*ഖതീബുമാർ അശ്രദ്ധമായാൽ ജുമുഅ നിശ്ഫലമാകും*
➖➖➖➖➖➖➖
ഖുതുബയുടെ അവസാനത്തിന്റെയും ഇമാം നിസ്കാരത്തിൽ പ്രവേശിക്കുന്നതിന്റെയും ഇടയിൽ മുവാലാത് നിബന്ധനയാണ്. അഥവാ ഏറ്റവും ചുരുങ്ങിയ രൂപത്തിൽ രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യമായ ഇടവേള( ഏകദേശം1½മിനിറ്റ് )പാടില്ല, അതിനുമുമ്പ് ഇമാം നിസ്കാരത്തിൽ പ്രവേശിച്ചിരിക്കണം.അല്ലെങ്കിൽ പ്രബല വീക്ഷണപ്രകാരം ജുമുഅ സ്വഹീഹാവുകയില്ല. ആയതിനാൽ ഇഖാമത് അവസാനിക്കലോടു കൂടി ഖതീബ് മിഹ്റാമിൽ പ്രവേശിച്ച്, ഉടനെ നിസ്കാരത്തിൽ പ്രവേശിക്കാൻ ശ്രമിക്കണമെന്ന് ഇമാമുകൾ ഉണർത്തിയിട്ടുണ്ട്.
മേൽ ഗൗരവം പരിഗണിച്ച്/ ഇടവേള ദീർഗ്ഗമാകുമെന്നു ഭയപ്പെട്ടതിനാൽ വെള്ളിയാഴ്ച ജുമുഅയുടെ ഇമാമിനു ഇഖാമതിനു ശേഷമുള്ള ദുആ പോലും സുന്നത്തില്ലന്നു ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.വിശദ വായനക്ക്,അൽ ഫതാവൽ മുഅ്തമദ: പേജ് 89 മുതൽ 97 വരെ കാണുക
എന്നാൽ
سَوُّو صُفوفَكم رحمكم الله...
പോലുള്ള വാചകം കൊണ്ട് സ്വഫ് ശരിപ്പെടുത്താൻ കൽപ്പിക്കൽ ജുമുഅയുടെ ഇമാമിനും സുന്നത്തുണ്ട് ( മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാനും തുണി കയറ്റി ഉ ടുക്കാനും മറ്റു ഉപദേശത്തിനും ഈ സമയം ഉപയോഗിക്കരുത്. നമ്മുടെ ആശ്രദ്ധ കാരണം ഒരു നാട്ടുകാരുടെ മുഴുവൻ ജുമുഅ നഷ്ടപ്പെട്ടുകൂടാ..)
➖➖➖➖➖➖
🌷 ﻭﻭﻻء ﺑﻴﻨﻬﻤﺎ ﻭﺑﻴﻦ ﺃﺭﻛﺎﻧﻬﻤﺎ ، ﻭبينهما ﻭﺑﻴﻦ اﻟﺼﻼﺓ ﺑﺄﻥ ﻻ ﻳﻔﺼﻞ ﻃﻮﻳﻼ ﻋﺮﻓﺎ.
ﻭﺳﻴﺄﺗﻲ ﺃﻥ اﺧﺘﻼﻝ اﻟﻤﻮاﻻﺓ ﺑﻴﻦ اﻟﻤﺠﻤﻮﻋﺘﻴﻦ ﺑﻔﻌﻞ ﺭﻛﻌﺘﻴﻦ ﺑﻞ ﺑﺄﻗﻞ ﻣﺠﺰﺉ ﻓﻼ ﻳﺒﻌﺪ اﻟﻀﺒﻂ ﺑﻬﺬا ﻫﻨﺎ ﻭﻳﻜﻮﻥ ﺑﻴﺎﻧﺎ ﻟﻠﻌﺮﻑ.
(فتح المعين)
🌷....والحاصل أن الامام في الجمعة لا يسن له الدعاء المذكور وكذا الصلاة والسلام على النبي صلى الله تعالى عليه وسلم عقب الإقامة *بل يشرع فورا في الصلاة* (الفتاوى المعتمدة١/٩٤ للعلامة حبيب بن يوسف رحمه الله تعالى )
🌷ﻭ" ﺃﻥ "ﻳﺒﺎﺩﺭ ﺑﺎﻟﻨﺰﻭﻝ" ﻟﻴﺒﻠﻎ اﻟﻤﺤﺮاﺏ ﻣﻊ ﻓﺮاﻍ اﻟﻤﺆﺫﻥ ﻣﻦ اﻹﻣﺎﻣﺔ ﻓﻲ ﺗﺤﻘﻴﻖ اﻟﻤﻮاﻻﺓ ﻣﺎ ﺃﻣﻜﻦ ﺑﻴﻦ اﻟﺨﻄﺒﺔ ﻭاﻟﺼﻼﺓ.(شرح با فضل)
🌷 ﻓﺈﻧﻪ ﻳﻨﺪﺏ ﻟﻹﻣﺎﻡ ﺃﻥ ﻳﺄﻣﺮ ﺑﺗﺴﻮيتها ﻛﻤﺎ ﻓﻌﻞ - ﺻﻠﻰ اﻟﻠﻪ تعالى ﻋﻠﻴﻪ ﻭﺳﻠﻢ ( أسنى المطالب ١/٢٦٨ ،باب الجمعة)
ഷെയർ ചെയ്യാം...
No comments:
Post a Comment