Saturday, June 15, 2024

കുണ്ട്തോട് വ്യവസ്ഥക്ക്*മുജാഹിദ് പ്രസ്ഥാനം *മുമ്പും ശേഷവും - 4*

 https://www.facebook.com/share/p/bhbiKSeEqkFXm2Ph/?mibextid=oFDknk

1️⃣1️⃣8️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ട്തോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 4*

➖➖➖➖➖➖➖➖➖➖➖➖

കുണ്ട്തോട് വ്യവസ്ഥയിൽ മൗലവിമാർ രേഖപ്പെടുത്തിയ വാദങ്ങളിൽ നിന്നും പിൽക്കാലത്ത് മാറ്റം വന്ന കാര്യങ്ങളിൽ നാലാമത്തേത് തറാവീഹ് നിസ്കാരത്തിൻ്റെ റക്അത്താണ്. 

തറാവീഹ് നിസ്കാരം 11 റക്അതാണ്. അതിൽ കൂടുതൽ നബി(സ) നിസ്കരിച്ചിട്ടില്ല. ഇതായിരുന്നു കുണ്ടുതോടിലെ വഹാബി വാദം.


"തറാവീഹ് അഥവാ ഖിയാമു റമദാൻ 11 റക്അത്താണ്. നബിയുടെ സുന്നത്ത് അതിലധികമില്ല -മുജാഹിദുകൾ. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 137)


1975ൽ എഴുതിയ ഈ വാദം ഇപ്പോൾ മൗലവിമാർക്ക് സുന്നത്തിന് വിരുദ്ധമാണ്. തറാവീഹ് എത്രയും നിസ്കരിക്കാം എന്ന വാദത്തിലേക്ക് അവർ എത്തിനിൽക്കുന്നു. മുമ്പ് പറഞ്ഞതെല്ലാം തെറ്റാണെന്ന് അവർ തുറന്നു പ്രഖ്യാപിച്ചിരിക്കുന്നു. നബി (സ) 11 ലധികം നിസ്കരിച്ചതിന്റെ രേഖകൾ ഇപ്പോൾ അവർക്ക് ലഭ്യമായിരിക്കുന്നു.


"നമസ്കരിക്കുന്നവരുടെ അവസ്ഥകളുടെ വ്യത്യാസത്തിനനുസരിച്ച് ശ്രേഷ്ഠതയുടെ കാര്യത്തിലും വ്യത്യാസം വരുന്നതാണ്. ദീർഘമായി  നിൽക്കാൻ കഴിയുമെങ്കിൽ നബി(സ) റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചതുപോലെ പത്തും മൂന്നും 13 നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ 20 നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം. മുസ്ലിംകളിൽ ഭൂരിഭാഗവും നിർവഹിച്ചുകൊണ്ടിരിക്കുന്നത് അതാണ്. പത്തിനും നാൽപ്പതിനും മധ്യേയുള്ളതും അതാണ്...രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു എന്ന ഹദീസിൽ നിന്നും തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ലെന്നും പതിനൊന്നിലധികം നിസ്കരിക്കുന്നതും അനുവദനീയമാണ് എന്നുമാണ് മുൻഗാമികളും പിൻഗാമികളും മനസ്സിലാക്കിയിട്ടുള്ളത്...ഇനി ഒരാൾ ഉമർ(റ)വും മറ്റ് സഹാബികളും ചില റമദാൻ രാത്രികളിൽ ചെയ്തതുപോലെ 23 റക്അത്ത് നിസ്കരിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതും തെറ്റല്ല."

(അൽ ഇസ്‌ലാഹ് മാസിക

2018 മെയ് പേജ്: 31 - 34)


1938 മുതലാണ് തറാവീഹിന്റെ റക്അത്ത് വിവാദം മൗലവിമാർ കേരളത്തിൽ ആരംഭിച്ചത്. ഇപ്പോൾ തറാവീഹ് റമദാനിൽ മാത്രമുള്ള നിസ്കാരമല്ലെന്നും അത് എത്രയും നിസ്കരിക്കാമെന്നും വാദിച്ചുകൊണ്ടിരിക്കുന്നു.

മാത്രമല്ല, കഴിഞ്ഞ വർഷങ്ങളിൽ വാദിച്ചതെല്ലാം തെറ്റായിരുന്നു. അതെല്ലാം പിൻവലിക്കുന്നു എന്ന കുമ്പസാരവും മൗലവിമാർ നടത്തിക്കഴിഞ്ഞു.


"മുജാഹിദ് സുഹൃത്തുക്കളോട് വിനയപൂർവ്വം !

മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച 30 വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിൻ്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് ഈ ലേഖകൻ. മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ... 

എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്നു വരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവുണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സാപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ സലഫുകളുടെയും ലോകസലഫി ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന എൻ്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബലപ്പെടുത്തുകയാണ്"

(അൽ ഇസ്‌ലാഹ് മാസിക

2018 ജൂൺ പേജ് 36)


എ.പി അബ്ദുൽ ഖാദിർ മൗലവിക്ക് ശേഷം ഖണ്ഡന സംവാദ മേഖലയിൽ മുജാഹിദുകൾക്കിടയിൽ സർവ്വാംഗീകൃതനായ സകരിയ്യ സ്വലാഹിയാണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്. 


ഏതായാലും തറാവീഹ് വിഷയത്തിൽ കുണ്ടുതോട് വ്യവസ്ഥയിൽ വാദമായി എഴുതിയത് വാസ്തവ വിരുദ്ധമാണെന്ന് ഇപ്പോൾ മൗലവിമാർക്ക് തന്നെ ബോധ്യപ്പെട്ട് കഴിഞ്ഞു.


 (തറാവീഹ് വിശദമായ ചർച്ച പിന്നീട് വരും)

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...