*മുഹമ്മദ് നബി صلى الله عليه وسلم
ദൈവദൂതനാണന്നതിന്റെ പ്രമാണങ്ങളും അടയാളങ്ങളും*
*പ്രവാചകത്വത്തിന്റെ തെളിവുകൾ*
പ്രപഞ്ചസൃഷ്ടാവും സർവ്വജ്ഞാനീയമായ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് മാർഗ്ഗദർശനം നൽകുവാനായി പ്രവാചകന്മാരെയും ദൈവദൂതന്മാരെയും നിയോഗിക്കുന്നു.
സർവ്വജ്ഞാനിയായ
പ്രപഞ്ചസൃഷ്ടാവ്
അയച്ച ദൂതന്മാരാണ് ഞങ്ങൾ എന്ന് ഈ ദൂതന്മാർ വാദിക്കുമ്പോൾ നിങ്ങൾ ദൂതന്മാരാണ് എന്നതിന് എന്താണ് തെളിവ് എന്താണ് അടയാളം എന്ന് ജനങ്ങൾ ചോദിക്കുന്നതാണ്.
അപ്പോൾ കഴിഞ്ഞകാല ദൂതന്മാർ എല്ലാം ധാരാളം അടയാളങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്
മറ്റു ജനങ്ങൾക്ക് സാധ്യമല്ലാത്ത അസാധാരണമായ
കാര്യങ്ങൾ അവർ പ്രകടിപ്പിക്കുന്നതാണ് ഏതെങ്കിലും മഹാജാലങ്ങളെ കൊണ്ടോ കങ്കട്ടുകളെ കൊണ്ടോ അതിനെ പരാജയപ്പെടുത്താൻ സാധ്യമാവുകയില്ല അത്തരം അസാധാരണ സംഭവങ്ങൾ
മറ്റൊരാൾക്കും അപ്രകാരം കൊണ്ടുവരാൻ സാധിക്കാത്ത വിധം ഉള്ള അത്ഭുതങ്ങളും അവർ കാണിക്കുന്നതാണ്
മുഹമ്മദ് നബി صلى الله عليه وسلم
അല്ലാഹു നിയോഗിച്ചവരും ദിവ്യ സന്ദേശം ലഭിച്ചവരുമാണന്നതിനും സർവ്വജ്ഞാനിയും പ്രപഞ്ചസൃഷ്ടാവുമാ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുവാൻ വേണ്ടി അയച്ച ദൈവ ദൂതനുമാണ് എന്നതിന്
ധാരാളം അടയാളങ്ങളും തെളിവുകളും ഉണ്ട് -
അതിൽ പെട്ട ചില തെളിവുകൾ താഴെ വിവരിക്കാം
ഇമാം ബുഖാരി റ
1014 ഹദീസായും
ഇമാം മുസ്ലിം 897 ഹദീസായും മറ്റു ധാരാളം ഗ്രന്ഥങ്ങളിലും ഉദ്ധരിക്കുന്നു.
അവിടത്തെ ശിഷ്യരിൽ പ്രധാനിയായ അനസ് (റ) നിവേദനം ചെയ്യുന്നു. ഒരു വെള്ളിയാഴ്ച ദിവസം നബി (സ) ഖുതുബ നടത്തിക്കൊണ്ടിരിക്കുകയാണ്. കടുത്ത വരൾച്ചയും രൂക്ഷമായ ജലക്ഷാമവും അനുഭവപ്പെട്ട സമയമായിരുന്നു അത്. ഒരാൾ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരെ, വരൾച്ച കാരണം ഞങ്ങളുടെ സമ്പത്തു നശിക്കുകയും കുടുംബം പട്ടിണിയാവുകയും ചെയ്‌തിരിക്കുന്നു. അങ്ങ് അല്ലാഹുവിനോടു പ്രാർത്ഥിച്ചാലും.' കാർമേഘത്തിൻ്റെ ഒരു കീറുപോലും ആകാശത്തിൽ കാണാനില്ലാത്ത സന്ദർഭം. അദ്ദേഹത്തിൻറെ അപേക്ഷ കേട്ടപ്പോൾ നബി (സ) കയ്യുയർത്തി അല്ലാഹുവിനോടു ദുആ ചെയ്തു. നബി (സ) കരങ്ങൾ താഴ്‌തും മുമ്പേ പർവ്വതസമാനമായ കാർമേഘം ആകാശത്തിൽ പ്രത്യക്ഷപ്പെടുകയും ശക്തമായ പേമാരി വർഷിക്കുകയും ചെയ്തു. മിമ്പറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നബി (സ) യുടെ താടി രോമങ്ങളിൽ കൂടി മഴത്തുള്ളികൾ ഇറ്റിവീഴുന്നത് കാണാമായിരുന്നു. അങ്ങനെ മഴ തുടർന്നുകൊണ്ടിരുന്നു. അടുത്ത വെള്ളിയാഴ്ച നബി (സ) ഖുതുബ ഓതുന്നതിനിടയിൽ പ്രസ്‌തുത വ്യക്തിയോ മറ്റൊരാളോ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിൻ്റെ റസൂലേ, കെട്ടിടങ്ങൾ പൊളിഞ്ഞു വീണു! സമ്പാദ്യങ്ങൾ വെള്ളത്തിലായി. മഴ നിന്നു കിട്ടുവാൻ വേണ്ടി അവിടുന്നു പ്രാർത്ഥിക്കണം.' ഇതു കേട്ടപ്പോൾ അവിടുന്നു പറഞ്ഞു അല്ലാഹുവേ മഴ ചുറ്റുഭാഗത്തുമതി, ഞങ്ങളുടെ മുകളിൽ വേണ്ട. ഇതു പറഞ്ഞ് അവിടുന്നു മേഘങ്ങളിലേക്കു വിരൽ ചൂണ്ടി. നബി (സ) വിരൽ ചൂണ്ടിയ ഭാഗങ്ങളിൽനിന്നു മേഘങ്ങൾ മറയുകയും അങ്ങനെ മദീനയിൽ മാത്രം മഴ ഇല്ലാതാവുകയും സമീപ സ്ഥലങ്ങ ളിൽ മഴ തുടർന്നുകൊണ്ടിരിക്കുകയും ചെയ്‌തു. മദീന വലിയൊരു വട്ടക്കിണർ പോലെയായി മാറി. മലയോരങ്ങളിൽ നിന്ന് ഒഴുകിക്കൊണ്ടിരുന്ന വെള്ളച്ചാലുകൾ ഒരു മാസത്തോളം നീണ്ടുനിന്നു. വെയിലത്താണ് ഞങ്ങൾ തിരിച്ചു പോന്നത്. ഏതു പ്രദേശത്തുനിന്നു വന്നവർക്കും ശക്തമായ പേമാരിയുടെ കാര്യമായിരുന്നു സംസാരിക്കാനുണ്ടായിരുന്നത്.
മഴ വർഷിപ്പിക്കാനുള്ള യന്ത്രങ്ങളൊന്നും അന്നു കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ.
മഴ ലഭിക്കാതെ സാദ്ധ്യമല്ല താനും. അല്ലാഹു അയച്ച പ്രവാ ചകൻ ചോദിച്ചാൽ അല്ലാഹു സ്വീകരിക്കാതിരിക്കില്ല. ഈ വിശ്വാസം സ്വഹാബത്തിനുണ്ടായിരുന്നതു കൊണ്ടായിരുന്നു പ്രവാചകരോടവർ ഇങ്ങനെ ആവശ്യപ്പെട്ടത്..
ഇവിടെ നാമൊന്നു ചിന്തിക്കുക. ആകാശത്തിൽ കാർമേഘത്തിന്റെ കണികപോലുമില്ലാതിരുന്ന അവസരത്തിൽ കൈ ഉയർത്തി പ്രാർത്ഥിക്കേണ്ട താമസം, മഴത്തുള്ളികൾ പൊഴിഞ്ഞു. വെള്ളം കൂടുതലായിപ്പോയെന്ന സഹാബത്തിൻ്റെ പരാതി മൂലം മഴ വേണ്ടെന്ന പറഞ്ഞു. മേഘത്തിലേക്കു വിരൽ ചൂണ്ടിയപ്പോൾ മഴക്കാറ് നീങ്ങി മഴ നിൽക്കു കയും ചെയ്തു. മുറിയാതെ വർഷിച്ചുകൊണ്ടിരിക്കുന്ന പേമാരി പെട്ടെന്നു നിന്നു വെയിൽ വീഴുന്നു. ഇതു ജാലവിദ്യാ പ്രയോഗത്തി ൻ്റെ ഫലമാണോ? ഈ സംഭവത്തിനു ദൃക്‌സാക്ഷികളാവുന്നവർക്ക് അവിടത്തെ പ്രവാചകത്വത്തിൽ സംശയിക്കേണ്ടി വരുമോ? ഒരിക്കലു മില്ല, ജാലവിദ്യ സംബന്ധമായി എന്തെങ്കിലും അറിയുന്ന ആരും ഇത്തരം അത്ഭുത കൃത്യങ്ങൾ വെറും മായാവേലകളാണെന്നു പറയാൻ മുതിരുമെന്നു തോന്നുന്നില്ല.
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW
No comments:
Post a Comment