മുഹമ്മദ് നബി (ﷺ) പ്രവചനകൾ
പ്രവചനങ്ങള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്.. മന്ത്രവാദികളുടെയും ജോത്സ്യന്മാരുടെയും എല്ലാം.. “മംഗല്യ ഭാഗ്യം ഉണ്ടാകും.. വിദേശത്ത് ജോലി ലഭിക്കും, ഫൈനലില്‍ ഇന്ത്യ ജയിക്കും..” എന്നിങ്ങനെയൊക്കെയാകും സാധാരണ കാണുന്ന പ്രവചനങ്ങള്‍... അവരുടെ തന്നെ പ്രവചനങ്ങളില്‍ പലതും തെറ്റാറുമുണ്ട്. അത് കൊണ്ട് തന്നെ നാം അതിനു വലിയ വില കല്‍പ്പിക്കാറില്ല... എന്നാല്‍, ഒരു മനുഷ്യന്റെ പ്രവചനങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍, ആ പ്രവചനങ്ങളില്‍ പലതും പ്രവചിക്കുന്ന സമയത്തെ സാഹചര്യം നോക്കുമ്പോള്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതാകുമ്പോള്‍, പക്ഷേ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുമ്പോള്‍, ആ ആളുടെ പ്രവചനങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ വരുമ്പോള്‍ നമുക്ക് ഉറപ്പിക്കാം അയാള്‍ക്ക് ദിവ്യമായ എന്തോ ജ്ഞാനം ഉണ്ടെന്നു.. അത്തരം ആളുകളെ നാം ദൈവത്തിന്റെ പ്രവാചകന്മാര്‍ എന്ന് വിളിക്കുന്നു.. മുഹമ്മദ് നബിയുടെ പ്രവചനങ്ങള്‍ ഈ കാലത്ത് ജീവിക്കുന്ന മനുഷ്യര്ക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയാണ്. അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് വിശ്വസിക്കാന്‍ മതിയായ തെളിവുകള്‍ ആണവ.. അങ്ങനെയുള്ള പ്രവചനങ്ങള്‍ നൂറു കണക്കിന് ഉണ്ടാകും.. ലോകത്തെ ഞെട്ടിച്ചു കൊണ്ട് അവയെല്ലാം സത്യമാകുന്ന കാഴ്ച ജനം കണ്ടിട്ടുണ്ട്.. ആ നീണ്ട ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുത്ത പതിനഞ്ചെണ്ണം മാത്രമാണ് ഈ പോസ്റ്റില്‍ പറയുന്നത്.. പോസ്റ്റിന്റെ ദൈര്‍ഘ്യം കൂട്ടാതിരിക്കാന്‍ വേണ്ടി ഹദീസ് മുഴുവന്‍ പറയാതെ അതിലെ പ്രവചനം മാത്രമേ ഈ പോസ്റ്റില്‍ എഴുതിയിട്ടുള്ളൂ.. എങ്കിലും വ്യക്തമായ റഫറന്‍സ് നമ്പര്‍ കൂടെ കൊടുക്കുന്നുണ്ട്.. ആര്‍ക്കെങ്കിലും ആ ഹദീസ് മുഴുവന്‍ വായിക്കണമെന്നുണ്ടെങ്കില്‍ കമന്റുകളില്‍ ചോദിക്കാവുന്നതാണ്.. ഹദീസുകള്ക്ക് പുറമേ മറ്റു ചരിത്രഗ്രന്ഥങ്ങളുടെയും വിക്കിപ്പീടിയയുടെയും റഫറന്സ്‍ കൂടെ ചേര്‍ത്തിട്ടുമുണ്ട്... പ്രത്യേകിച്ചും ആ പ്രവചനങ്ങള്‍ ലോകത്ത് പൂര്‍ത്തീകരിക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവിനു വേണ്ടി..
*****************************************
1. പ്രവചനം:- നബി ഒരിക്കല്‍ പറഞ്ഞു “അമ്മാര്‍ ഇബ്ന്‍ യാസിര്‍ ഒരു കൂട്ടം കലാപകാരികളുടെ കൈകളാല്‍ കൊല്ലപ്പെടും" (സഹീഹുല്‍ ബുഖാരി Volume 4 Book 52, Hadith 67).
പൂര്‍ത്തീകരണം:- ഖലീഫ അലിക്കെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുമായി ഹിജ്രാബ്ദം 25 അഥവാ AD 657ല്‍ നടന്ന സിഫ്ഫ്വീന്‍ യുദ്ധത്തില്‍ വച്ച് അലിയുടെ സൈന്യാംഗമായിരുന്ന അമ്മാറിനെ എതിര്‍പക്ഷക്കാരായ കലാപകാരികള്‍ വധിക്കുകയുണ്ടായി. ( ഇബ്ന്‍ സഅദ് 3: pg 253,259,261, ത്വബരി 4:pg 27, Wikipedia).. നബിയുടെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു അമ്മാര്‍
2. പ്രവചനം:- നബി ഒരിക്കല്‍ പറഞ്ഞു “ഉമര്‍ ഇബ്ന്‍ ഖത്വാബും ഉസ്മാന്‍ ഇബ്ന്‍ അഫ്ഫാനും രക്തസാക്ഷികള്‍ ആകും” (സഹീഹുല്‍ ബുഖാരി Volume 5, Book 57, Number 24 )
പൂര്‍ത്തീകരണം:- AD 644, ഹിജ്രാബ്ദം 22:- പ്രഭാതനമസ്കാരം നിര്‍വ്വഹിക്കുന്നതിനിടെ അബൂ ലു’ലു’അ എന്ന പേര്‍ഷ്യക്കാരന്‍ ഉമറിനെ ഒരു കത്തി കൊണ്ട് കുത്തി.. അയാളുടെ കൈകളാല്‍ ഉമര്‍ രക്തസാക്ഷിയായി ( Umar by Muhammad Husain haykal. chapter: death of umar ; Wikipedia)
AD 656, ഹിജ്രാബ്ദം 34:- ഉസ്മാന്റെ ഖിലാഫത്തിനെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുടെ കൈകള്‍ കൊണ്ട് ഉസ്മാന്‍ കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹവും രക്തസാക്ഷിയായി. (ത്വബരി 3: pg 376-418; അല്‍ ബിദായ വന്നിഹായ 7:pg 168-197 ; Wikipedia)
(ഇരുവരും നബിയുടെ പ്രമുഖ അനുയായികളും കൊല്ലപ്പെടുമ്പോള്‍ ഇസ്ലാമിക ലോകത്തിന്റെ ഭരണാധികാരികളും ആയിരുന്നു)
3. പ്രവചനം:- ഖന്തക്ക് യുദ്ധസമയത്ത് കിടങ്ങ് കുഴിക്കവേ നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-
“a) മുസ്ലിംകള്‍ സിറിയ കീഴടക്കും.
b) മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കും.
c) മുസ്ലിംകള്‍ യെമന്‍ കീഴടക്കും.” (നസാഇ 2: 56)
സ്വന്തം നാട്ടില്‍ പോലും സുരക്ഷിതന്‍ അല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നോര്‍ക്കുക.. പേര്‍ഷ്യ കീഴടക്കും എന്ന് പലപ്പോഴും, അതും അനുയായികളായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമുള്ള കാലത്തും നബി പ്രവചിച്ചതായി ചരിത്രങ്ങളില്‍ കാണാം.. അന്നത്തെ ലോകശക്തികള്‍ ആയിരുന്നു പേര്‍ഷ്യയും സിറിയയും എല്ലാം .. നബി ആണെങ്കില്‍ അന്നത്തെ ലോകത്തെ ഏറ്റവും താഴെക്കിടയില്‍ കിടന്നിരുന്ന അറേബ്യയിലെ ഒരു അനാഥനും ഇടയനും ആയി വളര്‍ന്നയാള്‍.. ഇന്നത്തെ സാഹചര്യം വച്ച് ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഉഗാണ്ടയിലെ ഒരു സാധരാണക്കാരന്‍ 'ഞാന്‍ അമേരിക്കയും ചൈനയും കീഴടക്കും' എന്ന് പറയുന്നത് പോലെ അവിശ്വസനീയമായ ഒരു പ്രവചനം ആയിരുന്നു അത്.
പൂര്‍ത്തീകരണം:- ചരിത്രത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുന്നതു ലോകം കണ്ടു..
a) AD 636ല്‍ യര്മൂക് യുദ്ധത്തില്‍ വച്ച് ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ സിറിയന്‍ സൈന്യത്തെ പരാജയപ്പെടുത്തുകയും സിറിയ കീഴടക്കുകയും ചെയ്തു. (Syria." Encyclopædia Britannica.; WIKIPEDIA)
b) AD 633 ല്‍ മുസ്ലിംകള്‍ ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍ പേര്‍ഷ്യക്കെതിരില്‍ ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും ചെയ്തു. തുടര്ന്ന് 636 AD യില്‍ വച്ച് സഅദുബ്നു അബീവക്കാസിന്റെ നേതൃത്തത്തില്‍ വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ പേര്‍ഷ്യയുടെ കിഴക്ക് ഭാഗം മുഴുവന്‍ മുസ്ലിംകളുടെ വരുതിയില്‍ ആകുകയും AD 651ഓടെ പേര്‍ഷ്യ മുഴുവനായും മുസ്ലിംകള്‍ക്ക് കീഴടങ്ങുകയും ചെയ്തു (WIKIPEDIA ; Between Memory and Desire: The Middle East in a Troubled Age (p. 180); The Muslim Conquest of Persia By A.I. Akram. Ch: 1)
c) AD 630 ല്‍ നബിയുടെ കാലത്ത് തന്നെ മുസ്ലിംകള്‍ യെമന്‍ കീഴടക്കി. (2006, history of yemen ; WIKIPEDIA)
4. പ്രവചനം:- നബി തന്റെ മരണത്തിനു തൊട്ടു മുമ്പ് പറഞ്ഞു:- “എന്റെ മരണത്തിനു ശേഷം എന്റെ കുടുംബത്തില്‍ നിന്നും ആദ്യം മരണപ്പെടുക എന്റെ മകള്‍ ഫാത്തിമ ആയിരിക്കും” (സ്വഹീഹുല്‍ ബുഖാരി Volume 4 Book 56, Hadith 820)
പൂര്‍ത്തീകരണം:- നബിയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം ഫാത്വിമ മരണപ്പെട്ടു.. (സ്വഹീഹുല്‍ ബുഖാരി 5:59:546 ; Wikipedia) ഈ ആറു മാസത്തിനിടയില്‍ നബിയുടെ മറ്റു കുടുംബാംഗങ്ങള്‍ ആരും തന്നെ മരണപ്പെട്ടിരുന്നില്ല
5. പ്രവചനം:- മുഹമ്മദ് നബി പറഞ്ഞു: “ദൈവം ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാചകത്വം തുടരും. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്‍പറ്റുന്ന, ആ മാതൃക അതേ പടി പിന്തുടരുന്ന ഖിലാഫത്ത് നിലവില്‍ വരും. അതിനു ശേഷം രാജഭരണം ആകും ഉണ്ടാവുക.. അതിനു ശേഷം ലോകത്ത് ധിക്കാരികളുടെ ദുര്‍ഭരണം ആവും ഉണ്ടാവുക.. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്തുടര്‍ന്ന അതേ ഖിലാഫത്ത് വീണ്ടും വരും.” (മുസ്നദ് അഹമദ് 4:273)
പൂര്‍ത്തീകരണം:-
--ഹിജ്രാബ്ദം 10 അഥവാ AD 632 ല്‍ നബി മരണപ്പെട്ടത്തോടെ പ്രവാചകത്വം അവസാനിച്ചു.
--അതിനു ശേഷം മുപ്പതു വര്ഷുത്തോളം നബിയുടെ മാതൃക പിന്പറ്റുന്ന ഖിലാഫത്ത് ലോകം കണ്ടു. ഖലീഫ അബൂബക്കര്‍, ഖലീഫ ഉമര്‍, ഖലീഫ ഉസ്മാന്‍, ഖലീഫ അലി, ഇവര്ക്ക് ശേഷം വളരെ ചുരുങ്ങിയ കാലം ഖലീഫയായി അലിയുടെ മകന്‍ ഹസ്സനും ആ പ്രവാചകമാതൃയില്‍ ഭരിച്ചു.
--അതിനു ശേഷം മുആവിയയുടെ ഭരണം, ഉമവി ഭരണം, അബ്ബാസി ഭരണം എന്നിങ്ങനെ വേണ്ട ലോകം മുഴുക്കെ രാജഭരണം നിലവില്‍ വരികയുണ്ടായി.
--പില്‍ക്കാലത്ത് യുറോപ്പ്യന്‍ അധിനിവേശങ്ങള്‍ ആരംഭിച്ചു.. പിന്നെ ആ ധിക്കാരികളുടെ തേര്‍വാഴ്ച ലോകം കണ്ടു.. ഇന്നും ധിക്കാരികളും അക്രമികളുമായ അമേരിക്കയെ പോലുള്ളവരുടെ കൈകളില്‍ ലോകം നിലകൊള്ളുന്നു..
-വീണ്ടും ഒരു ഖിലാഫത്ത് വരിക എന്നത് കൂടി ഈ പ്രവചനത്തില്‍ ബാക്കിയുണ്ട്.. ലോകം കാത്തിരിക്കുന്നു..
6. പ്രവചനം:- നബി പറഞ്ഞു: “എനിക്ക് ശേഷം എന്റെ മാതൃക പിന്തുടരുന്ന ഖിലാഫത്ത് ഭരണം മുപ്പതു വര്‍ഷം നീണ്ടു നില്‍ക്കും . അതിനു ശേഷം രാജഭരണം നിലവില്‍ വരും.” (സുനനു അബൂദാവൂദ് (2/264) ; മുസ്നദ് അഹമദ് (1:169 , 5:220, 221)
പൂര്‍ത്തീകരണം:- ഖലീഫ അലി കൊല്ലപ്പെട്ടതിനു ശേഷം പ്രമുഖ സഹാബികള്‍ അദ്ദേഹത്തിന്റെ മകന്‍ ഹസ്സനെ ഖലീഫയായി തെരഞ്ഞെടുത്തു.. പക്ഷെ മുആവിയ പക്ഷവുമായുള്ള പ്രശ്നം തീര്‍ക്കാന്‍ വേണ്ടി ഹസ്സന്‍ തന്റെ അധികാരം വേണ്ടെന്നു വയ്ക്കുകയും അങ്ങനെ മുആവിയ മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെയും ഭരണാധികാരി ആവുകയും ചെയ്തു. കൃത്യം മുപ്പതാം വര്ഷം (ഹിജ്രാബ്ദം 40, AD 661) ആണ് ഹസ്സന്‍ തന്റെ ഖിലാഫത്ത് വിട്ടൊഴിഞ്ഞത്.. (സഹീഹുല്‍ ബുഖാരി Volume 3, Book 49, Number 867, അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 16, The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 , WIKIPEDIA)
പിന്നീട് മുആവിയ മുതല്‍ അങ്ങോട്ട് രാജഭരണം ആരംഭിച്ചു.. (അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 135)
7. പ്രവചനം:- ഒരിക്കല്‍ നബി ഉമ്മു ഹറമിനോട് പറഞ്ഞു: “എന്റെ സമുദായം ഒരുനാള്‍ കടലില്‍ വച്ച് യുദ്ധം ചെയ്യും.. നീയും ആ സൈന്യത്തില്‍ ഉണ്ടാകും” .. (തിര്‍മിദി ; ഹന്ബല്‍ 4.132.)
പൂര്‍ത്തീകരണം:- AD 651 ല്‍ ഖലീഫ ഉസ്മാന്റെ കാലത്ത് മുആവിയയുടെ നേതൃത്തത്തില്‍ മുസ്ലിംകള്‍ സൈപ്രസിനെതിരെ കടല്‍മാര്‍ഗ്ഗം യുദ്ധം ചെയ്യുക ഉണ്ടായി. മുസ്ലിം സൈന്യത്തില്‍ ഉമ്മു ഹറാമും ഉണ്ടായിരുന്നു.. (Muawiya Restorer of the Muslim Faith By Aisha Bewley , WIKIPEDIA)
8. പ്രവചനം:- പ്രവാചകന്‍ തന്റെ പൗത്രന്‍ ഹസ്സനെ കുറിച്ച് ഒരിക്കല്‍ അനുയായികളോട് പറഞ്ഞു: "എന്റെ ഈ കുഞ്ഞു നേതാവാണ്. ദൈവം അവന്റെ കരങ്ങളിലൂടെ മുസ്ലിംകളുടെ രണ്ടു സംഘങ്ങള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കുന്നതാണ്” (സഹീഹുല്‍ ബുഖാരി Book 56, Hadith 823) ; മുസ്നദ് അഹമദ് 5:38, 44, 49, 51.)
പൂര്‍ത്തീകരണം:- AD 661 ല്‍ ഹസ്സന്‍ തന്റെ ഖിലാഫത്ത് ഒഴിഞ്ഞു കൊടുത്തതോടെ മുസ്ലിംകളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിനു താല്‍ക്കാലികമായ അറുതിയായി.. (സഹീഹുല്‍ ബുഖാരി Volume 3, Book 49, Number 867 ; അല്‍ ബിദായ വന്നിഹായ 8/16 ; The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 ; WIKIPEDIA)
9. പ്രവചനം:- ഒരിക്കല്‍ അലിയും സുബൈറും കൂടി സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നബി അലിയോടു പറഞ്ഞു: “ഒരിക്കല്‍ സുബൈര്‍ താങ്കള്‍ക്കെതിരെ യുദ്ധതിനിറങ്ങും. അത് അദ്ദേഹത്തിന് പറ്റുന്ന ഒരു പിഴവ് ആയിരിക്കും” (Ibn Kathir, al-Bidaya wa’n-Nihaya, 6:213; al-Hakim, al-Mustadrak, 3:366, 367; Ali al-Qari, Sharhu’sh-Shifa, 1:686, 687.)
പൂര്‍ത്തീകരണം:- പതിറ്റാണ്ടുകള്‍ക്ക് ശേഷം AD 656 ല്‍ നടന്ന ജമല്‍ യുദ്ധം.. അലിയുടെ ഭരണകാലത്ത് ഉസ്മാന്റെ ഖാതകരെ ശിക്ഷിക്കുക എന്നാവശ്യപ്പെട്ടു ആയിഷയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സൈന്യത്തില്‍ സുബൈറും ഉണ്ടായിരുന്നു.. അവര്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടുകയും മേല്‍ പറഞ്ഞ നബിവചനം അലി സുബൈറിനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം തിരിച്ചു പോവുകയും ഉണ്ടായി.. (ത്വബരി 3: pg 415, aഅല്‍ ബിദായ വന്നിഹായ 7: pg 240-247, WIKIPEDIA)
10. പ്രവചനം:- "മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍ കീഴടക്കും.'' (മുസ്നദ് അഹമദ് 14:331 ; അല്‍ ഹാകിം, അല്‍ മുസ്തദ്രാക് 4:421-422)
പൂര്‍ത്തീകരണം:- AD 1453 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ ആയ മെഹ്മദ് രണ്ടാമന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍ കീഴടക്കി. (Crowley, Roger (2006). Constantinople: The Last Great Siege, 1453, WIKIPEDIA)
11. പ്രവചനം:- നബി ഒരിക്കല്‍ അലിയോടു പറഞ്ഞു: “നീ ഈസാ(യേശു)യെ പോലെയാണ്. അദ്ദേഹത്തിന്റെ മാതാവിനെ പോലും ഭര്ത്സിക്കാന്‍ മാത്രം ജൂതന്മാര്‍ അദ്ദേഹത്തോട് ശത്രുതയിലായിരുന്നു. ക്രിസ്ത്യാനികളാകട്ടെ അമിതസ്നേഹം കൊണ്ട് അര്‍ഹമല്ലാത്ത സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിക്കുകയും ചെയ്തു” (നസാഇ 84:34)
പൂര്‍ത്തീകരണം:- അലിയുടെ ഭരണകാലത്ത് പൊട്ടി മുളച്ച സബഇകള്‍ എന്നൊരു വിഭാഗം അലിയെ സ്നേഹാധികധ്യത്താല്‍ അമാനുഷികന്‍ ആയി കാണാന്‍ തുടങ്ങി.. അദ്ദേഹം മരിച്ചിട്ടില്ലെന്നും അദ്ദേഹം ആകാശത്തേക്ക് ഉയര്ക്കപ്പെടുക ആണുണ്ടായത് എന്നുമായിരുന്നു അവരുടെ വിശ്വാസം.. (മുഹമ്മദ് ഫരീദ് വജ്ദി- ദാഇറതു മആരിഫില്‍ ഖര്നില്‍ ഇശ്ശീന്‍ ; ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി) ഇന്നും ശിയാക്കളില്‍ ചില വിഭാഗം അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യന്‍ എന്നതിലുപരി ആയി കാണുന്നു..
അതെ സമയം ഖവാരിജുകള്‍ എന്ന മറ്റൊരു വിഭാഗം അലിയെ ഒരു പ്രഖ്യാപിത ശത്രു ആയി കാണുകയുണ്ടായി. (ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി)
അത് പോലെ മുആവിയ മുതല്‍ ഉള്ള ഉമവീ രാജാക്കന്മാരും അവരുടെ ഗവര്‍ണ്ണര്‍മാരും (ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഒഴികെ) പള്ളി മിമ്പറുകളില്‍ അലിയുടെ പേരില്‍ ശകാരവര്‍ഷം ചൊരിയുക എന്നൊരു ദുര്‍സമ്പ്രദായം ആചരിച്ചിരുന്നു.. (ത്വബരി 4: പേജ് 188 ; അല്‍ ബിദായ വന്നിഹായ 8: പേജ് 259; 9: പേജ് 80)
12. പ്രവചനം:- ഹിജ്റ പോകുന്ന സമയത്ത്, നബി തന്നെ പിടിക്കാനായി വരികയും പിന്നെ പശ്ചാതിപ്പിച്ചു മടങ്ങുകയും ചെയ്ത ഗ്രാമീണനായ സുറാക്ക ബിന്‍ മാലിക്കിന് പേര്ഷ്യന്‍ രാജാവായ കിസ്റയുടെ വളകള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി.. സുറാക്കയുടെ കൈകളില്‍ കിസ്രായുടെ വളകള്‍ അണിയിക്കും എന്നതായിരുന്നു പ്രവചനം "[ Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no. 3115,] സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു ന്നാട്ടിലേക്ക് അഭയം തേടി പോകുന്ന, സ്വന്തമായി ഒരു അടി മണ്ണ് പോലും ഇല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നതോര്‍ക്ക്ക. അതും ലോകശക്തിയായ പേര്‍ഷ്യന്‍ രാജാവിന്റെ വളകള്‍.. ( ആ വളകള്‍ അവരുടെ അധികാരത്തിന്റെ ചിഹ്നം ആയിരുന്നു. അവര്‍ തോല്‍ക്കുമ്പോഴാണ് അത് ജേതാവിന് ലഭിക്കുക)
പൂര്‍ത്തീകരണം:- AD 636 ല്‍ നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ വച്ചു കിസ്രാ പരാജയപ്പെടുകയും കിസ്രായുടെ ആഭരണങ്ങള്‍ മദീനയിലേക്ക് കൊണ്ട് വരികയും ഉണ്ടായി. അന്നത്തെ മുസ്ലിംകളുടെ ഖലീഫ ആയിരുന്ന ഉമര്‍ ബിന്‍ ഖത്വാബ് സുറാക്കയെ കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും സുറാക്കയെ കിസ്രയുടെ വസ്ത്രവും ആഭരണങ്ങളും അണിയിച്ചു. കൈകളില്‍ ആ വളയും.. (Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no. 3115; Qadi Iyad, ash-Shifa, 1:344 ; Wikipedia)
13. പ്രവചനം:- മുസ്ലിംകള്‍ നന്നേ ദുര്‍ബലരും ദരിദ്രരും മര്‍ദ്ദിതരും എതിരാളികള്‍ പ്രമാണിമാരും ധനികരും ശക്തരും ആയിരുന്ന ഇസ്ലാമിന്റെ തുടക്കകാലങ്ങളില്‍ അദിയ്യ് ബിന്‍ ഹാത്വിം എന്ന വ്യക്തിയോട് നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-
a) അങ്ങ് ഹീറ(ഇറാക്കിലെ ഒരു നഗരം)യില്‍ നിന്ന് വരെ സ്ത്രീകള്‍ ഒറ്റയ്ക്ക് നിര്‍ഭയരായി മക്കയില്‍ വന്നു കഹ്ബ പ്രദക്ഷിണം ചെയ്യുന്ന കാലം വരും. (അന്നത്തെ കാലത്തെ മോഷ്ടാക്കളുടെ ഒരു പ്രധാന താവളം ഹീറ-മക്ക ഏരിയയില്‍ ഉണ്ടായിരുന്നു എന്നത് ഇതിനോട് കൂട്ടി വായിക്കുക)
b) മുസ്ലിംകള്‍ പേര്‍ഷ്യന്‍ രാജാവ് കിസ്രയെ കീഴടക്കുകയും അയാളുടെ വമ്പിച്ച നിധി കൂമ്പാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും.
c) ദാനം ചെയ്യാന്‍ ആളുകള്‍ താല്‍പ്പര്യപ്പെടുകയും പക്ഷെ ആ ദാനം വാങ്ങാന്‍ ആളുകള്‍ ഇല്ലാതെ വരികയും ചെയ്യുന്നിടത്തോളം മുസ്ലിംകള്‍ക്കിടയില്‍ സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യും" (മുസ്നദ് അഹമദ് , Vol. 4, 19397, 19400 ; സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)
പൂര്‍ത്തീകരണം:-
a) പില്‍ക്കാലത്ത് ഇറാക്ക് മുസ്ലിംകള്‍ക്ക് കീഴടങ്ങുകയും ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഇസ്ലാമിക ലോകം മുഴുവന്‍ സുരക്ഷിതപ്രദേശം ആവുകയും സ്ത്രീകള്‍ ഹീറയില്‍ നിന്നും ഒറ്റയ്ക്ക് ഹജ്ജിനു വരാന്‍ തുടങ്ങുകയും ചെയ്തു.. (മുസ്നദ് അഹമദ് , Vol. 4, #19397, 19400; സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)
b) മുകളില്‍ വിശദീകരിച്ചിട്ടുണ്ട്
c) ഖലീഫ ഉമറിന്റെ കാലത്ത് ഇസ്ലാമിക ലോകം സമ്പന്നമാകുകയും സകാത്ത് വാങ്ങാന്‍ ദരിദ്രര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നിട്ട് സകാത്ത് പണം കൊണ്ട് ഈജിപ്തിലെ അടിമകളെ വാങ്ങി മോചിപ്പിക്കാന്‍ ആണ് വിനിയോഗിച്ചത്.. രണ്ടാം ഉമര്‍ എന്നറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്തും സമാന സാഹചര്യം നിലവില്‍ വരികയുണ്ടായി..
14. പ്രവചനം:- നബി പറഞ്ഞു “ഹുസൈന്‍ (നബിയുടെ പൗത്രന്‍) കര്‍ബലയിലെ തഫ്ഫ് എന്നാ സ്ഥലത്ത് വച്ച് കൊല്ലപ്പെടും”( മുസ്നദ് അഹമദ് 6:294.)
പൂര്‍ത്തീകരണം:- AD 680 ല്‍ കര്‍ബലയില്‍ വച്ച് യസീദ് ഇബ്ന്‍ മുആവിയയുമായി നടന്ന യുദ്ധത്തില്‍ വച്ച് ഹുസൈന്‍ (റ) രക്തസാക്ഷിയാവുകയുണ്ടായി (അല്‍ ബിദായ വന്നിഹയാ, ഇബ്നു കഥീര് 8/188)
15. പ്രവചനം:- “ചെറിയ കണ്ണുകളോട് കൂടിയ, ചപ്പിയ മൂക്കുള്ള, പരിച പോലെ മുഖമുള്ള തുര്‍ക്കുകളോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല” (സ്വഹീഹുല്‍ ബുഖാരി Volume 4, Book 52, Number 179)
പൂര്‍ത്തീകരണം:- പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചെന്ഘിസ് ഖാന്റെ നേതൃത്വത്തില്‍ മംഗോളിയന്‍ സൈന്യം മുസ്ലിം ലോകത്തെ ആക്രമിക്കുകയുണ്ടായി. (The Islamic World to 1600: The Mongol Invasions (The Il-Khanate), Wikipedia)
ഇവരുടെ രൂപം നബി പറഞ്ഞ രൂപവുമായി കറക്റ്റ് മാച്ച് ചെയ്യുന്നു..
*******************************************
ഇനിയും ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.. മുകളിലുള്ളത് അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്.. നബിയുടെ എല്ലാ പ്രവചനങ്ങളും സാക്ഷാത്കരിക്കപ്പെട്ടു.. ലോകം അതിനു സാക്ഷിയാണ്.. ഒന്ന് പോലും തെറ്റിയിട്ടില്ല.. അങ്ങനെ ഏതെങ്കിലും ഒന്ന് തെറ്റിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം തന്നെ സംശയത്തില്‍ ആകുമായിരുന്നു.. പക്ഷെ അതുണ്ടായില്ല..
ഇനി എന്റെ ചോദ്യം മുഹമ്മദ് നബി ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് അംഗീകരിക്കാത്തവരോടാണ്.. നിങ്ങള്‍ പറയുക.. മുഹമ്മദ് എന്ന വ്യക്തി ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു? ലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങള്‍ ഇത്ര കൃത്യമായി മുന്‍കൂട്ടി പറയാന്‍ മാത്രം അദ്ദേഹത്തിന് ഉണ്ടായിരുന്ന ആ ദിവ്യശക്തിയുടെ യാഥാര്‍ത്ഥ്യം എന്തായിരുന്നു?
പിന്‍കുറി:- ഇനി ഒന്ന് കൂടിയുണ്ട്ര്‍.. സ്വഗ്ഗവും നരകവും. അതും നബിയുടെ പ്രവചനങ്ങളില്‍ പെട്ടതാണ്.. മേല്‍ പറഞ്ഞ പ്രവചനങ്ങള്‍ എല്ലാം നടന്നത് പോലെ തന്നെ പരലോകവും ഒരു യാഥാര്‍ത്യമായി വരിക തന്നെ ചെയ്യും.. ബുദ്ധിയുള്ളവര്‍ക് അത് ഇപ്പോഴേ വിശ്വസിച്ചു അതിനനുസരിച്ച് ജീവിക്കാം. അതല്ല, നേരിട്ട് കണ്ടാലേ വിശ്വസിക്കൂ എന്നുള്ളവര്‍ക്ക് അത് നേരില്‍ കാണുന്ന ദിനത്തിനായി കാത്തിരിക്കുകയും ചെയ്യാം..
No comments:
Post a Comment