Saturday, March 24, 2018

സ്ത്രീകൾ ജുമുഅക്ക് വരുമ്പോൾ കുളിക്കണമെന്ന് ഇമാം ശാഫിഈ(റ) ഉമ്മിൽ പറഞ്ഞതായി നവവി ഇമാം പറഞ്ഞിട്ടുണ്ടോ

*✏ ചോദ്യം*❓❓10

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
സ്ത്രീകൾ ജുമുഅക്ക് വരുമ്പോൾ കുളിക്കണമെന്ന് ഇമാം ശാഫിഈ(റ) ഉമ്മിൽ പറഞ്ഞതായി നവവി ഇമാം പറഞ്ഞിട്ടുണ്ടോ

*📚✍🏻ഉത്തരം*

പച്ചക്കള്ളമാണ്. അപ്പുറവും ഇപ്പുറവും കട്ടുവെച്ചുകൊണ്ടും തിരിമറികൊണ്ടും അർത്ഥം മാറ്റികൊണ്ടും ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് വഹാബി മൗലവിമാർ.
കിതാബിന്റെ പേജ് മുഴുവൻ ഇട്ടു വായിക്കാൻ വഹാബിമാർ തയ്യാറാവില്ല .ഇവർ മതഗ്രന്ഥങ്ങളിൽ എത്രമാത്രം ദുർവ്യാഖ്യാനം ചെയ്തു പോസ്റ്റ് ഇറക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാണിത്.
  ഇങ്ങനെ ഉള്ള ചില ദുർവ്യാഖ്യാന പോസ്റ്റ് കണ്ടു ധാരാളം സുഹൃത്തുക്കൾ വഹാബിസത്തിൽ പെട്ടു പോയിട്ടുണ്ട്. അവർ കിതാബിലെ പേജ് മുഴുവൻ ഭാഗവും അർത്ഥം വെക്കാൻ മൗലവിമാരോട് പറഞ്ഞാൽ മൗലവിമാർ ബദ്റിൽ ഇബ്‌ലീസ് ഓടിയത് പോലെ ഓടി ഒളിക്കുന്നതാണ്.

ഇതാണ് ,ഇവർ കൊണ്ട് വരുന്ന ഏത് പോസ്റ്റിന്റെയും സ്ഥിതി. ഇവരുടെ തിരിമറിയും ദുർവ്യാഖ്യാനവും കണ്ടാല്‍  ഇബ്‌ലീസ് പോലും അമ്പരന്ന് പോകും. എല്ലാവരും നിഷ്പക്ഷമായി ചിന്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

 *ഇമാം  നവവി (റ)പെരുന്നാൾ ആധ്യായത്തിൽ പറഞ്ഞതിനെയാണ് ഇവർ വെട്ടിമുറിച്ചിരിക്കുന്നത്.*
ഇമാം നവവി ശറഹുൽ  മുഹദബിൽ പറയുന്ന മുഴുവൻ ഭാഗങ്ങളും നമ്മുക്ക് ചർച്ച ചെയ്യാം

*നവവി ഇമാം എഴുതുന്നു*

പെരുന്നാൾ അധ്യായത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
 ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രീകളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നില്ലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മദ്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
📚  *ശറഹുൽ മുഹദബ്‌*
             ഇതിൽ നിന്ന് സ്ത്രികൾ നിസ്കാരത്തിനു വേണ്ടി പള്ളിയിൽ വരൽ ഫിത്നയില്ലെങ്കിൽ തന്നെ കറാഹത്താണെന്ന്‌ ഇമാം നവവി വ്യക്തമായി പറഞ്ഞത് നാം കണ്ടു. ഈ ഭാഗം വഹാബി ദജ്ജാലുകൾ കട്ട് മുറിച്ചാണു പോസ്റ്റ് ഉണ്ടാക്കിയത്.
ഇനി കണ്ടാൽ ആശിക്കപ്പെടാത്ത വളരെ പ്രായാധിക്യമുള്ള വിരൂപികളായ സ്ത്രീകളെ പറ്റി പറയുന്നത് കാണുക

    കണ്ടാൽ
ആശിക്കപ്പെടാത്ത പ്രായാധിക്യമുള്ള ഏതെങ്കിലും സ്ത്രീകൾ പുറപ്പെടുകയാണെങ്കിൽ പ്രശസ്തമല്ലാത്ത
ഭംഗിയില്ലാത്ത വസ്ത്രം ധരിക്കണം, വെള്ളം കൊണ്ട് വ്യത്തിയാകണം . സുഗന്ധം കറാഹത്താണ്.
   ഈ പറഞ്ഞത് കണ്ടാൽ ആശിക്കപ്പെടാത്ത വിധത്തിൽ ഉള്ള  പ്രായാധിക്യമുള്ള സ്‌ത്രീകളെ പറ്റിയാണ്.
അപ്പോൾ ഏതൊരു യുവതിയും അപ്രകാരം ഭംഗിയുള്ള സ്‌ത്രീയും അപ്രകാരം കണ്ടാൽ ആശിക്കപ്പെടുന്നവരും പള്ളിയിൽ നിസ്കാരത്തിനു വേണ്ടി ഹാജരാവല്‍ കറാഹത്താണ്. കാരണം, അവരെ കൊണ്ടോ അവരുടെ മേലിലോ ഫിത്നയുണ്ടവുമെന്ന് ഭയന്നതിന് വേണ്ടിയാണ്.
       ചുരുക്കത്തിൽ കണ്ടാൽ ആശിക്കപ്പെടാത്ത പ്രായാധിക്യമുള്ള വിരൂപികളായ വല്ല സ്‌ത്രീയും പള്ളിയിൽ വരികയാണെങ്കിൽ കുളിക്കണമെന്നും സുഗന്ധം പൂശരുതെന്നും നവവി ഇമാം പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്തു, അത് എല്ലാ സ്ത്രികൾകും ബാധകമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ, സ്ത്രീകൾക്ക്‌ ഫിത്നയില്ലെങ്കിൽ കറാഹത്താണ് എന്ന ആദ്യഭാഗം കട്ടുമുറിച്ചു മറച്ചുവെച്ചു മുൻപും പിന്നും വെട്ടി മാറ്റികൊണ്ടാണ് ഇവർ പോസ്റ്റുണ്ടാക്കിയത്.
സ്ത്രീകൾ ഫിത്നയില്ലെങ്കിൽ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ കാറഹത്താണെന്നു ശറഹുൽ മുഹദബിലും ഫിത്നയുണ്ടെങ്കിൽ ഹറാമാണെന്നു ശറഹ് മുസ്ലിമിലും ഇമാം നവവി തന്നെ പറഞ്ഞിട്ടുണ്ട്.
   *ഇവിടെ ഒരു ചോദ്യമുണ്ട്*
          ഈ പറഞ്ഞത് സ്ത്രികൾ പെരുന്നാളിന്
വന്നിരുന്നു എന്ന ഉമ്മു അത്ഇയ്യ (റ)യുടെ ബുഖാരിയിലെ ഹദീസിന് വിരുദ്ധമല്ലെ .
*മറുപടി ഞാൻ പറയാം.*
              ആയിഷ ബീവിയെ(റ) തൊട്ട് ബുഖാരി മുസ്ലിമിൽ സ്ഥിരമായ ഒരു ഹദീസിൽ ആയിഷ ബീവി പറയുന്നു
  സ്ത്രികൾ ഇന്ന് പുതുതാക്കിയ ഫിത്നകൾ നബി(സ)എത്തിക്കുകയാണെങ്കിൽ ബനൂ ഇസ്രാഈൽ സ്ത്രീകളെ തടഞ്ഞ പോലെ നിരുപാധികം (ഫിത്ന ഉണ്ടായാലും ഇല്ലെങ്കിലും) ഇവരെ നബി(സ) തടയുമായിരുന്നു.
📚 ( *ശറഹുൽ മുഹദബ്*)
       (നിരുപാധികം തടയുമെന്ന് നമ്മുടെ ഇമാമുമാർ പറയുന്നില്ല . ഫിത്നയുള്ള കാലത്ത് ഹറാമും ഫിത്ന ഇല്ലെങ്കിൽ കറാഹത്ത് എന്നുമാണ് പറയുന്നത്. ഈ കാലഘട്ടത്തിൽ ഫിത്നയുണ്ട് . ഈ കാലഘട്ടത്തിൽ നിരുപാധികം ഹറാമാണ് ഫത്താവൽ കുബ്റയിൽ നോക്കുക)
നവവി ഇമാം തുടരുന്നു
നാം ഈ വിധി ഇങ്ങനെ പറയാൻ കാരണം ഫിത്നയും ഷര്‍റിന്റെ കാരണങ്ങളും ഈ കാലത്ത് വർധിച്ചിട്ടുണ്ട്. ആദ്യ കാലത്തിനു മാറ്റം
[ശറഹുൽ മുഹദബ്]
(അപ്പോൾ ഉമ്മു അത്ഇയ്യുടെ സംഭവം ആദ്യ കാലത്താണ്)
   *പ്രായാധിക്യമുള്ള, കണ്ടാൽ ആശിക്കപ്പെടാത്ത അവസ്ഥയിൽ ഭംഗി നഷ്ടപെട്ട ചില സ്ത്രികൾ പെരുന്നാളിന്*
*വരികയാണെങ്കിൽ കുളിക്കണമെന്നും സുഗന്ധം പൂശരുത്. എന്നു ഇമാം നവവിയും ഇമാം ഷാഫിയും പറഞ്ഞ വാചകത്തെ മുന്നും പിന്നും കട്ടുമുറിച്ചു എല്ലാ സ്ത്രികൾക്കും എന്ന്‌ അർത്ഥം മാറ്റി അവർ കുളിക്കണമെന്ന് വരുത്തുകയാണ് വഹാബികൾ ചെയ്തിരിക്കുന്നത്.*
          തെറ്റിദ്ധരിച്ചു പെട്ടുപോയ ബിരുദധാരികളോ അല്ലാത്തവരോ ആയ സുഹൃത്തുക്കളോട് എനിക്ക് പറയാൻ ഉള്ളത് .നിങ്ങൾ മുറിയൻ പോസ്റ്റ് കിട്ടിയാൽ കിതാബിന്റെ മുഴുവൻ പേജും പരിശോധിക്കാൻ തയാറാവണമെന്നാണ്.
          ഇമാമുമാരെ പറ്റി അവർ ഉദ്ദേശിക്കാത്ത അർത്ഥം എഴുതി  പോസ്റ്റുണ്ടാകിയ ദജ്ജാലുകളും കള്ളന്മാരുമാണ് വഹാബിസത്തിൽ പെട്ടുപോയവർ എന്ന് നിഷ്പക്ഷമായി ചിന്തിച്ചാല്‍  മനസ്സിലാകും.
ശറഹുൽ മുഹദബിന്റെ ജുമുഅയുടെ അദ്ധ്യായത്തിലും ജമാഅത്തിന്റെ അദ്ധ്യായത്തിലും പറഞ്ഞത് കൂടി അടുത്ത ടെക്സ്റ്റിൽ വരുന്നതാണ്.ഇന്‍ശാഅല്ലാഹ്
         ഞാൻ ഒരു കാര്യം കൂടി പറയട്ടെ .
തീർച്ചയായും എനിക്ക് ഉറപ്പുണ്ട്. ഒരിക്കലും മുജാഹിദ് മതത്തിൽ പെട്ടുപോയ ഒരു ബിരുദധാരിയും സാധാരണകാരനും കിതാബ് മുഴുവനും ശരിയായ നിലക്ക് പരിശോധിച്ചിട്ടില്ല .

           സലഫികളായ ഗൾഫിലെ തട്ടിപ്പുകാരായ ചിലർ എഴുതിയ ലേഖനം നെറ്റിൽ കണ്ടു തെറ്റിദ്ധരിക്കുക മാത്രമാണ് ഇവർ ചെയ്തിരിക്കുന്നത്.
*അത് കൊണ്ട് ഏത് പോസ്റ്റ് കണ്ടാലും കിതാബ് പരിശോധിക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്*

ഇമാമുമാരെ പറ്റി അവരുടെ ഗ്രന്ഥത്തിൽ നിന്നവരുദ്ദേശിക്കാത്ത അർത്ഥം തിരിമറി നടത്തി ഈമാൻ നഷ്ടപ്പെടുത്താതിരിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.

                ـ
 🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ  അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...