ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
ഇസ്‌ലാമില്‍ വിശ്വാസമില്ലാത്ത മതേതരന്മാരായ ഗവേഷകര്‍ക്ക് മുഹമ്മദിന്റെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രവാചകത്വത്തെ ആക്ഷേപിക്കാന്‍ അവരുടെ മുന്നില്‍ രണ്ട് വഴിയെ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ മുഹമ്മദ് വഹിയിനാല്‍ പ്രചോദിതനായതാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന് ബുദ്ധി ഭ്രമം ഉണ്ടായിട്ടുണ്ട്. വഹിയ് എന്നതിനെ തത്വത്തില്‍ അംഗീകരിക്കാത്തതിനാല്‍ രണ്ടാമത്തേതാണ് അവര്‍ ഏറ്റുപിടിച്ചത്. വില്യം മോണ്ട് ഗോമറിവാട്ട് അഭിപ്രായപ്പെടുന്നത് കാണുക.
മതേതര വീക്ഷണപ്രകാരം ചിന്തിച്ചാല്‍ തന്നെ അന്നത്തെ മക്കാ സാഹചര്യത്തില്‍ യാതൊരു വിജയ പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും മുഹമ്മദ് തനിക്ക് അവതീര്‍ണമായ സന്ദേശം എല്ലാ പ്രതിഷേധങ്ങളെയും എതിര്‍പ്പുകളെയും മറികടന്ന് പ്രചരിപ്പിക്കാന്‍ തയ്യാറായത് അടിയുറച്ച വിശ്വാസമുള്ളത്‌കൊണ്ടായിരുന്നു.
ആ വിശ്വാസത്തോട് ആത്മാര്‍ത്ഥമായ കൂറില്ലായിരുന്നുവെങ്കില്‍ ത്യാഗ സന്നദ്ധതയുള്ള അബൂബക്കറിന്റെയും ഉമറിന്റെയും പിന്തുണ കിട്ടുമായിരുന്നില്ലല്ലോ. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ പലതും അബദ്ധങ്ങളായിരുന്നു എന്ന് വാദിക്കാന്‍ ശ്രമിച്ചാല്‍ തന്നെയും അത് അദ്ദേഹത്തിന്റെ ബോധപൂര്‍വ്വമായ കള്ളമോ വഞ്ചനയോ ആയിരുന്നില്ല. അതിന് കാരണം ആശയങ്ങളൊന്നുംതന്നെ അദ്ദേഹത്തിന്റെ ബുദ്ധിയില്‍ ഉടലെടുത്തതല്ലാ എന്നതായിരുന്നു. തന്റെ മനസ്സിലുള്ള ചിന്തകളെയും ദൈവിക വെളിപാടുകളെയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ആധുനിക ചരിത്രകാരന്മാര്‍ക്ക് വെളിപാടിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ അംഗീകരിക്കാതെ ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ ചരിത്രത്തെ സമര്‍ത്ഥിക്കാനാവില്ല. വെളിപാടുകള്‍ മുഹമ്മദിന്റെ അബോധ മനസ്സിന്റെ ജല്‍പ്പനങ്ങളാണോ അതല്ലാ ദൈവിക ശ്രോതസ്സില്‍ നിന്നാണോ എന്നിത്യാതി കാര്യങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചരിത്രകാരന്മാരുടെ വൈജ്ഞാനിക വൃത്തത്തിന് അപ്പുറത്തുള്ള കാര്യങ്ങളാണ്.
ഗ്യാരിമില്ലര്‍ ആരോപണങ്ങളെ തള്ളിക്കളയുന്നത് കാണുക:
ഖുര്‍ആനിലെ വ്യാഖ്യാനം അസാധ്യമായ ആയത്തുകളെ വിശദീകരിക്കാന്‍ ശ്രമിച്ച് അതില്‍ പരാജയമടഞ്ഞ അമുസ്‌ലിം വിശാരദന്മാര്‍ പിന്നെ കണ്ടെത്തിയ വഴി മുഹമ്മദിനെ തലക്ക് സ്ഥിരതയില്ലാത്തവനെന്നും നുണയനെന്നും ആക്ഷേപിക്കുക എന്നതായിരുന്നു. മുഹമ്മദിന് മതിബ്രമം ബാധിച്ചതിനാല്‍ നുണപറഞ്ഞ് ആളുകളെ അതില്‍ വിശ്വസിപ്പിക്കുകയാണത്രെ. ഒരു നുണപറഞ്ഞ് സ്വയം വിശ്വസിക്കുകയും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. മുഹമ്മദ് കൊണ്ടുവന്നത് യാഥാര്‍ത്ഥ്യങ്ങളായിരുന്നു. നുണ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുകയില്ലെന്ന് ഏവര്‍ക്കുമറിയാവുന്ന സംഗതിയാണ്. ഖുര്‍ആന്‍ ആവട്ടെ തികച്ചും യാഥാര്‍ത്ഥ്യം മാത്രമുള്ളതാണ്. ഖുര്‍ആനിന്റെ ഉള്ളടക്കങ്ങളെ ഗവേഷണം ചെയ്ത് അതെല്ലാം ശരിയാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മനശ്ശാസ്ത്ര വിശാരദ്ധന്മാര്‍ പറയുന്നത് നുണ പറയുന്ന ആള്‍ക്ക് സത്യവുമായി പരസ്പരം ഏറ്റുമുട്ടേണ്ടിവരുമെന്നാണ്. ഉദാഹരണത്തിന് തലക്ക് സ്ഥിരതയില്ലാത്ത ഒരുത്തന്‍ ഞാന്‍ ഇംഗ്ലണ്ടിലെ രാജാവാണ് എന്ന് പറഞ്ഞാല്‍ മനശ്ശാസ്ത്രജ്ഞന്‍ അയാളോട് നീ രാജാവല്ല നിനക്ക് വട്ടാണ് എന്ന് പറയില്ല. പകരം 'ശരി, നീ ഇംഗ്ലണ്ടിലെ രാജാവാണെങ്കില്‍ രാജ്ഞി ഇന്ന് എവിടെയാണ്. എവിടെ നിന്റെ പ്രധാനമന്ത്രി. എവിടെ നിന്റെ അംഗരക്ഷകര്‍?' എന്നിങ്ങനെയൊക്കെ ചോദിക്കും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ അയാള്‍ 'രാജ്ഞി അത്.... അത്... അമ്മയുടെ അടുക്കല്‍ പോയി. പ്രധാനമന്ത്രി... ആ.. മരിച്ചു...' എന്നിങ്ങനെയൊക്കെയാണ് പറയുക. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ അയാളെ ചികിത്സിക്കുന്നു. അവസാനം അയാള്‍ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് എത്തുകയും ' എനിക്ക് തോന്നുന്നു ഞാന്‍ ഇംഗ്ലണ്ടിലെ രാജാവല്ലെന്ന്' പറയുകയും ചെയ്യുന്നു. ഖുര്‍ആനിനെ വായിക്കുന്ന എല്ലാവരെയും അത് മിഥ്യോമാനിയ (നുണപറഞ്ഞ് അതില്‍ സ്വയം വിശ്വസിക്കുക) ബാധിച്ച രോഗിയെ മനശ്ശാസ്ത്രജ്ഞര്‍ ചികിത്സിച്ച് സുഖപ്പെടുത്തുന്നത് പോലെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക:
' മനുഷ്യരെ! നിങ്ങള്‍ക്കിതാ ദൈവത്തില്‍ നിന്ന് മുന്നറിയിപ്പ് വന്നുകഴിഞ്ഞു. അത് വിശ്വസിക്കുന്നവര്‍ക്ക് ഹൃദയത്തിലെ രോഗങ്ങള്‍ക്ക് ശാന്തിയും മാര്‍ഗ ദര്‍ശനവും കാരുണ്യവുമാണ്.'
പ്രത്യക്ഷത്തില്‍ മേല്‍ സൂക്തത്തില്‍ ദുര്‍ഗ്രാഹ്യത തോന്നാം. നേരത്തെ പറഞ്ഞ ഉദാഹരണത്തിന്റെ വെളിച്ചത്തില്‍ പ്രസ്താവനകളെ സമീപിച്ചാല്‍ ആശയം സുവ്യക്തമാണ്. അടിസ്ഥാനപരമായി ഒരാള്‍ ഖുര്‍ആന്‍ വായിക്കുന്നതോടെ അബദ്ധ ധാരണകളില്‍ നിന്ന് മുക്തനാകുന്നു. ഈ അര്‍ത്ഥത്തില്‍ അതൊരു ചികിത്സയാണ്. അബദ്ധ ധാരണകളില്‍ പ്പെട്ടവരെ യാഥാര്‍ത്ഥ്യവുമായി നേരിടുന്നു. ഖുര്‍ആനില്‍ ഏറ്റവുമധികം കാണാവുന്ന ചോദ്യമിതാണ്. ' നിങ്ങള്‍ ഇന്നാലിന്ന കാര്യങ്ങളെപ്പറ്റിയൊക്കെ പറയുന്നു. പക്ഷേ അത് അങ്ങനെയല്ലല്ലോ. നിങ്ങള്‍ക്ക് അറിയാമായിരുന്നിട്ടും പിന്നെ എങ്ങനെ അങ്ങനെയൊക്കെ പറയുന്നു.' തുടര്‍ന്ന് മുന്നോട്ട് യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു. പ്രപഞ്ചത്തിലെ ഓരോ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയും മനുഷ്യന്റെ വ്യത്യസ്ഥ വ്യവഹാരങ്ങളെക്കുറിച്ചും യാഥാര്‍ത്ഥ്യത്തിന്റെ പിന്‍ബലത്തോടെ കാര്യങ്ങളെ സമര്‍പ്പിച്ചുകൊണ്ട് അവനെ അബദ്ധ ധാരണകളില്‍ നിന്ന് മുക്തനാക്കുന്നു. അവന് ശരിയായ പാഥ കാണിക്കുന്നു. അവന്‍ വഴിതെറ്റി അപകടങ്ങളില്‍ ചെന്ന് പതിക്കാവുന്ന സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുക വഴി ഖുര്‍ആന്‍ കാരുണ്യമായി വര്‍ത്തിക്കുന്നു. അമുസ്‌ലിംകളായ ഒട്ടേറെ വ്യക്തികള്‍ക്ക് അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ഖുര്‍ആനിലെ ഒരുപാട് പരാമര്‍ശങ്ങള്‍ അതിനാല്‍ തന്നെ ' ന്യൂ കാത്തലിക് എന്‍സൈക്ലോപീഡിയ'യില്‍ വിശയീഭവിച്ചിട്ടുണ്ട്.
ഖുര്‍ആനിനെ സംബന്ധിച്ച ഒരു ലേഖനത്തില്‍ കത്തോലിക്കാ ചര്‍ച്ച് പ്രസ്താവിക്കുന്നു. ' ഖുര്‍ആനിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പലതരം ഭാഷ്യങ്ങള്‍ പലരും മുന്നോട്ടുവെക്കുന്നു. ഇന്ന് അത്തരം അടിസ്ഥാര രഹിതമായ ഭാഷ്യങ്ങള്‍ സാമാന്യം ബുദ്ധിയുള്ള ആളുകള്‍ വിശ്വസിക്കുന്നില്ല. ഇപ്പോഴിതാ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തോലിക്കാ ചര്‍ച്ച് പോലും ഖുര്‍ആന്‍ ദിവ്യവെളിപാടല്ലെന്ന അതിന്റെ ജല്‍പ്പനം പോലും ഉപേക്ഷിച്ചിരിക്കുന്നു. തീര്‍ച്ചയായും ഖുര്‍ആന്‍ കത്തോലിക്കാ ചര്‍ച്ചിന്റെ മുന്നില്‍ വിലങ്ങുതടിയാണ്. അവര്‍ പറയുന്നു അത് വെളിപാടാണെന്ന് അതുകൊണ്ട് അവരതിനെ പഠിക്കുന്നു. അത് വെളിപാടല്ലെന്ന് തെളിയിക്കുന്ന എന്തെങ്കിലും കിട്ടിയാല്‍ തീര്‍ച്ചായായും അവര്‍ സന്തോഷിക്കും. പക്ഷേ അതവര്‍ക്കൊരിക്കലും ലഭിക്കുകയില്ല. മറിച്ചുള്ള വാദങ്ങള്‍ക്ക് ബോധ്യപ്പെടുന്ന വിശദീകരണം നല്‍കാന്‍ അവര്‍ക്ക് കഴിയുകയില്ല. ഏറ്റവും ചുരുങ്ങിയത്, അവരുടെ ഗവേഷണത്തില്‍ അവര്‍ സത്യസന്ധരാണെങ്കിലും ഇത് പുതിയ വ്യഖ്യാനമല്ലെന്ന് സമ്മതിക്കുന്നില്ല. പതിനാല് നൂറ്റാണ്ടുകളായി ആളുകള്‍ക്ക് ലളിത വ്യാഖ്യാനങ്ങള്‍ ഖുര്‍ആന്‍ സമര്‍പ്പിച്ചില്ലെന്ന് ചര്‍ച്ച് പറയുന്നു. ഇതൊക്കെയാണെങ്കിലും ഖുര്‍ആന്‍ തള്ളിക്കളയാനാവില്ലെന്ന് അവര്‍ സമ്മതിക്കുന്നു. മറ്റുള്ള ആളുകള്‍ സത്യസന്ധരല്ലാത്തത് കൊണ്ട് ഖുര്‍ആന്‍ അവിടെ ഇന്നയാല്‍ കൊണ്ടുവന്നതാണെന്ന് പറയും അവര്‍ പറയുന്നത് ആളുകള്‍ വിശ്വസിക്കുമോ ഇല്ലയോ എന്നൊന്നും ആത്മപരിശോധന നടത്താന്‍ അവര്‍ മെനക്കെടുന്നില്ല. തീര്‍ച്ചായും ചര്‍ച്ചിന്റെ ഇത്തരം പ്രസ്താവനകള്‍ അതിന്റെ ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഖുര്‍ആനിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരാള്‍ക്ക് അത് പ്രഖ്യാപിക്കുന്ന യാഥാര്‍ത്ഥ്യത്തോട് യോജിക്കാം പക്ഷെ ചര്‍ച്ചിന്റെ ആളെന്ന നിലക്ക് തന്നിഷ്ടം പ്രവര്‍ത്തിക്കാനാവില്ല. ചര്‍ച്ചിന് വിധേയമായല്ലാതെ നീങ്ങുന്നത് ധിക്കാരമായാണ് ഗണിക്കപ്പെടുക. കത്തോലിക്കാ ചര്‍ച്ചിലെ അംഗമെന്ന നിലക്ക് അത് എന്ത് പറയുന്നുവോ അവയെ യാതൊരു ചോദ്യംചെയ്യലുമില്ലാതെ സ്വീകരിക്കണം. അതിന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ അനുഷ്ഠിക്കണം. രക്ത ചുരുക്കം ഇതാണ്: ഖുര്‍ആനെ പറ്റി കേള്‍ക്കുന്ന യാതൊന്നിനും നിങ്ങള്‍ ചെവികൊടുക്കരുത് എന്ന് കത്തോലിക്കാ ചര്‍ച്ച് ആഹ്വാനം ചെയ്യുമ്പോള്‍ ഇസ്‌ലാമിക വീക്ഷണത്തെക്കുറിച്ച് പറയാന്‍ അവര്‍ക്കെന്ത് അര്‍ഹതയാണ് ഉള്ളത്? അമുസ്‌ലിം സഹോദരങ്ങള്‍ പോലും ഖുര്‍ആന്‍ നിസാരനല്ലെന്ന് തിരിച്ചറിയുന്നു. അതെങ്കിലും അംഗീകരിക്കണമല്ലോ. മുസ്‌ലിം തങ്ങള്‍ക്കുള്ള നിര്‍ദേശവുമായി മുന്നോട്ടുപോകുമ്പോള്‍ മാത്രം എന്താണ് ശത്രുതാപരമായ ഈ മര്‍ക്കിട മുഷ്ഠി.
No comments:
Post a Comment