Sunday, June 30, 2024

ഖബറിന്ന് സുജൂദ് ഖബർ ചുമ്പനം


ഖബറിന്ന് സുജൂദ് ഖബർ ചുമ്പനം


 *ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?

*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?

വൈലത്തൂർ തങ്ങൾ ഖബറിന്ന് സുജൂദ് ചെയ്തത് ശരിയാണോ ?

بسم الله
മറുപടി

വൈലത്തൂർ തങ്ങൾ ഖബറിന്ന് സുജൂദ് ചെയ്തിട്ടില്ല.
അദ്ദേഹം ഖബറ് ചുമ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഖബർ ചുമ്പിക്കുമ്പോൾ താഴ്ന്ന് നിൽക്കുന്ന ഖബറയത് കൊണ്ട് കുനിഞ്ഞ് ഇരുന്നു ചുമ്പിച്ചു എന്ന് മാത്രം.
അദ്ദേഹം സുജൂദ് ചെയ്തതാണ് എന്ന് വഹാബി പുരോഹിതന്മാരുടെ കള്ള പ്രചരണമാണ്.സുജൂദ്
ചെയ്യാൻ പാടില്ല എന്ന് സുന്നി പണ്ഡിതന്മാർ എപ്പോഴും പറയുന്നതാണ്.

ഇമാം നവവി റ പറയുന്നു.

വിവരമില്ലാത്ത ആളുകൾ ശൈഖന്മാരുടെ മുന്നിൽ പോയി സുജൂദ്  ചെയ്യുന്ന ഏത് അവസ്ഥയിലും ഹറാമാണ്.അത് കിബിലയിലേക്ക് തിരിഞ്ഞാലും അല്ലെങ്കിലും സുജൂദ് അല്ലാഹുവിനു വേണ്ടിയാണെന്ന് കരുതിയാലും അശ്രദ്ധമായാലും

ചിലപ്പോൾ അവിശ്വാസം വരുന്നതുമാണ് ശറഹുൽ മുഹദ്ദബ് 4 / 69


وقال النووي : " مَا يَفْعَلُهُ كَثِيرٌ مِنْ الْجَهَلَةِ مِنْ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ .. ذَلِكَ حَرَامٌ قَطْعًا ، بِكُلِّ حَالٍ ، سَوَاءٌ كَانَ إلَى الْقِبْلَةِ أَوْ غَيْرِهَا ، وَسَوَاءٌ قَصَدَ السُّجُودَ لِلَّهِ تَعَالَى ، أَوْ غَفَلَ ، وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ ، أَوْ يُقَارِبُهُ ، عَافَانَا اللَّهُ الْكَرِيمُ ".

انتهى من "المجموع شرح المهذب" (4/69)


ഒരു സൃഷ്ടിക്കും ഖബറിനും സുജൂദ് ചെയ്യാൻ പാടില്ല. ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു .


കുഫ്റ് വരുന്ന കാര്യത്തിൽ പെട്ടതാണ് സ്വയം ഇഷ്ടപ്രകാരം ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക എന്നത് .ശത്രുക്കളുടെ മുന്നിൽ പെട്ട ഭയന്നുകൊണ്ട് ആയാൽ അല്ല .അത് നബിക്ക് ആണ് സുജൂദ് ചെയ്യുന്നതെങ്കിലും കുഫ്റ് തന്നെ. (ഫത്ഹുൽ മുഈൻ.)

وفي فتح المعين

وسجود لمخلوق) اختيارا من غير خوف ولو نبيا وإن أنكر الاستحقاق أو لم يطابق قلبه جوارحه لان ظاهر حاله يكذبه


എന്നാൽ മഹാന്മാരുടെ കബർ ചുംബിക്കുന്നത് ബറക്കത്തിനു വേണ്ടിയാണെങ്കിൽ അനുവദനീയമാണ് ചുംബിക്കാൻ വേണ്ടി കുനിയുന്നത് സുജൂദ് ആയി തെറ്റിദ്ധരിപ്പിക്കേണ്ടതില്ല.


قال الحافظ في الفتح» وفي هذه الأحاديث جواز تقبيل الميت تعظيما وتبركا اهـ 



സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..



കഅബാശരീഫിന്റെ മൂലകൾ ചുംബിക്കൽ അനുവദനീയമാണ് എന്ന് പറഞ്ഞതിൽ നിന്നും മനുഷ്യനാവട്ടെ മറ്റു വസ്തുക്കൾ ആവട്ടെ ബഹുമാനത്തിന് അർഹതയുള്ള ഏതൊന്നിനെയും ചുംബിക്കൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ ചിലർ ഗവേഷണം ചെയ്തിട്ടുണ്ട്.

മനുഷ്യനെ ചുംബിക്കലിന്റെ വിവരണം കിതാബുൽ അദബിൽ പിറകെ വരുന്നുണ്ട്.

മനുഷ്യനല്ലാത്തവരെ ചുംബിക്കൽ

ഇമാം അഹ്മദ് എന്നവരോട് തിരുനബിയുടെ മിമ്പർ ചുംബിക്കുന്നതിനെപ്പറ്റിയും ഖബർ ചുംബനത്തെ പറ്റിയും ചോദിച്ചപ്പോൾ അദ്ദേഹം അതിന് ഒരു വിരോധവും കണ്ടില്ല.


അബു സൈഫുൽയമാനി റ മക്കയിലെ ഷാഫി പണ്ഡിതന്മാരിൽ പ്രഗൽഭരാണ്. മുസ്ഹഫ് ചുംബിക്കലും ഹദീസിന്റെ ഭാഗങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കബറുകൾ ചുംബിക്കലും അനുവദനീയമാണെന്ന് അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ഉണ്ട് . ഫത്ഹുൽ ബാരി 3/485


قال الحافظ في الفتح استنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره، فأما تقبيل في الآدمي فيأتي في كتاب الأدب ، وأما غيره فتنقل عن الإمام أحمد أنه سئل عن تقبيل منير النبي - وتقبيل قبره، فلم يربه بأسا، ونقل عن ابن أبي الصيف اليماني، أحد علماء مكة من الشافعية، جواز

تقبيل المصحف، وأجزاء الحديث، وقبور الصالحين اهـ «فتح الباري: ٣/٤٧٥»


സ്വാലിഹീങ്ങളുടെ ഖബറുകൾ ചുംബിക്കൽ കറാഹത്ത് ഉണ്ടോ ഇല്ലയോ എന്ന് ഇമാം റംലി റ യോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.

ബർക്കത്ത് എടുക്കാൻ വേണ്ടി ചുംബിക്കൽ കറാഹത്തില്ല.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഫതാവ റംലി 4 /1 06


 وسئل الإمام الرملي عن تقبيل أضرحة الصالحين هل يكره أولا ؟ فأجاب) بأن فعل ذلك للتبرك لا يكره، فقد صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا، وأن يقبلها، وقالوا -


: أي أجزاء البيت قبل فحسن اهـ فتاوي الرملي : ٤/١٠٦ 


ഇമാം റംലി നിഹായയിൽ പറയുന്നു.

മഹാന്മാരുടെ ഖബറുകൾ ചുംബിക്കൽ കൊണ്ട് ബർക്കത്ത് ഉദ്ദേശിച്ചാൽഅത് കറാഹത്തില്ല


 പിതാവ് അത് ഫത് വ നൽകുകയും ചെയ്തിട്ടുണ്ട്.

കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

قال الرملي في «النهاية »: نعم إن قصد بتقبيل أضرحتهم التبرك لم يكره، كما أفتي به الوالد رحمه الله فقد صرحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبلها، وقالوا أي أجزاء البيت قبل فحسن اهـ 


Aslam  parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...