Tuesday, August 6, 2024

സ്നേഹം തീർത്ത മഹാരഥൻമാർpart 2

 ﷽​​

⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


സ്വലാത്തിൻ്റെ മാധുര്യവും തിരുദർശനവും


പുസ്തകം


*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

Part 2


സ്നേഹം തീർത്ത മഹാരഥൻമാർ


പുണ്യ നബി(ﷺ)യോട് അടക്കി നിർത്താനാവാത്ത അവാച്യ സ്നേഹം തീർത്ത ധാരാളം മഹാന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. സ്നേഹം അവരെ എന്തൊക്കെ ചെയ്യിപ്പിച്ചു. ചരിത്രത്തോട് ചോദിക്കുക.


പ്രവാചക സ്നേഹത്താൽ അവിടത്തെ പേര് കേൾക്കു മ്പോൾ കരഞ്ഞ് കണ്ണുനീർ വാർത്തവർ ആ മഹദ് നാമം വാങ്കിൽ അത്യുച്ചത്തിൽ ഉച്ചരിച്ചപ്പോൾ ബോധമറ്റു വീണവർ, മുഹമ്മദ് എന്ന പദം അക്ഷരങ്ങളിലേക്ക് പകർത്തുമ്പോൾ പേന പിടിച്ചു കൈ പിടച്ചു പോയവർ.


മുഹമ്മദ്.... മുഹമ്മദ്.... എന്ന ശബ്ദമുച്ചരിച്ച് പ്രേമസായു ജ്യമടഞ്ഞവർ ഇങ്ങനെ എത്രയെത്ര പ്രേമപ്രകടനങ്ങൾ


ആ പുണ്യ പൂമേനിയുടെ പാദസ്‌പർശനമേറ്റ് പുളകിതമായ മദീന മണ്ണിൽ 40 വർഷം ജീവിച്ചിരുന്നിട്ടും അനാദരവ് ഭയന്നു ഒരിക്കലെങ്കിലും അവിടെ വാഹനപ്പുറത്ത് സഞ്ചരിക്കാത്ത ഇമാം മാലിക്കി(റ)നെ നമുക്കറിയാം.


പാതിരാവിൽ ഒരു വൃദ്ധ പ്രവാചക സ്നേഹഗീതങ്ങൾ ഉരു വിടുന്നത് കേട്ട് മനസ്സലിഞ്ഞ് അവുടെ ഉമ്മറപ്പടിയിലിരുന്ന് വിങ്ങിക്കരഞ്ഞ മഹാനായ ഖലീഫ ഉമറിൻ്റെ നബി സ്നേഹം നാം വായിച്ചിട്ടുണ്ട്.


ശരീരാവയവങ്ങളിൽ നിന്നും ശക്തമായ വേദന പിടിപെട്ട പ്പോൾ തനിക്കേറ്റം പ്രിയങ്കരനായ തിരുനബിയെ വിളിച്ച് വേദന മാറ്റിയ സ്വഹാബിവര്യനായ അബ്‌ദുല്ലാഹിബ്‌നു ഉമർ(റ) വിന്റെ കഥാചരിത്രം നമുക്കറിയാം.


പ്രവാചക വിയോഗാനന്തരം മദീനയിൽ വെച്ചും പിന്നീടൊ രിക്കൽ ഫലസ്തീനിൽ മസ്‌ജിദുൽ അഖസയിലും ബാങ്കൊലി മുഴക്കിയപ്പോൾ മുഹമ്മദുർറസൂലുല്ലാഹ് എന്നുച്ചരിച്ച മാത്ര യിൽ സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ബോധമറ്റ ഹസ്രത്ത് ബിലാലി(റ)ന്റെ പ്രവാചക സ്നേഹത്തെ ഏത് മൂശയിലിട്ടാണ് അളക്കുക?


തൂക്കുമരത്തിൽ മരണത്തെ മുഖാമുഖം കാണുന്ന മഹാ നായ ഖുബൈബ്(റ) ഖുറൈശികളുടെ ക്രൂരമായ ശിക്ഷാ മുറ കൾ ഏറ്റുവാങ്ങുന്ന സമയത്ത്

ശത്രുക്കളുടെ അവസാനത്തെ അടവ് "ഓ ഖുബൈബ്

 നിന്നെ ഞങ്ങൾ വെറുതെ വിട്ട് കൊള്ളാം. പക്ഷെ, മുഹമ്മദ് നബി(ﷺ)യെ ഈ സ്ഥാനത്ത് എനിക്ക് പകരം ക്രൂഷിക്കുന്നത് എനിക്കിഷ്ടമാണ് എന്ന് പറയാൻ തയ്യാറാവണം."


മഹാനായ ത്യാഗീവര്യൻ്റെ പ്രതികരണം വിസ്‌മയാഭരിത മായിരുന്നു. "ഹേ ഖുറൈഷി കഷ്‌മലരെ എന്നെയും എന്റെ കുടുംബത്തേയും സുഖ സന്തോഷത്തോടെ ജീവിക്കാൻ അനു വദിച്ചില്ലെങ്കിലും എൻ്റെ പുണ്യ പ്രവാചകൻ ക്രൂഷിക്കപ്പെടു ന്നത് പോയിട്ട് അവിടത്തെ കയ്യിൽ ഒരു മുള്ളു തറക്കുന്നതിൽ പോലും ഞാൻ ഇഷ്‌ടപ്പെടുന്നില്ല" എന്ന് പറഞ്ഞ ഖുബൈ ബി(റ)ന്റെ സ്നേഹം അവർണനീയമാണ്.


* മുഹമ്മദ് അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടിയുടെ 

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും

എന്ന പുസ്തകത്തിൽ നിന്നും*

💠💠💠💠💠💠


....................


﷽​​

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...