*മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ*
*പ്രവാചകത്വത്തിന്റെ തെളികൾ*
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
ഭാഗം : 3
*ഹുദൈബിയ്യയിൽ കൈവിരലിലൂടെ വെള്ളം വരുന്നു.*
ഇമാം ബുഖാരി
39 21 നമ്പർ ഹദീസായി ഉദ്ധരിക്കുന്നു.
'ഹുദൈബിയ്യാ' ദിനത്തിൽ നബി (സ) യുടെ കൂടെ 1500 അനുചരന്മാർ സമ്മേളിച്ചിരുന്നു. അവിടെവെച്ചു അനുചരന്മാർ പാനജലം കിട്ടാൻ പ്രയാസപ്പെട്ടു. അതസഹ്യമായപ്പോൾ അവർ നബി (സ) യുടെ സദസ്സിൽ ചെന്നു ആവലാതി പറഞ്ഞു ജലക്ഷാമത്തിനു പരിഹാരം തേടി. അപ്പോൾ നബി (സ) ഒരു പാത്രത്തിൽ അവിടുത്തെ തൃകൈ വെച്ചു അതോടെ നബി (സ) യുടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവുപോലെ പൊട്ടി ഒഴുകുന്നത് അനുചരന്മാർ കണ്ടു. ജാബിർ (റ) പറയുന്നു. 'ഞങ്ങങ്ങൾ ആ വെള്ളം കുടിക്കുകയും അതുകൊണ്ട് ശുദ്ധി വരുത്തുകയും ചെയ്തു. ഈ സംഭവം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ധാരാളമാണ്. ആയിരക്കണക്കിന് ആളുകൾ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയാൽ അവർക്ക് ആവശ്യമായ വെള്ളം എങ്ങനെ കണ്ടെത്തും. വിശിഷ്യാ യാതൊരു സജ്ജീകരണവു മില്ലാത്ത എക്കാലത്തും ജലക്ഷാമമനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഇത്തരം ഘട്ടങ്ങൾ പലപ്പോഴുമുണ്ടാവുകയും കുറഞ്ഞ വെള്ളം അധി കരിപ്പിച്ചുകൊടുത്തു നബി (സ) പ്രശ്‌നം പരിഹരിച്ചു കൊടുക്കലുമുണ്ടായിരുന്നു. അനുഭവത്തിൻ്റെ വെളിച്ചത്തിൽ അത്ഭുത സിദ്ധികൾ അവർക്കു ബോദ്ധ്യപ്പെട്ടു. അഭൗതികവും അസാധാരണവുമായ മാർഗ്ഗത്തിലൂടെ കാര്യങ്ങൾ നടത്തുന്നതു നേരിൽ കണ്ട ജനങ്ങൾ തങ്ങളുടെ പ്രതിസന്ധിഘട്ടത്തിൽ പരിഹാരവും തേടി നബിയുടെ സദസ്സിലെത്തി. ഇതൊന്നും ഭൗതിക പ്രതിഭാസങ്ങളായിരുന്നില്ല.
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW
No comments:
Post a Comment