Monday, March 26, 2018

ഖബർ കെട്ടിപ്പൊക്കൽ*

*ഖബർ കെട്ടിപ്പൊക്കൽ*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ഖബർ കെട്ടിപൊക്കൽ നബി സ്വ വിരോധിച്ചിട്ടുണ്ടോ?

ഉത്തരം.

അതെ അത് സാധാരണ ഖബറിനെ പറ്റിയാണ് -
അവരുടെ ഖബർ കെട്ടൽ കറാഹത്താണ് '

  ഖബർ കെട്ടിപൊക്കൽ ശിർക്കാണന്നോ
നിരുപാതികം ഹറാമാണന്നോ ഇമാമുമാർ പറഞ്ഞിട്ടില്ല.

അത് സദാ രണക്കാരുടെ ഖബർ കറാഹത്താണന്നാണ് പറത്തത്
അതിന്റെ തെളിവ് നബി വിരോധിച്ചു എന്നതാണ് -

ഖബറുകൾ മസ്ജിദുകളിക്കിയവരെ ശപിച്ചു എന്ന ഹദീസിന്റെ അർഥം
ഖബറിലേക്ക് സുജൂദ് ചെയ്യുകയും അവയെ ആരാധിക്കുകയും ചെയത് വിഗ്രഹമാക്കിയതിനെ പറ്റിയാണന്ന് ഇമാം ബൈളാവി പറഞ്ഞത് ഫത്ഹുൽ ബാരിയും ഉദ്ധരിച്ചിട്ടുണ്ട്.

മസാജിദ് എന്നതിന്ന് പ്രാർഥനാ സ്ഥലമെന്ന് ചില സമയത്തും പള്ളികൾ എന്ന് ചില സമയത്തും വഹാബികൾ അർഥം പറയുന്നത് മുസ്ലിങ്ങളെ കാഫിറാക്കാൻ പേണ്ടിയാണ് -

ഖബർ കെട്ടിപൊക്കുന്ന വിഷയത്തിൽ ശാഫിഈ മദ്ഹബിലെ അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം

1 .സ്വന്തം ഉടമസ്തതയിൽ സാദാ ഖബർ ആവശ്വമില്ലാതെ കെട്ടിപൊക്കൽ കറാഹത്ത്
അതാണ് വിരോധത്തിന്റെ ഹദീസ് മനസ്സിലാക്കി തരുന്നത് '


2,      പൊതു സ്ഥലത്ത് സാദാ ഖബർ ആവശ്വമില്ലാതെ കെട്ടിപൊക്കൽ
ഹറാം  'കാരണം മറ്റുള്ളവരുടെ അവകാശം പിടിചെടുക്കൽ ഉള്ളത് കൊണ്ട്


3 -ചിലപ്പോൾ കെട്ടൽ നിർബന്തമാവും
തുഹ്ഫയിൽ പറയുന്നു.

ഇതിനെ കുറിച്ചാണ് ഫത്ഹുൽ മുഈൻ ഇങ്ങനെ പറഞ്ഞ് -


സാധാരണ ഖബറിനെ പറ്റി ഫത്ഹുൽ മുഈൻ പറയുന്നു.

സൈനുദ്ധീൻ മഖ്ദും(റ) പറയുന്നു: വെള്ളപ്പൊക്കം, പൊളിച്ചുകളയുക, വന്യമൃഗം കുഴിക്കുക, കള്ളന്മാർ മാന്തുക, തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാത്തപ്പോൾ ഖബർ പടുക്കലും, അതിനു മേലെ പടുക്കലും കറാഹത്താണ്. കാരണം അതിനെ തൊട്ട് വിലക്ക് പ്രബലമായി വന്നിട്ടുണ്ട്. കറാഹത്താണ് എന്ന് പറഞ്ഞത് സ്വന്തം സ്ഥലത്താകുമ്പോൾ മാത്രമാണ്. മുമ്പ് വിവരിച്ച ആവശ്യങ്ങൾക് അല്ലാതെ ഖബർ പടുക്കുന്നതും പൊതുശ്‌മശാനത്തിലോ,മൗഖൂഫായ സ്ഥലത്തോ ഖബറിന് മുകളിൽ ഖുബ്ബ നിർമിക്കലും നിഷിദ്ദമാണ്. മയ്യിത്ത് ജീർണിച്ച് ദ്രവിച്ചതിനു ശേഷവും അത് ശാശ്വതമായി നിലനിൽക്കും. അതുനിമിത്തം യാതൊരാവശ്യവുമില്ലാതെ ഖബർസ്ഥാനിൽ ജനങ്ങൾക്ക്‌ കുടുസ്സാക്കാൾ ഉള്ളതിനാലും അത് പൊളിച്ചു കളയൽ നിർബന്ധവുമാണ്(ഫത്ഹുൽമുഈൻ:109-110).

തുഹ്ഫ പറയുന്നു.

കള്ളന്മാരോ വന്യമൃഗങ്ങളോ മാന്തും എന്നോ വെള്ളപ്പൊക്കത്തിൽ പൊളിഞ്ഞു പോകുമെന്നോ ഉള്ള ഭയം ഉള്ളപ്പോൾ അടിമുതൽ  കെട്ടിപ്പൊക്കൽ നിര്ബന്ധമാണ് . (തുഹ്ഫ:3/196)


     4°           അമ്പിയാക്കൾ,ഔലിയാക്കൾ, ശുഹദാക്കൾ, മറ്റു പുണ്യപുരുഷന്മാർ, തുടങ്ങിയവരെ  ആദരിക്കാനും അവരുടെ സ്മരണകൾ ലോകത്തു നിലനിർത്താനും അവരുടെ സരണിലേക്ക്  മറ്റുള്ളവർ  കടന്നുവരാനും സിയാറത് സജീവമാക്കാനും ബറകത്തെടുക്കാനും വേണ്ടി ഖബറുകൾ കെട്ടിപൊക്കലും  അതിന്മേൽ ഖുബ്ബ നിർമിക്കലും അനുവദിനീയമാണ്.

മഹാത്മാക്കളുടെ ഖബറിൽ മേൽ ഖുബ്ബയുണ്ടാക്കാമെന്ന് ഫത്ഹുൽ മുഈനിൽ പറയുന്നു.

'വസിയ്യത്തി'ന്റെ അദ്ധ്യായത്തിൽ ഫത്ഹുൽമുഈനിൽ പറയുന്നു:
ശൈഖുനാ പറയുന്നു: ജുര്ജാനിൽ അറിയപ്പെട്ട ഖബറിന്നേർച്ചയാക്കുന്ന വിഷയത്തിൽ കർമശാസ്ത്രപണ്ഡിതന്മാരുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ഒരു നിശ്ചിത ശൈഖിന്റെ ഖബറിലേക്ക് വഖ്ഫ് ചെയ്യാമെന്ന പോലെ വസിയ്യത്ത് ചെയ്യലും സാധുവാകുന്നതാണ്. ആ സ്വത്ത് ശൈഖിന്റെ ഖബറിന്റെ ഉപയോഗങ്ങൾക്കും അനുവദിനീയമായ എടുപ്പിനും അതിന് സേവനം ചെയ്യുന്നവർക്കും  അവിടെ ഖുർആൻ പറയണം ചെയ്യുന്നവർക്കും വണ്ടി ഉപയോഗിക്കണം. പൊതുശ്‌മശാനമല്ലാത്തതിനാൽ


 പണ്ഡിതൻ പോലെയുള്ളവരുടെ കഖബറിന്മേൽ ഖുബ നിർമിക്കാനും അതുപയോഗിക്കാവുന്നതാണ്(ഫത്ഹുൽമുഈൻ:227).

ഇതോടെ ഫത്ഹുൽ മുഈ നിന്റെ യും മറ്റു ഗ്രന്തങ്ങളുടേയുംമേൽ ചിലർ നടത്തുന്ന തട്ടിപ്പ് പൊളിഞ്തരിപ്പണമായി

ഇമാം നവവി പറയുന്നു.

മസ്ജിദുൽഅഖ്‌സ്വായും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസിയ്യത്തു ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതുകൊണ്ട് അമ്പിയാ-ഔലിയ-സ്വാലിഹീങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി വസിയ്യത്തു ചെയ്യൽ അനുവദിനീയമാണ്.(റൗളത്തുത്വാലിബീൻ :6/98)

പൊതുശ്‌മശാനത്തിൽ  മാറാവ്‌ചെയ്യപ്പെട്ട മയ്യിത്ത് ജീർണിച്ച് ദ്രവിച്ചുപോയാൽ മറ്റൊരാളെ അവിടെ മറവ് ചെയ്യുന്നതിനായി ഖബർ മാന്താവുന്നതാണ്. എന്നാൽ മറവുചെയ്യപ്പെട്ട വ്യെക്തി സ്വഹാബിയോ വിലായത്തുകൊണ്ട് ജെനങ്ങൾക്കിടയിൽ പ്രസിദ്ധി നേടിയ വ്യെക്തിയോ ആണെങ്കിൽ ജീർണിച്ചാൽ തന്നെയും അവരുടെ ഖബർ മാന്താൻ പാടില്ല.

മയ്യിത്ത് ജീർണിച്ച് മണ്ണായിപ്പോയാൽ മറ്റൊരാളെ മറവുചെയ്യുന്നതിന് വേണ്ടി ഖബർ മാന്താവുന്നതാണ്. ഈ രൂപത്തിൽ പൊതുശ്‌മശാനത്തിൽ ഖബർ പരിപാലിക്കുന്നതും ശെരിപ്പെടുത്തുന്നതും  നിഷിദ്ധമാണ്. കാരണം അങ്ങിനെ ചെയ്യുന്നത് ജനങ്ങൾക് തടസ്സം സൃഷ്ടിക്കുമല്ലോ. എന്നാൽ മറവുചെയ്യപ്പെട്ട വ്യെക്തി സ്വഹാബിവര്യനോ വിലായത്ത് പ്രസിദ്ധമായ വ്യെക്തിയോ  ആണെങ്കിൽ ജീർണിച്ചാലും ഖബർ മാന്തൽ അനുവദിനീയമല്ലെന്ന് ചില പണ്ഡിതന്മാർ പ്രസ്താപിച്ചിരിക്കുന്നു. സജ്ജനങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി  വസിയ്യത്തു ചെയ്യാം എന്ന ശൈഖാനിയുടെ  പ്രസ്‌താവന ആ അഭിപ്രായത്തിന് ബലം നൽകുന്നുമുണ്ട്.(തുഹ്ഫതുൽമുഹ്താജ്: 3/206)

'മുശ്കിലുൽവസീത്' എന്ന ഗ്രന്ധത്തിൽ  മുവഫഖ് ഇബ്നു ഹംസ(റ) പ്രസ്താപിച്ച പോലെ മയ്യിത്ത് ജീർണിച്ചാൽ ഖബർ മാന്താമെന്ന് പറയുന്നത് മറവുചെയ്യപ്പെട്ട വ്യക്തി സ്വഹാബിവര്യനോ വിലായത്ത് പ്രസിദ്ധമായവരോ അല്ലെങ്കിൽ മാത്രമാണ്. ആണെങ്കിൽ ജീർണിച്ചാലും ഖബർ മാന്തൽ അനുവദിനീയമല്ല. അമ്പിയാക്കളുടെയും സജ്‌ജനങ്ങളുടെയും ഖബറുകൾ പരിപാലിക്കുന്നതിൽ സിയാറത്തു സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതിനാൽ അതിനായി വസിയ്യത്തു ചെയ്യാമെന്ന പ്രസ്താവന എടുത്തുകാണിച്ചു പില്കാലക്കാരായ ചില പണ്ഡിതന്മാർ അദ്ദേഹം പറഞ്ഞതിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.(നിഹായ:3/41,മുഗ്‌നി:1/367)

പൊതുസ്മശാനമല്ലാത്തിടത്ത്  മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബനിർമിക്കൽ പുണ്യമാണന്നാണ്
 ഇബ്നു ഹജർ ൽ ഹൈതമി  തുഹ്ഫ വസ്വിയ്യത്ത്
ഫത്ഹുൽ മുഈൻ സൈനുദ്ധീൻ മഖ്ദൂം
തുടങ്ങീ എല്ലാ പണ്ഡിതമാരും പറയുന്നത് '

നല്ല കാര്യങ്ങൾക്കു സ്വത്ത് വസ്വിയ്യത്ത് ചെയ്യാമെന്ന വിഷയം ചർച്ച ചെയ്ത് ഇമാം റംലി(റ) എഴുതുന്നു:





അർത്ഥം:
തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്നു നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. അമ്പിയാക്കൾ, പണ്ഡിതന്മാർ, സച്ചരിതർ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കുന്നതും ഖുർബത്തിന്റെ ഭാഗമാണ്. കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ. എന്നാൽ ദഖാഇർ എന്ന ഗ്രൻഥത്തിന്റെ കർത്താവ് പറഞ്ഞതും ഹജ്ജിന്റെ അദ്ദ്യായത്തിന്റെ ആദ്യഭാഗങ്ങളിൽ ഇഹ്‌യയുടെ സംസാരം അറിയിക്കുന്നതും വസീത്വ എന്ന ഗ്രൻഥത്തിൽ നാണയത്തിന്റെ സകാത്തിന്റെ അധ്യായത്തിൽ ഇമാം ഗസാലി(റ) യുടെ സംസാരം കോച്ചിപ്പിക്കുന്നതും ഖബ്ർ പരിപാലിക്കുന്നതിന്റെ താല്പര്യം ദർഗ്ഗകളിൽ ചെയ്യും പ്രകാരം അവരുടെ ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബകളും പണിയുകയാണ് എന്നാണ്. അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. ഖബറുകൾ തന്നെ പടുക്കുക എന്നല്ല അതിന്റെ താല്പര്യം. കാരണം അതിന് വിലക്ക് വന്നിട്ടുണ്ട്. പൊതുശ്‌മശാനങ്ങളിൽ കെട്ടിടവും ഖുബ്ബകളും പണിയാളുമല്ല. വിവക്ഷ. കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം കുടുസ്സാക്കലുണ്ടല്ലൊ. (നിഹായത്തുൽ മുഹ്താജ്. (6/42)

ഇബ്നു ഹാജർ എഴുതുന്നു:





അർത്ഥം:
തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും അതിന്റെ ഭാഗമാണ്. അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. ഖബ്ർ പടുക്കുന്നതിനു വിലക്ക് വന്നതിനാൽ പൊതുശ്‌മശാനത്തിലാണെങ്കിലും ഇതിൽ പെടുന്നത്തല്ല. (തുഹ്ഫ. 7/5)
5.എന്നാൽ പൊതുശ്‌മശാനത്തിൽ എല്ലാവർക്കും തുല്യ അവകാശമായതിനാൽ അത് പറ്റില്ലെന്നാണ് ഇബ്നുഹജർ (റ) വിന്റെ പക്ഷം. എന്നാൽ മഹാന്മാരെ സാദാരണക്കാരെ പോലെ കാണാൻ പറ്റില്ലെന്നും ഇസ്ലാമിനും മുസ്ലിംകൾക്കും അവർ മുഖേന ധരാളം നേട്ടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ജീവിതകാലത്തെന്നപോലെ മരണശേഷവും അവർക്ക് പ്രേത്യേക പരിഗണന നൽകണമെന്നും മറ്റു ചില പണ്ഡിതന്മാർ പറയുന്നു. ഈ വീക്ഷണക്കാർ പൊതുശ്‌മശാനമാണെങ്കിലും സിയാറത്ത് സജീവമാക്കാനും ബറക്കത്ത് എടുക്കാനും വേണ്ടി മഹാന്മാരുടെ ഖബറുകൾ പരിപാലിക്കാമെന്ന് പറയുന്നു. അല്ലാമ ബുജൈരിമി(റ) എഴുതുന്നു: മയ്യിത്ത് മഹാന്മാരിൽ പെട്ടവനല്ലെങ്കിൽ പൊതുശ്‌മശാനത്തിൽ ഖബർ കെട്ടിപ്പടുക്കൽ നിഷിദ്ദമാണ്. സിയാറത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി  മഹാന്മാരുടെ ഖബറുകൾ പരിപാലിക്കാൻ വസിയ്യത് ചെയ്യാമെന്ന് പറയുന്നത് അതുകൊണ്ടാണ്(ബുജൈരിമി:1/496)

അല്ലാമ ശർഖാവി(റ) എഴുതുന്നു: അമ്പിയാക്കൾ, ശുഹദാക്കൾ തുടങ്ങിയ മഹാന്മാരുടെ ഖബറുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്ത് എടുക്കാനും വേണ്ടി അത് കെട്ടിപ്പടുക്കാവുന്നതാണ്. അതിനുവേണ്ടി ഖുബ്ബയും നിർമിക്കാമെന്ന് ചിലർ പ്രസ്താപിച്ചിട്ടുണ്ട്. അല്ലാമ ഹലബി(റ) അതനുസരിച്ചു ഫത്‌വ നൽകിയിട്ടുണ്ട് (ശർഖാവി1/354).

അല്ലാമ ശർവാനി(റ) എഴുതുന്നു: പൊതുശ്മാശാനങ്ങളിലും അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾ പരിപാലിക്കാനും ശെരിപ്പെടുത്താനും വസിയ്യത് ചെയ്യാമെന്ന് ഇമാം റംലി(റ) മയ്യിത്ത് നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ പറഞ്ഞതാണ് പ്രബലം(ശിർവാനി:7/5).






1ചുരുക്കത്തിൽ മുമ്പ് വിവരിച്ച ആവശ്യങ്ങൾ ഇല്ലാതെ സാദാരണക്കാരുടെ ഖബർ  പടുക്കുന്നതും ഖബറിന് മുകളിൽ പടുക്കുന്നതും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോൾ ഹദീസിൽ വിലക്ക് വന്നതിനാൽ കറാഹത്താണ്.

2.പൊതുശ്‌മശാനത്തിലോ മറവുചെയ്യാൻ വഖ്ഫ് ചെയ്യപ്പെട്ട സ്ഥലത്തോ ആകുമ്പോൾ
സാദാരണക്കാരുടെ ഖബർ  പടുക്കുന്നതും ഖബറിന് മുകളിൽ പടുക്കുന്നതും
നിഷിദ്ധവുമാണ്. മതത്തിൽ പരിഗണിക്കാവുന്ന ആവശ്യങ്ങൾ ഇല്ലാതെ ഖബർസ്ഥാനിൽ മുസ്ലിംകൾക്ക് സ്ഥലം കുടുസ്സാക്കലുള്ളതിനാൽ അത് പൊളിച്ചുകളയൽ നിർബന്ധവുമാണ്.

3'അതേ സമയം മയ്യിത്ത് മഹാന്മാരിൽ പെട്ടവനാകുമ്പോൾ മറവ് ചെയ്യുന്നത് സ്വന്തം സ്ഥലത്തോ, മറ്റൊരാളുടെ അനുവാദപ്രകാരം അയാളുടെ സ്ഥലത്തോ ആണെങ്കിൽ സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി ഖബർ ഖബർ കെട്ടിപ്പടുക്കുന്നതും അതിനു മുകളിൽ പടുക്കുന്നതും ഖുബ്ബകൾ നിർമിക്കുന്നതും കറാഹത്തില്ല. എന്നുമാത്രമല്ല അതൊരു പുണ്ണ്യകർമ്മം കൂടിയാണ്. ഇക്കാര്യത്തിൽ പണ്ഡിതലോകത് വീക്ഷണാന്തരമില്ല.

 4. ഇനി പൊതുശ്മാശാനത്തിലോ മറവുചെയ്യാനായി വഖ്ഫ് ചെയ്യപ്പെട്ട സ്ഥലത്തോ ആണെങ്കിലും ചിലരുടെ വീക്ഷണത്തിൽ കറാഹത്തില്ല. സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി അമ്പിയാ-ഔലിയാക്കളുടെ ഖബറുകൾ പരിപാലിക്കാൻ വസിയ്യത്തു ചെയ്യാമെന്ന കർമശാസ്ത്രപണ്ഡിതന്മാരുടെ പ്രസ്താവന അടിസ്ഥാനമാക്കി പില്കാലക്കാരായ കര്മശാസ്ത്രപണ്ഡിതരിൽ ചിലർ ആ അഭിപ്രായത്തെ ശക്തിപ്പെടുത്തുകയും ചിലർ അതിനെ പ്രബലമാക്കുകയും ചെയ്തിട്ടുണ്ട്. പൊതുശ്‌മശാനത്തും മൗഖൂഫായ സ്ഥലത്തും മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കാനും അവയ്ക്കു മുകളിൽ ഖുബ്ബ നിർമിക്കാനും പറ്റില്ലെന്ന് പറയുന്നവർ അവയിൽ മുസ്ലിംകൾക്കുള്ള മൊത്തത്തിലുള്ള അവകാശത്തിനും, പറ്റുമെന്നു പറയുന്നവർ സിയാറത്ത് സജീവമാക്കുക, ബറക്കത്തെടുക്കുക, മഹാന്മാരുടെ സ്മരണ ലോകത്തു നിലനിർത്തുക തുടങ്ങി മഹാന്മാരുടെ അവകാശത്തിനും പ്രാമുഖ്യം കല്പിക്കുന്നതായി നമുക്ക് മനസിലാക്കാം
പണ്ഡിതന്മാരുടേതായാലും അല്ലങ്കിലും ഖബറിൻ മേലുള്ള നിർമാണം പൊളിക്കണമെന്ന് ഇബ്ന് ഹജറുൽ ഹൈതമി റ പറഞ്ഞിട്ടുണ്ടോ?

ഉത്തരം
നിരുപാരികം. ഖബറിൻമേൽ ഹറാമണന്ന് ഇബ്നു ഹജർ റ പറഞ്ഞതായി തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.


📚✍🏻ഷാഫി ഇമാം(റ) പറയുന്നു*
      മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌തദയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്
ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്
فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .
*📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*


     പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാണ് തുഹ്ഫ 6/43

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها  تحفة المحتاج 6/ 43

ഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല എന്നും മാനസ്സിലാകാം

   അത് പൊതുസ്മശാനത്താവുമ്പോൾ മറ്റുള്ളവരുടെ അവകാശം അനധികൃതമായി എടുക്കൽ ഉണ്ട് എന്ന കാരണം പറഞ്ഞ് കൊണ്ട് ചിലർ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്:

ആ അഭിപ്രായമാണ്   ഫതാവയിൽ നിന്ന് ചോദ്യകർത്താവ് ഉദ്ധരിച്ചത്.

എന്നാൽ പൊതു സ്മശാനമല്ലാത്തിടത്ത് മഹത്തുക്കളുടെ ഖബറിൻമേൽ ഖുബയുണ്ടാക്കുന്നത് പുണ്യമാണന്ന് തുഹ്ഫയിൽ പറഞ്ഞത് നേരത്തേ ഉദ്ധരിച്ചു.

പൊതു സ്മശാനമല്ലാത്തിടത്ത് അനവദനീയമാണന്ന് ഫതാവയിൽ തന്നെ ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട് -


പൊതു സ്മശാനം  അല്ലാത്തിടത്ത് അനുവദനീയവും പുണ്യവുമാണന്നും അത് പൊളിക്കപെടരുത് എന്നും
ഇബ്നു ഹജർ റ പറഞ്ഞതിനെ മറച്ചുവെച്ചു. പൊളിക്കപെടരുത് എന്ന് ഇമാം ശാഫിഈ റ തന്നെ ഉമ്മിൽ പറഞ്ഞത് മുമ്പ് വായിച്ചുവല്ലോ.
അതല്ലാം വഹാബികൾ മറച്ചുവെക്കാറാണ് പതിവ്.

ഇതിൽ നിന്നും മഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബയുണ്ടാക്കി എന്ന കാരണം കൊണ്ടല്ല അത് പൊളിക്കണമെന്ന് ചില പണ്ഡിത്മാർ പറഞ്ഞത്.
പൊതുസ്മശാനത്താവുമ്പോൾ മറ്റു ജനങ്ങൾക്കും അവകാശപ്പെട്ടത് ഒരാൾ മാത്രം കൈവശ പെടുത്തലും അനതിക്രതമായ ഉപയോഗവും ഉള്ളത് കൊണ്ടാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
മാഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബയുണ്ടാക്കൽ പാടില്ലാത്തത് കൊണ്ടല്ല 'അത് പുണ്യമാണന്ന് തുഹ്ഫയിൽ വസ്വിയ്യത്തിന്റെ അദ്ധ്യായത്തിൽ മുമ്പ് വായിച്ചുവല്ലോ '

പൊതുസ്മശാനത്താവുമ്പോൾ മറ്റു ജനങ്ങൾക്കും അവകാശപ്പെട്ടത് ഒരാൾ മാത്രം കൈവശ പെടുത്തലും അനതിക്രതമായ ഉപയോഗവും ഉള്ളത് കൊണ്ടാണ് എന്ന് ഇമാം ശാഫിഈ റ യുടെ താഴെ ഉദ്ധരണിയിൽ നിന്നും മനസ്സിലാക്കാം

، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631

(അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്
ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്

ഉമ്മ് 2 / 631
പൊതു സ്മശാനത്ത് പാടില്ല എന്ന് പറയാൻ കാരണം ആവ്ശ്വമോ നമയോ ഇല്ലാതെ മുസ്മീങ്ങൾക്ക് പ്രയാസപ്പെടുത്തൽ ഉള്ളത് കൊണ്ടാണ് '
ഫതാവൽ കുബറാ 3/143
ജമൽ 2/207
തുഹ്ഫ 3/196
നിഹായ
وفيه تضييق على المسلمين بما لا مصلحة فيه ولا غرض
] الجمل،سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل 2/207


"[12] ومثله في تحفة المحتاج 3/196

"[13]ونهاية المحتاج[

]لأن فيه تضييقا على المسلمين بما لامصلحة ولا غرض شرعي فيه  فتاوي الكبري١٤٣/٣


ഇതിൽ നിന്നും മഹാന്മാരുടെ ഖബറിന് മേൽ ഖുബ്ബ നിർമിച്ചു എന്നത് കൊണ്ടല്ല വിലക്കിന് കാരണമെന്നും
പൊതു സ്മശാനത്ത്  മറ്റുള്ളവരുടെ അവകാശം പിടിച്ചെടുക്കൽ ഉണ്ട് .അത് പാടില്ല എന്നത് കൊണ്ടാണ് 'ഖുബ്ബ പാടില്ലാത്തത് കൊണ്ടല്ല.

ഖുബ്ബ മാത്രമല്ല അനിതിക്രതമായി എന്ത് നിർമിച്ചാലും പാടില്ലാത്തതാണ് അത് പള്ളിയാണങ്കിലും
വീടാണകിലും ശരി

അത് കൊണ്ട് പള്ളി നിരമിക്കൽ വീട് നിർമിക്കൽ ഒരിക്കലും ഒരു സ്ഥലത്തുംപാടില്ല എന്ന് പറയാൻ സാദ്യമല്ല.

അതികമുള്ളിടത്ത് പൊളിക്കരുത് എന്ന് ശാഫിഈ റ പറഞ്ഞതും
മഹാന്മാരുടെ ഖബബിറിന്ന് മുകളിൽ പൊതു സ്മശാനമല്ലാത്തിടത്ത് ഖുബ്ബയും
പള്ളിയും നിർമിക്കൽ പുണ്യമാണന്ന്  ഫതാവയുടെ കർത്താവ് ഇബ്ൻ ഹജർ പറഞ്ഞത് മുകളിൽ ഒന്നു കൂടി വായിക്കുക '
അപ്പോൾ വഹാബിസത്തിന്റെ എല്ലാ വാദങ്ങളും കുമിളകളും കളവുകളും തെറ്റിദ്ധരിപ്പിക്കലും ണന്ന് മനസ്സിലാക്കാം.


ل وما قولكم فسح الله في مدتكم وأعاد علينا من بركتكم في قول الشيخين في الجنائز يكره البناء على القبر وقالا في الوصية تجوز الوصية لعمارة قبور العلماء والصالحين لما في ذلك من الإحياء بالزيارة والتبرك بها هل هذا تناقض مع علمكم أن الوصية لا تنفذ بالمكروه فإن قلتم هو تناقض فما الراجح وإن قلتم لا فما الجمع بين الكلامين ؟ ( فأجاب )
 وأما المسألة الثالثة فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا وكراهة الكتابة وما بعدها للتنزيه لا للتحريم .
 فتاوي الكبري١٤٣/٣
 ഫതാവൽ കുബ്റയിൽ തന്നെ ഇന്നഹജർ റ നോട് ചോദ്യം

 ഖബര് കൊണ്ട് ബറകത്ത് എടുക്കാനും സിയാറത്തിനെ ജീവിപ്പിക്കാനും വേണ്ടി സ്വാലിഹീങ്ങളുടെയും ഉലമാഇന്റയും കബർ പരിപാലിക്കൽ കൊണ്ട്  വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണന്നു്  വസ്വിയ്യത്തിന്റെ അദ്യായത്തിൽ  ശൈഖാനി (രണ്ട് ശൈഖ് 1 ഇമാം നവവി റ 2 ഇമാം റാഫി ഇ.റ) പറയുകയും
മയ്യിത്ത് സംസ്കരണ അദ്യായത്തിൽ ഖബറിന് മേൽ നിർമാണം കറാഹത്ത് എന്നും പറയുന്നു.
ഇത് വൈരുധ്യമാണോ?
കറാഹത്ത് കൊണ്ട് വസ്വിയ്യത്ത് നടപ്പാവില്ലല്ലോ?

ഉത്തരം
നിർമാണം സാധാരണ ഖബറിൻമേൽ കറാഹത്ത് എന്ന് പറഞ്ഞ് ഒരു വെക്തിയുടെ അതികാരത്തിലുള്ളതോ അനുമതിയുളതോ ആയ സ്ഥലത്താണ് -

പൊതു സ്ഥലത്താണ് ഉദ്ദേശിച്ചതെങ്കിൽ തഹ് രീമിന്റെ കറാഹത്ത് എന്നാണ് ഉദ്ധേശ്യം:

മഹാമാരുടെ ഖബർ പരിപാലിക്കൽ കൊണ്ട് വസ്വിയ്യത്ത് അനുവദനീയം എന്നത് പൊതുസ്ഥലം അല്ലാത്തിടത്ത് നിർമാണം അനുവദനീയമാണന്ന് വെക്കേണ്ടതാണ്. ഫതാവൽ കുറബ്റാ 3/143

ചുരുക്കത്തിൽ ഫതാവയിൽ ഇവർ കൊണ്ട് വന്നു തെറ്റിദ്ധരിപ്പിച്ച അതെ ഫത് വ യുടെ അവസാന ഭാഗത്ത് മഹാന്മാരുടേത് പൊതു സ്മശാനമല്ലങ്കിൽ നിർമാണം അനുവദനീയമാണന്ന് വെക്തമായി പറഞ്ഞത് മറച്ചുവെച്ചു.

പൊതു സ്ഥലത്ത് മറ്റുള്ളവരുടെ അവകാശത്തിൽ പിടിച്ചെടുക്കൽ ഉള്ളത് കൊണ്ട് പാടില്ലാ എന്നാണ് ചോദ്യകർത്താവ് ചോദിച്ച ഫത്' വയുടെ ആദ്യ ഭാകത്ത് പറയുന്നത്
في المسبلة
ചോദ്യത്തിൽ പറഞ്ഞ ഉദ്ധരണിയിലേ പൊതുസ്മശാനത്തിൽ എന്ന വാചകത്തിൽ നിന്ന് തന്നെ   പൊതു സ്ഥലമല്ലെങ്കിൽ തെറ്റല്ല എന്ന് വെക്തമാണ്.

പൊതു സ്ഥലമല്ലെങ്കിൽ  മഹാന്മാരുടെ താണങ്കിൽ ഖബറിൻ മേൽ നിർമാണം അനുവദനീയമാണന്നാണ് ശൈഖാനി (ന വിവ റ റാഫിഈ റ ) പറഞ്ഞത് എന്നാണ് ഫതാവയുടെ അവസാന ഭാഗം സമാപ്പിക്കുന്നത്-

പൊതു സ്ഥലത്ത് മറ്റുള്ളവരുടെ അവകാശത്തിൽ പിടിച്ചെടുക്കൽ ഉള്ളത് കൊണ്ട് പാടില്ലാ എന്നാണ്  ഫത്' വയുടെ ആദ്യ ഭാകത്ത് പറയുന്നത്
ഫതാവയുടെ
അവസാന ഭാഗത്ത് പറഞ്ഞത് മറച്ച് വെച്ചും  തുഹ്ഫയിൽ മഹാമാരുടെ ഖബറിന്മേൽ ഖുബ്ബ നിർമിക്കൽ പുണ്യമാണന്നതുംമറച്ച് വെച്ചും
പൊതു സ്മശാനത്ത് നിർമിക്കുന്നതിനെ പറ്റി പറഞ്ഞ ആദ്യ ഭാഗത്തെ വാചകം
ഉദ്ധരിച്ച് മൊത്തം ഖബറിനമേൽ ഖുബ്ബ പാടില്ല പൊളിക്കണം എന്ന് ഇബ്ൻ ഹജർ പറഞ്ഞു എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്  മൗലവിമാർ



നബി സ്വ യുടെയും അബൂബക്കറ് റ വിന്റെയും ഉമർ റ വിന്റെയും ഖബറിന്ന് മുകളിൽ അതിന് ച്ചുറ്റും അവരെ മറമാടിയത് മുതൽ ഇന്ന് വരെ നിർമാണമുണ്ട്. അന്ന് മുതൽ ഇന്ന് വരെ പതിനായിരക്കണക്കിനു പണ്ഡിതന്മാർ കഴിഞ്ഞ് പോയിട്ടുണ്ട് അവരിൽ ഒരാൾ പോലും അതിനെ എതിർക്കുകയോ പൊളിക്കണമെന്ന് പറയുകയോ അത് ഹറാമാണന്ന് എഴുതുകയോ ചെയ്തിട്ടില്ല.

ഏറ്റവും വലിയ ഹറാമായ നിർമാണമായിരുന്നു അതങ്കിൽ മുഹമ്മദ് നബി സ്വ യുടെ ഉമ്മത്തിലെ  ദീനിന്റെ നിലനിൽപിന് വേണ്ടി ഗ്രന്തര ജനയിലൂടെയും മറ്റും കഷ്ടപെട്ട സ്വാതി കരായ എതങ്കിലും ഒരു പണ്ഡിതനെങ്കിലും അതിനെ ചോദ്യം ചെയ്യുമായിരുന്നു.
അങ്ങനെ തെളിയിക്കാൻ ഉമ്മ പെറ്റ ഒരു വഹാബിക്കും സാദ്യമല്ല.

ഭരണാതികാരിയെ പേടിച്ചത് കൊണ്ടോ മറ്റോ കാരണം കൊണ്ട് പറയേണ്ടത് വെക്തമായി പറയാത്തവരല്ല മഹാന്മാരായ പണ്ടിതന്മാർ.

ഒരു കറാഹത്ത് പോലും ആരെങ്കിലും മാറി പറഞ്ഞാൽ എത്ര വലിയവരാണങ്കിലും അതു തിരുത്തുന്നവരാണ് മഹാന്മാരായ പണ്ഡിതന്മാർ .
കാരണം അവരുടെ ഉദ്ധേശ്യം ദീൻ സംരക്ഷിക്കൽ മാത്രമാണ്.





അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം

ഖബർ കുമ്മായം പൂശല് എന്താണ് വിധി 2
അത് വിരോധിച്ചിട്ടുണ്ടോ?


ഉത്തരം

ഖബറോ അതിന്ടെ ചുമരോ കുമായം പൂശാൻ വേണ്ടി നേർച്ചയാക്കുന്നത് സാധുവാണോ അല്ലേ എന്ന ചോദ്യത്തിന് ഇബ്നു ഹജറുൽ ഹൈതമി(റ) നൽകിയ മറുപടി ശ്രദ്ധേയമാണ് ..


*കുമ്മായം പൂശുന്നതിന് വേണ്ടി നേർച്ച നേരുന്നത് നിഷ്ഫലമാണ് , എന്നാൽ അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,േ അതേപോലെ കബ്‌റ്‌ സ്ഥിതിചെയ്യുന്നസ്ഥലത്തെ വന്യമൃഗശല്യവും കഫൻ തുണി മോഷ്ടിക്കുന്നതും പുത്തൻ പ്രസ്ഥാനക്കാരോ , സത്യ നിഷേധികളോ മയ്യിത്തിനെ പുറത്തെടുക്കുന്നത് തടയാൻ കുമ്മായം പൂശല് കൂടാതെ കഴിയില്ലെങ്കിൽ കുമ്മായം പൂശല് അനുവദനീയവും അതിലുപരി സുന്നത്തുകൂടിയുമാണ് , അതിലുള്ള ഗുണം കണക്കിലെടുത്ത് അതിനുവേണ്ടി വസിയ്യത്തു ചെയ്യല് സാധുവാണെന്ന പോലെ അതിനു വേണ്ടി  നേർച്ചയാക്കലും സാധുവാകുന്നതാണ്* (ഫാതാവാൽ കുബുറാ 4/788)


*ഹമ്പലി മദ്ഹബുകരനായ ഇബ്നു ഖുദാമ (റ) പറയുന്നു*





ഖബര് മണ്ണുപൂശുന്നതിനെപ്പറ്റി ഇമാം അഹ്മദ്(റ) വിനോട് ചോദിക്കപ്പെട്ടപ്പോൾ അതിനു വിരോധമില്ലന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പ്രതിവചിച്ചത് . ഹസന് (റ), ഷാഫിഈ(റ) എന്നിവർ അതിൽ വിടുതി നൽകിയിരിക്കുന്നു .

ഇമാം അഹ്മ്മദ് (റ) , നാഫിഹ് (റ) വഴിയായി ഇബ്നു ഉമർ (റ) യിൽ നിന്നുദ്ധരിക്കുന്നുക്കുന്നു .അദ്ദേഹം ഉമർ(റ)വിന്റെ മകൻ ആസിം(റ)വിന്റെ ഖബർ പ്രത്യേകം പരിപാലിക്കുമായിരുന്നു . നാഫിഹ്(റ) പറയുന്നു , ഇബ്നു ഉമർ (റ) സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്റെ മകന് മരണപ്പെട്ടു , അദ്ദേഹം തിരിച്ചെത്തിയപ്പോൾ മോനെക്കുറിച്ചു ഞങ്ങളോടന്വേഷിച്ചു , അപ്പോൾ ഞങ്ങൾ മോന്റെ ഖബർ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു . തുടർന്ന് അദ്ദേഹം ആ ഖബർ പരിപാലിക്കുകയും കേടുപാടുകൾ നന്നാക്കാൻ കൽപിക്കുകയും ചെയ്യുമായിരുന്നു (മുഗ്‌നി 2/382)


പ്രസ്തുത കാര്യം വിവരിച്ചശേഷം ഇബ്നു ഖുദാമ (റ) ശരഹുൽ കബീറിൽ പറയുന്നു


ഖബർ കുമ്മായം പൂശുന്നതിനു വിലക്കുവാനുള്ള കാരണം അല്ലാമാ ഇറാഖി (റ) യെ ഉദ്ധരിച്ചു ഇമാം സുയൂഥ്വി (റ) സുനനുന്നസാഇയുടെ വ്യാഖ്യാനത്തിൽ എഴുടുന്നു

*തീ കൊണ്ട് കരിക്കപ്പെട്ട വസ്തുവാണ് കുമ്മായം എന്നതാണ് ഖബർ കുമ്മായം പൂശുന്നതിനു വിലക്കിയതിൽ അടങ്ങിയിരിക്കുന്ന യുക്തിയെന്നു ചില പണ്ടിതന്മാർ പ്രസ്താവിച്ചിട്ടുണ്ട് , അപ്പോൾ ഖബർ മണ്ണ് പൂശുന്നതിന് വിരോധമില്ല , അക്കാര്യം ഇമാം ഷാഫിഈ (റ) വ്യക്തമാക്കിയിട്ടുണ്ട്* (ഹാശിയതുസുയൂഥ്വി 3/270)




അപ്പോൾ തീ തട്ടാത്ത വസ്തു പൂശുന്നത് കുഴപ്പമില്ലന്നതിൽ പണ്ടിതന്മാർക്ക് തർക്കമില്ലന്ന് മനസ്സിലായി


എന്നാൽ മഹാന്മാരുടേതാവുമ്പോൾ കുമ്മായം പൂശാമെന്ന്  പറഞ്ഞ പണ്ഡിതന്മാരുണ്ടെന്ന് നേരെത്തെ പറഞ്ഞു.

അപ്പോൾ ഹദീസിൽ പറഞ്ഞത് സാദാരണക്കാരെ പറ്റിയാണ് .അത് കറാഹത്താണ് '


അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,ഫതാവൽ കുബ്റാ 4/788


സംശയ നിവാരണം
 അസ്ലം സഖാഫി

പരപ്പനങ്ങാടി 8 129469 100

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...