അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ചില സംശയങ്ങളും മറുവടിയും
ഒരാള്‍ ഒരുകാര്യം മനസ്സില്‍ കരുതി നേര്‍ച്ച ചൈതാല്‍ ആ കാര്യം സാധിച്ചില്ല എങ്കില്‍ ആ നേര്‍ച്ച വീട്ടേണ്ടതുണ്ടോ?
നേര്‍ച്ച എന്നാല്‍ നിയ്യത്ത്കൊണ്ട് നിര്‍ബന്ധമാകുന്ന കാര്യമല്ല.വാചകം കൊണ്ടാണ് നേര്‍ച്ച നിര്‍ബന്ധമാകുന്നത്.അത് കൊണ്ട് അയാള്‍ മൊഴിയുന്ന വാക്കുകളെ അടിസ്ഥാനക്കിയാണ് ആ നേര്‍ച്ച കൊടുക്കണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത്.ഒരാള്‍ ഇന്ന കാര്യം ശരിയായാല്‍ ഇന്ന സ്ഥലത്തേക്ക് ഇന്ന സംഗതി കൊടുക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്ന് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ക്ക് ആ കാര്യം സാധിച്ചാലേ നേര്‍ച്ച വീട്ടേണ്ടതുള്ളൂ.ഇനി ഒരാള്‍ ഇന്ന കാര്യം ശരിയായാല്‍ എന്ന നിബന്ധന ഇല്ലാതെ ഒരു കാര്യം നേര്‍ച്ചയാക്കിയാല്‍ ആ കാര്യം ശരിയായാലും ഇല്ലങ്കിലും അയാള്‍ നേര്‍ച്ച വീട്ടേണ്ടതാണ്.അയാളുടെ വാക്കിനടിസ്ഥാന്മാക്കിയാണ് നേര്‍ച്ചയാകുന്നത് എന്ന് ചുരുക്കം.മനസ്സില്‍ കരുതിയത് കൊണ്ട് മാത്രം നേര്‍ച്ചയാകില്ല.
ഒരാള്‍ സുന്നത്ത് നിസ്കാരത്തില്‍ പ്രവേശിച്ച ശേഷം തൊട്ടടുത്ത് ഫര്‍ള് നിസ്കാരത്തിന്‍റെ ജമാഅത്ത് തുടങ്ങിയാല്‍ ഇയാള്‍ എന്ത് ചെയ്യണം?
ഒരാള്‍ സുന്നത്ത് നിസ്കാരത്തില്‍ പ്രവേശിച്ചു.തൊട്ടടുത്ത് ഫര്‍ള് നിസ്കാരത്തിന്‍റെ ജമാഅത്ത് തുടങ്ങുകയും ചൈതാല്‍ താന്‍ തുടങ്ങിയ സുന്നത്ത് നിസ്കാരം അവസാനിക്കുന്നതിന് മുംബ് ഈ ജമാഅത്ത് തീരുകയും പിന്നീട് ഒരു ജമാഅത്ത് കിട്ടാന്‍ സാധ്യത ഇല്ലാതാവുകയും ചൈതാല്‍ അയാള്‍ തുടങ്ങിയ സുന്നത്ത് നിസ്കാരം മുറിക്കാം.ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം,തുടങ്ങിയ നിസ്കാരം മുറിക്കല്‍ ഹാറാമാണ് എന്നാണ് ഹനഫീ മദ്ഹബ്.ശാഫിഈ മദ്ഹബില്‍ അത് കറാഹത്താകുന്നു.തുടങ്ങിയ നിസ്കാരം മുറിക്കണമെങ്കില്‍ വേറെ ഒരു ജമാഅത്ത് കിട്ടുകയില്ല,താന്‍ തുടങ്ങിയ സുന്നത്ത് നിസ്കാരം പൂര്‍ത്തിയാകുംബോഴെക്ക് ജമാഅത്ത് തീരുകയും ചെയ്യും എന്ന് കണ്ടാല്‍ മാത്രമേ നിസ്കാരം മുറിച്ചു ഈ ജമാഅത്തില്‍ കൂടാന്‍ പാടുള്ളൂ.സുന്നത്ത് നിസ്കാരമായാലും കാരണമില്ലാതെ മുറിക്കാന്‍ പാടില്ലാ എന്ന് തന്നെയാണ് നിയമം.
ജോലി സമയത്ത് നിസ്കരിക്കുന്നതിന് തൊഴിലുടമയുടെ സമ്മതം വേണോ?
ഇത്ര സമയം മുതല്‍ ഇത്ര സമയം വരെ ജോലി ചെയ്യുന്നതിന് ഇത്ര ശമ്പളം തരാമെന്ന വ്യവസ്ഥയില്‍ ഒരാള്‍ ജോലി ചെയ്യുന്നു എങ്കില്‍ ഫര്‍ള് നിസ്കരിക്കാന്‍ തൊഴിലുടമയുടെ സമ്മദം ആവശ്യമില്ല.കാരണം അത് അള്ളാഹു ഫര്‍ളാക്കിയതാണ്.പക്ഷെ സുന്നത്ത് നിസ്കാരത്തിന് തൊഴിലുടമയുടെ സമ്മദം ഉണ്ടായിരിക്കണം.
നമ്മുടെ വീടിന്‍റെ ഒരു ഭാഗം പള്ളിയായി വഖ്ഫ് ചെയ്യാമോ?
നമ്മുടെ വീടിന്‍റെ ഒരു റൂം പള്ളിയാക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക.പള്ളിയായി വഖ്ഫ് ചെയ്യുമ്പോള്‍ ആ റൂം ഒന്നിച്ച് പള്ളിയായി വഖ്ഫ് ചെയ്യാതെ ഈ റൂമിന് അകത്ത് പ്രതേഗമായ മാര്‍ബിളോ ടൈല്‍സോ പതിക്കുക.എന്നിട്ട് ഈ മാര്‍ബിള്‍,അല്ലങ്കില്‍ ടൈല്‍സ് മാത്രം പള്ളിയായി വഖ്ഫ് ചെയ്യുക.അതുമല്ലങ്കില്‍ നിലവിലുള്ള വീട്ടില്‍ നമ്മള്‍ എത്ര സ്ഥലമാണോ ഉദ്ദേശിക്കുന്നത് അത്രയും വലിപ്പമുള്ള ഒരു കാര്‍പെറ്റ് വാങ്ങുക.ഈ കാര്‍പെറ്റ് പശ തേച്ച് ഒട്ടിക്കുക.അതല്ലങ്കില്‍ ആണി അടിച്ച് ഉറപ്പിക്കുക.എന്നിട്ട് ഈ കാര്‍പെറ്റ് പള്ളിയായി വഖ്ഫ് ചെയ്യുക.ഈ ഭാഗം ഇനി പള്ളി അല്ലാതെക്കേണ്ട അവസ്ഥ വന്നാല്‍ ഈ ടൈല്‍സോ,മാര്‍ബിളോ,കാര്‍പെറ്റോ പൊളിച്ചെടുത്താല്‍ മതി.പൊളിച്ചെടുത്താലും അത് പള്ളി തന്നെയാണ്.ഈ പൊളിച്ചെടുത്തത് മറ്റൊരു സ്ഥലത്ത് പള്ളിയായി സ്ഥാപിക്കണം.സ്ഥാപിക്കാന്‍ പറ്റില്ലെങ്കില്‍ പൊട്ടക്കിണറ്റിലോ മറ്റോ ഇട്ട് മണ്ണിട്ട് മൂടണം.ഇങ്ങിനെയല്ലാതെ ഒരു റൂം ഒന്നിച്ച് പള്ളിയായി വഖ്ഫ് ചൈതാല്‍ പള്ളിയുടെ ഹുര്‍മത് അതിന് എപ്പഴും നിലനില്‍ക്കും.പിന്നീട് അത് പൊളിക്കേണ്ടി വരികയോ ഞമ്മള്‍ കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോള്‍ അതിന് പറ്റാത്ത ആളുകള്‍ വരുമ്പോള്‍ അത് ബുദ്ധിമുട്ടാകും.ടൈല്‍സ്,മാര്‍ബിള്‍,കാര്‍പെറ്റ്,പലക ഇതുപോലെയുള്ള സാദനങ്ങള്‍ നിലത്ത് ഉറപ്പിച്ചാലെ പള്ളിയായി വഖ്ഫ് ചെയ്യാന്‍ പറ്റൂ.അല്ലാതെ ഒരു റൂമില്‍ മുസ്വല്ല കൊണ്ട് വിരിച്ചാല്‍ മാത്രം പള്ളിയാകില്ല.ഇങ്ങനെ വഖ്ഫ് ചെയ്ത ഭാഗം പള്ളിയുടെ ഹുര്‍മതോടെ സംരക്ഷിക്കണം.അവിടെ വീട്ടിലുള്ള സ്ത്രീകള്‍ക്ക് നിസ്കരിക്കാം,ഇഹ്തികാഫ് ഇരിക്കാം പള്ളിയിലെ പ്രതിഫലം കിട്ടുന്നതാണ്. എല്ലാവരും അവരുടെ വീടുകളില്‍ സൌകര്യമുണ്ടാങ്കില്‍ ഒരു ഭാഗം പള്ളിയായി വഖ്ഫ് ചെയ്യാനും അവിടെ പള്ളിയുടെ ഹുര്‍മത് പാലിച്ച് സംരക്ഷിക്കാനും നബി സ്വല്ലള്ളാഹുഅലൈഹിവസല്ലമ തങ്ങള്‍ കല്‍പിച്ചതായി ആഇശ (റ) വില്‍ നിന്നുള്ള ഹദീസ് ഉണ്ട്.ഇങ്ങനെയുള്ള പള്ളി കളില്‍ ചിലത് നബി സ്വല്ലള്ളാഹുഅലൈഹിവസല്ലമ തങ്ങള്‍ പോയി നിസ്കരിച്ച് ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
ഒരാള്ക്കും കൈവഷതിന്നു അവകാശമില്ലാത്ത പുഴവക്ക്, റോഡ് സൈഡ് എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ പള്ളി നിര്മിശച്ചു വഖ്‌ഫ് ചെയ്തു അവിടെ നിസ്കരിച്ചാല്‍ പ്രതിഫലം ലഭിക്കുമോ ?
ഈവര്‍ക്കും ഉപയോഗിക്കാന്‍ അവകാശമുള്ള പുഴവക്ക്, റോഡ് സൈഡ് പോലോത്ത സ്ഥലങ്ങളില്‍ പള്ളി നിര്‍മിച്ചു വഖ്‌ഫ് ചെയ്താല്‍ ആ വഖ്‌ഫ് സ്വഹീഹല്ല. അവിടെ വെച്ച് നിസ്കാരം സഹീഹാകുമെന്കിലും പള്ളിയില്‍ നിസ്കരിച്ച പ്രതിഫലം ലഭ്യമല്ല. മാത്രവുമല്ല ആ കെട്ടിടം പൊളിച്ചുനീക്കപെടെണ്ടാതുമാണ്. ( തുഹ്ഫ ശരവാനി 6/2006)
കാര്‍പെറ്റ്,ടൈല്‍സ് പോലോത്ത സ്ഥലത്ത് നജസായാല്‍ എങ്ങനെ ശുദ്ധിയാക്കും?
കാര്‍പെറ്റ്,ടൈല്‍സ് പോലോത്ത സ്ഥലത്ത് കുട്ടി മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍ ആദ്യം ചെയ്യേണ്ടത് ഉണങ്ങിയ തുണി കഷണമോ ടിഷ്യൂ പേപ്പറോ എടുത്ത് നജസിന്‍റെ തടി നീക്കംചെയ്യുക.ആദ്യം ഇതാണ് ചെയ്യേണ്ടത്.അങ്ങിനെ നജസിന്‍റെ തടി ഒക്കെ നീങ്ങി,ഇനി അതിന്‍റെ അടയാളം മാത്രമേ ബാക്കിയുള്ളൂ എങ്കില്‍ അതിന് മുകളില്‍ വെള്ളം ഒഴിച്ചാല്‍ മാത്രം മതി.ആ വെള്ളം തുടച്ചെടുത്താലും ഇല്ലങ്കിലും ആ സ്ഥലംശുദ്ധിയാകും.അതല്ലാതെ ആ നജസ് തുടച്ചെടുക്കാതെ അതിനു മുകളില്‍ വെള്ളം ഒഴിച്ചാല്‍ ആ വെള്ളവും അത് ആകുന്ന സ്ഥലവും ആകെ നജസാകും.
ലാണ്ട്രിയില്‍ വസ്ത്രം അലക്കാന്‍ കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
ആദ്യം അലക്ക് മെഷീനില്‍ വെള്ളം ഒഴിച്ച് അതിലേക്ക് വസ്ത്രം ഇട്ടാല്‍, നജസലുള്ള വസ്ത്രം വെള്ളത്തിലേക്ക് ഇടലോട് കൂടി ആ വെള്ളം നജസാകും.അങ്ങിനെ കഴുകിയാല്‍ വസ്ത്രം ശുദ്ദിയാകില്ല.അതെ സമയം ഈ വസ്ത്രങ്ങളെല്ലാം അലക്ക്മെഷീനില്‍ ഇട്ട് അതിലേക്ക് വെള്ളം ഒഴിക്കുകയാണങ്കില്‍ അത് കൊണ്ട് ശുദ്ദിയാകും.പക്ഷെ ഈ അലക്കുകാര്‍ മുസ്ലിംകളാണോ ഇസ്ലാമിനെ പറ്റി അറിയുമോ എന്നൊന്നും അറിയില്ല.ഇന്നത്തെ കാലത്ത് മുസ്ലിംകളുടെതും,അമുസ്ലിംകളുടെതും,നജസുള്ളതും,നജസില്ലാത്തതും എല്ലാം ഒന്നിചാണല്ലോ അലക്കുക അവര്‍ക്ക് ഈ നജസ് ശുദ്ധിയാക്കലിനെ പറ്റി ഒന്നും അറിയാത്തത് കൊണ്ട് .ഇങ്ങനെ അലക്കി തേച്ച് തരുന്ന വസ്ത്രങ്ങള്‍ നമ്മള്‍ ഒന്നു കൂടി വെള്ളം ഒഴിച്ച് ശുദ്ധിയാക്കിയിട്ടെ ഉപയോഗിക്കാന്‍ പാടുള്ളൂ അത് കൊണ്ട് അത്തരം അലക്ക് കടകളില്‍ കൊടുക്കാതിരിക്കലാണ് സൂക്ഷ്മത.
അമുസ്ലിംകള്‍ക്ക് ധര്‍മ്മം കൊടുക്കാമോ?
കൊടുക്കാം.അതിന് പ്രതിഫലം ലഭിക്കുകയും ചെയ്യും. (തുഹ്ഫ,ശര്‍വാനി 7/179)
ജമാഅത്ത് നിസ്കാരത്തിനു വേണ്ടി ഓടി പോകുന്നതിന്‍റെ വിധി എന്ത്?
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാ,പലരും വരുത്തി വെക്കുന്ന വലിയ ഒരു അബദ്ധമാണത്.നിസ്കാരം കഴിഞ്ഞു പോകോ എന്ന് പേടിച്ചിട്ടു ഓടുക.(ജമാഅത്ത് കിട്ടാന്‍ വേണ്ടിയിട്ട്).അങ്ങിനെ ചെയ്യാന്‍ പാടില്ല എന്ന്‍ കര്‍ശനമായി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം തങ്ങള്‍ നിരോധിച്ചിരിക്കുന്നു.ജമാഅത്ത് കിട്ടൂല എന്ന് കണ്ടാലും ജുമുഅ അല്ലാത്ത എല്ലാ നിസ്കാരത്തിനും ശാന്തമായിട്ട് അദബോട് കൂടിയാണ് നടന്ന്പോകേണ്ടെത്.അതിനു നബി സ്വല്ലള്ളാഹു അലൈഹി വസല്ലം തങ്ങള്‍ കാരണം പറഞ്ഞത്,പള്ളിയില്‍ പോയി ജമാഅത്തായി നിസ്കരിക്കണം എന്ന നിയ്യത്തോട് കൂടി നിങ്ങള്‍ വീട്ടില്‍ നിന്ന് കാല്‍ എടുത്തു വെക്കുന്നതോട് കൂടി തന്നെ നിങ്ങള്‍ നിസ്കാരത്തില്‍ പ്രവേശിച്ചു കഴിഞ്ഞു.നിങ്ങള്‍ ആ നിയ്യത്തോട് കൂടി ഇറങ്ങിയപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ജമാഅത്ത് കിട്ടി.അപ്പോള്‍ അള്ളാഹുവിന്‍റെ ഇബാദത്തിലാണെന്ന നിലക്ക് നേരംപോക്ക്,കളി തമാശ, അനാവശ്യം ഒന്നും ഇല്ലാതെ അദബോട് കൂടി നല്ല അടക്ക ഒതുക്കത്തോട് കൂടി നടന്ന് പോവുക. എന്നിട്ട് കിട്ടുന്നത് ജമാഅത്തില്‍ കൂടി ഇമാമിന്‍റെ കൂടെ നിസ്കരിക്കുക.കിട്ടിയിട്ടില്ലങ്കില്‍ രണ്ടാം ജമാത്തിന് ആളുണ്ടങ്കില്‍ രണ്ടാം ജമാത്തായി നിസ്കരിക്കുക,തീരെ കിട്ടിയില്ലെങ്കില്‍ ജമാഅത്ത് നിര്‍ബന്തമോന്നുമല്ലല്ലോ…….അതെ സമയം ജുമുഅ അങ്ങിനെ അല്ല.അത് വേറെ മനസ്സിലാക്കേണ്ട കാര്യമാ…ജുമുഅക്ക് നേരത്തെ പോകേണ്ടതാണ്.പക്ഷെ എന്തോ സംഗതി വശാല്‍ മനുഷ്യന്‍റെ കാര്യമല്ലേ..താമസിച്ചു പോയി.ഇപ്പോള്‍ ഇനി നടന്ന് പോയാല്‍ ജുമുഅ കിട്ടില്ല എന്ന് കണ്ടാല്‍ (ഒരു റകഅതെങ്കിലും ഇമാമിന്‍റെ കൂടെ കിട്ടിയാലേ ജുമുഅ ശരിയാകൂ) അവിടെ ഓടണമെങ്കില്‍ ഓടണം,ഓടിയാല്‍ എത്തൂല എന്ന്‍ കണ്ടാല്‍ വണ്ടിയില്‍ പോകണം.സ്വന്തം വണ്ടിയില്ല ടാക്സി വിളിക്കണമെങ്കില്‍ അങ്ങിനെയെങ്കിലും എത്തി ജുമുഅക്ക് കൂടണം. അതിനു കാരണം എന്താണെന്ന് വെച്ചാല്‍ ജുമുഅ ഫര്‍ളാന്,അതിന് ജമാഅത്ത് നിര്‍ബന്ധവുമാണ്.മറ്റ് നിസ്കാരങ്ങള്‍ അങ്ങിനെയല്ല.
രാത്രി നഖം മുറിക്കാന്‍ പറ്റുമോ?
രാത്രി നഖം മുറിക്കുന്നത് ഹറാമും കുറ്റവും അല്ല.പക്ഷെ…രാത്രി നഖം മുറിക്കുന്നതിനേക്കാള്‍ നല്ലത് പകല്‍ മുറിക്കുന്നതാണ്. പകല്‍ തന്നെ വ്യാഴായ്ച്ച ദിവസം ഉച്ചക്ക് ശേഷമോ വെള്ളിയാഴ്ച ദിവസം ഉച്ചക്ക് മുമ്പോ ആവലാണ് ഏറ്റവും ഉത്തമമായത്.വ്യാഴായ്ച്ച ളുഹറിനു ശേഷം മഗ് രിബ് വരെയും വെള്ളിയാഴ്ച സുബ്ഹിക്ക് ശേഷം ജുമുഅ ക്ക് മുമ്പും ആണ് നഖം വെട്ടാന്‍ ഏറ്റവും ഉത്തമമായ സമയം.എന്നാല്‍ ഒരു മനുഷ്യന് ഏതു സമയത്തും നഖം വെട്ടാവുന്നതാണ്.പക്ഷെ രാത്രിയേക്കാള്‍ നല്ലത് പകലാണ്.,പകലില്‍ മേല്‍ പറഞ്ഞ ദിവസവും.
പള്ളിക്കടുത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ പള്ളിയെക്കാള്‍ ഉയരാന്‍ പാടില്ല എന്നത് ശരിയാണോ?
പള്ളിക്കടുത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ ആ വീട് പള്ളിയെക്കാള്‍ ഉയരാന്‍ പാടില്ല എന്ന് ഇസ്ലാമിന്‍റെ ഫിഖ്ഹില്‍ നിയമമില്ല.എന്നാല്‍ അത് ഒരു അദബാണ്.അള്ളാഹുവിന്‍റെ ഭവനമാണ് ഒരു മുസ്ലിമിനെ സംബന്ധിച്ച് ഏറ്റവും ബഹുമാനിക്കേണ്ടതും,ആദരിക്കേണ്ടതും.മക്കയില്‍ ഇസ്ലാമിന്‍റെ ആദ്യ കാലത്തും,അത് പോലെ ജാഹിലിയ്യ കാലത്തുമൊക്കെ കഅബ ശരീഫിനേക്കാള്‍ ഉയരമുള്ള ഒരു കെട്ടിടം മക്കഷരീഫില്‍ ഉണ്ടാക്കാറുണ്ടായിരുന്നില്ല.പിന്നീട് അവര്‍ക്ക് വീടുകള്‍ ഉയരം കൂട്ടേണ്ട സാഹജര്യം വന്നപ്പോള്‍ ആദ്യം കഅബശരീഫിന്‍റെ ഉയരം കൂട്ടുകയായിരുന്നു ആദ്യം ചൈതത്.അതൊരു ബഹുമാനമാണ്.അതാണ് നല്ലത്.എന്നാല്‍ പള്ളിയെക്കാള്‍ ഉയരം കൂടിയാല്‍ ഹറാമും,കറാഹത്തുമൊന്നും വരില്ല.
പള്ളിയില്‍ നടക്കുന്ന ജമാഅത്തിനെ പള്ളിയുടെ പുറത്ത് നിന്ന്‍ പിന്‍തുടരാന്‍ പറ്റുമോ?
ഇമാം നില്‍ക്കുന്ന പള്ളിയുടെ പിന്‍വശത്ത് നിന്ന് ജമാഅത്തില്‍ പങ്കെടുക്കുമ്പോള്‍ പുറത്ത് നില്‍ക്കുന്ന സ്വഫ്ഫും പള്ളിയിലെ അവസാനത്തെ സ്വഫ്ഫും തമ്മില്‍ മൂന്ന്‍ മുഴത്തെക്കാള്‍ അകലം ഇല്ലാതിരിക്കണം.അതിനു പുറമേ ഇമാമിനെയോ ഇമാമിനെ കാണുന്നവരെയോ കാണുകയും പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് ഖിബിലയില്‍ നിന്ന് തെറ്റാതെ നടന്ന്‍ ചെന്നാല്‍ ഇമാം നില്‍ക്കുന്ന സ്ഥലത്തേക്ക് എത്താന്‍ പറ്റണം.ഇങ്ങിനെ ആണങ്കില്‍ തുടര്‍ച്ച സ്വഹീഹാകും.ഇന്ന്‍ ഗള്‍ഫ് നാടുകളിലെ പള്ളിയില്‍ പുറത്ത് നിന്ന്‍ ജമാഅത്തില്‍ പങ്കെടുത്താല്‍ ഷാഫിഈ മദ്ഹബ് പ്രകാരം നിസ്കാരം സ്വഹീഹാകില്ല.കാരണം എ സി യുള്ള പള്ളികളായതിനാല്‍ വാതില്‍ അടച്ചാവും നിസ്കാരം നടക്കുക.അത് കാരണം പുറത്ത് നിന്ന്‍ ഉള്ളിലേക്ക് നോക്കിയാല്‍ കാണില്ല.ആ നിലക്ക് ഇടത് വശത്തോ,വലത് വശത്തോ,പിന്‍ വശത്തോ നില്‍ക്കുന്ന ആള്‍ക്ക് മേല്‍ പറഞ്ഞ ശര്‍ത്വുകള്‍ ഒക്കില്ല.ഇമാമിന്‍റെ ശബ്ദം കേട്ടാല്‍ മാത്രം പോര.അത് കൊണ്ട് തുടര്‍ച്ച സ്വഹീഹാകില്ല.ഈ പറഞ്ഞതൊക്കെ പാലിക്കാന്‍ കഴിയുമെങ്കില്‍ തുടര്‍ച്ചക്ക് കുഴപ്പമില്ല.ഇതുപോലെ തന്നെ പള്ളിയുടെ പുറത്ത് നിന്നുള്ള ഗോവണി ആണങ്കില്‍ മുകളില്‍ നില്‍ക്കുന്നവര്‍ക്കും ഇതേ നിയമം ബാധകമാകും.പള്ളിയുടെ അകത്ത് നിന്നുള്ള ഗോവണി ആണങ്കില്‍ കുഴപ്പമില്ല.ജമാഅത്ത് കിട്ടിയില്ലങ്കില്‍ ജുമുഅ സ്വഹീഹാകില്ല എന്ന കാര്യം കൂടി ഓര്‍ക്കുക.
പള്ളിയില്‍ ഒറ്റക്ക് നിസ്കരിക്കലോ പള്ളിയല്ലാത്തിടത്തുള്ള ജമാഅത്തില്‍ പങ്കെടുക്കലോ നല്ലത്?
പള്ളിയിലാണങ്കില്‍ ജമാഅത്ത് കിട്ടൂല പള്ളിയല്ലാത്തിടത്ത് ജമാഅത്ത് കിട്ടും എങ്കില്‍ ജമാഅത്ത് എവിടെയാണ് കിട്ടുക അതിനെ മുന്തിക്കണം.അതെ സമയം പള്ളിയിലെ ജമാഅത്ത് ചെറുതും പള്ളിയല്ലാത്തിടത്തെ ജമാഅത്ത് വലുതും ആണ് എങ്കില്‍ എങ്കില്‍ പള്ളിയില്‍ നിസ്കരിക്കുന്നു എന്ന പ്രതിഫലം കൂടി കിട്ടുമെന്ന് കണക്കിലെടുത്ത് പള്ളിയില്‍ വെച്ച് നിസ്കരിക്കലിനെ മുന്തിക്കണമെന്ന്‍ ഇബ്നു ഹജര്‍ തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
No comments:
Post a Comment