത്. ഓരോ മറക്കുള്ളിലും ആ പ്രകാശം ആയിരം വര്ഷം വീതം അല്ലാഹുവിനെ ഇബാദത്ത് ചെയ്തു. മറകള്ക്കുള്ളില് നിന്നു പ്രകാശം പുറത്ത് എത്തിയപ്പോള് അതിനെ അല്ലാഹു ഭൂമിയില് നിലീനമാക്കി. അങ്ങനെ ഇരുള് മുറ്റിയ രാത്രിയിലെ ദീപം പോലെ അതു പ്രകാശം പരത്തിക്കൊണ്ടിരുന്നു”.
“പിന്നീട് അല്ലാഹു മണ്ണില് നിന്ന് ആദം(അ)നെ സൃഷ്ടിച്ചു. വിശുദ്ധ മലകുകള് അദ്ദേഹത്തിന് സാഷ്ടാംഗം ചെയ്ത സന്ദര്ഭത്തില് ആ പ്രകാശത്തെ ആദം നബി(അ)ന്റെ തിരുനെറ്റിയില് നിക്ഷേപിച്ചു. പിന്നീട് ശീസ് നബി(അ)ലേക്കും ശീസ്(അ)ല് നിന്ന് ഇദ്രീസ്(അ)ലേക്കും അങ്ങനെ……….അങ്ങനെ………പരിശുദ്ധരില് നിന്നു പരിശുദ്ധരിലേക്ക് ആ പ്രകാശം നീങ്ങിക്കൊണ്ടിരുന്നു. ഒടുവില് അബ്ദുല്മുത്ത്വലിബിന്റെ മകന് അബ്ദുല്ലയുടെ മുതുകിലേക്കും അവിടെനിന്ന് ആമിന(റ)യുടെ ഉദരത്തിലേക്കും അതെത്തിച്ചേര്ന്നു. പിന്നീട് അ ല്ലാഹു എന്നെ ഭൌതികലോകത്തേക്കു യാത്രയാക്കി. അവന് എന്നെ ദൂതന്മാരുടെ നേതാവാക്കി. അവസാനത്തെ പ്രവാചകനാക്കി. ലോകത്തിന്റെ കരുണയാക്കി. അംഗസ്നാനം ചെയ്യുന്നവരുടെ നായകനുമാക്കി. ഇങ്ങനെയായിരുന്നു ജാബിറേ, നിന്റെ പ്രവാചകന്റെ സൃഷ്ടി” (മുസ്വന്നഫ് അബ്ദുറസാഖ്).
(ഇബ്നുല് ജാറൂദ് തന്റെ) മുന്തഖായില് ഇത് ഉദ്ധരിച്ചിട്ടുണ്ടെന്ന് ഇമാം അബ്ദുല്ലാഹിര്റൂമി(റ) തന്റെ ‘മത്വാലിഉന്നൂറിസ്സനിയ്യ’ എന്ന കൃതിയില് പറഞ്ഞിട്ടുണ്ട് (നോക്കുക. ജവാഹിര് 4/305). അല്ലാമാ അലാഉദ്ദീനില് ബസ്നവി(റ) തന്റെ ‘മുഹാളറതുല്അവാഇല് വ മുസാമറതുല് അവാഖിര്’ എന്ന കൃതിയിലും (പേജ് 21 നോക്കുക) ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഈ ഹദീസില് മുഖ്യ പ്രമേയമായ പ്രഥമസൃഷ്ടി പ്രകാശമാണെന്ന ഭാഗം ധാരാളം മഹാന്മാര് അവരുടെ കൃതികളില് എടുത്തുദ്ധരിച്ചിട്ടുണ്ട്. കശ്ഫുല് ഖഫാ: ഇസ്മാഈല് അല് ഇജ്ലൂനി വാള്യം1, പേജ്:31, അല്മിനഹുല് മക്കിയ്യ: ഇബ്നുഹജറില് ഹൈതമി(റ) വാള്യം1, പേജ്:139, അല് മദ്ഖല്: ഇബ്നുല് ഹാജ്ജ്, വാള്യം 2, പേജ്:251 തഫ്സീര് റൂഹുല് ബയാന്: ഇസ്മാഈല് ഹിഖ്ഖീ, വാള്യം 3, പേജ്;129 തഫ്സീര് റൂഹുല് മആനീ: അല്ലാമാ ആലൂസി, വാള്യം 4, പേജ് 312 മുഹാളറതുല് അവാഇല് : അലാഉദ്ദീന് അല് ബസ്നവി, 149 അല് മവാഹിബുല്ലദുന്നിയ്യ: വാള്യം 1, പേജ് 71 അല് ഇബ്രീസ:് ശൈഖ് അബ്ദുല് അസീസുദ്ദബ്ബാഗ്(റ) പേജ് 444, ത്വഹാറതുല് ഖുലൂബ് , ശൈഖ് അബ്ദുല് അസീസ് അദ്ദൈറനീ(റ) പേജ് 44.
Create a Link
Like This Post

ഗസാലി ഇമാം മരണം മുൻകൂട്ടി അറിഞ്ഞ കറാമത്തുമായി പ്രബോധനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഗസാലി ഇമാം മരണം മുൻകൂട്ടി അറിഞ്ഞ കറാമത്തുമായി പ്രബോധനം
വിശ്വവിഖ്യാത പണ്ഡിതനായ ഇമാം ഗസ്സാലി[റ] തങ്ങളുടെ മദ്ഹ് പറയുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം പ്രബോധനം!- അവിടുത്തെ മദ്ഹ് പറയാൻ സ്പെഷ്യൽ പതിപ്പ് [മൗലിദ് കിതാബ് !] തന്നെ അടിച്ചിറക്കി വിതരണം നടത്തി.ആധികാരികതക്കായി ജമാഅത്ത് സ്ഥാപക നേതാവ് മൗദൂദിയുടേതുൾപ്പെടെയുള്ള മദ്ഹ് ലേഖനങ്ങളും!!!...........!
അല്ലാഹു അല്ലാത്ത ആരും[അമ്പിയാക്കൾ, ഔലിയാക്കൾ ] അദൃശ്യമറിയില്ലെന്ന് വിശ്വസിക്കുന്നവരാണ് നവീന വാദികൾ ! മുഅജിസത്ത് കറാമത്ത് മുഖേന[അല്ലാഹു കൊടുക്കുന്ന കഴിവ് ] അമ്പിയാക്കളും ഔലിയാക്കളും അറിയും എന്ന ഇസ്ലാമിക വിശകലനം പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്നതിനിടക്കാണ് ഗസാലി ഇമാം മരണത്തെ മുൻകൂട്ടി അറിഞ്ഞ സംഭവം ജമാഅത്തെ ഇസ്ലാമി പുറത്ത് വിട്ടത്! പ്രബോധനത്തിന്റെ വരികൾ കാണുക.........!
'''ജീവിതത്തിന്റെ അവസാനകാലത്ത് ഹദീസ് പഠനത്തിന് ഗസാലി കൂടുതല് സമയം കണ്ടെത്തി. ഹാഫിസ് അംറുബ്നു അബില് ഹസന് അര്റവാസി എന്ന പണ്ഡിതന്റെ കീഴില് സ്വഹീഹുല് ബുഖാരിയില് 'ഇജാസത്ത്' നേടുകയും ചെയ്തു. ഹി. 505 ജമാദുല് അവ്വല് 14/1111 ഡിസംബര് 19നായിരുന്നു ഗസാലിയുടെ അന്ത്യം. അതൊരു തിങ്കളാഴ്ച ദിവസം. ഗസാലി പുലര്ച്ചെ എഴുന്നേറ്റ് വുദൂ എടുത്ത് സുബ്ഹി നമസ്കരിച്ച ശേഷം, തന്റെ മയ്യിത്ത് തുണി കൊണ്ടുവരാന് പറഞ്ഞു. അതെടുത്ത് ചുംബിച്ചു. കണ്ണുകളില് അമര്ത്തി 'എന്റെ നാഥന് ഞാനെന്നെ സമര്പ്പിച്ചിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് കാലുകള് നീട്ടി ഖിബ്ലക്ക് അഭിമുഖമായി മലര്ന്നു കിടന്നു. അങ്ങനെ താനേറ്റവും സനേഹിക്കുന്ന, തന്റെ നാഥന്റെ അരികിലേക്ക് ശാന്തമായ മനസ്സോടെ അദ്ദേഹം യാത്രയായി.
(ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം എഡിറ്ററാണ് ലേഖകന്)'''
പ്രബോധനം വിശേഷാൽ പതിപ്പ്-ഇമാം അബൂ ഹാമിദിൽ ഗസാലി-പുസ്തകം 2011- ലക്കം o.

Tuesday, March 13, 2018

തറാവീഹ് വഹാബി വൈരുദ്ധ്യങ്ങൾ

💠💠💠💠💠💠💠💠
10 കോടി വേണ്ട;
വഷളാക്കരുത്.
🔽🔽🔽🔽🔽🔽🔽🔽
തറാവീഹ് വഹാബി വൈരുദ്ധ്യങ്ങൾ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
പേരോട് ഉസ്താദ് ലഘുലേഖാ ഖണ്ഡനം പൊടിപൊടിച്ചിരുന്ന കാലം.
10 കോടി രൂപ ഇനാം പ്രഖ്യാപിച്ചു കൊണ്ട് ഉസ്താദിന്റെ പേരും സിറാജുൽ ഹുദ അഡ്രസും വെച്ച് ഒരു ലഘുലേഖ പുറത്തിറക്കി.
5 ചോദ്യങ്ങളായിരുന്നു ഉള്ളടക്കം.

മൗലവിമാർ മറുപടിയുമായി ചാടി വീണു. "ആ കോടികൾ ഇങ്‌ തരൂ മിസ്റ്റർ പേരോട്" എന്നായിരുന്നു
അൽ ഇസ്‌ലാഹിൽ വന്ന ഒരു മറുപടിയുടെ തലവാചകം.

ഈ മറുപടിക്ക് ഉസ്താദ് കോടികൾ കൊടുത്തോ?
മൗലവിമാർ കോടികൾ വാങ്ങാൻ പോയോ?

പിന്നെ എന്ത് സംഭവിച്ചുവെന്നറിയണ്ടേ?പറയാം.
ആദ്യം ഒന്നാമത്തെ ചോദ്യവും അതിന് മൗലവിമാർ നൽകിയ മറുപടിയും ഒന്ന് വായിച്ചുനോക്കാം.

ചോദ്യം:1
"തറാവീഹ് 8 റക്അതാണ് എന്നതിന് ആധികാരികമായി എന്തെങ്കിലും തെളിവ് നൽകിയാൽ."
ഇതായിരുന്നു ചോദ്യം
മറുപടി:
"ബഹുമാനപ്പെട്ട ശൈഖ് അബൂസുഊദ് തന്റെ ശറഹുൽ കബീറിൽ പറഞ്ഞു നബി(സ)8 റക്അതല്ലാതെ (തറാവീഹ്) നിസ്കരിച്ചിട്ടില്ല."
 
      അൽ ഇസ്‌ലാഹ്
     പുസ്തകം 2 ലക്കം 1
         പേജ്:8

മറ്റൊരു മൗലവിയുടെ മറുപടി ഇങ്ങനെയാണ് :
"തറാവീഹ് എന്ന പേരിൽ ഇന്ന് നിസ്കരിക്കാറുള്ള റമളാനിലെ രാത്രി നിസ്കാരം എട്ട് റക് അതാണെന്നതിന് മുജാഹിദുകൾക്ക് മുകളിൽ പറഞ്ഞ തെളിവുകൾ മതി"
 
    അൽ ഇസ്‌ലാഹ്
    1996 സെപ്ത:പേജ് 2

തെളിവുകൾ(?) നിരത്തി തറാവീഹ് 8 റക് അത്താണെന്ന് സ്ഥിരപ്പെടുത്തിയ മൗലവിമാർ പക്ഷേ, കോടികൾ ആവശ്യപ്പെട്ട് സിറാജുൽ ഹുദയിൽ വരികയോ,ഉസ്താദിനെ സമീപിക്കുകയോ ചെയ്തില്ലെന്നറിഞ്ഞപ്പോൾ ഞാൻ ആലോചിച്ചു ഇത്രയും നല്ലൊരു അവസരം ഇനി മൗലവിമാർക്ക് കിട്ടുമോ?🤔 10 കോടി! പിന്നെ ഉസ്താദിന്റെ ആദർശ പോരാട്ടത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യാലോ?....
ഞാൻ മുജാഹിദിന്റെ പിന്നീടുള്ള പ്രതികരണങ്ങൾ അറിയാൻ അവരുടെ പ്രസിദ്ധീകരങ്ങൾ പരതി നോക്കിയപ്പോൾ അവർ കോടികൾ വാങ്ങാൻ വരാഞ്ഞതിന്റെ കാര്യം പിടികിട്ടി.ഈ തെളിവുകളൊന്നും തറാവീഹ് 8 ആണെന്ന് സ്ഥിരപ്പെടുത്താൻ പര്യാപ്തമല്ല എന്ന് അവർക്ക് തന്നെ ബോധ്യപ്പെട്ടു! എന്നല്ല തറാവീഹ് 8 റക് അത്താണെന്ന വാദം തന്നെ അവർ പിൻവലിച്ചി രിക്കുന്നു!!...🙆‍♂കോടികൾ വേണ്ട മാനം കാക്കാമല്ലോ എന്നാണ് മൗലവിമാരുടെ ചിന്ത.

2006 സെപ്തംബർ മാസം ശബാബ് വാരികയിൽ താറാവീഹിനെ കുറിച്ചു വന്ന ചോദ്യോത്തരം ശ്രദ്ധിക്കൂ...

"തറാവീഹ് എട്ടു റക്അത്, വിത്ർ മൂന്ന് റക്അത് എന്ന ധാരണ തന്നെ പൂർണ്ണമായി ശരിയല്ല...എട്ട് റക്അത് മാത്രമാണ് തറാവീഹ് എന്ന ധാരണയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല."
           
      ശബാബ് വാരിക 2006
      സെപ്ത:29, പേജ്:6
         
പേരോടിന്റെ കോടികൾ ഞങ്ങൾക്ക് വേണ്ടാ..🙏 ഞങ്ങൾ വഷളാകാതിരുന്നാൽമതി.

ബാക്കി 4 ചോദ്യങ്ങളുടെ അവസ്ഥ അറിയണ്ടേ? ആദ്യത്തെ 3 ചോദ്യത്തിനാണ് മറുപടി എഴുതിയത്,ആ മൂന്ന് മറുപടിക്കും ഇതേ പിൻവലിക്കൽ ഗതിയാണുണ്ടായത്.
അത് പിന്നെ പറയാം.

✍🏻 aboohabeeb payyoli
🔹🔹🔹🔺🔺🔹🔹🔹