Wednesday, March 21, 2018

നബിദിനാഘോഷം പണ്ഡിത വീക്ഷണത്തില്‍


നബിദിനാഘോഷം പണ്ഡിത വീക്ഷണത്തില്‍● അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


നബിദിനാഘോഷം ഇസ്‌ലാമികമാണെന്നും അത് പുണ്യകരമാണെന്നും പ്രബലമായ ഹദീസിന്റെ വെളിച്ചത്തില്‍ ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി

(റ)യും ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ)യും പ്രസ്താവിച്ചത് നേരത്തെ വായിച്ചുവല്ലോ. ഇമാം നവവി(റ)യുടെ ഉസ്താദും പ്രഗത്ഭ പണ്ഡിതനുമായ അബൂശാമ(റ) പറയുന്നു: നബി(സ്വ)യുടെ ജന്മദിനത്തോട് യോജിച്ചുവരുന്ന ദിവസത്തില്‍ വര്‍ഷാവര്‍ഷം ഇര്‍ബല്‍ നാട്ടുകാര്‍ നടത്തിവരുന്ന ദാനധര്‍മം, സല്‍കര്‍മം, സന്തോഷപ്രകടനം തുടങ്ങിയ വിപുലമായ വ്യവസ്ഥാപിതവുമായ പരിപാടികള്‍

നമ്മുടെ കാലത്ത് തുടങ്ങിയ നല്ല ആചാരമാണ്. കാരണം ഇത്തരം പരിപാടികളില്‍ സാധുക്കള്‍ക്ക് ഗുണം ചെയ്യല്‍ ഉള്ളതിനുപുറമെ അത് സംഘടിപ്പിക്കുന്നവന്റെ ഹൃദയത്തില്‍ തിരുനബി(സ്വ)യോടുള്ള സ്‌നേഹവും നബി(സ്വ)യെ ആദരിക്കലും അവിടുത്തെ മാഹാത്മ്യവും കുടിയിരിക്കുന്നുണ്ടെന്ന് അറിയിക്കുന്നുണ്ട്. ലോകാനുഗ്രഹിയായി മുഹമ്മദ് നബി(സ്വ)യെ അല്ലാഹു നിയോഗിച്ച അനുഗ്രഹത്തിന് നന്ദികാണിക്കലും അതുള്‍ക്കൊള്ളുന്നു. അതിനാല്‍ പുണ്യകരമായ നല്ല ആചാരമാണിത് (അല്‍ ബാഇസ് അലാ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസ് 1/23).

ഫാകിഹാനി(റ)

എന്തുപറഞ്ഞു?

മാലികീ മദ്ഹബുകാരനാ

യ ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച്  സംസാരിച്ചിട്ടുണ്ടെന്ന് നവീനവാദികള്‍ നിരന്തരമായി പ്രചരിപ്പിക്കാറുണ്ട്. എതിര്‍ത്തുവെന്ന് തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പൂ

ര്‍വിക പണ്ഡിതര്‍ ശക്തമായ മറുപടി നല്‍കിയ കാര്യം പക്ഷേ വിമര്‍ശകര്‍ മൂടിവെക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ഫാകിഹാനി

(റ)യുടെ പരാമര്‍ശങ്ങളും ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനവും ചുവടെ വിവരിക്കാം: പ്രധാനമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഫാകിഹാനി(റ)യുടെ വിശദീകരണം.

വാദം ഒന്ന്:

‘ഈ മൗലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുള്ളതായി എനിക്കറിയില്ല.

ഇതിന് ഇമാം സുയൂത്വി(റ)

യുടെ ഖണ്ഡനം:  ‘തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്‌നു ഹജര്‍(റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയി

രിക്കുന്നു’.(രണ്ട് സംഭവങ്ങളും നേരത്തെ വിവരിച്ചതിനാല്‍ ആവര്‍ത്തിക്കുന്നില്ല)

രണ്ട്: ‘മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന് വരുന്നവരുമായ ഒരു പണ്ഡിത

നും അത് ചെയ്തതായി ഉദ്ധരിക്കപ്പെടുന്നുമില്ല’. അതിനാല്‍

അത് ബിദ്അത്താണ്. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടാക്കിയതാണത്. ശാപ്പാട്ട് വീരന്മാരാണ് അത് കൊണ്ട് നടക്കുന്നത്.

ഇമാം സുയൂത്വി(റ) ഇതിനെ ഖണ്ഡിക്കുന്നതിങ്ങനെ:  അതിവിപുലമായി മൗലിദ് പരിപാ

ടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം

നേരത്തെ പറഞ്ഞു. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തു

ത മൗലിദ് പരിപാടിയില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല. ഇബ്‌നു ദിഹ്‌യ(റ) അത് തൃപ്

തിപ്പെടുകയും മൗലിദ് പരിപാ

ടിയുടെ പേരില്‍ രാജാവിന് ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ച് കൊടുക്കുകയുമുണ്ടായി.  അപ്പോള്‍ മതനിഷ്ഠയുള്ള പണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അതിനെ അവരാരും തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തം.

മൂന്ന്: മൗലിദ് പരിപാ

ടിയെ അഞ്ച് മതനിയമങ്ങളുമായി തട്ടിച്ചുനോക്കി നാ

മിങ്ങനെ പറയും; ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്‌ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം നിര്‍ദേശിക്കുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്‍കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുള്ള പണ്ഡിതന്മാരോ അത് ചെയ്യുകയോ ഉണ്ടായിട്ടില്ല.

സുയൂത്വി(റ)യുടെ ഖണ്ഡനം: ‘മൗലിദാഘോഷം സുന്നത്താകാനും തരമില്ല. കാരണം മതം നിര്‍ദേശിച്ച കാര്യമാണ് സുന്നത്ത്’ എന്ന ഫാകിഹാനി(റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം.  സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയുമാവാം. മൗലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെന്നുവന്നാലും ഇനിപറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട് (ഇതനുസരിച്ച് മൗലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം).

നാല്: അത് മുബാഹാകാ

നും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന്  മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ  ഹറാമോ ആവാനേ തരമുള്ളൂ. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ച് വേണം അതേക്കുറിച്ച് സംസാരിക്കാന്‍.

ഒന്ന്: ഒരാള്‍ തന്റെ സ്വത്തെടുത്ത് കുടുംബത്തിനും

കൂട്ടുകാര്‍ക്കും ബന്ധുമിത്രാദികള്‍ക്കും വേണ്ടി മൗലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുറ്റവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനാലാണ്.

ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം: ‘അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്’ എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. ‘തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്’ എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കര്യം പു

തുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും’. അല്‍കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സുദ്ദീനിബ്‌നു അബ്ദിസ്സലാം

(റ) പറയുന്നു: ‘ബിദ്അത്തി

നെ വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാക്കാം. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍പെട്ടതാണെന്ന് അറിയാനുള്ള മാര്‍ഗം ശരീഅത്തിന്റെ പൊതു

തത്ത്വങ്ങളുമായി അതിനെ തട്ടിച്ചുനോക്കലാണ്. നിര്‍ബന്ധമാകാനുള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബ

ന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പെടുന്നുവെങ്കില്‍ അത് ഹറാമും സുന്നത്താകാനു

ള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും കറാഹത്തിന്റെ നിയമങ്ങളില്‍ കടന്നുവരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നി

യമങ്ങളില്‍ കടന്നുവരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം’. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്‌റസകളും അതിര്‍ത്തിയിലെ സൈന്യസങ്കേതങ്ങളും നിര്‍മിക്കുന്നതും തറാവീഹ് ജമാഅത്ത് നിസ്‌കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദപ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.

ഇമാം സുയൂത്വി(റ) തുടരുന്നു: മനാഖിബുശ്ശാഫിഈ എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി(റ) രേഖപ്പെടുത്തുന്നു: ‘പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്. ഒന്ന്: ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പു

തുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്. രണ്ട്: മേല്‍പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ലതാനും’. ഇതുവരെയുള്ളത് ഇമാം ശാഫിഈ(റ)യുടെ സംസാരമാണ്.

അപ്പോള്‍ അത് മുബാഹാകാനും തരമില്ല എന്ന് തുടങ്ങുന്ന ശൈഖ് ഫാകിഹാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തം. കാരണം മൗലിദാഘോഷം ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യകാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ലകാര്യത്തില്‍ പെട്ടതാണത്. കാരണം തെറ്റ് കുറ്റങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ലകാര്യമാണല്ലോ. അതിനാല്‍ ഇബ്‌നുഅബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.

ഫാകിഹാനി(റ) തുടരുന്നു: അക്രമം പ്രവേശിച്ച മൗലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനുവേണ്ടി പണം നല്‍കുന്നത് മനഃസംതൃപ്തി

യോടെയല്ല. അക്രമത്തിന്റെ വേദനനിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജകാരണം തരുന്നത് സ്വീകരിക്കുന്നത് വാളുചൂണ്ടി പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുള്ള പാട്ടുകളും യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളു(ആകര്‍ഷണീയ കൗമാരക്കാര്‍)മായും നാശകാരികളായ സ്ത്രീകളുമായും ഒരുമിച്ച് കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പു

രുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെറ്റു തന്നെ. ആടിക്കുഴഞ്ഞും ചാഞ്ഞും ചെരിഞ്ഞുമുള്ള നൃ

ത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നുപോ

കലും കൂടി  വരുമ്പോള്‍ പറയാനുമില്ല….

ഇതിന് ഇമാം സുയൂത്വി

(റ)യുടെ ഖണ്ഡനം: രണ്ടാമതായി ഫാകിഹാനി(റ) പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൗലിദാഘോഷത്തിലേക്ക് വന്നുചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷപ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലക്കല്ല. തന്നെയുമല്ല ഇത്തരം കാര്യങ്ങള്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. അതിന്റെ പേരില്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നിസ്‌കാരത്തിനുവേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലത് ഉള്ളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. അപ്പോള്‍ നമുക്ക് പറയാനുള്ളതിതാണ്; നബിദിനത്തില്‍ സന്തോഷപ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റായ കാര്യങ്ങള്‍  ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്.

അഞ്ച്: ‘നബി(സ്വ) ജനിച്ചമാസമായ റബീഉല്‍ അവ്വലില്‍ തന്നെയാണല്ലോ അവിടുന്ന് വഫാത്തായതും. അതിനാല്‍ ദുഃഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല’.

സുയൂത്വി(റ)യുടെ ഖണ്ഡനമിങ്ങനെ:  ഇതിനുള്ള മറുപടിയിതാണ്; നബി(സ്വ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസ്വീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടനം നടത്താനും മുസ്വീബത്ത് വരുമ്പോള്‍ ആത്മസംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ പ്രത്യേകം അറവുനടത്താന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് ശബ്ദമുയര്‍ത്തി കരയലും പൊറുതികേട് കാണിക്കുന്നതും ഇസ്‌ലാം വിലക്കുകയാണ് ചെയ്തത്. അപ്പോള്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും പ്രവാചക വിയോഗത്തിന്റെ പേരില്‍ ദുഃഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ വ്യക്തമാക്കുന്നു. ഹുസൈന്‍(റ)നെ വധിച്ച ദിവസം ദുഃഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്‌നു റജബ്(റ) ലത്വാഇഫ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതുകാണാം: ‘അമ്പിയാക്കള്‍ക്ക് മുസ്വീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോ

ലും ദുഃഖാചരണം നടത്താന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുള്ളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്‍പിക്കപ്പെടും?’ (അല്‍ഹാവീ ലില്‍ഫത്താവാ 1/190-193).

മൗലിദാഘോഷം സുന്നത്താണെന്ന് പ്രമാണ ബദ്ധമായി ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ), ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ), ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമ(റ) തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചിട്ടുള്ളതാണ്. മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ)യുടെ ശ്രദ്ധയില്‍പെട്ട ഏതോ ചില പരിപാടികളുടെ പശ്ചാത്തലത്തിലാകാം അതിനെ അദ്ദേഹം വിമര്‍ശിച്ചത്. അദ്ദേഹം നല്‍കിയ ഒരു ഫത്‌വയിലാണ് അപ്രകാരമുള്ളത്. ഫത്‌വകള്‍ ചില സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമനുസരിച്ചാകുമല്ലോ.

എന്നാല്‍ പുതുതായി ഉണ്ടാകുന്ന കാര്യങ്ങള്‍ ഹറാമിലും കറാഹത്തിലും പരിമിതമാണെന്ന അദ്ദേഹത്തിന്റെ വാദം   ഇമാം സുയൂത്വി(റ) വിശദീകരിച്ചതുപോലെ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) പറയുന്നു: ഇസ്‌ലാമില്‍ വല്ലവരും ഒരു നല്ല ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു പ്രതിഫലം അത് നടപ്പില്‍ വരുത്തിയവനും

എഴുതപ്പെടുന്നതാണ്. അവരുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയുമില്ല. ഇസ്‌ലാമില്‍ വല്ലവരും ഒരു മോശമായ ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്

താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു കുറ്റം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ കുറ്റത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയില്ല’ (മുസ്‌ലിം 4830).

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:  മറ്റൊരു ഹദീസില്‍ ‘വല്ലവരും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’, ‘വല്ലവരും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’ എന്നര്‍ത്ഥം വരുന്ന പരാമര്‍ശമാണുള്ളത്. ഈ രണ്ട് ഹദീസുകളും നല്ലകാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സുന്നത്താണെന്നും മോശമായ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് നിഷിദ്ധമാണെന്നും വ്യക്തമാക്കുന്നു. ഒരാള്‍ ഒരു നല്ല ചര്യ നടപ്പില്‍ വരുത്തിയാല്‍ അന്ത്യനാള്‍ വരെ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനോട് തത്തുല്യമായൊരു പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നും തെറ്റായ ചര്യ നടപ്പില്‍ വരുത്തിയവര്‍ക്ക് അതനുസരിച്ച് അന്ത്യനാള്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറ്റത്തിന് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. സന്മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ പ്രതിഫലത്തിന് തുല്യമായത് ലഭിക്കുമെന്നും ദുര്‍മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ ശിക്ഷയോട് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. ആ സന്മാര്‍ഗവും ദുര്‍മാര്‍ഗവും അവന്‍ തുടങ്ങിയതാകട്ടെ, നേരത്തെയുള്ളതാകട്ടെ, അത് വിജ്ഞാനം പഠിപ്പിക്കലോ മര്യാദ പഠിപ്പിക്കലോ ആരാധനയോ മറ്റോ ആയാലും ശരി (ശര്‍ഹു മുസ്‌ലിം).

ആദ്യമായി ഒരുകാര്യത്തിന് മാതൃക കാണിക്കുന്നതിനും ‘സന്ന’ എന്ന് ഹദീസില്‍ പ്രയോഗിച്ചതുകാണാം. ഇമാം ബുഖാരി(റ) നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: ‘അക്രമമായി കൊലചെയ്യപ്പെടുന്ന ഏതൊരു ശരീരത്തിന്റെ രക്തത്തില്‍ നിന്നും ആദമിന്റെ പുത്രന് ഒരു വിഹിതമുണ്ടായിരിക്കും. കാരണം ആദ്യമായി വധം നടപ്പിലാക്കിയത് അയാ

ളാണ്’ (ബുഖാരി 5/30).

ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബി(അ)യുടെ മകന്‍ ഖാബീലാണല്ലോ. അതിനാല്‍ മുമ്പുണ്ടായിരുന്ന ഒന്ന് തേഞ്ഞ് മാഞ്ഞ് പോയപ്പോള്‍ അത് നവീകരിച്ചു നടപ്പില്‍ വരുത്തിയെന്ന് ഇവിടെ അര്‍ത്ഥം വെക്കാന്‍ പറ്റില്ലല്ലോ.

ഖുബൈബി(റ)ന്റെ സംഭവത്തില്‍ ഇപ്രകാരം കാണാം: രക്തസാക്ഷിയാകാന്‍ പോകുന്ന ഏതു മുസ്‌ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം നടപ്പില്‍ വരുത്തിയത് ഖുബൈബാണ് (ബുഖാരി 2818).

ഇവിടെയും ആദ്യമായി തുടങ്ങിവെച്ചു എന്നു തന്നെയാണ് വിവക്ഷ. അപ്പോള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരല്ലാത്തതും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പൊതുവായ നിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതുമായ നല്ല കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സ്തുത്യര്‍ഹമായ കാര്യമാണെന്ന് മേല്‍ ഹദീസ് പഠിപ്പിക്കുന്നു. അതിനാല്‍ നബിദിനാഘോഷം ഒരാളും ചെയ്തിട്ടില്ലെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ അതിനെ വിമര്‍ശിക്കാന്‍ ഇസ്‌ലാമിക ദൃഷ്ട്യാ തെളിവില്ല. അതുകൊണ്ടാണ് ഫാകിഹാനി(റ)യുടെ പ്രസ്താവനയെ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചത്. മാലികീ മദ്ഹബിലെ മറ്റു പണ്ഡിതന്മാര്‍ പോലും ഫാകിഹാനി(റ)യുടെ ഈ നിലപാട്

അംഗീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനത്തെയാണ്  പില്‍ക്കാല പണ്ഡിതന്മാരെല്ലാം സ്വാഗതം ചെയ്തത്.

(അവസാനിച്ചു)

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/ 1️⃣6️⃣4️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...