മഹാന്മാരുടെ ഖബറുകൾക്കു
മേൽ ഖുബ്ബ നിർമിക്കൽ
ഖബർ പരിപാലനം
Aslam Kamil Saquafi parappanangadi
ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതന്മാർ എല്ലാവരും മഹാന്മാരുടെ ഖബറിനെ പരിപാലിക്കൽ (ഇമാറത്ത്) പുണ്യമാണെന്നും അനുവദനീയമാണെന്നും അതിനുവേണ്ടി മരണസമയത്ത് തന്റെ സ്വത്ത് വസിയ്യത്ത് ചെയ്യൽ പുണ്യമാണെന്നും സഹീഹ് ആണെന്നും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഷാഫി മദ്ഹബിലെ രണ്ട് കുലപതികളായ ഇമാം നവവിയും ഇമാം റാഫിയും റ ഇത് വിവരിച്ചിട്ടുണ്ട്.
മേൽ ഇമാറത്തിൽ (പരിപാലനത്തിൽ )
മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബയും മറ്റു ബിൽഡിങ്ങുകൾ നിർമിക്കൽഉൾപ്പെടുമെന്ന് പ്രശസ്തരായ പണ്ഡിതന്മാരുടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം സർകശി ആണ് അതിനു വിരുദ്ധം പറഞ്ഞത്
മണ്ണ് സമമാക്കലാണ് അതിൻറെ ഉദ്ദേശം എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
ഇമാം സർക്കസ് ന്യായത്തേക്കാൾ കുപ്പയും ബിൽഡിംഗ് നിർമ്മാണവും പെടുമെന്ന് അഭിപ്രായത്തെയാണ് പ്രബല പണ്ഡിതന്മാർ പ്രബലപ്പെടുത്തിയത്.
ഇത് മനസ്സിലാക്കാതെ സർകശി റ യുടെ അഭിപ്രായം മാത്രം ഉദ്ധരിച്ച് ചിലർ കബളിപ്പിക്കുന്നത് കാണാം
ഇമാം നവവി റൗളയിൽ പറയുന്നു.
പള്ളികൾ പരിപാലിക്കാനും അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹീങ്ങൾ ഇവരുടെകബറുകൾ പരിപാലിക്കാനും വസിയ്യത്ത് ചെയ്യൽ പുണ്യമാണ്
അവരുടെ ഖബറുകൾ പരിപാലിക്കുന്നതിൽ അവരെ കൊണ്ടുള്ള ബറക്കത്തും സിയാറത്തും ജീവിപ്പിക്കൽ ഉണ്ട് . (റൗള നവവി )
بناء القبة علي قبور الصالحين
وفي روضة الطالبين
يجوز للمسلم والذمي الوصية لعمارة المسجد الأقصى وغيره من المساجد ، ولعمارة قبور الأنبياء ، والعلماء ، والصالحين ، لما فيها من إحياء الزيارة ، والتبرك بها
മുഗ്നിയിൽ പറയുന്നു
തെറ്റല്ലാത്ത പുണ്യകർമ്മത്തിൽ പെട്ടതാണ് പള്ളി നിർമാണവും അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടെ ഖബർ പരിപാലനവും അത് പരിപാലിക്കുന്നത് കൊണ്ട് മഹത്തുക്കളെക്കൊണ്ട് ബർക്കത്ത് എടുക്കലും അവരുടെ സിയാറത്തിന് ജീവിപ്പിക്കലും ഉണ്ട് ( മുഗ്നിൽ മുഹ്താജ്)
وفي مغني المحتاج
وإذا انتفت المعصية فلا فرق بين أن يكون قربة كالفقراء أو بناء المساجد وعمارة قبور الأنبياء - عليهم الصلاة والسلام -، وألحق الشيخ أبو محمد بها قبور العلماء والصالحين لما فيه من إحياء الزيارة والتبرك بها
ഇമാം നവവിയുടെ മേൽ വാചകം വിവരിച്ചുകൊണ്ട്
ഷാഫിഈമദ്ഹബിലെ ആധികാരികപണ്ഡിതൻ
ശൈഖുൽ ഇസ്ലാം സക്കറിയൽ അൻസാരി റ പറയുന്നു.
ദഖാഇറി ന്റെ കർത്താവ് പറഞ്ഞു.ഖബർ പരിപാലനം കൊണ്ട് ഉദ്ദേശം അവരുടെ കബറിന്റെ മുകളിൽ കുബ്ബകൾ നിർമ്മിക്കലും ബിൽഡിങ്ങുകൾ നിർമിക്കലും ഉൾപ്പെടുന്നതാണ്......
എന്നാൽ ഇമാം സർകശി അതിൽ സംശയം പ്രകടിപ്പിച്ചു.പരിപാലനം കൊണ്ട് മണ്ണ് നീക്കലുംഎപ്പോഴും സിയാറത്ത് ചെയ്യലും ഖുർആൻ പാരായണവും സിയാറത്തിനു വരുന്നവർക്ക് അറിയിച്ചു കൊടുക്കലും ആണ് .അത് ഖബർ നാമവശേഷം ആകാതിരിക്കാനാണ്
എന്ന് പറഞ്ഞു.എന്നാൽ ആദ്യം പറഞ്ഞത് തന്നെയാണ് ( ഖുബ്ബയും ബിൽഡിങ്ങും നിർമ്മിക്കൽ ഉൾപ്പെടുമെന്നത് ) അതിൻറെ പ്രത്യക്ഷ ആശയം (അസ്നൽ മത്വാലിബ് ബാബുൽ വസ്വിയ്യ സകരിയൽ അൻസ്വാരി )
وفي اسني المطالب لزكريا الانصاري
(ﻭﻗﺒﻮﺭ اﻷﻧﺒﻴﺎء ﻭاﻟﻌﻠﻤﺎء ﻭاﻟﺼﺎﻟﺤﻴﻦ) ﻟﻤﺎ ﻓﻴﻬﺎ ﻣﻦ ﺇﺣﻴﺎء اﻟﺰﻳﺎﺭﺓ ﻭاﻟﺘﺒﺮﻙ ﺑﻬﺎ. ﻗﺎﻝ ﺻﺎﺣﺐ اﻟﺬﺧﺎﺋﺮ: ﻭﻟﻌﻞ اﻟﻤﺮاﺩ ﺃﻥ ﻳﺒﻨﻰ ﻋﻠﻰ ﻗﺒﻮﺭﻫﻢ اﻟﻘﺒﺎﺏ ﻭاﻟﻘﻨﺎﻃﺮ ﻛﻤﺎ ﻳﻔﻌﻞ ﻓﻲ اﻟﻤﺸﺎﻫﺪ ﺇﺫا ﻛﺎﻥ ﻓﻲ اﻟﺪﻓﻦ ﻓﻲ ﻣﻮاﺿﻊ ﻣﻤﻠﻮﻛﺔ ﻟﻬﻢ ﺃﻭ ﻟﻤﻦ ﺩﻓﻨﻬﻢ ﻓﻴﻬﺎ ﻻ ﺑﻨﺎء اﻟﻘﺒﻮﺭ ﻧﻔﺴﻬﺎ ﻟﻠﻨﻬﻲ ﻋﻨﻪ ﻭﻻ ﻓﻌﻠﻪ ﻓﻲ اﻟﻤﻘﺎﺑﺮ اﻟﻤﺴﺒﻠﺔ ﻓﺈﻥ ﻓﻴﻪ ﺗﻀﻴﻴﻘﺎ ﻋﻠﻰ اﻟﻤﺴﻠﻤﻴﻦ.
ﻗﺎﻝ اﻟﺰﺭﻛﺸﻲ ﻭﻓﻴﻪ ﻧﻈﺮ، ﻭاﻟﻤﺘﺠﻪ ﺃﻥ اﻟﻤﺮاﺩ ﺑﻌﻤﺎﺭﺗﻬﺎ ﺭﺩ اﻟﺘﺮاﺏ ﻓﻴﻬﺎ ﻭﻣﻼﺯﻣﺘﻬﺎ ﺧﻮﻓﺎ ﻣﻦ اﻟﻮﺣﺶ، ﻭاﻟﻘﺮاءﺓ ﻋﻨﺪﻫﺎ ﻭﺇﻋﻼﻡ اﻟﺰاﺋﺮﻳﻦ ﺑﻬﺎ ﻛﻲ ﻻ ﺗﻨﺪﺭﺱ اﻧﺘﻬﻰ.
*ﻭاﻷﻭﻝ ﻫﻮ اﻟﻤﺘﺒﺎﺩﺭ*
ഷാഫിഈമദ്ഹബിലെ ആധികാരിക ഗ്രന്ഥമായ നിഹായത്തുൽ മഹ്താജിൽ പറയുന്നു.
തെറ്റായ കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞതില്‍ നിന്ന് പുണ്യകർമങ്ങള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം.പള്ളി പരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിര്‍വഹിക്കുന്നത് കാഫിറാണെങ്കില്‍ പോലും നിയമം മറ്റൊന്നല്ല.
അമ്പിയാക്കള്‍,സച്ഛരിതര്‍,
പണ്ഢിതന്‍മാര്‍,തുടങ്ങിയവരുടെ ഖബ്റുകള്‍ പരിപാലിക്കുന്നതും പുണ്യത്തിന്റെ ഭാഗമാണ്.
കാരണം,സിയാറത്ത് സജീവമാക്കാനും അത് കൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ....
ഇവിടെ ഖബറ് പരിപാലനം കൊണ്ട് ഉദ്ധേശം ഇന്ന് നമ്മുടെ മഹാന്മാരുടെ ഖബറിസ്ഥാനിൽ നടക്കുന്നത് പോലെ ഖബറിന്മേൽ ഖുബ്ബകൾ നിർമിക്കലും ബിൽഡിംഗുകൾ നിർമിക്കലുമാണ്. ഇത് ദഖാ ഇറ് എന്ന ഗ്രന്തത്തിന്റെ രചയിതാവ് പറഞ്ഞിട്ടുണ്ട്.
കിതാബുൽ ഹജ്ജിന്റെ തുടക്കത്തിൽ ഇഹ് യാഉലൂമിന്റെ -ഗസ്സാലി ഇമാമിന്റെ - സംസാരവും അത് തന്നെ അറിയി ക്കുന്നുണ്ട്. ഇമാം ഗസാലി റ വസീത്ത് എന്ന ഗ്രന്തത്തിലും സൂജിപ്പിപ്പിച്ചുട്ടുണ്ട് - ഇതല്ലാം ഉടമസ്തതയിലാണങ്കിലാണ്
നിഹായ 6/42)
وفي نهاية المحتاج
وشمل عدم المعصية القربة كعمارة المساجد ولو من كافر وقبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها ، ولعل المراد به كما قاله صاحب الذخائر ، وأشعر به كلام الإحياء في أوائل كتاب الحج ، وكلامه في الوسيط في زكاة النقد يشير إليه أن تبنى على قبورهم القباب والقناطر كما يفعل في المشاهد إذا كان الدفن في مواضع مملوكة لهم أو لمن دفنهم فيها لا بناء القبور نفسها للنهي عنه ، ولا فعله في المقابر المسبلة فإن فيه تضييقا على المسلمين خلافا لما استوجهه الزركشي من كون المراد بعمارتها رد التراب فيها وملازمتها خوفا من الوحش والقراءة عندها ، وإعلام الزائرين بها لئلا تندرس .
نهاية المحتاج
ശാഫിഈ മദ്ഹബ് വിവരിക്കുന്ന ഗ്രന്തം ഹാശിയത്തുൽ ജമലിൽ ഇമാം സുലൈമാനുൽ ജമൽ റ പറയുന്നു. പള്ളി പരിപാലിക്കൽ സ്വഹീഹായത് പോലെ അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കൽ സ്വഹീഹാണ്. കാരണം ഖബറുകൾക്കൊണ്ട് ബറക്കത്ത് എടുക്കലും സിയാറത്തും ജീവൻ നൽകൽ അതിൽ ഉണ്ട് .ഇവിടെ ഖബറ് പരിപാലനം കൊണ്ട് ഉദ്ധേശം ഇന്ന് നമ്മുടെ മഹാന്മാരുടെ ഖബറിസ്ഥാനിൽ നടക്കുന്നത് പോലെ ഖബറിന്മേൽ ഖുബ്ബകൾ നിർമിക്കലും ബിൽഡിംഗുകൾ നിർമിക്കലുമാണ്. ഇത് ദഖാ ഇറ് എന്ന ഗ്രന്തത്തിന്റെ രചയിതാവ് പറഞ്ഞിട്ടുണ്ട്.
കിതാബുൽ ഹജ്ജിന്റെ തുടക്കത്തിൽ ഇഹ് യാഉലൂമിന്റെ -ഗസ്സാലി ഇമാമിന്റെ - സംസാരവും അത് തന്നെ അറിയി ക്കുന്നുണ്ട്. ഇമാം ഗസാലി റ വസീത്ത് എന്ന ഗ്രന്തത്തിലും സൂജിപ്പിപ്പിച്ചുട്ടുണ്ട് -
സർകശിയുടെ ന്യായം ഇതിന് വിരുദ്ധമാണ്.
(ഹാശിയത്തുൽ ജമൽ)
وفي حاشية الجمل سليمان الجمل
قوله : (وتصح العمارة مسجد أي ولو كانت الوصية من كافر ومثل المسجد قبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها ولعل المراد به كما قاله صاحب الذخائر وأشعر به كلام الأحياء في أوائل كتاب الحج وكلامه في الوسيط في زكاة النقد يشير إليه أنه يبني على قبورهم القباب والقناطر كما يفعل في المشاهد إذا كان الدفن في مواضع مملوكة لهم أو لمن دقتهم فيها لأبناء القبور نفسها للنهي عنه ولا فعله في المقابر المسيلة فإن فيه تضييقاً على المسلمين خلافاً لما استوجهه الزركشي من كون المراد بعمارتها رد التراب فيها
عملاً بالعرف
ചുരുക്കത്തിൽ സർകശിയുടെ ന്യായം ശാഫിഈ മദ്ഹബിലെ പ്രഭ ലരായ പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല.
തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു
وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج
പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ പുണ്യമാണ് ഇത്
പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്
പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും.
(തുഹ്ഫ)
ശർവാനിയിൽ പറയുന്നു
നിഹായയിൽ ഖുബ്ബയും ബിൽഡിംഗാം പെടുത്തിയിട്ടുണ്ട് (ശർവാനി)
وفي الشرواني
( قوله ونحو قبة ) عبارة النهاية القباب والقناطر ا هـ ( قوله قبر نحو عالم ) عبارة النهاية والمغني قبور الأنبياء والعلماء والصالحين ا هـ .
ഫതാവൽ കുബ്റയിൽ ഇബ്നു ഹജർ റ ഉദ്ധരിക്കുന്നു.
ഇമാം ഇബ്നുൽ ഇമാദ് റ പറയുന്നു. മഖ്ബറ ആർക്കും ഉടമയില്ലാത്ത മവാത്ത് ആണങ്കിൽ അതിൽ നിർമാണം ഹറാമില്ല. ഉടമയിലാണങ്കിൽ ഉടമസ്തന്റെ അനുമതിയോടെ പടുക്കൽ - ബിൽഡിംഗ് അനുവദനീയമാണ് (ഫതാവൽ കുബറാ )
وفي فتاوي الكبري عند السؤال
وقد قال الإمام ابن العماد إن كانت أي المقبرة مواتا لم يحرم البناء فيها وإن كانت مملوكة جاز البناء فيها بإذن المالك الأمر.
ഇമാം ഹാകിം മുസ്തദ്റകിൽ പറയുന്നു.
മുസ്ലിം ഇമാമുമാർ കിഴക്കും പടിഞ്ഞാറും -ലോകം മുഴുവൻ - മഹാന്മാരുടെ ഖബറുകൾക്ക് മേൽ കെട്ടിടം നിർമിക്കൽ ചെയ്തു വരുന്നു.
സലഫുകളിൽ നിന്നും പിൻ കാമികൾ തുടർന്നുവരുന്നതാണത്.
ഇമാം ബർസലി റ പറയുന്നു അത് കൊണ്ട് ഇത് ഇജ്മാഉ - പണ്ഡിത ഏകോപനമാണ് - (ഫതാവൽ കുബ്റാ )
الثالث أن الحاكم قال في مستدركه إثر تصحيح أحاديث النهي عن البناء والكتب على القبور ليس العمل عليها فإن أئمة المسلمين شرقا وغربا البناء على قبورهم وهو أمر أخذه الخلف عن السلف قال البرزلي فيكون إجماعا الأمر
പിൻകാമികളായ പണ്ഡിതന്മാരുടെ കെട്ടിടം നിർമിക്കൽ അനുവദനീയമാണന്ന് അറിയിക്കു നല്ല സംസാരം ഉണ്ടുണ്ട്.
മസ്ജിദുൽ അഖ്സയും അമ്പിയാക്കളുടെ ഖബറുകളും കെട്ടിടം നിർമിക്കാൻ വസ്വിയ്യത്ത് ചെയ്യൽ സ്വഹീഹാവുമെന്ന് അവർ പറഞ്ഞിരിക്കുന്നു.
അമ്പിയാക്കളെ പോലെയാണ് ഉലമാക്കളും സ്വാലിഹീങ്ങളും എന്ന് ശൈഖ് അബൂ മുഹമ്മദ് റ എന്നവർ പറഞ്ഞിട്ടുണ്ട്. (ഫതാവൽ കുബ്റാ )
الخامس أن بعض علماء أئمتنا المتأخرين ذكر كلاما حسنا يؤيد جواز البناء فقال قلت ذكروا صحة الوصية لبناء المسجد الأقصى وقبور الأنبياء - عليهم الصلاة والسلام - وألحق الشيخ أبو محمد بها قبور العلماء والصالحين لما فيها من الإحياء بالزيارة.
ദീനിന്റെ പണ്ഡിതന്മാരുടേയും ഇസ്ലാമിന്റെ മശാഇഖന്മാരുടേയും സ്വാലിഹീങ്ങളുടേയും ഖബറുകളുടെ മേൽ കെട്ടിടം പണിയൽ
ഇമാം ഗസാലി റ വസീതിലും ഇഹ് യായിലും അനുവദിച്ചിരിക്കുന്നു. അത് അനുവദനീയമാവുന്നത് ബഹുമാനത്തിന് വേണ്ടിയാണ്
ഇമാം ഇബ്നു റിഫ്അയുടെ തമ്പീഹ് എന്ന ഗ്രന്തത്തിലും കെട്ടിടം ഉണ്ടാക്കൽ അനുവദനീയമാണെന്ന് അറിയിക്കുന്നുണ്ട്. വസീതിലും ഇഹ്യായിലും ഉള്ളത് പോലെ തന്നെ .
എന്നല്ല അത് സുന്നത്താണെന്നാണ് അറിയിക്കുന്നത്.
അതിൽ യാതൊരു സംശയവുമില്ല.കാരണം പണ്ടും പിന്നീടും ഇസ്ലാമിക രാജ്യങ്ങൾ മുഴുവനും ഇത്തരം കെട്ടിടങ്ങൾ ഉണ്ടായിട്ടുണ്ട്.കൈകാര്യകർത്താക്കളായ ഭരണാധികാരികളോ സ്വാലിഹീങ്ങളോ പണ്ഡിതന്മാരോ വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ
അതിനെ എതിർത്തതായി ഒരു റിപ്പോർട്ടും ഇല്ല . അവർ അതിന് സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. (ഫതാവൽ കുബ്റാ )
وقد ذكر الغزالي - رضي الله عنه - في الوسيط والإحياء كلاما يدل على جواز البناء على قبور علماء الدين ومشايخ الإسلام وسائر الصلحاء ولا يبعد جواز ذلك حملا على الإكرام قال وفي شرح التنبيه للإمام ابن الرفعة ما يدل على جواز البناء كما في الوسيط والإحياء بل على استحبابه ولا شك في ذلك لوجوده في جميع أمصار الإسلام قديما وحديثا قال ولم ينقل عن أحد من العلماء والصلحاء ولاة أمور الدين إنكار فيه بقول ولا فعل مع عدم الشك في تمكنهم منه والله تعالى أعلم اهـ الفتاوي الكبري
وفي نهاية المطلب
أبو المعالي عبد الملك بن عبد الله بن يوسف بن محمد الجويني (المتوفى: 478هـ)
عبد الملك بن عبد الله بن يوسف بن محمد الجويني، أبو المعالي، ركن الدين، الملقب بإمام الحرمين: أعلم المتأخرين، من أصحاب الشافعي
، فإن لم يكن في مقبرة مشتركة، فلا بأس بالبناء.
ഹിജ്റ 478 ൽ വഫാതായ മഹാ പണ്ഡിതൻ ഇമാം ജുവൈനി റ പറയുന്നു -
എല്ലാവർക്കും അവകാശമുള്ള പങ്കായ മഖ്ബറയാണങ്കിൽ ബിൽഡിംഗ് നിർമിക്കുന്നത് വിരോധമില്ല. (നിഹായത്തുൽ മത്ലബ് )
ഇമാം നവവി റ അടക്കമുള്ള പണ്ഡിതന്മാർ പറഞ്ഞ ഇമാറത്ത് - ( പരിപാലനം - ) കൊണ്ട് ഉദ്ധേശം പൊതു സ്മശാനമല്ലാത്തിടത്ത ബിൽഡിങ്ങ് നിരമാണ മാണന്ന് ഇബ്നു ഹജർ ഫതാവയിൽ പറഞ്ഞതിൽ നിന്നും മനസ്സിലാകുന്നതാണ്
ഇബ്നു ഹജർ റ ഫതാവൽ കുബ്റയിൽ പറയുന്നു.
പ്രഭല വീക്ഷണം
പൊതു സ്മശാനത്ത് നിർമാണം പാടില്ലന്നും അതിൽ മഹത്തുക്കളുടേതും അല്ലാത്തതും വിത്യാസമില്ലന്നും
അതിന്റെ കാരണം മറ്റുള്ള വർക്ക് കൂടി അവകാശ പെട്ട സ്ഥലം ഒരാൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ്
(ഖബറിന്റെ മേൽ നിർമാണം നടത്തി എന്നതല്ല )
ഇമാം നവവി റ ഇമാം റാഫിഇയും മയ്യത്ത് പരിപാലന അദ്ധ്യായത്തിൽ നിർമാണം കറാഹത്തും ഹാറാമുമാണന്ന് പറഞ്ഞതും മഹാന്മാരുടെ ഖബറ് പരിപാലിക്കൽ കൊണ്ട് വിസ്വിയ്യത്ത് ചെയ്യൽ അനുവദനീയമെന്ന് പറഞ്ഞതും വൈരുദ്ധ്യമില്ല
കറാഹത്ത് എന്ന് പറഞ്ഞത് സ്വന്തം ഉടമസ്തതയിൽ (സാദാ ) ഖബറാണ്
ഹറാമാണന്ന് പറഞ്ഞത് പൊതുസ്മശാനത്താണ്
മഹാന്മാരുടെ ഖബറ് പരിപാലിക്കൽ കൊണ്ട് വിസ്വിയ്യത്ത് ചെയ്യൽ അനുവദനീയമെന്ന് പറഞ്ഞത് പൊതുസ്മശാനത്തെ കെട്ടിടം അല്ല. (പൊതു സ്മശാനത്തെ കെട്ടിടം അല്ല എന്നതിൽ നിന്ന് പൊതുസ്മശാനത്ത് അല്ലാത്തിടത്ത് കെട്ടിടം പറ്റുമെന്ന് മനസ്സിലാക്കാം)
(ഫതാവൽ കുബ്റ)
المنقول المعتمد ... حرمة البناء في المقبرة المسبلة... ولا فرق في ذلك بين قبور الصالحين والعلماء وغيره
وإن لم يحصل به تضييق في الحال لأنه يحصل به ذلك في الاستقبال ولأن من شأن البناء أن يضيق
فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا (الفتاوى الكبري)
ഇതിൽ നിന്നും അദ്ധേഹത്തിന്റെ ഫതാവയിൽ പാടില്ലന്ന് പറഞ്ഞത് പൊതുസ്മശാനത്തെ പറ്റിയാ ണന്ന് മനസ്സിലാക്കാം
' എന്നാൽ തുഹ്ഫയിൽ വെക്തമായി തന്നെ അനതിക്രതമല്ലാത്ത സ്ഥലത്ത്
മഹത്തുക്കളുടെ ഖബറിന്റെ മേൽ കുബ്ബയും കെട്ടിടവും നിർമിക്കൽ പുണ്യമാണന്നും അതിന്ന് വസ്വിയ്യത്ത് ചെയ്യൽ സ്വഹീഹാണന്നും വെക്തമായി പറഞ്ഞിട്ടുണ്ട്
തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു
وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج
പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ പുണ്യമാണ് ഇത്
പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്
പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും.
(തുഹ്ഫ)
എന്നാൽ ഫതാവൽ കുബ്റയിലെ ഈ വാചകത്തെ വളച്ചൊടിച്ചും തുഹ്ഫയുടെ വാചകം മറച്ചുവെച്ചും ഒഹാബികൾ ജനങ്ങളെ കബളിപ്പിക്കുകയാണ് പതിവ്
പൊതു സ്മാശാനത്ത് അതികാരമില്ലാതെ അനതിക്രതമായി നിർമിക്കുന്നതിനെ പറ്റിയാണ് ഫതാവയിലും മറ്റും പറഞ്ഞത് എന്നത് ഇതിൽ നിന്നും വെക്തമാണ്
എന്നാൽ അതികാരമുള്ള സ്ഥലത്ത് യാതൊരു കുഴപ്പമില്ലന്ന് മാത്രമല്ല അത് പുണ്യം കൂടിയാണന്ന് അദ്ധേഹം വെക്തമാക്കുകയും ചെയ്തിരിക്കുന്നു 'അതല്ലാം ഈ പുരോഹിതന്മാർ മറച്ചു വെച്ചിരിക്കുകയാണ്
ഇത്രയും പറഞ്ഞതിൽ നിന്നും മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബയുണ്ടാക്കൽ പുണ്യമാണന്നും അനുവദനീയമാണന്നും ഇബ്നു ഹജർ റ അടക്കമുള്ള എല്ലാ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരും അങ്ങീകരിച്ചതാണന്നും
അത് പൊതുസ്മശാന മാവുമ്പോൾ അനതിക്രതമായ താണന്ന നിഗമനത്തിൽ മാത്രമാണ് ചിലർ വിരോധം പറഞ്ഞത് എന്നും അല്ലാതെ ഖബറിന്മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ലന്നും മനസ്സിലാക്കാം.
എന്നാൽ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാർ തന്നെ പൊതു സ്മാശാനത്താണങ്കിലും പണ്ഡിതന്മാരുടെ മഹത്വം പരിഗണിച്ച് ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട്
അത് അനതിക്രത മാവുന്നില്ല ഹറാമല്ല എന്നാണ് മറ്റു പണ്ഡിതന്മാർ പറയുന്നത്
അതിന്റെ തെളിവ് താഴെ വിവരിക്കുന്നു
................
പൊതു സ്ഥലമാണങ്കിലും മഹാന്മാരുടേത് പറ്റുമെന്ന് പറയുന്ന ഇബാറത്ത് കാണുക
✍🏻 *ഇമാം ബുജൈരിമി പറയുന്നു*
പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത്
*(ബുജൈരിമി 1/496)*
ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫ
സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206
ഇമാം ഖാരി റ പറയുന്നു.
أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.
ജനങ്ങൾക്ക് പണ്ഡിതന്മാരുടെ ഖബറുകൾ സന്ദർശിക്കാൻ വേണ്ടിയും,അവിടെ ഇരിന്ന് വിശ്രമിക്കാൻ വേണ്ടിയും ശൈഖൻമാരുടെയും,പണ്ഡിതന്മാരുടെയും,പ്രസിദ്ധിയാർജിച്ചവരുടെയും ഖബറിനു മേൽ കെട്ടിടം നിർമിക്കലിനെ സലഫുകൾ അനുവദനീയമാക്കിയിരിക്കുന്നു..!!
മിർഖാത്..മുല്ലാ അലിയ്യുൽ ഖാരി 👆👆
എന്നാൽ ചില പണ്ഡിതന്മാർ പൊതുസ്ഥലത്ത് പറ്റില്ലങ്കിലും സ്വന്തം സ്ഥലം പോലെ
അതികാരമുള്ള സ്ഥലത്ത് മഹാന്മാരുടേത് പറ്റുമെന്ന് ആർക്കും തർക്കമില്ല
പൊതു സ്ഥലത്ത് പറ്റില്ലന്ന് പറയുന്നവർ അതിന്ന് കാരണം പറയുന്നവർ ഖബറിന്റെ മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ല മറ്റുള്ളവർക്ക് കൂടി അതികാരമുള്ള സ്ഥലം ഒരാളുടെ ഖബറിന്ന് വേണ്ടി എടുക്കുന്നു എന്നതിനാലാണ്
മറ്റൊരാളുടെ അവകാശമുള്ള ടത്ത് പള്ളി നിർമിക്കലും വീട് മറ്റു എന്ത് നിർമിക്കലും പാടില്ലാത്തതാണ് 'അത് കൊണ്ട് പള്ളി വീട് തുടങ്ങിയവ നിർമിക്കൽ ഒരിക്കലും പാടില്ലന്ന് പറയില്ലല്ലോ
പൊതുസ്മശാനത്തിലെ നിയമം പറഞ്ഞ വാചകം കൊണ്ടുവന്നു
ഖബറിൻമേൽ ഖുബ്ബയും നിർമാണവും ഒരിക്കലും പാടില്ലന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പുരോഹിതന്മാർ ചെയ്യുന്നത്
ഇബ്നു ഹജർ റ യുടെ ഫതാവൽ കുബ്റ യുടെ ഒരു വാജകമാണ് ചിലർ കൊണ്ട് വരാറുള്ളത്
അത് പൊതു സ്മശാനത്തിൽ അനതിക്രതമായി നിർമിക്കുന്നതിന്റെ നിയമം പറഞ്ഞതാണ്
അദ്ധേഹം തന്നെ അനതി ക്രതമല്ലാത്ത നിർമാണം പുണ്യമാണന്ന് വെക്തമായി തുഹ്ഫയിലും മറ്റും രേഘ പ്പെടുത്തിയിട്ടുണ്ട്
തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു
وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج
പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ പുണ്യമാണ് ഇത്
പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്
പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും.
(തുഹ്ഫ)
നിഹായയുടെ വാചകം താഴെ പറയുന്നു.
قوله قال بعضهم إلخ) عبارة النهاية والمغني ومحل ذلك كما قاله المؤلف ابن حمزة في مشكل الوسيط ما لم يكن المدفون صحابيا أو ممن اشتهرت ولايته وإلا امتنع نبشه عند الانمحاق وأيده ابن شهبة بجواز الوصية لعمارة قبور الأولياء والصالحين لما فيه من إحياء الزيارة والتبرك إذ قضيته جواز عمارة قبورهم مع الجزم هنا بما مر من حرمة تسوية القبر وعمارته في المسبلة اهـ.
ശർവാനി റ പറയുന്നു
മേൽ പറഞ്ഞ വാചകത്തിന്റെ തേട്ടം പൊതു സമശാനത്താണങ്കിലും മഹത്തുക്കളുടെ ഖബറിന്ന് മുകളിൽ ബിൽഡിംഗ് നിർമിക്കൽ അനുവദനീയമാണന്നാണ്
കാരണം നിർമാണം പാടില്ല എന്ന് പറയുന്നത് നുരുമ്പിയതിന്ന് ശേഷവും മറ്റുള്ളവർക്ക് പ്രയാസവും സ്ഥലം ഇടുക്കലും ഉള്ളത് കൊണ്ടാണ് 'ഇത് മയ്യത്ത് നുരുമ്പിയതിന് ശേഷവും
ആ സ്ഥലം കൊണ്ട് ഉപകാരവും കൈകാര്യവും സാധിക്കുന്നിടത്ത് മാത്രമേ ഭാതകമാവു. നാം ചർച്ച ചെയ്യുന്നതിൽ (മഹാന്മാരുടെ ഖബറിൽ )ഇത് ബാധകമല്ല. മുഹമ്മദ് റംലി ഇത് പറഞ്ഞു '
അപ്പോൾ പൊതു സ്മാശാനമല്ലാത്തിടത്ത് എന്ന മേൽ അഭിപ്രായത്തിൽ ആശങ്കയുണ്ട് 'അത് കൊണ്ട് കിളച്ചു മാന്താൻ പാടില്ലാത്തതിൽ (മഹത്തുക്കളിൽ ) നിർമാണം അനുവദനീയം എന്ന് പറയൽ അത്യാവശ്യമാണ് ഇത് ഇബ്നു ഖാസിം റ പറഞ്ഞു
(قوله فلا يجوز إلخ) أي النبش قضية ذلك أن يجوز البناء عليه ولو في مسبلة لأنه إنما حرم البناء لأنه يضيق على الغير ويحجر المكان بعد انمحاق الميت وهذا إنما يتأتى فيما يجوز التصرف فيه والانتفاع به بعد انمحاق الميت وما نحن فيه لا يجوز فيه ذلك م ر فقول الشارح أي في غير المسبلة فيه نظر نعم ينبغي أن يتقيد جواز البناء بأن يكون فيما يمتنع النبش فيه سم.
ഫത്‌ഹുൽ മുഈന് പറയുന്നു
പൊതുസ്മ ശാനം (അനതിക്രതമല്ലങ്കിൽ ) പള്ളിയും ഖുബ്ബയും പണ്ഡിതന്മാർ പോലോത്തവരുടെ ( മഹാൻമാരുടെ )ഖബറിന്ന് മുകളിൽ ഖുബ്ബ പോലെയുള്ളതും നിർമിക്കൽ അനുവദനീയമാണന്ന് (ഫത്ഹുൽ മുഈൻ)
وتصح وصية مكلف حر لجهة حل كعمارة مسجد
وكعمارة نحو قبة على قبر نحو عالم في غير مسبلة .
ഫത്ഹുൽ മുഈനിന്റെ മേൽ വാചകത്തെ അതിന്റെ ശറഹ് ഇആനത്തിൽ വിവരിക്കുന്നു
( وكعمارة ) عطف على كعمارة مسجد . وقوله نحو قبة ، أي كقنطرة . وقوله على قبر نحو عالم ، کنبي وولي ، وعبارة النهاية وشمل عدم المعصية القرية كعمارة المساجد ولو من کافر ، وقبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها . ولعل المراد به ، أي بنعمير القبور ، أن تبنى على قبورهم القباب والقناطر ، كما يفعل في المشاهد ، لا بناء القبور نفسها ، للنهي عنه . آه . باختصار . وقوله في غير مسبلة ، متعلق بعمارة ، أي عمارة ذلك في غير مقبرة مسبلة ، بأن كانت مملوكة لنحو ذلك الولي او لمن دفنه فيها ، فإن كانت مسبلة أو موقوفة ، حرم ذلك لما فيه من التضييق
പണ്ഡിതൻ പോലേയുള്ളവർ എന്നാൽ നബി മാർ ഔലിയാക്കൾ എന്നിവർ ഉൾപെടും
നിഹായായിൽ പറയുന്നു:
തെറ്റല്ലാത്തതിന്ന് വേണ്ടി വസ്വിയ്യത് അനുവദനീയമാവും എന്നതിൽ നിന്ന് പള്ളി നിർമിക്കൽ, അമ്പിയാക്കൾ പണ്ഡിതന്മാർ സ്വാലിഹീങ്ങൾ
തുടങ്ങിയവരുടെ ഖബറിന് മുകളിൽ ഇന്ന് അവരുടെ മഖ്ബറയിൽ കാണും പോലെ
കെട്ടിടവും ഖുബ്ബ നിർമിക്കൽ പോലെയുള്ള പരിപാലനമെന്ന പുണ്യകർമത്തിനും വസ്വിയ്യത്ത് അനുവദനീയമാണ്
കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ..
അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്.
കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം
കുടുസ്സാക്കലുണ്ടല്ലൊ.
(അനതിക്രതമാവൽ ) (ഇ ആനത് ഹാശിയത്ത് ഫത്ഹുൽ മുഈൻ ബാബുൽ വസ്വിയ്യത്ത്)
ഇതിൽ നിന്നും ഖബറിന്ന് മുകളിൽ കെട്ടിടമോഖുബ്ബയോ നിർമിക്കലല്ല തെറ്റായത് എന്നും
അനതിക്രതമാവൽ ഉണ്ടായതാണ് എന്നും വെക്തമാണ്
എന്നാൽ ഫത്ഹുൽ മുഈനിന്റെ ശറഹ് ഇആനത്തിൽ തന്നെ ജനാസയുടെ അദ്ധ്യായത്തിൽ പറയുന്നു''
وقال البجيرمي: واستثنى بعضهم قبور الأنبياء والشهداء والصالحين ونحوهم.
برماوي.
وعبارة الرحماني.
نعم، قبور الصالحين يجوز بناؤها ولو بقية لإحياء الزيارة والتبرك.
قال الحلبي: ولو في مسبلة، وأفتى به، وقد أمر به الشيخ الزيادي مع ولايته، إعانة الطالبين
ബുജൈരിമി റ പറയുന്നു.
അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്.
ബർമാവി റ യുടെ വാക്ക് ഇങ്ങനെ
സച്ചരിതരുടെ ഖബ്‌റുകൾ കെട്ടൽ അനുവദനീയമാണ്
സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാവുന്നതാണ്
. ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
(ഇആനത്ത് )
(ശർഖാവി. 1/354)
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh