ആരാണ് സലഫികള്‍ ?
എന്താണ് വഹാബിസം ?
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് (1155-1206).
ഹിജ്‌റ 1115 (1703) ല്‍ ഇപ്പോഴത്തെ സഊദി അറേബ്യയിലെ നജ്‌ദിയന്‍ പട്ടണമായ ഉയൈനയില്‍ പ്രശസ്‌ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ് അബ്‌ദുല്‍ വഹാബിന്റെ മകനായി മുഹമ്മദ് ജനിച്ചു.
ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ പെടുന്ന വ്യക്തിയാണ് ഇബ്‌നു അബ്‌ദുല്‍ വഹാബ്. ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ ഇസ്‌ലാമിന് വെല്ലുവിളി ഉയര്‍ത്തുന്നവര്‍ കടന്ന്‌വരുമെന്ന് റസൂല്‍ മുമ്പേ പ്രവചിച്ചിട്ടുണ്ട്.
ഒരു ഹദീസ് കാണുക: നബി (സ്വ) തങ്ങള്‍ ഒരു യുദ്ധം കഴിഞ്ഞ് തിരിച്ച് വന്നശേഷം മദീന പള്ളിയില്‍ വെച്ച് ഗനീമത്തു സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിഹിതം വെക്കുമ്പോള്‍ ദുല്‍ ഖുവൈസിറത്ത് നബി(സ്വ) യുടെ മുഖത്ത് നോക്കി മുഹമ്മദേ, നീ നീതി പാലിക്കുക.! എന്ന് പറയുകയും സ്വഹാബികള്‍ അദ്ദേഹത്തെ വധിക്കാന്‍ തുനിഞ്ഞപ്പോള്‍ നബി(സ്വ) അനുവദിക്കാതെ ഇപ്രകാരം പറഞ്ഞു. അയാള്‍ക്ക് ചില അനുയായികളുണ്ടാവും അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നിസ്‌ക്കരിക്കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്യുമെങ്കിലും വേട്ട മൃഗത്തില്‍ നിന്ന് അമ്പ് തെറിക്കും പ്രകാരം അവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോവും. (ബുഖാരി)
ഈ ദുല്‍ ഖുവൈസിറത്തിന്റെ 16-ാം പൗത്രനായിട്ടാണ് മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് പിറവിയെടുക്കുന്നത്. പരമ്പര ഇങ്ങനെവായിക്കാം. ദുല്‍ ഖുവൈസിറത്ത്, ഖുഹൈബ്, അലി, മുഹമ്മദ്, ഷാക്കിര്‍, റഈസ്, ബൈളാഅ്, ഉമര്‍, മുശ്‌രിഫ്, ബുറൈദ്, റാഷിദ്, അഹ്‌മദ്, മുഹമ്മദ്, അലി, സുലൈമാന്‍, അബ്‌ദുല്‍ വഹാബ്, മുഹമ്മദ്. ഇവരില്‍ പലരും പ്രമുഖ പണ്ഡിതന്മാരായിരുന്നുവെന്നാണ് ചരിത്രത്തില്‍ നിന്നും മനസിലാവുന്നത്.
എന്നും പാശ്ചാത്യന്റെ കണ്ണിലുണ്ണിയായിരുന്നു വഹാബ്. ഇന്നുകാണുന്ന ആശയങ്ങള്‍ സന്നിവേശിപ്പിച്ച് ഇയാളെ അവതരിപ്പിച്ചത് തന്നെയും ബ്രിട്ടനാണ്.
ബ്രിട്ടീഷുകാരന്റെ പണവും സായുധ സന്നാഹങ്ങളും ഉപയോഗിച്ച് സഊദിഅമീറിന്റെ പിന്തുണയോടെ വഹാബികള്‍ നടത്തിയിട്ടുള്ള ക്രൂരമായ ആക്രമണങ്ങളും ശ്മശാനവിപ്ളവവും കുപ്രസിദ്ധമാണ്.ലോകപ്രസിദ്ധ മുസ്ലിംഎഴുത്തുകാരനും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അധ്യാപകനുമായ ഹാമിദ് അല്‍ഗാറിന്റെ പ്രബന്ധങ്ങള്‍ ഈ സത്യങ്ങള്‍ വിളിച്ചോതുന്നുണ്ട്
ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ടില്‍ ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും രംഗത്ത് വന്ന മതനവീകരണ പ്രസ്ഥാനമാണ് ഖവാരിജിസം.
നജ്‌ദ് ആസ്ഥാനമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഖവാരിജിസത്തിന്റെ പ്രേതങ്ങള്‍ അന്ത്യനാള്‍ വരെ അവതരിക്കുമെന്നും അവരിലെ അവസാനത്തെ വിഭാഗം ദജ്ജാലിനോട് കൂടെയായിരിക്കുമെന്നും സലഫ് (ആദ്യ കാല പണ്ഡിതര്‍) പ്രവചിച്ചിട്ടുണ്ട്
പ്രസ്‌തുത വചനത്തിന്റെ പുലര്‍ച്ചയാണ് വഹാബിസം.
മക്കയിലെ മുശ്‌രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിവെച്ച് അവരെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കുന്ന ഖവാരിജിയന്‍ തന്ത്രങ്ങളെ പച്ചയായി പഴറ്റുന്നവരാണ് വഹാബികള്‍.
ഉസ്‌മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടനുമായി കൂട്ട് കൂടിയ വഹാബിയന്‍ കരുനീക്കങ്ങളില്‍ നിന്ന് ഖവാരിജുമായുള്ള വഹാബിസത്തിന്റെ പിതൃത്വം വായിച്ചെടുക്കാവുന്നതാണ്.
ഭരണം കയ്യാളാന്‍ വേണ്ടി അനവധി മുസ്‌ലിംകളെ വധിച്ച് ഖവാരിജുകളോട് കൂറ് പുലര്‍ത്തിയത് വഹാബിസത്തിന്റെ ഖവാരിജ് ബന്ധത്തെ ശരിവെക്കുന്നുണ്ട്.
ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ വേണ്ടി അവരുടെ കൂട്ടാളികളായ ബനൂറഷീദിനെ ആക്രമിക്കാനും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കാലു കുത്താന്‍ അനുവദിക്കാതെ ഉസ്മാനിയ്യാക്കളെ പ്രതിരോധിക്കാനും ബ്രിട്ടീഷുകാരാല്‍ നിയുക്തരായവരാണ് ആധുനികവഹാബികള്‍.
തുർക്കി(ഉസ്മാനിയ) ഖിലാഫത്ത് അവസാനിചഛതോടെ ഇസ്ലാമിക ലോകത്തുണ്ടായിരുന്ന ഐക്യവും സമാധാനവും നഷ്ടപ്പെടാനിടയുണ്ടാക്കി. മാത്രമല്ല ഇന്നത്തെ സൗദി അറേബ്യയിൽ ഭരണ മാറ്റം ഉണ്ടാവുകയും ഓട്ടോമൻ ഖിലാഫത്ത് മാറി ബ്രിട്ടീഷുകാർ അധികാരത്തിൽ വരുകയും ചെയതു.
പിന്നീട് ഇസ്ലാമിന്റെ തകർച്ച ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാർ അവർക്ക് അനുകൂലമായി നിന്നിരുന്ന സഊദ് വംശത്തിന് അധികാരം കൈമാറി,അവർ ആ കാലത്തുണ്ടായിരുന്നു ആത്മീയനേതാക്കന്മാരെ തുറങ്കിലടയ്ക്കുകയും വധിക്കുകയും ചെയതു,മാത്രമല്ല ഇസ്ലാമിന്റെ സ്മരണകൾ നിലനിർത്തിയിരുന്ന പൈതൃകങ്ങളെ ധാരാളമായി നശിപ്പിക്കുകയും ചെയ്തു. അതിനെ എതിർത്തവർക്കെതിരെ കടുത്ത നടപടികൾ എടുക്കുകയും ചെയ്തു.
(സൗദിഭരണ അധികാര പരിധികളിലും , അതേ ആശയം വെച്ച് പുലർത്തുന്ന സ്ഥലങ്ങളിലും മാത്രമേ ഇത്തരത്തിൽ ഖബറുകൾ നിരപ്പാക്കിയതും മറ്റും കാണാൻ കഴിയൂ. എന്നാൽ അതേ അറേബ്യയിലെ സൗദിക്ക് അധികാരമില്ലാത്ത മറ്റു അറബി രാജ്യങ്ങളിൽ നബിയുടെ കാലത്തുള്ളവരുടെയും അതിന് മുന്പുള്ളവരുടെയും മഖ്‌ബറകൾ കാണാവുന്നതാണ്. മഹാന്മാരുടെ ഖബറുകൾ സാധാരണക്കാരിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നുള്ളതിന് സൌദിയിൽ തന്നെ ഒരു തെളിവ് അവശേഷിച്ചു കിടക്കുന്നുണ്ട്... അതാണ് മുത്ത് മുഹമ്മദ്(സ)യുടെ ഖബർ.)
ഇസ്‌ലാമിൽ ശവ കുടീര പൂജകരെ സൃഷ്ടിക്കുന്നു എന്ന കാരണം പറഞ് കൊണ്ട് ഇസ്ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി
നൂറു കണക്കിന് സൂഫികളെ ഇവർ കൊല ചെയ്തു,
സായുധ കലാപത്തിനു തയ്യാറായ സൂഫികൾ 'ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുന്ന എതിരാളികൾക്കെതിരെ ആയുധം ഏന്തരുത്' എന്ന ഗുരു വര്യന്മാരുടെ കൽപ്പന അനുസരിച്ച് സൈന്യത്തിന് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയവരിൽ പലരും മത പരിത്യാഗം ആരോപിച്ചു കൊല്ലപ്പെടുകയും , നാട് കടത്തപ്പെടുകയും ചെയ്തു.
പല മഹാന്മാരുടേയും മഖ്ബറകൾ തകർക്കപ്പെട്ടു, ഇസ്ലാമിന്റെ പല ആസാറുകളും നശിപ്പിക്കപ്പെട്ടു.അദ്ധ്യാത്മികപർണ്ണ ശാലകളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ആരാധനകൾക്കും പ്രവാചക പ്രേമത്തിന് പോലും അതിര് നിശ്ചയിക്കപ്പെട്ടു. ഇതോടെ ഇസ്ലാമിന്റെയും പതനം തുടങ്ങി.
1915ല്‍ ബ്രിട്ടീഷുകാരും വഹാബിയന്‍ സഊദികളും ഒപ്പുവച്ച സൌഹൃദത്തിനും സഹകരണത്തിനുമുള്ള ഉടമ്പടി ബ്രിട്ടീഷ്പണം സഊദിയിലേക്ക് ഒഴുകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. 1917 ആയപ്പോഴേക്കും പ്രതിമാസം അയ്യായിരം പവന്‍ ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
'നെറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബാത്ത്' എന്ന ബ്രിട്ടീഷ് മാടമ്പിപദവി സഊദിഭരണാധികാരിക്കു ലഭിച്ചു.
1986ല്‍ എലിസബത്ത് രാജ്ഞി സഊദിഅറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ബ്രിട്ടീഷ് രാജകീയ മുദ്ര കഴുത്തിലണിഞ്ഞാണ് അന്നത്തെ രാഷ്ട്രത്തലവനായ ഫഹദ്ബ്നു അബ്ദുല്‍ അസീസ് ക്യാമറക്കു മുമ്പിലെത്തിയത്.🌹
********************************************
🌷 വഹാബിസം തീവ്രത സ്വീകരിച്ച വഴികള്‍...
എ.ഡി. 1288 മുതല്‍ മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വം ഉസ്മാനിയ്യാ ഖിലാഫത്തി (ഒട്ടേമന്‍ എംബയര്‍)ന്റെ കൈകളിലായിരുന്നല്ലോ.
എന്തൊക്കെ ന്യൂനതകളും കുറവുകളും ചൂണ്ടിക്കാണിച്ചാലും മുസ്‌ലിം ലോകത്തെ രാഷ്ട്രീയമായി ഒരു ചരടില്‍ കോര്‍ത്തിണക്കിയതും ഒരുമിച്ചു നിര്‍ത്തിയതും ഉസ്മാനിയ്യാ ഖിലാഫത്താണെന്നു സമ്മതിക്കാതെ വയ്യ.
പിന്നീട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളര്‍ന്നുവന്ന ബ്രിട്ടനു മുന്നില്‍ ഒരു വലിയ തടസ്സമായി മാറിയത് ഉസ്മാനികളായിരുന്നു.
അതുകൊണ്ട് തന്നെ അധിനിവേശത്തിന്റെ കഴുകക്കണ്ണുകളുമായി മുസ്‌ലിം ലോകത്തേക്കു നോട്ടമിട്ട ബ്രിട്ടന് ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കല്‍ അനിവാര്യമായിരുന്നു.
അതിനു വേണ്ടി അവര്‍ നിരവധി പദ്ധതികളാവിഷ്‌കരിക്കുകയും ചാരസംഘങ്ങളെ പറഞ്ഞുവിടുകയും ചെയ്തു. അതിലൊന്നാണ് വഹാബിസം.
മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നത്രെ വഹാബിസം.
എ.ഡി. 1724-ല്‍ ‘വഹാബീ ശൈഖ്’ ബസ്വറയിലെത്തിയ സമയത്തു തന്നെയാണ് ഹംഫറും അവിടെ എത്തുന്നത്.
മുസ്‌ലിംകളെ പാരമ്പര്യത്തില്‍ നിന്നടര്‍ത്തിമാറ്റി സാമ്രാജ്യത്തിന്റെ ആശ്രിതരാക്കിത്തീര്‍ക്കാന്‍ അവര്‍ നടത്തിയ ഉപജാപങ്ങള്‍ ‘മുദാക്കിറാത്തു മിസ്റ്റര്‍ ഹംഫര്‍’, ‘അല്‍ ജാസൂസുല്‍ ബരീത്വാനി ഫീ ബിലാദില്‍ ഇസ്‌ലാമിയ്യ’ (Colonization Idea Mr. Humphrey's Memories: The English spy in Islamic countries) പോലുള്ള ഗ്രന്ഥങ്ങളില്‍ വായിക്കാനാകും.
1737ല്‍ രാഷ്ട്രീയ രൂപം സ്വീകരിച്ച വഹാബിസത്തെയാണ് ഇസ്‌ലാമിക ഖിലാഫത്തിനെതിരെ കലാപം സൃഷ്ടിക്കാനും പ്രക്ഷോഭം ഇളക്കിവിടാനും ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയത്
സാമ്രാജ്യത്വ തല്‍പരനായ ഇബ്‌നു സഊദും ശൈഖ് നജ്ദിയും 1760-ല്‍ ഒരു വഹാബീ രാഷ്ട്രം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയപ്പോള്‍ അവരെ സഹായിക്കാനെത്തിയത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയായിരുന്നു.
ഈ സഹായത്തിന്റെ ബലത്തിലായിരുന്നു തുര്‍ക്കി ഖിലാഫത്തിനെതിരെ വഹാബികള്‍ കലാപത്തിനൊരുങ്ങിയതും, വിശുദ്ധ ഹിജാസില്‍ നരനായാട്ടു നടത്തി പുതിയൊരു രാഷ്ട്രം സ്ഥാപിച്ചതും.
1915-ല്‍ വഹാബീ രാഷ്ട്രനായകന്‍ അബ്ദുല്‍ അസീസ് ബിന്‍ സഈദ്, ബ്രിട്ടന്റെ പൊളിറ്റിക്കല്‍ ഓഫീസര്‍ സര്‍ പെഴ്‌സി കോക്‌സുമായി ഉടമ്പടി ഉണ്ടാക്കുകയും ബ്രിട്ടീഷ് മേധാവി ഫീല്‍ബയെ ഉപദേശകനാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാംലോക മഹായുദ്ധത്തില്‍ ഉസ്മാനിയ്യാ ഖിലാഫത്തിനെതിരെ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ മാസംതോറും 25,000 ഡോളര്‍ ഇബ്‌നു സഈദ് കൈപറ്റിയിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകള്‍ വ്യക്തമാക്കുന്നു.(The middle east a history Sidney Nettletion Fisher, P-575)
ലോക മുസ്‌ലിംകളുടെ രോഷം മുഴുവന്‍ ബ്രിട്ടനെതിരെ ആളിക്കത്തിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് അവരുമായി വഹാബികള്‍ കൈകോര്‍ത്തത്. ഒന്നാംലോക മഹായുദ്ധ (1914-1918)ത്തില്‍ തുര്‍ക്കി ഖിലാഫത്തിനെതിരെ ബ്രിട്ടനെ സഹായിക്കുകയും സാമ്രാജ്യത്വ ശക്തികളുടെ വിജയത്തില്‍ ആഹ്ലാദിക്കുകയുമായിരുന്നു വഹാബികള്‍.
ലോക മഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിം ലോകത്തെ കഷ്ണം കഷ്ണമാക്കി വീതിച്ചെടുത്തു. ഫലസ്തീന്‍ അടക്കമുള്ള പ്രദേശങ്ങള്‍ ബ്രിട്ടനു ലഭിച്ചു. അതോടെ ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാള്‍ഫര്‍ പ്രഖ്യാപിച്ചു. 1919-1945 കാലത്ത് 4,50,000 ജൂതന്മാരെ ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ കൊണ്ടുവന്നു അറബികളുടെ നെഞ്ചത്തു കയറ്റിയിരുത്തി.ആ സമയത്തെല്ലാം ബ്രിട്ടീഷ് സാമ്രാജ്യത്തിനു ഓശാന പാടുകയായിരുന്നു വഹാബിസം.
1935-ല്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദിനു ഇംഗ്ലണ്ടിന്റെ മാടമ്പി പദവിക്കു തുല്യമായ ‘നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ്ദി ബാത്ത്’ പട്ടം നല്‍കപ്പെട്ടത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു വിശേഷണമാണ്.
എ.ഡി. 1192-ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കീഴടക്കിയതു മുതല്‍ 1917 വരെ ഇസ്‌ലാമിക ഖിലാഫത്തിന്റെ കയ്യിലുണ്ടായിരുന്ന ഖുദ്‌സ് നഗരം സാമ്രാജ്യത്വ ശക്തികള്‍ തട്ടിയെടുക്കുന്നതിലും ഫലസ്തീന്‍ ജനതയെ അഭയാര്‍ത്ഥികളാക്കി മാറ്റുന്നതിലും വഹാബിസത്തിനു ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം.
എല്ലാ ദുരന്തത്തിനും കാരണം തുര്‍ക്കിയുടെ തകര്‍ച്ചയായിരുന്നല്ലോ. അതിനു കാര്‍മ്മികത്വം വഹിച്ച പ്രധാന കക്ഷികളിലൊന്ന് വഹാബിസവും.
മുസ്‌ലിം മുഖ്യധാരക്കു നേരെ വഹാബികളെ കയറൂരിവിട്ടതും കൊലവിളി നടത്താന്‍ ധൈര്യം നല്‍കിയതും സാമ്രാജ്യത്വ ശക്തികളായിരുന്നു. ആദ്യം ബ്രിട്ടനും പിന്നീട് അമേരിക്കയും അവരെ ഉപയോഗപ്പെടുത്തി. ശീതയുദ്ധ കാലഘട്ടത്തില്‍ സോവിയറ്റു യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മുസ്‌ലിംകള്‍ പോരാട്ടം തുടങ്ങിയപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അമേരിക്ക ഉപയോഗപ്പെടുത്തിയത് അവിടെ വളര്‍ന്നുവന്ന ചില വഹാബീ ഗ്രൂപ്പുകളെയായിരുന്നു.🌷
(ഇന്നും ആ ചരിത്രം ആവർത്തിച്ചു കൊടിരിക്കുന്നു)

ഇസ്ലാമിക ഖിലാഫത്ത് വന്ന വഴികൾ
🔹1) റാഷിദീയ ഖിലാഫത്ത് (632–661) വിവരണം:
പ്രവാചകൻ മുഹമ്മദ്(സ)ന്റെ വിയോഗ ശേഷം സ്ഥാപിതമായ ആദ്യത്തെ ഖിലാഫത്ത് ഭരണമാണ് റാഷിദീയ ഖിലാഫത്ത് എന്നാ പേരിൽ അറിയപ്പെടുന്നത്. ഇത് പ്രകാരം പ്രവാചകൻ മുഹമ്മദ്(സ)ന്റെ സന്തത സഹചാരികളായ നാലുപേരാണ് വിവിധ കാലയളവിലായി ഭരണം നടത്തിയത്.
പ്രഥമ ഖലീഫ അബൂബക്കർ(റ) ആയിരുന്നു. ഏറ്റവും ഉത്തമമായ ഭരണ കാലയളവ് എന്നതിനാൽ സച്ചരിതരായ ഖലീഫമാർ എന്ന് ഇവരെ വിശേഷിപ്പിക്കുന്നു. റാഷിദീയ ഖിലാഫത്തിലെ മറ്റ് ഖലീഫമാർ ഇവരായിരുന്നു.
1. അബൂബക്കർ (632–634)
2. ഉമർ (634–644)
3. ഉസ്മാൻ (644–656)
4. അലി (656–661).
ആത്മീയ നേതൃത്വമായിരുന്നു റാശിദിയ്യ ഖിലാഫത്തിൽ ഭരണത്തിന് നേതൃത്വം നൽകിയിരുന്നത്.🔹
****
🔻ഉമയ്യദ് ഖിലാഫത്ത് (661–750):
റാഷിദീയ ഖിലാഫത്തിനു ശേഷം ഖിലാഫത്ത് രാജഭരണ സ്വഭാവത്തിലേക്ക് മാറപ്പെട്ടു.
റാഷിദീയ ഖിലാഫത്തിനു ശേഷം മുസ്‌ലിം ലോകത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത ഭരണകൂടത്തെയാണ് ഉമയ്യദ് ഖിലാഫത്ത് എന്ന് വിളിക്കുന്നത്.
ഉമയ്യാദ് കുടുംബത്തിൻറെ കയ്യിലായിരുന്നു പ്രധാനമായും ഈ ഭരണം നിലകൊണ്ടത് എന്നതിനാലായിരുന്നു ഈ പേര് വന്നത് .
AD 661മുതൽ 750 വരെയായിരുന്നു ഇതിന്റെ ഭരണകാലയളവ്.
മുആവിയ(റ)
ആയിരുന്നു ഒന്നാമത്തെ ഉമയ്യദ് ഖലീഫ.🔻
*******
🔹അബ്ബാസിയ്യ ഖിലാഫത്ത് (750–1258, 1261–1517) :
ഉമയ്യദ് ഖിലാഫത്തിൽ നിന്ന് അധികാരം അബ്ബാസി വംശത്തിലെക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
അബ്ബാസി രാജ കുടുംബമാണ് ഭരണം നടത്തിയത്.
750 മുതൽ 1258 വരെ ബാഗ്ദാദ് കേന്ദ്രമാക്കിയും മംഗോൾ ആക്രമണത്തിൽ ബാഗ്ദാദ് തകർന്നപ്പോൾ 1261മുതൽ 1517വരെ ഈജിപ്തിലെ മംലൂക്ക് ഭരണകൂടത്തിന് കീഴിലും ഈ ഖിലാഫത്ത് നിലകൊണ്ടു.🔹
**********
🔻ഉസ്മാനിയ്യ ഖിലാഫത്ത് (1517–1924):
ഒട്ടോമൻ സാമ്രാജ്യം എന്ന പേരിലാണ് തുർക്കി മുമ്പ് അറിയപ്പെട്ടത്.
1299ൽ തുർക്കിയിൽ സ്ഥാപിതമായതാണ് ഉസ്മാനിയ്യ ഖിലാഫത്ത്. ഉസ്മാനിയ്യ സാമ്രാജ്യം രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഏഷ്യയിലെയും യൂറോപ്പിലെയും മഹാശക്തി ആയിത്തീർന്നു.
സെൽജൂക്ക് ആധിപത്യം ദുർബലമായപ്പോൾ നിരവധി തുർക്കി നാട്ടുരാജ്യങ്ങൾ പതിമൂനാം നൂറ്റാണ്ടിന്റെ പകുതിയോടെ ഏഷ്യാമൈനറിൽ നിലവിൽ വന്നു.
വടക്കു പടിഞ്ഞാറൻ ഏഷ്യാമൈനറിലെ സോഗത് എമിറേറ്റായിരുന്നു ഇവയിൽ വച്ച് ഏറ്റവും ശക്തം.
ബൈസാന്തിയൻ ക്രിസ്ത്യൻ സാമ്രാജ്യത്തിന്റെ മേലുള്ള തുർക്കികളുടെ ജയം ഇസ്ളാമിന്റെ വിജയമായും കണക്കാക്കപ്പെട്ടു.
ഏഷ്യാമൈനറിലെ ഒരു ചെറിയ എമിറേറ്റിൽ തുടങ്ങി ലോകത്തിലെ വൻകിട ശക്തിയായി മാറിയ തുർക്കിയിലെ ഒട്ടോമൻ(ഉസ്മാനിയ്യ) സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു.....
ഉസ്മാൻ ഒന്നാമൻ ആയിരുന്നു ഈ നാട്ടുരാജ്യത്തിന്റെ സ്ഥാപകൻ. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ഒസ്മാനികൾ അഥവാ ഒട്ടോമനുകൾ എന്നറിയപ്പെട്ടു.
ഇസ്ലാമിന്റെ പുണ്യകേന്ദ്രങ്ങളായ മക്ക, മദീന, ഖുദ്സ് എന്നിവ ഇവരുടെ കീഴിലായി.
1517ൽ ഈജിപ്ത് അധീനപ്പെടുതുകയും ഖിലാഫത്ത് അധികാരം അബ്ബാസിയ്യ ഖിലാഫത്തിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്തു.
മുറാദ് I ആയിരുന്നു ആദ്യത്തെ തുർക്കി ഖലീഫ. നീണ്ട 400 വർഷക്കാലത്തിന് ശേഷം 1924ൽ ബ്രിട്ടീഷുകാർ ഖലീഫ അബ്ദുൽ മജീദ് IIനെ ഖലീഫ സ്ഥാനത്ത് നിന്ന് നിഷ്കാസിതനാക്കി.
അതോടെ ഇസ്ലാമിക ഖിലാഫത്ത് അവസാനിച്ചു.🔻
പിന്നീട് ആ നാട്ടുരാജ്യങ്ങളെല്ലാം ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായി....അവർ അത് തുർക്കി ഖിലാഫത്ത് അട്ടിമറിക്കാൻ സഹായിച്ച സൗദ് കുടുംബത്തിനു കൈമാറി.

No comments:
Post a Comment