https://www.facebook.com/100024345712315/posts/pfbid05Gjqg1JuBmKuZEk1qwZewZYja6iP8UhTwgeuohbbi44wpeXivMbgH9vHZ7bFmTbCl/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 91/ 313
➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*മഹല്ലുകൾ പിടിച്ചെടുക്കുന്നു*
1924 ൽ മുജാഹിദ് പണ്ഡിതസഭ രൂപീകരിച്ചെങ്കിലും 1940കൾ വരെ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് തന്നെ പറയാം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അതാത് സമയങ്ങളിലെ ഇടപെടലുകളും സമൂഹത്തെ ഉൽബുദ്ധരാക്കിയതും മുജാഹിദ് പ്രസ്ഥാനത്തിന്റെ വളർച്ചയെ മുരടിപ്പിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി സയ്യിദന്മാരെ പാർട്ടിയുടെ അധ്യക്ഷ പദവിയിൽ കൊണ്ടുവന്ന് പാർട്ടിയിലേക്ക് ജനങ്ങളെ ആകർഷിപ്പിക്കുകയും അവരുടെ സ്വാധീനം ഉപയോഗപ്പെടുത്തി മഹല്ലുകൾ പിടിച്ചടക്കുകയും മഖ്ബറകൾ തകർക്കുകയുമാണ് ചെയ്തിരുന്നത്. അത്തരം പള്ളികളിൽ മാതൃഭാഷാ ഖുതുബ നിർവഹിച്ചു സ്ത്രീകളെ പള്ളിയിലേക്കാനയിച്ചും പ്രവർത്തനങ്ങൾ തുടങ്ങി. സമ്പത്തും സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള വളർച്ചയാണ് ഈ കാലയളവിൽ നടന്നത്.
മുജാഹിദിന്റെ ഈറ്റില്ലാമായി അറിയപ്പെടുന്ന ഒതായി, എടവണ്ണ പ്രദേശങ്ങളിലെ ചില മഹല്ലുകൾ സുന്നികളിൽ നിന്നും അധികാരത്തിന്റെ ഹുങ്കിൽ പിടിച്ചെടുത്തതാണ്.
1973 എസ്എസ്എഫ് രൂപീകരിച്ച് ശക്തിപ്പെടുന്നത് വരെ ഒരു പള്ളി പോലും വഹാബികൾ നിർമ്മിച്ചിട്ടില്ല എന്നതാണ് വസ്തുത. സുന്നികളുടെ ദശകണക്കിന് പള്ളികൾ അവർ കവർന്നെടുക്കുകയായിരുന്നു. ഒതായി പള്ളിയുടെ ചരിത്രം മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക.
1904 ലാണ് ഒതായിപ്പള്ളി പുതുക്കിപ്പണിതത്. അക്കാലത്തും അതിനുമുമ്പും അവിടെ അറബിയിലായിരുന്നു ജുമുഅഖുതുബ നിർവഹിക്കപ്പെട്ടിരുന്നത്.
"കുഞ്ഞഹമ്മദ് മുസ്‌ലിയാർ ഖത്തീബും പികെ കുഞ്ഞാലൻ മൊല്ല മുഅദ്ദിനുമായിരുന്നു. മുസ്‌ലിയാർ നബാത്തിയ ഖുതുബ ആയിരുന്നു വെള്ളിയാഴ്ച ഓതിയിരുന്നത്. "
(ഒതായിയും ഇസ്‌ലാഹി
പ്രസ്ഥാനവും പേ: 31)
പിന്നീട് ഐക്യസംഘ രൂപീകരണത്തിൽ പങ്കെടുത്തിരുന്ന പി വി മുഹമ്മദ് ഹാജി ഒതായി പള്ളിയിലെ ഖത്തീബുമായി തർക്കിക്കുകയും, അദ്ദേഹത്തെ ശല്യപ്പെടുത്തുകയും അവസാനം ജുമുഅ ദിവസം ആളുകളെ കൂട്ടി ജുമുഅ ബഹിഷ്കരിപ്പിക്കുകയും ചെയ്തപ്പോൾ ഖത്തീബ് രാജിവെച്ച് പോകേണ്ടി വന്നു.
"പിറ്റേ വെള്ളിയാഴ്ച മുഹമ്മദ് ഹാജിയുടെ ജ്യേഷ്ഠൻ പി വി ഉസ്സൻ കുട്ടി വഴിയിൽ വച്ച് വിളിച്ചുപറഞ്ഞു. ഒരാളും ജുമുഅക്ക് പോകരുത് ഈ മുസ്‌ലിയാർ പോയിട്ട് മതി ഇനി ജുമുഅ. അന്ന് ഒരാളും ജുമുഅക്ക് പോയില്ല. ജുമാ നടന്നതുമില്ല. പള്ളി ശൂന്യമായി പിന്നീട് മുസ്‌ലിയാർ രാജി എഴുതികൊടുത്തയച്ചു. രാജി സ്വീകരിച്ചു. ഇനി ഈ നാട്ടിൽ ഞാൻ താമസിക്കുന്നില്ല എന്ന് പറഞ്ഞ് മുസ്‌ലിയാർ പുര വിൽക്കാൻ ഏർപ്പാട് ചെയ്തു. "
(ഒതായിയും ഇസ്‌ലാഹി
പ്രസ്ഥാനവും - പേ 32 )
പിന്നീട് ഒതായി പള്ളിയിൽ വന്നത് കലന്തൻ മുസ്‌ലിയാർ ആയിരുന്നു. മുഹമ്മദാജിയാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്.
അല്പം സാമ്പത്തികശേഷിയുള്ളതുകൊണ്ട് എന്തും ചെയ്യാം എന്ന ധാർഷ്ട്യം അവർക്കൊക്കെയുണ്ടായിരുന്നു. പള്ളിയിലെ ഉസ്താദുമാരൊക്കെ അവരുടെ കീഴിൽ വളരണം എന്ന ദുഷിച്ച ചിന്തയും.
ഒരു ദിവസം പി വി കുടുംബത്തിൽപ്പെട്ട ഒരാൾ മരണപ്പെട്ടു. അവർക്കുവേണ്ടി തൽഖീൻ ചെല്ലാൻ മുഹമ്മദാജിയുടെ ജ്യേഷ്ഠൻ പി വി ഉസ്സൻകുട്ടി ഉസ്താദിനോട് ആവശ്യപ്പെട്ടു. (അക്കാലത്ത് തൽഖീൻ ബിദ്അതായിരുന്നില്ല.) ഉസ്താദ് പറഞ്ഞു: മുഹമ്മദ് ഹാജി പറയട്ടെയെന്ന്. ഇത് ഉസ്സൻകുട്ടി സാഹിബിന് പിടിച്ചില്ല. അങ്ങനെ ആ ഉസ്താദും അവിടം വിട്ടു പോകേണ്ടി വന്നു.
"ആമിനക്കുട്ടിയുടെ മയ്യിത്ത് മറവ് ചെയ്തതിനു ശേഷം പി.വി ഉസ്സൻ കുട്ടി കലന്തൻ മുസ്‌ലിയാരോട് തൽഖീൻ ചൊല്ലിക്കൊടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം മടിച്ചു. നിർബന്ധിച്ചപ്പോൾ മുഹമ്മദ് ഹാജി പറയട്ടെ എന്ന് പറഞ്ഞു. അത് ഉസ്സൻകുട്ടി എന്നവർക്ക് രസിച്ചില്ല. അനുജൻ ജേഷ്ഠനെക്കാൾ വലുതായിപ്പോയോ എന്നായി. അക്കാരണത്താൽ ബഹളമായി കലന്തൻ മുസ്‌ലിയാരും പിരിഞ്ഞു പോയി."
(ഒതായിയും ഇസ്‌ലാഹി
പ്രസ്ഥാനവും പേ: 32 )
പിന്നീട്, ഒതായിയിൽ വെട്ടം മൗലവി, കെ.കെ ജമാലുദ്ദീൻ മൗലവി, എൻ വി അബ്ദുസ്സലാം മൗലവി തുടങ്ങിയ വഹാബി നേതാക്കൾ തുടർ പ്രസംഗങ്ങൾ നടത്തുകയും ജംഇയ്യത്തുൽ മുഖ്ലിസീൻ എന്ന പേരിൽ കമ്മിറ്റി ഉണ്ടാക്കി പള്ളി പൂർണ്ണമായും അവരുടെ കീഴിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ഇവർക്കെതിരെ ശബ്ദിക്കാൻ അവിടങ്ങളിൽ ആളുകൾ ഉണ്ടായില്ല.
"1944 ൽ പള്ളി പരിപാലന സംഘത്തിന്റെ ഒരു പ്രധാന വാർഷിക യോഗം നടന്നു. എൻ വി അബ്ദുസ്സലാം മൗലവി ആയിരുന്നു അധ്യക്ഷൻ. അന്ന് സ്വാഗത പ്രസംഗത്തിലാണ് പള്ളി കമ്മിറ്റിക്ക് ജംഇയ്യത്തുൽ മുഖ്ലിസീൻ എന്ന പേര് വിളിച്ചത്. 1948ല്‍ വാപ്പ പി വി മുഹമ്മദ് ഹാജിയും ഞാനും (ഉമർ കുട്ടി ഹാജി) ഉൾപ്പെട്ട 12 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി .രജിസ്റ്റർ ചെയ്തു.
(അതേ പുസ്തകം പേജ് 37 )
വെട്ടം അബ്ദുല്ല ഹാജിയുടെ പ്രഭാഷണം നടന്നുകൊണ്ടിരിക്കേയാണ് ഒതായി പള്ളിയിലെ ഖുതുബക്ക് ഉപയോഗിക്കുന്ന വാൾ മുറിച്ചു കളഞ്ഞത്.
"ഒതായയിൽ കൂട്ടായി (വെട്ടം)അബ്ദുള്ള ഹാജിയുടെ വയള് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പള്ളിയിലെ വാൾ മുറിച്ചു കളഞ്ഞത്. മആശിറ വിളിയും വാളെടുക്കലും കുറെ മുമ്പ് തന്നെ നിർത്തിയിരുന്നു. "
(അതേ പുസ്തകം പേജ് 49 )
No comments:
Post a Comment